Thursday, 2 April 2009

47 - ശശി (കൈതമുള്ള്)

ചോദ്യങ്ങൾ ഉത്തരങ്ങൾ
എന്താണ്‌ ദൈവം? സ്വന്തമെന്നും ബന്ധമെന്നുമുള്ള മിഥ്യാഹങ്കാരങ്ങള്‍, സത്യത്തില്‍ മുള്ള് മുരട് മൂര്‍ഖന്‍ പാമ്പുകളാണെന്ന് തിരിച്ചറിയുമ്പോള്‍ മനസ്സില്‍ സ്വയം തെളിയുന്ന നിറദീപം!
പരസ്പരവിരുദ്ധമായി സംസാരിക്കാറുണ്ടോ? കുഞ്ഞാലി, മ‌അദനി, പിണറായി, ഉമ്മന്‍, ചെന്നി -ഇതൊന്നുമല്ലല്ലോ എന്റെ പേര്‍? എന്തിന് അഴിക്കോടനെന്നോ മുകുന്ദനെന്നോ ജസ്റ്റീസ് ഹേമയെന്നൊ നസിറുദ്ദീന്‍ എന്ന് പോലുമോ അല്ല.
എന്താണ്‌ സൌന്ദര്യം? ആപേക്ഷികം. ആദ്യമാദ്യം തണ്ണിമത്തന്‍ പോലെ കടിച്ച് തിന്നാന്‍ തോന്നും. പിന്നെപ്പിന്നെ കേറിയിരുന്ന് “-റാന്‍“ തോന്നും എന്ന് രസികനായ ഒരു കൂട്ടുകാരന്‍ പറഞ്ഞത് ഓര്‍മ്മ വരുന്നു. ‘കാണാമറയത്തും കാന്തം പോലെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നത്‘ എന്താണോ അത് എന്ന് എന്റെ നിര്‍വചനം.
ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും? അദ്ധ്യാപകനായും കുശിനിക്കാരനായും ആടിക്കഴിഞ്ഞു. കോമാളി വേഷം സദാ ധരിക്കുന്ന മാസ്ക്. ‍ യേശുദാസിന്റെയും റഫിയുടെയും മുകേഷിന്റേയും കൂടെ ധാരാളം പാടിയിട്ടുണ്ട്. അതിനാല്‍ ഉളിത്തുമ്പില്‍ കവിത വിരിയിക്കുന്ന ആശാരിയെ ഞാന്‍ തിരഞ്ഞെടുക്കുന്നു. (നാട്ടിലെ ആശാരിയുടെ ഒരു കാര്യേയ്: ആഴ്ചയില്‍ മൂന്ന് ദിവസം ജോലി, നാല് ദിവസം റെസ്റ്റ്. ഇഷ്ടം പോലെ വാറ്റ്, മേനിക്കൊഴുപ്പൂള്ള കൊച്ചമ്മമാരുടെ ട്രീറ്റ്...)
കായംകുളം കൊച്ചുണ്ണി, വെള്ളായണി പറമു, മുളമൂട്ടില്‍ അടിമ, ഇത്തിക്കര പക്കി, ജംബുലിംഗം തുടങ്ങിയവര്‍ ധനികരെ കവര്‍ന്ന് പാവങ്ങള്‍ക്കു നല്‍കുകയും നാട്ടുനീതി നടപ്പാക്കുകയും ചെയ്തിരുന്നു എന്ന വീരചരിതങ്ങള്‍ ഇഷ്ടമാണോ? ഇഷ്ടം. നാട്ടുനീതി നിഷേധിക്കപ്പെടുന്നിടത്താണു കാട്ടുനീതി പിറക്കുന്നത്. (നാടന്‍ കൊച്ചുണ്ണിമാ‍രെ പുച്ഛം, ‘റോബിന്‍ ഹുഡി’ന്റെ മുന്‍പില്‍ ‘പഞ്ചപുച്ഛം!’)
ഈയിടെയായി ഒറ്റയ്ക്കിരിക്കുമ്പോള്‍ ഒരു ഏകാന്തത അനുഭവപ്പെടാറുണ്ടെന്ന് തോന്നുന്നു? ഏകാന്തത ഒരു ധ്യാനമാണ്, ആള്‍ക്കൂട്ടം ബാബേലിന്റെ ഗോപുരവും!
കഷ്ടകാലം എന്നാലെന്താണ്‌? ‘ഐസ് ക്രീം’ ചിലര്‍ക്ക് ‘കാളകൂട‘മാകുന്ന കാലം. പക്ഷെ നല്ല കാലത്തിന്റെ നടുത്തളത്തിലേക്കുള്ള പടിക്കെട്ടായതിനെ കാണാനാണെനിക്കിഷ്ടം.
ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി? സാമ്പത്തികാ മാന്ദ്യത്തില്‍ ചതഞ്ഞരഞ്ഞോ, അകാലത്തില്‍ വന്ന ‘ഷമാലില്‍’ പറന്ന് പോയൊ എന്നൊക്കെയുള്ള കൂട്ടുകാരുടെ പരിഹാസത്തിന് മറുപടിയായി ‘ഇല്ല, ഞാനിവിടെയൊക്കെത്തന്നെയുണ്ട്’ എന്ന് വിളീച്ച് കൂവാന്‍‍...
ഏറ്റവും വലുതെന്താണ്‌? ഞാന്‍ എന്ന ഈഗൊ!
പാമ്പിന്റെ രത്നം, കൊതിയന്റെ വിത്തം, സതീകുചം, കേസരി തന്റെ കേശം. തങ്കളുടെ അഭിപ്രായത്തില്‍ ഈ ഗണത്തില്‍ പെടുന്ന ഒരു മൂന്നെണ്ണം കൂടി പറയാമോ? കുറവന്റെ ലഗ്നം, മടിയന്റെ ചിത്തം, പിന്നെ സിസ്റ്റര്‍ സ്റ്റെഫിയുടെ ഭഗചര്‍മ്മം...
പാലുകുടിക്കുമ്പോള്‍ പൂച്ച കണ്ണടയ്ക്കുന്നതെന്തിനാണ്‌? പണ്ട്, വാത്സ്യായനമഹര്‍ഷി കുറിച്ച് വയ്ക്കുന്നതൊക്കെ ചൂടോടെ വായിച്ചിരുന്ന പ്രപിതാക്കളുടെ സ്മരണ അറിയാതെ വന്ന് പോകുന്നത് കൊണ്ട്.
എന്താണ്‌ ശരിയല്ലാത്തത്‌? എന്റെ ശരി, നിന്റെ തെറ്റ്!
എന്താണ്‌ സന്തോഷം? കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുമ്പോള്‍ പൊട്ടിത്തകരുന്ന ഉദകപ്പോള‍!
ബ്ലോഗിൽ ഓർമ്മക്കുറിപ്പുകൾ എഴുതുന്നതിനെ കുറിച്ച് എന്താണു് അഭിപ്രായം ഓര്‍മ്മക്കുറിപ്പുകളില്‍ ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം.
എന്താണു് വിലമതിക്കാനാവത്തതു്? പണമൊഴിച്ചെന്തും!
വംശനാശ ഭീഷണി നേരിടുന്ന ഒരു മൃഗത്തെ സംരക്ഷിക്കുന്നതിനായി രണ്ടിടങ്ങളിൽ ഒന്നു തിരഞ്ഞെടുക്കാൻ നിങ്ങളെ ചുമതലപ്പെടുത്തുന്നു. തിരഞ്ഞെടുക്കുന്ന സ്ഥലം പൂർണ്ണമായും ഇടിച്ചു നിരത്തുകയും ചെയ്യും.
 1. ഒരു മത വിഭാഗത്തിന്റെ ആരാധനാലയം
 2. 10,000 തൊഴിലാളികൾ ജോലി ചെയ്യുന്ന ഒരു വ്യവസായ സ്ഥാപനം.. ഇതിൽ ഏതു തിരഞ്ഞെടുക്കു? എന്തുകൊണ്ടു്?
സിംഹവാലന്‍ കുരങ്ങന്മാര്‍ക്കുവേണ്ടി സൈലന്റ് വാലീ നിലനിര്‍ത്തിയത് ഒരൊറ്റപ്പെട്ട സംഭവം മാത്രം! മത തീവ്രവാദികളേയും തൊഴീലാളി സംഘടിത ശക്തികളേയും തൊട്ട് കളിക്കാന്‍ ധൈര്യമുള്ള ഒരു JCB നിര്‍മ്മിക്കാന്‍ ആര്‍ക്കാ ധൈര്യം?
താങ്കളെ വീണ്ടും അഞ്ചുവര്‍ഷത്തേക്ക് കോളേജ് ജീവിതത്തിലേക്ക് തിരികെ വിടുന്നു എന്നു സങ്കല്‍പ്പിക്കുക. ഏതുവിഷയം തെരഞ്ഞെടുക്കും? എന്തുകൊണ്ട്? മലയാളം ഐച്ഛിക വിഷയമായെടുക്കും; ഇത് വരെ ഒറ്റ മലയാളം ക്ലാസില്‍ പോലും ഇരിക്കാന്‍ പറ്റാത്തതിന്റെ സങ്കടം തീര്‍ക്കാന്‍.
എന്താണു് മലയാളിയുടെ അശ്ലീലത്തിന്റെ വ്യാഖ്യാനം? പട്ടര്‍ പശൂനെ അടിക്കാന്‍ പോയ പോലാ...നോക്കുന്നിടത്തൊക്കെ മര്‍മ്മം! (ഭാഗ്യം, ഞാന്‍ പട്ടരല്ലാ..)
ഇഷ്ടപ്പെട്ട ഭക്ഷണം ഏതാണു്? എന്തുകൊണ്ടു്? സ്വന്തമായി പാകം ചെയ്യാൻ അറിയാമോ? ചെമ്പാവരിച്ചോറ്, ചൂടുള്ള സാംബാര്‍, അച്ചിങ്ങ ഉപ്പേരി, കൈപ്പക്ക കൊണ്ടാട്ടം, പപ്പടം, കടുമാങ്ങാ അച്ചാര്‍..... കോളേജില്‍ പഠിക്കുമ്പോള്‍ ഗോവിന്ദന്‍ നായരുടെ ഹോട്ടലില്‍ നിന്ന് കഴിച്ചതിന്റെ നൊവോള്‍ജിയ. പരീക്ഷിക്കാറുണ്ട്.
കൂട്ടിൽ ചാടിയ മൂങ്ങക്ക് ചിന്താഭാരം ഉണ്ടാകാനുള്ള കാരണങ്ങൾ എന്തായിരുന്നു? അപ്പോൾ മാവോയിസം വീട്ടിൽ ആരെല്ലാം ഉണ്ടായിരുന്നു. കാക്ക ഇരുന്നത് പോയി. ലോറി മാറിപ്പോയി. രാത്രിയായാ ചാക്കോച്ചന്റെ ശല്യവും! മാവോയിസം വീട്ടിക്കേറി..... അപ്പൊ ചിന്താഭാരം (വിജയന്) പിന്നേം ചിന്താഭാരം (വീയെസ്സിന്) (ഇപ്പോ എല്ലാര്‍ക്കും ‘ചിന്താഭാരം, ചിന്താഭാരം‘!)
പുതിയ blog എഴുത്തുകാർ മലയാളം ബ്ലോഗിലേക്ക് വരുമ്പോൾ എന്തെല്ലാം ചിട്ടകളാണു് സ്വീകരിക്കേണ്ടതു്. അങ്ങനെ ചിട്ടകൾ പാലിക്കേണ്ടതായിട്ടുണ്ടോ? ചിട്ടകളോ? ഹേയ്...ചുമ്മാ വാ, എഴുത്, അര്‍മ്മാദിക്ക്.....! ( ഒരു കെട്ടും പൂട്ടും ഇല്ലാതെ മേഞ്ഞ് നടന്നവരെ വീട്ടീക്കേറി നെരങ്ങിയ ചരിത്രോം നാം കണ്ടതാണേ..)
ഒരു ഗ്രാമത്തിൽ ഒരു വിഗ്രഹം കണ്ടെടുത്തു. രണ്ടാം നാൾ ആ വിഗ്രഹത്തിന്റെ വായിൽ (അടുത്തുള്ള ഒരു വിട്ടിൽ വാറ്റിയ) പട്ടചാരായം വെച്ചു കൊടുത്താൽ, ആ വിഗ്രഹം കുടിക്കുന്നതായ മഹ അത്ഭുതം നിങ്ങൾ അറിയുന്നു. പത്രങ്ങൾ ആ വാർത്ത front page ആക്കുന്നു. ജനങ്ങൾ ആ വീട്ടിലേക്ക് തടിച്ചു കൂടുന്നു. നിങ്ങൾ എന്തു ചെയ്യും.
 1. ഉടൻ ആ വിട്ടിൽ പോയി നാലു കുപ്പി വിശുദ്ധ പട്ടചാരായം വാങ്ങി വിഗ്രഹത്തിനു് കൊടുക്കാനായി queue നിൽക്കുന്നു.
 2. ഇന്ത്യൻ constitution അനുസരിച്ചുള്ള secularism ഉയർത്തിപ്പിടിക്കാനും, വിശ്വാസികളുടെ സ്വാതന്ത്ര്യം അനുവതിച്ചുകൊടുക്കാനുമായി ആ വിട്ടിൽ വിശുദ്ധ പട്ടചാരായം വാറ്റാനുള്ള അവകാശത്തിനു വേണ്ടി, ഇന്ത്യൻ constitution ബഹുമാനിക്കുന്ന ഒരു ഭാരതീയൻ എന്ന നിലയിൽ നിങ്ങൾ പ്രവർത്തിക്കുന്നു.
 3. നാലു കന്നാസ് വിശുദ്ധ പട്ടചാരായം വാങ്ങി ഒരു 100ml വിഗ്രഹത്തിനു കൊടുക്കും. ഒരു കന്നാസ് സ്വന്തം വിട്ടിൽ കൊണ്ടു പോകും, ബാക്കി blackൽ വില്കും.
 4. ആ വീട്ടിലേക്ക് വിശുദ്ധ പട്ടചാരായം supply ചെയ്യാനായി തൊട്ടടുത്ത് ഒരു distillery തുടങ്ങും.
 5. ഇതൊരു തട്ടിപ്പാണെന്നു നിങ്ങൾ വിശ്വസിക്കുന്നു. വിശ്വാസികളായ നാട്ടുകാരുടേ അടി പേടിച്ച്, ഒന്നും ചെയ്യില്ല
 6. ഇതൊരു തട്ടിപ്പാണെന്നു നിങ്ങൾ വിശ്വസിക്കുന്നു. പത്രത്തിൽ ഇതേകുറിച്ച് എഴുതും.
ആദ്യം ചെന്ന് നോക്കും ആര്യനോ ദ്രാവിഡനോ എന്ന്. എന്നിട്ടേ പട്ടച്ചാരായം വാങ്ങണോ വിസ്കി വാങ്ങണോ എന്ന് തീരുമാനിക്കൂ. തിരക്ക് വര്ദ്ധിച്ചാല്‍ സന്ദര്‍ശകര്‍ക്കായി ഒരു ഫാസ്റ്റ് ഫുഡ്/ഐസ് ക്രീം സെന്റര്‍ തുറക്കും. മുന്നിലൊരു ബോര്‍ഡ് സ്ഥാപിക്കും: അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല! എന്നിട്ട് കാളയും ആടും കോഴിയും മീനും പിന്നെ കാടയും മുയലും ഒക്കെ പൊരിച്ചും കരിച്ചും വില്‍ക്കും. Constitution, Secularism: ത്ഫൂ! പോണം സാര്‍, നമുക്കും വേണ്ടേ പണം!
ആകെ മൊത്തം 35 million മലയാളികളിൽ മാത്രമാണു് ലോകത്ത് ഉള്ളതു്. ഭൂമിയിൽ എല്ലാ കോണിലും ഉണ്ടെന്നുള്ള സ്ഥിരം കേൾക്കാറുള്ള Mythൽ വിശ്വസിക്കുന്നുണ്ടോ? മറ്റു പ്രവാസ സമൂഹങ്ങളെ കാൾ വിത്യസ്തമായി മലയാളിക്ക് എന്താണുള്ളതു്? തമിഴ് നാട്ടില്‍ ചെന്നാല്‍ അസ്സല്‍ പാണ്ടി. ആന്ധ്രയില്‍ ‘ഗാരു’, മഹാരാഷ്ട്രയില്‍ ഗാട്ടികള്‍ തോറ്റുപോകും. ഗുജ്‌രാത്തില്‍ ബങ്കിയേക്കാള്‍ താഴെ. ബംഗാളില്‍ ഓ ബന്ധു... -‍ സന്ദര്‍ഭം അനുസരിച്ച് നിറം മാറുന്ന ഓന്താണ് മലയാളി‍. യൂറോപ്-അമേരിക്കന്‍ ബേസ്‌ഡ് ന്യൂ ജനറേഷനില്‍ മലയാളിത്തം ‘പേരിനെങ്കിലും‘ കാട്ടിത്തരാമോ? -അത് താന്‍ ടാ മലയാളി!!
കെ. എസ്. കോപാലകൃഷ്ണൻ എന്തുകൊണ്ടു്, അടൂർ ഗോപാലകൃഷ്ണനെ പോലെയും, പദ്മരാജന പോലെയും സിനിമ എറ്റുക്കുന്നില്ല? എലിപ്പത്തായത്തിനകത്തും പുറത്തും ബെഡ് റുമിലും വെള്ളത്തിന്നടിയിലുമായി മണിക്കൂറുകളോളം ഒരെലിയെ ഓടിച്ച് കാണിച്ചു, ഒരു ഗോപാലകൃഷ്ണന്‍. എലിക്കു പകരം ‘അഭിലാഷ‘ - ആ ഒരു മാറ്റമേ വരുത്തിയുള്ളൂ മറ്റേ ഗോപാലകൃഷ്ണന്‍. -ഇതൊരു ക്രിമിനല്‍ കുറ്റമാണോ വക്കീലേ?
