Saturday, 14 March 2009

9 - കൈപ്പള്ളി

എന്താണ്‌ സന്തോഷം? മനഃസമാധാനത്തോടെ മക്കളും ഭാര്യയും മാതാപിതാക്കളും സഹോദരിമാരുമായി ഭക്ഷണം കഴിക്കുന്നതു്. എന്താണ്‌ സൌന്ദര്യം? ആ ചോദ്യം ചോദിക്കുന്നവനും ഉത്തരം പറയുന്നവനും തമ്മിലുള്ള സൌന്ദര്യാസ്വാദന പൊരുത്തത്തിന്റെ ശിമകളിൽ എവിടെയോ ഒളിഞ്ഞു കിടക്കുന്ന വക്കുകൾക്ക് അതീതമായ ഒരു നിഗൂഢ സങ്കൽപ്പം, എന്നു വേണമെങ്കിൽ പറയാം. ചിരിക്കുന്ന കുഞ്ഞിന്റെ കണ്ണുകൾ എന്നും പറയാം. പൂവിതളിന്റെ ഒരറ്റത്തു ഒരുതുള്ളി മഴവെള്ളം എന്നും പറയാം. പിടക്കുന്ന മത്സ്യത്തെയും കൊണ്ടു പറന്നുയരുന്ന കഴുകൻ എന്നും പരയാം. സൂര്യന്റെ കിരണങ്ങൾ വിരലോടിച്ച സിന്ദൂര സന്ധ്യ എന്നും പറയാം. ഈ പ്രപഞ്ചം മുഴുവൻ സ്സൌന്ദര്യമല്ലെ കണ്ണുള്ളവനു കാഴ്ചയിലൂടേയും, കാതുള്ളവനു് അതു കേളവിയിലൂടെയും, അവനവന്റെ ശേഷിക്കൊത്തു് നിർവച്ചിച്ച് രസിക്കാനുള്ളതല്ലെ സൌന്ദര്യം. എന്താണ്‌ ദൈവം? മനുഷയ്നു് ഉത്തരം കിട്ടാത്ത എല്ല ചോദ്യങ്ങളും, പ്രത്യാഘാതങ്ങളും പ്രതിബദ്ധത്തകളും ബാദ്ധ്യകളൊന്നുമില്ലാത്ത മനഃസമാധാനത്തോടെ കുറ്റബോധങ്ങളില്ലാതെ ചുമത്താൻ പറ്റിയ ഏക ചുമടുതാങ്ങി. എല്ലാ പ്രപഞ്ച നിയമങ്ങൾക്കും അതീതനാണു് ദൈവം. നിയമങ്ങൾക്ക് അതീതനായ ഒരു ശക്തിക്ക് അതെ പ്രപഞ്ചത്തിന്റെ ഘടകം ആകാനാവില്ല.
ബ്ലോഗിൽ ഓർമ്മക്കുറിപ്പുകൾ എഴുതുന്നതിനെ കുറിച്ച് എന്താണു് അഭിപ്രായം നമ്മൾ വ്യാഖ്യാനിച്ച ഓർമ്മകളിൽ നമ്മൾ തന്നെ നായകനും കോമാളിയും അകുന്ന ഒരുതരം സ്വയംഭോഗം.
ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും? ഗായകനാകാൻ ശ്രമിച്ചിട്ടുണ്ടു്, ഒരു തരത്തിൽ തൊഴിലുകൊണ്ടു ആശാരിയാണു്, സുഹൃത്തുക്കളെ ചിരിപ്പിക്കാൻ കോമാളി വേഷവും കെട്ടാറുണ്ടു്. ഭക്ഷണ പ്രിയനാണു്. സ്വന്തമായി ഭക്ഷണം ഉണ്ടാക്കാനും ഇഷ്ടമാണു്. ജീവിക്കാൻ ഒരു മാർഗ്ഗവും ഇല്ലാ എന്നു വന്നാൽ തീർശ്ചയായും ആശാരി തന്നെയാകും. മലയാളം ബ്ലോഗിൽ ഇഷ്ടപ്പെട്ട കവി ആരാണു്. രാധേയൻ എഴുതിയ കവിത ഇഷ്ടമാണു്. അനിലൻ എഴുതുന്ന കവിതകളും ഇഷ്ടമാണു്. കൂഴൂർ എഴുതുന്ന കവിത അനിലൻ ആലാപിച്ചാൽ കേൾക്കാനും ഇഷ്ടമാണു്. കുയിലിനെയോ കൊറ്റിയേയോ കൂടുതലിഷ്ടം? കൊറ്റിയെ തന്നെ. ഒരുപാടു ഇഷ്ടമാണു്. കഷ്ടകാലം എന്നാലെന്താണ്‌? ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന അഗോള സാമ്പത്തിക മാന്ദ്യം മിക്കവാറും ഉണ്ടായിട്ടുള്ള ഏറ്റവും വലിയ കഷടകാലമായിരിക്കാം. അനേകം സുഹൃത്തുക്കൾക്ക് ജോലി നഷ്ടമാകുമ്പോൾ ഒന്നും ചെയ്യാൻ കഴിയാതെ നോക്കി നില്കുക. കഷടകാലം തുടങ്ങുന്നതേയുള്ളു. പുരുഷന്മാര്‍ മാര്‍സില്‍ നിന്നും സ്ത്രീകള്‍ വീനസില്‍ നിന്നുമുള്ളവരാണെന്ന് വിശ്വസിക്കുന്നോ? 100% യോജിക്കുന്നു. ഏറ്റവും വലുതെന്താണ്‌? വിദ്ധ്യാഭ്യാസം. ഈ ലോകത്തിലെ എല്ലാ പ്രശ്നങ്ങൾക്കും ഉള്ള ഏക പരിഹാരം അറിവാണു്. അറിവു നേടാനുള്ള സഹായം ചെയ്യുന്നതാണു് ഏറ്റവും വലിയ സേവനം. അതു് ഇല്ലാത്തതിന്റെ ഭവിഷത്താണു് ഇന്നു നാം ചുറ്റും കാണുന്ന എല്ലാ സാമുഹിക പ്രശ്നങ്ങളും. അല്ലാ, പൂച്ച ഏതു നിറമായാലും എലിയെപ്പിടിച്ചാല്‍ പോരേ? പൂച്ചയുടേ നിറം നിർണ്ണയുക്കുന്നതു് അതു് ജീവിക്കുന്ന പരിസ്ഥിധിയാണു്. വെളുത്ത് നീണ്ട രോമമുള്ള പുച്ചക്ക് അധികം ദൂരം വേഗത്തി ഓടാൻ കഴിയില്ല. കൂടുതൽ രോമമ്മുള്ളതുകൊണ്ടു് ശരീരത്തിന്റെ താപനില ഉയരുന്നതനുസരിച്ച് ഹൃദയത്തിന്റെ സ്പന്ദനം വർദ്ധിക്കും. കറുത്ത രോമമുള്ള പുച്ചകളുടെ രോമം ചെറുതും മൃതുലവുമാണു്. മാത്രമല്ല പുച്ച ഇരുട്ടിൽ എലീ പിന്തുടരാനും അതു സഹായിക്കും. അപ്പോൾ എലിയെ പിടിക്കാൻ ഏറ്റവും നല്ല പുച്ച കറുത്ത പൂച്ച തന്നെയായിരിക്കും. മലയാളം പത്രത്തില്‍ റവന്യൂ സൂപ്രണ്ട്‌ എന്ന ഇംഗ്ലീഷ്‌ പദവിക്കു പകരം ജമാബന്ദിശിരസ്തദാര്‍ എന്നെഴുതേണ്ടതുണ്ടോ? എക്സൈസ്‌ എന്നെഴുതുന്നതോ പിറവക എന്നെഴുതുന്നതോ കൂടുതല്‍ അഭികാമ്യം? മലയാള ഭാഷ തന്നെ അനേകം ഭാഷകളിൽ നിന്നും പദങ്ങൾ കടമെടുത്തുണ്ടായതാണു്. അന്യ ഭാഷ പദങ്ങൾ ഉപയോഗിക്കുന്നതിൽ തെറ്റില്ല പക്ഷെ മലയാള ഭാഷയിൽ അനേകം നല്ല പദങ്ങൾ ഉണ്ടായിട്ടും അവ ഉപയോഗിക്കാതെ ആംഗലയ വാക്കുകൾ കുത്തിനിറക്കുന്നതും ശരിയല്ല. ഇതുപോലുള്ള ചോദ്യങ്ങൾ ഉണ്ടാകുന്നതിന്റെ കാരണം തന്നെ മലയാള ഭാഷ പഠിക്കുന്നതു് ഒരു കുറവായി കാണുന്നതു്കൊണ്ടാണു്. കുട്ടിയായിരുന്നപ്പോള്‍ ആയിത്തീരണമെന്ന് ആഗ്രഹിച്ചതിനുമപ്പുറത്ത്‌ താങ്കളുയര്‍ന്നോ? എങ്കില്‍ അതില്‍ സന്തോഷിക്കുന്നുണ്ടോ? കുട്ടിയായിരുന്നപ്പോൾ ബഹിരാകാശ സഞ്ചാരി ആകാനായിരുന്നു മോഹം. ഏയർ ഫോഴ്സിൽ ചേർന്നാൽ വളരെ പെട്ടന്നു് സെലെക്ഷൻ കിട്ടും എന്നു കരുതി അതിന്റെ പിന്നാലെ ആറു മാസം ചിലവാക്കി. ഉയരം കുറഞ്ഞതിനാൽ അതു സാധിച്ചില്ല. തുടങ്ങുതൊന്നും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ജീവിതത്തിൽ ഉയർന്നു പക്ഷെ ഉയരേണ്ടിടത്ത് എത്തിയില്ല എന്നൊരു തോന്നൽ എപ്പോഴുമുണ്ടു്. ഒരു hotelൽ രണ്ടു blog meet നടക്കുന്നു. അതിൽ ഒരു barൽ ബ്ലോഗ് കവികളും വേറൊരു barൽ ബ്ലോഗ് ഓർമ്മക്കുറുപ്പ്istകളും ഉണ്ടു്. നിങ്ങൾ ഏതു barൽ കയറും. (എന്തുകൊണ്ടു? 200 വാക്കിൽ കുറയാതെ എഴുതുക) പാവി ചെല്ലുന്നിടം പാതാളം എന്നു പറയുന്നതുപോലെയാണു കാര്യങ്ങൾ. ഞാൻ ആ പരിസരത്തു ചെന്നാൽ പിന്നെ രണ്ടു ബാറും കാലിയാവും. നിങ്ങൾക്ക് 20 വർഷം പുറകോട്ടു് നീക്കാൻ അവസരം കിട്ടിയാൽ എന്തു ചെയ്യും. ബഹിരാകാശ യാത്രികനാകാൻ ഒന്നുകൂടി ശ്രമിക്കും. നിങ്ങൾ Dinnerനു് ഈ പട്ടികയിൽ കൊടുത്തിരിക്കുന്ന രണ്ടു പേരിൽ ആരെ ക്ഷനിക്കും? അവർക്ക് എന്തു ഭക്ഷണം കൊടുക്കും? അവരോടു എന്തെല്ലാം ചോദിക്കും? 1) ഗാന്ധി 2) Pierce Brosnan 3) Jack the Ripper 4) മമ്മൂട്ടി 5) Shakespeare 6) Pres. Barack Obama 7) Adoor Gopalaksrihsnan 8) Jimmy Wales 9) Paulo Coelho 10) Khalil Gibran 11) Salman Rushdie 12) കുറുമാൻ 13) സാമ്പശിവൻ (കാഥികൻ) 14) കൈപ്പള്ളി 15) Silk Smitha 16) കുമാരനാശാൻ 17) Vijayalakshmi Pandit 18) Charlie Chaplin 19) വിശാല മനസ്കൻ (സജീവ് ഇടത്താടൻ) 20) ഇഞ്ചിപ്പെണ്ണു് ഞാനും ഗാന്ധിയുമായി ചെരുമെന്നു തോന്നുന്നില്ല. ബറാൿ ഒബാമ വന്നാൽ പിന്നെ എന്റെ വീടു CIAയും അവരുടേ രഹസ്യ പോലീസും വന്നു ചവിട്ടി മെദിച്ചില്ലാതാക്കും. അടൂരാനേയും മമ്മൂട്ടിയേയും വിളിക്കണം എന്നുണ്ടു്. പക്ഷെ അവരുടെ ego എന്റെ വീട്ടു് വാതിലിൽ കൂടി കടക്കുമോ എന്നറിയില്ല. കുറുമാനും, വിശാലനേയും എപ്പോഴും കാണുന്നവരല്ലെ. സില്കിനെ വിളിച്ചാൽ വീട്ടുകാരി പിണങ്ങും. Jimmy walesനെ വിളിക്കാം പക്ഷെ പട്ടികയിൽ ചന്ദ്രശേഖരൻചേട്ടനില്ലല്ലോ. Shakespeareന്റെ കഥാപത്രങ്ങളെ വളരെ ഇഷടമാണു. എല്ലാം വിത്യസ്തരാണു്. സാമ്പശിവന്റെ കഥാപ്രസംഗങ്ങളും ഇഷ്ടമാണു്. സാമ്പൻ സാർ Othelloയും Romeo and Julietഉം അവതരിപ്പിച്ച കാര്യം Shakespearഉമായി പങ്കു വെക്കുന്നതു് കേൾക്കാൻ എന്തു രസമായിരിക്കും. അവർക്ക് ഞാൻ പെഒത്തിറച്ചിയും പത്തിരിയും കൊടുക്കും. ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി? ഇനിയും എഴുതുമോ? കുറേ സുഹൃത്തുക്കൾ ഒത്തുചേർന്നു് സൌഹൃതം പങ്കുവെച്ചു്. അതിനെ കുറിച്ചെഴുതി. തീർശ്ചയായും ഇനിയും എഴുതും.

