Wednesday 25 March 2009

32 - ഗുപ്തൻ

ചോദ്യങ്ങൾ ഉത്തരങ്ങൾ
എന്താണ്‌ സൌന്ദര്യം? സാധാരണമായി പറഞ്ഞാല്‍ തനിക്കുണ്ടെന്ന് ഭാര്യയും അയലത്തുകാരിക്കുണ്ടെന്ന് ഭര്‍ത്താവും വിശ്വസിക്കുന്ന സാധനം.
ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും?
ആദ്യത്തെ നാലില്‍ ഏതു ചെയ്താലും അറിയാതെ അഞ്ചാമത്തേതാവും. എങ്കിലും ഇഷ്ടമുള്ള ജോലി അധ്യാപനം തന്നെ.
എന്താണ്‌ ദൈവം? അറിയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ക്കുള്ള ഏറ്റവും എളുപ്പമുള്ള ഉത്തരം
കുയിലിനെയോ കൊറ്റിയേയോ കൂടുതലിഷ്ടം? കുയിലിനെ (സ്നേഹിച്ചു സ്നേഹിച്ച് ഞാനവളെ വെളുപ്പിക്കും !)
കഷ്ടകാലം എന്നാലെന്താണ്‌? ബ്ലോഗിലെവര്‍ഗീയവാദികളോട് ന്യായവാദം നടത്താന്‍ തോന്നുന്നത്. ജീവിതം പാഴായിക്കിട്ടും.
ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി? അനോണികളുടെ തെറിവിളി കിട്ടിയിട്ട് കുറേക്കാലമായി. എന്നാലിനി അല്പം തെറികേള്‍ക്കാം എന്നു വിചാരിച്ച് എഴുതിയതാണ്.
പുരുഷന്മാര്‍ മാര്‍സില്‍ നിന്നും സ്ത്രീകള്‍ വീനസില്‍ നിന്നുമുള്ളവരാണെന്ന് വിശ്വസിക്കുന്നോ? പുരുഷന്മാര്‍ എവിടെ നിന്നുള്ളവരാണെങ്കിലും സ്ത്രീകള്‍ കോത്താഴത്തുനിന്നുള്ളവരാണ്.
ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടുന്നതില്‍ തെറ്റുണ്ടോ? ഇല്ല. ശരിക്കും മെലിഞ്ഞാല്‍ അരഞ്ഞാണത്തില്‍ വരെ കെട്ടാം
ഏറ്റവും വലുതെന്താണ്‌? മുഹമ്മദ് സഗീര്‍ പണ്ടാരത്തിലിന്റെ ആത്മവിശ്വാസം
കാശ്മീരസന്ധ്യകളേ കൊണ്ടുപോരൂ എന്റെ ഗ്രാമസുന്ദരിക്കൊരു നീലസാരി എന്താ ഈവരിയുടെ അര്‍ത്ഥം? കാമുകിക്ക് സാരിവാങ്ങിച്ചുകൊടുക്കാന്‍ നിവൃത്തിയില്ലാത്ത കാമുകന്‍ വാലന്റൈന്‍ ദിനത്തിന് വാളുവയ്ക്കുന്നതിനുതൊട്ടുമുന്നേ പാടിയതാണ്. ഉജാലമുക്കിയ വെള്ള സാരിയാണ് ഉദ്ദേശിച്ചത് ലവള് നേഴ്സായിരിക്കും.
അല്ലാ, പൂച്ച ഏതു നിറമായാലും എലിയെപ്പിടിച്ചാല്‍ പോരേ? പോര എന്റെ ബ്ലോഗില്‍ കമന്റിടുകേം കൂടെ വേണം :)
മലയാളം പത്രത്തില്‍ റവന്യൂ സൂപ്രണ്ട്‌ എന്ന ഇംഗ്ലീഷ്‌ പദവിക്കു പകരം ജമാബന്ദിശിരസ്തദാര്‍ എന്നെഴുതേണ്ടതുണ്ടോ? എക്സൈസ്‌ എന്നെഴുതുന്നതോ പിറവക എന്നെഴുതുന്നതോ കൂടുതല്‍ അഭികാമ്യം? ഇത്രയൊന്നും വേണ്ട. ദിവസവും എഡിറ്റര്‍ എന്ന് നൂറൂതവണ എഴുതിവിടുന്നത് പത്രാധിപര്‍ എന്ന് എഴുതിയിരുന്നെങ്കില്‍ നന്നായിരുന്നേനേ. (അല്ലെങ്കില്‍ അതിനുകൂടുതല്‍ യോജിച്ച മലയാളം വാക്ക്)
കുട്ടിയായിരുന്നപ്പോള്‍ ആയിത്തീരണമെന്ന് ആഗ്രഹിച്ചതിനുമപ്പുറത്ത്‌ താങ്കളുയര്‍ന്നോ? എങ്കില്‍ അതില്‍ സന്തോഷിക്കുന്നുണ്ടോ? ഉവ്വ്. പോസ്റ്റമാനാവണമെന്നായിരുന്നു ഇഷ്ടം ..ഇപ്പോള്‍ ലൈന്‍ മാനാണ്. എന്താ ഒരു സന്തോഷം !
എന്താണ്‌ സന്തോഷം? അമ്മായിയമ്മ കരയുമ്പോള്‍ മരുമകള്‍ക്ക് തോന്നുന്ന വികാരം; തിരിച്ചും
ബ്ലോഗിൽ ഓർമ്മക്കുറിപ്പുകൾ എഴുതുന്നതിനെ കുറിച്ച് എന്താണു് അഭിപ്രായം ജീവിതം പാഴായിപ്പോയിട്ടില്ല എന്ന് സ്വയം വിശ്വസിപ്പിക്കാനുള്ള വൃഥാശ്രമം
മലയാളം ബ്ലോഗിൽ ഇഷ്ടപ്പെട്ട കവി ആരാണു്. ഇഷ്ടപ്പെട്ട കവി എന്റെ അളിയനാണ്; ഇഷ്ടപ്പെട്ട കവിതകള്‍ ലതീഷ് മോഹന്റേതും
വംശനാശ ഭീഷണി നേരിടുന്ന ഒരു മൃഗത്തെ സംരക്ഷിക്കുന്നതിനായി രണ്ടിടങ്ങളിൽ ഒന്നു തിരഞ്ഞെടുക്കാൻ നിങ്ങളെ ചുമതലപ്പെടുത്തുന്നു.
തിരഞ്ഞെടുക്കുന്ന സ്ഥലം പൂർണ്ണമായും ഇടിച്ചു നിരത്തുകയും ചെയ്യും.
1) ഒരു മത വിഭാഗത്തിന്റെ ആരാധനാലയം
2) 10,000 തൊഴിലാളികൾ ജോലി ചെയ്യുന്ന ഒരു വ്യവസായ സ്ഥാപനം.. ഇതിൽ ഏതു തിരഞ്ഞെടുക്കു? എന്തുകൊണ്ടു്?
പതിനായിരം പേരല്ല ആ‍യിരം പേരാണെങ്കിലും തൊഴില്‍ശാലയോ നിലവില്‍ മനുഷ്യവാസമുള്ള ഗ്രാമമോ ഒരു സിംഹവാലന്‍ മാക്രിക്കുവേണ്ടിയും ഇടിച്ചുനിരത്തില്ല. ആരാധനാലയവും വെറുതെ ഇടിച്ചു നിരത്തില്ല. സമവായമുണ്ടാക്കി അത് മാറ്റിപണിയിക്കാന്‍ പരമാവധി ശ്രമിക്കും. അതുവരെ മൃഗം കാന്‍ വെയിറ്റ്.
കെ. എസ്. കോപാലകൃഷ്ണൻ എന്തുകൊണ്ടു്, അടൂർ ഗോപാലകൃഷ്ണനെ പോലെയും, പദ്മരാജന പോലെയും സിനിമ എറ്റുക്കുന്നില്ല? ആന പാടുന്നതും കുയിലു ചിന്നം വിളിക്കുന്നതും ഒക്കെ കേള്‍ക്കാന്‍ നല്ല ചേലായിരിക്കും അല്യോ? ബൈദവേ, അടൂര് സിനിമയെടുക്കുന്ന സ്പീഡില്‍ കെ എസ് സിനിമ എടുത്താല്‍ എക്സ്ട്രാ നടിമാര്‍ കഷ്ടപ്പെട്ടു പോവൂല്ലേ ! ഒരു ബീഡിവലിക്കാന്‍ അഞ്ചരമിനിറ്റ് കണക്കിന് കെ എസ് സിനിമയിലെ പരിപാടികളുടെ നീളം കണക്കുകൂട്ടി നോക്ക്.
Nostalgia-mania-dingolapi എന്ന അതിഭീകരവും ഭയാനകവുമായ രോഗം ബാദിച്ച മലയാളി ചേട്ടന്മാരെ എങ്ങനെ ചികിത്സിക്കും? ഇവരെ ബീമ പള്ളിയിൽ കൊണ്ടുപോയി ചങ്ങലക്കിടുന്നതിനെ കുറിച്ച് എന്താണു് അഭിപ്രായം. നൊസ്റ്റാള്‍ജിയ കാണിക്കുന്നവരെ സഹിക്കാന്‍ ബുദ്ധിമുട്ടാണ്. നല്ലൊരു പാടവും പച്ചപ്പും കണ്ടാലുടനെ കുട്ടനാട്ടില്‍ എത്തിയ തോന്നലാടാ എന്നുപറഞ്ഞ കൂട്ടുകാരനെ ചങ്ങലക്കിടാനല്ല ആ പാടത്തിലോട്ട് പിടിച്ചിട്ട് ചവിട്ടിക്കൂട്ടാനാണ് തോന്നിയത്. നാട് വളരാനും നാട്ടുകാര്‍ നന്നാവാനും ഇക്കൂട്ടര്‍ സമ്മതിക്കില്ല. പച്ചപ്പാടം, മാക്രി, കുയില്‍, തുളസിക്കതിര്‍ ചുടിയ പെണ്‍കുട്ടി ഇതൊന്നും ഇല്ലാതെ അവര്‍ക്ക് കേരളമില്ല. അതെല്ലാം അവിടെയുള്ള ആളുകള്‍ സഹിച്ചോണം; ഇവന്മാര്‍ ആണ്ടിലൊരിക്കല്‍ പോയി കണ്ടിട്ട് അവനവന്റെ നഗരകൂടാരത്തിലേക്ക് പിന്‍‌വലിഞ്ഞ് സുഖിച്ചോളും.
എന്താണു് അഭിപ്രായ സ്വതന്ത്ര്യം? അവനവന്റേത് മാത്രമല്ലാത്ത കാര്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളാന്‍ മനസ്സുള്ളവര്‍ക്ക് അതിനുള്ള അവകാശം ലഭിക്കുന്നത്.
ഈ പറയുന്ന എഴുത്തുകാരിൽ ആരെയാണു് കൂടുതൽ ഇഷ്ടം: മാധവികുട്ടി, എം. മുകുന്ദൻ, സാറ ജോസഫ്, സക്കറിയ, ബഷീർ, ആനന്ദ്, വി.കെ.എൻ, തകഴി, എം.ടി വാസുദേവൻ നായർ, പെരുമ്പടവം. ഇഷ്ടം മാധവിക്കുട്ടിയെ. നീര്‍മാതളത്തിലെ ഒക്കെ അവരുടെ ഭാഷയെ. പക്ഷെ മികച്ച എഴുത്തുകാര്‍ വി കെ എന്നും ബഷീറും ആണ്.
ആരുടേ ബ്ലോഗുകൾ വേണമെങ്കിലും താങ്കൾക്ക് ഡിലീറ്റ് ചെയ്യാം എന്നൊരു അവകാശം ലഭിച്ചാൽ ആദ്യം താങ്കൾ ഡിലീറ്റ് ചെയ്യുന്ന 5 ബ്ലോഗുകളുടെ പേരു പറയുക? ബ്ലോഗ് ഡിലീറ്റ് ചെയ്യുക, കക്ഷത്തിലെ രോമം വടിക്കുക, ..., ..., അങ്ങനെയുള്ള ചിലകാര്യങ്ങള്‍ അവനവന്‍ തനിയെ ചെയ്യേണ്ടതാണ്. അതൊന്നും ചെയ്തുകൊടുക്കാന്‍ എന്നെ കിട്ടില്ല.