ഇന്നു നമ്മുടെ നഗരങ്ങളിൽ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണു്? അരച്ചാണ്‍ വയര്‍. (വയര്‍ നിറഞ്ഞാല്‍ പിന്നേയും പ്രശ്നം അരച്ചാണ്‍ തന്നെ - വയറിന് താഴെ)
ഏറ്റവും ഭാഗ്യവാനായ മനുഷ്യന്‍ ആരാണ്? തെക്കെ പറമ്പില്‍ കുടികിടപ്പുകാരനായിരുന്ന തയ്യില്‍ വീട്ടില്‍ കോരന്‍ അയ്യപ്പന്‍. ഒരു ഡബിള്‍ ചായ, രണ്ട് പൂട്ട് : കാലത്ത്. ഇടക്ക് കഞ്ഞിയൂം ഉച്ചക്ക് ചോറും ജോലി ചെയ്യുന്ന കൂനന്‍ മുതലാളിയുടെ വീട്ടില്‍ നിന്ന്. വൈകീട്ട് രണ്ട് കുപ്പി അന്തിയും മോന്തി, കൈയില്‍ അരിയും പലവ്യഞ്ജനവുമായി വീട്ടിലേക്ക്. അത്താഴം തയ്യാറാകും വരെ ഉടുക്ക് കൊട്ടും പാട്ടും. പിന്നെ ഉറങ്ങും മുന്‍പ് കാളിപ്പുലയിയുടെ നിലവിളിയും അല്പം ഭരണിപ്പാട്ടും കേള്‍ക്കാം. പാവം, ശാന്തന്‍, സഹൃദയന്‍... - കഴിഞ്ഞ കൊല്ലം മരിച്ച് പോയി, തെങ്ങില്‍ നിന്ന് വീണ്.
നിങ്ങളെ അടുത്തറിഞ്ഞ സുഹൃത്തുക്കൾ എങ്ങനെ കരുതുന്നു.
 1. ഒരു പാവം
 2. കൊച്ചു ഗള്ളൻ
 3. പുലി
 4. പാമ്പ്
 5. തമാശക്കാാാാാാാരൻ
 6. തണ്ണിച്ചായൻ
 7. കുൾസ്
 8. പൊടിയൻ
 9. തടിയൻ
ഇതിൽ പെടാത്ത ഏതെങ്കിലും പേരുണ്ടെങ്കിൽ അതും എഴുതാം.
ഗൊച്ച് ഗള്ളനായ ഒരു പാവം പുലി.
ഇന്ത്യയുടേയും ചൈനയുടേയും സാമ്പത്തീക മുന്നേറ്റത്തിൽ ഇവിടങ്ങളിലെ ഉയർന്ന ജനസംഖ്യയും ഒരു ഘടകമാണെന്ന് താങ്കൾ വിശ്വസിക്കുന്നുവോ? പാക്കിസ്ഥന്‍ യുദ്ധകാലത്ത് ആവേശം മൂത്ത് ഒരു നേതാവ് പ്രസംഗിച്ചു: നാം ഇന്ത്യാക്കാരെല്ലാം കൂടി വടക്ക് പടിഞ്ഞാറു ദിശയിലേക്ക് തിരിഞ്ഞ് നിന്ന് മൂത്രമൊഴിച്ചാല്‍ ഒഴുകിപ്പോകാനുള്ളതേയുള്ളൂ പാക്കിസ്ഥനെന്ന കൊച്ച് രാജ്യം എന്ന്. (എന്താ, ആരും പിന്നെ മുള്ളിയിട്ടില്ലേ?)
നിങ്ങൾക്ക് മൂന്നു വരം കിട്ടുന്നു എന്തെല്ലാം അവശ്യപ്പെടും? (കൂടുതൽ വരം കുട്ടാനുള്ള വരം ഇപ്പോൾ stockൽ ഇല്ല. അതു ചോദിച്ച് ചളമാക്കരുതു്) കൈപ്സേ, ഒരു മിനിറ്റ്.... “ഹലൊ.. എന്തെടുക്കുവാരുന്നു, ഇത്ര നേരം.... ഓ, അടുക്കളയിലായിരുന്നോ? സോറി... അതെ ഓഫീസീന്നാ. ഒരു മൂന്ന് വരം കിട്ടാന്ന് വച്ചിട്ടുണ്ട്. എന്താ വേണ്ടേ? വേണ്ടാ, കാശൊന്നും കൊടുക്കണ്ടാ....‘ബില്‍കുല്‍‘ ഫ്രീ. ഒന്നെടുത്താല്‍ മൂന്ന്...
 1. സ്വര്‍ണത്തിന്റെ വില കുറയ്ക്കണം...ഓക്കെ;
 2. ഹൌസ് മൈഡ്- ഫുള്‍ ടൈം. പിലിപ്പിനൊ ഒഴിച്ച് .., ശരി, പിന്നെ?
 3. ഇവിടുത്തെ ബ്ലോഗേഴ്സിനെയൊക്കെ.........എന്താ, എന്ത് ചെയ്യണോന്നാ?
ഹലോ.... ലൈനിനെന്തൊ കുഴപ്പമുണ്ടെന്ന് തോന്നുന്നു. കേള്‍ക്കുന്നില്ലാ.... പിന്നെ വിളിക്കാം...ഓക്കെ....ബാക്കി ഊണ് കഴിക്കാന്‍ വരുമ്പൊ.... ഓക്കെ...ബൈ
കേരളത്തിൽ beef നിരോധിച്ചാൽ നിങ്ങൾ എന്തു് ചെയ്യും? മദ്യം, പുകവലി,ഓര്‍ക്കുട്ട്,ഫാഷന്‍ ടിവീ....ഇനിയിപ്പം ബീഫും? സാരല്യാ, ‍ സല്‍മാന്‍ ഖാനോട് പറഞ്ഞ് തത്ക്കാലം രണ്ട് ‘ബ്ലാക്ക് ബക്കി‘നെ സംഘടിപ്പിക്കും. (അല്ല, എന്താ ഹേ ഈ നിരോധ്?)
1 Billion US$ നിങ്ങൾക്ക് ലഭിക്കുന്നു എന്തു ചെയ്യും പാക്കനാര്‍ പത്നിയോട് പറഞ്ഞത്:‘ പണം ആളെക്കൊല്ലിയാ പെണ്ണേ” എന്നാ. അതോണ്ട് വേണ്ടാ... ആ അംബാനിമാര്‍ക്കോ മല്ലയ്യക്കോ ടാറ്റാക്കോ കോടുക്കൂന്നേ... ഒരു ഇടക്കാലാശ്വാസമായിക്കോട്ടെ!
പ്രാവാസ ജീവിതത്തിൽ എന്തെങ്കിലും നഷടമായിട്ടുണ്ടോ? എന്തെങ്കിലുമൊക്കെ നഷ്ടപ്പെടാതെ ഒന്നും നേടാനൊക്കില്ല എന്നാണെന്റെ വിശ്വാസം. പിന്നെ അവസാന കണക്കെടുപ്പിന്റെ കാലമായിട്ടില്ലല്ലോ!
Mark Twain, R.K. Narayan, Basheer. ഇവർ മൂന്നുപേരും ഒരു restaurantൽ വെച്ചു കണ്ടു മുട്ടുന്നു. എന്തു സംഭവിക്കും? ഡെസ്കില്‍ ‍‍ കാലന്‍ കൂട വച്ച്, ഇളകുന്നില്ല എന്ന് ഉറപ്പ് വരുത്തിയ ബെഞ്ചില്‍ ചന്തിയുറപ്പിച്ചിരുന്ന്, ഒരു ബീഡിയെടുത്ത് ചുണ്ടില്‍ തിരുകി ബേപ്പൂര്‍ സുല്‍ത്താന്‍ വിളിച്ച് പറഞ്ഞൂ: ‘ടാ, മെയ്തീനേ, ഒരു സുലൈമാനി” പിന്നെ തോര്‍ത്തെടുത്ത് മുഖം തുടച്ചു: “അല്ലാഹു നൂറുസ്സമാവാത്തി വല്‍ അര്‍ജീ...എന്തൊര് ഹറാം പെറന്നാ‍ ചൂടാ..’ മൂലയില്‍, ഒരിംഗ്ലീഷ് പത്രത്തില്‍ മുഖം പൂഴ്ത്തിയിരുന്ന ആളെ അപ്പോഴാണ് ‍ ശ്രദ്ധിച്ചത്: ‘ആരാപ്പാ, ഈ ധോത്തീം കോട്ടുമായി ...ഇവിടെ?’ ‘അയാം ആര്‍ കെ നാരായണ്‍” അയാള്‍ സ്വയം പരിചയപ്പെടുത്തി. “ആ..മന്‍സിലായി ബലാലെ, നമ്മടെ ആനവാരി രാമന്‍ നായരിന്റെ..?’ ‘അല്ല, കാര്‍ട്ടൂണിസ്റ്റ് ലക്ഷ്മണന്റെ...” അയാള്‍ തിരുത്താന്‍ ശ്രമിച്ചു. പെട്ടെന്നാണ് നാരായണ്‍ജിയുടെ തലയ്ക്കകത്ത് ഒരു വിളക്ക് മിന്നിയത്. മൊബയില്‍ ഫോണെടുത്ത് ഒരു നമ്പര്‍ കുത്തി. “ലക്ഷ്മണാ, പെട്ടെന്നിങ്ങ് എത്താന്‍ പറ്റ്വോ? നിനക്ക് വരയ്ക്കാന്‍ പറ്റിയ ‘ഇന്ത്യന്‍ കോമണ്‍ മാന്‍-ന്റെ‘ ഒരു ടിപ്പിക്കല്‍ സ്പെസിമെന്‍ കിട്ടിയിട്ടുണ്ട്....എന്താ, ഇപ്പോ പറ്റില്ലേ? ശരി, ഞാന്‍ അഡ്രസ് വാങ്ങി വയ്ക്കാം.‘ തിരിഞ്ഞ് ബഷീറിനോട് ചോദിച്ചു: ‘നിങ്ങളുടെ വിലാസമൊന്ന് തരാമോ?” ഗോസായിയെ നല്ലവണ്ണം ഒന്നുഴിഞ്ഞ് നോക്കി ബഷീര്‍ പ്രതിവചിച്ചൂ: “ ന്നാ പുടിച്ചോ... വൈ.മു.ബഷീര്‍, പരിപൂര്‍ണ നഗ്ന സന്യാസി, 2617-നമ്പ്ര് ചെറിയ ഗുഹ, ഹിമാലയത്തിന്റെ വടക്കെ പള്ള, ഇന്ത്യ, ഭൂഗോളം, പ്രപഞ്ചം.” “മൈതീനെ, കാശ് പറ്റിലെഴുതിക്കൊ’ എന്ന് പറഞ്ഞെഴുന്നേറ്റപ്പഴാണ് സൂട്ടും കോട്ടും ബോ ടൈയും പാറിപ്പറന്ന വെളുത്ത തലമുടിയും കൊമ്പന്‍ മീശയുമായി ഒരാള്‍ കടയിലേക്ക് വന്ന് കയറിയത്. ‘ഇവന്മാര്‍ ഇന്ത്യ വിട്ട് പോയില്ലേ, ഇനിയും’ :എന്ന് പിറുപിറുത്ത്, കുട നിവര്‍ത്തി ബഷീര്‍ റോഡിലേക്കിറങ്ങി. “ഐ നോ യൂ”: നാരായണ്‍ പെട്ടെന്നെണീറ്റു. പിന്നെ കണ്ണുകളില്‍ അത്ഭുതം നിറച്ച് ഷേക് ഹാന്‍ഡിന്നായി കൈകള്‍ നീട്ടി: ‘ടോം സായേര്‍, ഹക്കിള്‍ബെറി ഫിന്‍, പ്രിന്‍സ് ആന്‍ഡ് ദ് പോപര്‍.....ഓ, മൈ ഡിയര്‍ സര്‍....മിസ്റ്റര്‍ മാര്‍ക് ട്വൈന്‍” “അതെ, നിങ്ങള്‍?” “ഞാന്‍ ഇന്ത്യയിലെ മാര്‍ക് ട്വയിന്‍: ആര്‍ കെ നാരായണ്‍. മാള്‍ഗുഡി ഡെയ്സ്.. ഇംഗ്ലീഷ് ടീച്ചര്‍...പിന്നെ വമ്പന്‍ ഒരു ഹിറ്റ് ഫിലിം: ദ് ഗൈഡ്....” “ശരി,...അതെന്തുമാകട്ടെ. നിങ്ങള്‍ ‍ കുടിപ്പള്ളിക്കൂടത്തില്‍ പോകാന്‍ തുടങ്ങും മുന്‍പ് ഞാനീ ലോകത്തു നിന്ന് പോയത് നന്നായീന്ന് തോന്നുന്നു. ജോക്സ് എസൈഡ്, ഞാന്‍ ‍‍ തേടി വന്നത് ഒരു ബേപ്പൂര്‍ സുല്‍ത്താനെയാണ്. ഏറെ കേട്ടിരിക്കുന്നു അങ്ങേരെപ്പറ്റി. വൈക്കം മുഹമ്മദ് ബഷീറ് എന്നും വിളിക്കുമത്രേ! അറിയുമോ?
നിങ്ങൾ Dinnerനു് ഈ പട്ടികയിൽ കൊടുത്തിരിക്കുന്ന രണ്ടു പേരിൽ ആരെ ക്ഷനിക്കും? അവർക്ക് എന്തു ഭക്ഷണം കൊടുക്കും? അവരോടു എന്തെല്ലാം ചോദിക്കും?
 1. ഇന്ദിര ഗാന്ധി
 2. K.J. Yesudas
 3. കാട്ടുകള്ളൻ വീരപ്പൻ
 4. മാമുക്കോയ
 5. കൊച്ചുത്രേസ്യ
 6. അടൂർ ഭാസി
 7. Amjad Khan
 8. Jimmy Wales
 9. Mother Theresa
 10. Khalil Gibran
 11. Sister Alphonsa
 12. കുറുമാൻ
 13. കലാഭവൻ മണി
 14. സ്റ്റീവ് മൿ-കറി
 15. Charles Dickens
 16. Kuldip Nayar
 17. Arundhati Roy
 18. Charlie Chaplin
 19. R.K. Lakshman (cartoonist)
 20. ഇഞ്ചിപ്പെണ്ണു്
കുറുമാന്‍: ഭക്ഷണം:പ്രശ്നമല്ല. ചോദ്യം:‘ ബ്ലാക്ക് ലേബല്‍ ബോട്ടിലൊരെണ്ണം ഒറ്റ രാത്രി കൊണ്ട് ......മുഴുവന്‍... ...സത്യാണോ?“ ഇഞ്ചിപ്പെണ്ണ്: ഭക്ഷണം: ഒരു ബര്‍ഗര്‍, ഒരു കോള. ചോദ്യം: ‘ഈ ബ്ലോഗേഴ്സിന്റെ ഓരോ കാര്യങ്ങളേയ്....അപവാദം പറയുന്നതിനും ഒരതിരൊക്കെ വേണ്ടേ? അല്ല, സത്യം പറ: ഇഞ്ചിച്ചേച്ചി ആണാണോ അതോ...?”
നിങ്ങൾ ഇപ്പോൾ ഇരിക്കുന്ന സ്ഥലത്തുള്ള ജനാലയിൽ നിന്നും പുറത്തേക്ക് നോക്കുക. അവിടെ കാണുന്ന ദൃശ്യം 100 വാക്കിൽ കുറയാതെ വിവരിക്കുക. തൊട്ടടുത്ത ബില്‍ഡിംഗില്‍ മൂന്നാം നിലയിലുള്ള തടിച്ചി ചേച്ചി ഫോണില്‍ സംസാരിച്ച് കൊണ്ട്എന്നെ തറച്ചൊന്ന് നോക്കി; പിന്നെ സംസാരം തുടര്‍ന്നു. അപ്പുറത്തെ പല ബില്‍ഡിംഗുകളിലും 'TO LET' ബോര്‍ഡുകള്‍ തൂങ്ങുന്നുണ്ടെന്ന് അത്ഭുതത്തോടെ മനസ്സിലാക്കി. താഴെ റോഡിലൂടെ സുഗമായൊഴുകുന്ന ട്രാഫിക്ക്. വലത് വശത്തെ പാര്‍ക്കിംഗ് മിക്കവാറും ‘ഫുള്‍’ ആയിരിക്കുന്നു. അതിന് പുറകിലുള്ള ശ്മശാനത്തില്‍ അന്ത്യവിശ്രമം കൊള്ളുന്നവരുടെ കാല്‍-തല ഭാഗങ്ങളില്‍ കുത്തി നിര്‍ത്തിയ മീസാന്‍ കല്ലുകളുടെ നീണ്ട നിര.......
നിങ്ങൾ കൈപ്പള്ളിയെ കണ്ടു മുട്ടുന്നു. എന്തു ചോദിക്കും? (കാശു്, sandwich, വാച്ച്, മോതിരം, ഫോൺ, ചെരുപ്പ് മുതലായവ ചോദിക്കരുതു്) അല്ല ചെല്ലാ, ഈ കണ്ണ് പൊത്തിക്കളി എന്നാ നിര്‍ത്തുന്നേ? ഷക്കീലയുടെ പടം കളിക്കണ ടാക്കീസിന്റെ മുന്നിലെ കോളേജ് കുമാരന്മാനെപ്പോലെ, എല്ലാരും ഇവ്‌ടെ ലൈനായി നില്‍ക്കുന്നോണ്ട് ഒരു പോസ്റ്റിടാന്‍ തോന്ന്‌ണില്യല്ലോ!
ഒരു International blog meet വിളിച്ചു കൂട്ടുന്നു. അതിനായി കാര്യപരിപാടികൾ അവതരിപ്പിക്കാൻ ആരെയെല്ലാം ഉൾപെടുത്തും? എന്തെല്ലാം പരിപാടികൾ ഉണ്ടായിരിക്കും? കലേഷിനെ ഏല്‍പ്പിക്കും,എല്ലാ കാര്യങ്ങളും. (ഒരു നല്ല പടം പിടിക്കണമെങ്കില്‍ എല്ലാ കാര്യങ്ങളും ഡയറക്ടര്‍ക്ക് വിട്ടു കൊടുക്കണം. അല്ലെങ്കി ഇപ്പഴത്തെപ്പോലെ...വാലും തലയുമില്ലാ‍ത്ത ചില സൃഷ്ടികളായിരിക്കും ലഭിക്കുക....)