137 comments:

  1. ഗള്‍ഫന്‍, എഞ്ചിനിയറിംഗുമായി ബന്ധമുള്ള ജോലി ചെയ്യുന്നയാള്‍, അച്ചരത്തെറ്റില്‍ ക്വിസ്മാസ്റ്ററെ തോല്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ആള്‍ :) ശരിയാക്കിത്തരാം...

    ReplyDelete
  2. ഗള്‍ഫന്‍, എഞ്ചിനിയറിംഗുമായി ബന്ധമുള്ള ജോലി ചെയ്യുന്നയാള്‍, അച്ചരത്തെറ്റില്‍ ക്വിസ്മാസ്റ്ററെ തോല്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ആള്‍ :) ശരിയാക്കിത്തരാം...

    ReplyDelete
  3. ഇത് ട്രാക്കിങ്ങിനു തിരിച്ചു വരാം:)

    ReplyDelete
  4. എന്റെ ഉത്തരം : അപ്പു

    ശാസ്ത്രലോകം എന്നൊരു ബ്ലോഗും ചാന്ദ്രയാനെക്കുറിച്ചുള്ള പോസ്റ്റുകളും ബഹിരാകാശ ഇഷ്ടത്തെ സൂചിപ്പിക്കുന്നു.

    ReplyDelete
  5. അക്ഷരതെറ്റ് കുഴപ്പിയ്ക്കുന്നുണ്ട്. നാലു പേരുകള്‍ മുന്നില്‍ വരുന്നു.

    1. കൈപ്പള്ളി
    2. അനില്‍ശ്രീ
    3. പകല്‍കിനാവന്‍
    4. അപ്പു.

    ആശാരി-പൈലറ്റ്-സൌഹൃദകൂട്ടായ്മയെ കുറിച്ചുള്ള പോസ്റ്റ്. നോക്കാം...

    എന്റെ ഉത്തരം : അപ്പു.

    ReplyDelete
  6. എന്റെ ഉത്തരം: തോന്ന്യാസി

    ReplyDelete
  7. തോന്ന്യാസി കുറുമാനേയും വിശാലനേയും എപ്പഴും കാണാറുണ്ടോ? ഹേയ് അങ്ങോര് മഥുരയിലല്ലേ. അല്പം സീരിയസ് ഒരാളുടെ ഉത്തരങ്ങളാ ഇത്. അല്ലേ ... ആണോ. മാത്രവുമല്ല തോന്ന്യാസിയുടെ ലാസ്റ്റ് പോസ്റ്റ് അത്തരത്തിലൊന്നായിരുന്നില്ലല്ലൊ

    ശ്ശോ , ഇതൊക്കെ ഓണാ ട്ടാ

    ReplyDelete
  8. പോനാല്‍ പോകട്ട് എന്റെ ഉത്തരം സുല്‍

    ReplyDelete
  9. അഞ്ചലേ, ആദ്യത്തെ ഉത്തരം നോക്കൂ അപ്പൂന് സിസ്റ്റേഴുണ്ടോ?

    ReplyDelete
  10. എന്‍റെ ഉത്തരം: കൈപ്പള്ളി

    ReplyDelete
  11. രാം മോഹന്‍ എന്ന് ഉത്തരം പറഞ്ഞു.
    ജയ് റാം ജീ കി എന്നു ഹിന്ദിയിലും പറഞ്ഞു

    ReplyDelete
  12. ദൈവത്തെക്കുറിച്ച് ഇങ്ങനെ എഴുതിയയാള്‍ എങ്ങനെ കൈപ്പള്ളിയാകും?
    ഇത്രയും റ്റൈപ്പോ വരുത്തിയയാള്‍ എങ്ങനെ രാം മോഹനാകും ?

    ഇവര്‍ രണ്ടും കൂട്ടുകാരുടെ കൂടെജോളിയായതിനെക്കുറിച്ച് അടുത്തെങ്ങും പോസ്റ്റിട്ടില്ലല്ലോ :(

    ReplyDelete
  13. ഗുപ്തന്‍,
    അച്ചരപിശാച് അറിഞ്ഞുകൊണ്ട് ചെയ്തതാവാനേ വഴിയുള്ളൂ:)
    അല്ലെങ്കില്‍ കൈപ്പള്ളി എഴുതുന്നത് പോലെ എഴുതാന്‍ ബ്ലോഗില്‍ കൈപ്പള്ളി മാത്രമേ ഉള്ളൂ എന്നാണെന്റെ അറിവ്!
    താരതമ്യേന നീളം അല്പം കുറഞ്ഞ, എഞ്ജിനീയറിങ്ങ് /പ്രൊഡക്ടീവ് മേഖലയില്‍ വര്‍ക് ചെയ്യുന്ന ,ദൈവ വിശ്വാസിയായ, അവസാനത്തെ പോസ്റ്റ് ഏതോസൌഹൃദ കൂട്ടായ്മയെ പറ്റി ഇട്ട ഒരാള്‍! യു ഏ യീ നിവാസിയാണ് എന്ന് കൂടെ അനുമാനിക്കാം
    ആരാവും ആ ഭാഗ്യവാന്‍ എന്ന് കൂടെ അറിഞ്ഞാല്‍ നല്ലൊരു സാറ്റര്‍ഡേ ആയി ഇതിന്റെ മുമ്പില്‍ ഇരിക്കാതെ മീന്‍ വാങ്ങാന്‍ പോകാര്‍ന്നു.

