Monday, 9 March 2009

1 - സുമേഷ് ചന്ദ്രൻ

പരസ്പരവിരുദ്ധമായി സംസാരിക്കാറുണ്ടോ?
    പരമാവധി ശ്രമിയ്ക്കാറുണ്ട്
എന്താണ്‌ സൌന്ദര്യം?
    മറ്റൊരാളെ ഇമ്പ്രസ്സ് ചെയ്യുന്നത്...
ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും?
    മേല്പറഞ്ഞ അഞ്ചുവിഭാഗക്കാരെയും ചേര്‍ത്ത് ഒരു ഓള്‍ വര്‍ക്കേര്‍സ് യൂണിയന്‍ ഉണ്ടാക്കി അതിന്റെ നേതാവാകും.
കായംകുളം കൊച്ചുണ്ണി, വെള്ളായണി പറമു, മുളമൂട്ടില്‍ അടിമ, ഇത്തിക്കര പക്കി, ജംബുലിംഗം തുടങ്ങിയവര്‍ ധനികരെ കവര്‍ന്ന് പാവങ്ങള്‍ക്കു നല്‍കുകയും നാട്ടുനീതി നടപ്പാക്കുകയും ചെയ്തിരുന്നു എന്ന വീരചരിതങ്ങള്‍ ഇഷ്ടമാണോ?
    വേറെ ചോയ്സില്ലെങ്കില്‍... അതെ
കുയിലിനെയോ കൊറ്റിയേയോ കൂടുതലിഷ്ടം?
    കൊറ്റി.. കുയില്‍ കുഞ്ഞുങ്ങളെ പോറ്റാറില്ല
ഈയിടെയായി ഒറ്റയ്ക്കിരിക്കുമ്പോള്‍ ഒരു ഏകാന്തത അനുഭവപ്പെടാറുണ്ടെന്ന് തോന്നുന്നു?
    അതൊരു രോഗമല്ല. ഒരു കൂട്ടത്തിലിരിയ്ക്കുമ്പോള്‍ ഏകാന്തത തോന്നുന്നുവെങ്കില്‍ സൂക്ഷിയ്ക്കണം!
കഷ്ടകാലം എന്നാലെന്താണ്‌?
    മന:സുഖത്തിന്റെ കടുത്ത അഭാവം
മോഹന്‍ലാല്‍ എന്തു തരം കഴിവുകള്‍ കൊണ്ടാണ്‌ സൂപ്പര്‍സ്റ്റാര്‍ ആയി അറിയപ്പെടുന്നത്‌?
    അഭിനേതാവ് (എന്നതിലുപരി, സ്വയം മാര്‍കറ്റ് ചെയ്യപ്പെടാനുള്ള കഴിവുകള്‍ കൊണ്ട്!)
വിവാഹം ഒന്നിനും പരിഹാരമല്ലെന്ന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. പിന്നെന്തിനു്‍ ആളുകള്‍ വിവാഹം കഴിക്കുന്നു?
    വിവാഹം ഒന്നിനും പരിഹാരമല്ലെന്ന്നതില്‍ ആര്‍ക്കും തര്‍ക്കമില്ലെന്ന സത്യം എന്നെന്നത്തേയ്ക്കുമായി ഊട്ടിയുറപ്പിയ്ക്കാന്‍!
മോതിരം, മാല, വാച്ച്‌, ബ്രേസ്‌ലെറ്റ്‌ തുടങ്ങിയവ ധരിക്കാന്‍ ഇഷ്ടമാണോ?
    തീര്‍ച്ചയായും
പുരുഷന്മാര്‍ മാര്‍സില്‍ നിന്നും സ്ത്രീകള്‍ വീനസില്‍ നിന്നുമുള്ളവരാണെന്ന് വിശ്വസിക്കുന്നോ?
    ഇല്ല
ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടുന്നതില്‍ തെറ്റുണ്ടോ?
    ഉവ്വ്
ഏറ്റവും വലുതെന്താണ്‌?
    അമ്മ
അല്ലാ, പൂച്ച ഏതു നിറമായാലും എലിയെപ്പിടിച്ചാല്‍ പോരേ?
    എലിയ്ക്കു വിരോധമില്ലെങ്കില്‍....നമുക്കെന്ന്നാ?
പാലുകുടിക്കുമ്പോള്‍ പൂച്ച കണ്ണടയ്ക്കുന്നതെന്തിനാണ്‌?
    ഒരു കണ്ണാണെന്കില്‍, അടുത്ത വീട്ടില്‍ നിന്നു പാല്‍ കട്ടുകുടിച്ചത് നീ കണ്ടത് ഇവിടെ പറയണ്ടാ എന്ന മെസ്സേജ് കണ്‌വേ ചെയ്യാന്‍.....
പൂച്ചക്ക്‌ പൊന്നുരുക്കുന്നിടത്ത്‌ കാര്യമുണ്ടോ?
    ഗോള്‍ഡ്സ്മിത് ഒരു പക്കാ നോണ്‍-വെജിറ്റേറിയനാണെങ്കില്‍, എന്തു കൊണ്ട് പാടില്ല?
മാര്‍ജ്ജാരപ്രണയമോ ഹംസലീലയോ കൂടുതല്‍ മനോഹരം?
    കാണാനുള്ള അവസരം ഒരുക്കി താ, എന്നിട്ടു പറയാം..
മലയാളം പത്രത്തില്‍ റവന്യൂ സൂപ്രണ്ട്‌ എന്ന ഇംഗ്ലീഷ്‌ പദവിക്കു പകരം ജമാബന്ദിശിരസ്തദാര്‍ എന്നെഴുതേണ്ടതുണ്ടോ? എക്സൈസ്‌ എന്നെഴുതുന്നതോ പിറവക എന്നെഴുതുന്നതോ കൂടുതല്‍ അഭികാമ്യം?
    എക്സൈസ്
കുട്ടിയായിരുന്നപ്പോള്‍ ആയിത്തീരണമെന്ന് ആഗ്രഹിച്ചതിനുമപ്പുറത്ത്‌ താങ്കളുയര്‍ന്നോ? എങ്കില്‍ അതില്‍ സന്തോഷിക്കുന്നുണ്ടോ?
    തീര്‍ച്ചയായും ഇല്ല. അങനെ ആയിതീരാഞ്ഞതില്‍ സന്തോഷിയ്ക്കുന്നു!
എന്താണ്‌ ശരിയല്ലാത്തത്‌?
    സമൂഹത്തിനു നിരക്കാത്തത്
എന്താണ്‌ സന്തോഷം?
    മന:സ്സുഖം കിട്ടുന്നത്