166 comments:

 1. ഒന്നില്‍ പിഴച്ചാല്‍ മൂന്നില്‍ തീരണം...!!

  എന്റെ ഉത്തരം :

  Shashi Chirayil

  പ്രൊഫൈല്‍ : http://www.blogger.com/profile/04095076500502553608

  ReplyDelete
 2. എന്റെ ഉത്തരം

  കൈതമുള്ള് : ശശി ചിറയില്‍

  http://www.blogger.com/profile/04095076500502553608

  ReplyDelete
 3. Shashi Chirayil (കൈതമുള്ള് ശശിയേട്ടൻ)
  http://www.blogger.com/profile/04095076500502553608

  ReplyDelete
 4. ആരായാലും ബൂലോഗമെയിൽ‌ഷോവനിസ്റ്റ് പദവി നൽകണം :)

  ReplyDelete
 5. കുട്ടന്‍ മേനോന്‍
  http://www.blogger.com/profile/03922615287236188392

  ReplyDelete
 6. കുട്ടന്‍ മേനോന്‍
  http://www.blogger.com/profile/03922615287236188392

  ReplyDelete
 7. ഇവനാരായാലും പുലിയാ പുലി... ഇപ്പറഞ്ഞ ഉത്തരങ്ങള്‍ക്കിരിക്കട്ടെ എന്റെയൊരു സല്യൂട്ട് :)
  ഗസ്സ് പിന്നെ...

  ReplyDelete
 8. എന്റെ ഉത്തരം .‌-. കുട്ടന്‍ മേനൊന്‍
  http://www.blogger.com/profile/03922615287236188392


  (ഇനി വേണമെങ്കില്‍ മോഡറേഷന്‍ പര്‍ദ്ദ മാറ്റിയിട്ട് നോക്കാം :) )

  ReplyDelete
 9. എന്റെ ഉത്തരന്മാര്‍ :-
  1. kaithamullu : കൈതമുള്ള്
  2. Shashi Chirayil
  http://www.blogger.com/profile/04095076500502553608

  ReplyDelete
 10. http://www.blogger.com/profile/04095076500502553608

  Shashi Chirayil (കൈതമുള്ള്)

  (ശശിയേട്ടനാണെങ്കില്‍, ചേട്ടായീ, ഇച്ചിരി കൂടി, ക്ലു ആവാമായിരുന്നില്ലേ? ല്ലേ? ല്ലേ?)

  ReplyDelete
 11. Shashi Chirayil
  http://www.blogger.com/profile/04095076500502553608

  ReplyDelete
 12. ഇതാരായാലും
  “ഞാന്‍ ‍‍ തേടി വന്നത് ഒരു ബേപ്പൂര്‍ സുല്‍ത്താനെയാണ്. ഏറെ കേട്ടിരിക്കുന്നു അങ്ങേരെപ്പറ്റി. വൈക്കം മുഹമ്മദ് ബഷീറ് എന്നും വിളിക്കുമത്രേ! അറിയുമോ? “
  ഇതെനിക്കിഷ്ടായി.

  -സുല്‍

  ReplyDelete
 13. എന്റെ ഉത്തരം:
  കൈതമുൾ/ശശി ചിറയിൽ
  http://www.blogger.com/profile/04095076500502553608

  ReplyDelete
 14. വളരെ നല്ല ഉത്തരങ്ങള്‍..ചിന്തോദ്ദീപകവും ഒപ്പം രസകരവും.
  എന്റെ ചില ഉത്തരങ്ങളോട് സാമ്യത.
  1. ഏകാന്തത ഒരു ധ്യാനം.
  2. ബഷീറിനോടുള്ള പ്രേമം.
  3. മലയാളം ഐശ്ചികവിഷയമായി പഠിക്കാനുള്ള ആഗ്രഹം.
  നല്ല ആക്ഷേപഹാസ്യം നിറഞ്ഞുനില്‍ക്കുന്ന ഉത്തരങ്ങള്‍.
  3 പേരുകള്‍ മനസ്സില്‍ വന്നു.
  അതില്‍നിന്നും കൈതമുള്ള് (ശശി) എന്ന ബ്ലോഗര്‍ക്ക് കുത്തുന്നു.
  ഉത്തരം: ശശി ചിറയില്‍
  http://www.blogger.com/profile/04095076500502553608

  ReplyDelete
 15. സെര്‍ച്ചാന്‍ വാക്കുകള്‍ തിരഞ്ഞ് തലങ്ങും വിലങ്ങും വണ്ടിയോടിച്ചു നോക്കിയിട്ട് പ്രത്യേകതയുള്ള വാക്കുകള്‍ ഒന്നും കിട്ടിയില്ല. “ഗോവിന്ദന്‍ നായരുടെ ഹോട്ടല്‍” ഉം “ഉദകപ്പോള” “പൂട്ടും“ ഒക്കെ പരീക്ഷിച്ചു. ഇതില്‍ ഹോട്ടല്‍ പലരിലും കൊണ്ടെത്തിച്ചു. ശശിയേട്ടനിലും എത്തിച്ചു.. പിന്നെ ഉറപ്പ് വരുന്ന ഒരു പ്രയോഗം കിട്ടി.“---‍” ..ദാണ്ടെ വരുന്നു..
  പിന്നെ അമാന്തിച്ചില്ല..പൂശി.
  കൈതമുള്ള്.

  ReplyDelete
 16. ഏറനാടന്‍ പോസ്റ്റില്‍ ഞാന്‍ ‘കണ്ടെത്തിയ!‘ ക്ലൂവുകളും, അതിലും ഒരുപടി കടന്ന നര്‍മ്മവും, പട്ടരും പശുവും, വലതുവശത്തെ പാര്‍ക്കിംഗും, പുറകിലെ ശ്മശാനവും, കലേഷിന്റെ ബ്ലോഗ് മീറ്റും, മാര്‍ക് ട്വൈന്‍, ബഷീര്‍, നാരായണ്‍ സംഭാഷണവും... ഇത്രയുമൊക്കെ മതി ഇതാരെന്നു പറയുവാന്‍... ഒന്നുമല്ലെങ്കിലും ഇത് നാല്പത്തേഴായില്ലേ ഒരു എക്സ്പീരിയന്‍സിന്!

  ReplyDelete
 17. എല്ലാരും ഇവ്‌ടെ ലൈനായി നില്‍ക്കുന്നോണ്ട് ഒരു പോസ്റ്റിടാന്‍ തോന്ന്‌ണില്യല്ലോ!

  ഇത് ശശിയേട്ടന്‍ തന്നെ...
  (കൈപ്പള്ളീ, ശശിയേട്ടന്‍ വളരെ സീരിയസ്സായി തന്നെ ചോദിച്ച ഒരു ചോദ്യമാണത്)

  ReplyDelete
 18. വാത്സ്യായനന്‍, സെഫി ചര്‍മ്മം, ഷക്കീല, ഐസ് ക്രീം, ഫാഷന്‍ റ്റി വി,മേനിക്കൊഴുപ്പൂള്ള കൊച്ചമ്മമാരുടെ ട്രീറ്റ്...

  ഈ വൃദ്ധനെ മനസ്സിലാകുന്നില്ല :(

  ReplyDelete
 19. എന്റെ ഉത്തരം:കൈതമുള്ള് - Shashi Chirayil
  http://www.blogger.com/profile/04095076500502553608

  ReplyDelete
 20. കുട്ടന്‍ മേനൊന്‍
  http://www.blogger.com/profile/03922615287236188392

  ReplyDelete
 21. Shahi Chirayil

  http://www.blogger.com/profile/04095076500502553608

  ReplyDelete
 22. ഇത് പറയാന്‍ ഭയങ്കര ബുദ്ധിമുട്ടാ..... ഇത്രക്കും ഈസിയാത് ഞാന്‍ പറയാറില്ല.

  സോറി ശശിയേട്ടാ!

  ReplyDelete
 23. എന്തായലും ഒന്നു ഗസ്സട്ടെ. കികിപോപോ..

  കൈതമുള്ള് - ശശി ചിറയില്‍

  http://www.blogger.com/profile/04095076500502553608

  ReplyDelete
 24. കല്ലേച്ചി|kallechi
  http://www.blogger.com/profile/06653844104349644532

  ReplyDelete
 25. http://www.blogger.com/profile/07369678574211493562
  രസികന്‍

  ReplyDelete
 26. എന്റെ ഉത്തരം : സിദ്ധാര്‍ത്ഥന്‍

  http://www.blogger.com/profile/14103887

  ഇന്നു തീരെ സമയമില്ലായിരുന്നു.. ആലോചിക്കാനോ സേര്‍ച്ച് ചെയ്യാനോ പറ്റിയില്ല... എന്തു ചെയ്യാം,.... ബാക്കി ഇനി മോഡറേഷന്‍ കഴിഞ്ഞിട്ട്.

  ReplyDelete
 27. എനിക്ക് ഞാന്‍ തന്നെ പെറ്റി അടിച്ചു.. സിദ്ധാര്‍ത്ഥാന്‍ വന്നതായിരുന്നു.ഒന്നും നോക്കിയില്ല.. സമയമില്ലായിരുന്നു സോറി..

  ReplyDelete
 28. ഉത്തരം : Shashi Chirayil

  http://www.blogger.com/profile/04095076500502553608

  ReplyDelete
 29. ഉത്തരം : Shashi Chirayil

  http://www.blogger.com/profile/04095076500502553608

  ReplyDelete
 30. ഉത്തരം : Shashi Chirayil

  http://www.blogger.com/profile/04095076500502553608

  ReplyDelete
 31. പട്ടര്‍ പശൂനെ അടിക്കാന്‍ പോയ പോലാ...നോക്കുന്നിടത്തൊക്കെ മര്‍മ്മം! (ഭാഗ്യം, ഞാന്‍ പട്ടരല്ലാ..) ഇങ്ങിനെ ഒന്ന് ഞാന്‍ വായിച്ചിട്ടുണ്ട് മൂപ്പരുടെ പോസ്റ്റില്‍ അപ്പൊ

  എന്റെ ഉത്തരം

  Shashi Chirayil

  http://www.blogger.com/profile/04095076500502553608

  ReplyDelete
 32. അപ്പൂനു 47 വയസ്സായില്ലെ?
  അപ്പു അങ്കിള്‍ എന്നു വിളിയ്ക്കട്ടോ?

  ReplyDelete
 33. പാവം സിയാദ്!!!

  ReplyDelete
 34. പ്രിയ ബ്ലോഗ് പ്രവര്‍ത്തകരേ,
  Kichu, മത്സരത്തിന്റെ രണ്ട് മണിക്കൂര്‍ നാല്‍പ്പതാം മിനുട്ടില്‍ ഉത്തരം പറഞ്ഞിരിക്കുന്നതിനാല്‍ ഇനി ആരെയും നമ്മള്‍ കാത്തിരിക്കേണ്ടതില്ല. ഉത്തരം പറയാന്‍ നമുക്ക് വിളിച്ച് കൂവിയാലോ..കൈപ്പള്ളിയോട്?
  :)

  ReplyDelete
 35. ഇവിടെ ഒരു കാഷ്യർ ഉണ്ടായിരുന്നത് കാണുന്നില്ലല്ലൊ കഴിഞ്ഞ ഓണം മുതലുള്ള ബോണസും പെറ്റിയും പെൻഡിങ്ങിലാ, വരുന്നോ അതോ വേറേ ആളിനെ വെക്കണോ?

  ReplyDelete
 36. സാജാ, സെയിം പിഞ്ച്..
  അതു ഞാനും പറയാനിരിയ്ക്കയായിരുന്നു...
  സ്കോര്‍മാഷ് ഏപ്രില്‍ ഫൂള്‍ പോസ്റ്റുണ്ടാക്കിയതോടെ വയ്യാണ്ടായോ?
  അതു കണ്ടാലല്ലേ മണുസന്‍മാര്‍ക്ക് ഒരു ഉന്മേഷം ഉണ്ടാവുള്ളൂ...

  (അവിടെ എപ്പൊ പോയി നോക്കിയാലു വിശ്വപ്രഭ ഉണ്ടാകും.. ഞാന്‍ കരുതിയത് അദ്ദേഹമണെന്നാ പുതിയ സ്കോര്‍ മാഷ്!! :) ) അല്ല ല്ലേ?

  ReplyDelete
 37. 47 തവണയും ശശിച്ചേട്ടന്റെ പേരു പരാമര്‍ശിച്ച അപ്പുവിന് ഒരു സല്യൂട്ട്..!


  ഇത്തവണ അപ്പുവിനെ കൈപ്സ് കടാക്ഷിക്കട്ടെ കൂട്ടത്തില്‍ വാഴ നനയുമ്പോള്‍ ചീരയും നനയുമല്ലൊ..!

  ReplyDelete
 38. കുഞ്ഞാ, അപ്പു വിശാലന്റെ പേര് പറയുമെന്നാ ഞാൻ ഓർത്തത്?
  എന്തുപറ്റിയാവോ, അല്പം ചിരിക്കാനുള്ള വക തന്നുകൊണ്ടിരുന്നതാ നോർമ്മലായെന്നാ തോന്നുന്നത്:)

  ReplyDelete
 39. ഹല്ലാ അപ്പൂനെന്നാ നാൽ‌പ്പതിയേഴ് ആയത്?
  കഴിഞ്ഞ ദിവസം ചാറ്റിൽ കണ്ടപ്പോൾ 44 എന്നല്ലേ പറഞ്ഞത്?

  ReplyDelete
 40. നാല്പത് കമെന്റില്‍ പൂട്ടിക്കെട്ടിയോ. കൈതമുള്ള് കളഞ്ഞ കൈതയോല പോലായല്ലോ പോസ്റ്റ്... എന്താ ആരൂല്യേ?

  കൈപള്ളീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ .... എല്ലാരും പെറ്റിക്കായി കാത്തിരിക്കുന്നു.

  -സുല്‍

  ReplyDelete
 41. ഉത്തരം പറയാൻ സമയമായി

  ReplyDelete
 42. ഇവിടെ 7 പേരെ മാത്രമെ കാണുന്നുള്ളു

  ReplyDelete
 43. ന്നാ മൂഹൂര്‍ത്തം തെറ്റിക്കാണ്ട് അതങ്ങ് പറയ്യാ...

  ReplyDelete
 44. മുഴുവന്‍ വായിക്കാതെയാണ് സിദ്ധാര്‍ത്ഥന്‍ എന്ന് അടിച്ചു വച്ചത്,,,ഒരു അത്യാവശ്യ ജോലി കഴിഞ്ഞ് തിരികെ വന്ന് അത് അറിയാതെ പബ്ലിഷ് ചെയ്തു പോയി...

  അപ്പോഴേക്കും കൈതമുള്ള്, കുട്ടന്‍ മേനോന്‍ എന്നിവരെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തിരുന്നു. കുട്ടന്‍ മേനോന്‍ നാട്ടിലായതിനാല്‍ അങ്ങേരെ വിട്ടു. അല്ലെങ്കില്‍ ആ ഗോവിന്ദന്‍ നായരുടെ ചായക്കട കുട്ടന്മേനോനില്‍ തന്നെ നിര്‍ത്തിയേനെ...

  ReplyDelete
 45. എന്നാൽ എല്ലാരും വന്ന സ്ഥിധിക്ക് പറയാം ലീ

  ReplyDelete
 46. അതിനു മുന്‍പ് ഒരു ക്ലൂ തരൂ കൈപള്ളീ....

  പ്ലീസ്..

  ചുമ്മാതല്ലല്ലൊ ചോദിച്ചിട്ടല്ലേ!!!

  -സുല്‍

  ReplyDelete
 47. ഈ സുല്ല് ആവശ്യപെട്ടതനുസരിച്ചു clue വേണമോ?

  ReplyDelete
 48. പറ മാഷെ..ഇത്തവണയെങ്കിലും അപ്പുണ്ണിയുടെ ഉത്തരം ശരിയാക്കിക്കൊടുക്കൂ, അല്ലെങ്കില്‍ വീണ്ടും കൈതച്ചേട്ടന്‍ ഉത്തരമായി വന്നുകൊണ്ടിരിക്കും..!