    ReplyDelete
  14. ഗള്‍ഫിന്റെ ജോഗ്രഫി ഒന്നും എനിക്കത്ര നിശ്ചയമില്ല; കവിതാസംബന്ധിയായ ആ ഉത്തരം വച്ച് സങ്കുചിതമനസ്കന്‍ എന്ന് ഉത്തരം പറഞ്ഞു നോക്കട്ട്. ഒത്തുചേരാത്തത് പലതും ഉണ്ട്. സ്പെല്ലിംഗ് മിസ്റ്റേക്ക് ഉള്‍പടെ. വേഗത്തില്‍ റ്റൈപ്പ് ചെയ്തതാവാം . (രാം ജിയെ ഒഴിവാക്കുന്നത് ആള്‍ അക്കാര്യത്തില്‍ വളരെ ശ്രദ്ധയുള്ള ആളായതുകൊണ്ടൂം ട്രേഡ്മാര്‍ക്ക് ഹ്യൂമറിന്റെ ഒരുതരി പോലും ഇവിടെയെങ്ങും ഇല്ലാത്തതിനാലും ....ലും ...ലും ഒക്കെയാണ്)

    @ സാജന്‍
    ധൃതിവച്ചെഴുതിയാലോ കീമാന്‍ പണിമുടക്കിയാലോ ആരെഴുതിയാലും ഇതൊക്കെ വന്നെന്നിരിക്കും. പക്ഷെ പാലിയത്ത് അത് ആരൂപത്തില്‍ പബ്ലിഷ് ചെയ്യാന്‍ കൊടുക്കാന്‍ സാധ്യത വളരെ കുറവാണെന്നാണെന്റെ ഊഹം. :)

    എന്റെ ഉത്തരം: സങ്കുചിതമനസ്കന്‍

    ReplyDelete
  15. എന്റെ ഉത്തരം : അനില്‍ശ്രീ

    ReplyDelete
  16. ചില ഉത്തരങ്ങളില്‍ സംശയം തോന്നുന്നുവെങ്കിലും പ്രാധമിക നിഗമനങ്ങള്‍ വച്ച്

    എന്റെ ഉത്തരം: സങ്കുചിതമനസ്കന്‍

    ReplyDelete
  17. എന്റെ ഉത്തരം: അപ്പു.

    ReplyDelete
  18. ഉത്തരം - അനിൽശ്രീ

    ReplyDelete
  19. അപ്പൂന് പൊക്കം ഇത്ര കുറവാണോ എയര്‍ഫോര്‍സില്‍ പ്രവേശനം കിട്ടാ‍തിരിക്കാന്‍..

    “എന്റെ ഉത്തരം : അനില്‍ശ്രീ എന്നെഴുതാന്‍ തുടങ്ങിയതാ.. ഉടന്‍ വരുന്നു മൂപ്പരുടെ കമെന്റ്-

    “ചില ഉത്തരങ്ങളില്‍ സംശയം തോന്നുന്നുവെങ്കിലും പ്രാധമിക നിഗമനങ്ങള്‍ വച്ച്
    എന്റെ ഉത്തരം: സങ്കുചിതമനസ്കന്‍“

    ആകെ മൊത്തം കണ്‍ഫ്യൂഷനായി.

    കുറച്ചുകൂടി വെയിറ്റ് ചെയ്യാം. പെട്ടെന്ന് ബോധോധയം ഉണ്ടായാലോ

    ReplyDelete
  20. ട്രാക്കിങ്ങ്..
    ട്രാക്കിങ്ങ്....
    ട്രാക്കിങ്ങോയ്....

    ReplyDelete
  21. വല്യമ്മായി

    യൂസഫ്പ്പ ആശാരിപ്പണിയുമായി connect ചെയ്ത field അല്ല.

    ReplyDelete
  22. സങ്കുചിതമനസ്കന്‍

    ReplyDelete
  23. അപ്പു. അപ്പു. അപ്പു.

    ReplyDelete
  24. എന്റെ ഉത്തരം : പകല്‍കിനാവന്‍

    ReplyDelete
  25. ഇത് എന്റെ നാട്ടുകാരന്‍. മ്മടെ ശിഹാബ്‌ക്ക.

    ഒന്നൂടെ വായിച്ചുനോക്കിയപ്പോ കണ്ണും പൂട്ടി പറയാന്‍ തോന്നുന്ന എന്റെ ഉത്തരം:

    ശിഹാബുദീന്‍ പൊയ്ത്തും കടവ്.

    ReplyDelete
  26. എന്റെ ഉത്തരം : പകല്‍കിനാവന്‍

    ReplyDelete
  27. NARDNAHC HSEMUS

    അരവിന്ദ് പറഞ്ഞപോലെ മൂക്കില്‍ ഈച്ച പോയ പോലുള്ള ഈ പേരിന്റെ അര്‍ത്ഥമൊന്നുച്ചരിക്കാവൊ??

    ഒന്നറിഞ്ഞിരിക്കാനാ.

    ReplyDelete
  28. എന്റെ വോട്ട് കൈതമുള്ളിന്

    ReplyDelete
  29. ആ പേരൊന്ന് തിരിച്ചു വായിക്കൂ, കിച്ചൂ...

    ReplyDelete
  30. HSEMUS - പൂക്കളുടെ ഈശന്‍
    NARDNAHC- ഭൂമിക്ക് ആകെപ്പാടെ ഉള്ള ഒരു ഉപഗ്രഹം.

    ReplyDelete
  31. ഉത്തരം :പകല്‍ കിനാവന്‍

    ReplyDelete
  32. ഞാൻ എന്റെ ഉത്തരം മാറ്റുന്നു...

    എന്റെ പുതിയ ഉത്തരം: രിയാസ് അഹമദ്

    ReplyDelete
  33. എന്നാ ഞാനും ഉണ്ട് അഗ്രൂ.

    എന്റെ പുതിയ ഉത്തരം: രിയാസ് അഹമദ്

    നേരത്തേപറഞ്ഞ ഉത്തരത്തില്‍ 1 കാര്യം മേച്ചാവുന്നില്ല. ഉറപ്പില്ല.

    സോ, ഞാനും പറയുന്നു ഫൈനല്‍ ആന്‍സര്‍: r i y a z a h a m e d

    ReplyDelete
  34. ഞാന്‍ യൂസുഫ്പ ക്ക് വോട്ടുന്നു.
    ഉത്തരം : യൂസുഫ്പ

    ReplyDelete
  35. ഹൊ ഇപ്പൊ പിടി കിട്ടി.

    ഇതായിരുന്നോ ഈ കുന്ത്രാണ്ടം പേരില്‍
    ഒളിഞ്ഞിരുന്നത്.

    2 താങ്ക്യു അഭിലാഷങ്ങള്‍ക്ക് 2 താങ്ക്യു ദേവനും.

    ഉത്തരം കൈതയും പകല്‍ക്കിനാവനും ഒന്നുമല്ലാന്നാ എന്റെ ഒരൂഹം.

    അഗ്രൂ പെറ്റി രാവിലെ തന്നെ മൂന്നായൊ?

    ഈ കൈപ്പള്ളി എവിടെപ്പോയി.

    ReplyDelete
  36. ഞാന്‍ ഉത്തരം മാറ്റുന്നു.
    പുതിയ ഉത്തരം : സങ്കുചിത മനസ്കന്‍

    ReplyDelete
  37. ഞാന്‍ ഉത്തരം മാറ്റി,
    എന്റെ പുതിയ ഉത്തരം സങ്കുചിതന്‍

    ReplyDelete
  38. കിച്ചൂ,
    ബൂലോഗത്ത് എവിടേയും ഗള്‍ഫ് കാരാണല്ലോ അധികം.. ആയതുകൊണ്ട് അവര്‍ക്ക് വായിയ്ക്കാനെളുപ്പത്തില്‍ ഞാനെന്റെ പേരൊന്നു തിരിച്ചിട്ടതാ... (
    അല്ലാതെ എന്റെ കമ്പനിക്കാര്‍ എന്റെ പേരെങ്ങാന്‍ ഗൂഗിള്‍ ചെയ്താല്‍ കിട്ടുന്ന റിസല്‍റ്റിന്റെ എണ്ണം കുറയ്ക്കാനല്ല... ക്യോം കീ, നഹീ തൊ ബൂലോകവിസിറ്റ് അതോടെ ഖഥം ഗോ ജായേഗാ...‌) :)

    ReplyDelete
  39. സങ്കുചിതന്‍ അങനെ ഒരു പോസ്റ്റ് യെബഡെ ഇട്ടെന്നാ? കാട്ടിതന്നാ ഞാനും മാറ്റാം! ഹി ഹി! അല്ല പകല്‍കിനാവനും എവിടാ ഇട്ടേക്കണേ ല്ലെ?

    ReplyDelete
  40. സുമെഷെ, ബൂലോഗക്കൂട്ടായ്മ അല്ല,
    ബുക് റിപ്പബ്ലിക്കിനെ പറ്റിയാണ് സങ്കുചിതന്റെ അവസാനത്തെ പോസ്റ്റ് നോക്കിക്കോ:)

    ReplyDelete
  41. എന്തൊരു പുത്തി സുമേഷേ..

    കീപ് ഇറ്റ് അപ്.

    ReplyDelete
  42. ട്രാക്കിങ്ങ്ങ്ങേ...

    ReplyDelete
  43. എങ്കില്‍ ഇന്നത്തെ എന്റെ മഹത്തായാ രണ്ടാമത്തെ ഉത്തരം : സങ്കുചിതമനസ്കന്‍

    ReplyDelete
  44. ഹാഫ് സെഞ്ച്വറി.

    50.

    ReplyDelete
  45. ക്ലൂവിനു മുന്നേയുള്ള +5 പോയിന്റ് എക്സ്ട്രായില്‍ എന്റെ പെറ്റി അഡ്ജസ്റ്റ് ചെയ്തേരെ... എനിയ്ക്ക് ബാക്ക്യൊള്ളത് മതീന്ന്.. ങ്ങ്യാഹഹഹ!

    ReplyDelete
  46. നാര്‍ദ്നാക് ഹ്സേമ്യൂസ് തന്ന നല്ലത്. ഇടക്കൊരു തുമ്മലെല്ലാം ആരോഗ്യത്തിനു നല്ലതാ.

