Tuesday, 31 March 2009

44 - ശീശു

ചോദ്യങ്ങൾ ഉത്തരങ്ങൾ
എന്താണു ദൈവം ആദിമാനവന്‍ തന്റെ നിയന്ത്രണത്തിനപ്പുറം നിന്നിരുന്ന പ്രാപഞ്ചിക ശക്തികളെയായിരുന്നു ദൈവമായി കണ്ടിരുന്നത്. അഗ്നിയും,വായുവും,ജലവും,ചന്ദ്രനും സൂര്യനും ഒക്കെ അങ്ങനെ ദൈവങ്ങളായി ആരാധിക്കപ്പെട്ടു. ദൈവം എന്താണെന്നറിയാനുള്ള അടങ്ങാത്ത ആഗ്രഹവും അതിനായുള്ള അന്വേഷണങ്ങളും മനുഷ്യചരിത്രത്തില്‍ അഭംഗുരം തുടരുന്നു.വ്യാഖ്യാനങ്ങളും നിര്‍വ്വചനങ്ങളും ധാരാളം ഉണ്ടെന്നാലും അന്വേഷണങ്ങള്‍ അവസാനിക്കുന്നില്ല. ദൈവം എന്താണെന്ന് തീവ്രമായി അന്വേഷിച്ച സത്യാന്വേഷികള്‍ എല്ലാം ഒടുവില്‍ തന്നെതന്നെ തിരിച്ചറിയുന്നിടത്ത് ആ അന്വേഷണങ്ങള്‍ക്ക് വിരാമം നല്‍കിസംതൃപ്തരായിട്ടുണ്ട്. എന്താണ് ദൈവം എന്ന ചോദ്യത്തിന് അതുകൊണ്ടുതന്നെ എന്റെപക്കല്‍ ഒരു ഒറ്റ ഉത്തരമില്ല.എല്ലാ ചോദ്യങ്ങളും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ തന്നിലേക്കുതന്നെ തിരിയുന്നു എന്നുപറയാനാണ് ഞാനും ആഗ്രഹിക്കുന്നത്.ആത്മജ്ഞാനമിഹം ബ്രഹ്മം എന്നൊ മറ്റൊ പറയാറില്ലെ (ശരിയാണൊ എന്ന് നിശ്ചയമില്ല)
എന്താണു് വിലമതിക്കാനാവത്തതു്? ഭാവനക്കനുസരിച്ച് ധാരാളം ഉത്തരങ്ങള്‍ പറയാമെങ്കിലും എനിക്ക് തോന്നുന്നത് ഒരുവന്‍ തന്റെ തന്നെ മനസ്സില്‍ നടക്കുന്ന ചിന്തകളെ സസൂക്ഷ്മം നോക്കിക്കാണാനും അവയെ പരിശോധിക്കാനും അതുവഴി താനാരാണെന്ന് സ്വയം തിരിച്ചറിയാനുമുള്ള കഴിവ് സമ്പാദിക്കലാണെന്ന് തോന്നുന്നു. ഒരുവിശ്വമാനവന്‍ എന്ന നിലയിലേക്ക് അവന്‍ മാറ്റപ്പെടുന്ന നിമിഷമാകും അത്.
കടമ, ദൈവം, മതം, കുടുംബം, സ്വത്ത്. നിങ്ങൾക്ക് തോന്നുന്ന പ്രാധാന്യമനുസരിച്ച് ക്രമത്തിൽ എഴുതുക. ദൈവം: ദൈവത്തെ, മേല്‍പ്പറഞ്ഞതില്‍നിന്നും വ്യത്യസ്തമായി എന്തെങ്കിലും നേടാനുള്ള ഉപാധിയായി (അത് മനസ്സമാധാനം ആയാല്‍പ്പോലും) ഞാനൊരിക്കലും കാണുന്നില്ല. മതം: ഒരു മതഗ്രന്ഥം നോക്കിയല്ല ഞാനെന്റെ ശരിതെറ്റുകളും കര്‍ത്തവ്യങ്ങളും നിറവേറ്റുന്നത്. എനിക്കിഷ്ടമില്ലാത്ത ഒരുകാര്യം മതഗ്രന്ഥം പറയുന്നു എന്നതുകൊണ്ട് ഞാന്‍ ചെയ്യാനും പോകുന്നില്ല. മനുഷ്യനെന്ന നിലയില്‍ മാനുഷികമൂല്യങ്ങളില്‍ വിശ്വസിക്കുന്ന ഒരുവന് മതത്തിന്റെ ആവശ്യമുണ്ടെന്നും തോന്നുന്നില്ല. സ്വത്ത്: സ്വത്ത് എന്നതിന് അമിത പ്രാധാന്യമൊന്നും ഞാന്‍ കൊടുക്കുന്നില്ല. അതിനാല്‍ ഇങ്ങനെയെഴുതാം കടമ,കുടുംബം.
വംശനാശ ഭീഷണി നേരിടുന്ന ഒരു മൃഗത്തെ സംരക്ഷിക്കുന്നതിനായി രണ്ടിടങ്ങളിൽ ഒന്നു തിരഞ്ഞെടുക്കാൻ നിങ്ങളെ ചുമതലപ്പെടുത്തുന്നു. തിരഞ്ഞെടുക്കുന്ന സ്ഥലം പൂർണ്ണമായും ഇടിച്ചു നിരത്തുകയും ചെയ്യും. 1) ഒരു മത വിഭാഗത്തിന്റെ ആരാധനാലയം 2) 10,000 തൊഴിലാളികൾ ജോലി ചെയ്യുന്ന ഒരു വ്യവസായ സ്ഥാപനം.. ഇതിൽ ഏതു തിരഞ്ഞെടുക്കു? എന്തുകൊണ്ടു്? മതവിഭാഗത്തിന്റെ ആരാധനാ‍ലയങ്ങളോട് എനിക്ക് പ്രത്യേക മമതയൊ താല്‍പ്പര്യമൊ ഇല്ലെന്നിരിക്കിലും അത് ഇടിച്ചുനിരത്തി അവിടെ വംശനാശ ഭീഷണി നേരിടുന്ന ഒരു മൃഗത്തെ സംരക്ഷിക്കണം എന്നതിനോട് യോജിക്കാന്‍ കഴിയുന്നില്ല. അതിനായി വ്യവസായ സ്ഥാപനവും തകര്‍ക്കേണ്ടതില്ല. ഒന്ന് നശിപ്പിച്ചിട്ട് അവിടെ മറ്റൊന്ന് വച്ചുപിടിപ്പിക്കുന്നത് ശരിയാണെന്നും കരുതുന്നില്ല. വംശനാശ ഭീഷണിനേരിടുന്ന മൃഗത്തെ സംരക്ഷിക്കുവാന്‍ അതിന്റെ പ്രത്യേകമായ ജീവിതസാഹചര്യവുമായി പൊരുത്തപ്പെട്ടുപോകുന്ന സ്ഥലം തിരഞ്ഞെടുക്കുകയാകും ഉചിതം.
ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും? ഞാന്‍ കുശിനിക്കാരനായേക്കും. നമ്മുടെ മനസ്സ് അതിന്റെയെല്ലാ വിശുദ്ധിയോടും കൂടി നാം തയ്യാറാക്കുന്ന വിഭവത്തിലേക്ക് സംക്രമിക്കുമ്പോഴാണ് ഒരുവിഭവം രുചികരമായി തീരുന്നതെന്ന് ഓഷൊ ആണെന്ന് തോന്നുന്നു അഭിപ്രായപ്പെട്ടത്. അതുകൊണ്ടാണത്രെ അമ്മയുടെ കൈകൊണ്ടുണ്ടാക്കുന്ന ആഹാരത്തിന് ഇത്രരുചി. ഞാന്‍ പാചകം ഇഷ്ടപ്പെടുന്നു. നാം തയ്യാര്‍ ചെയ്യുന്ന എത്രനിസ്സാരമായ ഒരു വിഭവും ഇഷ്ടമായി എന്നൊരാള്‍ പറയുന്നത്കേള്‍ക്കുമ്പോള്‍ ഒരു സംതൃപ്തി.
ഈയിടെയായി ഒറ്റയ്ക്കിരിക്കുമ്പോള്‍ ഒരു ഏകാന്തത അനുഭവപ്പെടാറുണ്ടെന്ന് തോന്നുന്നു? ഒറ്റയ്ക്കിരിക്കുന്നത്‌ ഇഷ്ടമാണ്‌, ഏകാന്തതയും. ഏകാന്തത ഒരുതരം വെല്ലുവിളിയാണ്‌, വെല്ലുവിളികൾ സധൈര്യം ഇഷ്ടപ്പെടുന്നവർക്ക്‌. ഏകാന്തതയിൽനിന്നും ഒഴിഞ്ഞുമാറുന്നത്‌ സായുധനായ ശത്രുവിനെ നേരിടാൻ കഴിയില്ലെന്നുറച്ച്‌ വഴിമാറിപോകുന്നതുപോലെയാണ്‌. ഒരുനിമിഷം വെറുതെയിരിക്കാം എന്ന്‍ എത്ര ശഠിച്ചിരുന്നാലും അറിയാതെ കൈ ടി.വി.യുടെ റിമോട്ടിലേക്കൊ, മ്യുസിക്ക്‌ സിസ്റ്റത്തിലേക്കൊ, പുസ്തകത്തിലേക്കൊ, ഒരു പെഗ്‌ മദ്യത്തിലേക്കൊ മറ്റെന്തിലേക്കെങ്കിലുമോ നീണ്ടുചെല്ലും. ഏകാന്തതയെ അത്ര ഭയമായതിനാലൊ അല്ലെങ്കില്‍ അതിനെ അഭിമുഖീകരിക്കാന്‍ ഇഷ്ടപ്പെടാത്തതിനാലോ ആണത്‌. അനുനിമിഷം കുതറിയോടാൻ ശ്രമിക്കുന്ന കുതിരയെപോലെയാണ്‌ മനസ്സ്‌. അവിടെ നടക്കുന്ന പ്രവർത്തികളെ, ചിന്തകളെ ഒരു ചെറുപുഞ്ചിരിയുമായി, നോക്കിക്കൊണ്ടിരിക്കാൻ ആരും ഭയപ്പെടുന്നു. നാം ആരാണെന്നറിയുന്ന നിമിഷങ്ങളാകും അതെന്നതുകൊണ്ടാകാം. കണ്ണ് തുറന്നിരിക്കിലും മുന്നിൽ ഒന്നും തെളിയാതെ മനസ്സിലെ ചിന്തകളെ അവരറിയാതെ പിൻതുടർന്ന്,അവയെ ഒരു മുൻഉപാദികളാലും മെരുക്കാൻ ശ്രമിക്കാതെ ശ്രദ്ധിച്ചു കൊണ്ടിരുന്നാൽ ചിരിവരും. അങ്ങനെ കഴിഞ്ഞാൽ പിന്നെ ഒരുത്തനും സ്വയം വലുതെന്ന ഭാവംവരില്ല. അത്രമാത്ര കുശുമ്പും വെറുപ്പും വിദ്വേഷവും തുടങ്ങി എല്ലാവൃത്തികേടുകളും നമ്മുടെ ചിന്തകളില്‍ അനുനിമിഷം കടന്നുവന്നുകൊണ്ടിരിക്കാറുണ്ടല്ലൊ. ഈ സ്വയംതിരിച്ചറിയൽ ഭയപ്പെടുത്തുന്നതിനാലാകാം ആരും ഏകാന്തത ഇഷ്ടപ്പെടാത്തത്‌. ഏകാന്തത ഒരു ധ്യാനമാണ്‌. വെളിപാടുകൾ തെളിഞ്ഞുകിട്ടുന്ന ധ്യാനം.
താങ്കളെ വീണ്ടും അഞ്ചുവര്‍ഷത്തേക്ക് കോളേജ് ജീവിതത്തിലേക്ക് തിരികെ വിടുന്നു എന്നു സങ്കല്‍പ്പിക്കുക. ഏതുവിഷയം തെരഞ്ഞെടുക്കും? എന്തുകൊണ്ട്? തീര്‍ച്ചയായു മലയാളം തന്നെ. എനിക്ക് പത്താം തരംവരെ മാത്രമെ മലയാളം പഠിക്കാന്‍ സാധിച്ചിട്ടുള്ളൂ.അതിനുശേഷം ഹിന്ദിയായിരുന്നു രണ്ടാംഭാഷ. അതില്‍ ഞാനിന്നും ഖേദിക്കുന്നു. കുഞ്ഞുണ്ണി മാഷ് പറഞ്ഞത് പോലെ മലയാളികള്‍ ഒരു ഞാറ്റടിപോലെയാണ്. അന്യദേശങ്ങളിലേക്ക് പറിച്ചുനടാനുള്ള തൈകള്‍ വളര്‍ത്തിയെടുക്കുന്ന ഞാറ്റടികള്‍. എന്നില്‍ ഹിന്ദിപഠനം അടിച്ചേല്‍പ്പിച്ചതും ഇതേ ലക്ഷ്യത്തോടെയാകണം.മലയാളം ഐശ്ചികവിഷയമായി പഠിക്കുക എന്നതൊരാഗ്രഹമായിരുന്നു. ചിന്തകള്‍ ജന്മം കൊള്ളുന്നത് ഏതൊരുവന്റെയും മാതൃഭാഷയിലാണെന്ന് എവിടെയൊ വായിച്ചതായി ഓര്‍ക്കുന്നു. (ആധികാരികമായ വിവരമാണൊ എന്നറിയില്ല) മറ്റുഭാഷകളില്‍ നാം സംസാരിക്കുമ്പോള്‍ ഇതിന്റെ പരിവര്‍ത്തനമാണ് നടക്കുന്നതത്രെ. മറ്റേതുഭാഷയും പിന്നീട് അക്കാദമിക്കലായല്ലാതെ പഠിക്കാന്‍ കഴിയും. മാതൃഭാഷയില്‍ വെറും ജ്ഞാനം മാത്രമാകാതെ അതിന്റെ ആഴവും പരപ്പും കണ്ടെത്തുവാന്‍ ഒരുവന്‍ ശ്രമിക്കണമെന്നാണ് എന്റെ അഭിപ്രായം.
കുട്ടിയായിരുന്നപ്പോള്‍ ആയിത്തീരണമെന്ന് ആഗ്രഹിച്ചതിനുമപ്പുറത്ത്‌ താങ്കളുയര്‍ന്നോ? എങ്കില്‍ അതില്‍ സന്തോഷിക്കുന്നുണ്ടോ? കുട്ടിയായിരുന്നപ്പോള്‍ വലിയവലിയ ആഗ്രഹങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഒരു കുഞ്ഞാഗ്രഹം ഉണ്ടായിരുന്നു. അത് തുറന്ന് പറഞ്ഞപ്പോള്‍ ശകാരം കിട്ടി.അതിനു ഇന്നുഞാന്‍ പ്രതികാരം ചെയ്യുന്നുണ്ട്. എങ്കിലും ഇന്ന് ഞാനെത്തിച്ചേര്‍ന്ന അവസ്ഥയില്‍ സന്തുഷ്ടനാണ്.
ഇഷ്ടപ്പെട്ട ഭക്ഷണം ഏതാണു്? എന്തുകൊണ്ടു്? സ്വന്തമായി പാകം ചെയ്യാൻ അറിയാമോ? നാടന്‍ സസ്യാഹാരങ്ങളാണ് എനിക്കിഷ്ടം..സ്വന്തമായി പാചകം ചെയ്യാറുണ്ട്. കുത്തരിച്ചോറില്‍ കട്ടതൈരും ഉപ്പും കാന്താരിമുളകും ഉടച്ച് അതില്‍ ചുട്ടരച്ച ചമ്മന്തികൂട്ടിയൊരു പിടി.. ഹൊ, അതിനൊപ്പം വരുവൊ മട്ടണും ചിക്കനും ബീഫും ഒക്കെ? ഒരിക്കലുമില്ലെന്നു പറയും ഞാന്‍.
ഇഷ്ടപ്പെട്ട വാഹനം ഏതാണു് ? (philosophy പറഞ്ഞു ഓവറാക്കണ്ട) ബൈക്ക്.
ചിന്താഭാരം ഉണ്ടായാൽ എന്തു സംഭവിക്കും? അപ്പോൾ ലോറി എവിടെയായിരുന്നു? ചിന്താഭാരം റോഡിലിറക്കിവക്കും. മാവോയിസം വീട്ടിലും.. ലോറി കേറിപ്പോയെന്നാ തോന്നുന്നെ.. ഒന്നുകൂടി വിശദമായി ചോദിച്ചിട്ട് പറയാം..
പരസ്യങ്ങള്‍ താങ്കളെ സ്വാധീനിക്കാറുണ്ടോ? ഉണ്ടേങ്കില്‍ ഏതുവിധത്തില്‍? ഒരുതരത്തിലുമില്ല!
പുതിയ blog എഴുത്തുകാർ മലയാളം ബ്ലോഗിലേക്ക് വരുമ്പോൾ എന്തെല്ലാം ചിട്ടകളാണു് സ്വീകരിക്കേണ്ടതു്. അങ്ങനെ ചിട്ടകൾ പാലിക്കേണ്ടതായിട്ടുണ്ടോ? പ്രത്യേകിച്ചൊരു ചിട്ടയും സ്വീകരിക്കണമെന്നെനിക്കു തോന്നുന്നില്ല. എഴുതാനുംവായിക്കാനും അറിയുന്ന ഒരാള്‍ക്ക് ചിട്ടകള്‍ സ്വയം ബോധ്യമുണ്ടാകും എന്നാണെനിക്ക് തോന്നുന്നത്. ചിട്ടകള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ അതൊരിക്കലും ഗുണംചെയ്യുമെന്നും വിശ്വസിക്കുന്നില്ല.
ഒരു ഗ്രാമത്തിൽ ഒരു വിഗ്രഹം കണ്ടെടുത്തു. രണ്ടാം നാൾ ആ വിഗ്രഹത്തിന്റെ വായിൽ (അടുത്തുള്ള ഒരു വിട്ടിൽ വാറ്റിയ) പട്ടചാരായം വെച്ചു കൊടുത്താൽ, ആ വിഗ്രഹം കുടിക്കുന്നതായ മഹ അത്ഭുതം നിങ്ങൾ അറിയുന്നു. പത്രങ്ങൾ ആ വാർത്ത front page ആക്കുന്നു. ജനങ്ങൾ ആ വീട്ടിലേക്ക് തടിച്ചു കൂടുന്നു. നിങ്ങൾ എന്തു ചെയ്യും. 1) ഉടൻ ആ വിട്ടിൽ പോയി നാലു കുപ്പി വിശുദ്ധ പട്ടചാരായം വാങ്ങി വിഗ്രഹത്തിനു് കൊടുക്കാനായി queue നിൽക്കുന്നു. 2) ഇന്ത്യൻ constitution അനുസരിച്ചുള്ള secularism ഉയർത്തിപ്പിടിക്കാനും, വിശ്വാസികളുടെ സ്വാതന്ത്ര്യം അനുവതിച്ചുകൊടുക്കാനുമായി ആ വിട്ടിൽ വിശുദ്ധ പട്ടചാരായം വാറ്റാനുള്ള അവകാശത്തിനു വേണ്ടി, ഇന്ത്യൻ constitution ബഹുമാനിക്കുന്ന ഒരു ഭാരതീയൻ എന്ന നിലയിൽ നിങ്ങൾ പ്രവർത്തിക്കുന്നു. 3) നാലു കന്നാസ് വിശുദ്ധ പട്ടചാരായം വാങ്ങി ഒരു 100ml വിഗ്രഹത്തിനു കൊടുക്കും. ഒരു കന്നാസ് സ്വന്തം വിട്ടിൽ കൊണ്ടു പോകും, ബാക്കി blackൽ വില്കും. 4) ആ വീട്ടിലേക്ക് വിശുദ്ധ പട്ടചാരായം supply ചെയ്യാനായി തൊട്ടടുത്ത് ഒരു distillery തുടങ്ങും. 5) ഇതൊരു തട്ടിപ്പാണെന്നു നിങ്ങൾ വിശ്വസിക്കുന്നു. വിശ്വാസികളായ നാട്ടുകാരുടേ അടി പേടിച്ച്, ഒന്നും ചെയ്യില്ല 6) ഇതൊരു തട്ടിപ്പാണെന്നു നിങ്ങൾ വിശ്വസിക്കുന്നു. പത്രത്തിൽ ഇതേകുറിച്ച് എഴുതും. ഞാന്‍ നമ്പര്‍ 5 പോലെ ചെയ്യുമെന്നാണ് തോന്നുന്നത്.. എന്തിനാ വെറുതെ വല്ലവന്റെയും കയ്യിലെ അടികൊണ്ട് ചാവുന്നത്..
ബ്ലോഗിൽ കാണുന്ന പാചക കുറിപ്പുകൾ പരീക്ഷിച്ച് നോക്കിയിട്ടുണ്ടോ? അതിനു് ഇരയാവരുടേ അഭിപ്രായം എന്തായിരുന്നു. ഇല്ല. പരീക്ഷിച്ചുനോക്കിയിട്ടില്ല. ബ്ലോഗിലെ പാചകക്കുറിപ്പുകളൊക്കെ ആരെയെങ്കിലും ഇരയാക്കുവാനായിട്ടുള്ളതാണ് എന്നും വിശ്വസിക്കുന്നില്ല.
ജീവിതത്തിൽ എന്തെങ്കിലും നഷ്ടമായോ? എവിടെ മനുഷ്യനുണ്ട്‌ അവിടെയെല്ലാം ജീവിതം ഒരുപോലെയായിരിക്കും എന്ന മൂർത്തമായ ആശയം മനസ്സിൽനിന്നും കെടാതെ സൂക്ഷിക്കുമ്പോഴും നാം ജനിച്ചു വളര്‍ന്ന്, ചിന്തയും വ്യക്തിത്വവും രൂപപ്പെടുത്താന്‍ കൂട്ടുനിന്ന നാട്ടില്‍നിന്നും അകന്നുനില്‍ക്കുക എന്നത് ഏതൊരാള്‍ക്കും വേദനതോന്നുന്ന വികാരംതന്നെയാണ്. പ്രവാസം നഷ്ടപ്പെടുത്തിയതെന്തെന്ന്‌ ചിന്തിക്കുമ്പോൾ, ഉരുകുന്ന വേനലിൽ ഉരുക്കിയൊഴിച്ചുതൂക്കിയ കൊന്നപൂക്കളെ തല്ലിക്കൊഴിച്ചു കൊണ്ടുപോകുന്നതുപോലെ എല്ലാസൗഭാഗ്യങ്ങളും കവർന്നെടുത്തിരിക്കുന്നു എന്ന്‌ വിലപിക്കാനാണ്‌ ആദ്യംതോന്നുക. അതൊരുതരം സമാശ്വാസവുമാകാം. എങ്കിലും കാൽപനികവും വൈകാരികവുമായ എല്ലാ ചോദനകളെയും മാറ്റിനിർത്തി ചിന്തിച്ചാൽ ഒരുപക്ഷെ പ്രവാസ ജീവിതത്തിൽ ആർക്കും നഷ്ടപ്പെടുന്നത്‌ ഒരുപക്ഷെ അവനവന്റെ തന്നെ സ്വാതന്ത്ര്യമായിരിക്കും എന്നാണെനിക്ക്‌ തോന്നുന്നത്‌.