  ReplyDelete
 49. ഞാൻ പൊയി ഒരു coffee അടിച്ചിട്ട് വരാം
  ഇവിടെ weekendആയതുകൊണ്ടായിരിക്കും ആരെയും കാണുന്നില്ല

  ReplyDelete
 50. ഇതിനിടയില്‍ ആര്യനോ ദ്രാവിഡനോ എന്ന ചോദ്യം ബിന്ദുവിന്റെ പഴയ പോസ്റ്റിലും കൊണ്ടുചെന്നു... അതു ഒന്നു കൂടി വായിച്ചു. ...അതും ഇതിന്റെ ഒരു ഗുണം..

  ReplyDelete
 51. അതു ശരിയാ കുഞ്ഞാ....

  ഈ കൈത ഇതോടെ പറിച്ചു കളയാം എന്നു വിചാരിച്ചതാ...

  ഇനിയും നടക്കില്ലേ???

  -സുല്‍

  ReplyDelete
 52. അനില്‍ശ്രീ
  ഇനി എങ്ങനെ കരഞ്ഞാലും കിട്ടാനുള്ള petty കിട്ടും കുട്ട.

  ReplyDelete
 53. മാര്‍ച്ച് കഴിഞ്ഞതോടെ പഴയപോസ്റ്റുകളുടെ ലിസ്റ്റ് ഇവിടെ കാണാന്‍ പറ്റുന്നില്ലല്ലോ.
  റീഡറില്‍ ഒന്നൂടെ നോക്കി ഉറപ്പു വരുത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് നിശ്ചയമായും പെറ്റി കിട്ടിയേനെ.

  ദേവന്റെ പേര് പറയുമായിരുന്നു. ആകെ വായിച്ചപ്പോള്‍ ആ ഒരു പേരാണ് തോന്നിയത്.

  ReplyDelete
 54. ശരി ഉത്തരം: Shashi Chirayil

  http://www.blogger.com/profile/04095076500502553608

  ReplyDelete
 55. ഒരു കാര്യം കൂടി.... മറുമൊഴി ഇതിലെ കമന്റുകള്‍ കൊണ്ട് നിറയുന്നു എന്ന ഒരു ആരോപണമുണ്ട്.. മറുമൊഴിയിലേക്ക് കമന്റുകള്‍ തിരുച്ചു വിടാതിരിക്കുന്നതിനേ കുറിച്ച് ചിന്തിച്ചു കൂടേ?

  (ആവശ്യമുണ്ടെന്ന് ഞാന്‍ പറയുന്നില്ല... മറ്റുള്ളവരുടെ ഒക്കെ അഭിപ്രായം എന്താണെന്ന് അറിയാനാ..)

  ReplyDelete
 56. Shashi Chirayil
  http://www.blogger.com/profile/04095076500502553608

  ReplyDelete
 57. പെറ്റി ഒരു പ്രശ്നമില്ല കൈപ്പള്ളീ... അല്ലാതെ തന്നെ ആവശ്യത്തിനുണ്ട്.. കുറക്കണ്ട.

  ReplyDelete
 58. ഏയ്....
  എഴുന്നേല്‍ക്കപ്പൂ... എഴുനേല്‍ക്ക്....

  അനിലാ കുറച്ചു വെള്ളമെടുക്കൂ.... മുഖത്ത് തെളിക്കാനാ...
  ഏയ്....
  എഴുന്നേല്‍ക്കപ്പൂ... എഴുനേല്‍ക്ക്....


  -സുല്‍

  ReplyDelete
 59. കുഞ്ഞന്‍ said...
  ഞാന്‍ സീരിയസ്സാണ് എന്നാല്‍ അബ്നോര്‍മല്‍ അല്ല...കൈപ്സ് മാഷെ..ബ്ലോഗേഴ്സ് ഒരു പരിധിവരെ ഈ മത്സരത്തില്‍ പങ്കെടുക്കുന്നത് മറുമൊഴിയില്‍ വരുന്ന കമന്റുകള്‍ നോക്കിയല്ലെന്നാണ് എനിക്കറിയാന്‍ പറ്റിയത്. മറുമൊഴിയില്‍ ഈ മത്സരത്തിലെ കമന്റുകള്‍ നിറയുമ്പോള്‍ അത് മറ്റു പോസ്റ്റുകളുടെ കമന്റുകള്‍ അതില്‍ ഒലിച്ചുപോകുന്നു. ആയതിനാല്‍ ഈ പോസ്റ്റിന്റെ കമന്റുകള്‍ മറുമൊഴിയില്‍ നിന്നും മാറ്റിവിടുകയായിരുന്നെങ്കില്‍ നന്നായിരുന്നു...ഞാന്‍ നോര്‍മലായി..!

  02-Apr-2009 17:19:00

  ReplyDelete
 60. ഈ പോസ്റ്റുകളുടെയൊന്നും പേരു മാറ്റുന്നില്ലേ കൈപള്ളീ...
  ഇനി മറന്നു പോയിട്ട് എന്നോട് ചോദിക്കരുത്.. ഒരിക്കല്‍ പറഞ്ഞു തന്നതല്ലേ... അതു നോക്കി എഴുതു.

  -സുല്‍

  ReplyDelete
 61. 2-2,5-5,5-5,3-3,
  ഇതുവരെ ശരിയാണോ കിട്ടുണ്ണിയേട്ടാ?
  ഇതുവരെ വളരെ ശരിയാ പറ
  ങുഹും
  ബാക്കി,6.....6, 0.......0,
  എന്തുവാ പറഞ്ഞേ 8......8
  ധോം!!
  അടിച്ചു മോളേ...ങേഹേ
  .....:)

  ReplyDelete
 62. മേരാ ഉത്തര്‍ ഹേ കൈതമുള്ള് ഓര്‍ ശശിയേട്ടന്‍ ഏകീ ഹേ..

  http://www.blogger.com/profile/04095076500502553608

  ReplyDelete
 63. സ്വോറീ കൈപ്പ്സ് ചായ കുടിക്കമ്പോയി ഉത്തരവുമായി വന്നത് കണ്ടീല സത്യായിട്ടും കണ്ടീല.

  ReplyDelete
 64. ഏറൂ നിനക്ക് പോയിന്റുണ്ട്...

  മൈനസ്സാണെന്നു മാത്രം.

  സുയ്പാക്കല്ലെ സുലൈമാനെ.

  -സുല്‍

  ReplyDelete
 65. ഏപ്രില്‍ മൂന്ന് 20:00

  നാളെയാണല്ലേ അടുത്തത്... സമാധാനായി. എല്ലാര്‍ക്കും ഹാപി വീകെന്റ്.

  -സുല്‍

  ReplyDelete
 66. അവസാനം നടന്ന മൂന്ന് മത്സരങ്ങളുടെ പേരു മാറ്റുന്നതില്‍ ക്വിസ് മാസ്റ്ററും സ്ക്കോര്‍ ബോര്‍ഡ് അപ്ഡേറ്റ് ചെയ്യുന്നതില്‍ അഡ്മിനും വീഴ്ച്ച കാണിക്കുന്നുണ്ട്. ഇതിനൊന്നും പെറ്റിയടിക്കാന്‍ ഒരു വകുപ്പുമില്ലേ..? സുല്ലേ, സാജാ, കുഞ്ഞ്ഞാ .. ഒന്നു പറയൂ...

  ReplyDelete
 67. ""അനില്‍ശ്രീ... said...
  ഒരു കാര്യം കൂടി.... മറുമൊഴി ഇതിലെ കമന്റുകള്‍ കൊണ്ട് നിറയുന്നു എന്ന ഒരു ആരോപണമുണ്ട്.. മറുമൊഴിയിലേക്ക് കമന്റുകള്‍ തിരുച്ചു വിടാതിരിക്കുന്നതിനേ കുറിച്ച് ചിന്തിച്ചു കൂടേ?""

  അനിലിന്റെ ആ അഭിപ്രായത്തോടു എനിക്കും യോജിപ്പാണ്. ‘കൊരട്ടി’ വെച്ച് കമന്റിയാല്‍ അത് മറുമൊഴിയില്‍ വരുന്നത് തടയാനകില്ലേ? മറുമൊഴി നോക്കിയല്ലല്ലോ ഇപ്പോ ഇതിലാരും പങ്കെടൂക്കുന്നതും കമന്റുന്നതും.

  ReplyDelete
 68. ഹൊ പുലി വരുന്നേ പുലി എന്നു പറഞ്ഞ പോലെയായി കാര്യം. കൈതമുള്ള് ശശിയേട്ടന്‍ എന്നു ഇത്രനാളും വിളിച്ചു കൂവിയിട്ടു അങ്ങേരിതുവരെ വന്നില്ലായിരുന്നു. അവസാനം കൂവാതിരുന്നപ്പോള്‍ ആളിതാ വന്നു പോയി :(

  എന്തായാലും ഇനി ആ പേരു ഇവിടെ ആരും ആവര്‍ത്തിക്കില്ലല്ലോ :)

  ReplyDelete
 69. ഹ..ഹ..ഹ..ഹ..ഹ..
  ഹ..ഹ..ഹ..ഹ..ഹ..
  ഹ..ഹ..ഹ..ഹ..ഹ..

  അങ്ങനെ ശശിയേട്ടന്റെ ഉത്തരങ്ങളില്‍ കൂടി ഞാനും പാസ്സായി...അതും 12 + 3 മാര്‍ക്കില്‍.... !! ഇതുവരെ മയങ്ങികിടക്കുവായിരുന്നു.... സുല്ല് വെള്ളം തളീച്ചപ്പോഴാണുര്‍ന്നത്..


  ഇനി ഒരു സീരിയസ് കാര്യം.....
  ഈ ബ്ലോഗിലെ കമന്റുകള്‍ മറുമൊഴിയിലേക്ക് തിരിച്ചു വിടേണ്ട എന്നുതന്നെയാണ് എന്റെയും അഭിപ്രായം. കാരണം ഇവിടെ നമ്മള്‍ പറയുന്ന പല കമന്റുകളും ഒരു ചാറ്റ് പോലെയാണ്, പരസ്പരം അറിയാവുന്നവര്‍ തമ്മിലുള്ള തമാശ നിറഞ്ഞ ചാറ്റ്. ഇതെല്ലാം കൂടെ വെട്ടിത്തുറന്ന് വിട്ട മറുമൊഴി നമ്മള്‍ നിറയ്ക്കുന്നതെന്തിനാണ്? ഇവിടുത്തേക്കുള്ള വായനക്കാരാരും മറുമൊഴി വഴിയല്ല വരുന്നതെന്നാണ് എനിക്കു തോന്നുന്നത്. ഇവിടെനിന്നുള്ള നൂറും നൂറ്റമ്പതും ഇരുന്നൂറും കമന്റുകളാല്‍ മറുമൊഴിയിലെ മറ്റു കമന്റുകളെ ബ്ലോക്കുചെയ്യേണ്ടതില്ല, ഇതൊരു സ്വകാര്യ - എന്നാല്‍ ഓപ്പണായ - സൌഹൃദമുറിയായി ഇരുന്നോട്ടെ..

  ReplyDelete
 70. എല്ലാവരും കൊരട്ടി ഇടുക എന്നു പറയുന്നതിലും നല്ലതല്ലേ മറുമൊഴിയിലേക്ക് തിരിച്ചു വിടാതിരിക്കല്‍.. അഗ്രിഗേറ്ററില്‍ ലിസ്റ്റ് ചെയ്യുന്നുണ്ടല്ലോ... അതു പോരേ
  qw_er_ty

  ReplyDelete
 71. അപ്പു, കറക്റ്റ്, ഗോമ്പറ്റീഷന്‍ പോപ്പുലര്‍ ആയ സ്ഥിതിക്ക് ഈ സ്വകാര്യ സംഭാഷണങ്ങളും മറ്റും മറുമൊഴിയിലേക്ക് പോയി മറ്റു പോസ്റ്റുകളുടെ കമന്റുകള്‍ക്ക് തടസ്സമാകാതിരിക്കുന്നതാണ് നല്ലത്. അതിനു വേണ്ടി എന്തു ചെയ്യാമെന്നു നിര്‍ദ്ദേശിക്കുക.

  ReplyDelete
 72. അനില്‍ശ്രീ താങ്ക്സ്
  ആ കുന്ത്രാണ്ടം എന്താണെന്ന് അറിയാത്തതുകൊണ്ടാണ് അത് ഇടാഞ്ഞത്. :) അതു തപ്പിനടക്കുകയായിരുന്നു. ഇനി മറക്കില്ല :)
  qw_er_ty

  ReplyDelete
 73. അപ്പു...

  അന്യോന്യം അറിയാവുന്നവര്‍ മാത്രം പോരാ... പുതിയവരും കടന്നു വരണം... പങ്കെടുക്കാന്‍ ഇഷ്ടമുള്ള പലരും ഉണ്ടെന്ന്‍ (കഴിഞ്ഞ ഒരു പോസ്റ്റിലെ) അപ്പൂട്ടന്റെ കമന്റില്‍ നിന്ന് മനസ്സിലായി. അങ്ങനെയുള്ളവരേയും പങ്കെടുപ്പിക്കണം. അപ്പൂട്ടന്റെ പേര് ഇവിടെ നേരത്തെ ഗസ്സ് ചെയ്തിട്ടുണ്ടെന്നത് വേറെ കാര്യം....

  ഇവിടെയുള്ളവര്‍ തന്നെ തങ്ങളുടെ മെയില്‍ ലിസ്റ്റില്‍ ഉള്ള കൂട്ടുകാര്‍ക്ക് ഓരോ മെയില്‍ അയച്ച് അവരെ ഇതിലേക്ക് ക്ഷണിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്.

  qw_er_ty

  ReplyDelete
 74. മറുമൊഴിയില്‍ ഈ ഫില്‍റ്റെര്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നറിയില്ല.. പിന്മൊഴിയില്‍ ഉണ്ടായിരുന്നു... മറുമൊഴിയിലും കാണും എന്ന് പ്രതീക്ഷിക്കുന്നു.

  qw_er_ty

  ReplyDelete
 75. ഈ കൊരണ്ടി മറുമൊഴിയില്‍ പ്രവര്‍ത്തിക്കുമോ? ആവോ എനിക്കറീയില്ല, കൈപ്പള്ളിതന്നെ പറയട്ടെ. പണ്ട് പിന്‍‌മൊഴിയില്‍ ഈ സംഭവം പ്രവര്‍ത്തിച്ചിരുന്നത് ഏവൂരാന്‍ അങ്ങെനെയുള്ള കമന്റുകള്‍ ഫില്‍റ്റര്‍ ചെയ്യുവാനായി എന്തോ കോഡ് ഉള്‍പ്പെടുത്തിയിരുന്നതിനാലാണെന്നാണ് എനിക്ക് മനസ്സിലായത്.

  ReplyDelete
 76. ശിശുവേ, ഇപ്പോള്‍ മനസ്സിലായോ ഞാനെന്തിനാ ശിശുവിനേയും കൈത എന്നു ഗസ് ചെയ്തതെന്ന്

  ReplyDelete
 77. qw_er_ty marumozhiyil work cheyyilla. athu pinmozhiyile work aavu.. athu poottippoyi.

  -sul

  ReplyDelete
 78. ഈ ഈവന്റിന്റെ കമന്റുകള്‍ മറുമൊഴിയില്‍ ചെന്നു മറിയുന്നതു കൊണ്ട് മറ്റു പോസ്റ്റുകള്‍ വായിയ്ക്കാന്‍ കഴിയുന്നില്ല എന്ന പരാതി ഉത്ഭവിച്ചത് പോസ്റ്റുകള്‍ വാ‍യിക്കാന്‍ കഴിയാത്തതു കൊണ്ടുണ്ടായ വിഷമത്തില്‍ നിന്നോ നിരാശയില്‍ നിന്നോ അല്ലാ എന്നു മനസ്സിലാക്കി കൊണ്ടു തന്നെ എന്റെ അഭിപ്രായവും മറുമൊഴിയിലേയ്ക്ക് ഇവിടുത്തെ കമന്റുകള്‍ തിരിച്ചു വിടുന്നത് അവസാനിപ്പിയ്ക്കണം എന്നതാണ്. ഈ ഈവന്റിനെ ഏതെങ്കിലും തരത്തില്‍ വിമര്‍ശിയ്ക്കാന്‍ ലഭിച്ച ഒരു അവസരത്തെ ചിലര്‍ നന്നായി ഉപയോഗപ്പെടുത്തീ എന്ന് മനസ്സിലാക്കി കൊണ്ടു തന്നെയാണ് ഈ അഭിപ്രായത്തിലേയ്ക്ക് ഞാനും എത്തിയത്.

  മറുമൊഴിയില്‍ നിന്നും ഈവന്റിനെ ഒഴിവാക്കണം. അതു കാരണം ആര്‍ക്കെങ്കിലും ബ്ലോഗ് പോസ്റ്റുകള്‍ വായിക്കാന്‍ കഴിയുന്നില്ലാ എങ്കില്‍ ഈ ഈവന്റിന്റെ ധരമ്മം തന്നെ ചോദ്യം ചെയ്യപ്പെട്ടേയ്ക്കാം. കൂടുതല്‍ വായന കൂടുതല്‍ ബ്ലോഗു പരിചയം കൂടുതല്‍ സൌഹൃദം ഇതാണ് ഈ ഈവന്റ് മുന്നോട്ടു വെയ്ക്കുന്ന സന്ദേശം.

