Saturday, 28 March 2009

39 - Ziya സിയ

ചോദ്യങ്ങൾ ഉത്തരങ്ങൾ
എന്താണു ദൈവം എന്റെ ജീവന്റെ ഉടമ
എന്താണു് വിലമതിക്കാനാവത്തതു്? സ്നേഹം
കടമ, ദൈവം, മതം, കുടുംബം, സ്വത്ത്. നിങ്ങൾക്ക് തോന്നുന്ന പ്രാധാന്യമനുസരിച്ച് ക്രമത്തിൽ എഴുതുക. വൈയക്തികവും സാമൂഹികവും കുടുംബപരവും ഗാര്‍ഹികവുമായ കടമാനിര്‍വ്വഹണം (സ്വത്ത് സമ്പാദനവും വിനിമയവുള്‍പ്പടെ) ദൈവത്തോടുള്ള കടമാപൂരണം തന്നെയാണ്. മതത്തെ ഒരു ജീവിത പദ്ധതിയെന്ന നിലയില്‍ കാണാനാണ് എനിക്കിഷ്‌ടം.

വംശനാശ ഭീഷണി നേരിടുന്ന ഒരു മൃഗത്തെ സംരക്ഷിക്കുന്നതിനായി രണ്ടിടങ്ങളിൽ ഒന്നു തിരഞ്ഞെടുക്കാൻ നിങ്ങളെ ചുമതലപ്പെടുത്തുന്നു. തിരഞ്ഞെടുക്കുന്ന സ്ഥലം പൂർണ്ണമായും ഇടിച്ചു നിരത്തുകയും ചെയ്യും.

1) ഒരു മത വിഭാഗത്തിന്റെ ആരാധനാലയം

2) 10,000 തൊഴിലാളികൾ ജോലി ചെയ്യുന്ന ഒരു വ്യവസായ സ്ഥാപനം.. ഇതിൽ ഏതു തിരഞ്ഞെടുക്കു? എന്തുകൊണ്ടു്?

