Friday, 27 March 2009

36 - ഉപാസന

ചോദ്യങ്ങൾ ഉത്തരങ്ങൾ
എന്താണു ദൈവം
വിശ്വാസികള്‍ക്ക് : അഭയകേന്ദ്രം. എല്ലാ അല്‍ഭുതപ്രവര്‍ത്തികളേയും ദൈവമെന്ന പ്രതിഭാസം കൊണ്ട് വിശദീകരിക്കാന്‍ ഇക്കൂട്ടര്‍ ശ്രമിക്കുന്നു.
എത്തീസ്റ്റുകള്‍ക്ക്: ഇല്ലാത്ത ഒന്ന്. ദൈവമെന്ന പ്രതിഭാസത്തെ അല്‍ഭുതപ്രവൃത്തികള്‍ കൊണ്ട് വിശദീകരിക്കാന്‍ ശ്രമിക്കുന്നവര്‍.
കടമ, ദൈവം, മതം, കുടുംബം, സ്വത്ത്. നിങ്ങൾക്ക് തോന്നുന്ന പ്രാധാന്യമനുസരിച്ച് ക്രമത്തിൽ എഴുതുക.
(കൈപ്പള്ളി ലിസ്റ്റില്‍ ഇല്ലാത്ത ഒന്ന് ഞാന്‍ കൂട്ടിച്ചേര്‍ക്കുന്നു. ദയവായി അനുവദിക്കുക)
രാജ്യം, കടമ, മതം/കുടുംബം/ദൈവം.
വംശനാശ ഭീഷണി നേരിടുന്ന ഒരു മൃഗത്തെ സംരക്ഷിക്കുന്നതിനായി രണ്ടിടങ്ങളിൽ ഒന്നു തിരഞ്ഞെടുക്കാൻ നിങ്ങളെ ചുമതലപ്പെടുത്തുന്നു. തിരഞ്ഞെടുക്കുന്ന സ്ഥലം പൂർണ്ണമായും ഇടിച്ചു നിരത്തുകയും ചെയ്യും. 1) ഒരു മത വിഭാഗത്തിന്റെ ആരാധനാലയം 2) 10,000 തൊഴിലാളികൾ ജോലി ചെയ്യുന്ന ഒരു വ്യവസായ സ്ഥാപനം.. ഇതിൽ ഏതു തിരഞ്ഞെടുക്കു? എന്തുകൊണ്ടു്? ആരാധനാലയം. (പ്രമുഖമായ ആരാധനാലയങ്ങളെ ഒഴിച്ച് നിര്‍ത്തിയാണ് ഇത് പറയുന്നത്. പല മതസ്ഥര്‍ ഒന്നിച്ച് താമസിക്കുന്ന നമ്മുടെ രാജ്യത്ത് ഇത്തരം ചില ഒഴിച്ച് നിര്‍ത്തലുകള്‍ അനിവാര്യമാണ്)
പരസ്പരവിരുദ്ധമായി സംസാരിക്കാറുണ്ടോ? ഞാന്‍ ഒരു രാഷ്ട്രീയക്കാരനല്ല.
ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും?
അനുഭവങ്ങള്‍ എന്നെ പഠിപ്പിച്ചത് ജീവിതം ഒരു തമാശയെന്നാണ്. അതിലെ കോമാളിയുടെ റോള്‍ ചെയ്യാന്‍ സന്തോഷമേയുള്ളൂ.
നിങ്ങൾക്ക് 20 വർഷം പുറകോട്ടു് നീക്കാൻ അവസരം കിട്ടിയാൽ എന്തു ചെയ്യും ഇരുപത് വര്‍ഷം പിന്നില്‍... എന്റെ കുട്ടിക്കാലം. രാവിലെ അമ്പലക്കുളത്തില്‍ പോയി 501 ന്റെ ബാര്‍ സോപ്പ്, അന്നത്തെ കിട്ടാക്കനിയായ ലൈഫ്ബോയ് ആണെന്ന് സങ്കല്പിച്ച് ആസ്വദിച്ച് കുളിച്ചിരുന്ന എന്റെ കുട്ടിക്കാലം. ഉച്ചയ്ക്ക് സ്കൂളില്‍ നിന്ന് വന്ന് വടക്കിനിയില്‍ പലകമുട്ടിയില്‍ ഇരിക്കുമ്പോള്‍, അമ്മ ‘ഞാന്‍ കഴിക്കാതെ എണീറ്റ് പോകുമോ‘ എന്ന ശങ്കയോടെ കൊണ്ട് വയ്ക്കുന്ന പതിവ് ഐറ്റംസ്, പച്ചരിച്ചോറും കപ്പങ്ങ ഉപ്പേരിയും, അമ്മയെ സമാധാനിപ്പിക്കാനായി ആസ്വദിച്ച് കഴിച്ചിരുന്ന എന്റെ കുട്ടിക്കാലം. സന്ധ്യക്ക് പൊട്ടിപ്പൊളിഞ്ഞ ഉമ്മറത്തിണ്ണയില്‍, അമ്മയുടെയും മുത്തശ്ശിയുടേയും മടിത്തട്ടില്‍ തല ചായ്ച്ച് മലര്‍ന്ന് കിടന്ന്, പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് കൂടണയാന്‍ പറന്ന് പോകുന്ന കാക്കകളുടെ എണ്ണമെടുത്തിരുന്ന എന്റെ കുട്ടിക്കാലം. പിന്നെ... പിന്നെ രാത്രി എട്ട് മണിയോടെ കൊച്ചപ്പന്റെ കള്ള്ഷാപ്പില്‍ നിന്ന് ഒന്ന് ലഘുവായി ‘വീശി’ (ചിലപ്പോള്‍ വീശാതെയും), ശാസ്താം‌പാട്ട് പാടി വരുന്ന എന്റെ പ്രിയപ്പെട്ട അച്ചന്റെ കയ്യിലെ പോത്തെറച്ചിക്ക് വേണ്ടി ഉറക്കമിളച്ച് കാത്തരുന്ന എന്റെ കുട്ടിക്കാലം... ഇഷ്ടമാണ് കൈപ്പള്ളി. ഒന്ന് തിരിഞ്ഞ് നടക്കാന്‍ ഇഷ്ടമാണ്.
കുട്ടിയായിരുന്നപ്പോള്‍ ആയിത്തീരണമെന്ന് ആഗ്രഹിച്ചതിനുമപ്പുറത്ത്‌ താങ്കളുയര്‍ന്നോ? എങ്കില്‍ അതില്‍ സന്തോഷിക്കുന്നുണ്ടോ? അമ്മയ്ക്ക് മനസ്സറിഞ്ഞ് കൊടുത്ത വാഗ്ദാനങ്ങളില്‍ ഒന്ന് ഇന്നും നിറവേറ്റപ്പെടാതെ കിടക്കുകയാണ് കൈപ്പള്ളി. ആ വാഗ്ദാനം നിറവേറ്റണമെന്ന് തന്നെയാണ് എന്റെ ഏറ്റവും വലിയ ആഗ്രഹവും.
കപ്പയും മീനും, പറോട്ട ബീഫ് ഫ്രൈ, BK Double Whopper, KFC Family bucket, Foie gras, പീത്സ, Kabsa (Middle Eastern Biriyani) ഇതിൽ ഏതു ഭക്ഷണമാണു് ഇഷടം. എന്തുകൊണ്ടു് എന്റെ ഫേവറൈറ്റുകള്‍ നല്ലപോലെ വെന്ത പാലക്കാടന്‍ മട്ടയുടെ ചോറ്. കൂടെ വെള്ളത്തില്‍ ഇട്ട് വേവിച്ച അധികം എണ്ണ ചേര്‍ക്കാത്ത നാടന്‍ കോഴിക്കറി/കാളന്‍/കടച്ചക്ക കറി. ബിരിയാണി/നെയ്ച്ചോറ് എന്നിവ ഇഷ്ടമല്ല. കൈപ്പള്ളിയുടെ ലിസ്റ്റില്‍ നിന്ന് കപ്പയും മീങ്കറിയും സെലക്ട് ചെയ്യുന്നു.
ഇഷ്ടപ്പെട്ട വാഹനം ഏതാണു് ? (philosophy പറഞ്ഞു ഓവറാക്കണ്ട) പള്‍സര്‍ ബൈക്ക്. പിന്നെ കൊതുമ്പുവള്ളം, പാടം ഉഴുന്ന ടില്ലര്‍, കാളവണ്ടി എന്നിവയില്‍ സഞ്ചരിക്കാനും വളരെ ഇഷ്ടമാണ്. പലതവണ സഞ്ചരിച്ചിട്ടുമുണ്ട്.
പൂച്ചക്ക്‌ പൊന്നുരുക്കുന്നിടത്ത്‌ കാര്യമുണ്ടോ? ഖസാക്കിന്റെ ഇതിഹാസകാരന്‍ പുതിയ ഒരു രചനയുടെ പേറ്റുനോവില്‍ നിമഗ്നനായിരിക്കുമ്പോള്‍, അദ്ദേഹത്തിന്റെ മേശപ്പുറത്ത് ഒരു പൂച്ചക്ക് സ്ഥാനം പിടിക്കമെങ്കില്‍ ഒരു തട്ടന്റെ അരികിലും ആവാം സര്‍.
പാലുകുടിക്കുമ്പോള്‍ പൂച്ച കണ്ണടയ്ക്കുന്നതെന്തിനാണ്‌? പൂച്ചയോട് തന്നെ ചോദിക്കൂ.
കെ. എസ്. കോപാലകൃഷ്ണൻ എന്തുകൊണ്ടു്, അടൂർ ഗോപാലകൃഷ്ണനെ പോലെയും, പദ്മരാജന പോലെയും സിനിമ എറ്റുക്കുന്നില്ല? അദ്ദേഹത്തെ അത്തരത്തിലുള്ള ഒരു സിനിമ എടുക്കന്‍ ഫാന്‍സ് സമ്മതിക്കത്തില്ല. പുള്ളി പണ്ട് കൊറച്ച് സിനിമ എടുത്തത് കൊണ്ട് പലരും കഞ്ഞി കുടിച്ച് പോകുന്നു.
