Sunday, 5 April 2009

49 - അനംഗാരി

ചോദ്യങ്ങൾ
ഉത്തരങ്ങൾ
എന്താണു ദൈവം, നേരിൽ കണ്ടാൽ അവളോടു് എന്തു ചോദിക്കും?
തൊട്ടറിയാനാവാത്തത്. ആണോ പെണ്ണോ എന്നറിയാന്‍ നിര്‍വ്വാഹമില്ലെങ്കിലും, ഒരേ ഒരു ചോദ്യം. “ദൈവമേ, എല്ലാവരും നിന്റെ സൃഷ്ടികള്‍ ആണെങ്കില്‍, നീയെന്തിന്, ഞങ്ങള്‍ക്കിടയില്‍ അസമത്വം സൃഷ്ടിച്ചു?”
കടമ, ദൈവം, മതം, കുടുംബം, സ്വത്ത്.
നിങ്ങൾക്ക് തോന്നുന്ന പ്രാധാന്യമനുസരിച്ച് ക്രമത്തിൽ എഴുതുക.
കടമ. കുടുംബം, സ്വത്ത്. മതത്തിനും, ദൈവത്തിനും, പ്രാധാന്യമില്ലെങ്കിലും ചോദ്യരീതി അനുസരിച്ച് അവര്‍ക്ക് അവസാനമാണ് കസേര. കടമയോട് ബന്ധപ്പെട്ടതാണ് മറ്റൂള്ളവയെല്ലാം.
വംശനാശ ഭീഷണി നേരിടുന്ന ഒരു മൃഗത്തെ സംരക്ഷിക്കുന്നതിനായി രണ്ടിടങ്ങളിൽ ഒന്നു തിരഞ്ഞെടുക്കാൻ നിങ്ങളെ ചുമതലപ്പെടുത്തുന്നു.
തിരഞ്ഞെടുക്കുന്ന സ്ഥലം പൂർണ്ണമായും ഇടിച്ചു നിരത്തുകയും ചെയ്യും.
 1. ഒരു മത വിഭാഗത്തിന്റെ ആരാധനാലയം
 2. 10, 000 തൊഴിലാളികൾ ജോലി ചെയ്യുന്ന ഒരു വ്യവസായ സ്ഥാപനം. . ഇതിൽ ഏതു തിരഞ്ഞെടുക്കു? എന്തുകൊണ്ടു്?
1. ആരാധനാലയം. മതവിശ്വാസം അടിവസ്ത്രം പോലെയാണ്. അത് പരസ്യമായി പ്രകടിപ്പിക്കാനുള്ളതല്ല. അവനവന്റെ ഉള്ളിലാണ് ദൈവത്തോടുള്ള ആരാധന. അത് കൊണ്ട് തന്നെ ഒരു ആരാധനാലയത്തിന്റെ ആവശ്യമില്ല.
ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും? സംശയമെന്ത്? അദ്ധ്യാപകന്‍. അറിവ് പകര്‍ന്ന് കൊടുക്കുന്നയത്ര ഒരു പുണ്യ പ്രവൃത്തി മറ്റൊന്നില്ല. അദ്ധ്യാപകനായി ജോലി നോക്കിയിട്ടുണ്ട്, പഠിക്കുന്ന കാലത്ത്. (അന്ന് അത് നില നില്‍പ്പിന്റെ ആവശ്യമായിരുന്നു) ആശാരിപ്പണിയറിയാം. എന്റെ കട്ടില്‍, എന്റെ മേശ, എല്ലാം ഞാന്‍ സ്വയം ഉണ്ടാക്കിയവയാണ്. പാചകം സ്വയം ചെയ്യുകയാണ് പതിവ്. ഗായകനല്ലെങ്കിലും പാടാറുണ്ട്. ഇന്നു വരെ കോമാളിയായിട്ടില്ല. പറഞ്ഞുവന്നത് ഇതെല്ലാം ആകാന്‍ കഴിയുന്ന ഒരു അദ്ധ്യാപകന്‍.
നിങ്ങൾക്ക് 20 വർഷം പുറകോട്ടു് നീക്കാൻ അവസരം കിട്ടിയാൽ എന്തു ചെയ്യും നടക്കാന്‍ ഇടയില്ലാത്തതാണ്‍. എങ്കിലും ആദ്യമായി പ്രണയിച്ച പെണ്‍കുട്ടിയോട് എന്നെ വിവാഹം കഴിക്കാന്‍ തയ്യാറാണോ എന്ന് ഒരിക്കല്‍ കൂടി ചോദിക്കും. നഷ്ടപ്പെട്ടതിനെ തിരിച്ചെടുക്കാന്‍ കഴിയുന്നത് ഒരു സുഖമാണ്.
കുട്ടിയായിരുന്നപ്പോള്‍ ആയിത്തീരണമെന്ന് ആഗ്രഹിച്ചതിനുമപ്പുറത്ത്‌ താങ്കളുയര്‍ന്നോ? എങ്കില്‍ അതില്‍ സന്തോഷിക്കുന്നുണ്ടോ? കുട്ടിയായിരുന്നപ്പോള്‍ ഭിഷഗ്വരന്‍ ആകണമെന്നായിരുന്നു ആഗ്രഹം. പത്താം തരം കഴിഞ്ഞപ്പോൾ രണ്ടാം വകുപ്പില്‍ പ്രവേശനം കിട്ടിയിട്ടും ചേരാന്‍ കഴിഞ്ഞില്ല. പിന്നീട് രാഷ്ട്രത്തെ സേവിക്കുന്ന ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ആകണമെന്ന് ആഗ്രഹിച്ചു. രാഷ്ട്രിയത്തില്‍ സജീവമായിരുന്നതിനാല്‍, ചില പ്രത്യേക കാരണങ്ങള്‍ കൊണ്ട് നടന്നില്ല. ആഗ്രഹങ്ങള്‍ ബാക്കിയാണെങ്കിലും, ഇല്ലായ്മയുടെ ഇട്ടാവട്ടത്തില്‍ നിന്നു, ഒരു പാട് ഉയര്‍ന്നു. അതെ ഞാന്‍ സംതൃപ്തനാണ്. ‍
കപ്പയും മീനും, പറോട്ട ബീഫ് ഫ്രൈ, BK Double Whopper, KFC Family bucket, Foie gras, പീത്സ, Kabsa (Middle Eastern Biriyani) ഇതിൽ ഏതു ഭക്ഷണമാണു് ഇഷടം. എന്തുകൊണ്ടു് കപ്പയും മീനും. ചെറുപ്പത്തില്‍ അത് ഒരു സ്ഥിര ഭക്ഷണമായിരുന്നു.
ഇഷ്ടപ്പെട്ട വാഹനം ഏതാണു് ? (philosophy പറഞ്ഞു ഓവറാക്കണ്ട) എന്റെ ഇഷ്ട വാഹനം:ബി. എം. ഡബ്ല്യു. എന്റെ സ്വപ്ന വാഹനം: ബുഗാടി വെയ്‌റോണ്‍
കഷണ്ടിക്ക് മരുന്നു കണ്ടുപിടിച്ചാൽ നിങ്ങൾ എന്തു ചെയ്യും? ഉപയോഗിക്കും. ക്ലോറിന്‍ കലര്‍ന്ന വെള്ളത്തില്‍ കുളിച്ചത് കൊണ്ടോ‍ എന്തോ, കഷണ്ടിയാണ്.
കെ. എസ്. കോപാലകൃഷ്ണൻ എന്തുകൊണ്ടു്, അടൂർ ഗോപാലകൃഷ്ണനെ പോലെയും, പദ്മരാജന പോലെയും സിനിമ എറ്റുക്കുന്നില്ല? അത് ഓരോരുത്തരുടേയും വ്യക്തിപരമാ‍യ സ്വാതന്ത്ര്യമാണ്.
എന്താണു് അഭിപ്രായ സ്വാതന്ത്ര്യം?

നിയമത്തിന്റെ ചട്ടക്കൂടില്‍ നിന്ന് കൊണ്ട് ഒരാള്‍ക്ക് പ്രകടിപ്പിക്കാന്‍ കഴിയുന്ന അവനവന്റെ കാഴ്ചപ്പാടുകളാണ് അഭിപ്രായ സ്വാതന്ത്ര്യം. അത് പരിമിതമാണ്. അത് വായില്‍ തോന്നുന്നത് വിളിച്ച് പറയുന്നതോ, അതു വഴി സമൂഹത്തിനോ, ഒരു വ്യക്തിക്കോ ഉണ്ടാക്കുന്ന മാനഹാനിയല്ല. പക്ഷെ മറ്റൊരാള്‍ക്ക് ഹിതമായതെ പറയാവൂ എന്ന് അര്‍ത്ഥമില്ല.
നിങ്ങളുടെ തൊഴിൽ മേഖല ഏത് ഗണത്തിൽ പെടും.
 1. ഉല്പാതനം
 2. കച്ചവടം
 3. ജന സേവനം
 4. വിനിമയം
 5. വിദ്യാഭ്യാസം
കച്ചവടം.
ഇന്നു നമ്മുടെ നഗരങ്ങളിൽ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണു്? തൊഴിലില്ലായ്മ മുഖ്യം. അതു വഴി അരാജകത്വത്തിന്റെ വഴികളിലേക്ക് അവര്‍ നയിക്കപ്പെടുന്നു. മതവും രാഷ്ട്രിയവും, ഭീകരതയും അവനെ വേണ്ടുവോളം ഉപയോഗിക്കുന്നു. യഥാര്‍ത്ഥ രാഷ്ട്രീയ ചാലക ശക്തിയാകാന്‍ അവന് കഴിയുന്നില്ല. മറിച്ച് അരാഷ്ട്രീയവാദത്തിന്റെ അപോസ്തലനാവുകയാണ്.
Nostalgia-mania-dingolapi എന്ന അതിഭീകരവും ഭയാനകവുമായ രോഗം ബാദിച്ച മലയാളി ചേട്ടന്മാരെ എങ്ങനെ ചികിത്സിക്കും? ഇവരെ ബീമ പള്ളിയിൽ കൊണ്ടുപോയി ചങ്ങലക്കിടുന്നതിനെ കുറിച്ച് എന്താണു് അഭിപ്രായം.
ബീമാ പള്ളി ഒരു ആ‍രാധനലയമാണ്. ഇതൊരു രോഗമല്ലാത്ത സ്ഥിതിക്ക് നല്ല സൊഹൃദങ്ങള്‍ പങ്കുവെക്കപ്പെടുന്നതിലൂടെ പരിഹരിക്കപ്പെടാവുന്നതേയുള്ളൂ.
മലയാള ഭാഷ വളരുകയാണോ, രൂപാന്തരപ്പെടുകയാണോ, വഷളാവുകയാണോ? മലയാള ഭാഷ വളരുന്നില്ല. അതിനു രൂപാന്തരം സംഭവിച്ച് കൊണ്ടിരിക്കുന്നു. മലയാള വാക്കുകള്‍ അന്യം നിന്ന് പകരം മറ്റു ഭാഷകളിലെ വാക്കുകള്‍ സ്ഥാനം പിടിച്ച് കൊണ്ടിരിക്കുന്നു. ഉപയോഗ സൌകര്യങ്ങള്‍ക്കായി മറ്റു ഭാഷകളെ നാം ആശ്രയിക്കുന്നു.
നിങ്ങൾ Dinnerനു് ഈ പട്ടികയിൽ കൊടുത്തിരിക്കുന്ന രണ്ടു പേരിൽ ആരെ ക്ഷനിക്കും? അവർക്ക് എന്തു ഭക്ഷണം കൊടുക്കും? അവരോടു എന്തെല്ലാം ചോദിക്കും?
 1. ഗാന്ധി
 2. Pierce Brosnan
 3. Jack the Ripper
 4. സലീം കുമാർ
 5. Charles Dickens
 6. Pres. Barack Obama
 7. Adoor Gopalaksrihsnan
 8. Jimmy Wales
 9. Paulo Coelho
 10. Khalil Gibran
 11. A. P. J. അബ്ദുൽ കലാം
 12. കുറുമാൻ
 13. സാമ്പശിവൻ (കാഥികൻ)
 14. കൈപ്പള്ളി
 15. Silk Smitha
 16. കുമാരനാശാൻ
 17. സാറ ജോസഫ്
 18. Charlie Chaplin
 19. വിശാല മനസ്കൻ (സജീവ് ഇടത്താടൻ)
 20. തീറ്റ റപ്പായി


