Wednesday, 25 March 2009

33 - deepdowne

ചോദ്യങ്ങൾ ഉത്തരങ്ങൾ
എന്താണു ദൈവം? ദൈവത്തിന്റെ ഫാൻസിനുപോലും അറിയില്ല ദൈവം എന്താണെന്ന്‌. എനിക്ക്‌ ഒട്ടും അറിയില്ല. പക്ഷെ ഫാൻസിലൂടെ മൂപ്പിലാൻസ്‌ എന്നെ വളരെ ദ്രോഹിച്ചിരിക്കുന്നു. ഇപ്പോഴും ദ്രോഹിച്ചുകൊണ്ടിരിക്കുന്നു (!​‍്‌$%^&*). അത്രമാത്രം എനിക്കറിയാം :)
നിങ്ങൾക്ക് തോന്നുന്ന പ്രാധാന്യമനുസരിച്ച് ക്രമത്തിൽ എഴുതുക.
  1. കടമ,
  2. ദൈവം,
  3. മതം,
  4. കുടുംബം,
  5. സ്വത്ത്.
1. കടമ 2. കുടുംബം 3. സ്വത്ത്‌ 4. ദൈവം 5. മതം
വംശനാശ ഭീഷണി നേരിടുന്ന ഒരു മൃഗത്തെ സംരക്ഷിക്കുന്നതിനായി രണ്ടിടങ്ങളിൽ ഒന്നു തിരഞ്ഞെടുക്കാൻ നിങ്ങളെ ചുമതലപ്പെടുത്തുന്നു. തിരഞ്ഞെടുക്കുന്ന സ്ഥലം പൂർണ്ണമായും ഇടിച്ചു നിരത്തുകയും ചെയ്യും.
  1. ഒരു മത വിഭാഗത്തിന്റെ ആരാധനാലയം
  2. 10,000 തൊഴിലാളികൾ ജോലി ചെയ്യുന്ന ഒരു വ്യവസായ സ്ഥാപനം.. ഇതിൽ ഏതു തിരഞ്ഞെടുക്കു? എന്തുകൊണ്ടു്?
രണ്ടും തിരഞ്ഞെടുക്കില്ല. ആരെയും ദ്രോഹിക്കാൻ ആഗ്രഹമില്ല. വേണമെന്നുവെച്ചാൽ ഈ രണ്ടു സ്ഥലങ്ങൾ കൂടാതെ വേറെ ഏതെങ്കിലും സ്ഥലം കിട്ടാതിരിക്കില്ല. ഇനി ഈ രണ്ടു സ്ഥലങ്ങളിൽ തന്നെ ഒന്ന്‌ തിരഞ്ഞെടുത്തേ മതിയാകൂ എന്നുണ്ടെങ്കിൽ ആ ചുമതല രാജിവെച്ചൊഴിയും.
ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും? തീർച്ചയായും അദ്ധ്യാപകൻ. ആ ജോലി എനിക്ക്‌ വലിയ ഇഷ്ടമാണ്‌ :)
നിങ്ങളുടെ തൊഴിൽ മേഖല ഏത് ഗണത്തിൽ പെടും. ഉല്പാതനം , കച്ചവടം , ജന സേവനം, വിനിമയം, വിദ്ദ്യഭ്യാസം ജനസേവനം
കഷണ്ടിക്ക് മരുന്നു കണ്ടുപിടിച്ചാൽ നിങ്ങൾ എന്തു ചെയ്യും? പ്രത്യേകിച്ച്‌ ഒന്നും ചെയ്യില്ല. ധാരാളം പുതിയ മരുന്നുകൾ എപ്പോഴും ഇറങ്ങിക്കൊണ്ടിരിക്കുന്നു. കാര്യമായി അതൊന്നും ശ്രദ്ധിക്കാറില്ല. ആവശ്യമുള്ളവർ യോജിച്ച മരുന്നുകൾ വാങ്ങി ഉപയോഗിച്ചുകൊള്ളും :)
ഇന്നു നമ്മുടെ നഗരങ്ങളിൽ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണു്? Generation gap (വളരെ subjective ആയ ഉത്തരം)
മമ്മൂട്ടി എന്തു തരം കഴിവുകള്‍ കൊണ്ടാണ്‌ സൂപ്പര്‍സ്റ്റാര്‍ ആയി അറിയപ്പെടുന്നത്‌? അഭിനയത്തിന്റെ കഴിവു കൊണ്ട്‌ മാത്രമാണ്‌ എന്ന്‌ വിശ്വസിക്കുന്നില്ല. മലയാളത്തിലെ നടീനടന്മാരിൽ ഭൂരിഭാഗവും അഭിനയിക്കാൻ നല്ല കഴിവുള്ളവർ തന്നെയാണെന്ന്‌ എന്റെ അഭിപ്രായം. അതിൽ മമ്മൂട്ടിയുടെയത്ര നന്നായി അഭിനയിക്കുന്നവരും മമ്മൂട്ടിയെക്കാളും നന്നായി അഭിനയിക്കുന്നവരും ഉണ്ടാവാം. എങ്കിലും മമ്മൂട്ടിയാണ്‌ സൂപ്പർ സ്റ്റാർ. ഒരുപക്ഷെ തങ്ങൾക്ക്‌ എപ്പോഴും കൊണ്ടുനടക്കാൻ ഒരു സൂപ്പർ സ്റ്റാറിനെ വേണമെന്ന്‌ ജനങ്ങൾ ആഗ്രഹിക്കുന്നതുകൊണ്ടായിരിക്കാം.
മലയാള ഭാഷ വളരുകയാണോ, രൂപാന്തരപ്പെടുകയാണോ, വഷളാവുകയാണോ? ഏതു ഭാഷ‌യും പോലെ ഇതുംരൂപാന്തരപ്പെടുന്നുവെന്ന്‌ തോന്നിയിട്ടുണ്ട്‌. പക്ഷെ അത്‌ വളരുന്നതിന്റെ ലക്ഷണമാണോ അതോ വഷളാവുന്നതിന്റെ ലക്ഷണമാണോ എന്നറിയില്ല. പക്ഷെ ഇത്‌ വളരെ വേഗം മരിച്ചുകൊണ്ടിരിക്കുന്ന ഒരു ഭാഷയാണോ എന്ന്‌ ചിലപ്പോൾ തോന്നാറുണ്ട്‌. കാരണം ചെറുപ്രായത്തിലേ തന്നെ പലതും ഈ ഭാഷയ്ക്ക്‌ നഷ്ടമായി. ഉദാ: മലയാളത്തിലെ അക്കങ്ങൾ (ഇത്‌ പുനരുജ്ജീവിപ്പിക്കാനുള്ള ഓൺലൈൻ ശ്രമങ്ങൾ വളരെ വലിയ കാര്യമാണ്‌)
എന്താണു് സമൂഹിക പ്രതിബദ്ധത? എന്തു ചെയ്യുമ്പോഴും അതിൽ സമൂഹത്തിനോട്‌ നമുക്കൊരു കടമ കൂടിയുണ്ട്‌ എന്ന്‌ വിശ്വസിക്കുക, സമൂഹത്തിന്‌ എന്തെങ്കിലും സംഭാവന നൽകാൻ ശ്രദ്ധിക്കുക, സമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടി നമ്മുടെ പ്രവൃത്തികൾ ഉപയോഗപ്പെടുത്തുക തുടങ്ങിയ ചിന്തകളൊക്കെയാണെന്നു തോന്നുന്നു സാമൂഹിക പ്രതിബദ്ധത എന്നറിയപ്പെടുന്നത്‌. എങ്കിലും വ്യക്തിപരമായി ഇതിൽ വിശ്വസിക്കുന്നില്ല. അവരവർക്ക്‌ തൃപ്തിയുള്ള രീതിയിൽ കാര്യങ്ങൾ ചെയ്യുക. സമൂഹത്തിന്‌ ഒന്നും നൽകിയില്ലെങ്കിലും അതിനെ ദ്രോഹിക്കാതിരിക്കുക, സ്വാർത്ഥതാൽപര്യങ്ങൾക്കുവേണ്ടി അതിനെ rape ചെയ്യാതിരിക്കുക എന്നതു തന്നെ ധാരാളമാണെന്നു തോന്നുന്നു.
കേരളത്തിൽ ഇപ്പോൾ ടിവി. പ്രേക്ഷരുടെ ഹരമായ റിയാലിറ്റി ഷോ എന്നറിയപ്പെടുന്ന അനേകം മത്സര പരമ്പരകളുണ്ടു്. താങ്കൾക്ക് ഒരു സാമാന്യം ഭേതപ്പെട്ട ഗായിക/ഗായകൻ ആണെന്നു സങ്കൽപ്പിക്കുക. താങ്കൾ ഈ മത്സരങ്ങളിൽ പങ്കെടുക്കുമോ? എന്തുകൊണ്ടു? ഞാൻ മത്സരിക്കില്ല എന്നു തോന്നുന്നു. കാരണം കലാപരമായ ഗുണങ്ങൾ മത്സരത്തിനുള്ള വസ്തുക്കളായി ഉപയോഗിക്കുന്നതിനോട്‌ എനിക്കെതിർപ്പുണ്ട്‌. അവ സ്വയം ആസ്വദിക്കാനും മറ്റുള്ളവരെ ആസ്വദിപ്പിക്കാനുമുള്ളതാണ്‌ എന്ന്‌ കരുതാനാണ്‌ ഇഷ്ടം. സമ്മാനങ്ങൾക്കുവേണ്ടി മത്സരിക്കാതെ ജനങ്ങളുടെ മനസ്സിലെ അംഗീകാരവും സ്വയം ലഭിക്കുന്ന സംതൃപ്തിയും സമ്മാനങ്ങളായി കാണേണ്ടതാണ്‌.
നിങ്ങളുടേ മുന്നിൽ മൂന്നു buttonകളു ഉണ്ട്.
  1. അമർത്തിയാൽ ഈ ലോകത്തിലുള്ള ഏകാധിപതികൾ എല്ലാം നിന്ന നിൽപ്പിൽ തന്നെ ചത്തു് വീഴും.
  2. അമർത്തിയാൽ മലയാള മനോരമ പത്രം ഒറ്റ് രാത്രികൊണ്ടു Unicodeലേക്ക് മാറും.
  3. അമർത്തിയാൽ (ഇടിവാളിന്റെ ആഗ്രം സഫലമാകും) ബ്ലോഗിൽ ഉള്ള ഓർമ്മ കുറിപ്പിസ്റ്റുകൾക്കെല്ലാം ""Amoniasia"" വന്നു് എല്ലാം മറന്നു പോകും.
അതിൽ ഒന്നുമാത്രമെ അമർത്താൻ കഴിയുകയുള്ളു. നിങ്ങൾ ഏതമർത്തും.? എന്തുകൊണ്ടു?"
ആദ്യത്തേത്‌ അമർത്തും. ഏകാധിപതികൾ ജനങ്ങളുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നവരാണ്‌. ജനങ്ങളെ നിരന്തരം ദ്രോഹിക്കുന്നതിനേക്കാൾ നല്ലത്‌ അവർ മരിക്കുകയാണ്‌. എന്നുവെച്ച്‌ സ്വന്തം ഇഷ്ടപ്രകാരം അധികാരത്തിൽക്കയറി ഇരുന്നതിനുശേഷം ജനങ്ങൾക്ക്‌ തൃപ്തികരമായ ഒരു ഭരണം കാഴ്‌ചവെക്കുന്ന ഏകാധിപതികളാണുള്ളതെങ്കിൽ അവരുടെ നന്മയോർത്ത്‌ അവരെ മാപ്പാക്കാവുന്നതാണ്‌ :) അങ്ങനെയുള്ള കേസിൽ മനോരമ യൂണിക്കോഡ്‌ ആക്കുന്ന ബട്ടൺ അമർത്തും. അവരവരുടെ ബ്ലോഗുകളിൽ ആരെന്തെഴുതിയാലും ആരും അവ വായിക്കാൻ നിർബന്ധിതരല്ലാത്തതുകൊണ്ട്‌ മൂന്നാമത്തെ ബട്ടൺ ഒരിക്കലും അമർത്തില്ല.
ഇവരിൽ താങ്കൾക്ക് ആരെയാണു് കൂടുതൽ ബഹുമാനം: K. കരുണാകരൻ, EMS, AKG, സി.എച്ച്. മുഹമ്മദ്കോയ, മന്നത്ത് പത്മനാഭൻ, പാണക്കാട് സയ്യിദ് മുഹമ്മദലി ഷിഹാബ് തങ്ങൾ. Dr. പല്പ്പു. രാഷ്ട്രീയകാര്യങ്ങളിൽ വലിയ താൽപര്യമില്ലാത്തതുകൊണ്ട്‌ ഇവരിൽ ആരെക്കുറിച്ചും മതിയായ വിവരം എനിക്കില്ല. അതുകൊണ്ട്‌ ബഹുമാനമോ ബഹുമാനക്കുറവോ ഒന്നും കൃത്യമായി പറയാനാവില്ല.
നിങ്ങൾ ഒരു ദിവസത്തേക്ക് പ്രധാന മന്ത്രിയാകുന്നു. എന്തു ചെയ്യും? 1. ആ ദിവസം ഒന്നാം ക്ലാസ്‌ മുതൽ പത്താം ക്ലാസ്‌ വരെയുള്ള എല്ലാ വിദ്യാർത്ഥികൾക്കും അവധി പ്രഖ്യാപിക്കും. എന്നിട്ട്‌ അവരോട്‌ interactive ആയി വൈകും വരെ സംസാരിക്കും(tvയിലും റേഡിയോയിലും live transmission ഉണ്ടായിരിക്കും). എങ്ങനെ അവർ ജീവിക്കുന്ന പരിസരവും പൊതുവെ നാടും വൃത്തിയായി സൂക്ഷിക്കാം, അവരുടെ ജീവിതത്തിനും ഭാവിക്കും വലിയ നഷ്ടം ഒന്നും വരുത്താതെതന്നെ നാടിനെ കോട്ടം കൂടാതെ എങ്ങനെ സൂക്ഷിക്കാം എന്നീ വിഷയങ്ങളെക്കുറിച്ച്‌ ചർച്ചകൾ നടത്തും. 'സാരെ ജഹാൻ സെ അച്ഛാ' എന്ന്‌ വെറുതെ പറയാതെ നാടിനെ ശരിക്കും സാരെ ജഹാൻ സെ അച്ഛാ ആക്കാൻ വേണ്ടി അവർക്ക്‌ ധാരാളം കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നതിനെക്കുറിച്ച്‌ ബോധവൽക്കരിക്കും.
2. മേൽപ്പറഞ്ഞ വിഷയങ്ങളെ ആധാരമാക്കി അവയുടെ പ്രാധാന്യം മനസ്സിലാക്കാനുതകുന്ന രീതിയിൽ ഒരു compulsory വിഷയവും പുസ്തകവും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ വേണ്ടത്‌ ചെയ്യും.
നിങ്ങൾക്ക് മൂന്നു വരം കിട്ടുന്നു എന്തെല്ലാം അവശ്യപ്പെടും? ഈ വരങ്ങൾ ആവശ്യപ്പെടും: വരം
1: ലോകത്തുള്ള എല്ലാവർക്കും സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ വേണ്ട സൗകര്യം ഉണ്ടായിരിക്കണം. വരം
2: ആർക്കും ആരെയും ദ്രോഹിക്കാൻ മനസ്സുണ്ടാകരുത്‌. (വരം 3 വരം തരുന്ന ആളിന്റെ ഇഷ്ടത്തിന്‌ വിട്ടുകൊടുത്തിരിക്കുന്നു)