ഭ്രാന്തു് ഒരു പകർച്ച വ്യാതിയാണോ? ഭ്രാന്ത് പകര്‍ച്ചവ്യാധിയല്ല. അത് പമ്മന്‍ എന്ന എഴുത്തുകാരന്റെ ഒരു പ്രശസ്തനോവല്‍ ആണ്. മലയാളസാഹിത്യത്തിലെ ഒരു പ്രമുഖേഴുത്തുകാരിയുടെ ജീവിതം അതിലുണ്ടെന്നൊക്കെ ഒരു പറച്ചിലുണ്ട്. ഞാന്‍ അത് വായിച്ചിട്ടില്ല.
ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും? ഗായകന്‍ ആവും. മനസ്സ് മറന്ന് പാടാന്‍ ഇഷ്ടമാണ്.
നിങ്ങളുടെ തൊഴിൽ മേഖല ഏത് ഗണത്തിൽ പെടും.
 1. ഉല്പാതനം
 2. കച്ചവടം
 3. ജന സേവനം
 4. വിനിമയം
 5. വിദ്യാഭ്യാസം
ഇതിലില്ല.
ഇന്നു നമ്മുടെ നഗരങ്ങളിൽ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണു്? യുവാക്കള്‍ക്ക് മാത്രമായി എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെന്ന് തോന്നിയിട്ടില്ല
മമ്മൂട്ടി എന്തു തരം കഴിവുകള്‍ കൊണ്ടാണ്‌ സൂപ്പര്‍സ്റ്റാര്‍ ആയി അറിയപ്പെടുന്നത്‌? മമ്മൂട്ടിയും മോഹന്‍ലാലും സിനിമയില്‍ നല്ല അഭിനേതാക്കള്‍ ആയിരിക്കാം. പക്ഷേ എന്റെ അഭിപ്രായത്തില്‍ ‘നടനം‘ എന്ന കലാരൂപത്തിന്റെ ഏറ്റവും അനായാസവും ലളിതവുമായ ആവിഷ്കാരമാണ് സിനിമയിലുള്ളത്. പ്രശസ്തവ്യക്തികള്‍ക്ക് മുന്നില്‍ അനേകം ചാനല്‍ ക്യാമറകളുടെ നടുവിലല്ലാതെ, നാട്ടിന്‍പുറങ്ങളിലെ ഉത്സവപ്പറമ്പുകളില്‍ മിതമായ രീതിയില്‍ നടത്തപ്പെടുന്ന നാടകങ്ങളിലൂടെ നടിച്ച് വളര്‍ന്ന് വന്ന സിനിമാനടന്മാരെയാണ് എനിക്കിഷ്ടം. ആ ശ്രേണി ഇങ്ങിനെ പോകുന്നു. തിലകന്‍, നരേന്ദ്രപ്രസാദ്, നെടുമുടി വേണു, ഭരത് ഗോപി, ഭരത് മുരളി, ഒടുവില്‍ ഉണ്ണികൃഷ്ണന്‍…
മലയാള ഭാഷ വളരുകയാണോ, രൂപാന്തരപ്പെടുകയാണോ, വഷളാവുകയാണോ? രൂപാന്തരപ്പെട്ട് വഷളാവുകയാണെന്ന് അഭിപ്രായമുണ്ട്. ഇതിന്റെ ആദ്യപടി വിദ്യാലയങ്ങളില്‍ നിന്ന് തന്നെ തുടങ്ങുന്നു.
എന്താണു് സമൂഹിക പ്രതിബദ്ധത? ഏത് സമൂഹത്തിലാണോ ഒരു വ്യക്തി ജീവിക്കുന്നത് ആ സമൂഹത്തോട് ആ വ്യക്തി പുലര്‍ത്തേണ്ട/നിര്‍വഹിക്കേണ്ട മിനിമം കടമ. വ്യക്തികള്‍ക്ക് മാത്രമല്ല എഴുത്തിനും സാമൂഹികപ്രതിബദ്ധത നിറവേറ്റാനുണ്ട്.
കേരളത്തിൽ ഇപ്പോൾ ടിവി. പ്രേക്ഷരുടെ ഹരമായ റിയാലിറ്റി ഷോ എന്നറിയപ്പെടുന്ന അനേകം മത്സര പരമ്പരകളുണ്ടു്. താങ്കൾക്ക് ഒരു സാമാന്യം ഭേതപ്പെട്ട ഗായിക/ഗായകൻ ആണെന്നു സങ്കൽപ്പിക്കുക. താങ്കൾ ഈ മത്സരങ്ങളിൽ പങ്കെടുക്കുമോ? എന്തുകൊണ്ടു? ഞാന്‍ അത്തരം ഷോകളെ വെറുക്കുന്നു. റിയാലിറ്റി ഷോയെ ആപദമാക്കി ഒരു പോസ്റ്റ് ഞാന്‍ എഴുതിക്കൊണ്ടിരിക്കുകയാണ്. എല്ലാവരും വെയിറ്റ് ചെയ്യൂ.
ഇവരിൽ താങ്കൾക്ക് ആരെയാണു് കൂടുതൽ ബഹുമാനം:
 1. K. കരുണാകരൻ,
 2. EMS,
 3. AKG,
 4. സി.എച്ച്. മുഹമ്മദ്കോയ,
 5. മന്നത്ത് പത്മനാഭൻ,
 6. പാണക്കാട് സയ്യിദ് മുഹമ്മദലി ഷിഹാബ് തങ്ങൾ.
 7. Dr. പല്പ്പു.
 8. വെള്ളാപ്പള്ളി നടേശൻ
ഇന്ന് വരെ ഒരു കമ്മ്യൂണിസ്റ്റ് അനുഭാവി അല്ലാതിരുന്നിട്ടും മനസ്സില്‍ ചേക്കേറിയ ചില കമ്മ്യൂണിസ്റ്റ് നേതാക്കളുണ്ട്. അവരില്‍ മുമ്പന്‍ ചെഗുവേര തന്നെ. പിന്നെ പാവങ്ങളുടെ പടത്തലവനായ എ.കെ.ജിയും.
ഇന്ത്യയുടേയും ചൈനയുടേയും സാമ്പത്തീക മുന്നേറ്റത്തിൽ ഇവിടങ്ങളിലെ ഉയർന്ന ജനസംഖ്യയും ഒരു ഘടകമാണെന്ന് താങ്കൾ വിശ്വസിക്കുന്നുവോ? ഇല്ല.
നിങ്ങൾ ഒരു ദിവസത്തേക്ക് പ്രധാന മന്ത്രിയാകുന്നു. എന്തു ചെയ്യും? താനാരോ തന്നാരോ തന താനാരോ തന്നാരോ...
നിങ്ങൾ Dinnerനു് ഈ പട്ടികയിൽ കൊടുത്തിരിക്കുന്ന രണ്ടു പേരിൽ ആരെ ക്ഷനിക്കും? അവർക്ക് എന്തു ഭക്ഷണം കൊടുക്കും? അവരോടു എന്തെല്ലാം ചോദിക്കും? 1) Salman Khan 2) K.J. Yesudas 3) Jack the Ripper 4) മമ്മൂട്ടി 5) John Abraham (ഹിന്ദി നടൻ) 6) Pres. Barack Obama 7) Adoor Gopalaksrihsnan 8) Jimmy Wales 9) Mother Theresa 10) Khalil Gibran 11) Salman Rushdie 12) കുറുമാൻ 13) കലാഭവൻ മണി 14) കൈപ്പള്ളി 15) Silk Smita 16) കുമാരനാശാൻ 17) Arundhati Roy 18) Charlie Chaplin 19) വിശാല മനസ്കൻ (സജീവ് ഇടത്താടൻ) 20) ഇഞ്ചിപ്പെണ്ണു് സില്‍ക്ക് സ്മിത : മറ്റുള്ള സെക്സ് ബോബുകളില്‍ നിന്ന് വേറിട്ട് കാണുവാന്‍ ഞാനാഗ്രഹിക്കുന്ന നടി. എന്റെ കൌമാരകാലത്തെ രതികാമനകളെ ഉത്തേജിപ്പിച്ച്, എന്നെ ആഹ്ലാദിപ്പിച്ച് പരീക്ഷിണിതനാക്കിയ, എന്റെ ഒത്തിരി സ്വയഭോഗങ്ങളിലെ ഏക സിനിമാകണ്ണി. ഏതോ ഒരു സിനിമയില്‍ പള്ളിയില്‍ വച്ചുള്ള ഒരു ംഇന്ന്കെട്ട് സീനിന് ശേഷം നടന്‍ മധുപാലിനോട് “എന്ന സാര്‍ ഇനി നമ്മുടെ ശരിക്കൂള്ള മിന്ന്കെട്ട്“ എന്ന് അര്‍ത്ഥഗര്‍ഭമായി അന്വേഷിച്ച സ്മിത മധുപാലിനെ മാത്രമല്ല നൊമ്പരപ്പെടുത്തിയത്, അവരെ ഇഷ്ടപ്പെടുന്ന മറ്റ് പലരെയും കൂടിയാണ്. ഭക്ഷണം : നല്ല എരിവുള്ള ആന്ധ്രാ ഡിഷുകള്‍. ചോദ്യം : മൌനം വാചാലം. വിശാലമനസ്കന്‍ : രണ്ട് ഉണക്കച്ചപ്പാത്തി. നല്ല വാളന്‍ പുളി കലകിയ വെള്ളം. ചോദ്യം : വിശാലണ്ണാ‍ാ. അന്ന് ഹസ്തിനപുരിയില്‍ ദുശ്ശസനന്‍ ദൌപദിയെ “സാരി മാറ്റി ഉടുപ്പിക്കുക” എന്ന ഉദ്ദേശത്തോടെ മടിക്കുത്തില്‍ കൈവച്ചപ്പോള്‍, പിസുകള്‍ കാണാന്‍ തീരെ ഇന്ററസ്റ്റ് ഇല്ലാത്ത അണ്ണന്‍ എന്ത് കോണ്ട് മൊനംപാലിച്ചു എന്ന ചരിത്രപ്മായ സംശയം ചൊദിക്കും.