എന്താണു് സാമൂഹിക പ്രതിബദ്ധത? എല്ലാ കൊള്ളരുതായ്മയിലും കഴിയുന്ന ഒരുവൻ കക്കൂസ്‌ ധ്യാനത്തിലിരിക്കുമ്പോൾ, ഒരു മുഴുക്കുടിയന്റെ കരിഞ്ഞുപോയ കരളിൽനിന്നും മരിക്കാനുള്ള മടിയോടെ പിണങ്ങി ദൂരെമാറിനിൽക്കുന്ന, ഒരു കണികപോലെ, അവശേഷിക്കുന്ന മന:സാക്ഷിയിൽനിന്നും "എടാ തെണ്ടീ നീ ഈ സമൂഹത്തിനൊരു ഭാരമല്ലേടാ...നിനക്കു മരിച്ചുകൂടെ കൊള്ളരുതാത്തവനെ" എന്ന സത്യം/തിരിച്ചറിവ് കേള്‍ക്കുമ്പോള്‍ കുറ്റബോധത്താല്‍ പെട്ടെന്നുതപ്പിപിടിച്ചെടുത്ത്‌ തൊലിപ്പുറത്തു തേച്ച്‌ തിരുമ്മികുളിക്കാനെടുക്കുന്ന തൈലമാണ്‌ സാമൂഹികപ്രതിബദ്ധത! അല്ലാത്ത ഒരുവന് സ്വയം ശുദ്ധിയാകലാണത്. നാം ശുദ്ധിയാകുകവഴി സമൂഹം മാറിക്കൊള്ളും. അതുതന്നെ ആത്മാര്‍ത്ഥമായ സാമൂഹികപ്രതിബദ്ധത.
ആകെ മൊത്തം 35 million മലയാളികളിൽ മാത്രമാണു് ലോകത്ത് ഉള്ളതു്. ഭൂമിയിൽ എല്ലാ കോണിലും ഉണ്ടെന്നുള്ള സ്ഥിരം കേൾക്കാറുള്ള Mythൽ വിശ്വസിക്കുന്നുണ്ടോ? മറ്റു പ്രവാസ സമൂഹങ്ങളെ കാൾ വിത്യസ്തമായി മലയാളിക്ക് എന്താണുള്ളതു്? മലയാളി ലോകത്തെവിടെയും ഉണ്ടായിരിക്കാം. എവിടെയുണ്ടായിരുന്നാലും അതാതിടങ്ങളിലെ ജീവിതസാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടുപോകാനുള്ള മലയാളിയുടെ കഴിവ് തന്നെയാകണം മറ്റേത് പ്രാവാസ സമൂഹങ്ങളെയുംകാള്‍ മലയാളി മറ്റിടങ്ങളില്‍ അതിജീവിക്കാന്‍ കാരണമെന്നെനിക്ക് തോന്നുന്നു. ഏതു തൊഴിലും പെട്ടെന്നു പഠിച്ച് അതില്‍ കഴിവുതെളിയിക്കാന്‍ മലയാളിക്കുള്ള കഴിവ് ഒന്നുവേറെ തന്നെ. ഒരു ജോലിയെന്ന നിലയില്‍ മറ്റ് സ്ഥലങ്ങളില്‍ അവിടുത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടുപോകാന്‍ ശ്രമിക്കുമ്പോഴും പിറന്ന നാടും അവിടുത്തെ ചലനങ്ങളും സസൂക്ഷം വീക്ഷിക്കുവാനും മലയാളി ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇതില്‍ ഒരുപക്ഷെ മറ്റേത് സമൂഹത്തെയുംകാള്‍ മലയാളി സമൂഹം ഒരുപടി മുന്നിലാണെന്ന് ഞാന്‍ പറയും.
കെ. എസ്. കോപാലകൃഷ്ണൻ എന്തുകൊണ്ടു്, അടൂർ ഗോപാലകൃഷ്ണനെ പോലെയും, പദ്മരാജന പോലെയും സിനിമ എറ്റുക്കുന്നില്ല? ജീവിതത്തെപ്പറ്റിയുള്ള കാഴ്ചപ്പാടുകളും സമീപനങ്ങളും വ്യത്യസ്തമായതിനാലാകും.
മലയാള സിനിമയിൽ നിങ്ങളുടെ സ്വഭാവവുമായി സാമ്യമുള്ള കഥാപാത്രം ഏതാണു് അങ്ങനെ ഇന്നുവരെ നിരീക്ഷിച്ചിട്ടില്ല.
ജിവിതം മൊത്തം കേരളത്തിൽ ജിവിച്ചിട്ട് രണ്ടു മാസം അമേരിക്കയിൽ ചുറ്റിതിരിഞ്ഞിട്ടു് തിരികെ നാട്ടിൽ വന്ന ശേഷം "മലയാലം കൊരച് കൊരച് പരയുന്ന"വരെ കണ്ടാൽ എന്തു ചെയ്യും? എന്തുപറയാന്‍? ഒന്നും പറയില്ല, പക്ഷെ അവരോട് സഹതാപം തോന്നും. അത്രതന്നെ. എവിടെയെങ്കിലും പോയിട്ടു വന്നതിനു ശേഷം,താനാരോ ആയിവളര്‍ന്നു എന്ന തോന്നലോടെ, സ്വന്തം ഭാഷയോടും നാടിനോടും പുച്ഛം തോന്നി അമ്മിഞ്ഞപ്പാലിനോടൊപ്പം ആദ്യമായി കേട്ടുപഠിച്ച ഭാഷയ്ക് എന്തോ കുറവുണ്ടെന്ന് തെറ്റിദ്ധരിച്ച് അതില്‍ “കുരച്ച് കുരച്ച്“ സംസാരിക്കാന്‍ ശ്രമിക്കുന്ന ഒരാള്‍ ശരിക്കും സഹതാപം മാത്രമെ അര്‍ഹിക്കുന്നുള്ളു. പാവം!!
നിങ്ങളുടെ തൊഴിൽ മേഖല ഏത് ഗണത്തിൽ പെടും.
  1. ഉല്പാതനം
  2. കച്ചവടം
  3. ജന സേവനം
  4. വിനിമയം
  5. വിദ്യാഭ്യാസം
ജനസേവനം.(ഇതുവരെതുടങ്ങിയിട്ടില്ലെങ്കിലും)
ഇന്നു നമ്മുടെ നഗരങ്ങളിൽ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണു്? നഗരത്തില്‍ മാത്രമല്ല,എവിടെയും യുവാക്കള്‍ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. അതില്‍ ഏറ്റവും വലുതെന്നെനിക്ക് തോന്നുന്നത് പൈസയുടെ മൂല്യം അറിഞ്ഞുകൂടാത്തതാണെന്ന് ഞാന്‍ പറയും. ഇന്നേതുയുവാവിന്റെ പക്കലും ആവശ്യത്തിനു പണമുണ്ടാകും. സ്വന്തമായി സമ്പാദിക്കുന്നതല്ലെങ്കിലും വീട്ടില്‍നിന്ന് ഏതുവിധേനയും നിത്യേനയുള്ള ധാരാളം ആവശ്യങ്ങള്‍ക്കും അനാവശ്യങ്ങള്‍ക്കും പണം സ്വരൂപിക്കാന്‍ അവര്‍ക്കാകുന്നു. മാതാപിതാക്കള്‍ ഇതില്‍ അത്ര ശ്രദ്ധപുലര്‍ത്തുന്നുമില്ല. ഇതവരെ ഒരുപരിധിയോളം വഴിതെറ്റിക്കുന്നു. ജീവിതത്തെപ്പറ്റി വ്യക്തമായ കാഴ്ചപ്പാടുകള്‍ രൂപപ്പെടുന്നതിനു മുന്‍പുള്ള ഈ ധാരാളിത്തം പില്‍ക്കാലത്ത് അവര്‍ക്ക് സമ്പാദ്യശീലം ഉണ്ടാക്കുന്നതില്‍ ചില പാഠങ്ങള്‍ നല്‍കിയേക്കാമെങ്കിലും ചെറുപ്പകാലത്തെ ചെയ്തികള്‍ പല അപകടങ്ങളിലും അവരെ കൊണ്ടെത്തിക്കാം.. യൌവ്വനത്തില്‍ തീക്ഷ്ണമായ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ കണ്ടും കേട്ടും അനുഭവിച്ചും അറിയേണ്ട യുവാക്കള്‍ സുഭിക്ഷതയില്‍ അഭയം പ്രാപിക്കുമ്പോള്‍ പില്‍ക്കാലത്ത് അവര്‍ക്ക് പല മാനുഷികമൂല്യങ്ങളും നഷ്ടപ്പെടുന്നു. ഇതവരെ പൊതുസമൂഹം അനുഭവിക്കുന്ന പലപ്രശ്നങ്ങളില്‍നിന്നും വിമുഖതപുലര്‍ത്താന്‍ കാരണക്കാരാക്കുന്നു. അങ്ങനെ അവര്‍ സമൂഹത്തിനിണങ്ങാത്ത കണ്ണികളായി മാറുന്നു.
മലയാള ഭാഷ വളരുകയാണോ, രൂപാന്തരപ്പെടുകയാണോ, വഷളാവുകയാണോ? കൊണ്ടും കൊടുത്തും രൂപാന്തരപ്പെട്ടും ഭാഷ വളരുക തന്നെയാണ്.
മനുഷ്യവാസമില്ലാത്ത ഒരു ദ്വീപിലേക്ക് നിങ്ങളെ ജീവപര്യന്തം നാടുകടത്തപ്പെടാൻ പോവുകയാണെന്നു സങ്കല്പ്പിക്കുക. നിങ്ങൾക്ക് വായിക്കാൻ രണ്ടു പുസ്തകങ്ങൾ കൂടെ കൊണ്ടുപോകാൻ അനുവതിക്കുന്നു. ഏതു് പുസ്തകങ്ങൾ കൊണ്ടുപോകും? 1) Collection of Jiddu Krishnamurthi. (നീതന്നെയാണ് നിന്റെ ഗുരു,സത്യം അന്വേഷിക്കേണ്ടത് നിന്നില്‍തന്നെയാണ്, നിന്നില്‍ നിന്ന് ലഭിക്കാത്ത സത്യം പുറത്തുനിന്നും കണ്ടുപിടിക്കാനാകില്ല, എന്നൊക്കെ പറഞ്ഞ ജിദ്ദുവിന്റെ പുസ്തകങ്ങള്‍ വായിച്ചുതുടങ്ങിയാല്‍ ഏതവസ്ഥയിലും അതാതവസ്ഥയില്‍ തന്നെ ലയിച്ചുചേരുവാന്‍ ഒരുവന് കരുത്തുനല്‍കും) 2) എന്റെ സത്യാന്വേഷണ പരീക്ഷകള്‍. (അന്യരോട് പറഞ്ഞതൊക്കെ സ്വജീവിതത്തില്‍ പരീക്ഷിച്ചുനോക്കിവിജയിച്ച ഒരുവ്യക്തിയുടെ സത്യസന്ധമായ വിശദീകരണങ്ങള്‍, വ്യത്യസ്ഥത ആവശ്യമുള്ളപ്പോള്‍ വായിക്കാനെടുക്കാം)
കേരളത്തിൽ ഇപ്പോൾ ടിവി. പ്രേക്ഷരുടെ ഹരമായ റിയാലിറ്റി ഷോ എന്നറിയപ്പെടുന്ന അനേകം മത്സര പരമ്പരകളുണ്ടു്. താങ്കൾക്ക് ഒരു സാമാന്യം ഭേതപ്പെട്ട ഗായിക/ഗായകൻ ആണെന്നു സങ്കൽപ്പിക്കുക. താങ്കൾ ഈ മത്സരങ്ങളിൽ പങ്കെടുക്കുമോ? എന്തുകൊണ്ടു? ഇല്ല. പല റിയാലിറ്റിഷോകളും അവലംബിക്കുന്ന രീതികളോട് പൊരുത്തപ്പെടുവാന്‍ സാധിക്കുന്നില്ല. എലിമിനേഷന്‍ റൌണ്ടുകളില്‍ കാണിച്ചുകൂട്ടുന്ന കോപ്രായങ്ങള്‍ സഹിക്കാനും കഴിയുന്നില്ല. നമ്മുടെ കുട്ടികളില്‍ റിയാലിറ്റി ഷോകള്‍ കലയോടുള്ള ക്ലാസിക് സമീപനം മാറ്റിയെഴുതികൊണ്ടിരിക്കുകയാണെന്നാണെന്റെ പക്ഷം.
നിങ്ങൾ Dinnerനു് ഈ പട്ടികയിൽ കൊടുത്തിരിക്കുന്ന രണ്ടു പേരിൽ ആരെ ക്ഷനിക്കും? അവർക്ക് എന്തു ഭക്ഷണം കൊടുക്കും? അവരോടു എന്തെല്ലാം ചോദിക്കും? 1) ഇന്ദിര ഗാന്ധി 2) K.J. Yesudas 3) കാട്ടുകള്ളൻ വീരപ്പൻ 4) മാമുക്കോയ 5) കൊച്ചുത്രേസ്യ 6) അടൂർ ഭാസി 7) Amjad Khan 8) Jimmy Wales 9) Mother Theresa 10) മോഹന്ദാസ് കെ. ഗാന്ധി 11) കുമാരനാശാൻ 12) കുറുമാൻ 13) കലാഭവൻ മണി 14) കൈപ്പള്ളി 15) Charles Dickens 16) Kuldip Nayar 17) Arundhati Roy 18) Charlie Chaplin 19) R.K. Lakshman cartoonist) 20) ഇഞ്ചിപ്പെണ്ണു് 1. ഗാന്ധിജി. പുള്ളിക്കാരന് സെക്കന്റ് ക്ലാസ് ടിക്കറ്റെടുത്തുകൊടുത്താല്‍ മതി. എന്നെപ്പോലെ സസ്യാഹാരം തന്നെ കഴിക്കാനും കൊടുക്കാം. പിന്നെ എന്റെ പാചകത്തിന്റെ കുഴപ്പങ്ങള്‍ വല്ലതും അതിയാന്റെ വയറിനെ ബാധിച്ച് കക്കൂസിനെ അഭയം പ്രാപിക്കേണ്ടിവന്നാല്‍ പുള്ളി കക്കൂസും കഴുകി വൃത്തിയാക്കിയെ പോകൂ. ഇതൊന്നും വേറെ ആരും ചെയ്യില്ലല്ലൊ. 2. കുമാരനാശാന്‍. കാരണം, ആറുണ്ടല്ലോ കുളിപ്പാനിവിടെയനുദിനം നൽകിടുന്നോരു പിച്ച- ച്ചോറുണ്ടല്ലോ ഭുജിപ്പാനതുമതിയിനിയെന്നോർ- ത്തു നീ പാർത്തുകൊൾക ഏറെത്തിന്നുന്ന പന്നിപ്പെരുവയറിലുമങ്ങന്ത- കൻ തന്റെ കുന്തം കേറിപ്പായുന്നു പാർത്താൽ കിഴിയുമുടലി- തിന്നല്ലയോ തൊല്ലയെല്ലാം എന്നു പുള്ളി എഴുതിയിട്ടുണ്ട്. പിച്ചച്ചോറല്ലെങ്കിലും അല്പം വല്ലതും കൊടുത്താല്‍ മതി. ആഹാരത്തിനമിതപ്രാധാന്യം കൊടുക്കുന്ന ആളല്ല.
Mark Twain, R.K. Narayan, Basheer. ഇവർ മൂന്നുപേരും ഒരു restaurantൽ വെച്ചു കണ്ടു മുട്ടുന്നു. എന്തു സംഭവിക്കും? Mark Twain, R.K. Narayan എന്നിവരുടെ സംസാരം ബഷീര്‍ ഒരു ബീഡിപുകച്ച് അല്പം സുലൈമാനിയും നുണഞ്ഞ് കേട്ടിരുന്നേക്കും.
നിങ്ങളുടേ മുന്നിൽ മൂന്നു buttonകളു ഉണ്ട്.
  1. അമർത്തിയാൽ ഈ ലോകത്തിലുള്ള ഏകാധിപതികൾ എല്ലാം നിന്ന നിൽപ്പിൽ തന്നെ ചത്തു് വീഴും.
  2. അമർത്തിയാൽ മലയാള മനോരമ പത്രം ഒറ്റ് രാത്രികൊണ്ടു Unicodeലേക്ക് മാറും.
  3. അമർത്തിയാൽ (ഇടിവാളിന്റെ ആഗ്രം സഫലമാകും) ബ്ലോഗിൽ ഉള്ള ഓർമ്മ കുറിപ്പിസ്റ്റുകൾക്കെല്ലാം "Amoniasia" വന്നു് എല്ലാം മറന്നു പോകും.
ഇതിൽ ഒന്നുമാത്രമെ അമർത്താൻ കഴിയുകയുള്ളു. നിങ്ങൾ ഏതമർത്തും.? എന്തുകൊണ്ടു?"
ഒന്നും മൂന്നും അമര്‍ത്താന്‍ യാതൊരു താല്പര്യവും ഇല്ലാത്തതിനാല്‍ 2 അമര്‍ത്തിയേക്കും. (അമര്‍ത്താതെ രക്ഷപ്പെടാന്‍ ഒരു നിര്‍വാഹവുമില്ലെങ്കില്‍ മാത്രം)ഏകാധിപതികളെ ബട്ടണ്‍ അമര്‍ത്തികൊല്ലാനൊന്നും ഞാനൊരുക്കമല്ല. ഓര്‍മ്മക്കുറിപ്പുകള്‍ എഴുതുന്നവരോട് എനിക്കൊരു വിരോധവും ഇല്ലതാനും. പിന്നെ മനോരമയുടെ കാര്യം, അതവര്‍ സ്വയം തോന്നിചെയ്യണമെന്നാണെന്റെ പക്ഷം.
ഇവരിൽ താങ്കൾക്ക് ആരെയാണു് കൂടുതൽ ബഹുമാനം:
  1. K. കരുണാകരൻ,
  2. EMS,
  3. AKG,
  4. സി.എച്ച്. മുഹമ്മദ്കോയ,
  5. മന്നത്ത് പത്മനാഭൻ,
  6. പാണക്കാട് സയ്യിദ് മുഹമ്മദലി ഷിഹാബ് തങ്ങൾ.
  7. Dr. പല്പ്പു.
  8. വെള്ളാപ്പള്ളി നടേശൻ
1.ഏ.കെ.ജി 2. ഇ.എം.എസ്.
ഏറ്റവും ഭാഗ്യവാനായ മനുഷ്യന്‍ ആരാണ്? ഇപ്പോള്‍ റസൂല്‍ പൂക്കുട്ടി. മലയാള സിനിമ ഏഴയലത്ത് അടുപ്പിച്ചില്ലെങ്കിലും ഓസ്കാര്‍ അവാര്‍ഡ് കേരളത്തിനു സമ്മാനിക്കാന്‍ അദ്ദേഹത്തെപ്പോലെ ഒരാള്‍ക്ക് കഴിഞ്ഞില്ലെ.
നിങ്ങളെ അടുത്തറിഞ്ഞ സുഹൃത്തുക്കൾ എങ്ങനെ കരുതുന്നു. 1) ഒരു പാവം 2) കൊച്ചു ഗള്ളൻ 3) പുലി 4) പാമ്പ് 5) തമാശക്കാാാാാാാരൻ 6) തണ്ണിച്ചായൻ 7) കുൾസ് 8) പൊടിയൻ 9) തടിയൻ ഇതിൽ പെടാത്ത ഏതെങ്കിലും പേരുണ്ടെങ്കിൽ അതും എഴുതാം. ദുഷ്ടന്‍.
ഇന്ത്യയുടേയും ചൈനയുടേയും സാമ്പത്തീക മുന്നേറ്റത്തിൽ ഇവിടങ്ങളിലെ ഉയർന്ന ജനസംഖ്യയും ഒരു ഘടകമാണെന്ന് താങ്കൾ വിശ്വസിക്കുന്നുവോ? അതെ..അങ്ങനെ വിശ്വസിക്കുന്നു. മനുഷ്യവിഭവശേഷി ഒരു പ്രധാന ഘടകം തന്നെയാണ്.
ബ്ലോഗിൽ പോട്ടങ്ങൾ പിടിക്കുന്ന ഏതെങ്കിലും അണ്ണന്റെ ഫോട്ടോ നിരൂപണങ്ങൾ കേട്ട ശേഷം അദ്ദേഹത്തിന്റെ തലയിൽ കാമറ തല്ലി പോട്ടിക്കാൻ തോന്നിയിട്ടുണ്ടോ? (തല്ലിപ്പോട്ടിക്കാൻ ഉദ്ദേശിച്ച camera, lense, എന്നീ വിവരങ്ങൾ കൂടി വിശതീകരിക്കുക) ഇല്ല.ഒരിക്കലും അങ്ങനെ തോന്നിയിട്ടില്ല. ഇനി തോന്നുകയുമില്ലായിരിക്കും.
നിങ്ങൾ പ്രധാന മന്ത്രിയാകുന്നു. എന്തു ചെയ്യും? അടിസ്ഥാന സൌകര്യവികസനത്തിന് ഊന്നല്‍ നല്‍കും. പാവപ്പെട്ടവനു നീതിലഭ്യമാക്കുവാന്‍ വേണ്ടതൊക്കെ ചെയ്യും. കൃഷി ഒരു തൊഴിലെന്ന സമ്പ്രദായം മാറ്റി സംസ്കാരത്തിന്റെ ഭാഗമാക്കാന്‍ സ്കൂള്‍ തലം മുതല്‍ കുട്ടികളില്‍ കൃഷിയെപ്പറ്റിയുള്ള അവബോധം ഉണ്ടാക്കാ‍ന്‍ ശ്രമിക്കും. കാലഹരണപ്പെട്ടുപോയ ചേരിചേരാനയത്തെ പുനരുജ്ജീവിപ്പിക്കും. (എത്ര നല്ല ഭാവനകള്‍..ഹൊ എനിക്കു തന്നെ കുളിരു കോരി.)