    -സുല്‍

    ReplyDelete
  47. ഉത്തരം മാറ്റി-
    പുതിയ ഉത്തരം കൈപ്പള്ളി.
    സ്കൂളില്‍ പാട്ടുകാരനായി എയര്‍ഫോര്‍സില്‍ ചേരാന്‍ പോയി ആശാരിയായത്‌ കൈപ്പള്ളി തന്നെ.

    അക്ഷരതെറ്റ്‌ ആവശ്യത്തിനുണ്ട്‌. പിന്നെ ഈ കുറേ കൂട്ടുകാര്‍ ചേര്‍ന്ന് സൌഹൃദം പങ്കുവച്ച പോസ്റ്റ്‌ ആയിരുന്നു എന്നെ കുഴപ്പിച്ചത്‌. അത്‌ ഗോമ്പറ്റീഷന്‍ തന്നെയല്ലേ?

    ReplyDelete
  48. ഗുപ്തന്‍ said...
    ഗള്‍ഫന്‍, എഞ്ചിനിയറിംഗുമായി ബന്ധമുള്ള ജോലി ചെയ്യുന്നയാള്‍,

    ഇത്രേം കണക്കിലെടുത്ത് ഞാന്‍ സങ്കുചിതമനസ്കനിലേയ്ക്ക് വോട്ട് മാറ്റിക്കുത്തുന്നു

    ReplyDelete
  49. ഇനി സങ്കുചിതന് വോട്ട് ചെയ്താൽ പോയിന്റൊന്നും കിട്ടാൻ ബാക്കിയില്ല... എന്നലോ പെറ്റി കിട്ടേം ചെയ്യും...

    ReplyDelete
  50. അഗ്രു മാഷ് താങ്ക്സ് അതോണ്ട് ഞാന്‍ വോട്ട് കൈപ്പള്ളിയിലേയ്ക്ക് മാറ്റിയിരിയ്ക്കുന്നു

    പുതിയ ഉത്തരം കൈപ്പള്ളി..

    ReplyDelete
  51. കൊല്ല് കൊല്ല്... ദേവേട്ടനിതൊരു മിനിറ്റ് മുന്നേ പരയാന്‍ പാടില്ലായിരുന്നോ... ഛെ... ഇനി മാറ്റുന്നില്ല... മനസ്സിന്റെ പള്ളയില്‍ കൈപ്പള്ളി കൈപ്പള്ളീന്ന് മുഴയ്ക്കുന്നു.. ഇല്ല ഇനി ഞാന്‍ മാറ്റൂല്ല.. പാറ പോലെ ഉറച്ചു നില്‍ക്കും.. അതെ.. അതേ.. നിര്‍ബന്ധിയ്ക്കരുത് .. പ്ലീസ്..അല്ലെങ്കില്‍ വേണ്ട ഞാനും മാറ്റി...

    എന്റെ മൂന്നാമത്തെ ഉത്തരം: കൈപ്പള്ളി

    ReplyDelete
  52. ദേവേട്ടാ, എന്നാലും കൈപ്പള്ളി ദൈവത്തെപ്പറ്റി എഴുതിയത് അങ്ങ്ട് മാച്ചാവുന്നില്ലല്ലൊ ആഹ് ആര്‍ക്കറിയാം? ഓണം വന്നാലും ഉണ്ണിപിറന്നാലും ബ്ലോഗര്‍ക്ക് പെറ്റി തന്നെ ശരണം!

    ReplyDelete
  53. അപ്പൊ കൈപ്പള്ളിയ്ക്ക് രണ്ടു ബാറൊക്കെ കാലിയാക്കാനുള്ള കപ്പാകിറ്റിയൊക്കെ ഉണ്ടല്ലേ... ചുള്ളാ ഗൊട് ഗൈ!!

    ReplyDelete
  54. പക്ഷേ,
    ടൈപ്പോ ഒന്നു മാത്രമാണ് ഈ ഉത്തരങ്ങള്‍ കൈപ്പള്ളിയിലെയ്ക്കു വിരല്‍ ചൂണ്ടുന്നത്. മറ്റൊരു ഉത്തരവും കൈപ്പള്ളീ ശൈലി അല്ല. ബുഷിനെ കുറിച്ചെഴുതിയാലും ഒസാമയെ കുറിച്ചെഴുതിയാലും ഒരു പോസ്റ്റില്‍ ഒരു ചെല്ലയെങ്കിലും ഇല്ലാതെ എന്തോന്ന് കൈപ്പള്ളീ ബാഷ?

    ദൈവത്തെ കുറിച്ചുള്ള ചോദ്യത്തിനു കൈപ്പള്ളിയുടെ ഉത്തരം എന്തായാലും ഈ രീതിയില്‍ ആയിരിയ്ക്കില്ല. എയര്‍ഫോഴ്സില്‍ ജോലിയ്ക്കു ശ്രമിച്ചു എന്ന് പറയുന്നിടത്ത് നാട്ടില്‍ പഠിച്ച ഒരാളാകാനാണ് കൂടുതല്‍ സാധ്യതയെന്നും തോന്നുന്നു.

    സന്തോഷം എന്നതിനു “ഭക്ഷണം” എന്നു കൈപ്പള്ളി ഉത്തരം പറയുമോ? എന്റെ അനുമാ‍നത്തില്‍ കൈപ്പള്ളിയ്ക്ക് ഭക്ഷണം ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ഒരു സംഗതിയാകാന്‍ വഴിയില്ല.

    അവസാനത്തെ പോസ്റ്റ് ഒരു സൌഹൃദകൂട്ടായ്മയില്‍ പങ്കെടുത്തു, അതിനെ കുറിച്ചെഴുതി എന്ന് പറയുന്നിടത്ത് അത് ഗോമ്പറ്റീഷന്‍ ആണെന്നു ധരിയ്ക്കാനും വയ്യ.

    ഇന്നി കൈപ്പള്ളി ആണെങ്കില്‍ ഐഡന്റിറ്റി മനഃപൂര്‍വ്വം മറച്ചു വെയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അങ്ങിനെയെങ്കില്‍ മനഃപൂര്‍വ്വം ഐഡന്റിറ്റി മറച്ചു വെയ്ക്കാന്‍ ശ്രമിച്ചതിനുള്ള പെറ്റി ക്വിസ്സ് മാഷിന്റെ ഉത്തരങ്ങളില്‍ നിന്നും തുടങ്ങേണ്ടി വരുമെന്നാ തോന്നുന്നത്.

    ReplyDelete
  55. ഇതു സങ്കുചിതന്‍ അല്ലാന്നാ എനിക്ക് തോന്നണത്. ( ലാസ്റ്റ് പോസ്റ്റ് പൊട്ടക്കിണറില്‍ വീണതാ. കൂട്ടുകാരും നാട്ടുകാരും കൂടെ വലിച്ച് കയറ്റിയെന്നാലും അതു സൌഹൃദം പങ്കുവെച്ചുന്നൊക്കെ ആവ്യൊ?:)


    എന്റെ വോട്ട് .... കൈപ്പള്ളി

    ReplyDelete
  56. ങ്ഹെ :( എനിക്കൊന്ന് ഉത്തരം മാറ്റാനുണ്ടേ

    ReplyDelete
  57. ഒടിഞ്ഞ കൈ വച്ച് ടൈപ്പ് ചെയ്യാന്‍ പ്രയാസമായതിനാല്‍ ഗോമ്പറ്റീഷനില്‍ പങ്കെടുത്തിരിന്നില്ല.

    ഉത്തരങ്ങളില്‍ ചില മിസ് ലീഡിങ്ങ് ഇന്‍ഫര്‍മേഷന്‍ ഉണ്ടെന്ന് കരുതുന്നു എങ്കിലും ഒരു ട്രൈ

    എന്റെ ഉത്തരം

    ടി പി അനില്‍കുമാര്‍

    ReplyDelete
  58. ഞാനും ഉത്തരം മാറ്റി കുറുമാനേ..

    എന്റെ പുതിയ ഫൈനല്‍ ഏന്‍സര്‍: ടി പി അനില്‍കുമാര്‍

    ReplyDelete
  59. ഏയ് ... ആ സൌന്ദര്യത്തിന്റെ നിര്‍വ്വചനം കൈപ്പള്ളി എഴുതിയതാവന്‍ വഴിയില്ല. പിന്നെ വേറാ‍ാരാ...

    ഏതായാലും ഉത്തരം പറയാതെ പോകുന്നില്ല : അനില്‍ശ്രീ ( അനില്‍ശ്രീ ഇതില്‍ ഉത്തരമെഴുതിയിട്ടുണ്ടെങ്കിലും .. ഉത്തരമെഴുതുന്നതിന് പെറ്റിയില്ലല്ലോ )

    ReplyDelete
  60. ക്ലൂ ഉണ്ടൊ കൈപ്പള്ളി സഖാവേ ഒരു ഉത്തരമെടുക്കാന്‍?

    ReplyDelete
  61. എന്റെ മനസ്സില്‍ ആദ്യം വന്ന 3 ഉത്തരങ്ങള്‍, അനിലന്‍, ശിഹാബുദീന്‍, കുഴൂര്‍ വിത്സണ്‍ എന്നിവയാണു. ഇവന്മാര്‍ 3 ഉം വന്‍ കമ്പനിയും ആണ്. ഒരുപാട് കാര്യങ്ങള്‍ മാച്ച് ചെയ്യുന്നുണ്ട്. ഒന്ന് രണ്ട് കാരണത്താല്‍ മാത്രം ശിഹാബുദീനേയും വിത്സണേയും ഒഴിവാക്കേണ്ടിയിരിക്കുന്നു. സൊ, അനിലന്‍. പക്ഷെ, അനിലന്റെ അവസാന പോസ്റ്റ്... ശ്ശെ.. പിന്നേം കുളമായോ...! മതി. ഇനി ഞാന്‍ മാറ്റുന്നില്ല.. ഉത്തരം മാറ്റി മടുത്തു.