1 Billion US$ നിങ്ങൾക്ക് ലഭിക്കുന്നു എന്തു ചെയ്യും അക്കൌണ്ടില്‍ ഇടും.
പ്രാവാസ ജീവിതത്തിൽ എന്തെങ്കിലും നഷടമായിട്ടുണ്ടോ? നാട് വിട്ട് അധികം നാള്‍ നില്‍ക്കേണ്ടി വന്നിട്ടില്ല ഇന്ന് വരെ.
നിങ്ങൾ ഇപ്പോൾ ഇരിക്കുന്ന സ്ഥലത്തുള്ള ജനാലയിൽ നിന്നും പുറത്തേക്ക് നോക്കുക. അവിടെ കാണുന്ന ദൃശ്യം 100 വാക്കിൽ കുറയാതെ വിവരിക്കുക. അടുത്ത വീട്ടിലെ ടെറസ്സില്‍ ഒരു തമിഴത്തി ചേച്ചി മൊബൈലില്‍ ആരോടോ സംസാരിക്കുന്നു
ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി? ഇനിയും എഴുതുമോ? അരോചകമായ ചിലത് കേട്ടിട്ട് മിണ്ടാണ്ടിരിക്കാന്‍ പറ്റിയില്ല.
ബ്ലോഗിൽ അവസാനമായി വായിച്ച ലേഖനം ഏതാണു്? കാണാപ്പുറം നകുലന്റെ മംഗലാപുരം പോസ്റ്റാണെന്ന് തോന്നുന്നു. ഇപ്പോള്‍ ബ്ലോഗ് വായന കുറവാണ്.
ബ്ലോഗിൽ അവസാനമായി വായിച്ച കവിത ഏതാണു്? ചന്ദ്രകാന്തം/ദ്രൌപദി ടെ ഒരു കവിതയാണ്. പേര് ഓര്‍ക്കുന്നില്ല.
നിങ്ങൾ കൈപ്പള്ളിയെ കണ്ടു മുട്ടുന്നു. ഒരു ചോദ്യം ചോദിക്കാൻ അവസരം തരുന്നു. എന്തു ചോദിക്കും? അണ്ണനല്ലായിരുന്നോ മരമാക്രി..?
ഒരു hotelൽ രണ്ടു blog meet നടക്കുന്നു. അതിൽ ഒരു barൽ ബ്ലോഗ് കവികളും വേറൊരു barൽ ബ്ലോഗ് ഓർമ്മക്കുറുപ്പ്istകളും ഉണ്ടു്. നിങ്ങൾ ഏതു barൽ കയറും. (എന്തുകൊണ്ടു? 200 വാക്കിൽ കുറയാതെ എഴുതുക) രണ്ട് ബാറിലും കയറി എല്ലാവരേയും കാണും. പക്ഷേ മദ്യപിക്കില്ല. വലിയുമില്ല. പിന്നെന്തിനാ ജീവിക്കുന്നെ എന്ന ബൂര്‍ഷ്വാ ചോദ്യം ചോദിക്കരുത്.
മോതിരം, മാല, വാച്ച്‌, ബ്രേസ്‌ലെറ്റ്‌ തുടങ്ങിയവ ധരിക്കാന്‍ ഇഷ്ടമാണോ? സ്വര്‍ണാഭരണങ്ങളോട് തീരെ താല്പര്യമില്ല. പക്ഷേ വെള്ളി കെട്ടിയ രുദ്രാക്ഷമാല വളരെ ഇഷ്ടമാണ്. ഒരെണ്ണം ഇപ്പോള്‍, ഇതെഴുതുമ്പോള്‍, എന്റെ കഴുത്തില്‍ തൂങ്ങുന്നുമുണ്ട്.
ഒരു ദിവസം ശ്രീ പെരുമ്പടവം Dostoevsky കണ്ടുമുട്ടുന്നു്, എന്തു സംഭവിക്കും? ദസ്തയേവ്സ്കി പെരുമ്പടവത്തിനോട് ചൂത് കളിക്കാന്‍ കാശ് (റൂബിള്)‍ കടം ചോദിക്കും. കട്ട ഉറപ്പ്.
ഈ പറയുന്ന എഴുത്തുകാരിൽ ആരെയാണു് കൂടുതൽ ഇഷ്ടം: മാധവികുട്ടി, എം. മുകുന്ദൻ, സാറ ജോസഫ്, സക്കറിയ, ഓ.വി. വിജയൻ, ബഷീർ, ആനന്ദ്, വി.കെ.എൻ, തകഴി, എം.ടി വാസുദേവൻ നായർ, പെരുമ്പടവം. ഓ.വി.വിജയന്‍. പിന്നാലെ വി.കെ.എന്‍, ആനന്ദ് തുടങ്ങിയവര്‍
ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടുന്നതില്‍ തെറ്റുണ്ടോ? തെറ്റുണ്ട് കൈപ്പള്ളി. നമ്മള്‍ എല്ലാവര്‍ക്കും അര്‍ഹിക്കുന്ന ബഹുമാനം കൊടുക്കണം. എന്റെ നാട്ടില്‍ സാബു എന്ന പേരുള്ള ഒരു ചേട്ടനുണ്ട്. മീന്‌വില്പനയാണ് തൊഴില്‍. ആള് അത്യാവശ്യം കച്ചറ സ്വഭാവമൊക്കെയുള്ള ഒരു മുരടന്‍ ആണ്. പലപ്പോഴും ഞാന്‍ അദ്ദേഹത്തെ മൈന്‍ഡ് ചെയ്യാറുമില്ല. പക്ഷേ വോളീബാള്‍ കോര്‍ട്ടില്‍ ഇറങ്ങിയാല്‍ ഞാന്‍ അദ്ദേഹം പറയുന്നത് അക്ഷരം പ്രതി അനുസരിക്കും... അനുസരിക്കണം. കാരണം ആ ചെറിയ കളത്തില്‍ അദ്ദേഹം എനിക്ക് അപൂര്‍വ്വം ചിലര്‍ക്കൊപ്പം ഗുരുവാണ്. എന്നേക്കാളും ബ്രില്ല്യന്റ് ആയ, സീനിയറായ ഒരു കിടയറ്റ പ്ലെയര്‍. ആ മേഖലയില്‍ എനിക്ക് അദ്ദേഹത്തിന്റെ തലയെടുപ്പിനെ ബഹുമാനിച്ചെ മതിയാകൂ. ആനയോടും ഇങ്ങിനെ തന്നെ പെരുമാറണമെന്ന് ഞാന്‍ കരുതുന്നു.
ആരുടേയും ബ്ലോഗുകൾ വേണമെങ്കിലും താങ്കൾക്ക് ഡിലീറ്റ് ചെയ്യാം എന്നൊരു അവകാശം ലഭിച്ചാൽ ആദ്യം താങ്കൾ ഡിലീറ്റ് ചെയ്യുന്ന 5 ബ്ലോഗുകളുടെ പേരു പറയുക? കൈപ്പള്ളി പ്രശ്നമൊന്നുമില്ലാതെ അങ്ങിനെ പോകട്ടെ
വാർത്തകൾ ഇല്ലായിരുന്നെങ്കിൽ മാധ്യമങ്ങളെന്തു ചെയ്യുമായിരുന്നു? നമ്മുടെ മാധ്യമങ്ങള്‍ അല്ലേ കൈപ്പള്ളീ. ഒളിക്യാമറകള്‍ സജ്ജീകരിച്ചും കാള്‍ ഗേളുകളെ അറേഞ്ച് ചെയ്തും ശബ്ദം എഡിറ്റ് ചെയ്തും ഭീകരാക്രമണത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കമാന്‍ഡൊകളെ ക്യാന്‍‌വാസ് ചെയ്ത് എതിരാളികള്‍ക്ക് ഒറ്റുകൊടുത്തും അവര്‍ നിരന്തരം സെന്‍സേഷണല്‍ ന്യൂസുകള്‍ ഉണ്ടാക്കും. അവരെക്കരുതി ലജ്ജിക്കേണ്ടി വന്നിട്ടുണ്ട് പലപ്പോഴും.
നിങ്ങൾക്ക് മൂന്നു വരം കിട്ടുന്നു എന്തെല്ലാം അവശ്യപ്പെടും? ("കൂടുതൽ വരങ്ങൾ ചോദിക്കാനുള്ള വരം" എന്നുള്ള മഹ തറ നമ്പർ ഇറക്കരുതു്. അങ്ങനെ ചോദിച്ചാൽ ഒരു കോപ്പും കിട്ടില്ല എന്നും മനസിലാക്കണം.)
 1. പൊന്നാനി സീറ്റ് സി‌പി‌ഐക്ക് തിരിച്ച് കൊടുക്കുക.
 2. മാവേലിക്കര മണ്ഢലത്തില്‍ നിന്ന് കൊടിക്കുന്നില്‍ സുരേഷിനെ മാറ്റുക.
 3. കൊല്ലത്ത് ഉണ്ണിത്താനെ സ്ഥാനാര്‍ത്ഥിയാക്കുക.
കാട്ടിലാണോ ഉത്സവപറമ്പിലാണോ ആനകളെ കാണാൻ കൂടുതൽ ഭംഗി? കാട്ടില്‍ തന്നെ.
എന്നോടുള്ള ചോദ്യത്തിനുള്ള മരുപടി: ഞാനല്ല. (മരമാക്രിയുടെ മലയാളം അത്ര മോശമാണോ?)