73 comments:

  1. ഇതിനു പായിന്റ്, കുളു മുതലായവ ഉണ്ടോ

    ReplyDelete
  2. നിയമാവലി കാണാതെയിട്ട കമന്റാണ്‌ മുകളിലേത്. അതിനു പെനാല്‍ട്ടി കൊടുക്കാന്‍ തല്‍ക്കാലം വകുപ്പില്ല.

    ഉത്തരം : ദേവന്‍

    ReplyDelete
  3. ഈ ഗോമ്പറ്റീഷനില്‍ ആദ്യം ഉത്തരം (ശരിയാകണമെന്നില്ല) പറഞ്ഞതിനു പ്രൈസ് വല്ലോമുണ്ട്ങ്കില്‍ വിരോധമില്ല

    ReplyDelete
  4. ഇത് ഒന്നാമത്തെ കോമ്പറ്റീഷനേക്കാളും കലക്കും കൈപ്പള്ളി. ആള്‍ ദ ബെസ്റ്റ്
    :-)
    ഉപാസന

    ReplyDelete
  5. ആഭരണപ്രിയ(ന്‍) ആണ്..!
    കുയില്‍, അമ്മ...

    വനിതാബ്ലോഗര്‍ ആയിരിക്കും.
    :-)
    ഉപാസന

    ഓഫ് : കുറച്ച് കൂടെ വ്യക്തിയെ തിരിച്ചറിയാന്‍ പറ്റുന്ന ചോദ്യങ്ങള്‍ ആയാല്‍ നന്നയിരുന്നു കൈപ്പള്ളി. അധികം കട്ടിച്ചോദ്യങ്ങള്‍ ആണെങ്കില്‍ ആര്‍ക്കും ഒന്നും പറയാന്‍ പറ്റില്ലെന്ന് തോന്നുന്നു

    ReplyDelete
  6. honestly ithu bore aanu. :( the other one was about books, not about bloggers. it was informative. this is bloggers with a capital B.

    Competition idea: people can send Quotation from books they have in their libraries and we can find who the author of that book is or which book it is(malayalam only english they will use google). angine enkilum ellarum shelfil irikkunna pusthakam vaayikkatte :)

    ReplyDelete
  7. എന്താ‍യാലും ഒരേറ്

    ഉത്തരം: ഉമേഷ്

    ReplyDelete
  8. ഇതൊരു പരീക്ഷണമായി കരുതിയാൽ മതി.

    ഒരു set ചോദ്യങ്ങൾ 5 പേർക്കായിട്ടാണു് പോയിട്ടുള്ളതു്.

    അതുകൊണ്ടു തന്നെ എല്ലാവർക്കും ഔപോലത്തെ ചോദ്യങ്ങൾ കിട്ടി എന്നു വരില്ല.

    ചോദിക്കേണ്ട ചോദ്യങ്ങൾ വേണമെങ്കിൽ നിർദ്ദേശിക്കാം.

    എല്ലാം എന്റെ തലയിൽ നിന്നു തന്നെ വരണം എന്നു വാശി പിടിച്ചാൽ ചിലപ്പോൾ ഇതു് ഞാൻ കളഞ്ഞിട്ടു പോകും

    ReplyDelete
  9. എന്റെ ഉത്തരം: വിശ്വപ്രഭ

    ReplyDelete
  10. കഴിഞ്ഞതവണത്തെ അത്ര ആവേശം കാണാനിടയില്ല. എങ്കിലും ആളുകള്‍ നന്നായി റെസ്പോണ്‍ട് ചെയ്താല്‍ നന്നായേക്കും

    ഇഞ്ചിതന്ന ഐഡിയ നന്നായിരിക്കും. എന്നേപ്പോലെ ഉള്ളവരുടെ ഉള്ള മാനവും കൂടി പോവും ... :))

    *********

    എന്റെ ഉത്തരം :: പാഞ്ചാലി

    ReplyDelete
  11. ശ്യൊ... ഒരു മിനുറ്റ് മുന്‍പേ പറഞ്ഞൂടാര്‍ന്നാ പാഞ്ചാല്യേ :(

    ReplyDelete
  12. ഗുപ്താ...സോറീണ്ട്!

