Thursday 30 April 2009

മത്സരം 8 - ആഞ്ജലീന ജോളി

ശരിയുത്തരം : ആന്‍‌ജലീന ജോളി Angelina Jolie പ്രശസ്തയായ ഹോളിവുഡ് സിനിമാനടി, യു.എന്‍. റെഫ്യുജീ ഏജന്‍സിയുടെ ഗുഡ്‌വില്‍ അംബാസഡര്‍. ജൂണ്‍ 4, 1975 ല്‍ അമേരിക്കയില്‍ ജനിച്ചു. മൂന്നു ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡുകളും‍, രണ്ട് സ്ക്രീന്‍ ആക്റ്റര്‍ ഗില്‍ഡ് അവാര്‍ഡുകളും ഒരു ഓസ്കാര്‍ അവാര്‍ഡും അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. 1993 ല്‍ സിനിമാരംഗത്തേക്ക് പ്രവേശിച്ചെങ്കിലും 2001 ല്‍ പുറത്തിറങ്ങിയ Lara Croft: Tomb Raider എന്ന സിനിമയിലെ നായിക വേഷമാണ് അവരെ പ്രശസ്തിയുടെ നെറുകയിലെത്തിച്ചത്. ഈ സിനിമയുടെ ചിത്രീകരണം കംബോഡിയയില്‍ വച്ചു നടക്കുമ്പോഴാണ് മാനുഷിക പരിഗണന അര്‍ഹിക്കുന്നവരെപ്പറ്റിയും അവരുടെ പുനരധിവാസത്തെപ്പറ്റിയും നേരിട്ടറിയുവാന്‍ അവര്‍ക്ക് അവസരം ലഭിച്ചത്. തുടര്‍ന്ന് UNHCR (United Nations High Commissioner for Refugees) മായി അവര്‍ ബന്ധപ്പെടുകയും ലോകത്താകമാനമുള്ള ദുരിതം നേരിടുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു. തന്റെ വരുമാനത്തിന്റെ നല്ലൊരു പങ്ക് ഇത്തരം സഹായനിധികള്‍ക്കായി അവര്‍ മാറ്റിവച്ചു. 2001 ഓഗസ്റ്റ് 27 ന് UNHCR Goodwill Ambassador ആയി അവരെ നോമിനേറ്റ് ചെയ്തു. ഹോളിവുഡിലെ ഏറ്റവും സുന്ദരികളായ താരങ്ങളില്‍ ഒരാളായാണ് ആന്‍‌ജലീന ജോളിയെ ആരാധകര്‍ കരുതുന്നത്.

മത്സരം 7 - വാള്‍ട്ട് ഡിസ്നി

ശരിയുത്തരം : വാള്‍ട്ട് ഡിസ്നി അമേരിക്കന്‍ ചലച്ചിത്ര നിര്‍മ്മാതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത്, അനിമേറ്റര്‍ എന്നനിലയിലൊക്കെ പ്രശസ്തനായ വാള്‍ട്ടര്‍ എലിയാസ് ഡിസ്നി. ഇരുപതാം നൂറ്റാണ്ടിലെ സിനിമ മേഖലയില്‍ പുതുമകള്‍ അനവധി കൊണ്ടുവന്ന വ്യക്തികളില്‍ ഒരാളാണ് ഇദ്ദേഹം. 1901 ഡിസംബര്‍ 15 നാണ് അദ്ദേഹം ജനിച്ചത്. വാള്‍ട്ട് ഡിസ്നി പ്രോഡക്ഷന്‍സിന്റെ സഹസ്ഥാപകന്‍ എന്ന നിലയില്‍ ഇദ്ദേഹം ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന ചലച്ചിത്ര നിര്‍മാതാക്കളില്‍ ഒരാളായിമാറി. അതിലുകൂടുതലായി ഒരു പക്ഷേ ഇന്ന് പുതിയ തലമുറ അദ്ദേഹത്തെ അറിയുന്നത് അദ്ദേഹത്തിന്റെ പേരിലുള്ള തീം പാര്‍ക്കുകളുടെയും, അദ്ദേഹവും സഹപ്രവര്‍ത്തകരും ചേര്‍ന്ന് സൃഷ്ടിച്ച കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെയും ആനിമേഷന്‍ മൂവികളുടെയും പേരിലാവും. മിക്കി മൌസ്, ഡൊണാള്‍ഡ് ഡക്ക്, ഗൂഫി, പ്ലൂട്ടോ തുടങ്ങിയ കഥാപാത്രങ്ങള്‍ ലോകമെമ്പാടുമുള്ള കുട്ടികള്‍ക്ക് എന്നും പ്രിയപ്പെട്ടവരാണ്; അതുപോലെ, ഡിസ്നിവേള്‍ഡ് എന്ന തീം പാര്‍ക്കും. കുട്ടികള്‍ക്കായി ആനിമേറ്റഡ് സിനിമകളുടെ പരമ്പരകള്‍ തന്നെ വാള്‍ട്ട് ഡിസ്നി നിര്‍മ്മിച്ചു. 26 ഓസ്കാര്‍ അവാര്‍ഡുകള്‍ നേടിയിട്ടുള്ള ഇദ്ദേഹത്തിനാണ് ഏറ്റവും കൂടുതല്‍ ഓസ്കാര്‍ അവാര്‍ഡുകളും, ഏറ്റവും കൂ‍ടുതല്‍ നോമിനേഷനുകളും (59) ലഭിച്ചതില്‍ ലോകറിക്കോര്‍ഡ്. 1966 ഡിസംബര്‍ 15 ന് വാള്‍ട്ട് ഡിസ്നി അന്തരിച്ചു.

Wednesday 29 April 2009

മത്സരം 6 - ബാറാക് ഒബാമ

ശരിയുത്തരം : ബാറാക് ഒബാമ അമേരിക്കയുടെ 44 മത് പ്രസിഡന്റ് ബാറാക് ഹുസൈന്‍ ഒബാമ II. 1961 ആഗസ്റ്റ് 4 ന് ജനനം. യു.എസ്. സെനറ്റിന്റെ ചരിത്രരേഖകള്‍ പ്രകാരം ആഫ്രിക്കന്‍ - അമേരിക്കന്‍ വിഭാഗത്തില്‍ നിന്നും സെനറ്റിലെത്തുന്ന അഞ്ചാമത്തെയാളാണ് ഇദ്ദേഹം; ആഫ്രോ-അമേരിക്കന്‍ വംശജനായ ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റും. 2009 ജനുവരി 20 നാണ് ഒബാമ പ്രസിഡന്റായി സ്ഥാനമേറ്റത്. ഹവായിയിലെ ഹോണോലുലുവിലാണ് ഒബാമ ജനിച്ചത്. കൊളംബിയ യൂണിവേഴ്സിറ്റിയില്‍ നിന്നും, ഹാര്‍വാര്‍ഡ് ലോ സ്കൂളില്‍ നിന്നും അദ്ദേഹം വിദ്യാഭ്യാസം നേടീ. നിയമപഠനത്തിനു ചേരുന്നതിനു മുന്‍പ് ഷിക്കോഗോയില്‍ സാമൂഹ്യപ്രവര്‍ത്തകനായും, പിന്നീട് ഇല്ലിനോയിസില്‍ നിന്നുള്ള സെനറ്റ് അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തന്റെ ബാല്യയൌവനങ്ങളെക്കുറിച്ച് “അച്ഛന്‍ നല്‍കിയ സ്വപ്നങ്ങള്‍” (Dreams from My Father) എന്ന പേരില്‍ 1995-ല്‍ ഒരു പുസ്തകവും ഒബാമ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മത്സരം 5 - കടമ്മനിട്ട രാമകൃഷ്ണന്‍

ശരിയുത്തരം : കടമ്മനിട്ട രാമകൃഷ്ണന്‍ മലയാള സാഹിത്യത്തിലെ സമകാലീന ജനകീയ കവികളില്‍ പ്രമുഖനും, രാഷ്ട്രീയ, സാംസ്കാരിക പ്രവര്‍ത്തകനുമായിരുന്നു ശ്രീ കടമ്മനിട്ട രാമകൃഷ്ണന്‍. 1935 മാര്‍ച്ച് 22ന് പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ട എന്ന ഗ്രാമത്തിലാണ് രാമകൃഷ്ണന്‍ ജനിച്ചത്. മലയാള കവിതാരംഗത്ത് ഒരു മാറ്റത്തിനു തുടക്കം കുറിച്ചവരില്‍ ഒരാളായിരുന്നു ശ്രീ കടമ്മനിട്ട. പരമ്പരാഗത കവിതാ രീതികളില്‍ നിന്ന് ഒരു മാറ്റം അദ്ദേഹം ആഗ്രഹിച്ചു. പ്രണയം, സ്നേഹം, വിരഹം തുടങ്ങിയ വികാരങ്ങളില്‍നിന്ന് കവിതയെ അടര്‍ത്തി മാറ്റിയിട്ട് കുറേക്കൂടി കൂടുതല്‍ ജനകീയമായ കാര്യങ്ങള്‍ ശക്തമായ മറ്റൊരു രീതിയില്‍ അവതരിപ്പിക്കുവാന്‍ അദ്ദേഹം ധൈര്യംകാട്ടി. കേരളത്തിന്റെ നാടോടി സംസ്കാരത്തെയും പടയണിപോലെയുള്ള കലാരൂപങ്ങളെയും സന്നിവേശിപ്പിച്ച രചനാ ശൈലി അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. അതുകൊണ്ടുതന്നെ, ചൊല്ലിക്കേള്‍ക്കുവാന്‍ നല്ല ഭംഗിയുള്ളവയായിരുന്നു കടമ്മനിട്ടക്കവിതകള്‍. പടയണിയുടെ ചടുലമായ താളം ഈ കവിതകള്‍ ചൊല്ലുമ്പോള്‍ നമുക്ക് അനുഭവിച്ചറിയാം. പടയണി എന്ന കലാരൂപത്തിന്റെ പുനരുദ്ധാരണത്തിനും വീണ്ടും ആ കലാരൂപം ജനങ്ങളിലേക്ക് എത്തിക്കുവാനും ഇദ്ദേഹം പ്രയത്നിച്ചു. ആറന്മുള നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് ഒരു തവണ കേരളാ നിയമസഭയിലും അംഗമായിട്ടുണ്ട്. 1959ല്‍ പോസ്റ്റല്‍ ഓഡിറ്റ് ആന്‍ഡ് അക്കൌണ്ട്സ് വകുപ്പില്‍ അദ്ദേഹത്തിനു ജോലി ലഭിച്ചു. 2008 മാര്‍ച്ച് 31 നാണ് അദ്ദേഹം അന്തരിച്ചത്.

Tuesday 28 April 2009

മത്സരം 4 - ജെയ്ന്‍ ഗൂഡാല്‍

ശരിയുത്തരം : ഡോ. ജെയ്ന്‍ ഗൂഡാല്‍ Primatologist (പ്രൈമേറ്റ് സ്പീഷീസിനെപ്പറ്റി ഗവേഷണംചെയ്യുന്നയാള്‍), ethologist (മൃഗങ്ങളുടെ പെരുമാറ്റങ്ങളെ പറ്റി ഗവേഷണംചെയ്യുന്നയാള്‍), anthropologist (നരവംശ ശാസ്ത്രഗവേഷക) എന്നി നിലകളില്‍ പ്രശസ്തയായ ബ്രിട്ടീഷ് വനിത. ചിമ്പാന്‍സികളുടെ സ്വഭാവരീതികളെപ്പറ്റി ടാന്‍സാനിയായിലെ ഗോമ്പെ സ്ട്രീം നാഷനല്‍ പാര്‍ക്കില്‍ (Gombe Stream National Park), നീണ്ട 45 വര്‍ഷത്തോളം അവര്‍ നടത്തിയ ഗവേഷണമാണ് അവരെ പ്രശസ്തയാക്കിയത്. ഇതുകൂടാതെ, 2004 ല്‍ യു.എന്‍.അവരുടെ സമാധാന ദൂതയായി (peace messenger) ജെയ്ന്‍ ഗൂഡാലിനെ നിയമിക്കുകയുണ്ടായി. ഇംഗ്ലണ്ടിലെ ലണ്ടന്‍ നഗരത്തില്‍ 1934 ഏപ്രില്‍ 3 നാണ് ജെയ്ന്‍ ഗൂഡാല്‍ ജനിച്ചത്. മൃഗങ്ങളെപ്പറ്റിയുള്ള അവരുടെ പഠനതാല്പര്യം മനസ്സിലാക്കിയ പ്രശസ്ത നരവംശ ശാസ്ത്രജ്ഞന്‍ ലൂയിസ് ലീക്കേ (Louise Leakey) ജെയ്നിനെ തന്റെ അസിസ്റ്റന്റായി നിയമിച്ചു. അദ്ദേഹത്തോടൊപ്പമുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് 1960 ല്‍ ജെയ്ന്‍ ചിമ്പാന്‍സികളുടെ സാമൂഹിക സ്വഭാവങ്ങളിലെ പഠനം ആരംഭിക്കുന്നത്. ഇതിനിടയില്‍ ലീക്കേ, അവരെ ലണ്ടനിലെ ഡാര്‍വിന്‍ കോളജില്‍ എത്തോളജിയില്‍ ഡോകടറേറ്റിന് അയച്ചു. ചിമ്പാന്‍സികളെപ്പറ്റിയുള്ള പഠനത്തിനിടയില്‍ ഡോ. ജെയ്ന്‍ കണ്ടെത്തിയ സുപ്രധാനമായ ഒരു വസ്തുതയായിരുന്നു ചിമ്പാന്‍സികള്‍ക്ക് ലഘുവായ “ടൂളുകള്‍“ ഉണ്ടാക്കാന്‍ അറിയാം എന്നത്. മനുഷ്യര്‍ക്കുമാത്രം സാധ്യമെന്ന് അക്കാലം വരെയും വിശ്വസിച്ചു പോന്നിരുന്ന ഈ കണ്ടുപിടുത്തം അവരുടെ ഗവേഷണകാലഘട്ടത്തിലെ ഒരു നാഴികക്കല്ലാണ്. 1977 ല്‍ ജെയ്ന്‍ ഗൂഡാല്‍ ഇന്‍സ്റ്റിട്യൂട്ട് എന്നൊരു സംഘടന അവര്‍ ആരംഭിച്ചു. ചിമ്പാന്‍സികളെ അവയുടെ ആവാസവ്യവസ്ഥയില്‍ തന്നെ സംരക്ഷിക്കുക എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യം. നൂറോളം രാജ്യങ്ങളിലായി പരന്നുകിടക്കുന്ന 8000 ല്‍ പരം ഗ്രൂപ്പുകള്‍ ഈ സംഘടനയുടെ കീഴിലിന്നുണ്ട്. ഒട്ടനവധി പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള ഡോ. ജെയ്ന്‍ ഗുഡാലിന് Commander of the Order of the British Empire, National Geographic Society Hubbard Medal തുടങ്ങി അനവധി ബഹുമതികളും അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. (നാഷനല്‍ ജിയോഗ്രഫി, ആനിമല്‍ പ്ലാനറ്റ് തുടങ്ങിയ ടി.വി ചാനലുകളില്‍ ജെയ്ന്‍ ഗൂഡാലിന്റെ പ്രോഗ്രാമുകള്‍ ഉണ്ടാവാറുണ്ട്)

മത്സരം 3 - വിന്‍സ്റ്റന്‍ ചര്‍ച്ചില്‍

ആരാണീ വ്യക്തി എന്നുപറയാമോ? ശരിയുത്തരം: വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയും രാഷ്ട്രതന്ത്രജ്ഞനും ആയിരുന്ന സര്‍ വിന്‍സ്റ്റണ്‍ ലിയൊനാര്‍ഡ് സ്പെന്‍സര്‍ ചര്‍ച്ചില്‍. രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടന്റെ ഭരണത്തലവനായിരുന്നു അദ്ദേഹം. രാഷ്ട്രതന്ത്രജ്ഞന്‍ എന്ന നിലയില്‍ മാത്രമല്ല, പ്രമുഖ വാഗ്മി, ചരിത്രപണ്ഠിതന്‍, നൊബേല്‍ സമ്മാന ജേതാവ്, ആര്‍ട്ടിസ്റ്റ് (പെയിന്റിംഗ്) തുടങ്ങിയ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. 1874 നവംബര്‍ 30 നാണ് ചര്‍ച്ചില്‍ ജനിച്ചത്. 1940 മുതല്‍ 1945 വരെയും 1951 മുതല്‍ 1955 വരെയും രണ്ടു തവണ അദ്ദേഹം ബ്രിട്ടീഷ് പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. തന്റെ ചരിത്ര രചനകള്‍ക്ക് 1953-ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു. ബ്രിട്ടീഷ് കോളനി വാഴ്ചയിലായിരുന്ന ഇന്ത്യയ്ക്ക് സ്വയംഭരണാവകാശം (Dominion) നല്‍കുന്നതിനുള്ള നീക്കങ്ങള്‍ക് ചര്‍ച്ചില്‍ എതിരായിരുന്നു. 1931 ഫെബ്രുവരി 13 ന് വെസ്റ്റ് എസക്സ് കണ്‍സര്‍വേറ്റീവ് അസോസിയേഷനില്‍ വച്ച് ചര്‍ച്ചില്‍ മഹാത്മാഗാന്ധിയെപ്പറ്റി “അര്‍ത്ഥനഗ്നനായ ഫക്കീര്‍” എന്ന് നടത്തിയ പരാമര്‍ശം അന്ന് ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. "It was alarming to see Mr. Gandhi, a seditious Middle Temple lawyer, now posing as a fakir of a type well known in the East, striding half-naked up the steps of the Viceregal Palace, while he is still organizing and conducting a defiant campaign of civil disobedience, to parley on equal terms with the representative of the King-Emperor" നല്ല ഒരു എഴുത്തുകാരനായിരുന്നു ചര്‍ച്ചില്‍. രണ്ട് ആത്മകഥകള്‍, ഒരു നോവല്‍, ഓര്‍മ്മക്കുറിപ്പുകള്‍ (3 volumes), ചരിത്ര ലേഖനങ്ങള്‍, ന്യൂസ്പേപ്പര്‍ കോളങ്ങള്‍ എന്നിവ അദ്ദേഹം എഴുതിയിട്ടുണ്ട്. അദ്ദേഹം എഴുതിയ The Second World War എന്ന പുസ്തകവും, A History of the English-speaking Peoples പുസ്തകവും ചര്‍ച്ചിലിനു വളരെ ഖ്യാതി നേടീക്കൊടുത്തവയാണ്. ഇവയില്‍ രണ്ടാമതു പറഞ്ഞ പുസ്തകം നാലു വാല്യങ്ങളിലായി ബി.സി 55 മുതല്‍ 1914ല്‍ ഒന്നാം ലോകമഹായുദ്ധത്തിന്റെ ആരംഭം വരെയുള്ള ചരിത്രം പറയുന്നു. 1965 ജനുവരി 24 ന് വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ നിര്യാതനായി.

Monday 27 April 2009

മത്സരം 2 - ഡോ. സലിം അലി

ശരിയുത്തരം: 2. ഡോ. സലിം അലി ലോക പ്രശസ്ത പക്ഷിനിരീക്ഷകന്‍ (ornithologist). "Bird man of India" എന്ന അപരനാമധേയത്തില്‍ അറിയപ്പെടുന്ന ഡോ. അലി, ഇന്ത്യയില്‍ ആദ്യമായി ചിട്ടയോടൂകൂടിയ ഒരു പക്ഷി സര്‍വേ നടത്തിയ വ്യക്തികളില്‍ പ്രഥമഗണനീയനാണ്. അദ്ദേഹം പ്രസിദ്ധപ്പെടുത്തിയ ഗ്രന്ഥങ്ങള്‍ പില്‍ക്കാലത്ത് പക്ഷിനീരീക്ഷണ മേഖലയിലെ വികാസങ്ങള്‍ക്ക് വളരെയേറേ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ബോംബെയിലെ ഒരു മുസ്ലിം കുടുംബത്തില്‍ 1896 നവംബര്‍ 12 നാണ് അദ്ദേഹം ജനിച്ചത്. പത്താം വയസില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട അദ്ദേഹം, തുടര്‍ന്ന് തന്റെ മാതുലനോടൊപ്പമാണ് കഴിഞ്ഞത്. ബോംബെ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി തലവനായിരുന്ന W.S. Millard ആണ് അദ്ദേഹത്തെ പക്ഷിഗവേഷണം പരിചയപ്പെടുത്തുന്നത്. 1928 ല്‍ അദ്ദേഹം ജര്‍മനിയിലെ Zoological Museum of Berlin University യിലെ പ്രൊഫസറായിരുന്ന Erwin Stresemann നോടൊപ്പം പക്ഷിനിരീക്ഷണത്തില്‍ പ്രാഗല്‍ഭ്യം നേടീ. തുടര്‍ന്നിങ്ങോട്ട് ഇന്ത്യയിലേയും പാകിസ്ഥാനിലേയും പക്ഷി വര്‍ഗ്ഗങ്ങളെപ്പറ്റി അദ്ദേഹം നടത്തിയ പഠനങ്ങള്‍ ഇന്നും റെഫറന്‍സായി ഉപയോഗിക്കത്ത വിധത്തിലായിരുന്നു. പതിനഞ്ചോളം പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. 1958 ല്‍ പദ്മഭൂഷണ്‍ നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു. 1987 ജൂലൈ 27 ന് തൊണ്ണൂറ്റിഒന്നാം വയസില്‍ അദ്ദേഹം അന്തരിച്ചു. വിവരങ്ങള്‍ക്ക് കടപ്പാട്: വിക്കിപീഡിയ

മത്സരം 1 - ഡോ. ജി. മാധവന്‍ നായര്‍

ഒരു പ്രശസ്ത വ്യക്തിയുടെ ചിത്രത്തിന്റെ ചില കഷണങ്ങളാണ് ഇവിടെ കാണുന്നത്.ആരാണീ വ്യക്തി എന്നുപറയാമോ? ശരിയുത്തരം : ഡോ. ജി. മാധവന്‍ നായര്‍ ISRO യുടെ ഇപ്പോഴത്തെ ചെയര്‍മാന്‍. 1943 ഒക്ടോബര്‍ 31 നു തിരുവനന്തപുരത്തിനടുത്ത് നെയ്യാറ്റിന്‍കരയില്‍ ജനനം. 1964 ഇല്‍ തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജില്‍ നിന്ന് ഇലക്ട്രികല്‍ ആന്റ് കമ്മ്യൂണികേഷന്‍ എന്‍ജിനീയറിങ്ങില്‍ ബി.എസ്.സി ബിരുദം. അതിനു ശേഷം ബോംബെ ഭാഭ അറ്റോമിക് റിസേര്‍ച്ച് സെന്ററില്‍ പ്രത്യേകപരിശീലനം നേടിയ അദ്ദേഹം 1967ല്‍ തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തില്‍ ജോലിയില്‍ പ്രവേശിച്ചു. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ മേഖലയ്ക്ക് ജി. മാധവന്‍ നായര്‍ നല്‍കിയ സംഭാവനകള്‍ വിലമതിയ്ക്കാനാവാത്തവയാണ്‌. ബഹുഘട്ടറോക്കറ്റ് ടെക്നോളജിയില്‍ ഇന്ത്യ സ്വയം‌പര്യാപ്തത നേടിയതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരുടെ ടീമില്‍ പ്രമുഖന്‍ ഇദ്ദേഹമാണ്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വികാസ് ദ്രവറോക്കറ്റ് എഞ്ചിന്‍, ചന്ദ്രയാന്‍ പദ്ധതി, പി.എസ്.എല്‍.വി., ജി.എസ്.എല്‍.വി തുടങ്ങിയ റോക്കറ്റ് സാങ്കേതികവിദ്യകളുടെ കണ്ടുപിടിത്തം ഇവയിലെല്ലാം ശ്രീ മാധവന്‍ നായരുടെ സംഭാവനകല്‍ ഏറെയാണ്. രാഷ്ട്രത്തിനും സമൂഹത്തിനും നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് ഭാരതസര്‍ക്കാര്‍ അദ്ദേഹത്തെ 1998-ല്‍ പദ്മഭൂഷണ്‍ ബഹുമതിയും 2009-ല്‍ പദ്മവിഭൂഷണ്‍ ബഹുമതിയും നല്‍കി ആദരിച്ചു. ISRO ചെയര്‍മാന്‍ എന്ന പദവികൂടാതെ Secretary to the Department of Space Commission എന്ന ചുമതലയും ശ്രീ മാധവന്‍ നായര്‍ വഹിക്കുന്നു. വിവരങ്ങള്‍ക്ക് കടപ്പാട്: വിക്കിപീഡിയ

Sunday 26 April 2009

പുതിയ ഗോമ്പറ്റീഷന്‍ - ഈ വ്യക്തി ആര്?