  ഹാപ്പി ഗോമ്പീഷന്‍

  ReplyDelete
 79. തീര്‍ച്ചയായും യോജിക്കുന്നു.
  അപ്പോള്‍ ഒരു തീരുമാനമുണ്ടാവട്ടെ..

  ReplyDelete
 80. മറുമൊഴിയിലേക്ക് comment പോകുന്നതുകൊണ്ടു് എന്താണു് പ്രശ്നം?
  ഒരു ബ്ലോഗിന്റെ comment ഇത്രമാത്രമേ ആകാൻ പടുള്ളു എന്നു വല്ല നിയമവും marumoziയിൽ ഉള്ളതായി അറിവില്ല.

  മാത്രമല്ല ഇവിടെ നടക്കുന്ന ചർച്ചകളിൽ ആരെയും തെറി പറയുന്നില്ല.

  ബ്ലോഗിൽ pornography ഇല്ല

  ഈ മത്സരങ്ങൾ ആരുടെയെങ്കിലും എന്തെങ്കിലും വൃണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഇവിടെ ആ വിവരം അറിയിക്കേണ്ടതാണു്.

  ReplyDelete
 81. ഗോമ്പറ്റീഷന്‍ ബ്ലോഗ് നടത്തിപ്പുകാരന്റെ തീരുമാനം അതാണെങ്കില്‍ അങ്ങനെതന്നെ നടക്കട്ടെ...

  ReplyDelete
 82. കൈപ്പള്ളി എന്തേ അങ്ങനെ പറയാന്‍..?
  ഇവിടെ ഈയൊരാവശ്യം ഉന്നയിച്ചവരെല്ലാം അതിന്റെ കാര്യ കാരണങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടുമുണ്ടല്ലോ... :)

  ReplyDelete
 83. മറുമൊഴിയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണോ അല്ലയോ ഈ ബ്ലോഗ് എന്നല്ല. മറ്റു ബ്ലോഗ് പോസ്റ്റ് കമന്റുകള്‍ക്ക് മറൂമൊഴിയില്‍ വരാനുള്ള/പ്രദര്‍ശിപ്പിക്കാനുള്ള അവസരത്തെ അതു തടസ്സമാകുന്നുണ്ടോ എന്നതും കൂടീയാണ്. ഇതില്‍ കമന്റിടുന്നവര്‍ക്കു മറുമൊഴിയില്‍ വരുന്ന കമന്റുകളില്‍ ധാര്‍മ്മികമായി എന്തെങ്കിലും ചെയ്യാന്‍ പറ്റാനാവുമോ എന്നതുമാണ്. അത്രേള്ളു. ഞാന്‍ അറീഞ്ഞിടത്തോളം qw_er_ty മറുമൊഴിയിലും പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ്. കൂടുതലൊന്നും അറിയില്ല

  qw_er_ty

  ReplyDelete
 84. ഹ ഹ ഹ ഹ ഹ ഹൊ ഹൊ ഹൊ

  ഞാനും ബോധം കെട്ടു കിടക്കയായിരുന്നു..ഇപ്പൊ എണീറ്റു. ആദ്യമായാ ctrl C ctrl V onnu മാറിയത്. എന്തായലും ഞാന്‍ ഹാപ്പി. അതു ഉത്തരം ശശിയേട്ടന്‍ വഴിയായതിനാല്‍ ഡബിള്‍ ഹാപ്പി....

  അപ്പൂസേ... ഗൊഡ് ഗൈ.. ( ഇങ്ങനെ പറഞ്ഞു പറഞ്ഞ് ഉള്ള മലയാളം കൂടി കല്ലത്താവുമോ പടച്ചോനേ!!!)

  ഇനിഒരു രഹസ്യം
  ഉത്തരിച്ചു കഴിഞ്ഞു ശശിയേട്ടനെ ചാറ്റില്‍ കിട്ടി. ഹല്ലോ എന്നു വിളിച്ചപ്പോള്‍ ആരോ ഞെട്ടുന്ന ശബ്ദം കെട്ടു... ഗൊച്ചു ഗള്ളന്‍...

  ഒറ്റ ക്ലുവില്‍ നിന്നാ ഞാന്‍ ഗസ്സിയേ..

  3 വരം കിട്ടിയാല്‍.... ഉടന്‍ ഒരു കറക്ക്.. ചേച്ചിക്ക്.

  പിന്നെ വിശാലന്‍ വെട്ടിയ ചാലിലൂടെ മന്ദാകിനിയായി ഒഴുകി ബൂലോഗത്ത് എത്തിയത്.

  കൈത സാറേ..
  ഉത്തരങ്ങളിലെ ചെറിയ നര്‍മങ്ങള്‍‍ ഗല ഗലക്കീട്ടാ.

  കാഷ്യറെ കുറച്ച് മുമ്പ് വിളിച്ചു ചോദിച്ചേ ഉള്ളൂ പെറ്റി കൂട്ടിക്കഴിഞ്ഞൊന്ന്

  “പ്രിയ ബ്ലോഗ് പ്രവര്‍ത്തകരേ,
  Kichu, മത്സരത്തിന്റെ രണ്ട് മണിക്കൂര്‍ നാല്‍പ്പതാം മിനുട്ടില്‍ ഉത്തരം പറഞ്ഞിരിക്കുന്നതിനാല്‍ ഇനി ആരെയും നമ്മള്‍ കാത്തിരിക്കേണ്ടതില്ല“

  -- ഷിഹാബേ രസിച്ചൂട്ടാ.

  വല്യമ്മായിക്കിതു ആദ്യം തെറ്റിയത് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല...

  ആദ്യത്തെ ഉത്തരം വല്യമ്മായിയുടേതാകുമെന്നാ ഞാന്‍ കരുതിയത്.

  ReplyDelete
 85. കിച്ചൂവേച്ചീ, വല്യമായി നാല്‍പ്പത്തിയാറാം മത്സരത്തില്‍ (ഞങ്ങള്‍ കുറേപ്പേരോടോപ്പം) “ചൂടുവെള്ളത്തില്‍“ വീണ് ആദ്യമായി പരാജയം അറിഞ്ഞതാണ്. അതിനു തൊട്ടുപുറകേ വന്ന ഗൊമ്പിയില്‍ അതേ ഉത്തരം വീണ്ടും പറയേണ്ട എന്നു കരുതിക്കാണും.. :-)

  അപ്പോ ദേകിടക്കുന്നു.. വീണ്ടും. !!

  അതുകൊണ്ടാണ് കൈതേട്ടനെ ഗസ് ചെയ്യാതെ പോയത്...
  സത്യത്തില്‍ ഇത് ശരിയാവുമെന്ന് എനിക്കും അത്ര ഉറപ്പ് പോരായിരുന്നു. അനുഭവം ഗുരു! ലോട്ടറി അടിച്ചപ്പോള്‍ ഇന്നച്ചനുണ്ടായ സ്ഥലജല വിഭ്രാന്തി എനിക്കും ഉണ്ടായി..

  കൊരട്ടി യിട്ടില്ലെന്നു വേണ്ടാ..

  qw_er_ty

  ReplyDelete
 86. ഷിഹാബ് മൊഗ്രാലേ,
  കൈപ്പള്ളി ഇവിടെ വന്ന അഭിപ്രായങ്ങള്‍ക്കുള്ള മറുപടി ആയല്ല ആ കമന്റ് ഇട്ടത്. ഈ ഈവന്റിന്റെ കമന്റുകള്‍ മറുമൊഴിയിലേയ്ക്ക് അനര്‍ഗ്ഗളം നിര്‍ഗ്ഗളിയ്ക്കുന്നു അതിനാല്‍ മറ്റു പോസ്റ്റുകള്‍ ഒന്നും വായിയ്ക്കാന്‍ കഴിയുന്നില്ല എന്ന പരാതിയുമായി ഒരു സഹോദരന്‍ അദ്ദേഹത്തിന്റെ ബ്ലോഗില്‍ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്. മറുമൊഴിയില്‍ വരുന്ന കമന്റിലൂടെ മാത്രം ബ്ലോഗ് വായന പൂര്‍ണ്ണമാകും എന്ന് കരുതുന്ന ഒരാളല്ല ആ പോസ്റ്റ് ഇട്ടതും. മറുമൊഴി സബ്സ്ക്രൈബ് ചെയ്യാത്ത നൂറു കണക്കിനു ബ്ലോഗുകള്‍ ഉണ്ട് എന്ന വസ്തുത നിലനില്‍ക്കേ ഈ ഈവന്റിന്റെ കമന്റുകള്‍ വന്നു നിറയുന്നതു കൊണ്ട് ബ്ലോഗ് പോസ്റ്റുകള്‍ വായിയ്ക്കാന്‍ കഴിയുന്നില്ല എന്ന പരിഭവത്തോടെ പൊസ്റ്റിട്ടതിന്റെ രാഷ്ട്രീയം വേറെയാണ്.

  അത് നന്നായി മനസ്സിലാക്കി കൊണ്ട് തന്നെയാണ് ഞാന്‍ മറുമൊഴിയിലേയ്ക്ക് ഈ ബ്ലോഗില്‍ നിന്നുള്ള കമന്റുകള്‍ ഒഴുകുന്നത് ഒഴിവാക്കണം എന്ന് പറഞ്ഞത്. കാരണം വ്യക്തമാണ്. ഈ ഈവന്റ് വായനക്ക് തടസ്സമാകുന്നുണ്ട് എന്ന് ഒരാള്‍ക്ക് ആരോപണം ഉന്നയിയ്ക്കാന്‍ മറുമൊഴി ഒരു കാരണമാകുന്നുണ്ട് എങ്കില്‍ അതെന്തിനു നാമായി വെച്ചു കൊണ്ടിരിയ്ക്കണം?

  അത്രയേ ഉള്ളൂ‍.

  ReplyDelete
 87. മറുമൊഴി നെറഞ്ഞ് കവിഞ്ഞ് അണ്ണന്മാരുടെ വായന ബ്ലോക്കായോ..അറിഞ്ഞില്ലാരുന്നല്ല്...

  എല്ലാരും കൂടി ഓടിവന്ന് ഓഫടിച്ച് ഇതൊന്നു ഇരുന്നൂറ് കടത്തിക്കേ...

  ReplyDelete
 88. കഴിഞ്ഞ മത്സരത്തില്‍ കൈപ്പള്ളി ഇട്ട താഴെപ്പറയുന്ന കമന്റിനുള്ള മറുപടി (എന്റെ ചില ചിന്തകള്‍ ചേര്‍ക്കുന്നു എന്നതല്ലാതെ കൈപ്പള്ളി-യെ വിഷമിപ്പിക്കാന്‍ പറയുന്നതല്ല കേട്ടോ :-) )

  >>>☮ Kaippally കൈപ്പള്ളി ☢ said...
  >>ജോഷി എന്ന ബ്ലൊഗ്ഗറുറ്റെ ശ്രദക്ക്
  >>താങ്കളുടെ profileൽ Um al Quwainയിൽ നിന്നും മേലൊട്ടു നോക്കുമ്പോൾ കാണുന്ന ശൂന്യാകാശം പോലെ കിടക്കുകയാണല്ലോ.
  >>പെട്ടന്ന് യഥാർത്ഥ പ്രോഫൈൽ സമർപ്പിച്ചു മറുപടി എഴുതുക. ഇല്ലാത്തപക്ഷം pointകൾ cancel ചെയ്തു് ഭാവി മത്സരങ്ങലിൽ point ലഭിക്കുന്നതല്ല. GPC ഭാഗം 2B/4 വായിച്ചു നോക്കുക
  02-Apr-2009 11:24:00

  1. ഇതൊരു സൌഹൃദ മത്സരം ആണ് എന്നത് കൊണ്ടും ഇനിയും വായിച്ചിട്ടില്ലാത്ത ബ്ലോഗുകളെയും ഇനിയും അറിയില്ലാത്ത ബ്ലോഗര്‍മാരെയും പരിചയപ്പെടാന്‍ കഴിയുന്നത്‌ കൊണ്ടും ആണ് ഈ മത്സരം ഇങ്ങനെ മുന്‍പോട്ടു പോവുന്നത്. ഈ അടുത്ത ഇടക്ക് മാത്രമാണ് GPC ഭാഗം 2B/4 [ഉത്തരങ്ങൾ എഴുതുന്ന വ്യക്തിക്ക് മാസം (3) പ്രായമുള്ള ഒരു (1) blogഉം അതിൽ കുറഞ്ഞപക്ഷം പത്ത് (10) post എങ്കിലും ഉണ്ടായിരിക്കണം] നിയമാവലിയില്‍ ഉള്‍പ്പെടുത്തിയത്. അത് തന്നെ ഞാന്‍ മനസ്സിലാക്കിയത് "മത്സരത്തിനു വേണ്ടി ഉത്തരം എഴുതുന്നയാള്‍" എന്ന അര്‍ത്ഥത്തിലാണ്. അതല്ല ഈ മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും വേണ്ട അടിസ്ഥാന യോഗ്യത ആണ് അത് എന്ന് ഇന്നലത്തെ കമന്റില്‍ നിന്നുമാണ് മനസ്സിലാക്കിയത്. അത് നേരത്തെ അറിഞ്ഞിരുന്നേല്‍ ഉത്തരങ്ങളൊന്നും ഇടില്ലായിരുന്നു.

  2. ഞാന്‍ 'അനോണി' ആണ് എന്ന പരാതി ലഭിച്ചത് കൊണ്ടാണ് ഈ കമന്റ് ഇട്ടതു എന്ന് കൈപ്പള്ളി പറഞ്ഞു. അതുകൊണ്ടു തന്നെ ഞാന്‍ അനോണി അല്ല എന്ന വിവരം ഇതിനാല്‍ ധരിപ്പിക്കട്ടെ. ഈ മത്സരം തുടങ്ങിയത് മുതല്‍ ഇന്ന് വരെ മത്സരത്തിന്റെ മൂഡ്-നു ചേരാത്ത എന്തേലും കമന്റ് ഞാന്‍ ഇവിടെ പോസ്റ്റിയിട്ടുണ്ടോ? പ്രൊഫൈല്‍-ഇല്‍ ആവശ്യമില്ലാത്ത സ്വകാര്യവിവരങ്ങള്‍ നല്‍കുന്നതാണ് ഒരാളെ സനോണി ആക്കുന്നതെങ്കില്‍ അതിലെ അര്‍്ത്ഥശൂന്യത, ഞാന്‍ പറയാതെ തന്നെ വ്യക്തമല്ലേ? പിന്നെ മലയാളത്തില്‍ ഇത് വരെ ബ്ലോഗിത്തുടങ്ങിയിട്ടില്ല എന്നത് കൊണ്ടു പ്രൊഫൈല്‍-ഇല്‍ ബ്ലോഗ് ഒന്നും നല്‍കിയില്ല. ശരിയായ പേരും എവിടെ ജീവിക്കുന്നു എന്നതും അതില്‍ നല്കിയിട്ടുണ്ട്. ഇനിയും ആര്‍ക്കെങ്കിലും പരാതി ഉണ്ടെങ്കില്‍, അല്ലെങ്കില്‍ കൂടുതല്‍ വിവരം വേണമെങ്കില്‍ g-talk-ഇല്‍ അറിയിക്കുക (ഐ. ഡി.: joshyja).

  3. ഈ മത്സരത്തില്‍, അല്ലെങ്കില്‍ വേണ്ട ബൂലോഗത്തില്‍ തന്നെ എഴുതുന്നവരില്‍ ആരെയും (ലാപ്പുട-യെ ഒഴിച്ച്, കവി എന്റെ ജുനിയര്‍ ആണ്) എനിക്ക് വ്യക്തിപരമായി അറിയില്ല. ഈ മത്സരത്തില്‍ പോയന്റ് നിലയില്‍ ഞാന്‍ ആദ്യ പത്തില്‍ ആണ് എന്നതാണ് പരാതികള്‍ക്ക് അടിസ്ഥാനമെങ്കില്‍ എനിക്കൊന്നും പറയാനില്ല. ഞാന്‍ മലയാളത്തില്‍ ബ്ലോഗുന്നില്ല എന്നതിനാല്‍ 'ആയോഗ്യപയലെ പുറത്ത്' എന്നാണെങ്കില്‍ സന്തോഷം ! ഭൂരിപക്ഷം പറഞ്ഞാല്‍, എന്റെ പോയന്റ് ഒക്കെ എടുത്തു കളഞ്ഞു മത്സരത്തില്‍ നിന്നും പുറത്താക്കൂ. ജനാധിപത്യം പുലരട്ടെ.


  qw_er_ty

  ReplyDelete
 89. ജോഷി അണ്ണന് എന്റെ പിന്തുണ :)

  അണ്ണന്‍ മത്സരിക്കണം. അണ്ണന് ന്യായമായ പോയിന്റ്സും കൊടുക്കണം

  ReplyDelete
 90. ജോഷി
  profile update ചെയ്തതോടെ പ്രശ്നം കഴിഞ്ഞു

  ReplyDelete
 91. ഒരു കാര്യം എല്ലാവരും മനസിലാക്കുക.
  ഗോമ്പറ്റീഷൻ എന്ന ബ്ലോഗിന്റെ ഏറ്റവും വലിയ വിജയം നിങ്ങൾ ഓരോരുത്തരുടേയും സൌഹൃതവും സഹകരണവും മൂലമാണു്. എല്ല egoകളും മാറ്റി വെച്ചു് നിങ്ങൾ സന്തോഷിക്കുന്നതാണു് ഇതിന്റെ വിജയം.