നിങ്ങൾക്ക് മൂന്നു വരം കിട്ടുന്നു എന്തെല്ലാം അവശ്യപ്പെടും? (കൂടുതൽ വരം കുട്ടാനുള്ള വരം ഇപ്പോൾ stockൽ ഇല്ല. അതു ചോദിച്ച് ചളമാക്കരുതു്) 1. ഭൂമി മനുഷ്യനു മാത്രം സ്വന്തമല്ലെന്നുംപലതിന്റെയും നിലനില്പിനു എന്നാല്‍ അവന്റെ പരിശ്രമങ്ങള്‍ക്ക് കഴിയും എന്നും മനുഷ്യനെബോധ്യ മാക്കുവാനുള്ള വരം 2. സമ്പാദിച്ചു കൂട്ടിവക്കുന്ന സ്വഭാവം മറ്റുജീവികള്‍ക്കില്ലാത്തതുപോലെ മനുഷ്യനും ഉണ്ടാകാന്‍ പാടില്ല എന്നവരം. 3. സര്‍വ്വചരാചരങ്ങള്‍ക്കും അന്നന്നത്തേക്കുള്ള അന്നം കണ്ടെത്തുവാന്‍ കഴിയും വിധം പ്രകൃതി അനുകൂലമായിരിക്കട്ടെ എന്ന വരം. (ഇനിയെന്തുവേണം??)
കേരളത്തിൽ beef നിരോധിച്ചാൽ നിങ്ങൾ എന്തു് ചെയ്യും? ഒന്നും ചെയ്യില്ല, എനിക്ക് സന്തോഷമേ തോന്നൂ.
1 Billion US$ നിങ്ങൾക്ക് ലഭിക്കുന്നു എന്തു ചെയ്യും വെറുതെ കിട്ടുന്നതല്ലെ..അതില്‍ പകുതി കൈപ്പള്ളിക്ക് തരാം. ബാക്കി പകുതികൊണ്ടെന്ത് ചെയ്യുമെന്ന് ഇപ്പോള്‍ പറഞ്ഞാല്‍ അതൊരുപക്ഷെ പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്ന് വന്നില്ലെങ്കിലോ? കാശ് കയ്യിലില്ലാതെ ഭാവനയില്‍ കാശുണ്ടെന്ന് കരുതിയാല്‍ ആര്‍ക്കും കൊടുക്കാമെന്നൊക്കെ തോന്നും. ശരിക്കും കാശ് കയ്യിലുള്ളപ്പോഴാണ് അത് പരീക്ഷിച്ചറിയേണ്ടത്. മനസ്സിന്റെ കാര്യമല്ലെ അത് മാറാന്‍ നിമിഷങ്ങള്‍ ധാരാളമല്ലെ? അതുകൊണ്ട് ഇത്ര വലിയ ഒരു തുക തന്ന് എന്നെ ശരിക്കും ഒന്ന്പരീക്ഷിക്കൂ. എനിക്ക് വല്ല മാറ്റവും വരുമോ എന്നൊന്നറിയണമല്ലൊ! ആ അവസരത്തിനായി കാത്തിരിക്കുന്നു.
രാഷ്ട്രീയക്കാരെ ഇഷ്ടമാണൊ? ഈ ഇലക്ഷന്‍ കാലത്ത് താങ്കള്‍ നാട്ടിലുണ്ടെന്നും ഒരു സ്ഥാനാര്‍ത്ഥി വോട്ട് ചോദിച്ച് വീട്ടില്‍ വരുന്നുവെന്നും കരുതുക.എന്തു പറയും? രാഷ്ട്രീയക്കാരെ വെറുപ്പൊന്നുമില്ല. സ്ഥാനാര്‍ത്ഥി വോട്ട് ചോദിച്ചുവന്നാല്‍ എന്റെ മണ്ഡലം ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ഒന്നുകൂടി ഓര്‍മ്മിപ്പിക്കും. സ്ഥാനാര്‍ത്ഥിക്ക് സമയമുണ്ടെങ്കില്‍ അല്പം വിശദമായി കാര്യങ്ങള്‍ അവതരിപ്പിക്കും. അല്ലാതെ അവരെ ആട്ടിയോടിച്ചതുകൊണ്ട് ആര്‍ക്കെന്തു ഗുണം?
Nostalgia-mania-dingolapi എന്ന അതിഭീകരവും ഭയാനകവുമായ രോഗം ബാദിച്ച മലയാളി ചേട്ടന്മാരെ എങ്ങനെ ചികിത്സിക്കും? ഇവരെ ബീമ പള്ളിയിൽ കൊണ്ടുപോയി ചങ്ങലക്കിടുന്നതിനെ കുറിച്ച് എന്താണു് അഭിപ്രായം. Nostalgia-mania-digolapi ഒരു രോഗമാണൊ? ശരിക്കും..?അറിയില്ല കേട്ടൊ.. അഥവാ ആണെങ്കില്‍ ബീമാപള്ളിയില്‍ രണ്ടുകൂട്ടരും (കൊണ്ടുപോകുന്നവരും)ഇത്തിരി വിശ്രമിക്കുന്നത് നന്നായിരിക്കും.
നിങ്ങൾ ഇപ്പോൾ ഇരിക്കുന്ന സ്ഥലത്തുള്ള ജനാലയിൽ നിന്നും പുറത്തേക്ക് നോക്കുക. അവിടെ കാണുന്ന ദൃശ്യം 100 വാക്കിൽ കുറയാതെ വിവരിക്കുക. ഞാന്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടയിലാണ് ഇതെഴുതുന്നത്. മുറിയില്‍ ഒരു ജനല്‍മാത്രം. അത് തുറന്നിട്ടുമില്ല. തുറന്നാല്‍ കാണുന്നതൊരു ഇടനാഴിയാണ്. അതിനപ്പുറം മറ്റൊരു ബില്‍ഡിംഗും. പുറം ലോക കാഴ്ചകള്‍ ഇനി ഇവിടെനിന്നിറങ്ങിയിട്ട് വേണം കാണാന്‍.
ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി? ഇനിയും എഴുതുമോ? കുറെനാളായിട്ടൊന്നും എഴുതുന്നില്ലല്ലൊ എന്ന് കരുതി വെറുതെ എഴുതിയതാണ്.അവസാനമെഴുതിയതില്‍ പ്രണയവും വിരഹവും ഒക്കെയാണ് വിഷയം. ഇനിയും എന്തെങ്കിലും തോന്നുമ്പോള്‍ എഴുതും.
ബ്ലോഗിൽ അവസാനമായി വായിച്ച ലേഖനം ഏതാണു്? വായിച്ചത് ലേഖനമല്ല.നന്ദപര്‍വ്വം എന്ന ബ്ലോഗിലെ ഓര്‍മ്മക്കുറിപ്പ്. ബ്ലോഗിങ്ങില്‍ ഒരുവര്‍ഷമായി എന്നെഴുതിയ പോസ്റ്റ്. കമന്റിട്ടില്ല.
ബ്ലോഗിൽ അവസാനമായി വായിച്ച അതുന്താധുനിക കവിത വായിച്ച ശേഷം നിങ്ങൾ എന്തു ചെയ്തു?
  1. കരഞ്ഞു.
  2. ചിരിച്ചോ.
  3. തലകറങ്ങി നിലത്തു വീണു്.
  4. എഴുതിയവനെ ഫോണിൽ വിളിച്ചു തെറി പറഞ്ഞു.
  5. മുകളിൽ പറഞ്ഞ എല്ലാം സംഭവിച്ചു് എന്നു് ഭ്രാന്താശുപത്രിയിൽ എത്തിയപ്പോൾ സുഹൃത്തുക്കൾ പറഞ്ഞു.
ഈ ചോദിച്ചിരിക്കുന്നതുപോലൊന്നും സംഭവിച്ചില്ല. വായിച്ചു,യാതൊരു കുഴപ്പവും സംഭവിക്കാതെ തിരികെപോരുകയും ചെയ്തു. അത്യന്താധുനിക കവിത വാ‍യിച്ചാല്‍ ഇതൊക്കെ സംഭവിക്കുമൊ? ആര്‍ക്കെങ്കിലും എന്തെങ്കിലും സംഭവിച്ചതായും അറിയില്ല. തന്നെയുമല്ല അവിടെയൊക്കെ മറ്റുള്ളവര്‍ തങ്ങളുടെ കമന്റുകളും ഇട്ടുപോരുന്നുണ്ട്. കമന്റുകളുടെ എണ്ണവും വായനക്കാരുടെ അഭിപ്രായവും കണ്ടിട്ട് അത്യന്താധുനിക കവിതകള്‍ ആര്‍ക്കും മനസ്സിലാകാത്തവയല്ല എന്ന ധാരണയും എനിക്കില്ല. ഓരോരുത്തര്‍ക്കും ഓരോ വാസനകള്‍, അതിനെ പരിഹസിക്കുവാന്‍ ഞാനാളല്ല.
ഒരു hotelൽ രണ്ടു blog meet നടക്കുന്നു. അതിൽ ഒരു barൽ ബ്ലോഗ് കവികളും വേറൊരു barൽ ബ്ലോഗ് ഓർമ്മക്കുറുപ്പ്istകളും ഉണ്ടു്. നിങ്ങൾ ഏതു barൽ കയറും. രണ്ടിടത്തുംകയറും. ആദ്യം കവികളുടെ അടുക്കലായിരിക്കും. അവിടെ കവിത ചൊല്ലാനാരെങ്കിലും ഉണ്ടെങ്കില്‍ അവരുടെ കവിതകേട്ടിരുന്ന് ഒരു മൂന്നെണ്ണം വീശും. പിന്നെ പതുക്കെ അപ്പുറത്തേക്ക്. ഓര്‍മ്മകള്‍ കേട്ട് ബാക്കിയൊരു മൂന്നുകൂടി.. രണ്ടിടവും കയറിയ സ്ഥിതിക്ക് എവിടെ സ്ഥിരമായി ഇരിക്കണമെന്ന് ഒരേകദേശ ധാരണ കിട്ടുമല്ലൊ. എവിടെയിരുന്നാല്‍ കൂടുതല്‍ രസകരം എന്ന് തിരിച്ചറിഞ്ഞതിനു ശേഷംവേണം സ്വസ്ഥമായിരുന്ന് ബാക്കി ഒരു 3-4 കൂടി അടിക്കാന്‍.. ഇപ്പൊ ഇത്രയൊക്കെയെ പറ്റു.. കപ്പാകുറ്റിയൊക്കെ പോയില്ലെ.. അതൊക്കെയൊരു കാലം!
നിങ്ങൾ കൈപ്പള്ളിയെ കണ്ടു മുട്ടുന്നു. എന്തു ചോദിക്കും? (കാശു്, sandwich, വാച്ച്, മോതിരം, ഫോൺ, ചെരുപ്പ് മുതലായവ ചോദിക്കരുതു്) അല്ലയൊ കൈപ്പള്ളി, താങ്കള്‍ ഗോമ്പറ്റിഷന്‍ കൊണ്ടെന്താണ് അര്‍ത്ഥമാക്കുന്നത്? വെറുതെ നേരം കൊല്ലാനൊരുപാധി എന്ന രീതിയില്‍ മാത്രമാണൊ താങ്കളിതിനെ കാണുന്നത്?അങ്ങനെയല്ലെന്നു ഞാന്‍ കരുതുന്നു. ഇതില്‍ക്കൂടി ഒരു വിവരശേഖരണം താങ്കള്‍ അര്‍ത്ഥമാക്കുന്നുണ്ടൊ?ധാരാളം മലയാളികളുമായി ഇടപഴകുവാന്‍ കിട്ടുന്ന ഈ അവസരം അവരെ അറിയുവാനും അവരുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും അറിയുക എന്നതിലും ഉപരി ഈ വിവരങ്ങളില്‍ക്കൂടി താങ്കള്‍ ഭാവിയില്‍ ക്രിയാത്മകമായി എന്തെങ്കിലും ചെയ്യുവാന്‍ ആഗ്രഹിക്കുന്നുവൊ?
ഒരു International blog meet വിളിച്ചു കൂട്ടുന്നു. അതിനായി കാര്യപരിപാടികൾ അവതരിപ്പിക്കാൻ ആരെയെല്ലാം ഉൾപെടുത്തും? എന്തെല്ലാം പരിപാടികൾ ഉണ്ടായിരിക്കും? ഈശ്വരപ്രാര്‍ത്ഥന: സതീഷ് ആഷ ദമ്പതികള്‍ പ്രാസംഗികര്‍: ദേവന്‍, കൈപ്പള്ളി,ഗന്ധര്‍വ്വന്‍, ഉമേഷ്,അംബി പ്രബന്ധാവതരണം:) ചിത്രകാരന്‍. വിഷയം ജാതിവ്യവസ്ഥയും നായന്മാരും. ലളിത ഗാനം: പൊറാടത്ത്, ബഹുവ്രീഹി, കിരണ്‍സ് പദ്യം ചൊല്ലല്‍: ജ്യൊതിസ്സ്, അനംഗാരി. അക്ഷരശ്ലോകം:) ഉമേഷ്, രാജേഷ്, സന്തോഷ്, പാപ്പാന്‍,ജി.മനു. തിരുവാതിര:) ഇഞ്ചി, വല്യമ്മായി,പ്രിയ, പാഞ്ചാലി,ആഷ, കിച്ചു, മാണിക്യം. ചെണ്ടമേളം:) കുറുമനും സഘവും നാടകം:) രചന സംവിധാനം:) അഭിലാഷങ്ങള്‍ അവതരണം ഗോമ്പറ്റീഷന്‍ ടീം ഫോട്ടൊ:)സപ്തവര്‍ണ്ണം, കൈപ്പള്ളി.തുളസി. സുല്ലിടല്‍ മത്സരം:) അവതരണം സുല്‍ പരിപാടി കൊഴുപ്പിക്കാനായി രാവിലെ മുതല്‍ പരിപാടി കഴിയുവോളം വെള്ളമടി മത്സരം ഉണ്ടായിരിക്കുന്നതാണ്. ഇതിലേക്കായി ആക്രാന്തത്തോടെ പേരുതന്നിരിക്കുന്നവര്‍:- സുമേഷ് ചന്ദ്രന്‍,കുറുമാന്‍,തോന്ന്യാസി,ഡിങ്കന്‍,അപ്പു,അഗ്രജന്‍ തുടങ്ങിയവര്‍. അവസാനയിനം തല്ല് മത്സരം:) അവതരണം വര്‍മ്മ & പാര്‍ട്ടി. വരവ് ചിലവ് കണക്കവതരണം:- അഞ്ചല്‍ (എല്ലാവരും പെറ്റി വാങ്ങേണ്ടിവരും)
ബ്ലോഗിൽ ആരംഭിക്കുന്ന സൌഹൃദങ്ങളെ താങ്കൾ എങ്ങനെ കാണുന്നു? (കണ്ണു കൊണ്ടു കാണുന്നു എന്നു പറയരുത്, ബാക്കി എല്ലാവരും മൂക്കു കൊണ്ടാണോ കാണുന്നതു്?) ബ്ലോഗ്, സൌഹൃദങ്ങള്‍ക്ക് അപാര സാധ്യതകള്‍ തരുന്നു, അത് ക്രിയാത്മകമായി വിനിയോഗിക്കാന്‍ കഴിയുന്നയൊരാള്‍ക്ക്. പക്ഷെ നാമതു വേണ്ടവിധം വിനിയോഗിക്കുന്നുണ്ടൊ എന്നെ സംശയമുള്ളൂ. എനിക്ക് ബ്ലോഗില്‍നിന്നും ചില നല്ല സൌഹൃദങ്ങള്‍ കിട്ടിയിട്ടുണ്ട്. ഞാനത് നിലനിര്‍ത്താനും ശ്രമിക്കുന്നു.
ഈ പറയുന്ന എഴുത്തുകാരിൽ നിങ്ങളെ സ്വാധീനിച്ച എഴുത്തുകാരൻ/കാരി ആരാണു്: മാധവികുട്ടി, എം. മുകുന്ദൻ, സാറ ജോസഫ്, സക്കറിയ, ഓ.വി. വിജയൻ, ബഷീർ, ആനന്ദ്, വി.കെ.എൻ, തകഴി, എം.ടി വാസുദേവൻ നായർ, പെരുമ്പടവം, വിശാലമനസ്ക്കൻ, കുറുമാൻ, ഓ.എൻ.വീ കുറുപ്പ്, കുമാരനാശാൻ. ചെറുപ്പത്തില്‍ മാധവിക്കുട്ടിയായിരുന്നു ഇഷ്ട എഴുത്തുകാരി. ഇപ്പോള്‍ ബഷീറിനെ ഇഷ്ടപ്പെടുന്നു. തീക്ഷ്ണമായ തന്റെ ജീവിതാനുഭവങ്ങളെ എത്ര ലളിതമായ ഭാഷകൊണ്ട് അദ്ദേഹം നര്‍മ്മത്തിലൂടെ വരച്ചുകാട്ടുന്നു. ദുര്‍ഗ്രാഹ്യമായ നമ്മുടെ ഭാഷ നമ്മുടെ ജീവിതം പോലെ സങ്കീര്‍ണ്ണവും വരണ്ടതുമായി തുടരുമ്പോള്‍ ബഷീര്‍, ഭാഷയുടെ ലാളിത്യംകൊണ്ട് ഒരു ശീതളസ്പര്‍ശമാകുന്നു. ആ ലാളിത്യത്തിനുമുന്നില്‍ നമ്മുടെ നാട്യങ്ങള്‍ ഒന്നുമല്ലാതെയാകുന്നു. എംടിയും ഓ.എന്‍.വിയും.കുമാരനാശാനും ഒക്കെ ഇഷ്ട എഴുത്തുകാര്‍ തന്നെ.
കാട്ടിലാണോ ഉത്സവപറമ്പിലാണോ ആനകളെ കാണാൻ കൂടുതൽ ഭംഗി? കാണാന്‍ ഭംഗി? ഭംഗിയാണുദ്ദേശിക്കുന്നതെങ്കില്‍ നെറ്റപ്പട്ടമൊക്കെ കെട്ടി വന്നുനില്‍ക്കുന്ന ആനകളെ കാണാന്‍ നല്ല ഭംഗിയാണ്. അതുകൊണ്ട് ഉത്സവപ്പറമ്പില്‍ എന്നുപറയേണ്ടിവരും. പക്ഷെ ആനകള്‍ എവിടെയാണ് കഴിയേണ്ടതെന്നാണ് ഉദ്ദേശിക്കുന്നതെങ്കില്‍ കാട്ടിലെന്നുത്തരം.
ആരുടേയും ബ്ലോഗുകൾ വേണമെങ്കിലും താങ്കൾക്ക് ഡിലീറ്റ് ചെയ്യാം എന്നൊരു അവകാശം ലഭിച്ചാൽ ആദ്യം താങ്കൾ ഡിലീറ്റ് ചെയ്യുന്ന 5 ബ്ലോഗുകളുടെ പേരു പറയുക? ആരുടേയും ബ്ലോഗ് ഡിലീറ്റത്തില്ല. നാമൊരുപാട് ഡിലീറ്റുകള്‍ നടത്തിക്കൊണ്ടിരിക്കുവല്ലെ? ഭൂമിയില്‍നിന്ന്, മനസ്സില്‍നിന്ന്, ഇനി ബ്ലോഗില്‍നിന്നും വേണൊ ഡിലീറ്റിങ്ങ്? നമുക്കിഷ്ടമായില്ല എന്ന കാരണത്താല്‍ എല്ലാം ഡിലീറ്റാന്‍ തുടങ്ങിയാല്‍ നാം എന്തൊക്കെ ഡിലിറ്റേണ്ടിവരും? ഭ്രാന്തന്‍ മതചിന്തയുമായി കുറെപ്പേര്‍ കാന്ധഹാറിലെ ബുദ്ധപ്രതിമകള്‍ ഡിലിറ്റി. മറ്റൊരുകൂട്ടര്‍ അയൊദ്ധ്യയില്‍ ബാബറിമസ്ജിദ് ഡെലിറ്റി.വെറും ഒരു വാക്കിന്റെ പേരില്‍ നമ്മള്‍ ആരെയെല്ലാം മനസ്സില്‍നിന്നും ഡെലിറ്റിക്കൊണ്ടിരിക്കുന്നു? ബ്ലോഗുകള്‍ ആത്മപ്രകാശനത്തിനുവേണ്ടിയുള്ളതാണല്ലൊ. ആരുടേയും അനുവാദത്തിനുവേണ്ടി കാത്തുനില്‍ക്കാതെ, ആരുടെയും കത്രികയുടെ പിടച്ചിലിനു ഇരയാകാതെ, തോന്നുമ്പോള്‍ തോന്നുന്നതുപോലെ എഴുതാനുള്ള സ്വതന്ത്ര്യമല്ലെ ബ്ലോഗുകള്‍ തരുന്നത്. അത് ഒരാള്‍ക്ക് ഇഷ്ടമല്ലെന്ന കാരണത്താല്‍ ഡെലിറ്റാന്‍ തുനിഞ്ഞാല്‍ നാളെ എന്നെ ഇഷ്ടമായില്ല എന്ന കാരണത്താല്‍ എന്റെ ബ്ലോഗും ഡെലിറ്റിങ്ങിന്റെ ഇരയാകില്ല്ലെ? ബ്ലോഗുകള്‍ അവിടെ ജീവിച്ചോട്ടെ.. ഇഷ്ടമല്ലെങ്കില്‍ നമുക്ക് അങ്ങോട്ടേക്ക് നോക്കാതിരിക്കാം. അതല്ലെ നല്ലത്?
അടുത്ത മത്സരത്തിനു് ചോദിക്കേണ്ട ഒരു ചോദ്യം നിർദ്ദേശിക്കു. വിവരസാങ്കേതികവിദ്യയും വിജ്ഞാനവും എല്ലാമേഖലയിലും കുതിച്ചുചാട്ടം നടത്തുമ്പോഴും മനുഷ്യന്റെ സ്പര്‍ദ്ധയും മാത്സര്യവും കുറയാതെ കൂടുന്നതിന്റെ കാരണമെന്താകും?ഇതു സര്‍വ്വ നാശത്തിലേക്കവനെ കൊണ്ടെത്തിക്കുമൊ?
"അല്ലയൊ കൈപ്പള്ളി, താങ്കള്‍ ഗോമ്പറ്റിഷന്‍ കൊണ്ടെന്താണ് അര്‍ത്ഥമാക്കുന്നത്? വെറുതെ നേരം കൊല്ലാനൊരുപാധി എന്ന രീതിയില്‍ മാത്രമാണൊ താങ്കളിതിനെ കാണുന്നത്?അങ്ങനെയല്ലെന്നു ഞാന്‍ കരുതുന്നു. ഇതില്‍ക്കൂടി ഒരു വിവരശേഖരണം താങ്കള്‍ അര്‍ത്ഥമാക്കുന്നുണ്ടൊ?...... ഇന്നുവരെ ആരും ചോദിക്കാത്ത വളരെ പ്രസക്തമായ ചോദ്യം. തീർശ്ചയായും ഇതു് എനിക്ക് വെറും തമാശയല്ല. ഈ experimentന്റെ by-product ആണു് നിങ്ങൾ എല്ലാം അനുഭവിക്കുന്ന thrillഉം entertainmentഉം. നിങ്ങളുടേ എല്ലാം സഹകരണത്തോടെ സ്വകാര്യമല്ലാത്ത പല വിവരങ്ങളും ശേഖരിക്കുന്നുണ്ടു്. ഭാവിയിൽ ചില പത്ഥതികൾ ആസൂത്രണം ചെയ്യാൻ ഈ വിവരം സഹായകരമാകും എന്നും വിശ്വസിക്കുന്നു. വിശതമായ ചില കണ്ടെത്തെലുകൾ ഈ മത്സരങ്ങൾ അവസാനിക്കുമ്പോൾ അവതരിപ്പിക്കുന്നതാണു്.

