ചോദ്യങ്ങൾ | ഉത്തരങ്ങൾ |
---|---|
എന്താണു ദൈവം | ചട്ടനെ പൊട്ടൻ ചതിച്ചാൽ, പൊട്ടനെ ശിക്ഷിക്കാൻ കഴിവുള്ള സൂപ്പർസ്റ്റാറാണ് ദൈവം. |
കടമ, ദൈവം, മതം, കുടുംബം, സ്വത്ത്. നിങ്ങൾക്ക് തോന്നുന്ന പ്രാധാന്യമനുസരിച്ച് ക്രമത്തിൽ എഴുതുക. | ദൈവം, കുടുംബം, കടമ, സ്വത്ത്, മതം. |
വംശനാശ ഭീഷണി നേരിടുന്ന ഒരു മൃഗത്തെ സംരക്ഷിക്കുന്നതിനായി രണ്ടിടങ്ങളിൽ ഒന്നു തിരഞ്ഞെടുക്കാൻ നിങ്ങളെ ചുമതലപ്പെടുത്തുന്നു. തിരഞ്ഞെടുക്കുന്ന സ്ഥലം പൂർണ്ണമായും ഇടിച്ചു നിരത്തുകയും ചെയ്യും. 1) ഒരു മത വിഭാഗത്തിന്റെ ആരാധനാലയം 2) 10,000 തൊഴിലാളികൾ ജോലി ചെയ്യുന്ന ഒരു വ്യവസായ സ്ഥാപനം.. ഇതിൽ ഏതു തിരഞ്ഞെടുക്കു? എന്തുകൊണ്ടു്? | അതൊക്കെ കൊറേ ആലോചിക്കാനുണ്ട്. ആലോചിക്കാണ്ട് ഇടിച്ചുനിരത്താൻ പോയാൽ, എന്റെ വംശത്തിൽ നിന്ന് ഞാനെന്ന മൃഗം നശിച്ചുപോകും. |
ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും? | എല്ലാം ഒന്ന് പരീക്ഷിക്കും. എന്നിട്ട് മറ്റുള്ളവർക്കും കൂടെ, എനിക്കു പറ്റിയത് ഇതാണെന്ന് തോന്നുന്ന ഒന്ന് തെരഞ്ഞെടുക്കും. സമൂഹത്തിന് ദോഷം ചെയ്യാനാണെങ്കില്‍പ്പിന്നെ ഒന്നും ചെയ്തിട്ട് വല്യ കാര്യമില്ല. ആശാരിയാവാൻ എനിക്കിഷ്ടാ. ടക് ടുക് ടക് ടുക് എന്നു മുട്ടാലോ. കോമാളിയാണെന്ന് ചിലപ്പോൾ തോന്നാറുണ്ട്. |
നിങ്ങൾക്ക് 20 വർഷം പുറകോട്ടു് നീക്കാൻ അവസരം കിട്ടിയാൽ എന്തു ചെയ്യും | സംശയിക്കാതെ നീക്കും. മധുരപ്പതിനേഴിലെത്തും. ബാക്കിയൊക്കെ കൂലംകഷമായി ചിന്തിച്ചും ചോദിച്ചും ചെയ്യും. ഒറ്റയ്ക്ക് തീരുമാനമെടുക്കാനുള്ള പ്രായം അല്ലല്ലോ അത്. എന്നാലും മധുരപ്പതിനേഴെന്ന് പറയുമ്പോൾ, അതൊരു നല്ല പ്രായം തന്നെ. “ചൗഥ(ധ)വീ കാ ചാന്ദ് ഹോ” എന്നൊക്കെ ആൾക്കാർ ചിലപ്പോൾ പാടിയേക്കും. ;). ഗൗരവമായി ചിന്തിക്കുകയാണെങ്കിൽ ജേർണലിസം കോഴ്സിന് ചേരാൻ തയ്യാറെടുക്കും. ഒരുപാട് യാത്രകൾ ചെയ്യും. ഒരുപാട് പുസ്തകങ്ങൾ വായിക്കും. പ്രായമാവുമ്പോൾ തടി കൂടാതിരിക്കാൻ ശ്രദ്ധിച്ചുതുടങ്ങും. പണ്ട് ചെയ്യാൻ കഴിയാഞ്ഞിട്ട്, ചെയ്യാമായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നതൊക്കെ ചെയ്തെന്നു വരും. അങ്ങനെയങ്ങനെ ഉഷാറായിട്ട് പോകും. |
കുട്ടിയായിരുന്നപ്പോള്‍ ആയിത്തീരണമെന്ന് ആഗ്രഹിച്ചതിനുമപ്പുറത്ത് താങ്കളുയര്‍ന്നോ? എങ്കില്‍ അതില്‍ സന്തോഷിക്കുന്നുണ്ടോ? | കുട്ടിയായിരുന്നപ്പോൾ ഒന്നും ആയിത്തീരണമെന്ന് ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ട് ആഗ്രഹിച്ചതിനുമപ്പുറത്ത് ഉയർന്നോന്നുള്ള ചോദ്യം അപ്രസക്തം. ആയിത്തീർന്നതിൽ സന്തോഷം ഇല്ലാതില്ല. ആഗ്രഹങ്ങൾ ഉണ്ട്. കുറേക്കാലം കഴിഞ്ഞ് ഈ ചോദ്യം നേരിടേണ്ടിവരുമ്പോൾ, ആഗ്രഹിച്ചതിനുമപ്പുറത്ത് ഉയർന്നോ താഴ്ന്നോന്നൊക്കെ കൃത്യമായി പറയാൻ പറ്റുമായിരിക്കും. |
കപ്പയും മീനും, പറോട്ട ബീഫ് ഫ്രൈ, BK Double Whopper, KFC Family bucket, Foie gras, പീത്സ, Kabsa (Middle Eastern Biriyani) ഇതിൽ ഏതു ഭക്ഷണമാണു് ഇഷടം. എന്തുകൊണ്ടു് | പീത്സയാണിഷ്ടം. ബാക്കി പറഞ്ഞതിൽ ഭൂരിഭാഗവും ഞാൻ കണ്ടിട്ടില്ല. കഴിച്ചിട്ടുമില്ല. കഴിക്കാൻ സാദ്ധ്യതയുമില്ല. കഴിച്ചിട്ടുള്ളത് പീത്സയാണു. അതുകൊണ്ട്, കഴിച്ചിട്ട് ഇഷ്ടമായത്, ഇഷ്ടമാണെന്ന് പറയുന്നു. |
ഇഷ്ടപ്പെട്ട വാഹനം ഏതാണു് ? (philosophy പറഞ്ഞു ഓവറാക്കണ്ട) | രണ്ട് നിലയുള്ള ബസ്. |
മാവോയിസം വീട്ടിൽ ഇന്തു് സംഭവിച്ചു? | ചിന്താഭാരം ചിന്താഭാരം മൂങ്ങാ കൂട്ടിൽ ചാടി. |
കഷണ്ടിക്ക് മരുന്നു കണ്ടുപിടിച്ചാൽ നിങ്ങൾ എന്തു ചെയ്യും? | ലോകത്തുള്ള കഷണ്ടിക്കാരൊക്കെ ആശങ്ക മാറി സന്തോഷിക്കുമെന്ന് കരുതി സന്തോഷിക്കുകയും, അതോടൊപ്പം തന്നെ, മുടി വെച്ചു കൊടുക്കൽ കേന്ദ്രത്തിലെ ആൾക്കാർ വ്യാപാരം നഷ്ടപ്പെടുന്നതിൽ ആശങ്കപ്പെടുന്നതോർത്ത് വ്യസനിക്കുകയും ചെയ്യും. സുഖദുഃഖസമ്മിശ്രമനോഭാവം പ്രകടിപ്പിക്കും. ഇനി,അസൂയയ്ക്കൊരു പരിഹാരം ഉണ്ടാക്കണേന്ന് ദൈവത്തോട് പ്രാർത്ഥിക്കും. രണ്ടും എനിക്കില്ലാത്തതുകൊണ്ട് വല്യ കുഴപ്പമില്ലെന്ന് മാത്രം. ;) |
കെ. എസ്. കോപാലകൃഷ്ണൻ എന്തുകൊണ്ടു്, അടൂർ ഗോപാലകൃഷ്ണനെ പോലെയും, പദ്മരാജന പോലെയും സിനിമ എറ്റുക്കുന്നില്ല? | എല്ലാവരും ഒരുപോലെ കാര്യങ്ങൾ ചെയ്യാത്തതുകൊണ്ട്. |
ഭ്രാന്തു് ഒരു പകർച്ച വ്യാതിയാണോ? | അല്ല. ഒരാളിൽനിന്നും പകരുന്നതിനെയാണല്ലോ പകർച്ചവ്യാധി എന്നു പറയുന്നത്. എല്ലാർക്കും ഉള്ളതുകൊണ്ട് പകർച്ചവ്യാധിയല്ല. ഏറ്റക്കുറച്ചിലുകൾ കണ്ടേക്കാം. |
ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും? | എല്ലാം ഒന്ന് പരീക്ഷിക്കും. എന്നിട്ട് മറ്റുള്ളവർക്കും കൂടെ, എനിക്കു പറ്റിയത് ഇതാണെന്ന് തോന്നുന്ന ഒന്ന് തെരഞ്ഞെടുക്കും. സമൂഹത്തിന് ദോഷം ചെയ്യാനാണെങ്കില്‍പ്പിന്നെ ഒന്നും ചെയ്തിട്ട് വല്യ കാര്യമില്ല. ആശാരിയാവാൻ എനിക്കിഷ്ടാ. ടക് ടുക് ടക് ടുക് എന്നു മുട്ടാലോ. കോമാളിയാണെന്ന് ചിലപ്പോൾ തോന്നാറുണ്ട്. (രണ്ട് പ്രാവശ്യം ചോദിച്ച് സമയം കളയുന്നോ? ) |
നിങ്ങളുടെ തൊഴിൽ മേഖല ഏത് ഗണത്തിൽ പെടും.
|
ഗുലുമാല് ചോദ്യം! |
ഇന്നു നമ്മുടെ നഗരങ്ങളിൽ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണു്? | എന്താണ് അവരുടെ പ്രശ്നം എന്ന് ശരിക്ക് മനസ്സിലാവാത്തത്. എന്തെങ്കിലും പ്രശ്നമുണ്ടോന്ന് മനസ്സിലാവാത്തത്. |
മലയാള ഭാഷ വളരുകയാണോ, രൂപാന്തരപ്പെടുകയാണോ, വഷളാവുകയാണോ? | വളർച്ചയിൽനിന്നും മുന്നേറി, രൂപാന്തരപ്പെടലിൽ നിന്നും മുന്നേറി, വഷളാവുന്നതിലേക്ക് കാര്യങ്ങൾ നീങ്ങിക്കൂടായ്കയില്ല. |
മനുഷ്യവാസമില്ലാത്ത ഒരു ദ്വീപിലേക്ക് നിങ്ങളെ ജീവപര്യന്തം നാടുകടത്തപ്പെടാൻ പോവുകയാണെന്നു സങ്കല്പ്പിക്കുക. നിങ്ങൾക്ക് വായിക്കാൻ രണ്ടു പുസ്തകങ്ങൾ കൂടെ കൊണ്ടുപോകാൻ അനുവതിക്കുന്നു. ഏതു് പുസ്തകങ്ങൾ കൊണ്ടുപോകും? | 1. മരിക്കുന്നതിനുമുമ്പ് വായിക്കേണ്ട ആയിരം പുസ്തകത്തിൽനിന്ന് ഒന്ന് കൊണ്ടുപോകും. 2. ഒരു പാട്ടുപുസ്തകം. ആരേയും പേടിപ്പിക്കാതെ, പേടിക്കാതെ ഉറക്കെ പാടാലോ. |
കേരളത്തിൽ ഇപ്പോൾ ടിവി. പ്രേക്ഷരുടെ ഹരമായ റിയാലിറ്റി ഷോ എന്നറിയപ്പെടുന്ന അനേകം മത്സര പരമ്പരകളുണ്ടു്. താങ്കൾക്ക് ഒരു സാമാന്യം ഭേതപ്പെട്ട ഗായിക/ഗായകൻ ആണെന്നു സങ്കൽപ്പിക്കുക. താങ്കൾ ഈ മത്സരങ്ങളിൽ പങ്കെടുക്കുമോ? എന്തുകൊണ്ടു? | ഞാൻ പങ്കെടുക്കും. ഗായിക/ഗായകൻ ആണെന്ന് സങ്കല്‍പ്പിക്കുന്നതുപോലെ അതിലെ ഒന്നാം സമ്മാനം എനിക്കു കിട്ടുമെന്ന് സങ്കല്‍പ്പിക്കുന്നതുകൊണ്ട്. |
ചിത്ര രചന തുടങ്ങിയിട്ട് എത്ര കാലമായി? തുടരുമോ? | മണ്ണിൽ വരയ്ക്കാൻ കൈ ഉറച്ചപ്പോൾ തുടങ്ങിക്കാണും. കൃത്യമായി ഓർമ്മയില്ല. തീർച്ചയായും തുടരും. ചിത്രരചന എന്ന പേരിനെക്കുറിച്ചേ സംശയമുള്ളൂ. |
നിങ്ങളുടേ മുന്നിൽ മൂന്നു buttonകളു ഉണ്ട്.