  ചില സുഹൃത്തുക്കൾക്ക് ഈ ഈവന്റിന്റെ വിജയം ഒരു വിധത്തിലും സഹിക്കാൻ കഴിയാത്തതു് കാരണം പലയിടത്തും ഇരുന്ന് ചുരണ്ടുന്നുണ്ട് എന്നുള്ള വിവരം നിങ്ങൾക്കും അറിയാമല്ലോ.

  അവർ പാവങ്ങൾ. അവര്‍ക്കുള്ള വിഷമം അവര്‍ ഓലിയിട്ട് തീര്‍ക്കട്ടെ. അവർക്ക് വേണമെങ്കിൽ ഇവിടെ വരാം, പങ്കെടുക്കാം. ഇവിടെ group ഇല്ല എല്ലാവർക്കും വരാം. ഇവിടുഉള്ള groupൽ ഞാനും പാവം അഞ്ചലും മാത്രമാണു്.

  ReplyDelete
 92. ആ പോസ്റ്റ് ഇപ്പഴാ കണ്ടെ.. അതൊക്കൈ ഇതിന്റെ ഭാഗമല്ല്യോ

  ബ്ലോഗും ചാറ്റും തമ്മിലുള്ള വ്യത്യാസം എന്താന്ന്‍ ചോദിച്ചാല്‍ അതാണ് ഗോം.
  ബ്ലോഗില്‍ ഗോമ്പറ്റീഷന്‍ നടക്കും. ചാറ്റില്‍ ഗോം ഇല്ലാത്തെ പെറ്റീഷനേ നടക്കൂ. ഒരു കുഞ്ഞു സംശയം ചോയിച്ചേന് ഇത്രേമൊക്കെ പറയാനൊണ്ടോ..

  ReplyDelete
 93. എന്തായാലും ഇവിടെ ഇനി off അടിച്ചിട്ട് ബാക്കി കാര്യം.

  എവിടെ sull എവിടെ അഗ്രജൻ.

  വരു. മറുമൊഴിയിൽ എന്തു സംഭവിക്കും എന്നൊന്നു അറിയണമല്ലോ

  ReplyDelete
 94. ഓഫൊന്നുക്ക് എത്ര പോയിന്റ് തരും... അതാദ്യം പറ...
  പെട്ടെന്ന് വേണ്ട... ആലോചിച്ച് പറഞ്ഞാ മതി... അപ്പോഴേക്കും ഞാന്‍ പീഡ്യേ പോയി പലവ്യഞ്ജനം വാങ്ങീട്ട് വരാം...

  ReplyDelete
 95. അപ്പു ഹാജരുണ്ടോ ഇവിടെ? ഇന്നലെ എന്താരുന്നു confidence !

  ReplyDelete
 96. കയിപ്പ്‌അള്ളീ അണ്ണാ ഇന്നിനി മത്സരങ്ങള് ഇല്ലേ?

  ReplyDelete
 97. അശ്ശരത്തെറ്റ് പൊറുക്കണേ കൈപ്പള്ളി ജീ. :)

  ReplyDelete
 98. ഞാന്‍ വന്നൂ.. ജോഷിയണ്ണന്‍ ഉറങ്ങിയില്ലേ?

  ReplyDelete
 99. ഇല്ല. lunch കഴിക്കുന്നു. :-)

  ReplyDelete
 100. ജോഷിയണ്ണേ, പോവല്ലേ.. കൈപ്പള്ളീയണ്ണന്‍ പറഞ്ഞതു കേട്ടല്ല.. പ്രൊഫൈല്‍ അപ്ഡേറ്റ് ചെയ്തുതോടെ പ്രശ്നം തീര്‍ന്നില്ലേ.ഇവിടെ പോയിന്റൊകെ ആര്‍ക്കുവേണം.. ജോഷി നല്ല ഡീസന്റായിട്ടല്ലേ ഇതുവരെ നിന്നത്.. അതുകൊണ്ട് അണ്ണന്‍ പോകണ്ടാ..

  ReplyDelete
 101. ഇന്നലെ പെണ്ണുമ്പിള്ളേം കൂട്ടി ഒരസുഖോമില്ലാത്ത ഈ ശശിയേട്ടന്‍ എന്റെ ഫാര്‍മസിയില്‍ ഒരു മണിക്കൂറ് നിന്ന് ചാറ്റ് നടത്തിയിട്ട് ഒരു സൂചനപോലും തന്നില്ലല്ലോ?

  ദുഷ്ടന്‍

  ReplyDelete
 102. അല്ലെങ്കില്‍ തന്നെയും ജോഷി നല്ലൊരു ബ്ലോഗ് വായനക്കാരന്‍ ആണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പലയിടത്തും ജോഷിയുടെ കമന്റുകള്‍ കണ്ടതായിട്ടാണ് ഓര്‍മ്മ. സത്യത്തില്‍ ബ്ലോഗ് എഴുത്തുകാരല്ല ബ്ലോഗ് വായനക്കാരല്ലേ ബ്ലോഗിങ്ങിന്റെ ശക്തി. അതു കൊണ്ട് തന്നെ ജോഷിയ്ക്ക് എന്തെങ്കിലും അയിത്തം കല്പിയ്ക്കേണ്ടതില്ല എന്നതാണ് ശരിയ്ക്കും ശരി.

  മൊയലാളി അപിപ്രായം നേരത്തേ പറഞ്ഞതു കൊണ്ട് ഇന്നി എല്ലാം സ്വാഹ.

  അപ്പം ജോഷി ഹാപ്പി ഗോമ്പീഷന്‍...

  ReplyDelete
 103. കൈപ്പള്ളീ, അടുത്ത രണ്ടുമുന്നൂ മത്സരങ്ങളുടെ ചോദ്യൊത്തരങ്ങള്‍ ഇപ്പോ പ്രസിദ്ധീകരിച്ചിരുന്നെങ്കില്‍ അവലോകനം ഇപ്പോഴേ തുടങ്ങാമായിരുന്നു !!!

  ReplyDelete
 104. ഇവിടെ സജീവമായുണ്ടായിരുന്ന മാരാരെയും ഇപ്പോള്‍ കാണുന്നില്ലല്ലോ.

  ReplyDelete
 105. ഓഫീസിന്നിറങ്ങി ദുഫായില്‍ നിന്ന് ഷാര്‍ജയില്‍ എത്തിയപ്പോഴേക്കും എന്തൊക്കെ സംഭവങ്ങളാ ഇവിടെ നടന്നത്

  ReplyDelete
 106. സമയം പോക്കാന്‍ പണ്ട് എന്‍.എസ്.എസ്. ക്യാമ്പിലെ രാത്രികളില്‍ ഞങ്ങള്‍ ഒരൂട്ടം ചെയ്യുമായിരുന്നു. തീപ്പെട്ടികള്‍ പൊട്ടിച്ച് കോലുകള്‍ നിലത്ത് വിതറിയിട്ട് ഒരോ കോലുകള്‍ എണ്ണിയെടുക്കുന്ന സുന്ദരമായ നേരം പോക്ക്. അതു പോലെ നേരം പോകുന്നില്ലാ എങ്കില്‍ അപ്പു സ്വന്തമായി കുറേ ചോദ്യങ്ങള്‍ എഴുതിയിട്ട് അതിനു ഉത്തരവും എഴുതൂ. എന്നിട്ട് അത് ആരാണ് എഴുതിയത് എന്ന് കണ്ടു പിടിയ്ക്കൂ. വിശദമായ വിശകലനം മറക്കരുത് കേട്ടൊ...

  ReplyDelete
 107. അപ്പു ആ പറഞ്ഞതില്‍ കാര്യമുണ്ടല്ലോ!!
  എന്താ കൈപ്പള്ളീ ഒന്ന്‌ ആലോചിച്ഛൂടെ..
  ഉള്ള സമയം ചുമ്മാ ബോറടിച്ച്‌ കളയണ്ടല്ലോ... :)

  ReplyDelete
 108. ആകാശത്തേക്ക് വെടിവേക്കേണ്ടി വരുമോ

  ReplyDelete
 109. എവിടെ പോവാന്‍? ഇവിടൊക്കെ തന്നെ ഉണ്ടന്നേ :-) (ശരിയാ മാരാരെ കാണുന്നില്ല)

  ReplyDelete
 110. മരാരാരാ എന്നൊരു ചോദ്യം ഞാനിതിനിടയ്ക്ക് ചോദിച്ചായിരുന്നു. ഇനി അതില്‍ പ്രതിഷേധിച്ചെങ്ങാനുമാണോ എന്തോ? മാരാരെ, എങ്കില്‍ സോറി.

  ReplyDelete
 111. ഗുപ്തന്‍ പറഞ്ഞതുപോലെ അപ്പുന്റെ വിശകലനം വന്നാല്‍ ഒരു തീരുമാനം എടുക്കാന്‍ എളുപ്പമുണ്ട്. താങ്ക്സ്‌ അപ്പോ ഡാങ്ക്സ് :-)

  ReplyDelete
 112. എന്നാല്‍ കുറേ ചോദ്യങ്ങളുണ്ടാക്കിക്കളീക്കാം അഞ്ചലേ.. ഞാന്‍ മൂന്നെണ്ണം എഴുതി.

  1. സിനിമാതാരങ്ങള്‍ക്കു നല്‍കുന്നതുപോലെ താരപര്യവേഷം എന്തുകൊണ്ട് ജവാന്മാര്‍ക്കും കിട്ടുന്നില്ല?

  2. എല്ലാ യുവാക്കള്‍ക്കും മിലിറ്ററി സേവനം ഇന്ത്യയില്‍ നിര്‍ബന്ധമാക്കണം എന്ന് ഒരു നിയമം കൊണ്ടൂവരുന്നു എന്നിരിക്കട്ടെ. താങ്കള്‍ എതിര്‍ക്കുമോ യോജിക്കുമോ? എന്തുകൊണ്ട്.

  3. “ദൈവത്തിന്റെ സ്വന്തം നാട്” എന്ന പേര് കേരളത്തിന് അനുയോജ്യമാണോ? അതോ ഒരു ബാധ്യതയോ ?

  ReplyDelete
 113. കഴിഞ്ഞ മൂന്നു എപിഡോസുകളുടെയും ഉത്തരങ്ങള്‍ പറഞ്ഞുകഴിഞ്ഞെങ്കിലും തലക്കെട്ട് മാറ്റിയില്ലല്ലോ. അതോ പോളീസി മാറ്റിയോ?

  ReplyDelete
 114. ഈ സ്റ്റോര്‍ കീപ്പറെ പിരിച്ചു വിടേണ്ടി വരുന്ന ലക്ഷണമാ. മൂന്ന് പോസ്റ്റുകളുടെ സ്കോറും അപ്‌ഡേറ്റ് ചെയ്തിട്ടില്ല തലക്കെട്ടും മാറ്റിയിട്ടില്ല. അഞ്ചലേ എന്താ കുഴപ്പം. ടെര്‍മിനേഷന്‍ ലെറ്റര്‍ ട്രാഫ്റ്റ് ചെയ്യേണ്ടി വരുമോ?

  ReplyDelete
 115. സെല്‍ഫ് ഗോള്‍ അടിച്ചാല്‍ പിന്നെ ആരും ഒന്നും പറയില്ലല്ലോ !! അഞ്ചL'സ് ബുദ്ധി കൊള്ളാം :-) എന്തായി അഞ്ചലിന്റെ asst-ന്റെ പോസ്റ്റിങ്ങ്‌?

  ReplyDelete
 116. ഓഫ്: നന്ദകുമാര്‍ജി, വീഡിയോസ് കണ്ടുകേട്ടൊ. തുടരുക. അഭിനന്ദനങ്ങള്‍!

  ReplyDelete
 117. ഡീപ്പ് ഡൌണ്‍

  ഇങ്ങിനെ ഇവിടെമാത്രം പറയാതെ സകലയിടവും പറഞ്ഞ് ലിങ്ക് കൊടൂക്കണ്ടെ? :)
  നന്ദീ ട്ടാ. ഞാനത് ബ്ലോഗില്‍ കാണിക്കാഞ്ഞിട്ടാ. ചമ്മല്‍ കൊണ്ട്.
  മറ്റു അഭിപ്രായങ്ങള്‍ എന്നെ അറിയിക്കുമല്ലോ
  nandakummar@gmail

  ReplyDelete
 118. ഞാന്‍ വന്നേ.... അപ്പോള്‍ ഇത് അങ്ങോട്ട് തന്നെ പോകട്ടെ അല്ലേ... എനിക്കൊരു എതിര്‍പ്പുമില്ല....

  അപ്പോള്‍ ജോഷിക്ക് മറ്റൊരു കോട്ടയംകാരന്റെ പിന്തുണ,...

  ReplyDelete
 119. അനിലേ എനിക്കു പിന്തുണ ഇല്ല കേട്ടോ..
  ഞാന്‍ എന്നാലാവത് ഓഫ് കമന്റുകള്‍ നിയന്ത്രിക്കാന്‍ തീരുമാനിച്ചു.. കാര്യമായിത്തന്നെ.

  ReplyDelete
 120. എന്നാല്‍ അപ്പുവിനും പിന്തുണ.... ഞാനും ഇടക്കൊക്കെ നിയന്ത്രിക്കുന്നതായിരിക്കും...

  ReplyDelete
 121. നിങ്ങളു രണ്ടുപേരും സ്വയം ഇങ്ങനെ നിയന്ത്രിച്ചിരുന്നാല്‍ ബോറഡിക്കില്ലെ.. പരസ്പരം നിയന്ത്രിക്കൂ.. ഒരു ചെയ്ഞ്ച് ആയിക്കോട്ടെ

  ReplyDelete
 122. പിന്തുണ =
  പിന്‍(ഭാഗം) --> മൂട്
  തുണ --> താങ്ങല്‍

  നല്ല മനോഹരമായ വാക്ക് !

  ReplyDelete
 123. എന്നാല്‍ ഗുപ്തനും പിന്തുണ... പക്ഷേ.. "താങ്ങരുത്"

  ReplyDelete
 124. യ്യോ വേണ്ടേ... :))

  ReplyDelete
 125. ആഗ്രഹമുണ്ടെങ്കിലും ഒരുപാട് നേരം ഗോംബി കളിച്ചിരിക്കൻ പറ്റാത്തതിനാൽ,(4 മണിക്കൂറിലധികം സമയ വ്യത്യാസം ഉണ്ട്, ആപ്പീസിൽ നിന്ന് പഴയത് പോലെ ബ്ലോഗാനും വയ്യ) രാത്രി വൈകിയായാലും ഗോംബിയിലെ ഓരോ പോസ്റ്റും കമന്റുകളും വായിച്ച് രസിക്കാറുണ്ട്, ചിലപ്പോൾ ഉറക്കെ തന്നെ ചിരിക്കാറുണ്ട് (ഒറ്റയ്ക്കുള്ള വാസമായതിനാൽ ആരു തെറ്റിദ്ധരിക്കില്ല )ഇതിന്റെ രസചരട് പൊട്ടിക്കുന്നതായി ആകെ തോന്നിയിടുള്ളത് തലക്കെട്ടിൽ പേരു ചേർക്കുന്നതാണ്. എന്നെ പോലുള്ള പിൻ വായനക്കാരുടെ വായനാ സുഖം അത് കെടുത്തുന്നുണ്ട് ; അതിനാൽ ഇപ്പോഴത്തെപോലെ തലക്കെട്ടിൽ പേർകൊടുക്കാതിരിക്കുന്നതാവും ഉത്തമം. ഇതുവരെ പങ്കെടുത്തവരുടെ ഒരു ലിസ്റ്റ് സൈഡ് ബാർ ആയി പ്രദരശിപ്പിക്കാൻ ഇത്രയുമൊക്കെ ഒപ്പിക്കുന്ന (ഈ സമയത്തിരക്കിൽ എങ്ങിനെ ഒപ്പിക്കുന്നുവോ ഇതൊക്കെ..!) കൈപ്പള്ളിക്ക് അതിനു അത്രവല്യ മിനക്കേടൊന്നും ആകില്ലന്ന് തന്നെ കരുതട്ടെ.
  മാഷേ, ആരെങ്കിലുമൊക്കെ ഒന്ന് സപ്പോർട്ടണേ..പ്ലീസ്.

  ReplyDelete
 126. 1. nardnahc hsemus said...
  സ്കോര്‍മാഷ് ഏപ്രില്‍ ഫൂള്‍ പോസ്റ്റുണ്ടാക്കിയതോടെ വയ്യാണ്ടായോ?
  അതു കണ്ടാലല്ലേ മണുസന്‍മാര്‍ക്ക് ഒരു ഉന്മേഷം ഉണ്ടാവുള്ളൂ...
  (അവിടെ എപ്പൊ പോയി നോക്കിയാലു വിശ്വപ്രഭ ഉണ്ടാകും.. ഞാന്‍ കരുതിയത് അദ്ദേഹമണെന്നാ പുതിയ സ്കോര്‍ മാഷ്!! :) ) അല്ല ല്ലേ?