    ഒരു ഒന്നരക്കിലോ ക്ലൂ... പ്ലീസ്...

    ReplyDelete
  62. "നിയമങ്ങൾക്ക് അതീതനായ ഒരു ശക്തിക്ക് അതെ പ്രപഞ്ചത്തിന്റെ ഘടകം ആകാനാവില്ല." ഇതിന്റെ അർത്ഥം ഈ വ്യക്തി ദൈവത്തിൽ വിശ്വസിക്കുന്നുണ്ടെന്നോ? ഇല്ലന്നോ?

    ReplyDelete
  63. വിശ്വസിക്കുന്നില്ലാന്ന്

    ReplyDelete
  64. ഇല്ലെന്നാണ് ഞാൻ വായിച്ചെടുത്തത്...

    ReplyDelete
  65. എന്റെ ഉത്തരം : കൈപ്പള്ളി

    ReplyDelete
  66. ഒരു ആളാവല്‍ നടത്തിക്കളയാം.

    പലരും കമന്റ് ചെയ്തിട്ട് അടുത്ത കമന്റായിട്ട് ‘ട്രാക്കിങ്ങ്’ ഇടുന്നതു കാണാം. ലോഗിന്‍ ചെയ്തു കമന്റിടല്‍ ആയതുകൊണ്ട് ആദ്യ തവണ ഇമെയില്‍ സബ്സ്ക്രിപ്ഷന്‍ ചെയ്യാന്‍ കഴിയാത്തകൊണ്ടാണിത് വേണ്ടിവരുന്നതെങ്കില്‍;

    1. കമന്റ് റ്റൈപ് ചെയ്യുക.
    2. ലോഗിന്‍ & പാസ്‌വേഡ് അടിക്കുക
    3. പ്രിവ്യൂ ക്ലിക് ചെയ്യുക
    4. ഇപ്പോള്‍ ഇമെയില്‍ സബ്സ്ക്രിപ്ഷന്‍ ചെക്ക് ചെയ്യുക
    5. കമന്റ് പബ്ലിഷ് ചെയ്യുക.

    ReplyDelete
  67. :)അനില്‍ ജി , ഉത്തരം പറയാനുള്ള ധ്യതിയില്‍ ആ ചെക്ക്ബോക്സ് ക്‍ളിക്കാന്‍ മറന്നതാണെല്‍...

    ReplyDelete
  68. ഞാനിതാ ഉത്തരം മാറ്റി.
    എന്റെ ഉത്തരം : കൈപ്പള്ളി.

    ReplyDelete
  69. ഈ ഉത്തരങ്ങളുടെ ഉടമ ശരിയ്ക്കും കൈപ്പള്ളി ആണെങ്കില്‍....
    ഉത്തരം വരട്ടും. ചെല്ലേ, ഇവിടെ കലിപ്പാകും.

    ReplyDelete
  70. ഉത്തരം എഴുതുമ്പോള്‍ എനിക്ക് ചില സംശയങ്ങള്‍ ഉണ്ടായിരുന്നു. ആ 'സ്വയംബ്ലോഗം' എന്നെ കണ്‍ഫ്യൂഷനില്‍ എത്തിച്ചു. പിന്നെ ഉയരക്കുറവ് ഒരു ക്ലൂ ആയി തോന്നി... അതുപോലെ ലാസ്റ്റ് പോസ്റ്റ്... പിന്നെ ഉത്തരങ്ങളില്‍ കടന്നു വരുന്ന സാഹിത്യം..പ്രവൃത്തി മണ്ഡലം.ഒക്കെ കൂടി സങ്കുചിതന്‍ എന്നെഴുതി. അവസാനം ചന്ദ്രശേഖരേട്ടനെ ഓര്‍ത്തത് എന്തിനെന്ന് മനസ്സിലാകുന്നില്ല...

    ReplyDelete
  71. കൈപ്പള്ളിയാണേല്‍... ഇവിടെ വിപ്ലവം നടക്കും...

    ഉറപ്പാണ്.... നോക്കട്ടെ .. എന്താവുംന്ന്..! ഞാനപ്പോഴേക്ക് നാട്ടില്‍നിന്ന് രണ്ട് നാടന്‍ ബോംബിനും മൂന്ന് സ്‌റ്റീല്‍ ബോംബിനും ഓഡര്‍ കൊടുക്കട്ടെ. ആവശ്യം വരും..

    ReplyDelete
  72. ഉത്തരം: കൈപ്പള്ളി.

    ReplyDelete
  73. തുറന്നിട്ട വലിപ്പുകള്‍ ബ്ലോഗിന്റെ ബ്ലോഗ് ഡിസ്ക്രിപ്ഷനാണ് സ്വയംബ്ലോഗം!!!
    രാം മോഹ... പാ‍ലീയ.....

    ReplyDelete
  74. "നിയമങ്ങൾക്ക് അതീതനായ ഒരു ശക്തിക്ക് അതെ പ്രപഞ്ചത്തിന്റെ ഘടകം ആകാനാവില്ല."

    ആ ഉത്തരം അപൂര്‍ണ്ണമാ‍ണ്.. വിശ്വാസിയോ അവിശ്വാസിയോ എന്ന് പറയാനാകില്ല..

    ReplyDelete
  75. പ്രിയാജി,
    ധൃതിയാണെങ്കില്‍ എന്തു ചെയ്യണമെന്ന് എനിക്കും അറിയില്ല.

    ഈ ഉത്തരങ്ങളില്‍ കൈപ്പള്ളിയുടെ പള്ളിയൊപ്പുകള്‍ അങ്ങനെ കെടക്കുകയല്ലേ.
    അഥവാ വേറാരെങ്കിലുമാണ് ‘ഉത്തരവാദി’ എങ്കില്‍ അത് കൈപ്പള്ളിയെ അനുകരിക്കാനുള്ള ഒരു വിഫലശ്രമം എന്നു പറയാനേ പറ്റൂ.

    ReplyDelete
  76. "നിയമങ്ങൾക്ക് അതീതനായ ഒരു ശക്തിക്ക് അതെ പ്രപഞ്ചത്തിന്റെ ഘടകം ആകാനാവില്ല." ഇതിന്റെ അർത്ഥം ഈ വ്യക്തി ദൈവത്തിൽ വിശ്വസിക്കുന്നുണ്ടെന്നോ? ഇല്ലന്നോ?

    ഇതൊരു ക്ലു ആണോ അല്ലയോ എന്ന് ക്വിസ് മാസ്റ്റര്‍ വ്യക്തമാക്കണം... 5 പോയിന്റിന്റെ വ്യത്യാസം വരുന്ന സംഭവമായതുകൊണ്ട് പ്രത്യേകിച്ചും!

    ReplyDelete
  77. ഹേയ്...
    അത് ക്ലൂവൊന്നുമല്ല.
    അത് കൈപ്പള്ളി വെറുതേ ഒരു കമന്റിട്ടതല്ലേ? ആദ്യം എഴുതിയതു തെറ്റാണോന്ന് എന്നറിയാന്‍.
    അല്ലേ കൈപ്പള്ളീ?

    ReplyDelete
  78. ഇതിന്റെ ശരി ഉത്തരം പറയാൻ ഇനി 10 minuteനുള്ളിൽ

    ReplyDelete
  79. ക്ലു ഇല്ലാതെ എന്തോന്ന് ശരി ഉത്തര്‍ ഹേ?

    ReplyDelete
  80. 'മനുഷയ്നു് ഉത്തരം കിട്ടാത്ത എല്ല ചോദ്യങ്ങളും, പ്രത്യാഘാതങ്ങളും പ്രതിബദ്ധത്തകളും ബാദ്ധ്യകളൊന്നുമില്ലാത്ത മനഃസമാധാനത്തോടെ കുറ്റബോധങ്ങളില്ലാതെ ചുമത്താൻ പറ്റിയ ഏക ചുമടുതാങ്ങി.'
    കെ പി സര്‍, ഇതു കൂടി ചേര്‍ത്ത് വായിച്ചാല്‍ പൂര്‍ണ്ണമാവില്ലേ?

    അനില്‍ ജി കമന്റിടാതെ ഫോളൊഅപ് കമന്റ് കിട്ടാന്‍ എംബഡ്ഡ് കമന്റ് ഒപ്ഷനില്‍ 'ബയ് ഈമെയില്‍' ഉണ്ടല്ലൊ. ഇവിടെം അതക്കാമോന്ന് കൈപ്പള്ളിയൊട് ചോദിക്കാം?

    ReplyDelete
  81. സുമേഷേ,
    ക്ലൂവിന്റെ ഫോര്‍മാറ്റ് അറിയില്ലേ?

    ക്ലൂ: മുഖത്ത് രണ്ടു കണ്ണും ഒരു മൂക്കും ഉണ്ട്. അല്ലെങ്കില്‍
    ക്ലൂ : വിമാന യാത്ര ചെയ്തിട്ടുണ്ട്
    ക്ലൂ : ഉറക്കത്തില്‍ കണ്ണു കാണാറില്ല.
    ക്ലൂ : ഇന്നലെ ബാറില്‍ പോയപ്പോള്‍ അവിടെയുണ്ടായിരുന്നു.

    ഇതല്ലേ ക്ലൂ ഫോര്‍മാറ്റ്. അതു കൊണ്ട് കൈപ്പള്ളീ മേല്‍ പറഞ്ഞത് ക്ലൂവേ അല്ല. അങ്ങിനെ പേടിയ്ക്കണ്ട.

    ReplyDelete
  82. ങ്ഹെ വെറും പത്ത് മിനിട്ടോ? ഞങ്ങള്‍ ആലോചിച്ച് കഴിഞിട്ടില്ല കൈപ്പള്ളി..