കൂട്ടുകാരേ, “ഇതാരുടെ പുസ്തകം“, “ഇതാരുടെ ഉത്തരങ്ങള്‍“ എന്നീ ഹിറ്റ് മത്സരപരമ്പരകള്‍ക്കുശേഷം പുതിയൊരു മത്സരം ഈ വേദിയില്‍ ആരംഭിക്കുകയാണ്. ബ്ലോഗ് വായനയില്‍ക്കൂടി നിങ്ങള്‍ പരിചയപ്പെട്ട എഴുത്തുകാരെ കണ്ടെത്തുക എന്നതായിരുന്നു കഴിഞ്ഞ രണ്ടു മത്സരങ്ങളുടെയും ഉദ്ദേശമെങ്കില്‍, ഇവിടെ നമ്മള്‍ ബ്ലോഗില്‍ നിന്നും പുറം ലോകത്തേക്ക് പോവുകയാണ്. പ്രശസ്തരായ കുറെ വ്യക്തികളെ ഈ മത്സരത്തിലൂടെ അവതരിപ്പിക്കുന്നു. അവരില്‍ പലരെയും നിങ്ങള്‍ക്ക് പരിചയമുണ്ടാവും - വായിച്ചും, മാധ്യമങ്ങളില്‍ കണ്ടും കേട്ടും, ചരിത്രത്തിന്റെ ഏടുകളില്‍ സ്ഥാനം പിടിച്ചവരും ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരും ആയ പലരും ഈ ലിസ്റ്റില്‍ ഉണ്ടാവും. നിങ്ങള്‍ ചെയ്യേണ്ടത് ഇതാണ്. ഒരു വ്യക്തിയുടെ ചിത്രം - അതിനെ ഡിജിറ്റല്‍ സങ്കേതങ്ങള്‍ ഉപയോഗിച്ച് പല കഷ്ണങ്ങള്‍ ആക്കിയതിന്റെ ചില ഭാഗങ്ങള്‍ ആവും ചോദ്യത്തില്‍ ഉണ്ടാവുക. ഈ ചിത്രശകലങ്ങളില്‍ നിന്ന് ആ വ്യക്തിയെ കണ്ടുപിടിക്കുക. ഉത്തരം നിങ്ങളുടെ കമന്റായി രേഖപ്പെടുത്തുക. കഴിഞ്ഞ മത്സരത്തില്‍ എന്നതുപോലെ ഇവിടെയും ആദ്യത്തെ മു‌ന്നു മണിക്കൂര്‍ കമന്റുകള്‍ മോഡറേഷന്‍ ചെയ്യപ്പെടും. അതിനിടയില്‍ ആരും ഉത്തരം പറയുന്നില്ലെങ്കില്‍ ചോദ്യത്തോടൊപ്പം ആ വ്യക്തിയെ കണ്ടെത്താന്‍ സഹായിക്കുന്ന ഒന്ന് രണ്ടു ക്ലൂ കൂടി ഉള്‍പ്പെടുത്തും - ജീവിച്ചിരുപ്പുണ്ടോ ഇല്ലയോ, ഇതു രാജ്യം, പ്രവര്‍ത്തന മേഖല ഇങ്ങനെ എന്തെങ്കിലും ക്ലൂ പ്രതീക്ഷിക്കാം. മത്സരത്തിന്റെ ഫല പ്രഖ്യാപനത്തോടൊപ്പം ഈ വ്യക്തിയെ പരിചയപ്പെടുത്തുന്ന ഒരു ചെറുവിവരണവും പ്രസിദ്ധീകരിക്കുന്നതായിരിക്കും. ഒരു ഉദാഹരണ ചിത്രം താഴെ നല്‍കുന്നു. ഇതാരാണീ വ്യക്തി എന്നു നിങ്ങള്‍ കണ്ടുപിടിക്കുക. ഇതുപോലെയാവും ഇനി വരാന്‍ പോകുന്ന ചോദ്യങ്ങള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നത്.

Saturday 25 April 2009

“ആരാണീ വ്യക്തി” മത്സരനിയമങ്ങള്‍

 1. ഒരു വ്യക്തിയുടെ ചിത്രം പൂര്‍ണ്ണമായോ ഭാഗികമായോ നല്‍കിയിട്ട് അതാരുടെ ചിത്രമാണ് എന്ന് കണ്ടുപിടിക്കുകയാണ് ഈ ഗോമ്പറ്റീഷനിലൂടെ ഉദ്ദേശിക്കുന്നത്.
 2. ആര്‍ക്കും ഇതില്‍ പങ്കെടുക്കാം. ഈ ബ്ലോഗില്‍ അനോനിമസ് കമന്റ് ഓപ്‌ഷന്‍ ഇല്ല. കമന്റെഴുതാന്‍ ആവശ്യമായ ഗൂഗിള്‍ അക്കൌണ്ടോ, ഗൂഗിള്‍ അനുവദിച്ചിരിക്കുന്ന മറ്റ് അക്കൌണ്ടുകളോ ഉള്ള ആര്‍ക്കും ഉത്തരം എഴുതാവുന്നതാണ്.
 3. ഒരു ദിവസം രണ്ടു മത്സരങ്ങള്‍ ഉണ്ടായിരിക്കും. ആദ്യത്തേത് യു.എ.ഇ സമയം 6:00 AM (Indian time 7:30 AM) ന് ആരംഭിക്കും. രണ്ടാമത്തേത് യു.എ.ഇ സമയം 3:00 PM (Indian time 4:30 PM) നും ആയിരിക്കും ആരംഭിക്കുക.
 4. മത്സരം തുടങ്ങി ആദ്യത്തെ നാലുമണിക്കൂര്‍ കമന്റുകള്‍ മോഡറേഷനില്‍ ആയിരിക്കും ഉണ്ടാകുന്നത്. മോഡറേഷന്റെ മൂന്നാമത്തെയോ നാലാമത്തെയോ മണിക്കൂറില്‍ ഒരു ക്ലൂ തരുന്നതായിരിക്കും.
 5. കമന്റ് മോഡറേഷന്‍ സമയത്ത്, ക്ലൂ തരുന്നതിനു മുമ്പ് ശരിയായ ഉത്തരമെഴുതിയ എല്ലാവര്‍ക്കും 25 പോയിന്റ് ലഭിക്കും. ക്ലൂ തന്നതിനുശേഷം മോഡറേഷന്‍ അവസാനിക്കുന്നതിനു മുമ്പ് ശരിയായ ഉത്തരമെഴുതിയ എല്ലാവര്‍ക്കും 15 പോയിന്റ് ലഭിക്കുന്നതാണ്. മോഡറേഷന്‍ കഴിഞ്ഞ് കമന്റുകള്‍ പ്രസിദ്ധപ്പെടുത്തും. അതിനുശേഷം ആദ്യം ഉത്തരമെഴുതുന്ന അഞ്ചു പേര്‍ക്ക് 5 പോയിന്റുകള്‍ വീതം ലഭിക്കും.
 6. മോഡറേഷന്‍ സമയത്ത് ക്ലൂവിനു മുമ്പ് ഉത്തരം എഴുതിയവര്‍ക്ക് ക്ലൂ വന്നതിനുശേഷം വേണമെങ്കില്‍ ഉത്തരം മാറ്റിയെഴുതി 15 പോയിന്റ് നേടാവുന്നതാണ്. എന്നാല്‍ മോഡറേഷന്‍ സമയത്ത് ഉത്തരമെഴുതിയവര്‍ മോഡറേഷന്‍ മാറ്റിയതിനുശേഷം ശരിയുത്തരം എഴുതിയാല്‍ പോയിന്റൊന്നും ലഭിക്കുകയില്ല. അതുപോലെ ഒന്നില്‍കൂടുതല്‍ തവണ ഉത്തരം മാറ്റി എഴുതിയാലും പോയിന്റുകള്‍ ലഭിക്കില്ല (ഒരാള്‍ക്ക് ഒരേ ഒരു തവണമാത്രമേ ഉത്തരം മാറ്റിപ്പറയാന്‍ അവകാശമുണ്ടായിരിക്കുകയുള്ളൂ - മോഡറേഷനിലും, അല്ലാതെയും)
 7. കമന്റ് മോഡറേഷന്‍ അവസാനിച്ച് ഒരുമണിക്കൂറിനുള്ളില്‍ ശരിയുത്തരം പ്രസിദ്ധപ്പെടുത്തും. അതോടൊപ്പം ആ വ്യക്തിയെപ്പറ്റിയുള്ള ഒരു ചെറുവിവരണവും അവരുടെ ചിത്രവും പോസ്റ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്.

Sunday 19 April 2009

Close

Dear Friends
These competitions have come to a close. I hope you enjoyed participating in them as much as I did while conducting them.
All good things must come to a close. And so this has come to end to its logical conclusion.
I will not be maintaining this blog any more, due to personal and other commitments. Presently there are two Admin: Appu and Anchalkkaran. I am sure you can all think up creative ways to start new competitions and entertain the Malayalam blog world.
It has been an honor and privilege to have known so many wonderful people through this Medium.
Cheers