രണ്ടായാലും ഇടിച്ചു നിരത്തണമെന്നത് ദുര്‍വാശിയല്ലേ? ആരാധനാലയപരിസരത്ത് സൌകര്യമൊരുക്കുന്നതാവും ഉചിതം.
ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും? അദ്ധ്യാപനം ഏറെ ഇഷ്ടമായിരുന്നതിനാല്‍ അദ്ധ്യാപകന്‍ തന്നെ തെരഞ്ഞെടുക്കും.
ഒരാഴ്ച തുടര്‍ച്ചയായി ഉറങ്ങാനുള്ള അവസരം ലഭിച്ചാല്‍ അതില്‍ സന്തോഷമുണ്ടോ? ജീവിതത്തില്‍ നിന്ന് ഏഴു ദിവസം അവധിയെടുക്കാന്‍ ആര്‍ക്കാണിഷ്ടമുണ്ടാവുക?
താങ്കളെ വീണ്ടും അഞ്ചുവര്‍ഷത്തേക്ക് കോളേജ് ജീവിതത്തിലേക്ക് തിരികെ വിടുന്നു എന്നു സങ്കല്‍പ്പിക്കുക. ഏതുവിഷയം തെരഞ്ഞെടുക്കും? എന്തുകൊണ്ട്? പൊളിറ്റിക്സ് എടുക്കും. എന്നിട്ട് ക്ലാസില്‍ കയറാതെ പൊളിട്രിക്‍സ് കളിച്ച് യു യുസി , യൂണിയന്‍ ചെയര്‍മാന്‍, സെനറ്റ് മെമ്പര്‍, എം.എല്‍.എ,മന്ത്രി..അങ്ങനെ ഉയര്‍ച്ചയുടെ പടവുകള്‍ കയറും.
കുട്ടിയായിരുന്നപ്പോള്‍ ആയിത്തീരണമെന്ന് ആഗ്രഹിച്ചതിനുമപ്പുറത്ത്‌ താങ്കളുയര്‍ന്നോ? എങ്കില്‍ അതില്‍ സന്തോഷിക്കുന്നുണ്ടോ? ആഗ്രഹവും സ്വപ്‌നങ്ങളും മാത്രമുണ്ടായാല്‍പ്പോരാ മികച്ച അധ്വാനവും വേണം എന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും നേരം വൈകി. എങ്കിലും ആഗ്രഹങ്ങളുടെ പരിസരങ്ങളില്‍ എത്തിപ്പെടാന്‍ പറ്റിയതില്‍ ഞാന്‍ സംതൃപ്തനാണ്. പ്രതീക്ഷ കൈവിടാതെ പരിശ്രമിക്കുകയാണിപ്പോഴും.
ഇഷ്ടപ്പെട്ട ഭക്ഷണം ഏതാണു്? എന്തുകൊണ്ടു്? സ്വന്തമായി പാകം ചെയ്യാൻ അറിയാമോ? ചോറും പരിപ്പുകറിയും സാമ്പാറും മോരും. പരിപ്പും സാമ്പാറുണ്ടെങ്കില്‍ ഇവന്‍ ഒത്തിരി ചോറുണ്ണുമെന്ന് അമ്മ പറയുമായിരുന്നു ചെറുപ്പത്തിലേ. പാകം ചെയ്യാൻ അറിയാം.
ഇഷ്ടപ്പെട്ട വാഹനം ഏതാണു് ? (philosophy പറഞ്ഞു ഓവറാക്കണ്ട) തീവണ്ടി
ചിന്താഭാരം ഉണ്ടായാൽ എന്തു സംഭവിക്കും? അപ്പോൾ ലോറി എവിടെയായിരുന്നു? മാവോയിസം വീട്ടിലൊതുങ്ങും. ചാക്കോച്ചന്റെ വീട്ടില്‍ നിന്ന് പാപ്പിയമ്മാവന്റെ വീട്ടിലേക്ക് മാറ്റി ലോറി.
പരസ്യങ്ങള്‍ താങ്കളെ സ്വാധീനിക്കാറുണ്ടോ? ഉണ്ടേങ്കില്‍ ഏതുവിധത്തില്‍? ഒരുത്പന്നം അല്ലെങ്കില്‍ സേവനത്തെക്കുറിച്ച് പ്രാഥമികമായ അറിവ് പകരുക എന്നതിനപ്പുറം പരസ്യങ്ങള്‍ സ്വധീനിക്കാറില്ല.
ബ്ലോഗിൽ കാണുന്ന പാചക കുറിപ്പുകൾ പരീക്ഷിച്ച് നോക്കിയിട്ടുണ്ടോ? അതിനു് ഇരയാവരുടേ അഭിപ്രായം എന്തായിരുന്നു. ഇല്ല. ഇരയായവര്‍ അഭിപ്രായം പറയാന്‍ പ്രാപ്തരല്ലായിരുന്നു.
കെ. എസ്. കോപാലകൃഷ്ണൻ എന്തുകൊണ്ടു്, അടൂർ ഗോപാലകൃഷ്ണനെ പോലെയും, പദ്മരാജന പോലെയും സിനിമ എറ്റുക്കുന്നില്ല? കോസ്റ്റ്യൂം ലാഭിക്കാനുള്ള ഇക്കണോമിക്‍സൊക്കെ കെ.എസിനറിയാം.
മലയാള സിനിമയിൽ നിങ്ങളുടെ സ്വഭാവവുമായി സാമ്യമുള്ള കഥാപാത്രം ഏതാണു് മണിച്ചിത്രത്താഴിലെ സണ്ണി :)
ജിവിതം മൊത്തം കേരളത്തിൽ ജിവിച്ചിട്ട് രണ്ടു മാസം അമേരിക്കയിൽ ചുറ്റിതിരിഞ്ഞിട്ടു് തിരികെ നാട്ടിൽ വന്ന ശേഷം "മലയാലം കൊരച് കൊരച് പരയുന്ന"വരെ കണ്ടാൽ എന്തു ചെയ്യും? ഇംഗ്ലീഷില്‍ സംസാരിക്കും അവരോട്. അപ്പോ അവന്റെയൊക്കെ കൊരവള്ളി പൊട്ടും.
നിങ്ങളുടെ തൊഴിൽ മേഖല ഏത് ഗണത്തിൽ പെടും.
 1. ഉല്പാതനം
 2. കച്ചവടം
 3. ജന സേവനം
 4. വിനിമയം
 5. വിദ്യാഭ്യാസം
കച്ചകപടം!
ഇന്നു നമ്മുടെ നഗരങ്ങളിൽ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണു്? ഐഡന്റിറ്റി ക്രൈസിസ് ആണെന്ന് തോന്നുന്നു.
മലയാള ഭാഷ വളരുകയാണോ, രൂപാന്തരപ്പെടുകയാണോ, വഷളാവുകയാണോ? രൂപാന്തരം വഷളത്തത്തിലേക്ക് നീങ്ങുന്നു.
മനുഷ്യവാസമില്ലാത്ത ഒരു ദ്വീപിലേക്ക് നിങ്ങളെ ജീവപര്യന്തം നാടുകടത്തപ്പെടാൻ പോവുകയാണെന്നു സങ്കല്പ്പിക്കുക. നിങ്ങൾക്ക് വായിക്കാൻ രണ്ടു പുസ്തകങ്ങൾ കൂടെ കൊണ്ടുപോകാൻ അനുവതിക്കുന്നു. ഏതു് പുസ്തകങ്ങൾ കൊണ്ടുപോകും? മനസ്സിനും ശരീരത്തിനും സമാധാനവും നിര്‍ഭയത്വവും പകരാന്‍ ഉതകുന്ന പുസ്തകങ്ങള്‍ കരുതും.