|
മലയാളമനോരമ യൂനിക്കോഡിലേക്ക് മാറുന്ന ബട്ടൺ അമർത്തും. അവരത് ലോകം മുഴുവൻ അറിയിക്കുമല്ലോ, ഞാൻ ബട്ടൺ അമർത്തിയ കാര്യം. ബാക്കിയുള്ള പത്രക്കാരും ഏറ്റുപിടിക്കും. എന്നെ ലോകം അറിയും. |
ഇവരിൽ താങ്കൾക്ക് ആരെയാണു് കൂടുതൽ ബഹുമാനം:
|
ഓരോരുത്തർക്കും എന്തെങ്കിലും നന്മ ഉണ്ടാവുമെന്നതുകൊണ്ട് ഇപ്പറഞ്ഞ എല്ലാരേം ഒരുപോലെ ബഹുമാനമാണ്. |
ഒരു് സംഘം അന്യ ഗ്രഹ ജീവികൾ നക്ഷ്ത്ര സഞ്ചാരത്തിനിടയിൽ നിങ്ങളുടേ വീട്ടുമുറ്റത്ത് പേടകം നിർത്തുന്നു. ഈ അവസരം നിങ്ങൾ എങ്ങനെ പ്രയോചനപ്പെടുത്തും? നിങ്ങൾ അവരോടു് എന്തു ചോദിക്കും? ഭൂമിയിൽ മനുഷ്യ പുരോഗമനത്തിന്റെ എന്തെല്ലാം അവർക്ക് കാണിച്ചുകൊടുക്കും? | എന്റെ പാചകപരീക്ഷണങ്ങൾ നടത്താൻ പറ്റിയ നല്ലൊരു അവസരമായി വിനിയോഗിക്കും. അവർ തിരിച്ചുപോകുമ്പോൾ എന്നേം കൂട്ടുമോന്ന് ചോദിക്കും. ഒരിക്കലും കണ്ടുമുട്ടാത്ത, എവിടെയോ ഇരിക്കുന്ന കൈപ്പള്ളി ചോദിക്കുന്നതിനൊക്കെ ഇങ്ങ് ദൂരെയിരുന്ന് ഉത്തരം പറയാനുള്ള അവസരം കിട്ടിയത് കാണിച്ചുകൊടുക്കും. |
ഇന്ത്യയുടേയും ചൈനയുടേയും സാമ്പത്തീക മുന്നേറ്റത്തിൽ ഇവിടങ്ങളിലെ ഉയർന്ന ജനസംഖ്യയും ഒരു ഘടകമാണെന്ന് താങ്കൾ വിശ്വസിക്കുന്നുവോ? | എല്ലാ ജനത്തിന്റേം കൈയിൽ കാശുണ്ടാവും എന്നുണ്ടെങ്കിൽ/ അല്ലെങ്കിൽ കാശുണ്ടാക്കാൻ അവർ അദ്ധ്വാനിക്കുന്നുണ്ട് എന്നുണ്ടെങ്കിൽ വിശ്വസിക്കും. |
എന്താണു് വിലമതിക്കാനാവത്തതു്? | സ്നേഹം. |
നിങ്ങൾ പ്രധാന മന്ത്രിയാകുന്നു. എന്തു ചെയ്യും? | സന്തോഷിക്കും. ബാക്കിയൊക്കെ പ്രൈവറ്റ് സെക്രട്ടറിയോടോ ഉന്നത ഉദ്യോഗസ്ഥൻമാരോടോ ചോദിച്ചിട്ട് ചെയ്യും. |
നിങ്ങൾക്ക് മൂന്നു വരം കിട്ടുന്നു എന്തെല്ലാം അവശ്യപ്പെടും? (കൂടുതൽ വരം കുട്ടാനുള്ള വരം ഇപ്പോൾ stockൽ ഇല്ല. അതു ചോദിച്ച് ചളമാക്കരുതു്) | 1. ലോകത്തുള്ള ദുഷ്ടന്മാരെയൊക്കെ നന്നാക്കണം. 2. വിശക്കുന്നവർക്ക് ഭക്ഷണം കിട്ടണം. 3. ബാലവേല ഒരിടത്തും ഉണ്ടാകരുത്. |
കേരളത്തിൽ beef നിരോധിച്ചാൽ നിങ്ങൾ എന്തു് ചെയ്യും? | ആ വാർത്ത പത്രത്തിൽ വായിക്കുകയോ ചാനലിൽ കാണുകയോ ചെയ്യും. |
1 Billion US$ നിങ്ങൾക്ക് ലഭിക്കുന്നു എന്തു ചെയ്യും | എനിക്കർഹതയുള്ളതാണെങ്കിൽ, നേരായ വഴിക്ക് കിട്ടുകയാണെങ്കിൽ ഞാനൊരു വൃദ്ധസദനം തുടങ്ങും. ഒരു ബില്ല്യൻ ഡോളർന്നു വെച്ചാൽ എത്ര ഉറുപ്പ്യാ? |
പ്രാവാസ ജീവിതത്തിൽ എന്തെങ്കിലും നഷടമായിട്ടുണ്ടോ? | പത്തിരുപത് കൊല്ലം ഒരുമിച്ചിരുന്നിട്ട് ഒരു ദിവസം അച്ഛനേയും അമ്മയേയും വിട്ട് വേറൊരിടത്ത് പറിച്ച് നടപ്പെടുമ്പോൾ വിഷമം തോന്നിയിട്ടുണ്ട്. എപ്പോഴും തോന്നാറുണ്ട്. നഷ്ടം ഒന്നുമില്ല. |
കടലിലെ മത്സ്യങ്ങൾക്ക് ദാഹിക്കുമോ? | ദാഹിക്കും. ഉപ്പല്ലേ വായിലാക്കുന്നത്. ഉപ്പുതിന്നുന്നവൻ/വൾ വെള്ളം കുടിക്കും എന്നു കേട്ടിട്ടില്ലേ? |
Nostalgia-mania-dingolapi എന്ന അതിഭീകരവും ഭയാനകവുമായ രോഗം ബാദിച്ച മലയാളി ചേട്ടന്മാരെ എങ്ങനെ ചികിത്സിക്കും? ഇവരെ ബീമ പള്ളിയിൽ കൊണ്ടുപോയി ചങ്ങലക്കിടുന്നതിനെ കുറിച്ച് എന്താണു് അഭിപ്രായം. | മറ്റുള്ളവർക്ക് നൊസ്റ്റാൾജിയ എന്നും പറഞ്ഞ് എന്തെങ്കിലും ഉണ്ടല്ലോ എന്ന് അസൂയപ്പെടുന്ന ചേട്ടന്മാരെയാണ് ചികിത്സിക്കേണ്ടത്. |
നിങ്ങൾ ഇപ്പോൾ ഇരിക്കുന്ന സ്ഥലത്തുള്ള ജനാലയിൽ നിന്നും പുറത്തേക്ക് നോക്കുക. അവിടെ കാണുന്ന ദൃശ്യം 100 വാക്കിൽ കുറയാതെ വിവരിക്കുക. | ചെടികൾ, സൂര്യൻ ജ്വലിച്ചു നിൽക്കുന്ന ആകാശം, കാട്ടുചെടികൾ, വീഴാറായ ഓല നിൽക്കുന്ന തെങ്ങ്, അയൽവീട്ടിലെ ബാൽക്കണി, അവരുടെ വീട്ടിലെ ചെടികൾ, പൂക്കൾ, പിന്നേം ചെടികൾ, പൂക്കൾ, ചെടികൾ, പൂക്കൾ. ഇതൊക്കെത്തന്നെ നൂറ് വാക്കിൽ എഴുതാം. |
മലമുകളിൽ നിന്നും കല്ല് ഉരുട്ടിയിട്ട ശേഷം നാറാണത്തു ഭ്രാന്തനെ കണ്ടുമുട്ടുന്നു്. എന്തെല്ലാം ചോദിക്കും? | ഹോർലിക്സാണോ കോമ്പ്ലാനാണോ കുടിക്കാറ് പതിവ് എന്നു ചോദിക്കും. കല്ല് വെറുതെ ഉരുട്ടിയിടാതെ, അതിനു മുകളിലിരുന്ന് താഴോട്ടുനിരങ്ങിവന്നാൽ അത്രേം എനർജി നഷ്ടപ്പെടുത്തേണ്ടല്ലോന്ന് ചോദിക്കും. സ്കൂളിൽ ചേരാൻ പോകുന്ന കുട്ടികളെ, ആയാസമില്ലാതെ ഭാരം ചുമക്കുന്നതെങ്ങിനെയെന്ന് പഠിപ്പിച്ചൂടേന്നും ചോദിക്കും |
ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി? ഇനിയും എഴുതുമോ? | എനിക്കു തോന്നിയപ്പോൾ എഴുതി. ഇനിയും എഴുതും. തോന്നൽ നിലയ്ക്കാത്തിടത്തോളം എഴുതും. |
ബ്ലോഗിൽ അവസാനമായി വായിച്ച ലേഖനം ഏതാണു്? | ഡോക്ടർ സൂരജ് രാജന്റെ “മാംസാഹാരലേഖനം.” |
ബ്ലോഗിൽ അവസാനമായി വായിച്ച കവിത ഏതാണു്? | രജി ചന്ദ്രശേഖറിന്റെ, പിണക്കം എന്ന കവിത. |
ഒരു hotelൽ രണ്ടു blog meet നടക്കുന്നു. അതിൽ ഒരു barൽ ബ്ലോഗ് കവികളും വേറൊരു barൽ ബ്ലോഗ് ഓർമ്മക്കുറുപ്പ്istകളും ഉണ്ടു്. നിങ്ങൾ ഏതു barൽ കയറും. | ഒരു ബ്ലോഗറെന്ന നിലയ്ക്ക് രണ്ടിലും കയറും. എല്ലാരേം പരിചയപ്പെടും. തിരിച്ചിറങ്ങും. |
നിങ്ങൾ കൈപ്പള്ളിയെ കണ്ടു മുട്ടുന്നു. എന്തു ചോദിക്കും? | ഈ മുടിയുടെ രഹസ്യമെന്താടേയ് ചെല്ലാ ന്ന് ചോദിക്കും. |
ഒരു International blog meet വിളിച്ചു കൂട്ടുന്നു. അതിനായി താഴെ പറയുന്നവരിൽ നിന്നും കാര്യപരിപാടികൾ അവതരിപ്പിക്കാൻ ആരെയെല്ലാം ഉൾപെടുത്തും? എന്തെല്ലാം പരിപാടികൾ ഉണ്ടായിരിക്കും? ©കുമാർ, Dr. സൂരജ്, Kichu, Prophet of Frivolity, Sul | സുൽ, Zebu Bull::മാണിക്കൻ, അഗ്രജൻ, അഞ്ചൽക്കാരൻ, അനില്‍_ANIL, അപ്പു, അഭിലാഷങ്ങൾ, അമ്പി, അരവിന്ദ്, ആഷ സതീഷ്, ഇഞ്ചിപ്പെണ്ണു്, ഇടിവാൾ, ഇത്തിരിവെട്ടം, ഉന്മേഷ് ദസ്തക്കീര്‍, ഉമേശ്, ഏറനാടന്‍, കരീം മാഷ്, കുറുമാൻ, കുഴൂർ വിൽസൺ, കാപ്പിലാൻ, കേരളഫാര്‍മര്‍, ഗുപ്തൻ, തഥാഗതൻ, തറവാടി, ദില്ബാസുരൻ, ദിവാസ്വപ്നം, ദേവൻ, പ്രിയംവദ, ബെർളിതോമസ്, മുഹമദ് സഗീർ, പണ്ടാരത്തിൽ, യാരിദ്, രാജ് നീട്ടിയത്ത്, രാധേയൻ, വല്ല്യമ്മായി, വിശാല മനസ്കൻ, സുമേഷ് ചന്ദ്രൻ, സിദ്ധാർത്ഥൻ. | കുമാർ :- എടുക്കുന്ന ആയിരം ചിത്രങ്ങളിൽ നിന്ന് അബദ്ധവശാൽ, നാലെണ്ണം നന്നാവുന്നതെങ്ങനെ എന്നതിനെക്കുറിച്ച് പറയും. വല്യമ്മായി - ദൈവത്തെക്കുറിച്ച് നല്ലൊരു കവിത അവതരിപ്പിക്കും. ഗോമ്പറ്റീഷൻ ബ്ലോഗിൽ ഊഹം നടത്തി മുന്നേറുന്നതെങ്ങനെ എന്നതിനെക്കുറിച്ച് ക്ലാസ്സ് എടുക്കും. സുൽ - ബ്ലോഗുകളിൽ തേങ്ങയുടക്കുമ്പോൾ കഷണങ്ങൾ സ്വന്തം തലയിൽ വീഴാതിരിക്കാൻ നടത്തുന്ന മുൻകരുതലിനെക്കുറിച്ച് പറയും. വിശാലമനസ്കൻ - മുഖസൗന്ദര്യത്തിൽ കൂളിംഗ് ഗ്ലാസ്സിനുള്ള പങ്ക് എന്നതിനെക്കുറിച്ച് പറയും. കരീം മാഷ് - ഷക്കീല എന്ന പേരിനു പിറകിലുള്ള ഗുലുമാലുകൾ എന്നതിനെക്കുറിച്ച് ചുരുക്കിപ്പറയും. കേരളഫാർമർ - സൗന്ദര്യസംരക്ഷണത്തിൽ റബ്ബർപ്പാലിനുള്ള പങ്ക് എന്നതിനെക്കുറിച്ച് പറയും. ദേവൻ - ഒലിവെണ്ണയും മുക്കിപ്പൊരിക്കലും, പച്ചക്കറികൾ പച്ചയ്ക്ക് മുതലായ വിഷയങ്ങൾ അവതരിപ്പിക്കും. പിന്നെ സമയം ഉണ്ടെങ്കിൽ, സാമ്പത്തികമാന്ദ്യത്തിന്റെ കാലത്ത് സമയം പോക്കുന്നതെങ്ങനെ എന്നതിനെക്കുറിച്ച് പറയും. രാജ് നീട്ടിയത്ത് - ഉപരിപ്ലവങ്ങളായിരിക്കുന്ന അന്തർമുഖപശ്ചാത്തലത്തിൽ നമ്രമുഖിയായിരിക്കുന്ന ചെറുകഥകളിലെ വ്യക്തമനോഭാവം പ്രകടിപ്പിക്കുന്ന ചിന്താധാരകൾ എന്ന വിഷയത്തെക്കുറിച്ച് പറയും. (വിഷയം മനസ്സിലായില്ലെന്നോ? അവൻ ശരിക്കു പറയുന്നതുതന്നെ എനിക്കു