ചോദ്യങ്ങൾ | ഉത്തരങ്ങൾ |
---|---|
എന്താണു ദൈവം | അവാച്യം, അതുല്യം, അരൂപം, അനിര്‍വചനീയം, അനുഭൂതി |
എന്താണു് വിലമതിക്കാനാവത്തതു്? | സ്നേഹം - കടപ്പാട് - അഭിമാനം |
കടമ, ദൈവം, മതം, കുടുംബം, സ്വത്ത്. നിങ്ങൾക്ക് തോന്നുന്ന പ്രാധാന്യമനുസരിച്ച് ക്രമത്തിൽ എഴുതുക. | കടമ, കുടുംബം,ദൈവം, സ്വത്ത്,..................മതം |
വംശനാശ ഭീഷണി നേരിടുന്ന ഒരു മൃഗത്തെ സംരക്ഷിക്കുന്നതിനായി രണ്ടിടങ്ങളിൽ ഒന്നു തിരഞ്ഞെടുക്കാൻ നിങ്ങളെ ചുമതലപ്പെടുത്തുന്നു. തിരഞ്ഞെടുക്കുന്ന സ്ഥലം പൂർണ്ണമായും ഇടിച്ചു നിരത്തുകയും ചെയ്യും. 1) ഒരു മത വിഭാഗത്തിന്റെ ആരാധനാലയം 2) 10,000 തൊഴിലാളികൾ ജോലി ചെയ്യുന്ന ഒരു വ്യവസായ സ്ഥാപനം.. ഇതിൽ ഏതു തിരഞ്ഞെടുക്കു? എന്തുകൊണ്ടു്? | വംശനാശ ഭീഷണി നേരിടുന്ന ഒരു മൃഗത്തെ സംരക്ഷിക്കുവാന്‍ ഇതു രണ്ടും ചേരുന്ന ഒരു സ്ഥലം വേണമെന്നു തോന്നുന്നില്ല. ഒരു ഭീഷണികളും ചെന്നെത്താത്ത/സാധിക്കാത്ത ഒരു സുരക്ഷിതസ്ഥാനം പ്രകൃതിയില്‍ കണ്ടെത്തുകയാണ് ഉത്തമം. പക്ഷെ ഇങ്ങനെ രണ്ടേ രണ്ട് ഓപ്ഷനുകളേ ഉള്ളൂ എങ്കില്‍ തീര്‍ച്ചയായും ഒന്നാമത്തെ തിരഞ്ഞെടൂക്കും. (നരേന്ദ്ര മോഡി വരെ അമ്പലങ്ങള്‍ ഇടിച്ചു നിരത്തി വികസനം ഉണ്ടാക്കുന്നു..!!:)) |
ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും? | ഒരിക്കലും ഒരു ഗായകനാകാന്‍ സാധിക്കില്ല/സാധിച്ചിട്ടില്ല എന്നത് ഒരു തീരാ ദു:ഖം തന്നെയാണ്. ജീവിതത്തില്‍ പലപ്പോഴുമൊരു കോമാളിയായി തീരാരുള്ളതുകൊണ്ട് അത് പ്രത്യേകിച്ച് തിരഞ്ഞെടൂക്കില്ല. ഏറെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ടെങ്കിലും പണ്ട് കുറച്ചുനാള്‍ ട്യൂഷന്‍ മാഷും, കമ്പ്യൂട്ടര്‍ ഫാക്കല്‍റ്റിയും ആയിട്ടുണ്ടെങ്കിലും എന്റെ അലസ ജീവിതത്തിനു അതു ചേരില്ല. നല്ലൊരു കവിത എഴുതുന്ന പോലെ നല്ലൊരു ചിത്രം വരക്കുന്ന പോലെ ക്രിയേറ്റീവായ ഒരു പ്രവൃത്തിയാണ് പാചകം. എന്നും രണ്ടു നേരം അത് ആസ്വദിച്ച് ചെയ്യുന്നുമുണ്ട്. പിന്നെ അറിയാവുന്നതും ചെയ്തിട്ടുള്ളതും ആശാരിപണിയാണ്; അതിന്റെ അദ്ധ്വാനവും ക്രിയേറ്റിവിറ്റിയും താളവും ഒക്കെ ഏറെയിഷ്ടപ്പെടൂന്നതുകൊണ്ട്, സംശയമില്ല ആശാരി തന്നെ. |
താങ്കളെ വീണ്ടും അഞ്ചുവര്‍ഷത്തേക്ക് കോളേജ് ജീവിതത്തിലേക്ക് തിരികെ വിടുന്നു എന്നു സങ്കല്‍പ്പിക്കുക. ഏതുവിഷയം തെരഞ്ഞെടുക്കും? എന്തുകൊണ്ട്? | സംശയമില്ല, സാമ്പത്തിക ശാസ്ത്രം! മൂന്നു വര്‍ഷം പഠിച്ചിട്ടും ഒരു തേങ്ങ്യേം മനസ്സിലായില്ല. !! |
കുട്ടിയായിരുന്നപ്പോള്‍ ആയിത്തീരണമെന്ന് ആഗ്രഹിച്ചതിനുമപ്പുറത്ത് താങ്കളുയര്‍ന്നോ? എങ്കില്‍ അതില്‍ സന്തോഷിക്കുന്നുണ്ടോ? | ഒന്നാം ക്ലാസ്സില്‍ വെച്ച് ‘ആരാവണം’ എന്ന ടീച്ചറൂടെ ചോദ്യത്തിന് ‘മാഷാവണം’ എന്നായിരുന്നു എന്റെയുത്തരം. പിന്നെപ്പിന്നെ ഡിറ്റക്റ്റീവ് കഥകള്‍ വായിക്കാന്‍ തുടങ്ങിയപ്പോള്‍ എല്ലാ രഹസ്യങ്ങളേയും അനാവരണം ചെയ്യുന്ന ധീരനായ, തന്ത്രശാലിയായ ഒരു ഡിറ്റക്റ്റീവ് ആകണമെന്നും, അതുകഴിഞ്ഞ് പിന്നെ നിഗൂഡതകളെ പൊതിഞ്ഞു വെച്ച് നിമിഷാര്‍ദ്ധങ്ങള്‍ക്കുള്ളില്‍ കൈവിരലുകളുടെ അസാമാന്യവേഗതയില്‍ ആളുകളെ അത്ഭുത സ്തബ്ദരാക്കുന്ന ഒരു മാജിക് കാരനാകണമെന്ന്, പിന്നെ സിനിമാ നടനാകണമെന്ന്, സിനിമാ സംവിധായകനാകണമെന്ന്.....പക്ഷെ, മൂന്നു വയസ്സിലേ തിരിച്ചറിഞ്ഞിരിക്കണം എന്റെ നിയോഗമെന്തെന്ന്. ഇപ്പറഞ്ഞ ആഗ്രഹങ്ങള്‍ക്കൊപ്പം അല്ലെങ്കില്‍ അതിനേക്കാള്‍ മീതെ ഉണ്ടായിരുന്ന ആഗ്രഹം ചിത്രകാരന്‍ ആകുക എന്നതായിരുന്നു. കുഞ്ഞുനാളിലേ മണലില്‍ കോറിയിട്ടു തുടങ്ങിയത് ഇന്ന് ഇതെഴുതുന്ന ദിവസവും ചെയ്തുകൊണ്ടിരിക്കുന്നു. മണലിന്റെ പരുത്ത പ്രതലത്തില്‍ നിന്ന് മൌസിന്റെ നിയന്ത്രണത്തിലേക്ക്. ദൈവദത്തമായി കിട്ടിയ ആ കഴിവ് നശിച്ചുപോകാതെ ഇന്നും നിലനില്‍ക്കുന്നതില്‍ ഏറെ സന്തോഷിക്കുന്നു. (കുട്ടിയായിരുന്നപ്പോള്‍ (മുതല്‍) ഏറെയാഗ്രഹിച്ച സിനിമാ സംവിധായകന്‍ എന്നയാഗ്രഹം മുഴുവനായും സാധിച്ചില്ലെങ്കിലും തീരെ സാധിക്കാതിരുന്നിട്ടീല്ല എന്നു പറയാം. :)) |
ഇഷ്ടപ്പെട്ട ഭക്ഷണം ഏതാണു്? എന്തുകൊണ്ടു്? സ്വന്തമായി പാകം ചെയ്യാൻ അറിയാമോ? | മലയാളി ആയതുകൊണ്ടാവാം ചോറും നല്ല (നാടന്‍) കറികളുമാണ് ഏറെയിഷ്ടം. നല്ല പുഴുക്കല്ലരി ചോറിനൊപ്പം, ചേന/കായ/വാഴപ്പിണ്ടി/കയ്പ്പക്ക/ചക്ക മെഴുക്കുപുരട്ടികള്‍, ഇടി(യന്‍)ച്ചക്ക തോരന്‍, ചീര+പരിപ്പ് തോരന്‍, വാഴകുടപ്പന്‍ തോരന്‍, പരിപ്പ് കുത്തികാച്ചിയത്, പച്ചമോര്‍ കടുക് കാച്ചിയത് (കടുക് പൊട്ടിച്ചത് എന്നും പറയും) ഉള്ളി സാമ്പാറ്, ചാള (മത്തി) കൂട്ടാന്‍ (ലിസ്റ്റുകള്‍ അവസാനിക്കുന്നില്ല) പിന്നെ ചിരട്ടപുട്ട് വിത്ത് പപ്പടം+പഞ്ചസാര കോമ്പി അല്ലെങ്കില്‍ എരിവുള്ള മിക്സച്ചര്‍ കോമ്പി. ചെറുപ്പം മുതലേ അമ്മയുടെ കൈപ്പുണ്ണ്യം പകര്‍ന്നു തന്ന രുചികളായതുകൊണ്ടാവും നാട്ടിലെ-വീട്ടിലെ രുചികളെ മായ്ക്കാന്‍ മറ്റൊന്നിനും കഴിയാത്തത്., ആ ടേസ്റ്റുകളെ ഇപ്പോഴും ഇഷ്ടപ്പെടുന്നതും. നന്നായി(ട്ടല്ലെങ്കിലും) പാചകം ചെയ്യാനറിയാം. (വെറും വാചകമല്ല, പല ബ്ലോഗര്‍മാരും അനുഭവ സാക്ഷ്യം) മുന്‍പ് പറഞ്ഞ പോലെ അതൊരു ക്രിയേറ്റീവായ ഒരു ജോലിയാണ്. ഏറെ ആസ്വദിച്ച് , നിറഞ്ഞ സന്തോഷത്തോടെ ചെയ്താല്‍, വിരല്‍ത്തുമ്പു കടിച്ചെടുക്കുന്ന രുചിയില്‍ ഉണ്ടാക്കാം. :) പച്ചകറി കൊണ്ടുണ്ടാക്കുന്ന പല വിഭങ്ങളും അറിയാം മുകളില്‍ പറഞ്ഞതും പിന്നെ പത്തിലേറെ തരത്തിലുള്ള ചമ്മന്തികളും ഉണ്ടാക്കും. നോണ്‍ വെജും മറ്റു പരീക്ഷണങ്ങളും ശ്രമിച്ചിട്ടില്ല. |
ഒരു ഗ്രാമത്തിൽ ഒരു വിഗ്രഹം കണ്ടെടുത്തു.
രണ്ടാം നാൾ ആ വിഗ്രഹത്തിന്റെ വായിൽ (അടുത്തുള്ള ഒരു വിട്ടിൽ വാറ്റിയ) പട്ടചാരായം വെച്ചു കൊടുത്താൽ, ആ വിഗ്രഹം കുടിക്കുന്നതായ മഹ അത്ഭുതം നിങ്ങൾ അറിയുന്നു. പത്രങ്ങൾ ആ വാർത്ത front page ആക്കുന്നു. ജനങ്ങൾ ആ വീട്ടിലേക്ക് തടിച്ചു കൂടുന്നു. നിങ്ങൾ എന്തു ചെയ്യും.
|
ഏറ്റവും ബെസ്റ്റ് പരിപാടി, ഞാന്‍ അകത്ത് ചെന്നിട്ട് ഒരു കുപ്പി പട്ട എന്റെ വായിലേക്ക് കമഴ്ത്തും, ഒരൊറ്റ തുള്ളില്യാണ്ട് കുടിക്കും എന്ന്ട്ട് വായും പൊളിച്ചിരിക്കണ ഡാക്കളോട് ഇങ്ങിനെ പറയും : “ ഡാ ശ്ശവ്വ്യേളെ, വിഗ്രഹം പട്ട കുടീച്ചത് വല്ല്യ മഹാത്ഭുതാണെങ്കീ ഞാന്‍ കുടീച്ചത് പിന്നെ എന്തൂട്ടണ്ടാ? പട്ട കുടിച്ച ഈ കല്ലിന് വല്ല പ്രത്യേകതേ, ഈശ്വരാനുഗ്രഹാ ഉണ്ടെങ്കീ എനീക്കുണ്ടെറാ അതും, എന്നേം തൊഴഡാ തെണ്ട്യേളെ” ഒന്നുകില്‍ അതോടെ ജനങ്ങള്‍ക്ക് വിവരം വെയ്ക്കും, അല്ലെങ്കില്‍ ഞാനൊരു ആള്‍ദൈവമാകും :) |
ഇഷ്ടപ്പെട്ട വാഹനം ഏതാണു് ? (philosophy പറഞ്ഞു ഓവറാക്കണ്ട) | വില്ലീസ് ജീപ്പ് !! |
ചിന്താഭാരം ഉണ്ടായാൽ എന്തു സംഭവിക്കും? അപ്പോൾ ലോറി എവിടെയായിരുന്നു? | ചിന്താഭാരം ഉണ്ടായാല്‍ സത്യായിട്ടൂം ലോറി മാറിപ്പോകും, അല്ലെങ്കില്‍ പറയാനുണ്ടോ, മാവോയിസം റോട്ടിലാവും, ഇതൊക്കെപ്പോട്ടെ മൂങ്ങ ക്കൂട്ടില്‍ ചാടും അതാണ് തീരെ സഹിക്കാന്‍ പറ്റാത്തത് ! :) |
പരസ്യങ്ങള്‍ താങ്കളെ സ്വാധീനിക്കാറുണ്ടോ? ഉണ്ടേങ്കില്‍ ഏതുവിധത്തില്‍? | ഒരു പരസ്യം കാണുമ്പോള്‍ (പ്രിന്റ്/ടിവി) അതിലെ ഐഡിയ, ഉപയോഗിച്ച കൌശലം, ക്രിയേറ്റിവിറ്റി, എക്സിക്യൂഷന്‍, അങ്ങിനെ പലതും ശ്രദ്ധിക്കും, അതിന്റെ പുറകിലെ ക്രിയേറ്റീവ് ടീമിനെ അറിയാനും ശ്രമിക്കും, ആ രീതിയില്‍ പല പരസ്യങ്ങളും ഏറെ അത്ഭുതപ്പെടൂത്തുകയും സ്വാധീനിക്കുകയും ചെയ്തിട്ടൂണ്ട്. പക്ഷെ, ഒരു ഉപഭോക്താവ് എന്ന നിലയില്‍ പരസ്യങ്ങള്‍ എന്നെ സ്വാധീനിക്കാറില്ല |
ബ്ലോഗിൽ കാണുന്ന പാചക കുറിപ്പുകൾ പരീക്ഷിച്ച് നോക്കിയിട്ടുണ്ടോ? അതിനു് ഇരയാവരുടേ അഭിപ്രായം എന്തായിരുന്നു. | എനിക്കറിയാവുന്നത് തന്നെ ചെയ്യാന്‍ പറ്റ്ണില്ല്യ എന്ന്ട്ടല്ലേ ഇനി ബ്ലോഗിലെ... ( ‘എന്റെ പാചക പരീക്ഷണങ്ങള്‍” എന്ന തലക്കെട്ടോടെ ഒരു ബ്ലോഗര്‍ ഓര്‍ക്കുട്ടില്‍ പ്രദര്‍ശിപ്പിച്ച ഫോട്ടോകള്‍ക്കു താഴെ ഒരു ഓര്‍ക്കുട്ട് സുഹൃത്ത് ഇട്ട കമന്റാണ് ഓര്‍മ്മയില്‍ വരുന്നത് “ തലക്കെട്ട് മാറ്റണം, വയറിളക്കാന്‍ 100 വഴികള്‍ അതായിരിക്കും നല്ലത്” എന്ന്‍) |
കെ. എസ്. കോപാലകൃഷ്ണൻ എന്തുകൊണ്ടു്, അടൂർ ഗോപാലകൃഷ്ണനെ പോലെയും, പദ്മരാജന പോലെയും സിനിമ എറ്റുക്കുന്നില്ല? | കെ. എസ്. ഗോപാലകൃഷ്ണന്‍ 4 നടികളും 2 നടനുമടക്കും 15 പേരടങ്ങുന്ന യൂണിറ്റുമായി ഏതെങ്കിലും കാട്ടില്‍ പോയി 7 ദിവസം കൊണ്ട് 3 സിനിമയെടുക്കും. തിരിച്ച് കൊടമ്പാക്കത്തോ ചെന്നൈയില്‍ വച്ച് 2 ദിവസം കൊണ്ട് 8 ബിറ്റ് ഷൂട്ട് ചെയ്യും. എന്നിട്ട് കേരളത്തിലേയും തമിഴ് നാട്ടിലേയും ബി, സി, ക്ലാസ്സ് തിയ്യറ്ററുകളില്‍ നിന്ന് പരമാവധി പണം സ്വരൂപിക്കും. അമ്മാതിരി ‘കഴിവു’കളൊന്നും അടൂരിനും പത്മരാജനുമില്ല !! |
ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും? | ഗഡീ, ഒരു മാതിരി മനുഷ്യനെ വട്ടാക്കരുത്ട്ടാ... ഇതന്നല്ല്യേ നേരത്തേം ചോയ്ച്ചത്? |
മലയാള സിനിമയിൽ നിങ്ങളുടെ സ്വഭാവവുമായി സാമ്യമുള്ള കഥാപാത്രം ഏതാണു് | ഹും.. മലയാള സിനിമയുടെ ഗതികേട്, ഒരൊറ്റ മനുഷ്യനുമില്ല!! |
ജിവിതം മൊത്തം കേരളത്തിൽ ജിവിച്ചിട്ട് രണ്ടു മാസം അമേരിക്കയിൽ ചുറ്റിതിരിഞ്ഞിട്ടു് തിരികെ നാട്ടിൽ വന്ന ശേഷം "മലയാലം കൊരച് കൊരച് പരയുന്ന"വരെ കണ്ടാൽ എന്തു ചെയ്യും? | ചെകിളേമ്മെ നോക്കി ഒരു കീറ് കൊടുക്കും! വേദന കൊണ്ട് പുളയുമ്പോള്‍ അവന്‍/ അവള്‍ നല്ല മലയാളം പറഞ്ഞോളും :) |
നിങ്ങളുടെ തൊഴിൽ മേഖല ഏത് ഗണത്തിൽ പെടും.