179 comments:

  1. സൂരജായിരിക്കും...(പിന്നെ നോക്കാം...ഓഫീസില്‍ പോട്ടെ..)

    ReplyDelete
  2. പ്രായത്തിന്റെ പക്വതയും, അനുഭവസമ്പത്തിന്റെ കൈമുതലും എല്ലാം നല്ലവണ്ണം പ്രതിധ്വനിക്കുന്ന ഈ ഉത്തരങ്ങള്‍ ഇതുവരെ ഈ ഗോമ്പറ്റീഷനില്‍ കണ്ടുമുട്ടാനാവാത്തതാണ്. ഈ ഭാഷാ ശൈലി എനിക്കത്ര പരിചയം തോന്നുന്നില്ല. എന്നാലും അത്ര അപരിചിതവുമല്ല :-) പല ചിന്തകളും ഞാന്‍ ചിതിക്കുന്ന രീതിയില്‍ തന്നെ... ഇദ്ദേഹവുമായി നേരില്‍ സംസാരിച്ചിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്... വെറുതെ തോന്നുന്നതുമാവാം.

    ബ്ലോഗ് മീറ്റിനിടയ്ക്ക് കുടിയന്മാരുടെ കൂടെ പേരുതന്നിരിക്കുന്നവരുടെ കൂട്ടത്തില്‍ അഗ്രജനെയും എന്നെയും ഒക്കെ കൂട്ടിയിരിക്കുന്നതിന്നാല്‍ ... അതിനാല്‍? നേരില്‍ അത്രപരിചയമുണ്ടോ എന്നും സന്ദേഹമുണ്ട് :-)

    കൈപ്പള്ളി ഈ ഗോമ്പറ്റീഷന്‍ നടത്തുന്നത് ബാക്കിയൊള്ളോരെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തിയിട്ട് പുള്ളിക്ക് പോയി മറ്റു ബ്ലോഗുകള്‍ വായിക്കാനും കമന്റിടാനുമല്ലേ..

    ReplyDelete
  3. എനിക്കു ഇതെല്ലാം വായിക്കുമ്പോള്‍ മനസ്സില്‍ വന്ന ഒരു വ്യക്തിയുടെ പേരു ഞാന്‍ പറയാം..

    Shashi Chirayil

    പ്രൊഫൈല്‍ : http://www.blogger.com/profile/04095076500502553608

    ReplyDelete
  4. പാഞ്ചാലി തിരുവാതിരകളീക്കുകയോ അതും മഹിളാമണികളോടൊപ്പം.. എന്റെ ഉത്തരമെഴുതിയ ആളേ... പാഞ്ചാലി എന്നത് ബ്ലൊഗര്‍ ഐ.ഡി യാണ്. അദ്ദേഹം പാഞ്ചാലരാജകുമാരനാണ്.

    ReplyDelete
  5. http://www.blogger.com/profile/04386411209135559623

    ശിശു

    ReplyDelete
  6. എന്റെ കര്‍ത്താവീശോടയതമ്പിരാനേ,
    ഞാനിത് മുഴോനും വായിച്ചൂ!

    ReplyDelete
  7. എന്തായാലും അപാര ഉത്തരങ്ങള്‍ തന്നെ... നമിച്ചു ഗുരോ നമിച്ചു.

    മലയാള ഭാഷയിലെ പ്രാവീണ്യം, വാക്കുകള്‍ കൊണ്ട് അമ്മാനമാടാനുള്ള കഴിവ്, ചില സംസ്കൃത പദങ്ങളുടെ ഒഴുക്ക് , അക്ഷരത്തെറ്റില്ലാതെ മണിക്കൂറുകള്‍ എഡിറ്റ് ചെയ്ത എഴുത്ത് ഇതെല്ലാം കാണുമ്പോള്‍ എനിക്ക് ഞാന്‍ പറഞ്ഞ ഉത്തരം ശരിയാണെന്ന് തോന്നുന്നു. ശശിയേട്ടന്‍ തന്നെ കൈതമുള്ള്. നോക്കാം..

    ReplyDelete
  8. ഈ ഉത്തരങ്ങൾ പറഞ്ഞയാൾ ആരായാലും,പരന്ന വായനയും ആഴമേറിയ ചിന്തയും വിശാലമായ ലോകവീക്ഷണവും ഉള്ളയാളാണ്.

    ആരാണെന്ന് ഊഹിക്കാൻ പറ്റുന്നില്ല

    ReplyDelete
  9. എന്റെ ഉത്തരം : ശിശു

    http://www.blogger.com/profile/04386411209135559623

    ReplyDelete
  10. എന്റെ ഉത്തരം : അംബി

    http://www.blogger.com/profile/03503323116100268795

    ReplyDelete
  11. കൃഷ്ണ തൃഷ്ണ

    http://www.blogger.com/profile/17782622297513609785

    ReplyDelete
  12. Collection of Jiddu Krishnamurthi...
    ജിദ്ദു കൃഷ്ണമൂർത്തി എന്നെക്കൊണ്ടെത്തിച്ചതിവിടെ... “വളരെ വിലമതിക്കുന്ന ഒരു ഗുരുവാണെനിക്ക് ജിദ്ദു എന്ന കൃഷ്ണമൂര്ത്തി. ശിശുവിലെ കവിക്ക് തീരെ വഴങ്ങുന്നതായിരുന്നില്ല ഫിലൊസഫിയെന്ന വിഷയം...” http://entekurippukal.blogspot.com/2006/12/blog-post.html

    ഒപ്പം വളരെ സൌമ്യമായ ഉത്തരങ്ങളും...

    എന്റെ ഉത്തരം: ശിശു
    http://www.blogger.com/profile/04386411209135559623

    ReplyDelete
  13. എന്റെ ഉത്തരം : ViswaPrabha വിശ്വപ്രഭ
    http://www.blogger.com/profile/12023214729497772482

    ReplyDelete
  14. എനിക്കിതുവരെ ആരാണെന്നു ഊഹിക്കാന്‍ കഴിഞ്ഞില്ല. പക്ഷെ ഈ ഉത്തരങ്ങള്‍ എന്നെ സന്തോഷിപ്പിക്കുന്നു. ആഹ്ലാദവാനാക്കുന്നു. നല്ല ഉത്തരങ്ങള്‍. അതിനൊരു ഷേക്ക് ഹാന്‍ഡ് :)

    ReplyDelete
  15. ഞാനും ഒന്നു പങ്കെടുത്തു നോക്കട്ടെ,
    എത്രയെന്നു കണ്ടാ ഇങ്ങനെ മാറിനിന്നു കളി കാണുക?
    ഉത്തരം: വികടശിരോമണി

    ReplyDelete
  16. നാമതുംവഴും കാലം

    ReplyDelete
  17. എതിരവന്‍ കതിരവന്‍ 05331210831009115009

    ReplyDelete
  18. നാമതും വാഴും കാലം

    ReplyDelete
  19. ഒരു പിടിയും കിട്ടുന്നില്ലാല്ലൊ :(

    ReplyDelete
  20. profile ഇല്ലാത്ത ഉത്തരങ്ങൾക്ക് point ലഭിക്കില്ല

    ReplyDelete
  21. മത്സരങ്ങളിലെ മുന്നനുഭവം വച്ചിട്ട് ഇത് വെള്ളെഴുത്താണെന്ന് എത്രപേര്‍ മറുപടി ഇട്ടു എന്നറിയാന്‍ ചുമ്മാ ഒരു കൌതുകം ഹിഹിഹി :)

    ReplyDelete
  22. http://www.blogger.com/profile/04386411209135559623

    ശിശു

    ഒരൂഹം...

    ReplyDelete
  23. പി.ശിവപ്രസാദ് / മൈനാഗന്‍
    http://www.blogger.com/profile/08486525440678573282

    ReplyDelete
  24. k.p sukumaran ancharakaNti

    http://www.onsugar.com/user/kpsukumaran

    ReplyDelete
  25. ഞാന്‍ ശിശുവിന് വോട്ടുചെയ്യുന്നു.
    1. ജിദ്ദു
    2. ബഷീര്‍
    3. സേവനം - സര്‍ക്കാര്‍

    ഇതു കെകെപിപി.
    (ഇതു കഴിഞ്ഞിട്ടു വേണം ശിശുവിനെ ഒന്നു ശരിക്കുകാണാന്‍)
    സുഖമാണോ എന്ന് ചോദിക്കാന്നാ..


    എന്റെ ഉത്തരം : ശിശു
    http://www.blogger.com/profile/04386411209135559623

    ReplyDelete
  26. so wht why not u publish our ans.