1 Billion US$ നിങ്ങൾക്ക് ലഭിക്കുന്നു എന്തു ചെയ്യും? (1 billion us$ = 5000 കോടി ഇന്ത്യൻ രൂപ) ആദ്യം ഇപ്പോൾ ചെയ്യുന്ന ജോലി രാജിവെക്കും. എന്നിട്ട്‌ മഹാരാജാസ്‌ കോളേജിൽ M. A.യ്ക്ക്‌ ചേരും :P 2500 കോടി രൂപ charitable purposes-നുവേണ്ടി മാറ്റിവെക്കും. ബാക്കിയുള്ളതിൽ 2400 രൂപ നാടിന്റെ ഉന്നമനത്തിനുതകുന്ന പ്രോജൿറ്റുകൾ ഏറ്റെടുത്ത്‌ fulfill ചെയ്യുന്നതിനായി ഉപയോഗിക്കും. ബാക്കിയുള്ള 100 കോടി രൂപ എന്റെ അക്കൗണ്ടിലിടും. എന്നിട്ട്‌ സമയാസമയം മനസ്സിൽ തോന്നുന്ന ആഗ്രഹങ്ങൾ നടത്തുന്നതിനുവേണ്ടി അതിൽനിന്ന്‌ എടുത്തുപയോഗിക്കും. രാജ്യങ്ങൾ ചുറ്റി സഞ്ചരിക്കും. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്ത്‌ തോന്നിയതുപോലെ ജീവിക്കും :)
പ്രാവാസ ജീവിതത്തിൽ എന്തെങ്കിലും നഷടമായിട്ടുണ്ടോ? സ്‌കൂട്ടറിൽ നാടിന്റെ വായു ആസ്വദിച്ചുകൊണ്ട്‌ 30 km/hr (130 അല്ല, 30) സ്പീഡിൽ ഓടിച്ചുപോകുന്നത്‌, രാവിലേയും വൈകിട്ടും സുഹൃത്തിന്റെകൂടെ കടപ്പുറത്തേക്ക്‌ വെറുതെ നടന്നുപോകുന്നത്‌, വീട്ടിൽ സമയമാകുമ്പോൾ കിട്ടിയിരുന്ന നല്ല ഭക്ഷണം, പിന്നെയും പലതും..
നിങ്ങൾ ഇപ്പോൾ ഇരിക്കുന്ന സ്ഥലത്തുള്ള ജനാലയിൽ നിന്നും പുറത്തേക്ക് നോക്കുക. അവിടെ കാണുന്ന ദൃശ്യം 100 വാക്കിൽ കുറയാതെ വിവരിക്കുക. ആദ്യം കാണുന്നത്‌ ജനലിനു തൊട്ടു പുറത്തായി നിൽക്കുന്ന പേരിനുമാത്രം ഇലകളുള്ള മുള്ളുകൾ നിറഞ്ഞ ഒരു ചെറിയ വൃക്ഷം. അതിൽ ചെറുകിളികൾ ചിലക്കുന്നു. ഒന്നുരണ്ട്‌ സാറ്റലൈറ്റ്‌ ഡിഷുകൾ. അതിനോടുചേർന്ന്‌ വീടിന്റെ compound wall. അതിനപ്പുറത്തായി അടുത്ത വീടിന്റെ ടെറസ്സിന്റെ ഭാഗം കാണാം. അവിടത്തെ വൃക്ഷങ്ങളുടെ പച്ചപ്പ്‌ കാണാം. ആകാശത്തിന്റെ ഒരു കീറും.
ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി? ഇനിയും എഴുതുമോ? ഏറ്റവും അവസാനത്തെ പോസ്‌റ്റ്‌ ഒരു ഉദ്ധരണി copy-paste ചെയ്‌തതാണ്‌. എന്റെ വരികളല്ലാത്തതുകൊണ്ട്‌ എന്റെ പോസ്റ്റ്‌ എന്നു വിളിക്കാമോ എന്നറിയില്ല. ശരിക്കും അവസാനത്തെ പോസ്‌റ്റ്‌ അതിനു മുൻപുള്ളതാണ്‌. എനിക്ക്‌ വളരെ ഇഷ്‌ടമുള്ള ഒരു പ്രമുഖവ്യക്തിയെ നേരില്‍ കാണാനിടയായതിനെക്കുറിച്ചാണത്‌. എന്റെ ജീവിതത്തിലെ ചിന്തകളും സംഭവങ്ങളും രേഖപ്പെടുത്തിവെക്കാനായി ബ്ലോഗ്‌ ഉപയോഗിക്കുന്നതുകൊണ്ട്‌ അതും രേഖപ്പെടുത്തിവെച്ചു. എന്റെ ബ്ലോഗ് എന്റെ ഡയറിയാണ്‌. അതെ, മറ്റു തടസ്സങ്ങളൊന്നുമില്ലെങ്കിൽ മരണം വരെ ബ്ലോഗ്‌ എഴുതും.
ബ്ലോഗിൽ അവസാനമായി വായിച്ച ലേഖനം ഏതാണു്? 'അവൻ തീ കണ്ടുപിടിക്കുമ്പോൾ അവൾ എന്തെടുക്കുകയായിരുന്നു?' എന്ന ടോട്ടോചാന്റെ പോസ്‌റ്റ്‌
ബ്ലോഗിൽ അവസാനമായി വായിച്ച കവിത ഏതാണു്? ഓർമ്മയില്ല. വളരെ നാളായി ബ്ലോഗിൽ ഒരു കവിത വായിച്ചിട്ട്‌.
നിങ്ങൾ Dinnerനു് ഈ പട്ടികയിൽ കൊടുത്തിരിക്കുന്ന രണ്ടു പേരിൽ ആരെ ക്ഷനിക്കും? അവർക്ക് എന്തു ഭക്ഷണം കൊടുക്കും? അവരോടു എന്തെല്ലാം ചോദിക്കും?
  1. K. Gopalakrishnan (Malayalam Film maker)
  2. Amithabh Bachan
  3. Che Guevara
  4. മമ്മൂട്ടി
  5. Aishwarya Ray
  6. Pres. Barack Obama
  7. Adoor Gopalaksrihsnan
  8. Jackie chan
  9. ഇടിവാൾ
  10. Khalil Gibran
  11. K. Karunakaran
  12. കുറുമാൻ
  13. (മഹാ ബ്ലോഗൻ) എം. കെ. ഹരികുമാർ
  14. K. J. Yesudas
  15. Shakeela
  16. സഗീർ പണ്ടാരത്തിൽ
  17. Robert Mugabe
  18. K. Karunakaran
  19. വിശാല മനസ്കൻ (സജീവ് ഇടത്താടൻ)
  20. ഇഞ്ചിപ്പെണ്ണു്
ലോകപ്രശസ്തരിൽ ഖലീൽ ജിബ്രാനെയും ബ്‌ലോഗപ്രശസ്തരിൽ ഇഞ്ചിപ്പെണ്ണിനെയും. രണ്ടുപേർക്കും ഇഷ്ടമുള്ള ഭക്ഷണങ്ങൾ ഏതൊക്കെയെന്ന്‌ മുൻകൂട്ടി ചോദിച്ചറിഞ്ഞ്‌ അവ തയ്യാറാക്കി വെക്കും. ഖലീൽ ജിബ്രാനോട്‌ May Ziadeh-നെക്കുറിച്ചും ലബനനിനെക്കുറിച്ചും എന്തെങ്കിലും പറയാൻ ആവശ്യപ്പെടും. ഇഞ്ചിപ്പെണ്ണിനോട്‌ 'ഫോട്ടോയിൽക്കണ്ടതിലും വ്യത്യസ്തമാണ്‌ നേരിൽ കണ്ടപ്പോൾ' എന്നു പറയും. (note: ഇഞ്ചിപ്പെണ്ണിന്റെ ഫോട്ടോ ഞാൻ കണ്ടിട്ടില്ല. തെറ്റായ ക്ലൂ തന്ന് വഴിതെറ്റിച്ചു എന്നും പറഞ്ഞ്‌ എന്നെ ഇടിക്കാതിരിക്കാനാണ്‌ ഈ മുൻകൂർ ജാമ്യം :) ) (കൈപ്പള്ളീ, എന്തിനാണ്‌ കരുണാകരൻ രണ്ട്‌ പ്രാവശ്യം? പിന്നെ, Salman Rushdieയെ ലിസ്റ്റില്‍ നിന്ന്‌ മാറ്റിയോ? ഉണ്ടായിരുന്നെങ്കില്‍ ജിബ്രാനു പകരം അദ്ദേഹത്തിനെ ക്ഷണിച്ചേനെ.)
ഒരു hotelൽ രണ്ടു blog meet നടക്കുന്നു. അതിൽ ഒരു barൽ ബ്ലോഗ് കവികളും വേറൊരു barൽ ബ്ലോഗ് ഓർമ്മക്കുറുപ്പ്istകളും ഉണ്ടു്. നിങ്ങൾ ഏതു barൽ കയറും. ഓർമ്മക്കുറിപ്പിസ്റ്റുകളുടെ ബാറിൽക്കയറും. ബഡായി കേട്ടിരിക്കാമല്ലോ :) എങ്കിലും ഇടക്കിടക്ക്‌ കവികളുടെ ബാറിൽ ഒന്നെത്തിനോക്കും. കൂടുതൽ മസ്‌തി അവിടെയാണെന്നു തോന്നിയാൽ അങ്ങോട്ട്‌ കളം മാറിച്ചവിട്ടിയേക്കാനും സാദ്ധ്യതയില്ലാതില്ല :P
നിങ്ങൾ കൈപ്പള്ളിയെ കണ്ടു മുട്ടുന്നു. ഒരു ചോദ്യം ചോദിക്കാൻ അവസരം തരുന്നു. എന്തു ചോദിക്കും? "കൈപ്പള്ളീ, ആരെങ്കിലും ബ്ലോഗിൽ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടി അങ്ങു പൊയ്‌ക്കോട്ടെ. എന്തിനാ വെറുതെ കലിപ്പുണ്ടാക്കി പാവങ്ങളെ മിസ്ലാകുന്ത്രാഫിക്കേഷന്‍ ചെയ്യുന്നത്‌?" എന്ന് ചോദിക്കും.
Franz Kafka വായിച്ചു വായിച്ചു ഒരുദിവസം രാവിലെ ഉണർന്നെഴുനേറ്റപ്പോൾ നിങ്ങൾ ഒരു പുഴുവായി രൂപാന്തരപ്പട്ടു്. നിങ്ങൾ എന്തു ചെയ്യും? പ്രത്യേകിച്ച്‌ ഒന്നും ചെയ്യില്ല. ഒരു പുഴുവിനെക്കൊണ്ട്‌ പറ്റുന്നതുപോലെ മാൿസിമം ഭംഗിയായി മനോഹരമായി ജീവിക്കാൻ നോക്കും.
ഒരു ദിവസം ശ്രീ പെരുമ്പടവം Dostoevsky കണ്ടുമുട്ടുന്നു്, എന്തു സംഭവിക്കും? പെരുമ്പടവം: ഹല്ല, ഇതാര്‌? ദോസ്തോ വിസ്കിയോ?
Dostoevsky: Hi പെരുമ്പടവം!
പെ: കണ്ടതിൽ സന്തോഷം!
Do: എനിക്ക്‌ വലിയ സന്തോഷം തോന്നുന്നില്ല.
പെ: നിങ്ങൾ വിസ്കി ശരിക്ക്‌ അടിക്കാറുണ്ടല്ലേ? :P, അല്ല, പേരു കേട്ട്‌ ചോദിച്ചതാ. ദുഷിപ്പ്‌ പറഞ്ഞു നടന്നിരുന്ന ഒരാളുണ്ടായിരുന്നു, ദുഷിപ്പ്‌ മൊയ്തീൻ എന്നു പറഞ്ഞാലേ അറിയൂ. അതുപോലേ....
Do: അല്ല, ഇത്‌ അതുപോലെയല്ല.
പെ: അല്ല, ഇനി അല്ലെങ്കിലും ആണെങ്കിലും നമുക്ക്‌ വേണമെങ്കിൽ വല്ലപ്പോഴും ഒന്ന്‌ കൂടാവുന്നതാണ്‌. ഒന്നുമല്ലെങ്കിലും നമ്മളൊക്കെ എഴുത്തുകാരല്ലേ..
Do: എന്തിനാ, അടിച്ചു ഫിറ്റായി തന്റെ സങ്കീർത്തനം എന്നെ പാടിക്കേൾപ്പിക്കാനാണോ?
പെ: ഏയ്‌, അങ്ങനെയൊന്നുമില്ല. വല്ലപ്പോഴും മാത്രം..
Do: നമുക്ക്‌ വേറെ എന്തെങ്കിലും സംസാരിച്ചുകൂടെ?
പെ: എങ്കിൽ പറയൂ, നിങ്ങളുടെ 'ബ്രദേസ്‌ കറിമസാല'യെക്കുറിച്ച്‌ നിങ്ങൾ സ്വയം വിലയിരുത്തുന്നതെങ്ങനെയാണ്‌?
Do: ഓ, ഞാനെന്തു പറയാനാ, എന്റെ കൃതിയെക്കുറിച്ചുതന്നെ. ജനങ്ങളോട്‌ ചോദിക്കൂ. അവർ അതിനെ വിശ്വസാഹിത്യമെന്നൊക്കെ വിളിക്കാറുണ്ട്‌. അല്ല, നിങ്ങൾ അതു വായിച്ചിട്ടുണ്ടോ?
പെ: ഇല്ല, വായിക്കാം. ഒരു കോപ്പിയുണ്ടോ തൽക്കാലമെടുക്കാൻ?
Do: ഇതാ എടുത്തോളൂ. വായിച്ചുനോക്കിയിട്ട്‌ വിലപ്പെട്ട അഭിപ്രായം പറയൂ :)
പെ: ഇതാ, എന്റെ 'സങ്കീർത്തന'ത്തിന്റെ ഒരു കോപ്പി. താങ്കളും വായിച്ചിട്ട്‌ അഭിപ്രായമറിയിക്കൂ. My phone number is 2255
Do: OK. പിന്നെ, വായിക്കാനാണെന്നും പറഞ്ഞ്‌ കൊണ്ടുപോയിട്ട്‌ ഭദ്രമായി മൂലക്കുവെച്ച്‌ ഉള്ള ചിതലിനും പാറ്റയ്ക്കും കൊടുത്തേക്കരുത്‌, പറഞ്ഞേക്കാം. പെ: ........ഏയ്‌..വായിക്കും :P
Do: നമ്മൾ എഴുത്തുകാർ എത്ര അലസന്മാരാണല്ലേ? :P
പെ: അതെയതെ :))
Do: പോകാൻ സമയമായി. കണ്ടതിൽ സന്തോഷം :)
പെ: എനിക്ക്‌ സന്തോഷമില്ല! --- വെറുതെ പറഞ്ഞതാണേ.. എനിക്കും സന്തോഷം:)
Do: ഹഹ!
പെ: എങ്കിൽ ശരി, വീണ്ടും കാണാം. Bye! :)
Do: കാണണം! Bye! :)
[ഇത്‌ തമാശ മാത്രമായി എടുക്കുക, കാരണം എനിക്ക്‌ മേൽപ്പറഞ്ഞ രണ്ടുപേരെയും കുറിച്ച്‌ ഒന്നുമറിയില്ലാത്തതുകൊണ്ടും, അവരുടെ ഒരു കൃതിപോലും വായിച്ചിട്ടില്ലാത്തതുകൊണ്ടും അവരുടെ ശരിയായ വ്യക്തിത്വങ്ങളിൽനിന്നും ഇവിടെയുള്ള വിവരണം വളരെ വിദൂരമായിരിക്കാന്‍ സാദ്ധ്യതയുണ്ട്‌ :) ]
ഈ പറയുന്ന എഴുത്തുകാരിൽ ആരെയാണു് കൂടുതൽ ഇഷ്ടം: മാധവികുട്ടി, എം. മുകുന്ദൻ, സാറ ജോസഫ്, സക്കറിയ, ഓ.വി. വിജയൻ, ബഷീർ, ആനന്ദ്, വി.കെ.എൻ, തകഴി, എം.ടി വാസുദേവൻ നായർ, പെരുമ്പടവം. ഒ. വി. വിജയന്‍, ബഷീര്‍, എം. മുകുന്ദന്‍ (ബാക്കിയുള്ളവരുടെ കൃതികള്‍ അധികം വായിച്ചിട്ടില്ലാത്തതുകൊണ്ട്‌ ശരിയായ ഒരഭിപ്രായം പറയാന്‍ പറ്റില്ല.)