മനസ്സിലാകാറില്ല. പിന്നെയല്ലേ ഇത്). ഉമേഷ് - എ എന്ന വാതിലിനു എ പ്ലസ് ബി എന്ന തുളയുണ്ടെങ്കിൽ, സിംഹം, ഏതുവഴിയിലൂടെ ചെറുപ്പക്കാരനെ കാണും? രാജകുമാരി ഏത് ശ്ലോകം ചൊല്ലും എന്ന് റഷ്യൻ ഭാഷയിൽ അവതരിപ്പിക്കും. (നിങ്ങൾക്കൊന്നും മനസ്സിലാവില്ലെന്നോ. ഉറങ്ങാനുള്ള സമയത്ത് സുഖമായിട്ട് ഉറങ്ങിക്കോളണം എല്ലാരും. വേദിയിൽ എന്തു നടക്കുന്നു എന്നു നോക്കരുത്). ഇഞ്ചിപ്പെണ്ണ് - ഇടതുപക്ഷരാഷ്ട്രീയവും മലയാളം ബ്ലോഗും എന്നതിനെക്കുറിച്ച് പറയും. ബ്ലോഗ് ഇവന്റ് തുടങ്ങിവെച്ച ആൾ എന്ന നിലയിൽ അതിൽ പങ്കെടുക്കാൻ സമയമില്ലാത്തവരുടെ ചോദ്യശരങ്ങളെ നേരിടും. ആഷ സതീഷ് - പ്രകൃതിജീവനവും ആരോഗ്യവും എന്നതിനെക്കുറിച്ച് ക്ലാസ്സ് എടുത്ത്, എരിവുള്ള ആന്ധ്രാഅച്ചാർ കൂട്ടി ഊണുകഴിക്കുന്നതെങ്ങനെ എന്നു കാണിച്ചുതരും. ബ്ലോഗ് ഇവന്റുകളിൽ പോയിന്റ് നില കാത്ത് മുന്നേറുന്നതെങ്ങിനെ എന്ന് ക്ലാസ്സെടുക്കും. അഗ്രജൻ - ആഴ്ചക്കുറിപ്പുകൾ നിത്യജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം എന്ന വിഷയം സംസാരിക്കും. അനിൽ - നെടുമങ്ങാടും ഫുജൈറയും മലയാളം ബ്ലോഗ് ചരിത്രത്തിൽ ഇടം പിടിക്കുന്നതെങ്ങനെ എന്നതിനെക്കുറിച്ച് പറയും. അഭിലാഷങ്ങൾ - കല്യാണത്തിന് ദിവസങ്ങൾ ബാക്കിയുള്ള ജീവിതത്തിൽ ബ്ലോഗ് ഇവന്റും ആർമ്മാദവും എന്നതിനെക്കുറിച്ച് കവടി നിരത്തി പറയും. ബാക്കിയാരേയും എന്തെങ്കിലും പറയാനുള്ള പരിചയം ഇല്ലാത്തതുകൊണ്ട് പറയാൻ മടിയുണ്ട്. എടുത്തു പറഞ്ഞവർക്ക് ഇഷ്ടമായില്ലെങ്കിൽ ക്ഷമിച്ചുകളയാം. |
ബ്ലോഗിൽ ആരംഭിക്കുന്ന സൌഹൃദങ്ങളെ താങ്കൾ എങ്ങനെ കാണുന്നു? | നല്ലതാണെങ്കിൽ എവിടെ ആരംഭിച്ചാലും കുഴപ്പമില്ല. പാരകളാണെങ്കിൽ അവസാനം ബ്ലോഗിനെ കുറ്റം പറയേണ്ടിവരും. |
ഈ പറയുന്ന എഴുത്തുകാരിൽ ആരെയാണു് കൂടുതൽ ഇഷ്ടം: മാധവികുട്ടി, എം. മുകുന്ദൻ, സാറ ജോസഫ്, സക്കറിയ, ഓ.വി. വിജയൻ, ബഷീർ, ആനന്ദ്, വി.കെ.എൻ, തകഴി, എം.ടി വാസുദേവൻ നായർ, പെരുമ്പടവം. | മാധവിക്കുട്ടി. |
ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടുന്നതില്‍ തെറ്റുണ്ടോ? | തെറ്റില്ല. പക്ഷേ അതിന്റെ പുറത്ത് കയറി നോക്കുമ്പോൾ തൊഴുത്തിന്റെ മുകളിൽ തല മുട്ടുമോന്ന് അറിയില്ല. അതുകൊണ്ട് വിശാലമായ ഇടത്തിൽ കെട്ടുന്നതുതന്നെയാണ് ഉചിതം. |
ആരുടേയും ബ്ലോഗുകൾ വേണമെങ്കിലും താങ്കൾക്ക് ഡിലീറ്റ് ചെയ്യാം എന്നൊരു അവകാശം ലഭിച്ചാൽ ആദ്യം താങ്കൾ ഡിലീറ്റ് ചെയ്യുന്ന 5 ബ്ലോഗുകളുടെ പേരു പറയുക? | ഞാൻ ആരുടേയും ബ്ലോഗ് ഡിലീറ്റ് ചെയ്യില്ല. എനിക്കിഷ്ടമില്ലാത്ത ബ്ലോഗാവുമല്ലോ ഡിലീറ്റ് ചെയ്യണമെന്ന് വിചാരിക്കേണ്ടത്? അങ്ങനത്തെ ബ്ലോഗിലേക്കുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യാതിരിക്കാൻ, അത് വായിച്ച് സമയം കളയാതിരിക്കാൻ, എനിക്കറിയാം. |
വാർത്തകൾ ഇല്ലായിരുന്നെങ്കിൽ മാധ്യമങ്ങളെന്തു ചെയ്യുമായിരുന്നു? | അവർ, വാർത്തയുണ്ടാക്കുന്നതെങ്ങനെ എന്നാലോചിച്ച് തല പുകയ്ക്കുമായിരുന്നു. എന്നിട്ട്, എന്തുകൊണ്ട് വാർത്തകൾ ഇല്ല, എന്നത്, ജനങ്ങൾക്കുമുമ്പിൽ, എഴുതിയും പറഞ്ഞും ഇരിക്കുമായിരുന്നു. |
Thursday, 26 March 2009
35 - സൂര്യഗായത്രി
Subscribe to:
Post Comments (Atom)
പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
എന്റെ ഉത്തരം: പ്രിയ
ReplyDeletehttp://www.blogger.com/profile/10534682775370644340
എന്റെ ഉത്തരം: പ്രിയ
ReplyDeletehttp://www.blogger.com/profile/10534682775370644340
എന്റെ ഉത്തരം: പ്രിയ
ReplyDeletehttp://www.blogger.com/profile/10534682775370644340
അഗ്രു.. പ്രിയക്ക് പാചകപരീക്ഷണം വല്ലതും ഉണ്ടോ? എനിക്കറിയില്ല. ഇനിയിപ്പോ സു ചേച്ചിയാണോ ദൈവമേ.. :)
ReplyDeleteഅയ്യോ.... ഇത് >>> ചെടികൾ, സൂര്യൻ ജ്വലിച്ചു നിൽക്കുന്ന ആകാശം, കാട്ടുചെടികൾ, വീഴാറായ ഓല നിൽക്കുന്ന തെങ്ങ്, അയൽവീട്ടിലെ ബാൽക്കണി, അവരുടെ വീട്ടിലെ ചെടികൾ, പൂക്കൾ, പിന്നേം ചെടികൾ, പൂക്കൾ, ചെടികൾ, പൂക്കൾ. ഇതൊക്കെത്തന്നെ നൂറ് വാക്കിൽ എഴുതാം<<< ശ്രദ്ധിച്ചില്ലായിരുന്നു...
ReplyDeleteഞാനുത്തരം മാറ്റി..
സു | Su
http://www.blogger.com/profile/12407389693824421585
സു | Su
ReplyDeletehttp://www.blogger.com/profile/12407389693824421585
അഭിലാഷേ, തോന്ന്യാസി... സോറീട്ടാ... :)
ReplyDeleteഞാന്‍ എഴുതിയത് കോപ്പി അടിച്ച് മാര്‍ക്ക് പോയാല്‍ ഞാന്‍ ഉത്തരവാദിയല്ല :)
ReplyDeleteഅഗ്രജാ, നിങ്ങളേത് സ്കൂളിലാ ബ്ലോഗിങ്ങ് പഠിച്ചത്? ഹെന്തൊരു സ്പീഡെന്റെ അമ്മച്ച്യേ:)
ReplyDeleteബാക്കിയോള്ളോർ ആൻസേഴ്സ് മൊത്തം വായിച്ചു ഈ കണ്ട്രോൾ സിയും വിയും ഒക്കെ തപ്പിപ്പിടിച്ചപ്പോഴേക്കും മൂന്നു കമന്റോ?
സു | Su
ReplyDeletehttp://www.blogger.com/profile/12407389693824421585
ഞാന്‍ പ്യാടിച്ച് പോയല്ലോ :O
വല്യമ്മായിയേ, പിഞ്ചുമനസ് വേദനിപ്പിക്കല്ലേ?
ReplyDeleteഇത് സു തന്നെ നമ്മളങ്ങ് ഒറപ്പിച്ചു, നാലുപേര് ഒരുമിച്ച് പറഞ്ഞാ ഏത് നിയമോം പാസ്സാക്കാമെന്ന് കൈപ്പള്ളി സാർ പറഞ്ഞ്റ്റിട്ടുണ്ട്:)
ട്രാക്ക്
ReplyDeleteസു | Su
ReplyDeletehttp://www.blogger.com/profile/12407389693824421585
പിള്ളേരെ വഴിതെറ്റിയ്ക്കുന്ന അഗ്രുമാഷെ ഗോമ്പറ്റീഷനില്‍ നിന്നും പുറത്താക്കുക...
my answer goes to....
ReplyDeleteസു | Su
http://www.blogger.com/profile/12407389693824421585
വല്യമ്മായീ... ചങ്കീകൊള്ളണവര്‍ത്താനം പറയല്ലേ..
ReplyDeleteഇപ്പോ അബദ്ധം പറ്റീന്ന് തോന്നുന്നു... എനിക്കീ പറയുന്ന പ്രിയയേയും സു വേയും ഒന്നും നേരിട്ട് അറിയില്ല. അപ്പോ വേറെ വല്ലവരും ആണോ ദൈവമേ..
ഇതാണാണോപെണ്ണാണോ... ആണാണോ? ണോ? ണോ ണോ?? പെണ്ണാ ?? ണ്ണാ?? ശ്ശൊ..
പിന്നെ, 26-Mar-2009 14:08:00 ന് മൂന്ന് കമന്റ് സേം ഏന്‍സര്‍.. അപ്പോ വല്ല വകുപ്പും ഉണ്ടോ?? ശരിയാണേല്‍ എല്ലാര്‍ക്കും.. മാര്‍ക്ക്.. ഇങ്ങനെ.. വീ..തി... ച്ച്... ഉണ്ടോ? ഇല്ലേ? ഇല്ല അല്ലേ? :(
സു | Su
ReplyDeletehttp://www.blogger.com/profile/12407389693824421585
ഇനി വരുന്നവർക്കായി നമുക്ക് വിശകലനം ചെയ്യാം...
ReplyDeleteഈ ഉത്തരങ്ങൾ കൊടുത്തിട്ടുള്ള ആൾ വെജിറ്റേറിയനാണ്... എന്ന് വ്യക്തമാണ്... (ആണല്ലേ)
എന്താണ് ജോലി എന്നതിനുള്ള ഉത്തരം കണ്ടോ?
ReplyDeleteഅഭി,
ReplyDeleteസ്ത്രീ തന്നെ അതുറപ്പിച്ചോളൂ,
പക്ഷേ സൂ ആവുമോ എന്നത് കാത്തിരുന്നു കാണാം, നില്ല് കൈപ്പള്ളി ചാറ്റിലുണ്ട് ഞാൻ ഒന്നു ചോദിച്ചേമിച്ചും വരാം:)
ഇനി എന്റെ നിഗമനം
പൊട്ടനെ ചട്ടൻ ചതിച്ചാൽ എന്ന ഉത്തരം, അത് സു എവിടെയോ എഴുതിയിട്ടുണ്ട് പിന്നെ പുറത്തെ കാഴ്ചകൾ, കൂടാതെ പിന്നേയും ചിലതൊക്കെയുണ്ട്, അതൊക്കെ അവസാനം പറയാം,
ഇപ്പൊ കൈപ്പള്ളിയെകണ്ട് ചോദിച്ചേമിച്ചും വരട്ട്:)
സു | Su
ReplyDeletehttp://www.blogger.com/profile/12407389693824421585
ശരിക്കും അഭിലാഷിനെന്താ പണി? കമന്റിട്ടവരുടെ ഇക്കൂട്ടത്തില്‍ സൂവിനെ നേരിട്ട് കണ്ടിട്ടുള്ളത് മിക്കവാറും ഞാന്‍ മാത്രമേ കാണൂ.
ReplyDeleteആക്രാ ചാന്‍.. അപ്പൊ രണ്ട് നിലയുള്ള ബസ്സ്?
ReplyDeleteകപ്പയും മീനും, പൊറോട്ടയും ബീഫും കണ്ടിട്ടില്ല എന്നൊകെ പറഞ്ഞത് തീരെ ശരിയല്ല... കഴിച്ചിട്ടില്ല എന്ത് ശരി...