ഒരു ഗ്രാമത്തിൽ ഒരു വിഗ്രഹം കണ്ടെടുത്തു. രണ്ടാം നാൾ ആ വിഗ്രഹത്തിന്റെ വായിൽ (അടുത്തുള്ള ഒരു വിട്ടിൽ വാറ്റിയ) പട്ടചാരായം വെച്ചു കൊടുത്താൽ, ആ വിഗ്രഹം കുടിക്കുന്നതായ മഹ അത്ഭുതം നിങ്ങൾ അറിയുന്നു. പത്രങ്ങൾ ആ വാർത്ത front page ആക്കുന്നു. ജനങ്ങൾ ആ വീട്ടിലേക്ക് തടിച്ചു കൂടുന്നു. നിങ്ങൾ എന്തു ചെയ്യും.

1) ഉടൻ ആ വിട്ടിൽ പോയി നാലു കുപ്പി വിശുദ്ധ പട്ടചാരായം വാങ്ങി വിഗ്രഹത്തിനു് കൊടുക്കാനായി queue നിൽക്കുന്നു.

2) ഇന്ത്യൻ constitution അനുസരിച്ചുള്ള secularism ഉയർത്തിപ്പിടിക്കാനും, വിശ്വാസികളുടെ സ്വാതന്ത്ര്യം അനുവതിച്ചുകൊടുക്കാനുമായി ആ വിട്ടിൽ വിശുദ്ധ പട്ടചാരായം വാറ്റാനുള്ള അവകാശത്തിനു വേണ്ടി, ഇന്ത്യൻ constitution ബഹുമാനിക്കുന്ന ഒരു ഭാരതീയൻ എന്ന നിലയിൽ നിങ്ങൾ പ്രവർത്തിക്കുന്നു.

3) നാലു കന്നാസ് വിശുദ്ധ പട്ടചാരായം വാങ്ങി ഒരു 100ml വിഗ്രഹത്തിനു കൊടുക്കും. ഒരു കന്നാസ് സ്വന്തം വിട്ടിൽ കൊണ്ടു പോകും, ബാക്കി blackൽ വില്കും.

4) ആ വീട്ടിലേക്ക് വിശുദ്ധ പട്ടചാരായം supply ചെയ്യാനായി തൊട്ടടുത്ത് ഒരു distillery തുടങ്ങും.

5) ഇതൊരു തട്ടിപ്പാണെന്നു നിങ്ങൾ വിശ്വസിക്കുന്നു. വിശ്വാസികളായ നാട്ടുകാരുടേ അടി പേടിച്ച്, ഒന്നും ചെയ്യില്ല

6) ഇതൊരു തട്ടിപ്പാണെന്നു നിങ്ങൾ വിശ്വസിക്കുന്നു. പത്രത്തിൽ ഇതേകുറിച്ച് എഴുതും.

