Sunday, 26 April 2009

പുതിയ ഗോമ്പറ്റീഷന്‍ - ഈ വ്യക്തി ആര്?

കൂട്ടുകാരേ, “ഇതാരുടെ പുസ്തകം“, “ഇതാരുടെ ഉത്തരങ്ങള്‍“ എന്നീ ഹിറ്റ് മത്സരപരമ്പരകള്‍ക്കുശേഷം പുതിയൊരു മത്സരം ഈ വേദിയില്‍ ആരംഭിക്കുകയാണ്. ബ്ലോഗ് വായനയില്‍ക്കൂടി നിങ്ങള്‍ പരിചയപ്പെട്ട എഴുത്തുകാരെ കണ്ടെത്തുക എന്നതായിരുന്നു കഴിഞ്ഞ രണ്ടു മത്സരങ്ങളുടെയും ഉദ്ദേശമെങ്കില്‍, ഇവിടെ നമ്മള്‍ ബ്ലോഗില്‍ നിന്നും പുറം ലോകത്തേക്ക് പോവുകയാണ്. പ്രശസ്തരായ കുറെ വ്യക്തികളെ ഈ മത്സരത്തിലൂടെ അവതരിപ്പിക്കുന്നു. അവരില്‍ പലരെയും നിങ്ങള്‍ക്ക് പരിചയമുണ്ടാവും - വായിച്ചും, മാധ്യമങ്ങളില്‍ കണ്ടും കേട്ടും, ചരിത്രത്തിന്റെ ഏടുകളില്‍ സ്ഥാനം പിടിച്ചവരും ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരും ആയ പലരും ഈ ലിസ്റ്റില്‍ ഉണ്ടാവും. നിങ്ങള്‍ ചെയ്യേണ്ടത് ഇതാണ്. ഒരു വ്യക്തിയുടെ ചിത്രം - അതിനെ ഡിജിറ്റല്‍ സങ്കേതങ്ങള്‍ ഉപയോഗിച്ച് പല കഷ്ണങ്ങള്‍ ആക്കിയതിന്റെ ചില ഭാഗങ്ങള്‍ ആവും ചോദ്യത്തില്‍ ഉണ്ടാവുക. ഈ ചിത്രശകലങ്ങളില്‍ നിന്ന് ആ വ്യക്തിയെ കണ്ടുപിടിക്കുക. ഉത്തരം നിങ്ങളുടെ കമന്റായി രേഖപ്പെടുത്തുക. കഴിഞ്ഞ മത്സരത്തില്‍ എന്നതുപോലെ ഇവിടെയും ആദ്യത്തെ മു‌ന്നു മണിക്കൂര്‍ കമന്റുകള്‍ മോഡറേഷന്‍ ചെയ്യപ്പെടും. അതിനിടയില്‍ ആരും ഉത്തരം പറയുന്നില്ലെങ്കില്‍ ചോദ്യത്തോടൊപ്പം ആ വ്യക്തിയെ കണ്ടെത്താന്‍ സഹായിക്കുന്ന ഒന്ന് രണ്ടു ക്ലൂ കൂടി ഉള്‍പ്പെടുത്തും - ജീവിച്ചിരുപ്പുണ്ടോ ഇല്ലയോ, ഇതു രാജ്യം, പ്രവര്‍ത്തന മേഖല ഇങ്ങനെ എന്തെങ്കിലും ക്ലൂ പ്രതീക്ഷിക്കാം. മത്സരത്തിന്റെ ഫല പ്രഖ്യാപനത്തോടൊപ്പം ഈ വ്യക്തിയെ പരിചയപ്പെടുത്തുന്ന ഒരു ചെറുവിവരണവും പ്രസിദ്ധീകരിക്കുന്നതായിരിക്കും. ഒരു ഉദാഹരണ ചിത്രം താഴെ നല്‍കുന്നു. ഇതാരാണീ വ്യക്തി എന്നു നിങ്ങള്‍ കണ്ടുപിടിക്കുക. ഇതുപോലെയാവും ഇനി വരാന്‍ പോകുന്ന ചോദ്യങ്ങള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നത്.