    ReplyDelete
  83. പ്രിയ: അങ്ങനെ ആര്‍ക്കും പറയാം(എന്നെനിക്ക് തോന്നുന്നു..)..അതും നിലപാട് വ്യക്തമാക്കുന്നില്ല...

    എന്തായാലും ഉത്തരം വരുമ്പോ അറിയാം. :)

    ReplyDelete
  84. ഡേ, ചെല്ലക്കിളീ ശരി ഉത്തരം പറഞ്ഞ നിനക്കെന്തിനാടെ ചെല്ല ക്ലു.. കൊണ്ടോയി പൊരിച്ച് തിന്നാന?

    എന്നാവും ല്ലെ?

    ഓകെ കൈപ്പള്ളീ ഗോട്ട് ഇറ്റ്... താങ്ക് യൂ താങ്ക് യൂ....

    :)

    ReplyDelete
  85. ഇതു കൈപ്പള്ളി.


    ചിരിക്കുന്ന കുഞ്ഞിന്റെ കണ്ണുകൾ എന്നും പറയാം. പൂവിതളിന്റെ ഒരറ്റത്തു ഒരുതുള്ളി മഴവെള്ളം എന്നും പറയാം. പിടക്കുന്ന മത്സ്യത്തെയും കൊണ്ടു പറന്നുയരുന്ന കഴുകൻ എന്നും പരയാം. സൂര്യന്റെ കിരണങ്ങൾ വിരലോടിച്ച സിന്ദൂര സന്ധ്യ എന്നും പറയാം.

    ഇതൊക്കെ ആളുടെ ഫോട്ടോബ്ലൊഗിന്റെ പരസ്യമാണു്.

    ReplyDelete
  86. ഉത്തരം: Yours truly, കൈപ്പള്ളി

    ReplyDelete
  87. ങ്യാ‍ഹഹഹഹഹഹാ

    ReplyDelete
  88. പാലിയത്ത് അല്ലേയല്ല.

    ഇനി കൈപ്പള്ളിയെങ്ങാനും ആണെങ്കില്‍!!!

    ങ്ഹും ഇപ്പൊള്‍ ഒന്നും പറയുന്നില്ല.

    കാണാനിരിക്കുന്ന പൂരം-----------

    ReplyDelete
  89. ദൈവത്തിന്റെ ഉത്തരം ഒഴിച്ചു നിര്‍ത്തിയാല്‍ കൈപ്പള്ളി ആവാന്‍ സാധ്യതയുള്ള ഉത്തരങ്ങള്‍
    1 കൊറ്റിയെ വളരെ ഇഷ്ടമാണ്,
    2 ഗാന്ധിയും ആയി ചേര്‍ന്നു പോകില്ല,
    3 പിന്നെ അങ്ങോളമിങ്ങോളമുള്ള ടൈപ്പോയും:)
    പിന്നെ അവസാനം എഴുതിയ സൌഹൃദപ്പോസ്റ്റും എന്തുപറയാന്‍? പെറ്റികള്‍ ഏറ്റുവാങ്ങാന്‍ മാത്രം ജന്‍‌മങ്ങളിനിയും ബാക്കി!!!

    ReplyDelete
  90. കൈപ്പള്ള്യാ‍ാ‍ാ>
    കഷ്ടം.
    ഒരു ക്ലൂതന്നില്ല

    ReplyDelete
  91. ആഹാ അതിനു മുമ്പ് വന്നു കഴിഞ്ഞോ?
    ഉം സാരമില്ല അടുത്തതില്‍ എടുത്തോളാം
    കട് യോദ്ധാ-ജഗതി:)

    ReplyDelete
  92. ഹാവൂ ഇടയ്ക്കു വച്ച് ഉത്തരം മാറ്റിയതുകൊണ്ട് ചില്ലറ പോയന്റെങ്കിലും തടയും.....

    ReplyDelete
  93. വളരെ sincere ആയിട്ടാണു് ഞാൻ ഉത്തരങ്ങൾ എഴുതിയതെന്നു തോന്നുന്നു.

    ആരെയും കാണിക്കാൻ പറ്റാത്തതു് കൊണ്ടാണു് അക്ഷരതെറ്റുകൾ ഉണ്ടായതു്.

    ഈ ഒരു മത്സരത്തിൽ clue ഉണ്ടായിരുന്നു.
    അതു് ശ്രദ്ദിക്കണമായിരുന്നു.

    അതു clue ആണെന്നു വ്യക്തമാക്കിയാൽ പിന്നെ ഞാനാണെന്നു എളുപ്പം പറഞ്ഞുപോകും.

    ReplyDelete
  94. അടുത്ത ഗോമ്പെറ്റീഷന്‍ പോരട്ടെ....

    ReplyDelete
  95. ഇതെന്തോന്ന് പരൂക്ഷ അണ്ണാ???

    സ്വയം ചോദ്യം ഉണ്ടാക്കുക, ഉത്തരം എഴുതുക, മാര്‍ക്കും ഇടുക ആള്‍ക്കാരെ പറ്റിക്കുക.
    ഒരു ഗ്ലൂ പോലും വന്നില്ല.

    ഇതു കൊടിയ വഞ്ചനയായിപ്പോയി.

    അഞ്ചലേ.......

    നിങ്ങളെന്താ ഒന്നും മിണ്ടാത്തത്. പെറ്റി എത്രയാന്ന് ഇപ്പോള്‍ പറ.

    ReplyDelete
  96. ശരിയുത്തരം പറഞ്ഞവര്‍.

    1. സന്തോഷ് 10 + 5 = 15
    2. ദേവന്‍ 8 + 5 = 13
    3. തോന്ന്യാസി 7 + 5 = 12
    4. സുമേഷ് ചന്ദ്രന്‍ 6 + 5 = 11
    5. പ്രിയ 5 + 5 = 10
    6. അനില്‍ 4
    7. അഞ്ചല്‍ക്കാരന്‍ 3
    8. വല്യമ്മായി 2
    9. ഇത്തിരി വട്ടം 1
    10.കെ.പി. 0
    11.വിശ്വപ്രഭ 0

    പെറ്റികള്‍.
    1. അഞ്ചല്‍ക്കാരന്‍ 2
    2. കൃഷ്ണകുമാര്‍ 2
    3. സാജന്‍ 2
    4. ദേവന്‍ 2
    5. വല്യമ്മായി 4
    6. അഗ്രജന്‍ 2
    7. അഭിലാഷങ്ങള്‍ 4
    8. സുമേഷ് ചന്ദ്രന്‍ 4
    9. സുല്‍ 2

    വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍. പെറ്റി കൈപ്പറ്റിയവര്‍ക്ക് അനുശോചനങ്ങള്‍.

    ReplyDelete
  97. :) കൈപ്പള്ളി അഞ്ചല്‍സ് പറഞ്ഞ ആ എതിര്‍പ്പിനെ എങ്ങനെ കാണുന്നു.

    ഇവിടത്തെ, യു എ യിലെ എയര്‍ഫോഴ്സില്‍ ആണോ ചേരാന്‍ ശ്രമിച്ചത്?

    ദൈവത്തില്‍ വിശ്വസിക്കുന്നെന്നൊ ഇല്ലെന്നോ?

    (ഒക്കെ ചുമ്മാ ചോദിച്ചുന്നേ ഉള്ളു. കലിപ്പ് വന്നാല്‍ പറയണ്ടാ)

    പക്ഷെ പോയിന്റ് ഉറപ്പായും പറയണം . (താങ്ക്സ് 2 ദേവേട്ടന്‍ :)

    ReplyDelete
  98. പ്രൊട്ടസ്റ്റ്!!

    കൈപ്പള്ളിക്ക് പെറ്റി ഇല്ലേ??

    ReplyDelete
  99. And for those who care to understand the question on god.

    Our universe follows certain fundamental laws that cannot be broken. Although exception to these fundamental laws do occur at a quantum level, the larger universe is bound by these laws. And one of these fundamental laws is conservation of energy. In simple terms: Energy or Mass can neither be created or destroyed. Which poses serious logical conundrums fro gods.

    The concept that a god or external force created this universe, with all its fundamental axioms does not stop there. It is followed by the second most interesting aspect of god-hood. Influence. The idea that god can affect change in the universe has its own problems. Affecting change would mean introducing energy and mass into the universe created by god. The very fabric of time-space continuum would be broken when an entity outside the universe (which was created by the same entity) affects change on the created. The Idea of a god that interferes is an argument that can easily be demolished with simple logic.

    ReplyDelete
  100. എന്റെ ഉത്തരം : കൈപ്പള്ളി.

    ReplyDelete
  101. ഉത്തരങ്ങള്‍ പറയാതെ
    ഓഫടിക്കാതെ ഇരിക്കാനാവുന്നില്ല.
    അടുത്തമത്സരം പോരട്ടെ.

    അഞ്ചത്സേ ഈ പറ്റിക്കത്സ് പാടില്ലായിരുന്നു. കൈപ്പള്ളി അല്ലെന്ന് നൂറു തവണ പറഞ്ഞ് ഞങ്ങളെ പറ്റിച്ചതിന് പെറ്റി വേണ്ടേ?
    -സുല്‍

    ReplyDelete
  102. സുല്ലേ,
    എന്റെ ആദ്യത്തെ ഉത്തരം നോക്കൂ. ഒന്നാം ഗസ്സ് കൈപ്പള്ളി തന്നെയായിരുന്നു. പക്ഷേ ഉത്തരങ്ങള്‍ വഴിതെറ്റിച്ചു. ഇതിയാന്‍ ഒരു ഭക്ഷണത്തിന്റെ ആളാണെന്ന് ഇപ്പോഴാ മനസ്സിലായത്. ഇന്നലെ കൂടി മനസ്സിലായില്ല:)

    അതു കൊണ്ടാണ് രണ്ടാം ചിന്തയില്‍ അപ്പുവിനു കുത്തിയത്.