Wednesday 15 April 2009

67 - അരൂപികുട്ടന്‍

ചോദ്യങ്ങൾ ഉത്തരങ്ങൾ
എന്താണു ദൈവം? നിങ്ങളുടെ ജീവിതത്തെ ഏതു വിധത്തിൽ സ്വധീനിക്കുന്നു? മാതാവും പിതാവും ഗുരുവും, പിന്നെ അവര്‍ ചൂണ്ടിക്കാട്ടിയ അറിവിന്റെ വഴികളില്‍ അഭയത്തിന്റെ വഴിയമ്പലങ്ങളായിനിന്ന ഭൌമ അഭൌമശക്തികളും എനിക്ക് ദൈവമാകുന്നു. സ്ത്രീകളെ ബഹുമാനിക്കാന്‍ അമ്മ പഠിപ്പിച്ചു.അത് ഏറ്റവും വലിയ അനുഗ്രഹമായി പലപ്പോഴും ജീവിതത്തെ സ്വാധീനിച്ചു.
എന്താണു് വിലമതിക്കാനാവത്തതു്? ഈ ജന്മം.
കടമ, ദൈവം, മതം, കുടുംബം, സ്വത്ത്. നിങ്ങൾക്ക് തോന്നുന്ന പ്രാധാന്യമനുസരിച്ച് ക്രമത്തിൽ എഴുതുക. “അഹം ബ്രഹ്മാസ്മി” എന്നതിനെ തരാതരം പോലെ വ്യാഖ്യാനിച്ചാല്‍ ഇവക്കെല്ലാം ഒരുപോലെ ജീവിതത്തില്‍ പ്രാധാന്യം തോന്നുന്നു.
വംശനാശ ഭീഷണി നേരിടുന്ന ഒരു മൃഗത്തെ സംരക്ഷിക്കുന്നതിനായി രണ്ടിടങ്ങളിൽ ഒന്നു തിരഞ്ഞെടുക്കാൻ നിങ്ങളെ ചുമതലപ്പെടുത്തുന്നു. തിരഞ്ഞെടുക്കുന്ന സ്ഥലം പൂർണ്ണമായും ഇടിച്ചു നിരത്തുകയും ചെയ്യും.
 1. ഒരു മത വിഭാഗത്തിന്റെ ആരാധനാലയം
 2. 10,000 തൊഴിലാളികൾ ജോലി ചെയ്യുന്ന ഒരു വ്യവസായ സ്ഥാപനം.. ഇതിൽ ഏതു തിരഞ്ഞെടുക്കു? എന്തുകൊണ്ടു്?
ഇതൊക്കെ പൊളിക്കാന്‍ ഞാനാര്.. സഞ്ജയ് ഗാന്ധിയോ എന്ന് ആദ്യം ചിന്തിച്ചു. എങ്കിലും ഒരു മൃഗത്തെ സംരക്ഷിക്കാന്‍ വേണ്ടി ഒരു കോടി മൃഗങ്ങളെ സൃഷ്ടിക്കേണ്ടെന്നുകരുതി ആരാധനാലയത്തെ ഒഴിവാക്കും. ‘ഒരു മൃഗം‘ മാത്രമായിപ്പോയെങ്കില്‍ പാവം തൊഴിലാളികളേയും ശല്യപ്പെടുത്തില്ല.ഒന്നുകില്‍ അവര്‍ 10000 പേരുചേര്‍ന്ന് ആ പാവം മൃഗത്തിന് തിന്നാനും കുടിക്കാനും കൊടുക്കണം.അല്ലെങ്കില്‍ ഞാനാ മൃഗത്തിനെ മനേകഗാന്ധിക്കുകൊടുക്കും.അവരതിനെ പൊന്നുപോലെ നോക്കും. ഒറ്റപ്പെട്ടുപോയ ആ പാവം മൃഗത്തിന് സ്വയം ഇണചേര്‍ന്ന് സന്തതിപരമ്പരയുണ്ടാക്കാനുള്ള സാങ്കേതികപരിജ്ഞാനമില്ലാത്തതുകൊണ്ട് അതിനെ ക്ലോണിങ്ങ് പരിപാടി പഠിപ്പിക്കും.വേണേല്‍ ചക്ക വേരിലും കായ്ക്കും.
കമ്പ്യൂട്ടറില്‍ മലയാളം എഴുതാന്‍ ഏതു സങ്കേതം ഉപയോഗിക്കുന്നു? (ചോദ്യം സംഭാവന ചെയ്തതു: അനില്‍_ANIL) കമ്പ്യൂട്ടറില്‍ എഴുതാന്‍ സ്കെച് പെന്‍ ഉപയോഗിക്കും. അത് സ്ക്രീനിന്റെ ഭാഗത്തേക്ക് പടരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും.
നിങ്ങൾ എപ്പോഴാണു് computer ഉപയോഗിച്ചു തുടങ്ങിയതു്? ചോദ്യം കാലസംബന്ധിയല്ലാത്തതിനാല്‍ ഉത്തരമെങ്ങനെ പറയണമെന്നറിയില്ല. ആദ്യമായി എപ്പോഴാണ്.... എന്നായിരുന്നുവെങ്കില്‍ ,സത്യം... ഓര്‍മ്മയില്ല.
താങ്കളെ വീണ്ടും അഞ്ചുവര്‍ഷത്തേക്ക് കോളേജ് ജീവിതത്തിലേക്ക് തിരികെ വിടുന്നു എന്നു സങ്കല്‍പ്പിക്കുക. ഏതുവിഷയം തെരഞ്ഞെടുക്കും? എന്തുകൊണ്ട്? എന്തായാലും ഒരു ബിരുദവും തൊഴിലും കയ്യില്‍ ഭദ്രമായുള്ളതുകൊണ്ട് അഞ്ചുകൊല്ലം തകര്‍ത്ത് അര്‍മ്മാദിക്കും. വിഷയം.. അതിലങ്ങുലയിക്കും. എന്തുകൊണ്ടെന്നു ചോദിച്ചാല്‍ അതുപിന്നെ കൈപ്പള്ളീ... ആയകാലത്ത് അതൊന്നും അത്രക്കങ്ങട് പറ്റീര്‍ന്നില്ല്യാന്നു കൂട്ടിക്കോളൂ.അന്ന് പഠിക്കണം,മര്യാദക്ക് ബസില്‍ കയറി സര്‍ക്കാരുവണ്ടിയാണേല്‍ മുന്നിലും സ്വകാര്യബസാണേല്‍ പിന്നിലും(ആരുടെ മുന്നില്‍ ആരുടെ പിന്നില്‍ എന്നൊന്നും ചോദിക്കരുത് .)നിന്ന് വീട്ടില്‍പ്പോയിരുന്നതുകൊണ്ട്. ഇടക്കിടക്ക് ആ നഷ്ടബോധം ഉപബോധമനസ്സില്‍ക്കിടന്ന് കുത്തിത്തിരിപ്പുണ്ടാക്കുന്നതിന് ഒരു സമദാനിയാവും. :)
ഇഷ്ടപ്പെട്ട ഭക്ഷണം ഏതാണു്? എന്തുകൊണ്ടു്? സ്വന്തമായി പാകം ചെയ്യാൻ അറിയാമോ? സ്വന്തം കയ്യിലിരിപ്പുകൊണ്ടല്ലാതെ പട്ടിണികിടക്കേണ്ടിവന്നിട്ടുള്ളവര്‍ക്കറിയാം ഒരു കഷണം റൊട്ടിയുടെ രുചി. സ്വന്തമായി പാചകം ചെയ്യും.
ഇഷ്ടപ്പെട്ട വാഹനം ഏതാണു് ? (philosophy പറഞ്ഞു ഓവറാക്കണ്ട) സൈക്കിള്‍
ബ്ലോഗിൽ കാണുന്ന പാചക കുറിപ്പുകൾ പരീക്ഷിച്ച് നോക്കിയിട്ടുണ്ടോ? അതിനു് ഇരയാവരുടേ അഭിപ്രായം എന്തായിരുന്നു. പലതും കോപ്പിയടിച്ചതോ വിവര്‍ത്തനമോ പുനരവര്‍ത്തനമോ ഒക്കെയാണെന്നുതോന്നിയിട്ടുണ്ട്.
മലയാള സിനിമയിൽ നിങ്ങളുടെ സ്വഭാവവുമായി സാമ്യമുള്ള കഥാപാത്രം ഏതാണു് ഏതൊക്കെയോ ഉണ്ട്.ഒന്നും ഓര്‍മ്മവരുന്നില്ല.ഇംഗ്ലീഷ് സിനിമകളിലും ചില ഇംഗ്ലീഷ് നോവലുകളിലും ഉണ്ട്.ഇതൊക്കെ നോക്കാന്‍ നമുക്കെവിടേടേ അപ്പീ സമയങ്ങള്?
ജിവിതം മൊത്തം കേരളത്തിൽ ജിവിച്ചിട്ട് രണ്ടു മാസം അമേരിക്കയിൽ ചുറ്റിതിരിഞ്ഞിട്ടു് തിരികെ നാട്ടിൽ വന്ന ശേഷം "മലയാലം കൊരച് കൊരച് പരയുന്ന"വരെ കണ്ടാൽ എന്തു ചെയ്യും? കഴിഞ്ഞ തവണ അമേരിക്കയില്‍ വച്ച് കണ്ടപ്പോള്‍ “എന്റെ പൊന്നമ്മച്ചീ എന്റെ കയ്യൊടിഞ്ഞേ” എന്ന് നിലവിളിച്ചത് താനല്ലേന്നു ചോദിക്കും.
നിങ്ങളുടെ തൊഴിൽ മേഖല ഏത് ഗണത്തിൽ പെടും.
 1. ഉല്പാദനം
 2. കച്ചവടം
 3. ജന സേവനം
 4. വിനിമയം
 5. വിദ്യാഭ്യാസം
ഉല്പാദനത്തില്‍പ്പെടുത്താം.
ഇന്നു നമ്മുടെ നഗരങ്ങളിൽ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണു്? എങ്ങനെ ബ്ലോഗെഴുതണം എന്നതിനെക്കുറിച്ച് ആഴ്ചയിലൊരിക്കലെങ്കിലും അക്കാദമി ക്ലാസുകള്‍ ഇല്ലാതിരിക്കുന്നത് ഗ്രാമ-നഗര വ്യത്യാസമില്ലാതെ യുവാക്കളെ ഒന്നടങ്കം ധര്‍മസങ്കടത്തിലാക്കുന്നുണ്ട്.
മലയാള ഭാഷ വളരുകയാണോ, രൂപാന്തരപ്പെടുകയാണോ, വഷളാവുകയാണോ? ബെര്‍ളിച്ചായന്‍ എഴുതുമ്പോള്‍ അമേരിക്കയിലും യൂറോപ്പിലും അന്റാര്‍ട്ടിക്കയിലുമുള്ള മലയാളി ആരാധികമാര്‍ പെരിങ്ങോടന്റെ കീമാന്‍ വച്ച് മലയാളം പഠിക്കുന്നതിലൂടെ മലയാളം വളര്‍ന്ന് പടര്‍ന്ന് പന്തലിച്ച് പണ്ടാരടങ്ങും. കൈപ്പള്ളി എഴുതുമ്പോള്‍ മലയാളം രൂപാന്തരപ്പെടുകയാണ്. ചിത്രകാരന്‍ എഴുതുമ്പോള്‍ മലയാളം വഷളാവുകയാണ്.
കൈക്കൂലിയും അഴിമതിയും തടയണം എന്നു പ്രസംഗിക്കുന്ന പ്രവാസി മലയാളി എന്തുകൊണ്ടാണു് കേരളത്തിൽ കാലുകുത്തുമ്പോൾ ആ പ്രസംഗങ്ങൾ മറന്നുപോകുന്നതു്? എന്തുകൊണ്ടാണു്, വില്ലേജ് ആപ്പിസിലും, പഞ്ചായത്തിലും അവർ കൈക്കൂലി കൊടുക്കാൻ മുൻ നിരയിൽ നില്ക്കുന്നതു്? പ്രവാസി എന്ന വാക്ക് പൊതുവേ ഗള്‍ഫ് മേഖലയിലെ ഇന്ത്യാക്കാരെ തരംതാഴ്ത്താനായി മാധ്യമങ്ങള്‍ സാമാന്യവല്‍കരിച്ച ഒന്നാണ്.അമേരിക്കയില്‍ അല്പം കൂടി അന്തസുള്ള ‘വിദേശമലയാളി’ എന്ന വാക്കാണ് പ്രചാരത്തിലുള്ളത്.നാനാത്വത്തില്‍ ഏകത്വം വിവരിച്ച് ഞെളിയുന്ന അഭിമാനിയായ മലയാളി തൊട്ടടുത്ത തമിഴ്നാട്ടിലെത്തിയാലുടന്‍ പ്രവാസി ലേബലണിയുന്നു. ഇങ്ങനെ അല്പം മാറിനില്‍ക്കുമ്പോഴാണ് “എന്റീശോയേ.. എന്നാ അലുമ്പായീ കേരളം” എന്ന വിമര്‍ശനാത്മകമായ തിരിച്ചറിയല്‍. വിസക്കോ ജോലിക്കോ എന്തിന് നാടുവിടാനുള്ള ടിക്കറ്റിനോ സെക്കന്റ് പാസ്‌പോര്‍ട്ടിനോ പോലുമൊക്കെ കൈക്കൂലികൊടുത്തിട്ട് നാടുവിട്ട കശ്മലന്‍ ഉത്തരവാദിത്തവും ആത്മബോധവുമുള്ള തിരുത്തല്‍‌വാദിയായ തനിമലയാളിയാകുന്നു. ഇപ്പറഞ്ഞ അസംഖ്യം പ്രവാസികളില്‍ ഒരുത്തനും അവനവന്റെ കാര്യസാധ്യത്തിന്,കൈക്കൂലികൊടുക്കില്ലെന്ന് ശഠിക്കുന്നവരല്ല. വില്ലേജാപ്പീസിലും പഞ്ചായത്തിലും അവരല്പം നേരത്തേയെത്തിയതുകൊണ്ട് മുന്‍‌നിരയില്‍ നില്‍ക്കേണ്ടിവന്നു എന്നുവേണം കരുതാന്‍. ആണ്ടിലൊരിക്കല്‍ കിട്ടുന്ന ഒരുമാസത്തെ അവധിക്കുള്ളില്‍ എന്തെല്ലാം പേപ്പറുകള്‍ ശരിയാക്കാനുള്ളതാണയാള്‍ക്ക്? പാവം! വാലിനുതീപിടിച്ചുകഴിഞ്ഞാല്‍ പണ്ടുപ്രസംഗിച്ചതൊക്കെമറക്കും.
മനുഷ്യവാസമില്ലാത്ത ഒരു ദ്വീപിലേക്ക് നിങ്ങളെ ജീവപര്യന്തം നാടുകടത്തപ്പെടാൻ പോവുകയാണെന്നു സങ്കല്പ്പിക്കുക. നിങ്ങൾക്ക് വായിക്കാൻ രണ്ടു പുസ്തകങ്ങൾ കൂടെ കൊണ്ടുപോകാൻ അനുവദിക്കുന്നു. ഏതു് പുസ്തകങ്ങൾ കൊണ്ടുപോകും? പ്രിയ ഉണ്ണികൃഷ്ണന്റെ ‘പ്രയാണം’,കാപ്പിലാന്റെ ‘നിഴല്‍ ചിത്രങ്ങള്‍’ രണ്ടും ഇതുവരെ കയ്യില്‍ കിട്ടിയിട്ടില്ല.പ്രിയാ ഉണ്ണികൃഷ്ണന്റെ കവിതകള്‍ അമേരിക്കയിലെ ചില സ്കൂളുകളില്‍ പാഠ്യവിഷയമായി പ്രഖ്യാപിക്കാനുള്ള സാധ്യതകള്‍ സായിപ്പന്മാര്‍ തള്ളിക്കളയുന്നില്ല. ഈ രഹസ്യം മണത്തറിഞ്ഞ് അസംഖ്യം ആരാധകര്‍ കെട്ടുകണക്കിന് ഈ സാധനം വാങ്ങി ഗോഡൌണില്‍ വച്ചിരിക്കുന്നുവെന്നാണ് കേള്‍‌വി.പോകാറാവുമ്പോഴേക്ക് പ്രിയയുടെ കയ്യൊപ്പിട്ട ഒരു കാപ്പി കിട്ടിയാല്‍ നന്നായിരുന്നു. കാപ്പിലാന്റെ പുസ്തകം(നിഴല്‍ ചിത്രങ്ങള്‍) അപ്പോഴേക്കും പുറത്തിറങ്ങിയില്ലെങ്കില്‍ പുസ്തകത്തിന്റെ ഒരു നിഴല്‍ ഞാന്‍ കൂടെക്കൊണ്ടുപോകും.
ഒരു ഗ്രാമത്തിൽ ഒരു വിഗ്രഹം കണ്ടെടുത്തു. രണ്ടാം നാൾ ആ വിഗ്രഹത്തിന്റെ വായിൽ (അടുത്തുള്ള ഒരു വിട്ടിൽ വാറ്റിയ) പട്ടചാരായം വെച്ചു കൊടുത്താൽ, ആ വിഗ്രഹം കുടിക്കുന്നതായ മഹ അത്ഭുതം നിങ്ങൾ അറിയുന്നു. പത്രങ്ങൾ ആ വാർത്ത front page ആക്കുന്നു. ജനങ്ങൾ ആ വീട്ടിലേക്ക് തടിച്ചു കൂടുന്നു. നിങ്ങൾ എന്തു ചെയ്യും.
 1. ഉടൻ ആ വിട്ടിൽ പോയി നാലു കുപ്പി വിശുദ്ധ പട്ടചാരായം വാങ്ങി വിഗ്രഹത്തിനു് കൊടുക്കാനായി queue നിൽക്കുന്നു.
 2. ഇന്ത്യൻ constitution അനുസരിച്ചുള്ള secularism ഉയർത്തിപ്പിടിക്കാനും, വിശ്വാസികളുടെ സ്വാതന്ത്ര്യം അനുവതിച്ചുകൊടുക്കാനുമായി ആ വിട്ടിൽ വിശുദ്ധ പട്ടചാരായം വാറ്റാനുള്ള അവകാശത്തിനു വേണ്ടി, ഇന്ത്യൻ constitution ബഹുമാനിക്കുന്ന ഒരു ഭാരതീയൻ എന്ന നിലയിൽ നിങ്ങൾ പ്രവർത്തിക്കുന്നു.
 3. നാലു കന്നാസ് വിശുദ്ധ പട്ടചാരായം വാങ്ങി ഒരു 100ml വിഗ്രഹത്തിനു കൊടുക്കും. ഒരു കന്നാസ് സ്വന്തം വിട്ടിൽ കൊണ്ടു പോകും, ബാക്കി blackൽ വില്കും.
 4. ആ വീട്ടിലേക്ക് വിശുദ്ധ പട്ടചാരായം supply ചെയ്യാനായി തൊട്ടടുത്ത് ഒരു distillery തുടങ്ങും.
 5. ഇതൊരു തട്ടിപ്പാണെന്നു നിങ്ങൾ വിശ്വസിക്കുന്നു. വിശ്വാസികളായ നാട്ടുകാരുടേ അടി പേടിച്ച്, ഒന്നും ചെയ്യില്ല
 6. ഇതൊരു തട്ടിപ്പാണെന്നു നിങ്ങൾ വിശ്വസിക്കുന്നു. പത്രത്തിൽ ഇതേകുറിച്ച് എഴുതും.
ഞാന്‍ സാഹചര്യത്തിനുപറ്റിയ കുറേ പാട്ടുകളും ഭജനകളും ഡിവിഡിയാക്കിയിറക്കും.റിമി ടോമിയെക്കൊണ്ട് പാടിക്കും.പ്രകാശനം അയ്യപ്പ ബൈജു. സാമ്പിള്‍ ഗാനം: ജയ ജയ ഹോ ദേവാ... പട്ടയടിക്കാരാ... നിന്തിരുവടികളിലുണ്ടൊരുവടിയായ് അടിയനിരിക്കുന്നു...ജയ ജയ ഹോ ദേവാ.. ഒരു നറുവാറ്റിനു ഗതിയില്ലാത്തോ- നടിയനിരിക്കുന്നൂ...കാത്തിടുനീ സതതം. ജയ ജയ ഹോ ദേവാ... പട്ടാധീശരനേ.. നിന്നെയിതിങ്ങനെകണ്ടോണ്ടടിയന്‍ സ്മാളുകഴിക്കട്ടേ...ജയ ജയ ഹോ ദേവാ.. ചെറു നാരങ്ങയതച്ചാറാക്കിയടച്ചിങ്ങ്സ് നേര്‍ന്നീടാം...വാളതുവക്കരുതേ.. ഇതുകൂടാതെ “പട്ടയപ്പന്‍ ഈ ഷാപ്പിന്റെ നാഥന്‍” റ്റൈപ്പിലുള്ള കുറേ സ്റ്റിക്കറുമിറക്കും.
കേരളത്തിൽ ഇപ്പോൾ ടിവി. പ്രേക്ഷരുടെ ഹരമായ റിയാലിറ്റി ഷോ എന്നറിയപ്പെടുന്ന അനേകം മത്സര പരമ്പരകളുണ്ടു്. താങ്കൾക്ക് ഒരു സാമാന്യം ഭേദപ്പെട്ട ഗായിക/ഗായകൻ ആണെന്നു സങ്കൽപ്പിക്കുക. താങ്കൾ ഈ മത്സരങ്ങളിൽ പങ്കെടുക്കുമോ? എന്തുകൊണ്ടു? കൈപ്പള്ളീ.. എന്തായാലും ഞാനൊരു ഗായിക/ഗായകന്‍ എന്നു സങ്കല്‍പ്പിക്കണമല്ലോ? അപ്പോ എന്തിന് ‘ഭേദപ്പെട്ട’ എന്ന റേഞ്ചുപിടിക്കുന്നു? ‘മികച്ച’ എന്ന് തിരുത്തി സങ്കല്‍പ്പിക്കും. എന്നിട്ട് മത്സരത്തിലെല്ലാം പങ്കെടുക്കുന്നതായും വെച്ചടി വെച്ചടി കയറിക്കയറി ഒരു മില്ല്യണാ‍യിരം എസ്.എം.എസ്സോടെ കൊച്ചിയില്‍ ഒരു ഒന്നരക്കോടിയുടെ ഫ്ലാറ്റ് നേടുന്നതായിട്ട് സങ്കല്പിക്കും. സങ്കല്പിക്കാന്‍ ആര്‍ക്കും കപ്പം കൊടുക്കണ്ടല്ലണ്ണാ? യേത്?
നിങ്ങളുടേ മുന്നിൽ മൂന്നു buttonകളു ഉണ്ട്.
 1. അമർത്തിയാൽ ഈ ലോകത്തിലുള്ള ഏകാധിപതികൾ എല്ലാം നിന്ന നിൽപ്പിൽ തന്നെ ചത്തു് വീഴും.
 2. അമർത്തിയാൽ മലയാള മനോരമ പത്രം ഒറ്റ് രാത്രികൊണ്ടു Unicodeലേക്ക് മാറും.
 3. അമർത്തിയാൽ (ഇടിവാളിന്റെ ആഗ്രഹം സഫലമാകും) ബ്ലോഗിൽ ഉള്ള ഓർമ്മ കുറിപ്പിസ്റ്റുകൾക്കെല്ലാം "Amoniasia" വന്നു് എല്ലാം മറന്നു പോകും.
ഇതിൽ ഒന്നുമാത്രമെ അമർത്താൻ കഴിയുകയുള്ളു. നിങ്ങൾ ഏതമർത്തും.? എന്തുകൊണ്ടു?"
ഈ മൂന്നുചോദ്യത്തിലും വ്യാപരിക്കുന്ന പൊതുവായ സംഗതി കൈപ്പള്ളിക്ക് വ്യക്തിപരമായി ഇവയോടുള്ള വിരോധമാകയാല്‍ ഞാന്‍ എനിക്കുപറ്റുന്ന വേറേ മൂന്നു ബട്ടണുകള്‍ കണ്ടുപിടിക്കും. 1.അമര്‍ത്തിയാല്‍ സകല ആശ്രമങ്ങളിലും പാതിരാത്രിയില്‍ അപ്രതീക്ഷിതമായി ലൈറ്റുവീഴും. 2.അമര്‍ത്തിയാല്‍ ദേശാഭിമാനി പത്രം സത്യങ്ങള്‍ വളച്ചൊടിക്കുന്നത് നിര്‍ത്തും(ചിലപ്പോള്‍ പത്രം തന്നെ അങ്ങനെയാണെങ്കില്‍ നിന്നുപോയേക്കും) 3.അമര്‍ത്തിയാല്‍ ബൂലോക കവിശ്രേഷ്ടന്മാര്‍ പരസ്പരം പുകഴ്‌ത്തുന്നത് നിര്‍ത്തും.(പലരുടേയും കമന്റുബോക്സ് ശൂന്യമാകും)
ഇവരിൽ താങ്കൾക്ക് ആരെയാണു് കൂടുതൽ ബഹുമാനം:
 1. K. കരുണാകരൻ,
 2. EMS,
 3. AKG,
 4. സി.എച്ച്. മുഹമ്മദ്കോയ,
 5. മന്നത്ത് പത്മനാഭൻ,
 6. പാണക്കാട് സയ്യിദ് മുഹമ്മദലി ഷിഹാബ് തങ്ങൾ.
 7. Dr. പല്പ്പു.
 8. വെള്ളാപ്പള്ളി നടേശൻ
അല്ലാ? ഇതില്‍ എന്റെ പേരെവിടേ?
ഏറ്റവും ഭാഗ്യവാനായ മനുഷ്യന്‍ ആരാണ്? എന്റെ അച്ഛന്‍. ആനന്ദലബ്ധിക്കിനിയെന്തുവേണം!
സ്ത്രീധന സമ്പ്രദായം: എന്താണു് നിങ്ങളുടെ അഭിപ്രായം? സ്വന്തം ജീവിതത്തിൽ എന്തായിരുന്നു അനുഭവം? വളരേ നല്ലതാണ്. കാശില്ലാത്ത ഒരുത്തനേയും കെട്ടാനോ ലൈനടിക്കാനോ ഇക്കാലത്ത് പെമ്പിള്ളാരൊന്നും തയ്യാറല്ല;കെട്ടിക്കാന്‍ അപ്പന്മാരും. ചെറുക്കന്റെ അപ്പന്റെ സമ്പാദ്യവും അവന്റെ ശമ്പളവും അളന്ന് മകളെ കെട്ടിക്കണമെന്നുണ്ടെങ്കില്‍ അതുപോലെ അളന്നുകൊടുക്കേണ്ടിവരുമണ്ണാ. ഒറ്റത്തവണയേ കെട്ടൂ എന്നു വാശിയുള്ളവര്‍ അതുകണക്കാക്കി വാങ്ങണം. അനുഭവിക്കാനിരിക്കുന്നതേയുള്ളൂ!
നിങ്ങളെ അടുത്തറിഞ്ഞ സുഹൃത്തുക്കൾ എങ്ങനെ കരുതുന്നു.
 1. ഒരു പാവം
 2. കൊച്ചു ഗള്ളൻ
 3. പുലി
 4. പാമ്പ്
 5. തമാശക്കാാാാാാാരൻ
 6. തണ്ണിച്ചായൻ
 7. കുൾസ്
 8. പൊടിയൻ
 9. തടിയൻ
ഇതിൽ പെടാത്ത ഏതെങ്കിലും പേരുണ്ടെങ്കിൽ അതും എഴുതാം.
ക്രൂരന്‍/തല്ലുകൊള്ളി (എന്തോ എന്നെ ഇഷ്ടമാണ് എല്ലാവര്‍ക്കും.കുറച്ചുകാലം മുമ്പുവരെ എനിക്കു ഫയങ്കര ഗ്ലാമറായിരുന്നു-മോഹനന്‍‌ലാല്‍ ചിത്രം: വിശ്വപ്രഭു)
ബ്ലോഗിൽ പോട്ടങ്ങൾ പിടിക്കുന്ന ഏതെങ്കിലും അണ്ണന്റെ ഫോട്ടോ നിരൂപണങ്ങൾ കേട്ട ശേഷം അദ്ദേഹത്തിന്റെ തലയിൽ കാമറ തല്ലി പോട്ടിക്കാൻ തോന്നിയിട്ടുണ്ടോ? (തല്ലിപ്പോട്ടിക്കാൻ ഉദ്ദേശിച്ച camera, lense, എന്നീ വിവരങ്ങൾ കൂടി വിശതീകരിക്കുക) ചില ചിത്രങ്ങള്‍ കണ്ട് ശരിക്കും തല്ലിയിട്ടുണ്ട്.
നിങ്ങൾ പ്രധാന മന്ത്രിയാകുന്നു. എന്തു ചെയ്യും? സത്യപ്രതിജ്ഞചെയ്ത് അധികാരമേല്‍ക്കും.
നിങ്ങൾക്ക് മൂന്നു വരം കിട്ടുന്നു എന്തെല്ലാം അവശ്യപ്പെടും? (കൂടുതൽ വരം കുട്ടാനുള്ള വരം ഇപ്പോൾ stockൽ ഇല്ല. അതു ചോദിച്ച് ചളമാക്കരുതു്) 1.ഇഞ്ചിപ്പെണ്ണിനേയും അനോണി ആന്റണിയേയും നേരിട്ടുകാണാനുള്ള വരം. 2.മലയാള മനോരമയിലെ ജീവനക്കാര്‍ക്ക് ബ്ലോഗെഴുതാനുള്ള അനുവാദം കിട്ടാതിരിക്കാനുള്ള വരം. 3.കാപ്പിലാന്റെ ബ്ലോഗുകളില്‍ ഡെയ്ലി 5000 പേരെങ്കിലും ചുമ്മാ വിസിറ്റുചെയ്യുന്നത് കാണാനുള്ള വരം.
സാമ്പത്തിക മാന്ദ്യം നേരിടാൻ നിങ്ങൾ എന്തുചെയ്യുന്നു? കള്ളനോട്ടടിക്കും. ഡോളര്‍.. നല്ല പച്ച ഡോളര്‍.
1 Billion US$ നിങ്ങൾക്ക് ലഭിക്കുന്നു എന്തു ചെയ്യു? രണ്ടുകയ്യും നീട്ടിയതങ്ങാ മേടിക്കും.
പ്രാവാസ ജീവിതത്തിൽ എന്തെങ്കിലും നഷടമായിട്ടുണ്ടോ? സ്വയം ഒരു പ്രവാസിയായി അനുഭവപ്പെട്ടിട്ടില്ല.മനോബലം കൊണ്ട്.
രാഷ്ട്രീയക്കാരെ ഇഷ്ടമാണൊ? ഈ ഇലക്ഷന്‍ കാലത്ത് താങ്കള്‍ നാട്ടിലുണ്ടെന്നും ഒരു സ്ഥാനാര്‍ത്ഥി വോട്ട് ചോദിച്ച് വീട്ടില്‍ വരുന്നുവെന്നും കരുതുക.എന്തു പറയും? എനിക്ക് രാഷ്ട്രീയക്കാര്‍ നായകന്മാരാകുന്ന കാര്‍ട്ടൂണ്‍ വരകള്‍ ഇഷ്ടമാണ്. അകത്തേക്കുനോക്കി ഉറക്കെ വിളിച്ചുപറയും:“അമ്മേ.. ദേ ഒരു ഭിക്ഷക്കാരന്‍!”
Nostalgia-mania-dingolapi എന്ന അതിഭീകരവും ഭയാനകവുമായ രോഗം ബാദിച്ച മലയാളി ചേട്ടന്മാരെ എങ്ങനെ ചികിത്സിക്കും? ഇവരെ ബീമ പള്ളിയിൽ കൊണ്ടുപോയി ചങ്ങലക്കിടുന്നതിനെ കുറിച്ച് എന്താണു് അഭിപ്രായം. വളരേ നല്ല അഭിപ്രായമാണ്. പക്ഷേ... അങ്ങനെവന്നാല്‍ ഈ ഗോമ്പറ്റീഷന്‍ പാവം അഞ്ചല്‍ക്കാരന്‍ ഒറ്റക്കുനടത്തേണ്ടിവരുമല്ലോന്നൊരു വിഷമം.അത്രേള്ളൂ.
നിങ്ങൾ ഇപ്പോൾ ഇരിക്കുന്ന സ്ഥലത്തുള്ള ജനാലയിൽ നിന്നും പുറത്തേക്ക് നോക്കുക. അവിടെ കാണുന്ന ദൃശ്യം 100 വാക്കിൽ കുറയാതെ വിവരിക്കുക. ഒന്നും കാണുന്നില്ല;സെണ്ട്രല്‍ ഏ.സി.ആയതുകാരണം കമ്പ്ലീറ്റ് ജനലുകളും മുള്ളാണിക്കുപകരം മുളയാണിവച്ച് ക്ലോസിയിരിക്കുന്നു.
ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി? ഇനിയും എഴുതുമോ? ആ പോസ്റ്റ് ഇപ്പോ ഒന്നുകൂടിവായിച്ചിട്ട് ഈ ചോദ്യം മനസ്സിലിട്ടുരുട്ടിനോക്കി. എനിക്ക് ചിരിവരുന്നു... ഈശ്വരാ ,ഞാന്‍ എന്തിനെഴുതി? ഇനിയും എഴുതണോ?
ബ്ലോഗിൽ അവസാനമായി വായിച്ച ലേഖനം ഏതാണു്?
വെള്ളെഴുത്തിന്റെ
തെരെഞ്ഞെടുപ്പുകള്‍ സാരിയുടുക്കേണ്ടതുണ്ടോ ?
ബ്ലോഗിൽ അവസാനമായി വായിച്ച അതുന്താധുനിക കവിത വായിച്ച ശേഷം നിങ്ങൾ എന്തു ചെയ്തു?
 1. കരഞ്ഞു.
 2. ചിരിച്ചോ.
 3. തലകറങ്ങി നിലത്തു വീണു്.
 4. എഴുതിയവനെ ഫോണിൽ വിളിച്ചു തെറി പറഞ്ഞു.
 5. മുകളിൽ പറഞ്ഞ എല്ലാം സംഭവിച്ചു് എന്നു് ഭ്രാന്താശുപത്രിയിൽ എത്തിയപ്പോൾ സുഹൃത്തുക്കൾ പറഞ്ഞു.
കവികളെ,പ്രത്യേകിച്ചും ആധുനിക കവികളെ കളിയാക്കുന്നത് പണ്ടേ എനിക്കിഷ്ടമല്ല.
കവിതകൾ വൃതത്തിൽ എഴുതണം എന്നു പറയുന്നതിനേക്കുറിച്ച് എന്താണു് അഭിപ്രായം. ദയവായി കൈപ്പള്ളിയും കൂടി കവിതയെഴുതരുത്. അങ്ങനെവന്നാല്‍ അത് മലയാളഭാഷക്ക് ഒരു തീരാനഷ്ടമായിരിക്കും. പല കടുത്ത നിരൂപകന്മാരും(സിനിമയാകട്ടെ/സാഹിത്യമാകട്ടെ) സ്വന്തം സൃഷ്ടിയോടെ ഒതുങ്ങും.
ഒരു hotelൽ രണ്ടു blog meet നടക്കുന്നു. അതിൽ ഒരു barൽ ബ്ലോഗ് കവികളും വേറൊരു barൽ ബ്ലോഗ് ഓർമ്മക്കുറുപ്പ്istകളും ഉണ്ടു്. നിങ്ങൾ ഏതു barൽ കയറും. ഞാന്‍ മൂന്നാമത്തെ ബാറില്‍ കമന്റടി അസോസിയേഷന്റെ മീറ്റ് സംഘടിപ്പിക്കും.അതാവുമ്പോ പരിപാടികഴിയുമ്പോ ലവന്മാര്‍ രണ്ടാളും ചേര്‍ന്ന് മത്സരിച്ച് ബില്ലടച്ചോളും.
നിങ്ങൾ കൈപ്പള്ളിയെ കണ്ടു മുട്ടുന്നു. എന്തു ചോദിക്കും? (കാശു്, sandwich, വാച്ച്, മോതിരം, ഫോൺ, ചെരുപ്പ് മുതലായവ ചോദിക്കരുതു്) എനിക്ക് അതോര്‍ക്കാന്‍ തന്നെ പേടിയാവുന്നു. എങ്കിലും ഒരു ചെറുപുഞ്ചിരിമുഖത്തുവരുത്തിക്കൊണ്ട് ഞാന്‍ ചോദിക്കും:“ആധുനിക കവികള്‍ നിങ്ങളോടെന്തു തെറ്റുചെയ്തു?!”
താമരകുളം ഷിബു എന്താണു നിങ്ങൾക്ക് സംഭാവന ചെയ്തതു്. അയാള്‍ എന്തെങ്കിലുമാണെന്ന് ആരാണ് അഹങ്കരിക്കുന്നത് എന്ന് മറുചോദ്യം.
ഒരു International blog meet വിളിച്ചു കൂട്ടുന്നു. അതിനായി കാര്യപരിപാടികൾ അവതരിപ്പിക്കാൻ ആരെയെല്ലാം ഉൾപെടുത്തും? എന്തെല്ലാം പരിപാടികൾ ഉണ്ടായിരിക്കും? ഇത്തരം കാര്യങ്ങളില്‍ തലയിടാറില്ല;കഴിവതും പങ്കെടുക്കാതെ ഒഴിഞ്ഞുനില്‍ക്കും. നിര്‍ബന്ധിച്ചാല്‍....
ബ്ലോഗിൽ ആരംഭിക്കുന്ന സൌഹൃദങ്ങളെ താങ്കൾ എങ്ങനെ കാണുന്നു? (കണ്ണു കൊണ്ടു കാണുന്നു എന്നു പറയരുത്, ബാക്കി എല്ലാവരും മൂക്കു കൊണ്ടാണോ കാണുന്നതു്?) അവനവനാത്മസുഖത്തിനാചരിക്കുന്നവ- യപരന്നുസുഖത്തിനായ് വരേണം.
ബോബനും മോളിയും ഹാരിപ്പോര്‍ട്ടറെ കണ്ടുമുട്ടിയാല്‍ എന്തൊക്കെയായിരിക്കും ചോദിക്കുക? (ചോദ്യം സംഭാവന ചെയതതു: അപ്പു) അങ്ങനെ ഞാന്‍ ഈ ചോദ്യത്തിന്റെ ഉത്തരം പറയുന്ന ശൈലിനോക്കി അപ്പു എന്നെ കണ്ടുപിടിക്കണ്ട. ഐഡിയാ കൊള്ളാം.
ഈ ലോൿ സഭ തെറഞ്ഞെടുപ്പിൽ നിങ്ങൾ ഏറ്റവും ശ്രദ്ധിക്കുന്ന മത്സരാർത്ഥി ആരാണു്. എന്തുകൊണ്ടു? മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ടാൽ എന്തായിരിക്കും അദ്ദേഹം നടപ്പിൽ വരുത്തുന്നതു്? കെ.മുരളീധരന്‍ സ്വയം ഞെട്ടി,ബോധംകെട്ട് അദ്ദേഹം ആശുപത്രിയിലാവും.
കേരളത്തിലായിരിക്കുമ്പോള്‍ മലയാളികള്‍ വൈറ്റ് കോളര്‍ ജോലിയും, കേരളത്തിനു വെളിയില്‍ സാഹചര്യം പോലെ എന്തുജോലിയും ചെയ്യുവാന്‍ തയ്യാറാവുന്നത് എന്തുകൊണ്ടായിരിക്കും? (ചോദ്യം സംഭാവന ചെയതതു: അപ്പു) ഇതിനര്‍ത്ഥം കേരളത്തില്‍ പാല്‍ കറക്കുന്നതും റബ്ബര്‍ വെട്ടുന്നതും ബീഡി തെറുക്കുന്നതും കള്ളുചെത്തുന്നതും ഇംഗ്ലീഷുകാരാണെന്നാണോ?
എന്തുകൊണ്ടാണു് അച്ചടി മാദ്ധ്യമങ്ങൾ online media പൂർണ്ണമായും സ്വീകരിക്കാത്തതു്? പേപ്പര്‍,മഷി കമ്പനികളുമായുള്ള കമ്മീഷന്‍ ബന്ധം നിലക്കാതിരിക്കാന്‍.
കേരളത്തിൽ internet infrastructure development, വിദ്ധ്യാഭാസ പത്ഥതികൾ വികസിപ്പിക്കാനുള്ള ഒരു പ്രധാന ഘടകമായി കണക്കാക്കുന്നതിനോടു് എന്താണു് അഭിപ്രായം? ബ്ലോഗര്‍ പ്രൊഫൈലുണ്ടാക്കുമ്പോള്‍ ഒടുവില്‍ ബ്ലോഗര്‍ ചോദിക്കുന്ന ചില അളിഞ്ഞചോദ്യങ്ങളെ ഓര്‍മ്മിപ്പിക്കുന്നു... കാരണം എനിക്കൊന്നുമ്മനസ്സിലായില്ല.
മലയാളം ബ്ലോഗ് ഒരു പ്രമുഖ മാധ്യമമായി വളരാന്‍ ഇന്നുള്ള ബ്ലോഗേഴ്സ് എന്താണ് ചെയ്യേണ്ടത്? (ചോദ്യം സംഭാവന ചെയതതു: വല്ല്യമ്മായി) ഇപ്പോഴുള്ള രീതിയിലൊക്കെ എഴുതുന്നതു നിര്‍ത്തി എല്ലാം മനോരമക്കും മാതൃഭൂമിക്കും ദേശാഭിമാനിക്കും അടിയറവക്കണം.
ഈ പറയുന്ന എഴുത്തുകാരിൽ നിങ്ങളെ സ്വാധീനിച്ച എഴുത്തുകാരൻ/കാരി ആരാണു്: മാധവികുട്ടി, എം. മുകുന്ദൻ, സാറ ജോസഫ്, സക്കറിയ, ഓ.വി. വിജയൻ, ബഷീർ, ആനന്ദ്, വി.കെ.എൻ, തകഴി, എം.ടി വാസുദേവൻ നായർ, പെരുമ്പടവം, വിശാലമനസ്ക്കൻ, കുറുമാൻ, ഓ.എൻ.വീ കുറുപ്പ്, കുമാരനാശാൻ. ആരെയും നേരിട്ടറിയില്ല;സ്വാധീനിച്ചിട്ടുമില്ല.
നിങ്ങൾ Dinnerനു് ഈ പട്ടികയിൽ കൊടുത്തിരിക്കുന്ന രണ്ടു പേരിൽ ആരെ ക്ഷനിക്കും? അവർക്ക് എന്തു ഭക്ഷണം കൊടുക്കും? അവരോടു എന്തെല്ലാം ചോദിക്കും?
 1. പമ്മന് (ആര്. പി. മേനോന്)
 2. കെ. ജെ. യേശുദാസ്
 3. കാട്ടുകള്ളൻ വീരപ്പൻ
 4. മാമുക്കോയ
 5. കൊച്ചുത്രേസ്യ
 6. അടൂർ ഭാസി
 7. പ്രശസ്ത കവി താമരകുളം ഷിബു
 8. കുറുമാൻ
 9. കലാഭവൻ മണി
 10. സ്റ്റീവ് മൿ-കറി
 11. ഭഷീർ
 12. സില്ൿ സ്മിത
 13. Arundhati Roy
 14. Idea Star ശരത്
 15. R.K. Lakshman (cartoonist)
 16. ഇഞ്ചിപ്പെണ്ണു്
 17. മോഹൻ ലാൽ
 18. വള്ളത്തോൾ
 19. കുഞ്ചൻ നമ്പ്യാർ
കൊച്ചുത്രേസ്യ,അടൂര്‍ ഭാസി കൊ.ത്രേ.ക്ക് പയ്യോളിച്ചിക്കനും പത്തിരിയും കൊടുക്കും.കുടിക്കാന്‍ നന്നാറി സര്‍ബത്ത് അ.ഭാസിക്ക് തേങ്ങായരച്ച മീങ്കറിയും കപ്പപ്പുഴുക്കും.കുടിക്കാന്‍ കടുക്കാവെള്ളവും. ഞാന്‍ ഒന്നും ചോദിക്കില്ല. രണ്ടുപേരുടേയും മണ്ടത്തരങ്ങള്‍ കേട്ട് ചിരിക്കും.വെളുക്കും വരെ.
കാട്ടിലാണോ ഉത്സവപറമ്പിലാണോ ആനകളെ കാണാൻ കൂടുതൽ ഭംഗി? കെട്ടിയിട്ടിരിക്കുമ്പോള്‍
അടുത്ത മത്സരത്തിനു് ചോദിക്കേണ്ട ഒരു ചോദ്യം നിർദ്ദേശിക്കു. ഈ മത്സരത്തില്‍ നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഉത്തരങ്ങള്‍ ആരുടേതായിരുന്നു?