28 comments:

 1. മോഹന്‍ ലാല്‍.. ഇതാണ് എന്റെ ഉത്തരം

  ReplyDelete
 2. എന്റെ ഉത്തരം ആരും പറയരുത് പറഞ്ഞേക്കാം ങാ..


  ഈ മത്സരം ഗംഭീര വിജയമാകട്ടെ, ആശംസകള്‍

  ReplyDelete
 3. സുല്ലേ, ഇതൊരു മത്സരമല്ല....
  അനൌണ്‍സ്മെന്റ് മാത്രം.. പിന്നേ മത്സരത്തിന് ഇത്ര ഈസിയായി ഒരു ചിത്രമോ !!

  ReplyDelete
 4. ദേ കിച്ചുവിത്തായും സുല്ലപ്പനും എന്റെ ഉത്തരം കോപ്പിയടിച്ചൂ...ഗോമ്പി മാഷെ ഇവരെ വാണ്‍ ചെയ്യൂ...

  ReplyDelete
 5. വളരെ സിമ്പ്ല് ആയോ- ഉത്തരം ഇല്ലാതെ എന്തു കോമ്പിറ്റിഷനാ

  ReplyDelete
 6. എന്തായാലും മത്സരചിത്രം വന്നിട്ട് ഈ ഗോമ്പീടെ രാശിഫലം ഞാന്‍ പറയാം :)

  ReplyDelete
 7. ഇത് വളരെ ഈസിയല്ലേ
  ഇത് നമ്മുടെ നമ്മുടെ നമ്മുടെ


  അത് തന്നെ !

  ReplyDelete
 8. മല്‍സരം തുടങ്ങാനായി കാത്തിരിക്കുന്നു എല്ലാ വിധ ആശംസകളും

  ReplyDelete
 9. മീര ജാസ്മിൻ.
  (അതെയോ മീര നന്ദനൊ? ആകെ കൺഫ്യൂഷൻ)

  ReplyDelete
 10. മറ്റേ അനില്‍ പനച്ചൂരാന്റെ "ഗവിത" ഓര്‍ത്തുപോയ്..
  ഹഹഹഹ .. തിരികെ ഞാന്‍ ...

  ReplyDelete
 11. നീ പോ മോനെ ദിനേശാ...

  ReplyDelete
 12. ഇത് നമ്മുടെ നാണുവാശാനല്ലേ!

  ReplyDelete
 13. ഗോമ്പറ്റീഷനില്‍് ആദ്യമാണ്.. എന്നെ കൂടെ കളിയ്ക്കാന്‍ കൂട്ട്വോ? പിന്നെ ഇത് സൂപ്പര്‍സ്റ്റാര്‍ ഇന്ദ്രന്‍സ്‌ അല്ലേ?

  ReplyDelete
 14. വിഗ്ഗ് വച്ച മോഹൻലാൽ?? :-)

  ReplyDelete
 15. ആദ്യ മത്സരം നാളെ രാവിലെ യു.എ.ഇ സമയം 6:00 മണിക്ക് ആരംഭിക്കുന്നു. മോഡറേഷന്‍ ആദ്യത്തെ മൂന്നുമണിക്കൂര്‍ നേരം.

  ReplyDelete
 16. ഞാന്‍ .. ഞാന്‍ ... ;)

  ReplyDelete
 17. This comment has been removed by the author.

  ReplyDelete
 18. നമ്മടെ പാരഡൈസ് ബാര്‍...!!!!

  ReplyDelete
 19. ഇത് ഞങ്ങടെ വീട്ടില്‍ തേങ്ങ വെട്ടാന്‍ വരുന്ന തങ്കപ്പന്‍ ചേട്ടനാ....

  ReplyDelete
 20. 6 മണിക്ക് അലാറം വെച്ച് എഴുന്നേറ്റു കുത്തിയിരുന്നത് മിച്ചം: :(
  എവിടെ പുതിയ മത്സരം?????????

  ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....