ഈ വിഭാഗത്തില്‍ ഞാന്‍ ക്ഷണിച്ചാല്‍ വരാന്‍ സാധ്യതയുള്ള മുന്ന് പേരെയുള്ളു.
1. കുറുമാന്‍. 2. കൈപ്പള്ളി. 3. വിശാലന്‍ ഇവരെ ക്ഷണിക്കപ്പെടേണ്ട അതിഥികളായി ഞാന്‍ കരുതുന്നില്ല. എപ്പോള്‍ വേണമെങ്കിലും ഇവര്‍ക്ക് ക്ഷണിക്കാതെ എന്റെ വീട്ടിലേക്ക് വരാം. ക്ഷണിക്കാനുള്ള അവസരം കിട്ടിയാല്‍ 1. ഒബാമ 2. അടുര്‍. എന്നിവരെ ക്ഷണിക്കും. ഒബാമക്ക് ഞാന്‍ തയ്യാറാക്കിയ എരിവുള്ള ചെമ്മിന്‍ അച്ചാര്‍, മണിപ്പുട്ടു എന്നിവ നല്‍കും. അമേരിക്കയെ സോഷ്യലിസ്റ്റ് പാതയിലേക്ക് നയിക്കുന്ന പുതിയ ഭരണരീതികളില്‍ താങ്കള്‍ എത്രമാത്രം ശുഭാപ്തിവിശ്വാസക്കാരനാണ് എന്ന് ചോദിക്കും. ചര്‍ച്ച അതിനെ കുറിച്ച് മാത്രമാവും. അടുരിന് കുടമ്പുളിയിട്ട് വെച്ച മിന്‍‌കറിയും ചോറും നല്‍കും. കറിയില്‍ കുടമ്പുളി അല്‍പ്പം കൂടുതല്‍ ഇടും. അദ്ദേഹത്തിന്റെ മുഖം ചുളിയുമെന്ന് ഉറപ്പ്. താങ്കളുടെ ചില സിനിമകള്‍ കാണുമ്പോള്‍ കാഴ്ചകാരന്‍ ഇതുപൊലെ മുഖം ചുളിക്കാറുണ്ട് എന്നത് അറിയാമൊ എന്ന് ചോദിക്കും. താങ്കളുടെ സിനിമകള്‍ എന്തു കൊണ്ട് കാലത്തിനൊത്ത് സഞ്ചരിക്കുന്നില്ല എന്നതാവും ചര്‍ച്ച. മരിച്ച് പോയവരെ ക്ഷണിക്കാന്‍ അവസരം കിട്ടിയിരുന്നെങ്കില്‍ 1. ഖലീല്‍ ജിബ്രാന്‍. 2. സില്‍ക്ക് സ്മിത എന്നിവരെ ക്ഷണിക്കും. ജിബ്രാന്, പത്തിരിയും കോഴിക്കറിയും നല്‍കും. എന്നിട്ട് അദ്ദേഹത്തിന്റെ പ്രവാചകന്‍ എന്ന പുസ്തകത്തെ കുറിച്ചും, താങ്കളുടെ ജി‍വിതരീതികള്‍ എങ്ങിനെ കൃതിയെ സ്വാധീനിച്ചുവെന്നും ചോദിക്കും. അതിനെ കുറിച്ചാവും ചര്‍ച്ച. സ്മിതക്ക് നല്ല ഒന്നാന്തരം വോഡ്ക നല്‍കും. അഭിനയശേഷി ഉണ്ടാ‍യിട്ടും എന്തു കൊണ്ട് നല്ല സിനിമകള്‍ കിട്ടാതെ പോയി എന്ന് ചോദീക്കും. ഈ രാത്രി സൊകര്യപ്പെടുമെങ്കില്‍ ഇവിടെ കൂടുന്നോ എന്ന് ചോദിക്കും. (സംശയിക്കേണ്ട, ദുഷ്ടവിചാരം തീരെയില്ല). നേരം വെളുക്കുവോളം ഞങ്ങള്‍ കഥകള്‍ പറഞ്ഞിരിക്കും.
എന്താണു് സമൂഹിക പ്രതിബദ്ധത? ഒരു സമൂ‍ഹത്തില്‍ ജീവിക്കുന്ന ഒരോരുത്തര്‍ക്കും സമൂഹത്തോട് ചില ബാധ്യതകളും, കടപ്പാടുകളും ഉണ്ട്. അതിനെ നമുക്ക് സാമൂഹ്യ പ്രതിബദ്ധതയെന്നൊ, സാമൂഹ്യ പ്രതിബാധ്യത എന്നൊ വിളിക്കാം. അവ നിര്‍വ്വഹിക്കപ്പെടുമ്പോഴാണ് അവനവനും, സമൂഹവും സമ്പൂര്‍ണ്ണമാകുന്നത്.
വസ്ത്രങ്ങൾക്കുള്ളിൽ എന്താണുള്ളതു് എന്നു് അറിയാമായിരിന്നിട്ടും മനുഷ്യർ വസ്ത്രങ്ങൾ ധരിക്കുന്നതെന്തിനാണു്?
രൂ‍പഭംഗിക്ക്. വികൃതമായതിനെ ഒളിച്ച് വെക്കാനുള്ള ശ്രമം.
കേരളത്തിൽ ഇപ്പോൾ ടിവി. പ്രേക്ഷരുടെ ഹരമായ റിയാലിറ്റി ഷോ എന്നറിയപ്പെടുന്ന അനേകം മത്സര പരമ്പരകളുണ്ടു്. താങ്കൾക്ക് ഒരു സാമാന്യം ഭേതപ്പെട്ട ഗായിക/ഗായകൻ ആണെന്നു സങ്കൽപ്പിക്കുക. താങ്കൾ ഈ മത്സരങ്ങളിൽ പങ്കെടുക്കുമോ? എന്തുകൊണ്ടു? തീര്‍ച്ചയായും ഇല്ല. കഴിവുകള്‍ മത്സരിച്ച് തീരുമാനിക്കപ്പെടേണ്ടവയല്ല.
സിനിമയിൽ അഭിനയിക്കാൻ നിങ്ങൾക്ക് ഒരവസരം ലഭിക്കുന്നു. നിങ്ങൾ ഏതു് വേഷം കൈകാര്യം ചെയ്യും.
അവശ കവി,
വില്ലൻ-കൊലപാതകി,
വില്ലൻ-ബലാത്സങ്ക്‍ist,
വില്ലൻ-കള്ളവാറ്റ്ist,
വില്ലൻ - മാമ,
വില്ലി - മാമി,
വില്ലി - കൊലപാതകി / നാത്തൂൻ / അമ്മായിയമ്മ
അച്ഛൻ (മൂപ്പീന്ന്),
അച്ഛൻ (medium),
കോമാളി(മാള അരവിന്ദൻ-grade),
കോമാളി (ജഗതി-grade),
കോമാളി (ശ്രീനിവാസൻ-grade),
കാമുകി (light),
കാമുകി (4X4),
കാമുകി (heavy).
അനിയത്തി (സിനിമയുടേ പകുതിയിൽ ചാകും)
അനിയൻ (സിനിമയുടേ പകുതിയിൽ ചാകും)
കവി/കാമുകൻ (light),
കാമുകൻ/മൂപ്പീന്ന്/കോമാളി (മമ്മൂട്ടി-grade),
കാമുകൻ (gym),
കാമുകൻ (cocholate hero -grade),
അമ്മ - (ശാരധ -grade),
അമ്മ -(Philomina-grade)


അഭിനയ ശേഷി പ്രകടിപ്പിക്കാന്‍ കഴിയുന്ന ഏതു വേഷവും. അത് പെണ്‍‌വേഷമായാലും, ആണ്‍‌വേഷമായാലും.
നിങ്ങളുടേ മുന്നിൽ മൂന്നു buttonകളു ഉണ്ട്.
 1. അമർത്തിയാൽ ഈ ലോകത്തിലുള്ള ഏകാധിപതികൾ എല്ലാം നിന്ന നിൽപ്പിൽ തന്നെ ചത്തു് വീഴും.
 2. അമർത്തിയാൽ മലയാള മനോരമ പത്രം ഒറ്റ് രാത്രികൊണ്ടു Unicodeലേക്ക് മാറും.
 3. അമർത്തിയാൽ (ഇടിവാളിന്റെ ആഗ്രം സഫലമാകും) ബ്ലോഗിൽ ഉള്ള ഓർമ്മ കുറിപ്പിസ്റ്റുകൾക്കെല്ലാം "Amoniasia" വന്നു് എല്ലാം മറന്നു പോകും.
ഇതിൽ ഒന്നുമാത്രമെ അമർത്താൻ കഴിയുകയുള്ളു. നിങ്ങൾ ഏതമർത്തും. ? എന്തുകൊണ്ടു?"

ഒന്നാമത്തെ ബട്ടണ്‍. ലോകത്ത് ഒരു ഏകാധിപതിയും ഉണ്ടാവരുതെന്നാണ് എന്റെ ആഗ്രഹം. ഏകാധിപതികള്‍ ലോകക്രമത്തെ മാറ്റിമറിക്കുന്നു. അവര്‍ മനുഷ്യരാശിയുടെ നന്മകള്‍ക്ക് തുരങ്കം വെക്കുന്നു. ജീവിതത്തെ ഒരു സംഗീതം പോലെ ആസ്വദിക്കാന്‍ കഴിയുന്ന കാലത്തെയാണ് ഞാന്‍ സ്വപ്നം കാണുന്നത്. മനോരമയെ നന്നാക്കുന്നത് കൊണ്ട് ലോകം നന്നാകാന്‍ പോകുന്നില്ല.
എന്താണു് സ്നേഹം?