  നാരദനാക്കേ,
  Just to clear out any misconceptions:
  എനിക്കു് ഏതുനേരവും ആ ഷീറ്റിൽ നോക്കിയിരിക്കലല്ല ജോലി സമോസേ! :)

  വീടിന്റെ മറ്റൊരുമൂലയ്ക്ക് വേറൊരു പീസിയിൽ രണ്ടുമൂന്നാഴ്ചയായി ഓടിക്കൊണ്ടിരിക്കുന്ന ഏതോ ബ്രൌസർ വിൻഡോയിൽ ഡസൻ‌കണക്കിനു വിൻ‌ഡോകളിലൊന്നിൽ ആ ഷീറ്റ് തുറന്നുവെച്ചിട്ടുണ്ടെന്നേ ഉള്ളൂ.
  ആകെ ഗോമ്പറ്റീഷനും ബ്ലോഗിനും വേണ്ടി എനിക്കു ചെലവാക്കാൻ കിട്ടുന്നത് മിനുട്ടുകൾ മാത്രമാണു്. അതും വല്ല പൂച്ചഭാഗ്യത്തിനു മാത്രം.

  2. ഗോമ്പറ്റീഷനെപ്പറ്റി ചാറ്റാനോ മെയിലാനോ ആകെ വന്നത് രണ്ടുപേർ. അവരോടു് ഇതു പറ്റില്ലെന്നു് സൌമ്യമായി മറുപടിയും കൊടുത്തു. അഥവാ ബാക്കി ആരെങ്കിലും ഇതുമായി ബന്ധപ്പെട്ട് പരസ്പരസഹായസഹകരണചാറ്റുസംഘങ്ങൾ സംഘടിപ്പിക്കുന്നുണ്ടോ എന്നറിയില്ല. അങ്ങനെ ഉണ്ടാവില്ല എന്ന നന്മയിൽ വിശ്വസിക്കാം.

  3. ഒരു ബ്ലോഗൽ ഗോമ്പറ്റീഷൻ എന്ന നിലയ്ക്ക് ഇതു വ്യത്യസ്തമാണു്. കുറേയൊക്കെ വിജയകരവുമാണു്. പക്ഷേ ഒരു ഗ്ലോബൽ കോമ്പിറ്റീഷൻ എന്ന നിലയ്ക്ക് ഇതിന്റെ സ്റ്റാൻഡേർഡ് ഇനിയും ഒരുപാട് ഉയരേണ്ടതുണ്ട്. ഇപ്പോഴത്തെ ടൈം ഷെഡ്യൂളിങ്ങും Consistent അല്ലാത്ത പോയിന്റുരീതികളും UAEക്കാർക്കു കിട്ടുന്ന പ്രത്യേക അഡ്വാന്റേജുകളും ഒട്ടും ശരിയല്ല.

  ഒടുവിലൊടുവിൽ ഇതിൽ പങ്കെടുക്കുന്നവരുടെ കണക്കുനോക്കിയാൽ അറിയാം participants ഒരു narrow domain-ലേക്ക് ചുരുങ്ങിവരുന്നു എന്നു്.

  ഓരോ പോസ്റ്റും 24 മണിക്കൂറെങ്കിലും സൈക്കിൾ ചെയ്താൽ,
  മോഡറേഷൻ 12 മണിക്കൂറെങ്കിലും ആക്കിയാൽ
  പോയിന്റുകളൊക്കെ ആദ്യം മുതലേ റിവൈസ് ചെയ്ത് കണക്കാക്കിയാൽ
  കണ്ടതിനും കേട്ടതിനുമൊക്കെ പെറ്റിയിടുന്ന പരിപാടി നിർത്തിയാൽ
  ഈ ഗോംബീഷന്റെ മേന്മയും നിലവാരവും കൂടുകയേ ഉള്ളൂ.
  കുറേനാളത്തേക്കു് നടന്നുപോവുകയും ചെയ്യും, കുറേ പേരുടെ ഓഫീസ്/വീട്ടുജോലിയെ ബാധിക്കയുമില്ല.

  പക്ഷേ ഇപ്പോ നമുക്കാർക്കും ക്ഷമ എന്നൊരു സാധനമില്ലല്ലോ!

  4. തുടക്കം മുതൽ മാറിമാറി പരീക്ഷണങ്ങൾ നടത്തി ഈ ബ്ലോഗ് ഇപ്പോൾ ഒരു ഹൈടെക് സാദനമായി മാറിയിട്ടുണ്ട്. Those who have poor connectivity, low bandwidth, older browsers and restricted admin rights cannot log in to this site anymore and see all features properly. ( For example, the Flash clocks down there - The next competition schedule cannot be seen without a Flash 10 plugin!)

  ഇതുപോലുള്ള ഒരു sociolinguistic മത്സരത്തിനെ അത്തരം ഘടകങ്ങൾ ഒട്ടും ബാധിച്ചുകൂടാ. ഏറ്റവും എളിയ നിലയിൽ ജീവിച്ചുപോകുന്ന ഒരു മലയാളം ബ്ലോഗുവായനക്കാരനുപോലും എത്തിപ്പെടാനാവുന്ന വിധം ലളിതമാവണം ഈ പേജുകൾ.

  അതുപോലെത്തന്നെ,

  5. ഈ മത്സരം എഴുത്തുകാരുടേതിനേക്കാൾ വായനക്കാരുടേതായിട്ടാണു് ഞാൻ മനസ്സിലാക്കുന്നതും അതിൽ പങ്കെടുക്കുന്നതും. Consistent profile ID ഉള്ള ഏതു മലയാളി ബ്ലോഗുവായനക്കാരനും ആ ID വെച്ച് ഇതിൽ ഉത്തരക്കമന്റുകൾ (പോസ്റ്റിലെ ഉത്തരങ്ങളല്ല, മത്സരത്തിന്റെ ഉത്തരങ്ങൾ) എഴുതി പങ്കെടുക്കാൻ കഴിയണം. പ്രൊഫൈലിൽ ഒന്നും എഴുതിവെച്ചിട്ടില്ലെങ്കിൽ പോലും, പ്രൊഫൈൽ അദൃശ്യമാക്കിവെച്ചിട്ടുണ്ടെങ്കിൽ പോലും.

  ReplyDelete
 127. കൃത്യമായ നിയമങ്ങളോടെ നടത്തുന്നത് ഗോമ്പറ്റീഷന്‍ വളരെ നല്ല രീതിയില്‍ നടന്നു പോവുന്നുണ്ട്.

  ഇവിടെ ഓഫ് ഇടരുത് എനു പറയുന്നത് കോളേജില്‍ ഗാനമേള നടത്തുമ്പോള്‍ ആരും കൈയടിക്കാതെയും ഡാന്‍സ് ചെയ്യാതെയും ശ്വാസം പിടിച്ചിരുന്നോണം എന്ന് ഏതെങ്കിലും പ്രിന്‍സിപ്പാള്‍ പറയുന്നത് പോലെയാണ്.

  ഇതൊക്കെ അല്ലേ ജീവിതത്തില്‍ ഒരു രസം...

  Great Idea this was...

  ReplyDelete
 128. വിശ്വപ്രഭ
  എല്ലാ നിർദ്ദേശങ്ങളും പരിഗണിക്കable ആണു്.
  1) clock മാറ്റണമെങ്കിൽ മാറ്റാം.
  2) comment പ്രത്യേകം പേജിലേക്ക് മാറ്റണമെങ്കിൽ മാറ്റാം
  3) petty ഇപ്പോൾ ചുരുക്കം ചില faultകൾക്ക് മാത്രമാണു് കൊടുക്കുന്നതു്.


  ഈ മത്സരം എഴുത്തുകാരുടേതിനേക്കാൾ വായനക്കാരുടേതായിട്ടാണു് ഞാൻ മനസ്സിലാക്കുന്നതും അതിൽ പങ്കെടുക്കുന്നതും. Consistent profile ID ഉള്ള ഏതു മലയാളി ബ്ലോഗുവായനക്കാരനും ആ ID വെച്ച് ഇതിൽ ഉത്തരക്കമന്റുകൾ (പോസ്റ്റിലെ ഉത്തരങ്ങളല്ല, മത്സരത്തിന്റെ ഉത്തരങ്ങൾ) എഴുതി പങ്കെടുക്കാൻ കഴിയണം. പ്രൊഫൈലിൽ ഒന്നും എഴുതിവെച്ചിട്ടില്ലെങ്കിൽ പോലും, പ്രൊഫൈൽ അദൃശ്യമാക്കിവെച്ചിട്ടുണ്ടെങ്കിൽ പോലും.  ഇതു പറയുന്നതിനോടൊപ്പം എങ്ങനെ duplicate IDയിൽ നിന്നും ഉത്തരം പറയുന്നവരെ തടയാം എന്നും പറയണം

  ReplyDelete
 129. വിശ്വന്‍....

  സപ്പോര്‍ട്ട് രണ്ടു കയ്യും പൊക്കി. :)

  ReplyDelete
 130. കൈപ്പേ..

  ഒരു കമെന്റ് പബ്ലിഷ് ആവണമെങ്കില്‍ മിനിമം രണ്ട് തവണ ഞെക്കണം. സമയം എത്രയാ പോകുന്നതെന്ന് അറ്യൊ!!!...:)
  ഓരോ ഓരോ ചെക്കന്റും വിലപ്പെട്ടതാ..
  പരിഹാരം വെല്ലതുമുണ്ടൊ മാചേ..

  ഇത് എനിച്ച് മാത്രമുള്ള പ്രച്നമാണോ??

  ReplyDelete
 131. “എല്ലാ നിർദ്ദേശങ്ങളും പരിഗണിക്കable ആണു്.“

  കൈപ്പള്ളിയുടെ വിശാലമനസ്ക്കതക്ക് ഒരു താങ്കു ഇപ്പൊത്തന്നെ പിടിച്ചൊ..

  ജയ് ജയ് കൈപ്പള്ളി. :) :)

  ReplyDelete
 132. കമന്റ് മറുമൊഴിയിലേക്ക് വിടാതിരിക്കുന്നതിനെപ്പറ്റി കൈപ്പള്ളി ഒന്നും പറഞ്ഞില്ലല്ലോ. മറുമൊഴി എന്നുപറയുന്നത് പലദേശത്തിനിന്ന് പലര്‍ വന്നുചേരുന്ന വലിയൊരു ഉത്സവപ്പറമ്പില്‍ വച്ചിരിക്കുന്ന മൈക്ക് സെറ്റ് പോലെയാണ്. ആ മൈക്കിലൂടെ സ്റ്റേജില്‍ നടക്കുന്ന പ്രധാനപരിപാടികളുടെ ശബ്ദം മാത്രം പുറത്തുവരുന്നതാണൊരു ഭംഗി. നമ്മുടെ ഗോമ്പറ്റീഷന്‍ ബ്ലോഗിലെ സൌഹൃദസംഭാഷണങ്ങള്‍ എല്ലാം അങ്ങോട്ട് പോകുന്നത് അത്ര നല്ലകാര്യമാണെന്ന് എനിക്ക് വ്യക്തിപരമായി അഭിപ്രായമില്ല.

  മത്സരങ്ങള്‍ ഒരു ദിവസം ഒന്നായി ചുരുക്കാമോ എന്നൊരു അഭിപ്രായം വളരെ മുമ്പുതന്നെ ചോദിച്ചിരുന്നു. അല്ലെങ്കില്‍ പരമാവധി രണ്ട്. എന്നും ഉച്ചയ്ക്ക് യു.എ.ഇ സമയം 12 ആരംഭിക്കുകയാണെങ്കില്‍ അങ്ങ് ഓസ്ട്രേലിയമുതല്‍, അമേരിക്കവരെയുള്ളവര്‍ക്ക് സൌകര്യമായി ഇതില്‍ പങ്കെടൂക്കുവാന്‍ സാധിക്കും.

  കൈപ്പള്ളി ജയ് ഹോ!

  ReplyDelete
 133. മറുമൊഴിയിലേക്ക് ഈ പോസ്റ്റുകളുടെ കമന്റുകള്‍ തിരിച്ച് വിടുന്നത് നല്ല കാര്യമല്ല എന്നത് വ്യക്തിപരമായ അഭിപ്രായമാണെങ്കിലും അങ്ങിനെ അപ്പു പറയുന്നതിലെ കാരണം എനിക്കിനിയും ബോധ്യമാകുന്നില്ല!

  "ആ മൈക്കിലൂടെ സ്റ്റേജില്‍ നടക്കുന്ന പ്രധാനപരിപാടികളുടെ ശബ്ദം മാത്രം പുറത്തുവരുന്നതാണൊരു ഭംഗി."

  എന്താണ് പ്രധാനപരിപാടികള്‍, അല്ലാത്ത പരിപാടികള്‍ എന്നെനിക്കങ്ങട്ട് മനസ്സിലാവുന്നില്ല...

  ഏത് പോസ്റ്റിനോടനുബന്ധിച്ചും കമന്റുകള്‍ കാണും, അതിനോട് ബന്ധപ്പെട്ടവയും അല്ലാത്തവയും... ഇവിടേയും അത് തന്നെയാണ് സംഭവിക്കുന്നത്. പിന്നെ നമുക്ക് വേണ്ട എന്ന് തോന്നുന്നുവെങ്കില്‍ വേണ്ടെന്ന് വെക്കാവുന്നതേയുള്ളൂ... പക്ഷെ അത് ആരുടേയെങ്കിലും കലിപ്പുകള്‍ കണ്ട് തോന്നേണ്ടതായ ഒന്നുമല്ല!

  ജയ് ഞാന്‍... :)

  ReplyDelete
 134. കിച്ചു ചേച്ചീ ഇതിനൊരു പരിഹാരമേയുള്ളൂ.. കമന്റെഴുതാന്‍ തുടങ്ങുന്നതിനു മുമ്പ് പോസ്റ്റിന്റെ തലക്കെട്ടില്‍ (ഇതാരുടെ ചോദ്യങ്ങള്‍) ഒന്നു ക്ലിക്ക് ചെയ്തിട്ട് പിന്നെ കമന്റെഴുതാന്‍ തുടങ്ങുക.

  ReplyDelete
 135. അഗ്രജാ, ആരുടെയും കലിപ്പുകള്‍ കണ്ടിട്ടല്ല ഞാന്‍ അങ്ങനെയൊരു അഭിപ്രായം പറഞ്ഞത്. കലിപ്പുകള്‍ കണ്ടതിനാല്‍ നമ്മള്‍ മിണ്ടാതിരിക്കണമെന്നും എനിക്ക് അഭിപ്രായമില്ല...

  പണ്ട് ഉണ്ടാപ്രി ദോശയുണ്ടാക്കിയുണ്ടാ‍ക്കിയ പോസ്റ്റുമൂലം പിന്‍‌മൊഴി യിലുണ്ടായ ഒരു ദിവസത്തെ തിരക്ക് ഓര്‍മ്മയുണ്ടല്ലോ അഗ്രജന്? എഴുനൂറ് കമന്റുകളോ മറ്റൊ...? അന്ന് അതില്‍ സംസാരിച്ച എല്ലാവര്‍ക്കും അതില്‍ പറഞ്ഞ സംഭാഷങ്ങളെല്ലാം സൌഹൃദസംഭാഷണങ്ങളായിരുന്നെങ്കിലും, അതില്‍ പെടാത്തവര്‍ക്ക് അതൊരു ശല്യമായാണ് തോന്നിയത്..

  ReplyDelete
 136. മറുമൊഴിയില്‍ qw_er_ty വര്‍ക്ക് ചെയ്യും എന്നാണ് തോന്നുന്നത് :)

  ReplyDelete
 137. ആരുടെയെങ്കിലും കമന്റ് മറുമൊഴിയിലോട്ട് പോവണ്ട എന്നുണ്ടെങ്കില്‍ കമന്റില്‍ എവിടേലും qw_er_ty എന്ന് ടൈപ്പ് ചെയ്താല്‍ മതി.
  എന്ന്,

  മറുമൊഴി ഗ്രൂപ്പിനു വേണ്ടി
  - ഒരു ഗ്രൂപ്പോണര്‍.

  ReplyDelete
 138. മൊഴി മൊയലാളി പറഞ്ഞത് പോലെയാണെങ്കില്‍, പെറ്റികളക്ടര്‍ക്ക് ഒരു ജോലി കൂടെ കൊടുക്കണം... അനാവശ്യമായി കൊരട്ടി അടിക്കുന്നവര്‍ക്കും അവശ്യഘട്ടങ്ങളില്‍ കൊരട്ടി അടിക്കാത്തവര്‍ക്കും പെറ്റി കൊടുക്കുക എന്നതും പെറ്റികളക്ടര്‍ ഏറ്റെടുക്കേണ്ടതാണ്... (സഖാവേ... ആദ്യം ആ പുതുക്കിയ റാങ്ക് ലിസ്റ്റൊന്ന് പ്രസിദ്ധീകരിക്കിന്‍)

  qw_er_ty (test)

  ReplyDelete
 139. ഇതിനിതുവരെ ഒരു തീരുമാനമായില്ലേ?
  എങ്ങനെയാണേലും നമുക്ക് സന്തോഷമേയുള്ളൂ
  ആ കൊച്ചാട്ടൻ പറയുന്നതും ശരി ഈ കൊച്ചാട്ടൻ പറയുന്നതും ശരി!