6) ഇതൊരു തട്ടിപ്പാണെന്നു നിങ്ങൾ വിശ്വസിക്കുന്നു. പത്രത്തിൽ ഇതേകുറിച്ച് എഴുതും.
കേരളത്തിൽ ഇപ്പോൾ ടിവി. പ്രേക്ഷരുടെ ഹരമായ റിയാലിറ്റി ഷോ എന്നറിയപ്പെടുന്ന അനേകം മത്സര പരമ്പരകളുണ്ടു്. താങ്കൾക്ക് ഒരു സാമാന്യം ഭേതപ്പെട്ട ഗായിക/ഗായകൻ ആണെന്നു സങ്കൽപ്പിക്കുക. താങ്കൾ ഈ മത്സരങ്ങളിൽ പങ്കെടുക്കുമോ? എന്തുകൊണ്ടു? പങ്കെടുക്കും. എന്നിട്ട് ആ ശരത്ത് ജഡ്‌ജിയായി വന്ന് ഒരു മാതിരി ഓഞ്ഞ കമന്റുകള്‍ പറയുമ്പോള്‍ സാമാന്യം ഭേദപ്പെട്ട തെറികള്‍ തിരിച്ചു പറയും.
നിങ്ങളുടേ മുന്നിൽ മൂന്നു buttonകളു ഉണ്ട്.
 1. അമർത്തിയാൽ ഈ ലോകത്തിലുള്ള ഏകാധിപതികൾ എല്ലാം നിന്ന നിൽപ്പിൽ തന്നെ ചത്തു് വീഴും.
 2. അമർത്തിയാൽ മലയാള മനോരമ പത്രം ഒറ്റ് രാത്രികൊണ്ടു Unicodeലേക്ക് മാറും.
 3. അമർത്തിയാൽ (ഇടിവാളിന്റെ ആഗ്രം സഫലമാകും) ബ്ലോഗിൽ ഉള്ള ഓർമ്മ കുറിപ്പിസ്റ്റുകൾക്കെല്ലാം "Amoniasia" വന്നു് എല്ലാം മറന്നു പോകും.
ഇതിൽ ഒന്നുമാത്രമെ അമർത്താൻ കഴിയുകയുള്ളു. നിങ്ങൾ ഏതമർത്തും.? എന്തുകൊണ്ടു?"
1.എല്ലാ ഏകാധിപതികളും തിന്മയുടെ പ്രതിരൂപങ്ങളാവില്ല. 2.മനോരമ മാറിയാലെന്ത് മാറിയില്ലെങ്കിലെന്ത്? ഒരു നാള്‍ ജനങ്ങളുടെ ‘മാറ്റം’ അവര്‍ അറിയുക തന്നെ ചെയ്യും. 3.എനിക്ക് പേടിയാകുന്നു ! ഒറ്റബട്ടണും ഞെക്കില്ല.
ഇവരിൽ താങ്കൾക്ക് ആരെയാണു് കൂടുതൽ ബഹുമാനം:
 1. K. കരുണാകരൻ,
 2. EMS,
 3. AKG,
 4. സി.എച്ച്. മുഹമ്മദ്കോയ,
 5. മന്നത്ത് പത്മനാഭൻ,
 6. പാണക്കാട് സയ്യിദ് മുഹമ്മദലി ഷിഹാബ് തങ്ങൾ.
 7. Dr. പല്പ്പു.
 8. വെള്ളാപ്പള്ളി നടേശൻ
കൂ‍ടുതല്‍ ബഹുമാനം എ.കെ.ജി യെത്തന്നെ.
ഏറ്റവും ഭാഗ്യവാനായ മനുഷ്യന്‍ ആരാണ്? നല്ല ഭാര്യ/ഭര്‍ത്താവ്, നല്ല വീട്, നല്ല വാഹനം, നല്ല വിജ്ഞാനം ഇതൊക്കെയുള്ളവര്‍ ഭാഗ്യവാന്മാര്‍
 1. നിങ്ങളെ അടുത്തറിഞ്ഞ സുഹൃത്തുക്കൾ എങ്ങനെ കരുതുന്നു.
 2. ഒരു പാവം
 3. കൊച്ചു ഗള്ളൻ
 4. പുലി
 5. പാമ്പ്
 6. തമാശക്കാാാാാാാരൻ
 7. തണ്ണിച്ചായൻ
 8. കുൾസ്
 9. പൊടിയൻ
 10. തടിയൻ
 11. ഇതിൽ പെടാത്ത ഏതെങ്കിലും പേരുണ്ടെങ്കിൽ അതും എഴുതാം.
ഇമ്മിണി ബല്യ ഗള്ളന്‍
ഇന്ത്യയുടേയും ചൈനയുടേയും സാമ്പത്തീക മുന്നേറ്റത്തിൽ ഇവിടങ്ങളിലെ ഉയർന്ന ജനസംഖ്യയും ഒരു ഘടകമാണെന്ന് താങ്കൾ വിശ്വസിക്കുന്നുവോ? ഉവ്വ്. പക്ഷേ ഇന്ത്യയില്‍ ജനസംഖ്യാ മുന്നേറ്റത്തില്‍ കാണിക്കുന്ന ആവേശം തൊഴില്‍ മേഖലയില്‍ കൂടി ആവാം. (ഇത് തന്നെ തൊഴിലെങ്കില്‍ സോറി!)
ബ്ലോഗിൽ പോട്ടങ്ങൾ പിടിക്കുന്ന ഏതെങ്കിലും അണ്ണന്റെ ഫോട്ടോ നിരൂപണങ്ങൾ കേട്ട ശേഷം അദ്ദേഹത്തിന്റെ തലയിൽ കാമറ തല്ലി പോട്ടിക്കാൻ തോന്നിയിട്ടുണ്ടോ? (തല്ലിപ്പോട്ടിക്കാൻ ഉദ്ദേശിച്ച camera, lense, എന്നീ വിവരങ്ങൾ കൂടി വിശതീകരിക്കുക)
നിങ്ങൾ പ്രധാന മന്ത്രിയാകുന്നു. എന്തു ചെയ്യും? പ്രധാനമന്ത്രി ആയിത്തീരുമെങ്കില്‍ (ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കട്ടെ) റ്റി.എന്‍.ശേഷനെ മനസ്സില്‍ സ്മരിച്ച് ഭരണം തുടങ്ങും.