കാണാതിരിക്കുമ്പോഴും, കേള്‍ക്കാതിരിക്കുമ്പോഴും, പറയാതിരിക്കപ്പെടുമ്പോഴും പങ്കുവെക്കപ്പെടാതിരിക്കുമ്പോഴും, നമുക്ക് മറ്റൊരാളെ കുറിച്ച് മനസ്സിൽ തോന്നുന്ന വികാരം.
ഇവരിൽ താങ്കൾക്ക് ആരെയാണു് കൂടുതൽ ബഹുമാനം:
 1. K. കരുണാകരൻ,
 2. EMS,
 3. AKG,
 4. സി. എച്ച്. മുഹമ്മദ്കോയ,
 5. മന്നത്ത് പത്മനാഭൻ,
 6. പാണക്കാട് സയ്യിദ് മുഹമ്മദലി ഷിഹാബ് തങ്ങൾ.
 7. Dr. പല്പ്പു.
 8. വെള്ളാപ്പള്ളി നടേശൻ
ആരെയുമില്ല. ഉണ്ടെങ്കില്‍ അത് സഖാവ് എന്‍. തങ്കപ്പനോടാണ്. എന്റെ നാട്ടിലെ ഒരു സാധാരണ സാമൂഹ്യ പ്രവര്‍ത്തകന്‍. എന്നെ ഞാനാക്കിയത് അദ്ദേഹമാണ്.
ഇന്ത്യയുടേയും ചൈനയുടേയും സാമ്പത്തീക മുന്നേറ്റത്തിൽ ഇവിടങ്ങളിലെ ഉയർന്ന ജനസംഖ്യയും ഒരു ഘടകമാണെന്ന് താങ്കൾ വിശ്വസിക്കുന്നുവോ?
ഒരിക്കലുമില്ല.
നിങ്ങൾ ഒരു ദിവസത്തേക്ക് പ്രധാന മന്ത്രിയാകുന്നു. എന്തു ചെയ്യും? ഒരു ദിവസം കൊണ്ട് ഒന്നും ചെയ്യാന്‍ കഴിയില്ല. കഴിയുമെങ്കില്‍ മാത്രം, അഴിമതിക്കാരെ കണ്ടെത്തി ജയില്‍ അടക്കും. വര്‍ഗ്ഗീയ സംഘടനകള്‍ നിരോധിക്കും. നീതിന്യായ വ്യവസ്ഥയിലെ പക്ഷപാതികളെ താഴെയിറക്കും. അങ്ങിനെ നടക്കാനിടയില്ലാത്ത ഒരു പാട് കാര്യങ്ങള്‍.
നിങ്ങൾക്ക് മൂന്നു വരം കിട്ടുന്നു എന്തെല്ലാം അവശ്യപ്പെടും? 1. എന്നും ചെറുപ്പമായിരിക്കണം. 2. ഒരേ സമയം ഗായകനും, ചിത്രകാരനും ആവണം. 3. ലോകം മുഴുവന്‍ സൌജന്യമായി ചുറ്റിക്കറങ്ങാന്‍ സൌകര്യം.
1 Billion US$ നിങ്ങൾക്ക് ലഭിക്കുന്നു എന്തു ചെയ്യും കൊതിപ്പിക്കരുത്.കഴിഞ്ഞയാഴ്ച ഒരു അക്കത്തിനാണ് 5 ലക്ഷം പോയത്.കിട്ടിയതൊ 25000 ! കടങ്ങള്‍ എല്ലാം വീട്ടും. നിലവില്‍ ഞാന്‍ സാമ്പത്തിക സഹായം നല്‍കിപോരുന്ന വിദ്യാര്‍ത്ഥികളുടെ നല്ല ഭാവിക്കായി കൂടുതല്‍ തുക നല്‍കും. ബാക്കി ബാങ്കിലിടും. മുഴുവന്‍ തുകയും നാട്ടുകാര്‍ക്ക് വീതിച്ച് നല്‍കാന്‍ ഞാനൊരു യേശു ക്രിസ്തുവല്ല.
പ്രാവാസ ജീവിതത്തിൽ എന്തെങ്കിലും നഷടമായിട്ടുണ്ടോ? ഉണ്ട്. കുടുംബം, സുഹൃത്തുക്കള്‍, എന്റെ കാമുകിമാര്‍. കൂട്ടുകാര്‍ ഒന്നിച്ചുള്ള ബാ‍റിലെ സായന്തനങ്ങള്‍.
നിങ്ങൾ ഇപ്പോൾ ഇരിക്കുന്ന സ്ഥലത്തുള്ള ജനാലയിൽ നിന്നും പുറത്തേക്ക് നോക്കുക. അവിടെ കാണുന്ന ദൃശ്യം 100 വാക്കിൽ കുറയാതെ വിവരിക്കുക. ഒരു മൈതാനമാണ്. പച്ചപ്പുല്ല് വിരിച്ച ഈ മൈതാനം കാണുമ്പോള്‍ പണ്ട് നാട്ടിലെ വൈകുന്നേരങ്ങളീല്‍ ആകാശം നോക്കികിടക്കാറുണ്ടായിരുന്ന മൈതാനത്തെ കുറിച്ച് ഓര്‍മ്മവരും. വെള്ള മണല്‍ വിരിച്ച ആ മൈതാനവും, ഈ മൈതാനവും തമ്മില്‍ എന്തു വ്യത്യാസങ്ങളാണ്. ഇവിടെ ആരും വൈകുന്നേരങ്ങളീല്‍ വന്നിരിക്കാറില്ല. നടക്കാന്‍ വരുന്നവരെ മാത്രം കാണാം.
ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി? ഇനിയും എഴുതുമോ? അവസാനം എഴുതിയ പോസ്റ്റ് ഒരു നല്ല ദ്രൃശ്യ്യം പങ്കുവെക്കലായിരുന്നു. എഴുതണമെന്ന് തോന്നിയാല്‍ ഇനിയും എഴുതും.
Salman Rushdie യെ വിട്ടിൽ ഉച്ചഭക്ഷണത്തിനു വിളിക്കുന്നു, നിങ്ങൾ അദ്ദേഹത്തിനു് എന്തു വിളമ്പും?

വെള്ളയപ്പവും, ഉരുള കിഴങ്ങ് കറിയും.
ബ്ലോഗിൽ അവസാനമായി വായിച്ച ലേഖനം ഏതാണു്? വര്‍ക്കേഴ്സ് ഫോറം എഴുതിയ ക്യുബ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം.
ബ്ലോഗിൽ അവസാനമായി വായിച്ച കവിത ഏതാണു്? ലാപുടയുടെ ട്രു‍ കോപ്പി.
അവസാനം വായിച്ച പുസ്തകം ഏതാണു്? (Telephone Directory, Mobile Phoneന്റെ operation Manual പോലുത്ത പുസ്തകങ്ങൾ അല്ല ഉദ്ദേശിക്കുന്നതു്)

THE DOWNING STREET YEARS -MARGARET THATCHER
ഒരു hotelൽ രണ്ടു blog meet നടക്കുന്നു. അതിൽ ഒരു barൽ ബ്ലോഗ് കവികളും വേറൊരു barൽ ബ്ലോഗ് ഓർമ്മക്കുറുപ്പ്istകളും ഉണ്ടു്. നിങ്ങൾ ഏതു barൽ കയറും. ബ്ലോഗ് കവികളുടെ ബാറില്‍.
നിങ്ങൾ കൈപ്പള്ളിയെ കണ്ടു മുട്ടുന്നു. ഒരു ചോദ്യം ചോദിക്കാൻ അവസരം തരുന്നു. എന്തു ചോദിക്കും? “കൈപ്പള്ളിയുടെ കലിപ്പിന് എന്നാണ് അവസാനമുണ്ടാകുക?”
ബ്ലോഗിൽ നടക്കുന്ന ഈ "ഗോമ്പറ്റീഷൻ" എന്ന ഈ "മഹാ സംഭവം" നിങ്ങളുടെ blogging ജീവിതത്തെ എങ്ങനെ സ്വധീനിച്ചു?

പല ബ്ലോഗര്‍മാരുടേയും രീതികള്‍ മനസ്സിലാക്കാന്‍ ഉപകരിച്ചു.
ഓ. വി. വിജയൻ നിങ്ങൾക്ക് എന്തു് തന്നു?
ഒന്നും തന്നില്ല.
ഈ പറയുന്ന എഴുത്തുകാരിൽ ആരെയാണു് കൂടുതൽ ഇഷ്ടം: മാധവികുട്ടി, എം. മുകുന്ദൻ, സാറ ജോസഫ്, സക്കറിയ, ബഷീർ, ആനന്ദ്, വി. കെ. എൻ, തകഴി, എം. ടി വാസുദേവൻ നായർ, പെരുമ്പടവം.
ബഷീര്‍.
കാട്ടിലാണോ ഉത്സവപറമ്പിലാണോ ആനകളെ കാണാൻ കൂടുതൽ ഭംഗി?
രണ്ടിടത്തും. കാണുന്ന മനോഹാരിതക്ക് വ്യത്യാസം ഉണ്ടെന്ന് മാത്രം.
ആരുടേ ബ്ലോഗുകൾ വേണമെങ്കിലും താങ്കൾക്ക് ഡിലീറ്റ് ചെയ്യാം എന്നൊരു അവകാശം ലഭിച്ചാൽ ആദ്യം താങ്കൾ ഡിലീറ്റ് ചെയ്യുന്ന 5 ബ്ലോഗുകളുടെ പേരു പറയുക?
(ഈ ചോദ്യം സംഭാവന ചെയ്തതു് അഗ്രജ്ജൻ)

അവനവന്റെ ആശയപ്രകാശനത്തിനു വേണ്ടിയാണ് ബ്ലോഗുകള്‍ ഉപയോഗിക്കുന്നത്. ഓരോരുത്തരുടേയും സ്വാതന്ത്ര്യമാണത്. അതില്‍ കൈകടത്താനൊ ആ സ്വാതന്ത്ര്യത്തെ ഹനിക്കാനൊ ഞാന്‍ തയ്യാറല്ല.
വാർത്തകൾ ഇല്ലായിരുന്നെങ്കിൽ മാധ്യമങ്ങളെന്തു ചെയ്യുമായിരുന്നു? വാര്‍ത്തകള്‍ സൃഷ്ടിക്കും. എന്നിട്ട് അച്ചു നിരത്തി ജനങ്ങളിലെത്തിക്കും. ഇപ്പോഴും ചില മാധ്യമങ്ങള്‍ ഇതു തന്നെയാണ് ചെയ്യുന്നത്.


163 comments:

 1. ഇതു തഥാഗതന്‍.
  (മലയാള വാക്കുകള്‍ മാത്രം എഴുതിയിട്ടുള്ള ഉത്തരങ്ങള്‍!?)

  ReplyDelete
 2. ഈ മത്സരം എപ്പോള്‍ തുടങ്ങിയതാണ് കൈപ്പള്ളീ? എത്ര മണിക്കൂറായിരുന്നു മോഡറേഷന്‍? (ഇതെന്താ കമന്റൊന്നും കാണാ‍ത്തത്?)

  ReplyDelete
 3. moderation is still active...

  ReplyDelete
 4. ട്രാക്കിങ്ങ്

  ReplyDelete
 5. അതൊരു ചോദ്യമായിരുന്നോ ജോഷ്യേ?

  ReplyDelete
 6. alla. Moderation ends only at dubai time 9:00 AM

  ReplyDelete
 7. പിന്നെ ഈ കമന്റുകള്‍ നമ്മള്‍ എങ്ങിനെ കാണുന്നു?

  ReplyDelete
 8. ഇക്കണക്കിനു പോയാല്‍ ഉത്തരം കണ്ടെത്താന്‍ "കവടി" നിരത്തുകയോ മറ്റോ ചെയ്യേണ്ടി വരും.

  എന്റെ ഉത്തരം : തഥാഗതന്‍
  http://www.blogger.com/profile/04212907620725509568

  ReplyDelete
 9. kaippally-kku abadham pattiyathannu thonnunnu

  ReplyDelete
 10. ☮ Kaippally കൈപ്പള്ളി ☢ said...

  moderation ends
  05-Apr-2009 06:31:00

  മത്സരം തുടങ്ങിയതു 6:00 ന്. അര മണിക്കൂർ മോഡറേഷൻ !!!

  ReplyDelete
 11. അനംഗാരി
  http://www.blogger.com/profile/16396682224923322634

  മൈതാനം...
  അനംഗാരി ഇടതാണൊ? ആവൊ..

  ReplyDelete
 12. Joshi, Thanks! (ആകെ ഗണ്‍ഫ്യൂഷനായിരുന്നു :))

  ReplyDelete
 13. ജോഷി, ഇതാരാപ്പാ ബിയെംഡബ്ലിയു ഇഷ്ടപ്പെടുന്ന ഇടതൻ?
  തഥാഗതൻ ആണെങ്കിൽ ബഷീറിനെ ഇഷ്ടപ്പെട്ട എഴുത്തുകാരൻ എന്നത് അങ്ങ്ട് മാച്ചാവുന്നില്ലല്ലൊ?

  ReplyDelete
 14. പിന്നെ തഥാഗതനു കഷണ്ടിയില്ലല്ലോ?/ ഇനിയിപ്പൊ ഉണ്ടോ ആവോ ഫോട്ടോയിൽ വല്യ കഷണ്ടി കാണുന്നുമില്ല!

  ReplyDelete
 15. പലതും തഥാഗതനുമായി ചേരുന്നില്ല. കമുകിമാർ, സിൽക്കു സ്മിത..പിന്നെ അവസാനത്തെ പോസ്റ്റ് ഗറക്റ്റ് ആയതു കാരണം അങ്ങു തട്ടിയെന്നേ ഉള്ളൂ !

  ReplyDelete
 16. എന്റെ ഉത്തരം: അനംഗാരി
  http://www.blogger.com/profile/16396682224923322634

  ReplyDelete
 17. അനംഗാരി

  http://www.blogger.com/profile/16396682224923322634

  :):)

  ReplyDelete
 18. http://www.blogger.com/profile/12661666177524772059

  അനിലന്‍

  ReplyDelete
 19. എന്റെ ഉത്തരം:: അനംഗാരി
  http://www.blogger.com/profile/16396682224923322634

  ReplyDelete
 20. അനംഗാരിയുടെ ലാസ്റ്റ് പോസ്റ്റ്?