    ബ്രേസ്ലെറ്റ് ഇട്ടു നടക്കുന്ന രണ്ട് പ്രമുഖ ബ്ലോഗ്ഗെര്‍സ് വിശ്വവും വിശാലനുമാണ്! വിശാലനാണെങ്കില്‍ കുറച്ചു കൂടി ഗോമടി ഉത്തരത്തില്‍ കണ്ടേനെ എന്നു കരുതി വിശ്വത്തിനോട്ട്!

    ReplyDelete
  13. “എന്റെ ഉത്തരവും: വിശ്വപ്രഭ“

    ReplyDelete
  14. പാഞ്ചാലി അത്രക്കങ്ങ്ട് ഗോണ്‍ഫിഡന്‍സ് ആയി പറയുമ്പോ നമ്മ പിന്തുണച്ചില്ലേ മോശല്ലേ!! ;)

    ReplyDelete
  15. പൊതുവെ ഇഞ്ചിയുടെ അഭിപ്രായമാണെനിക്കും. പ്രത്യേകിച്ച്, ഇഞ്ചി പറഞ്ഞ ആ "ക്വട്ടേഷന്‍ കൊടുക്കല്‍" പരിപാടി കൊള്ളാം.
    ബൈ ദ വേ, ഇതാരാണെന്നു ഒരു പിടിയുമില്ല.

    ReplyDelete
  16. visalano idivalo aakamallo :)
    enkilum my answer is : idival

    ReplyDelete
  17. ബ്ലോഗെടുത്തവന്‍ ബ്ലോഗാലെ എന്നല്ലേ പാഞ്ചാലീ ഉത്തരത്തിലേക്കുള്ള സൂത്രവാക്യം.

    അപ്പോള്‍ പുരുഷന്മാര്‍ ഡാഷില്‍ നിന്നും സ്ത്രീകള്‍ ഡാഷില്‍ നിന്നുമാണ് വരുന്നതെന്ന് വിശ്വേട്ടന്‍ ഒരാഴ്ചമുന്‍പ് എഴുതിയതു മറന്നോ.. നമ്മടെ ഫേമസ് സിജു അനാലിസിസില്‍. ഇവിടെ ഉത്തരിച്ച ആള്‍ അങ്ങനെ വിശ്വസിക്കുന്നില്ല എന്നു പറഞ്ഞിട്ടുണ്ടല്ലോ :)

    ReplyDelete
  18. ഇവിടെ ബ്രേസ്ലെറ്റും മാതൃസ്നേഹവും മാത്രമല്ല നോക്കേണ്ടത്. കക്ഷി ഒരു ‘അരിവാള്‍’ കൂടിയാണ്.

    ആരെക്ക്കിട്ടിയാലും യൂണിയന്‍ ഉണ്ടാക്കുമെന്നല്ലേ പറേണത്.

    രാധേയന്‍
    :-)
    ഉപാസന

    ReplyDelete
  19. എന്റെ ബലമായ തംസ്യം ഇത് നമ്മടെ ക്വിസ് മാഷിന്റെ തന്നെ ഉത്തരങ്ങളല്ലേ എന്നാണ്...

    എന്റെ ഉത്തരം: കൈപ്പള്ളി

    ReplyDelete
  20. പാച്ചൂന്റുപ്പയെ സപ്പോര്‍ട്ടുന്നു


    ശരിയല്ലാത്തത് സമൂഹത്തിനു നിരക്കാത്തത് എന്ന ക്ലൂ
    എന്റെ ഉത്തരം : കൈപ്പള്ളി..

    അതോ എന്റെ കൈ പൊള്ളിയോ ...

    ReplyDelete
  21. എന്റെ ഉത്തര്‍ : വിശാലന്‍

    ReplyDelete
  22. എന്റെ ഉത്തര്‍ : വിശാലന്‍

    ReplyDelete
  23. "വിവാഹം ഒന്നിനും പരിഹാരമല്ലെന്ന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. പിന്നെന്തിനു്‍ ആളുകള്‍ വിവാഹം കഴിക്കുന്നു?

    വിവാഹം ഒന്നിനും പരിഹാരമല്ലെന്ന്നതില്‍ ആര്‍ക്കും തര്‍ക്കമില്ലെന്ന സത്യം എന്നെന്നത്തേയ്ക്കുമായി ഊട്ടിയുറപ്പിയ്ക്കാന്‍! "

    ithu visalan parayumo idivale :-? athortha njan idivalinu vote kuthiye. :(

    ReplyDelete
  24. ങേ!!!!!!!!!!!!!!

    അപ്പോ ഞാന്‍ പറയുമെന്നാണോ അതിന്റെ അര്‍ത്ഥം പ്രിയാ???

    എന്നെങ്കിലുമൊരു മീറ്റിനു കണ്ടാല്‍ അമ്മച്ചിയാണേ ഇതിനു ഞാന്‍ പ്രതികാരം ചെയ്യും

    ഓഫടിച്ചതിന്റെ 2 പോയന്റ് പോട്ട്..ഹല്ല പിന്നെ!