|
ഇതിലൊന്നും പെടില്ല |
ഇന്നു നമ്മുടെ നഗരങ്ങളിൽ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണു്? | എന്തൂട്ടണാവോ? ചെലപ്പ ട്രാഫിക്ക് ജാമായിരിക്കും!! |
മലയാള ഭാഷ വളരുകയാണോ, രൂപാന്തരപ്പെടുകയാണോ, വഷളാവുകയാണോ? | ശരിക്കും പറഞ്ഞാല്‍ ഇതു മൂന്നും സംഭവിക്കുന്നുണ്ട് |
മനുഷ്യവാസമില്ലാത്ത ഒരു ദ്വീപിലേക്ക് നിങ്ങളെ ജീവപര്യന്തം നാടുകടത്തപ്പെടാൻ പോവുകയാണെന്നു സങ്കല്പ്പിക്കുക. നിങ്ങൾക്ക് വായിക്കാൻ രണ്ടു പുസ്തകങ്ങൾ കൂടെ കൊണ്ടുപോകാൻ അനുവതിക്കുന്നു. ഏതു് പുസ്തകങ്ങൾ കൊണ്ടുപോകും? | വി.കെ.എന്‍. സമ്പൂര്‍ണ്ണ കൃതികള്‍. ബോബനും മോളിയും |
കേരളത്തിൽ ഇപ്പോൾ ടിവി. പ്രേക്ഷരുടെ ഹരമായ റിയാലിറ്റി ഷോ എന്നറിയപ്പെടുന്ന അനേകം മത്സര പരമ്പരകളുണ്ടു്. താങ്കൾക്ക് ഒരു സാമാന്യം ഭേതപ്പെട്ട ഗായിക/ഗായകൻ ആണെന്നു സങ്കൽപ്പിക്കുക. താങ്കൾ ഈ മത്സരങ്ങളിൽ പങ്കെടുക്കുമോ? എന്തുകൊണ്ടു? | ഗായകനാണെന്നു സങ്കല്‍പ്പിച്ചാല്‍ തന്നെ ഇന്നു കാണുന്ന ടിവി റിയാലിറ്റി ഷോയില്‍ (സംഗീത) പങ്കെടുക്കില്ല. പാട്ടുകാരന് /കാരിക്ക് പാടുന്ന കഴിവിനേക്കാളും, അറിവിനേക്കാളും കൂടുതല്‍ ഇടുപ്പു കുലുക്കി ആടാനറിയണമെന്നും, പ്രച്ഛന്നവേഷം കെട്ടണമെന്നും, തൊലി വെളുപ്പിക്കണമെന്നും, തുണിമാറ്റണമെന്നും എന്നുള്ളത് തീരെ അംഗീകരിക്കാന്‍ കഴിയില്ല. പാടികഴിഞ്ഞതിനു ശേഷം പുതു ഗായിക/ഗായകനോട് “പാട്ടില്‍ ശ്രുതി പോയെങ്കിലും താളം തെറ്റിയെങ്കിലും സംഗതികള്‍ വന്നില്ലെങ്കിലും ഡാന്‍സും കോസ്റ്റൂമും സൂപ്പര്‍ബ് ആയിരിന്നു. മെയ്ക്കപ്പ് ഫന്റാസ്റ്റിക്ക് ആയിരുന്നു അതുകൊണ്ട് 75/100 മാര്‍ക്ക് ” എന്നു പറയുന്ന ജഡ്ജസ്സിന്റേയും അതു കേട്ട് കൈയ്യടിക്കുന്ന സദസ്സിന്റേയും മുന്നില്‍ ചെന്ന് തിരിഞ്ഞു നിന്ന് ഉടുമുണ്ട് പൊക്കി കാണിക്കണമെന്ന് പലപ്പോഴും തോന്നാറുണ്ട്; സത്യമായിട്ടും. |
നിങ്ങളുടേ മുന്നിൽ മൂന്നു buttonകളു ഉണ്ട്.
|
ആദ്യത്തെ ബട്ടന്‍ അമര്‍ത്തിയാല്‍ ചത്തുവീഴുന്ന ഏകാധിപതികളുടെ സ്ഥാനത്ത് ഞാനെന്ന ഏകാധിപതി വരും, മൂന്നാമത്തെ ബട്ടന്‍ അമര്‍ത്തിയാല്‍ പിന്നെ ശേഷിക്കുന്നത് കൈപ്പള്ളിയുടെ ബ്ലോഗായിരിക്കും അതും ഞാന്‍ സമ്മതിക്കില്ല. രണ്ടാമത്തത് അമര്‍ത്തിയാല്‍ വലിയ അപകടമൊന്നും സംഭവിക്കാത്തതു കൊണ്ട് തീര്‍ച്ചയായും രണ്ടാമത്തത് തന്നെ. |
ഇവരിൽ താങ്കൾക്ക് ആരെയാണു് കൂടുതൽ ബഹുമാനം:
|
ഈ പറയുന്ന ലിസ്റ്റില്‍ നിന്നാണെങ്കില്‍ എ.കെ.ജി. |
ഏറ്റവും ഭാഗ്യവാനായ മനുഷ്യന്‍ ആരാണ്? | സന്തോഷങ്ങളില്‍ ഏറെ ആഹ്ലാദിക്കാത്തവനും സന്താപങ്ങളില്‍ തളര്‍ന്നു പോകാത്തവനും, മറ്റുള്ളവരാല്‍ തെറ്റിദ്ധരിക്കപ്പെടാത്തവനും കടമകളിലും പ്രവൃത്തികളിലും സംതൃപ്തി കിട്ടുന്നവനും നിരന്തരം ഊര്‍ജ്ജസ്വലനായിരിക്കുന്നവനും താരതമ്യേന ഭാഗ്യവാന്‍ എന്നു പറയാം ( എങ്കിലും ഏറ്റവും ഭാഗ്യവാനായ മനുഷ്യന്‍ എന്നത് ഒരു സങ്കല്‍പ്പം മാത്രമാണെന്നു കരുതുന്നു) |
നിങ്ങളെ അടുത്തറിഞ്ഞ സുഹൃത്തുക്കൾ എങ്ങനെ കരുതുന്നു. 1) ഒരു പാവം 2) കൊച്ചു ഗള്ളൻ 3) പുലി 4) പാമ്പ് 5) തമാശക്കാാാാാാാരൻ 6) തണ്ണിച്ചായൻ 7) കുൾസ് 8) പൊടിയൻ 9) തടിയൻ ഇതിൽ പെടാത്ത ഏതെങ്കിലും പേരുണ്ടെങ്കിൽ അതും എഴുതാം. | പലര്‍ക്കും പലരീതിയിലാണ് : ഭാര്യക്ക് ഞാനൊരു പാവം, പഴയ കാമുകിമാര്‍ക്ക് കൊച്ചു ഗള്ളന്‍, ബ്ലോഗ് വായനക്കാര്‍ക്ക് തമാശക്കാാാാാാാരൻ, വെള്ളമടിക്കാത്ത എന്റെ റൂം മേറ്റ്സിനു ഞാന്‍ തണ്ണിച്ചായന്‍, നാട്ടീലെ ചില സുഹൃത്തുക്കള്‍ക്ക് ഞാന്‍ തടിയന്‍. പക്ഷെ ഞാന്‍ എന്നെ വിളിക്കുന്നത് ഒരു ‘പുലി’ എന്നു തന്നെയാണ് :) |
ഇന്ത്യയുടേയും ചൈനയുടേയും സാമ്പത്തീക മുന്നേറ്റത്തിൽ ഇവിടങ്ങളിലെ ഉയർന്ന ജനസംഖ്യയും ഒരു ഘടകമാണെന്ന് താങ്കൾ വിശ്വസിക്കുന്നുവോ? | മൂന്നു വര്‍ഷം സാമ്പത്തിക ശാസ്ത്രം പഠിച്ചെങ്കിലും ജീവിക്കാനൊരു സാമ്പത്തിക ശാസ്ത്രം രൂപപ്പെടൂത്തുന്നതില്‍ പരാജയപ്പെട്ട എന്നോടു തന്നെ ഇതു ചോയിക്കണോ സ്റ്റാ? :) |
ബ്ലോഗിൽ പോട്ടങ്ങൾ പിടിക്കുന്ന ഏതെങ്കിലും അണ്ണന്റെ ഫോട്ടോ നിരൂപണങ്ങൾ കേട്ട ശേഷം അദ്ദേഹത്തിന്റെ തലയിൽ കാമറ തല്ലി പോട്ടിക്കാൻ തോന്നിയിട്ടുണ്ടോ? (തല്ലിപ്പോട്ടിക്കാൻ ഉദ്ദേശിച്ച camera, lense, എന്നീ വിവരങ്ങൾ കൂടി വിശതീകരിക്കുക) | ഫോട്ടോ നിരൂപണങ്ങൾ കേട്ട ശേഷം തോന്നിയിട്ടില്ല, പക്ഷെ എം.കെ. ഹരികുമാറിന്റെ ഫോട്ടോ ബ്ലോഗ് കണ്ടപ്പോള്‍ അങ്ങേര്‍ക്കിട്ട് രണ്ട് പൊട്ടിക്കണമെന്ന് തോന്നിയിട്ടുണ്ട്. :) |
നിങ്ങൾ പ്രധാന മന്ത്രിയാകുന്നു. എന്തു ചെയ്യും? | ദേ വെറ്തെ കൊതിപ്പിക്കരുത്. :) |
നിങ്ങൾക്ക് മൂന്നു വരം കിട്ടുന്നു എന്തെല്ലാം അവശ്യപ്പെടും? (കൂടുതൽ വരം കുട്ടാനുള്ള വരം ഇപ്പോൾ stockൽ ഇല്ല. അതു ചോദിച്ച് ചളമാക്കരുതു്) | |
കേരളത്തിൽ beef നിരോധിച്ചാൽ നിങ്ങൾ എന്തു് ചെയ്യും? | ചിക്കന്‍ കഴിക്കും. :) |
1 Billion US$ നിങ്ങൾക്ക് ലഭിക്കുന്നു എന്തു ചെയ്യും | ആദ്യം ഞാന് പല പ്രതിഭകളെയും ഉള്‍പ്പെടുത്തി എന്റെ ആഗ്രഹത്തിലുള്ള, ഒരു സിനിമ ചെയ്യും. ബാക്കി, അതുകഴിഞ്ഞ് സമയമ്പോലെ ആലോചിച്ച് ചെയ്യും. |
പ്രാവാസ ജീവിതത്തിൽ എന്തെങ്കിലും നഷടമായിട്ടുണ്ടോ? | നഷ്ടങ്ങളേക്കാളേറെ നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. സാമ്പത്തികമായും, കലാപരമായും അല്ലാതെയും. എന്നിലെ കലാകാരന്‍ അംഗീകരിക്കപ്പെട്ടതും, അതിന് എക്സ്പോഷര്‍ കിട്ടിയതും, എന്റെ കലാപരമായ ആഗ്രഹങ്ങളില്‍ ചിലത് പൂര്‍ത്തീകരിച്ചതും ഈ പ്രവാസ ജീവിതത്തില്‍ വെച്ചാണ്. പിന്നെ, നാട്ടിലെ വായനശാല, അതിലെ കൂട്ടായ്മകള്‍, ഉത്സവങ്ങള്‍ അങ്ങിനെ പലതും മിസ് ചെയ്യുന്നുണ്ട്. പക്ഷെ അതൊക്കെ കാലത്തിന്റെ/ജീവിതത്തിന്റെ അനിവാര്യതയായി കാണുന്നു. ഒന്നു നഷ്ടപ്പെടുത്താതെ മറ്റൊന്നു നേടാനാവില്ല. |
രാഷ്ട്രീയക്കാരെ ഇഷ്ടമാണൊ? ഈ ഇലക്ഷന്‍ കാലത്ത് താങ്കള്‍ നാട്ടിലുണ്ടെന്നും ഒരു സ്ഥാനാര്‍ത്ഥി വോട്ട് ചോദിച്ച് വീട്ടില്‍ വരുന്നുവെന്നും കരുതുക.എന്തു പറയും? | രാഷ്ട്രീയക്കാരോട് പൊതുവില്‍ വലിയ ഇഷ്ടമില്ല. വീട്ടില്‍ വരുന്നത് രാഷ്ട്രീയക്കാരനായാലും കൂലിപ്പണിക്കാരനായാലും അതിഥിയായി കാണുന്നതില്‍ വകഭേദമൊന്നുമില്ല. വിളിച്ചിരുത്തും, ചായയോ തണുത്ത വെള്ളമോ കൊടൂക്കും. |
Nostalgia-mania-dingolapi എന്ന അതിഭീകരവും ഭയാനകവുമായ രോഗം ബാദിച്ച മലയാളി ചേട്ടന്മാരെ എങ്ങനെ ചികിത്സിക്കും? ഇവരെ ബീമ പള്ളിയിൽ കൊണ്ടുപോയി ചങ്ങലക്കിടുന്നതിനെ കുറിച്ച് എന്താണു് അഭിപ്രായം. | നൊസ്റ്റാള്‍ജിയ ഒരു രോഗമാണെന്നു ഞാന്‍ കരുതുന്നില്ല. കഴിഞ്ഞ പോയ ഇന്നലകളെ നോക്കി നെടുവീര്‍പ്പിടുന്നതും നുണഞ്ഞിറക്കുന്നതും പ്രത്യേകിച്ച് പ്രവാസ ജീവിതത്തില്‍ സ്വോഭാവികം. ഇന്നലെകളോട് സുല്ല് പറയണമെന്നും ഇന്നിനെ പുണര്‍ന്നിരിക്കണമെന്നും പറയുന്നത്, ഒരുപക്ഷെ പലര്‍ക്കും പറ്റുമായിരിക്കും, പക്ഷെ ഒരു സഹൃദയനു പറ്റില്ല. പക്ഷെ, ഒരു കാര്യം കൂടി ഇതിനോടൊപ്പം പറയാതിരിക്കന്‍ വയ്യ : മലയാളം ബ്ലോഗില്‍ ഇത്രമാത്രം ബലാത്സംഗം ചെയ്യപ്പെട്ട മറ്റൊരു വാക്ക് ഉണ്ടോ എന്ന് സംശയമാണ്. ആവശ്യത്തിനും അനാവശ്യത്തിനും നൊസ്റ്റാള്‍ജിയ എന്ന വാക്കിനെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് അതിന്റെ ആര്‍ദ്രതയും സൌന്ദര്യവും നഷ്ടപ്പെടുത്തിക്കളഞ്ഞു പലരും. മണ്ഡരി ബാധിച്ചുണങ്ങിയ തെങ്ങും ഉണക്കപ്പുല്ലിന്റേയും പടം കാണുമ്പോളേക്കും 25 വര്‍ഷമായി നാട്ടില്‍ തന്നെയുള്ളവന്‍/വള്‍ പറയും “ആവൂ !! നൊസ്റ്റാള്‍ജിക്കാക്കി കളഞ്ഞല്ലോ എന്നെ” എന്ന്. അതു കേള്‍ക്കുമ്പോള്‍ ഞാന്‍ ശര്‍ദ്ദിച്ച് പോകും. |
നിങ്ങൾ ഇപ്പോൾ ഇരിക്കുന്ന സ്ഥലത്തുള്ള ജനാലയിൽ നിന്നും പുറത്തേക്ക് നോക്കുക. അവിടെ കാണുന്ന ദൃശ്യം 100 വാക്കിൽ കുറയാതെ വിവരിക്കുക. | ഈ ജനാലക്കപ്പുറം ഇരു ഫ്ലാറ്റിനിടയിലുള്ള ഒഴിഞ്ഞ സ്ഥലം. ഒരു ടിവീയെസ് വിക്ടര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നു. ആര്യവേപ്പിന്റെ ഒരു നീളന്‍ മരം. അതിന്റെ തണലില്‍ ഒരു കറുത്ത പട്ടി ഉറങ്ങിക്കിടക്കുന്നു. ഒഴിഞ്ഞ സ്ഥലത്തിനും അപ്പുറത്തെ ഒരു വീടിനും ഗാരേജിനുമിടയില്‍ കുറച്ചപ്പുറത്തുള്ള മറ്റൊരു ഫ്ലാറ്റിലേക്കുള്ള നീണ്ട വഴി, വഴിയുടെ ഇങ്ങേ അറ്റം ഗെയിറ്റ്. ഗെയിറ്റിനെ ലക്ഷ്യമാക്കി ആശാന്റെ വാസവദത്തയെ അനുസ്മരിപ്പിക്കുമാറ്, ഉത്തുംഗസ്തനിയും നിറ നിതംബിനിയുമായ ഒരു ഉത്തരേന്ത്യന്‍ യുവതി ഇറുകിപ്പിടിച്ചൊരു വസ്ത്രത്താല്‍ നടന്നകലുന്നു. കെട്ടിടങ്ങള്‍ക്കിടയിലൂടെ കാണുന്ന നീലാകാശ കീറ്. കുഞ്ഞുങ്ങള്‍ തൂറി വെച്ചതുപോലെ അവിടവിടെ മേഘകഷണങ്ങള്‍.. |
ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി? ഇനിയും എഴുതുമോ? | വായനക്കാര്‍ക്ക് എന്നോടുള്ള സ്നേഹത്തിന് എന്റെ നന്ദി പ്രകടിപ്പിക്കാന്‍ കൂടിയും. എഴുതും |
ബ്ലോഗിൽ അവസാനമായി വായിച്ച ലേഖനം ഏതാണു്? | ‘മനുഷ്യനെ ചുട്ടു തിന്നുന്നവര്‍ക്കെതിരെ‘ എന്ന ബ്ലോഗിലെ “ഫിരാഖ്: ഇരുണ്ട കാലത്തെക്കുറിച്ചുള്ള പാട്ടുകള്‍“ എന്ന ലേഖനം |
ബ്ലോഗിൽ അവസാനമായി വായിച്ച അതുന്താധുനിക കവിത വായിച്ച ശേഷം നിങ്ങൾ എന്തു ചെയ്തു?