228 comments:

  1. Suraj Rajan

    http://www.blogger.com/profile/01104983785106818087

    ReplyDelete
  2. ചാടിക്കയറി അനിലിനോടൊപ്പം കൂടിയത് അബദ്ധായീന്ന് തോന്നുന്നു :)

    ReplyDelete
  3. 2400 രൂഫ കൊണ്ട് നാടിന്റെ ഉന്നമനമോ??????

    ReplyDelete
  4. എന്റെ ഉത്തരം : Suraj Rajan

    http://www.blogger.com/profile/01104983785106818087

    ReplyDelete
  5. ഒരു പടി, അല്ലെങ്കി പിടി തരു.....

    ReplyDelete
  6. ഞാനും ചുമ്മാ ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ..ഈ ചോദ്യോത്തര ശ്രേണിയിലെ എന്റെ ആദ്യ ഉത്തരം...വികടന്‍
    http://www.blogger.com/profile/01112153112812761020

    ReplyDelete
  7. http://www.blogger.com/profile/01104983785106818087

    sunil Rajan

    (പോസ്റ്റ് നോക്കിയിട്ടതാ...)

    ReplyDelete
  8. വികടന്‍
    http://www.blogger.com/profile/01112153112812761020

    ചുമ്മാ കിടക്കട്ടെ!

    ReplyDelete
  9. എന്റെ ഉത്തരം : അപ്പു

    http://www.blogger.com/profile/16662942493042064439

    ReplyDelete
  10. അഗ്രജാ... ഇടിക്കും ഞാന്‍...

    പന്ത്രണ്ട് പത്തിന് ഒരു ചെറിയ മീറ്റിങ്ങുണ്ടായിരുന്നു... അതിന് പോകുന്നതിന് മുമ്പ് തന്നെ ആന്‍സര്‍ തന്നതും പോരാ,. പശ്ചാത്തപിക്കുന്നു എന്നോ?...

    കൈതമുള്ളേ.. ആരാ ഈ സുനില്‍ രാജന്‍ ?

    ReplyDelete
  11. ആരാ ഈ അനു?,,,,
    " Profile Not Available" എന്നു പറയുന്നല്ലോ...

    അങ്ങനെയുള്ളവര്‍ക്കും മല്‍സരത്തില്‍ പങ്കെടുക്കാമോ?

    ReplyDelete
  12. എന്റെ ഉത്തരം - അപ്പു

    http://www.blogger.com/profile/16662942493042064439

    ReplyDelete
  13. ദസ്തക്കിര്‍
    http://www.blogger.com/profile/18116646743908334084

    മസ്‌തി google search

    ReplyDelete
  14. ആരാ അനിലേ?
    അറിയില്ലല്ലോ?
    പോട്ടം കണ്ടു, അവസാന പോസ്റ്റും കണ്ടു!

    -പിന്നെ തട്ടിവിട്ടൂ!

    ReplyDelete
  15. ഇത് പെണ്ണാണെന്ന് ഉറപ്പ്.
    ആ ഭാഷയും ശൈലിയും കണ്ടാല്‍ അറിയാം.

    ReplyDelete
  16. അയ്യോ ട്രാക്ടര്‍ വീണില്ലാരുന്നു, റൈറ്റ് ബ്രദേസ്.. കാപ്പാത്തുങ്കോ....

    ReplyDelete
  17. അയ്യോ.സ്കൂട്ടര്‍ ഓടിക്കുമല്ലേ.
    പെണ്ണല്ല.

    ഉന്നമനം എന്ന വാക്കില്‍ കൈവിഷം കിട്ടിയ ആരോ ആണ്.

    ReplyDelete
  18. എന്നാല്‍ വെറുതേ ഒരു ട്രാക്റ്റര്‍ കിടക്കട്ടെ.
    ഒരുവഴിക്കു പോകുവല്ലേ :-)

    ReplyDelete
  19. അപ്പു അല്ലടേയ്.
    പന്തളത്ത് എവിടെയാ കടല്? കടല കിട്ടും.

    ReplyDelete
  20. ഹെന്റെ ഉത്തരം:
    വികടന്‍
    http://www.blogger.com/profile/01112153112812761020

    ReplyDelete
  21. വികടശിരോമണി
    http://www.blogger.com/profile/06501663961340560929

    ReplyDelete
  22. എന്ത്????? പാവങ്ങല്ക് ഉത്തരം പറയാന്‍ പാടില്ലന്നോ ???
    ബ്ലോഗ് ഉള്ളവര്‍ക്ക് മാത്രമേ ഉത്തരം പറയാന്‍ പാടുള്ളു എന്ന് നിയമാവലിയില്‍ കണ്ടില്ലല്ലോ

    പാവം ഞാന്‍...ഇനി ബ്ലോഗ് നിര്‍ബന്ധം ആണേല്‍ ഞാന്‍ ഒരു ബ്ലോഗ് അങ്ങ് എഴുതും ....വെറുതെ വേണ്ടാത്ത പണിക്കു എന്നെ പ്രേരിപ്പിക്കരുത്

    ReplyDelete
  23. എന്റെ ഉത്തരം

    Suraj Rajan

    http://www.blogger.com/profile/01104983785106818087

    ശശിയെട്ടാ

    അച്ചരപ്പിചാച് കേറിപ്പിടിച്ചോ?
    സൂരജിനെ സുനിലാ‍ക്കാന്‍

    ReplyDelete
  24. വികടന്‍
    http://www.blogger.com/profile/01112153112812761020

    ReplyDelete
  25. വികടന്‍ എന്നും വികടശിരോമണി എന്നും രണ്ടു ബ്ലോഗ്ഗേര്‍സ് ഉണ്ട്. രണ്ടു പ്രൊഫൈലും. ഉത്തരം കോപ്പി പേസ്റ്റ് ചെയ്യുന്ന ശിരോമണീസ് ശ്രദ്ധിച്ച് ചെയ്യുക. :)

    ReplyDelete
  26. ട്രാക്റ്ററിട്ടു ഇ-മെയില്‍ ഫോളോ അപ് ക്ലിക്കാന്‍ മറന്നാലെന്നാ ചെയ്യും.. !

    ReplyDelete
  27. എന്റെ ഉത്തരം : വികടന്‍
    http://www.blogger.com/profile/01112153112812761020

    ReplyDelete
  28. എന്റെ നിഗമനം മിക്കവാറും ശരിയാവാറുണ്ട്.


    (എന്റെ ഉത്തരം തെറ്റായിരിക്കും എന്നത്. ;) )

    ReplyDelete
  29. ശ്ശേഡാ ചുമ്മാ അങ്ങേരുടെ പേരു പറഞ്ഞു ഉള്ള പോയന്റ് കളഞ്ഞു. ;)
    അതിനിടേലു അങ്ങേരു “ട്രാക്കിങ്ങ്” എന്നും പറഞ്ഞ് നമ്പറിടാന്‍ നോക്കുന്നുണ്ട്. നടക്കില്ലപ്പൂ നടക്കില്ല.. :)

    ReplyDelete
  30. ഞാന്‍ പറഞ്ഞ ശിരോമണിയാകാന്‍ വഴിയില്ല. ശിരസില്‍ മണിയില്ല വികടന്‍ തന്നെ ആകും.

    എന്തായാലും വാക്കുമാറ്റുന്നില്ല ;)

    ReplyDelete
  31. Suraj Rajan

    http://www.blogger.com/profile/01104983785106818087

    ReplyDelete
  32. വികടശിരോമണി
    http://www.blogger.com/profile/06501663961340560929

    ReplyDelete
  33. ഡോക്ടര്‍ സൂരജ് ആയിരിക്കില്ല. "ധാരാളം പുതിയ മരുന്നുകൾ എപ്പോഴും ഇറങ്ങിക്കൊണ്ടിരിക്കുന്നു. കാര്യമായി അതൊന്നും ശ്രദ്ധിക്കാറില്ല. " ന്നു സൂരജ് പറയുമോ?

    ഇതു ട്രാക് ആണ് :)

    ReplyDelete
  34. അത്, കഷണ്ടിക്കുള്ള മരുന്നിന്റെ കാര്യത്തിലാവും പ്രിയേ :)

    ReplyDelete
  35. ആ ദോസ്തോയെവ്സ്കി കോണ്‍‌വെര്‍സേഷന്‍ ഇങ്ങനെ എഴുതിയത് സൂരജോ ? ചിരിപ്പിക്കല്ലേ സഗാക്കളേ...