68 - ശ്രീവല്ലഭൻ

ചോദ്യങ്ങൾ ഉത്തരങ്ങൾ
എന്താണു ദൈവം? നിങ്ങളുടെ ജീവിതത്തെ ഏതു വിധത്തിൽ സ്വധീനിക്കുന്നു?
മനസ്സിന്‍റെ നന്‍മയാണ് ദൈവം. ദൈവം സ്വാധീനിക്കുന്നുണ്ടോ എന്ന് അറിയില്ല. പക്ഷെ ഭാഗ്യം എപ്പോഴും കൂടെ ഉണ്ടാകാറുണ്ട് എന്ന് തോന്നിയിട്ടുണ്ട്. കൃത്യമായ സ്ഥലത്ത്, കൃത്യ സമയത്ത് എത്തിപ്പെടാറുണ്ട്. (right places at the right time).
എന്താണു് വിലമതിക്കാനാവത്തതു്? എല്ലാവരെയും ഒരേപോലെ കാണാനുള്ള മനസ്സ്.
കടമ, ദൈവം, മതം, കുടുംബം, സ്വത്ത്.
നിങ്ങൾക്ക് തോന്നുന്ന പ്രാധാന്യമനുസരിച്ച് ക്രമത്തിൽ എഴുതുക.
കുടുംബം, കടമ, സ്വത്ത്, ദൈവം, ..... കൂടുതല്‍ പ്രാമുഖ്യം ഭാര്യയും മക്കളും അടങ്ങിയ കുടുംബത്തിന് കൊടുക്കാന്‍ ശ്രമിക്കാറുണ്ട്. അതിനിടയില്‍ മറ്റു കടമകള്‍ മറക്കാറും ഉള്ളതിനാല്‍ കടമ രണ്ടാമതായി വരും എന്ന് തോന്നുന്നു. ഈയിടെ ആയി സ്വത്ത്/സമ്പത്തിനോട് അല്പം ആഭിമുഖ്യം കൂടുന്നുണ്ടോ എന്ന് ലേശം സംശയം ഇല്ലാതില്ല. അതിനാല്‍ അത് മൂന്നാമത്. ദൈവം നിര്‍ബന്ധമാണെങ്കില്‍ കൂടെ ചേര്‍ക്കാം. മതം ചേര്‍ക്കാന്‍ താത്പര്യം ഇല്ല.
വംശനാശ ഭീഷണി നേരിടുന്ന ഒരു മൃഗത്തെ സംരക്ഷിക്കുന്നതിനായി രണ്ടിടങ്ങളിൽ ഒന്നു തിരഞ്ഞെടുക്കാൻ നിങ്ങളെ ചുമതലപ്പെടുത്തുന്നു.
തിരഞ്ഞെടുക്കുന്ന സ്ഥലം പൂർണ്ണമായും ഇടിച്ചു നിരത്തുകയും ചെയ്യും.
 1. ഒരു മത വിഭാഗത്തിന്റെ ആരാധനാലയം
 2. 10,000 തൊഴിലാളികൾ ജോലി ചെയ്യുന്ന ഒരു വ്യവസായ സ്ഥാപനം.. ഇതിൽ ഏതു തിരഞ്ഞെടുക്കു? എന്തുകൊണ്ടു്?
''ഒരു" മൃഗം മാത്രമേ ഉള്ളെങ്കില്‍ ഏതായാലും വംശനാശം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു!!! അതിനു വേണ്ടി അധികം മെനക്കെടണ്ട. ഒരു ആണും പെണ്ണും എങ്കിലും വേണം എന്ന് തോന്നുന്നു വംശനാശത്തില്‍ നിന്ന് അതിനെ രക്ഷിക്കാന്‍ :-). ആയതിനാല്‍ മൃഗത്തിന്‍റെ വലിപ്പം അനുസരിച്ച് കൂടുണ്ടാക്കി ആരാധനാലയത്തിനകത്തോ വ്യവസായ സ്ഥാപനത്തിനകത്തോ അത് ചാകുന്നിടം വരെ വച്ചാല്‍ മതി. കൂട്ടത്തില്‍ ടൂറിസ്റ്റ് വകുപ്പിനെ അറിയിച്ച് ക്വോവളം വഴി വരുന്ന കുറച്ചു സായിപ്പന്മാരെ കൊണ്ടു വന്നു കാണിച്ചു കാശുണ്ടാക്കാന്‍ പറയും. ഹല്ല പിന്നെ.
കമ്പ്യൂട്ടറില്‍ മലയാളം എഴുതാന്‍ ഏതു സങ്കേതം ഉപയോഗിക്കുന്നു?
(ചോദ്യം സംഭാവന ചെയ്തതു: അനില്‍_ANIL)

http://www.google.com/transliterate/indic/Malayalam ആദ്യം മുതല്‍ ഉപയോഗിക്കുന്നതിനാല്‍ വളരെ നന്നായി വഴങ്ങിയിരിക്കുന്നു.
നിങ്ങൾ എപ്പോഴാണു് computer ഉപയോഗിച്ചു തുടങ്ങിയതു്?
1993 ല്‍ അന്ന് ആറു മാസം ജോലി ചെയ്തിരുന്ന ഓഫീസില്‍ എല്ലാ പണികളും കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ചെയ്യാണം ആയിരുന്നു. അതിനാല്‍ ടൈപ്പ് ചെയ്യാനും മറ്റും പെട്ടന്ന് പഠിച്ചിരുന്നു. പിന്നീട് 1996 ല്‍ വീണ്ടും ഉപയോഗിക്കാന്‍ തുടങ്ങിയെങ്കിലും അന്ന് ജോലി ചെയ്തിരുന്ന ഓഫീസില്‍ സ്വന്തമായി കമ്പ്യൂട്ടര്‍ ഇല്ലാഞ്ഞതിനാല്‍ അധികം വിദ്യകള്‍ ഒന്നും അറിഞ്ഞിരുന്നില്ല. പിന്നീട് 1998 ല്‍ ജോലി ചെയ്തിരുന്ന ഓഫീസില്‍ സ്വന്തമായി കമ്പ്യൂട്ടര്‍ ഉണ്ടായിരുന്നതിനാല്‍ പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ല. 1999 ല്‍ സ്വന്തമായി കമ്പ്യൂട്ടര്‍ വാങ്ങുകയും, അന്ന് മുതല്‍ ഇന്റര്‍നെറ്റ് സ്ഥിരമായി ഉപയോഗിക്കുകയും ചെയ്യുന്നു. പക്ഷെ കമ്പ്യൂട്ടര്‍ ഇടയ്ക്ക് നിന്ന് പോയാല്‍ ഇപ്പോഴും ആരെ എങ്കിലും വിളിച്ചു കാണിക്കണം!
താങ്കളെ വീണ്ടും അഞ്ചുവര്‍ഷത്തേക്ക് കോളേജ് ജീവിതത്തിലേക്ക് തിരികെ വിടുന്നു എന്നു സങ്കല്‍പ്പിക്കുക. ഏതുവിഷയം തെരഞ്ഞെടുക്കും? എന്തുകൊണ്ട്? ഹും. ഇപ്പോള്‍ കോളേജില്‍ തിരിച്ചു പോകാന്‍ അപേക്ഷിച്ചിട്ട്‌ ഇരിക്കുകയാ. കിട്ടിയാല്‍ തിരിച്ചു പോയി ഇപ്പോള്‍ താത്പര്യം ഉള്ള വിഷയത്തില്‍ ഉപരിപഠനത്തിന് (പാര്‍ട്ട് ടൈം ആയി) . :-) കൊതിപ്പിക്കാതെ കൈപ്പള്ളീ. നാട്ടില്‍ ആണെങ്കില്‍ സംഗീതം പഠിച്ചാലോ എന്ന് ആലോചിച്ചിട്ടുണ്ട്. കാരണം സംഗീതം ഇഷ്ടമാണ്. പിന്നെ കൂട്ടത്തില്‍ രണ്ടു പാട്ടൊക്കെ പാടി ചെറിയ ഹീറോ ആകാമല്ലോ എന്നൊരു തോന്നലും. യേത് :-)
എന്‍.ഡി.എഫ്., പി.ഡി.പി., ബീ.ജേ.പി., ആര്‍.എസ്സ്.എസ്സ്., കോണ്‍ഗ്രസ്, സി.പി.എം., എസ്.എന്‍.ഡി.പി., അതിരൂപത ഇതില്‍ സെക്കുലര്‍ പാര്‍ട്ടികള്‍ ഏതൊക്കെയാണ് വര്‍ഗ്ഗീയ പാര്‍ട്ടികള്‍ ഏതൊക്കെയാണ്? എന്തു കൊണ്ട്? എന്നെക്കൊണ്ടു പറയിപ്പിച്ചേ അടങ്ങൂ?
കോണ്ഗ്രസ് വര്‍ഗീയ പ്രീണനം നടത്തുന്ന പാര്‍ട്ടി ആയി പലപ്പോഴും തോന്നിയിട്ടുണ്ട്. ചില കോണ്‍ഗ്രസ്സ്കാര്‍ വര്‍ഗീയതയെക്കാള്‍ ഭയക്കുന്നത് മറ്റെന്തൊക്കെയോ ആണെന്ന് തോന്നിപ്പോകാറുണ്ട്. സി പി എം തീര്‍ച്ചയായും വര്‍ഗീയ പാര്‍ട്ടികളെ കേരളത്തിലും ബംഗാളിലും ഒരു പരിധി വരെ പ്രതിരോധിക്കുന്നതില്‍ വളരെ അധികം പങ്കു വഹിക്കുന്നുണ്ട്. സവര്‍ണ്ണത കൊടികുത്തി നിന്ന ഒരു കാലഘട്ടത്തില്‍ എസ് എന്‍ ഡി പിയ്ക്ക് സാമുദായിക ഉന്നമനത്തിന് വളരെ അധികം പ്രസക്തി ഉണ്ടായിരുന്നു. ഇപ്പോഴും സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന ജാതിയിലെ ആള്‍ക്കാരുടെ സംഘടനകള്‍ക്ക് അതിന്റേതായ കര്‍ത്തവ്യം നിര്‍വഹിക്കാനുണ്ട് എന്ന് വിശ്വസിക്കുന്നു. അതിരൂപതയും അച്ചന്മാരും പലപ്പോഴും വെറും കൂടുതല്‍ 'രൂപ താ' എന്ന് പറയുന്ന നിലയിലാണ് ഇപ്പോള്‍. മറ്റുള്ള സാമുദായിക സംഘടനകളെ വച്ച് നോക്കുമ്പോള്‍ അതിരൂപതകളും വര്‍ഗീയതിയിലെയ്ക്ക് കൂപ്പു കുത്തുന്നു എന്നും തോന്നാറുണ്ട്. ബാക്കിയെല്ലാം ശരിക്കും വര്‍ഗീയ പാര്‍ട്ടികള്‍ തന്നെ.
ബ്ലോഗിൽ കാണുന്ന പാചക കുറിപ്പുകൾ പരീക്ഷിച്ച് നോക്കിയിട്ടുണ്ടോ? അതിനു് ഇരയാവരുടേ അഭിപ്രായം എന്തായിരുന്നു.
ഇതുവരെ നോക്കിയിട്ടില്ല. പക്ഷെ ഖത്തറില്‍ (അതോ കുവൈറ്റില്‍ ആണോ) താമസിക്കുന്ന ഒരു ബ്ലോഗിണിയുടെ (പേര് മറന്നു പോയി, ക്ഷമിക്കുക) ചിക്കന്‍ റോസ്റ്റിന്‍റെ പോസ്റ്റ് പടം സഹിതം കണ്ടപ്പോള്‍ പരീക്ഷിക്കണം എന്ന് തോന്നിയിരുന്നു. പാചകം ഇഷ്ടമാണ്. ഇടയ്ക്കിടെ പരീക്ഷിക്കാറുണ്ട്. ഇരയാവുന്നവര്‍ മിക്കപ്പോഴും വീട്ടുകാര്‍ തന്നെ. അല്ലെങ്കില്‍ ചില സുഹൃത്തുക്കളും. ഭാര്യയുടെ അഭിപ്രായം "അടിപൊളി സൂപ്പര്‍" (കൂട്ടത്തില്‍ പറയുന്നത്: പക്ഷെ ചിക്കന്‍ കറി വച്ചാലും മീന്‍ കറി വച്ചാലും ഒരേ സ്വാദാ). മറ്റുള്ളവര്‍ നല്ല അഭിപ്രായം തന്നെ ആണ് പറഞ്ഞിരിക്കുന്നത്.
മലയാള സിനിമയിൽ നിങ്ങളുടെ സ്വഭാവവുമായി സാമ്യമുള്ള കഥാപാത്രം ഏതാണു്
കളിപ്പാട്ടത്തിലെ, അല്ലെങ്കില്‍ തേന്മാവിന്‍ കൊമ്പത്തെ മോഹന്‍ലാല്‍ കഥാപാത്രം. കളിപ്പാട്ടം ആണ് കൂടുതല്‍ സാമ്യം.
ജിവിതം മൊത്തം കേരളത്തിൽ ജിവിച്ചിട്ട് രണ്ടു മാസം അമേരിക്കയിൽ ചുറ്റിതിരിഞ്ഞിട്ടു് തിരികെ നാട്ടിൽ വന്ന ശേഷം "മലയാലം കൊരച് കൊരച് പരയുന്ന"വരെ കണ്ടാൽ എന്തു ചെയ്യും?

അതിനേക്കാള്‍ കുരച്ച് കുരച്ച് മലയാളം അങ്ങോട്ടും പറയും.
നിങ്ങളുടെ തൊഴിൽ മേഖല ഏത് ഗണത്തിൽ പെടും.
 1. ഉല്പാദനം
 2. നിർമ്മാണം
 3. കച്ചവടം
 4. ജന സേവനം
 5. വിനിമയം
 6. വിദ്യഭ്യാസം
ജനസേവനം എന്ന് വേണമെങ്കില്‍ പറയാം.
ഇന്നു നമ്മുടെ നഗരങ്ങളിൽ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണു്? തൊഴിലില്ലായ്മ. യുവാക്കള്‍ മാത്രമല്ല യുവതികളും തൊഴിലില്ലായ്മ നേരിടുന്നു. യുവാക്കളുടെ ഇടയില്‍ മദ്യത്തിന്റെയും ലഹരി മരുന്നുകളുടെയും ഉപയോഗം വളരെ അധികം കൂടിയിരിക്കുന്നു. ലോക ജനസംഘ്യയുടെ ആറില്‍ ഒന്ന് ജനങ്ങള്‍ ചേരികളില്‍ ആണ് ജീവിക്കുന്നത് (1 ബില്ല്യന്‍) . അപ്പോള്‍ യുവാക്കള്‍ ഉള്‍പ്പെടെയുള്ള ഒരു വലിയ കൂട്ടം ജനങ്ങള്‍ യാതൊരു ജീവിത സൌകര്യങ്ങളും ഇല്ലാതെ ജീവിക്കുന്നു എന്നതും നഗരങ്ങളിലെ യുവാക്കളുടെ പ്രശ്നങ്ങളില്‍ ഉള്‍പ്പെടുത്താം.
മലയാള ഭാഷ വളരുകയാണോ, രൂപാന്തരപ്പെടുകയാണോ, വഷളാവുകയാണോ? തീര്‍ച്ചയായും രൂപാന്തരപ്പെടുകയാണ്. ഭാഷകളില്‍ കാലഘട്ടത്തിനനുസരിച്ച് മാറ്റം ഉണ്ടായേ തീരൂ.
കൈക്കൂലിയും അഴിമതിയും തടയണം എന്നു പ്രസംഗിക്കുന്ന പ്രവാസി മലയാളി എന്തുകൊണ്ടാണു് കേരളത്തിൽ കാലുകുത്തുമ്പോൾ ആ പ്രസംഗങ്ങൾ മറന്നുപോകുന്നതു്? എന്തുകൊണ്ടാണു്, വില്ലേജ് ആപ്പിസിലും, പഞ്ചായത്തിലും അവർ കൈക്കൂലി കൊടുക്കാൻ മുൻ നിരയിൽ നില്ക്കുന്നതു്?
മൂന്നോ നാലോ വര്‍ഷം കൂടുമ്പോഴാണ് പല പ്രവാസികളും മൂന്നോ നാലോ ആഴ്ചത്തേയ്ക്ക് നാട്ടില്‍ പോകുന്നത്. അതിനിടയില്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യണം! ഭാര്യ വീട്ടില്‍ പോകണം (സ്ത്രീകള്‍ ആണെങ്കില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെ കൂടുതല്‍ സമയം നില്‍ക്കണം!), നാട്ടുകാരേം വീട്ടുകാരേം കാണണം, സല്‍ക്കരിക്കണം, അതിനിടയില്‍ മറ്റു സര്‍ക്കാര്‍ കാര്യങ്ങള്‍ ഒക്കെ സാധിക്കണം. അങ്ങിനെ ഇതിനിടയില്‍ എല്ലാം സാധിച്ചു പോരണം എന്നുള്ളപ്പോള്‍ കൈക്കൂലി കൊടുത്തും കാര്യം സാധിക്കാന്‍ ശ്രമിക്കുന്നതാണ്. പ്രവാസി ആണെങ്കില്‍ കാര്യങ്ങള്‍ വച്ച് താമസിപ്പിച്ച് കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥന്‍മാരും ഉദ്യോഗസ്ഥകളും ഉണ്ട്. കേസൊക്കെ കൊടുത്ത് പോയാല്‍ പിന്നെ അതിന്റെ ഒക്കെ പിറകെ തൂങ്ങണ്ടേ എന്നൊരു തോന്നലും ഒക്കെ ഇതിന്റെ പിന്നില്‍ കാണണം.
താങ്കള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട അഞ്ച് ബ്ലോഗുകളുടെ പേരു പറയുക. എന്തുകൊണ്ട് ഇഷ്ടപ്പെട്ടു എന്ന് വിശദമാക്കുക. വളരെ അധികം നല്ല മലയാളം ബ്ലോഗുകള്‍ ഉണ്ടെങ്കിലും ഡോക്ടര്‍ സൂരജിന്റെ മെഡിസിന്‍ @ ബൂലോകം, കൃഷ്ണ തൃഷ്ണയുടെ ബ്ലോഗ്, അപ്പുവിന്‍റെ ആദ്യാക്ഷരി എന്നിവ അതിന്‍റെ രചയിതാക്കളുടെ ഹാര്‍ഡ് വര്‍ക്ക് കൊണ്ടും, അതിലെ വിഷയങ്ങളുടെ ആഴവും കൊണ്ടു വ്യത്യസ്തങ്ങള്‍ ആണ്. കൊച്ചുത്രേസ്യയുടെ ലോകം, വര@തല=തലവര (ടി.കെ. സുജിത്) എന്നിവ പലപ്പോഴും വളരെ അധികം ചിരിപ്പിക്കാറുണ്ട് എന്നതിനാല്‍ അതും വളരെ ഇഷ്ടമാണ്.
കേരളത്തിൽ ഇപ്പോൾ ടിവി. പ്രേക്ഷരുടെ ഹരമായ റിയാലിറ്റി ഷോ എന്നറിയപ്പെടുന്ന അനേകം മത്സര പരമ്പരകളുണ്ടു്. താങ്കൾക്ക് ഒരു സാമാന്യം ഭേദപ്പെട്ട ഗായിക/ഗായകൻ ആണെന്നു സങ്കൽപ്പിക്കുക. താങ്കൾ ഈ മത്സരങ്ങളിൽ പങ്കെടുക്കുമോ? എന്തുകൊണ്ടു? പോകാന്‍ സാധ്യത ഇല്ല. കാരണം അതില്‍ കാണിക്കുന്ന കോപ്രായങ്ങള്‍ ഒരിക്കലും കാണിക്കാന്‍ കഴിയില്ല എന്ന് തോന്നുന്നു. അതെ സമയം അഭിനയിക്കാന്‍ ആരേലും വിളിച്ചാല്‍ ഇപ്പോഴും റെഡി ആണ്. :-)
ഒരു് സംഘം അന്യഗ്രഹ ജീവികള്‍ നക്ഷ്ത്ര സഞ്ചാരത്തിനിടയില്‍ നിങ്ങളുടേ വീട്ടുമുറ്റത്ത് പേടകം നിര്‍ത്തുന്നു. ഈ അവസരം നിങ്ങള്‍ എങ്ങനെ പ്രയോചനപ്പെടുത്തും? നിങ്ങള്‍ അവരോടു് എന്തു ചോദിക്കും? ഭൂമിയില്‍ മനുഷ്യ പുരോഗമനത്തിന്റെ എന്തെല്ലാം അവര്‍ക്ക് കാണിച്ചുകൊടുക്കും?
കൊള്ളാം. ഇങ്ങനുള്ള പാര്‍ട്ടികള്‍ വന്നിറങ്ങിയാല്‍ ഞാന്‍ വാതില്‍ അടച്ചു കുറ്റിയിട്ട് പോലീസിനെ വിളിക്കും. ജീവനില്‍ പേടി ഉണ്ടേ.
ഇവരിൽ താങ്കൾക്ക് ആരെയാണു് കൂടുതൽ ബഹുമാനം:
 1. K. കരുണാകരൻ,
 2. EMS,
 3. AKG,
 4. സി.എച്ച്. മുഹമ്മദ്കോയ,
 5. മന്നത്ത് പത്മനാഭൻ,
 6. പാണക്കാട് സയ്യിദ് മുഹമ്മദലി ഷിഹാബ് തങ്ങൾ.
 7. Dr. പല്പ്പു.
 8. വെള്ളാപ്പള്ളി നടേശൻ
AKG, മറ്റു ചിലരോട് സഹതാപവും......
ചരിത്രത്തില്‍ നിന്നും ഒരു വ്യക്തിയെ താങ്കളുടെ റോള്‍ മോഡലായി പറയുവാന്‍ ആവശ്യപ്പെട്ടാല്‍ ആരെ തെരഞ്ഞെടുക്കും? എന്തുകൊണ്ട്? അക്ബര്‍ ചക്രവര്‍ത്തി. അങ്ങോരല്ലേ ജഹാംഗീറിനു വേണ്ടി താജ്മഹാല് പണിയിപ്പിച്ചെ. എന്നാലും അവരടെ ഒരു ഭാഗ്യം. എത്ര കൊല്ലമാ രണ്ടും കൂടി ആ തങ്കക്കൊട്ടാരത്തില്‍ കഴിഞ്ഞേ. ചരിത്രോം സാമൂഹ്യ പാഠോം ഒക്കെ സ്കൂളില്‍ പഠിച്ചതാ. എന്നാലും എന്‍റെ ഒരു ഓര്‍മ്മശക്തി. സമ്മതിച്ചിരിക്കുന്നു ഞാന്‍ എന്നെ :-).
മലയാളം ബ്ലോഗ് ഒരു പ്രമുഖ മാധ്യമമായി വളരാന്‍ ഇന്നുള്ള ബ്ലോഗേഴ്സ് എന്താണ് ചെയ്യേണ്ടത്?
(ചോദ്യം സംഭാവന ചെയതതു: വല്ല്യമ്മായി)
ആദ്യം എല്ലാരും മലയാളം നന്നായി എഴുതാനും വായിക്കാനും പഠിക്കുക. പിന്നെ പരസ്പരം ബഹുമാനിക്കാനും!
സ്ത്രീധന സമ്പ്രദായം: എന്താണു് നിങ്ങളുടെ അഭിപ്രായം?
സ്വന്തം ജീവിതത്തിൽ എന്തായിരുന്നു അനുഭവം?
സ്ത്രീധനം തീര്‍ച്ചയായും നിരുല്‍സാഹപ്പെടുത്തേണ്ടതാണ്. സ്വന്തം കാര്യത്തില്‍ ഞാന്‍ സ്ത്രീധനം വാങ്ങിയിട്ടില്ല. സ്ത്രീധനം വാങ്ങിക്കില്ല എന്ന് ഉറപ്പിച്ചിരുന്നു.......... പക്ഷെ അച്ചനാരാ മോന്. അതിനിടെ ഫാതെര്‍സ് തമ്മില്‍ രഹസ്യ ഇടപാടുകള്‍ നടത്തി എന്ന് ഭാര്യ ഓര്‍മ്മപ്പെടുത്താറുണ്ട്. രണ്ട് അച്ചന്മാരും കമാന്ന് ഒരക്ഷരം ഇതുവരെ പറഞ്ഞില്ലെങ്കിലും :-) . അതിന്‍റെ പങ്കു ഞാന്‍ പറ്റിയിട്ടും ഇല്ല.
ബ്ലോഗിൽ പോട്ടങ്ങൾ പിടിക്കുന്ന ഏതെങ്കിലും അണ്ണന്റെ ഫോട്ടോ നിരൂപണങ്ങൾ കേട്ട ശേഷം അദ്ദേഹത്തിന്റെ തലയിൽ കാമറ തല്ലി പോട്ടിക്കാൻ തോന്നിയിട്ടുണ്ടോ? (തല്ലിപ്പോട്ടിക്കാൻ ഉദ്ദേശിച്ച camera, lense, എന്നീ വിവരങ്ങൾ കൂടി വിശതീകരിക്കുക)
പോട്ടം പിടിക്കുന്ന അണ്ണന്മാരെ ഇഷ്ടമാണ്. വല്ല അണ്ണന്മാരും പിടിച്ച പോട്ടത്തില്‍ ഫോട്ടോഷോപ്പ് കൊണ്ടു കളിക്കുന്ന അണ്ണന്മാരെ കാണുമ്പോള്‍ അവന്റെ കമ്പ്യൂട്ടര്‍ എടുത്ത് എറിയാന്‍ തോന്നാറുണ്ട്.
നിങ്ങൾക്ക് മൂന്നു വരം കിട്ടുന്നു എന്തെല്ലാം അവശ്യപ്പെടും? (കൂടുതൽ വരം കുട്ടാനുള്ള വരം ഇപ്പോൾ stockൽ ഇല്ല. അതു ചോദിച്ച് ചളമാക്കരുതു്)
വരം ഒന്നും ചോദിക്കില്ല. വരത്തെക്കാള്‍ 'വര' ആണ് വേണ്ടത്.
സാമ്പത്തിക മാന്ദ്യം നേരിടാൻ നിങ്ങൾ എന്തുചെയ്യുന്നു?
ദീര്‍ഘനിശ്വാസം വിടുന്നു.
ചാറ്റില്‍ വെച്ച് ഒരു ബ്ലോഗര്‍ നിങ്ങള്‍ക്ക് അദ്ദേഹത്തിന്റെ പുതിയ പോസ്റ്റിന്റെ ലിങ്ക് തരുന്നു. ആ ബ്ലോഗ് നിങ്ങള്‍ക്ക് വായിയ്ക്കാന്‍ ഒട്ടും താല്പര്യമില്ല. ലിങ്കു കിട്ടിയിട്ടും നിങ്ങള്‍ ആ ബ്ലോഗ് സന്ദര്‍ശിയ്ക്കാന്‍ കൂട്ടാക്കാതെ നിങ്ങള്‍ നിങ്ങളുടെ പണി തുടരുന്നു. ഇത്തിരി നേരം കഴിഞ്ഞ് ലിങ്ക് തന്ന ബ്ലോഗര്‍ വന്ന് “പോസ്റ്റ് വായിച്ചോ? എങ്ങിനൊണ്ട്? “ എന്നു ചോദിയ്ക്കുന്നു. താങ്കളുടെ മറുപടി എന്തായിരിയ്ക്കും? സമയം കിട്ടിയില്ല. രാത്രിയില്‍ വായിക്കാം എന്ന് പറയും. അടുത്ത ദിവസം ചോദിക്കുമ്പോഴും അത് തന്നെ പറയും. പിന്നെ ചോദ്യം ആവര്‍ത്തിക്കാറില്ല. ഇത് വരെ അങ്ങിനെ രണ്ടോ മൂന്നോ അനുഭവമേ ഉണ്ടായിട്ടുള്ളൂ.
പ്രാവാസ ജീവിതത്തിൽ എന്തെങ്കിലും നഷടമായിട്ടുണ്ടോ?
സത്യം പറഞ്ഞാല്‍ ഡല്‍ഹിയില്‍ വച്ച് 1993 ല്‍ പോക്കറ്റടിച്ചു മുന്നൂറു രൂപ നഷ്ടമായിട്ടുണ്ട്. അല്ലാതെ ഇന്ന് വരെ ഒന്നും നഷ്ടമായിട്ടില്ല. :-)
രാഷ്ട്രീയക്കാരെ ഇഷ്ടമാണൊ? ഈ ഇലക്ഷന്‍ കാലത്ത് താങ്കള്‍ നാട്ടിലുണ്ടെന്നും ഒരു സ്ഥാനാര്‍ത്ഥി വോട്ട് ചോദിച്ച് വീട്ടില്‍ വരുന്നുവെന്നും കരുതുക.എന്തു പറയും? വര്‍ഗീയത കളിക്കുന്ന രാഷ്ട്രീയക്കാരെ ഇഷ്ടമല്ല. മറ്റു പലരോടും വിരോധം ഇല്ല.
നാട്ടില്‍ ആണെങ്കില്‍ എനിക്ക് ഇവിടെ വോട്ടില്ല എന്ന് പറയും.
പൊതുവെ മലയാളം ബ്ലോഗുകളിൽ 80% കണ്ടുവരുന്നതു് ഈ മൂന്നു തരത്തിൽ പെട്ട വിഷയങ്ങളാണു്. Nostalgia, കവിത, രാഷ്ട്രീയം. കഴിഞ്ഞ നാലു വർഷമായി ഈ ശതമാനത്തിൽ വിത്യാസങ്ങൾ ഒന്നും വന്നിട്ടില്ല. ഈ സുന്ദരവും അതുല്യവുമായ മഹ പ്രതിഭാസം എന്തുകൊണ്ടാണു് മലയാളി കൈയടക്കി വെച്ചിരിക്കുന്നതു്. നമ്മൾ അത്രക്കും കേമന്മാരാണോ? പലരും സാഹിത്യകാരന്മാര്‍ ആയിട്ടല്ല ബ്ലോഗ് എഴുതാന്‍ വരുന്നത്. മനസ്സില്‍ തോന്നുന്നത് എഴുതാന്‍ ഒരു മാധ്യമം എന്ന രീതിയില്‍ ആണ് ആദ്യമായി ബ്ലോഗില്‍ എത്തുന്നവരില്‍ മിക്കവാറും എല്ലാവരും തന്നെ ബ്ലോഗിനെ കാണുന്നത്. ‍ അതില്‍ ഓര്‍മ്മക്കുറിപ്പുകള്‍ ആണ് കൂടുതലും വിഷയം ആകുന്നതു എന്ന് കൊണ്ടു നൊസ്റ്റാള്‍ജിയ ഒഴിവാക്കാന്‍ സാധിക്കില്ല. രാഷ്ട്രീയം ജീവിതത്തിന്റെ ഭാഗമാണ്, അതിനാല്‍ അതും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ബ്ലോഗില്‍ കാണുന്ന പല കവിതകളും പെട്ടന്ന് തട്ടിക്കൂട്ടുന്നവ ആണ്. അമേരിക്കന്‍ പ്രസിഡന്ടിന്റ്റെ പട്ടിയുടെ നിറവും മണവും ബ്ലോഗില്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍, ബ്രിട്ടനില്‍ രാജകുമാരന്മാരുടെ വിശേഷങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ മലയാളം ബ്ലോഗില്‍ 80 % ഈ പറഞ്ഞതൊക്കെ ആണെങ്കില്‍ നമ്മള്‍ കേമന്മാര്‍ തന്നെ ആണെന്നാണ്‌ എന്‍റെ വിശ്വാസം. ( ആ കണക്കു അത്രയ്ക്കങ്ങട് വിശ്വസിക്കാമോ?)
നിങ്ങൾ ഇപ്പോൾ ഇരിക്കുന്ന സ്ഥലത്തുള്ള ജനാലയിൽ നിന്നും പുറത്തേക്ക് നോക്കുക. അവിടെ കാണുന്ന ദൃശ്യം 100 വാക്കിൽ കുറയാതെ വിവരിക്കുക.
ഒരു മൂന്നു നില കെട്ടിടം, അതിനു പിറകില്‍ ഒരു അഞ്ചു നിലക്കെട്ടിടം. കുറെ മരങ്ങള്‍. ഒരു പുല്‍ത്തകിടി. ഇന്ന് ഈസ്റ്റര്‍ തിങ്കളാഴ്ച. ഇവിടെ അവധി. അതിനാല്‍ ടാറിട്ട ചെറിയ റോഡില്‍ കൂടി ഇടയ്ക്കിടെ അണ്ണന്മാരും അണ്ണികളും കാറും ഓടിച്ചു പോകുന്നു. ഒരു പക്ഷി അങ്ങനെ 'റാകി' പറക്കുന്നു. അവധി ആണെന്നറിയാതെ ഓഫീസില്‍ എത്തിയപ്പോള്‍ ഗോമ്പറ്റീഷന്‍ അപേക്ഷ പൂരിപ്പിക്കാം എന്ന് വിചാരിച്ചു. :-)
ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി? ഇനിയും എഴുതുമോ? അവസാനം ഇട്ട പോസ്റ്റ് അതിനു മുന്‍പിട്ട ഒരു പോസ്റ്റിന്റെ ലിങ്ക് ആണല്ലോ.....ഡിങ്ക ഡിങ്ക. ഇനിയും എഴുതണം എന്നുണ്ട്.
എന്നാല്‍ പറഞ്ഞേക്കാം. കുറച്ചു പോട്ടങ്ങള്‍ ആണ് അതിനു മുന്‍പ് ഇട്ടത്.
ബ്ലോഗിൽ അവസാനമായി വായിച്ച ലേഖനം ഏതാണു്?
നുണരമയുടെ മോതിരത്തിന്റെ ചെമ്പ് തെളിയവേ : http://pmn1974.blogspot.com/2009/04/blog-post.html
ബ്ലോഗിൽ അവസാനമായി വായിച്ച അതുന്താധുനിക കവിത വായിച്ച ശേഷം നിങ്ങൾ എന്തു ചെയ്തു?
 1. കരഞ്ഞു.
 2. ചിരിച്ചോ.
 3. തലകറങ്ങി നിലത്തു വീണു്.
 4. എഴുതിയവനെ ഫോണിൽ വിളിച്ചു തെറി പറഞ്ഞു.
 5. മുകളിൽ പറഞ്ഞ എല്ലാം സംഭവിച്ചു് എന്നു് ഭ്രാന്താശുപത്രിയിൽ എത്തിയപ്പോൾ സുഹൃത്തുക്കൾ പറഞ്ഞു.
കവിതകള്‍ വായിക്കാന്‍ ഇഷ്ടമാണ്. പക്ഷെ പലതും വായിച്ചാലും വായിച്ചാലും മനസ്സിലാകില്ല. ചില കവികളോടു കമന്റിലൂടെ സൂചിപ്പിച്ചിട്ടുണ്ട്. ചില അത്യന്താധുനിക കവികള്‍ എഴുതുന്ന പോസ്റ്റുകള്‍ ആദ്യ പത്തു സെക്കന്റില്‍ തന്നെ ജനല്‍ അടയ്ക്കും (വിന്‍ഡോ ക്ലോസ് ചെയ്യും)! ഇവര്‍ക്കൊക്കെ സഗീര്‍ എഴുതുന്നത് പോലെ മനുഷ്യന് മനസ്സിലാകുന്ന രീതിയില്‍ എന്തെങ്കിലും എഴുതിക്കൂടെ എന്ന് തോന്നിയിട്ടുണ്ട്.
കവിതകൾ വൃതത്തിൽ എഴുതണം എന്നു പറയുന്നതിനേക്കുറിച്ച് എന്താണു് അഭിപ്രായം.