  ReplyDelete
 21. അനംഗാരി ദൃശ്യപോസ്റ്റ് ഇട്ടിട്ടുണ്ടെന്ന് തോന്നുന്നില്ല; ഇന്നലെയോ മറ്റോ ദുബായ് വഴി കടന്ന് പോയന്ന് കേട്ടിരുന്നു.. എന്തായാലും വിശാലമനസ്ക്ൻ പറഞ്ഞതല്ലേ - (ഡിന്നറിനു വിളിക്കുമെന്ന് പറഞ്ഞത് കൊണ്ടാവണം )വേറെ ഉത്തരം ഒന്നും തോന്നാത്തതിനാലും-ഗോപ്പി, കോൾഗേറ്റ്..
  അല്ലേൽ വേണ്ട..പിന്നെ നോക്കാം

  ReplyDelete
 22. സ്വന്തമായി കട്ടിലും മേശയുമുണ്ടാക്കിയ കക്ഷിയാണ് ; കൺഫ്യൂഷൻ :(

  ReplyDelete
 23. അനിലന്‍
  http://www.blogger.com/profile/12661666177524772059

  ReplyDelete
 24. അനിലന്‍ കഷണ്ടിയാണ്!!!

  ReplyDelete
 25. അതു ശരി, അപ്പോൾ പ്രൊഫൈലിൽ ഇട്ടേക്കുന്ന ഫോട്ടോനോക്കി ഉത്തരമെഴുതുന്നവർ എന്തു ചെയ്യും?
  ആ ഫോട്ടോ കണ്ടുകൊണ്ടാണ് അനിലൻ എന്ന് എഴുതാതെ പോയത്
  ഇനീപ്പോ
  അനിലന്‍
  http://www.blogger.com/profile/12661666177524772059

  ReplyDelete
 26. ഹാ... നജൂസേ അത് ശ്രദ്ധിച്ചില്ലല്ലോ! :(

  ലാസ്റ്റ് പോസ്റ്റ്... ദൃശ്യം... ഏനാമാവ് കെട്ടിനു മുകളിലെ ചുവപ്പ് കാറ്റ് 101% ഉറപ്പ് തന്ന് പറ്റിച്ചു :)

  ReplyDelete
 27. അയ്യോ... സാജനും വീണോ :)

  ReplyDelete
 28. ഞാന്‍ ഉത്തരം മാറ്റി
  എന്റെ ഉത്തരം ::അനിലന്‍ ::
  http://www.blogger.com/profile/12661666177524772059

  ReplyDelete
 29. അനിലന്‍
  http://www.blogger.com/profile/12661666177524772059

  ReplyDelete
 30. ങ്ഹേ... അപ്പോ അനിലന് കഷണ്ടിയാണോ :)

  ReplyDelete
 31. അനിലൻ അല്ലങ്കിൽ അഗ്രജനെ തൂക്കിലേറ്റും..!!

  ReplyDelete
 32. അതെ അനിലൻ കഷണ്ടിയാണെന്നല്ലേ നജൂസ് പറഞ്ഞത്?
  അത് ക്ലിയറായപ്പൊ എഴുതിയതാണ്!!
  എന്തേ അനിലനു കഷണ്ടിയില്ലേ?

  ReplyDelete
 33. കഷണ്ടിയാണ് എന്നത് കഴിഞ്ഞ് ആശ്ചര്യചിഹ്നം മൂന്നെണ്ണം വടിപോലെ നിക്കുന്നത് കണ്ടില്ലേ സാജാ...

  അലിഫ് ഭായ്... തൂക്കുമരം റെഡിയാക്കിയേക്കൂ :)

  ReplyDelete
 34. sorry for manglish...

  njaan ? idaan marannatha... :)

  ReplyDelete
 35. അനംഗാരി,അഗ്രജൻ, അനിലൻ, (വല്യ)അമ്മായി, അലിഫ്..എല്ലാം ‘അ’ ആയത് ഭയങ്കര കുളു ആയിപ്പോയി..

  തൂക്ക്മരം എപ്പോഴേ റെഡി, കയറിൽ വെണ്ണപുരട്ടുകയാണ്..!

  ReplyDelete
 36. അതിനർത്ഥം അനിലൻ കഷണ്ടിയാണെന്നല്ലേ ഉള്ളൂ കഷണ്ടിയല്ല എന്നല്ലല്ലോ?
  ആശ്ചര്യചിഹ്നം ഇട്ടാൽ നെഗറ്റീവ് എന്നൊരു അർത്ഥമുണ്ടോ? ക്വസ്റ്റ്യന്മാർക്ക് ആയിരുന്നെങ്കിൽ പിന്നേയും!
  എന്താ സത്യം, ആൾക്ക് കഷണ്ടിയില്ലേ?

  ReplyDelete
 37. നജൂസേ കൊള്ളാം!നല്ല പെർഫോമൻസ്!
  ഒരു ക്വസ്റ്റ്യൻ മാർക്ക് മറന്നുപോയാലുള്ള ഗതികണ്ടാ?( അല്ലെങ്കിൽ തന്നെ അതിനു മുമ്പിലെന്തിനായിരുന്നു ആണ് എന്ന പ്രസ്താവന?)
  ഇത്തരം ഹൈലി സെൻസിടീവ് ഏരിയയിൽ വരുംപ്പോഴെങ്കിലും ഇതൊക്കെ ഒന്നു മറക്കാതെ ഇട്ടൂടേ, നജൂസ്?

  ReplyDelete
 38. എന്റെ സാജാ, ചില നേരത്ത് കുറുമാനെ കണ്ടാൽ പോലും കശുവണ്ടി ആണെന്ന് തോന്നില്ലാന്നാ കേട്ടിട്ടുള്ളത് !!!! (ആശ്ചര്യം ആവശ്യത്തെനെടുത്ത് ഉപയോഗിച്ചോ, നാലെണ്ണം ഇട്ടിട്ടുണ്ട്)

  ReplyDelete
 39. അനംഗാരീ, തപാലില്‍ മച്ചിപ്പശുവിന് ശേഷം ഒരു പോസ്റ്റ് വന്നതറിഞ്ഞില്ല, മച്ചിപ്പശുവിന്റെ ധൈര്യത്തിലായിരുന്നു അനംഗാരി അല്ലെന്നുറപ്പിച്ചത്...

  മിനിയാന്ന് കണ്ടപ്പോഴെങ്കിലും ഒന്ന് പറയായിരുന്നു... അഗ്രജാ... ന്റെ നമ്പ്ര് 49 ആണ്ട്ടാന്ന് :)

  ഇനിയിപ്പോ കിട്ടിയാൽ +2 ഒപ്പം ഉത്തരം മാറ്റിയ വഹയിൽ -2... എന്നാപ്പിന്നെ ഇങ്ങനെ തന്നെ കെടക്കട്ടെ... ഇനിയിപ്പോ അനിലനെങ്ങാനം കഷണ്ടി വന്നിട്ടുണ്ടെങ്കിലോ... (എന്നാലും ആ കച്ചവടം ശരിക്കൊന്ന് ശ്രദ്ധിച്ചാൽ മതിയായിരുന്നു)

  :)

  ReplyDelete
 40. സോറി നജൂസ്,

  ചെറുപ്പത്തിലേ ഇംഗ്ലീഷ്‌ മീഡിയത്തില്‍ പഠിച്ച കാരണം മലയാളം ഏഴാം ക്ലാസോടെ നിര്‍ത്തേണ്ടി വന്ന ഒരു ‘പ്രവാസി’

  ഇതിപ്പോഴാ കണ്ടത്!!!

  (ആലിഫ്ക്കാ, ! ഇതൊന്നും കൈപ്പള്ളിക്ക് പ്രശ്നമില്ല ബട്ട് ചുണയുണ്ടെങ്കിൽ കുറേ സ്മൈലി ഇട്ടുനോക്ക്, പിന്നെ എപ്പൊ നിങ്ങൾക്ക് പെറ്റികിട്ടിയെന്ന് ചോദിച്ചാൽ മതി!)

  ReplyDelete
 41. അഗ്രജൻ ഉദ്ദേശിച്ചത് തപാലിലെ ‘ഐഫോണ്‍ ഓര്‍ക്കസ്ട്ര ‘ ആണോ..അത് അങ്ങിനെ ഒരു നല്ല ദൃശ്യം പങ്ക് വെയ്ക്കൽ പോസ്റ്റ് ആണെന്ന് വരുമോ..?! (രണ്ട് ചിഹ്നവും ഇരിക്കട്ടെ, സാജനു വേണ്ടി)

  ReplyDelete
 42. അനംഗാരി,അഗ്രജൻ, അനിലൻ, (വല്യ)അമ്മായി, അലിഫ്..എല്ലാം ‘അ’ ആയത് ഭയങ്കര കുളു ആയിപ്പോയി...

  ഹഹ അലിഫ് ഭായ് എന്നാ പിന്നെ ഇതും കൂടെ ഇരിക്കട്ടെ... (സ)അജന്, (ന)അജൂസ്,

  ReplyDelete
 43. ഇത് പഴയ പാഠപുസ്തകത്തിലെ ചോദ്യാവലിയാണ്..പുതിയ സിലബസ് ആയിരുന്നേൽ നോക്കാമായിരുന്നു..
  അഗ്രജാ, ഇന്നത്തെ മത്സരം തുടങ്ങി വെച്ചത് (പാഞ്ച്)ആലിയാണ്, കണ്ടില്ലേ.

  ReplyDelete
 44. ആരുടേ ബ്ലോഗുകൾ വേണമെങ്കിലും താങ്കൾക്ക് ഡിലീറ്റ് ചെയ്യാം എന്നൊരു അവകാശം ലഭിച്ചാൽ ആദ്യം താങ്കൾ ഡിലീറ്റ് ചെയ്യുന്ന 5 ബ്ലോഗുകളുടെ പേരു പറയുക?
  (ഈ ചോദ്യം സംഭാവന ചെയ്തതു് അഗ്രജ്ജൻ)


  ഓഹോ... ഇങ്ങിനെയൊരു ചതിയിതിലുള്‍പ്പെടുത്തിയിരുന്നല്ലേ... ഇനി ചോദ്യങ്ങള്‍ വേണംന്ന് പറഞ്ഞിങ്ങട്ട് വാ...

  :)

  ReplyDelete
 45. എന്റെ ഉത്തരം

  അനംഗാരി
  http://www.blogger.com/profile/16396682224923322634

  ReplyDelete
 46. അനംഗാരി യിലേക്കെത്താനുള്ള അനാലിസിസ് അനാവരണം ചെയ്യാൻ അപ്പൂ അവതരിക്കൂ‍ൂ

  ReplyDelete
 47. ഇത് അനിലന്‍ അല്ല. അനിലന് കഷണ്ടി തീരേ ഇല്ല. ജോലി ചെയ്യുന്ന മേഖല കച്ചവടമല്ല, കണ്‍സ്റക്ഷനാണ്. പിന്നെ അനിലിന്റെ ഉത്തരരീതിയേ അല്ല. അടുത്തറിയാമെന്നതിനാല്‍ ഉറ ഉറപ്പ്. ( ഉറപിന് ഇത്തിരികൂടി ഉറപ്പിരുന്നോ‍ട്ടെ)

  ReplyDelete
 48. ഒരു മൈതാനമാണ്. പച്ചപ്പുല്ല് വിരിച്ച ഈ മൈതാനം കാണുമ്പോള്‍ പണ്ട് നാട്ടിലെ വൈകുന്നേരങ്ങളീല്‍ ആകാശം നോക്കികിടക്കാറുണ്ടായിരുന്ന മൈതാനത്തെ കുറിച്ച് ഓര്‍മ്മവരും. വെള്ള മണല്‍ വിരിച്ച ആ മൈതാനവും, ഈ മൈതാനവും തമ്മില്‍ എന്തു വ്യത്യാസങ്ങളാണ്. ഇവിടെ ആരും വൈകുന്നേരങ്ങളീല്‍ വന്നിരിക്കാറില്ല. നടക്കാന്‍ വരുന്നവരെ മാത്രം കാണാം. ഇത് അനംഗാരി തന്നെ ആകും അങ്ങേരുടെ വീടിനടുത്ത് ഇങ്ങിനെ വെള്ള മണല്‍ വിരിച്ച മൈതാനമുണ്ട്.

  ReplyDelete
 49. അനംഗാരിയാണെങ്കില്‍ ബീമാപ്പള്ളിയെ ഒരു ആരാധാനാലയം എന്ന് പറയുമോ?