    ReplyDelete
  36. പിന്നെ, സൂരജല്ലേ രാഷ്ട്രീയകാര്യങ്ങളില്‍ താത്പര്യമില്ലാത്തയാള്‍..

    ReplyDelete
  37. കഷ്ണ്ടിക്കുള്ളതാണേലും മെഡിസിന്‍ മെഡിസിന്‍ തന്നല്ലേ? :) സൂരജതിനെ വെറുതെ വിടുമോ? പിന്നെ ഇത്രെം സമാധാന്‍പരമായി സൂരജ് എഴുതുമോ? :) ആ ദൈവം ഫാന്‍സ്, ആരാധനാലയം, എകാധിപതി,റിയാലിറ്റി ഷൊ... മൊത്തം.

    അല്ലാ, എന്നാ ഇതു സൂരജാണെന്ന് പറയാന്‍ കാരണം? അത് പറയ് :)

    ReplyDelete
  38. സൂരജാണെന്ന് ഞാൻ പറയാനുള്ള പ്രധാനം കാരണം അനിൽശ്രീയാണ്... ഇനി അനിൾശ്രീ പറ, ഇത് സൂരജാണെന്ന് പറയാനുള്ള കാരണം...

    ReplyDelete
  39. എന്തിനധികം പറയുന്നച്ഛാ
    എന്തിനധികം പറയുന്നാര്‍ച്ചേ....

    അതേയ്, ഡോക്റ്റര്‍ സൂരജ് എന്തിനാവോ ഇപ്പോ എം എയ്ക്ക് പഠിയ്ക്കണേ

    ഹി ഹിഹിഹി!!!

    ReplyDelete
  40. ഈ ഉത്തരങ്ങള്‍ സൂരജിന്റേതാണെന്ന് പറഞ്ഞത് ; സൂരജെങ്ങാനും കണ്ടാല്‍ സത്യമായിട്ടും അയാളീ ബ്ലോഗില്‍ തല തല്ലി ചാവും :)

    ReplyDelete
  41. അത് ശരി.. എന്നാല്‍ അനില്‍ശ്രീ പറ:

    “ഇപ്പോൾ ചെയ്യുന്ന ജോലി രാജിവെക്കും. എന്നിട്ട്‌ മഹാരാജാസ്‌ കോളേജിൽ M. A.യ്ക്ക്‌ ചേരും ..”

    ‘ഡോക്റ്റര്‍ സൂരജിന് ‘ ഇതെന്തിന്റെ കേടാ..?

    അല്ല, അറിയാന്‍മേലാത്തോണ്ട് ചോദിക്കുന്നതാ.. :)

    ReplyDelete
  42. അങ്ങനെ ഒരാളെ ഈ ബ്ലോഗിൽ തലതല്ലിച്ചാവാൻ ഞാനനുവദിക്കില്ല... ഞാനെന്റെ ഉത്തരം മാറ്റിക്കോളാം...

    ReplyDelete
  43. ഞാനപ്പഴേ ആ അനിലിനോട് പറഞ്ഞതാ... മാണ്ടാ... മാണ്ടാന്ന്...

    ReplyDelete
  44. നന്ദേട്ടന്‍ പറഞ്ഞത് കറക്റ്റ്. അതുപോലെ വികടശിരോമണിയും. അവര്‍ രണ്ടുമല്ല എന്ന് ബ്ലോഗനാര്‍ക്കാവിലമ്മയാണെ ഒറ്റക്കോഡന്‍ മുത്തപ്പനാണെ ഉറപ്പ്

    ReplyDelete
  45. അഗ്രൂ, എപ്പോഴും ചൊവ്വാഴ്ചയാണെന്ന് കരുതിയോ? ഇന്നലെ ഒരു കറക്കിക്കുത്ത് ഫലിച്ചു എന്ന് കരുതി...

    (കറക്കിക്കുത്ത് എന്നത് കോപ്പിയടി എന്ന് തിരുത്തി വായിക്കാനപേക്ഷ) :)

    ReplyDelete
  46. ഇതൊരു വ്യത്യസ്തമായ ആയ ഗോമ്പറ്റീഷന്‍ ആയതുകൊണ്ട് ഞാനൊരു “വളരെ Subjective“ ആയ ഉത്തരം പറയട്ടെ

    അപ്പൂട്ടന്‍:

    http://www.blogger.com/profile/15656904838210320908

    എന്തുചെയ്യാനാ ഞാന്‍ പാഠം പഠിച്ചാലും പഠിച്ചതേ പാടൂന്നു വച്ചാല്‍.

    ReplyDelete
  47. നന്ദേട്ടാ തിരുത്തുണ്ട്.'സൂരജാന്ന് പറഞ്ഞ എല്ലാതിനെം കൊന്നിട്ട് .... ' എന്നു കൂടി ചേര്‍ക്കണം

    ബ്ലൊഗ് തുടങ്ങ് അനു. അല്ലെല്‍ അഞ്ചല്‍സ് പെറ്റി ഏതഡ്രസ്സില്‍ കൊണ്ട് തരും

    ഈശ്വരാ, മൊത്തം ഓഫ്. ഞാന്‍ ഉത്തരം ആലോചിക്കുന്നുണ്ടേ :-?

    ReplyDelete
  48. ഉത്തരം - വികടന്‍

    http://www.blogger.com/profile/01112153112812761020

    ReplyDelete
  49. നമ്മള്‍ ഉത്തരത്തെക്കുറിച്ചല്ലേ പ്രിയേ ഡിസ്കസ് ചെയ്തത് ..അതെങ്ങനെ ഓഫാകും ?

    ReplyDelete
  50. ഏയ്, ഇത് വികടനൊന്നും അല്ലാന്നാ യ്ക്കും തോന്നണേ... !!

    ReplyDelete
  51. ഞാന്‍ സൂരജിനു കുത്തിയത് അനിലിനേയും അഗ്രൂനേയും കണ്ടീട്ടാ..

    ഇനിയുമൊരത്തിനു ബാല്യമുണ്ടെങ്കില്‍ MAയ്ക്ക് പഠിക്കാലോ.

    അന്ന് കോളേജ് ജീവിതം ആസ്വദിക്കാന്‍ പറ്റിയില്ല. മഹാരാജാസില്‍ MA യ്ക്ക് ചേര്‍ന്നു വേണം ഒരു പരിഹാരം

    ReplyDelete
  52. വികടന്‍ അവസാനമിട്ട പോസ്റ്റ് മധുസൂധനന്‍ നായരുടെ ഒരു കവിതയാ.. അതിനു മുമ്പിട്ടത് ചെറുപ്പത്തില്‍ ഒരു പണിക്കരെ കാണാന്‍ പോയ കഥ
    പ്രവാസം ഉണ്ട്, കടലടുത്തുണ്ട്. ദൈവത്തിന്റെ ഫാന്‍സ് ദ്രോഹിച്ച കഥകളുണ്ട്.
    തല്‍ക്കാലം വികടന്‍ ആകാന്‍ ഇത്രയൊക്കെ മതി

    ReplyDelete
  53. പ്രിയേ ബ്ലോഗ് എന്ന പേരില്‍ കുറച്ചു സ്ഥലം ഞാനും വാങ്ങി ഇട്ടിട്ടുണ്ട്...പക്ഷെ അത് ആരെ എങ്കിലും കാണിക്കാന്‍ ഉള്ള ധൈര്യം ഇല്ല...നമുക്കുണ്ടോ എഴുതാന്‍ അറിയൂ... ഒരു ആഗ്രഹത്തിന്റെ പേരില്‍ അങ്ങ് എഴുതിയതാ... എന്റെ നാട്ടുകാരും ( ബെര്‍ലി) സീനിയേര്‍സ് ഉം ( അരവിന്ദ്) ഒക്കെ കേറി മേയുന്ന കണ്ടപോ എനിച്ചും ഒരു ആഗ്രഹം...എഴുതി തുടങ്ങിയപോ പിടി കിട്ടി ആന വാ പൊളിക്കുന്നത് കണ്ടു അണ്ണാന്‍ പൊളിക്കരുതെന്ന്...
    അതുകൊണ്ട് മോളുട്ടി പരിപാടി നിര്ത്തി

    ReplyDelete
  54. ഓ.. അപ്പുവന്നല്ലോ... യമണ്ടന്‍ ഗസ്സിങ്ങും കൊണ്ട്..

    അപ്പൂന് മാര്‍ക്കൊന്നും കിട്ടാണ്ട് കിട്ടാണ്ട് ഇത്തവണ സ്വന്തം പേരിന്റെ കൂടെ 10 മാര്‍ക്ക് കൂടിച്ചേര്‍ത്താണ് ഉത്തരം അടിച്ചിറക്കിയത് !!!.

    അതാണ്: ‘അപ്പൂട്ടന്‍ :):)

    അപ്പൂ, ആ ബ്ലൊഗിന്റെ ബ്ലഡ്ഡില്‍ ബിലിറൂബിന്റെ അംശം 1mg% നു മുകളിലാണ്. ആകെപ്പാടെ മഞ്ഞപ്പിത്തം ബാധിച്ചമാതിരി... :)

    ഉത്തരം അതൊന്നുമല്ലാന്ന്...

    ReplyDelete
  55. അപ്പുവണ്ണോ റൊമ്പ നന്രി.. ആലിങ്കു കാരണ്‍ പുതിയൊരു പോസ്റ്റൂ വായിച്ചു... ഗദ് ഗദ്..:(

    ReplyDelete
  56. സൂരജാണെന്ന് പറയാനുള്ള കാരണം ഞാന്‍ നേരത്തെ പറഞ്ഞില്ലേ..
    എന്റെ മുമ്പില്‍ ആകെ അഞ്ചു മിനിറ്റ്..
    ആദ്യത്തെ ഉത്തരം കണ്ടു...
    പിന്നെ ജനസേവനവും പ്രവാസവും കണ്ടു..
    അത്രയേ ഉള്ളൂ...

    ഉത്തരം പറഞ്ഞിട്ടു ഞാന്‍ പോയി.. ഒരു ട്രാക്കിങ്ങും..

    ഇത്രയുമേ ഞാന്‍ ചെയ്തുള്ളൂ.. അതൊരു കുറ്റമാ?.....

    ReplyDelete
  57. ഈ പറഞ്ഞവരില്‍ ആരുമല്ല എന്നാണ് എനിക്കു തോന്നുന്നത്.

    കൃത്യമായ ഒരു ക്ലൂ എന്നു പറഞ്ഞത് ഉത്തരം പറഞ്ഞ ഈ വ്യക്തിയുടെ പോസ്റ്റിനെ കുറീച്ചു പറഞ്ഞതാണ് “(ഏറ്റവും അവസാനത്തെ പോസ്‌റ്റ്‌ ഒരു ഉദ്ധരണി copy-paste ..........എന്റെ ബ്ലോഗ് എന്റെ ഡയറിയാണ്‌.)“

    1) അവസാനം പോസ്റ്റിയ ‘ഉദ്ധരിണി’ പോസ്റ്റും 2) അതിനുമുന്‍പ് പോസ്റ്റിയ ‘പ്രമുഖ വ്യക്തിയെ’ കുറിച്ചുള്ള പോസ്റ്റും കണ്ടു പിടിക്കാന്‍ നോക്കു.

    എന്റെ അനുമാനത്തില്‍ ബ്ലോഗില്‍/ബ്ലോഗ് സംവാദങ്ങളില്‍ വളരെയധികം ആക്റ്റീവ് അല്ലാത്ത ആള്‍. വല്ലപ്പോഴും പോസ്റ്റ് എഴുതുന്ന ആള്‍,

    ഇങ്ങിനൊരാളാരാണപ്പാ...?!!

    ReplyDelete
  58. അനില്‍ശ്രീ
    profile പ്രദർശിപ്പിക്കത്തവരോടു് ചോദ്യങ്ങൾ ചോദിക്കാറില്ല.

    അവർക്ക് ഈ മത്സരവുമായി യാതൊരു ബന്ധവും ഇല്ല.

    ReplyDelete
  59. അഭിലാഷേ ഞാനിത്രയേ ചെയ്തുള്ളൂ.

    വളരെ Subjective എന്നെഴുതി ഗൂഗിളമ്മച്ചിക്കു കൊടുത്തു. ദേ വരുന്നു അപ്പൂട്ടന്‍.. അത്രതന്നെ.. :-) അല്ലാതെ മറ്റൊരു ക്ലൂവും എന്റെ കൈയ്യിലില്ല.. ഇനി ഞാന്‍ മാത്രം സേര്‍ച്ച് ചെയ്തില്ലെന്ന് എനിക്കൊരു പരാതി വേണ്ട.

    ReplyDelete
  60. ഒരു കാരണം കൂടിയുണ്ട്..'കുന്ത്രാഫിക്കേഷന്‍' എന്ന വാക്ക് സൂരജ് ഒരി‍ക്കല്‍ ഉപയോഗിച്ചു.. കൈപ്പള്ളീയും... ഹ ഹ ഹ...

    എന്റെ നന്ദാ.. അതൊക്കെ കുറെ നേരമായി ട്രൈ ചെയ്യുന്നു.. കിട്ടിയില്ല...

    ReplyDelete
  61. എന്റെ ഉത്തരം

    വികടന്‍

    http://www.blogger.com/profile/01112153112812761020

    no doubt !