നിങ്ങൾക്ക് മൂന്നു വരം കിട്ടുന്നു എന്തെല്ലാം അവശ്യപ്പെടും? (കൂടുതൽ വരം കുട്ടാനുള്ള വരം ഇപ്പോൾ stockൽ ഇല്ല. അതു ചോദിച്ച് ചളമാക്കരുതു്) ബുദ്ധി വിവരം കോമഡി എഴുതാനും പറയാനുമുള്ള കഴിവ്
കേരളത്തിൽ beef നിരോധിച്ചാൽ നിങ്ങൾ എന്തു് ചെയ്യും? ബീഫ് ജെലാറ്റിന്‍ കൊണ്ട് ഫ്രൈ ഉണ്ടാക്കാന്‍ ശ്രമിക്കും.
1 Billion US$ നിങ്ങൾക്ക് ലഭിക്കുന്നു എന്തു ചെയ്യും ഒബാമയെ നീ പോടാ മ മ മ മത്തങ്ങത്തലയാന്ന് വിളിക്കും
പ്രാവാസ ജീവിതത്തിൽ എന്തെങ്കിലും നഷടമായിട്ടുണ്ടോ? പുസ്തക വായന.
രാഷ്ട്രീയക്കാരെ ഇഷ്ടമാണൊ? ഈ ഇലക്ഷന്‍ കാലത്ത് താങ്കള്‍ നാട്ടിലുണ്ടെന്നും ഒരു സ്ഥാനാര്‍ത്ഥി വോട്ട് ചോദിച്ച് വീട്ടില്‍ വരുന്നുവെന്നും കരുതുക.എന്തു പറയും? എല്ലാ രാഷ്ട്രീയക്കാരെയും ഇഷ്‌ടമല്ല. രാഷ്ട്രീയ രംഗം ഇത്രകണ്ട് അധഃപതിച്ച ഒരവസ്ഥ മുമ്പുണ്ടായിട്ടില്ല. വോട്ട് ചോദിച്ച് വരുന്നവനോട് വോട്ട് തരില്ലാന്ന് പറയും. (സ്ഥാനാര്‍ത്ഥിയുടെ നിരാശ കാണുമ്പോളുള്ള സുഖമോര്‍ത്ത് എനിക്ക് രോമം അഞ്ചുന്നു)
Nostalgia-mania-dingolapi എന്ന അതിഭീകരവും ഭയാനകവുമായ രോഗം ബാദിച്ച മലയാളി ചേട്ടന്മാരെ എങ്ങനെ ചികിത്സിക്കും? ഇവരെ ബീമ പള്ളിയിൽ കൊണ്ടുപോയി ചങ്ങലക്കിടുന്നതിനെ കുറിച്ച് എന്താണു് അഭിപ്രായം. നൊസ്റ്റാള്‍ജിയ തികച്ചും ആപേക്ഷികമല്ലേ? മേലേ കാറ്റ് കുലുക്കുമ്പോള്‍ മഴത്തുള്ളികളോടൊപ്പം ഉതിര്‍ന്നു വീഴും നറുമാമ്പഴങ്ങള്‍ പെറുക്കാനോടിയിരുന്ന ബാല്യം ഓര്‍ക്കുക ഒരു തെറ്റാണെന്ന് എനിക്കഭിപ്രായമില്ല. മഴയുടെ ചടുലസംഗീതം ആത്മാവില്‍ ഒരു കുളിരായി കൊണ്ടുനടക്കുമ്പോഴും മഴ കൊണ്ടു വരുന്ന ഒരുപിടി പകര്‍ച്ചവ്യാധികളെക്കുറിച്ചുള്ള ആധി മനസ്സിനെ നീറിപ്പുകയ്ക്കുന്നു എന്നിടത്താണ് എന്റെ നൊസ്റ്റാള്‍ജിയ.
നിങ്ങൾ ഇപ്പോൾ ഇരിക്കുന്ന സ്ഥലത്തുള്ള ജനാലയിൽ നിന്നും പുറത്തേക്ക് നോക്കുക. അവിടെ കാണുന്ന ദൃശ്യം 100 വാക്കിൽ കുറയാതെ വിവരിക്കുക. ആലക്തികദീപപ്രഭയില്‍ കുളിച്ചു നില്‍ക്കുന്ന കോണ്‍ക്രീറ്റ് കാടും റോഡും. നിരനിരയായി ഒഴുകുന്ന വാഹനങ്ങള്‍. റോഡിനപ്പുറം കോര്‍ണിഷ്. കടല്‍. വിശാലമായ പച്ചപ്പുല്‍ത്തകിടി. കാര്‍ണിവലിലേതു പോലെ പലതരം ഉല്ലാസസംവിധാനങ്ങള്‍. ഷോപ്പിംഗ് മാളുകളുടെ മുന്നില്‍ നിന്ന് സെര്‍ച്ച് ലൈറ്റുകളുടെ ഊക്കന്‍ പ്രകാശം ആകാശത്തേക്ക് ചാട്ടുളി പോലെ. അങ്ങകലെ ഒരു പള്ളിമിനാരത്തിന്റെ മുകളില്‍ ചുവന്ന വെളിച്ചം. അമ്പിളി കാണുന്നില്ല. ഇന്ന് കറുത്തവാവാണോ? അമാവാസി എന്നൊന്ന് ഗള്‍ഫ് ജീവിതത്തില്‍ അറിഞ്ഞിട്ടേയില്ല. തൊട്ടു താഴെ കാറു കഴുകുന്ന തൊടുപുഴക്കാ‍രന്‍ സക്കീര്‍. ഒരു ബംഗ്ലാദേശി സൈക്കിളില്‍ നിന്നിറങ്ങി മൊബൈലില്‍ സംസാരിക്കുന്നു. മലയാളിയുടെ പലചരക്ക് കടയില്‍ നിന്ന് ഒരു കുടവയറന്‍ പാക്കിസ്ഥാനി ഇറങ്ങി വരുന്നു.
ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി? ഇനിയും എഴുതുമോ? എന്തെങ്കിലും എഴുതണമെന്ന് കരുതി എഴുതിയതാണ്. ഇനിയും എഴുതും.
ബ്ലോഗിൽ അവസാനമായി വായിച്ച ലേഖനം ഏതാണു്?