|
ഹേയ് ഞാനാ ടൈപ്പല്ലാ ട്ടാ.. :) |
ഒരു hotelൽ രണ്ടു blog meet നടക്കുന്നു. അതിൽ ഒരു barൽ ബ്ലോഗ് കവികളും വേറൊരു barൽ ബ്ലോഗ് ഓർമ്മക്കുറുപ്പ്istകളും ഉണ്ടു്. നിങ്ങൾ ഏതു barൽ കയറും. | രണ്ടിലും കേറും, പക്ഷെ, “ നിങ്ങക്കറിയോ ഞാന്‍ണ്ടല്ലാ.. പണ്ടേ മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പഴേസ്, ടീച്ചറ്ക്കേ... “ എന്നു ഏതെങ്കിലും ഓര്‍മ്മകുറീപ്പിസ്റ്റ് പറഞ്ഞു തുടങ്ങുമ്പോള്‍ ഗ്ലാസ്സെടുത്ത് അപ്പുറത്തെ റൂമിലേക്ക് പോകും. “ഹൊ! ഗാസയിലെ കുഞ്ഞുങ്ങളുടെ ചോരയൊലിച്ച ദേഹങ്ങള്‍ എന്നിലൊരു കവിതയുണര്‍ത്തി..ഞാനതൊന്നു..” എന്ന് കവികള്‍ ആരെങ്കിലും പറഞ്ഞു തുടങ്ങുമ്പോള്‍ ഞാന്‍ പതിയെ ഗ്ലാസ്സെടുത്ത് അപ്പുറത്തെ റൂമിലേക്ക് വീണ്ടും പോകും. അങ്ങിനെ മാറി മാറി പരമാവധി വീശും. :) |
നിങ്ങൾ കൈപ്പള്ളിയെ കണ്ടു മുട്ടുന്നു. എന്തു ചോദിക്കും? (കാശു്, sandwich, വാച്ച്, മോതിരം, ഫോൺ, ചെരുപ്പ് മുതലായവ ചോദിക്കരുതു്) | “ഡാ ഗഡ്യേ, ആ കാമറേം പൂട്ടുകുറ്റി ലെന്‍സും തര്വോ, ഫോട്ടോ എങ്ങന്യാ എടുക്കാന്ന് ഞാന്‍ കാണിച്ച് തരാ സ്റ്റാ.. അതൊക്കെ കണ്ടാല്‍ണ്ടല്ലാ താനൊക്കെ ഇക്ഷ, ഇഞ്ഞ,ഇച്ഛ, ഇത്ത.. വരക്കും...” :) |
ഒരു International blog meet വിളിച്ചു കൂട്ടുന്നു. അതിനായി കാര്യപരിപാടികൾ അവതരിപ്പിക്കാൻ ആരെയെല്ലാം ഉൾപെടുത്തും? എന്തെല്ലാം പരിപാടികൾ ഉണ്ടായിരിക്കും? | പ്രാര്‍ത്ഥന : ബ്ലോഗര്‍ ലക്ഷ്മി അദ്ധ്യക്ഷന്‍ : കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി. (രണ്ടു മിനിട്ടില്‍ കൂടുതല്‍ സംസാരിപ്പിക്കില്ല) പ്രബന്ധങ്ങള്‍ :- വിഷയം : ബ്ലോഗ് ഇവന്റുകള്‍ക്കു മലയാളം ബ്ലോഗിലുള്ള പ്രസക്തി : കൈപ്പള്ളി, ഇഞ്ചിപ്പെണ്ണ് ബ്ലോഗ്ഗ് കമന്റുകളില്‍ സ്മൈലികള്‍ക്കുള്ള പ്രാധാന്യം : ശ്രീ പോസ്റ്റുകള്‍ വായിക്കാതെ കമന്റിടുന്നത് എങ്ങിനെ എന്നതിനെകുറീച്ച് : അനൂപ് എസ് കോതനെല്ലൂര്‍ പിന്നെ കവിതാ സായാഹ്നം : കുഴൂര്‍ വിത്സണ്‍, മുരളീ കൃഷ്ണ, പ്രിയാ ഉണ്ണികൃഷ്ണന്‍, ജി.മനു തുടര്‍ന്ന് , ചെറിയനാടന്റെ രചനയില്‍, ബഹുവ്രീഹി, കിരണ്‍സ് സംഘം അവതരിപ്പിക്കുന്ന ഗാനമേള ഇടിവാള്‍, അഭിലാഷങ്ങള്‍ അവതരിപ്പിക്കുന്ന ‘ബ്ലോഗ് മാല’ കോമഡി സ്കിറ്റ് കുറുമാന്‍, പോങ്ങുമ്മൂടന്‍ എന്നിവരുടെ സര്‍പ്പം തുള്ളല്‍ (‘പാമ്പ് ‘തുള്ളല്‍ എന്നും പറയും) അവസാനമായി, ബ്ലോഗിങ്ങിലൂടെ മല്ലൂസിന് എങ്ങിനെ നന്നാവാം, ഗതിപിടിക്കാം, അക്ഷരതെറ്റില്ലാതെ എങ്ങിനെ ബ്ലോഗില്‍ എഴുതാം എന്ന വിഷയത്തെകുറീച്ച് കൈപ്പള്ളി സംസാരിക്കും. സംസാരം തുടങ്ങുന്നതോടെ ഓരോരുത്തരായി പിരിയാന്‍ തുടങ്ങും. അതോടെ പരിപാടികള്‍ അവസാനിക്കും :) (എല്ലം ഒരു തമാശയായി എന്റെ സുഹൃത്തുകള്‍ എടുക്കും എന്നു തന്നെ കരുതുന്നു):) |
Mark Twain, R.K. Narayan, Basheer. ഇവർ മൂന്നുപേരും ഒരു restaurantൽ വെച്ചു കണ്ടു മുട്ടുന്നു. എന്തു സംഭവിക്കും? | കണ്ടുമുട്ടലിനു ശേഷം മൂന്നു കിടിലന്‍ കഥകള്‍ ലോക സാഹിത്യത്തിനു കിട്ടും !! Mark Twain, ' The adventures of My Indian trip' എന്ന പേരിലൊരു നോവലും, മാല്‍ഗുഡി ഡേയ്സില്‍ ഒരു വിദേശിയും ഒരു മലയാളിയും കഥാപാത്രങ്ങളായി വരുന്ന ഒരു അധ്യായവും, ‘എന്റെ ലഘുഭക്ഷണശാലാനുഭവം’ എന്ന പേരില്‍ ബഷീര്‍ ഒരു കഥയും എഴുതുവാനിടയുണ്ട്. :) |
നിങ്ങൾ Dinnerനു് ഈ പട്ടികയിൽ കൊടുത്തിരിക്കുന്ന രണ്ടു പേരിൽ ആരെ ക്ഷനിക്കും? അവർക്ക് എന്തു ഭക്ഷണം കൊടുക്കും? അവരോടു എന്തെല്ലാം ചോദിക്കും? 1) ഇന്ദിര ഗാന്ധി 2) K.J. Yesudas 3) കാട്ടുകള്ളൻ വീരപ്പൻ 4) മാമുക്കോയ 5) കൊച്ചുത്രേസ്യ 6) അടൂർ ഭാസി 7) Amjad Khan 8) Jimmy Wales 9) Mother Theresa 10) Khalil Gibran 11) Sister Alphonsa 12) കുറുമാൻ 13) കലാഭവൻ മണി 14) സ്റ്റീവ് മൿ-ക്കറി 15) Charles Dickens 16) Kuldip Nayar 17) Arundhati Roy 18) Charlie Chaplin 19) R.K. Lakshman (cartoonist) 20) ഇഞ്ചിപ്പെണ്ണു് | ചാര്‍ളി ചാപ്ലിന്‍ ചാപ്ലിന്റെ ഗോള്‍ഡ് റഷ് എന്ന സിനിമയില്‍ വിശപ്പു കാരണം ഒരു ഷൂ കടിച്ചു തിന്നുന്ന ഒരു സീനുണ്ട്. ബിസ്കറ്റ് കൊണ്ട് ഉണ്ടാക്കിയ ഒരു ഷൂ ആയിരുന്നു ഷൂട്ടിങ്ങിന് ഉപയോഗിച്ചത് എന്ന്‍ ഒരിക്കലെവിടെയോ വായിച്ചു. അതു അനുസ്മരിപ്പിക്കാന്‍ ബിസ്കറ്റ് കൊണ്ട് ഒരു ഷൂ ഉണ്ടാക്കി വീണ്ടും കൊടുക്കും. എന്നിട്ട് ബാല്യത്തിലും കൌമാരത്തിലുമുണ്ടായിരുന്ന വേദനിപ്പിക്കുന്ന അനുഭവങ്ങളെ പൊതിഞ്ഞ് വെച്ച് എങ്ങിനെ ലോകത്തെ ചിരിപ്പിക്കുന്ന കോമാളിയായി വേഷം കെട്ടാന്‍ കഴിഞ്ഞു എന്ന് ചോദിക്കും R.K. Lakshman (cartoonist) മനസ്സിലൊരു കാര്‍ട്ടൂണിസ്റ്റ് ഉള്ളതുകൊണ്ടാകും അദ്ധേഹത്തോടൊരു പ്രത്യേക ഇഷ്ടം ഉണ്ട്. അരണ്ട വെളിച്ചത്തിലിരുന്ന് ബിയര്‍ നുണയും, ഒരുപാട തമാശകള്‍ പറയും, രാഷ്ട്രീയ വിമര്‍ശനങ്ങള്‍ നര്‍മ്മത്തിലൂടെ പറയുന്നത് കേള്‍ക്കും, പോരാന്‍ നേരം എന്റെ ഒരു കാര്‍ട്ടൂണ്‍/കാരിക്കേച്ചര്‍ വരച്ചു തരാന്‍ ആവശ്യപ്പെടൂം. |
ബ്ലോഗിൽ ആരംഭിക്കുന്ന സൌഹൃദങ്ങളെ താങ്കൾ എങ്ങനെ കാണുന്നു? (കണ്ണു കൊണ്ടു കാണുന്നു എന്നു പറയരുത്, ബാക്കി എല്ലാവരും മൂക്കു കൊണ്ടാണോ കാണുന്നതു്?) | വളരെ നന്നായി തന്നെ. ഒരു പാട് നല്ല സുഹൃത്തുക്കളെ ബ്ലോഗെഴുത്ത് മൂലം കിട്ടിയിട്ടുണ്ട്. പലരുമായി ദിവസവും ചാറ്റ് ചെയ്യുന്നു, ഫോണ്‍ വിളിക്കുന്നു, നേരില്‍ കാണുന്നു. സഹൃദരായ ഒരു പാട് നല്ല കലാകാരന്മാരെ നേരില്‍ കാണാനും സൌഹൃദം തുടങ്ങാനും തുടര്‍ന്നുകൊണ്ടിരിക്കാനും സാധിച്ചു. ബ്ലോഗില്‍ നിന്ന് പരിചയപ്പെട്ട ചില സുഹൃത്തുക്കള്‍ പലരീതിയിലും സഹായിച്ചിട്ടു പോലുമുണ്ട്. |
ഈ പറയുന്ന എഴുത്തുകാരിൽ നിങ്ങളെ സ്വാധീനിച്ച എഴുത്തുകാരൻ/കാരി ആരാണു്: മാധവികുട്ടി, എം. മുകുന്ദൻ, സാറ ജോസഫ്, സക്കറിയ, ഓ.വി. വിജയൻ, ബഷീർ, ആനന്ദ്, വി.കെ.എൻ, തകഴി, എം.ടി വാസുദേവൻ നായർ, പെരുമ്പടവം, വിശാലമനസ്ക്കൻ, കുറുമാൻ, ഓ.എൻ.വീ കുറുപ്പ്, കുമാരനാശാൻ. | പല എഴുത്തുകാരും പലപ്പോഴായി ഇഷ്ടപ്പെടുകയും സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്. മാധവിക്കുട്ടി, ബഷീര്‍, എം.ടീ ഒ.എന്‍.വി. അവരില്‍ ചിലരാണ്. ഇപ്പോഴും ഇഷ്ടവുമാണ്. എങ്കിലും ആദ്യമായി വായിച്ചന്നു മുതല്‍ ഇന്നും ആ ഇഷ്ടം നിലനില്‍ക്കുന്നതും കൂടുതല്‍ വായിക്കുന്നതും അനുകരിക്കാന്‍ വരെ ശ്രമിച്ചിട്ടൂള്ളതും “ വി. കെ. എന്‍ “ ആണ് |
കാട്ടിലാണോ ഉത്സവപറമ്പിലാണോ ആനകളെ കാണാൻ കൂടുതൽ ഭംഗി? | കാട്ടിലിതുവരെ കാണാന്‍ പറ്റീട്ടില്ല. കണ്ടാ കമ്പയറ് ചെയ്യാര്‍ന്നൂട്ടാ.. കണ്ട ഒരു പരിചയം വെച്ചാണെങ്കീ ഉത്സവപ്പറമ്പില്‍. |
ആരുടേയും ബ്ലോഗുകൾ വേണമെങ്കിലും താങ്കൾക്ക് ഡിലീറ്റ് ചെയ്യാം എന്നൊരു അവകാശം ലഭിച്ചാൽ ആദ്യം താങ്കൾ ഡിലീറ്റ് ചെയ്യുന്ന 5 ബ്ലോഗുകളുടെ പേരു പറയുക? | അതിനര്‍ത്ഥം എന്റെ ബ്ലോഗ് ഗംഭീരം എന്നല്ലേ?? അതു ഒരു നല്ല പരിപാടിയല്ല. വിന്‍ഡോയുടെ മുകളില്‍ വലത്തേ മൂലക്ക് മിനിമൈസ്, മാക്സിമൈസ്, ക്ലോസ് എന്നീ കുന്ത്രാണ്ടങ്ങള്‍ വെച്ചിരിക്കുന്നത് വെറുതെ ഭംഗിക്കല്ലാ.. |
അടുത്ത മത്സരത്തിനു് ചോദിക്കേണ്ട ഒരു ചോദ്യം നിർദ്ദേശിക്കു. | ‘ഇതാരുടെ ഉത്തരങ്ങള്‍‘ എന്ന ഗോമ്പറ്റീഷന്‍ ബ്ലോഗ് ഇവന്റിനെ താങ്കള്‍ എങ്ങിനെ വിലയിരുത്തുന്നു ? |
Sunday, 29 March 2009
41 - നന്ദകുമാര്‍
Subscribe to:
Post Comments (Atom)
പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
മത്സരം # 41 ആരംഭിച്ചു:
ReplyDeleteCommentകൾ UAE 30-March-2009 3:AM പ്രത്യക്ഷപ്പെടും
http://www.blogger.com/profile/04182485528953647928
ReplyDeleteനന്ദന്‍
http://www.blogger.com/profile/04182485528953647928
ReplyDeleteനന്ദകുമാര്‍ എന്നു തിരുത്തി വായിയ്ക്കുക
“ഡാ ശ്ശവ്വ്യേളെ, “
ReplyDeleteഅത്ര മാത്രമേ വായിച്ചുള്ളൂ
ഉത്തരം ഉറപ്പിയ്ക്കാന്‍ അത്രെം ധാരാളം!!