കവിതകള്‍ വൃത്തത്തില്‍ എഴുതിയാല്‍ നീളത്തില്‍ വായിക്കാന്‍ പറ്റുമോ? എങ്കില്‍ കുഴപ്പമില്ല.
ഒരു hotelൽ രണ്ടു blog meet നടക്കുന്നു. അതിൽ ഒരു barൽ ബ്ലോഗ് കവികളും വേറൊരു barൽ ബ്ലോഗ് ഓർമ്മക്കുറുപ്പ്istകളും ഉണ്ടു്. നിങ്ങൾ ഏതു barൽ കയറും.

അതിനപ്പുറത്തുള്ള ബാറില്‍ കയറി രണ്ട് ബ്ലോഗ് മീറ്റുകളിലും പങ്കെടുക്കാത്തതിന്റെ കാരണങ്ങളെക്കുറിച്ച് ഒരു കുറിപ്പ് എഴുതി പോസ്റ്റ് ചെയ്യും.
നിങ്ങൾ കൈപ്പള്ളിയെ കണ്ടു മുട്ടുന്നു. എന്തു ചോദിക്കും?
(കാശു്, sandwich, വാച്ച്, മോതിരം, ഫോൺ, ചെരുപ്പ് മുതലായവ ചോദിക്കരുതു്)
സുഖങ്ങളൊക്കെ തന്നെ കൈപ്പള്ളീ എന്ന് ചോദിക്കും.
താമരകുളം ഷിബു എന്താണു നിങ്ങൾക്ക് സംഭാവന ചെയ്തതു്.

ഇത് വരെ ഒന്നും സംഭാവന ചെയ്തിട്ടില്ല. അവനോടൊക്കെ സംഭാവന ചോദിക്കാന്‍ എന്‍റെ പട്ടി പോകും.
ഒരു International blog meet വിളിച്ചു കൂട്ടുന്നു. അതിനായി കാര്യപരിപാടികൾ അവതരിപ്പിക്കാൻ ആരെയെല്ലാം ഉൾപെടുത്തും? എന്തെല്ലാം പരിപാടികൾ ഉണ്ടായിരിക്കും?
ബ്ലോഗില്‍ അതിനെക്കുറിച്ച്‌ ഒരു പോസ്റ്റിട്ട് എല്ലാരേം വിളിക്കുമെങ്കിലും, രചന, സംവിധാനം, സംഘട്ടനം, സംഗീതം എല്ലാം ഞാന്‍ തന്നെ കൈകാര്യം ചെയ്യും. നിര്‍മ്മാണം കൈപ്പള്ളിയെ & stills അപ്പുവിനേം ഏല്പിക്കും.
ബ്ലോഗിൽ ആരംഭിക്കുന്ന സൌഹൃദങ്ങളെ താങ്കൾ എങ്ങനെ കാണുന്നു? (കണ്ണു കൊണ്ടു കാണുന്നു എന്നു പറയരുത്, ബാക്കി എല്ലാവരും മൂക്കു കൊണ്ടാണോ കാണുന്നതു്?)
ബ്ലോഗിലെ സൌഹൃദങ്ങള്‍ പലപ്പോഴും ഹൃദ്യമായി തോന്നാറുണ്ടെങ്കിലും, ചിലപ്പോള്‍ അരോചകം ആയി തോന്നാറുണ്ട്. സൌഹൃദങ്ങളിലൂടെ പല നല്ല കാര്യങ്ങളും സംഭവിക്കുന്നു എന്ന് കാണുമ്പോള്‍ സന്തോഷവും തോന്നാറുണ്ട്.
കേരളത്തിലായിരിക്കുമ്പോള്‍ മലയാളികള്‍ വൈറ്റ് കോളര്‍ ജോലിയും, കേരളത്തിനു വെളിയില്‍ സാഹചര്യം പോലെ എന്തുജോലിയും ചെയ്യുവാന്‍ തയ്യാറാവുന്നത് എന്തുകൊണ്ടായിരിക്കും?
(ചോദ്യം സംഭാവന ചെയതതു: അപ്പു)

ബന്ധുക്കളെ കൊണ്ട് സഹിക്കവയ്യാതെ; ദുരഭിമാനം കൊണ്ട്.
ഈ ലോൿ സഭ തിറഞ്ഞെടുപ്പിൽ നിങ്ങൾ ഏറ്റവും ശ്രദ്ധിക്കുന്ന മത്സരാർത്ഥി ആരാണു്. എന്തുകൊണ്ടു? മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ടാൽ എന്തായിരിക്കും അദ്ദേഹം നടപ്പിൽ വരുത്തുന്നതു്?

ആലത്തൂരിലെ പി കെ ബിജുവിനെ കുറിച്ച് വായിച്ചപ്പോള്‍ ബഹുമാനം തോന്നി. എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന് അറിയില്ല.
ശ്രീ കേ. കരുണാകരനും, ശ്രീ വി. എസ്. അച്ചുതാനന്തനും, ശ്രീ Batmanനും ഒരു liftൽ പെടുന്നു. അവിടേ എന്തു സംഭവിക്കും.
Batman കരുണാകരനോട് മുരളിയുടെ വിശേഷങ്ങള്‍ ചോദിക്കും. അച്യുതാനന്ദനോട് മൂന്നാറില്‍ പോയാല്‍ ഇപ്പോഴും തണുപ്പാണോ എന്നും.
എന്തുകൊണ്ടാണു് അച്ചടി മാദ്ധ്യമങ്ങൾ online media പൂർണ്ണമായും സ്വീകരിക്കാത്തതു്?

പൂര്‍ണമായി സ്വീകരിച്ചാല്‍ കരിവാരം വന്നാലോ എന്ന് പേടിച്ച്. :-)
കേരളത്തിൽ internet infrastructure development, വിദ്ധ്യാഭാസ പത്ഥതികൾ വികസിപ്പിക്കാനുള്ള ഒരു പ്രധാന ഘടകമായി കണക്കാക്കുന്നതിനോടു് എന്താണു് അഭിപ്രായം?

ഇന്റര്‍നെറ്റ് ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ തീര്‍ച്ചയായും ഒരു മുതല്‍ക്കൂട്ടാവും. എങ്കിലും വിദ്യാഭ്യാസം എന്നുള്ളത് വായിച്ചു മാത്രം അറിയാനുള്ള കാര്യം അല്ല. മനുഷ്യരോട് ഇടപഴകിയും, നമുക്ക് ചുറ്റും ഉള്ളതിനെ ഒക്കെ മനസ്സിലാക്കിയും ഒക്കെ സാധിക്കേണ്ടതാണ്. അതിനാല്‍ ഇന്റ്റര്‍നെറ്റിന് മാത്രം പ്രാമുഖ്യം കൊടുത്ത് കൊണ്ടാകരുത് വിദ്യാഭ്യാസ പദ്ധതികള്‍ വികസിപ്പിക്കുന്നത്
ഈ പറയുന്ന എഴുത്തുകാരിൽ നിങ്ങളെ സ്വാധീനിച്ച എഴുത്തുകാരൻ/കാരി ആരാണു്: മാധവികുട്ടി, എം. മുകുന്ദൻ, സാറ ജോസഫ്, സക്കറിയ, ഓ.വി. വിജയൻ, ബഷീർ, ആനന്ദ്, വി.കെ.എൻ, തകഴി, എം.ടി വാസുദേവൻ നായർ, പെരുമ്പടവം, വിശാലമനസ്ക്കൻ, കുറുമാൻ, ഓ.എൻ.വീ കുറുപ്പ്, കുമാരനാശാൻ.
എഴുത്തുകാര്‍ സ്വാധീനിക്കാനും മാത്രം വലിയ എഴുത്തുകാരനല്ല ഞാന്‍. അതിനാല്‍ ആരും സ്വാധീനിച്ചിട്ടില്ല എന്ന് തന്നെ പറയാം. പലരുടെയും കൃതികള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് വായനശാലയില്‍ നിന്നും വായിച്ചിട്ടുണ്ട്. എം ടി യുടെ രണ്ടാമൂഴം ഒറ്റ രാത്രി മുഴുവന്‍ ഇരുന്നു വായിച്ചത് ഓര്‍ക്കുന്നു.
നിങ്ങൾ Dinnerനു് ഈ ഗണങ്ങളിൽ പെട്ട ഇപ്പോൾ ജീവിച്ചിരിക്കുന്നവരോ ജീവിച്ചിരിന്നുട്ടുള്ളവരോ ആയ നാലു് (4) പേരെ ക്ഷണിക്കണം അവർ ആരൊക്കെയാണു? എന്തുകൊണ്ട്?
 1. ഒരു സാഹിത്യകാരൻ
 2. ഒരു കലാകാരൻ
 3. ഒരു ബ്ലോഗർ
 4. ഒരു രാഷ്ട്രീയ തൊഴിലാളി
 5. ഒരു സിനിമ തൊഴിലാളി
 6. ഒരു സാമൂഹിക പ്രവർത്തകൻ
 7. ഒരു വിപ്ലവകാരി

(ഭക്ഷണ പ്രിയാരാവർക്കുള്ള ചോദ്യമാണു് ഇതിന്റെ രണ്ടാം ഭാഗം)
അവർക്കു കഴിക്കാനുള്ള 3 course Menu തയ്യാറക്കുക.

ഒരു വിപ്ലവകാരി: ചന്ദ്രശേഖര്‍ പ്രസാദ് എന്ന സുഹൃത്തിനെ. 1997 ല്‍ ബീഹാറിലെ സിവാനില്‍ മൊഹമദ് ശഹാബുദീന്റെ അനുയായികളുടെ വെടിയേറ്റു മരിച്ച ചന്ദ്രു ഒരു വിപ്ലവകാരിയും അതുപോലെ സുഹൃത്തുക്കള്‍ക്കെല്ലാം വളരെ നല്ല സുഹൃത്തും ആയിരുന്നു. ഒരു നിമ്പു പാനിയും (നാരങ്ങ വെള്ളം), ആലു പൊറോട്ടയും പിന്നെ കൂട്ടത്തില്‍ ഒരു പാനും നല്‍കും. വര്‍ഗീയതയ്ക്കെതിരെ രണ്ട് ഉശിരന്‍ പ്രസംഗങ്ങള്‍ കേരളത്തില്‍ വന്നു നല്‍കാന്‍ പറയും. ഒരിക്കലും ആത്മബന്ധമുള്ള അടുത്ത സുഹൃത്ത്‌ ആയിരുന്നില്ലെന്കിലും ആ ചിരിയും നിശ്ചയ ദാര്‍ഢ്യവും ഇപ്പോഴും മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ല.
ഒരു സിനിമ തൊഴിലാളി: ലാലേട്ടന്‍. എന്ത് കൊണ്ട് ഈ അളിഞ്ഞ പടങ്ങളില്‍ അഭിനയിക്കുന്നു എന്ന് ചോദിക്കും. പൊറോട്ട, ബീഫ് ഫ്രൈ, പിന്നെ ഒരു ബിയറും വാങ്ങും. ഒരു സാമൂഹിക പ്രവര്‍ത്തക/ ന്‍ : മേധാ പട്കര്‍: നര്‍മദ ബചാവോ ആന്ദോളനെ കുറിച്ച് സംസാരിക്കും. വല്ല പച്ചക്കറി കൂട്ടിയുള്ള കറികളും ചോറും നല്‍കും. ഒരു ബ്ലോഗര്‍: നിരക്ഷരന്‍: എങ്ങിനാ അണ്ണാ ഇത്രേം സ്ഥലങ്ങളില്‍ പോയിട്ട് ഇത് പോലെ നീട്ടി വലിച്ച് എഴുതുന്നത്‌ എന്ന് ചോദിക്കും. നല്ല ചിക്കന്‍ ബിര്യാനീം ബിയറും ഐസ് സ്ക്രീമും കൊടുത്ത് ഒതുക്കും. :-)
നിങ്ങൾക്കേറ്റവും വെറുപ്പ് തോന്നിയിട്ടുള്ള ഒരു പ്രശസ്തവ്യക്തിയാരു?
(ചോദിയം സംഭാവന ചെയ്തതു ഭൂമിപുത്രി)
വലതുപക്ഷ രാഷ്ട്രീയക്കാര്‍ ആണ് എനിക്ക് ഏറ്റവും വെറുപ്പ്‌ തോന്നിച്ചിട്ടുള്ള പ്രശസ്ത വ്യക്തികള്‍. അതില്‍ തന്നെ അവരുടെ ചില മുതിര്‍ന്ന നേതാക്കളും ഉള്‍പ്പെടും.
അടുത്ത മത്സരത്തിനു് ചോദിക്കേണ്ട ചോദ്യം(ങ്ങൾ) നിർദ്ദേശിക്കു.

നിങ്ങള്‍ മലയാളം ബ്ലോഗ് തുടങ്ങാനുള്ള സാഹചര്യം?