തിരുത്ത് - ഒരു തുടക്കവും ചില ഒടുക്കങ്ങളും-രാജ്

ബ്ലോഗിൽ അവസാനമായി വായിച്ച അതുന്താധുനിക കവിത വായിച്ച ശേഷം നിങ്ങൾ എന്തു ചെയ്തു?
 1. കരഞ്ഞു.
 2. ചിരിച്ചോ.
 3. തലകറങ്ങി നിലത്തു വീണു്.
 4. എഴുതിയവനെ ഫോണിൽ വിളിച്ചു തെറി പറഞ്ഞു.
 5. മുകളിൽ പറഞ്ഞ എല്ലാം സംഭവിച്ചു് എന്നു് ഭ്രാന്താശുപത്രിയിൽ എത്തിയപ്പോൾ സുഹൃത്തുക്കൾ പറഞ്ഞു.
ഈ പറഞ്ഞ അഞ്ചും സംഭവിക്കുമെന്നതിനാല്‍ അത്യന്താധുനിക ഭാഗത്തേക്ക് ഞാന്‍ സ്വയം വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു.
ഒരു hotelൽ രണ്ടു blog meet നടക്കുന്നു. അതിൽ ഒരു barൽ ബ്ലോഗ് കവികളും വേറൊരു barൽ ബ്ലോഗ് ഓർമ്മക്കുറുപ്പ്istകളും ഉണ്ടു്. നിങ്ങൾ ഏതു barൽ കയറും. ഒന്നാമത്തെ ബാറില്‍കയറി മദ്യപിക്കാതെ മദോന്മത്തനാകും. രണ്ടാമത്തെ ബാറില്‍ കയറി കൂര്‍ക്കം വലിച്ചുറങ്ങും.
നിങ്ങൾ കൈപ്പള്ളിയെ കണ്ടു മുട്ടുന്നു. എന്തു ചോദിക്കും? (കാശു്, sandwich, വാച്ച്, മോതിരം, ഫോൺ, ചെരുപ്പ് മുതലായവ ചോദിക്കരുതു്) എണ്ണേം ചീപ്പും വേണോന്ന് ചോദിക്കും.
ഒരു International blog meet വിളിച്ചു കൂട്ടുന്നു. അതിനായി കാര്യപരിപാടികൾ അവതരിപ്പിക്കാൻ ആരെയെല്ലാം ഉൾപെടുത്തും? എന്തെല്ലാം പരിപാടികൾ ഉണ്ടായിരിക്കും? ബ്ലോഗ് മീറ്റല്ലേ , പരിപാടികള്‍ അപ്പപ്പോള്‍ ആലോചിച്ച് നടപ്പാക്കാം. ചിലരുടെ ചുമതലകള്‍ പറയാം. ഗായക സംഘം : ചന്ദ്രശേഖരന്‍ നായര്‍, കൈതമുള്ള് ശശി, അതുല്യ. നാടോടി നൃത്തം: കൈപ്പള്ളി ആന്റ് അഗ്രജന്‍. കുച്ചിപ്പുടി: അഭിലാഷങ്ങള്‍ ഭക്ഷണക്കമ്മിറ്റി: ദില്‍ബാസുരന്‍, സജ്ജീവ് ബാലകൃഷ്‌ണന്‍, കൊച്ചുത്രേസ്യ. ഫാന്‍സി ഡ്രെസ്സ് : വിശാലമനസ്കന്‍ കവിയരങ്ങ്: മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ സര്‍പ്പംതുള്ളല്‍:കുറുമാന്‍, സാന്‍‌ഡോസ് കാര്‍ട്ടൂണ്‍ ശില്‍പ്പശാല : വേണു പാര ശില്‍പ്പശാല : സിയ, ഇടിവാള്‍ കാബറേ : ഐസിബി പ്രതിഷേധം, അപ്പീല്‍, കേസ്: ഇഞ്ചിപ്പെണ്ണ്, ഹരീ യാത്രയയപ്പ്: കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി
ബ്ലോഗിൽ ആരംഭിക്കുന്ന സൌഹൃദങ്ങളെ താങ്കൾ എങ്ങനെ കാണുന്നു? (കണ്ണു കൊണ്ടു കാണുന്നു എന്നു പറയരുത്, ബാക്കി എല്ലാവരും മൂക്കു കൊണ്ടാണോ കാണുന്നതു്?) മറ്റു പല രംഗങ്ങളും എന്ന പോലെ ബ്ലോഗ് സൌഹൃദങ്ങള്‍ക്ക് ഒരു നിമിത്തമാകുന്നു എന്നല്ലാതെ ബ്ലോഗിന് സൌഹൃദത്തില്‍ ഒരു പ്രാധാന്യവും ഉണ്ടാവേണ്ടതില്ല.
Mark Twain, R.K. Narayan, Basheer. ഇവർ മൂന്നുപേരും ഒരു restaurantൽ വെച്ചു കണ്ടു മുട്ടുന്നു. എന്തു സംഭവിക്കും? റെസ്റ്റോറന്റ് മോലാളി പിച്ചച്ചട്ടിയെടുക്കും.
ഈ പറയുന്ന എഴുത്തുകാരിൽ നിങ്ങളെ സ്വാധീനിച്ച എഴുത്തുകാരൻ/കാരി ആരാണു്: മാധവികുട്ടി, എം. മുകുന്ദൻ, സാറ ജോസഫ്, സക്കറിയ, ഓ.വി. വിജയൻ, ബഷീർ, ആനന്ദ്, വി.കെ.എൻ, തകഴി, എം.ടി വാസുദേവൻ നായർ, പെരുമ്പടവം, വിശാലമനസ്ക്കൻ, കുറുമാൻ, ഓ.എൻ.വീ കുറുപ്പ്, കുമാരനാശാൻ. സാറാ ജോസഫ്, മാധവിക്കുട്ടി, ബഷീര്‍, വി കെ എന്‍, ഓ എന്‍ വി, കുമാരനാശാന്‍.