109 comments:

 1. ഓ.. അവിടെ 19:00 ആയോ.. എവിടെ.. ഇവിടെ 18:30 ആയതേ ഉള്ളല്ലോ. ട്രാക് കിടക്കട്ടെ

  ReplyDelete
 2. എന്റെ ഉത്തരം. എന്റെ ഉപാസന
  http://www.blogger.com/profile/08914439392532740968

  ReplyDelete
 3. ഇതാരാണീ ആനപ്രേമി
  കല്യാണം കഴിക്കാത്ത
  അമ്മയ്ക്ക് വാക്കു കൊടുത്ത... കല്യാണം കഴിക്കാമെന്ന്, സ്കൂള്‍ ജീവിതകാലത്തെ സില്‍ക്കിനെ സ്വപ്നം കണ്ട...

  സതീശേ ഞാനും കൂടുന്നു

  എന്റെ ഉത്തരം. എന്റെ ഉപാസന
  http://www.blogger.com/profile/08914439392532740968

  ReplyDelete
 4. എന്റെ ഉത്തരം. എന്റെ ഉപാസന
  http://www.blogger.com/profile/08914439392532740968

  ReplyDelete
 5. എന്റെ ഉത്തരം:സുനില്‍ എന്റെ ഉപാസന
  http://www.blogger.com/profile/08914439392532740968

  ReplyDelete
 6. എന്റെ ഉത്തരം. എന്റെ ഉപാസന
  http://www.blogger.com/profile/08914439392532740968

  ReplyDelete
 7. അടിച്ചു മോനേ അടിച്ചു...

  (കടപ്പാട് സതീശ് മാക്കോത്ത്)
  ഭാര്യയെ കാണുന്നില്ലല്ലോ.. വേറെ വായിക്കുകയാവും അല്ലേ.. :-)

  ReplyDelete
 8. എന്റെ ഉത്തരം. എന്റെ ഉപാസന
  http://www.blogger.com/profile/08914439392532740968

  ReplyDelete
 9. ഭാര്യ പുട്ടുകുറ്റിയുമായി കുറേ പിള്ളാരുടെ കൂടെ പോയി.വന്നിട്ടിരുന്നു മോങ്ങുന്നു.

  ഒരുമണിക്കൂറായി ഞാൻ റിപ്രഷ്...റിപ്രഷ്....റിപ്രഷ്...
  അപ്പോ വെറുതേ മാർക്ക് കൊടുക്കുന്നത് ശരിയാണോ?

  ഇതു കിട്ടിയില്ലേൽ ഞാൻ കെട്ടിത്തൂങ്ങി ചാകും

  ReplyDelete
 10. ഇനി മനസ്സമാധാനത്തോടെ എല്ലാ ഉത്തരങ്ങളുമൊന്ന് വായിക്കട്ടെ

  ReplyDelete
 11. ഹ ഹ ഹ.. ങും, ഏതായാലും രാം മോഹന്‍ പാലിയത്ത് ന്ന് പറഞ്ഞില്ലല്ലോ.. ആശ്വാസം..

  ReplyDelete
 12. ഉപാസന || Upasana
  http://www.blogger.com/profile/08914439392532740968

  ReplyDelete
 13. രാജ്യം, കടമ, മതം/കുടുംബം/ദൈവം.

  കമാന്‍ഡൊകളെ ക്യാന്‍‌വാസ് ചെയ്ത് എതിരാളികള്‍ക്ക് ഒറ്റുകൊടുത്തും അവര്‍ നിരന്തരം സെന്‍സേഷണല്‍ ന്യൂസുകള്‍ ഉണ്ടാക്കും

  ഉപാസന ഒരു രാജ്യസ്നേഹിതന്നെ...!

  ReplyDelete
 14. എന്റെ ഉത്തരം. എന്റെ ഉപാസന
  http://www.blogger.com/profile/08914439392532740968

  ReplyDelete
 15. ആഷേ, വേറൊരു കമ്പ്യൂട്ടെർ വാങ്ങൂ,
  അല്ലെങ്കിൽ സതീഷിനെ പറഞ്ഞ് ജോലിക്ക് വിടൂ
  അല്ലെങ്കിൽ ആഷേടെ ഫാവി ഫൂതമാവും:)

  ReplyDelete
 16. ഡിന്നര്‍ പട്ടികയും നല്ല ഒന്നാംക്ലാസ് ക്ലൂ തന്നെ

  ReplyDelete
 17. അത് കറക്റ്റാ സാജാ... ആ ക്യാമറവാങ്ങുന്നതിനു പകരം ഒരു കമ്പ്യൂട്ടറായിരുന്നേല്‍ എത്രമാര്‍ക്കിപ്പോള്‍ വാങ്ങാമായിരുന്നു..!

  ReplyDelete
 18. എന്റെ ഉത്തരം. എന്റെ ഉപാസന
  http://www.blogger.com/profile/08914439392532740968

  ReplyDelete
 19. ലാസ്റ്റ് പോസ്റ്റ്: മര്യാദ മുക്ക് ബ്ലോഗിലെ

  ‘തന്റെ താളുകള്‍ക്ക് പ്രചാരം കിട്ടുവാന്‍ വേണ്ടിയാണോ മണ്‍‌മറഞ്ഞ് പോയവരുടെ ബന്ധങ്ങള്‍ ജോണ്‍ പൊടി തട്ടിയെടുത്ത് പ്രദര്‍ശിപ്പിക്കുന്നത്...” ഇതാവാം അരോചകമായ വിഷയം അല്ലേ :-)

  ReplyDelete
 20. ഉറച്ചു സതീശാ ഉറച്ചു.. 12 പോയിന്റ് ഉറച്ചു..
  ഒത്തുപിടിച്ചാല്‍ മലയും പോരും.
  ഈ വനിതാ പോയിന്റ് നില നമുക്ക് തിരിത്തിക്കുറിക്കണം.

  ReplyDelete
 21. എന്തോ ഇതു ഉപാസന അല്ലെന്ന് മനസ്സ് പറയുന്നു...

  ReplyDelete
 22. ഉത്തരം: ഉപാസന || Upasana

  http://www.blogger.com/profile/08914439392532740968

  ReplyDelete
 23. അപ്പു അവലോകനം ആരംഭിച്ചോ?

  ReplyDelete
 24. എന്റെ ഉത്തരവും... എന്റെ ഉപാസന
  http://www.blogger.com/profile/08914439392532740968

  ReplyDelete
 25. ട്രാക്ടറു വരുന്നേ എല്ലാരും വഴിമാറൂ.

  സുമേശേ, ഇന്നു മൊത്തം മനസ്സിരുത്തി വായിച്ചു അവലോകനം ചെയ്തു ഉത്തരം കണ്ടുപിടിക്കയാണോ?

  ReplyDelete
 26. വോളീബോളും ഖസാക്കിന്റെ ഇതിഹാസവും ബാല്യത്തിന്റെ നോസ്റ്റാല്‍ജിയയുമൊക്കെ profile-ല്‍ കാണുന്നു. അപ്പൊ, എന്റെ ഉത്തരവും ഉപാസന
  http://www.blogger.com/profile/08914439392532740968

  ഇന്ന് ഇവിടെ അവധിയായതുകൊണ്ട്‌ എനിക്കും പോസ്റ്റിട്ടപ്പോള്‍ത്തന്നെ വരാനൊത്തു :)

  ReplyDelete
 27. ഈയിടയായി ട്രാക്ടറൊന്നും ശരിയാവണില്ല.
  കാളവണ്ടിയിറക്കേണ്ടി വന്നു.

  ReplyDelete
 28. പോസ്റ്റിട്ടപ്പോള്‍ത്തന്നെ വാരാനൊത്തു എന്നു പറഞത് വെറുതെയായി. ആദ്യം നോക്കിയപ്പോള്‍ മൂന്നു കമന്റുകളേ കണ്ടുള്ളൂ. ഉത്തരം ടൈപ്പ് ചെയ്ത് പോസ്റ്റാന്‍ വന്നപ്പോഴേക്കും ഇത്രയും കമന്റുകള്‍!!!!!

  ReplyDelete
 29. ഇത് ഉപാസനയല്ല എന്ന് ഞാന്‍ ഘോരഘോരം പ്രഖ്യ്യാപിക്കുന്നു .

  ഉത്തരം മാറ്റാനുള്ളവര്‍ മാറ്റിക്കോളൂ

  ReplyDelete
 30. എന്താ അങ്ങിനെ പ്രഖ്യാപിക്കനുള്ള കാരണം മാരാരേ? ചുമ്മ പ്രഖ്യാപിക്കാതെ കാരണം കൂടി പറയ്....

  ReplyDelete
 31. ഹഹ.. അല്ല ആഷേ,

  ആക്ച്വലി ആ ട്രാക്റ്റര്‍ ഇട്ടതും എന്റെ ഭാര്യ എന്റെ ചുറ്റുവട്ടത്ത് നിന്നു ചുറ്റിത്തിരിയാന്‍ തുടങ്ങി... ഞങ്ങളുടേത് നിങ്ങളുടെ പോലെയുള്ള ഒരു ഗോമ്പിനേഷന്‍ അല്ലാത്തത് കൊണ്ട്, ഞാന്‍ ഗോമ്പിനേഷന്‍ മിനിമൈസ് ചെയ്തു വച്ചു.. (കൈപ്പള്ളീയെ കണ്ടുമുട്ടിയാല്‍ എന്നുള്ള ആ ചോദ്യ്ദമുണ്ടല്ലോ... അതെന്റെ ഭാര്യയോട് ചോദിച്ചാ, കാച്ചിക്കളയുമെന്നായിരിയ്ക്കും ഉത്തരം. ഗോമ്പിനേഷന്‍ ബ്ലോഗിനോട് അത്രയ്ക്കും ബഹുമാനമാ) സതീഷ് ഭായ് ഉത്തരമിട്ടത് കണ്ടെങ്കിലും അന്നത്തെ ആ പാലിയത്തിന്റെ ഉത്തരം കണ്ണൂമടച്ചിട്ടതിന്റെ വിഷമം ഇപ്പോഴും മാറിയിട്ടില്ല.. എന്തായാലും വന്നു നോക്കിയപ്പോഴേക്കും നിങ്ങളെല്ലാരും കൂടി സംഗതി ഒരു തീരുമാനമാക്കിയ സ്ഥിതിയ്ക്ക് ഇനി എന്നാത്തിനാ ആക്രാന്തംസ്?? :)

  ആ നക്കാപിച്ചയെങ്കില്‍ നക്കാപിച്ച...
  കണ്ട്രോള്‍ സി കണ്ട്രോള്‍ വി

  എന്റെ ഉത്തരം. എന്റെ ഉപാസന
  http://www.blogger.com/profile/08914439392532740968

  (വേറേ ആരുടെയുമല്ല, ഇത് സതീഷ് ഭായുടെ ‘ഒറിജിനലാ‘...)