  ReplyDelete
 50. ബീമാപള്ളി ആരാധനാലയം ഉണ്ട്, പക്ഷേ അവിടെ ചികിത്സ എന്ന പേരിൽ ചങ്ങല്യ്ക്കിടപ്പെട്ടവരാണ് ആദ്യം ഓർമ്മയിൽ വരിക

  ReplyDelete
 51. അനംഗാരി
  http://www.blogger.com/profile/16396682224923322634

  ReplyDelete
 52. അനംഗാരിഒരു മൈതാനത്തെ പറ്റി രാധേയന്‍ പോസ്റ്റില്‍ പറഞിരുന്നു.....പിന്നെ IKEA സഹായം ആശാരികള്‍അമെരിക്കയില്‍,ഇവിടെം ഒക്കെ സുലഭം...

  എന്തരൊ വരട്ടു..:)

  ReplyDelete
 53. അനംഗാ‍രി
  http://www.blogger.com/profile/16396682224923322634

  ReplyDelete
 54. രാജീവ് ചേലനാട്ട്, വിഷ്ണുപ്രസാദ്....

  ReplyDelete
 55. ഇത് അനംഗാരിയാണെന്ന് എനിക്കു തോന്നുന്നില്ല. കാരണം വിരുന്നിനു വിളീക്കുന്ന ഉത്തരം നോക്കൂ. “ഈ വിഭാഗത്തില്‍ ഞാന്‍ ക്ഷണിച്ചാല്‍ വരാന്‍ സാധ്യതയുള്ള മുന്ന് പേരെയുള്ളു.
  1. കുറുമാന്‍. 2. കൈപ്പള്ളി. 3. വിശാലന്‍ ഇവരെ ക്ഷണിക്കപ്പെടേണ്ട അതിഥികളായി ഞാന്‍ കരുതുന്നില്ല. എപ്പോള്‍ വേണമെങ്കിലും ഇവര്‍ക്ക് ക്ഷണിക്കാതെ എന്റെ വീട്ടിലേക്ക് വരാം

  ഇതിനര്‍ത്ഥം ഉത്തരമെഴുതിയ ആള്‍ ഷാര്‍ജയിലോ ദുബായിയിലോ സ്ഥിരതാമസമായ ആളാണ് എന്നാണ്. അനംഗാരി അതല്ല്ലല്ലോ..

  ഇനി ഇടതുപക്ഷ ചിന്താഗതി.... അത് അനിലന്‍ ബ്ലോഗില്‍ നന്നായി ഉണ്ട്.. അദ്ദേഹത്തിന്റെ തലമുടി ഗള്‍ഫ് ഗേറ്റ് ആണോ !! ? ഫോട്ടോ കണ്ടപ്പോള്‍ തോന്നിയ സംശയമാണ്.

  ഡൊക്റ്ററും ഐ.എ.എസ് ഓഫീസറും ആവാന്‍ ആഗ്രഹിച്ചു, എന്നാല്‍ അതൊന്നും ആവാഞ്ഞ, ആശാരിപ്പണി അറിയാവുന്ന... ??

  തളിക്കുളത്ത് വെള്ളമണല്‍ വീരിച്ച മൈതാനമുണ്ടോ? നാട്ടില്‍ അദ്ദേഹം കിടന്നിരുന്നു എന്നുപറയുന്ന മൈതാനം ശ്രദ്ധിക്കൂ. കടല്‍ തീരത്തുള്ള എന്തോ മൈതാനമാണ്.

  പിന്നെ ഇടതുപക്ഷ ചിന്താഗതിയും അവസാനം പോസ്റ്റു ചെയ്ത ചെങ്കൊടിചിത്രവും , ഏകാതിപധികളെ മുഴുവന്‍ ഒരു സ്വിച്ച് അമര്‍ത്തി കൊല്ലാനുള്ള ആഗ്രവും സഖാവ് തങ്കപ്പന്‍ ചേട്ടനും എല്ലാം
  നല്ലൊരു ഇടതുപക്ഷക്കാരനിലേക്കുള്ള ചൂണ്ടുപലക.....

  ഇതൊക്കെ രാധേയനും ചേരുമായിരുന്നു.. പക്ഷേ അദ്ദേഹം ഇതില്‍ പങ്കെടുത്തുകഴിഞ്ഞു.. അതിനാല്‍ വല്യമായിയുടെ ഫൈന്റിംഗ് ഓകെ എന്നു തോന്നുന്നു.

  qw_er_ty

  ReplyDelete
 56. രാജീവ് ചേലനാട്ട്,പി.ശിവപ്രസാദ് ഇവരുഎയൊന്നും അവസാന പോസ്റ്റുകള്‍ മാച്ച് അല്ല,അവരൊന്നും ഒരു ബി.എം.ഡബ്ല്യു ഇഷ്ടപ്പെടുമെന്നോ ലോട്ടറിയെടുക്കുമെന്നോ തോന്നുന്നില്ല.

  ReplyDelete
 57. ഇത് അനംഗാരിയല്ലെന്ന് അപ്പു വിശദമായി അടീവരയിട്ട് പറഞ്ഞ സ്ഥിതിയ്ക്ക് ഇത് അനംഗാരി തന്നെയാവുമായിരിയ്ക്കാം!

  ReplyDelete
 58. ഹേയ്. അങ്ങേര്‍ക്ക് ആശാരിപ്പണീം ക്ണാപ്പും ഒന്നും അറിയില്ല.
  അനിലനെപ്പറ്റിയാണേല്‍ എനിക്ക് ഒരു ക്ണാപ്പും അറിയില്ല!!
  ന്നാലും ചുമ്മാ കെടക്കട്ട്.
  അനിലന്‍
  http://www.blogger.com/profile/12661666177524772059

  ReplyDelete
 59. ഇത് അനിലന്‍ ആണെങ്കില്‍, അങ്ങേരു ഞാനറിയുന്ന അനിലന്‍ അല്ല. (ഇനി ആണെങ്കില്‍ തന്നെ, അയ്യേ.. എന്നും പറഞ്ഞ് ഞാനങ്ങേരെ ഉടനടി എന്റെ ചാറ്റുലിസ്റ്റില്‍ ബ്ലോക്കുന്നതായിരിയ്ക്കും!

  ReplyDelete
 60. എന്റെ ഉത്തരം : അനംഗാരി
  http://www.blogger.com/profile/16396682224923322634

  ReplyDelete
 61. ആശാരിപ്പണിയറിയുന്ന,ഒരിടത്ത് ആരാധനാലയം പൊളിക്കും എന്ന് പറഞ്ഞ് മറുവശത്ത് ബീമാപ്പള്ളിയെ ആരാധനാലയം എന്ന് അംഗീകരിക്കുന്ന ,കുട്ടികളെ പഠിക്കന്‍ പൈസ കൊടുത്ത് സഹായിക്കുന്ന,ഖലീല്‍ ജിബ്രാനെ ഇഷ്ടപ്പെടുന്ന.......... ആരാണാവോ?

  ReplyDelete
 62. തളിക്കുളം കൈതക്കല്‍ എന്ന പ്രദേശം മൂപ്പര് പറഞ്ഞ വെള്ള മണല്‍ വിരിച്ച മൈതാനമുണ്ടായിരുന്നു തളിക്കുളം കടല്‍തീരവും ഇങ്ങിനെ വെള്ള മണല്‍ വിരിച്ച ഒരു തീരമാണ് അപ്പൊ അനിലന്‍ തന്നെ ആകാനാണ് സാദ്യത

  ReplyDelete
 63. പ്രീയം വദ പറഞ്ഞ കണക്കിലാണെങ്കിൽ ഒരു നല്ല ആശാരിയാണു ഞാനും ഇക്കഴിഞ്ഞ ഒരുവർഷത്തിൽ ചെയ്ത മേജർ പ്രൊജക്ടുകൾ

  ബങ്ക്ബെഡ് -1
  ബുക്‌ഷെൽഫ്-1
  ഡൈനിങ് ടേബിൾ-1
  സാധാരണ ബെഡ്-1
  കോഫീടേബിൾ-1

  പക്ഷേ ഇതാണോ ആശാരിപ്പണീന്നു വച്ചാൽ, ഇത് ചുമ്മാ ഫിക്സ് ചെയ്താപോരേ? ഇനി ആർക്കറിയാം സത്യാവസ്ഥ? അവരവരുടെ സൌകര്യം അനുസരിച്ച് എഴുതാമല്ലോ?
  ഇതൊക്കെ വച്ച് ണ്ടുപിടിക്കേണ്ടിവരുമ്പോഴാണ് അതിന്റെ ബുദ്ധിമുട്ട്!
  ജ്യോത്സം അല്പം പഠിച്ചിട്ട് ബ്ലോഗിങ്ങിനിറങ്ങിയാ മതിയാരുന്നു:)

  ReplyDelete
 64. കമന്റ് നമ്പ്ര 58 വ്യക്തിഹത്യ ആയി പരിഗണിക്കാമോ? :)

  അപ്പൂ... കൊട് ഒരു ഉശിരന്‍ മറുപടീ..

  ReplyDelete
 65. എന്റെ അപ്പൂ
  ഇത് അമേരിക്കക്കാരന്‍ തന്നെ,,,ഇഷ്ടവാഹനം ബി. എം. ഡബ്ല്യു. ബുഗാടി വെയ്‌റോണ്‍ ആഗ്രഹിക്കുന്നവര്‍ അമേരിക്കക്കാര്‍ ആകാനേ വഴിയുള്ളൂ.

  ഇനി, അനംഗാരിക്ക് കഷണ്ടിയുണ്ടോ, അവിടെ മൈതാനമുണ്ടോ എന്നൊക്കെ ചോദിച്ചാല്‍ എനിക്കറിയില്ല.... ആളൊരു സി.പി, ഐ അനുഭാവി ആണെന്ന് പണ്ട് സിയയുടെ പോസ്റ്റില്‍ നിന്ന് മനസ്സിലായിരുന്നു, രാധേയന് ഓര്‍മ്മ കാണും.

  ReplyDelete
 66. ഇത് അനംഗാരിയാണ്. വിശകലനത്തിനൊന്നും ഞാന്‍ തയ്യാറല്ല.
  ബെറ്റുണ്ടോ? ബെറ്റ്?

  ReplyDelete
 67. qw_er_ty

  വല്യമ്മായി ഇത് പഴയ സിലബസ് ചോദ്യപ്പേപ്പറാ..
  അതില്‍ പങ്കെടുത്ത എല്ലാവരും ഇഷ്ടമണെങ്കിലും അല്ലെങ്കിലും ആരാധനാലയമാണ് പൊളിച്ചു കൊണ്ടിരുന്നത്...


  ഇദ്ദേഹം ഒരു ദയാലുവും, സഹജീവികളോട് വളരെ കരുണയുള്ള ആളുമാണ് സംശയമില്ല. പരോപകാരിയും. (അനംഗാരി) ആണ് ഈ ഉത്തരമെഴുതിയതെങ്കില്‍ കൈപ്പള്ളിയോടും വിശാലനോടും കുറുമാനോടുമുള്ള അടുപ്പം കൊണ്ടാവാം “എപ്പോള്‍ വേണമെങ്കിലും വീട്ടില്‍ വരാം “ അങ്ങനെ പറയുന്നത്.. ആ ബൂലോക കാരുണ്യത്തിലെ മെംബേഴ്സിനെ ഒന്നു പരതൂ.. ഞാനും പരതം. അവിടെനിന്നൂരു ക്ലൂ കിട്ടാതിരിക്കില്ല.

  qw_er_ty

  ReplyDelete
 68. ഹോ!! സാജന്‍ പറഞ്ഞ സാധ്യതകള്‍ ഞാന്‍ ചിന്തിച്ചില്ല. അനില്‍ശ്രീ പറഞ്ഞതും കൂടി ചേര്‍ത്ത് വച്ചാല്‍ അനംഗാരി തന്നെ!! ഞാന്‍ ഉത്തരം മാറ്റി.
  എന്റെ ഉത്തരം : അനംഗാരി
  http://www.blogger.com/profile/16396682224923322634

  ReplyDelete
 69. ശ്രീഹരി... സത്യാണു സൂഹൃത്തെ..
  ഞാനതിപ്പോഴാ ശ്രദ്ധിച്ചത്.. ഞാനാ നാരദന് നേരിട്ടുകൊടുത്തോളാം.

  qw_er_ty

  ReplyDelete
 70. അപ്പുവേ അധികം കളിച്ചാല്‍, മത്സരാര്‍ത്ഥികളെ മന:പൂര്‍വ്വം വഴിതിരിച്ചുവിടാന്‍ മുട്ടു ന്യായങ്ങള്‍ നിരത്തിവയ്ക്കുന്നു എന്ന അതികഠിനമായ കുറ്റംചുമത്തി 14 സംവത്സരത്തേയ്ക്ക് നാടുകടത്താന്‍ ഭീമഹര്‍ജ്ജി കൊടുക്കുമേ...