നിങ്ങൾ Dinnerനു് ഈ പട്ടികയിൽ കൊടുത്തിരിക്കുന്ന രണ്ടു പേരിൽ ആരെ ക്ഷനിക്കും? അവർക്ക് എന്തു ഭക്ഷണം കൊടുക്കും? അവരോടു എന്തെല്ലാം ചോദിക്കും?

 1. ഇന്ദിര ഗാന്ധി
 2. K.J. Yesudas
 3. കാട്ടുകള്ളൻ വീരപ്പൻ
 4. മാമുക്കോയ
 5. കൊച്ചുത്രേസ്യ
 6. അടൂർ ഭാസി
 7. Amjad Khan
 8. Jimmy Wales
 9. Mother Theresa
 10. Khalil Gibran
 11. Sister Alphonsa
 12. കുറുമാൻ
 13. കലാഭവൻ മണി
 14. സ്റ്റീവ് മൿ-കറി
 15. Charles Dickens
 16. Kuldip Nayar
 17. Arundhati Roy
 18. Charlie Chaplin
 19. R.K. Lakshman (cartoonist)
 20. ഇഞ്ചിപ്പെണ്ണു്
ഇന്ദിര ഗാന്ധി-തക്കാളി സൂപ്പും ഒരു ആപ്പിളും കൊടുക്കും. ഒന്നു കൂടി അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാന്‍ ആവശ്യപ്പെടും. ഇഞ്ചിപ്പെണ്ണ്- പൊറേട്ടേം മൊട്ട റോസ്റ്റും കൊടുക്കും. എന്തെങ്കിലും കാരണമുണ്ടാക്കി രണ്ട് കരിവാരമോ സമരമോ ചഡ്ഡി അയപ്പോ ഏര്‍പ്പെടുത്താന്‍ പറയും.
കാട്ടിലാണോ ഉത്സവപറമ്പിലാണോ ആനകളെ കാണാൻ കൂടുതൽ ഭംഗി? കാട്ടില്‍ത്തന്നെ.
ആരുടേയും ബ്ലോഗുകൾ വേണമെങ്കിലും താങ്കൾക്ക് ഡിലീറ്റ് ചെയ്യാം എന്നൊരു അവകാശം ലഭിച്ചാൽ ആദ്യം താങ്കൾ ഡിലീറ്റ് ചെയ്യുന്ന 5 ബ്ലോഗുകളുടെ പേരു പറയുക? അവകാശമുണ്ടായിട്ടും ഡിലീറ്റ് ചെയ്യാതിരി‍ക്കുമ്പോള്‍ എന്നെ എല്ലാവരും വിശാലമനസ്‌കനെന്ന് വിളിക്കില്ലേ. അത് ധാരാളം മതി.

111 comments:

 1. ട്രാക്കിംഗ്...

  ReplyDelete
 2. ഇത്ര പെട്ടെന്ന് ട്രാക്റ്റര്‍ ഉരുണ്ടു തുടങ്ങിയോ??
  !!

  ReplyDelete
 3. സുല്‍ |Sul
  http://www.blogger.com/profile/09754325343836734040

  ReplyDelete
 4. http://www.blogger.com/profile/15443442164239934434

  Visala Manaskan

  ReplyDelete
 5. സുല്‍ |Sul
  http://www.blogger.com/profile/09754325343836734040

  ReplyDelete
 6. ആഷേ ഈ ചതി എന്നോടോ???????