  ReplyDelete
 32. ഞാന്‍ പുറത്തു പോകുന്നു.. ബൈ ബൈ!!!

  ReplyDelete
 33. ഞാന്‍ ഗോമ്പിനേഷന്‍ മിനിമൈസ് ചെയ്തു വച്ചു.. ഗോമ്പിനേഷന്‍ എന്നുള്ളത് ഗോമ്പറ്റീഷന്‍ എന്നു തിരുത്തി വായിയ്ക്കണേ... (ഓ പിന്നേ.. ആ കൈപ്പള്ളീടെ മലയാളം തിരുത്തി മനസ്സിലാക്കാമെങ്കില്‍ പിന്നെ ഇതിനു മാത്രമെന്നാടാ ഉവ്വേ ന്ന് നിങ്ങള്‍ മനസ്സില്‍ പറയുമെന്ന് എനിയ്ക്കറിയാമെങ്കിലും എന്റെ ഒരു സദാചാരമര്യാദയ്ക്കു വേണ്ടി.. യേത്.. അപ്പൊ ശരി ട്ടാ... ടേക് കയറ്‌ ട്ടാ...)

  ReplyDelete
 34. സുമേഷേ അതൊരാഗോള പ്രതിഭാ സം ആണ്,
  പഴയ വിപ്ലവകാരികളുടെ അവസ്ഥയാണ്, ഇന്നത്തെ ബ്ലോഗർമാർക്ക്!
  ഒളിവിലെ ബ്ലോർമ്മകൾ എന്നൊരു പൊസ്തകമെഴുതിയാലോ എന്നു പോലും ഞാൻ ആലോചിച്ചു പോവുകയാണ്.
  എന്തായാലും നഷ്ടപ്പെടാൻ നമുക്ക് കൈവിലങ്ങുകൾ മാത്രം നേടാനോ പുതിയൊരു ബ്ലൂമിയും പുതിയൊരു ബ്ലാകാശവും,

  അതുകൊണ്ട് തളരാതെ മുന്നോട്ട് പൊയ്ക്കോളൂ, ലക്ഷംലക്ഷമൊന്നുമില്ലേലും അഞ്ചെട്ടണ്ണം പിന്നാലെയുണ്ട്:)

  ReplyDelete
 35. ഒന്നുമില്ല അഭിലാഷേ, ചുമ്മാ പ്രഖ്യാപിച്ചതാ..
  ഇതു 100 ശതമാനം ഉപാസന തന്നെ. വേറൊരു വോളിബാള്‍ കളിക്കാരനെയും മഷിയിട്ടു നോക്കിയിട്ടും കിട്ടിയില്ല.

  ReplyDelete
 36. ഈ മത്സരത്തിന്റെ ശരിയുത്തരം: ഉപാസന
  http://www.blogger.com/profile/08914439392532740968

  ReplyDelete
 37. ചുമ്മാ കിട്ടണ രണ്ടു മാര്‍ക്ക് പോരട്ടെ.

  ഉത്തരം‌ :--- എന്റെ ഉപാസന
  http://www.blogger.com/profile/08914439392532740968

  ReplyDelete
 38. ഞാന്‍ വിചാരിച്ചു മാരാരെ വഴിതെറ്റിക്കാന്‍ പറ്റിയെന്ന്!
  :(

  ReplyDelete
 39. യേ കൈപ്പള്ളി ബാബാ ക ദര്‍ബാര്‍ ഹൈ
  യഹാം സച്ചേ ദില്‍ സെ മാംഗോഗെ തോ ദോ പോയിന്റ് കിസി കൊ ഭി മില്‍ സക്താ ഹൈ
  കൈപ്പള്ളി കി ജയ് ഹോ

  ReplyDelete
 40. ഞാന്‍ ബാക്കിയാരെയെങ്കിലും വഴി തെറ്റിക്കാന്‍ പറ്റുമോന്ന് നോക്കിയതാ..

  ReplyDelete
 41. എന്റെ ഉപാസന
  http://www.blogger.com/profile/08914439392532740968

  ReplyDelete
 42. This comment has been removed by the author.

  ReplyDelete
 43. Uppppppppppppaaaaaaaaaaaaaasanaaaaaaaaaaa...

  clue :
  ശാസ്താം‌പാട്ട് പാടി വരുന്ന എന്റെ പ്രിയപ്പെട്ട അച്ചന്റെ കയ്യിലെ പോത്തെറച്ചിക്ക് വേണ്ടി ഉറക്കമിളച്ച് കാത്തരുന്ന എന്റെ കുട്ടിക്കാലം...

  ithu njan upasanede oru postil vaayichitund..porathathinu khasakkinte ithihasakaranodulla aa oridum :)

  ReplyDelete
 44. എന്റെ ഉപാസന
  http://www.blogger.com/profile/08914439392532740968

  -Pls do not ask me why? (Today is a holiday!)

  ReplyDelete
 45. ഈ മാരാരാരാ‍ാരാരാരാ‍ാരാ‍ാരാ‍ാ???

  ReplyDelete
 46. ഉപാസന പോത്തിറച്ചിയുടെ കാര്യം മുമ്പു പറഞ്ഞത്

  http://raagavarnangal.blogspot.com/2008/10/blog-post_16.html?showComment=1225427400000#c3229035201437792798

  ലിങ്കിട്ടിട്ടില്ല. അതിനാല്‍ പെറ്റിയില്ല ട്ടോ അഞ്ചല്‍ജീ

  ReplyDelete
 47. പോത്തെറച്ചിയും ഉപാസനയും. ഒന്നു ഗവേഷിക്കാൻ വകുപ്പുണ്ട്..!

  ReplyDelete
 48. എന്റെ ഉത്തരം : ഉപാസന || Upasana

  http://www.blogger.com/profile/08914439392532740968

  ReplyDelete
 49. കഴിഞ്ഞ പോസ്റ്റിൽ, കൈപ്പള്ളിയെ പാഠം പഠിപ്പിച്ചതിന് എന്നെ കളിയാക്കിയതു ഞാൻ കണ്ടു മക്കളേ കണ്ടു. അങ്ങനെയൊരു കളിയാക്കലിൽ ഒടുങ്ങാനുള്ളതല്ല എന്റെ ജീവിതം. കളിയാക്കലുകൾക്കായി ഈ ജന്മം ഇനിയും ബാക്കി. എല്ലാവരേയും ഞാൻ ഒരു പാഠം പഠിപ്പിക്കും. ജാഗ്രതൈ.

  ReplyDelete
 50. അങ്ങനെ മാരാരുടെ രണ്ടു പായിന്റ് പോയികിട്ടി.

  ReplyDelete
 51. ആഷേ, പുതിയ പോസ്റ്റിടുന്ന സമയം നോക്കി സതീശിനെ മീൻ വാങ്ങാൻ പറഞ്ഞയച്ചിരുന്നെങ്കിൽ ഇങ്ങനെ എന്തെങ്കിലും സംഭവിക്കുമായിരുന്നോ?

  ReplyDelete
 52. എന്നെങ്കിലുമൊരിക്കൽ നിയമം മാറും. അന്ന് അവസാനം ഉത്തരം പറയുന്ന ആൾക്ക് കൂടുതൽ പോയിന്റ് കിട്ടും. അങ്ങനെയൊരു നല്ല കാലത്തിനുവേണ്ടി ഞാൻ കാത്തിരിക്കുന്നു.

  ReplyDelete
 53. എന്നാ ചെയ്യാനാ സൂവേ പോയ ബുദ്ധി പിടിച്ചാൽ കിട്ടില്ലല്ലോ.

  ReplyDelete
 54. ഉപാസനാ...
  ഉപാസനാ...
  ഇതു ധന്യമാമൊരുപാസനാ...

  (പാട്ട് എഴുതിയാൽ പെറ്റിയുണ്ടോ?)

  ReplyDelete
 55. അതറിയില്ല.. ബട്ട്, സുവിന്റെ പോസ്റ്റില്‍ വന്ന് പ്രാസം ഒപ്പിച്ച് രണ്ട് വരി പാട്ട് എഴുതിയ വകയില്‍ പെറ്റി കേസില്‍ കുടുങ്ങാന്‍ സാധ്യതയുള്ള ചിലര്‍ ബൂലോകത്ത് ഉണ്ട്....

  ReplyDelete
 56. എന്താ അഭിയേ ഒഴിവുദിനം ആയിട്ട് കറങ്ങാൻ പോയില്ലേ?