90 comments:

 1. എന്റെ ഉത്തരം : ഗുപ്തന്‍
  http://www.blogger.com/profile/10910973322651265876
  ഒരുത്തരം കിടക്കട്ടെ. ഗുപ്തന്‍ വന്നിട്ട് മാറ്റാല്ലോ :)

  ReplyDelete
 2. ആ നൊസ്റ്റാള്‍ജിയ വളരെ സുഖിച്ചു!
  :)

  ReplyDelete
 3. അനോണിമാഷ് ആണോ എന്നൊരു ഡൗട്ട്

  ReplyDelete
 4. എന്റെ ഉത്തരം - ഗുപ്തന്‍
  http://www.blogger.com/profile/10910973322651265876

  അതു തന്നെ ജോഷിയേ ഗുപ്തൻ വന്നിട്ട് അടുത്തത് തപ്പാം.

  ReplyDelete
 5. ഉത്തരം : സൂരജ് രാജന്‍

  http://www.blogger.com/profile/01104983785106818087

  ReplyDelete
 6. ഇതെങ്ങിനെയാ രണ്ടു പ്രാവശ്യം വന്നേ

  ReplyDelete
 7. എന്റെ ഉത്തരം - ഗുപ്തന്‍
  http://www.blogger.com/profile/10910973322651265876

  ReplyDelete
 8. ഗുപ്തന്ജീ, വന്നു ഹാജര് വെക്കൂ...അല്ലേല്‍ ഇന്ന് എല്ലാരും ഗുപ്തന്‍ എന്ന് പറഞ്ഞ്, അവസാനം എന്നെ ചീത്ത വിളിക്കുമേ !!!

  ReplyDelete
 9. എന്തായാലും ജോഷിയെ ഞാൻ ചീത്ത വിളിക്കൂല്ലേ. ജോഷിയുടെ ഉത്തരം കണ്ട് കോപ്പി പേസ്റ്റിയതല്ല.

  ReplyDelete
 10. എന്റെ ഉത്തരം : ഗുപ്തന്‍
  http://www.blogger.com/profile/10910973322651265876

  ReplyDelete
 11. എന്റെ ഉത്തരം - ഗുപ്തന്‍
  http://www.blogger.com/profile/10910973322651265876

  ReplyDelete
 12. എന്റെ ഉത്തരം : അനോണി മാഷ് (ഒറിജിനല്‍)

  http://www.blogger.com/profile/14288369531522363499

  ReplyDelete
 13. ട്രാക്ടർ ഉരുട്ടാൻ മറന്നു

  ReplyDelete
 14. ആശയ്ക്ക് അഭിനന്ദനത്തിന്റെ വാടാമലരുകള്‍

  (32 മല്‍സരം കഴിഞ്ഞപ്പോള്‍ പങ്കെടുത്തത് ആകെ മൂന്നു വനിതകള്‍,മാര്‍ക്ക് വാങ്ങിയേ ആ കുറവൊന്നു നികത്താന്‍ പറ്റൂ)

  ReplyDelete
 15. വല്യമ്മായി :)

  ഞാൻ ഞായർ കഴിഞ്ഞാൽ ഒരാഴ്ച കാണില്ല കേട്ടോ. അപ്പോ നമ്മൾ വനിതകളുടെ മുൻ‌നിര സീറ്റുകൾ കളഞ്ഞേക്കല്ലേ. :)

  ReplyDelete
 16. ഇതു വഴി വന്നതല്ലെ, ഒരു ഉത്തരം വലിച്ചൂരി വച്ചിട്ട് പോകാം.

  ഉത്തരം: സിജു ചൊള്ളാമ്പാട്ട്‌
  http://www2.blogger.com/profile/10192421465518038804

  ReplyDelete
 17. ഈ ശൈലിയില്ലല്ലല്ലോ ഇപ്പോള്‍ എഴുതുന്നത്. പേരിലും.
  പറഞ്ഞാല്‍ അനോണിമിറ്റി പോവും. പക്ഷെ എനിക്കു പെറ്റി വരുന്നതിഷ്ടവുമില്ല.
  അതിനാല്‍
  http://www.blogger.com/profile/14288369531522363499

  ReplyDelete
 18. ഇതാരാണാവോ?!