    ReplyDelete
  25. kaipalliiii.... niyamabhedagathi venummm, ee bloggile prathikaram meetil theerkkan pattillannu

    ReplyDelete
  26. അടുത്ത മത്സരത്ത്തിനായി ഞാനൊരു ചോദ്യം തരാം.

    കൈപ്പള്ളിക്ക് ഈയിടെ പിടിപെട്ട രോഗം:

    ഉ; ഗോംബറ്റീഷോമാനിയ

    ReplyDelete
  27. ഹയ്യോ...ആദ്യത്തെ ഉത്തരം തന്നെ കുഴപ്പത്തിലാക്കിയല്ലോ?
    പരസ്പര വിരുദ്ധമായി സംസാരിയ്ക്കാന്‍ പരമാവധി ശ്രമിയ്ക്കുന്ന മറ്റൊരു ബ്ലോഗര്‍ കൂടിയുണ്ടോ ബൂലോഗത്ത്? അതിശയം തന്നെ.

    തമാശയ്ക്കു നല്ല സാധ്യതയുണ്ടായിരുന്ന ചോദ്യങ്ങള്‍ക്ക് ഒരു തരം ബൌദ്ധിക തലത്തില്‍ നിന്നുമാണ് ഉത്തരങ്ങള്‍ വന്നിരിയ്ക്കുന്നത്.

    ഉത്തരങ്ങള്‍ കുറവാണെങ്കിലും കുറവായ ഉത്തരത്തില്‍ അക്ഷരതെറ്റുകള്‍ പരമാവധി കൊണ്ടു വരുവാന്‍ ശ്രമിച്ചിട്ടുണ്ട്.

    എന്റെ ഉത്തരം : കൈപ്പള്ളി.

    ReplyDelete
  28. എന്റെ ഉത്തരത്തെ സാധൂകരിയ്ക്കുന്ന മറ്റു ചില സംഗതികള്‍ കൂടി:

    1. അമ്മയെ കുറിച്ചുള്ള നിലപാട്.
    2. സ്ത്രീയുടേയും പുരുഷന്റേയും വരവിലെ കെട്ടുകഥയെ നിഷേധിയ്ക്കുന്നിടത്തുള്ള യുക്തിവാദിയുടെ സാനിദ്ധ്യം.
    3. നല്ല മലായാളം വാക്കുകള്‍ ഉപയോഗിയ്ക്കാന്‍ കഴിയുന്നിടത്ത് ഇംഗ്ലീഷ് ഉപയോഗിയ്ക്കാനുള്ള ശ്രമം. ഉദാ: മെസ്സേജ്,ഇമ്പ്രസ്സ്,കണ്‌വേ,ഗോള്‍ഡ് സ്മിത്ത് തുടങ്ങിയവ.

    വെറും അനുമാനങ്ങള്‍ ആണ്. ശരിയല്ലാ എങ്കില്‍ അവന്റെ ഒരു ഒന്നൊന്നര പേജ് ഉഡായിപ്പ് വിശകലനം എന്നൊന്നും വിയാരിച്ച് കളയരുത്.

    ReplyDelete
  29. ഭൂരിപക്ഷാഭിപ്രായം മാനിച്ച്‌ ഞാനും കൈപ്പള്ളിക്ക്‌ വോട്ട്‌ കുത്തി

    എന്റെ ഉത്തരം:> കൈപ്പള്ളി.


    ഇതേല്‍ ബ്ലോഗര്‍ക്ക്‌ എത്ര ശമ്പളമുണ്ട്‌, എത്രമക്കളുണ്ട്‌, എത്ര പോസ്റ്റെഴുതി, എത്ര ഫാന്‍സ്‌ ഉണ്ട്‌ എന്നൊന്നും ചോദിക്കാത്തിടത്തോളം കാലം ഈ ക്വിസ്സിനെ കാണേണ്ടത്‌ കുറച്ചു വരികള്‍ കണ്ടാല്‍ അത്‌ ആരെഴുതിയതാണെന്ന് നമുക്ക്‌ തിരിച്ചറിയാമോ എന്നാണ്‌. ആ നിലയ്ക്ക്‌ ഇത്‌ ബ്ലോഗര്‍മാരെ, വ്യക്തികള്‍ എന്ന നിലയില്‍ വിശകലനം ചെയ്യുന്നില്ലെന്നും ഓരോ ബ്ലോഗിലെ എഴുത്തിനു എന്തു തരം ഇമ്പ്രഷനാണ്‌ വായനക്കാരനു കൊടുക്കാനാവുന്നതെന്നും മനസ്സിലാക്കുന്ന ഗോമ്പറ്റീഷന്‍ എന്ന നിലയില്‍ നല്ല കാര്യമാണെന്ന് തോന്നുന്നു.

    എനിവേ, പരുപാടി കൊള്ളില്ലെങ്കില്‍ തനിയേ വടിയാകും.