ReplyDeleteആ മധുരപ്പതിനേഴെന്ന ഒറ്റക്കാരണം കൊണ്ട് ഞാനെന്റെ വിലയേറിയ വോട്ട് ഗോമ്പറ്റീഷനിലെ ഏറ്റവും ചീപ്പായ മാര്‍ക്കിനുവേണ്ടി (ഗദ്ഗദം) അടിയറ വയ്ക്കുന്നു... അദെങ്കീലദ്!!!
ReplyDeleteസു | Su
http://www.blogger.com/profile/12407389693824421585
(എന്തായാലും ആ ഫസ്റ്റ് ഉത്തരം പറഞ്ഞ ആളുടെ ആ നേരത്തെ ചങ്കിടിപ്പ് ഞാനൂഹിച്ച് നോക്കുമ്പോഴൊക്കെ അയ്യോ.. ചിരിവന്നിട്ട് എനിക്ക് മേലായേ... (മേല്‍ ആയീ ന്നല്ലാ ട്ടാ)
പിക്കാസേ, ആ രണ്ട് നിലയുള്ള ബസ്സും എന്നെക്കൊണ്ട് ചാടിക്കയറി പ്രിയ എന്നുത്തരം പറയിപ്പിച്ചതിൽ ഒരു ഘടകമാണ്...
ReplyDeleteഉത്തരം : സു | Su
ReplyDeletehttp://www.blogger.com/profile/12407389693824421585
എന്നാലും ആ രജി ചന്ദ്രശേഖറിന്റെ കവിതാ ബ്ലോഗ് ഒരു കടന്ന കൈയ്യായി പോയി കെട്ടാ... അവടെചെന്ന് ഞാന്‍ നോക്കീപ്പേണ്ട് ആടു കെടന്നേടത്ത് പൂടേല്ലാന്ന് പറഞ്ഞപോലെ ഒറ്റ കമന്റ് പോലുമില്ല കണ്ടുപിടിയ്ക്കാന്‍!!!
ReplyDeleteമിക്കവരുടേയും ഉത്തരങ്ങളിലെ മര്‍മ്മപ്രധാനമായ ഒരു ഹ്ലൂ (ഫ്ലു അല്ല) ആണത്... ഇതിലതുമില്ലാണ്ടായി!! :(
രണ്ടെങ്കില്‍ രണ്ട്.
ReplyDeleteമുന്നേ ഇട്ടിരുന്നെങ്കില്‍ 5 കിട്ടിയേനെ..ഈ റിസഷന്‍ കാരണം...:(
ഉത്തരം - സു | Su
http://www.blogger.com/profile/12407389693824421585
ഹ ഹ നമ്മളോടാ കളി
ReplyDeleteഇന്നാ അഭി ചാറ്റ് ഹിസ്റ്ററിയും ജ്യോഗ്രഫിയും
ഞാൻ: പൂയ് കൈപ്പള്ളിയേ, സുഗമാണോ?
കൈപ്: എന്തിര് ചെല്ലാ ?
ഞാൻ: പുതിയ പ്രൊഫൈൽ ഫോട്ടം ചൊങ്കനായിട്ടുണ്ട് ക്വേട്ടൊ:)
കൈപ്: പോടേ, പോടേ ആളെ വടിയാക്കാതെ,
ഞാൻ: സത്യം കൈപ്സ്:)
കൈപ്: ഒള്ളത് തന്നേടോ?
പിന്നേം ഞാൻ: അല്ല കൈപ്സ് , ഞാൻ എന്തിനു കള്ളം പറേണം?
കൈപ്: അത് ശരിയാണല്ലോടേ ഞാൻ ഓർത്തില്ല.താങ്ക്യൂ കെട്ടൊ
വീണ്ടും ഞാൻ: മത്സരം സൂപ്പെബ് ആവുന്നുണ്ട് കേട്ടോ,
കൈപ്: താങ്ക് യൂ എഗയിൻ!
പിന്നേം ഞാൻ: ഇനീപ്പൊ ഒത്തിരി ആളുണ്ടോ കൈപ്സ്?
കൈപ്സ്: ഇനി ഒരു 150 പേരുണ്ട് കെട്ടൊ,
ഞാൻ: കൈപ്സ് നിങ്ങള് പുലിയാ കെട്ടൊ , ഈ ഐഡിയ എല്ലാം എവിടുന്ന് വരുന്ന്?
കൈപ്സ്: പതിവായി സാതകം ചെയ്യണം, അപ്പൊ ഐഡിയയെല്ലാം തനിയെ വരും ചെല്ല
ഞാൻ: അല്ലായിപ്പൊ പറഞ്ഞു വരുമ്പോ ഇതാരു കൈപ്സേ ഇത്ര നല്ല മറുപടി ഇട്ടത്?
കൈപ്സ്: അത് ചോതിക്കാനെന്തിരിക്ക്ണ് കണ്ടാ അറിയില്ലേ? സൂ തന്നെ
ആരും അറിയണ്ട കെട്ടോ, ആകെ ചളമാവും
പിന്നേം ഞാൻ: ഏയ് ഇല്ല എനിക്കറിയില്ലേ?
, പിന്നെ കാണാംട്ടൊ അല്പം ബിസി,
കൈപ്സ്: വെയിറ്റ്, വെയിറ്റ്
ഞാൻ: 80കിലോ:)
അഞ്ചല്‍ക്കാരാ,
ReplyDeleteകേട്ടല്ലൊ സാജന്‍ പറഞ്ഞത്
ഇനി നിയമാവലി നോക്കുക..
നിയമാവലി
Section 4 Penalty
10. മത്സരം നടത്തിപ്പുകാരനെ phoneലൂടെയും ചാറ്റിലൂടെയും വിളിച്ചു ഉത്തരം പറഞ്ഞു് Trial എറിഞ്ഞു നോക്കുക
സാജന്‍ തന്നെ തെളിവുസഹിതം ഹാജരായ സ്ഥിതിയ്ക്ക് ആക്ഷന്‍ എടുക്കാനിനി പ്രത്യേകം പറയേണ്ടല്ലൊ??
;)
സാജാ, ഒന്ന് പോയേ.. കൈപ്സ് ഇത്രയും കണ്ടിന്യുസ്സായി മലയാളത്തില്‍ ചാറ്റ്..! ങും! വിശ്വസിക്കണേല്‍ നിര്‍ബന്ധിക്കണം...
ReplyDeleteശ്ശോ.. ആദ്യം തന്നെ ഇത് സു ചേച്ചിയല്ലേന്ന് ഇത് എന്ന് സംശയിച്ച് നില്‍ക്കുന്ന സമയത്ത് ആ ലിങ്ക് കൂടിയിട്ടാല്‍ മതിയായിരുന്നു... ഇതിപ്പോ ഉത്തരം ശരിയായാലും 4-2=2.. അയ്യേ..
ഇക്കാസേ, സുവിനെ നേരിട്ട് പരിചയമില്ലേലും അയാളുടെ പാചകബ്ലോഗില്‍ നിന്ന് ചില റസിപ്പീസ് പ്രിന്റ് എടുത്ത് ഉണ്ടാക്കിയിട്ട് ഞാനും കസിന്‍ ബ്രദറും കഴിച്ചിട്ടുണ്ട്.... അറിയാവോ? ആദ്യമായി ഉണ്ടാക്കിയത് കഴിഞ്ഞ വര്‍ഷം പനീര്‍ കുറുമ ആണെന്നാണ് ഓര്‍മ്മ... :)
(പിറ്റേദിവസം രണ്ടാളും ഓഫീസില്‍ പോയി. സത്യം.!! പിന്നെ റസിപ്പി മാത്രം പോരല്ലോ..? കൈപ്പുണ്യം കൂടി വേണ്ടേന്ന്...) :)
അഭീ... നൊണ പറയരുത്... പാചകക്കുറിപ്പ് പ്രിന്റെടുത്തുണ്ടാക്കീട്ടും... നീയിനിയും ബാക്കി :)
ReplyDeleteശരിയുത്തരം: പ്രിയ
ReplyDeletehttp://www.blogger.com/profile/10534682775370644340
ങ്ങേ???
ReplyDeleteഇദാരിദ്???
ഈ അസമയത്ത്!!!!
:| യാരിദേ... എന്തിദ്????
ReplyDeleteഎന്തുവാടേയ്..???
ReplyDeleteഹഹഹ..... ചിരിച്ചു മക്കളേ.. ചിരിച്ചൂ....
ReplyDeleteയാരിദിന്റെ കമന്റിനു ശേഷം വന്ന 3ആശങ്കകളുണ്ടല്ലോ... അതു തന്നെ...
എന്നാലും യാരിദിന്റെ കോപ്പി പേസ്റ്റ് ചെയ്യാത്ത, കമന്റുകള്‍ കാണാത്ത നിഷ്ക്കളങ്കതയുണ്ടല്ലോ.. സമ്മയിക്കണം കേട്ടാ....
എന്റെ ഉത്തരം
സു | Su
http://www.blogger.com/profile/12407389693824421585
സ്ത്രീ
ReplyDeleteമധുരപ്പതിനേഴ്(+20)
നാട്,
വെജ്,
പാചകം
പണി
(കണ്ണുമടച്ച്)
സു | Su
http://www.blogger.com/profile/12407389693824421585
ശശിയേട്ടാ, ഇനി കണ്ണു തുറന്നോ.. അവിടെ എവിടെയെങ്കിലും തടഞ്ഞ് വീഴണ്ട... :)
ReplyDeleteഅയ്യൊ അയ്യൊ...
ReplyDeleteഅഭിലാഷ് കരഞ്ഞതാ.
കൈത കണ്ണുമടച്ചു നടന്നപ്പോള്‍ കൈതമുള്ള് കേറിയെന്നു തോന്നുന്നു.
കണ്ണുമടച്ച് ....
ReplyDeleteരസമാ...അഭി.
(വേണോങ്കി പഠിച്ചോ!)
സുല്ലെ,
ഇടക്ക് പാളം വലിച്ചിടാന്‍ മറന്നു പോയി എന്ന് മാത്രം....
എന്റേമുത്തരം: സു | Su
ReplyDeleteനമ്പ്ര: 12407389693824421585
--
എന്റെ ഉത്തരം :- സു | Su
ReplyDeletehttp://www.blogger.com/profile/12407389693824421585
ആ നാലമത്തെ കമന്റ് കാണുമ്പോ ഖല്‍ബിനകത്തൊരു വേദന...
ReplyDeleteഇനീപ്പോ പറഞ്ഞിട്ടെന്താ... :(
പോയിന്റ് നിലയില്‍ ആദ്യമെത്തിയ മൂന്ന് മത്സരാര്‍ത്ഥികള്‍:
ReplyDelete1. ആഷ | Asha : 111
2. വല്യമ്മായി : 99
3. nardnahc hsemus : 67
വിശദവും വിശാലവുമായ സ്കോര്‍ കാണാന്‍ ഇവിടെ ഞെക്കുക.
നാലമത്തെ കമന്റ് കണ്ട് ഇട്ടതല്ല അഞ്ചാമത്തെ കമന്റ് :)
ReplyDeleteഎന്ന് ഞാന്‍ പറഞ്ഞോ? പക്ഷെ ആ ചിന്തിക്കുന്ന നേരം കൊണ്ട് ഉത്തരം പറഞ്ഞിരുന്നേല്‍ .. എന്ന് ന്റെ ഖല്‍ബിപ്പോ ഇടക്കിടക്ക് ചോദിച്ച് ഇടങ്ങാറാക്കുന്നു... അതുകൊണ്ടാ ... :)
ReplyDeleteഅവസരങ്ങള്‍ ആര്‍ക്കു വേണ്ടിയും കാത്ത് നില്‍ക്കാറില്ല അഭിലാഷ്.
ReplyDeleteഇന്നി ഖേദിച്ചിട്ട് കാര്യമില്ലല്ലോ?
യു നോട്ടി ഖല്‍(ബ്)നായക്!!
ReplyDeleteആഷ,വല്യമ്മായി; രണ്ട് പേരും ഉമ്മന്‍ ചാണ്ടീടെ ശിഷ്യകളായിരുന്നോ?
ReplyDeleteഎന്റെ ഉത്തരം: സു | Su
ReplyDeletehttp://www.blogger.com/profile/12407389693824421585
അതെന്താ തോന്ന്യാസി ഉമ്മൻചാണ്ടിയുടെ ശിഷ്യകളുടെ പ്രത്യേകത?
ReplyDeleteഅത്രെം പെറ്റിയടിച്ചില്ലായിരുന്നേല്‍ ഞാനുമെത്തിയേനെ 100 ന്റെ അപ്പുറത്ത്!!!
ReplyDelete(ഗദ്ഗദം)
അത് ശരിയാ അഞ്ചല്‍ക്കാരാ...
ReplyDeleteഎന്നാപിന്നെ ഞാനല്പം സീരിയസ്സവട്ടെ... യെസ്സ്.. ആയി.!!
അതായത് സംസ്കൃതത്തില്‍ ഒരു ചൊല്ലുണ്ട് മക്കളേ..
“ഉദ്യമേനൈവ സിദ്ധ്യന്തി കാര്യാണി ന മനോരഥൈഃ
നഹി സുപ്‌തസ്യ സിംഹസ്യ പ്രവിശന്തി മുഖേ മൃഗാഃ ”
എന്നുവച്ചാ, ഒരു ഉദ്യമം ചെയ്യണം എന്ന് കരുതിയാല്‍ അത് പിന്നേക്ക് വച്ചിട്ട് കാര്യമില്ല. ചുമ്മ മനോരഥം, സ്വപ്നം കണ്ടിട്ട് കാര്യമില്ല. അത് അപ്പൊ ചെയ്യുകതന്നെ വേണം. അല്ലാതെ ഇപ്പോ ചെയ്യണോ പിന്നെ ചെയ്യണോ എന്ന് ഗണ്‍ഫ്യൂഷനടിച്ചിട്ട് കാര്യമില്ല.. ന്ന്.