  ഗുപ്താ, ധൈര്യമുണ്ടേല്‍ മുന്നില്‍ വാ... :) :)

  ഏതായാലും: (((“ട്രാക്ക്”)))

  ഓഫ്: പാക്കിസ്ഥാന്റെ അഫ്രീഡി വരെ 37 ബോള്‍സിലാണ് സെഞ്ച്വറി തികച്ച് വേള്‍ഡ് റെക്കോഡ് നേടിയത്. ഇന്‍‌ഡ്യയുടെ ആഷാജി വെറും 31 ബോള്‍സില്‍ സെഞ്ച്വറി നേടി ഈ ബ്ലോഗ് ഇവന്റിലെ ‘ഫാസ്റ്റസ്റ്റ് ഹണ്ട്രഡ്‘ എന്ന ബ്ലോഗ് റെക്കോഡ് നേടിയിരിക്കുന്നതായി കാണുന്നു.

  അഭി-നന്ദനങ്ങള്‍..! :)

  ReplyDelete
 19. Dinkan-ഡിങ്കന്‍
  http://www.blogger.com/profile/08980494783010933044

  ReplyDelete
 20. എന്തിനാ കരീം മാഷേ ല്ലല്ലല്ലോന്നും പറഞ്ഞ് വിറയ്ക്കുന്നത്? പേരു പറഞ്ഞാൽ അയാളു പേടിപ്പിക്ക്യോ? ധൈര്യായിട്ടു പേരു പറയൂ. ഓടാനാവില്ലേൽ ഓട്ടോറിക്ഷ വിളിച്ചാല്‍പ്പോരേ? ;)

  ReplyDelete
 21. സൂ കൊറച്ചു ദിവസായി ഇല്ലാരുന്നല്ലോ?
  ഓട്ടർഷ സമരമായിരുന്നോ?
  അതോ ഓട്ടർഷക്കാരനു കാശു കൊടുക്കാഞ്ഞിട്ട് അങ്ങേര് ഓടിച്ചുവിട്ടോ?

  ReplyDelete
 22. ആഷയ്ക്ക് അഭിനന്ദനത്തിന്റെ “പൂച്ചേണ്ട്.” (ഹോ...ആഷ പോയാല്‍പ്പിന്നെ ഫസ്റ്റ് എനിക്കു തന്നെ. (വല്യമ്മായി കേൾക്കണ്ട))

  ReplyDelete
 23. എനിക്കു തലവേദന ആയിരുന്നു. ഗോംബറ്റീഷൻ ഉണ്ട്, എനിക്ക് ഫസ്റ്റ് അടിച്ചെടുക്കാനുള്ളതാന്ന് ഞാൻ ആവുന്നത്ര പറഞ്ഞുനോക്കി. അതു കേട്ടില്ല. തലവേദന പറഞ്ഞു, വെറുതേ എനിക്ക് തലവേദന ഉണ്ടാക്കരുതെന്ന്.

  ReplyDelete
 24. ഓ അതായിരുന്നോ കാര്യം സൂ.

  എനിക്കൊരു സംസയം ഉണ്ടേ. ഇപ്പോ നമ്മള് ഒരാളുടെ ശൈലി വെച്ചു ഒരു പേരു പറയുന്നു.അത് അങ്ങേരു തലയിൽ മുണ്ടിട്ടെഴുതുന്ന ഐഡിയാണെന്നു വെയ്ക. അപ്പോ നമുക്ക് മാർക്ക് കിട്ടുവോ?

  അഭിനന്ദനങ്ങൾ പറഞ്ഞതിനും ഇനി പറയാനിരിക്കുന്നവർക്കും എന്റെ നന്ദ്രികൾ!

  ReplyDelete
 25. തലയിൽ മുണ്ടിട്ട് പങ്കെടുക്കുമ്പോൾ, ആ സമയത്ത് അയാൾക്കുള്ള പ്രൊഫൈൽ പേരെഴുതണം. മുണ്ടിടാത്തപ്പോൾ എഴുതുന്ന ഉത്തരം വേറെ വരുമായിരിക്കും. ;)

  ReplyDelete
 26. ആവുനാ, ഇപ്പുടു അർത്ഥമായിന്ദി സൂ.

  ReplyDelete
 27. ഞാനൊരു പക്കാ മലയാളിയായതുകൊണ്ട് തമിഴ് എനിക്കറിയില്ല. എന്നുവിചാരിച്ച് എന്നെ വെറുതേ എന്തെങ്കിലും പറഞ്ഞാലുണ്ടല്ലോ. ;)

  ReplyDelete
 28. അരവിന്ദ് (മൊത്തം ചില്ലറൈ)

  ReplyDelete
 29. ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ,
  മിഴിച്ചെപ്പിൽ വിരഹ കദന കടൽ
  ഹൃദയമുരളിക തകർന്നു പാടും ഗീതം
  രാഗം ശോകം ഗീതം രാഗം ശോകം.......

  ആഹാ...എന്താ പാട്ട്!

  ReplyDelete
 30. തലയില്‍ മുണ്ടിടുന്ന കാര്യം പറഞ്ഞപ്പോഴേയ്ക്കും ദേ വിശാലമനസ്കന്‍ എത്തി!

  ReplyDelete
 31. ഞാൻ പോകുന്നു. എനിക്കൊരുപാട് ജോലീണ്ട് ഇന്ന്. ജോലി തീർന്നാൽ, ഞാൻ ബാക്കിയുണ്ടെങ്കിൽ കാണാം.

  ReplyDelete
 32. സൂവിനു അതു അറിയാമ്മേലാന്ന് അറിയാവുന്നതു കൊണ്ടല്ലേ അതു അങ്ങോട്ട് തന്നെ പ്രയോഗിച്ചത്.
  തെലുങ്കന്മാരുടെ അടുത്തു പോയി എന്റെ തെലുങ്കുജ്ഞാനം പ്രകടിപ്പിച്ചാൽ അവരെന്നെ ചവിട്ടിക്കൂട്ടും. അതു കൊണ്ട് സൂവിന്റെ അടുത്ത് ആകാമെന്നു കരുതി.

  പഞ്ചാലീ, വിശാലമനസ്കൻ പിന്നെ ഒറിജിനൽ തലയിൽ മുണ്ടിട്ടും ഡൂപ്ലി തലയിൽ മുണ്ടിടാണ്ടും അല്ലേ എഴുതികൊണ്ടിരുന്നേ.

  ReplyDelete
 33. ആഷാഢ മാസം
  ആത്മാവില്‍ മോഹം
  ആഷയെപ്പോള്‍ മാര്‍ക്ക് കിട്ടാന്‍
  എനിക്കു മോഹം....

  ആഷേ അഭിനിന്ദ്രന്‍സ്

  -സുല്‍

  ReplyDelete
 34. അതൊന്നുമറിയില്ല ആഷെ. ചുവന്നതുണി തലയിലിട്ടേ ഞാനങ്ങേരെക്കണ്ടിട്ടുള്ളൂ (ഫോട്ടോയില്‍). അതിനാല്‍ ആരു ചുവന്നതുണീ തലയിലിട്ട് പോകുന്ന കണ്ടാലും ഒന്നു നോക്കും. ഇനി വിശാലനെങ്ങാനുമാണോ എന്നറിയാന്‍! അത്രേ ഉള്ളൂ...

  ReplyDelete
 35. സൂപ്പര്‍ ഉത്തരങ്ങള്‍...
  ആ ദൈവത്തിന്റെ ഉത്തരമൊക്കെ വായിച്ചിട്ട് അങ്ങ് കോരിത്തരിച്ചു പോയി..

  ReplyDelete
 36. അതിന്റെ കാര്യം തന്നാ ഞാനും പറഞ്ഞത് പാഞ്ചാലിയേയ്.

  അപ്പോ ഞാനും പോകുന്നു. എനിക്കിന്ന് ഒത്തിരി കറങ്ങാനുള്ളതാ. കറങ്ങി കറങ്ങി ഞാനും ബാക്കിയുണ്ടേൽ വൈകിട്ട് കാണാം.