    ReplyDelete
  62. കണ്ടോ കണ്ടോ കൈപ്പള്ളിക്കു മുന്നില്‍ ‘പ്രദര്‍ശിപ്പിക്കാത്തവരോട്’ ചോദ്യങ്ങള്‍ ചോദിക്കില്ലാത്രേ, പ്രദര്‍ശിപ്പിക്കാത്തവര്‍ക്ക് ഈ മത്സരവുമായി ബന്ധമില്ലെന്ന്.. :)

    ഇതെന്താ കൈപ്പള്ളീ സൌന്ദര്യമത്സരോ?? :) :)

    ReplyDelete
  63. അപ്പോ രണ്ടുകാര്യം മനസ്സിലായി.

    ഇത് ഡൊ. സൂരജല്ല
    ഡോ. സൂരജ് പ്രൊഫൈലില്‍ എന്തെങ്കിലുമൊക്കെ എഴുതാതെ ഇതില്‍ വരുകയുമില്ല..

    ക്ലൂ...ഫോ ഫ്യൂച്ചര്‍.

    ReplyDelete
  64. എന്നാ ഇന്നാ പിടിച്ചോടാ മക്കളേ...

    deepdowne

    http://www.blogger.com/profile/08492156319295885023

    ReplyDelete
  65. വികടനാവാന് തന്നെയാണ് സാധ്യത കൂടുതൽ... ഇനിയിപ്പോ ഉത്തരം മാറ്റിയ വഹയിൽ കിട്ടുന്ന -2വും ഉത്തരം പറഞ്ഞാൽ കിട്ടുന്ന വഹ +2ഉം... അതോണ്ട് തൽക്കാലം ഉത്തരത്തിലുറച്ച് നിൽക്കുന്നു...

    ReplyDelete
  66. അപ്പൂ ... എന്നെയങ്ങ് മരി.....
    ഞാന്‍ അനുവിനെ പറ്റി ചോദിച്ചതിന്റെ മറുപടിയാ അത്...

    ReplyDelete
  67. This comment has been removed by the author.

    ReplyDelete
  68. Kaippally,
    I hereby request you to please be kind enough to give a clue if any one did not answer yet.... :)

    ReplyDelete
  69. എന്റേം ഉത്തരം - വികടന്‍

    http://www.blogger.com/profile/01112153112812761020


    അനു, കൈപ്പള്ളീ പറഞ്ഞത് കേട്ടല്ലോ. പോയ് ബ്ലൊഗ് എടുത്തോണ്ട് വാ. :)

    ReplyDelete
  70. അനില്‍ശ്രീ,

    അത് ‘കുന്ത്രാഫിക്കേഷന്‍’.
    ഇത് ‘മിസ്ലാകുന്ത്രാഫിക്കേഷന്‍’.

    രണ്ടിനും വേറെ വേറെ അര്‍ത്ഥങ്ങളാ.. മലയാളം MA ക്കാരോട് ചോദിച്ചാല്‍ പറഞ്ഞുതരും. ശബ്ദതാരാവലിയോ വേറെ വല്ല നിഘണ്ടുവോ പരതിയാലും മതി...

    (കണ്ടാ..കണ്ടാ.. അഗ്രു അതാ ‘പദമുദ്ര‘ തപ്പുന്നു... സുല്ലതാ ‘മഷിത്തണ്ട്‘ തപ്പുന്നു... അതാണ് ചുറുചുറുക്ക് .. കണ്ട് പഠി.. )

    :)

    ReplyDelete
  71. അയ്യോ... deepdowne ??
    അങ്ങേരുടെ ബ്ലോഗ് "വട്ടത്തില്‍ A" ആണു..

    ReplyDelete
  72. എന്റെ ഉത്തരം : deepdowne

    http://www.blogger.com/profile/08492156319295885023

    ReplyDelete
  73. deepdowne
    അവസാനമെഴുതിയ പോസ്റ്റും അതിന് മുമ്പെഴുതിയ പോസ്റ്റും ഒത്തുവരുന്നുണ്ട്... ബാക്കിയൊന്നും നോക്കിയില്ല...

    ReplyDelete
  74. അനു --പ്രിയ
    കൈപ്പള്ളി -- അനില്‍ശ്രീ‍ീ

    ഒരു പിഡീം കിട്ടുന്നില്ലല്ലോ ഈശ്വരാ‍ാ ..

    ReplyDelete
  75. അപ്പോ ഞാന്‍ അത് പ്രദര്‍ശിപ്പിക്കണം എന്നാണോ പറഞ്ഞു വരുന്നേ... ഐ മീന്‍ പ്രൊഫൈല്‍


    എങ്കില്‍ ദാ പിടിച്ചോ !!!

    http://madichipaaru.blogspot.com/

    വായിക്കാന്‍ ശ്രമിച്ചു ആരെങ്കിലും മെന്റല്‍ ആയാല്‍ അതിന്റെ ഉത്തരവാദി എന്നെ കൊണ്ടു പ്രദര്‍ശിപിച്ചവര്‍ മാത്രം ആയിരിക്കും

    ReplyDelete
  76. ഹ ഹ ഹ ഹ... ഇനി എന്താ സംഭവം എന്ന് നോക്കട്ടെ...

    ReplyDelete
  77. ഷിഹാബേ, ഇതു വികിടന്‍ തന്നെയാ. :) ചുമ്മ ടെങ്ക്ഷന്‍ ആവാതെ ചങ്ങായി (ആരെലും ഇതിലും വല്യ പെര്‍ഫെക്റ്റ് ഉത്തരം കൊണ്ട് വരുന്ന വരെ :)

    പിന്നെ വേണേല്‍ ഒരു കുളു തന്നേരേ കൈപ്പ്സ്, തിരിച്ചെടുക്കാത്ത മൂന്നു ബോണസ്സും :)

    ReplyDelete
  78. ഇതുവരെയുള്ള ക്ലൂ വെച്ചു നോക്കിയാല്‍ നോ ഡൌട്ട്!
    “ഒവി വിജയന്‍, ബഷീര്‍, മുകുന്ദന്‍”
    അവസാന പോസ്റ്റ് “ക്വോട്ട്”
    അതിനു മുന്‍പ് മീരാ നായരെ കണ്ടത്.

    ഇനി എനി മോര്‍ ഗ്ലൂസ് കൈപ്പള്ളി??

    ReplyDelete
  79. ഗുപ്താ,,,, ഒന്നുമില്ല... അനുവിന്റെ പ്രൊഫൈല്‍ 'not available' ആയിരുന്നു....

    ReplyDelete
  80. പരസ്യം ഒട്ടിക്കാന്‍ ബെസ്റ്റ് നമ്പര്‍! ഇവിടെ പോലീസ്കാര്‍ ആരുമില്ലേ

    ReplyDelete
  81. അയ്യോ.... അങ്ങേരു ഇംഗ്ലീഷ് പോസ്റ്റാണോ പറഞ്ഞത്..

    ചുമ്മാതല്ല ഞാന്‍ വായിക്കതിരുന്നത്...

    ReplyDelete
  82. അപ്പോള്‍ അതാണോ വിശ്വേട്ടനെയും ദേവേട്ടനെയും ഇവിടെ കാണാത്തത് :)) കൈപ്പള്ളി അണ്ണന്‍ ബാന്‍ ചെയ്തോ

    (രണ്ടുപേരും പ്രൊഫൈല്‍ നോട്ട് അവൈലബിള്‍ )

    ReplyDelete
  83. ഹ ഹ
    ഈ കണ്ട്രോൾ സിയും വിയും ഇല്ലായിരുന്നെങ്കിൽ എന്ത് ചെയ്തേനേ?

    ഒരു ദിസ് കൈമൾ :ഇത് അഗ്രജന്റെ കോപ്പിയടിച്ചതല്ല:)
    അപ്പൊ വന്ന കാര്യം പറഞ്ഞില്ലല്ലൊ, എന്റെ ഉത്തരം :
    deepdowne

    http://www.blogger.com/profile/08492156319295885023

    ReplyDelete
  84. ഇനി മാറ്റിയിട്ട് ഒരു കാര്യവുമില്ലാത്തതിനാല്‍ പുതിയൊരു ഉത്തരം കിട്ടുന്ന വരെ ഞാന്‍ എന്റെ ഉത്തരം മാറ്റുന്നില്ല....

    ReplyDelete
  85. എന്തിരെടെ അനിൽ ശ്രീ, ഞങ്ങളാരും എഴുതിയത് ഉത്തരമല്ലേ? ചുമ്മാ മാറ്റടേ:)

    ReplyDelete
  86. ഹൊ.... എന്തായാലും വികടന്റെയും, വികടശിരോമണീയുടേയും, വളരെആഴത്തിന്റെയും ബ്ലോഗുകള്‍ കാണാനും വായിക്കാനും ഒത്തു. അതുതന്നെ എനിക്ക് മതി... താങ്ക്യൂ.. കൈപ്പള്ളീ പണ്ടേ പറഞ്ഞിട്ടുള്ളതാ മലയാള ബ്ലോഗ് മാത്രം വായിച്ചോണ്ടീരിക്കാതെ മറ്റു ഭാഷകളിലെ ബ്ലോഗും വായിക്കണമെന്നി.

    ReplyDelete
  87. അഗ്രൂ, നന്ദാ.. ശരിയാ.. ചിലപ്പോ ശരിയായേക്കും. ഞാന്‍ ആദ്യ 2 പോസ്റ്റിന്റെ 4 വരി മാത്രമേ വായിച്ചുള്ളൂ.. അത് കറക്റ്റ് മാച്ചിങ്ങ്... സോ, സമയം വേസ്റ്റ് ചെയ്യാതെ അടിച്ചു. സംഭവം വിശദമായി നോക്കിയത് പിന്നീടാണ്. കിട്ടിയാല്‍ 4 പോയിന്റ്. ഹോ.. ഞാന്‍ പോയിന്റുകള്‍ ഇഷ്ടപ്പെട്ടുതുടങ്ങിയിരിക്കുന്നു.. :) :)

    ReplyDelete
  88. "deepdowne
    അവസാനമെഴുതിയ പോസ്റ്റും അതിന് മുമ്പെഴുതിയ പോസ്റ്റും ഒത്തുവരുന്നുണ്ട്... ബാക്കിയൊന്നും നോക്കിയില്ല..."- Agrajann

    agruu, dont do.... ;) (ജാമ്യമെടുക്കണ്ടാന്ന്..)
    അനില്‍ശ്രീ പറഞ്ഞതനുസരിച്ച് പേയി നോക്ക്യപ്പോ..
    സംബവം വട്ടത്തില്‍ A യാണ്‌ കെട്ടാ...

    ReplyDelete
  89. ശോ എന്റെ ഉത്തരം ശെരി ആണെന്നുള്ള വിശ്വാസത്തിന്മേല്‍ ആണ് വെളിച്ചം കണ്ടിട്ടില്ലാത്ത പ്രൊഫൈല്‍ വരെ പ്രദര്‍ശിപ്പിച്ചത് ...എന്നിട്ടിപ്പോ വേറെ ശെരി ഉത്തരം വന്നോ....എനിക്ക് വല്ല കാര്യവും ഉണ്ടായിരുന്നൊ എന്ന് നോക്കണേ...ഇത്രയും കാലം ചെയ്തോണ്ടിരുന്നത്‌ പോലെ ഉള്ളത് വായിച്ചു ഒരു മൂലയ്ക്ക് ഇരുന്നാല്‍ മതിയാര്‍ന്നു... aah വിധിയുടെ ക്രൂര വിളയാട്ടം...അല്ലാതെന്തു പറയാന്‍

    ReplyDelete
  90. വികടൻ അല്ലേ?

    പണിക്കരെ വികടൻ കണ്ടൂന്ന് വായിച്ചപ്പോ ഞാൻ പിന്നെയൊന്നും ആലോചിച്ചില്ല. വികടന്റെ പേരെഴുതി.

    ഉത്തരം മാറ്റിയാലും കണക്കാ, മാറ്റിയില്ലെങ്കിലും കണക്കാ.

    ReplyDelete
  91. അഗ്രു ശരിയാണെന്നു തോന്നുന്നു

    ഉത്തരം : Deepdowne
    http://www.blogger.com/profile/08492156319295885023

    ReplyDelete
  92. ഇനിയും സംശയമുള്ളവര്‍ക്ക് ടോട്ടോചാന്റെ ബ്ലോഗിലെ മേല്പറഞ്ഞ പോസ്റ്റിലെ deepdowne ന്റെ കമന്റ് വായിച്ച് മൃതിയടയാം.. സ്വാറി, സംതൃപ്തിയടയാം!!!

    ReplyDelete
  93. സാജാ, ഈ ഗോമ്പറ്റീഷനില്‍ ഇത്ര ക്ലീന്‍ മലയാളം എഴുതാനറീയാവുന്ന ഇദ്ദേഹം deepdowne ആണെങ്കില്‍, അദ്ദേഹം ഇന്നേവരെ മലയാളത്തില്‍ ഒരു പോസ്റ്റുപോലും എഴുതാതിരിക്കുമോ? ലോജിക്കലി പറ്റുന്നില്ല.

    മല്ലു-ബ്ലോഗ് ഗോമ്പറ്റീഷന്‍ ബ്ലോഗില്‍ സാധാ മല്ലൂസ് അല്ലേ പങ്കെടുക്കൂ... ?????

    ReplyDelete
  94. മനസ്സറീയാതെ നൂറടിച്ചു..!!