    ക്വോട്ട്‌ വച്ച്‌ ആളെ കണ്ടുപിടിക്കാമെങ്കില്‍ എന്റെ കയ്യില്‍ നിന്ന് കണ്ണടച്ച്‌ എടുത്ത പുസ്തകത്തിലെ റാന്‍ഡം പേജിലില്‍ കണ്ടത്‌

    വെള്ളൈക്കപാലമപി വെണ്മഴുവക്ഷമാലാ-
    ഞ്ചൂലം പിടിച്ചരവു ചുന്നിന കണ്ഠദേശം
    ആറോടു നീറുമണിയും വപുരാറെഴുത്തി-
    ന്മൂലം മുദേ/സ്തുതു മമ മുക്തശശാങ്കമൌലേ.

    (പാരലല്‍ ക്വിസ്സ്‌!)

    ReplyDelete
  30. [പാരലല്‍‌സ്: ദേവാ, ഇത് ഷെല്‍ഫില്‍ കാണിച്ചിരുന്ന പുസ്തകങ്ങളിലൊന്നില്‍ നിന്നു തന്നേ? "വെള്ളൈക്കപാലം" എന്ന പ്രയോഗത്തിലെ തമിഴിന്‌ ഏകദേശം ഒരു "ഉണ്ണുനീലി സന്ദേശം" രുചി. പണ്ടുപഠിച്ച "കടന്തേരി" എന്ന പദ്യത്തിന്റെ ഓര്‍‌മ്മ വച്ചു പറഞ്ഞതാണേ. എന്റെ ഗെസ്സ് അതിനാല്‍ "ഉണ്ണുനീലി സന്ദേശം".]

    ReplyDelete
  31. എന്നെ അരിവാള്‍ രോഗിയായ് ബ്രാന്‍ഡ് ചെയ്തതില്‍ ഉപാസനേ ഞാന്‍ പ്രതിഷേധിക്കുന്നു.ബൈ ദ് വേ എവിടുന്ന് കിട്ടി ഈ ക്ലൂ

    ReplyDelete
  32. പാവം സിജുവല്ല അഞ്ചലേ പാവം ദേവന്‍.. കൊട് പെനാല്‍റ്റിയൊന്ന്. സെക്ഷന്‍ 4.2
    ഒരെണ്ണം ഇടിവാളിനുമിരിക്കട്ടെ

    ReplyDelete
  33. ബൌദ്ധികപരമായ ചിന്താധാരകളില്‍ ക്ലാസ്സ്-ബി ആയ ബ്ലോഗര്‍മ്മാര്‍ക്കുള്ള ഈ മഹനീയ ഗോമ്പിറ്റീഷനെ, ഓഫു കമന്റുകളടിച്ച് ആരും ഹൈജാക്കി വക്കരുതെന്നപേക്ഷ.

    ക്ലാസ്-ബി കള്‍ക്കും വേണ്ടേ ഒരു എന്‍‌ജോയ്മെന്റ്?

    ReplyDelete
  34. എന്റെ ഉത്തരം: കൈതമുള്ളു് ശശിയേട്ടന്‍!
    അഞ്ചലേയ നമഃ

    ReplyDelete
  35. എന്റെ ഉത്തരം:Visala Manaskan

    ReplyDelete
  36. വിശാലമനസ്ക്കന്‍

    ReplyDelete
  37. kaips,

    I wish,it is appropriate to put the names of 5 individuals, the questionnaire was sent to, and from that (like objective type/options), others shud be asked to find out the person. otherwise, these type of questions, it is near to impossible to find out whom the answers belong to.

    Just a suggestion.

    -atulya

    ReplyDelete
  38. ഉത്തരം : കുറുമാന്‍

    (പണ്ടെനിക്ക് മെഡിക്കല്‍ എന്ട്രന്‍സ്-ന്റെ സമയത്ത് കറക്കിക്കുത്തിനു അവാര്‍ഡ് കിട്ടിയതാ !!!)

    ReplyDelete
  39. ithu devettan ennu parayaan vannappo comment ittittundu.

    വേറെ ചോയ്സില്ലെങ്കില്‍. - ithaaro parichaya shabdham. sthiram paraynnathaanu. enikku searchaan pattunnilla.

    ----
    oru offum koodi:

    anyway VM paranjathupole ippo ithu nadakkattu. aduthathu namukku athu vechaallonnu oru suggen maathram paranju vekkunnu. ithipppo official gomptetiion blog aayondu vere evidem ithu nadathanda karuthi.

    [devarji oru quote kodutha pole, ente thalayil ormma irikkunna oru chinna vari. english author. Quote: "a viable diable agee". phayankara eluppaanu, ennaalum...

    sherikkum competitionu ithrayonnum pora, kathaa paathrangalude peru illaatha, oru 3-4 lines koduthaal
    aa ezhuthu vechu authoreyo booko oohichaal adipoli]

    ivide suggn box evidem illathondu, idichu kerunnathaanu. sorry. kshami, maaphi.

    ReplyDelete
  40. ഈശ്വരാ നല്ല മണി മണി പോലെ മലയാളം പറഞ്ഞൊണ്ടിരുന്ന പെണ്ണിനിതെന്തു പറ്റി?!!

    ReplyDelete
  41. ഉത്തരങ്ങളിലേയ്ല്ലൊരേണിപ്പടി.