പിന്നെ “നഹി സുപ്‌തസ്യ സിംഹസ്യ പ്രവിശന്തി മുഖേ മൃഗാഃ ”
എന്ന് വച്ചാ:
ഉറങ്ങിക്കിടക്കുന്ന സിംഹത്തിന്റെ വായിലേക്ക് അതിന്റെ ഇര സ്വയം ചെന്ന് കയറുകയില്ല. എന്ന്.. മനസ്സിലായോ?
ഇവിടെ വല്യമ്മായി സംഗതി പ്രവര്‍ത്തിച്ചപ്പോ അഭിലാഷങ്ങള്‍ ചുമ്മ മനോരഥം കണ്ടിരുന്നു. എന്നിട്ടിപ്പോ പശ്ചാത്തപിക്കുന്നു. നമ്മള്‍ ജീവിതത്തില്‍ അപ്പപ്പോ ചെയ്യേണ്ട കാര്യങ്ങള്‍ അപ്പപ്പോ ചെയ്യണം എന്ന് ഗുണപാഠം...
കഴിഞ്ഞു. ഇനി ബാക്ക് റ്റു മൈ നോര്‍മല്‍ സ്റ്റേജ്....
ഹോയ് ഹോയ്....
:)
ഇനി മുതല്‍ അഭിലാഷ് മലയാളത്തില്‍ വല്ല ചൊല്ലുമുണ്ടെങ്കില്‍ പറഞ്ഞാല്‍ മതിയാവും.. ചുമ്മാ സംസ്കൃതം പറഞ്ഞ് പിന്നെ അത് മലയാളത്തില്‍ പറഞ്ഞ്.. ഛേ ഛേ... അറിയൂലെങ്കില്‍ പ്വായി മളയാലം പടി ചെല്ല! അല്യോ കൈപ്പള്ളീ?
ReplyDeleteഅല്ലാഷേച്ചീ രണ്ട് പേരും അതിവേഗം ബഹുദൂരം...
ReplyDeleteസു | Su
ReplyDeletehttp://www.blogger.com/profile/12407389693824421585
കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഈരണ്ടു പോയിന്റുകള്‍ ലഭിച്ചു. ഇതിലും ഞാനായിട്ടെന്തിന് കളയണം. :-)
ഇനിയിപ്പൊ പറഞ്ഞിട്ടും വല്യ കാര്യമില്ല എന്നാലും
ReplyDeleteഉത്തരം : സു | Su
http://www.blogger.com/profile/12407389693824421585
സൂചേച്ചിയുടെ പുതിയ പോസ്റ്റ് കണ്ടോ,ഗോമ്പറ്റീഷനെ കുറിച്ച് :)
ReplyDeleteഎന്റെ ഉത്തരം: സു | Su
ReplyDeletehttp://www.blogger.com/profile/12407389693824421585
12 കിട്ടാന്‍ വാശിയില്ല (സത്യത്തില്‍ എനിക്ക് അത് കിട്ടില്ലാ എന്നുള്ളത് എനിക്ക് മാത്രം അറിയുന്ന സത്യം) എന്നാല്‍ പിന്നെ എനിക്കും പോരട്ടേ ഒരു 2
ReplyDeleteഉത്തരം ::: സു | Su
http://www.blogger.com/profile/12407389693824421585
അഞ്ചലേ,
ReplyDeleteബെര്‍ളിയുടെ ഉത്തരം പറഞ്ഞതിനു എനിക്ക് കിട്ടിയ പോയിന്റ് ടേബിളില്‍ ചേര്‍ത്തിട്ടില്ല
This comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteഭാര്യമാര്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറില്‍ നിന്ന് കമന്റിടുന്ന ഭര്‍ത്താക്കന്മാര്‍ ശ്രദ്ധിക്കുക:-
ReplyDeleteഇനിയും സതീഷുമാര്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അവധാനതയോടെ കമന്റിടുക :)
(മുകളിലെ രണ്ട് കമന്റുകള്‍ ഏതവനിട്ടതാണോ ആവോ) :)
കൂടുതലൊന്നും പറഞ്ഞ് ചളമാക്കുന്നില്ല.
ReplyDeleteഎന്റെ ഉത്തരം സു | Su
http://www.blogger.com/profile/12407389693824421585
എന്റെ ചോദ്യം: ഇതാരുടെ കോപ്പി പേസ്റ്റ് ചെയ്തതാണൊന്ന് കണ്ടുപിടിക്കാമോ?
കണ്ടുപിടിക്കുന്നവർക്ക് പഞ്ചാരമിഠായി.
"പീത്സയാണിഷ്ടം. ബാക്കി പറഞ്ഞതിൽ ഭൂരിഭാഗവും ഞാൻ കണ്ടിട്ടില്ല. കഴിച്ചിട്ടുമില്ല. കഴിക്കാൻ സാദ്ധ്യതയുമില്ല."
ReplyDelete"ഡോക്ടർ സൂരജ് രാജന്റെ “മാംസാഹാരലേഖനം.”
"പ്രായമാവുമ്പോൾ തടി കൂടാതിരിക്കാൻ ശ്രദ്ധിച്ചുതുടങ്ങും."
സു | Su തന്നെ :)
എനിക്ക് വട്ടായി :(
My answer is : Su @ Suryagayathri
ReplyDeletehttp://www.blogger.com/profile/12407389693824421585
"പ്രാവാസ ജീവിതത്തിൽ എന്തെങ്കിലും നഷടമായിട്ടുണ്ടോ?
ReplyDeleteപത്തിരുപത് കൊല്ലം ഒരുമിച്ചിരുന്നിട്ട് ഒരു ദിവസം അച്ഛനേയും അമ്മയേയും വിട്ട് വേറൊരിടത്ത് പറിച്ച് നടപ്പെടുമ്പോൾ വിഷമം തോന്നിയിട്ടുണ്ട്."
Little Doubt any how
പെണ്‍കുട്ടികളെ കല്യാണം കഴിച്ചു പോകുന്നതും പ്രവാസ ജീവിതം ആയിട്ടു കൂട്ടുമെങ്കില്‍
My answer goes to
സു | Su
http://www.blogger.com/profile/12407389693824421585
സിജുവിന്റെ നഷ്ടപ്പെട്ട പോയിന്റിനെ കണ്ടെത്തിയിട്ടുണ്ട്. അതിനെ കൂട്ടിലടച്ചു.
ReplyDeleteനഷ്ടപ്പെടാന്‍ കാരണക്കാരനായതില്‍ ക്ഷമാപണം.
sd/-
സു | Su
ReplyDeletehttp://www.blogger.com/profile/12407389693824421585
പക്ഷെ തടികൂടാതിരിക്കാന്‍ ശ്രദ്ധിക്കും എന്നു പറഞ്ഞത് എന്തിനാണാവോ?
പെനാലിറ്റി അലര്‍ട്ട്:
ReplyDeleteഈ മത്സരത്തില്‍ സജീവമായി പങ്കെടുക്കുന്ന ഒരു ബ്ലോഗര്‍ ഇതര ബ്ലോഗുകളില്‍ ചെന്ന് പാവം ബ്ലോഗറന്മാരെ തോണ്ടിയും പ്രീണിപ്പിച്ചും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും താഴേ കാണും പ്രകാരം കമന്റുകള്‍ ഇട്ട് ഉത്തരം മനസ്സിലാക്കാന്‍ വളഞ്ഞ വഴികളിലൂടെ സഞ്ചരിയ്ക്കുന്നതായി വിവരം ലഭിച്ചിരിയ്ക്കുന്നു.
Blogger അഭിലാഷങ്ങള്‍ said...
പാട്ട് നന്നായീന്ന് പറേണേല്‍ ആദ്യം ഞാന്‍ ചോദിക്കുന്നതിന് ഉത്തരം പറയണം..
(സീക്രട്ടാണേ.. കൈപ്പള്ളി അറിയണ്ട..)
“35 - ഇതാരുടെ ഉത്തരങ്ങൾ “
“ഇത് നിങ്ങളല്ലേ നിങ്ങളല്ലേ......
അല്ലേ അല്ലേ ചൊല്ലൂ സൂൂൂൂൂ...“
ഇദ്ദേഹത്തിനു ജീ.പീ.സി. യിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം പെറ്റി ചാര്‍ത്താന്‍ നടപടികള്‍ തുടങ്ങി എന്ന് ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു.
ഇഷ്ടപ്പെട്ട വാഹനം ഏതാണു് ? (philosophy പറഞ്ഞു ഓവറാക്കണ്ട)
ReplyDeleteരണ്ട് നിലയുള്ള ബസ്.
രണ്ട് നിലയുള്ള ബസ്സിന് എത്ര നിലയുണ്ടാവും?
-സുല്‍
ഹെന്റഞ്ചല്‍ക്കാരാ.. അതൊരു തമാശയാണെന്റഞ്ചല്‍ക്കാരാ..
ReplyDelete(ഇനിയിപ്പോ.. ഞാന്‍ തമാശ എന്ന് കരുതുന്നത് മറ്റുള്ളവര്‍ക്ക് സീരിയസ്സായി തോനുന്നുണ്ടോ ന്റെ ദൈവേ... അഞ്ചല്‍, അതിന് പെറ്റി വേണ്ട... ബ്ലീസ്സ്സ്സ്സ്സ്സ്....)
:) :)
അഭിലാഷെ, സുമേഷെ, പ്രിയേ.. ഞാൻ നിങ്ങളെ പോലെ കമന്റുകൾ കണ്ട് ആരുടെയും പേരു പറയൂല്ല. ശരിയായാലും തെറ്റായാലും ഒറ്റയുത്തരം. കിട്ടിയാ ഊട്ടീ ഇല്ലെങ്കി ചട്ടി..;)
ReplyDeleteഷിഹാബ് പറഞ്ഞതാണതിന്റെയൊരു ശരി, ഞാനെന്തൊരു നിഷ്കളങ്കനാ..;)
യാരിദേ,
ReplyDeleteതിരോന്തോരത്ത് ശശി തരൂരിന്റെ ഹാലെന്താണ്? ജയിയ്ക്കുമോ?
എന്തൊരു ചോദ്യമാ അഞ്ചത്സ്..;) ഇവിടെ രാഷ്ട്രീയം പറഞ്ഞാൽ കൈപ്പള്ളീ എന്നെ ഓടീച്ചിട്ടു തല്ലും. എന്നാലും പറയാം.
ReplyDeleteകെട്ടിവച്ച കാശ് കിട്ടിയാ അത്രേം ഭാഗ്യം.;)
യാരിദേ,
ReplyDeleteഓഫടിയ്ക്ക് പെറ്റിയടിയില്ലാ എന്നാ കൈപ്പള്ളീ തിട്ടൂരം. ജീ.പി.സി വായിച്ചാല്ലാല്ലേ?
പാവം തരൂര്‍. തിരഞ്ഞെടുപ്പില്‍ ജയിയ്ക്കാന്‍ ഓനു യോഗം ഇല്ലാന്നു തോന്നുന്നു.
അഞ്ചല്‍,
ReplyDeleteഅതിന് പെറ്റിയടിക്കരുതേ...
ഒരിക്കേം കൂടി പറയാം: "ബ്ലീീീീീസ്സ്സ്."
കഷ്ടപ്പെട്ട് (കോപ്പിയടിച്ചൊക്കെ) ഉണ്ടാക്കുന്ന രണ്ട് രണ്ട് മാര്‍ക്കാണ്. അതൊക്കെ ഇങ്ങനെ ചുമ്മാ പെറ്റിയില്‍ എഴുതിച്ചേര്‍ക്കല്ലേ... ബ്ലീസ്...
ഇനി അല്പം സീരിയസ്സാവട്ടെ:
അഞ്ചല്‍ക്കാരന്‍, താങ്കള്‍ പറയുന്നു:
“ഇദ്ദേഹത്തിനു ജീ.പീ.സി. യിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം പെറ്റി ചാര്‍ത്താന്‍ നടപടികള്‍ തുടങ്ങി എന്ന് ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു“
എന്നാല്‍ ഞാന്‍ അങ്ങയെ ഒരു കാര്യം അറിയിച്ചുകൊള്ളുന്നു. ഈ പറയുന്ന ജീ.പീ.സി യില്‍ അങ്ങിനെ ബന്ധപ്പെട്ട ഒരു വകുപ്പും തല്‍ക്കാലം ഇല്ല. ആകെയുള്ളത് സെക്ഷന്‍ 4/10 ആണു. അതാണേല്‍ പറയുന്നത് :
“മത്സരം നടത്തിപ്പുകാരനെ phoneലൂടെയും ചാറ്റിലൂടെയും വിളിച്ചു ഉത്തരം പറഞ്ഞു് Trial എറിഞ്ഞു നോക്കുക“.
ഇത് ഉദ്ദേശിക്കുന്നത് കൈപ്പള്ളിയെ ആണു. അല്ലാതെ സു അല്ല മത്സരം നടത്തിപ്പുകാരന്‍. പിന്നെ ബന്ധപ്പെട്ട വകുപ്പിലെ സെക്ഷന്‍ 3 ഒബജറ്റീവിലെ ആദ്യ വരി തീര്‍ച്ചയായും കോടതി ശ്രദ്ധിക്കണം എന്ന് അപേക്ഷിക്കുന്നു.
ഇത്രയൊക്കെ പറഞ്ഞിട്ടും അനാവശ്യമായി പെറ്റിതന്നേ അടങ്ങൂന്നുണ്ടേല്‍ ഒരു ‘പകുതി പെറ്റി‘ ആ വല്യമ്മായിക്കും കൊടുക്കൂ. ‘ഗോമ്പിറ്റേഷനെ പറ്റിയുള്ള സുവിന്റെ പാട്ട് കണ്ടോ‘ എന്ന് ഈ പോസ്റ്റിന്റെ കമന്റ് ഏരിയായില്‍ പറഞ്ഞ് എല്ലാരേം പ്രലോഭിപ്പിച്ചതിന്...