65 - ഭൂമിപുത്രി

ചോദ്യങ്ങൾ ഉത്തരങ്ങൾ
എന്താണു ദൈവം? നിങ്ങളുടെ ജീവിതത്തെ ഏതു വിധത്തിൽ സ്വധീനിക്കുന്നു? നിസ്സഹായതയുടെ നിമിഷങ്ങളിൽ ശൂന്യതയിലേയ്ക്കുയർത്തുന്ന കയ്യിലൊരു പിടുത്തം. സ്വാധീനം ആ ഉറപ്പ്തന്നെ
എന്താണു് വിലമതിക്കാനാവത്തതു്? ജീവിതത്തെ അർത്ഥപൂർണ്ണമാക്കുന്ന ബന്ധങ്ങൾ.
കടമ, ദൈവം, മതം, കുടുംബം, സ്വത്ത്. നിങ്ങൾക്ക് തോന്നുന്ന പ്രാധാന്യമനുസരിച്ച് ക്രമത്തിൽ എഴുതുക. കുടുംബം,കടമ, സ്വത്ത്. മതമില്ലാതെയും ജീവിയ്ക്കാം.ദൈവത്തിനെ ഈ ലിസിറ്റിൽ ചേർക്കാനാകില്ല
വംശനാശ ഭീഷണി നേരിടുന്ന ഒരു മൃഗത്തെ സംരക്ഷിക്കുന്നതിനായി രണ്ടിടങ്ങളിൽ ഒന്നു തിരഞ്ഞെടുക്കാൻ നിങ്ങളെ ചുമതലപ്പെടുത്തുന്നു. തിരഞ്ഞെടുക്കുന്ന സ്ഥലം പൂർണ്ണമായും ഇടിച്ചു നിരത്തുകയും ചെയ്യും.
 1. ഒരു മത വിഭാഗത്തിന്റെ ആരാധനാലയം
 2. 10,000 തൊഴിലാളികൾ ജോലി ചെയ്യുന്ന ഒരു വ്യവസായ സ്ഥാപനം.. ഇതിൽ ഏതു തിരഞ്ഞെടുക്കു? എന്തുകൊണ്ടു്?
ആരാധനായലത്തിൽ‌പ്പോയി മനസമാധാനം ആർക്കെങ്കിലും കിട്ടുന്നെങ്കിൽ ആകട്ടെ(തർക്കമന്ദിരമൊന്നും അല്ലാത്തിടത്തോളം കാലം). പതിനായിരം പേരും ജോലിചെയ്ത് ജീവിച്ച് പോകട്ടെ മൃഗസംരക്ഷണത്തിനായി മറ്റൊരു സ്ഥലം കണ്ടുപിടിയ്ക്കാൻ അനുവദിയ്ക്കുന്നില്ലെങ്കിൽ ആ ചുമതലയൊഴിയും.
കമ്പ്യൂട്ടറില്‍ മലയാളം എഴുതാന്‍ ഏതു സങ്കേതം ഉപയോഗിക്കുന്നു? (ചോദ്യം സംഭാവന ചെയ്തതു: അനില്‍_ANIL) കീമാൻ
നിങ്ങൾ എപ്പോഴാണു് computer ഉപയോഗിച്ചു തുടങ്ങിയതു്? ഒരു 10 കൊല്ലമായിക്കാണും
താങ്കളെ വീണ്ടും അഞ്ചുവര്‍ഷത്തേക്ക് കോളേജ് ജീവിതത്തിലേക്ക് തിരികെ വിടുന്നു എന്നു സങ്കല്‍പ്പിക്കുക. ഏതുവിഷയം തെരഞ്ഞെടുക്കും? എന്തുകൊണ്ട്? ഞാൻ പഠിച്ച കാലഘട്ടം കൂടി തിരിയെകിട്ടുമെങ്കിൽ,ഇംഗ്ലീഷോ മലയാളമോ ഐഛികമായെടുക്കും. തിരഞ്ഞെടുത്ത് പഠിച്ച വിഷയം തെറ്റായിരുന്നുവെന്ന് മനസ്സിലായതുകൊണ്ട്,ഒരക്ഷരം ഓർമ്മയില്ല!
ഇഷ്ടപ്പെട്ട ഭക്ഷണം ഏതാണു്? എന്തുകൊണ്ടു്? സ്വന്തമായി പാകം ചെയ്യാൻ അറിയാമോ? ദോശയും മുളകുചമന്തിയും. എന്തുകൊണ്ടെന്നൊക്കെ ചോദിച്ചാൽ..നാക്കിന് പിടിയ്ക്കുന്നതുകൊണ്ടെന്നല്ലാതെ എന്തുപറയാൻ. സ്വന്തമായി..? വേണെങ്കിൽ ഒരു കയ്യ് നോക്കാംന്ന് മാത്രം
ഇഷ്ടപ്പെട്ട വാഹനം ഏതാണു് ? (philosophy പറഞ്ഞു ഓവറാക്കണ്ട) കുറേക്കാലം മുൻപൊരു ഫോർവേഡ് കിട്ടീരുന്നു.ഒരു കൊച്ചുവീടിന്റെ എല്ലാസൌകര്യങ്ങളുമുൾക്കൊള്ളുന്ന ബസ്സ്,അതിന്റെ വശത്തൊരു കാർ കേറ്റി ഒതുക്കിവെയ്കാനുള്ള ഇടം. പേരറിയില്ല അതിലൊന്ന് കേറി ലോകം ചുറ്റുന്ന,നടക്കാത്ത സ്വപ്നം കാണാറുണ്ട്.
ബ്ലോഗിൽ കാണുന്ന പാചക കുറിപ്പുകൾ പരീക്ഷിച്ച് നോക്കിയിട്ടുണ്ടോ? അതിനു് ഇരയാവരുടേ അഭിപ്രായം എന്തായിരുന്നു. ഇല്ലേയില്ല.അടുക്കളയിൽ മണം പിടിച്ച് മാത്രമേ എത്താറുള്ളു
മലയാള സിനിമയിൽ നിങ്ങളുടെ സ്വഭാവവുമായി സാമ്യമുള്ള കഥാപാത്രം ഏതാണു് പണ്ട് ‘പഞ്ചാഗ്നി’ കണ്ടപ്പോൾ അതിലെ ഗീതയാണെന്നൊക്കെ തോന്നിയിരുന്നു. ഇപ്പോളങ്ങിനെ ആരുമില്ല
ജിവിതം മൊത്തം കേരളത്തിൽ ജിവിച്ചിട്ട് രണ്ടു മാസം അമേരിക്കയിൽ ചുറ്റിതിരിഞ്ഞിട്ടു് തിരികെ നാട്ടിൽ വന്ന ശേഷം "മലയാലം കൊരച് കൊരച് പരയുന്ന"വരെ കണ്ടാൽ എന്തു ചെയ്യും? തൊട്ടടുത്ത പാരലൽ കോളെജിൽ ഒരിംഗ്ലീഷ് വാദ്ധ്യാരുടെ ഒഴിവുണ്ട്,പോകുന്നോ എന്ന് ചോദിയ്ക്കും
നിങ്ങളുടെ തൊഴിൽ മേഖല ഏത് ഗണത്തിൽ പെടും.
 1. ഉല്പാദനം
 2. കച്ചവടം
 3. ജന സേവനം
 4. വിനിമയം
 5. വിദ്യാഭ്യാസം
ഇതിലൊന്നിലും പെടില്ല, അറിഞ്ഞിട്ടത്യാവശ്യമാണെങ്കിൽ‌പ്പറയാം. -കുത്തിയിരുപ്പ്.
ഇന്നു നമ്മുടെ നഗരങ്ങളിൽ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണു്? പ്രത്യേകിച്ചൊരു ദിശാബോധമില്ലാത്തതുകൊണ്ട് (എൻട്രനസ് ജയം പോലെയുള്ള താൽക്കാലിക ലക്ഷ്യമല്ല ഉദ്ദേശിച്ചത്) അനാശ്യാസപ്രവണതകളിലേയ്ക്ക് പെട്ടന്ന് വഴുതിവീഴാനുള്ള സാദ്ധ്യത
മലയാള ഭാഷ വളരുകയാണോ, രൂപാന്തരപ്പെടുകയാണോ, വഷളാവുകയാണോ? ഒരു ഭാഷയുടെ മരണത്തിന്റെ ആദ്യലക്ഷണം അടുത്ത തലമുറയ്ക്കത് പകർന്നുകൊടുക്കാതിരിയ്ക്കുക എന്നതാൺ.അങ്ങിനെയൊരു പ്രവണത കൂടിവരുന്നുണ്ടോ എന്നൊരു സംശയമുണ്ട്.അതല്ലാതെ വളർച്ചയൊന്നും കാണുന്നില്ല,രൂപാന്തരം പ്രാപിച്ച് മലയാളമേ അല്ലാത്ത മറ്റെന്തോ ആകാതിരുന്നാൽ മതിയായിരുന്നു
കൈക്കൂലിയും അഴിമതിയും തടയണം എന്നു പ്രസംഗിക്കുന്ന പ്രവാസി മലയാളി എന്തുകൊണ്ടാണു് കേരളത്തിൽ കാലുകുത്തുമ്പോൾ ആ പ്രസംഗങ്ങൾ മറന്നുപോകുന്നതു്? എന്തുകൊണ്ടാണു്, വില്ലേജ് ആപ്പിസിലും, പഞ്ചായത്തിലും അവർ കൈക്കൂലി കൊടുക്കാൻ മുൻ നിരയിൽ നില്ക്കുന്നതു്? പ്രവാസി ആയതുകൊണ്ട് തന്നെ.ഒന്നൊന്നര മാസം കൊണ്ട് ഒരു കൊല്ലത്തെ കാര്യങ്ങൾ ചെയ്തു തീർത്തിട്ട് വേണം മടങ്ങാൻ.
മനുഷ്യവാസമില്ലാത്ത ഒരു ദ്വീപിലേക്ക് നിങ്ങളെ ജീവപര്യന്തം നാടുകടത്തപ്പെടാൻ പോവുകയാണെന്നു സങ്കല്പ്പിക്കുക. നിങ്ങൾക്ക് വായിക്കാൻ രണ്ടു പുസ്തകങ്ങൾ കൂടെ കൊണ്ടുപോകാൻ അനുവദിക്കുന്നു. ഏതു് പുസ്തകങ്ങൾ കൊണ്ടുപോകും? ആശാന്റെ കവിതകളുടെ സമാഹാരവും ‘കൌണ്ട് ഓഫ് മോണ്ടിക്രിസ്റ്റോ‘ എന്ന ബാല്യകാല വിസ്മയവും
ഒരു ഗ്രാമത്തിൽ ഒരു വിഗ്രഹം കണ്ടെടുത്തു. രണ്ടാം നാൾ ആ വിഗ്രഹത്തിന്റെ വായിൽ (അടുത്തുള്ള ഒരു വിട്ടിൽ വാറ്റിയ) പട്ടചാരായം വെച്ചു കൊടുത്താൽ, ആ വിഗ്രഹം കുടിക്കുന്നതായ മഹ അത്ഭുതം നിങ്ങൾ അറിയുന്നു. പത്രങ്ങൾ ആ വാർത്ത front page ആക്കുന്നു. ജനങ്ങൾ ആ വീട്ടിലേക്ക് തടിച്ചു കൂടുന്നു. നിങ്ങൾ എന്തു ചെയ്യും.
 1. ഉടൻ ആ വിട്ടിൽ പോയി നാലു കുപ്പി വിശുദ്ധ പട്ടചാരായം വാങ്ങി വിഗ്രഹത്തിനു് കൊടുക്കാനായി queue നിൽക്കുന്നു.
 2. ഇന്ത്യൻ constitution അനുസരിച്ചുള്ള secularism ഉയർത്തിപ്പിടിക്കാനും, വിശ്വാസികളുടെ സ്വാതന്ത്ര്യം അനുവതിച്ചുകൊടുക്കാനുമായി ആ വിട്ടിൽ വിശുദ്ധ പട്ടചാരായം വാറ്റാനുള്ള അവകാശത്തിനു വേണ്ടി, ഇന്ത്യൻ constitution ബഹുമാനിക്കുന്ന ഒരു ഭാരതീയൻ എന്ന നിലയിൽ നിങ്ങൾ പ്രവർത്തിക്കുന്നു.
 3. നാലു കന്നാസ് വിശുദ്ധ പട്ടചാരായം വാങ്ങി ഒരു 100ml വിഗ്രഹത്തിനു കൊടുക്കും. ഒരു കന്നാസ് സ്വന്തം വിട്ടിൽ കൊണ്ടു പോകും, ബാക്കി blackൽ വില്കും.
 4. ആ വീട്ടിലേക്ക് വിശുദ്ധ പട്ടചാരായം supply ചെയ്യാനായി തൊട്ടടുത്ത് ഒരു distillery തുടങ്ങും.
 5. ഇതൊരു തട്ടിപ്പാണെന്നു നിങ്ങൾ വിശ്വസിക്കുന്നു. വിശ്വാസികളായ നാട്ടുകാരുടേ അടി പേടിച്ച്, ഒന്നും ചെയ്യില്ല
 6. ഇതൊരു തട്ടിപ്പാണെന്നു നിങ്ങൾ വിശ്വസിക്കുന്നു. പത്രത്തിൽ ഇതേകുറിച്ച് എഴുതും.
ഇതൊന്നുമല്ല,ആദ്യം വിഗ്രഹത്തിന് ഞാൻ തന്നെ സ്പൂണിൽ ചാരായം കോരിക്കൊടുക്കും.കുടിയ്ക്കുന്നില്ലെങ്കിൽ ആകാവുന്നത്ര ആൾക്കാരോട് ഇത് തട്ടിപ്പാണെന്ന് പറഞ്ഞുനടക്കും.കാര്യം മതവികാരത്തിന് എന്തോ ആകുമെന്ന് പറഞ്ഞ് പത്രക്കാരൊന്നും എന്റെ എഴുത്ത് പ്രസിദ്ധീകരിയ്ക്കില്ല. കുടിയ്ക്കുന്നുണ്ടെന്ന് തോന്നിയാൽ,വിഗ്രഹമെങ്ങിനെയെങ്കിലും അടിച്ചുമാറ്റി ശാ‍സ്ത്രീയ പഠനത്തിനയയ്ക്കും
കേരളത്തിൽ ഇപ്പോൾ ടിവി. പ്രേക്ഷരുടെ ഹരമായ റിയാലിറ്റി ഷോ എന്നറിയപ്പെടുന്ന അനേകം മത്സര പരമ്പരകളുണ്ടു്. താങ്കൾക്ക് ഒരു സാമാന്യം ഭേദപ്പെട്ട ഗായിക/ഗായകൻ ആണെന്നു സങ്കൽപ്പിക്കുക. താങ്കൾ ഈ മത്സരങ്ങളിൽ പങ്കെടുക്കുമോ? എന്തുകൊണ്ടു? പിന്നേഏഏഏഏഏ...കുളിമുറിപ്പാട്ട് വിട്ട് പശ്ചാതലസംഗീതമൊക്കെയായി ഒന്ന് പാടണമെന്ന് എത്രകാലമായി ആഗ്രഹിയ്ക്കുന്നു
നിങ്ങളുടേ മുന്നിൽ മൂന്നു buttonകളു ഉണ്ട്.
 1. അമർത്തിയാൽ ഈ ലോകത്തിലുള്ള ഏകാധിപതികൾ എല്ലാം നിന്ന നിൽപ്പിൽ തന്നെ ചത്തു് വീഴും.
 2. അമർത്തിയാൽ മലയാള മനോരമ പത്രം ഒറ്റ് രാത്രികൊണ്ടു Unicodeലേക്ക് മാറും.
 3. അമർത്തിയാൽ (ഇടിവാളിന്റെ ആഗ്രഹം സഫലമാകും) ബ്ലോഗിൽ ഉള്ള ഓർമ്മ കുറിപ്പിസ്റ്റുകൾക്കെല്ലാം "Amoniasia" വന്നു് എല്ലാം മറന്നു പോകും.
ഇതിൽ ഒന്നുമാത്രമെ അമർത്താൻ കഴിയുകയുള്ളു. നിങ്ങൾ ഏതമർത്തും.? എന്തുകൊണ്ടു?"
ഒന്നാം ബട്ടണമർത്താനാണിഷ്ട്ടം. പക്ഷെ,ഇതു കൈപ്പള്ളി വിചാരിയ്ക്കുന്നതുപോലെ അത്ര സിമ്പിളൊന്നുമല്ല,ഏകാധിപധികളെന്നാൽ അങ്ങേയറ്റം രാഷ്ട്രത്തലവന്മാർമുതൽ ഇങ്ങേയറ്റം ചില കുടുംബങ്ങളിലെ ഹിറ്റ്ലർമാർ വരെയുൾപ്പെടുന്ന ഒരു വൻ ശൃഖലയാൺ. എന്നെക്കൊണ്ടാകടുംകൈ ചെയ്യിയ്ക്കണോ?
ഇവരിൽ താങ്കൾക്ക് ആരെയാണു് കൂടുതൽ ബഹുമാനം:
 1. K. കരുണാകരൻ,
 2. EMS,
 3. AKG,
 4. സി.എച്ച്. മുഹമ്മദ്കോയ,
 5. മന്നത്ത് പത്മനാഭൻ,
 6. പാണക്കാട് സയ്യിദ് മുഹമ്മദലി ഷിഹാബ് തങ്ങൾ.
 7. Dr. പല്പ്പു.
 8. വെള്ളാപ്പള്ളി നടേശൻ
EMS
ഏറ്റവും ഭാഗ്യവാനായ മനുഷ്യന്‍ ആരാണ്? ചെയ്യാനുള്ളതൊക്കെ ചെയ്തു തീർന്നതിന്റെ അടുത്ത ദിവസം ഉറക്കത്തിൽ മരിച്ചുപോകുന്ന ആൾ
സ്ത്രീധന സമ്പ്രദായം: എന്താണു് നിങ്ങളുടെ അഭിപ്രായം? സ്വന്തം ജീവിതത്തിൽ എന്തായിരുന്നു അനുഭവം? വൃത്തികേടല്ലേ? എന്നുതന്നെ വിശ്വസിയ്ക്കുന്ന കുടുംബമായതുകൊണ്ട്,ആ ഒരു കാര്യത്തിൽ ബോധവൽക്കരണപ്രസംഗം നടത്തേണ്ടിവന്നിട്ടില്ല എന്ന നല്ല അനുഭവം
നിങ്ങളെ അടുത്തറിഞ്ഞ സുഹൃത്തുക്കൾ എങ്ങനെ കരുതുന്നു.
 1. ഒരു പാവം
 2. കൊച്ചു ഗള്ളൻ
 3. പുലി
 4. പാമ്പ്
 5. തമാശക്കാാാാാാാരൻ
 6. തണ്ണിച്ചായൻ
 7. കുൾസ്
 8. പൊടിയൻ
 9. തടിയൻ
ഇതിൽ പെടാത്ത ഏതെങ്കിലും പേരുണ്ടെങ്കിൽ അതും എഴുതാം.
ആവോ !! ഒരു പക്ഷെ, പുലിയാണെന്ന് പറഞ്ഞേക്കും,ചിലസമയത്തെന്റെ വീറ് കാണുമ്പോൾ
ബ്ലോഗിൽ പോട്ടങ്ങൾ പിടിക്കുന്ന ഏതെങ്കിലും അണ്ണന്റെ ഫോട്ടോ നിരൂപണങ്ങൾ കേട്ട ശേഷം അദ്ദേഹത്തിന്റെ തലയിൽ കാമറ തല്ലി പോട്ടിക്കാൻ തോന്നിയിട്ടുണ്ടോ? (തല്ലിപ്പോട്ടിക്കാൻ ഉദ്ദേശിച്ച camera, lense, എന്നീ വിവരങ്ങൾ കൂടി വിശതീകരിക്കുക) അയ്യോകഷ്ട്ടം! കാണാക്കാഴ്ച്ചകൾ കാട്ടിത്തരുന്ന എല്ല്ലാ ഫോട്ടോ ബ്ലോഗും എനിയ്ക്കിഷ്ടാൺ,പിന്നെന്തിനാ വയലന്റ് ആകുന്നത്?
നിങ്ങൾ പ്രധാന മന്ത്രിയാകുന്നു. എന്തു ചെയ്യും? കുറേ ചെയ്യാനുണ്ട്.പക്ഷെ ആദ്യം ചെയ്യുക മന്മോഹ്ൻ ജീടെ തലേക്കെട്ടും താടിയും കടം മേടിച്ച്,കരഞ്ഞാലും ചിരിച്ചാലും പ്രജകളറിയാത്തപോലെ മുഖത്ത് ഫിറ്റ് ചെയ്യുകയാൺ
നിങ്ങൾക്ക് മൂന്നു വരം കിട്ടുന്നു എന്തെല്ലാം അവശ്യപ്പെടും? (കൂടുതൽ വരം കുട്ടാനുള്ള വരം ഇപ്പോൾ stockൽ ഇല്ല. അതു ചോദിച്ച് ചളമാക്കരുതു്) ഒറ്റ വരം മതി-നല്ലതും ആർക്കും ഉപദ്രവമില്ലാത്തതുമായ കാര്യങ്ങൾ മനസ്സിൽ വിചാരിച്ചാൽ ഉടനെ നടക്കണം. ബാക്കി രണ്ടു വരങ്ങളും ആവശ്യക്കാർക്ക് പാസ് ചെയ്യും.
സാമ്പത്തിക മാന്ദ്യം നേരിടാൻ നിങ്ങൾ എന്തുചെയ്യുന്നു? പ്രത്യേകിച്ചൊന്നും ചെയ്യുന്നില്ല
1 Billion US$ നിങ്ങൾക്ക് ലഭിക്കുന്നു എന്തു ചെയ്യു? വയസ്സ്കാലത്ത് ഹോംനെഴ്സിന് കൊടുക്കാനുള്ള കാശ് സൂക്ഷിച്ച് വെച്ചിട്ട് ബാക്കിയെടുത്ത് ആകാവുന്നത്രയും പേരുടെ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിയ്ക്കും
പ്രാവാസ ജീവിതത്തിൽ എന്തെങ്കിലും നഷടമായിട്ടുണ്ടോ? എന്റെ സംസാരഭാഷയുടെ പ്രാദേശിക തനിമ
രാഷ്ട്രീയക്കാരെ ഇഷ്ടമാണൊ? ഈ ഇലക്ഷന്‍ കാലത്ത് താങ്കള്‍ നാട്ടിലുണ്ടെന്നും ഒരു സ്ഥാനാര്‍ത്ഥി വോട്ട് ചോദിച്ച് വീട്ടില്‍ വരുന്നുവെന്നും കരുതുക.എന്തു പറയും? ഇഷ്ടേയ് !!! പറഞ്ഞുനന്നാക്കാവുന്ന വർഗ്ഗമോ മറ്റൊ ആണോ! ആകപ്പാടെ ചൊറിഞ്ഞുകേറിയാലും,മര്യാദയോർത്ത് ഒരു പ്ലാസിറ്റിക്ക് ചിരിയോടെ, പച്ചവെള്ളം കൊടുക്കാതെ യാത്രയാക്കും.
Nostalgia-mania-dingolapi എന്ന അതിഭീകരവും ഭയാനകവുമായ രോഗം ബാദിച്ച മലയാളി ചേട്ടന്മാരെ എങ്ങനെ ചികിത്സിക്കും? ഇവരെ ബീമ പള്ളിയിൽ കൊണ്ടുപോയി ചങ്ങലക്കിടുന്നതിനെ കുറിച്ച് എന്താണു് അഭിപ്രായം. ഒരഭിപ്രായവുമില്ല,കാര്യം ആദ്യം ചങ്ങലേൽക്കേറുന്നത് ഞാനാകും
നിങ്ങൾ ഇപ്പോൾ ഇരിക്കുന്ന സ്ഥലത്തുള്ള ജനാലയിൽ നിന്നും പുറത്തേക്ക് നോക്കുക. അവിടെ കാണുന്ന ദൃശ്യം 100 വാക്കിൽ കുറയാതെ വിവരിക്കുക. രാത്രി! തൊട്ടടുത്ത് ജനലിനപ്പുറം ബാൽക്കണി,ദൂരെ ഇരുണ്ട്കാണുന്ന ബഹുനിലക്കെട്ടിടങ്ങൾ, വെളിച്ചത്തിന്റെ. കൊച്ച് കൊച്ച് ചതുരങ്ങൾ,ഉയരത്തിൽ ചില ചുമന്ന ലൈറ്റുകൾ കാണാം.അടുത്ത് വിമാനത്താവളമുള്ളതുകൊണ്ട് ഡിഷുകൾക്ക് അടയാളമായിട്ടാണത്രെ. കടലിൽനിന്ന് തണുത്ത കാറ്റ്-(കണ്ടതല്ല തൊട്ടറിഞ്ഞതാൺ) ചെറിയമിന്നലുണ്ട്,മഴ പെയ്തേക്കും
ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി? ഇനിയും എഴുതുമോ? അതൊരോർമ്മപ്പെടുത്തലായിരുന്നു. ഇവിടെയാരെങ്കിലും എന്നെ തിരിച്ചറിയോന്ന് നോക്കട്ടെ, എന്നിട്ട് തീരുമാനിയ്ക്കാം ബാക്കി
ബ്ലോഗിൽ അവസാനമായി വായിച്ച ലേഖനം ഏതാണു്? സത്യം പറഞ്ഞാൽ (കള്ളമാണെന്ന് വിചാരിയ്ക്കരുത്) ഓർമ്മയില്ല. കുറച്ച് നാളായി ബ്ലോഗുകളങ്ങിനെ വായിക്കാൻ പറ്റാറില്ല.
ബ്ലോഗിൽ അവസാനമായി വായിച്ച അതുന്താധുനിക കവിത വായിച്ച ശേഷം നിങ്ങൾ എന്തു ചെയ്തു?
 1. കരഞ്ഞു.
 2. ചിരിച്ചോ.
 3. തലകറങ്ങി നിലത്തു വീണു്.
 4. എഴുതിയവനെ ഫോണിൽ വിളിച്ചു തെറി പറഞ്ഞു.
 5. മുകളിൽ പറഞ്ഞ എല്ലാം സംഭവിച്ചു് എന്നു് ഭ്രാന്താശുപത്രിയിൽ എത്തിയപ്പോൾ സുഹൃത്തുക്കൾ പറഞ്ഞു.
“അതുന്താധുനിക കവിത“- ഇതെന്താ സാധനം? അത്യന്താധുനിക എന്നാണെങ്കിൽ, അതിന്റെ നിർവ്വചനം ആദ്യം കേൾക്കട്ടെ
കവിതകൾ വൃതത്തിൽ എഴുതണം എന്നു പറയുന്നതിനേക്കുറിച്ച് എന്താണു് അഭിപ്രായം. നല്ലൊരു മലയാളം മുൻഷിയാണെങ്കിൽ റെയില്വേടൈംടേബിൾ വരെ വൃത്തത്തിലെഴുതാം. അതുകൊണ്ട് കവിതയാകില്ലല്ലൊ. എങ്കിലും,വരികളോർത്ത് ചൊല്ലി രസിയ്ക്കാൻ ഇഷ്ട്ടമുള്ളോർക്ക്,വളയമില്ലാത്ത ചാട്ടം ബോറായിത്തോന്നിയാൽ കുറ്റം പറയാനില്ല പക്ഷെ,തുടക്കക്കാർക്ക് വൃത്തത്തിലെഴുതിയുള്ള പരിശീലനം നല്ലതാൺ
ഒരു hotelൽ രണ്ടു blog meet നടക്കുന്നു. അതിൽ ഒരു barൽ ബ്ലോഗ് കവികളും വേറൊരു barൽ ബ്ലോഗ് ഓർമ്മക്കുറുപ്പ്istകളും ഉണ്ടു്. നിങ്ങൾ ഏതു barൽ കയറും. രണ്ടിലും കേറി എല്ലാർക്കും ഓരോ വെള്ളക്കടലാസും കുറ്റിപ്പെൻസിലും കൊടുത്തിട്ട് വെള്ളമടിച്ച് കിറുങ്ങിയിരിയ്ക്കുന്ന കവികളോട് ഓർമ്മകളെഴുതാൻ പറയും, ഓർമ്മക്കാരോട് കവിതയെഴുതാനും...ഗംബ്ലീറ്റ് ഗൺഫ്യുഷനാകുമ്പോൾ കൈപ്പള്ളിയ്യ്ക്ക് പകരം വേറെ ചോദ്യമയച്ചുകൊടുക്കും
നിങ്ങൾ കൈപ്പള്ളിയെ കണ്ടു മുട്ടുന്നു. എന്തു ചോദിക്കും? (കാശു്, sandwich, വാച്ച്, മോതിരം, ഫോൺ, ചെരുപ്പ് മുതലായവ ചോദിക്കരുതു്) ഒരപകടം പറ്റീന്ന്ച്ചിട്ട് അതിങ്ങനെ വിളിച്ചുകൂവി നടക്കണോ? അതിരിയ്ക്കട്ടെ,എങ്ങിനെയാൺ കൈപൊള്ളിയതു?
താമരകുളം ഷിബു എന്താണു നിങ്ങൾക്ക് സംഭാവന ചെയ്തതു്. ‘താമരക്കിളി പാടുന്നു തൈതൈ തകതോം..’എന്ന പാട്ട് മൂളാൻ തോന്നിപ്പിച്ചു
ഒരു International blog meet വിളിച്ചു കൂട്ടുന്നു. അതിനായി കാര്യപരിപാടികൾ അവതരിപ്പിക്കാൻ ആരെയെല്ലാം ഉൾപെടുത്തും? എന്തെല്ലാം പരിപാടികൾ ഉണ്ടായിരിക്കും? ബൂലോകത്തിലെ പ്രമുഖ ഇവന്റ് മാനേജറായ ഇഞ്ചിയെ ഈപ്പണി ഏൽ‌പ്പിച്ചിട്ട് ഞാൻ സുഖമായിപ്പോയിക്കിടന്നുറങ്ങും
ബ്ലോഗിൽ ആരംഭിക്കുന്ന സൌഹൃദങ്ങളെ താങ്കൾ എങ്ങനെ കാണുന്നു? (കണ്ണു കൊണ്ടു കാണുന്നു എന്നു പറയരുത്, ബാക്കി എല്ലാവരും മൂക്കു കൊണ്ടാണോ കാണുന്നതു്?) തെറ്റൊന്നും കാണുന്നില്ല..നോക്കീം കണ്ടുമൊക്കെ കൈകാര്യം ചെയ്യണംന്ന് മാത്രം
ബോബനും മോളിയും ഹാരിപ്പോര്‍ട്ടറെ കണ്ടുമുട്ടിയാല്‍ എന്തൊക്കെയായിരിക്കും ചോദിക്കുക? (ചോദ്യം സംഭാവന ചെയതതു: അപ്പു) അപ്പിഹിപ്പിയെ സ്പോൺസർ ചെയ്ത് നാട്കടത്തിതരുമോ എന്നാകും പ്രധാനചോദ്യം. ഹാരീപ്പോട്ടർ മുഴുവൻ വായിക്കാനുള്ള ക്ഷമയുണ്ടായിക്കഴിഞ്ഞു വന്ന് ബാക്കി ചോദ്യങ്ങൾ പറയാം.
ഈ ലോൿ സഭ തിറഞ്ഞെടുപ്പിൽ നിങ്ങൾ ഏറ്റവും ശ്രദ്ധിക്കുന്ന മത്സരാർത്ഥി ആരാണു്. എന്തുകൊണ്ടു? മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ടാൽ എന്തായിരിക്കും അദ്ദേഹം നടപ്പിൽ വരുത്തുന്നതു്? വല്ല്യശ്രദ്ധയൊന്നുമാർക്കും കൊടുക്കുന്നില്ല, പക്ഷെ,തിരുവനന്തപുരത്ത് നീലൻ ജയിയ്ക്കരുത് എന്നുണ്ട്. മല്ലികാസാരാഭായി അഡ്വാനിയെ തോൽ‌പ്പിയ്ക്കണമെന്നും :-)) ജയിച്ചാൽ,അവരാകും നാടിന് കൂടുതൽ നന്മ ചെയ്യുക തരൂരിന്റെ ഗതിയെന്താകുമെന്നൊരു ചെറിയ ആകാംക്ഷയുമില്ലാതില്ല
കേരളത്തിലായിരിക്കുമ്പോള്‍ മലയാളികള്‍ വൈറ്റ് കോളര്‍ ജോലിയും, കേരളത്തിനു വെളിയില്‍ സാഹചര്യം പോലെ എന്തുജോലിയും ചെയ്യുവാന്‍ തയ്യാറാവുന്നത് എന്തുകൊണ്ടായിരിക്കും? (ചോദ്യം സംഭാവന ചെയതതു: അപ്പു) ദുരഭിമാനം തന്നെ.പിന്നെ നാട്ടുകാരുടെ കൊനഷ്ട്ട് കമന്റുകളും ഒരു കാരണമാകാം
എന്തുകൊണ്ടാണു് അച്ചടി മാദ്ധ്യമങ്ങൾ online media പൂർണ്ണമായും സ്വീകരിക്കാത്തതു്? കടത്തിണ്ണയിൽനിന്ന് കമ്പ്യൂട്ടർ കഫേയിലേയ്ക്കുള്ള ദൂരം അറിയാവുന്നത്കൊണ്ട്
കേരളത്തിൽ internet infrastructure development, വിദ്ധ്യാഭാസ പത്ഥതികൾ വികസിപ്പിക്കാനുള്ള ഒരു പ്രധാന ഘടകമായി കണക്കാക്കുന്നതിനോടു് എന്താണു് അഭിപ്രായം? വിയോജിയ്ക്കേണ്ട കാര്യമൊന്നും കാണുന്നില്ല.പിന്നെ ചുമ്മാ എതിർക്കാനാണെങ്കിൽ ഇഷ്ട്ടംപോലെ കാരണങ്ങൾ കണ്ടുപിടിയ്ക്കാം.
ഈ പറയുന്ന എഴുത്തുകാരിൽ നിങ്ങളെ സ്വാധീനിച്ച എഴുത്തുകാരൻ/കാരി ആരാണു്: മാധവികുട്ടി, എം. മുകുന്ദൻ, സാറ ജോസഫ്, സക്കറിയ, ഓ.വി. വിജയൻ, ബഷീർ, ആനന്ദ്, വി.കെ.എൻ, തകഴി, എം.ടി വാസുദേവൻ നായർ, പെരുമ്പടവം, വിശാലമനസ്ക്കൻ, കുറുമാൻ, ഓ.എൻ.വീ കുറുപ്പ്, കുമാരനാശാൻ. ഇഷ്ട്ടക്കൂടുതൽ മറ്റുചിലരോടുള്ളപ്പോഴും,ഭാഷയുടെ ലിംഗരാഷ്ട്രീയത്തെപ്പറ്റി എഴുതിയ സാറാജോസഫിന്റെ സ്വാധീനമാൺ പെട്ടന്നോർമ്മവരുന്നത്
നിങ്ങൾ Dinnerനു് ഈ പട്ടികയിൽ കൊടുത്തിരിക്കുന്ന രണ്ടു പേരിൽ ആരെ ക്ഷനിക്കും? അവർക്ക് എന്തു ഭക്ഷണം കൊടുക്കും? അവരോടു എന്തെല്ലാം ചോദിക്കും?
 1. പമ്മന് (ആര്. പി. മേനോന്)
 2. കെ. ജെ. യേശുദാസ്
 3. കാട്ടുകള്ളൻ വീരപ്പൻ
 4. മാമുക്കോയ
 5. കൊച്ചുത്രേസ്യ
 6. അടൂർ ഭാസി
 7. പ്രശസ്ത കവി താമരകുളം ഷിബു
 8. കുറുമാൻ
 9. കലാഭവൻ മണി
 10. സ്റ്റീവ് മൿ-കറി
 11. ഭഷീർ
 12. സില്ൿ സ്മിത
 13. Arundhati Roy
 14. Idea Star ശരത്
 15. R.K. Lakshman (cartoonist)
 16. ഇഞ്ചിപ്പെണ്ണു്
 17. മോഹൻ ലാൽ
 18. വള്ളത്തോൾ
 19. കുഞ്ചൻ നമ്പ്യാർ
യേശുദാസ്. കൽക്കണ്ടം തേനിൽ ചാലിച്ചുകൊടുക്കും ഇഷ്ട്ടമുള്ള പാട്ടുകളെപ്പറ്റി സംസാരിപ്പിയ്ക്കും,സംസാരിയ്ക്കും. ഇനി സിനിമാപാട്ട് പാടാതിരിയ്ക്കുകയല്ലേ നല്ലതെന്ന് സ്നേഹത്തിൽ ചോദിക്കും. പിണങ്ങിയാൽ പിന്നേം കൽക്കണ്ടവും തേനും കൊടുക്കും.
കാട്ടിലാണോ ഉത്സവപറമ്പിലാണോ ആനകളെ കാണാൻ കൂടുതൽ ഭംഗി? എനിയ്ക്ക് ആനകളെ പണ്ടേ ഒരു ഭീതിയോടെയല്ലാതെ കാണാൻ പറ്റാറില്ല..അതുകൊണ്ട് ഭംഗി അങ്ങിനെ ആസ്വദിയ്ക്കാൻ പറ്റാറുമില്ല. കാട്ടാനേടെ കാര്യം പിന്നെ പറയുകയേ വേണ്ട.
അടുത്ത മത്സരത്തിനു് ചോദിക്കേണ്ട ഒരു ചോദ്യം നിർദ്ദേശിക്കു. നിങ്ങൾക്കേറ്റവും വെറുപ്പ് തോന്നിയിട്ടുള്ള ഒരു പ്രശസ്തവ്യക്തിയാരു?