  ReplyDelete
 37. എന്റെ ഉത്തരം : ArjunKrishna

  http://www.blogger.com/profile/05833567930749946341

  ReplyDelete
 38. ആഹാ... നല്ല ഉത്തരങ്ങൾ... ആ അവസാനത്തെ ഉത്തരം കലക്കനപ്പാ :)


  ആഷേ, നൂറിനൊരഭിനന്ദനം :)

  ReplyDelete
 39. എന്റെ ഉത്തരം: സിമി
  http://www.blogger.com/profile/11292298558747687520


  കെടക്കട്ടെ അങ്ങനേം ഒരെണ്ണം... :)

  ReplyDelete
 40. എന്റെ ഉത്തരം : ഗുപ്തന്‍
  http://www.blogger.com/profile/10910973322651265876

  ReplyDelete
 41. എന്റെ ഉത്തരം : ഗുപ്തന്‍
  http://www.blogger.com/profile/10910973322651265876

  ഗുപ്തന്‍ വരില്ല, പുള്ളി ബൊലോന ചില്‍ഡ്രന്‍ ബുക് ഫെയര്‍ കാണാന്‍ പോയിരിയ്ക്കാ...

  :)

  ReplyDelete

 42. നല്ലൊരു പാടവും പച്ചപ്പും കണ്ടാലുടനെ കുട്ടനാട്ടില്‍ എത്തിയ തോന്നലാടാ എന്നുപറഞ്ഞ കൂട്ടുകാരനെ ചങ്ങലക്കിടാനല്ല ആ പാടത്തിലോട്ട് പിടിച്ചിട്ട് ചവിട്ടിക്കൂട്ടാനാണ് തോന്നിയത്. നാട് വളരാനും നാട്ടുകാര്‍ നന്നാവാനും ഇക്കൂട്ടര്‍ സമ്മതിക്കില്ല. പച്ചപ്പാടം, മാക്രി, കുയില്‍, തുളസിക്കതിര്‍ ചുടിയ പെണ്‍കുട്ടി ഇതൊന്നും ഇല്ലാതെ അവര്‍ക്ക് കേരളമില്ല. അതെല്ലാം അവിടെയുള്ള ആളുകള്‍ സഹിച്ചോണം;

  നാട് വളരാന്‍ തടസ്സം നില്‍ക്കുന്നത് പാടവും പച്ചപ്പും ഇഷ്ടപ്പെടുന്ന തന്റെ കൂട്ടുകാരനാണെന്ന് വിശ്വസിക്കുന്നൊ ഈ വ്യക്തി‍?അല്ലെങ്കില്‍ ഈ പാടത്താണൊ വികസനം വരേണ്ടത് എന്നു വിശ്വസിക്കുന്നൊ ഇദ്ദേഹം? നൊസ്റ്റാള്‍ജിയ എന്നു കേള്‍ക്കുമ്പോള്‍ ചവിട്ടിക്കൂട്ടാന്‍ തോന്നുന്ന മനസ്സില്‍നിന്നും അഭിപ്രായസ്വാതന്ത്യത്തെക്കുറിച്ച് എന്തഭിപ്രായം കേട്ടാലും അത് സ്വത്യസന്ധമാകില്ല,അതില്‍ ഒരു വിരോധാഭാസമുണ്ടാകും.

  ഓഫിനു മാപ്പില്ല അല്ലെ,പെനാല്‍റ്റി വിധിച്ചോളൂ..

  ReplyDelete
 43. എന്റെ ഉത്തരം നിഷ്കളങ്കന്‍.
  http://www.blogger.com/profile/12593228973862205392

  ReplyDelete
 44. അതൊരു ഓഫാണെന്നു തോന്നുന്നില്ല ശിശു.
  ഇതിലും വലിയ ഓഫടിച്ച വിദ്വാന്മാരെ പെറ്റിയടിച്ചിട്ടില്ല പിന്നല്ലെ ഇത്!! സംഗതി ആ പോയിന്റ് കലക്കി,ആ ഒരു ഉത്തരത്തില്‍ മാത്രം എനിയ്ക്കും അങനെയൊക്കെ തോന്നിയതാണ്... :)

  ReplyDelete
 45. നൊസ്റ്റാള്‍ജിയകൊണ്ട് ഇരിക്കപൊറുതി മുട്ടി ജീവിച്ചു പോകുന്നവരുടെ മുന്നിലേക്കാണ് ഈ ഉത്തരങ്ങള്‍ നീക്കിവക്കുന്നത് എന്നെങ്കിലും ഓര്‍ക്കണമായിരുന്നു.

  ചുമ്മാ. അയാള്‍ ഓര്‍ത്താലെന്നാ ഓര്‍ത്തില്ലേലെന്നാ..

  -സുല്‍

  ReplyDelete
 46. ശിശു പറഞ്ഞതില്‍ കാര്യമുണ്ട് കേട്ടോ...

  എന്തായാലും എന്റെ ഉത്തരം ഗുപ്തന്‍

  http://www.blogger.com/profile/10910973322651265876

  (Ctrl+C, മറ്റൊരു വിന്റോയില്‍ Ctrl+V, ഇവിടെ പിന്നേം Ctrl+V)

  ReplyDelete
 47. സുല്ലേ, പ്രായമാണോ ഉദ്ദേശിച്ചത് ?
  ശരിയാ.. ശരിയാ...

  ReplyDelete
 48. റ്റ്രക്കിങ്

  ReplyDelete
 49. എന്റെ ഉത്തരം: സിയ

  http://www.blogger.com/profile/08206144797062400509

  ReplyDelete
 50. സിയയാവില്ല തഥാജീ, സിയ ഇത് ബി ക്ലാസ്സുകാരുടെ പരിപാടിയാന്ന് ഇന്നലേം കൂടെ പറഞ്ഞ് പോയതേയുള്ളൂ... അവനിപ്പഴും സി ക്ലാസ്സീന്ന് പ്രമോഷന് കിട്ടിയിട്ടില്ല... :)

  ReplyDelete
 51. ഈ മത്സരം അവസാനിച്ചു:
  ശരി ഉത്തരം: ഗുപ്തൻ
  10910973322651265876

  ReplyDelete
 52. ഞാൻ ‘ജി’ ക്ലാസിലാണെന്ന വിചാരമായിരുന്നെനിക്ക്. എന്തായാലും സിയ എനിക്ക് ബി ക്ലാസിലേക്ക് പ്രോമോഷൻ തന്നു.

  ReplyDelete
 53. കൈപ്പള്ളി അടുത്ത മത്സരമെപ്പോഴാ പറയാവോ?

  ReplyDelete
 54. അടുത്ത മത്സരം: UAE 12:00

  ReplyDelete
 55. ഹും :( എനിക്ക് സമയത്തിനു പങ്കെടുക്കാൻ പറ്റൂല്ലാ. സാരമില്ല എല്ലാവർക്കും വിജയാശംസകൾ.

  ReplyDelete
 56. ഇനി ഗുപ്തൻ ഇബടെ വാ... ആ ശിശു ചോദിച്ചേന് മറുപടി പറ... :)

  ReplyDelete
 57. ആഷാ ജീ താങ്ക്സ്...
  അടുത്ത മത്സരത്തിലും ഇങനെയൊക്കെ തന്നെ ആയിരുന്നെങ്കില്‍....

  :D

  ReplyDelete
 58. ചീറ്റിങ്!
  ഇത്രേം എളുപ്പമുള്ള പോസ്റ്റ് വെളുപ്പാന്‍‌കാലത്ത് കൊണ്ടിട്ടിട്ട് ശടേന്ന് നിര്‍ത്താന്‍ പാടില്ല.
  ഇതില്‍ കമന്റാത്ത സ്ഥിരം ക്ലാസ് ബി ക്കാര്‍ക്ക് ഈരണ്ടീച്ച കൊടുക്കണം.

  ReplyDelete
 59. ഞാനല്ല ജോഷിയാ‍ ആദ്യം പറഞ്ഞേ

  ReplyDelete
 60. അഗ്രജന്റെ അറിവിലേക്ക്:
  ഇത് ബി ക്ലാസ്സ് ബ്ലോഗര്‍മാര്‍ക്കുള്ള ഗോമ്പറ്റീഷന്‍ ആണെന്നത് എന്റെ അഭിപ്രായമല്ല.
  ഒരു പ്രമുഖ എ ക്ലാസ്സ് ബ്ലോഗറുടെ അഭിപ്രായം കോട്ടീന്ന് മാത്രം.
  (വേണേല്‍ കണ്ടുപിടി ...ക്ലൂ വേണോ?)