അപ്പോ ഇത്രയുമാണ് എനിക്ക് കോടതിയെ ബോധിപ്പിക്കാനുള്ളത്. എന്നിട്ടും ബ്ലോജാമ്യം അനുവദിച്ച് കേസ് എഴുതിത്തള്ളീല്ലേല്‍ നിയമസഹായം തേടി സുപ്രിം ബ്ലോക്കോര്‍ട്ടില്‍ പെറ്റീഷന്‍ സമര്‍പ്പിക്കും എന്നുകൂടി ഇവിടെ വളരെ വിനീതമായി.. ‘വിനയകുനീയനായി‘ ബോധിപ്പിക്കുന്നു....
ഇനി ഞാന്‍ നോര്‍മ്മലാകട്ടെ...
ഹോയ് ഹോയ്...
:)
യാരിദ്...
ReplyDeleteഇവിടെ പഠാണികളിലും ഉണ്ട് ഇങ്ങനെയുള്ള നിഷ്ക്കളങ്കത... :) സംഗതി പിടി കിട്ടിയോ ?
my ഉത്തരം: സു | Su
ReplyDeletehttp://www.blogger.com/profile/12407389693824421585
ഓഹ് DEEP, ഒരുപാട് DOWN ആയിപ്പോയല്ലോ ഉത്തരം.. :)
ReplyDeleteപുടികിട്ടീല ഷിഹാബ്സ്..;)
ReplyDeleteസു | Su
ReplyDeletehttp://www.blogger.com/profile/12407389693824421585
നന്ദന്‍ജി, ഏറ്റവും ആദ്യം ഉത്തരം ഇടണമെന്നുണ്ട്. എന്തുചെയ്യാം, നമുക്ക് വരാന്‍ പറ്റുന്ന സമയമാവുമ്പോഴേക്ക് എല്ലാവരും ഇട്ടുകഴിഞ്ഞു :)
ReplyDeleteകൈപ്പള്ളി സാബ്,
ReplyDeleteഅടുത്തമത്സരം എപ്പോഴാ? സമയം പറഞ്ഞാല്‍ ഒരു വാം അപ്പൊക്കെ നടത്താമായിരുന്നു.
ദൈവമേ, ഈ പരിസരത്ത് ഒരൊറ്റ മനുഷ്യന്‍ പോലുമില്ലെന്നോ?? എന്താ ഇവിടെ ഒരു ശ്മശാന മൂകത???!!!!
ReplyDeleteകൈപള്ളീീീീീീീീീീീീീീീ
ReplyDeleteീീീീീീീീീീീീീീീീീീീ
ീീീീീീീീീീീീീീീീീീീ
ീീീീീീീീീീീീീീീീീീീ
ീീീീീീീീീീീീീീീീീീീ
ീീീീീീീീീീീീീീീീീീീ
ീീീീീീീീീീീീീീീീീീീ
ീീീീീീീീീീീീീീീീീീീ
ീീീീീീീീീീീീീീീീീീീ
ീീീീീീീീീീീീീീീീീീീ
ീീീീീീീീീീീീീീീീീീീ
ീീീീീീീീീീീീീീീീീീീ
ീീീീീീീീീീീീീീീീീീീ
ീീീീീീീീീീീീീീീീീീീ
കറങ്ങാന്‍ പോയാ. ഇതൊന്നു തീര്‍ത്തിട്ട് പോ.
-സുല്‍
1
ReplyDelete97
ReplyDelete98
ReplyDelete99
ReplyDelete100
ReplyDelete101
ReplyDelete102
ReplyDelete103
ReplyDeleteഇന്നു വല്ലതും നടക്കോ? റിസല്‍ട്ടേ ;)
ReplyDeleteഎവിടെ ഞാന്‍ ഉത്തരം കാണാന്‍ വന്നതാ ഇത് കണ്ടിട്ട് വേണം ഒന്നുറങ്ങാന്‍
ReplyDeleteആരുമില്ലേ എല്ലാരും പോയോ?
ReplyDelete?
ReplyDeleteweekend
ReplyDeletein pretty bads shape
ReplyDeleteപുള്ളി പുലി ഒന്നു ഗര്‍ജ്ജിച്ചേ... ഗ്ഗ്ഗ്ഗ്ഗ്ര് ര്‍ ര്‍ ര്‍ ഇങ്ങിനെ... എല്ലാവരും ഒന്നു ഉണരാനാണ് :)
ReplyDeletesee guys tomorrow]
ReplyDeletej
]
okay let me see who this is
ReplyDeleteശരി ഉത്തരം:
ReplyDeleteഎന്നെ ബ്ലോഗിൽ മലയാളം എഴുതാൻ ആദ്യം സഹായിച്ച എന്റ് പ്രിയ സഹോദരി.
സൂര്യഗായത്രി
12407389693824421585
വെള്ളിയാഴ്ച്ച അവധി
ReplyDeleteഅപ്പോള്‍ അതും കഴിഞ്ഞു.... ഇന്നിനി ഇരിക്കണോ?
ReplyDeleteഎന്റെ ഉത്തരം
ReplyDeleteസു | Su
http://www.blogger.com/profile/12407389693824421585
ദേ പിന്നേമ്
ReplyDeleteഞാന്‍ ഉത്തരമെഴുതി വന്നപ്പോഴേക്കും
കൈപ്പള്ളീ പറഞ്ഞു കഴിഞ്ഞു:( :(
കൈപ്പള്ളി കണ്ട ആലിപ്പഴമെക്കെ വാരി തിന്ന് ഫിറ്റ്!
ReplyDeleteഇതു പറഞ്ഞതുപോലെ കൈപ്പള്ളി അണ്ണന്‍ റ്റോട്ടലി ഫിറ്റാണല്ലാ .. അണ്ണനെ മല്യാളിക്കാന്‍ പടിപ്പിച്ചത് സൂചേച്ചിയാര്‍ന്നാ.. അറിഞ്ഞില്ലാരുന്നല്ല്.. (എന്നെ പടിപ്പിച്ചത് ഇഞ്ചിപ്പെണ്ണാന്ന് ഞാന്‍ ആരോടും പറയണ്ടാന്ന് തീരുമാനിച്ചേക്കുവാ )
ReplyDeleteഅതുശരി..
ReplyDeleteഅങ്ങിനെ വരട്ടേ...
അപ്പോ സൂവായിരുന്നു കൈപ്പള്ളിയെ മലയാളം പഠിപ്പിച്ചത് അല്ലേ!
ഹോ....ആ ധൈര്യത്തെ നമിയ്ക്കുന്നു.
കൈപ്പള്ളി ജീയെ മലയാളം ടൈപ് ചെയ്യാന്‍ മരിയാതക്ക് പടിപ്പിക്കാത്തെന് സു സമാതാനം പറയണം..
ReplyDeleteഎന്റെ പേരു പറഞ്ഞ എല്ലാവർക്കും, ഇതിൽ പങ്കെടുക്കാൻ വന്നവർക്കും സ്നേഹം.
ReplyDeleteഞാൻ പറഞ്ഞ ഉത്തരങ്ങൾ നോക്കി വേഗം കണ്ടുപിടിക്കാൻ കഴിയുമെന്ന് എനിക്കറിയാമായിരുന്നു. കഴിഞ്ഞ ഏതോ പോസ്റ്റിൽ വല്യമ്മായിയും ആഷയുമൊക്കെ അത് ഞാൻ അല്ലെന്ന് പറഞ്ഞപ്പോൾ ഉറപ്പായി. പിന്നെ നിയമവും ഉണ്ടായിരുന്നല്ലോ തെറ്റിദ്ധരിപ്പിച്ച് ഉത്തരം എഴുതരുതെന്ന്. ഇല്ലെങ്കിലും അങ്ങനെ ചെയ്യില്ലായിരുന്നു. പക്ഷെ എന്റെ ഉത്തരങ്ങളുടെ പോസ്റ്റ് വേഗം വരുംന്ന് വിചാരിച്ചില്ല. അതുകൊണ്ടാണ് പാട്ട് ബ്ലോഗിലിട്ടത്.
പിസയാണിഷ്ടം എന്നു പറഞ്ഞത് ശരിയാണ്. കപ്പയും പൊറോട്ടയും ഇഷ്ടമാണ്. അതു മാത്രം എടുത്തുപറയാമോന്ന് സംശയം ഉള്ളതുകൊണ്ടാണ് പറയാതിരുന്നത്. ബീഫ്...തുടങ്ങി ബാക്കിയുള്ളതൊന്നും ഞാൻ കണ്ടിട്ടില്ല. അതുകൊണ്ടാണ് ഭൂരിഭാഗവും കണ്ടില്ല എന്നു പറഞ്ഞത്.
ക്ലൂ ആവശ്യമുള്ളവർക്ക് മധുരപ്പതിനേഴ് എന്നുള്ളതൊരു ക്ലൂ ആയിരുന്നു. എന്റെ പ്രൊഫൈലിൽ വയസ്സ് വെച്ചിട്ടുണ്ട്. പിന്നെ ഇപ്പോഴുള്ളതിൽ നിന്ന് 20 വർഷം പിറകോട്ട് പോയാൽ 17 വയസ്സ് മുതൽ തടികൂടാതിരിക്കാൻ ശ്രദ്ധിക്കും എന്നു പറഞ്ഞു. ഇപ്പോ തടിയുണ്ടെന്ന് എപ്പോഴും പറയാറുണ്ട്. ഞാൻ പണ്ട് ജീവിച്ചുവന്ന പതിനേഴിന്റെ കാര്യമല്ലല്ലോ പറഞ്ഞത്. ഇനീം 20 കുറച്ചുകിട്ടിയാൽ ചെയ്യുന്ന കാര്യമല്ലേ പറഞ്ഞത്. ഭാവന...ഭാവന...
അവസാനം വായിച്ചെന്ന് പറഞ്ഞ രണ്ട് പോസ്റ്റിലും കമന്റ് ഇട്ടിരുന്നില്ല.
പാചകപരീക്ഷണത്തിന്റെ കാര്യവും പറഞ്ഞു. ദൈവത്തിൽ വിശ്വസിക്കുന്നെന്ന് ഉത്തരത്തിലുണ്ട്. ബ്ലോഗിലും പറയാറുണ്ട്.
ഡബിൾഡക്കർ ബസ്സിനെ മലയാളീകരിച്ചതാണ് രണ്ട് നിലയുള്ള ബസ്. ബോറായല്ലേ? അങ്ങനെ പറയേണ്ടായിരുന്നു അല്ലേ? എനിക്ക് അതിൽ കയറാൻ ഇഷ്ടമാണ്. മുംബൈയിൽ പോകുമ്പോൾ കയറാറുണ്ട്.
പ്രവാസം പറിച്ചുനടൽ തന്നെ. ജനിച്ച് വളർന്ന സ്ഥലത്തുനിന്ന്, സാഹചര്യം കൊണ്ടുള്ള മാറ്റം.
അവസാനം, ബ്ലോഗ് മീറ്റിനെക്കുറിച്ച് പറഞ്ഞതിൽ, ആദ്യം ഉത്തരമെഴുതണോന്ന് സംശയം ഉണ്ടായിരുന്നു. അങ്ങനെയൊരു ബ്ലോഗ് മീറ്റിനെക്കുറിച്ച് ഞാൻ പോസ്റ്റിൽ എഴുതിയപ്പോൾ, ഈ ലിസ്റ്റിൽ ആകെ പ്രതികരിച്ചത് വല്യമ്മായി ആണെന്നാണ് ഓർമ്മ. പിന്നെ ഒരുവിധം അറിയാവുന്നവരെക്കുറിച്ച് എഴുതി. എല്ലാരേം എഴുതുന്നതിൽ എനിക്കൊന്നുമില്ല. പക്ഷെ, നമ്മളെഴുതുന്നത് മറ്റുള്ളവർ എങ്ങനെ കാണും എന്നറിയില്ലല്ലോ. അതുകൊണ്ട് വിട്ടു. ഇഷ്ടമായില്ലെങ്കിൽ ക്ഷമിക്കണം എന്നെഴുതിയതും ആ ഒരു സംശയത്തിന്റെ പേരിലാണ്.
ചോദ്യവും ഉത്തരവും പോസ്റ്റിൽ ഇട്ട്, കണ്ടുപിടിക്കുന്നത് സമയം കളയുന്ന ഒരു പരിപാടിയാണ് എന്നെനിക്ക് തോന്നാറുണ്ട്. അല്ലെങ്കിൽ പുസ്തകം പോലെ എന്തെങ്കിലും ആയിരുന്നെങ്കിൽ കുറച്ചുകൂടെ നന്നായേനെ. പല ബുക്കുകളും വാങ്ങണമെന്ന് തോന്നിപ്പിച്ചു ഓരോരുത്തരുടേയും ബുക്കുകൾ.
എന്നാലും എല്ലാരേം ഈ ബ്ലോഗിൽ കാണുമ്പോൾ, വെറുതേ ഓഫടിക്കുമ്പോൾ നല്ല സന്തോഷമുണ്ട്. സുഖമില്ലാതായപ്പോൾ, പല പോസ്റ്റിലും വന്ന് നോക്കാൻ കഴിഞ്ഞില്ല. ചിലതിലൊക്കെ, പല ഭീകരതെരച്ചിലും നടത്തിവന്ന് പൊട്ട ഉത്തരങ്ങൾ പറഞ്ഞ്, അതുതന്നെ ശരി എന്നും വിചാരിച്ച് ഇരുന്നിട്ടുണ്ട്. അവസാനം ഫലം പറയുമ്പോളാണ് മനസ്സിലാവുക. എന്നാലും പങ്കെടുത്തു.