    ReplyDelete
  27. നമതും വാഴും കാലം

    ReplyDelete
  28. ഉറപ്പില്ല,
    എന്നാലും ഇരിക്കട്ടെ:
    ഉത്തരം:
    ശിശു
    http://www.blogger.com/profile/04386411209135559623

    ReplyDelete
  29. ente utharam:
    ദേവന്‍
    http://www.blogger.com/profile/14898390206474616712

    ReplyDelete
  30. എന്റെ ഉത്തരം : ശ്രീവല്ലഭന്‍

    http://www.blogger.com/profile/06258135948113205240

    ReplyDelete
  31. എന്റെ ഉത്തരം: ശിശു
    http://www.blogger.com/profile/04386411209135559623


    ഈ ഉത്തരങ്ങൾ വായിച്ചപ്പോൾ ഞാൻ തന്നെയാണിതൊക്കെ എഴുതിയതെന്നു തോന്നിപ്പിച്ചു. ഗൂഗിളിൽ അലഞ്ഞുതിരിഞ്ഞിട്ടുപോലും എത്തിപ്പെടുന്നത് എന്റെ തന്നെ കിറുക്കെഴുത്തുകളിൽ!
    ഈ പ്രാവശ്യം പലരും എന്റെ പേരു് ഉത്തരമായി പറയുമെന്നു് എനിക്കുറപ്പുണ്ട്. അത്ര മാത്രം താദാത്മ്യം, ചേർന്നൊഴുക്ക് ഞങ്ങളുടെ ചിന്തകളിൽ, വാക്കിൽ, വായനയിൽ!

    എന്നോ കണ്ടുമറന്നുപോയ ഒരു ബ്ലോഗറാണു് എനിക്കു് ശിശു. പക്ഷേ തെരഞ്ഞുപിടിച്ചുവരുമ്പോൾ അദ്ദേഹമാവാനേ ചാൻസ് കാണുന്നുള്ളൂ. ഇതു ശിശുവാണെങ്കിൽ, എന്നെപ്പോലെയുള്ള ഒരു ശിശുവിനു് അങ്ങനെയുമൊരു ശിശു ഇരട്ടയായി ഇവിടുണ്ടെന്നറിയുന്നതിന്റെ അത്ഭുതത്തിലാണു് ഞാനിപ്പോഴും!

    ReplyDelete
  32. Sorry, forget to append the profile:
    My answer: Vikatasiromani
    http://www.blogger.com/profile/06501663961340560929

    ReplyDelete
  33. ആ ശിശുവണ്ണന്‍ കഴിഞ്ഞ പോസ്റ്റില്‍ പ്രത്യക്ഷപ്പെട്ടല്ലൊ..അതും ഈ ഉത്തരങ്ങളുമായി എന്തെങ്കിലും ബന്ധം??? തംശയം ഇല്ലാതില്ലാട്ടൊ...

    ReplyDelete
  34. വീണ്ടും ഉത്തരം മാറ്റുന്നു

    ഫൈനല്‍ എന്റെ ഉത്തരം : ശിശു

    http://www.blogger.com/profile/04386411209135559623

    ReplyDelete
  35. കനല്‍
    http://www.blogger.com/profile/07610201273763062987

    ReplyDelete
  36. ആദ്യം പറഞ്ഞ ഉത്തരം ക്യാന്‍സല്‍ ചെയ്തിരിക്കുന്നു. ഇതിന്റെ ഉത്തരം എനിക്കറിയില്ലപ്പാ!!!

    ReplyDelete
  37. എന്റെ ഉത്തരം : ശിശു

    http://www.blogger.com/profile/04386411209135559623

    ReplyDelete
  38. എന്തായാലും സോ ഫാര്‍ അടിപൊളി!
    ഇങ്ങനെവേണം ഗോമ്പറ്റീഷന്‍സ്..... ആദ്യമൂന്നുമണിക്കൂറില്‍ ആറോ എഴോ വ്യത്യസ്ഥ ഉത്തരങ്ങള്‍.. സൂപ്പര്‍. ഇതിന്റെ ക്ലൈമാക്സും ഒരു സംഭവമായിരിക്കും എന്നതില്‍ സംശയമില്ല!!

    ഇതിലിപ്പോ കമന്റിടാതെ മാറിനില്‍ക്കുന്നവരാരെല്ലാം...... !!

    ReplyDelete
  39. എന്റെ ഉത്തരം -:- ശിശു

    http://www.blogger.com/profile/04386411209135559623

    ReplyDelete
  40. എന്നെ തിരുവാതിര കളിപ്പിക്കുന്നതും അപ്പുവിന്റെ കമന്റും കണ്ട് സന്തോഷമായി!
    :)
    ഒപ്പനയും നാടോടിനൃത്തവുമേ ഇതുവരെ ചെയ്തിട്ടുള്ളൂ (കോളേജിലും ഹോസ്റ്റലിലും). എന്നാണാവോ “പങ്കജാക്ഷന്‍ കടല്‍ വര്‍ണ്ണ..”നൊക്കെ പാടിയൊന്ന് തിരുവാതിര കളിക്കാന്‍ പറ്റുന്നത്?
    :(

    ReplyDelete
  41. ഇതാരായാലും, എന്റെ ബ്ലോഗില്‍ വന്നു വായിച്ചിട്ട് ഒരു കമന്റിടാതെ പോയല്ലോസ്റ്റാ... ഞാനിതെങ്ങിനെ സഹിക്കും???!!! :(

    ReplyDelete
  42. മത്സരം കൊഴുക്കുന്നുണ്ടു. പുതിയ format ആയതിനു് ശേഷം ദിനം പ്രതി 3000 സന്ദർശകർ കവിയുന്നുണ്ടു്.

    ReplyDelete
  43. ഇതു ശിശു ആണെങ്കിൽ, അവസാനത്തെ പോസ്റ്റിനെക്കുറിച്ചു നൽകിയ വിവരം തെറ്റാണെങ്കിൽ, പെറ്റി നൽകി ആദരിക്കേണ്ടതാണ് :-)

    ReplyDelete
  44. എന്റെ ഉത്തരം ; ശിശു
    http://www.blogger.com/profile/04386411209135559623

    ReplyDelete
  45. തുറന്നു പറയട്ടെ, ഒരു പാട് തിരക്കിയിട്ടും ഒരു തീരുമാനത്തിലെത്താനായില്ല. ഇപ്പോള്‍ ശിശുവിനെയാണ് ഭൂരിഭാഗം ആള്‍ക്കാരും സൂചിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ പ്രൊഫൈലില്‍ “കുമാരനാശാനെ” ഞാന്‍ പ്രതീക്ഷിച്ചു (ഉത്തരങ്ങള്‍ക്കിടയില്‍ അദ്ദേഹം രണ്ടു പ്രാവശ്യം കുമാരനാശാനെ പറയുന്നു). പക്ഷേ അവിടെ ചങ്ങമ്പുഴയാണ്.
    എന്തായാലും കോപ്പി പേസ്റ്റാന്‍ തോന്നുന്നില്ല.
    ഇതാരു തന്നെയായാലും പല ഉത്തരങ്ങളും വളരെ ഇഷ്ടപ്പെട്ടു, പ്രത്യേകിച്ച് പ്രധാനമന്ത്രി ആയാലുള്ള കര്‍മ്മങ്ങളെക്കുറിച്ചുള്ള സ്വപ്നം..
    അഭിനന്ദനങ്ങള്‍ ‌-

    ശിഹാബ് മൊഗ്രാല്‍

    ReplyDelete
  46. എന്റെ മനസ്സില്‍ ആദ്യം വന്നത് ശിശു ആയിരുന്നു (പള്ളിയാണെ ഒള്ളത്...)

    പുള്ളീടെ പ്രോഫൈല്‍ നോക്കുകയും ചെയ്തു. കുറിപ്പുകള്‍ എന്ന ബ്ലോഗ് ശ്രദ്ധയില്‍പ്പെട്ടില്ല.
    “ആരുടേയും ബ്ലോഗ് ഡിലീറ്റത്തില്ല” എന്ന പ്രയോഗത്തിലൂന്നി കൊല്ലത്തുകാരായ മറ്റു ബ്ലോഗര്‍മാരെ തപ്പി. പല കാര്യങ്ങളിലും ചേര്‍ച്ച തോന്നാഞ്ഞിട്ടും ശിവപ്രസാദിന്റെ പേരെഴുതി.

    ഇപ്പോള്‍ ആള്‍ക്കാരൊക്കെ പറയുന്നത് കണ്‍ വീണ്ടും ശിശുവിന്റെ പ്രോഫൈല്‍ നോക്കിയപ്പോഴാണ് ‘രാത്രി’ കാണുന്നത്.

    അഞ്ചലേ, പോയിന്റിനു വേണ്ടിയല്ല. ഞാന്‍ മാറ്റുന്നു.
    ശിശു.

    ReplyDelete
  47. ആദ്യ ഉത്തരം മാറ്റി
    പുതിയ ഉത്തരം : ശിവപ്രസാദ്/മൈനാഗന്‍
    http://www.blogger.com/profile/08486525440678573282

    ReplyDelete
  48. ഞാന്‍ എഴുതിയ ഉത്തരം മാറ്റുന്നില്ല. കാരണം മോഡറേഷന്‍ സമയത്ത് മറ്റാരുടെയും സഹായമില്ലാ‍തെ വായിക്കുമ്പോള്‍ എനിക്ക് തോന്നിയ ഉത്തരം അതാണ്. ഇപ്പോള്‍ പൊതുജനം ശിശു ശിശു എന്നു പറയുന്നു.. ആയിരിക്കാം... ക്ലൂവുകള്‍ അനുയോജ്യവുമാണ്. എങ്കിലും ഞാന്‍ മാറ്റുന്നില്ല..എഴുതിയത് എഴുതി.

    ReplyDelete
  49. എനിക്കും ആദ്യം ശിശു ആണെന്നു തോന്നി. പക്ഷെ ശിശു-ന്റെ അവസാനത്തെ പോസ്റ്റ് ചോരവീണമണ്ണില്‍നിന്നുയര്‍ന്നു വന്ന പൂമരം(in അപശ്രുതി ബ്ലൊഗ്, March 1, 2009) അല്ലേ? അതിൽ പ്രണയവും വിരഹവുമെവിടെ?

    ReplyDelete
  50. Profile വെക്കാത്ത ഉത്തരങ്ങൾ എടുത്ത് തൂര കളയും

    ReplyDelete
  51. ജോഷി അദ്ദേഹത്തിന്റെ ഗ്രൂപ്പ് ബ്ലോഗുകളില്‍ ഒക്കെ പരതിയോ?

    ReplyDelete
  52. കുറിപ്പുകള്‍ എന്ന ബ്ലോഗിലെ രാത്രി എന്ന കവിതയാകാം ശിശു ഉദ്ദേശിച്ചത്.

    ReplyDelete
  53. എന്തായാലും ശിശു-നു തെറ്റ് പറ്റിയതാവുമെന്നു കരുതാം. ഉത്തരം മാറ്റുന്നില്ല..ആല്ലെങ്കിൽ കൈപ്പള്ളി ക്ലൂവുമായി വരട്ടെ, അപ്പോ മാറ്റാല്ലോ :-)

    ReplyDelete
  54. ‘രാത്രി’കഴിഞ്ഞല്ലേ “ചോരവീണമണ്ണില്‍നിന്നുയര്‍ന്നു വന്ന പൂമരം“ പൊസ്റ്റിയതു.

    ReplyDelete
  55. സിയാ

    വേഗം പ്രൊഫൈല്‍ ഇട്ടൊ. അല്ലെന്കില്‍ കൈപ്പ് തൂത്തെറിയും

    എന്റെ ഉത്തരം: ശിശു
    http://www.blogger.com/profile/04386411209135559623

    ReplyDelete
  56. ശിശുവിന്റെ ‘കുറിപ്പുകള്‍’ എന്ന ബ്ലോഗിലെ അവസാന പോസ്റ്റ് ‘രാത്രി’ പബ്ലിഷ് ചെയ്തത് ജനുവരി 19 ന് അതിനു മുന്‍പത്തെ പോസ്റ്റ് നവമ്പര്‍ 15 ന് . സോ “ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി?“ എന്ന ചോദ്യത്തിന്റെ മറുപടി വായിക്കുമ്പോള്‍ “ശിശു” വിനെ ഊഹിക്കാമെന്നു തോന്നുന്നു.

    എന്നാലുമണ്ണാ.. എന്റെ ബ്ലോഗില്‍ വന്നു പോസ്റ്റ് വായിച്ചിട്ടും ഇച്ചിരെ വാക്ക് അയ്യത്തോട്ട് ഇടാന്‍ തോന്നിയില്ലല്ലോ :)

    ReplyDelete
  57. എന്റെ ഉത്തരം : ശിശു
    http://www.blogger.com/profile/04386411209135559623

    ReplyDelete
  58. സുന്ദരമായ ഭാഷയും നല്ല ഉത്തരങ്ങളും. ആരായാലും നന്നായി എഴുതുന്നുണ്ട്. ശിശുവിന്റെ എഴുത്തുമായി യോചിച്ചു പോവുന്നുമുണ്ട്. മലയാളം ഐശ്ചികവിഷയമായി പഠിച്ചില്ലെങ്കിലും നന്നായിഎഴുതാന്‍ പറ്റണുണ്ടല്ലോ :-)

    ReplyDelete
  59. ഇപ്പൊ തിരഞ്ഞെടുപ്പിന്റെ ഒരു ചൂടുണ്ട്‌ ഗോമ്പറ്റീഷന്. ബാലറ്റ്‌പെട്ടി തുറക്കുന്നതിന്റെ ഒരു ആന്തല്‍, എണ്ണുന്നതിന്റെ വേറൊരു ആധി
    റിസല്‍റ്റിനായികാത്തിരിക്കുന്നതിന്റെ പണ്ടാറം പിടിച്ച ഉത്ക്കണ്ഠ.. എന്നും ആദര്‍ഷ രാഷ്ടീ‍യത്തിന്റെ വക്താവായതിനാല്‍ ഏത്‌ വിഡ്ഡിത്തത്തിലും
    വാദിച്ചുനില്‍ക്കുന്നതിന്റെ സുഖം... :)

    “കോപ്പീ-റ്റീഷനില്‍“ നിന്ന്‌ ഗോമ്പറ്റീഷനിലേക്കുള്ള പുതിയ സെറ്റപ്പ്‌ ശ്ശ്യ പിടിച്ചു...

    ReplyDelete
  60. എന്റെ ഉത്തരം: വക്കാരിമഷ്‌ടാ

    http://www.blogger.com/profile/6844541

    ReplyDelete
  61. കൈപ്പള്ളീ ഒരു സംശയം:

    >>ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി? ഇനിയും എഴുതുമോ?

    എന്ന ചോദ്യത്തിന് "എഴുതിയ" പോസ്റ്റ് എന്ന് വല്ല അര്‍ത്ഥവുമുണ്ടോ? ഉദാഹരണത്തിന് സുല്‍||സുല്‍ കഴിഞ്ഞ മത്സരത്തില്‍ അവസാനത്തെ പോസ്റ്റ് "ഈറനാകുന്ന നമ്മള്‍" ആണെന്ന് പറഞ്ഞു കണ്ടു. അപ്പോള്‍ അത് കഴിഞ്ഞു പൊസ്റ്റിയ ചിത്രങ്ങളൊന്നും പോസ്റ്റ് ആയി കരുതില്ലേ? എഴുത്തിന്റെ ശൈലിയില്‍ നിന്നും കണ്ടെത്തുന്ന ഉത്തരങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കാനുള്ള പ്രധാനപ്പെട്ട ക്ലൂ ആണ് ഈ ചോദ്യം. അപ്പോള്‍ അതിനു ഉത്തരം എഴുതുന്നവര്‍ കുറച്ചു ഉത്തരവാദിത്വം കാണിക്കണം. ഒന്നുകില്‍ ശരിയായി എഴുതുക, അല്ലെങ്കില്‍ ആ ചോദ്യം വിട്ടു കളയുക. അതിനു പകരം തെറ്റായി ഉത്തരം നല്‍കി വഴി തെറ്റിച്ചു സമയം കളയരുതേ :-)

    ReplyDelete
  62. എല്ലാരും ‘ശിശു’ എന്നാണല്ലോ പറയുന്നത്, ‘ടെസ്റ്റ്ബ്ലോഗ് ശിശു’ ആണോ ഉദ്ദേശിച്ചത്???

    ആരായാലും ഉത്തരങ്ങളൊക്കെ ക്ലാസ്സിക്. അടുത്തറിഞ്ഞ സുഹൃത്തുക്കളൊക്കെ ‘ദുഷ്ടന്‍’ എന്നു വിളിക്കുന്ന ഈ നല്ല മനുഷ്യന്‍ ആരായിരിക്കും!!

    ReplyDelete
  63. എന്റെ ഉത്തരം : ശിശു
    http://www.blogger.com/profile/04386411209135559623

    ReplyDelete
  64. 3 മണി മുതല്‍ 5. 30 വരെ തിരിച്ചും മറിച്ചും വായിച്ചിട്ടും എനിക്കിയാളെ മസ്സിലായില്ല 5. 30 ന് ഓഫീസില്‍ നിന്നിറങ്ങി ഇപ്പൊ വീട്ടിലെത്തി എന്നിട്ടും ഉത്തരത്തിന് ഒരു ഉറപ്പുമില്ലല്ലോ എന്റെ പടച്ചോനെ

    ReplyDelete
  65. എന്റെ ആദ്യത്തെ അന്വേഷണം നിന്നത്, ശിശുവിലും അംബിയിലുമാണ്. പിന്നെ അരവിന്ദിനേയും സംശയിച്ചു. ബീഫ് ഇഷ്ടമില്ല എന്ന് പറഞ്ഞതു കൊണ്ട് അംബിയെ ഉപേക്ഷിച്ചു. അങ്ങനെ ശിശുവിന്റെ ബ്ലോഗില്‍ ചെന്നപ്പോള്‍ കണ്ടത് ഒരു കവിത. അപ്പോഴേക്കും ജോലിത്തിരക്കായി...പിന്നെ വീട്ടില്‍ വന്ന് നോക്കിയപ്പോഴേക്കും ഒത്തിരി ശിശുക്കളായി...

    പിന്നെ അനംഗാരിയെ സംശയിച്ചു. (ആ പെഗ്ഗുകള്‍ ആണ് കാരണം). അതും ലാസ്റ്റ് പോസ്റ്റില്‍ പോയി... പിന്നെ ഡിങ്കന്‍.... അവസാനം ഒരു പുതിയ പേരാകട്ടെ എന്ന് കരുതി വക്കാരിയെ പ്രതിഷ്ഠിച്ചതാ.... അങ്ങേരുടെ ലാസ്റ്റ് പോസ്റ്റിന് ഇവിടെ കൊടുത്ത ഉത്തരവുമായി ഒരു ബന്ധവുമില്ല.... പിന്നെ ചുമ്മാ.....

    ജിദ്ദു, ഓഷോ എന്നിവരുമായി ഭയങ്കര ബന്ധമുള്ളത് അംബിയായിരുന്നു.... എന്തു ചെയ്യാം..

    ReplyDelete
  66. കുറെനാളായിട്ടൊന്നും എഴുതുന്നില്ലല്ലൊ എന്ന് കരുതി വെറുതെ എഴുതിയതാണ്.അവസാനമെഴുതിയതില്‍ പ്രണയവും വിരഹവും ഒക്കെയാണ് വിഷയം. ഇനിയും എന്തെങ്കിലും തോന്നുമ്പോള്‍ എഴുതും.

    Sunday, March 1, 2009
    ചോരവീണമണ്ണില്‍നിന്നുയര്‍ന്നു വന്ന പൂമരം


    പടച്ചോനെ ശിശുവും ശെരിയായ ഉത്തരം അല്ല എന്ന് തോന്നുന്നു.