  ReplyDelete
 71. കഴിഞ്ഞ 48 മത്സരങ്ങള്‍ സാക്ഷി!!!

  ;)

  ReplyDelete
 72. എന്നാല്‍ അനംഗാരിതന്നെ നാരദാ..
  പ്രൊഫൈല്‍ ഇടുന്നില്ല
  പോയിന്റ് വേണ്ട.

  qw_er_ty

  ReplyDelete
 73. ഹഹ... അപ്പൂ പിണങ്ങരുത്.. കമന്റ് 50-ല്‍ കൂടെ അപ്പൂന്റെ വിശകലനങ്ങള്‍ കണ്ടിട്ടുവേണം എനീയ്ക്ക് റ്റാറ്റ പറയാന്‍!

  ReplyDelete
 74. എന്റെ ഉത്തരം : അനംഗാരി
  http://www.blogger.com/profile/16396682224923322634

  ReplyDelete
 75. സോറി ഗോമ്പറ്റീഷന്‍ 50 എന്നു തിരുത്തി വായിയ്ക്കുക

  ReplyDelete
 76. This comment has been removed by the author.

  ReplyDelete
 77. എന്റെയും ഉത്തരം അതുതന്നെ : അനംഗാരി
  http://www.blogger.com/profile/16396682224923322634

  ReplyDelete
 78. ജോര്‍ജ്ജ് മാഷേ...
  അങയുടെ Profile Not Available!!

  പുത്തരിയില്‍ കല്ലു കടിയ്ക്കല്ലേ...(പെറ്റി പെറ്റി)
  :)

  ReplyDelete
 79. nardnahc hsemus said...
  ഇത് അനംഗാരിയല്ലെന്ന് അപ്പു വിശദമായി അടീവരയിട്ട് പറഞ്ഞ സ്ഥിതിയ്ക്ക് ഇത് അനംഗാരി തന്നെയാവുമായിരിയ്ക്കാം!

  ഹഹഹ ഇനി കൈപ്പള്ളി ഉത്തരം പറഞ്ഞില്ലെങ്കിലും ഇത് അനംഗാരിയാന്ന് ഉറപ്പായി... :)

  അപ്പൂ‍ൂ‍ൂ‍ൂ :))

  ReplyDelete
 80. അപ്പൂ,
  കാട് കയറി ചിന്തിച്ചപ്പോഴൊക്കെ മാര്‍ക്ക് പോയിട്ടെ ഉള്ളൂ,എന്നാലും പലരിലും നമ്മള്‍ കാണാതെ പോയ സാമ്യങ്ങള്‍,വെളിപ്പടാത്ത് സ്വഭാവങ്ങള്‍ ഒക്കെ കണ്ടുപിടിക്കാന്‍ പറ്റി.നിരീക്ഷണങ്ങള്‍ തുടരുക.

  ReplyDelete
 81. കണ്ടില്ലേ അപ്പുവിന്റെ വിശകലനത്തിനു ശേഷം എത്ര പേരാ അനംഗാരി എന്നുത്തരം പറഞ്ഞത്... എന്തിനധികം അപ്പു വരെ അനംഗാരിയെന്ന് പറഞ്ഞു... ഇനി മേലിൽ അപ്പുവിന്റെ വിശകലനത്തിന് ശേഷമേ ഞാനുത്തരം പറയൂ‍ :))

  ReplyDelete
 82. അപ്പുമാഷെപ്പോലെ ഒരു വിശകലനവിശാരദനോട് വെറുതേ കേറി ക്വോട്ട് ചോദിക്കരുത് നാരദാനാശാനേ.
  സര്‍ അപ്പു കോനന്‍ ഡോയല്‍ അമ്പത് ചക്കയിട്ടാല്‍ രണ്ട് മൊയലെങ്കിലും ചാകും :)

  ReplyDelete
 83. 48 ചക്കയില്‍ ഒരു മൊയല്‍ ചത്തിട്ടുണ്ട് സിയാദേ
  ഒരു കൈതമൊയല്‍!!

  :)

  ReplyDelete
 84. വേറൊരു കാര്യമുണ്ട്... ചെറുതായി മുടി കൊഴിയാന് തൊടങ്ങിയാൽ പോലും കഷണ്ടി വന്നോന്നൊരു തോന്നലു വരും... ദേ എനിക്കെന്നെ ഇപ്പോ അങ്ങിനെയൊരു തോന്നലില്ലായ്കയില്ല... ഇനി അനിലെനെങ്ങാ‍നം അങ്ങനെ തോന്നീയോ... എന്നാലും ആ കച്ചവടം... :)


  കെടക്കട്ടെയൊരു കൊരട്ടി
  qw_er_ty

  ReplyDelete
 85. ഒന്നല്ല നാരദാ... രണ്ട്..
  യാരിദ്... അതും കറക്റ്റായി ചക്ക വീണു.

  qw_er_ty

  ReplyDelete
 86. ഒരു ഡവിട്ട്
  ഉത്തരം എഴുതിയവര്‍ അത് അയച്ചുകൊടുത്ത ശേഷം ഒരു പോസ്റ്റിട്ടാല്‍ അവരുടെ ഉത്തരങ്ങളില്‍ അവസാന പോസ്റ്റിനെ കുറിച്ചുള്ള പ്രതിപാദം തെറ്റാവില്ലേ? അങ്ങനെ വരുമ്പോള്‍ എന്തു ചെയ്യും?

  ReplyDelete
 87. അതു ശരിയാ‍ അഗ്രൂ...
  ഇവിടെ ഇരുന്നേ പിന്നെ ഉഥ്തരം കിട്ടാതെ വന്നപ്പൊ തല ചൊറിഞ്ഞതു മൂലം എന്റെ 10-20 മുടി കൊഴിഞ്ഞിട്ടുണ്ട്... അങനെ വരുമ്പോ മൊത്തം ഗോമ്പിയില്‍ .. ശ്ശോ... !!
  ഗള്‍ഫ് ഗേറ്റില്‍ ഡിസ്കൌണ്ട് സെയില്‍ വരുമ്പോ ഒന്നറിയിയ്ക്കണേ!!

  ReplyDelete
 88. അഗ്രജന്റെ ശ്രദ്ധക്ക്:-
  മുന്‍ വശത്തെ മുടി ചെറുതായി കൊഴിയുന്നു എന്ന തോന്നലുണ്ടായിട്ടുണ്ടെങ്കില്‍ ഉടന്‍ ഗള്‍‌ഫ് ഗേറ്റ് ഷാര്‍ജ്ജ ബ്രാഞ്ചില്‍ വിവരമറിയിക്കേണ്ടതാണ്. പത്തു വര്‍ഷത്തെ ഗ്യാരണ്ടിപ്രകാരം പഴയമുടി മുഴുവന്‍ മാറ്റി പുതിയത് വെച്ചുപിടിപ്പിച്ച് തരും അവര്‍.

  ReplyDelete
 89. ഹഹഹ്ഹഹഹഹഹ
  എല്ലാവരും കുമാറിലേക്ക്
  ഇതു കുമാര്‍ തന്നെ???/

  ReplyDelete
 90. എന്റെ ഉത്തരം : അനംഗാരി
  http://www.blogger.com/profile/16396682224923322634

  എല്ലാരും പറയണ് അനംഗാരി ,.... അതോണ്ട് ഞാനും അനംഗാരിക്ക് കുത്തുന്നു.

  qw_er_ty

  ReplyDelete
 91. അപ്പോൾ കുമാർ ന്റെ ഉത്തര കടലാസ് ഉടൻ വരാനിടയുണ്ടെന്ന് ഉറപ്പായി..!

  ReplyDelete
 92. എന്താ‍യാലൂം ആരും തിരക്ക് പിടിയ്ക്കേണ്ട..
  കൈപ്പള്ളി ഇനി ഇന്നലത്തെ പോലെ പാതിരാത്രിയിലേ വരൂ എന്നാ തോന്നുന്നെ!! ഞാന്‍ പോണൂ!!

  ReplyDelete
 93. അടുത്ത ലക്കം (നമ്പ്ര് 50)... എന്റെ ഉത്തരം: കുമാർ നീലകണ്ഠൻ :)

  ReplyDelete
 94. കുമാറിന്റെ ആ ചോദ്യം എല്ലാരും വിട്ടുകളഞ്ഞു... കുമാർ പറഞ്ഞത് പോലെ വന്നാലെന്തു ചെയ്യും...?

  ReplyDelete
 95. കുമാറേട്ടാ

  വിതിന്‍ ടൂത്രീ ഡെയ്സ് പ്രതീക്ഷിക്കുന്നു..

  സാരമില്ല. ചോദ്യത്തിന്റെ ഉത്തരം പറയാം. കൈപ്പള്ളി ഒരു ഗൂഗിള്‍ ഡോക്സ് എക്സല്‍ ഷീറ്റല്ലേ അയച്ചു തന്നത്. അതില്‍ ആ ചോദ്യമുണ്ടായിരുന്നെങ്കില്‍, അതിന്റെ ഉത്തരം തിരുത്തി എഴുതിയാല്‍ പോരേ.. എന്നിട്ട് കൈപ്സിനെ നോട്ടിഫൈ ചെയ്യണം ലേറ്റസ്റ്റ് ആന്‍സര്‍ ഷീറ്റ് ഉപയോഗിക്കാന്‍..

  അപ്പോ എല്ലാം പറഞ്ഞപോലെ. ഇന്ന് ഇടാനുദ്ദേശിക്കുന്ന ഫോട്ടോ വേഗം പബ്ലിഷ് ചെയ്യൂ.. കാണട്ടെ :)

  qw_er_ty

  ReplyDelete
 96. അങനെ വരില്ല.. വന്നാല്‍ അത് കൈപ്പള്ളിയെ അറിയ്ക്കേണ്ടതാണ്. അല്ലാത്ത പക്ഷം മത്സരം ഇന്‍ വാലിഡ്!

  ReplyDelete
 97. അല്ലെങ്കില്‍ കുമാര്‍ജീ.. ഇന്നു പോസ്റ്റിയത് ഡ്രാഫ്റ്റ് ആക്കി വയ്ക്കൂ...നാളത്തെ കഴിഞ്ഞ് പോസ്റ്റാം!!!

  ReplyDelete
 98. അങ്ങനെ വന്നാല്‍ അപ്പുവിനെ പോലെ മര്യാദക്ക് ഉത്തരമെഴുതുന്നവരുടെ നിരീക്ഷണങ്ങളെ വഴി തെറ്റിക്കാം :)

  ReplyDelete
 99. മാങ്ങാത്തൊലി!
  ഞാന്‍ ഇതിന്റെ ഉത്തരമായിട്ട് ഞാന്‍ ഒരാളെ തപ്പി എടുത്തു വച്ചിട്ടുണ്ട്. രണ്ടു ദിവസം മുന്‍പുള്ള പോസ്റ്റ് വരെ കറക്ടാണ്. അതിനു ശേഷം പുതിയ ഒരു പോസ്റ്റ് അവിടെ വന്നു. അതില്‍ മാത്രമാണ് ഒരു ചേര്‍ച്ച കുറവ്. അപ്പോള്‍ ഏതാണ് ശരി എന്നറിയാത്തതുകൊണ്ടു ചോദിച്ചതാ.

  എന്റെ ഉത്തരവും പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്കൊക്കെ ബെസ്റ്റ് ഓഫ് ലക്ക്. :)

  ReplyDelete
 100. അനംഗാരി, അല്ലെങ്കിൽ അനിലൻ വേറെ ഒരു ഉത്തരവും ഇവിടെ എടുക്കൂല്ല കുമാർഭായ്

  ReplyDelete
 101. അനിലന്‍?
  ബുഹു ഹ ഹ ഹ ഹ ©
  (കോപ്പീറൈറ്റുള്ള ചിരിയാണ്. ആരും ചോദിക്കാതെ അടിച്ചു മാറ്റരുത്)
  അനിലന്റെ തല നിങ്ങളാരും കണ്ടില്ലേ? ഗഷ്ടം ഗഷ്ടം.