അപ്പൊ ശരി ഗുഷ് നൈറ്റ്!!!!
ReplyDeletehttp://www.blogger.com/profile/06372807252348670322; Sajjive Balakrishnan
ReplyDeletehttp://www.blogger.com/profile/04182485528953647928
ReplyDeleteനന്ദകുമാര്‍
മത്സരം നംബര്‍ 40 ല്‍ ഒരു പരസ്യം കൊടുക്കാമായിരുന്നു.
ReplyDeleteഞാന്‍ ഇവിടെ ഇരുന്നിട്ടും ഇപ്പോഴാ ഇതു കാണുന്നത്.
വല്യ ചതി ആയി പോയി കെട്ട.
-സുല്‍
Answer : Kumar Neelakantan
ReplyDeletehttp://www.blogger.com/profile/07195884101872305890
എന്റെ ഉത്തരം: നന്ദകുമാര്‍
ReplyDeletehttp://www.blogger.com/profile/04182485528953647928
എന്റെ ഉത്തരം : നന്ദകുമാര്‍
ReplyDeletehttp://www.blogger.com/profile/04182485528953647928
ente utharam
ReplyDeleteനന്ദന്‍/നന്ദപര്‍വ്വം
http://www.blogger.com/profile/04182485528953647928
എന്‍റെ ഉത്തരം:
ReplyDeleteസനാതനന്‍-Sanathanan
http://www.blogger.com/profile/10394070411826476347
ശ്ശോ.. തെറ്റിപ്പോയി... ഇത് നന്ദപര്‍വ്വം നന്ദന്‍ ആയിരിക്കാന്‍ സാധ്യതയുണ്ട്. ചില വാക്കുകള്‍ ഞാന്‍ ഇപ്പോഴാ ശ്രദ്ധിച്ചത്... ഇനി മാറ്റാന്‍ പോകുന്നില്ല. അടുത്തമത്സരത്തിന് സന്ധിക്കും വരേക്കും വണക്കം.
ReplyDeleteഓഫ്: കൈപ്പള്ളീ, ഈ മോഡറേഷന്‍ പരിപാടി വളരെ നല്ലത് തന്നെ. പക്ഷെ, എന്തോ എക്സാം എഴുതുന്ന ഫീലാണ്. എനിക്കെന്തോ ഒരു ‘ലൈവ്’ ആകാത്തത് കൊണ്ട് ഒരു ഒരു രസം വരുന്നില്ല.. :) പക്ഷെ, കോപ്പി പരിപാടി ഒഴിവാക്കാം എന്നത് മാത്രമുണ്ട് ഗുണം. ഫണ്‍ തീരെ ഇല്ലാണ്ടാവ്ണു. ഈ പോസ്റ്റ് വായിച്ചപ്പോ ഭാഷ മാറ്ണൂ. നന്ദേട്ടാ, ഇയാളാണേല്‍ കൊള്ളാം ട്ടാ, ഏന്‍സേസ്...; ചില ഭാഗങ്ങള്‍ സജീവേട്ടന്‍ മാത്രമേ പറയൂന്ന് തോന്നി. ആരേലുമാകട്ടെ , ഞാന്‍ പോയി ഉറങ്ങട്ടെ. ഒരു ഫണ്‍ ഇല്ലാത്തപോലെയായിട്ടുണ്ട്, ആസ് ഇറ്റ് ഈസ് നോട്ട് ലൈവ്!
ഏതായാലും അടുത്ത എക്സാം എഴുതാന്‍ നാളെ വരാം. ഞാനിട്ട ഈ കമന്റ് കാണണേല്‍, കിട്ടണേല്‍ എവിടെയാ പോകേണ്ടത്? പോസ്റ്റ് ചെയ്തത് കിട്ടാന്‍ പോസ്റ്റാഫീസില്‍ പോകേണ്ടി വരുമോ?
ശ്ശോാാ.. എനിക്കെന്റെ ഏന്‍സര്‍ മാറ്റാന്‍ മുട്ടുന്നു
മാറ്റട്ടേ?
മാറ്റി.
എന്റെ ഉത്തരം:
http://www.blogger.com/profile/04182485528953647928
നന്ദപര്‍വ്വം- നന്ദന്‍
മോഡറേഷന്‍ അവസാനിപ്പിയ്ക്കുന്നത് മൂന്ന് മണിയ്ക്കൂറായി കുറച്ചിട്ടുണ്ട് എന്ന് മൊയലാളി അറിയിച്ചതായി അറിയിയ്ക്കാന്‍ പറഞ്ഞു. അതായത് യൂ.ഏ.യീ. സമയം അര്‍ദ്ധരാത്രി കൃത്യം പന്ത്രണ്ട് മണിയ്ക്ക് മോഡറേഷന്‍ പൊട്ടിച്ച് കമന്റുകള്‍ ഒഴികിയെത്തുമെന്ന്.
ReplyDeleteഅപ്പോ എല്ല്ലാവരും ഒന്നാഞ്ഞു പിടിച്ചേ....
എന്റെ ഉത്തരം : കേരള ഹഹഹ സജ്ജീവ് ബാലകൃഷ്ണന്‍
ReplyDeletehttp://www.blogger.com/profile/06372807252348670322
ഉത്തരങ്ങൾ എത്തികയാണു്
ReplyDeletemy answer : പരാജിതന്
ReplyDeletehttp://www.blogger.com/profile/08024319909299296089
എന്റെ ഉത്തരം :
ReplyDeleteകൊടകരയില്‍ നിന്നും ഡൈലി ജബല്‍ അലിയില്‍ പോയി വരുന്ന
വിശാലമനസ്കന്‍
http://www.blogger.com/profile/15443442164239934434
എന്റെ ഉത്തരം : നന്ദകുമാര്‍
ReplyDeletehttp://www.blogger.com/profile/04182485528953647928
പോങ്ങുമ്മൂടന്‍ തന്നെയല്ലേ അപ്പീ?
ReplyDeletehttp://www.blogger.com/profile/12345678901234567890
നമതു വാഴ്വും കാലം
ReplyDeletehttp://www.blogger.com/profile/13273148687589301232
രണ്ടാം വായനയിൽ ഒരു ഉത്തരമാറ്റം ഉണ്ട്
ReplyDeleteKumar Neelakantan
http://www.blogger.com/profile/07195884101872305890
പെട്ടീടെ താക്കോല്‍ കാണാനില്ലേ?
ReplyDeleteമൂന്നു മണിക്കൂർ കഴിഞ്ഞതിനാൽ commentകൾ പ്രദർശിപ്പിക്കാൻ പോകുന്നു
ReplyDeleteഅപ്പോള്‍ എല്ലാം പറഞ്ഞ പോലെ... മോഡറേഷന്‍ സമയത്ത് ശരിയുത്തരം പറഞ്ഞ എനിക്കും മാര്‍ക്ക് 12 തന്നെയല്ലേ?
ReplyDeleteഇത് നന്നായി... പതിനൊന്ന് മണിക്കാണ് ഞാന്‍ വീണ്ടും വന്നത്... പഴയ രീതിയില്‍ ആയിരുന്നെങ്കില്‍ ആദ്യം തന്നെ നന്ദകുമാര്‍ എന്ന് കോപ്പി പേസ്റ്റ് ചെയ്തേനെ...
ഇത് ഇത്തിരി കണ്‍ഫ്യൂഷന്‍ ആയ ശേഷമാണ് ഉത്തരത്തിലെത്തിയത്.
കുമാര്‍ ആണോ എന്ന് ആദ്യം സംശയിച്ചു...
പിന്നെ ക്ലിയര്‍ ആയി...
അപ്പോള്‍ എല്ലാം പറഞ്ഞ പോലെ... നാളെ കാണാം...
അറിയിപ്പ്:
ReplyDeleteഗോമ്പീഷന്‍ പീനല്‍ കോഡ് ഭേതഗതി ചെയ്തിട്ടുണ്ട്. ഇവിടെ ഞെക്കി വിശകലനം ചെയ്യാം.
sd/-
ഹഹഹഹ....
ReplyDeleteസുമേഷ്, വല്യമ്മായി, സുല്‍, ഷിഹാബ്, അഭി, ജോഷി, അനില്‍ ശ്രീ... ബരിന്‍ മക്കളേ... നമ്മള്‍ ഈച്ചക്കോപ്പിയടിക്കാന്ന് പറഞ്ഞ് മോഡറേഷന്‍ ഏര്‍പ്പെടുത്തിയിട്ട് ഇപ്പോ എന്തായീന്ന് ഒന്നിച്ചൊരൊറ്റ സ്വരത്തില്‍ ചോദിക്കിന്‍... എബടെ ആ കൈപ്പള്ളിയും അഞ്ചല്‍ക്കാരനും.. പിടിയവരെ :)
നാരദന്‍ സമൂസ ഫസ്റ്റടിച്ചല്ലോ :-) ഈ കമന്റ് മോഡറേഷൻ കാരണം ബ്രൌസര്‍ പണി മുടക്കിയാല്‍ കമന്റ് പോസ്റ്റായോ എന്നറിയാന്‍ പറ്റുന്നില്ല.
ReplyDeleteഅഗ്രജാ അപ്പ നിങ്ങളൊക്കെ എരട്ടകളാ? എന്തൊരൈക്യം.
ReplyDeleteനമ്മടെ പഴേ ഒറ്റമനസ്സൊക്കെ പോയി ല്ലേ? :(
ഒക്കെ ഓരോ (നമതുവാഴ്വു)കാലം ;)
കമന്റ് പൊട്ടിച്ചു വിട്ടു എന്നതിനു ശരിയുത്തരം പ്രസിദ്ധീകരിച്ചു എന്നര്‍ത്ഥം ഉണ്ടോ കൈപ്പള്ളീ? ഇവിടെ ചിലരുടെ ആഘോഷം കണ്ടതു കൊണ്ട് അറിയാതെ ചോയിച്ചു പോയതാണേ....
ReplyDeleteഓരോ ‘ഹ’യ്കും പെറ്റി ഉറപ്പ് അഗ്രൂ.
ReplyDelete5LS, answer correct aano allayo ennathalla... njangalod kalikkaruth ennonn chumma orangaan pona nerath ormippichenn maathram :))
ReplyDeleteaniletta, enikkum namathine ormma vannu, pakshe kooduthal chaayv nandanilekkaayirunnu :)
appo good night...
ഓ ഹതു മതി അഗ്രജാ. സമാധാനമായി. ഇനി ഞാനുറങ്ങട്ടെ. സമ്മാനം നാളെ വന്നു വാങ്ങിക്കോളാം. :)
ReplyDeleteഅഞ്ചല്‍ക്കാരന്‍ said...
ReplyDelete>>>ഇവിടെ ഞെക്കി വിശകലനം ചെയ്യാം.
അഞ്ചല്‍, ലിങ്കിടാൻ മറന്നുവോ?
ഞങ്ങ ചുമ്മാ ആഘോഷിക്കട്ടെന്നേ ! ശരി ഉത്തരം വരുമ്പൊ, അതു കുറച്ചു ആഘോഷിച്ചാൽ മതിയല്ലോ :-)
ലിങ്കു വര്‍ക്കുന്നില്ല ജോഷി. അപ്‌ഡേറ്റ് ചെയ്ത ഗോമ്പീഷന്‍ പീനല്‍ കോഡ് സൈഡ് ബാറില്‍ ഞെക്കി വായിയ്ക്കാം.
ReplyDeleteഭീമ ഹർജി: ഓരോ മത്സരത്തിന്റെയും ഫലം പ്രഖ്യാപിക്കുന്നതിന്റെ കൂടെ, അടുത്ത മത്സരത്തിന്റെ സമയവും പ്രഖ്യാപിക്കണമെന്നു അഭ്യർത്ഥിക്കുന്നു.
ReplyDeletesd/-
(അല്ലെങ്കിൽ ഇടക്കിടക്കു ഇതു റിഫ്രെഷ് ചെയ്തു ഉള്ള ജ്വാലി പോയാൽ എന്തു ചെയ്യും? കാലം മോശമാണേ !)
My answer: Nandakumar
ReplyDeletehttp://www.blogger.com/profile/04182485528953647928
ഇടയ്ക്കു് ഒരു ഉപകാരമുള്ള ഓഫ് അടിച്ചോട്ടെ:
ReplyDeleteഗൂഗിൾ ഡോക്യുമെന്റിൽ കുറേ കാലമായി ആവശ്യപ്പെട്ടും, കാത്തും ഇരുന്ന ഒരു ഫീച്ചർ റിലീസായിരിക്കുന്നു!
ഇനി ഡോക്യുമെന്റുകൾക്കുള്ളിൽ ചിത്രങ്ങളും വരച്ചുചേർക്കാം. ഒരേ സമയത്തുതന്നെ പലർക്കും ഒരുമിച്ചിരുന്നും ഇങ്ങനെ ഒരേ പടം വരച്ചുമുഴുമിപ്പിക്കാം.
ഫ്ലോ ചാർട്ടുകൾ മുതൽ കാലിഗ്രാഫി വരെ എന്തും!
വെക്റ്റർ ഗ്രാഫിക്സും പിക്സൽ ഗ്രാഫിക്സും!
കൂടുതൽ വിവരങ്ങൾ ഇവിടെ:
http://docs.google.com/support/bin/answer.py?answer=141903&hl=en
ഇതോടുകൂടി ഗൂഗിൾ ഡോക്യുമെന്റിന്റെ പ്രയോജനം പതിന്മടങ്ങു കൂടും!
എന്‍റെ ഉത്തരം മാറ്റി: Nandakumar
ReplyDeletehttp://www.blogger.com/profile/04182485528953647928
പെറ്റി തരൂ സര്‍.
മോഡറേഷന്‍ ഇല്ലാതെ തന്നെയാണ് ഞാനിത് വായിച്ചത്. നല്ല ചോദ്യങ്ങള്‍ (!! കൊടുകൈ!!) നല്ല നല്ല ഉത്തരങ്ങള്‍. വളരെ ക്ഷമയോടെ ജോലിത്തിരക്കുകളൊന്നുമില്ലാത്ത ഒരു സഹൃദ്യന്‍ എഴുതിയത് എന്ന് ഒറ്റവായനയില്‍ തോന്നി :-)
ReplyDeleteനല്ലൊരു കവിത എഴുതുന്ന പോലെ നല്ലൊരു ചിത്രം വരക്കുന്ന പോലെ ക്രിയേറ്റീവായ ഒരു പ്രവൃത്തിയാണ് പാചകം. എന്നും രണ്ടു നേരം അത് ആസ്വദിച്ച് ചെയ്യുന്നുമുണ്ട്. ഇതുവായിച്ചപ്പോള്‍ എന്റെ മനസ്സിലൂടെ കടന്നുപോയത് “വാട്ടിയതക്കാളി” എന്ന ഒരു വിഭവമാണ്. രണ്ടുനേരം പാചകം ചെയ്യുകയും, മിക്കവാറും ദിവസങ്ങളില്‍ ഈ കറീയുണ്ടാക്കുകയും ഒരു ബ്ലോഗ് പോസ്റ്റില്‍ ഈ കറീയെ അവതരിപ്പിക്കുകയും ചെയ്ത ഒരു ഗ്രാഫിക്സ് ഡിസൈനര്‍... !!
ആഗ്രഹങ്ങള്‍: മാഷ്, ഡിറ്റക്റ്റീവ്, മജീഷ്യന്‍.... അവസാനം സംവിധായകന്‍.. ബില്യണ്‍ ഡോളര്‍ കിട്ടിയാല്‍ ചെയ്യുന്നതും അതു തന്നെ. സിനിമ നിര്‍മ്മാണം. അതാരാവും.. യു.ട്യൂബില്‍ സ്വയം വീഡിയോ ഫിലിം നിര്‍മ്മിച്ച പാചകക്കാരനല്ലാതെ ആരാവാന്‍?
പരസ്യങ്ങളെപ്പറ്റിയുള്ള ചോദ്യത്തിന്റെ ഉത്തരം ഗ്രാഫിക്സില്‍, അഡ്വര്‍ടൈസിംഗില്‍ ഒക്കെയുള്ള ഇദ്ദേഹത്തിന്റെ താല്പര്യവും വീക്ഷണവും വെളീവാക്കുന്നു.