    അപ്പോ പിന്നെ ആ കലിപ്പ് തീര്‍ക്കാനാ ആദ്യം മുതല്‍ ശക്തിയുക്തം എതിര്‍ത്തത്.

    ReplyDelete
  103. കൈപ്പള്ളി വിശദീകരിക്കേണ്ട മറ്റ് ചില കാര്യങ്ങള്‍:

    1) “ഒരു തരത്തിൽ തൊഴിലുകൊണ്ടു ആശാരിയാണു്..” ; അത് ഏത് വകുപ്പില്‍??

    2) സാധാരണ എഴുതാറുള്ള ഭാഷയില്‍ (അക്ഷരത്തെറ്റ് അല്ല ഉദ്ദേശിച്ചത്) നിന്ന് വ്യതിചലിച്ച് മറ്റൊരു ശൈലി സ്വീകരിച്ചത് ഏത് വകുപ്പില്‍?

    ReplyDelete
  104. അപ്പോള്‍ ആ വെള്ളമടിയെ പറ്റിയുള്ളതോ? അതിന്റെ അര്‍ത്ഥം? അതൊന്നു മാത്രമാണ് കൈപ്പള്ളിയില്‍ നിന്ന് എന്നെ അകറ്റിയത്. ഫാര്‍മറ് എന്നെ കൈപ്പള്ളിയില്‍ എത്തിച്ചതായിരുന്നു.

    ReplyDelete
  105. ഇതുവരെയുള്ള വാശിയേറിയ മത്സരത്തില്‍ ആദ്യം എത്തിയ പത്തു മത്സരാര്‍ത്ഥികള്‍.

    1. വല്യമ്മായി 41
    2. ആഷ | Asha 38
    3. പ്രിയ 30
    4. അഞ്ചല്‍ക്കാരന്‍ 26
    5. അനില്‍_ANIL 26
    6. ഗുപ്തന്‍ 25
    7. അനില്‍ശ്രീ 23
    8. പ്രശാന്ത് കളത്തില്‍ 21
    9. മയൂര 15
    10.സന്തോഷ് 15

    ReplyDelete
  106. Our universe follows certain fundamental laws that cannot be broken..

    Unfortunately believers dont believe in these laws..

    well explained kaippally.

    -KP

    ReplyDelete
  107. വിശാലമായ സ്കോര്‍ ഷീറ്റ്:

    ഇവിടെ

    ReplyDelete
  108. അഭിലാഷ്, അനില്‍ മറ്റു സുഹൃത്തുക്കളേ, സഖാക്കളേ,

    ഈ ഉത്തരങ്ങളില്‍ അക്ഷരതെറ്റുകള്‍ ഒഴിവാക്കിയാല്‍ എവിടെയാണ് കൈപ്പള്ളിയുള്ളത്?

    അതു കൈപ്പള്ളി തന്നെ വിശദീകരിയ്ക്കണം.

    അല്ലെങ്കില്‍ മനഃപൂര്‍വ്വം മത്സരാര്‍ത്ഥികളെ വഴിതെറ്റിച്ചതിനു കൈപ്പള്ളിയ്ക്ക് ഏറ്റവും കുറഞ്ഞത് 15 പെറ്റി പോയിന്റുകള്‍ എങ്കില്‍ നല്‍കണമെന്നു ഞാന്‍ ക്വിസ്സ് മാഷിനോട് ശുപാര്‍ശ ചെയ്യുന്നു.

    ഒരു കൈ ഇവിടെ ഇതാ പൊങ്ങി. ഇന്നി മൂന്നേ മൂന്ന് കയ്യുകള്‍ കൂടി പൊങ്ങിയാല്‍ നമ്മുക്ക് ഉത്തരത്തിലൂടെ മത്സരാര്‍ത്ഥികളെ വഴിതെറ്റിയ്ക്കുന്നതിനുള്ള പെനാല്‍റ്റി കൈപ്പള്ളിയ്ക്ക് കൊടുത്തു കൊണ്ട് ഉത്ഘാടനം ചെയ്യാം.

    ReplyDelete
  109. സമര പ്രഖ്യാപനം

    കൈപ്പള്ളിയ്ക്ക് പെറ്റിയടിയ്ക്കുക!

    ഉത്തരത്തില്‍ വെള്ളം ചേര്‍ക്കുന്നത് അവസാനിപ്പിക്കുക!

    പുല്ലാണേ പുല്ലാണേ പുല്ലുകള്‍ ഞങ്ങള്‍ക്ക് പുല്ലാണേ!

    ReplyDelete
  110. അടുത്ത മത്സരം UAE 1:00

    ReplyDelete
  111. This comment has been removed by the author.

    ReplyDelete
  112. മാര്‍ക്കിടലിന്റെ തത്വശാസ്ത്രം ഒന്നും മനസിലാവണില്ലല്ലെന്റെ പള്ളീ.

    http://mallu-gombetion.blogspot.com/2009/03/blog-post.html-ല്‍ ഒള്ളതു തന്നീ വാലിഡ് നെയമങ്ങള്‍?

    [ലിങ്ക് പേസ്റ്റ് ചെയ്താലും പെറ്റിയുണ്ടോ?]

    ReplyDelete
  113. ഇത്തിരി വട്ടമല്ല വെട്ടമാണ്.. വട്ടമാണെങ്കില്‍ നേരെ പൂജ്യമിട്ടാല്‍ മത്യാവും!

    ഇനിയെങ്കിലും ആ “ക്ലു” പോസ്റ്റിലെവിടെന്ന് ഒന്നു പറയാമോ കൈപ്പള്ളി അണ്ണാ? എങ്കിലും 2 ബാറൊക്കെ കാലിയാക്കുന്ന മനുഷ്യാ..... ഹോ.. യെന്ത് പറയാന്‍...

    മാ.. നിഷാദേ.... മാ....

    ReplyDelete
  114. എന്റെ മാര്‍ക്ക് ദേവേട്ടന്റെ കൃപ!

    :)

    ReplyDelete

  115. ഇത്
    ക്ലൂ ആയിരുന്നെന്നാണോ?

    ReplyDelete
  116. അഭിലാഷ്
    ആശാരി = തച്ചൻ; ശില്പി.

    സാധാരണ എഴുതാറുള്ള ഭാഷയല്ലെ ഞാൻ എഴുതിയതു്.

    സ്വന്തം postൽ സ്വന്തം postകളുടെ link കൊടുക്കുന്നതു് നിയമ വിരുദ്ധമാണു്. അതു ചെയുന്നില്ല

    പിന്നെ:
    1) മലയാള ഭാഷയുടേ സ്ഥിധിയേ കുറിച്ചും അംഗ്കലയ പ്രയോഗങ്ങളെ കുറിച്ചും ഞാൻ പലവെട്ടം പലയിടങ്ങളിൽ പറഞ്ഞിട്ടുണ്ടു്.

    2) എന്താണു് കഷ്ടകാലം എന്ന ചോദ്യത്തിനു് പ്രവാസിയാണെന്നുള്ളതിൽ വ്യക്തമാണു്.

    3) കൂഴൂറിനേയും, അനിലനേയും നേരിട്ട് കണ്ടിട്ടുള്ള ഒരാൾ UAEയിൽ ആയിരിക്കും.

    4) കൊറ്റിയെ ഇഷ്ടമാണു്. കൊറ്റുകളുടെ ഒരുപാടു ഫോട്ടോ എടുത്തിട്ടുത്തിട്ടുണ്ടു്.

    5) വെള്ളമടിയെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ. barൽ പോയാൽ കവികളും കുറിപിistകളും എന്നേ കണ്ടാൽ മുങ്ങും എന്നല്ലെ പറഞ്ഞതു്.

    6) പിന്നെ ഞാൻ ബ്ലോഗിൽ അവസാനം എഴുതിയ post ഇവിടെ മുമ്പു് നടന്ന മത്സരത്തെ കുറിച്ചായിരുന്നു.

    ReplyDelete
  117. പുതിയ നിയമങ്ങൾ അനുസരിച്ച് point scoring structureൽ മാറ്റങ്ങൾ വന്നിട്ടുണ്ടു്.

    വായിച്ചു് മനസിലാക്കുക. സംശയങ്ങളും നിർദ്ദേശങ്ങളും അവിടെ എഴുതുക

    1) ഇനി മുതൽ link കൊടുക്കുന്നതു് നിയമവിരുദ്ധമല്ല.
    2) ഉത്തരം പറഞ്ഞ ശേഷം off അടിക്കാം.

    ReplyDelete
  118. കൈപ്പള്ളീ.

    ഇങ്ങനൊന്ന് ഇവിടെ നടക്കുന്നുണ്ടെന്ന് അറിയാമായിരുന്നെങ്കിലും ഇന്നും ഇന്നലെയുമായാണ് പല കോമ്പറ്റീഷന്‍ പോസ്റ്റുകളിലും കയറി നോക്കാന്‍ പറ്റിയത്. എല്ലാം ഇപ്പോഴും നോക്കിയിട്ടില്ല.നോക്കുന്നതായിരിക്കും.

    നോക്കിയിടത്തോളം വെച്ച് പറയുകയാണ്. അഭിനന്ദനാര്‍ഹമാണ് ഈ ‘ഗോമ്പറ്റീഷന്‍’.
    ബൂലോകവാസികളെ കൂടുതല്‍ അടുത്ത് മനസ്സിലാക്കാനും, അവരുടെ വായനകള്‍, ചിന്തകള്‍(നര്‍മ്മത്തില്‍ പൊതിഞ്ഞതും അല്ലാതെയും)കാഴ്ച്ചപ്പാടുകള്‍, ഒക്കെ മനസ്സിലാക്കിത്തരാന്‍ ഈ സൌഹൃദമത്സരത്തിന് കഴിയുന്നുണ്ട്. പരസ്പരം പലരും എത്രത്തോളം മനസ്സിലാക്കുന്നുണ്ടെന്നും പല സൌഹൃദങ്ങളുടെ ആഴങ്ങള്‍ എത്രയാണെന്നുമൊക്കെ ഇവിടെയുള്ള കമന്റുകള്‍ സാക്ഷ്യം വഹിക്കുന്നു.