  ReplyDelete
 57. 2 പോയിന്റ് പോട്ടെ ആഷേ. പോയിന്റ് ഞമ്മക്ക് പുല്ലാണ്
  ഇവിടെ കിട്ടിയ പോയിന്റൊക്കെ ഇവിടെ തന്നെ തീര്‍ത്തിട്ടു വേണം പോകാന്‍

  ReplyDelete
 58. എന്റെ ഉത്തരം : ഉപാസന || Upasana

  http://www.blogger.com/profile/08914439392532740968

  അങ്ങനെ 'ഉപാസന' ഐകകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.
  (മരുന്നിനു പോലും വേറെ ഉത്തരമൊന്നും ആരും നല്കിയില്ലല്ലോ! എന്നാല്‍ പിന്നെ ഒഴുക്കിനൊത്ത് പോവ തന്നെ. എല്ലാരും ശ്രീയുടെ ബ്ലോഗില്‍ സുനിലിന്റെ പേരില്‍ വന്ന കഥ വായിച്ചുവെന്ന് തോന്നുന്നു. രാവിലെ സൈറ്റ് മീറ്റര്‍ കണ്ടു ശ്രീ ബോധം കേട്ട് പോയത്രേ !)

  ReplyDelete
 59. കൂട്ടുകാരേ, ഞാൻ പോകുന്നു. ഊണുകഴിക്കാനായി. സ്റ്റാർസിംഗറിൽ ഒരു പാട്ട് കാണണം. എന്റെ രണ്ട് പോയിന്റ് നാളെ വന്ന് വാങ്ങിക്കോളാം.

  ഉപാസനേ, ഉത്തരങ്ങളൊക്കെ എനിക്കിഷ്ടപ്പെട്ടൂട്ടോ. :)

  ReplyDelete
 60. മാരാരേ.. :‌)
  :‌)

  യാരിദ് ചോദിച്ചത് കേട്ടില്ലേ.. ആക്ച്വലി താങ്കള്‍ ആരാണ് ? 2006ല്‍ ബ്ലോഗ് പ്രൊഫൈല്‍ തുടങ്ങീയ, ഖസാഖിന്റെ ഇതിഹാസവും ഹിന്ദി ഗാനങ്ങളും ഇഷ്ടമുള്ള, ഞങ്ങളില്‍ പലരേയും നല്ല പരിചയമുള്ള, ഇതുവരെ ഒരു ബ്ലോഗും തുടങ്ങാത്ത മാരാര്‍ ജി :-)

  വെറുതെ ചോദിച്ചതാകേട്ടോ

  ReplyDelete
 61. അപ്പുവേ, ഒരു റിക്വസ്റ്റ്, ഒന്നു അനാലിസിസ് നടത്തി മാരാരാര് എന്നൊന്നു കണ്ടുപിടിച്ചു ഒരു പ്രബന്ധം എഴുതാമോ?

  തമനുവിനെ കണ്ടുപിടിച്ചതു പോലെ പോയിന്റുകളോരോന്നായി എഴുതണേ.

  ReplyDelete
 62. ഹ ഹ ഹ.. ആഷാജീ, അപ്പൂന്റെ ആ തമനൂചരിതം ആലോചിക്കുമ്പോഴേ ചിരി വരുന്നു..

  എന്തായിരുന്നു പ്രിപ്പേര്‍ ചെയ്തു വച്ച ഡയലോഗ്:

  “ഹി..ഹി...ഹി......ഇനി ഞാനൊന്നുറക്കെ ചിരിട്ടെ :-) ഒരഹങ്കാരച്ചിരി 12 + 3 ബോണസ് പോയിന്റ്.... അതും ഒറ്റയ്ക്ക്.. :-)“

  ന്റപ്പൂ‍ൂ‍ൂ‍ൂ‍ൂ.... :)

  “സ്വപ്നങ്ങള്‍.. സ്വപ്നങ്ങളേ നിങ്ങള്‍
  സ്വര്‍ഗ്ഗകുമാരികളല്ലോ.....” :)

  ReplyDelete
 63. അപ്പൂസ്,
  ഞാന്‍ ഒരു ബ്ലോഗ് വായനക്കാരന്‍ മാത്രമാണ്. കാര്യമായി എഴുതാനുള്ള കഴിവൊന്നുമില്ല. പക്ഷേ വായിക്കാന്‍ ഇഷ്ടമാണ്. ബ്ലോഗ് പ്രൊഫൈല്‍ തുടങ്ങിയത് ആവശ്യമുള്ളിടത്ത് കമന്റിടാനുള്ള ഒരു സൌകര്യത്തിനു വേണ്ടി.
  എന്നു വച്ച് ബ്ലോഗ് എഴുതിയിട്ടില്ല എന്നൊന്നുമില്ല. രണ്ടു പോസ്റ്റ് ഇട്ടിരുന്നു, മുമ്പ്. ഇപ്പോള്‍ അതു പ്രോഫൈലില്‍ കാണിക്കുന്നില്ല എന്നേയുള്ളൂ

  ReplyDelete
 64. ആഷേ..

  ഉം..ഉം.... ഗസ്..ഗസ്...

  ReplyDelete
 65. വെള്ളി കെട്ടിയ രുദ്രാക്ഷമാല

  എന്റെ ഉപാസന
  http://www.blogger.com/profile/08914439392532740968

  ReplyDelete
 66. അഭിലാഷേ..... മഴയൊണ്ടോ?

  ReplyDelete
 67. ഉപാസന || Upasana
  http://www.blogger.com/profile/08914439392532740968

  :-? അപ്പൊൾ കോമാളി ആകുമോ അതൊ ഗായകനാകുമോ ?
  ക്വിസ്മാഷേ, എന്തിനാ ആ ചോദ്യം മാത്രം രണ്ടു വട്ടം ചോദിക്കുന്നേ?ആദ്യം ചേർന്നത് ഇഷ്ടപ്പെട്ടില്ലേൽ ജോലി മാറാൻ വേണ്ടീയാ?

  ReplyDelete
 68. അഭിലാഷേ, അപ്പുവിന്റെ സ്ഥാനത്ത് നിന്നുകൊണ്ട് ഒരവലോകനം എഴുതാമോ?
  അപ്പു തിരിച്ച് ദുഫായിലേയ്ക്ക് വരാനുള്ള തിരക്കിനായതിനാൽ ഇപ്പോൾ സമയമുണ്ടാകില്ല.ട്രൈ..ട്രൈ...

  ReplyDelete
 69. മഴ ഇന്നലെയുണ്ടായിരുന്നല്ലോ.. ഇന്നില്ല അപ്പു.

  ഡൈലി മഴ ഉണ്ടാവാന്‍ ഇത് ചിറാപ്പുഞ്ചിയോ മൌസിണ്ട്രമോ ഒന്നും അല്ലല്ലപ്പൂ.. മ്മടെ ഷാര്‍ജ്ജയും ദുഫായും ഒക്കെ അല്ലേ...

  നാട്ടിലല്ലേ ഇപ്പോ.. വേഗം തിരിച്ചു വാ...

  (ഒന്നും കൊണ്ടല്ല, എനിക്ക് അസൂയ പോലെ എന്തോ...) :)

  ReplyDelete
 70. ഡും.ഡും..ഡും...
  മാന്യമഹാജനങ്ങളേ...
  ഡും.ഡും..ഡു...
  ഗോമ്പറ്റീഷൻ രാജ്യത്തെ കണക്കപ്പിള്ളയും കണക്കിൽ ഐ.എ.എസുമായ അഞ്ചലദ്ദ്യേം ഇതാ എഴുന്നള്ളുന്നൂ...
  ഡുംഡുംഡും.
  എല്ലാവരും അല്പം വഴിമാറി നിൽക്കേണ്ടതാകുന്നൂ‍...
  ഡും.ഡും.ഡും.
  ഡും.

  ReplyDelete
 71. ആരവിടെ, കൈപ്പള്ളീ
  ഈ ആവേശോജ്ജ്വലമായ ഗോദ ഒരു ചാറ്റിടമായി പരിമിതപ്പെടുത്തി വിലകുറഞ്ഞ കുശലാന്വേഷണങ്ങളില്‍ ഏര്‍പ്പെടുന്ന അഭിലാഷ(ങ്ങള്‍), അപ്പു മുതല്‍ പേരില്‍ നിന്ന് ആയിരം പൊന്‍‌പണം പിഴയൊടുക്കി പുറത്ത് ചാപ്പ കുത്തി മറ്റേതെങ്കിലും ബുജി ബ്ലോഗിലേക്ക് നാടു കടത്തൂ...

  ReplyDelete
 72. ആണോ സതീശേട്ടാ..?

  ഡും.ഡും..ഡും...
  മാന്യമഹാജനങ്ങളേ...
  ഡും.ഡും..ഡു...

  ഇത് ആ ഡും.ഡും..ഡും... അല്ല മാന്യമഹാജനങ്ങളേ, എന്റെ ഹാര്‍ട്ട് പുറപ്പെടുവിക്കുന്ന സൌണ്ടാണീ ഡും.ഡും..ഡും...

  പാട്ടെഴുതിയതിന് പെറ്റികിട്ടുമോ ഇല്ലയോ എന്നതാലോചിക്കുമ്പോ ഈ ഡും.ഡും..ഡും... ഈ ഡും.ഡും..ഡും... ആയിപ്പോകുന്നു മാന്യമഹാജനങ്ങളേ :)

  ഡും.ഡും..ഡും... ഇത് ഈ രണ്ട് ഡും.ഡും..ഡും... അല്ല സുഹൃത്തുക്കളേ ആരോ വാതിലിന് മുട്ടുന്ന സൌണ്ടാ.. ആരാന്ന് പോയി നോക്കീട്ട് വേഗം വരാം...

  ReplyDelete
 73. സിയാ.. പാരവയ്ക്കരുത് സഹോദരാ..

  ഇനി ഞങ്ങള്‍ സി.ക്ലാസ് കമന്റുകള്‍ പുറപ്പെടുവിക്കുകയില്ല... :-(

  ReplyDelete
 74. പങ്കെടുത്ത എല്ലാവരും ഒരേ ഉത്തരം തന്നെ പറഞ്ഞ ഏതെങ്കിലും ഗോംബീഷന്‍ മുമ്പുണ്ടായിട്ടുണ്ടോ? കഷ്ടം.. ഒരു വ്യത്യസ്ത ഉത്തരം പറയാനാരുമില്ലേ ഇവിടേ?