എല്ലാരോടും മിണ്ടണമെന്നും പരിചയപ്പെടണമെന്നും ഒക്കെ എപ്പോഴും വിചാരിക്കും. പിന്നെ വിചാരിക്കും എന്റെ തലവേദനകൾ നിങ്ങൾക്കും പകർത്തുന്നതെന്തിനാന്ന്. അല്ലാതെ, അടുക്കാത്തതിന് വേറെ ഒരു കാരണവുമില്ല. എന്നെങ്കിലും ഒരുദിവസം ഞാനും എല്ലാരുടേം ശരിക്കുള്ള സുഹൃത്താവുമായിരിക്കും. വെറും പോസ്റ്റിലും കമന്റിലുമല്ലാതെ.
പങ്കെടുക്കാൻ അവസരം കിട്ടിയതിൽ സന്തോഷം. (സഹോദരിയെന്ന് പറഞ്ഞിട്ട്, നന്ദി പറയുന്നത് മോശം).
കൈപ്പള്ളി ആ ഭീകരസത്യം ഇവിടെ പറഞ്ഞതിനുശേഷം, ഇനി ബൂലോഗത്ത് എന്റെ അവസ്ഥയെന്തായിരിക്കും. പഠിപ്പിച്ച ആൾ ശരിയല്ലാഞ്ഞിട്ടാണ് പഠിപ്പ് ശരിയാവാത്തതെന്ന് മനസ്സിലാക്കുമെന്നോർക്കുമ്പോൾ....ങാ...സാരമില്ല.
ഇനി പങ്കെടുക്കാൻ പോകുന്നവർക്കും, ആളെ കണ്ടുപിടിക്കാൻ പോകുന്നവർക്കും ആശംസകൾ. :)
കൈപ്പള്ളിയണ്ണന്‍ 25-ആമത്തെ പോസ്‌റ്‌റില്‍ പറഞ്ഞു...
ReplyDeleteKaippally കൈപ്പള്ളി said...
ജോഷി- കഴിഞ്ഞ പോസ്റ്റിൽ അവതരിപ്പിച്ച വ്യക്തിയുടേ post കാണാതെ പങ്കേടുത്തു. (Section 4/1)
ജോഷി ഒന്നിലധികം ഉത്തരങ്ങൾ പറഞ്ഞു (Section 4/5)
സുനീഷ് പരസ്യം ചെയ്തതിനാൽ എല്ലാ മത്സരങ്ങളിൽ നിന്നും ban ചെയ്തിരിക്കുന്നു.
എന്നെയാണ് ഉദ്ദേശിച്ചതെങ്കില്‍ എന്തരണ്ണാ, ചുമ്മാ വെറൈറ്‌റിക്കിട്ട കമന്‍റായിരുന്നു ലത്. ബ്ലോഗിങ്ങ് ഏതാണ്ട് പൂര്‍ണ്ണമായും കുറേ നാളത്തേക്ക് നിര്‍ത്തിയ ആളാണ് ഞാന്‍. ആദ്യമൊക്കെ എന്‍റെ ബ്ലോഗില്‍ കമന്‍റ് വീഴണെമെന്നും ആള്‍ക്കാര്‍ വായിക്കണമെന്നും ഒക്കെ ആഗ്രഹമുണ്ടായിരുന്നു. ഇപ്പോള്‍ അതും ഒട്ടുമില്ല. പിന്നെന്തിനണ്ണാ ഞാന്‍ പരസ്യം പതിക്കുന്നത്? മുന്‍പറഞ്ഞതു പോലെ ചുമ്മാ ഒരു ചേഞ്ചിന് ഇട്ടതാണ്. ആരോ അത് ഡിലീറ്‌റ് ചെയ്തു, നല്ലത്. യാഹൂവിന്‍റെ ചാറ്‌റ് ഗ്രൂപ്പിലൊക്കെയുള്ള പോലെ ഇവിടെയിതൊക്കെ വായിക്കുമ്പോള്‍ ഒരു സന്തോഷം. അതിനാണ് അതിന് വേണ്ടി മാത്രമാണ് ഇങ്ങോട്ടു വരുന്നത്. ഇവിടെയൊക്കെയുള്ളവരെ ജീവിതത്തില്‍ ഒരിക്കലെങ്കിലും നേരിട്ട് കാണാമെന്ന് ഞാന്‍ വിചാരിക്കുന്നില്ല. പിന്നെ ആകപ്പാടെ ഇച്ചിരെയുള്ളയീ ജീവിതത്തില്‍ ഇതൊക്കെയൊരു കുഞ്ഞു സന്തോഷമൊക്കെയായതു കൊണ്ട് ഇടയ്കു വന്നു വായിച്ച് പോകുന്നു. കമന്‍റിടാന്‍ സമയമുണ്ടെങ്കില്‍ ഇട്ടു പോകുന്നു. അത്രേ ഉള്ളൂ.
(ബാന്‍ ചെയ്തതു കൊണ്ടൊന്നും എനിക്ക് ഒരു പ്രശ്നവുമില്ല കേട്ടോ. ഞാന്‍ ഇടയ്ക്കു വന്ന് വായിച്ച് പോകും. പറ്‌റുവെങ്കില്‍ കമന്‍റും ഇടും).
ദോണ്ടെ കടലമ്മ വിളിക്കുവാ... പോയി വരട്ടെ മുത്തേ (അമരം സ്‌റ്‌റൈലില്‍... ഗദ്ഗദത്തോടെ)
നാട്ടില്‍ നിന്ന് ഗോദയിലേക്ക് ചാടിയേ!!!!ഞാനിങ്ങുനാട്ടിലെത്തി കൂട്ടരേ.
ReplyDeleteകൈപ്പള്ളീീീീീീീീീീീീീീ അടുത്ത മത്സരം എപ്പോഴാ മാഷേ. തുടങ്ങ്...
ഞാനിപ്പോ ഇന്ത്യന്‍ സമയത്തില്‍ കാത്തുകാത്തിരിക്കുവാണേ.
ഇങ്ങളെന്നിട്ടെവിടെ മളയാലം പഠിച്ചെന്നാ കൈപ്പള്ള്യേ? ;)
ReplyDeleteഗള്‍ഫുകാരുടെ സൌകര്യം നോക്കി വെള്ളി അവധി പ്രഖ്യാപിച്ചത് വളരെ പൈശാചികവും മൃഗീയവുമായ നടപടി പോയി..
ഇന്നത്തെ “ഗുഡി പഡ്‌വ” പ്രമാണിച്ച് കിട്ടിയ ഛുട്ടിയില്‍, ഫുള്‍ടൈമര്‍ ആവാമെന്നു കരുതിയതാ.. ഒരൂസം പോയി..
(ചലോ പിള്ളേരെ.. ഇനീന്ന് പാര്‍ക്കിലോ ഷോപ്പിംഗിനോ എവിടാന്ന് പോണ്ടേന്ന് വച്ചാ പറഞ്ഞോളാ പോവാന്‍ ഞാന്‍ റെഡി.. എയ് ദെന്റെറ്റ് പിള്ളേരോടാ.. :))
ഓരോരുത്തരുടെ ഗതിയേ...(അതോ ഗതികേടോ?) പറന്ന് പറന്ന് പറന്ന് നാട്ടീച്ചെന്നിട്ടും കമ്പ്യൂട്ടറിന്റെ മുന്നിൽ...
ReplyDeleteസമയം കളയാതെ ആ പുട്ടുകുറ്റിയുമെടുത്തോണ്ട് മുറ്റത്തോട്ടിറങ്ങി നാലാളേ പേടിപ്പിക്കാൻ നോക്ക്...
പുട്ടുകുറ്റി കൊണ്ടുവന്നില്ല മക്കളേ.. ഇന്നവധിയാണെന്നോ... ഗോമ്പറ്റീഷന്‍ ഇല്ലേ... അയ്യേ... അതേതായാലും നന്നായി. ഇനി കമ്പ്യൂട്ടര്‍ അടച്ചുവച്ചിട്ട് വെളിയിലോട്ടൊന്നിറങ്ങട്ടെ.
ReplyDeleteസുമേശേ, ഞാനും അതു തന്നെയാ വിചാരിച്ചത്. ഇവിടെയിന്ന് തെലുങ്കരുടെ ന്യൂ ഇയറാ... അവധി..
ReplyDeleteപത്ത് പേരുടെ വായിലിരിക്കുന്നത് കേൾക്കാമെന്ന് വെച്ച് വന്നതാ...അതിങ്ങനയായി.
കൈപ്പള്ളിയുടെ പ്രത്യേക ശ്രദ്ധയ്ക്ക് ഇതിന് ഹോമ്പൻസേഷനായ് ഞായറാഴ്ച മുതൽ അടുത്തവെള്ളി വരെ ഗോമ്പറ്റീഷൻ നിർത്തി വെയ്ക്കണം.( ഞങ്ങള് നാട്ടിലേയ്ക്ക്...)
അയ്യോ എളുപ്പം തൊടങ്ങിയ്ക്കോ കൈപ്പള്ളി. അപ്പു പോയി.
ReplyDeleteശ്ശേഡാ ഇന്നു കന്നട ന്യൂ ഇയര്‍ ‘ഉഗാദി’ കാരണം അവധിയായിരുന്നു. ഫുള്‍ ടൈം ഗോമ്പറ്റീഷനില്‍ പങ്കെടുത്ത് മാര്‍ക്ക് വാരിക്കൂട്ടാമെന്നായിരുന്നു പരിപാടീ.. ഹെന്നാലുമെന്റെ കൈപ്പള്ളീ.. :(
ReplyDeleteകൈപ്പള്ളിമാഷേ.. വെറുതെ ഒരു ഗോമ്പറ്റീഷന്‍ തുടങ്ങിക്കൊടുമാഷേ... കാര്യമായിട്ടുതന്നെ പറയുവാ.. നമ്മുടെ ഇന്ത്യന്‍ ടീം മൊത്തം ഇന്നു വീട്ടിലിരിക്കുവാണേ. ഗള്‍ഫിലുള്ളവര്‍ക്ക് ഒരല്പം പോയിന്റ് കുറഞ്ഞേക്കുമെന്നല്ലേയുള്ളൂ. സാരമില്ല. എന്നാലും ഈ ചാറ്റ് റൂമിലെ രസം പോവാതെയിരിക്കട്ടെ....
ReplyDeleteഅടുത്ത മത്സരം UAE സമയം: 17:00
ReplyDeleteഓ....താങ്ക്യൂ... അത്രേം പോണമായിരുന്നോ.. ഇന്ത്യന്‍ സമയം 17 നു ആക്കൂന്നേ !!
ReplyDeleteസമയം മാറ്റുന്നതല്ല. അതു ചോദിച്ച് ഇനി chatൽ ആരു വന്നാലും petty അടിക്കും. മാത്രമല്ല. ഇന്നു (27-03-2009) സ്വകാര്യമായി നടക്കുന്ന കുടുമ്പ സന്ദർശനത്തിൽ, അവിടെ കണ്ടു മുട്ടുന്ന ആരും എന്നോടു് ഈ മത്സരത്തിനെ കുറിച്ച് ഒന്നും ചോദിക്കാൻ പാടുള്ളതകുന്നതല്ലാതതാക്കുന്നതാണു്.
ReplyDeleteഇങ്ങേർക്കാരാണ്ട് പെറ്റിയിൽ കൈവിഷം കൊടുത്തിട്ടുണ്ട്!
ReplyDeleteവൈകിട്ട് കണ്ടാ ഒന്നു ചിരിക്കാമോ, അതോ ഇനി അതിനും അടിക്കുമോ പെറ്റി???:):):)
എന്നോടു് ഈ മത്സരത്തിനെ കുറിച്ച് ഒന്നും ചോദിക്കാൻ പാടുള്ളതകുന്നതല്ലാതതാക്കുന്നതാണു്.
ReplyDeleteഇതെന്താ!!! മലയാള ഭാഷയുടെ ഉന്നമനത്തിനായി പുതിയ വാക്ക് ആണോ? എന്നാലും ഇതു വായിക്കാന്‍ കുറച്ചു പാടാണേ. രണ്ടുവട്ടം നാക്ക് വടിച്ചാലും ഇതു നാക്കില്‍ വരൂല...
-സുല്‍
പാടുള്ളതകുന്നതല്ലാതതാക്കുന്നതാണു്.
ReplyDeleteഹും !നെട്ടൂണാണോണാണോണാണോടാ കളി ?!
സൂവേ നമഃ ! :)
ഞാനൊന്നും ചോദിക്കുന്നതല്ലാതതുക്കുന്നതാണല്ല.
ReplyDeleteഅല്ല. അപ്പുവിനെന്താ ഇന്ത്യൻ ടൈമിനോടിത്ര താല്‍പ്പര്യം?
ഇനിയിപ്പോ ഇതിന് പെറ്റിയുണ്ടോ?
അടിച്ചാൽ രക്ഷപ്പെട്ടു. കന്നിപ്പെറ്റിയാകും.
ആ പുതിയ വാക്ക് ഇത്രെം കാലം ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നു കൈപള്ളി, സൂ പോസ്റ്റില്‍ ഗുരുദക്ഷിണ സമര്‍പ്പിക്കാന്‍.
ReplyDeleteനമിച്ച് തള്ളെ. ഉങ്കള്‍ താന്‍ ശരിയാന ശിഷ്യന്‍.
-സുല്‍
പത്തു പതിനാലു വര്‍ഷമായി ഞാന്‍ "പത്നി" എന്നു പറഞ്ഞു പഠിപ്പിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട ഒരു പാക്കിസ്ഥാനിയുണ്ട് എന്റെ ഓഫീസില്‍.
ReplyDeleteഇന്നു ഞാന്‍ അവനോടൊരു പുതിയ ടീച്ചറെ പറ്റിപ്പറഞ്ഞു. സു/Su
അവന്‍ പറയൂവാ ശൂ.. (കോന്‍?)
ദുഫായിലിപ്പോ എന്നാ സമയൻ?
ReplyDeleteഇബ്‌ഡ 2:43 PM....
ReplyDeleteഇത് ചിലപ്പോ കുറച്ച് കഴിഞ്ഞാ മാറിയേക്കാം..