66 - ഞാൻ

ചോദ്യങ്ങള്‍ ഉത്തരങ്ങള്‍
എന്താണു ദൈവം? നിങ്ങളുടെ ജീവിതത്തെ ഏതു വിധത്തില്‍ സ്വധീനിക്കുന്നു?
ആരാണീ ദൈവം? ദൈവ സങ്കല്പം എന്നെ ഒരു തരത്തിലും സ്വാധീനിക്കുന്നില്ല. ദൈവ സഹായമില്ലാതെ തന്നെ എന്റെ കാര്യങ്ങളൊക്കെ നടന്നു പോകുന്നുണ്ട്. ദൈവവും മതവുമൊക്കെ സ്വന്തം കഴിവില്‍ വിശ്വാസമില്ലാത്തവര്‍ക്കും, ചിന്താശേഷി നഷ്ടപ്പെട്ടവര്‍ക്കുമൊക്കെയാണ് ആവശ്യം. മതമെന്ന കറപ്പ് വലിച്ച്, ചിന്താശേഷി മരവിച്ചവരേ ദൈവത്തില്‍ അഭയം പ്രാപിക്കൂ. മതത്തിന്റെ ചട്ടക്കൂടുകളില്‍ നിന്ന് പുറത്ത് വരുന്നവര്‍ക്ക് സ്വതന്ത്രമായി ചിന്തിക്കുവാനുള്ള കഴിവ് ലഭിക്കും. അങ്ങനെ സ്വതന്ത്രമായി ചിന്തിക്കുന്നയാള്‍ക്ക് ദൈവമൊരു മിത്ഥ്യയാണെന്ന തിരിച്ചറിവ് ലഭിക്കും. അത് വരെ അവര്‍ ദൈവത്തെ ആരാധിച്ചോട്ടെ. എനിക്ക് പ്രശ്നമില്ല, ചെ ഗെവേര പറഞ്ഞ പോലെ, "Liberators do not exist, (I am not a liberator) people liberate themselves". തിരിച്ചറിവ് സ്വയമുണ്ടാകട്ടെ.
ഇത്രയൊക്കെ പറഞ്ഞാലും, ആശ്ചര്യം ഞെട്ടല്‍ അറപ്പ് വെറുപ്പ് ഒക്കെ വരുമ്പോള്‍ "എന്റെ ദൈവമേ" എന്ന് വിളിക്കാറുണ്ട്. അത് ഈ പറയുന്ന ദൈവത്തില്‍ വിശ്വാസമുള്ളത് കൊണ്ടൊന്നുമല്ല. അങ്ങനെ വിളിച്ചു പോകുന്നു.
എന്താണു് വിലമതിക്കാനാവത്തതു്?
കടമ, ദൈവം, മതം, കുടുംബം, സ്വത്ത്.
നിങ്ങള്‍ക്ക് തോന്നുന്ന പ്രാധാന്യമനുസരിച്ച് ക്രമത്തില്‍ എഴുതുക.
കടമ, കുടുംമ്പം, സ്വത്ത്
വംശനാശ ഭീഷണി നേരിടുന്ന ഒരു മൃഗത്തെ സംരക്ഷിക്കുന്നതിനായി രണ്ടിടങ്ങളില്‍ ഒന്നു തിരഞ്ഞെടുക്കാന്‍ നിങ്ങളെ ചുമതലപ്പെടുത്തുന്നു.
തിരഞ്ഞെടുക്കുന്ന സ്ഥലം പൂര്‍ണ്ണമായും ഇടിച്ചു നിരത്തുകയും ചെയ്യും.
 1. ഒരു മത വിഭാഗത്തിന്റെ ആരാധനാലയം
 2. 10,000 തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഒരു വ്യവസായ സ്ഥാപനം.. ഇതില്‍ ഏതു തിരഞ്ഞെടുക്കു? എന്തുകൊണ്ടു്?
ഒരു മത വിഭാഗത്തിന്റെ ആരാധനാലായം മാത്രം ഇടിച്ചു നിരത്തുന്നത് പ്രായോഗികമല്ല. നിരത്തുകയാണെങ്കില്‍ എല്ലാം നിരത്തണം.
കമ്പ്യൂട്ടറില്‍ മലയാളം എഴുതാന്‍ ഏതു സങ്കേതം ഉപയോഗിക്കുന്നു?
(ചോദ്യം സംഭാവന ചെയ്തതു: അനില്‍_ANIL)
സ്വനലേഖ
നിങ്ങള്‍ എപ്പോഴാണു് computer ഉപയോഗിച്ചു തുടങ്ങിയതു്?
കമ്പ്യൂട്ടറില്‍ ആദ്യമായി കൈ വെച്ചത് 1991-ല്‍ Moon Patrol കളിക്കുവാനായിരുന്നു. കമ്പ്യൂട്ടര്‍ ഗൗരവമായി ഉപയോഗിച്ചു തുടങ്ങിയത് 1997-ലും. സ്വന്തമായി കമ്പ്യൂട്ടര്‍ വാങ്ങുന്നത് 2002-ലാണ്.
താങ്കളെ വീണ്ടും അഞ്ചുവര്‍ഷത്തേക്ക് കോളേജ് ജീവിതത്തിലേക്ക് തിരികെ വിടുന്നു എന്നു സങ്കല്‍പ്പിക്കുക. ഏതുവിഷയം തെരഞ്ഞെടുക്കും? എന്തുകൊണ്ട്? തിരികെ എഞ്ചിനീയറീങ്ങ് കോളേജില്‍ പോവുകയാണെങ്കില്‍ മെക്കാനിക്കല്‍ തന്നെ എടുക്കും. ഇപ്പോള്‍ ആര്‍ട്സ് വിഷയങ്ങളോടും താല്‍പര്യം തോന്നിത്തുടങ്ങിയിട്ടുണ്ട്. ആ സ്ഥിതിക്ക് തിരികെ വിട്ടാല്‍ കണ്‍ഫ്യൂഷനടിച്ച് വീട്ടില്‍ വെറുതെയിരുന്നു ബ്ലോഗ്ഗുകള്‍ വായിച്ചെന്നും വരാം.
ഇഷ്ടപ്പെട്ട ഭക്ഷണം ഏതാണു്? എന്തുകൊണ്ടു്? സ്വന്തമായി പാകം ചെയ്യാന്‍ അറിയാമോ?
ഒരു ലാക്ടോ-വെജിറ്റേറിയനായ എനിക്ക് പാലും പാലുല്പന്നങ്ങളും ഇഷ്ടമാണ്. പാകം ചെയ്തു തരുവാന്‍ മറ്റാരുമില്ലെങ്കില്‍ സ്വയം പാകം ചെയ്തു കഴിക്കും.
ഇഷ്ടപ്പെട്ട വാഹനം ഏതാണു് ? (philosophy പറഞ്ഞു ഓവറാക്കണ്ട) ഇപ്പോഴത്തെ വാഹനം സൈക്കിളാണ്. എന്നാലും യന്ത്രവല്‍കൃത വാഹനങ്ങളില്‍ മോട്ടോര്‍ സൈക്കിളിനോടാണ് താല്‍പര്യം.
ബ്ലോഗില്‍ കാണുന്ന പാചക കുറിപ്പുകള്‍ പരീക്ഷിച്ച് നോക്കിയിട്ടുണ്ടോ? അതിനു് ഇരയാവരുടേ അഭിപ്രായം എന്തായിരുന്നു.
എന്റെ ബ്ലോഗ്ഗ് വായന വളരെ സെലക്ടീവാണ്. പ്രാഥമികമായും ഗൂഗിള്‍ റീഡറാണ് ബ്ലോഗ്ഗ് വായനയ്ക്ക് ഉപയോഗിക്കാറുള്ളത്. മാസത്തിലൊരിക്കലോ, ആഴ്ചയിലൊരിക്കലോ ചിന്തയില്‍ കയറി താല്‍പര്യമുള്ള വിഷയങ്ങള്‍, പുതിയതായിട്ടാരെങ്കിലും എഴുതിയിട്ടുണ്ടോ എന്ന് നോക്കും. കൊള്ളാമെങ്കില്‍ റീഡറില്‍ ചേര്‍ക്കും. അത് കൊണ്ടു തന്നെ, പാചകക്കുറിപ്പുകളോ, കവിതാ ബ്ലോഗ്ഗുകളോ, കഥാ ബ്ലോഗ്ഗുകളോ ഒന്നുമെന്റെ വായനാ പട്ടികയില്‍ വന്നിട്ടില്ല.
പറഞ്ഞു വന്നത്, ഇതു വരെ പാചകക്കുറിപ്പുകള്‍ വായിച്ചിട്ടില്ല. ചിലപ്പോ കല്യാണം കഴിഞ്ഞ് (പെണ്ണുമ്പുള്ളയുടെ സ്വഭാവം പോലെ) വായിക്കേണ്ടി വന്നേക്കാം.
മലയാള സിനിമയില്‍ നിങ്ങളുടെ സ്വഭാവവുമായി സാമ്യമുള്ള കഥാപാത്രം ഏതാണു്
ചെന്നു ചാടുന്ന അബദ്ധങ്ങളുടെ എണ്ണം വെച്ചു നോക്കുകയാണെങ്കില്‍ ജഗദീഷ് ചെയ്തിട്ടുള്ള കഥാപാത്രങ്ങളുടെ ഒരു തനി പകര്‍പ്പാണ് ഞാന്‍.
ജിവിതം മൊത്തം കേരളത്തില്‍ ജിവിച്ചിട്ട് രണ്ടു മാസം അമേരിക്കയില്‍ ചുറ്റിതിരിഞ്ഞിട്ടു് തിരികെ നാട്ടില്‍ വന്ന ശേഷം "മലയാലം കൊരച് കൊരച് പരയുന്ന"വരെ കണ്ടാല്‍ എന്തു ചെയ്യും?
ഡെയ് ഡെയ് മൊട മതി കേട്ടാ...
നിങ്ങളുടെ തൊഴില്‍ മേഖല ഏത് ഗണത്തില്‍ പെടും.
 1. ഉല്പാദനം
 2. കച്ചവടം
 3. ജന സേവനം
 4. വിനിമയം
 5. വിദ്യാഭ്യാസം
തല്‍ക്കാലം ഞാനൊരു തൊഴിലാളിയല്ല. എന്നാല്‍ ഭാവിയില്‍ ഉല്പാദന-ജനസേവന-കച്ചവട മേഖലകളില്‍ പ്രവര്‍ത്തിക്കുവാനാണ് സാദ്ധയ്ത. താല്‍പര്യവും.
ഇന്നു നമ്മുടെ നഗരങ്ങളില്‍ യുവാക്കള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണു്? വിവരമില്ലായമ. എത്രയധികം വിദ്യാഭ്യാസമുണ്ടെങ്കിലും വിവരമില്ലെങ്കില്‍ ശശി തരൂരായാലും കഷ്ടപ്പെട്ടു പോകും. വിവരമില്ലായ്മ ഒരു പാപമല്ല. എന്നാല്‍ വിവരമില്ലാഞ്ഞിട്ടും, വസ്തു നിഷ്ഠമായ പഠനം നടത്താതെ ഒരു കാര്യത്തെ പറ്റി ആധികാരികമായി സംസാരിക്കുന്നതും തര്‍ക്കിക്കുന്നതും നല്ല അടി കിട്ടേണ്ടുന്ന അസുഖം തന്നെയാണ്.
മലയാള ഭാഷ വളരുകയാണോ, രൂപാന്തരപ്പെടുകയാണോ, വഷളാവുകയാണോ?
കൈക്കൂലിയും അഴിമതിയും തടയണം എന്നു പ്രസംഗിക്കുന്ന പ്രവാസി മലയാളി എന്തുകൊണ്ടാണു് കേരളത്തില്‍ കാലുകുത്തുമ്പോള്‍ ആ പ്രസംഗങ്ങള്‍ മറന്നുപോകുന്നതു്? എന്തുകൊണ്ടാണു്, വില്ലേജ് ആപ്പിസിലും, പഞ്ചായത്തിലും അവര്‍ കൈക്കൂലി കൊടുക്കാന്‍ മുന്‍ നിരയില്‍ നില്ക്കുന്നതു്?
എല്ലാം ഫ്രോഡുകളല്ലേ. ഇവരൊക്കെ (പ്രവാസി മലയാളികള്‍ മാത്രമല്ല എന്ന് കൂടി സൂചിപ്പിച്ചുകൊള്ളട്ടെ) തന്നെയാണ് കൈക്കൂലി കൊടുത്ത് അഴിമതി ഒരു കീഴ്‌വഴക്കമാക്കി മാറ്റിയെടുത്തത്. സ്വന്തം കാര്യം സിന്ദാബാദ് എന്ന നിലപാടു് തന്നെയാണ് ഏറ്റവും വലിയ പ്രശ്നം.
മനുഷ്യവാസമില്ലാത്ത ഒരു ദ്വീപിലേക്ക് നിങ്ങളെ ജീവപര്യന്തം നാടുകടത്തപ്പെടാന്‍ പോവുകയാണെന്നു സങ്കല്പ്പിക്കുക. നിങ്ങള്‍ക്ക് വായിക്കാന്‍ രണ്ടു പുസ്തകങ്ങള്‍ കൂടെ കൊണ്ടുപോകാന്‍ അനുവദിക്കുന്നു. ഏതു് പുസ്തകങ്ങള്‍ കൊണ്ടുപോകും?

ഒരു ഗ്രാമത്തില്‍ ഒരു വിഗ്രഹം കണ്ടെടുത്തു.
രണ്ടാം നാള്‍ ആ വിഗ്രഹത്തിന്റെ വായില്‍ (അടുത്തുള്ള ഒരു വിട്ടില്‍ വാറ്റിയ) പട്ടചാരായം വെച്ചു കൊടുത്താല്‍, ആ വിഗ്രഹം കുടിക്കുന്നതായ മഹ അത്ഭുതം നിങ്ങള്‍ അറിയുന്നു. പത്രങ്ങള്‍ ആ വാര്‍ത്ത front page ആക്കുന്നു. ജനങ്ങള്‍ ആ വീട്ടിലേക്ക് തടിച്ചു കൂടുന്നു. നിങ്ങള്‍ എന്തു ചെയ്യും.

 1. ഉടന്‍ ആ വിട്ടില്‍ പോയി നാലു കുപ്പി വിശുദ്ധ പട്ടചാരായം വാങ്ങി വിഗ്രഹത്തിനു് കൊടുക്കാനായി queue നില്‍ക്കുന്നു.
 2. ഇന്ത്യന്‍ constitution അനുസരിച്ചുള്ള secularism ഉയര്‍ത്തിപ്പിടിക്കാനും, വിശ്വാസികളുടെ സ്വാതന്ത്ര്യം അനുവതിച്ചുകൊടുക്കാനുമായി ആ വിട്ടില്‍ വിശുദ്ധ പട്ടചാരായം വാറ്റാനുള്ള അവകാശത്തിനു വേണ്ടി, ഇന്ത്യന്‍ constitution ബഹുമാനിക്കുന്ന ഒരു ഭാരതീയന്‍ എന്ന നിലയില്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
 3. നാലു കന്നാസ് വിശുദ്ധ പട്ടചാരായം വാങ്ങി ഒരു 100ml വിഗ്രഹത്തിനു കൊടുക്കും. ഒരു കന്നാസ് സ്വന്തം വിട്ടില്‍ കൊണ്ടു പോകും, ബാക്കി blackല്‍ വില്കും.
 4. ആ വീട്ടിലേക്ക് വിശുദ്ധ പട്ടചാരായം supply ചെയ്യാനായി തൊട്ടടുത്ത് ഒരു distillery തുടങ്ങും.
 5. ഇതൊരു തട്ടിപ്പാണെന്നു നിങ്ങള്‍ വിശ്വസിക്കുന്നു. വിശ്വാസികളായ നാട്ടുകാരുടേ അടി പേടിച്ച്, ഒന്നും ചെയ്യില്ല
 6. ഇതൊരു തട്ടിപ്പാണെന്നു നിങ്ങള്‍ വിശ്വസിക്കുന്നു. പത്രത്തില്‍ ഇതേകുറിച്ച് എഴുതും.