  ReplyDelete
 75. ഒരു ഡവുട്ട്.
  കമന്റുകളെ എ ബി സി ഡി എന്നെങ്ങനെയാണ് തിരിക്കുന്നത്?

  ReplyDelete
 76. മാരാര്‍ തന്നെ മറ്റൊരുത്തരം കാര്യകാരണ സഹിതം പറയൂ. അപ്പോള്‍ ഞങ്ങളൊക്കെ വഴിതെറ്റാന്‍ ശ്രമിക്കാം.

  ReplyDelete
 77. എ. ഗ്രേഡ് കമന്റ് : എന്റെഉത്തരം.. ഇന്നാര്‍

  ബി. ഗ്രേഡ് കമന്റ് : ഉത്തരവുമായി ബന്ധമുള്ള ബഡായികള്‍

  സി. ഗ്രേഡ് കമന്റ് : മത്സരവുമായി ബന്ധമില്ലാത്തെ ബഡായികള്‍

  ഡി. ഗ്രേഡ് കമന്റുകള്‍ : ഗോമ്പറ്റീഷനുമായേ ബന്ധമില്ലാത്ത പരസ്യങ്ങള്‍

  ReplyDelete

 78. ------------------------

  ::സിയ↔Ziya said...
  ആരവിടെ, കൈപ്പള്ളീ
  ഈ ആവേശോജ്ജ്വലമായ ഗോദ ഒരു ചാറ്റിടമായി പരിമിതപ്പെടുത്തി വിലകുറഞ്ഞ കുശലാന്വേഷണങ്ങളില്‍ ഏര്‍പ്പെടുന്ന അഭിലാഷ(ങ്ങള്‍), അപ്പു മുതല്‍ പേരില്‍ നിന്ന് ആയിരം പൊന്‍‌പണം പിഴയൊടുക്കി പുറത്ത് ചാപ്പ കുത്തി മറ്റേതെങ്കിലും ബുജി ബ്ലോഗിലേക്ക് നാടു കടത്തൂ...
  ------------------------

  സിയാ, ഇതിന് മറുപടി പറയാന്‍ ഞാന്‍ ദേവാസുരത്തിലെ കഥാപാത്രങ്ങളെ കൂട്ടുപിടിക്കുകയാണു:

  സിയ = വാര്യര്‍
  ഞാന്‍ = മംഗലശ്ശേരി നീലകണ്ഡന്‍..


  ഓകേ?? :)

  നീലന്‍: “എനിക്ക് വയ്യ വാര്യരേ... ഇതൊന്നും നേരിടാനുള്ള കരുത്തെനിക്കില്ല.. ! വാര്യരേ, എന്നുതൊട്ടോ താനെന്റെ കൂടെയില്ലേ..? ഇന്നു വരെ ഞാന്‍ തന്നെ ഒരന്യനായി കണ്ടിട്ടുണ്ടോ?... ഒരു സുഹൃത്തിന്റെ... കൂടെപ്പിറപ്പിന്റെ സ്ഥാനം ഞാന്‍ തനിക്ക് തന്നിട്ടില്ലേ..? തരാന്‍ മടിച്ചിട്ടുള്ള ഒറ്റ അധികാരമേയുള്ളൂ.. ഒരു ‘ബ്ലോഗ് ഗുരുവിന്റെ‘..!! കമന്റടിച്ച് നടക്കുന്ന എന്നെ ഒരുനിമിഷം നിങ്ങള്‍ക്ക് ഒരു ശിഷ്യനായി കാണാമോ... എന്നിട്ട് ഒരു ഗുരുവിന്റെ സ്നേഹത്തോടെ എന്നെ ഒന്നു സഹായിക്കാമോ... ഈ ജന്മം ഉപേക്ഷിക്കാന്‍ ഒരിത്തിരി വിഷം...

  വാര്യര്‍: “നീലാ.. നിനക്കെന്താ പറ്റിയെ നീലാ..!!??

  നീലന്‍: “ആയിരം പൊന്‍‌പണം പിഴയൊടുക്കി പുറത്ത് ചാപ്പ കുത്തുന്നതില്‍ എനിക്ക് വിഷമമില്ല വാര്യരേ.. പക്ഷെ .. പക്ഷേ.. മറ്റേതെങ്കിലും ഒരു “ബുജി ബ്ലോഗിലേക്ക്“ നാടുകടത്തുന്നതിനേക്കാള്‍ ഭേതം മരണമാണ് വാര്യരേ.. മരണമാണ്...”

  വാര്യര്‍: “നീലാ‍ാ‍ാ‍ാ‍ാ‍ാ....”

  :(

  ReplyDelete
 79. നീലാ,
  നീലന്റെ ആ ‘ണ്ഡ’ തെറ്റാണ്.ണ്ഠ എന്ന് തിരുത്തിയെഴുതെന്റ മംഗലശ്ശേരി നീലകണ്ട.

  ReplyDelete
 80. ണ്ഠ..ണ്ഠ..ണ്ഠ..ണ്ഠ..ണ്ഠ..ണ്ഠ..ണ്ഠ..ണ്ഠ..ണ്ഠ..ണ്ഠ..ണ്ഠ..ണ്ഠ..ണ്ഠ..ണ്ഠ..ണ്ഠ..ണ്ഠ..ണ്ഠ..ണ്ഠ..ണ്ഠ..ണ്ഠ..


  “ആരാത്? ഓ വന്നൂല്ലേ.. ഊരുതെണ്ടി.. സതീശാ.. ഇങ്ങ് വര്വാ... തന്നെ ഒന്നു കണ്ടോട്ടേ...”

  :)

  ReplyDelete
 81. പ്രായത്തീ മൂത്തവരെ ഊരുതെണ്ടി.. എന്നു വിളിക്കുന്നോ. ദൈവദോഷമുണ്ടാവും.

  ReplyDelete
 82. അഭീ അഭീ ‘ലാഷി’നെ മംഗലശ്ശേരി കണ്ടൻ ബാധിച്ചോ?

  ReplyDelete
 83. ബല പ്രഗ്യാപനത്തിന്റെ ലൈവ് ടെലികാസ്റ്റ് കാണണമെന്നുണ്ടായിരുന്നു. നോ രക്ഷ. കൈപ്പള്ളിയും അഞ്ചലും ഈ പരിസരത്തെങ്ങെങ്ങും ഉള്ളതായി തോന്നുന്നില്ല.
  അപ്പോ ബൈ.ഗുഡ് നൈറ്റ്.
  അന്തരുക്ക് ബൈ.

  ReplyDelete
 84. വിശ്വപ്രഭേ....

  ‘ലാഷ്‘ എന്ന് മാത്രം പറയരുത്.. ഈ പാതിചത്ത എന്നെ ‘ലാഷ്’ എന്ന് വിളിച്ച് മുഴുവന്‍ ‘ചത്തിച്ചാല്‍’ ദൈവകോപം ഉണ്ടാകും.. ഇയാളെന്തിനാ വെറുതെ ഒരോ ശാപങ്ങള്‍ എടുത്ത് തലയില്‍ വെക്കുന്നത്..?

  ബൈ ദ വേ, വിശ്വപ്രഭേ, കാര്യം എന്താന്ന് വച്ചാല്‍ പണ്ട്.. വളരെ പണ്ട്.. യുഗങ്ങള്‍ക്ക് മുന്‍പ് ബൂലോകത്ത് വന്നപ്പോ എന്ത് പേരു സ്വീകരികണം എന്ന് മുഡിഞ്ഞ ഗണ്‍ഫ്യൂഷനിലായിരുന്നു.

  "മെ അഭി ‘ലാഷ്’ ഹും!" എന്ന് പറഞ്ഞാലോ, "അഭിലാഷ് ‘പീകെ’ ആയാ ഹെ!" എന്നു പറഞ്ഞാലോ ഹിന്ദി അറിയാവുന്നവര്‍ കേട്ടാല്‍ പ്രശ്നമാവുമല്ലോ എന്നോര്‍ത്ത് ‘അഭിലാഷങ്ങള്‍‘ എന്ന പേര് സ്വീകരിച്ചത്... ത്രേ ഉള്ളൂ :)

  ReplyDelete
 85. അഭിലാഷേ ആരെയാടാ നീ കേറി വിശ്വപ്രഭേ എന്നു വിളിച്ചത്?
  നിന്റെ മടീലിരുത്തിയാണോ വിശ്വേട്ടന് പേരിട്ടത്?
  വീഴെടാ കാലേല്‍ !

  ReplyDelete
 86. തെറ്റിപ്പോയി.. എല്ലാവരുടേയും ഉത്തരം തെറ്റിപ്പോയി. നിഗമനങ്ങളെല്ലാം തെറ്റ്.. ഉത്തരങ്ങളില്‍ നിന്ന് ഞാനിതാ യഥാര്‍ത്ഥ ബ്ലോഗറെ കണ്ടെത്തിയിരിക്കുന്നു ....!!!!


  അതുകൊണ്ട്...

  എന്റെ ഉത്തരം - ഉപാസന || Upasana

  http://www.blogger.com/profile/08914439392532740968

  :)

  ReplyDelete
 87. ഹയ്യോ സിയ വാര്യരേ.. വിശ്വപ്രഭക്ക് എന്നേക്കാള്‍ പ്രായപൂത്രി ആയോന്നറിയില്ലായിരുന്നു. കാലില്‍ ഇതാ വീണിരിക്കുന്നു.. ഇനി എന്നെ നിര്‍ബന്ധിച്ചാലേ എണീക്കു...

  ങേ.. അപ്പോഴേക്കും സതീശേട്ടനൊക്കെ ഉറങ്ങാന്‍ പോയോ.. കുറേകാലത്തിന് ശേഷം ഇന്ന് വീണ്ടും ദേവാസുരം കണ്ടതിന് ശേഷം ബ്ലോഗ് നോക്കാന്‍ വന്നത് കൊണ്ട് പറ്റിയതാ പെരിങ്ങോടാ.. ഐ മീന്‍ സതീശേട്ടാ..