“ഭാര്യക്ക് ഞാനൊരു പാവം, പഴയ കാമുകിമാര്‍ക്ക് കൊച്ചു ഗള്ളന്‍, ബ്ലോഗ് വായനക്കാര്‍ക്ക് തമാശക്കാാാാാാാരൻ, വെള്ളമടിക്കാത്ത എന്റെ റൂം മേറ്റ്സിനു ഞാന്‍ തണ്ണിച്ചായന്‍, നാട്ടീലെ ചില സുഹൃത്തുക്കള്‍ക്ക് ഞാന്‍ തടിയന്‍.“ - തടിയന്മാര്‍ പലരും ഉണ്ടെങ്കിലും അതിനും മുമ്പു പറഞ്ഞ ക്വാളിറ്റികളുള്ള തടിയന്‍ ഒന്നേയുള്ളൂ... കേരള ഹ.ഹ..ഹ അല്ല ഇദ്ദേഹം എന്നുപറയുവാന്‍ കാരണം സാമ്പത്തിക ശാസ്ത്രത്തില്‍ അദ്ദേഹം ഒരു പരാജയം എന്നു പറഞ്ഞതാണ്.
ഏറ്റവും അവസാനമായി തൃശ്ശൂര്‍ ഭാഷ..
അതിനാല്‍ എന്റെ ഉത്തരം പോങ്ങുമ്മൂടന്റെ അടുത്ത സുഹൃത്തായ നന്ദകുമാര്‍ നന്ദപര്‍വ്വം
പ്രൊഫൈല്‍ : http://www.blogger.com/profile/04182485528953647928
കൈപ്പള്ളിമാഷേ, പുതിയ ടെമ്പ്ലേറ്റും, കമന്റുകള്‍ വരുന്ന രീതിയും, താങ്കളുടെ കമന്റുകള്‍ വേറേ ബാക്ഗ്രൌണ്ടില്‍ വരുന്ന രീതിയും എല്ലാം സൂ സൂ സൂപ്പര്‍.. ട്ടോ.
ReplyDeleteസുമേഷിനു പന്ത്രണ്ടുമാര്‍ക്കോ... ഹ..ഹ..ഹ..
ReplyDeleteഅടിച്ചു മോനേ അടിച്ചു.. ഇനി വച്ചടിവച്ചടി കയറ്റമാണ്. നോക്കിക്കോ.
അപ്പോള്‍ അപ്പു പുതുക്കിയ നിയമാവലി വായിച്ചില്ലേ.... സുമേഷിനു മാത്രമല്ല, മോഡറേഷന്‍ സമയത്ത് ശരിയുത്തരം പറഞ്ഞ ജനങ്ങള്‍ക്കെല്ലാം പന്ത്രണ്ടാ... പരീക്ഷ നേരത്തെ എഴുതി തീര്‍ത്തു എന്നു പറഞ്ഞ് നൂറ്റൊന്നു കിട്ടില്ലല്ലോ....സമയമെടുത്ത് ഉത്തരമെഴുതിയാല്‍ മതി....
ReplyDeleteഅഗ്രജാ ... ഒരു കാര്യം മനസ്സിലായില്ലേ... ഉത്തരമെഴുതുന്ന എല്ലാവരും നമ്മളെ പോലെ കോപ്പിയടിക്കാരല്ലെങ്കിലും ചിലരൊക്കെ അങ്ങനെയാണെന്ന്..
ReplyDeleteരണ്ടുത്തരം എഴുതി ശരിയാക്കിയവരും രണ്ടുത്തരവും തെറ്റായവരും ഇതില്‍ ഉണ്ടേ... :) :) :)
അപ്പോ അപ്പു പുതിയ rules ഒന്നും അറിഞ്ഞില്ലേ?മത്സരത്തിന്റെ നിയമങ്ങൾ വായിച്ചു നോക്കൂ :-)
ReplyDeleteഹോ! കരീം മാഷിന്റെ ഉത്തരങ്ങളില്‍ ഒരിക്കല്‍ നന്ദകുമാര്‍ വന്നു പോയതേയുള്ളൂ. ദാ ഇപ്പോഴും വന്നു !! :)
ReplyDeleteകുമാറിലേക്കും വിശാല മനസ്കനിലേക്കും സജ്ജീവ് ബാലകൃഷ്ണനിലേക്കും ഒക്കെ ആ ഉത്തരങ്ങള്‍ വിരല്‍ ചൂണ്ടുന്നുണ്ട്.. എന്നാലും..
എന്റെ ഉത്തരം :നന്ദകുമാര്‍ നന്ദപര്‍വ്വം
http://www.blogger.com/profile/04182485528953647928
ഉത്തരങ്ങള്‍ എല്ലാം ഗംഭീരം. എടുത്തു പറയേണ്ടത്, കുട്ടികാലത്ത് ആരായിത്തീരണം, ജനാലയിലൂടെ പുറത്തേക്കു നോക്കുമ്പോള്‍ കാണുന്നത്, ഡിന്നറിന് ചാപ്ലിനെ ക്ഷണിക്കുന്നത്..
നന്ദന്‍, ഇതു താങ്കളുടെ ഉത്തരമാണെങ്കില്; ഫോര്‍മലായി എഴുതാവുന്ന ഈ ഉത്തരങ്ങള്‍ക്ക് ഇങ്ങിനെ ഒരു ഭാഷ്യം ചമച്ചതില്‍ നമിച്ചു, വളരെ ഇഷ്ടപ്പെട്ടു. സുന്ദരമായ ഒരു പോസ്റ്റ് വായിക്കുന്ന സുഖം.
നാല് മാര്ക്ക് പോയി :(
ReplyDeleteനേരിട്ട് പരിചയമില്ലെങ്കിലും തൃശ്ശൂര് ഭാഷയും വരയും പരസ്യത്തെ കുറിച്ചുള്ള അഭിപ്രായവുമാണ് ഉത്തരത്തിലെത്താന്‍ സഹായിച്ചത്.
@ വല്ല്യമ്മായി: നിയമങ്ങളൊക്കെ മാറിയെന്നേ. നിയമാവലി നൊക്കുക :-)
ReplyDeletehttp://www.blogger.com/profile/04182485528953647928
ReplyDeleteനന്ദകുമാര്‍
ഇപ്പോഴാ കണ്ടത്.താങ്ക്യൂ.
ReplyDeleteഞാന്‍ നന്ദകുമാര്‍ എന്നാണല്ലൊ കമന്റിയത്..എങ്ങിനെ സജ്ജിവ് ബാലകൃഷ്നാനായി മാറി..?? കൈപ്പള്ളി മാഷിന്റെ പോസ്റ്റില്‍ ജാലവിദ്യകള്‍ നടക്കുന്നുണ്ട്..!!
ReplyDeleteexcuse me, what r the procedure for VRS?
ReplyDeleteകോപ്പിയടിച്ച് കിട്ടിയ ഹാല്‍ഫ് സെഞ്ചുറി പെറ്റി കൊടുത്ത് തീരും.
കൈപള്ളീീീീീീീീീീീീീ
ReplyDeleteഉത്തരം വരട്ടെ....
-സുല്‍
പ്രിയാജി..5ത്സിനെ നാല് ചീത്ത പറഞ്ഞുകൊണ്ട് കമന്റിട്ടാല്‍ vrs ന്റെ പ്രൊസീജര്‍ എങ്ങനെയെന്ന് ഉടനെ അറിയാന്‍ പറ്റും കൂടാതെ കൂട്ടത്തില്‍ ഡിസ്മിസ്സ് ഓഡറും കൂടി തരപ്പെടും
ReplyDeleteMy Answer
ReplyDeletehttp://www.blogger.com/profile/04182485528953647928
നല്ല തൃശൂര്‍ ഭാഷയില്‍ എഴുതി നല്ല പടം പോസ്റ്റുന്ന കൊടുങ്ങല്ലൂര്‍ ഏരിയയില്‍ വീടും ബംഗ്ലൂരില്‍ ജോലിയും ചെയ്യുന്ന നന്ദേട്ടന്‍
ഇത് നന്ദകുമാറിന്റെ ഉത്തരങ്ങളാണെങ്കില്‍;
ReplyDeleteഉത്തരങ്ങള്‍ വായിക്കുമ്പോള്‍ നന്ദനോടൊപ്പം തന്നെ നമത്, സജീവേട്ടന്‍, പോങ്ങുമ്മൂടന്‍ എന്നിവരും കടന്നു വന്നെങ്കിലും നന്ദനില്‍ തന്നെ കേന്ദ്രീകരിക്കാന്‍ പ്രേരിപ്പിച്ച പ്രധാനഘടകം ദേ...
ചോ: ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി? ഇനിയും എഴുതുമോ?
ഉ: വായനക്കാര്‍ക്ക് എന്നോടുള്ള സ്നേഹത്തിന് എന്റെ നന്ദി പ്രകടിപ്പിക്കാന്‍ കൂടിയും. എഴുതും
:)
കൈപ്പള്ളീ, റിസല്‍ട്ട് പ്രഖ്യാപിക്കാനായി എന്നെ സ്റ്റേജിലേക്ക് ക്ഷണിച്ചാലും.. :-) എത്രനേരമായി ഇങ്ങനെ നോക്കിയിരിക്കുന്നു !!
ReplyDeleteപക്ഷെ ഈ മൂന്ന് പേരുടെ ഭാഷയേക്കാളും(പോസ്റ്റുകളിലെ) അടുത്ത് നില്‍ക്കുന്നത് വിശാലമനസ്കന്റെ ഭാഷയുമാണ് എന്നാല്‍ ചിത്ര രചന,ആശാരിപ്പണി ഇവയാണ് വിശാലനില്‍ നിന്നകറ്റിയത്.
ReplyDeleteഇതു നന്ദനാണെങ്കില്‍... ഉത്തരത്തില്‍ കയറിയ വഴികള്‍...
ReplyDelete1. ടി വി എസ് ബൈക്
2. ചെറിയതരം പടം സംവിധാനം.
3. തൃശ്ശൂര്‍ ഭാഷ.
4. വി കെ എന്‍.
5. അവസാന പോസ്റ്റ്.
-സുല്‍
വല്യമ്മായീ ങള് തൃശ്ശൂര്‍ക്കാരെല്ലാം കൂടെ വര്‍ത്തമാനം തുടങ്ങിയാല്‍ കേള്‍ക്കുന്നവര്‍ക്ക് അതെല്ലാരും ഒരാളാണെന്നല്ലേ തോന്നൂ!
ReplyDeleteതൃശ്ശൂര്‍ക്കാര്‍ അല്ല തൃശ്ശൂക്കാര്‍ (കുഞ്ഞുണ്ണി മാഷ്)
ReplyDeleteഎന്‍റെ ഉത്തരം: Nandakumar
ReplyDeletehttp://www.blogger.com/profile/04182485528953647928
എനിക്ക് ആദ്യവായനയില്‍ തോന്നിയത് സജീവേട്ടന്‍ ആണെന്നാണ്. അത് ഏത് സജീവേട്ടന്‍ എന്ന് പിന്നെ സംശയമായി. വിശാല്‍ജിയെ ചിലകാര്യങ്ങള്‍ കൊണ്ട് ഒഴിവാക്കി. കുറേകാര്യങ്ങള്‍ കാര്‍ട്ടൂണിസ്റ്റ്ന് യോജിക്കുന്നുണ്ടേലും, റൂം മേറ്റ്സും, പിന്നെ ഭാഷയും ഒന്നും എല്ലാ സ്ഥലത്തും യോജിക്കുന്നില്ലായിരുന്നു. പിന്നെ സംശയം തോന്നിയ ഒരു വാക്ക് സര്‍ച്ച് ചെയ്തപ്പോ എത്തിയത് നന്ദനിലാണ്. പിന്നെ, ഉള്ള സത്യം പറയാലോ, നന്ദനെ അധികം വായിക്കാന്‍ പറ്റീട്ടില്ല ഇതുവരെ. സ്വാഗതപ്പോസ്റ്റ് അടക്കം 2 പോസ്റ്റ് വായിച്ചതേ എനിക്കോര്‍മ്മയുള്ളൂ. അതാണ് ഇഷ്യൂ ആയത്.. :)
ReplyDeleteപിന്നെ, സുമേഷ് ചന്ദ്രന്‍ നിയമാവലിയില്‍ എഴുതിയിരിക്കുന്ന കമന്റിനെപറ്റി എല്ലാവരും എന്ത് പറയുന്നു? നല്ല നിര്‍ദ്ദേശമല്ലേ അത്? ആണോ? ഇപ്പോള്‍ ഉള്ള സ്ഥിതി SSLC ക്ക് റാങ്കിങ്ങ് നിര്‍ത്തി ഗ്രേഡിങ്ങ് തുടങ്ങിയ പോലെയാണ് എനിക്ക് തോന്നുന്നത്.
ഇവിടെ ആദ്യം ഉത്തരം പറയുന്നവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കേണ്ടത് ആവശ്യമല്ലേ? അല്ല്ലേല്‍ തിരക്ക് കൂട്ടി ഉത്തരം കണ്ടെത്തേണ്ട ആവശ്യം ഇല്ലല്ലോ... 3 മണിക്കൂറിനുള്ളില്‍ സാവധാനം ചെയ്താ മതിയല്ലോ...? ഏതാണ് നല്ലത്? ഇങ്ങനെ തന്നെ പോയാല്‍ മതിയോ? എല്ലാവരും ഒന്നൂടെ ആലോചിക്കൂ..
പിന്നെ, ഒരിക്കല്‍കൂടി പറയാം: നന്ദകുമാറേ, ഉത്തരങ്ങള്‍ എല്ലാം ഇഷ്ടപ്പെട്ടൂട്ടാ... :)
ഇവിടെ ആദ്യം ഉത്തരം പറയുന്നവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കേണ്ടത് ആവശ്യമല്ലേ
ReplyDeleteഅതെ ആവശ്യമാണ്,എല്ലാവര്‍ക്കും പന്ത്രണ്ട് മാര്‍ക്ക് വേണ്ട(എന്റെ റാങ്ക് പോകുമെന്ന് പേടിച്ചല്ല).ബോണസ് മതി.
അഭിലാഷിന്റെയും സുമേഷിന്റെയും നിര്‍ദ്ദേശങ്ങളെ നിര്‍ദ്ദയം തള്ളണം. കാരണം മല്‍സരം തുടങ്ങുന്നതും നോക്കി എപ്പോഴും കമ്പ്യൂട്ടറിന്റെ മുമ്പിലിരിക്കുന്നവര്‍ക്ക് മാത്രം ഫുല്‍ മാര്‍ക്ക് കിട്ടിയാല്‍ പോരല്ലോ.. പലരും ജോലിക്കിടെ ഒക്കെയാണ് ഇതിന് ഉത്തരം കണ്ടെത്തി എഴുതുന്നത്... അവരേയും പരിഗണിക്കണ്ടേ?
ReplyDeleteഈ പോയിന്റെല്ലാം കൂടെ കിട്ടിയിട്ട് എന്തുചെയ്യാനാമാഷുമാരേ! ദേ എന്നെ നോക്ക് വെറും 18 മാര്‍ക്ക്.. എന്നിട്ടും മണ്ടത്തരം പറയുന്നതിനു വല്ല ഉളുപ്പുമുണ്ടോ? പങ്കെടുക്കുന്നതിലാണ് കാര്യം കൂട്ടുകാരേ, മാര്‍ക്കിലല്ല :-)
ReplyDeleteടി വി എസ് ബൈക്
ReplyDeleteഒരു തവണ നന്ദേട്ടന്റെ പോസ്റ്റില്‍ ഇതിന്റെ ഒരു കാര്‍ടൂണ്‍ ഉണ്ടായിരുന്നു.
ആളെ മനസ്സിലാക്കാന്‍ പെട്ടെന്ന് പറ്റുന്ന ഉത്തരങ്ങള്‍.
മാറ്ക്ക് എന്തുവേണേലും ആക്കിക്കോ... പക്ഷെ ഈ മൂന്ന് മണിക്കൂറ് മോഡറേഷൻ പരിപാടി നിലനിറുത്തണം...
ReplyDeleteമോഡറേഷന്‍ വേണം. വേണം... ഒരു സംശയവുമില്ല!
ReplyDeleteപോയിന്റിനോടുകൂടി എന്തുവിധത്തിലെ ഗ്രേസ് മാര്‍ക്കും കൂട്ടിച്ചേര്‍ത്താലും ആദ്യം ഒരു ഗസ്സിലൂടെ ഒരാളെ നിര്‍ദ്ദേശിക്കുവാനുള്ള ആക്രാന്തം കൂടുമെന്നതില്‍ ശങ്കവേണ്ട.
അപ്പു said...
ReplyDeleteഈ പോയിന്റെല്ലാം കൂടെ കിട്ടിയിട്ട് എന്തുചെയ്യാനാമാഷുമാരേ! ദേ എന്നെ നോക്ക് വെറും 18 മാര്‍ക്ക്.. എന്നിട്ടും മണ്ടത്തരം പറയുന്നതിനു വല്ല ഉളുപ്പുമുണ്ടോ? പങ്കെടുക്കുന്നതിലാണ് കാര്യം കൂട്ടുകാരേ, മാര്‍ക്കിലല്ല :-)
ഹഹഹ ഈ ഗോമ്പി കൊണ്ടുണ്ടായ ഗുണം... അപ്പു പരസ്യായിട്ട് മണ്ടത്തരം പറയാൻ പഠിച്ചു എന്നതാണ് :)))
അനില്‍ശ്രീ,
ReplyDeleteആദ്യം ഉത്തരം പറയാന്‍ എടുത്ത സമയവേഗത അംഗീകരിയ്ക്കപ്പെടേണ്ടതാണ്...