  ReplyDelete
 102. അയ്യെഡാ... എന്തൊരു ചിരി... ഞങ്ങക്കൊക്കെ എപ്പഴെ മനസ്സിലായി അനിലനല്ലാന്ന് :)

  ReplyDelete
 103. അഗ്രജാ അങ്ങേരിത്റ്റ്രെം നേരം ആ കോപീറൈറ്റിന്റെ സിംമ്പല്‍ © തപ്പുകയായിരുന്നതുകൊണ്ടാ കമന്റാന്‍ വൈകിയത്..

  (അനിലന്‍ ബാക്കീന്ന് നോക്യാ ഗമ്പ്ലീറ്റ് പെട്ടയായിരിയ്ക്കൊ? സംഗീതസംവിവ്ധായകന്‍ വിദ്യാസാഗറിനെപോലെ... നടന്‍ മുരളിയെപോലെ... ങെ? ങെ?)

  ReplyDelete
 104. “ഇത് അനംഗാരിയല്ലെന്ന് അപ്പു വിശദമായി അടീവരയിട്ട് പറഞ്ഞ സ്ഥിതിയ്ക്ക് ഇത് അനംഗാരി തന്നെയാവുമായിരിയ്ക്കാം“

  സമൂസയുടെ സംശയം ഗല്‍ക്കി :)

  അപ്പുവേ..
  ഡിന്നറിനു കഷ്ണിക്കാന്‍( സോറി, ക്ഷണിക്കാന്‍)കൈപ്പും/കുറുവും/വിശാലനും..അതിന് ഗള്‍ഫിലാകണമെന്നില്ല. ഈ പറഞ്ഞ ആള്‍ ഇവിടെക്കു നുഴഞ്ഞു കയറീന്നും, ഇന്ന് രാവിലെ എക്സിറ്റ് ആകുമെന്നുമൊക്കെ ഒരു വാര്‍ത്ത കേട്ടിരുന്നു :) കുറുവിന്റെ വീട്ടിലെ സല്‍ക്കാരത്തിന്റെ പേരില്‍ ഒരു ക്ഷണം ഇട്ടിട്ടു പോയതാട്ടൊ. വിഷമിക്കണ്ട. ഇനി നമ്മളെ ഒക്കെ ക്ഷണിക്കും ഇല്ലെങ്കില്‍ നമുക്ക് അങ്ങോട്ടു പോകാം, ഇനി ക്ഷണിക്കാന്‍ മറന്നു പോയതാണെങ്കിലോ..അതിന്റെ പേരില്‍ അദ്ദേഹത്തിനൊരു വിഷമത്തിന് ഇട കൊടുക്കണ്ട. ഇങ്ങനെ ഒക്കെയല്ലേ ഒരൊ ഉപകാരങ്ങള് ആള്‍‍ക്കാര്‍ക്ക് ചെയ്യേണ്ടേ.
  പിന്നെ വിശാലനും കൂടി യെസ് വെച്ച സ്ഥിതിക്ക് ഇത് അനംഗാരി തന്നെ. ഇനി അല്ലെങ്കില്‍ അപ്പൊ ആലോചിക്കാം, കൈപ്പ് ഉത്തരിക്കട്ടെ. ഏതായാലും കുളു ഒന്നും ഇല്ലെന്നു തോന്നുന്നു.
  തന്നെ.

  ReplyDelete
 105. ഇന്നലെ കൈപ്പിനേ കാണാത്തതിനു കാരണം തന്നെ അതല്ലേ.. നമ്മളോട് കളിച്ചോളാന്‍ ഒരു മെസ്സേജുമിട്ട് ഈ പുലിയെ പിടിച്ചിരുത്തി ഉത്തരം എഴുതിക്കയാ‍യിരുന്നു..:)

  ReplyDelete
 106. ഗോമ്പറ്റീഷന്റെ കാര്യം അത്രെം കഷ്ടത്തിലായല്ലെ? ആളുകളെയൊക്കെ പിടിച്ചിരുത്തി എഴുതിയ്ക്കേണ്ട അവസ്ഥ!

  ;)

  ReplyDelete
 107. ഇതെന്തുകൊണ്ട് കുഴൂര്‍ വിത്സന്‍ ആയിക്കൂടാ?
  കാരണം നാരദന്‍ പറയൂ

  qw_er_ty

  ReplyDelete
 108. പിന്നേയ്... ഞാനപ്പൂനു പഠിയ്ക്കല്ലെ!!!

  ReplyDelete
 109. “മാങ്ങാത്തൊലി!
  ഞാന്‍ ഇതിന്റെ ഉത്തരമായിട്ട് ഞാന്‍ ഒരാളെ തപ്പി എടുത്തു വച്ചിട്ടുണ്ട്“

  നേരം കുറെ ആയി ബ്ലു ത്രോട്ടന്‍ മഷേ.. ആ തപ്പിയെടുത്ത ആളെ ഒന്നു പുറത്തേക്കു വിടൂ.. ബ്ലീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീസ് :)

  ReplyDelete
 110. രണ്ട് ദിവസം മുന്‍പ് ദുബായില്‍ ലാന്‍ഡിയ അനംഗാരിയെക്കൊണ്ട് നിര്‍ബന്ധിച്ച് എഴുതിച്ച ഉത്തരങ്ങളാണെന്ന് തോന്നുന്നു.
  1)വ്യാഴം- കുറു
  2)വെള്ളി-കൈപ്സ്
  3)ശനി-വിശാലം
  -എന്നിങ്ങനെയായിരുന്നു സത്ക്കാരക്രമം.

  ഇന്ന് 11ന് ആള്‍ സ്കൂട്ടീ.

  രണ്ട് ദിവസത്തിന്നകം വീണ്ടും കാണാമെന്ന് പറഞ്ഞിട്ടാ പോയത്.
  അപ്പോ ഇങ്ങനെ?

  ഉത്തരം : അനംഗാരി
  http://www.blogger.com/profile/16396682224923322634

  ReplyDelete
 111. എന്റെ സമൂസേ...

  എന്നെ കൊലക്കു കൊടുക്കാനാണോ പുറപ്പാട്??

  ഈ ഗോമ്പറ്റീഷനെക്കുറിച്ച് ഇങ്ങനെ എന്തെങ്കിലും അരുളിയാല്‍ അതിനു കാരണക്കാരാ‍യവരെയെല്ലാം അരിഞ്ഞ് ഉപ്പിലിട്ടാലും കൈപ്പള്ളിയുടെ കലിപ്പ് മാറൂല്ല.

  അല്ലാ..

  ആ ഉപദേശിക്ക് പഠിക്കാന്‍ പോയ അഞ്ചലിനെന്തു പറ്റി. ഇന്നു കോണ്വെക്കേഷനാണോ?

  ReplyDelete
 112. കൈതമുള്ള് പറഞ്ഞത് ശരിയാണെങ്കില്‍ (അനംഗാരിയാണ് ഉത്തരമെങ്കില്‍) വിശാലമനസ്കന് മാര്‍ക്ക് കൊടുക്കരുത് ..

  ReplyDelete
 113. ലത് കറക്റ്റ്..പകരം ഒരു 12 മാർക്ക് പെറ്റി കൊടുക്കുകയും വേണം

  ReplyDelete
 114. കണ്ടൊ കണ്ടൊ..

  ശശിയേട്ടന്‍ പിന്തുണയുമായി ഹാജരായതു കണ്ടോ..

  താങ്കൂ താങ്കൂ

  ReplyDelete
 115. കൈതേട്ടന്‍ പറഞ്ഞതുപോലെ ഇതൊരു ലോക്കല്‍ ആന്‍സറീംഗ് സര്‍വ്വീസ് ആണെങ്കില്‍

  “ഇവിടെ ആരും വൈകുന്നേരങ്ങളീല്‍ വന്നിരിക്കാറില്ല (ഇത്രപരിചയമോ ഈ മൈതാനം?). നടക്കാന്‍ വരുന്നവരെ മാത്രം കാണാം“

  എന്നെന്തിനെഴുതി?

  qw_er_ty

  ReplyDelete
 116. @kichu
  ഓടോ. ഇമ്പിറ്റേഷം കിട്ടിയില്ല.

  ഓടോ ഓവര്‍!

  ReplyDelete
 117. ഈ കളിയില്‍ കൂടാന്‍ എന്താ വഴി?

  ReplyDelete
 118. ജയ്ദീപ്....
  വരൂ.. ഉത്തരമെഴുതൂ... ഓഫടിച്ചു ആര്‍മ്മാദിക്കൂ...
  നിങ്ങള്‍ക്ക് നഷ്ടപ്പെടാനും കിട്ടാനും ഒന്നുമില്ല.
  ഒരു ചോദ്യം... നല്ല ഒരു പ്രൊഫൈല്‍ ഉണ്ടോ ഒന്നെടുക്കാന്‍?

  -സുല്‍

  ReplyDelete
 119. സുല്‍..

  :)

  തീപ്പെട്ടി ഇല്ലല്ലോ മാഷേ ബീഡി ഉരക്കാന്‍.

  ReplyDelete
 120. സുല്‍ മാഷെ
  ബ്ലോഗു മതിയാവില്ലേ?

  ReplyDelete
 121. എന്റെ അപ്പൂ

  തലനാരിഴകീറി വിശകലനം ചെയ്യല്ലേഏഏഏഏഏഏ

  ഞാന്‍ വെറുതെ പറഞ്ഞതല്ലെ കൈപ്പ് ഇവിടെ ഇരുത്തി ഉത്തരമെഴുതിച്ചെന്ന്.

  കൈതവെച്ചു താങ്ങി ഏതെങ്കിലും വാഴ വീഴാതെ നിര്‍ത്തിയിട്ടുണ്ടോ :)

  ReplyDelete
 122. ഐഡിയ സ്റ്റാര്‍ സിംഗറില്‍ സിനിമാ നിരൂപണം എഴുതിയ ജയദീപ് ആണോ ഇത്?
  qw_er_ty

  ReplyDelete
 123. ഇദ്ദേഹത്തിന് ഒരു പ്രൊഫൈല്‍ ഉണ്ടല്ലോ.. ഉത്തരമെഴുതാന്‍ അതു പോരേ സുല്‍?
  ഇന്നലെ ഉത്തരമെഴുതിയ കൃഷ്ണ തൃഷ്ണയുടെ പ്രൊഫൈലില്‍ ഇത്രയും പോലും വിവരങ്ങള്‍ ഇല്ലായിരുന്നു, പിന്നല്ലേ..

  ജ‌യ്‌ദീപ്... ബ്ലോഗ് വായിച്ചുള്ള പരിചയം മാത്രം മതി..ഉത്തരം കണ്ടു പിടിക്കൂ.. എഴുതൂ..
  അല്ലെങ്കില്‍ കോപ്പി& പേസ്റ്റ് അറിയാമല്ലോ അല്ലേ..

  ReplyDelete
 124. ഐഡിയ സ്റ്റാര്‍ സിംഗര്‍ ഇടക്കൊക്കെ “കേള്‍ക്കാറുണ്ട്” നിരൂപിക്കാറില്ല. അതിലെ ജഡ്ജസ് തന്നെ നിരൂപിച്ച് കൊല്ലുന്നുണ്ടല്ലോ :)

  ReplyDelete
 125. ശ്ശെടാ, ഇതാരാവും.

  ഗോമ്പറ്റീഷനില്‍ അത്ര ആക്റ്റീവല്ലാത്തതിനാല്‍ മൈനസ് പോയന്റ് കിട്ടിയാലും സാരമില്ല

  അനംഗാരി

  ലിങ്ക് ഒന്നും തപ്പാന്‍ ടൈമില്ല (പണിയില്ലാതെ വെറുതെയിരിക്കാനും സമ്മതിക്കില്ലെ ദൈവമേ)

  ReplyDelete
 126. ജയ്ദീപ്...
  ഇവിട്യെല്ലാം ഇങ്ങന്യാ... വര കേറാ അങ്ങ്ഡ് പൂശാ...

  താങ്കളുടെ പ്രൊഫൈല്‍ നേരത്തെ നോക്കിയില്ല... ഇപ്പോഴും ഇല്ല...
  പ്രൊഫൈല്‍ ഇല്ലെങ്കില്‍ ഈ കളിയില്‍ കൂട്ടില്ല എന്ന് ഓര്‍മ്മിപ്പിച്ചു എന്നു മാത്രം.