    ReplyDelete
  95. അപ്പൂ ആരു പറഞ്ഞു ആള്‍ മലയാളം പോസ്റ്റ് എഴുതിയിട്ടില്ലെന്ന്?? ആ ബ്ലോഗ് ഒന്നു നോക്കു

    ReplyDelete
  96. ഗുപ്താ , അനു ആണ് ആ വികടന്റെ പേരാദ്യം പറഞ്ഞത്. :) അനു , അനു ആരാ അനു? (ചുമ്മാ)

    ReplyDelete
  97. അപ്പൂന്റെ കീബോര്‍ഡിലെ/മൌസിലെ സ്ക്രോള്‍ കീ വര്‍ക്കു ചെയ്യുന്നുണ്ടെങ്കില്‍ ആ ബ്ലൊഗിലെ താഴെയുള്ള മല്ലു പോസ്റ്റുകള്‍ നോക്കൂ. വല്ലാണ്ട് deep down പോണ്ടാ ട്ടാ.. :)

    ReplyDelete
  98. ഞാന്‍ വല്ലാണ്ട് ഡീപ്പായിപ്പോയെടോ...

    ഹയ്യോ... ഡോ.സൂരജ്.. താങ്കള്‍ എവിടെ? എനിക്കെന്തോ തലചുറ്റുന്നപോലെ.. എന്താന്നറിയില്ല...

    ഒരു ഗ്ലാസ് പച്ചവെള്ളം.. കൈപ്പള്ളീ.. അല്പം ‘ഗ്ലൂ’ക്കോസും ഇട്ടൊ അതില്‍...

    :)

    ReplyDelete
  99. പക്ഷെ ഡീപ്‌ഡൌണിന് ദൈവ ഫാന്‍സിന്റെ അടി കിട്ടിയിട്ടുണ്ടോ?

    ReplyDelete
  100. @പ്രിയ
    അതേ അതാണ് എനിക്ക് മനസ്സിലാകാത്തത്. വിശ്വേട്ടന്‍ ഇതുവരെ എല്ലാ ഗോംബറ്റീഷനിലും പങ്കെടുത്തത് അവൈലബിള്‍ അല്ലാത്ത പ്രൊഫൈലില്‍ നിന്നാണ്. പേര് മാത്രമെ ഉള്ളൂ. ദേവേട്ടനും അങ്ങനെ ഒരു പ്രൊഫൈല്‍ ഉപയോഗിക്കാറുണ്ട്.

    ReplyDelete
  101. പ്രിയേ.. എന്നെ സമാധാനിപ്പിച്ചിട്ടിപ്പോ.... :(

    ഡൗട്ടായി.. അല്ലേ...

    ReplyDelete
  102. അപ്പു, കഴിഞ്ഞ മത്സരത്തിലെ അധ്യാപകൻ എന്നെഴുതിയത് കണ്ടപ്പോഴെ ഗുപ്തൻ എന്നെഴുതാൻ തുനിഞ്ഞതാ, പക്ഷേ തിരക്ക് കാരണം പിന്നീടാവട്ടെ എന്ന് കരുതി വിട്ടത്കൊണ്ട് എത്രയാ പോയിന്റ് നഷ്ടം?
    ഒരു മുന്നറിയിപ്പ് പോലും ഇല്ലാതെ കൈപ്പള്ളി ഉത്തരവും കൊണ്ടുവന്ന് ചാമ്പ്യേമിച്ചു പോയി,

    ഇത്തവണ അങ്ങനെയുണ്ടാവരുത് എന്ന് കരുതി അഗ്രുവിന്റെ കമന്റ് കോപ്പിചെയ്തതാ,
    ഇനിയിപ്പൊ വരുന്നത് പോലെ വരട്ടെ:)

    അതിരിക്കട്ടെ അപ്പു ഇപ്പൊ പോവും ഇപ്പോ പോവുമെന്ന് പറഞ്ഞിട്ട് ഇത്വരെ പോയില്ലേ?

    ReplyDelete
  103. ഇതു വരെ കണ്‍ഫ്യൂഷന്‍ തീര്‍ന്നില്ലേ..അനു തന്നെ മടിച്ചി പാറു മടിച്ചി പാറു തന്നെ അനു

    ReplyDelete
  104. ഒരു കാര്യം ഉറപ്പാണ്. എനിക്ക് 4 പോയിന്റ് കിട്ടി. ഉറപ്പ് ..ഉറപ്പ്.. ഉറപ്പ്. :)

    ReplyDelete
  105. അഭീ മഹാനേ നീ ആദ്യ രണ്ട് പോസ്റ്റുകള്‍ മാത്രം നോക്കീട്ടാണല്ലേ ഡീപ് ‌ഡൌണിനെ കണ്ടുപിടിച്ചത്!!! ങേ എന്ത് തലചുറ്റുന്നോ???നിന്റെ സ്ക്രോള്‍ കീ വര്‍ക്ക് ചെയ്തോ.... ഓഫീസിലായിപ്പോയി. എന്റെ സ്ക്രോള്‍ കീ വര്‍ക്കുന്നില്ല...:(

    ReplyDelete
  106. ചാത്താ അതിരിക്കട്ടെ എന്റെ കമ്പ്യൂട്ടെർ പെന്റിയം ത്രീയാ, എന്തുവാ ഈ സ്ക്രോൾ കീ?
    മേടിച്ചുവച്ചാ എന്റെ കംയൂട്ടെറിൽ വർക്കുമോ?

    ReplyDelete
  107. എനിക്ക് 8 - 2 = 6 പോയിന്റെ ഒറപ്പ്... ഒറപ്പ്... ഒറപ്പ്... എന്നാലും ജുമേസേ നിന്നെ സമ്മയിച്ചെഡാ ചക്കരേ :)

    ReplyDelete
  108. സാജന്‍ഭായ്,
    പെന്റിയം ത്രീയിലെ കീ ബോര്‍ഡില്‍ സ്ക്രോള്‍-ലോക് കാണൂലോ ല്ലെ? :)

    ന്റെ പണ്ടത്തെ 286 ലും ണ്ടാര്‍ന്ന്..

    (അദെന്തിനാര്‍ന്നാവോ?)

    ReplyDelete
  109. ഷിഹാബേ, എനിക്കും ഒരു ഒരു ചിന്ത ഉണ്ട് ഇതു ആ ഡീപ്പ്‌ഡൌണ് ആയിരിക്കുമായിരിക്കുമോയെന്തോ എന്ന് :-( പക്ഷെ പുള്ളീയെ നമുക്ക് മുന്‍പരിചയം ഇല്ലല്ലോ :|

    kaippalli kluuuu

    ReplyDelete
  110. ആദ്യമേ ഉത്തരം പറഞ്ഞാല്‍ പോയിന്റ് തരാമെന്നു പറഞ്ഞു ക്വിസ് മാസ്റ്റര്‍ പറ്റിച്ചു ...
    പ്രൊഫൈല്‍ പ്രദര്ഷിപിചാലെ പോയിന്റ് തരു എന്ന് പറഞ്ഞു ക്വിസ് മാസ്റ്റര്‍ വീണ്ടും പറ്റിച്ചു ...
    എല്ലാം ചെയ്തു കഴിഞ്ഞപ്പോ ഉത്തരം ഞാന്‍ പറഞ്ഞതല്ല എന്ന് പറഞ്ഞു ബൂലോകര്‍ എല്ലാം പറ്റിച്ചു ...
    അങ്ങനെ വഞ്ചിക്കപെടാന്‍ പാറുന്റെ ജീവിതം ഇനിയും ബാക്കി

    ReplyDelete
  111. എന്റെ പൊന്നു പാറു നീ ഒന്നു സമാദാനി. ഈ ഉത്തരതിന്റെ കൊന്‍ഫ്യൂഷനെടക്ക് ഇങ്ങനെ ഞങ്ങളെ സെന്റിയാക്കാതെ. ഉത്തരം ഒരു കരക്കടിപ്പിച്ചെച്ച് നിന്റെ കാര്യം ശരിയാക്കാം

    ReplyDelete
  112. ഉത്തരം ആരുടേതെങ്കിലും ആകട്ടെ. പക്ഷേ ഇങ്ങിനെയൊരു സംരംഭം ഇല്ലായിരുന്നു എങ്കില്‍ ഡീപ്പ് ഡൌണിന്റ് ബ്ലോഗ് ഒരു പക്ഷേ ശ്രദ്ധയിലേ പെടുമായിരുന്നില്ല(എന്റെ).

    കാണാതിരുന്നതില്‍ ഖേദം ഉണ്ടാകമായിരുന്ന എല്ലാം തികഞ്ഞൊരു ബ്ലോഗ് തന്നെ ഡീപ് ഡൌണിന്റേത്. കൈപ്പള്ളിയ്ക്ക് നന്ദി.

    ReplyDelete
  113. വട്ടത്തില്‍ എ എഴുതിയത് എങ്ങനെ കാണാനാ അഞ്ചത്സാറേ.

    ReplyDelete
  114. അഞ്ചല്‍ ആ പറഞ്ഞത് നേര്.
    ബൂക് റിപബ്ലികില്‍ ഡീപ് ഡൌണിന്റെ പേരു കണ്ടിട്ടുണ്ടെങ്കിലും ഞാനും ഇന്നാ ആ വഴിയ്ക്കൊന്നു (സോറി ഒന്നല്ല, 4 വട്ടം) പോയതും ഉത്തരമിട്ടതും!

    ReplyDelete
  115. അതെ. നമ്മളൊന്നും ആ ടൈപ് അല്ലെന്ന് 5ലിനു പറഞ്ഞ് കൊട് സുല്‍ മാമാ..

    ReplyDelete
  116. അഞ്ചലേ എനിക്കാ ഖേദം ഇല്ല... ഞാന്‍ കണ്ടിട്ടുണ്ടേ... അതല്ലേ പുള്ളീടെ പേരു കേട്ടപ്പോഴേ 'വട്ടത്തില്‍ A' ആണെന്ന് പറഞ്ഞത്...

    ReplyDelete
  117. ചാത്താ,

    നീ ഉദ്ദേശിക്കുന്ന പോലൊന്നുമില്ലഡേയ്..! നല്ല ബ്ലോഗാ.. ഐ ലൈക്കിറ്റേ..:)

    എന്തായാലും ഈ കോമ്പിറ്റേഷനിലൂടെ കുറേ പുതിയ പുതിയ ബ്ലോഗുകള്‍ പരിചയപ്പെടാന്‍ സാധിക്കുന്നുണ്ട്. ഇതുവരെ കഴിഞ്ഞതില്‍ പല പല നല്ല ബ്ലോഗുകളും ഉത്തരങ്ങളില്‍ ഉണ്ടായിരുന്നു. പലതും ആദ്യമായാ കാണുന്നത്. ഇതില്‍ പറഞ്ഞ ‘ടോട്ടോചാന്‍’ ബ്ലോഗുകള്‍ പുതിയൊരറിവാണ് എനിക്ക്.. നൈസ് ഇറ്റ് ഈസ്.. അങ്ങിനെയൊക്കെ ഗുണങ്ങള്‍ ഉണ്ട് ഇത് വഴി...

    ReplyDelete
  118. അഭിലാഷേ അതല്ലേ ഞാന്‍ മാര്‍ക്ക് നോക്കാതെ പലരുടേയും പേരുകള്‍ പറയുന്നത്...

    ഉദാ: കഴിഞ്ഞതിലെ Arjunkrishnan ..

    ആരെങ്കിലും എവിറ്റെയെങ്കിലും പറഞ്ഞ പേരാണൊ....അതാണു സ്പിരിറ്റ്..

    ReplyDelete
  119. ഇതൊക്കെ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലോഗല്ലെ.. സെര്‍ച്ചി സെര്‍ച്ചി 100 ഏണ്ണത്തില്‍ കൂടുതല്‍ ബ്ലോഗുകളില്‍ ഒരു ദിവസം എത്തിപ്പെടുന്നുണ്ട്... ഫേവറിറ്റ് ലിസ്റ്റ് ഇങ്ങനെ നീണ്ടു നീണ്ടു പോകുന്നു... തുറന്നു നോക്കാന്‍ തന്നെ ഒയാടി ആവും!!

    ReplyDelete
  120. സുല്‍ അത് കണ്ടിന്യൂ ക്ലിക്കുമ്പോള്‍ ഓപ്പണ്‍ ആവുന്നുണ്ടല്ലോ.

    ശരിയാണ് അഞ്ചല്‍സ്. ചില പോസ്റ്റുകള്‍ വട്ടത്തിലെ A എന്ന് തോന്നുന്നവ ആണെങ്കിലും.

    കൈപ്പള്ളി ഈ ഗൊമ്പറ്റീഷന്‍ ഒരു ശില്പശാലക്ക് ചെയ്യാന്‍ ആവുന്നതിലും അധികം മലയാളം ബ്ലൊഗിനു നല്‍കുന്നു.പല ബ്ലൊഗും ഞാന്‍ ആദ്യമായി കണ്ടത് ഈ ഗൊമ്പി വഴിയാ. ഹാറ്റ്സ് ഓഫ് കൈപ്പ്സ്.നന്ദി

    ഷിഹാബേ, ഞാന്‍ ഉത്തരം മാറ്റിയാലോന്നാലൊചിക്കുവാ. :)

    ReplyDelete
  121. തീര്‍ച്ചയായും സുല്‍,
    ആ വട്ടത്തിലെ “എ” കാരണമാണ് അഗ്രഗേറ്ററുകളില്‍ നിന്നും ആ ബ്ലോഗ് അപ്രത്യക്ഷമായത്. ഇവിടെ ആ ബ്ലോഗിന്റെ ലിങ്ക് കണ്ടില്ലായിരുന്നു എങ്കില്‍ ഒരിയ്ക്കലും ആ ബ്ലോഗ് ശ്രദ്ധയില്‍ പെടുകയും ഇല്ലായിരുന്നു.