    ദേവന്‍
    1. സിജു

    ഉമേഷ്
    1. പ്രശാന്ത് കളത്തില്‍

    വിശ്വപ്രഭ
    1. പാഞ്ചാലി
    2. നന്ദകുമാര്‍

    പാഞ്ചാ‍ലി
    1. ഗുപ്തന്‍ (ഉത്തരം മാറ്റി)

    ഇടിവാ‍ള്‍
    1. പ്രിയ

    രാധേയന്‍
    1. ഉപാസന

    കൈപ്പള്ളി
    1. അഗ്രന്‍
    2. ഗുപ്തന്‍
    3. അഞ്ചല്‍ക്കാരന്‍
    4. ദേവന്‍

    വിശാല മനസ്കന്‍
    1. ഇടിവാള്‍
    2. ഇത്തിരിവെട്ടം
    3. വല്യമ്മായി
    4. കൂഴൂര്‍ വിത്സന്‍

    കൈതമുള്ള്
    1. സിദ്ധാര്‍ത്ഥന്‍

    കുറുമാന്‍
    1. ജോഷി

    ReplyDelete
  42. ഇഞ്ചി പറഞ്ഞ നിര്‍ദ്ദേശം ഈ ഗോമ്പറ്റീഷനെ കുറച്ചു കൂടി സജീവമാക്കുമെന്നു തോന്നുന്നു.

    ഒരു ചെറിയ കുറിപ്പു കൂടി അഭിമുഖത്തില്‍ ചേര്‍ക്കുക. അത് കഥയുടെ തുണ്ടോ കവിതാ തുണ്ടോ അല്ലെങ്കില്‍ ലേഖനമോ അനുഭവമോ അങ്ങിനെ എന്തെങ്കിലും. അഞ്ചോ പത്തോ വരികളില്‍ ഉള്ള ഒരു കുറിപ്പ്.

    ReplyDelete
  43. കുളൂ തരൂ കൈപള്ളിജീ

    ReplyDelete
  44. കൈപ്പള്ളി അണ്ണാ,
    പുസ്തകങ്ങളെ പറ്റിയുള്ള ക്വിസ് ആണെങ്കില്‍ ഒരു കൈ നോക്കാം (ഭാവി ഭൂതം ടൈപ്പ് നോട്ടമല്ല)പക്ഷെ ഐ എസ് ബി എന്‍ നമ്പര്‍ പോസ്റ്റിന്റെ ടാഗായിട്ട് കൊടുക്കണം എന്ന് മാത്രം. നമ്മള്‍ പുസ്തകത്തിന് ക്രെഡിറ്റ് കൊടുക്കാതെ അതില്‍ നിന്ന് ക്വോട്ട് ചെയ്യുന്നത് കോപ്പിറൈറ്റ് വയലേഷന്‍ ആവാതിരിക്കേം ചെയ്യും എന്നെ പോലുള്ളവര്‍ക്ക് ഗൂഗളമ്മച്ചിയിക്ക് കോപ്പി പേസ്റ്റ് ചെയ്യാനും പറ്റും. :-)

    ReplyDelete
  45. ആദ്യത്തെ മത്സരത്തിൽ നിന്നും കാര്യമായി കിട്ടി ഒരു നിർദ്ദേശം അതുല്യമ്മയുടേ നിർദ്ദേശമാണു്.


    ചോദ്യങ്ങൾക്ക് multiple choice.


    അതെന്തായാലും ഇവിടേ തന്നെ ഇടുന്നു.


    choices:ഇത്തിരിവെട്ടം
    അനില്‍_ANIL
    സുമേഷ് ചന്ദ്രന്‍
    ഗുപ്തന്‍
    തോന്ന്യാസി

    ReplyDelete
  46. ഞാന്‍ കാലുമാറി: തോന്ന്യാസിയുടെ കാലേക്കേറി പിടിച്ചു

    എന്റെ ഉത്തര്‍:തോന്ന്യാസി

    ReplyDelete
  47. എന്നാല്‍ സുമേഷ് ചന്ദ്രന്‍ / nardnahc hsemus

    ReplyDelete
  48. ഞാനും ഉത്തരം മാറ്റി.

    എന്റെ ഉത്തരം : അനില്‍‌‌

    ഈശ്വരാ ഇതിപ്പോ മൈനസില്‍ നിന്നും തുടങ്ങേണ്ടി വരുമോ?

    ReplyDelete
  49. അങ്ങനെയാണെങ്കില്‍ എന്റെ വോട്ടും മാറ്റി.
    ക്ലൂവിനു ശേഷം എന്റെ വോട്ട്: തോന്ന്യാസി

    ReplyDelete
  50. ഹ ഹ സിജൂ, ഫാര്‍ പൈന്റ് ടൂ സ്വന്തം ഉത്തങ്ങളില്‍ കേറി വോട്ടിടുന്നവര്‍ക്കല്ലേ? ആ മുക്കാലിഫ കയ്യി വച്ചോ.

    മാണിക്യാ
    പാരലല്‍ ക്വിസ്സില്‍ കറക്റ്റ് അപ്പ്രോച്ചിനുള്ള അമ്പതു ശതമാനം മാര്‍ക്ക് ഇപ്പോഴേ തരുന്നു. പൂര്‍ണ്ണമായും ശരിയുത്തരം പറയാന്‍ ആരെങ്കിലും വരുമോന്ന് നോക്കട്ടെ, ഇല്ലെങ്കില്‍ ബാക്കിയും തന്നേക്കാം.