കേരളത്തില്‍ ഇപ്പോള്‍ ടിവി. പ്രേക്ഷരുടെ ഹരമായ റിയാലിറ്റി ഷോ എന്നറിയപ്പെടുന്ന അനേകം മത്സര പരമ്പരകളുണ്ടു്. താങ്കള്‍ക്ക് ഒരു സാമാന്യം ഭേദപ്പെട്ട ഗായിക/ഗായകന്‍ ആണെന്നു സങ്കല്‍പ്പിക്കുക. താങ്കള്‍ ഈ മത്സരങ്ങളില്‍ പങ്കെടുക്കുമോ? എന്തുകൊണ്ടു?
നിങ്ങളുടേ മുന്നില്‍ മൂന്നു buttonകളു ഉണ്ട്.
 1. അമര്‍ത്തിയാല്‍ ഈ ലോകത്തിലുള്ള ഏകാധിപതികള്‍ എല്ലാം നിന്ന നില്‍പ്പില്‍ തന്നെ ചത്തു് വീഴും.
 2. അമര്‍ത്തിയാല്‍ മലയാള മനോരമ പത്രം ഒറ്റ് രാത്രികൊണ്ടു Unicodeലേക്ക് മാറും.
 3. അമര്‍ത്തിയാല്‍ (ഇടിവാളിന്റെ ആഗ്രഹം സഫലമാകും) ബ്ലോഗില്‍ ഉള്ള ഓര്‍മ്മ കുറിപ്പിസ്റ്റുകള്‍ക്കെല്ലാം "Amoniasia" വന്നു് എല്ലാം മറന്നു പോകും.
ഇതില്‍ ഒന്നുമാത്രമെ അമര്‍ത്താന്‍ കഴിയുകയുള്ളു. നിങ്ങള്‍ ഏതമര്‍ത്തും.? എന്തുകൊണ്ടു?"
ഏതെങ്കിലും ബട്ടണമര്‍ത്തിയാല്‍ മനോരമ പത്രം ഇല്ലാതാക്കുവാന്‍ പറ്റുമോ? 1-ഉം 2-ഉം ഒരുമിച്ചമര്‍ത്തി നോക്കട്ടെ? ഒത്താലൊത്തു...
ഇവരില്‍ താങ്കള്‍ക്ക് ആരെയാണു് കൂടുതല്‍ ബഹുമാനം:
 1. K. കരുണാകരന്‍,
 2. EMS,
 3. AKG,
 4. സി.എച്ച്. മുഹമ്മദ്കോയ,
 5. മന്നത്ത് പത്മനാഭന്‍,
 6. പാണക്കാട് സയ്യിദ് മുഹമ്മദലി ഷിഹാബ് തങ്ങള്‍.
 7. Dr. പല്പ്പു.
 8. വെള്ളാപ്പള്ളി നടേശന്‍
ഈ ലിസ്റ്റില്‍ എനിക്ക് ബഹുമാനിക്കുവാന്‍ കഴിയുന്നത് EMS-നേയും AKG-യേയും ഡോ.പല്പുവിനെയുമാണ്.
ഏറ്റവും ഭാഗ്യവാനായ മനുഷ്യന്‍ ആരാണ്? ഞാന്‍ കെട്ടുവാന്‍ പോകുന്ന പെണ്ണ്. അവടെ ഒടുക്കത്തെ ടൈമെന്ന് പറഞ്ഞാല്‍ മതിയല്ലോ?
സ്ത്രീധന സമ്പ്രദായം: എന്താണു് നിങ്ങളുടെ അഭിപ്രായം?
സ്വന്തം ജീവിതത്തില്‍ എന്തായിരുന്നു അനുഭവം?
പണത്തിന് അത്രയ്ക്കങ്ങട് ആവശ്യം വേണ്ടി വരുന്ന ആളല്ല ഞാന്‍ എന്നത് കൊണ്ട് സ്ത്രീധനം വാങ്ങിക്കേണ്ടി വരേണ്ട ആവശ്യം വരുമെന്ന് തോന്നുന്നില്ല. പിന്നെ ഭാര്യക്ക് സ്വത്ത് പിന്തുടര്‍ച്ചാവകാശം വഴി കിട്ടുമെങ്കില്‍ പ്രത്യേകിച്ച് ധനം വാങ്ങിക്കേണ്ട കാര്യമുണ്ടോ? എന്തിനാണിപ്പോ ഇത്രേം കാശ് കിട്ടിയിട്ട്?
നിങ്ങളെ അടുത്തറിഞ്ഞ സുഹൃത്തുക്കള്‍ എങ്ങനെ കരുതുന്നു.
 1. ഒരു പാവം
 2. കൊച്ചു ഗള്ളന്‍
 3. പുലി
 4. പാമ്പ്
 5. തമാശക്കാാാാാാാരന്‍
 6. തണ്ണിച്ചായന്‍
 7. കുള്‍സ്
 8. പൊടിയന്‍
 9. തടിയന്‍

ഇതില്‍ പെടാത്ത ഏതെങ്കിലും പേരുണ്ടെങ്കില്‍ അതും എഴുതാം.
ഒരു പാവം പൊടിയന്‍ പാമ്പ്, തെലുങ്കന്മാരെ പറ്റിച്ച് ടെക്‍ സെക്രട്ടറിയായവന്‍, ഗജ ഫ്രോഡ്, സംസ്കാരശൂന്യന്‍, സഖാവു്..... വേറെ എന്തൊക്കെ പാടി നടക്കുന്നുണ്ട് പാണന്മാര്‍ നിങ്ങളുടെ നാട്ടില്‍?
ബ്ലോഗില്‍ പോട്ടങ്ങള്‍ പിടിക്കുന്ന ഏതെങ്കിലും അണ്ണന്റെ ഫോട്ടോ നിരൂപണങ്ങള്‍ കേട്ട ശേഷം അദ്ദേഹത്തിന്റെ തലയില്‍ കാമറ തല്ലി പോട്ടിക്കാന്‍ തോന്നിയിട്ടുണ്ടോ? (തല്ലിപ്പോട്ടിക്കാന്‍ ഉദ്ദേശിച്ച camera, lens, എന്നീ വിവരങ്ങള്‍ കൂടി വിശതീകരിക്കുക) ഫോട്ടം ബ്ലോഗ്ഗുകള്‍ അങ്ങനെ അധികം കാണാറില്ല. ഫോട്ടം‌ പിടി എനിക്കിഷ്ടമുള്ള കാര്യമാണ്. അത് കൊണ്ടു തന്നെ ഫോട്ടം പിടുത്തക്കാരെ കണ്ടാല്‍ തല്ലുകയില്ല. (എന്റെ സംശയങ്ങള്‍ കേട്ട് അവര്‍ തിരിച്ചെന്നെ തല്ലിയേക്കാം)
നിങ്ങള്‍ പ്രധാന മന്ത്രിയാകുന്നു. എന്തു ചെയ്യും? ഒരു പ്രധാനമന്ത്രിയായാല്‍ ഞാനാദ്യം ചെയ്യുക ആണവക്കരാറില്‍ നിന്ന് പിന്മാറുകയായിരിക്കും. അയല്‍രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുവാനുള്ള നടപടികള്‍ സ്വീകരിച്ച് രാജ്യത്തിന്റെ പ്രതിരോധച്ചെലവുകളില്‍ ഗണ്യമായ കുറവ് വരുത്തും. അങ്ങനെ കിട്ടുന്ന അധിക വരുമാനം കൊണ്ട് ദാരിദ്ര്യ നിര്‍മ്മാജനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും പ്രത്യേക ഫണ്ട് വകയിരുത്തും. പൊതുഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തും. പെട്രോളിന് ഭീമമായി നികുതിയേര്‍പ്പെടുത്തി സ്വകാര്യ വാഹനോപയോഗം കുറയ്ക്കും. പെട്രോളില്‍ നിന്നുള്ള നികുതി വരുമാനം കൊണ്ട് ഊര്‍ജ്ജ സ്വയം പര്യാപ്തത കൈവരിക്കുവാനുള്ള ഗവേഷണങ്ങളിലേര്‍പ്പെടും. ആരോഗ്യം, പൊതുഗതാഗതം, പൊതുവിതരണ സംവിധാനങ്ങള്‍, ഊര്‍ജ്ജമേഖല, വിദ്യാഭ്യാസം എല്ലാം പൂര്‍ണ്ണമായി ദേശസാല്‍ക്കരിക്കും. കൃഷിക്കാര്‍ക്ക് വൈദ്യുതി പൂര്‍ണ്ണമായും (ഉപാധികളോടെ) സൗജന്യമാക്കും. ജൈവകൃഷിക്കാര്‍ക്ക് വീണ്ടുമിളവുകളുണ്ടാകും. ഇന്ത്യയില്‍ തന്നെ കൃഷി ചെയ്തു, സംസ്കരിച്ച ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കുന്നത് പ്രോല്‍സാഹിപ്പിക്കുവാന്‍ നടപടികളെടുക്കും. രാജ്യമൊട്ടാകെ ഭൂപരിഷ്കരണം നടത്തും, കൃഷി വന്‍കിട കോര്‍പ്പറേറ്റുകളുടെ കുത്തയകാതെയിരിക്കുവാന്‍ നിയമനിര്‍മ്മാണം നടത്തും. ഒന്നാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്ക് (ഗവണ്‍മെന്റ് സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക്) സൗജന്യമായി രാവിലത്തെയും ഉച്ചയ്ക്കത്തെയും ഭക്ഷണം കൊടുക്കുന്നതായിരിക്കും. വിദ്യാഭ്യാസ പാഠ്യപദ്ധതികളില്‍ നിന്നും പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകളെ പൂര്‍ണ്ണമായും ഒഴിവാക്കും. ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുപയോഗിക്കും. സര്‍ക്കാരിന് പങ്കാളിത്തമുള്ള സോഫ്റ്റ്‌വെയര്‍ വികസന കേന്ദ്രങ്ങളുടെ പ്രോഡക്ടുകള്‍ GPL-ഓ, GPL compliant license-ഉകളിലോ മാത്രം റിലീസ് ചെയ്യുവാന്‍ നിയമനിര്‍മ്മാണം നടത്തും. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ രംഗത്ത് സേവനം നടത്തുന്ന സര്‍ക്കാരിതര കമ്പനികള്‍ക്ക് നികുതിയിളവു് നല്‍കും. ബ്ലോഗ്ഗര്‍മാര്‍ക്ക് അഭിപ്രായ സ്വാതന്ത്രയ്ത്തിന്റെ പുതിയ വാതായനങ്ങള്‍ തുറന്ന് കൊടുക്കുവാന്‍ നിയമനിര്‍മ്മാണം നടത്തും. സ്വവര്‍ഗ്ഗരതിക്കാരുടെയും, ഹിജഡകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുവാനും സമൂഹത്തിന്റെ മുഖ്യധാരയില്‍ അവരെ കൊണ്ടുവരുത്തുവാനും നടപടികളെടുക്കും. ആരാധനാലയങ്ങളുടെ വരുമാനവും സ്രോതസ്സുകളും സൂക്ഷ്മമായി നിരീക്ഷിക്കുകയും അവയ്ക്ക് നികുതിയേര്‍പ്പെടുത്തുകയും ചെയ്യും. മിശ്രവിവാഹം പ്രോല്‍സാഹിപ്പിക്കും. ജാതിയും മതവുമില്ലാതെ ജീവിക്കുന്നവര്‍ക്ക് പ്രത്യേക സംവരണങ്ങളേര്‍പ്പെടുത്തും. കൂടുതലാളുകളെ സര്‍ക്കാര്‍ ഉദ്യോഗങ്ങളിലേക്ക് ആകര്‍ഷിക്കുവാനും, അഴിമതി കുറയ്ക്കുവാനും വേണ്ട നടപടികളെടുക്കും. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങള്‍ക്ക് പ്രോല്‍സാഹനമേകുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ഓരോ സംസ്ഥാനത്തിനും, പ്രദേശങ്ങള്‍ക്കും യോജിച്ച വ്യവസായങ്ങള്‍ ഏതെന്ന് പഠിച്ച് അത്തരം വ്യവസായങ്ങള്‍ കൊണ്ടു വരുവാന്‍ നടപടികളെടുക്കും. മികച്ച ഊര്‍ജ്ജക്ഷമതയോട് കൂടി പ്രവര്‍ത്തിക്കുന്ന വ്യവസായ സംരംഭങ്ങള്‍ക്ക് നികുതിയിളവുകള്‍ നല്‍കും. ചൂതാട്ടം, സര്‍ക്കാരിതര ലോട്ടറി മുതലായവയ്ക്ക് ഭീമമായ നികുതിയേര്‍പ്പെടുത്തും.
നിങ്ങള്‍ക്ക് മൂന്നു വരം കിട്ടുന്നു എന്തെല്ലാം അവശ്യപ്പെടും? (കൂടുതല്‍ വരം കുട്ടാനുള്ള വരം ഇപ്പോള്‍ stockല്‍ ഇല്ല. അതു ചോദിച്ച് ചളമാക്കരുതു്)
1. പൊതുജനത്തിന് സ്വതന്ത്രമായി ചിന്തിക്കുവാനുള്ള ശേഷി നല്‍കണം
2. സമൂഹത്തില്‍ സ്ഥിതിസമത്വം പൂര്‍ണ്ണമായും വരണം.
3. മത വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയുമൊക്കെ അര്‍ത്ഥമില്ലായ്മ അറിയുവാനുള്ള കഴിവ് എല്ലാവര്‍ക്കും ലഭിക്കണം.
സാമ്പത്തിക മാന്ദ്യം നേരിടാന്‍ നിങ്ങള്‍ എന്തുചെയ്യുന്നു?
സാമ്പത്തിക മാന്ദ്യം എന്നെ നേരിട്ടിതുവരെ ബാധിച്ചിട്ടില്ല. ബാധിക്കുമെന്നും തോന്നുന്നില്ല.
1 Billion US$ നിങ്ങള്‍ക്ക് ലഭിക്കുന്നു എന്തു ചെയ്യു? കേരളം കൃഷിക്ക് യോജിച്ച സ്ഥലമായത് കൊണ്ട്, കൃഷിയും അതിന്റെ കൂടെ ഭക്ഷ്യസംസ്കരണ വ്യവസായവും തുടങ്ങും. സഹകരണാടിസ്ഥാനത്തിലായിരിക്കും‌ മേല്‍പറഞ്ഞ സംരംഭം. പൂര്‍ണ്ണമായും ജൈവികമായ വളങ്ങളുപയോഗിച്ചായിരിക്കും കൃഷി നടത്തുന്നത്. കൃഷി എന്ന് പറയുമ്പോള്‍ അതില്‍ ധാന്യങ്ങളും പയറ് വര്‍ഗ്ഗങ്ങളും പക്ഷികളും മൃഗങ്ങളുമൊക്കെ ഉള്‍പ്പെടും. കൃഷിയുടെ വേസ്റ്റില്‍ നിന്ന് ഊര്‍ജ്ജവും വളവുമുണ്ടാക്കുവാനുള്ള സംവിധാനങ്ങളും കാണും.
പ്രാവാസ ജീവിതത്തില്‍ എന്തെങ്കിലും നഷടമായിട്ടുണ്ടോ?
രാഷ്ട്രീയക്കാരെ ഇഷ്ടമാണൊ? ഈ ഇലക്ഷന്‍ കാലത്ത് താങ്കള്‍ നാട്ടിലുണ്ടെന്നും ഒരു സ്ഥാനാര്‍ത്ഥി വോട്ട് ചോദിച്ച് വീട്ടില്‍ വരുന്നുവെന്നും കരുതുക.എന്തു പറയും? രാഷ്ട്രീയക്കാരെ വളരെ ഇഷ്ടമാണ്. വ്യക്തമായ പ്രത്യയശാസ്ത്രമുള്ള രാഷ്ട്രീയക്കാരെ പെരുത്തിഷ്ടമാണ്. ഏതൊരു സ്ഥാനാര്‍ത്ഥി വോട്ട് ചോദിച്ചു വന്നാലും അദ്ദേഹത്തിന്റെ മാനിഫെസ്റ്റോ വായിച്ചു നോക്കിയിട്ടേ ചോദ്യം ചോദിക്കുവാന്‍ പറ്റുകയുള്ളൂ.
Nostalgia-mania-dingolapi എന്ന അതിഭീകരവും ഭയാനകവുമായ രോഗം ബാദിച്ച മലയാളി ചേട്ടന്മാരെ എങ്ങനെ ചികിത്സിക്കും? ഇവരെ ബീമ പള്ളിയില്‍ കൊണ്ടുപോയി ചങ്ങലക്കിടുന്നതിനെ കുറിച്ച് എന്താണു് അഭിപ്രായം.
നിങ്ങള്‍ ഇപ്പോള്‍ ഇരിക്കുന്ന സ്ഥലത്തുള്ള ജനാലയില്‍ നിന്നും പുറത്തേക്ക് നോക്കുക. അവിടെ കാണുന്ന ദൃശ്യം 100 വാക്കില്‍ കുറയാതെ വിവരിക്കുക.
ബ്ലോഗില്‍ അവസാനമായ എഴുതിയ post എന്തിനെഴുതി? ഇനിയും എഴുതുമോ? ബ്ലോഗ്ഗില്‍ അവസാനമെഴുതിയ പോസ്റ്റ് മാനത്ത് നിന്നും പൊട്ടി വീണ ഖദറില്‍പ്പൊതിഞ്ഞൊരു കൊക്കോകോള കുപ്പിയെ പറ്റിയാണ്. ആരെങ്കിലും പറഞ്ഞിട്ടല്ല എഴുതിത്തുടങ്ങിയതെന്നതിനാല്‍ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇനിയുമെഴുതും.
ബ്ലോഗില്‍ അവസാനമായി വായിച്ച ലേഖനം ഏതാണു്?

ബ്ലോഗില്‍ അവസാനമായി വായിച്ച അതുന്താധുനിക കവിത വായിച്ച ശേഷം നിങ്ങള്‍ എന്തു ചെയ്തു?
 1. കരഞ്ഞു.
 2. ചിരിച്ചോ.
 3. തലകറങ്ങി നിലത്തു വീണു്.
 4. എഴുതിയവനെ ഫോണില്‍ വിളിച്ചു തെറി പറഞ്ഞു.
 5. മുകളില്‍ പറഞ്ഞ എല്ലാം സംഭവിച്ചു് എന്നു് ഭ്രാന്താശുപത്രിയില്‍ എത്തിയപ്പോള്‍ സുഹൃത്തുക്കള്‍ പറഞ്ഞു.
കവിതകള്‍ക്ക് സ്വയം കൊണ്ടുപോയി തല വെച്ചു കൊടുക്കുന്ന ശീലമെനിക്കില്ല. കവിത "എന്റെ കപ്പ് ചായയല്ല". അതുകൊണ്ടുതന്നെ ഈ പറഞ്ഞതൊന്നും ചെയ്യുവാനുള്ള സൗഭാഗ്യമിതുവരെ സിദ്ധിച്ചിട്ടില്ല.
കവിതകള്‍ വൃതത്തില്‍ എഴുതണം എന്നു പറയുന്നതിനേക്കുറിച്ച് എന്താണു് അഭിപ്രായം.

ഒരു hotelല്‍ രണ്ടു blog meet നടക്കുന്നു. അതില്‍ ഒരു barല്‍ ബ്ലോഗ് കവികളും വേറൊരു barല്‍ ബ്ലോഗ് ഓര്‍മ്മക്കുറുപ്പ്istകളും ഉണ്ടു്. നിങ്ങള്‍ ഏതു barല്‍ കയറും.
രണ്ട് ബാറിലും പോയി കവികളുടെയും ഓര്‍മ്മക്കുറിപ്പിസ്റ്റുകളുടെയും ചെലവില്‍ വെള്ളമടിച്ചിട്ട് ഇറങ്ങി വരും
നിങ്ങള്‍ കൈപ്പള്ളിയെ കണ്ടു മുട്ടുന്നു. എന്തു ചോദിക്കും?
(കാശു്, sandwich, വാച്ച്, മോതിരം, ഫോണ്‍, ചെരുപ്പ് മുതലായവ ചോദിക്കരുതു്)
മൊടയൊരല്പം കൊറച്ചൂടേ കൈപ്പള്ളീ....നമ്മള് തമ്മിലെന്തിനാ ഒരു ഗോമ്പറ്റീഷന്‍? ;)
താമരകുളം ഷിബു എന്താണു നിങ്ങള്‍ക്ക് സംഭാവന ചെയ്തതു്.

ഒരു International blog meet വിളിച്ചു കൂട്ടുന്നു. അതിനായി കാര്യപരിപാടികള്‍ അവതരിപ്പിക്കാന്‍ ആരെയെല്ലാം ഉള്‍പെടുത്തും? എന്തെല്ലാം പരിപാടികള്‍ ഉണ്ടായിരിക്കും?
ബ്ലോഗില്‍ ആരംഭിക്കുന്ന സൌഹൃദങ്ങളെ താങ്കള്‍ എങ്ങനെ കാണുന്നു? (കണ്ണു കൊണ്ടു കാണുന്നു എന്നു പറയരുത്, ബാക്കി എല്ലാവരും മൂക്കു കൊണ്ടാണോ കാണുന്നതു്?)
ബോബനും മോളിയും ഹാരിപ്പോര്‍ട്ടറെ കണ്ടുമുട്ടിയാല്‍ എന്തൊക്കെയായിരിക്കും ചോദിക്കുക?
(ചോദ്യം സംഭാവന ചെയതതു: അപ്പു)

ഈ ലോൿ സഭ തിറഞ്ഞെടുപ്പില്‍ നിങ്ങള്‍ ഏറ്റവും ശ്രദ്ധിക്കുന്ന മത്സരാര്‍ത്ഥി ആരാണു്. എന്തുകൊണ്ടു? മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ എന്തായിരിക്കും അദ്ദേഹം നടപ്പില്‍ വരുത്തുന്നതു്?
ഞാന്‍ ഏറ്റവും ശ്രദ്ധിക്കുന്ന മല്‍സരാര്‍ത്ഥി ശശി തരൂര്‍ ആണ്. അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ കോണ്‍ഗ്രസ്സ് ഒരു തെറ്റായ സന്ദേശമാണ് നല്‍കിയിരിക്കുന്നത്. "ഞാനൊരു രാഷ്ട്രീയക്കാരനല്ല, അത് കൊണ്ടെനിക്ക് വോട്ട് ചെയ്യൂ" എന്ന രീതിയിലുള്ള തെരെഞ്ഞെടുപ്പ് പ്രചാരണം ജനാധിപത്യത്തിന്റെ കൂമ്പിനിട്ട് കിട്ടുന്ന ചവിട്ട് പോലെയാണ്. ഇത്തരത്തിലുള്ള ദുഷ്‌പ്രവണതകള്‍ ഇല്ലാതാകണമെങ്കില്‍ തരൂര്‍ എട്ടു നിലയില്‍ പൊട്ടണം. രാഷ്ട്രീയക്കാര്‍ എന്നാല്‍ അഴിമതിക്കാര്‍ മാത്രമാണ് എന്ന മുന്‍വിധി ജനങ്ങളില്ലാതാകണം.

തരൂര്‍ ജയിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്ക് കോളാകും. തന്റെ അധികാരമുപയോഗിച്ച് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ഇവിടെ കോടികള്‍ കൊയ്യും. പ്ലാച്ചിമടയിലെ ദാഹജലത്തിനു വേണ്ടിയുള്ള സമരത്തെ തച്ചു തകര്‍ക്കും. ഇപ്പോള്‍ തരൂരിന് വേണ്ടി സംസാരിക്കുന്ന, കൃഷിക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ആദിവാസികള്‍ക്കും വേണ്ടി നക്രബാഷ്പം പൊഴിക്കുന്ന അരാഷ്ട്രീയവാദികളുടെ അപ്പോഴത്തെ നിലപാടെന്തെന്നറിയുവാന്‍ ഞാന്‍ കാതോര്‍ത്തിരിക്കുന്നു.
കേരളത്തിലായിരിക്കുമ്പോള്‍ മലയാളികള്‍ വൈറ്റ് കോളര്‍ ജോലിയും, കേരളത്തിനു വെളിയില്‍ സാഹചര്യം പോലെ എന്തുജോലിയും ചെയ്യുവാന്‍ തയ്യാറാവുന്നത് എന്തുകൊണ്ടായിരിക്കും?
(ചോദ്യം സംഭാവന ചെയതതു: അപ്പു)

എന്തുകൊണ്ടാണു് അച്ചടി മാദ്ധ്യമങ്ങള്‍ online media പൂര്‍ണ്ണമായും സ്വീകരിക്കാത്തതു്?

കേരളത്തില്‍ internet infrastructure development, വിദ്ധ്യാഭാസ പത്ഥതികള്‍ വികസിപ്പിക്കാനുള്ള ഒരു പ്രധാന ഘടകമായി കണക്കാക്കുന്നതിനോടു് എന്താണു് അഭിപ്രായം?

ഈ പറയുന്ന എഴുത്തുകാരില്‍ നിങ്ങളെ സ്വാധീനിച്ച എഴുത്തുകാരന്‍/കാരി ആരാണു്: മാധവികുട്ടി, എം. മുകുന്ദന്‍, സാറ ജോസഫ്, സക്കറിയ, ഓ.വി. വിജയന്‍, ബഷീര്‍, ആനന്ദ്, വി.കെ.എന്‍, തകഴി, എം.ടി വാസുദേവന്‍ നായര്‍, പെരുമ്പടവം, വിശാലമനസ്ക്കന്‍, കുറുമാന്‍, ഓ.എന്‍.വീ കുറുപ്പ്, കുമാരനാശാന്‍. ഈ പറഞ്ഞിട്ടുള്ളവരില്‍ വിശാലമനസ്കന്റെയും കുറുമാന്റെയും കൃതികളാണ് കൂടുതലും വായിച്ചിട്ടുള്ളത്. അവ പ്രത്യേകിച്ചൊരു തരത്തിലും എന്റെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയിട്ടില്ല. ഞാനൊരുപക്ഷെ പുസ്തകങ്ങളേക്കാള്‍ കൂടുതല്‍ ബ്ലോഗുകളായിരിക്കും വായിച്ചിട്ടുണ്ടാകുക. കവിത വായിക്കുവാന്‍ താല്പര്യമില്ല. ഫിക്ഷനില്‍ അധികമായ താല്പര്യമില്ലെങ്കിലും, വായിക്കാറുണ്ട്.
നിങ്ങള്‍ Dinnerനു് ഈ പട്ടികയില്‍ കൊടുത്തിരിക്കുന്ന രണ്ടു പേരില്‍ ആരെ ക്ഷനിക്കും? അവര്‍ക്ക് എന്തു ഭക്ഷണം കൊടുക്കും? അവരോടു എന്തെല്ലാം ചോദിക്കും?

 1. പമ്മന് (ആര്. പി. മേനോന്)
 2. കെ. ജെ. യേശുദാസ്
 3. കാട്ടുകള്ളന്‍ വീരപ്പന്‍
 4. മാമുക്കോയ
 5. കൊച്ചുത്രേസ്യ
 6. അടൂര്‍ ഭാസി
 7. പ്രശസ്ത കവി താമരകുളം ഷിബു
 8. കുറുമാന്‍
 9. കലാഭവന്‍ മണി
 10. സ്റ്റീവ് മൿ-കറി
 11. ഭഷീര്‍
 12. സില്ൿ സ്മിത
 13. Arundhati Roy
 14. Idea Star ശരത്
 15. R.K. Lakshman (cartoonist)
 16. ഇഞ്ചിപ്പെണ്ണു്
 17. മോഹന്‍ ലാല്‍
 18. വള്ളത്തോള്‍
 19. കുഞ്ചന്‍ നമ്പ്യാര്‍
ഡിന്നര്‍ സ്വന്തം ചെലവിലാണോ എന്നതിനെ ആശ്രയിച്ചിരിക്കും കുറുമാനെ വിളിക്കണോ വിളിക്കണ്ടയോ എന്നത് തീരുമാനിക്കുന്നത്.
കാട്ടിലാണോ ഉത്സവപറമ്പിലാണോ ആനകളെ കാണാന്‍ കൂടുതല്‍ ഭംഗി? കാട്ടില്‍ തന്നെയാണ് ആനകളെ കാണുവാന്‍ ഭംഗിയുള്ളത്. ആനയെ ലൈംഗിക സുഖം പോലും നല്‍കാതെ ചങ്ങലയ്ക്കിട്ട് വളര്‍ത്തുന്നതിനോടും, അവയെ ഉല്‍സവത്തിന് അലങ്കാരങ്ങള്‍ കെട്ടി ആനയിക്കുന്നതിനോടുമൊക്കെ ഒട്ടും യോജിക്കുവാന്‍ എനിക്ക് കഴിയില്ല.
അടുത്ത മത്സരത്തിനു് ചോദിക്കേണ്ട ഒരു ചോദ്യം നിര്‍ദ്ദേശിക്കു.പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....