    ReplyDelete
  67. പുള്ളീപ്പുലി എന്റെ മുന്‍ കമന്റ് നോക്കു :)

    ReplyDelete
  68. നന്ദേട്ടാ നമ്മുടെ ഉത്തരം ശെരിയാണ് എന്ന് തോന്നുന്നു

    ReplyDelete
  69. നന്ദാ, 'രാത്രി' കഴിഞ്ഞല്ലേ “ചോരവീണമണ്ണില്‍നിന്നുയര്‍ന്നു വന്ന പൂമരം“ പോസ്റ്റിയത്?

    ReplyDelete
  70. ഗൂഗിളമ്മച്ചി എനിക്കും ഈ പെരുതന്നെയാ കാണിച്ചു തന്നത് പക്ഷെ ഉറപ്പില്ലാതെ പോസ്റ്റാ൯ ഒരു മടി

    ReplyDelete
  71. കൈപള്ളി എപ്പോഴാ ഈ പെട്ടി പൊട്ടിക്കുന്നത്

    ReplyDelete
  72. ജോഷി ചുമ്മാ പ്യാടിപ്പിക്കരുത്!!! :)
    പോസ്റ്റ് എന്നു പറയുമ്പോള്‍ സ്വന്തം സൃഷ്ടി. ചോര വീണ പൂമരത്തില്‍ എന്തുണ്ട് ഈ ബ്ലോഗര്‍ക്ക് പറയാന്‍?? ഇത്രയും വിശദമായി ഒരു വ്യക്തിത്വത്തോടെ പറയുന്ന ആള്‍ ചോര വീണ പൂമരമല്ല അവിടെ ഉദ്ദേശിക്കുന്നതെന്നു വ്യക്തം. പിന്നെ “ആരുടേയും ബ്ലോഗ് ഡിലീറ്റത്തില്ല.“ എന്ന കൊല്ലം കാരന്‍ ശിശുവല്ലാതെ വേറാര്??? പറ....പറ പറ ജോഷി... :)

    ReplyDelete
  73. എന്തായാലും ശിശുവിനെ അനുമോധിക്കാതിരിക്കാന്‍ വയ്യ നല്ല കിടിലന്‍ ഉത്തരങ്ങളല്ലേ

    ReplyDelete
  74. തന്നെ തന്നെ, ഇത് 'ശിശു' തന്നെ, എന്നാലും വെറുതെ ഒരു കണ്‍്ഫ്യൂഷന്‍് :-)

    ReplyDelete
  75. ജോഷി, ഗുമ്മാ ഗെറുതെ ഗീ ഗോമ്പറ്റീഷനില്‍ ഗണ്‍ഫ്യൂഷനുണ്ടാക്കരുത്...

    :)

    ReplyDelete
  76. ഈ നിലക്ക് പോയാല്‍ എന്റെ ജോലി മിക്കവാറും പോകും. പണി എടുക്കാന്‍ സമയമില്ല ഈ പേജ് റിഫ്രെഷ് ചെയ്യാന്‍ തന്നെ തികയുന്നില്ല പിന്നല്ലേ പണി

    ReplyDelete
  77. പുള്ളിപ്പുലി മിക്കവാറൂം നിനക്കൊരു ‘പണി കിട്ടും”

    ReplyDelete
  78. കൈപ്പള്ളി സാര്‍, റിസല്‍ട്ട് എപ്പോ പറയും എന്നൊന്നു അനൌണ്‍സ് ചെയ്തിരുന്നെങ്കില്‍ അത്താഴം കഴിക്കാമായിരുന്നു...... !!

    ReplyDelete
  79. >>ഞാന്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടയിലാണ് ഇതെഴുതുന്നത്. മുറിയില്‍ ഒരു ജനല്‍മാത്രം. അത് തുറന്നിട്ടുമില്ല. തുറന്നാല്‍ കാണുന്നതൊരു ഇടനാഴിയാണ്. അതിനപ്പുറം മറ്റൊരു ബില്‍ഡിംഗും. പുറം ലോക കാഴ്ചകള്‍ ഇനി ഇവിടെനിന്നിറങ്ങിയിട്ട് വേണം കാണാന്‍.

    വല്ല ജയിലുമാണോ മാഷേ?

    ReplyDelete
  80. എന്റെ കുടുംബം പട്ടിണി ആകും

    ReplyDelete
  81. അപ്പുവേട്ടന്‍ പോയി കഴിക്ക് ഞാന്‍ ഇതിലടക്ക് കഴിച്ചു

    ReplyDelete
  82. ജോഷി..

    കൈപ്പള്ളിയുടെ ഈ കമന്റ് കണ്ടാരുന്നോ???

    “☮ Kaippally കൈപ്പള്ളി ☢ said...

    profile ഇല്ലാത്ത ഉത്തരങ്ങൾക്ക് point ലഭിക്കില്ല“

    ReplyDelete
  83. അതിനെന്താ? കമെന്റ് 44 നോക്ക്‌. ഞാന്‍ പ്രൊഫൈല്‍ വെച്ചിട്ടുണ്ടല്ലോ!

    ReplyDelete
  84. ഹലോ അപ്പോ, പോയി കഴിച്ചിട്ടു വരിന്‍ :)

    ReplyDelete
  85. ഈ കൈപ്പള്ളി എവിടെ പോയി കിടക്കുവാ ഉത്തരം പോരട്ടേ മാമ

    ReplyDelete
  86. അതേലേ... ശ്ശോ ഞാന്‍ തെറ്റിദ്ധരിച്ചൂ തെറ്റിദ്ധരിച്ചു... :(
    ഹെന്റെയൊരു കാര്യം...

    ReplyDelete
  87. ഓക്കെ.. ഞാന്‍ കഴിച്ചേച്ചു വരാം.. അപ്പോ ഇവിടെ ചുമ്മാ കറങ്ങുന്ന നിങ്ങളെല്ലാവരും ഇന്നു പുതിയതായി ഇങ്ങോട്ട് വന്നു ചാടിയിരിക്കുന്നവരുടെ ഒരു ലിസ്റ്റെടുത്ത് വയ്ക്ക്..

    കൃഷ്ണ തൃഷ്ണ, നജൂസ്, ശ്രീ, ശിവ..... അവരുടെയെല്ലാം ബ്ലോഗുകളും പോയി വായിച്ചു പഠിക്കിന്‍.. സമീപഭാവിയില്‍ ഉപകരിക്കും കൂട്ടുകാരേ.... :-)

    ReplyDelete
  88. നന്ദേട്ടാ കപ്പളിയെ നീട്ടി ഒന്ന് വിളിച്ചേ നമ്മുടെ തൃശൂര്‍ സ്ലാങ്ങില്‍

    ReplyDelete
  89. പുള്ളി പുലി ക്ഷമയോടെ കാത്തിരിക്കൂ ...

    >>>☮ Kaippally കൈപ്പള്ളി ☢ said...

    ഞാൻ dubaiക്ക് പോവുകയാണു് വരാൻ വൈകും അപ്പോഴത്തേക്കും മത്സരം തുടങ്ങും അതുകുണ്ടാണു് ഇപ്പോഴെ പൂട്ടിയതു്

    ReplyDelete
  90. കൈപ്പള്ളി ദുഫായീന്ന് എത്തീട്ടുണ്ടാവില്ല പുള്ളിപ്പുലീ.
    ഒന്നു വിളിച്ചു നോക്കട്ടെ.

    കൈപ്പള്ളീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ.
    (സബ്ണ്ട് ഇതു മതിയാ.. കുറച്ചു കുറക്കാലേ)

    ഉത്തരം താ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ

    ReplyDelete
  91. ഒച്ച ഇത്രേം മതി ദുഫയിന്നു ഇപ്പൊ പറന്നെത്തും

    ReplyDelete
  92. കൈപള്ളീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ

    ReplyDelete
  93. ഡോട്ടഡ് പുലി, ”കപ്പളിയെ“ എന്നൊക്കെ പറഞ്ഞപ്പോള്‍ ഞാന്‍ കരുതി കപ്പ കിഴങ്ങോ, കപ്ലങ്ങയോ ആണെന്ന്.. :)

    ഗഡ്ഡീ കെപ്പള്ളീള്ളീള്ളീള്ളീള്ളീള്ളീള്ളീള്ളീള്ളീള്ളീ
    അവ്ട്ണ്ടാ‍ാ‍ാ.. :) ഇത്ര മതിയോ

    സാര്‍ ഇന്നു തന്നെ ഫലപ്രഖ്യാപനം ഉണ്ടാവൂലോ ല്ലേ?/ :)

    ReplyDelete
  94. കൈപ്പള്ളി എന്തോ ഒരു ഇലക്ട്രോണിക് സര്‍ക്യൂട്ട് ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ് ഇപ്പോ വിളിക്കണ്ടാ എന്നു പറഞ്ഞു.. :-)

    ReplyDelete
  95. എന്തൂട്ട് വിളിയാ കിച്ചു ദ്? കമന്റ് ബോക്സും കടന്ന് പോയല്ലാ :)

    അപ്പൂ, ചാറ്റിലൂടെ ക്വിസ് മാസ്റ്ററെ സ്വാധീനിക്കാന്‍ ശ്രമിച്ചു ല്ലേ? അതല്ലേ ?? സത്യം പറഞ്ഞോണം :)

    ReplyDelete
  96. വിട് ഇഷ്റ്റാ അച്ചര പിശാച ഹോ പിന്നേം തെറ്റി അക്ഷര പിശകാ നന്ദേട്ടന്‍ ക്ഷമി

    ReplyDelete
  97. അപ്പുവേട്ടന്‍ ഇത്രേം പെട്ടെന്ന് കഴിച്ചു കഴിഞ്ഞോ?

    ReplyDelete
  98. വാരിവിഴുങ്ങൂവാരുന്നു പുലിയേ.... :-)

    ഈ ഗോമ്പറ്റീഷന്റെ റിസല്‍ട്ട് മിക്കവാറും നാളെ രാവിലെയേ പ്രഖ്യാപിക്കൂ.. നല്ലൊരു ഏപ്രില്‍ ഫൂള്‍ സമ്മാനം... ഫ്രം ഗോമ്പറ്റീഷന്‍ ടീം... :-)

    ReplyDelete
  99. 5L ഇനേം കാണാന്‍ ഇല്ലല്ലോ

    ReplyDelete
  100. അപ്പൂ, ഉറങ്ങുന്നില്ലേ? നാളെ നേരത്തേ എഴുന്നേല്‍ക്കണ്ടേ.. അമ്പലത്തില്‍ പോകാനുള്ളതല്ലേ?? !! :)

    കുഞ്ഞന്‍ നേരത്തേ കിടന്നുറങ്ങിയത്രേ.. നാളെ അവന്റെ പിറന്നാളാണെന്ന്. അമ്പലത്തില്‍ പോണത്രേ.. :)

    ReplyDelete
  101. നന്ദേട്ടന്‍ ഒരു ഗോള്‍ അടിച്ചല്ലോ

    ReplyDelete
  102. ഞാനുറങ്ങാന്‍ പോകുന്നു.... എന്റെ പിറന്നാളല്ല നന്ദാ.. വേറൊരാളുടെയാ...

    ReplyDelete
  103. ഇന്നിനി ഇരുന്നിട്ട് കാര്യമില്ലേ. ഞാന്‍ നിക്കണോ അതോ പോണോ?

    ReplyDelete
  104. ഒരു പെറ്റിയെങ്കിലും വാങ്ങാതെ എങ്ങനെയാണ് പോകുന്നത്.. -)

    അതിനാല്‍ ഞാന്‍ ഉത്തരം മാറ്റി..


    എന്റെ ഉത്തരം : ശിശു
    http://www.blogger.com/profile/04386411209135559623

    അപ്പോ മാര്‍ക്ക് : 2 - 2 പെറ്റി = 0 !

    ആശ്വാസമായി.

    ReplyDelete
  105. വെയ്റ്റ് പുലീ വെയ്റ്റ് :)

    ReplyDelete
  106. അപ്പൂ കാരണം പറ എന്താ മാറ്റാ‍നെന്ന്? ;)

    ReplyDelete
  107. ശരി ഉത്തരം പറയാൻ നേരമായി

    ReplyDelete
  108. ഒകെ നന്ദേട്ടാ അപ്പുവേട്ടന് പെറ്റി ഉറക്ക ഗുളിക പോലെ ആണ്

    ReplyDelete
  109. ശരി ഉത്തരം പറഞ്ഞില്ലേ?? ;)

    ReplyDelete
  110. പോരട്ടേ ഉത്തരം 2 പ്ലെയിറ്റ് പോരട്ടേ

    ReplyDelete
  111. അപ്പോൾ ഞാൻ എന്തു ചെയ്യണം. ഇതെല്ലാം ഒന്നു വായികാട്ടെ

    ReplyDelete
  112. അപ്പോൾ എല്ലാം പറഞ്ഞതു പോലെ
    ഞാൻ പോയിട്ട് പിന്നെ വരാം

    ReplyDelete
  113. ഉത്തരം പറഞ്ഞിട്ട് വായിച്ചാല്‍ പോരേ

    ReplyDelete
  114. 2 മിനിറ്റിനുള്ളില്‍ ഉത്തരം പറഞില്ലെങ്കില്‍ ഇങ്ങേരിനി പറയണ്ട

    ReplyDelete
  115. ഭൂരിപക്ഷം പറഞ്ഞത് ഏറ്റു പറഞ്ഞൂ.. പലതല കൂടുന്നതിനോടൊപ്പം വരില്ലല്ലോ ഒരു തല... ! അത്രതന്നെ..

    1. ഇതില്‍ ശിശുവിന് അനുകൂലമായ ഒരുപാടുകാര്യങ്ങള്‍ എല്ലാവരും പറഞ്ഞതുപോലെ ഉണ്ട്.

    2. ഇന്നുരാവിലെ സുല്ല് വ്യക്തിത്വം വെളീവാക്കുന്ന രീതിയിലല്ല ഉത്തരമെഴുതിയതെന്നുപറഞ്ഞപ്പോള്‍ അതിനെ ചോദ്യം ചെയ്തത് ശിശുവായിരുന്നു!! എന്നുവച്ചാല്‍, സ്വന്തം എഴുത്തിലും അത്ര തെളിവില്ലെന്നണൊ? ആ..

    3. സൌമ്യഭാവത്തിലുള്ള മറൂപടീ.. വളരെ ആലോചിച്ചും നീട്ടിയും ഉള്ള ഉത്തരങ്ങള്‍. ഞാന്‍ എഴുതിയതുപോലെ ഇതില്‍ പല ഉത്തരങ്ങളും വിശ്വേട്ടനും, ശശിയേട്ടനും, ശ്രീവല്ലഭനും ഒക്കെ ചേരും..... ചിലതൊക്കെ ചേരുന്നുമില്ല.

    4. ബ്ലോഗ് മീറ്റിന്റെ ഉത്തരങ്ങള്‍ ഇതില്‍ പറയുന്ന പല വ്യക്തികളെയും ഉത്തരകര്‍ത്താവിനു നേരില്‍ പരിചയമില്ലെന്നു വ്യക്തമാക്കുന്നു.. എന്റെ ആദ്യ ഉത്തരത്തിന് അങ്ങനെ ഒരു ചാന്‍സില്ല.

    ഇതൊക്കെയാണ് എന്റെ കാരണങ്ങള്‍ നന്ദാ.

    ReplyDelete
  116. ധൈര്യമുണ്ടെങ്കില്‍ പറയരുത്

    ReplyDelete
  117. ഞാന്‍ ഉത്തരം പറയാഞ്ഞിറ്റാണ് കൈപ്പള്ളീമാഷ് പോയത്. ഇനി പറയും :-)

    ReplyDelete
  118. കൈപ്പള്ളി ഓണ്‍ സ്റ്റേജ്...ക്ലാപ്പ്..ക്ലാപ്പ്..ശരി ഉത്തരം : (ഓ അതിനി പറയാതെ തന്നെ എല്ലാര്‍ക്കും അറിയാം; കൈപ്പള്ളി ക്ലൂവുമായി വരാത്ത സ്ഥിതിക്ക് ശിശുവല്ലാതെ വേറെ യാര്?)

    ReplyDelete
  119. സുമേഷ് എന്നെ ആക്ഷേപിച്ചു. ഞാൻ പോകുന്നു

    ReplyDelete
  120. ഇനി ഋഷിമാരെ ആകാശത്തിൽ കാണാതെ ഞാൻ പന്തലിലേക്ക് ഇല്ല

    ReplyDelete
  121. jest vait ങെ. ഐയാം ഗമ്മിങ്ങ് നൌ ങെ.

    ReplyDelete
  122. ഇയാളെന്താ മഴ പെയ്യിക്കാന് പോണോ കളിക്കാതെ ഉത്തരം പറ മാഷേ

    ReplyDelete
  123. ഹഹഹ... കൈപ്പള്ള്യേ...യ്..
    ഋഷിമാര്‍ അണ്ടര്‍വെയര്‍ ധരിയ്ക്കാറീല്ലാ ട്ടാ...!!

    ReplyDelete
  124. നമുക്ക് അഞ്ചലസ്-നോട് പറഞ്ഞു സുമേഷ്-നു പെറ്റി കോടുപ്പിക്കാമെന്നെ (അങ്ങനേലുമം 2-അം rank ഒരീസം നീളുമല്ലോ !)..ഉത്തരം പറ.

    ReplyDelete
  125. ശരി ഉത്തരം: സപ്തഋ.. അല്ല ശീശു 04386411209135559623

    ReplyDelete
  126. കൈപ്പള്ളിയും......
    :)

    ReplyDelete
  127. ഹഹ.. നന്ദന്റെ ഒരു കാര്യം!!!

    ReplyDelete
  128. :) ഹ! സുമേഷേ കിട്ടിയോ :)

    ReplyDelete
  129. ശിശു ഹാജറുണ്ടോ?

    ReplyDelete
  130. യെസ്!!!!!!!
    നാലാം തവണയാണു മക്കളേ...
    ഇന്നച്ചനു കിലുക്കത്തില്‍ ലോട്ടറിയടിച്ചതു കണ്ട് അന്നു ചിരിച്ചെങ്കിലും ഇന്നാ എനിയ്ക്കതിന്റെ ‘പേറ്റുനോവ്‘ മനസ്സിലായത്!!!

    ഹോ...!!!

    ReplyDelete
  131. സിസൂ ഇതെല്ലാം നീ തന്നെ എയ്തിയതാ... അല്ലേ ബേറെ എയ്തിച്ചതാ. ബേഗം ബന്ന് പറയീന്ന്...

    അപ്പുവെ ചെല്ലാ സുല്ലിനെ വിട്ട് പിടി... ഇന്നു കാലത്ത് തുടങ്ങീതല്ലെ... ഇപ്പോളും കലിപ്പുകള് തീരുന്നില്ലേ തള്ളേ...

    ReplyDelete
  132. ശിശു ഹാജര്‍ കാണാന്‍ വഴിയില്ല.. നാളെ സൂര്യഭഗവാനേ നമ്മുടെ നാട്ടിലേയ്ക്ക് പൂജിച്ച് ആനയിയ്ക്കാന്‍ പുള്ളിക്കാരന്‍ നേരത്തേതന്നെ കിടന്നുറങ്ങിയിട്ടുണ്ടാവും!! (ഹീ ഈസ് ഇന്‍ അരുണാചല്‍.. കൃഷമ്മാവന്റെ ഒപ്പം!!)

    ReplyDelete
  133. ഡൊട്ടഡ്പുലി ( കടപ്പാട്: നന്ദന്‍)..