ആദ്യം ശരി ഉത്തരം പറയുന്ന ആള്‍ക്കൊപ്പം ചാറ്റിലൂടെയും മറ്റും ഉത്തരം കണ്ടെത്തിയ ആള്‍ ഒപ്പം വരരുത്.
മത്സരസമയം മുന്‍ കൂറായി പ്രഖ്യാപിയ്ക്കപ്പെടുന്നതല്ലെ.. (അതു കര്‍ശനമാക്കാന്‍ പറയൂ) ആ സമയത്ത് കമ്പ്യൂട്ടറിനരികില്‍ എത്താവുന്നവര്‍ മത്സരിയ്ക്കട്ടെ!!
അവരേയും പരിഗണിക്കണ്ടേ?
അവരോട് പോയി “പണി” നോക്കാന്‍ പറ അനില്‍ശ്രീ... (മാന്ദ്യകാലമല്ലെ!)
മോഡറേഷന്‍ ഉണ്ടായാലും മെയിലിലൂടെ ചാറ്റിലുടെ ഫോണിലൂടെ ഉത്തരങ്ങള്‍ കോപ്പിയടിക്കാം,അതിനാല്‍ ഒരിക്കല്‍ ഉത്തരം പറഞ്ഞ് മാറ്റുന്നവര്‍ക്ക് പന്ത്രണ്ട് മാര്‍ക്ക് കൊടുക്കേണ്ടതില്ലല്ലോ
ReplyDeleteഉത്തരം മാറ്റിപ്പറയുന്നവറ്ക്ക് -4 ഓ -6 ഓ കൊടുത്ത് പ്രശ്നം പരിഹരിക്കന്നേയ്... ;)
ReplyDeleteഅല്ലെങ്കില്‍ ആദ്യം ശരി ഉത്തരം പറയുന്ന 5 പേര്‍ക്ക് 12 പോയിന്റ് എന്നാക്കണം.. യെപ്പടീ?
ReplyDeleteഈ മത്സരത്തിൽ പങ്കെടുക്കുന്നവർ അവരവരുടെ സമ്പൂറ്ണ്ണ ചാറ്റ് ഹിസ്റ്ററി ഓരോ ദിവസവും 5LS സാഹിബിന് കൈമാറേണ്ടതാകുന്നു... പോരാത്തതിന് ചാറ്റ് സമ്പാദ്യങ്ങളുടെ ലിസ്റ്റും ഹാജരാക്കേണ്ടതാകുന്നു...
ReplyDeleteകൈപ്പള്ളി ഇതുവരെ സ്റ്റേജില്‍ എത്താത്തതിനാല്‍, ഈ മത്സരത്തിലെ ഉത്തരാര്‍ത്ഥി ശ്രീ നന്ദനെ മറൂപടിപ്രസംഗത്തിനായി ക്ഷണിക്കുന്നു. അതിനുശേഷം മത്സരഫലം പ്രസിദ്ധീകരിക്കുന്നതാണ്.
ReplyDeleteവല്യമ്മായി, അതാണു ഞാന്‍ നിയമാവലി പോസ്റ്റില്‍ പറഞ്ഞത്.. അതൊന്നു നോക്കൂ
ReplyDeleteഎനിക്ക് പോയിന്റുകള്‍ വെറും ഓയിന്മെന്റ് പോലെയാണ്. പുറമേ തേക്കാന്‍ മാത്രം... പങ്കെടുക്കുക എന്നതാണ് മുഖ്യം...
ReplyDeleteഅപ്പുവിനെ മാതൃകയാക്കൂ മക്കളേ....
അപ്പു ഫുള്‍ബോഡി ഓയില്‍മെന്റാണല്ലേ?
ReplyDelete;)
പ്രിയ സുഹൃത്തുക്കളെ,
ReplyDeleteചാറ്റിലൂടെയും മറ്റും ഉത്തരം ഷെയര്‍ ചെയ്യപ്പെടുന്നുണ്ട് എന്നത് പുതിയ അറിവാണ്. അങ്ങിനെയുണ്ടെങ്കില്‍ അത് ഈ ഈവന്റിന്റെ ഭംഗി കുറയ്ക്കും. അനാരോഗ്യകരമായ ആ പ്രവണതയും പോയിന്റും ബോണസും മോഡറേഷനും ഒക്കെയായി എന്തെങ്കിലും ബന്ധം ഉണ്ട് എന്നു തോന്നുന്നില്ല. ഇതൊരു സൌഹൃദ മത്സരം ആണ് എന്നുള്ളപ്പോള്‍ തന്നെ മത്സരത്തിന്റെ ആസ്വാദ്യത നിലനിര്‍ത്തണമെങ്കില്‍ രഹസ്യ സ്വഭാവം പാലിയ്ക്കാന്‍ എല്ലാവരും ശ്രദ്ധിയ്ക്കുകയും വേണം.
ആദ്യത്തെ മൂന്ന് മണിയ്ക്കൂറിനുള്ളില്‍ ഉത്തരം പറയുന്നവര്‍ യാതൊരു വിധത്തിലുള്ള സൂചനകളും ഇല്ലാതെയാണ് ഉത്തരത്തിലേയ്ക്ക് എത്തുന്നത്. അവിടെ ആദ്യം ആരുത്തരം പറഞ്ഞു എന്നതിനു ഏതെങ്കിലും തരത്തിലുള്ള പ്രസക്തിയുണ്ട് എന്നു തോന്നുന്നില്ല. ആലോചിച്ച് വേണ്ടത്ര സമയം എടുത്ത് ആരേയും കോപ്പി ചെയ്യാതെ ഉത്തരം പറയാനാണ് ആ മൂന്ന് മണിയ്ക്കൂര്‍ വാതില്‍ അടച്ചിട്ടിരിയ്ക്കുന്നത് തന്നെ. അതു കൊണ്ട് ആരും തിരിക്കു കൂട്ടി തെറ്റുത്തരത്തിലേയ്ക്ക് പോകാതെ എല്ലാരും രണ്ടു മണിയ്കൂര്‍ അമ്പത്തി അഞ്ച് മിനിറ്റിനുള്ളില്‍ ഉത്തരം പറഞ്ഞാലും അതാണ് കൂടുതല്‍ സ്വാഗതാര്‍ഹം. മത്സരാര്‍ത്ഥികള്‍ക്ക് അത്രയും നേരം കൂടി നിരീക്ഷണവും അനുമാനവും വിശകലനവും നടത്താമല്ലോ? കൂട്ടത്തില്‍ എങ്ങിനെ അവരവരുടെ ഉത്തരത്തിലേയ്ക്ക് എത്തി എന്നൊരു കുറിപ്പും തയ്യാറാക്കാനുള്ള സമയം ഉണ്ട്.
അതല്ല മോഡറേഷന്‍ സമയത്തെ ശരിയുത്തരങ്ങളുടെ ക്രമവും പോയിന്റു നല്‍കുന്നതില്‍ കണക്കിലെടുക്കണം എന്നാണ് ഭൂരിപക്ഷാഭിപ്രായം എങ്കില്‍ അതു ക്വിസ്സ് മാഷിന്റെ ശ്രദ്ധയില്‍ പെടുത്താം.
പക്ഷേ, ഉത്തരങ്ങള്‍ ചാറ്റിലൂടേയും മറ്റും ഷെയര്‍ ചെയ്യുന്നത് ഈ ഈവന്റിനെ ദോഷകരമായി ബാധിയ്ക്കും.
ഹാപ്പി....ഗോമ്പീഷന്‍!
അഞ്ചലേ ഞാന്‍ പറഞ്ഞതിന്റെ കാര്യം മനസ്സിലായോ...
ReplyDeleteഉദാ: ഒരു മണിക്ക് തുടങ്ങുന്ന ഒരു മല്‍സരത്തിന് എനിക്ക് ഒന്നരയാകാതെ ഉത്തരം പറയാന്‍ പറ്റില്ല. കാരണം ഒരു മണിക്ക് എനിക്ക് ലഞ്ച് കഴിക്കണം. മല്‍സരമുണ്ടെന്ന് പറഞ്ഞ് കമ്പനി ലഞ്ച് സമയം മാറ്റുന്നില്ല. ഒന്നരക്ക് തിരികെയെത്തുന്ന ഞാന്‍ ചിലപ്പോല്‍ 1.33-ന് ഉത്തരം പറഞ്ഞേക്കാം. ഒരു മണിക്ക് മല്‍സരം തുടങ്ങുന്നതും നോക്കി ഒരു 'പണി'യുമില്ലാതെ ഇരിക്കുന്നവര്‍ ചിലപ്പോള്‍ 1. 05-ന് ഉത്തരം പറഞ്ഞിരിക്കാം.. അപ്പോള്‍ ആരാണ് കേമന്‍? മൂന്ന് മിനിറ്റ് കൊണ്ട് ഉത്തരം പറഞ്ഞ ഞാനോ അഞ്ച് മിനിറ്റ് കൊണ്ട് ഉത്തരം പറഞ്ഞ മറ്റേ ആളോ?
അപ്പോള്‍ മോഡറേഷന്‍ വച്ചതിന്റെ ശരിയായ റിസള്‍റ്റ് കിട്ടണമെങ്കില്‍ എല്ലാവരേയും (അല്ലെങ്കില്‍ പാതിസമയം = ഒന്നര മണിക്കൂറിനകം ഉത്തരം പറഞ്ഞവര്‍ എന്നെങ്കിലും) ഒരു പോലെ കണക്കാക്കണം.
ഞാന്‍ ചാറ്റ് ചെയ്ത് ഉത്തരങ്ങള്‍ പങ്ക് വയ്ക്കാറില്ല,,,,
അപ്പു said...
ReplyDeleteകൈപ്പള്ളി ഇതുവരെ സ്റ്റേജില്‍ എത്താത്തതിനാല്‍, ഈ മത്സരത്തിലെ ഉത്തരാര്‍ത്ഥി ശ്രീ നന്ദനെ മറൂപടിപ്രസംഗത്തിനായി ക്ഷണിക്കുന്നു. അതിനുശേഷം മത്സരഫലം പ്രസിദ്ധീകരിക്കുന്നതാണ്.
ഹഹഹ ഹമ്പട ഹപ്പു... ഇതിലിടയ്ക്ക് ഇങ്ങിനെയൊരു നമ്പരിട്ടിരുന്നല്ലേ :)
പണ്ട് ‘നന്ദകുമാര്‍‘ എന്ന് എല്ലാവരും പറഞ്ഞിട്ട് അവസാനം ‘കരീം മാഷ്’ എന്ന് പറഞ്ഞപോലെ അവസനം വേറെ ആരെങ്കിലും ആകുമൊ?? മാറ്റിച്ചിന്തിക്കണോ??
ReplyDeleteശരി ഉത്തരം:
ReplyDeleteവെള്ള മഷി കൊണ്ടാണോ എഴുതിയത്?
ReplyDeleteപറയും
ReplyDeleteഇപ്പ പറയും
ReplyDeleteശരി ഉത്തരം: Nandakumar
ReplyDeletehttp://www.blogger.com/profile/04182485528953647928
അര മണിക്കൂര്‍ കഴിഞ്ഞിട്ട് പറഞ്ഞാല്‍ മതി....
ReplyDeleteരണ്ടു മെയില്‍ അയക്കാനുണ്ട്. അതു തീര്‍ത്തിട്ടു വരാം...
-സുല്‍
ജ്ജ് പറയൂലാ...
ReplyDeleteനന്ദ കുമർ ഇവിടേ ഹാജരാകേണ്ടതാണു്
ReplyDeleteപറഞ്ഞാ? ല്ലേല്‍ കാണാര്‍ന്നു!
ReplyDeleteഹി ഹി
ReplyDeleteഹാജര്‍ സാര്‍ :)
ReplyDeleteചുമ്മാ ഹാജറായിട്ട് കാര്യമില്ല. എട് വണ്ടീടെ ബുക്കും പേപ്പറും..
ReplyDelete:)
ഹൊ അങ്ങിനെ പവനായി ശവമായി :)
ReplyDeleteഞാന്‍ കരുതി കൈപ്പള്ളി ശരിയുത്തരമായി ‘കരീം മാഷിന്റെ’ പേര് പറയുന്ന് :)
ഇന്നലെ ഒരു ഡബിള്‍ ക്ലൈമാക്സ് ആയതുകൊണ്ട് ഇന്ന് മിനിമം ഒരു ട്രിപ്പിള്‍ ക്ലൈമാക്സ് എങ്കിലും പ്രതീക്ഷിച്ചു... :):):)
ReplyDeleteസമയം കളയാതെ പ്രസംഗം തുടങ്ങൂ നന്ദാ. ലഞ്ച് ടൈം ആയി.
ReplyDeleteസന്തോഷം സുഹൃത്തുക്കളെ സന്തോഷം!! കൈപ്പള്ളിക്കും എന്നെ ഗസ്സിയവര്‍ക്കും ഗസ്സാന്‍ നേരം കിട്ടാത്തവര്‍ക്കും എല്ലാവര്‍ക്കും!!
ReplyDeleteസത്യം പറഞ്ഞാല്‍ ഈ ഗോമ്പറ്റീഷനില്‍ രണ്ടാം പ്രാവശ്യമാ എന്നെ തിരഞ്ഞെടൂക്കുന്നത്. മുന്‍പ് കരീം മാഷിന്റെ ഉത്തരങ്ങളില്‍ എല്ലാവരും കൂടി എന്നെ എതിരില്ലാതെ തിരഞ്ഞെടൂത്തതാ :) അന്നോടെ മനസ്സിലായതാ ഇതില്‍ പലരും പലതും ‘കോപ്പി / പേസ്റ്റ്’ ആണെന്നു. എന്തായാലും കോപിപേസ്റ്റ് ഉത്തരങ്ങളാണെന്ന് തെളിയിക്കാന്‍ എന്റെ പേര്‍ അന്ന് കാരണമായതുപോലെ, അതു നിര്‍ത്തലാക്കാനും മോഡറേഷനില്‍ ഉത്തരം പറയാനും എന്റെ പേര്‍ വീണ്ടും കാരണമായി. അതിനൊരു പ്രത്യേക നന്ദി, കൈപ്പള്ളിക്കും, മറ്റു എല്ലാവര്‍ക്കും. (ഞാനൊരു സംഭവാ ല്ലേ??!!)
മുമ്പത്തെ പല പോസ്റ്റുകളിലേയും ഉത്തരങ്ങള്‍ വായിക്കുമ്പോള്‍ ഇതെത്ര നിസ്സാരമായ പരിപാടി എന്നു തോന്നിയിരുന്നു. ഇന്നലെ എഴുതാനിരുന്നപ്പോഴാണ് ഇതിന്റെ പെടാപ്പാട് മനസ്സിലായത്. രാവിലെ 10.30 മുതല്‍ ഈ ഉത്തരങ്ങള്‍ എഴുതാന്‍ തുടങ്ങിയിട്ട് വൈകീട്ട് 4.30 നാണ് തീര്‍ന്നത്. എന്നിട്ടും വെട്ടിയും തിരുത്തിയുമൊക്കെ ഫൈനല്‍ എഡിറ്റഡ് വേര്‍ഷന്‍ അയച്ചു കൊടുത്തത് രാത്രി 7 മണിക്ക്. 41-മത് പോസ്റ്റ് എന്റെയാണെന്ന് അറിയാവുന്നതു കൊണ്ട്, ഗ്വിസ് മാസ്റ്റര്‍ കൈപ്പള്ളിയായതുകൊണ്ടും ‘ലേറ്റ്സ്റ്റ് എഡിറ്റഡ് വേര്‍ഷന്‍ കോപ്പി പേസ്റ്റ് ചെയ്യണ‘മെന്ന് പറഞ്ഞ് കൈപ്പള്ളിക്കയച്ചത് രണ്ട് മെയിലുകള്‍.