ദാ ഇപ്പത്തന്നെ മാറി.. 2:44 PM..
ഇനീം മാറും.. അതിന് മുന്‍പേ പോസ്റ്റട്ടെ...
:)
ലാഷ് ബ്ബീട്ടിലാണോ? ഊണുകഴിഞ്ഞോ? എന്തൊക്കെ വിശേഷങ്ങൾ?
ReplyDeleteനമ്മുക്കിങ്ങനെ കൊച്ചുവർത്തമാനമൊക്കെ പറഞ്ഞ് 5 മണിയാക്കാം.
ഗള്‍ഫില്‍ “മണിയഞ്ചാകാറായില്ലെ? ???“
ReplyDeleteഇല്ലേ?
പക്ഷെ ഇന്ത്യയില്‍ ചാകാറായി ട്ടാ....
ഇല്ലില്ല.4.48
ReplyDeleteThis comment has been removed by the author.
ReplyDeleteചാവാറായില്ലെങ്കില്‍ കുത്തിയെടുത്ത് കത്തികൊല്ലൂ!!
ReplyDeleteസതീശേട്ടാ,
ReplyDelete'ലാഷ്’ വീട്ടിലല്ല, മോര്‍ച്ചറിയില്‍!!
:)
അയ്യോ ദേ സതീശ് ഭായ്, പെറ്റു!!
ReplyDelete(പെറ്റി എന്നു തിരുത്തി വായിയ്ക്കുക)
കമന്റ് ഡെലിറ്റിയാല്‍ പെറ്റി ഉറപ്പ്!!!
യാർ? യാരേ?
ReplyDeleteഅഭിലാഷ് പേടിച്ചുപോയെന്നു തോന്നുന്നു.
അലമ്പുകളെല്ലാം ഇപ്പൊ തന്നെ പിരിഞ്ഞു പോയ്കോണം. 144 പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ടാലുടനെ വെടിവെക്കാനും..;)
ReplyDeleteയാര്‍ യാരെ അല്ല...
ReplyDeleteയാരിദ് യാരിദ് എന്നാ...
ദേ വന്നിട്ടുണ്ട്!!!
അതേയോ?
ReplyDeleteഹൊ. സമാധാനായി.അങ്ങനെങ്കിലും ഒരു പെറ്റി കിട്ടുമല്ലോ.
ഞാനും അഭിലാഷിന് പഠിക്കുവാ...
അഭിയേ സമാധാനമായോ? പറഞ്ഞത് കേട്ടില്ലേ?
ReplyDeleteഅലമ്പുകളല്ല യാരിദേ.. പാമ്പുകള്‍ എന്നു പറ!
ReplyDelete5 മണിയാവാറായതോടെ പാമ്പുകള്‍ മാളത്തില്‍ നിന്നും ഓരോന്നായി ഗോമ്പറ്റീഷന്‍ ഗ്രൌണ്ടിലേയ്ക്ക് എത്തിതുടങ്ങി!!!
എല്ലാത്തിനും പെറ്റിയടിച്ചു ഒരു വഴിക്കാക്കി കളയും. ചുമ്മാ കയ്യിലിരിക്കുന്ന പായന്റുകള് കളയാതെ പയലുകളെ..;)
ReplyDeleteസഭ പിരിച്ചു വിട്ടിരിക്കുന്നു. എല്ലാരും വീട്ടീപോയി കെടന്നൊറങ്ങിയാട്ടെ...
ReplyDeleteഓ.. പിന്നേ...
ReplyDeleteഒരു കാര്യമറിയാമോ? മുകളില്‍ ഒരു പെനാള്‍ട്ടി അലര്‍ട്ട് കാണുന്നുല്ലേ? അത്ര പ്രകാരം എനിക്ക് അന്യായമായി പെനാള്‍ട്ടി കിട്ടിയാല്‍ സതീശേട്ടാ, ഉറപ്പായും ഞാനീ ഗോമ്പിറ്റേഷന്‍ ബഹിഷ്കരിക്കും. പണ്ട് ഞാന്‍ ഇടിവാളിന് പഠിക്കുകയായിരുന്നു. പക്ഷെ ഇപ്പോ മാര്‍ക്കൊക്കെ ഇഷ്ടപ്പെടാന്‍ തുടങ്ങി. ചുമ്മ പെറ്റിയൊന്നും താങ്ങി നടക്കില്ല. ഞാന്‍ ഡീസന്റായി. ഒരിക്കല്‍ 12 മാര്‍ക്ക് കിട്ടിയമുതലാ ഈ മനം മാറ്റം.. അതോണ്ട് അഭിലാഷിന് പഠിക്കുവാ എന്ന വാചകം നിരുപാധികം പിന്വലിക്കുക..
ഐ ഹേറ്റ് പെറ്റീസ് നൌ... :)
ദേ ഞാന്‍ പിരിഞ്ഞു!
ReplyDeleteഅഭിലാഷ് നന്നാകാൻ തീരുമാനിച്ച വിവരം ഞാനറിഞ്ഞിരുന്നില്ല.എന്തായാലും നന്നാവാൻ തീരുമാനിച്ചവരെ വഴളാക്കാൻ ശ്രമിക്കാൻ എന്റെ മനസനുവദിക്കുന്നില്ല.
ReplyDeleteഅതോണ്ട് നിർഗുണപരിഹാരപാഠശാലയിൽ കേറിയതിന്റെ സന്തോഷത്താൽ ഞാൻ മേപ്രസ്താവിച്ച എല്ലാ ആരോപണങ്ങളും നിരുപാധികം പിൻവലിക്കുന്നു.
ഞാമ്പോണൂ...
ReplyDeleteസതീശേ...
ReplyDelete“വഴളക്കാന്‍...
മേപ്രസ്താവിച്ച....”
മലയാളം ട്യൂഷനു സൂവിനെ നിയമിച്ചോ ? :)
ഞാൻ പോയീ...
ReplyDeleteപോവ്വാണോ സതീശേട്ടാ?
ReplyDelete“ലാഷ് ബ്ബീട്ടിലാണോ? ഊണുകഴിഞ്ഞോ? എന്തൊക്കെ വിശേഷങ്ങൾ?“
മറുപടി പറയാന്‍ മറന്നു: ഓഫീസിലാ മാഷേ. ഒരോരോ ഗതികേട്. ഒരോരുത്തന്‍മാരെ കെട്ടിയെടുത്തിട്ടുണ്ട്, ഫ്രൈഡെയും കുളമാക്കാന്‍..
ഇന്ന് ഇവിടെ ഷാര്‍ജ്ജയില്‍ ബ്ലോഗേസിന്റെ ഒരു ഗെറ്റ് ടുഗെതര്‍ നടക്കുകയാണു. ഞാനും പോകേണ്ടതായിരുന്നു, പക്ഷെ ഓഫീസിലായിപ്പോയി.. എല്ലാരും അവിടെ അടിച്ചുപൊളിക്കുവാകും..
ഈ കൈപ്പള്ളി എങ്ങിനെയാണാവോ 5 മണിക്ക് അടുത്ത മത്സരം തുടങ്ങുക.... പോസ്റ്റ് ഓട്ടോ ഷെഡ്യൂള്‍ ചെയ്ത് വച്ചിട്ടുണ്ടാവുമായിരിക്കും. അങ്ങേരും പോയിട്ടുണ്ടല്ലോ ഗെറ്റ് ടുഗെദറിന്. ആ.. അറിയില്ല. പിന്നെ വേറെന്തൊക്കെയാ വിശേഷം.
സിയ, അത് എനിക്കും ഒരു പുതിയ അറിവായിരുന്നു. സൂര്യഗായത്രി ആണു മലയാളം ടൈപ്പിങ്ങിന്റെ ബാലപാഠങ്ങള്‍ കൈപ്പള്ളിയെ പഠിപ്പിച്ചത് എന്നത്. മലയാളം എ.ബി.സി.ഡി അറിയാത്ത ഒരാളെ ഇത്രയെങ്കിലുമാക്കാന്‍ ആ ബാലപാഠങ്ങള്‍ക്ക് സാധിച്ചല്ലോ.. സുവിന് നന്ദിയും ആശംസകളും.. ഈ സുറ്റുഡന്റെ ബാക്ക് ബെഞ്ച് സ്റ്റുഡന്റായിരിക്കും അല്ലേ? മൊത്തം അച്ചരസ്‌പുരടതയില്ലായ്മ.. സ്പെല്ലിങ്ങ് മിസ്റ്റേക്ക്സ്.. ആകെ അലമ്പന്‍ സ്റ്റുഡന്റ്.. അല്ലേ സൂ.... അല്ലേ സൂ...
(ഈ “അല്ലേ അല്ലേ സൂ...“ ആണു പെനാള്‍ട്ടി അലേര്‍ട്ട് ക്ഷണിച്ച് വരുത്തിയത്..) :(
इन्तहा हो गई, इंतज़ार की
ReplyDeleteआई ना कुछ खबर, कैपपु भाई की
ये हमें है यक़ीं, बेवकूफ वो नही
फिर वजह क्या हुई, इंतज़ार की
മാരാർജീ യേ ക്യാഹൈ ജീ,
ReplyDeleteഹംകോ കുച് ഭീ സമഛ് ഭീ നഹി ആരാ..
ഇംതസാർ കർത്തേ ഹുവേ ഹം ഭീ ബേകാർ മേം ആഗയി(ഗയാ..) ഹൈ,ഹോ,ഹൂം ഏതാ ശരി അതെടുത്തോ.
മലയാളം പറഞ്ഞ് പറഞ്ഞ് മടുത്തു. ഹിന്ദി പറയാൻ ഒരാളെ കിട്ടിയല്ലോ.സിർഫ് ചാർ മിനിറ്റ് ബാക്കി ഹൈ.
ReplyDeleteതോടാ ഓര്‍ ഇന്‍തസാര്‍ കര്‍ലോ . കൈപ്പു ഭായ് ആ ജായേഗാ...
ReplyDeleteഗോമ്പറ്റീഷന്‍ ലമ്പര്‍ 36 തുടങ്ങി...
ReplyDeleteഡും ഡും ഡും.....
മത്സര ഫലം:
ReplyDelete1. വല്യമ്മായി : 12
2. അഗ്രജന്‍ : 8
3. സാജന്‍| SAJAN : 6
4. അഭിലാഷങ്ങള്‍ : 4
5. പ്രിയ : 2
6. തോന്ന്യാസി : 2
7. ഇക്കാസ് : 2
8. സുൽ | Sul : 2
9. അനില്‍ശ്രീ : 2
10. nardnahc hsemus : 2
11. Siju | സിജു : 2
12. നന്ദകുമാര്‍ : 2
13. ഷിഹാബ് മോഗ്രാല്‍ : 2
14. kaithamullu : കൈതമുള്ള് : 2
15. ശിവ : 2
16. ഹരി : 2
17. ആഷ | Asha : 2
18. ജോഷി : 2
19. ശ്രീവല്ലഭന്‍ : 2
20. കുഞ്ഞന്‍ : 2
21. കുട്ടിച്ചാത്തന്‍ : 2
22. പുള്ളി പുലി : 2
23. സതീഷ് മാക്കോത്ത് : 2
24. അനംഗാരി : 2
25. കരീം മാഷ് : 2
26. ഇന്‍ഡ്യാ ഹെരുറ്റേജ് : 2
27. ഡീപ് ഡൌണ്‍ : 2
28. ViswaPrabha വിശ്വപ്രഭ : 2
പെനാലിറ്റികള്‍:
1. അഗ്രജന്‍ : -2
2. അഭിലാഷ് : -2
3. തോന്ന്യാസി : -2
4. സിയ : -4 (കമന്റ് ഡിലീറ്റി)
5. സതീഷ് മാക്കോത്ത് :-2 (കമന്റ് ഡിലീറ്റി)
അഭിനന്ദനങ്ങള്‍!
അഞ്ചൽക്കാരോ, ഒരു സംശയം.
ReplyDeleteഈ പെറ്റികൾ ഒക്കെ മത്സരം തീർന്നു കഴിഞ്ഞ് അതിനു ശേഷമിട്ട ഏതെങ്കിലും കമന്റ് ഡിലീറ്റ് ചെയ്യുന്നതിൽ ബാധകമാണോ?
അതെന്തരു ന്യായം അതെന്തരു നീതി?
സതീശ് മാക്കോത്ത് ഡിലീറ്റ് ചെയ്ത കമന്റിട്ടത് 27-Mar-2009 15:12:00 ന്.
കൈപ്പള്ളി ശരിയുത്തരം പ്രഖ്യാപിച്ച് മത്സരം അവസാനിപ്പിച്ചത്
26-Mar-2009 22:38:00 ന്.
ആ പെറ്റി തിരിച്ചെടുത്ത് 2 മാർക്ക് തിരികെ കൊടുക്കണമെന്നു അഭ്യർത്ഥിച്ചു കൊണ്ട് എന്റെ പ്രസംഗം അവസാനിപ്പിക്കുന്നു.
ദാറ്റ്സ് ഓൾ യുവർ ഓണർ
എന്ന്
സതീശ് മാക്കോത്തിനു വേണ്ടി
അങ്ങേരുടെ സ്വന്തം വക്കീൽ
ആഷ.
ഇതിപ്പോ ഇസ്കൂള്‍ യുവജനോത്സവത്തിലെ പോലെ ആയല്ലോ ആഷാജീ. അവിടെ മത്സരം കഴിഞ്ഞ് അപ്പീല്‍ പരിഗണിക്കുമോ ആവോ :)
ReplyDeleteബാക്കിയാരേയും എന്തെങ്കിലും പറയാനുള്ള പരിചയം ഇല്ലാത്തതുകൊണ്ട് പറയാൻ മടിയുണ്ട്.
ReplyDeleteആ ലിസ്റ്റിൽ എന്നേയും പെടുത്തിയതിൽ വളരെ സന്തോഷം... നന്ദി :)