  എന്നാപ്പിന്നെ ഞാനും പള്ളിയുറക്കത്തിനായി യാത്രയാകുകയാണു. പള്ളിഭക്ഷണശേഷം, പള്ളിയറയില്‍ പള്ളിക്കട്ടിലില്‍ കിടന്ന് പള്ളിയുറക്കമുറങ്ങി നാളെ പള്ളിയെഴുന്നേല്‍ക്കല്‍ ഞാന്‍ എണീറ്റാല്‍ കേള്‍ക്കുന്ന ആദ്യ പള്ളിവാര്‍ത്ത എന്തായിരിക്കും??

  ഉത്തരം: ഉപാസന
  08914439392532740968

  അപ്പോ എനിക്കു കിട്ടുന്ന പള്ളിമാര്‍ക്ക് എത്ര?

  രണ്ട്..! ദോ..!! റ്റു...!!!!

  അപ്പോ അവസാനമായി എന്റെ വക ഒരു പള്ളിബൈ... അഥവാ ബൈപ്പള്ളി..

  (കൈപ്പള്ളി അല്ല...)

  :)

  ReplyDelete
 88. ശ്ശോ! സിയാ, എന്നാലും ആ അഭി’ലാഷ’ത്തിനെക്കൊണ്ടു തന്നെ എന്റെ കാലുവാരിക്കണമായിരുന്നോ!

  ഇനി വീണിതല്ലോ കിടക്കുന്ന ഈ സാധനന്ത്തിനു ഞാൻ തന്നെ സമാധാനം പറയേണ്ടിവരൂലോ!
  :)

  ReplyDelete
 89. ഒരു വീക്കെന്റ് കറക്കം കഴിഞ്ഞു വന്നപ്പൊഴേയ്ക്കും നിങ്ങള്‍ ചാറ്റി ആഘോഷിക്കുകയാണല്ലോ.. കൂടുതല്‍ ക്ഷീണിതനായ സമയത്ത് പ്രൊഫൈലുകള്‍ തപ്പാതെ, കോപ്പി പേസ്റ്റ് ചെയ്യാന്‍ അനുവദിച്ചാലും... (വെറുതെ കിട്ടണ രണ്ട് പോയിന്റെന്തിന്‌ കളയണം....)


  എന്റെ ഉത്തരം

  എന്റെ ഉപാസന
  http://www.blogger.com/profile/08914439392532740968

  ReplyDelete
 90. ഈ മത്സരം അവസാനിച്ചു.

  ശരി ഉത്തരം:
  എന്റെ ഉപാസന
  08914439392532740968

  ReplyDelete
 91. കിസ് മാസ്റ്റര്‍ക്ക് തെറ്റി.. പെറ്റിക്കാരാ ഓടിവാ‍ാ... അടി മെമ്മോ

  ഉപാസനയുടെ യൂസര്‍നെയും എന്റെ ഉപാസന എന്നല്ല
  ഉപാസന || Upasana

  എന്നാണ്  കിസ് മാസ്റ്റര്‍ക്ക് പെറ്റീ‍ീ പെറ്റീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ

  ReplyDelete
 92. എന്റെ ഉത്തരം. എന്റെ ഉപാസന
  http://www.blogger.com/profile/08914439392532740968

  ReplyDelete
 93. 3rd time

  ithu valya kashtamayallo kaippally

  ReplyDelete
 94. ഇതു മനഃപൂര്‍വം ചെയ്യുന്നതാണോ..പതിവായി ഈ വൈകിവരവ് :))

  ReplyDelete
 95. kichu
  അല്ല അറിയാന്മേലാഞ്ഞിട്ട് ചോദിക്കുവ. ഒരു വെള്ളിയാഴ്ച മുഴുവൻ വീട്ടിൽ ചുമ്മ ഇരിന്നിട്ട് മത്സരം അവസാനിക്കുമ്പോൾ വന്നാണോ ഉത്തരം എഴുതുന്നതു്. നാണമില്ലെ. നാണമില്ലെ. നാണമില്ലെ. ഞാൻ ചോദിക്കുകയാണു്.

  ReplyDelete
 96. അഭി ലാഷ് വിശ്വത്തിന്റെ കാലിൽ കിടന്നിട്ട് ഇതുവരെ എണിറ്റിട്ടില്ല. ആ പാവം ചെറുക്കനെ ആരെങ്കിലും ഒന്നും ചവിട്ടി എണിപ്പിക്കു.

  ReplyDelete
 97. ennodu thenne ithu venam kaippallee......!

  :)

  ReplyDelete
 98. ഗുപതൻ
  ഞാൻ വളരെ സ്നേഹത്തോടെ പറഞ്ഞതാണു്.
  എന്റെ ഉപാസന എന്നു. അതിൽ തെറ്റുണ്ടോ ങെ? ഉണ്ടോ? പറയു.

  ReplyDelete
 99. kichu
  സ്വാറി. മത്സരം വേറെ സൌഹൃദം വേറെ നിയമങ്ങൾ വേറെ.

  ഞാൻ നേരത്തെ പറഞ്ഞു. കപ്പയും മത്തിയും തന്നിട്ട് ചോദിച്ചാൽ ഉത്തരം പറയും എന്നു്. കപ്പയും മത്തിയും തന്നു. പക്ഷെ ചോദിച്ചില്ല. that is not my mistake. :)

  ReplyDelete
 100. മത്സരം 37 ആരംഭിച്ചു

  ReplyDelete
 101. പ്രിയപ്പെട്ട ഗോമ്പറ്റീഷൻ addicts.
  ഒരു Deputy score keeperന്റെ ജോലി ഒഴിവുണ്ടു. ജോലിയിൽ പ്രവേശിക്കുന്ന വ്യക്തിക്ക് മത്സരത്തിൽ പങ്കെടുക്കാൻ കഴിയില്ല. പക്ഷെ യാതൊരു ദാക്ഷണ്യവും കൂടാതെ ആർക്കു വേണമെങ്കിൽ പെറ്റി അടിക്കാം എന്നുള്ള ക്രൂര വിനോദത്തിൽ അഞ്ചൽക്കാരനുമായി പങ്കു ചേരാം എന്നൊരു ആനുകൂല്യം ഉണ്ടു്.

  ഈ സുവർണ്ണവസരം പാഴാക്കാതെ നേരിട്ട് ബന്ധപ്പെടുക. what-a-ridiculus-waste-of-time@nishad.net

  ഇന്നുവരെ ലഭിച്ച pointകൾ ഇഷ്ടാനുസരണം എന്തു വേണമെങ്കിലും ചെയ്യാം. ആർക്കു വേണമെങ്കിലും കൊടുക്കാം.

  ReplyDelete
 102. മത്സര ഫലം:

  1. സതീഷ് മാക്കോത്ത് :12
  2. അപ്പു : 8
  3. സാജന്‍| SAJAN : 6
  4. തോന്ന്യാസി : 4
  5. ആഷ | Asha : 2
  6. വല്യമ്മായി : 2
  7. ViswaPrabha വിശ്വപ്രഭ : 2
  8. ശ്രീവല്ലഭന്‍ : 2
  9. കുട്ടിച്ചാത്തന്‍ : 2
  10. അഭിലാഷങ്ങള്‍ : 2
  11. അഗ്രജന്‍ : 2
  12. ഡീപ് ഡൌണ്‍ : 2
  13. nardnahc hsemus : 2
  14. യാരിദ് : 2
  15. മാരാർ : 2
  16. സുൽ | Sul : 2
  17. kaithamullu : കൈതമുള്ള് : 2
  18. സു | Su : 2
  19. ജോഷി : 2
  20. അനില്‍_ANIL : 2
  21. സിയ : 2
  22. പ്രിയ : 2
  23. നന്ദകുമാര്‍ : 2
  24. ഷിഹാബ് മോഗ്രാല്‍ : 2

  പെനാലിറ്റി:
  1. മാരാര്‍ : -2 (കമന്റ് ഡിലീറ്റി)

  ReplyDelete
 103. തിങ്കള്‍ മുതല്‍ വ്യാഴം വരെ ക്ലയന്റിന്റെ സൈറ്റില്‍ ഇരുന്ന് പണീയായിരുന്നു. ഇന്നലെ കിട്ടിയ അവധി ഒന്ന് രണ്ട് സുഹൃത്തുക്കളുടെ കൂടെ കൂടി. നെറ്റ് നോക്കന്‍ മറന്നു. ഞാന്‍ സത്യസന്ധമായിഉ, ആവശ്യത്തിന് ക്ലൂ നല്‍കി ഉത്തരങ്ങള്‍ പറഞ്ഞത് കൊണ്ടാണെന്ന് തോന്നുന്നു സതീഷ് ഭായിയ്ക്കെ എളുപ്പത്തില്‍ പിടികിട്ടി. :-(
  എന്റെ പേര് ആരെങ്കിലും പറഞ്ഞാല്‍, അവര്‍ എന്റെ പ്രൊഫൈലില്‍ പോയി നോക്കിയാല്‍ എല്ലാം മനസ്സിലാക്കും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. അത് പെട്ടെന്ന് തന്നെ സംഭവിച്ചു. സതീഷണ്ണാ :-)
  സൂവേച്ചി :-)

  എല്ലാവരും എന്താണ് “എന്റെ ഉപാസന” എന്ന് പറഞ്ഞതെന്ന് എനിക്കറിയില്ല. ഞാന്‍ ആ പേര് “ഉപാസന” എന്നതിലേക്ക് ചുരുകിയിട്ട് കാലം കുറേ ആയി. എന്റെ ആദ്യത്തെ ബ്ലോഗിന്റെ പേരായിരിക്കും പലര്‍ക്കും പരിചിതം.

  എല്ലാവര്‍ക്കും നന്ദി.
  :-)
  ഉപാസന

  ReplyDelete
 104. This comment has been removed by the author.

  ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....