  ReplyDelete
 61. ശിശൂ, ഞാന്‍ ആ നൊസ്റ്റാള്‍ജിയ കമന്റ് സുഖിച്ചതായി എഴുതിയിരുന്നു. അതിനു കാരണം ഇതു പോലുള്ള കുറെ നൊസ്റ്റാള്‍ജിയക്കാരെ സ്ഥിരം കാണുന്നതിനാലായിരിക്കും!

  ReplyDelete
 62. എന്തൊരു കഷ്ടമാ ഇത്?? ഒരു മീറ്റിങ്ങ് ന് പോയി വന്നിട്ട് ഉത്തരവും ലിങ്കുമൊക്കെ ഇടാം എന്ന് കരുതി പോയി വന്നപ്പോഴേക്കും ഉത്തരവും വന്നോ?

  ശ്ശൊ.. ഗുപതനാണ് എന്ന് 99.99% ഉറപ്പുണ്ടായിരുന്നു. ഗുപ്തനെ വെല്ലുവിളിക്കുന്ന നേരത്ത് ഉത്തരം പറഞ്ഞിരുന്നേല്‍ 2 മാര്‍ക്ക് കിട്ടിയേനേ...

  എന്തുവാ കൈപ്പള്ളി ഇത്? പുലര്‍ച്ചെ 4 മണി മുതല്‍ 10 മണി വരെയുള്ള മത്സരമോ? എന്റെ പോസ്റ്റ് നട്ടപ്പാതിര മുതല്‍ രാവിലെ വരെ ആയിരുന്നു. ഇത് അതിനേക്കാള്‍ കഷ്ടം.

  ഇതൊന്നും ശരിയായ ഏര്‍പ്പാടല്ല.. :(

  ചുരുക്കത്തില്‍ 2 മാര്‍ക്ക് പോയിക്കിട്ടി. :(

  ReplyDelete
 63. ക്ലൂ വേണോന്ന്...!! കൊട് കൊട്... എ ക്ലാസ്സും ബി ക്ലാസ്സും ഒക്കെയൊന്ന് അറിഞ്ഞിരിക്കാലോ :)

  ReplyDelete
 64. ഇപ്പഴാണ് ഇഞ്ചിപ്പെണ്ണിന്റെ നിരീക്ഷണം ശ്രദ്ധിക്കുന്നത്.
  ഇതു ബോറാണെന്നഭിപ്രായമില്ല. വലിയ ഗൌരവത്തില്‍ ഇതിനെ കാണുമ്പോഴായിരിക്കും അങ്ങനെ തോന്നിയത്. മറിച്ച് എല്ലാവര്‍ക്കും ഒരു സ്ഥലത്ത് രസങ്ങള്‍ പങ്കിടാനും ഒന്ന് enjoy ചെയ്യാനും ഇതിനാല്‍ സാധിക്കുന്നുണ്ടല്ലോ.. ഇഞ്ചിപ്പെണ്ണു സൂചിപ്പിച്ച രീതിയിലുള്ള ഗോമ്പറ്റീഷന്‍ വായനയെ പ്രോത്സാഹിപ്പിക്കും; അറിവു വര്‍ദ്ധിപ്പിക്കും എന്ന രീതിയില്‍ നല്ലതാണ്.

  ReplyDelete
 65. ജോലിയുടെ ഇടയില്‍ ഓടി വന്നൊത്തി നോക്കിയപ്പോഴേക്കും മത്സരം അവസാനിച്ചൊ!!!!!!!

  2 എങ്കില്‍ 2 പോയിന്റ് സ്വാഹ :( :(

  ആഷയ്ക്ക് അഭിനന്ദനങ്ങള്‍..
  ധീരതയോടെ നയിച്ചോളൂ.

  ReplyDelete
 66. ആഷാജിക്ക് അഭിനന്ദങ്ങള്‍...!

  അതേയ് ഇനിയിപ്പൊ കവടിയൊക്കെ നിരത്തിയിരുന്നാല്‍ അന്നത്തിനു മുട്ടുണ്ടാകില്ല

  ReplyDelete
 67. എട്ട് ഉത്തരം വന്നാലും മത്സരം അവസാനിപ്പിക്കാന്‍ മത്സരം നടത്തിപ്പുകാര്‍ക്ക് അവകാശമുണ്ട്. (അതായത് പത്ത് ഉത്തരം വന്നാല്‍ മത്സരം അവസാനിപ്പിക്കാന്‍ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് അവകാശമുണ്ട് എന്നാണോ? പക്ഷെ ഉത്തരം ഇതാണ് എന്നെങ്ങനെ അറിയും?)

  -സുല്‍

  ReplyDelete
 68. ആഹാ... എല്ലാം വളരെ പെട്ടെന്നായിരുന്നു അല്യോ... ആ നൊസ്റ്റാള്‍ജിയയെക്കുറിച്ച് പറഞ്ഞതാണ് എന്നെ കണ്ടുപിടിക്കാനുണ്ടായിരുന്ന ഏറ്റവും നല്ല ക്ലൂവും. ബ്ലോഗില്‍ ആദ്യമായിട്ടല്ല ഞാന്‍ ഇതു പറയുന്നതെന്ന് ചുരുക്കം.

  ധാരാളം നെല്‍കൃഷി ഉള്ള ഒരു വടക്കന്‍ ഇറ്റയിലെ ഗ്രാമത്തില്‍ ചെന്നിറങ്ങിയതാണ് ഞങ്ങള്‍. അന്നേരമാണ് അവന്റെ ഒടുക്കത്തെ കുട്ടനാട്.. അതില്‍ ചെറുതല്ല കാര്യമായ സ്പെല്ലിംഗ് മിസ്റ്റേക്ക് ഉണ്ട്.

  ലിയൊനാഡോ ഡാവിഞ്ചി ഡിസൈന്‍ ചെയ്ത തോടുകള്‍ വഴി സ്വഭാവേന ഉണങ്ങിയ ഭാഗങ്ങളില്‍ പോലും വെള്ളമെത്തിച്ചാണ് ലൊംബാറ്ഡീയയിലെ കൃഷി. വലിയ വെള്ളപ്പൊക്കങ്ങള്‍ ഉണ്ടായില്ലെങ്കില്‍ വര്‍ഷം മുഴുവന്‍ കൃഷി. വന്‍ തോതില്‍ യന്ത്രവല്‍കൃതമായ കൃഷി.

  യന്ത്രങ്ങളെക്കൊണ്ട് തൊടീക്കാതെ മനുഷ്യനിറങ്ങി കിളക്കുകയും കൊയ്യുകയും ചെയ്യുന്ന വയലുകള്‍ എന്ന് ‘നൊസ്റ്റാള്‍ജിയ’ കൊണ്ട് കൃഷിക്കുള്ള സാധ്യതകള്‍ നശിപ്പിച്ചവരാണ് നമ്മള്‍. (ഇപ്പോഴത്തെ കേരളമുഖ്യന്‍ തന്നെയാണ് അതിലും മുഖ്യന്‍) ചിലരുടെ ദുര്‍വാശികള്‍ കൊണ്ട് അനാഥമായിപ്പോകുന്ന പാടങ്ങളില്‍ കൃഷിയോ വിളവോ ഇല്ലാത്ത മലയാളിക്ക് സ്വന്തം അധ്വാനവും കര്‍മശേഷിയും കൊണ്ട് ഉണങ്ങിയ മണ്ണില്‍ പച്ചപിടിപ്പിക്കുന്നവനെ കാണുമ്പോള്‍ നൊസ്റ്റാള്‍ജിയപ്പെടാനുള്ള അവകാശം ഇല്ല. ലോകത്തുള്ള പച്ചയെല്ലാം എന്റെ സ്വന്തം എന്നപോലെ.