    ഉത്തരമോ പോയിന്റോ അപ്രസക്തമാകുന്നതാണ് പലപ്പോഴും ഈ ഈവന്റില്‍ വരുന്ന ചര്‍ച്ചകളും ബ്ലോഗുകള്‍ പരിചയപ്പെടലും. അതു തന്നെയായിരിയ്ക്കും ഈ ഈവന്റിന്റെ പ്രഥമ ധര്‍മ്മവും.

    ReplyDelete
  122. ഒയാടി അല്ല പ്യാടി പ്യാടീ!! അതന്നെ!!

    ReplyDelete
  123. ഉത്തരം Deepdowne ആകട്ടെ.. ഒന്നുമില്ലെങ്കിലും അബുദാബിക്കാരനാണല്ലോ...

    ബൈ ദ ബൈ... ഇങ്ങേരെന്താ മീറ്റിനു വരാഞ്ഞത്,....?? അടുത്ത മീറ്റിനു കാണണം കേട്ടോ...:)

    ReplyDelete
  124. അധ്യാപകന്‍ എന്നതിലെ അക്ഷരമാണോ സാജാ ഉദ്ദേശിച്ചത്. പൊതുവേ യുദ്ധം എന്ന സുന്ദരമായ വാക്കിലും അനുബന്ധപദങ്ങളിലും അല്ലാതെ ദ്ധ എന്ന അക്ഷരം നിരോധിക്കണം എന്ന അഭിപ്രായക്കാരനാണ് ഞാന്‍ :)) പുതിയ ലിപി ആ വഴിക്കാണ് നീങ്ങുന്നതും. http://www.opensubscriber.com/message/smc-discuss@googlegroups.com/8747395.html ഈ കമന്റ് നോക്കൂ. ലിപി വിദഗ്ധരുടെ ചര്‍ച്ചയാണ്.

    ReplyDelete
  125. അദ് തന്നെ ഗുപ്താ വേറൊരിക്കൽ നമ്മൾ ഇത് സംസാരിച്ചിരുന്നുവെന്ന് തോന്നുന്നു, അത് എവിടെയോ ഓർമയിൽ ഉണ്ട്!
    അതുകൊണ്ട് തന്നെ ആദ്യം ഓർത്തത് ഗുപ്തനെ ആയിരുന്നു:(
    അധ്യാപകൻ, വിദ്യാർത്ഥി എന്നെഴുതിയാണു എനിക്കും ശീലം:)

    ReplyDelete
  126. haha.. Priya, I also think it.
    njaan ethayalum maatan pONilla..

    "put is put, no more put"

    kETTiTTillE .. ?

    ReplyDelete
  127. ഉത്തരം : Deepdowne
    http://www.blogger.com/profile/08492156319295885023

    ചാറ്റില്‍ വന്നു ഇയാലാണോ ഇതെഴുതിയത് എന്ന് ആരെങ്കിലും നിര്‍ബന്ധിച്ചു ചോദിച്ചതായി കമ്പ്ലൈന്റ് ചെയ്‌താല്‍ പെറ്റി അടിക്കാന്‍ വകുപ്പുണ്ടോ? :-)

    -------
    ഒരു സാമ്പിള്‍:

    XXX: kooy
    9:59 AM jeevichirippundooo
    ഞാന്‍: kooy
    XXX: kaananee illallo
    ഞാന്‍: ha ha...njaan gompateeshan kaanunnunt :-)
    itaykku vannirunun
    XXX: ശരിക്കും അവസാനത്തെ പോസ്‌റ്റ്‌ അതിനു മുൻപുള്ളതാണ്‌. എനിക്ക്‌ വളരെ ഇഷ്‌ടമുള്ള ഒരു പ്രമുഖവ്യക്തിയെ നേരില്‍ കാണാനിടയായതിനെക്കുറിച്ചാണത്‌
    ithu iyaalaanoo
    i feel new item... some is related to U
    10:00 AM like "Potu pravarttanam"
    janasevanam
    ഞാന്‍: ha ha ha ha ha ha ha ha
    njaan nokkatte
    XXX: Diary kal
    really athaa njan Hi parayaan vannathu
    :)
    but chilathu NO WAY
    cherunnilla
    ------

    ഇനി ഇതിനും പെറ്റി അടിക്കുമോ?

    ReplyDelete
  128. ആ XXX ഇട്ടു തെളിവില്‍ വെള്ളം ചേര്‍ത്തതിന് ഉറപ്പായും പെറ്റി അടിക്കണം. :))


    സാജാ വിദ്യാര്‍ത്ഥിയെ വിദ്യാര്‍ഥി ആക്കിയിട്ടുണ്ട്..പക്ഷെ എനിക്ക് ദ്ധയോടുള്ള കലിപ്പ് ത്ഥയോടില്ലാത്തതുകൊണ്ട് വിദ്യാര്‍ത്ഥി എന്നൂതന്നെ എഴൂതുന്നു )

    ReplyDelete
  129. ശരിയാണ്... അഞ്ചൽ,
    Deepdowne... മുൻപ് കണ്ടിട്ടുണ്ടെങ്കിലും... ബ്രൈറ്റ്/ Prophet of Frivolity/ Zebu Bull::മാണിക്കന്‍/ നട്ടപ്പിരാന്തന്‍/ പുള്ളിപ്പുലി... ഇവരെയൊക്കെ കണ്ടത് ഈ പരിപാടിയിലൂടെയാണ്....

    ReplyDelete
  130. പെറ്റി വാങ്ങാല്‍ ഇനി ഒരുത്തരം കൂടിയോ?
    ഞാനില്ലേ ഇല്ല!

    എന്തായാലും ‘ഡീപ് ഡൌണ്‍‘ ഒന്ന് പോയി!

    അടുത്ത മത്സരം എപ്പഴാ?

    ReplyDelete
  131. കാര്യമൊക്കെ ശരിയാണ് അനിയാ അഗ്രജാ. പക്ഷേ മുന്‍ പോസ്റ്റില്‍ താങ്കള്‍ ചെയ്ത കുറ്റം ഗൊമ്പീഷനില്‍ നിന്നും നാടുകടത്തപ്പെടാന്‍ തക്ക ക്രിമിനല്‍ ചെയ്തിയാണെന്ന് അങ്ങേയ്ക്ക് അറിയാമോ ബ്ലോഗാവേ?

    ReplyDelete
  132. ഹഹഹ!
    പാവം അഗ്രു, സ്വന്തം പോസ്റ്റിലേക്ക് ലിങ്ക് കൊടുത്തു!!
    :) ദേ അഞ്ചല്‍ പോലീസ് പിടിച്ചു!!

    ReplyDelete
  133. എന്റെ ഉത്തരം ഇബ്രൂ (ചില നേരത്ത്)

    ReplyDelete
  134. മിസ്റ്റര്‍ വിശാല മനസ്കന്‍.
    ലിങ്കില്ലാതെ ഉത്തരിച്ചാല്‍ ഉത്തരം ഉത്തരമായി പരിഗണിയ്ക്കണ്ട എന്നാണ് കെയിപ്പള്ളീ ഉത്തരവ്.

    ReplyDelete
  135. സത്യമായിട്ട് കോപ്പി അടിച്ചതാ!!!!!

    ഉത്തരം : Deepdowne
    http://www.blogger.com/profile/08492156319295885023

    ReplyDelete
  136. ഞാന്‍ കോപ്പിയടിക്കാന്‍ തീരുമാനിച്ചു..
    അതുകൊണ്ട് എന്റെ ഉത്തരം : Deepdowne
    http://www.blogger.com/profile/08492156319295885023

    ReplyDelete
  137. വിശാലാ, ഇബ്രുവിന്റെ പ്രൊഫൈല്‍ എവിടെ വിശാലാ? (അതില്ലാതെ ഞാന്‍ ഒക്കെ എങ്ങനെ ഉത്തരം പറയും? കോപ്പി പേസ്റ്റുകാരുടെ ഒരു കഷ്ടപ്പാടേ :)

    ReplyDelete
  138. ഒരു അശരീരി::

    “ഉത്തരം ‘ചില നേരത്ത്‘ പറഞ്ഞാലും , ‘പല നേരത്ത്‘ പറഞ്ഞാലും ലിങ്കില്ലാതെ എടുക്കൂല്ലാ‍ കോയാ...“

    :)

    ReplyDelete
  139. മുപ്പത്തി രണ്ടാം മത്സരം കഴിഞ്ഞപ്പോള്‍ പോയിന്റ് നില.

    ക്രമനമ്പര്‍/പേര്/പോയിന്റ് എന്ന ക്രമത്തില്‍

    1.ആഷ | Asha : 111
    2. വല്യമ്മായി : 87
    3. സുൽ | Sul 58
    4. nardnahc hsemus : 57
    5. ജോഷി : 55
    6. പ്രിയ : 52
    7. സാജന്‍| SAJAN : 50
    8. മയൂര : 47
    9. മാരാർ : 43
    10. അനില്‍_ANIL : 40
    11. Kichu : 35
    12. ViswaPrabha വിശ്വപ്രഭ : 35
    13. അനില്‍ശ്രീ : 35
    14. അഭിലാഷങ്ങള്‍ : 32
    15. കുട്ടിച്ചാത്തന്‍ : 28
    16. നന്ദകുമാര്‍ : 27
    17. തോന്ന്യാസി : 26
    18. ഗുപ്തന്‍ : 25
    19. ദേവന്‍ : 25
    20. പ്രശാന്ത് കളത്തില്‍ : 21
    21. പ്രിയ ഉണ്ണികൃഷ്ണന്‍ : 20
    22. അപ്പു : 18
    23. അഗ്രജന്‍ : 17
    24. ഇടിവാള്‍ : 16
    25. kaithamullu : കൈതമുള്ള് : 15
    26. സന്തോഷ് : 15
    27. സിദ്ധാര്‍ത്ഥന്‍ : 15
    28. സതീഷ് മാക്കോത്ത് : 15
    29. അനംഗാരി : 14
    30. ഉപാസന || Upasana : 14
    31. ദസ്തക്കിര്‍ : 13
    32. ബിന്ദു : 13
    33. Inji Pennu : 12
    34. അരവിന്ദ് :: aravind : 12
    35. യാത്രാമൊഴി : 12
    36. Siju | സിജു : 10
    37. പ്രിയംവദ-priyamvada : 8
    38. യാരിദ് : 8
    39. സു | Su : 8
    40. ഹരി/Hari : 8
    41. തഥാഗതന്‍ : 7
    42. കെ.പി. : 6
    43. സുനീഷ് : 6
    44. ഹരിയണ്ണന്‍@Hariyannan : 6
    45. ഇന്‍ഡ്യാ ഹെരിറ്റേജ് : 6
    46. Visala Manaskan : 5
    47. ശിശു : 5
    48. Kumar Neelakantan © : 4
    49. ധനേഷ് : 4
    50. നൊമാദ് : 4
    51. കരീം മാഷ് : 4
    52. പുള്ളി പുലി : 4
    53. ജയരാജന്‍ ; 3
    54. Mariam : 2
    55. പന്നി : 2
    56. മുസാഫിര്‍ : 2
    57. ഇത്തിരിവെട്ടം : 1

    അഭിവാദനങ്ങള്‍....

    ReplyDelete
  140. അഞ്ചല്‍കാരാ,
    ആഷയുടെ സ്കോര്‍ കാട്ടി പേടിപ്പിയ്ക്കല്ലെ....
    ഇത്രെംനാള്‍ കൊണ്ട് ഉണ്ടാക്കിയ പോയിന്റും പിന്നെം അത്രെം കൂടി വേണം ആഷയുടെ ഒപ്പമെത്താന്‍!! :(

    ReplyDelete
  141. ഉത്തരം മാറ്റുന്നു.

    എന്റെ ഉത്തരം: deepdowne

    http://www.blogger.com/profile/08492156319295885023

    ReplyDelete
  142. ആകെ കൂടി കിട്ടിയ മാര്‍ക്ക് 4 ഇനി ഇപ്പൊ കിട്ടിയേക്കാവുന്ന 2 എല്ലാം കൂടി 6 ഹോ എന്റെയൊരു കാര്യം ഈ നിലക്ക് പോയാല്‍ താഴെ നിന്ന് നോക്കുമ്പോള്‍ ആദ്യം ഞാന്‍ ആകും. ഇതെല്ലാം കോപ്പി അടിച്ച് കിട്ടിയതാണ് എന്നുള്ള നഗ്നമായ സത്യം കൂടി ആയപ്പോള്‍ എനിക്ക് സന്തോഷം.

    ReplyDelete
  143. ചില മണിക്കൂറുകള്‍ക്കു മാത്രമായെന്തിനെന്നെ
    മൂന്നാമനാക്കി????

    (വല്ല രണ്ടാമനോ ഒന്നാമനോ ആക്കാമായിരുന്നില്ലേ എന്നല്ല ചോദ്യം ഈ മത്സരത്തില്‍ നാരദര് 12 മാര്‍ക്കും കൊണ്ടു പോകുമ്പോള്‍.......)