  -സുല്‍

  ReplyDelete
 127. അനില്‍ശ്രീ, ഇപ്പോഴും കൃഷ്ണയോടുള്ള കലിപ്പ് അടങ്ങിയിട്ടില്ലല്ലേ... ഗൈബള്ളീടെ ബോസ്റ്റില്‍ വന്ന് കലിപ്പ് ബഠിക്കാതിരിക്കുന്നതെങ്ങനെ?

  -സുല്‍

  ReplyDelete
 128. അനിലന്‍
  http://www.blogger.com/profile/12661666177524772059

  ReplyDelete
 129. ഒരുപിടിയും കിട്ടുന്നില്ല.
  ഒരു ആറുമാസപ്രായക്കാരനു പറ്റുന്നതല്ല ഈ കളി.
  കളി നടക്കട്ടെ കാണാം. :)

  ReplyDelete
 130. എന്റെ ഉത്തരം : അനിലന്‍
  http://www.blogger.com/profile/1266166617752477205  (എങ്കിലും അനിലനെ സംശയമുണ്ട്. ആ ബി എം.ഡബ്ല്യൂ അങ്ങിനെ പലതു)

  ReplyDelete
 131. കൃഷ്ണയോട് ഒരു കലിപ്പുമില്ല... പക്ഷേ,, ആ 'പ്രൊഫൈല്‍' (ഉത്തരങ്ങളല്ല) ഇതില്‍ ഉള്‍പ്പെടുത്തിയതില്‍ ഇപ്പോഴും അമര്‍ഷമുണ്ട്. പ്രത്യേകിച്ച് ജോഷിക്ക് ഒരു വാണിങ് കൊടുത്ത ശേഷം...ആദ്ദേഹത്തോടൂം പ്രൊഫൈല്‍ അപ്‌ഡേറ്റ് ചെയ്യാന്‍ പറയാമായിരുന്നു.

  പിന്നെ കലിപ്പ്.. അത് കൈപ്പള്ളിയുടെ ബ്ലോഗില്‍ വന്നതിനു ശേഷം തുടങ്ങിയതല്ല.. :) :)

  ReplyDelete
 132. ജയദീപേ ആറുമാസക്കാരന്‍ ശിശൂ..( ശിശു കേള്‍ക്കണ്ട) നല്ല തീരുമാനം.

  ഇവിടെ ഓടിച്ചാടിക്കളിക്കുന്ന കുറെ പുലികളുണ്ട്. അവരുടെ നീക്കങ്ങള്‍ മാറി നിന്നു മനസ്സിലാക്കി പഠിച്ച് കളത്തിലിറങ്ങൂ..

  പിന്നെ ഗോള്‍ വര്‍ഷമല്ലേ..

  എന്റെ ബ്ലോഗിലെ പ്രായം ഒന്നെ മുക്കാല്‍ വയസ്സ് മാത്രം!! അതല്ലേ വിശകലനത്തിനൊന്നും മെനക്കെടാന്‍ അറിവില്ലാത്തത്.

  ReplyDelete
 133. ഊണിനു ബെല്ലടിച്ചു

  ഇക്കാസേ, ഇന്നും നെയ്ച്ചോറു കോഴിക്കറിയും കോഴി പൊരിച്ചതുമാണൊ?

  എനിക്കിന്നു സമൂസയാ.. ഒരു പുതിയ ഇനം..

  നാര്‍ദനാഹ്ക് സമൂസ.

  മെക്സിക്കനോ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോങ്കൊയൊ മറ്റൊ ആണ്.. സത്സയും കൂട്ടിക്കഴിക്കാന്‍ ബഹുജോറാണെന്നു പറഞ്ഞ് “ചില്ലീസ്”ഇല്‍ നിന്ന് കൊടുത്തു വിട്ടതാ..

  ReplyDelete
 134. This comment has been removed by the author.

  ReplyDelete
 135. This comment has been removed by the author.

  ReplyDelete
 136. വിശാലന് ഇത് എന്തിന്റെ കേടാ വെറുതെ രണ്ടു പെറ്റിയും വാങ്ങി പോയി

  ReplyDelete
 137. വിശാലന്‍ പെറ്റിയില്‍ അനിലിനെ പിന്തള്ളാനുള്ള ശ്രമം ആണെന്നാ തോന്നുന്നേ

  ReplyDelete
 138. ഇവിടെ വല്ലതും നടപ്പുണ്ടോ?
  മൊയലാളിമാര്‍ എവിടെ പോയി?
  ഇവിടെ നാലുനേരവും ഓഫടിച്ചൊരു പണിയും ചെയ്യാതെ ഇരിക്കുന്നവര്‍ ആരെങ്കിലും ദയവായി ഇതിന്റെ നടത്തിപ്പുകാരനാകാന്‍ കൈപ്പള്ളിക്ക് പള്ളിസഹായമായിട്ട് എത്തേണ്ടതാണ്.

  ഇപ്പോ ഒരു കാര്യം പിടികിട്ടി. ചുമ്മാതല്ല ഗള്‍ഫിലും മാന്ദ്യം സംഭവിച്ചത്. ഞാന്‍ അറബിയോട് പറഞ്ഞുകൊടുക്കുന്ന്ട് എല്ലാം.

  “സാര്‍.... അറബി സാര്‍.....”

  ReplyDelete
 139. നിക്കണാ പോണാ??

  ReplyDelete
 140. ഇതു അനിലല്ല. അല്ല. അല്ല.

  അനിലന്റെ കഷണ്ടി ഇങ്ങനെ യല്ല.

  ReplyDelete
 141. പോണതാ നല്ലത്.
  ഈ കളി ഒരു വഴിക്കായി.
  അപ്പുറത്ത് വാ നമുക്ക് ബിയറടിച്ചു കളിക്കാം.

  ReplyDelete
 142. ബീറ് കളിക്ക് ഞാനില്ല.
  മുയ്‌മന്‍ ഒണ്ടോ?

  ReplyDelete
 143. എല്ലാരും മുങ്ങിയോ
  എല്ലാരും മുങ്ങിയോ
  ഗോംബീഷന്‍ ‍ബ്ലോഗില്‍ നിന്ന്
  നമ്മുടെ
  ഗോംബീഷന്‍ ‍
  നമ്മുടെ
  ഗോംബീഷന്‍ ‍
  ബ്ലോഗില്‍ നിന്ന്

  ഞാനിപ്പോ വന്നപ്പോ
  കമന്റേറ്റേഴ്സില്ലാത്ത
  ബ്ലോഗാണ് കണ്ടതയ്യാ
  രസമില്ലാ
  ബ്ലോഗാണ് കണ്ടതയ്യാ

  ReplyDelete
 144. This post has been removed by the author.

  ReplyDelete
 145. അയ്യാ സിയ..
  ഞാനുണ്ട് ..പക്ഷേ നോ രസം, സാമ്പാർ അവിയൽ..എന്നാ ചെയ്യും..?

  ReplyDelete
 146. ആരൂല്യാണ്ട് അനാഥമായല്ലേ, കൈപ്പള്ളി പുണ്യാളാ ഈ ബ്ലോഗ്!

  ReplyDelete
 147. ഒരു പാട്ട് പാടിയാലോ
  കൈതേ കൈതേ...
  കൈ.(ഊ ഹും ബാക്കി ഞാന്‍ പാടൂല്ല) :)

  ReplyDelete
 148. കൈതാരേ.....
  ആ കൈ ഇങ്ങ് താ!

  (മിഝേ ദെ ദോ ഠാക്കൂര്‍....)

  ReplyDelete
 149. സ്പെല്ലിംഗ് പോയി....
  മുഝേ.....

  കൈപ്പിന്റെ ബ്ലോഗില്‍ ഇങ്ങനെയൊക്കെ സംഭവിച്ചില്ലെങ്കിലെ അത്ഭുതമുള്ളൂ....

  എനിക്കും വീട്ടില്‍ പോകാന്‍ നേരായല്ലോ പകോതീ....)

  ReplyDelete
 150. ശരി ഉത്തരം:
  അനംഗാരി
  http://www.blogger.com/profile/16396682224923322634

  ReplyDelete
 151. ശരി അനംഗാരിയെങ്കിലും വന്നൊരു വിശകലനം നടത്തൂ :)

  ReplyDelete
 152. അടുത്ത മത്സരം UAE 18:00

  ReplyDelete
 153. അനംഗാരി 5 മണിക്ക് kuwaitലേക്ക് പറന്നു

  ReplyDelete
 154. നന്ദി... താമസിച്ച് വന്നതു കൊണ്ട് രണ്ട് മാര്‍ക്ക്... അല്ലെങ്കില്‍ വിശാലമനസ്കന്‍ ഉത്തരം ഇട്ടപ്പോഴേ ഞാനും ഇട്ടേനെ..

  ReplyDelete
 155. അതു ശരി, അതിനു wait ചെയ്യുകയായിരുന്നല്ലേ.. ഗള്ളന്‍

  ReplyDelete
 156. അതിനിടക്ക് മോഡറേഷനും ഓണ്‍ ചെയ്തോ.. എല്ലാം പെട്ടെന്നായിരുന്നു അല്ലേ?

  ReplyDelete
 157. എന്നെ കണ്ടുപിടിച്ച എല്ലാവര്‍ക്കും എന്റെ വക ഓരോ ജീരക മിഠായി സൌജന്യം.
  പ്രിയം വദയുടേ ഉത്തരം എന്നെ ഞെട്ടിച്ചുകളഞ്ഞു.അത്ര പെട്ടെന്ന് കണ്ടു പിടിക്കുമെന്ന് ഞാന്‍ കരുതിയില്ല.
  ഈ പംക്തിയില്‍ എന്റെ ഉത്തരങ്ങള്‍ വരുന്നത് വരെ ഞാന്‍ കാത്തിരിക്കുകയായിരുന്നു ഒരു അനുഭവകുറിപ്പ് എഴുതി വെച്ചത് തപാലില്‍ പ്രസിദ്ധീകരിക്കാന്‍.ഇനിയത് ധൈര്യപൂര്‍വ്വം ചെയ്യാം.
  എന്നാലും എന്റെ വല്യമ്മായി:)ഈ കഷണ്ടിക്കാരനെ ഇന്നലെ കൂടി കണ്ടതല്ലെ?എന്നിട്ടും മനസ്സിലായില്ല?
  ഞാന്‍ മൂന്ന് സൂചനകള്‍ ഇവിടെ എന്റെ ഉത്തരത്തില്‍ നല്‍കിയിരുന്നു.
  1.രാധേയന്റെ ബ്ലോഗില്‍ ഇട്ട കമന്റ്റിന്റെ ഒരു ഭാഗം.
  2.ജിറ്റാകില്‍ ഞാനിട്ടിരുന്ന സന്ദേശത്തിന്റെ ഒരു ഭാഗം.(മതവിശ്വാസം ഒരു അടിവസ്ത്രം പോലെയാണ് എന്നു തുടങ്ങുന്നത്).
  3.കഴിവതും ആംഗലേയ പദങ്ങള്‍ ഞാന്‍ ഒഴിവാക്കിയിരുന്നു.
  ഉത്തരങ്ങള്‍ സത്യ സന്ധമായിരിക്കണമെന്ന് നിര്‍ബന്ധം ഉണ്ടായിരുന്നു.അത് പാലിക്കുകയും ചെയ്തു.
  എല്ലാവര്‍ക്കും നന്ദി.

  ReplyDelete
 158. അനംഗാരി
  ഇതും കുത്തിക്കോണ്ടിരുന്നു് flight miss ആകണ്ട

  ReplyDelete
 159. മത്സര ഫലം:

  1. പ്രിയംവദ-priyamvada : 12
  2. Visala Manaskan : 8
  3. അനില്‍_ANIL : 6
  4. കിച്ചു : 4

  രണ്ടു പോയിന്റ് നേടിയവര്‍:
  1. nardnahc hsemus
  2. സിയ
  3. അനില്‍ശ്രീ
  4. ഇക്കാസ്
  5. സുൽ | Sul
  6. മിന്നാ മിനുങ്ങ്
  7. പന്നി
  8. kaithamullu : കൈതമുള്ള്

  പെനാലിറ്റികള്‍:
  1. പുള്ളിപുലി : -2
  2. ഇക്കാസ് : -2
  3. വിശാല മനസ്കന്‍ : -4

  അഭിനന്ദനങ്ങള്‍!

  ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....