  (യന്ത്രവല്‍ക്കരണത്തെ ചെറുത്ത് തൊഴിലാളിയെ രക്ഷിച്ചു എന്നൊന്നും പറഞ്ഞേക്കരുത്. ഒലക്കേടെ മൂടാണ്)

  പെണ്ണെന്നു വച്ചാല്‍ ചന്തിയില്‍ വരെ മുട്ടുന്ന മുടി.. ‘ഇങ്ക്രീസ് വിദ്യാഭ്യാസം’ കിട്ടിയിട്ടുണ്ടെങ്കിലും ഞാന്‍ വീട്ടില്‍ നിന്ന് തന്റെ കുട്ടികളെ പെറ്റുപോറ്റിക്കോളാം എന്ന് പറയുന്ന പ്രകൃതം ..ആണിന്റെ മുഖം കണ്ടാല്‍ ഉടനെ നിലത്തു വില്ലുവരക്കുന്ന വിരലുകള്‍ .. ഗ്രാമീണ സുന്ദരി!! തേങ്ങ്യാണ്! ഈ നൊസ്റ്റാള്‍ജിയ ചുമന്നുനടക്കുന്ന കോന്തന്മാര്‍ എത്ര പെണ്‍പിള്ളേരുടെ ജീവിതം/കരിയര്‍ പാഴാക്കിയിട്ടുണ്ടെന്ന് സ്വന്തം അനുഭവത്തില്‍ നിന്ന് അറിയാം എനിക്ക്

  നാടിന്റെ മാറ്റങ്ങള്‍ അംഗീകരിക്കാനാവാതെ പഴമകളില്‍ അതിനെ കെട്ടിയിടാന്‍ മലയാളിയെ ഏറ്റവുമധികം പ്രലോഭിപ്പിക്കുന്നത് ഈ നൊസ്റ്റാള്‍ജിഫിക്കേഷനാ‍ണ്. തിരുവനന്തപുരത്തും കൊച്ചിയിലും എങ്ങും കേരളമില്ല. കേരളമെന്നെ കെട്ടുവള്ളം കുട്ടനാട് രാത്രിയില്‍ തവളയുടെ കരച്ചില്‍ കഥകളിക്കാരന്റെ മരമോന്ത...

  നൊസ്റ്റാള്‍ജിയ തീരെ ഇല്ലാത്ത ഒരാളൊന്നും അല്ല ഞാനും. നാടുവിട്ട ഏത് പ്രവാസിയെയും പോലെ എന്റെ പുഴയോരവും ഞാന്‍ വളര്‍ന്ന വഴികളും ഒക്കെ എനിക്ക് ഹൃദ്യമാണ്. അതിന്റെ വേരും നാരുമെടുത്ത് വികസനപ്രക്രിയകള്‍ നടത്തുന്നതിനോട് പ്രതിഷേധവുമുണ്ട്. പക്ഷെ ജനസംഖ്യയിലെ വര്‍ദ്ധനവും ഉല്പാദനത്തെ സംബന്ധിച്ച പുതിയ കാഴ്ചപ്പാടുകളും വച്ച് ആവാസവ്യവസ്ഥിതികള്‍ വികസിപ്പിക്കുന്നതില്‍ പുതിയ രീതികളും സങ്കല്പങ്ങളും ഉപയോഗിക്കാന്‍ മലയാളി പഠിച്ചേ പറ്റൂ. ഒറ്റക്കൊരു വീട് അതിനൊരു കിണറ് തൊടി എന്നിങ്ങനെ നൊസ്റ്റാള്‍ജിയ ചുമന്ന് നടക്കുന്നവന്‍ പ്രകൃതി കൂടുതല്‍ കയ്യേറിക്കൊണ്ടേയിരിക്കും. ഉള്ള പച്ചയെങ്കിലും സംരക്ഷിക്കണമെങ്കില്‍ ഗ്രാമങ്ങളിലേക്ക് കൂടുതല്‍ നാഗരികമായ നിര്‍മാണ സങ്കല്പങ്ങള്‍ കടന്നു ചെന്നേ പറ്റൂ.

  പെണ്‍കുട്ടികള്‍ പഠിക്കണം. ആണ്‍ കുട്ടികള്‍ക്ക് തുല്യമായി സ്വന്തംകാലില്‍ നില്‍ക്കാനുള്ള പ്രാപ്തി നേടണം. ഉള്ള കൃഷിയിടങ്ങളില്‍ ശാസ്ത്രീയമായ കൃഷിരീതികള്‍ -യന്ത്രവല്‍കൃതമാണെങ്കിലും അല്ലെങ്കിലും- പരമാവധി ഉപയോഗിച്ച് പരമാവധിതവണ കൃഷിയിറക്കണം. പുതിയ റോഡുകളും പാലങ്ങളും ആശുപത്രികളും സ്കൂളുകളും ഉണ്ടാവണം. ജനവാസമുള്ള ഭൂമിയുടെ വിസ്തൃതി ഇനിയും അധികം കൂട്ടാതെ കൂടുതല്‍ കുടുംബങ്ങളെ താമസിപ്പിക്കാന്‍ നാഗരികമായ നിര്‍മാണ സങ്കല്പങ്ങള്‍ ഉപയോഗിക്കണം.. ഇതൊക്കെ എന്റെ നാടിനെക്കുറിച്ചുള്ള എന്റെ സ്വപ്നങ്ങളാണ്.

  എണ്ണയുടെ കനച്ചമണമുള്ള കുട്ടനാടന്‍ പാടങ്ങള്‍ മാത്രമുള്ള ജീവിതത്തെ കുറിച്ച് യാഥാര്‍ത്ഥ്യബോധമില്ലാത്ത നൊസ്റ്റാള്‍ജിയ നാടിന്റെ ഏറ്റവും വലിയ ശാപമാണ്. ഞാന്‍ ഇതിനെക്കുറിച്ച് പലയിടത്ത് എഴുതിയിട്ടുണ്ട്. ‘മഞ്ഞ’ എന്ന കഥയിലുള്‍പടെ. :)

  ഇത്രയും നീളത്തില്‍ എഴുതിയതിന് മാപ്പുമില്ല ഒരു തേങ്ങേമില്ല. അവസരം ഉണ്ടാക്കിത്തന്നതിന് ഡാങ്ക്സ്..

  എല്ലാര്‍ക്കും നന്ദി. ശ്രീഹരീ..ഞാന്‍ വച്ചിട്ടുണ്ട് ദുഷ്ടാ..എന്നെ ആദ്യം പിടിക്കുന്നത് നീയാവും എന്നാ വിചാരിച്ചത്. (പ്രിയംവദേച്ചി വന്നില്ലെങ്കില്‍)

  ReplyDelete
 69. പാഞ്ചാലി ആ ലിങ്കിന് നന്ദി: അതാണ് അതാണ് റ്റിപ്പിക്കല്‍ മല്ലു നൊസ്റ്റാള്‍ജിയ :)

  ReplyDelete
 70. 12 മണിയായേ..............

  ReplyDelete
 71. നല്ല വിശദീകരണം, ഗുപ്താ...

  ഈ നൊസ്റ്റാൾജിയ വെറും മലയാളിയെ മാത്രം ബാധിച്ചിരിക്കുന്ന ഒരസുഖമോ അല്ലെങ്കിൽ അത് വെറും ഗ്രാമീണതയെ ചുറ്റിപ്പറ്റി നിൽക്കുന്നതോ ആയ ഒന്നല്ല എന്നാണെനിക്ക് എപ്പോഴും തോന്നിയിട്ടുള്ളത്...

  നൈൽ നദിയിൽ നിന്നും വീശുന്ന കാറ്റിന്റെ പരിമളത്തെ കുറിച്ച് എന്റെ ഈജിപ്ഷ്യൻ കൊളീഗ് ഈ കഴിഞ്ഞു പോയ പതിനഞ്ച് വറ്ഷത്തിലിടയ്ക്ക് എത്ര തവണ പറഞ്ഞു കാണെമെന്നെനിക്ക് എണ്ണാനാവുന്നില്ല...