കുഞ്ഞനും വല്യമ്മായിയും ആദ്യം ഊഹിച്ചെടുക്കും എന്നാണ് കരുതിയത്. പിന്നെ കുമാര്‍ജിയും. പക്ഷെ കുഞ്ഞന്‍ നിരാശപ്പെടുത്തി. ഒരു പക്ഷെ തോന്ന്യാസി ഇന്നലെ രാത്രി ഉണ്ടായിരുന്നെങ്കില്‍ അവനും കിട്ടുമായിരുന്നു ആദ്യം. കാരണം എന്റെ ബ്ലൊഗ് ഒന്നോ രണ്ടോ പ്രാവശ്യം വായിച്ചവര്‍ക്ക് ഈസിയായി ഗസ്സ് ചെയ്യാവുന്നതേ ഉള്ളു എന്നു തന്നെ ഇപ്പോഴും കരുതുന്നു. എന്റെ എഴുത്തിന്റെ ശൈലി, തൃശ്ശൂര്‍ സ്ലാംഗ്, ചിത്രകാരന്‍, അവസാന പോസ്റ്റ്, സിനിമ അങ്ങിനെ ധാരാളം ക്ലൂകള്‍ ഈ ഉത്തരങ്ങളില്‍ ഉണ്ടായിരുന്നു. ആരും ഊഹിച്ചെടുക്കരുത് എന്ന് കരുതി മനപ്പൂര്‍വ്വം ഒന്നും ചെയ്തിട്ടില്ല. വേണമെങ്കില്‍ ആ തൃശ്ശൂര്‍ സ്ലാംഗ് മാറ്റി സാധാരണ ഭാഷയിലെഴുതാവുന്നതേ ഉള്ളു. പക്ഷെ വേണ്ട എന്നു വെച്ചു. ഇതിലാകെ ചെയ്തെ ഒരു കൌശലം അവസാന പോസ്റ്റിനെ കുറീച്ചുള്ളതായിരുന്നു. “എന്റെ വാര്‍ഷിക പോസ്റ്റ്” എന്നു പറഞ്ഞാല്‍ അതോടെ എല്ലാം തീര്‍ന്നില്ലേ??!! :) അതുകൊണ്ട് അതിനെ ഒന്നു ‘ഒരു വര്‍ഷമായി ബ്ലോഗ് വായനക്കാര്‍ എന്നോട് കാണിക്കുന്ന സ്നേഹത്തിന് എന്റെ നന്ദി പ്രകടിപ്പിക്കുന്ന വാര്‍ഷിക പോസ്റ്റ്’ എന്ന അര്‍ത്ഥം കല്‍പ്പിച്ചെടുക്കുമാറ് ഒന്നു കൌശലപൂര്‍വ്വം എഴുതി :)
‘കുട്ടിയായിരുന്നപ്പോള്‍ ആരായിത്തീരണം‘ എന്ന ചോദ്യത്തിലെ ഉത്തരം വായിച്ചാല്‍ എന്റെ ആദ്യ പോസ്റ്റ് (ഞാനാരാണ് ?) വായിച്ചവര്‍ക്ക് പെട്ടെന്ന് ഉത്തരം കിട്ടും. അതിലെ വാചകങ്ങള്‍ (സൂചകങ്ങളും) തന്നെയാണ് “കുഞ്ഞുനാളിലേ മണലില്‍ കോറിയിട്ടു തുടങ്ങിയത്“ പിന്നെ “മണലിന്റെ പരുത്ത പ്രതലത്തില്‍ നിന്ന് മൌസിന്റെ നിയന്ത്രണത്തിലേക്ക്.“
“പരസ്യങ്ങള്‍ താങ്കളെ സ്വാധീനിക്കാറുണ്ടോ? “ എന്ന ചോദ്യത്തിന്റെ ഉത്തരത്തിലും ഞാനാണ് ‘ഉത്തരന്‍‘ എന്നു ഒളിഞ്ഞിരിക്കുന്നുണ്ട്. ആ ‘നൊസ്റ്റാള്‍ജിയ’യും “. ബ്ലോഗിലെ സൌഹൃദങ്ങളും“ “പ്രാവാസ ജീവിതത്തിലെ നഷടവുമൊക്കെ” പൂര്‍ണ്ണമായും സത്യസന്ധമാണ്. കുട്ടിക്കാലത്തെ ആഗ്രഹം, ജനലിനു വെളിയിലേക്ക് നോക്കിയാല്‍ കാണുന്ന ദൃശ്യങ്ങള്‍,, ചാപ്ലിനെ ഡിന്നറിന്‍ വിളീക്കുന്നത്, സ്വന്തമായി പാചകം ചെയ്യാറുണ്ടോ എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ഞാന്‍ വളരെ ആസ്വദിച്ചു എഴുതിയ ഉത്തരങ്ങളാണ് . :)
ആദ്യം എന്നെ ഗസ്സ് ചെയ്ത സുമേഷ് ചന്ദ്രന്‍ : പ്രത്യേക നന്ദി, എന്നാലുമെന്ന പലരും കാര്‍ട്ടൂണിസ്റ്റ് സജ്ജീവ്, വിശാലമനസ്കന്‍, സനാതനന്‍ എന്നീ ബ്ലോഗ് പുലികളാണെന്ന് പറഞ്ഞുകളഞ്ഞല്ലാ!! ഇപ്പോ മനസ്സിലായില്ലേ ഞാന്‍ എന്നെ ‘പുലീ’ എന്നു വിളിക്കുന്നത് ശര്യാണെന്ന് :) പിന്നെ, എന്റെ ഉത്തരങ്ങള്‍ വളരെ ഇഷ്ടമായെന്ന് രണ്ടുപ്രാവശ്യം പറഞ്ഞ, അടുത്തു തന്നെ വിവാഹിതനാകാന്‍ പോകുന്ന ശ്രീ. അഭിലാഷങ്ങള്‍, എന്റെ ഉത്തരങ്ങള്‍ ക്ലിയര്‍ ആയി വിലയിരുത്തിയ അപ്പു, പിന്നെ അഗ്രു, സുല്‍, ഉത്തരം പറഞ്ഞ മറ്റെല്ലവര്‍ക്കും .........താങ്ക്സ് ട്ടാ...:)
പിന്നെ, എന്തൂറ്റണ്ങ്കിലും ചോയ്ച്ചോട്ടാ ഗഡ്ഡ്യേളെ, ഞാനിവ്ടെത്തന്ന്ണ്ട്.)
നന്ദാ..കാട്ടിലാണൊ നാട്ടിലാണൊ ആനയെ കാണാന്‍ ഭംഗി എന്നുള്ള ചോദ്യത്തിന് കന്യാകുമാരിയിലാണ് കാണാന്‍ ഭംഗി എന്നു പറയാമായിരുന്നില്ലെ..ഏത് സൂര്യോദയം..!!
ReplyDeleteകുഞ്ഞാ കന്യാകുമാരിയില്‍ സൂര്യോദയം മാത്രമല്ല.. സൂര്യാസ്തമയവും കാണാം... :) അതാണ് കന്യാകുമാരിയുടെ പ്രത്യേകത
ReplyDeleteമിസ്റ്റര്‍ നന്ദകുമാര്‍, ശക്തമായി പ്രതിഷേധിക്കുന്നു. എന്റെ പേരിന്റെ മുന്നില്‍ ‘ശ്രീ.’ എന്ന് ചേര്‍ത്തതിന്.
ReplyDelete(അപ്പോ “ശ്രീമതി.” എന്നാണോ ചേര്‍ക്കേണ്ടത് എന്നല്ലേ ഇപ്പോ ചിന്തിച്ചത്? അല്ലേ? അല്ലേ??).
മാഷേ, “ശ്രീ.ശ്രീ.” എന്ന് ചേര്‍ക്കണം. കേട്ടിട്ടില്ലേ ശ്രീ.ശ്രീ.രവിശങ്കര്‍ എന്നൊക്കെ .. അത് പോലെ... !ഇതൊക്കെ പറഞ്ഞുതരണോ.. :)
(പിന്നെ, വിവാഹത്തിന്റെ കാര്യമൊക്കെ ഇടക്കിടെ ഓര്‍മിപ്പിച്ച് പേടിപ്പിക്കണം എന്നില്ല.. ങാ..)
:) :)
This comment has been removed by the author.
ReplyDeleteഒരുകാര്യം കൂടി പറയാതെ വയ്യ!!!
ReplyDelete“ബ്ലോഗിൽ ആരംഭിക്കുന്ന സൌഹൃദങ്ങളെ താങ്കൾ എങ്ങനെ കാണുന്നു?“ എന്ന ചോദ്യത്തിന് പല കാര്യങ്ങളും എഴുതിയിരുന്നെങ്കിലും അതൊക്കെയും ഡെലിറ്റു ചെയ്തു, പലതു മാറ്റിയെഴുതി. ഇപ്പോഴും മനസ്സിന് അതൊക്കെയും തുറന്നു പറയണെമെന്നു തന്നെ തോന്നുന്നു. കാരണം ബ്ലോഗിലൂടെ എനിക്ക് കിട്ടിയ സൌഹൃദങ്ങള്‍ എന്നെ സംബന്ധിച്ചിടത്തോളം വളരെ വളരെ നന്നായിരുന്നു എന്നു മാത്രമല്ല. പലതും സ്നേഹം പകര്‍ന്നതും സഹായങ്ങള്‍ ചെയ്തതും ആയിരുന്നു. പല ദിവസങ്ങളിലും ചാറ്റ് ചെയ്യാറുള്ള, ബ്ലോഗിലുടെ പരിചയപ്പെട്ട ഒരു ബ്ലോഗര്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ എനിക്കു സാമ്പത്തിക സഹായം ചെയ്തു തന്നതും അതുപോലെ മാന്ദ്യം കാരണം ഈ മാസത്തോടെ ജോലി പോകുമെന്ന് പറഞ്ഞപ്പോള്‍ എന്റെ റെസ്യ്യുമെ അയച്ചു കൊടുക്കാനും ചിലരെ വിളിച്ച് ജോലിയുടെ കാര്യങ്ങള്‍ സംസാരിക്കാനും മുന്‍ കൈയ്യെടുത്തത് മറ്റൊരു ബ്ലോഗര്‍ സുഹൃത്ത് തന്നെ.അതൊക്കെയും മറക്ക വയ്യ.
എനിക്കറിയില്ല ബ്ലോഗിലൂടെ പകരുന്ന ഈ സ്നേഹത്തിന്റെ അര്‍ത്ഥം. !! ഇന്നുമെന്നെ അത്ഭുതപ്പെടുത്തുന്നു. അല്ലെങ്കില്‍ മൈലുകള്‍ക്കപ്പുറെ മറ്റൊരു സംസ്ഥാനത്തിരുന്ന് തോന്ന്യാസിയും,പോങ്ങുമ്മൂടനും,ജി.മനുവും കടലുകള്‍ക്കപ്പുറെ നിന്ന് നട്ടപ്പിരാന്തനും, ഉഷേച്ചിയും, നാട്ടീലെത്തിയപ്പോള്‍ അപ്പുവുമൊക്കെ, എല്ലാവരും ഫോണില്‍ക്കൂടിയും ഈ സൌഹൃദം പങ്കുവെക്കുന്നതിനും സ്നേഹം പ്രകടിപ്പിക്കുന്നതിനുമൊക്കെ എന്ത് നിര്‍വ്വചനങ്ങളാണ് കൊടൂക്കുക? എങ്ങിനെയാണവ വിശദീകരിക്കുക..??!! ശ്രീയും, എം.എസ് രാജും, ജിഹേഷ് എടാകുടവും, പ്രാരാബ്ദവും, അച്ചായത്തിയും, നൊമാദും, ദസ്തസ്കിറും, ഉപാസനയുമൊക്കെ എന്റെ കൊച്ചുഫ്ലാറ്റിലേക്ക് വന്നത് എന്ത് കൊണ്ടായിരുന്നു, പലപ്പോഴും ഞാന്‍ ചെയ്ത ഭഷണം കഴിച്ചതും, പലരും എന്റെകൂടെ താമസിച്ചതും, യാത്ര ചെയ്തതുമൊക്കെ.......എന്തായിരുന്നു കൂട്ടിയിണക്കിയ കണ്ണികള്‍ ??
അതെന്താ സുമേഷിന് മാത്രം പ്രത്യേകം നന്ദി...!
ReplyDeleteഓന് “ഡാ ശ്ശവ്വ്യേളെ, “ എന്നൊരൊറ്റ വാക്കിന്റെ ധൈര്യത്തിലാ ചാടിക്കയറി ആദ്യം ഉത്തരം പറഞ്ഞത്...
ഞങ്ങളോ!... മൊത്തം ഉത്തരങ്ങളും വായിച്ച് അവരാണോ ഇവരാണോ എന്നൊക്കെ സംശയിച്ച് ആഴമേറിയ വിശകലനങ്ങളുടെ പിന്ബലത്തോട് കൂടി നന്ദന്റെ പേരു പറഞ്ഞവരാണ്...
മോഡറേഷൻ കാലത്ത് ഉത്തരം പറഞ്ഞ എല്ലാറ്ക്കും വേണം പ്രത്യേകം നന്ദി :)
നന്ദകുമാര്‍ said...
ReplyDeleteബ്ലോഗിലുടെ പരിചയപ്പെട്ട ഒരു ബ്ലോഗര്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ എനിക്കു സാമ്പത്തിക സഹായം ചെയ്തു തന്നതും...
ആ ബ്ലോഗറുടെ ഐഡിയൊന്ന് തന്നേ നന്ദാ :)
എനിക്ക് ഫോണ്‍ നമ്പറും... :)
ReplyDeleteഅഭിലാഷേ, അഭിലാഷിന്റെ ഇപ്പോഴത്തെ സാഹചര്യമായിരുന്നു അന്നത്തെ എന്റെ ആ സാഹചര്യം. :)
ReplyDeleteഎന്നാപിന്നെ എനിക്കയാളുടെ ലാന്റ് ഫോണ്‍ നമ്പറും കൂടി വേണം.. മൊബൈലില്‍ വിളിച്ചിട്ട് കിട്ടേല്ലേലോ.. :) :)
ReplyDeleteഎട്ടും പൊട്ടും തിരിയാത്താ... :)
ReplyDeleteപ്രത്യേക നന്ദി പറയാത്തതിനാല്‍, അഗ്രൂ ബ്ലോഗിങ്ങ് നിര്‍ത്തിയേക്കുമെന്ന് ഭീഷണിപ്പെടുത്തിയതു കൊണ്ട്, സുമേഷ് ചന്ദ്രന്‍ മുതല്‍ ശിശു വരെ എന്നെ പേര്‍ ഉത്തരം പറഞ്ഞ അല്ല ബ്ലോഗേശ്സിനും വലിപ്പച്ചെറുപ്പമില്ലാത്ത, ഒരേ രീതിയിലുള്ള “നന്ദി” രേഖപ്പെടൂത്തികൊള്ളുന്നു. :)
ReplyDeleteഞാന്‍ പലപോഴും എഴുതണമെന്നു കരുതിയതാ.. ഇനി ഏതായാലും ഇപ്പോ പറയാം. നന്ദന്‍ എന്റെ അച്ഛന്റെ നാട്ടുകാരനാണ്.. വളരെ ചെറുപ്പത്തില്‍ ഓണത്തിനോ വിഷുവിനോ സ്ക്കൂള്‍ അവധിയ്ക്കൊ ഒക്കെയാണ് ഞങ്ങളങ്ങോട്ട് പോവുക. അവിടുള്ളവരുടെ സംസാരത്തില്‍ എനിയ്ക്കെന്തോ ഒരു പ്രത്യേകത തോന്നിയിട്ടുണ്ട്.. “എന്തെറെക്കാ, ശ്ശവ്വ്യേളെ, ഗെഡ്യ്യേ..“ ഇങ്ങ്നെ ഇങ്ങ്നെ പലതും അവിറ്റെ മാത്രമേ ഞാന്‍ കേട്ടിട്ടുള്ളൂ... ബ്ലോഗിലത് ആകപ്പാടെ കേട്ടിട്ടുള്ളത് നന്ദന്റെ ബ്ലോഗിലാണ്..
ReplyDeleteമറ്റിടങ്ങളില്‍, ശവിയേ, ശവ്യേ, ഗഡീ, എന്തെടാ എന്തെടാ ചെക്കാ എന്നൊക്കെ ആയിരിയ്ക്കും.. സോ, ആ “ശ്ശവ്വ്യേളെ“ കണ്ടതും ഞാനൊന്നു താഴേയ്ക്ക് സ്പീഡില്‍ സ്ക്രോള്‍ ചെയ്തു.. ഗെഡിയെവിടെ എവിടെടാ ഗെഡ്യേ.... ഗെഡ്യേ കണ്ടതും ലിങ്കം തപ്പി... അതിനു നേരത്തെയുള്ള 2 പോസ്റ്റുകളില്‍ തപ്പി.. അപ്പോഴാ മനസ്സിലായേ, ചില പോസ്റ്റുകളില്‍ നന്ദന്‍ പങ്കെടുത്തിട്ടേ ഇല്ലെന്ന്.. പിന്നെ നേരെ നന്ദപര്‍വ്വത്തിലേക്ക് പോയി...
:)
കൈപ്പള്ളീ, അടുത്ത മത്സര സമയം അരുളിച്ചെയ്താല്‍ ഉപകാരമായിരുന്നു.