    കൈപ്പള്ളിയുടെ ഈ കമെന്റ് വായിച്ചിട്ടില്ലാലേ.. എത്ര പേരാന്നറിയോ മൂപ്പര്‍ക്ക്!!!
    “ബ്ലോഗന്മാർ എന്നെ എന്തെല്ലാമാണു് വിളിക്കുന്നതു് എന്നു നിങ്ങൾ ഓരോരുത്തരും മനസിലാക്കണം. കൈപ്പ്, കൈപ്സു്. കൊലപ്പുള്ളി, കാലില്പുള്ളി, പുള്ളിയില്ലത്ത കൈ, കൈപല്ലി, ബ്ലോഗിൽ നിങ്ങൾ എല്ലാം ബഹുമാനിക്കുന്ന അതുല്യചേച്ചി പരസ്യമായി എന്നെ "കഇപ്പളി" എന്നും "കഇഉപല്ലി" എന്നു വിളിച്ച് അപമനിചിട്ടുണ്ടു. ഞാൻ എതെങ്ങനെ സഹിക്കും“

    ReplyDelete
  134. ഹാറ്റ്സ് ഓഫ് ടു യൂ ശിശു!!

    (ന്ന് വച്ചാ ചക്കര ഉമ്മാ ന്ന്..)

    ReplyDelete
  135. പോട്ടെ കിച്ചു ക്ഷമി

    ReplyDelete
  136. ശിശു ഉറങ്ങുവാണോ?

    ReplyDelete
  137. അയ്യോ കിച്ചൂസ്......
    അപ്പോ ആള്‍ക്കാര്‍ എന്നെ വിളിയ്ക്കുന്നതോ?

    സമൂസ, തല തിരിഞ്ഞവന്‍, നാരദന്‍, സെമോസ്, നാര്‍ദ്നാഹ്ക്, മൂക്കില്‍ വണ്ട് (ഇദ് കിച്ചു തന്നെ വിളിച്ചതാ...)

    ചൂടാവാന്‍ ഞാന്‍ ഷിഹാബ് മൊഗ്രാലൊന്നുമല്ലല്ലോ (ഡോണ്ട് മൈന്‍ഡ്)
    :)

    ReplyDelete
  138. മൂക്കില്‍ പ്രാണി നീ ആയിരുന്നോ... ശൊ ഞാന്‍ കരുതി വേറെ ആരോ ആണെന്ന്. നീ തന്നെ അത് ഏറ്റെടുത്ത സ്ഥിതിക്ക് അത് നീയെടുത്തൊ നാരദരേ..

    ReplyDelete
  139. പെണ്ണൂങ്ങള്‍ വിളിച്ചാല്‍ ഞാനതു സഹിയ്ക്കും...
    അതല്ലേ സുലു നീ വിളിച്ചിട്ടുപോലും....!!

    അല്ലാത്തവര്‍ വിളിച്ചാലും ഞാനവരെ പെണ്ണായേ കാണൂ..

    ;)

    ReplyDelete
  140. നാരദന്റെ നാവിനൊരു പോറലുമില്ല. കണ്ടില്ലേ നെഗളിപ്പ്... ബ്ലോഗായന ബ്ലോഗായന...

    ReplyDelete
  141. അടുത്ത മത്സരം യു എ ഇ 00:00

    ReplyDelete
  142. മേലേയുള്ള ഘടികാരങ്ങളിലെ സ്ഥലപ്പേര്‌ അശുദ്ധമലയാളത്തില്‍ എഴുതുകയും ഒപ്പം സ്വന്തം ചേരിയായ റോള ഷാര്‍ജ്ജ ശുദ്ധമലയാളത്തില്‍ എഴുതുകയും ചെയ്ത കൈപ്പള്ളിയുടെ കരിങ്കാലി നയത്തീല്‍ എല്ലാ ഗോമ്പി ബ്ലോഗേര്‍സും പ്രധിഷേധിയ്ക്കണമെന്നും ഇനിയുള്ള മത്സരങ്ങള്‍ ബഹിഷ്കരിയ്ക്കണമെന്നും ഞാന്‍ ആഹ്വാനം ചെയ്യുന്നു....

    (അങ്ങനെയെങ്കിലും ഇനിയുള്ള മത്സരങ്ങളില്‍ ആളു കുറയുമല്ലോ..ഞാന്‍ ടോപ് ആവുമല്ലോ!)

    ReplyDelete
  143. ആരുമില്ലേ ഇവിടെ?

    ReplyDelete
  144. ഉണ്ടല്ലോ.
    6-7-10-12 എന്നിങ്ങനെ സന്ദർശകർ
    63,066

    ReplyDelete
  145. മണി 12.15 am. മനുഷ്യനെ കളിപ്പിക്കുന്നോ..ഉറക്കം വരാന്‍ തുടങ്ങി..

    ReplyDelete
  146. തുറന്നുവച്ചുറങ്ങയാണ്...

    ReplyDelete
  147. ഏപ്രില്‍ ഒന്ന് ആഘോഷങ്ങള്‍ പ്രമാണിച്ച് ഇന്ന് ശോത്ത്യങ്ങള്‍ ഉണ്ടായിരിക്കുന്നതല്ലായിരിക്കും.

    ReplyDelete
  148. അതിന് പാഞ്ചാലി ഇപ്പോള്‍ എവിടെയാ?...

    ReplyDelete
  149. അബുദാബി നജ്ദ സ്റ്റ്രീറ്റിലെ അപ്പാര്‍ട്മെന്റില്‍!
    :)

    ReplyDelete
  150. അപ്പോള്‍ നമ്മള്‍ ഒരേ പട്ടണത്തില്‍ ആണല്ലേ...

    അബു ദാബി ഹംദാന്‍ സ്റ്റ്രീറ്റിലെ അപ്പാര്‍ട്ട്മെന്റില്‍ ഞാന്‍ അടുത്ത ചോദ്യവും കാത്തിരിക്കുന്നു.. മറ്റൊരു ബ്ലോഗ്ഗര്‍ ഇന്ന് വൈകിട്ട് വീട്ടില്‍ വന്നിരുന്നു...

    ReplyDelete
  151. ഞാന്‍ വെറുതെ പറഞ്ഞതാ അനിലേ.
    ഹോവാര്‍ഡ് ജോണ്‍സണും ലേ മെറിഡിയനും കാണാവുന്ന അപ്പാര്‍ട്ട്മെന്റ് നജ്ദയിലായിരിക്കും എന്ന് ഊഹിച്ചു!
    ഞാനിവിടെ ന്യൂ ജേഴ്സിയില്‍ ഓഫീസില്‍ “പണിത്തിരക്കി”ലാണ്!

    ReplyDelete
  152. പാഞ്ചാലി ചാള വാങ്ങാനാണോ ഇവിടെ വന്നത്....?

    ReplyDelete
  153. അതിനിടയില്‍ ഒരു കമന്റ് വന്നോ?.. കണ്ടില്ല....

    ReplyDelete
  154. അടുത്ത മത്സരം ഉടനെ ഉണ്ടാകും
    വേറെ ചില സാങ്കേതിക തടസങ്ങൾ നേരിടുന്നതിനാൽ അല്പം വൈകും

    ReplyDelete
  155. ജൈവികം എല്ലാം കാണാറുണ്ട്. നന്നായി അങ്ങനെയൊന്ന്‍ തുടങ്ങിയത്!

    ReplyDelete
  156. അപ്പോള്‍ എല്ലാം പറഞ്ഞ പോലെ...

    ഇന്നലത്തെ പോലെ നല്ല കട്ടിയുള്ള ഒരു മല്‍സരം നടക്കട്ടെ... രാവിലെ എണീറ്റ് വരുമ്പോള്‍ പോലും ആരും ഉത്തരം പറയാത്ത ഒരു "ഉത്തരങ്ങള്‍" ഇടൂ കൈപ്പള്ളീ...

    ReplyDelete
  157. ഈ മാസം ആകെ മൂന്നു പോസ്റ്റേ ജൈവീകത്തില്‍ ഇട്ടുള്ളു.. കഴിഞ്ഞയാഴ്ചയിലെ പോസ്റ്റ് പെന്റിങാ..

    ReplyDelete
  158. എല്ലാവര്‍ക്കും ... ശുഭ "ഏപ്രില്‍ ഫൂള്‍"... :)

    ReplyDelete
  159. ജൈവികം എന്റെയും ഒരു ഫേവറിറ്റാണ്‌. കമന്റാനും മാത്രം എന്റെ കയ്യില്‍ മരുന്നൊന്നുമില്ലാത്തതിനാല്‍ കമന്റാറില്ലെന്നേ ഉള്ളൂ.

    ReplyDelete
  160. ഹൊ എന്റെ ബ്ലോഗനാര്‍കാവിലമ്മെ, നന്ദന്‍ തന്റെ ഊഴം കഴിഞ്ഞപ്പോള്‍ വിയര്‍ത്തിറങ്ങിയപ്പോള്‍ ക്വോട്ടിയതുപൊലെ ‘പവനായി ശവമായി..‘ ഇനി ചൂടായികിടക്കുന്ന കല്ലില്‍ അവസാനത്തെ മാവ് ഒഴിച്ച് ഒരു ദോശചുടാം..

    എല്ലാവരെയും ഈ വിശദീകരണയോഗത്തിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു. എവിടംതൊട്ട് തുടങ്ങണം? ഒരെത്തും പിടീം കിട്ടുന്നില്ലെന്റെ അമ്മച്ചീ..(ജഗതി സ്റ്റൈല്‍)

    ഒട്ടൊരു ഭയത്തോടെയാണ് ഞാനിതിന്റെ കമന്റുകള്‍ വായിക്കാനിരുന്നത്. കാരണം സുല്ലിന്റെ ഉത്തരങ്ങളില്‍ വ്യക്തിയിലേക്കുള്ള സൂചനകള്‍ തീരെയില്ലെന്ന കാരണം അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്നതിന്റെ പിന്നാലെ തൊട്ടടുത്തപോസ്റ്റും അതേപോലെ ആയിപോയാല്‍ ബ്ലോഗേഴ്സ് ക്വൊട്ടേഷന്‍ കൊടുക്കില്ലേ എന്നൊരു വര്‍ണ്ണ്യത്തിലാശങ്ക ഇല്ലാതിരുന്നില്ല. ഇങ്ങനെയൊരു പ്രശ്നം ഉത്തരങ്ങള്‍ എഴുതാനിരുന്നപ്പോള്‍ അഭിമുഖീകരിച്ചിരുന്നില്ല. അതുകൊണ്ടാണ് അത് സുല്ലിന്റെ പോസ്റ്റില്‍ എന്നെക്കൊണ്ട് തലയില്‍ തപ്പിനോക്കാന്‍ പ്രേരിപ്പിച്ചത്. പക്ഷെ ഞാന്‍ പ്രതീക്ഷിച്ചത്ര വലിയ പ്രശ്നങ്ങളൊന്നും കൂടാതെ എന്നെ കണ്ടുപിടിക്കാന്‍ പലര്‍ക്കും കഴിഞ്ഞിരിക്കുന്നു. സമാധാനമായി.
    ഞാന്‍ വിശ്വസിച്ചിരുന്നു എന്നെ കണ്ടുപിടിക്കാന്‍ നന്നെ ബുദ്ധിമുട്ടുമെന്ന്, കാരണം ഞാന്‍ ഗദ്യം അധികം എഴുതിയിട്ടില്ല. (ക)ഗവിതയിലാണെന്റെ കസര്‍ത്ത്. അതുകൊണ്ടുതന്നെ ശൈലിവച്ച് പിടിക്കാന്‍ ഒരു സാധ്യതയുമുണ്ടാകില്ലെന്ന് ഞാന്‍ വിചാരിച്ചിരുന്നു. പക്ഷെ സമ്മതിക്കാതെ തരമില്ല, ഒരിക്കലും പ്രതീക്ഷിക്കാതിരുന്നിടത്തുനിന്നാണ് ആദ്യ കമന്റ് വന്നത്. വല്യമ്മായിയില്‍നിന്ന്. ഞാന്‍ സുമേഷ് എന്നെ കണ്ടുപിടിക്കുമെന്നാണ് കരുതിയിരുന്നത്. നിത്യേന രാവിലെ മുതല്‍ വൈകുന്നതുവരെ ചാറ്റിലും വല്ലപ്പോഴും ഫോണിലും സംസാരിച്ചുകൊണ്ടിരിക്കുന്ന എന്റെ ബ്ലോഗിലെ സുഹൃത്ത്, പക്ഷെ അവനെയും കടത്തിവെട്ടി വല്യമ്മായി.എന്ത് സൂചകങ്ങളാണ് എന്നിലേക്ക് ചൂണ്ടിനിന്നിരുന്നതെന്ന് വല്യമ്മായി തന്നെ വെളിപ്പെടുത്തിയാല്‍ എനിക്കതൊരു കൌതുകമായിരിക്കും.
    വിശദീകരണ പ്രസംഗത്തില്‍ നന്ദിപ്രസംഗമല്ലാതെ വിശദീകരിക്കാന്‍ യാതൊന്നും അവശേഷിപ്പിക്കാതെയാണ് വളരെ വിശദമായിത്തന്നെ ഞാന്‍ ഉത്തരങ്ങള്‍ എഴുതിയിരുന്നത്. ഒരിടത്ത് മാത്രം ഞാന്‍ വളരെ നിയന്ത്രിച്ച് ഇത്തിരി മിതത്വം പാലിച്ചിരുന്നു. നൊസ്റ്റാള്‍ജിയയെ കുറിച്ചുള്ളിടത്ത്. അവിടെ എനിക്ക് പറയാനുള്ളതൊക്കെ പറഞ്ഞിരുന്നെങ്കില്‍ അത് വളരെ നിസ്സരമായി എന്നിലേക്കെത്തുമെന്ന് ഞാന്‍ കരുതിയിരുന്നു. കാരണം ഗുപ്തന്റെ ഉത്തരങ്ങളില്‍ ഞാന്‍ തുടങ്ങിവച്ച ഒരു വിവാദമായിരുന്നല്ലൊ നൊസ്റ്റാള്‍ജിയ എന്നത്. ഈ അവസരത്തിനേക്ക് വേണ്ടി അവിടെ പറയാതെ മാറ്റിവച്ചതും ഉത്തരങ്ങളിലും അവശേഷിപ്പിച്ചതുമായ ആ വിശദീകരണം മാത്രമെ എനിക്ക് ഇവിടെ പറയുവാനുള്ളു.
    എനിക്ക് നൊസ്റ്റാള്‍ജിയ എന്നത് ഓര്‍മ്മകളിലൂടെയുള്ള ഒരു മടങ്ങിപോകലാണ്. അമ്മയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പോലെ. ഗര്‍ഭപാത്രത്തിലൂടെ, അനിവാര്യതയാല്‍ മുറിച്ചുനീക്കപ്പെടുംവരെ പൊക്കിള്‍ക്കൊടിത്തണ്ടിലൂടെ കുഞ്ഞിലേക്ക് നീണ്ട് ചെല്ലുന്ന ജീവന്റെ സ്പര്‍ശമില്ലെ അതുപോലെയാണെനിക്കത്. പൊക്കിള്‍ വള്ളിഅടര്‍ന്നുപോയ കരിഞ്ഞുണങ്ങിയ പാടുണ്ടിപ്പോഴുമവിടെ. നീണ്ട തണ്ട്മാത്രമെ അടര്‍ന്നുപോയിട്ടുള്ളു.. ആ അദൃശ്യമായ തണ്ടിലൂടെ ഞാന്‍ അമ്മയിലേക്ക് നഷ്ടപ്പെട്ടുപോയ സംവേദനം സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ് ഓരൊ ഓര്‍മ്മകളും. ഒരു അതീന്ത്രിയജ്ഞാനി ആത്മാക്കളിലൂടെ സംസാരിക്കാന്‍ ശ്രമിക്കുന്നതുപോലെ. അമ്മയെ ഓര്‍ക്കാന്‍ ശ്രമിക്കുന്നതെന്തിനാകാം? ഭാവനകള്‍ വ്യത്യസ്തമാകെ, ചിന്തകളും ജീവിതവും വ്യത്യസ്തമാകെ ഉത്തരങ്ങളും വ്യത്യസ്തമായേക്കും. എങ്കിലും വരണ്ടുണങ്ങിയ പൊടിക്കാറ്റില്‍ ശരീരവും മനസ്സും വരണ്ടുണങ്ങുമ്പോള്‍ ഒരു ശീതള സ്പര്‍ശത്തിനാകാം. ദൂഷിത ജീവിതസാഹചര്യങ്ങളില്‍ ഒരു കൈത്താങ്ങിനാകാം. അത്തരം ആശ്വാസപ്രതീക്ഷകളെ മറ്റേതെങ്കിലും ജീവിതാവസ്ഥയുടെ ഔന്നത്യത്തിലായിപ്പോയതുകൊണ്ട് ഒരു പരിഷ്കൃതനായ ഒരാള്‍ക്ക് പരിഹാസത്തോടെ നൊക്കി ചിരിക്കാം, പരിഹസിക്കാ. അതും വ്യത്യസ്തമായ വ്യക്തിത്വങ്ങളിലൂടെ വ്യത്യസ്ഥമായിത്തന്നെ. എല്ലാത്തിനും അവനവന്റെ സ്വാതന്ത്ര്യസ്വപ്നങ്ങള്‍ അനുവദിക്കുന്നിടത്തോളം. പക്ഷെ എന്റെ ഗൃഹാതുരത്വചിന്തകള്‍ ഒരു തരം ആത്മരതിയിലേക്ക് എന്നെ കൊണ്ടെത്തിക്കുന്നുവോ എന്ന് നിരീക്ഷിക്കേണ്ടതും ഞാന്‍ തന്നെയാണ്.. എന്നിരുന്നാലും ഈ നിര്‍ദ്ദോഷ പ്രക്രിയ ഏതുതരത്തിലാണ് ഒരു ദേശത്തിന്റെയും സമൂഹത്തിന്റെയുമൊക്കെ വികാസത്തിന് തടസ്സമാകുന്നതെന്ന അഭിനവ ആസുര സമസ്യ എനിക്ക് അപ്രാപ്യമായി നില്‍ക്കുന്നു.
    വ്യക്തിപരമായി ഞാന്‍ ഓര്‍മ്മകള്‍ സൃഷ്ടിച്ചുതരാന്‍ വേണ്ടി എന്റെ നാടും നാട്ടാരും ഒരു പ്രത്യേക അവസ്ഥയില്‍ തന്നെ തുടരൂ എന്ന് പറയാന്‍ മാത്രം അപരിഷ്കൃതനല്ല.ആരും അങ്ങനെയാണെന്നും എനിക്കഭിപ്രായമില്ല. പാഞ്ചാലി എനിക്കന്നുതന്ന ലിങ്കിലെ കവിതയിലെ നായകന്‍ എന്നെ സംബന്ധിച്ചിടത്തോളം ഇനിയും ഞാന്‍ കണ്ടുമുട്ടിയിട്ടില്ലാത്ത ഭാവനയില്‍ ജനിച്ച ഒരു ജന്മമാകാനെ തരമുള്ളു.. വികസനവും ഗൃഹാതുരത്വ ചിന്തകളും ആടും ആട്ടിന്‍ കാട്ടവും പോലെയാണെന്നാണെനിക്ക് തോന്നുന്നത്. (അപക്വമായ അറിവാകാം) രണ്ടിലും ആട് എന്ന പദം ഉണ്ടെന്നതല്ലാതെ അര്‍ത്ഥം ഒന്നാകില്ലല്ലൊ. ചങ്ങലക്കിട്ട് മെരുക്കിയെടുക്കേണ്ട അതിഭീകരമായ ഒരു മാനസികരൊഗമാണൊ നോസ്റ്റാല്‍ജിയ? മറ്റെന്തെല്ലാം മാനസികരോഗങ്ങള്‍ മലയാളി ചുമന്നുകൊണ്ടു നടക്കുന്നു. എല്ലാം കാഴ്ചപ്പാടുകളുടെ പ്രശ്നം തന്നെ.
    അടുത്തത് എന്റെ അവസാന പോസ്റ്റ് എന്തിനെപ്പറ്റി “എഴുതി” എന്ന ചോദ്യത്തില്‍ എന്റെ ഉത്തരം ഒരു കീറാമുട്ടിയായി നില്‍ക്കുന്നു എന്ന പ്രശ്നം. ജോഷി ഞാന്‍ സത്യം പറഞ്ഞാല്‍ ഉത്തരം എഴുതാനിരിക്കുമ്പോള്‍ എഴുതുക എന്ന ചോദ്യത്തിന്റെ ലളിതമായ അര്‍ത്ഥം മാത്രമെ ചിന്തിച്ചുള്ളൂ. അതിന്റെ സാങ്കേതിക പ്രശ്നങ്ങളിലേക്ക് അത്ര ആഴത്തിലൊന്നും ചിന്തിച്ചില്ല. പനച്ചൂരാന്റെ വരികള്‍ എന്റെ ശബ്ദത്തിലൂടെ കേള്‍പ്പിച്ച ഒരു പാട്ട് സാങ്കേതികമായി എന്റെ അവസാന പോസ്റ്റായി നില്‍ക്കുന്നു എങ്കിലും എന്റെ സ്വന്തം ഭാവനയില്‍ ഉരുത്തിരിഞ്ഞ എന്റെ വിരല്‍ത്തുമ്പിലൂടെ പുറത്തേക്ക് വന്ന ഒരു സൃഷ്ടി എന്ന അര്‍ത്ഥം കൈവരിക്കില്ലല്ലൊ (ആ) പക്ഷെ ഇത്രമാത്രമെ ഞാന്‍ അന്നേരം കരുതിയിരുന്നുള്ളു. സാങ്കേതികമായി ഏതാണ് ശരിയെന്ന് ഒരു തീരുമാനം ഞാന്‍ ബഹു. കോടതി, പെറ്റി വിദ്വാന്‍ ശ്രീ ശ്രീ അഞ്ചല്‍ അവര്‍കള്‍ക്ക് വിടുന്നു. ടിയാന്‍ വകുപ്പുകള്‍ ഒക്കെ വിശദമായി പരിശോധിച്ച് പെറ്റിവിധിക്കുന്നെങ്കില്‍ വിധിക്കട്ടെ.. നാട് കടത്തല്‍ മാത്രം വിധിക്കരുതെന്നൊരപേക്ഷ. കൃഷ്ണമൂര്‍ത്തിയെ വായിക്കാമെന്നൊക്കെ എഴുതിയെങ്കിലും ഇവിടെ ഓരൊദിവസവും ഈ പോസ്സില്‍ അവതരിച്ചുകൊണ്ടിരിക്കുന്ന എത്രയെത്ര അഭിനവ കൃഷ്ണമൂര്‍ത്തിമാര്‍!. അവരെയൊക്കെ വായിച്ചിരിക്കാന്‍ അടിയനൊരു പൂതി.കറങ്ങിത്തിര്‍ഞ്ഞിവിടെയൊക്കെ നടക്കാനാണിപ്പൊ ഇഷ്ടം. (അവനിവാഴ്വ് കിനാവ് കഷ്ടം” ന്നൊന്നും പറയരുത്)
    ഇനി നന്ദിപ്രകടനം.
    ആദ്യം ശ്രീമാന്‍ കൈപ്പള്ളിയോട്. എനിക്ക് തന്നിരുന്ന ചോദ്യങ്ങളുടെ ലിസ്റ്റില്‍ ഞാന്‍ കൈതരിപ്പ് തീര്‍ക്കാന്‍ കാത്തിരുന്ന ‘ഏകാന്തത, സാമൂഹിക പ്രതിബദ്ധത, പ്രവാസം’ എന്നീ ചോദ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഓരോന്നും എന്റെ ഇഷ്ടത്തിന് തിരുകികയറ്റിത്തന്ന് ഞാന്‍ ആഗ്രഹിക്കുന്നത്പോലെ ഒരു ചോദ്യലിസ്റ്റ് തന്ന് എനിക്ക് നല്ലയൊരവസരം തന്നു കൈപ്പള്ളി. എല്ലാറ്റിനും നന്ദി.നന്ദി.നന്ദി.
    നല്ല വാക്കുകളാല്‍ തോളില്‍ തട്ടിയ ശ്രീ അപ്പു, തഥാഗതന്‍,സുമേഷ്,നന്ദന്‍ എന്നിവരോടും മറ്റെല്ലാ നല്ല വായനക്കാരോടും നന്ദി. എന്നെ തിരിച്ചറിഞ്ഞതിന്. സഹിച്ചതിന്. നന്ദാ.. ആ കമന്റ് ഇടാത്തതില്‍ പരിഭവിക്കരുതെ സുഹൃത്തെ. അന്നതിന് കഴിഞ്ഞില്ല. ഇനി എന്നെ അവിടെ ബ്ലോക്കുന്നത് വരെ അവിടെഞാനുണ്ടാകും. ഞാന്‍ എല്ലായിടവും വരാറുണ്ട്. അരൂപിയായെങ്കിലും.
    അഗ്രജന്‍ കറക്റ്റായി എന്റെ ഫിലോസഫിക്കല്‍ പോസ്റ്റില്‍ ലാന്റ് ചെയ്തു.കൃഷ്ണമൂര്‍ത്തിയെപ്പറ്റി ഞാന്‍ വികലമായി എഴുതിയ പോസ്റ്റില്‍.അതൊരുനല്ല ലാന്റിങ്ങായിരുന്നു. നന്ദി.
    സുല്ലെ, അതെ ഒരാളെക്കൊണ്ട് എഴുതിച്ചതാണിഷ്ടാ.. താങ്കള്‍ക്ക് മിക്കവാറും ഒരു രണ്ടാമൂഴം കിട്ടുമായിരിക്കുമല്ലൊ. യഥാര്‍ത്ഥക്ലുവോടുകൂടി ഉത്തരിക്കുവാന്‍. അങ്ങനെ വീണ്ടും ചാന്‍സ് കിട്ടുകയാണെങ്കില്‍ ഇതിയാനെക്കൊണ്ടത് നമുക്കെഴുതിപ്പിക്കാം.. ഓകെ റെഡി??(മെയില്‍ ടു ശിശുപ്രിയന്‍)
    പാഞ്ചാലി:) ക്ഷമിക്കുക. ഞാന്‍ ഒരു സുന്ദരിമഹിളാമണിയായി തെറ്റിദ്ധരിച്ചതില്‍. ഒരു ജഗജില്ലന്‍ നരനാണെന്ന് ഇപ്പൊ മനസ്സിലായി. പണ്ടൊരിക്കല്‍ എന്റെ ആദ്യപോസ്റ്റില്‍ (‘മീശപുരാണം’) ഞാന്‍ വിശ്വേട്ടനെ വിശ്വേച്ചി എന്ന് വിളിച്ചിരുന്നു. പരിഭവിക്കില്ലല്ലൊ.
    ഒരു ക്ഷമാപണം കൂടി. ബ്ലോഗ് മീറ്റില്‍ വെള്ളമടി മത്സം എന്ന കലാപരിപാടിയില്‍ കുറെപ്പേരുടെ പേരുകള്‍ ഞാന്‍ സ്വാതന്ത്ര്യത്തോടെ എടുത്തെഴുതി. അതില്‍ കുറുമാനൊഴികെ മാറ്റാരും വെള്ളമടിക്കുന്നവരല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. അപ്പുവും, സുമേഷുമൊക്കെ പച്ചവെള്ളം പോലും മണപ്പിച്ചുമാത്രം കുടിക്കുന്ന നിരുപദ്രവകാരികളാണെന്ന് അറിഞ്ഞു. ബാക്കിയുള്ളവരും പരിഭവിക്കരുതെ. അവിടെ ശിശു ശിശു എന്ന് അന്നേരം എഴുതാന്‍ കഴിയുമായിരുന്നില്ലല്ലൊ.അതുകൊണ്ടാ.. ഇനി കുറുമാന്റെ കാര്യം. ഓര്‍ക്കുട്ടില്‍ വച്ച് ഒരിക്കല്‍ കുറുമാന്‍ തുറന്ന് സമ്മതിച്ചിരുന്നു പുള്ളി നന്നായി വീശുമെന്ന്. അതൊരോര്‍മ്മയായി നില്‍ക്കുന്നു. കുമ്പസാര രഹസ്യം പരസ്യപ്പെടുത്തിയെന്നത് കുറ്റമാണെങ്കില്‍ അതിലും ശിക്ഷ സ്വീകരിക്കാം.