  എന്റ് മോൾ പാച്ചുവിനെ ഭാവിയിൽ നൊസ്റ്റാൾജിപ്പിപ്പിപ്പിപ്പിക്കുന്നത് ഷാർജയിലെ തിരക്കേറിയ റോളാ സ്ക്വയറിലെ ഒരു കെട്ടിടത്തിൽ നിന്നും കണ്ട ഒരു മഴയായിരിക്കാം... അല്ലെങ്കിൽ ഞങ്ങളോടൊന്നിച്ച് മരുഭൂമിയിൽ കണ്ട ഒരൊട്ടകമായിരിക്കാം...

  നൊസ്റ്റാൾജിയ... ഓർക്കുമ്പോൾ സുഖം തോന്നുന്ന, നമ്മൾറിയാതെ കടന്നു പോയ ചില സന്തോഷകരമായ നിമിഷങ്ങളും അതിനോട് ബന്ധപ്പെട്ട ചുറ്റുപാടുകളും... പാടവരമ്പിലിട്ട് ഒരുത്തൻ ചവിട്ടിക്കൂട്ടി ഒരു പരുവമാക്കിയത് ആരും ഓറ്ക്കാനിഷ്ടപ്പെടുന്ന ഗൃഹാതുരത്വത്തിന്റെ ലിസ്റ്റിൽ കുറിച്ച് വെക്കില്ല... ആ പാടവരമ്പ് നികത്തതെ കാത്ത് സൂക്ഷിക്കാൻ കൊടി പിടിക്കുകയുമില്ല.

  ഒരു കാര്യം കൂടെ, ഗൃഹാതുരത്വം തരുന്ന ഏതു കാര്യമെടുത്ത് നോക്കിയാലും ഒന്ന് മനസ്സിലാക്കാം... ആ സംഭവത്തിന് അന്ന് നാമൊരു പ്രാധാന്യവും കൊടുത്തിട്ടുണ്ടാവില്ല... ഉറപ്പ്!!!. ക്ലാസ്മേറ്റ്സ് സിനിമയിലെ ‘ഇനിയില്ലിതു പോലെ സുഖം അറിയുന്നൊരു കാലം...’
  എന്ന് പാടുമ്പോൾ അതതിന്റെ എല്ലാവിധ ഫീലിങ്ങോടും കൂടി ആസ്വദിക്കാൻ കോളേജിൽ പഠിക്കുന്നവല്ല കഴിയുക... മറിച്ച് കോളേജിന്റെ പടിയിറങ്ങിയവനായിരിക്കും... അതുകൊണ്ട് തന്നെയാണ് ഒരുവട്ടം കൂടിയെന്നോറ്മ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ എല്ലാരും മോഹിക്കുന്നത്....

  ഒരു കണക്കിൽ പറഞ്ഞാൽ ഇന്നലെയെ കുറിച്ചോറ്ത്തും നാളെയെക്കുറിച്ചാകുലപ്പെട്ടും ഇന്ന് ജീവിക്കാൻ മറക്കുന്നവരാണ് ഏറിയപങ്കും.

  ഞാൻ ഉദ്ദേശിച്ചത് മുഴുവനായും വ്യക്തമാക്കാനായോ എന്നറിയില്ല...

  ReplyDelete
 72. ഗുപ്താ ഒരു കൊടുകൈ തരാതെ പോകാനാവുന്നില്ല... പറയേണ്ടതുപോലെ പറഞ്ഞു :-)


  അപ്പോ കൂട്ടുകാരേ തല്‍ക്കാലത്തേക്ക് ബൈ.. പോയിവരാം..

  ReplyDelete
 73. നൊസ്റ്റാള്‍ജിയ ഇഷ്ടമല്ല എന്നു പറഞ്ഞത് റ്റിപ്പിക്കല്‍ മല്ലുനൊസ്റ്റാള്‍ജിയയാണ് അഗ്രജ് ഭായ്. ഞാന്‍ പരിചയപ്പെട്ടിട്ടുള്ളവരില്‍ മലയാളികള്‍ക്ക് മാത്രമേ ഇങ്ങനെ തലതിരിഞ്ഞ --പിന്നോട്ടുമാത്രം നോക്കുന്ന-- നൊസ്റ്റാള്‍ജിയ കണ്ടിട്ടുള്ളൂ.

  വളര്‍ന്നകാലങ്ങളേയും നാടിനെയും ഒരുപാടിഷ്ടത്തോടെ നെഞ്ചില്‍ കൊണ്ടുനടക്കുന്ന ഒരാളാണ് ഞാനും. പക്ഷെ അതിന് സ്വയം ഇരയാവാനും ആരെയും ഇരയാക്കാനും ഉദ്ദേശ്യമില്ല. മുന്നോട്ട് നോക്കാന്‍ കഴിയണം എന്നുതന്നെയാണാശ.

  ReplyDelete
 74. ഗുപ്തനെ തെറ്റിദ്ധരിച്ചില്ല... നൊസ്റ്റാൾജിയയെ പറ്റി എന്റെ വക രണ്ട് വരി ചേർത്തെന്ന് മാത്രം :)

  ReplyDelete
 75. വെറുതെയിരുന്ന് കമന്റിടുവല്ലേ... ഈ നൊസ്റ്റാൾജിയക്കുറിപ്പും കൂടെ ഒന്ന് വായിച്ചേക്ക് http://agrajan.blogspot.com/2006/10/blog-post_25.html ;)

  ReplyDelete
 76. പെറ്റി പെറ്റി പെറ്റീ‍ീ‍ീ‍ീ‍ീ‍ീ.. ദാ സ്വന്തം കൃതിയിലേക്ക് ലിങ്കിട്ടൂ.....

  *********

  ഒരു കാര്യം കൂടി. ദൈവത്തെക്കുറിച്ചുപറഞ്ഞ കാര്യങ്ങളില്‍ ചില പോപുലര്‍ ദൈവസങ്കല്പങ്ങളെയാണ് ‘ആക്രമിക്കാന്‍’ ശ്രമിച്ചത്. ഞാന്‍ ദിവസവും പ്രാര്‍ത്ഥിക്കുന്ന ഈശ്വരവിശ്വാസിയാണ്.

  അതുപോലെ പെണ്ണുങ്ങളെക്കുറിച്ചു പറഞ്ഞതും ചില ടിപ്പിക്കല്‍ ഷോവനിസ്റ്റ് സങ്കല്പങ്ങള്‍ ഓര്‍ത്ത് തമാശിച്ചതാണ്. അതൊന്നും എന്റെ കാഴ്ചപ്പാടുകള്‍ അല്ല. പക്ഷെ ബ്ലോഗില്‍ കമന്റിടുമ്പോള്‍ ഞാന്‍ ഇത്തരത്തില്‍ എഴുതാറുണ്ട്. :)

  ReplyDelete
 77. ഗുപ്തരെ, ഞാനിവിടെ ഇല്ലായിരുന്നു..അതുകൊണ്ട് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതുമില്ല.. പാഞ്ചാലിയുടെ കമന്റിനൊരു മറുപടി ഇടാന്‍ തുടങ്ങുമ്പോഴാണ് അത്യാവശ്യമായി ജോലിത്തിരക്കില്‍ പെട്ടുപോയത്..അത് കഴിഞ്ഞ് അമരവും കഴിഞ്ഞതുകൊണ്ട് ഇനിഅതിനു മുതിരുന്നുമില്ല. ഞാന്‍ നൊസ്റ്റാള്‍ജിയക്കാരുടെ സംസ്ഥാന്‍പ്രസിഡന്റൊന്നുമല്ല, എന്നാല്‍ നൊസ്റ്റാള്‍ജിയ (പാഞ്ചാലി ചൂണ്ടിക്കാണിച്ച കവിതയിലെ നായകന്റെപോലെയുള്ളതല്ല) ഇല്ലാത്തയൊരാളുമല്ല. ഗുപ്തന്റെ ഞാന്‍ ക്വോട്ട് ചെയ്തവരികളിലെ (വരികളുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ വിശദീകരിക്കും വരെ)ആര്‍ക്കും സ്വാഭാവികമായി തോന്നാവുന്ന വികാരം പങ്കുവെച്ചുഎന്നുമാത്രം.
  ചുരുക്കത്തില്‍ എന്റെ കമന്റ് നൊസ്റ്റാള്‍ജിയയെ എതിര്‍ക്കുന്ന ഒരാള്‍ക്കെതിരെ ആയിരുന്നില്ല. അഭിപ്രായസ്വാതന്ത്ര്യം എന്നതിനു ഇത്രനല്ല വിശദീകരണം നല്‍കിയ ഒരാള്‍ അതിനോട് യോജിക്കുന്നില്ലെന്നു ഞാന്‍ കരുതിയ കുറച്ചുവരികള്‍ ക്വോട്ടുചെയ്തു എന്നുമാത്രം.
  പാടവും പച്ചപ്പും കാണുമ്പോള്‍ കുട്ടനാട്പോലെ തോന്നുന്നു എന്നുപറയുന്ന സുഹൃത്തിന്റെ നിഷ്കളങ്കമായ അഭിപ്രായം കേള്‍ക്കുമ്പോള്‍ ഒരാളുടെ മനസ്സില്‍ കോപം ജനിക്കുന്നുവെങ്കില്‍ അതിന്റെ കാരണം നാം നമ്മുടെ തന്നെ മനസ്സില്‍ തിരയണം എന്നുമാത്രമെ പറഞ്ഞുള്ളു.