    ReplyDelete
  51. “എന്റെ ഉത്തരം : തോന്ന്യാസി “



    (കൈപ്പള്ളിയുടെ പുതിയ ക്ലൂ, നിര്‍ദ്ദേശം എന്നിവ അനുസരിച്ച്)

    ReplyDelete
  52. അനില്‍_ANIL

    aa kotti/kuyil questionile answer. athinekurichariyan anilannanu chance kooduthal ennathu kondu.

    ReplyDelete
  53. എന്റെ ഉത്തരം: തോന്ന്യാസി

    ReplyDelete
  54. എടയ്ക്ക് കൊറച്ചു ദിവസം ഇഞ്ചിയെ ഇവിടെ കാണാതിരുന്നത് ഇംഗ്ലീഷ് പഠിക്കാന്‍ പോയതാരുന്നു സിദ്ധാര്‍ത്ഥാ, ദാ കണ്ടില്ലേ ഇപ്പ മലയാളം വരെ ഇംഗ്ലീഷിലാ എഴുതുന്നത്.


    അഞ്ചല്‍ക്കാരാ, ഈ ഉത്തരങ്ങള്‍ക്ക് ആളിന്റെ ശൈലി മനസ്സിലാക്കാന്‍ പോകുന്നത്ര നീളമില്ല എന്നതാവും ഉത്തരക്കാര്‍ ഇവിടെ കിടന്നു കറങ്ങാന്‍ കാരണം.

    ഇടിവാളേ,
    സുരാജ് വെഞ്ഞാറമ്മൂട് (ഇപ്പഴത്തെ ടിപ്പിക്കല്‍ സിനിമാതാരമാവുന്നതിനു മുന്നേ) സുകുമാര്‍ അഴീക്കോടിനെ അവതരിപ്പിക്കുമ്പോള്‍ പറയാറുള്ള ഡയലോഗ്


    “സനാതനമായ പ്രപഞ്ചോര്‍ജ്ജത്തിന്റെ കണികകള്‍ ഹരിതവര്‍ണ്ണമാര്‍ന്ന കെണികളൊരുക്കി കുരുക്കിട്ട് പിടിച്ച്, സ്വയമടങ്ങുന്ന നിസ്സാരമായ ഈ ഗോളത്തിലെ നാനാവിധജീവജാലങ്ങള്‍ക്കും മേദ്ധ്യമായ രൂപത്തിലാക്കി മാറ്റി ഹിരണ്യഗര്‍ഭയുടെ മാറിനുള്ളിലേയ്ക്ക് പൂഴ്ത്തിവച്ചത്.....”

    കേട്ടുനില്‍ക്കുന്ന ഒരാള്‍
    “സാറെന്തിന്നെക്കുറിച്ചാ ഇപ്പോ സംസാരിക്കുന്നത്?”
    ചായക്കടക്കാരന്‍
    “ഓ ഇതോ, പുള്ളി എന്നോട് കപ്പ പുഴുങ്ങിയത് ഉണ്ടോ എന്നു ചോദിച്ചുകൊണ്ടിരിക്കുകയാ...”

    ReplyDelete
  55. ഹി..ഹി...ഹി
    ഹെന്റെ ദേവേട്ടാ,
    ങ്ങള് ആളെ കൊല്ലും.

    ReplyDelete
  56. ഉത്തരം : സുമേഷ് ചന്ദ്രന്‍

    ReplyDelete
  57. ഞാനും ഉത്തരം മാറ്റി.
    എന്റെ ഉത്തരം : തോന്ന്യാസി

    ReplyDelete
  58. ശരി ഉത്തരം : സുമേഷ് ചന്ദ്രന്‍

    ReplyDelete
  59. ഉത്തരങ്ങളിലേയ്ല്ലൊരേണിപ്പടി.

    ദേവന്‍
    1. സിജു

    ഉമേഷ്
    1. പ്രശാന്ത് കളത്തില്‍

    വിശ്വപ്രഭ
    1. പാഞ്ചാലി
    2. നന്ദകുമാര്‍

    പാഞ്ചാ‍ലി
    1. ഗുപ്തന്‍ (ഉത്തരം മാറ്റി)

    ഇടിവാ‍ള്‍
    1. പ്രിയ (ഉത്തരം മാറ്റി)

    രാധേയന്‍
    1. ഉപാസന

    കൈപ്പള്ളി
    1. അഗ്രന്‍
    2. ഗുപ്തന്‍
    3. അഞ്ചല്‍ക്കാരന്‍ (ഉത്തരം മാറ്റി)
    4. ദേവന്‍ (ഉത്തരം മാറ്റി)

    വിശാല മനസ്കന്‍
    1. ഇടിവാള്‍(ഉത്തരം മാറ്റി)
    2. ഇത്തിരിവെട്ടം
    3. വല്യമ്മായി
    4. കൂഴൂര്‍ വിത്സന്‍

    കൈതമുള്ള്
    1. സിദ്ധാര്‍ത്ഥന്‍

    കുറുമാന്‍
    1. ജോഷി (ഉത്തരം മാറ്റി)

    തോന്ന്യാസി
    1. ഇടിവാള്‍ (ഒടുക്കത്തെ ഉത്തരം)
    2. ദേവന്‍ (ഒടുക്കത്തെ ഉത്തരം)
    3. നന്ദകുമാര്‍
    4. അഗ്രജന്‍
    5. ജോഷി (ഒടുക്കത്തെ ഉത്തരം)