ReplyDeleteബൈ ദ വേ നന്ദകുമാര്‍, “സിനിമാ സംവിധായകന്‍ എന്നയാഗ്രഹം മുഴുവനായും സാധിച്ചില്ലെങ്കിലും തീരെ സാധിക്കാതിരുന്നിട്ടീല്ല എന്നു പറയാം.“
അതെന്താ അങ്ങിനെ പറഞ്ഞത്? വല്ല പ്രൊജക്റ്റും ചെയ്തിരുന്നോ? ഒന്ന് എസ്പൈനിയാല്‍ കൊള്ളാം... അറിയാന്‍ വേണ്ടിയാ.. അല്ലതെ അടുത്ത പ്രൊജക്റ്റില്‍ ചേന്‍സ് ചോദിക്കാനല്ല.. സത്യായിട്ടും.. :) :)
ഓഹോ... അങ്ങിനെയണല്ലേ... എങ്കിലാ പ്രത്യേക നന്ദി സുമേഷു തന്നെ എടുത്തോ :)
ReplyDeleteഅഭിലാഷേ, നാണം കെടുത്തിയേ പറ്റൂ ല്ലേ... :) വെര്‍തെ ആള്‍ക്കാരെക്കൊണ്ട് പറയിക്കാന്‍ ...
ReplyDeleteദിദ് നോക്ക്യേ.. ( http://www.youtube.com/profile?user=nandakummar&view=videos )
ആഹ.. മബ്രൂക്ക് നന്ദകുമാർ... സ്വന്തം സ്ഥാവരജംഗമ വസ്തുവഹകളിലേക്ക് വഴി കാണിച്ചതിന് ശ്രീമാൻ 5LS എന്തോ സമ്മാനം ഏറ്പ്പെടുത്തിയിട്ടുണ്ടെന്ന് അറിഞ്ഞു :)
ReplyDeleteപരിപാടികള്‍ക്ക് ശേഷവു, ലിങ്കല്ലാതെയും വഴികാട്ടാം മി. അഗ്രജന്‍!!!
ReplyDeleteഹോ അങ്ങിനാണേല്‍ അഭിലാഷൊക്കെ എല്ലാ മത്സരത്തിലും മിനിമം 10 പെറ്റി വച്ച് വാങ്ങിയേനെ....
രാത്രി ഉത്തരമെഴുതി പോയിക്കിടന്നുറങ്ങി എന്നല്ലാതെ ഇതു വരെ ഇവിടെയെത്താനായില്ല. അഗ്രജന്‍ പറഞ്ഞതു പോലെ നമ്മള്‍ വെറും കോപ്പി പേസ്റ്റിന്റെ ആളുകളല്ലെന്ന് തെളിഞ്ഞല്ലോ.. :) സന്തോഷം..
ReplyDeleteപിന്നെ നന്ദകുമാറിന് അഭിനന്ദങ്ങള്‍ അറിയിക്കാതെ വയ്യ. നല്ല ഉത്തരങ്ങള്‍; വ്യക്തിത്വം മുദ്രണം ചെയ്തവ.
നന്ദകുമാറേ, നന്ദി കേട്ടോ. എല്ലാം ഒന്ന് വിശദമായി കാണട്ടെ. ഇങ്ങനെയൊക്കെയല്ലേ ആളെ പരിചയപ്പെടുക...
ReplyDeleteഅപ്പോ പുലി ആണല്ലേ.. പരിചയപ്പെട്ടതില്‍ സന്തോഷം.. ഞാനിതൊക്കെ കണ്ടിട്ട് വരാം... :)
അഗ്രൂ.., ഈ ഏരിയായില്‍ കണ്ടാല്‍ കല്ലെടുത്തെറിയും.. പറഞ്ഞേക്കാം.. പോ..പോ... :) :)
കൈപ്പള്ളീ
ReplyDeleteപെറ്റി സ്കോര്‍ അസ്സിസ്റ്റന്റിനെ കിട്ടിയോ?
ഏതായാലും ഞാന്‍ എപ്പോഴും ഒരു ലേറ്റ് ബേര്‍ഡ് ആണ്.ഉത്തരം പറയാനെത്തുമ്പോഴേക്കും മത്സരം കഴിഞ്ഞിട്ടുണ്ടാകും.
അതുകൊണ്ട് ഒരു application അയക്കാം എന്നു കരുതി,അപ്പോള്‍ പിന്നെ ഒന്നുമില്ലെങ്കിലും പെറ്റിയടിച്ചു രസിക്കാലോ..:). പെറ്റി കൂട്ടാന്‍ ഇത്തിരി നേരം വൈകിയാലും വലിയ പ്രശ്നമില്ല.
എങ്ങനുണ്ട് എന്റെ ഐഡിയ !!!
ഒന്നു കയ്യടിക്കൂ..
നന്ദ നന്ദികുമാ.. ഓ സ്വാറി നന്ദി നന്ദകുമാർ.
ReplyDeleteഇനി അടുത്ത മത്സരം.... UAE 15:00
comment Moderation ഏർപ്പെടുത്തുന്ന സമയം UAE 14:00
മത്സരത്തിനു മുന്നേ മോഡറേഷനോ???
ReplyDeleteഓടുന്ന പട്ടിക്ക് ഒരുമുഴം മുന്നേ എന്നു കേട്ടിട്ടുണ്ട്... ഇപ്പോള്‍ കണ്ടു :)
-സുല്‍
മത്സര ഫലം:
ReplyDelete1. nardnahc hsemus : 12
2. വല്യമ്മായി : 12
3. അഗ്രജന്‍ : 12
4. സുൽ | Sul : 12
5. ഷിഹാബ് മോഗ്രാല്‍ : 12
6. അഭിലാഷങ്ങള്‍ : 12
7. ജോഷി : 12
8. അനില്‍ശ്രീ : 12
9. അനംഗാരി : 8
10. സാജന്‍| SAJAN : 6
11. ശ്രീവല്ലഭന്‍ : 4
രണ്ടു പായിന്റുകള്‍ കൈപ്പിടിയില്‍ ഒതുക്കിയവര്‍.
അപ്പു
സന്തോഷ്
തോന്ന്യാസി
പുള്ളി പുലി
ശിവ
കുട്ടിച്ചാത്തന്‍
ശിശു
പെനാലിറ്റി കൈപ്പറ്റിയവര്‍:
1. അഭിലാഷ് : -2
2. ശ്രീവല്ലഭന്‍ : -2
3. പ്രിയ : -2
4. കുഞ്ഞന്‍ : -2 (കമന്റ് നമ്പര്‍ 110 ഡിലീറ്റി)
അഭിനന്ദനങ്ങള്‍!
സന്തോഷം കൈപ്പള്ളീ. എന്നെ പങ്കെടുപ്പിച്ചതിനും ഉത്തരങ്ങള്‍ പ്രസിദ്ധീകരിച്ചതിനും. എന്റെ ഹൃദയം നിറഞ്ഞ നന്ദി!! :)
ReplyDelete(അഭിലാഷേ, എന്റെ ബ്ലോഗിലും ഫോട്ടോ ബ്ലോഗിലും വന്ന് “ഹൊയ് ഹൊയ്’ എന്ന് കമന്റിടുകയും മിനിമം പത്തു പേര്‍ക്ക് ലിങ്ക് കൊടുത്ത് അവരെക്കൊണ്ട് കമന്റിടുക്കുകയും ചെയ്യാതെ, ഞാന്‍ വല്യ പുലിയാണ് പോത്താണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല :) ) :)
അങ്ങനെ എട്ടുപേര്‍ക്ക് 12 കിട്ടിയ ആദ്യമത്സരമായി ഈ മത്സരത്തെ ഗോംബീഷന്‍ ചരിത്രത്തിലെ തങ്കലിപികളില്‍ ആലേഖനം ചെയ്യപ്പെടും...
ReplyDelete-സുല്‍
നാല്പത്തി ഒന്നാം മത്സരം കഴിഞ്ഞപ്പോള്‍ ആദ്യത്തെ പത്തില്‍ എത്തിയവര്‍:
ReplyDelete1. വല്യമ്മായി : 131
2. ആഷ | Asha : 117
3. ജോഷി : 101
4. സുൽ | Sul : 92
5. nardnahc hsemus : 91
6. സാജന്‍| SAJAN : 88
7. അഗ്രജന്‍ : 69
8. അനില്‍_ANIL : 68
9. അഭിലാഷങ്ങള്‍ : 62
10. പ്രിയ : 58
കൂടുതല്‍ വിശദവും വിശാലവുമായ മത്സര ഫലം സൈഡ് ബാറിലെ സ്കോര്‍ ബാറില്‍ കാണാം.
പിന്നേ..പിന്നേ. എനിക്ക് 12 പെനാല്‍റ്റിയോ എന്തിനാണഞ്ചലേ?
ReplyDeleteഅപ്പൂ,
ReplyDeleteപെനാലിറ്റികള്‍ വന്ന വഴികള്‍ തെളിവു സഹിതം ഹാജരാക്കാം. എല്ലാം ശരിയ്ക്കുമുള്ള പെനാലിറ്റികള്‍ ആണെങ്കില്‍ ഒരോ തെളിവിനും രണ്ടു പെനാലികള്‍ കൂടി ഈടാക്കും. അതായത് ഇപ്പോഴുള്ള പന്ത്രണ്ട് പെനാലിറ്റി പോയന്റുകള്‍ ഇരുപത്തി നാല് ആകും. അതല്ല തെറ്റായിട്ടാണ് പെനാലിറ്റി ചുമത്തിയതെങ്കില്‍ അവ ഒഴിവാക്കുകയും ചെയ്യും. എന്താ സമ്മതമാണോ?
സമ്മതമല്ലേ.....
ReplyDeleteഎനിക്ക് പെനാല്‍റ്റിയിലെങ്കിലും ഒന്നാമതെത്തിയാല്‍ മതിയെന്നാണാഗ്രഹം :-)
ഇവിടെ ഭീമമായ പോയിന്റുകൾ നേടുന്നവർക്ക് തക്കതായ എന്തെങ്കിലും ശിക്ഷ കൊടുക്കണം എന്നതിനെ കുറിച്ച idea അർക്കെങ്കിലും ഉണ്ടെങ്കിൽ ഇവിടെ എഴുതാം.
ReplyDeleteModeration Till UAE 18:00
ReplyDeleteഇവിടെ ഭീമമായ മാറ്ക്കുകള് വാങ്ങി പാസ്സാവുന്നവരെ ഇവിടെ നിന്നും വിടുതല് സറ്ട്ടിഫിക്കറ്റ് നല്കി പറഞ്ഞ് വിടേണ്ടതും എന്തെങ്കിലും ജോലികള് ചെയ്യാന് പ്രാപ്തരാക്കുകയും ചെയ്യേണ്ടതാകുന്നു :)
ReplyDeleteആ സ്ഥാനം ഞാന്‍ തരില്ലപ്പൂ... അവിടെ ഞാന്‍ തന്നാ ടോപ്!!
ReplyDeleteകൂടുതല്‍ പായിന്റ് നേടുന്നവര്‍ക്കൊരു ശിക്ഷ ഞാന്‍ പറയാം.
ReplyDeleteഒരു “ചാടി ചവിട്ട്” ആയാലോ?
ഈ പോയിന്റ്സ് റെഡിം ചെയ്യുകയോ , മറിച്ച് വില്‍ക്കുകയോ ചെയ്യാനുള്ള വല്ല ഐഡിയയോ എയര്‍ടെല്ലോ പറയ്.
ReplyDeleteനന്ദാ, എല്ലാം കണ്ടൂട്ടാ.. ഫാവിണ്ട് ഫാവീണ്ട്...! :)
ReplyDelete‘ഹൃദയപൂര്‍വ്വം’ ആല്‍ബം സോങ്ങാണ് കൂടുതല്‍ ഇഷ്ടപ്പെട്ടത്. കൊള്ളം ട്ടാ.. പിന്നെ, ചെമ്പകമേ അല്‍ബത്തിലെ ലവളെല്ലേ ഈ സോങ്ങിലുള്ള ലിവള്‍?? അല്ലേ? അല്ലേ??
Austin Netto, Christopher Netto..... അടിപൊളി പേരുകളാണേ...! ആക്ച്വലി ഇവന്മര്‍ നമ്മളെപ്പോലത്തെ മനുഷ്യന്മാരാണോ? ഐ മീന്‍ മലയാളികളാണോ? ഈ “നെറ്റോ” മാര്‍...!
The Touch of Salvation പവര്‍ക്കട്ട് ടൈമില്‍ എടുത്തതാന്ന് തോന്നുന്നു. :) അതോണ്ട് ഞാന്‍ മെഴുകുതിരി കത്തിച്ച് വച്ചോണ്ടാ കണ്ടത്...
CROSS എപ്പോഴാ റിലീസ്? പിന്നെ മാഷേ, LOST IN TRANSIT ലെ ആദ്യഭാഗങ്ങളിലെ സംഭഷണങ്ങള്‍ക്ക് ഒരു സ്വാഭാവികത ഇല്ലാത്ത പോലെ തോന്നി. ഒരു നാച്വറല്‍ ഫ്ലോ...ഇല്ലാത്ത പോലെ. ചിലപ്പോ എന്റെ ആസ്വാദനത്തിന്റെ കുഴപ്പം കൊണ്ടാവാം.
പിന്നെയില്ലേ, അപ്പോ വല്ല ആല്‍ബം സോങ്ങ്സും ചെയ്യണേല്‍ ഇയാളെ പിടിച്ചാല്‍ മതി അല്ലേ? അല്ലേ?? ശരി.. പുലീ.. കാണാംസ്.. കാണണംസ്... :) എന്തായാലും കാണണംസ്സ്!!
നന്ദാ, എല്ലാം കണ്ടൂട്ടാ.. ഫാവിണ്ട് ഫാവീണ്ട്...! :)
ReplyDelete‘ഹൃദയപൂര്‍വ്വം’ ആല്‍ബം സോങ്ങാണ് കൂടുതല്‍ ഇഷ്ടപ്പെട്ടത്. കൊള്ളം ട്ടാ.. പിന്നെ, ചെമ്പകമേ അല്‍ബത്തിലെ ലവളെല്ലേ ഈ സോങ്ങിലുള്ള ലിവള്‍?? അല്ലേ? അല്ലേ??
Austin Netto, Christopher Netto..... അടിപൊളി പേരുകളാണേ...! ആക്ച്വലി ഇവന്മര്‍ നമ്മളെപ്പോലത്തെ മനുഷ്യന്മാരാണോ? ഐ മീന്‍ മലയാളികളാണോ? ഈ “നെറ്റോ” മാര്‍...!
The Touch of Salvation പവര്‍ക്കട്ട് ടൈമില്‍ എടുത്തതാന്ന് തോന്നുന്നു. :) അതോണ്ട് ഞാന്‍ മെഴുകുതിരി കത്തിച്ച് വച്ചോണ്ടാ കണ്ടത്...
CROSS എപ്പോഴാ റിലീസ്? പിന്നെ മാഷേ, LOST IN TRANSIT ലെ ആദ്യഭാഗങ്ങളിലെ സംഭഷണങ്ങള്‍ക്ക് ഒരു സ്വാഭാവികത ഇല്ലാത്ത പോലെ തോന്നി. ഒരു നാച്വറല്‍ ഫ്ലോ...ഇല്ലാത്ത പോലെ. ചിലപ്പോ എന്റെ ആസ്വാദനത്തിന്റെ കുഴപ്പം കൊണ്ടാവാം.
പിന്നെയില്ലേ, അപ്പോ വല്ല ആല്‍ബം സോങ്ങ്സും ചെയ്യണേല്‍ ഇയാളെ പിടിച്ചാല്‍ മതി അല്ലേ? അല്ലേ?? ശരി.. പുലീ.. കാണാംസ്.. കാണണംസ്... :) എന്തായാലും കാണണംസ്സ്!!
ഈ ഐഡിയ ആരുടേതായാലും കൊള്ളാം മക്കളേ... കൊള്ളാം..
ReplyDelete:) വേറെ പണിയൊന്നുമില്ല അല്ലേ? :)
എന്തായാലും ഇഷ്ടപ്പെട്ടുട്ടാ..
ഹ ഹ.. ബെസ്റ്റ്.. മുകളിലെ കമന്റ് ‘ക്വിസ് 42‘ ല്‍ ഇട്ടതാണേ നന്ദാ.. പേജ് മാറിയതാ.. ഞാനും വിചാരിക്കുവായിരുന്നു. ഇട്ട കമന്റ് എന്താ ഇനിം വീഴാത്തേന്ന്... :)
ReplyDelete(മറ്റേ.. മാന്നാര്‍ മത്തായില്‍ ബില്‍ഡിങ്ങിന്റെ മുകളീന്ന് വീണ ആള്‍ താഴെ എത്താതിരുന്നപ്പോള്‍ ഇന്നസെന്റിനുണ്ടായിരുന്ന അതേ ഗണ്‍ഫ്യൂഷന്‍..) :)
അഭിലാഷേ,
ReplyDeleteവീഡിയോ എല്ലാം കണ്ടുല്ലേ? ഇനി ‘നന്ദപര്‍വ്വ’വും ‘ദൃശ്യപര്‍വ്വം’ എന്ന ഫോട്ടോ ബ്ലോഗും കണ്ടിട്ടു വരൂ. അതിനെ പറ്റിയുള്ള അഭിപ്രായങ്ങളൊക്കെ ആ ബ്ലോഗില്‍ തന്നെ ഇട്ടാ മതീട്ടാ.. :) :)
താങ്ക്സ് അഭീ. വീഡിയോയെ പറ്റിയുള്ള അഭിപ്രായങ്ങള്‍ നേരിലോ പിന്നീടോ പറയാം. അത്രക്കുണ്ട്.