    വിശ്വേട്ടാ.. ഞാനാ കാലില്‍ ഒന്ന് തൊട്ടു. എന്റെയുള്ളിലെ ‘ഞാന്‍‘ ഇളയതിന്റെ തോളില്‍ കൈവച്ചു എന്നതിനാലല്ല അത്. മറിച്ച് എന്റെ വിരല്‍ത്തുമ്പിലൂടിറ്റുവീണ വാക്കുകളിലൂടെ എന്നോട് സാദൃശ്യം പ്രഖ്യാപിക്കാന്‍ തോന്നിയ ആ മനസ്സിലെ വലിയ ശിശുവിനോടുള്ള ആദരവ്കൊണ്ടു‍ മാത്രം!. അടര്‍ന്നു ചിതറിത്തെറിക്കുവാനായിട്ടെന്തിന് മുത്തുകള്‍ ഉരുണ്ടുകൂടുന്നുവൊ മിഴികളില്‍??
    “എന്തിനു ശിശു കണ്ണുനീരണിഞ്ഞു, (പിന്നല്ലാതെ)
    ധീരനായ ചെന്താമരക്കണ്ണന്‍പോലും കരഞ്ഞിട്ടില്ലെ??”
    (നിമിഷാര്‍ദ്ധത്തിലെ സുഖത്തിനുവേണ്ടി ഞാന്‍ വരികളെ ഒന്ന് ബലാത്സംഗിച്ചു..ക്ഷമീര്‍(ര്)

    ReplyDelete
  161. ശിശു
    ഈ മറുപടി പ്രസംഗം ഒന്നു എഡിറ്റു ചെയ്തു (ചെയ്തില്ലേലും സാരമില്ല) ഒരു പോസ്റ്റായി ഇടൂ :) കാരണം അത്ര സൌന്ദര്യം, സൌഭഗം. അനന്തമായ ജലപ്രവാഹം കണക്കേ വാക്കുകള്‍, എന്തിനധികം വിഭോ?! :)

    ഒരു കാര്യം ക്വോട്ട് ചെയ്യാതെ വയ്യ!‌ “ മറ്റേതെങ്കിലും ജീവിതാവസ്ഥയുടെ ഔന്നത്യത്തിലായിപ്പോയതുകൊണ്ട് ഒരു പരിഷ്കൃതനായ ഒരാള്‍ക്ക് പരിഹാസത്തോടെ നൊക്കി ചിരിക്കാം, പരിഹസിക്കാ. അതും വ്യത്യസ്തമായ വ്യക്തിത്വങ്ങളിലൂടെ വ്യത്യസ്ഥമായിത്തന്നെ. എല്ലാത്തിനും അവനവന്റെ സ്വാതന്ത്ര്യസ്വപ്നങ്ങള്‍ അനുവദിക്കുന്നിടത്തോളം. പക്ഷെ എന്റെ ഗൃഹാതുരത്വചിന്തകള്‍ ഒരു തരം ആത്മരതിയിലേക്ക് എന്നെ കൊണ്ടെത്തിക്കുന്നുവോ എന്ന് നിരീക്ഷിക്കേണ്ടതും ഞാന്‍ തന്നെയാണ്..“

    ReplyDelete
  162. ശിശുവേ.. നന്ദി പ്രസംത്തിലും താങ്കള്‍ ഒരു ശിശുവല്ലെന്നു തെളിയിച്ചിരിക്കുന്നു. ഒരു കൂട്ടക്കയ്യടി പിടിച്ചോളൂ :-)

    ReplyDelete
  163. കൈയ്യടിച്ചിരിക്കുന്നു.. മനസറിഞ്ഞു കൊണ്ടു തന്നെ.
    ഇങ്ങനെ വാക്കുകള്‍ ഒഴുകി വരുന്നൊരിടം കണ്ടെത്താന്‍ ഗോമ്പറ്റീഷന്‍ സഹായിച്ചു...
    ശിശുവേ... ആശംസകള്‍

    - ശിഹാബ് മൊഗ്രാല്‍

    ReplyDelete
  164. നന്ദന്‍, നന്ദി. നല്ല വാക്കുകള്‍.. അതിലൊരു പോസ്റ്റിനുള്ള മരുന്നുണ്ടൊ? എന്നാ ഒന്നു നോക്കിക്കളയാം..ഇപ്പൊത്തന്നെ 2-3 മൂന്നുമാസമായി ബ്ലോഗ് അനാഥമായി കിടക്കുന്നു.
    അപ്പൂസ്. കൂട്ടക്കയ്യടി അടി അല്ലല്ലൊ അല്ലെ? എനിക്ക് അടി പേടിയാ..സത്യം. നന്ദിയുണ്ട് ട്ടൊ..

    ReplyDelete
  165. അയ്യൊ ഷിഹാബ്, താങ്കള്‍ക്ക് മറുപടി പ്രസംഗത്തില്‍ മറുപടി പറയേണ്ടവരുടെ കൂട്ടത്തില്‍ പേരെഴുതിവച്ചിരുന്നു. പക്ഷെ വിട്ടുപോയി..അതില്‍ നിര്‍വ്യാജ് ഖേദ് ഹെ..
    കാരണം താങ്കള്‍ എന്റെ ബ്ലോഗ് പ്രൊഫൈലില്‍ എത്തിയിട്ടും ഉത്തരമായി അതിടാന്‍ കഴിയുന്നില്ല എന്ന് കമന്റിട്ടിരുന്നല്ലൊ? കാരണം താങ്കളവിടെ കുമാരനാശാനെ പ്രതീക്ഷിച്ചു പക്ഷെ ചങ്ങമ്പുഴയെയാണ് കിട്ടിയത് എന്നായിരുന്നല്ലൊ.. എനിക്ക് കവിയെന്ന നിലയില്‍ ചങ്ങമ്പുഴയോട് ഒരടുപ്പം ഉണ്ട്. പക്ഷെ ചങ്ങമ്പുഴയുടെ പേര് കൈപ്പള്ളിയുടെ ലിസ്റ്റില്‍ ഇല്ലാതിരുന്ന കാലത്തോളം എനിക്കത് അവിടെ കൊടുക്കാന്‍ കഴിയില്ലല്ലൊ. അവിടെ ഉണ്ടായിരുന്ന കവി കുമാരനാശാനായിരുന്നു. എനിക്ക് ആശാന്റ്റെ ഒരു ശ്ലൊകവും അറിയാമായിരുന്നതിനാല്‍ അത് ക്വോട്ടിയെന്നെ ഉള്ളു.. ഏതായാലും താങ്കള്‍ എന്റെ പ്രൊഫൈല്‍ സന്ദര്‍ശിച്ചല്ലൊ,അതുവഴി എന്റെ ബ്ലോഗും നന്ദി. നല്ലവാക്കുകള്‍ക്ക്.

    ReplyDelete
  166. ശിശു,
    ഞാനെങ്ങനെ കണ്ടു പിടിയ്ക്കാന്‍?
    കൈപ്പള്ളി ചോദ്യം തന്നില്ല തന്നില്ലാന്ന് അന്നേ ദിവസം രാവിലെ വരെ കരഞ്ഞുകൊണ്ട് പറഞ്ഞവന്‍.. ഈ കക്ഷി ആരെന്ന് തിരയുന്നതിനിടയ്ക്ക് ആരാടാ എനിക്കും ഒരു ക്ലൂ താടാ എന്നൊക്കെ പറഞ്ഞ് എന്നെ ചാറ്റില്‍ നിരന്തരം ശല്യപ്പെടുത്തിയവന്‍.. നിന്നെ ഞാനെങനെ സംശയിയ്ക്കാന്‍? പോസ്റ്റിലെ ക്ലൂകള്‍ പലതും നിന്നിലേയ്ക്ക് വിരല്‍ ചൂണ്ടിയിട്ടും ഒഴിഞ്ഞുപോന്നത് അതുകൊണ്ടായിരുന്നു.. എന്നിട്ടും ആ കൃഷ്ണമൂര്‍ത്തിയും വിരഹവും പ്രണയവും ഒക്കെ ഒത്തുവരുന്ന ഒരാളെ.. മലയാളവാക്കുകള്‍ ഒരരുവിയായ് ഒഴുക്കിവിടാന്‍ കഴിവുള്ള ഒരാളെ ഞാനെവിടെ നിന്ന് കൊണ്ടുവരാന്‍?

    അതിനാലാണാ ഊഹം നിന്നോട് പറയാതെ തന്നെ ഇട്ടത്... ഒരു കെ കെ പി പി... :)

    പക്ഷെ, ബൂലോകത്ത് നിന്നും എനിയ്ക്ക് കിട്ടിയ എന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്നതില്‍ ഏറ്റവും കൂടുതല്‍ അഭിമാനം തോന്നിയ സമയമായിരുന്നു ഇത്.
    വെല്‍ഡണ്‍ മാന്‍.... റിയലി അയാം പ്രൌഡ് ഓഫ് യൂ...

    ReplyDelete
  167. ഉത്തരങ്ങള്‍ കണ്ടപ്പോള്‍ വിദുരര്‍ എന്ന ബ്ലോഗറാകും എന്നാണ് കരുതിയത്,പക്ഷെ പോസ്റ്റിനെ കുറിച്ചുള്ള വിവരണം യോജിച്ചില്ല.താങ്കളുടെ മിക്ക പോസ്റ്റും വായിച്ചിരുന്നെങ്കിലും ജിദ്ദു എന്ന് സെര്‍ച്ചിയപ്പോള്‍ കിട്ടിയ ബ്ലോഗുകളില്‍ പോസ്റ്റിനെ കുറിച്ചുള്ള വിവരനമൊകെ യോഗിച്ചത് താങ്കള്‍ക്കായിരുന്നു.

    ReplyDelete
  168. മത്സര ഫലം:

    1. വല്യമ്മായി : 12
    2. അനില്‍_ANIL : 12
    3. അഗ്രജന്‍ : 12
    4. nardnahc hsemus : 12
    5. സുൽ | Sul : 12
    6. സാജന്‍| SAJAN : 12
    7. ViswaPrabha വിശ്വപ്രഭ : 12
    8. കുഞ്ഞന്‍ : 12
    9. ജോഷി : 8
    10. നന്ദകുമാര്‍ : 6
    11. തോന്ന്യാസി : 4

    രണ്ടു മാര്‍ക്കിന്റെ അവകാശികള്‍:

    1. Kichu
    2. ഡീപ് ഡൌണ്‍
    3. പുള്ളി പുലി
    4. അപ്പു

    പെറ്റിയ്ക്കവകാശികള്‍:
    1. ഇക്കാസ് : -2 (മുന്‍ അഭിമുഖക്കാരനെ ഉത്തരിച്ചു)
    2. അപ്പു : -2
    3. കുമാര്‍ നീലാണ്ടന്‍ : -2
    4. കുഞ്ഞന്‍ : -2

    അഭിനന്ദനങ്ങള്‍...

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....