  ആരെന്തുവേണേലും പറഞ്ഞോ,
  കൊച്ചുണ്ടാപ്രീടെ ദോശയെപ്പറ്റി മാത്രം അപ്പു ഒരക്ഷരം മിണ്ടരുത്!

  qw_er_ty

  ReplyDelete
 140. മത്സര ഫലം:
  1. അപ്പു : 12
  2. കുഞ്ഞന്‍ : 12
  3. അഗ്രജന്‍ : 12
  4. സുൽ | Sul : 12
  5. nardnahc hsemus : 12
  6. ViswaPrabha വിശ്വപ്രഭ : 12
  7. സാജന്‍| SAJAN : 12
  8. ശിശു : 12
  9. കുട്ടിച്ചാത്തന്‍ : 12
  10. ഷിഹാബ് മോഗ്രാല്‍ : 12
  11. Kichu : 12
  12. അനില്‍ശ്രീ : 12
  13. ജോഷി : 8
  14. വല്യമ്മായി : 6
  15. പുള്ളി പുലി : 4

  പെറ്റികള്‍ക്കവകാശികള്‍:
  1. അനില്‍ശ്രീ : -2 (പൂര്‍വ്വാഭിമുഖക്കാരനെ ഉത്തരിച്ചു.)
  2. വല്യമ്മായി : -2
  3. അനില്‍ശ്രീ : -2 (രണ്ടുത്തരം)

  ReplyDelete
 141. ഹലോ...ഹലോ..
  ടെസ്റ്റിംഗ്...വണ്, ടൂ, ത്രീ....
  ഹലോ...
  അഭിവന്ദ്യ ബൂലോകരേ,
  (സദസ്സില് ആരേം കാണുന്നില്ലല്ലോ?
  ഓ, 11 പേര് ഉണ്ടെന്നോ?
  ആ..അത് മതി.)

  പ്രിയപ്പെട്ട ബ്ലോഗന്മാരെ, ബ്ലോഗിണികളേ, രണ്ടിലും പെടാത്തോരേ..
  (ബ്ലോഗുടമകളല്ലാത്ത വായനക്കാര് എന്നാ ഉദ്ദ്യേശിച്ചത്..ഹല്ലാതെ...)

  ആദ്യമായി കൈപ്പിന്റെ ചോദ്യങ്ങള് വഹിച്ച എന്നേയും എന്റെ ജല്പ്പനങ്ങള് സഹിച്ച നിങ്ങല്ലേയും ഹൌ...സമ്മതിക്കണം!

  തലതിരിഞ്ഞ സുമേഷിന്റെ ‘കുളു’ കുറഞ്ഞെന്ന ആക്ഷേപത്തിന് ഒരാപ്പ് വച്ച് തുടങ്ങാം:

  ആദ്യം ഒരു സെറ്റ് ചോദ്യങ്ങളാണ് കൈപ്സ് എനിക്കെറിഞ്ഞ് തന്നത്. അതില് ചില ചോദ്യങ്ങള് രാധേയന്റേതുമായി മിക്സ് അപ് ആയി കുളമായപ്പൊ വീണ്ടും ഒരു സെറ്റ് കൂടി...

  ആകെ മൊത്തം എഴുപതില് പരം:
  സമാന ചോദ്യങ്ങള് ഒഴിവാക്കി മറുപടി വിട്ടു.
  കൈപ്സ് വിളിച്ചു:“അണ്ണ, നീളം കൂടി. രണ്ട് പോസ്റ്റിനുള്ള വകയായി.”
  ഞാന് പറഞ്ഞു:‘ചെല്ല, ഒന്ന് വെട്ടിയൊതുക്ക്”

  അരിവാള് തോട്ടിയുമായിറങ്ങി കൈപ്സ് വെട്ട് തുടങ്ങി. ക്ഷീണിച്ചപ്പോ വീണ്ടും വിളിച്ചു:“അണ്ണ, എനിക്ക് വയ്യ. അങ്ങോട്ട് വിടുന്നൂ”

  വാക്കത്തികൊണ്ട് കുറെ വെട്ടി നിരത്തി നോക്കി. എന്നിട്ടും പറ്റാതെ കോടാലി കൊണ്ട് വെട്ടി മൂടോടെ പിഴുതു ചിലത്.

  അവശേഷിച്ചവ എണ്ണി: 36.
  “ഇനി വയ്യ:“ ഞാന് മടങ്ങി.
  -ഇതാ സംഭവം!

  അല്ലെങ്കില് കുളുകള്, കുളു കുളൂന്ന് വരുമായിരുന്നില്ലേ, സുമേഷെ.


  ഒരു ഡസന് പേരെങ്കിലും എന്നെ പെട്ടെന്ന് ‘ഗസ്’ ചെയ്യുമെന്ന് തോന്നിയിരുന്നു. അപ്പു, സുമേഷ്, കുറു, കുഞ്ഞന്, വിശാലന്, സുമേഷ്,ഹരി, പിന്നെ സാമ്പത്തിക മാന്ദ്യത്തില് പെട്ട് (എന്ന് സ്വയം വിശ്വസിച്ച്)കമെന്റാത്ത, ഈ വഴി വരാത്ത കുറെ പേര്...

  (അഭീ, മിസ് യൂ ടാ!
  സാരല്യാ. അടുത്ത് മാസം നടക്കാനിരിക്കുന്ന വലിയ ഒരപകടത്തിലേക്ക് സ്വബോധത്തോടെ നടന്ന് നീങ്ങുന്ന ആളല്ലേ?)

  പിന്നെ ചോദ്യങ്ങള്:

  ചായയോ കാപ്പിയോ ഇഷ്ടം എന്ന ചോദ്യത്തിന് ചായ അല്ലെങ്കില് കാപ്പി എന്നല്ലെ ഉത്തരാന് പറ്റൂ!
  “ഇഷ്ട പാനീയം?”: എന്ന് ചോദിച്ചാല് ഫീള്ഡ് തുറന്ന് കിട്ടുന്നു.

  ഭാര്യയേയോ സെക്രട്ടറിയേയൊ കൂടുതല് സ്നേഹം എന്ന് ചോദിച്ചാല്, സെക്രട്ടറി എന്ന് ഏത് ഭര്ത്താവാ പറയുക?

  പിന്നെ ഇതില്, എനിക്കിഷ്ടമായ ചോദ്യം :‘മാര്ക് ട്വയിന്, ആര് കെ.നാരായണ്, ബഷീര് എന്നിവര് റെസ്റ്ററണ്ടില് കണ്ട് മുട്ടിയാല്?“

  ചായക്കടയിലേക്ക് ലൊക്കേഷന് ഷിഫ്റ്റ് ചെയ്തപ്പോള് സംഭവം പെട്ടെന്ന് മനസ്സില് തെളിഞ്ഞ് വന്നു.

  ബഷീറല്ല, വീക്കേയെന് ആണെന്റെ ഇഷ്ട സാഹിത്യകാരന്. (ഉയര്ന്ന് ആകാശത്ത് പാറിപ്പറക്കേണ്ട മലയാറ്റൂര് ചില ബലഹീനതകള് മൂലം അവിടെയെത്താതിരുന്നതിലും വിഷമമുണ്ട്)

  നാഥുറാം ഗോഡ്സെ, മഹാത്മാ ഗാന്ധി, വിജയ് മല്ലയ്യ എന്നിവരെ, അടുത്ത് അധിഅകാരത്തിലേറുന്ന ഇന്ത്യാ സര്ക്കാര്, ഒരു “പീസ് മിഷ്യനുമായി’ പാലെസ്റ്റൈനിലേക്ക് അയച്ചാല് അവരുടെ ഡിസ്കഷന് എങ്ങനെയിരിക്കും എന്ന് അത്ഭുതപ്പെട്ടിട്ടുണ്ട് ഞാന്.

  ചക്കില്കെട്ടിയ കാളയെപോലെ മിയന്ത്രിച്ച് നിര്ത്തരുത് ഉത്തരദാതാക്കളെ. ‘ഖുല്ലം ഖുല്ലാ’ തുറന്ന് വിടണം, മിസ്റ്റര് കൈപ്സ്.!

  ഒരിക്കല് കൂടി നന്ദി, എല്ലാര്ക്കും!

  (അയ്യേ..... പപ്പി ഷേം...പപ്പി ഷെയിം സിയാക്കുട്ടാ....
  ചുമ്മാ മണലില്ക്കിടന്നുരുളാതെ പോയി കീറിയതാണെങ്കിലും ആ ചുവന്ന കോണാന്‍ ഉടുത്ത് വാ....)

  ReplyDelete
 142. അനില്‍ശ്രീയും ഞാനും തമ്മില്‍ വാശിയേറിയ മത്സരം നടന്നു കൊണ്ടിരിയ്ക്കയാണ് (പെറ്റിയുടെ കാര്യത്തില്‍)
  എന്നാലിതുവരെ അടുത്തെത്തിയതല്ലാതെ എന്റെ റെക്കോര്‍ഡ് അദ്ദേഹത്തിനു തകര്‍ക്കാന്‍ പറ്റിയിട്ടില്ല....

  nardnahc hsemus -38 പെറ്റി
  അനില്‍ശ്രീ -36 പെറ്റി

  ;)

  ReplyDelete
 143. നാല്പത്തി ഏഴാം മത്സരം കഴിഞ്ഞപ്പോള്‍ ആദ്യത്തെ പത്ത് നിലകളില്‍ നിലയുറപ്പിച്ചവര്‍:

  1. വല്യമ്മായി : 175
  2. nardnahc hsemus : 148
  3. സാജന്‍| SAJAN : 148
  4. ജോഷി : 147
  5. സുൽ | Sul : 128
  6. ആഷ | Asha : 117
  7. അഗ്രജന്‍ : 103
  8. ViswaPrabha വിശ്വപ്രഭ : 99
  9. അനില്‍_ANIL : 92
  10. അനില്‍ശ്രീ : 79

  കൂടുതല്‍ വിശാലവും വിശദവുമായ സ്കോര്‍ ഷീറ്റ് ഇവിടെ ഞെക്കി കാണുക. മൂല്യ നിര്‍ണ്ണയത്തിലോ പോയിന്റ് വിതരണത്തിലോ എന്തെങ്കിലും പിഴവുകള്‍ വന്നിട്ടുണ്ടെങ്കില്‍ ആയത് അടുത്ത മത്സരത്തിനു മുന്നേ ചൂണ്ടികാട്ടേണ്ടതാണ്. താമയിച്ച് കിട്ടുന്ന പരാതികള്‍ യാതൊരു സാഹചര്യത്തിലും പരിഗണനയ്ക്ക് വിധേയമാക്കുന്നതല്ല.

  sd/-

  ReplyDelete
 144. സുമേഷേ ആരാ പറഞ്ഞെ എനിക്ക് സെക്കന്റ് ആണെന്ന്.. ഒന്നു കൂടി നോക്കിക്കേ... എനിക്ക് 40 മാര്‍ക്ക് ഉണ്ട്.... ഫസ്റ്റ് എനിക്ക് തന്നെയാ....

  ReplyDelete
 145. പറഞ്ഞു നാക്കെടുത്തില്ല...
  അനില്‍ശ്രീ ദേ മുന്‍പില്‍.. ഹോ എന്നാ സ്പീഡാ അണ്ണാ.. നമിച്ചു!!

  :)

  ReplyDelete
 146. ശശിയേട്ടാ,
  വിശാലമായ മറുകമന്റിനു നന്ദി!

  (ചായക്കടതന്നെയാ എനിക്കും രസിച്ചത്.. ഗുഡ് വണ്‍)

  :)

  ReplyDelete
 147. ശശിയേട്ടാ, വൈകിയാണെങ്കിലും മറുപടീ പ്രസംഗത്തിനായി എത്തിയതില്‍ നന്ദി. പ്രസംഗവും ഉത്തരങ്ങള്‍ പോലെ ഗംഭീരം... ഒരു വലിയ കൈയ്യടി..

  qw_er_ty

  ReplyDelete
 148. കൈപ്പ്സ്

  ഇന്നവധിയാ??
  ഗൊമ്പി ഇല്ലേ??

  ReplyDelete
 149. അടുത്ത മത്സരം എപ്പോഴാ?

  ReplyDelete
 150. അടുത്തത് തുടങ്ങാനായി നിശ്ചയിച്ച സമയം കഴിഞ്ഞ് ഒന്നെകാല്‍ മണിക്കൂറായി. കൈപ്പള്ളീ സ്ഥലത്തില്ലെന്നു തോന്നുന്നു.

  qw_er_ty

  ReplyDelete
 151. ഇനി നിങ്ങൾ പറയൂ...

  ReplyDelete
 152. കൈപ്പള്ളിയും വിശാലനും അനംഗാരിയും അഗ്രുവും സുല്ലും (പിന്നെയുമാരൊക്കെയോ) വീട്ടില്‍ വരുന്നെന്നും പറഞ്ഞ് കുറു ജി-ടാക്കില്‍ മെസ്സേജിട്ടിരിയ്ക്കുന്നത് കണ്ടപ്പോള്‍ ഇത്രെം നിനച്ചില്ല...

  കൈപ്പേ, നാളെ കളിയുണ്ടാവോ? (അല്ല, ഹാങ്ങ് ഓവറേയ്...)

  “ ഡെ, ഓവറാക്കാണ്ടി പൊട ചെല്ല..” എന്നാരാ ഇപ്പോ പറഞ്ഞെ? കൈപ്പള്ള്യാ?

  ReplyDelete
 153. ഇപ്പോള്‍ കിട്ടിയ വാര്‍ത്ത.

  കൈപ്പ് കുറുവിന്റെ വീട്ടിലാ.. മടങ്ങിയില്ലെന്നു തോന്നുന്നു. മുട്ടിയിട്ട് വിളി കേള്‍ക്കുന്നില്ല. പാതിരയായില്ലെ.. അതിനാല്‍ ഇനി കൂവുന്നില്ല.
  വല്ല പോലീസിനും പണിയാക്കണോ??
  അപ്പോള്‍ ഇന്നത്തെ സഭ പിരിച്ചു വിട്ടിരിക്കുന്നു. എല്ലാവരും പോയിക്കിടന്നു ഉറങ്ങിക്കൊ..

  ഇനി ഗാലിഫോര്‍ണിയയും മ്യാമിയുമൊക്കെ ഓഫുമാ‍യി വരട്ടെ..

  ReplyDelete
 154. vyathyasthanaamoru bloggeRAm joshiye
  sathyatthilaarum thiricchaRinnjilla

  Joshisaab enteyum oru chinna salute...

  -sul

  ReplyDelete
 155. thalakk OLam uLLavar patthOLam pEr ippOL iviTeyunT.... adicts...

  -sul

  ReplyDelete
 156. danks sul..Kaippally-ye kananillallo ! offadichu samayam kalayendi varumo?

  ReplyDelete
 157. ഇനി കൈപള്ളി എത്തുമെന്ന് കരുതാന്‍ വയ്യ. ഇവിടത്തെ ട്രാഫിക്ക് ജാം ആണ് വില്ലന്‍. ദുബായില്‍ നിന്ന് പുറത്ത് കടക്കാന്‍ ആവശ്യതിലധികം സമയമെടുത്തു... ഏതായാലും ഇനി നാളെ കാണാം ജോഷി.

  -സുല്‍

  ReplyDelete
 158. അടുത്ത മത്സരമ ആരംഭിച്ചു

  ReplyDelete
 159. moderation അവസാനിക്കുന്ന സമയം UAE 07:00

  ReplyDelete
 160. ശുഭരാത്രി നേരുന്നു എല്ലാവര്‍ക്കും..!

  കാത്തിരിന്നു മടുത്തു...ബൈ

  ReplyDelete
 161. അപ്പുവിന്റെ 135 മത്തെ കമന്റ് വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയത് ഉടന്‍ എഴുതുകയാണ്.

  മറുമൊഴി തുറന്നാല്‍ മുഴുവന്‍ ‘ഇതാരുടെ ഉത്തരം’ കൊണ്ട് നിറഞ്ഞു നില്‍ക്കുന്നു. സത്യത്തില്‍ അസൂയകൊണ്ട് സഹിക്കണില്ല. ഈ കൈപ്പള്ളീയുടെ ഈ പരിപാടിയെ ആരങ്കിലും ഒന്നു നിര്‍ത്തിക്കണേ എന്ന് പ്രാര്‍ത്ഥിച്ചു പോയിട്ടുണ്ട്. ബാക്കിയുള്ളവരൊക്കെ ഓരോപോസ്റ്റും ഇട്ട് വായനക്കാരെയും കാത്തിരിക്കുന്നു. ബ്ലോഗിലെ താപ്പാനകളെല്ലാം കൂടി ‘ബൂലോഗ ക്ലബ്ബും’ പൂട്ടികെട്ടി കൈപ്പള്ളിയുടെ മുറ്റത്ത് അടിഞ്ഞ് കൂടിയിരിക്കുന്നു. അടിയന്തിരാവസ്ഥ സമയത്തുള്ളതിനേക്കാള്‍ കര്‍ക്കശമായ കൈപ്പള്ളീയുടെ നിയമങ്ങള്‍ അക്ഷരം പ്രതി പാലിക്കുന്നു.

  എന്റെ ബുലോഗ മാതാവേ, ഇതൊന്നും അമ്മ കാണുന്നില്ലേ. അപ്പുവിന്റെ നിര്‍ദ്ദേശം പെട്ടന്നു നടപ്പില്‍ വരുത്തേണമേ.

  വിഷയേതരമായതു കൊണ്ട് പെറ്റി അടിക്കുമെന്നുറപ്പ്. ഭാഗ്യത്തിനു ഞാന്‍ മത്സരത്തില്‍ പങ്കെടുക്കുന്നില്ല.

  ReplyDelete
 162. അങ്കിളേ, അസൂയപ്പെട്ടിട്ട് ഒരു കാര്യോം ഇല്ല.
  മത്സരത്തിൽ പങ്കെടുക്കൂ നിരവധി അനവധി കൊതിപ്പിക്കുന്ന സമ്മാനങ്ങൾ കരസ്ഥമാക്കൂ,
  ചെറുപ്പം മടക്കിവരുത്തൂ:)

  ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....