    സുമേഷ് ചന്ദ്രന്‍
    1. പ്രിയ (ഒടുക്കത്തെ ഉത്തരം)
    2. അനില്‍

    ഗുപ്തന്‍
    1. ജോഷി (ഒടുക്കത്തെ ഉത്തരം)

    അനില്‍
    1. അഞ്ചല്‍ക്കാരന്‍ (ഒടുക്കത്തെ ഉത്തരം)
    2. ഇഞ്ചിപ്പെണ്ണ്

    ReplyDelete
  60. പെറ്റി ശുപാര്‍ശകള്‍:
    1. അഞ്ചല്‍ക്കാരന്‍ (ഉത്തരം മാറ്റി)
    2. ദേവന്‍ (ഉത്തരം മാറ്റി - രണ്ടു തവണ)
    3. നന്ദകുമാര്‍ (ഉത്തരം മാറ്റി)
    4. ഗുപ്തന്‍ (ഉത്തരം മാറ്റി)
    5. പ്രിയ (ഉത്തരം മാറ്റി)
    6. ഇടിവാള്‍ (ഉത്തരം മാറ്റി)
    7. ജോഷി (ഉത്തരം മാറ്റി)
    8. അഗ്രജന്‍ (ഉത്തരം മാറ്റി)

    ReplyDelete
  61. ആദ്യമത്സരം ആയതുകൊണ്ട് സ്ഥിരം പ്രശ്നക്കാരനായ അഞ്ചല്‍ക്കാരനൊഴികെ മറ്റാര്‍ക്കും പെറ്റി അടിക്കുന്നില്ലന്ന് മത്സര നടത്തിപ്പുകാരനും സഹൃദയനും ഭൂതദയാപരനും മഹാമനസ്കനുമായ കൈപ്പള്ളി അണ്ണന്‍ അടുത്ത പത്രസമ്മേളനത്തില്‍ അറിയിക്കുന്നതാണ്. ... ഡ്‌ര്‍‌റ്‌റ്‌റ്‌റ്‌റണ്ടണ്ടണ്ടം..................

    ReplyDelete
  62. ആദ്യമത്സരത്തിൽ ആർക്കും പെറ്റി ഇല്ല.
    അതിനു 14 കാരണങ്ങൾ ഉണ്ടു്.

    ReplyDelete
  63. കണ്ടാ ഞാമ്പറിഞ്ഞില്ലേ കൈപ്പള്ളിഅണ്ണന്‍ ലതൊക്കെ ആണെന്ന് !

    ReplyDelete
  64. എന്താ സംശയം? ഇതു വിശാലമനസ്കന്‍ തന്നെ.

    ReplyDelete
  65. ithenthupatti maashe ?
    utharam vannu kandille?

    ReplyDelete
  66. ഒരോ മത്സരത്തിനും 24 മണിക്കൂര് എന്ന് പറഞ്ഞിരുന്നില്ലേ

    ക്ലൂ കണ്ട് ഇതും(സുമേഷ് ചന്ദ്രന്‍) ചെയ്ത് വന്നപ്പോ ദേ കെടക്കണൂ ഉത്തരം :(

    ReplyDelete
  67. അറ്റ് രാധേയന്

    രോഗി എന്നൊന്നും ഞാന്‍ ഉദ്ദേശിച്ചില്ല ട്ടോ
    അനുഭവങ്ങള്‍ പാളിച്ചകള്‍ വായിക്കാറുണ്ട്. അതില്‍ നിന്ന് കിട്ടിയ ക്ലൂ ആണ്
    :-)

    ReplyDelete
  68. പുസ്തകത്തിന്റെ മല്‍സരത്തില്‍ പോയിന്റ് കിട്ടിയില്ലേലെന്ത് (കിട്ടില്ലാരുന്നു) അവിടെ ആ വഴിയെ പോയ പെറ്റി കിട്ടിയത് പോലല്ലേ ഇതിപ്പോ ഒരു പത്തു (:O) പോയിന്റ് കിട്ടിയെക്കണേ. സന്തോഷായി.

    (ആദ്യം ഞാന്‍ ഇടിവാള്‍ എന്ന് ഉത്തരം പറഞ്ഞതില്‍ ആത്മാര്ഥമായി ഖേദിക്കുന്നു. കാരണം ഇന്ന് ഇടീടെ ഉത്തരങ്ങള്‍ കണ്ടപ്പോഴല്ലേ ഞാന്‍ എന്തോരം തെറ്റിദ്ധരിച്ചിരുന്നെന്ന് മനസിലായേ. ഇടി മ്യാപ്പ് :p )

    ReplyDelete
  69. ദേവാ, സമാന്തരമത്സരത്തിന്റെ ഫലമെവിടെ? ഓടോ: ഓരോ തവണ "ദേവാ" എന്നു റ്റൈപ്പു ചെയ്യുമ്പോഴും "താമരക്കുമ്പിളല്ലോ മമ ഹൃദയം" എന്നുക്കൂടി റ്റൈപ്പുചെയ്യാന്‍ മുട്ടുന്നു. ഇതൊരു രോഗമാണോ ഡോക്‌ടര്‍?

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....