    ReplyDelete
  144. ഈ ഡീപ് ഡൗണിനെ പണ്ട് ലന്തന്‍ബത്തേരിയെ പറ്റി എഴുതിയപ്പോള്‍ മുതല്‍ റീഡറില്‍ സബ്സ്ക്രൈബ് ചെയ്തിട്ടുള്ളതാ.. പല പോസ്റ്റും ഷെയറും ചെയ്തിരിക്കുന്നു.
    എന്നിട്ടും :-(

    ReplyDelete
  145. ഉത്തരം മാറ്റുന്നു.

    എന്റെ ഉത്തരം: deepdowne

    http://www.blogger.com/profile/08492156319295885023

    ReplyDelete
  146. കിട്ടിയ പോയിന്റ്സ് മുഴുവന്‍ പെറ്റിയടിച്ച് ധൂര്‍ത്തടിച്ച് കളഞ്ഞതിന് ശേഷം ഒരു ഫീനിക്സ് പക്ഷി (എന്ന്വച്ചാ: കാക്ക) യെപ്പോലെ പറന്നുയര്‍ന്ന് 32 പോയിന്റോടെ ബ്ലോഗ് ഇവന്റില്‍ ആദ്യ 15 ല്‍ സ്ഥാനം നേടിയ ഒരു മഹാനായ വ്യക്തിയെപ്പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടോ?

    പോയിന്റ്സ് ഞമ്മക്ക് പുല്ലാന്ന് പറഞ്ഞ് നടന്ന ആ വ്യക്തി ഇപ്പോ പോയിന്റുകളെ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്ന കാര്യം നിങ്ങള്‍ക്കറിയാമോ?

    ആദ്യ 10ല്‍ കയറുക എന്നതാണ് അയാളുടെ ഇനിയുള്ള ലക്ഷ്യം എന്ന കാര്യം നിങ്ങള്‍ക്കറിയാമോ?

    ഇല്ലേ? പിന്നെ നിങ്ങള്‍ക്ക് എന്ത് കുന്തമാണ് അറിയാവുന്നത്?? ങേ??

    (ആ വ്യക്തിക്ക് എന്തൊക്കെയോ മാറ്റങ്ങള്‍ വരുന്നൂന്ന് ആരൊക്കെയോ പറയുന്നു. സിദ്ധാര്‍ത്ഥബസുവോ മറ്റോ എന്തൊക്കെയോ പഠനങ്ങള്‍ നടത്തുന്നുണ്ടത്ര. ഏക്‍ച്വലി ആ മഹാനായ വ്യക്തി ഒഴികെ മറ്റെല്ലാര്‍ക്കും വട്ടാണ്...)

    ReplyDelete
  147. ഡീപ് ഡൗൺ, പണ്ട് എഴുത്തുകാരികളെക്കുറിച്ചുള്ള ബ്ലോഗ് ഇവന്റിൽ പങ്കെടുത്തിരുന്നു.

    ReplyDelete
  148. ഉത്തരം മാറ്റി

    deepdowne

    http://www.blogger.com/profile/08492156319295885023

    ReplyDelete
  149. ഗള്‍ഫ് പ്രവാസി അല്ലെങ്കില്‍ ശ്രീ ആകാന്‍ നല്ല ചാന്‍സ് ആയിരുന്നു.
    ആ ഒരു ബില്യന്‍ ഉത്തരം നോക്കിക്കേ. കരച്ചില്‍ വന്നു.

    ഒരു ബില്യണ്‍ കിട്ട്യാല്‍ ഞാന്‍ അതു മുടക്കി കള്ളനോട്ടടി തുടങ്ങ്യേനെ!

    ReplyDelete
  150. ഹതു ശരി.. സ്കോര്‍ കാര്‍ഡില്‍ നമ്മളില്ലല്ലോ അഞ്ചല്‍ക്കാരാ...
    എന്റെ പ്രതിഷേധം ഇതിനാല്‍ രേഖപ്പെടുത്തിക്കൊള്ളുന്നു

    sd/-

    ReplyDelete
  151. ഹാവൂ അങ്ങിനെ ഡോ. സൂരജ് രക്ഷപ്പെട്ടു!!!

    എല്ലാവരും കൂടീ deepdowne ന്റെ നെഞ്ചത്തു കേറി പഞ്ചാരി മേളം കൂട്ടണ തിരക്കില്‍ സൂരജ് ഓടി രക്ഷപ്പെട്ടു!!! അല്ലേല്‍ സത്യമായിട്ടൂം .....
    ;) :)

    ReplyDelete
  152. അഭിലാഷെ,
    അതു കഴിഞ്ഞ പോസ്റ്റിലെ കമന്റ് കന്റപ്പോള്‍ തന്നെ മനസ്സിലായി... അപ്പൊ ‘ജ്ജും പോയിന്റുകള്‍ ‘പുഴുങ്ങിതിന്നാന്‍‘ തുടങ്ങീല്ലെ?

    ReplyDelete
  153. "33 - ഇതരുടേ ഉത്തരങ്ങൾ"

    ഇതെന്താ ഇങ്ങനെ?

    ReplyDelete
  154. "33 - ഇതരുടേ ഉത്തരങ്ങൾ"

    അതെയതെ.. ഇതെന്താ ഇങ്ങനെ?

    അണ്‍ബിലീവബിള്‍!!

    കൈപ്പള്ളിയുടെ ബ്ലോഗുകളില്‍ ആദ്യമായി കാണുന്ന ഒരു മലയാളം അക്ഷരത്തെറ്റാണിത്! ഞാന്‍ അത് കണ്ടപ്പോത്തന്നെ ഞെട്ടിപ്പോയി സുല്ലേ...

    ഒന്ന് പോയേ.. :) ഇയാളൊരുമാതിരി..

    ReplyDelete
  155. സുല്ലിനതിപ്പോഴും മനസ്സിലായില്ലല്ലേ???

    ആരെങ്കിലും സുല്ലിന്റെ തലയ്ക്കൊരടി കൊടുക്കൂ പ്ലീസ്...!!!

    “ സുല്ലേ, ജ്ജ്, കൈപ്പള്ളീന്റെ ബ്ലോഗിലാന്ന്...”

    ReplyDelete
  156. ഞമ്മള് ച്ചിരി ഡീപ് ഡൌണായി പോയി.

    ReplyDelete
  157. അഭിലാഷേടെ കുമ്പസാരം കേട്ടിട്ട് ഇരിക്കപ്പൊറുതിയില്ലാതെ ചര്‍ച്ചയെ വഴുക്കി വീഴ്ത്താനിട്ട പഴത്തൊലിയല്ലേ അത്. അതില്‍ ചവിട്ടി. തെന്നി. (ചര്‍ച്ച)

    മദി. എനിക്കദുമദി.
    -സുല്‍

    ReplyDelete
  158. ആഷയില്ലാഞ്ഞത് ഭാഗ്യായി...
    ഡീപ് ഡൌണിന്റെ ‘നൊറീന്‍” പോസ്റ്റിലെ ആദ്യ കമന്റ് ആഷയുടെ ആയിരുന്നു.. അതും പോസ്റ്റിട്ട ആളുടെ കമന്റിനു മുന്‍പേ....
    :) ന്റെ തിരുമുള്‍ദേവാ കാത്തു!!

    ReplyDelete
  159. 'ഇതാരുടെ' എന്ന് വേണം എന്നാണോ സുല്‍ ഉദ്ദേശിച്ചത്?

    ഈ സുല്ലിനെ ബാക്കി മല്‍സരങ്ങളീന്ന് ബാന്‍ ചെയ്യണം. ഇത്രെം നാള്‍ ഒന്നും വായിച്ച് നോക്കാതെ എന്തിനു ടൈറ്റില്‍ പോലും കാണാതെ 'വെറും കോപ്പി പേസ്റ്റ്' ആയിരുന്നു സുല്‍ ചെയ്തിരുന്നത് എന്നു തെളിഞ്ഞിരിക്കുന്നു. ഇതിനു മ്യാപ്പ് കൊടുക്കരുത് കൈപ്പള്ളി :)

    ReplyDelete
  160. ശരി ഉത്തരം ഞാൻ പറയാൻ പോകുന്നു

    ReplyDelete
  161. ഇനി വികടനാവോ??????????????

    ReplyDelete
  162. രണ്ടു mail അയക്കാനുണ്ടു്. അതു കഴിഞ്ഞ് വരാം

    ReplyDelete
  163. ഒരു മിനുട്ട് കൈപ്പ്സ് ഒന്നു പ്രാര്‍ഥിക്കട്ടെ

    ReplyDelete
  164. ഒരു ജ്യാതി മ.. മ.. മെയിലയക്കണ വര്‍ത്താനം പറയരുത്!!!

    ReplyDelete
  165. ന്റെ ഹാര്‍ട്ട് ബീറ്റ്സ് കൂടി... കൈപെ, സമാധാനം പറയേണ്ടി വര്രും ട്ടാ

    ReplyDelete
  166. ങ്ഹേ, മെയില്‍ അയക്കാനൊക്കെ ആയിട്ടല്ലെ അഞ്ചല്‍ക്കരനെ അപ്പോയിന്റ് ചെയ്തേക്കണത്?

    ReplyDelete
  167. അഞ്ചലേ... (ഒരു ആഞ്ജനേയാ വിളി ഫീൽ)...
    ഉത്തരം പറയാതെ വെറും വടിയാക്കി പോയതിന് കൊട് കൈപ്പള്ളിക്ക് പെറ്റി...

    ReplyDelete
  168. അപ്പോൾ നമ്മൾ എവിടെയ പറഞ്ഞു നിർത്തിയതു്

    ReplyDelete
  169. അടുത്ത മല്‍സരം എട്ടു മണിക്കോ അതിനു ശേഷമോ മതിയേഏഏഏഏഏഏഏഏഏഏഏഏ,...
    ഇവിടെ കുറെ പേര്‍ ഇന്ന് മുഴുവന്‍ ഇതിന്റെ മുമ്പിലായിരുന്നു. .. (ഞാനല്ല... )..

    ReplyDelete
  170. "ഇതരുടേ" എന്നതു വായിച്ചപ്പോള്‍ പ്ണ്ട് കൈപ്പള്ളി കേരളാ ഫാറ്മറോട് “മപ്പ്” ( മാ‍പ്പിനു പകരം ) പറഞ്ഞതും ഫാര്‍മറ് ചൂടായതും ഓര്‍മ്മ വന്നു :-)

    ReplyDelete
  171. ഓഫീസിലേക്കു പോകാന്‍ നേരത്ത് ഇതും നോക്കി എന്റീ സമയം കളഞ്ഞ കൈപ്പള്ളി, കൊപ്പൊള്ളി പോകും. വേഗം പ്പറ അണ്ണ.

    ReplyDelete
  172. താമരശ്ശേരി ചുരം....

    ഒന്നു പറ കൈപ്പള്ളി

    ReplyDelete
  173. ശരി ഉത്തരം:

    ReplyDelete
  174. ശരി ഉത്തരം: deepdowne
    08492156319295885023

    ReplyDelete
  175. ഒരുത്തരം ഇടാന്‍ നാലു റിഫ്രഷിന്റെ സമയമോ?

    ReplyDelete
  176. ഇദെന്നാഡേയ്
    വെള്ളമഷിയില്‍????

    ReplyDelete
  177. സുമേഷേ... അഭീ... പൊട്ടിക്കെഡാ പടക്കം... :)

    ReplyDelete
  178. ങ്യാഹഹഹഹാ‍ാഹഹഹ

    ReplyDelete
  179. ഒരേ ഒരു സംശയം... അങ്ങേരെ ഏത് ദൈവത്തിന്റെ ഫാനാ ചീത്ത പറഞ്ഞേ?... അറിഞ്ഞാല്‍ ആ ഫാന്‍സിന്റെ വഴിയില്‍ കൂടി പോകണ്ടല്ലോ...

    ReplyDelete
  180. തീ കൊടുത്തു!!!!

    ReplyDelete
  181. നാരദന്‍ സമൂസക്ക് അഭിവാദ്യങ്ങള്‍ !!
    കോപ്പിയടിച്ച എല്ലാവര്‍ക്കും അനുമോദനങ്ങള്‍

    ReplyDelete
  182. അടുത്ത മത്സരം: UAE 19:00

    ReplyDelete
  183. ഹോ കോപ്പി അടിച്ചിട്ടയാലും 6 പോയിന്റ് കിട്ടി

    ReplyDelete
  184. താങ്ക്യൂ.. താങ്ക്യൂ!!

    ReplyDelete
  185. പണ്ട് പത്താം ക്ലാസ്സ് പാസ്സായവരുടെ ലിസ്റ്റ് നോക്കിയപ്പോൾ ഞാനും എന്നെ കോപ്പിയടിച്ചവനും പാസ്സായത് കണ്ട് ഞങ്ങൾ രണ്ട് പേരും ഒന്നിച്ച് ഞെട്ടിയിരുന്നു... പിന്നെ ഇപ്പഴാ ഒന്നിച്ചൊരു ഞെട്ടൽ... :)

    ReplyDelete
  186. അഗ്രജാ.... അടുത്ത പ്രാവശ്യം മുതല്‍ എന്റെ കോപ്പിയടിക്കരുതെ.. അടിച്ചാല്‍ വരുന്ന നഷ്ടങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദിയല്ല...

    എനിക്ക് മാര്‍ക്ക് ഒരു പ്രശ്നമല്ലാതായിരിക്കുന്നു... കാരണം പലപ്പോഴും ഇതിന്റെ മുമ്പിലിരുന്ന് സേര്‍ച്ച് അടിക്കാന്‍ സമയം തികയുന്നില്ല... മാസാവസാനമല്ലേ....

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....