    പങ്കെടുക്കാന്‍ പറ്റാതിരുന്നതില്‍ ഖേദിക്കുന്നതോടൊപ്പം, പങ്കെടുത്തിരുന്നെങ്കില്‍ ഒരു മാര്‍ക്ക്പോലും കിട്ടില്ലായിരുന്നെന്ന സത്യവും മനസ്സിലാക്കുന്നു. പലരെപ്പറ്റിയും അറിയില്ല എന്നതുതന്നെയാണ് കാരണം. അറിയുന്ന ചിലരെത്തന്നെ ശരിക്കും അടുത്തറിയില്ല എന്ന തിരിച്ചറിവും ഇതില്‍നിന്നുണ്ടായി.

    ഇനിയിപ്പോ ഗാലറിയില്‍ നിന്ന് കണ്ട് രസിക്കാം, കൈയ്യടിക്കാം. കാടാറുമാസം, വീടാറുമാസം എന്ന തരത്തില്‍ ജീവിക്കുന്നതുകൊണ്ട് ബ്ലോഗ് പോസ്റ്റുകള്‍ തന്നെ പലപ്പോഴും ഷെഡ്യൂള്‍ ചെയ്ത് ഇട്ടാണ് സാധിക്കുന്നത്.പലപ്പോഴും ബൂലോകത്തെ കാര്യങ്ങള്‍ പലതും അറിയാതെ പോകാറുമുണ്ട്.

    ഒരിക്കല്‍ക്കൂടെ ഈ ഉദ്യമത്തിന് അഭിനന്ദനങ്ങള്‍.
    ആശംസകള്‍.

    ReplyDelete
  119. നിരക്ഷരന്‍

    ചേട്ട sun glass വെക്കല്ലെ. വെച്ചാലും profileൽ അതു വെച്ചുള്ള ചിത്രം ഇടല്ലെ please. :(

    ReplyDelete
  120. കൈപ്പള്ളീ, അനിയാ...

    “ചേട്ട sun glass വെക്കല്ലെ. വെച്ചാലും profileൽ അതു വെച്ചുള്ള ചിത്രം ഇടല്ലെ please. :( “

    എന്താണതിന്റെ അര്‍ത്ഥം എന്ന് പൂര്‍ണ്ണമായും മനസ്സിലായില്ല. പക്ഷെ എന്തോ നീരസമാണ് പ്രകടിപ്പിച്ചതെന്ന് മനസ്സിലായി. അത്തരത്തില്‍ ഒരു വികാരം പ്രകടിപ്പിക്കാന്‍ മാത്രം എന്ത് കുറ്റമാണ് ഞാന്‍ അനിയനോട് ചെയ്തതെന്ന് മാത്രം മനസ്സിലായില്ല്ല. അങ്ങനെയെന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ മാപ്പാക്കണം.

    സൌഹൃദങ്ങള്‍ക്ക് വേണ്ടിയല്ലാതെ വിദ്വേഷങ്ങള്‍ക്ക് വേണ്ടി ഈ ബൂലോകത്ത് കഴിയരുതെന്ന് ആഗ്രഹമുള്ള ഒരാളാണ്. അതുകൊണ്ടാണ് മാപ്പിരക്കുന്നത്.

    ആദ്യം ഇട്ട കമന്റ് ഒന്നുകൂടെ വായിച്ച് നോക്കേണ്ടിവന്നു കൈപ്പള്ളിയുടെ മറുപടി കണ്ടപ്പോള്‍. കാര്യം അങ്ങ് ശരിക്കും ഇപ്പോഴും മനസ്സിലാകുന്നില്ല. സാരമില്ല അനിയാ, വിട്ടുകളഞ്ഞേക്ക്. വേദനിപ്പിക്കുന്ന എന്തെങ്കിലും പ്രവര്‍ത്തി എന്റെ ഭാഗത്തുനിന്ന് ഉണ്ടായതുകൊണ്ടാണെന്ന് കരുതി ഞാന്‍ മടങ്ങുന്നു, വേദനയോടെ :(

    ഒരിക്കല്‍ക്കൂടെ ക്ഷമ ചോദിച്ചുകൊണ്ട്

    -നിരക്ഷരന്‍
    (അന്നും, ഇന്നും, എപ്പോഴും)

    ReplyDelete
  121. എന്റെ നിരച്ചരാ
    കൈപള്ളി ഇത്രേം ബെല്യ ഒരു സണ്‍ ഗ്ലാസ് ബെച്ച് ഇരിക്കുമ്പം ഇനി വേറെയാരും ഗ്ലാസ് ബെക്കല്ലേ ബെക്കല്ലേ എന്നല്ലേ പറഞ്ഞത്. :)

    -സുല്‍

    ReplyDelete
  122. നിരക്ഷരന്‍
    ഇവിടെ നടക്കുന്നതു് വെറും തമാശകൾ മാത്രമാണു്. ഒന്നും കാര്യമായി എടുക്കരുതു്. താങ്കൾ തെറ്റി ധരിച്ചു. ദയവായി കഴിഞ്ഞ മത്സരങ്ങളും നിയമാവലിയും വായിക്കുക. തെറ്റിധാരണ ഉണ്ടായതിൽ ക്ഷമിക്കുമല്ലോ.

    ReplyDelete
  123. നിരക്ഷരൻ
    "ബൂലോകവാസികളെ കൂടുതല്‍ അടുത്ത് മനസ്സിലാക്കാനും, അവരുടെ വായനകള്‍, ചിന്തകള്‍(നര്‍മ്മത്തില്‍ പൊതിഞ്ഞതും അല്ലാതെയും)കാഴ്ച്ചപ്പാടുകള്‍, ഒക്കെ മനസ്സിലാക്കിത്തരാന്‍ ഈ സൌഹൃദമത്സരത്തിന് കഴിയുന്നുണ്ട്."


    താങ്കൾ ഇതു് എഴുതിയപ്പോൾ ഞാൻ കരുതി താങ്കൾ ഇവിടുത്തെ spirit മനസിലാക്കി മത്സരത്തിൽ പങ്കെടുക്കാൻ വന്നതാണു് എന്നാണു്. അല്പം free mindഉം ഇത്തിരി sense of humourഉം ഉള്ളവർ ധാരാളം ഉണ്ടിവിടെ. അവർക്ക് ഒരുമിച്ചു് കൂടാനുള്ള ഒരിടമാണു്.

    പക്ഷെ തമാശയും off അടിയും എല്ലാവർക്കും രസിച്ചെന്നു വരില്ല. ഇവിടെ പലർക്കും അതു് വളരെ ഇഷ്ടമാണു്. താങ്കളും ആ ഗണത്തിൽ പെട്ട ആളാണെന്നു തെറ്റിധരിച്ചു. ഞാൻ commentലൂടെ താങ്കളെ വിഷമിപ്പിച്ചതിൽ ഒന്നുകൂടി ക്ഷമ ചോദിക്കുന്നു.

    ReplyDelete
  124. കൈപ്പള്ളീ, നിരക്ഷരാ,
    ആദ്യം വന്നു മാപ്പു ചോദിക്കാത്തതിൽ എനിക്ക് മാപ്പു തരൂ.....

    മാപ്പിലെങ്കിൽ ഒരു പെനാൽറ്റി, ഉത്തരം പറഞ്ഞു തീർന്ന സ്ഥിതിക്ക് അതിനി മിച്ചം ഉണ്ടാകുമോ??

    ReplyDelete
  125. അയ്യോ കൈപ്പള്ളീ, നിരക്ഷരന്‍ അത്തരക്കാരനൊന്നുമല്ല. നല്ല സ്പോര്‍റ്റ്സ്മാന്‍ സ്പിരിറ്റുള്ള ആളാണെന്നു അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ തന്നെ ഒന്നാന്തരം തെളിവല്ലേ! കൈപ്പള്ളിയുടെ മമ്മൂട്ടിക്കണ്ണട കണ്ട് കക്ഷി കാണീല്ല. (പിന്നെ കൈപ്പള്ളിയുടെ ബാഷ സ്ഥിരം കാണുന്നവര്‍ക്കല്ലേ മനസ്സിലാകൂ!)
    :)

    നിരക്ഷരാ തിരിച്ചുബരൂ!

    ReplyDelete
  126. നിരക്ഷരാ, കറുത്തകണ്ണട വെയ്ക്കാതെ തന്നെ കൈപ്പള്ളിയുടെ പ്രൊഫൈല്‍ ചിത്രവും നിരക്ഷരന്റെ പ്രൊഫൈല്‍ ചിത്രവും തമ്മില്‍ അപ(ാ)ര സാദൃശ്യം. പിന്നെ കറുത്തകണ്ണട കൂടി വച്ചാല്‍ പറയണോ?

    റ്റേക് ഇറ്റ് ഈസി!

    ReplyDelete
  127. നിരക്ഷരോ, അങ്ങനെയങ്ങട്ട് പിണങ്ങിപ്പോയാലോ... ഇബഡെ ബാ... :)
    അടുത്ത യു.എ.ഇ. മീറ്റ് മനോജ് അബൂദാബിയില്‍ വരുന്ന സമയത്ത് തന്നെ സംഘടിപ്പിച്ചേക്കാം... അന്ന് നിങ്ങക്ക് നേരിട്ട് മുട്ടാന്‍ അവസരം ഉണ്ടായിരിക്കുന്നതാണ്... ഐ മീന്‍ കണ്ടു മുട്ടാന്‍ :)

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....