  ReplyDelete
 78. ശിശു

  ഞാന്‍ ശിശുവിന്റെ ചോദ്യം എന്നോര്‍ത്തല്ല മറുപടി ഇട്ടത്. ആ ചോദ്യത്തിലെ ഉത്തരത്തിന് ഒരു വിശദീകരണം ആവശ്യം വന്നേക്കും എന്ന് തോന്നിയിരുന്നു അത് എഴുതുമ്പോള്‍ തന്നെ. :) ചോദിച്ചത് നന്നായീന്നേ തോന്നുന്നുള്ളൂ.

  നിങ്ങളാരും ശ്രദ്ധിച്ചിട്ടില്ല എന്ന് തോന്നിയത് : കൈപ്പള്ളിയുടെ ചോദ്യം നൊസ്റ്റാള്‍ജിയ യെ കുറിച്ചല്ല (അതുകൊണ്ടുതന്നെ എന്റെ ഉത്തരവും ). നൊസ്റ്റാള്‍ജിയ മാനിയ ഡിംഗൊലാപ്പി എന്നത് അതിഫീകരവും മാരകവുമായ ഒരു രോഗമാണ്. കൊതുക് ചിലപ്പോഴൊക്കെ അത് പടര്‍ത്താറുണ്ട്.

  മുതുകത്തപ്പടി കൊതുകുകുത്തുമ്പോള്‍
  ഓര്‍ക്കും ഞാനെന്റെ കൊച്ചിയെ...

  ReplyDelete
 79. മത്സര ഫലം:

  1. ജോഷി : 12
  2. ആഷ | Asha : 8
  3. സുനീഷ് : 6
  4. സുൽ | Sul : 4
  5. വല്യമ്മായി : 2
  6. തോന്ന്യാസി : 2
  7. nardnahc hsemus : 2
  8. ഷിഹാബ് മോഗ്രാല്‍ : 2

  പെറ്റികള്‍:
  1. ഡിങ്കന്‍ : -2 (സ്വന്തം ബ്ലോഗിലേയ്ക്ക് സ്വയം ലിങ്കി)
  2. അഗ്രജന്‍ : -2 (സ്വന്തം ബ്ലോഗിലേയ്ക്ക് സ്വയം ലിങ്കി)

  അഭിവാദനങ്ങള്‍!

  ReplyDelete
 80. ഫലപ്രഖ്യാപനം കഴിഞ്ഞ് ലിങ്കിട്ടാലും പെറ്റി കിട്ടോ...! ആ പോട്ട്... ഗുപ്തന്റെ ഒരു കമന്റ് അവിടെ വീണിട്ടുണ്ട്... അതോണ്ട് നഷ്ടമില്ല :)

  ReplyDelete
 81. നിര്‍‌വ്വചനങ്ങള്‍
  ---------------
  മലയാളി നൊസ്റ്റാല്‍‌ജിയ: എട്ടുകൂട്ടം കറികളും, നാലു തരം പ്രഥമനും എല്ലാം കൂട്ടി സദ്യയുണ്ണുന്ന സമയത്ത്, "പണ്ടു പഠിച്ചിരുന്ന കോളേജിന്റെ അടുത്തുണ്ടായിരുന്ന ഹോട്ടലില്‍ ഉച്ചയ്ക്കു കിട്ടുമായിരുന്ന ചാള വറുത്തതില്‍ രണ്ടെണ്ണം കൂടി ഇതിന്റെ കൂടെ ഉണ്ടായിരുന്നെങ്കില്‍" എന്ന ചിന്ത വരുന്നത്.

  മലയാളി നൊസ്റ്റാല്‍‌ജിയാ-മേനിയാ-ഡിങ്കോലാഫി: മുകളിലെ അതേ സദ്യയില്‍ ജീവിതത്തില്‍ ഇന്നേവരെ പച്ചക്കറിയല്ലാതെ ഒന്നും കഴിച്ചിട്ടില്ലാത്ത ഒരുവന്‍ അടുത്തുള്ളവനോട് ഉറക്കെ "പണ്ടു പഠിച്ചിരുന്ന കോളേജിന്റെ അടുത്തുണ്ടായിരുന്ന ഹോട്ടലില്‍ ഉച്ചയ്ക്കു കിട്ടുമായിരുന്ന ചാള വറുത്തതില്‍ രണ്ടെണ്ണം കൂടി ഇതിന്റെ കൂടെ ഉണ്ടായിരുന്നെങ്കില്‍" എന്നു വിളിച്ചുപറയുന്നത്.

  ReplyDelete
 82. ഗുപ്തരേ... ഷെമി... ആ "അധ്യാപകന്‍" ആണ് എന്നെ വഴി തെറ്റിച്ചത്...
  ഞന്‍ കുറേ "അധ്യാപകന്‍ ഗുപ്തന്‍" എന്നൊക്കെ ഗൂഗിള്‍ സെര്‍ച്ച് നടത്തി നോക്കിയതാ... കിം ഫലം....

  (അധ്യാപകന്‍ എന്നെഴുതിയതിന്റെ വിശദീകരണം കണ്ടൂ.. )


  "പെണ്‍കുട്ടികള്‍ പഠിക്കണം. ആണ്‍ കുട്ടികള്‍ക്ക് തുല്യമായി സ്വന്തംകാലില്‍ നില്‍ക്കാനുള്ള പ്രാപ്തി നേടണം. ഉള്ള കൃഷിയിടങ്ങളില്‍ ശാസ്ത്രീയമായ കൃഷിരീതികള്‍ -യന്ത്രവല്‍കൃതമാണെങ്കിലും അല്ലെങ്കിലും- പരമാവധി ഉപയോഗിച്ച് പരമാവധിതവണ കൃഷിയിറക്കണം. പുതിയ റോഡുകളും പാലങ്ങളും ആശുപത്രികളും സ്കൂളുകളും ഉണ്ടാവണം. ജനവാസമുള്ള ഭൂമിയുടെ വിസ്തൃതി ഇനിയും അധികം കൂട്ടാതെ കൂടുതല്‍ കുടുംബങ്ങളെ താമസിപ്പിക്കാന്‍ നാഗരികമായ നിര്‍മാണ സങ്കല്പങ്ങള്‍ ഉപയോഗിക്കണം"

  ഇതിന് എന്റെ സല്യൂട്ട്

  @കൈപ്പള്ളി,
  യൂണീക്കോഡ് സെര്‍ച്ചിന്റെ പരിമിതികള്‍ മനസിലായി...

  ഇംഗ്ലീഷില്‍ appl എന്ന് സെര്‍ച്ച് ചെയ്താല്‍ എല്ലാ Apple ഉം ലിസ്റ്റ് ആവും... പക്ഷേ മലയാളത്തില്‍ അധ്യാ എന്ന് സെര്‍ച്ച് ചെയ്യുമ്പോള്‍ എല്ലാ അധ്യാപകനും വരുന്നില്ല :(

  ( അധ്യാപകനും അധ്യാപനവും എല്ലാം കിട്ടാന്‍ വേണ്ടി ആണ് ഹാഫ് സ്ട്രിംഗ് സെര്‍ച്ച് കൊടുത്തത്)..

  ഇതിനെന്താ കാരണം കൈപ്പള്ളീ ജീ? എനി ഐഡിയ?

  ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....