  ReplyDelete
 7. http://www.blogger.com/profile/15443442164239934434

  Visala Manaskan

  ReplyDelete
 8. അഭിലാഷേ നീ കോപീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ?

  ReplyDelete
 9. ViswaPrabha വിശ്വപ്രഭ
  http://www.blogger.com/profile/12023214729497772482

  ReplyDelete
 10. -2 കിട്ടിന്ന് പറഞ്ഞാ മതി. ഇത് വിശാലനൊന്നും അല്ല. ശ്ശോ.. ഒറ്റ ചോദ്യവും മരിയാദിക്ക് വായിച്ചില്ല... ;) ങാ.. പോട്ടേ...

  ReplyDelete
 11. അഭീ/സുല്‍

  വിശാലന്റെ കയ്യൊപ്പൊന്നും ഒരു ഉത്തരത്തിനും ഇല്ല.

  എതായാലും വെല്യമ്മായിക്കു പുറകെ പിടിക്കട്ടെ.

  ViswaPrabha വിശ്വപ്രഭ
  http://www.blogger.com/profile/12023214729497772482

  ReplyDelete
 12. ViswaPrabha വിശ്വപ്രഭ
  http://www.blogger.com/profile/12023214729497772482

  ReplyDelete
 13. എന്റെ ഉത്തരം

  വിശാല മനസ്കന്‍

  http://www.blogger.com/profile/15443442164239934434

  ReplyDelete
 14. സുല്ലേ.. പുറത്തേക്ക് നോക്കിയാല്‍ ഈ തരം കാഴ്ച കാണുന്ന ലൊക്കേഷനിലൊക്കെ ഉള്ളവരില്‍ സുല്ലും വിശാല്‍ജിയൊക്കെ വരും . ബട്ട്, അവരല്ല..

  ഇനി വല്യമ്മയിയേ ശരണം..

  ViswaPrabha വിശ്വപ്രഭ
  http://www.blogger.com/profile/12023214729497772482

  ReplyDelete
 15. ഞാന്‍ ഉത്തരം മാറ്റി

  എന്റെ ഉത്തരം : വെള്ളെഴുത്ത്

  http://vellezhuthth.blogspot.com/2008/12/blog-post_18.html

  ReplyDelete
 16. എന്റെ ഉത്തരത്തിനൊരു ഗ്യാരണ്ടിയുമില്ലേ,ഉത്തരങ്ങള്‍ പിന്നെയും പിന്നെയും വായിക്കുമ്പോള്‍ ആകെ കണ്‍ഫ്യൂഷന്‍ :(

  ReplyDelete
 17. കൊറേയായി കോപ്പി പേസ്റ്റ് ചെയ്യുന്നു.. ഒരു വെറൈറ്റി കെടക്കട്ടെ...
  എന്റെ ഉത്തരം : അനില്‍‌ശ്രീ

  http://www.blogger.com/profile/13908218750794171363

  ReplyDelete
 18. വല്യമ്മായീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ..... :( :( :(

  എനിക്ക് മതിയായി, രണ്ട് രണ്ട് മാര്‍ക്ക് വാങ്ങി മതിയായി. ഒരു 12 ഓ 8 ഓ വാങ്ങാന്‍ പറ്റീല്ലേല്‍ ഈ പണിക്ക് പോകാത്തതാ ഭേതം..

  ഏതായാലും, ഉള്ള പോയിന്‍സ് മുഴുവന്‍ ധൂര്‍ത്തടിച്ച് കളഞ്ഞിട്ട് വേണം സ്വസ്ഥമായി ഒന്ന് ഉറങ്ങാന്‍.. !! പത്ത് നാല്പത്തിനാല് പോയിന്റ്സ് ഉണ്ടേയ്.. ഇതൊക്കെ എപ്പോ അടിച്ചു പോളിച്ച് തീര്‍ക്കാനാ.. ഇപ്പോഴേ ശ്രമിച്ചാലേ തീരൂ.. അതോണ്ട്, ഒരോ പോസ്റ്റിലും ഡൈലി മിനിമം 3 ഉത്തരങ്ങള്‍ പറേണം..

  ReplyDelete
 19. ::സിയ↔Ziya
  http://www.blogger.com/profile/08206144797062400509

  ReplyDelete
 20. ::സിയ↔Ziya
  http://www.blogger.com/profile/08206144797062400509

  ReplyDelete
 21. മലയാള സിനിമയിൽ നിങ്ങളുടെ സ്വഭാവവുമായി സാമ്യമുള്ള കഥാപാത്രം ഏതാണു് - മണിച്ചിത്രത്താഴിലെ സണ്ണി :)
  സിയയുടേ ഹിപ്നോട്ടിക് അനുഭവങ്ങളും പരീക്ഷണങ്ങളും മാത്രം വെച്ചൊരു വൈല്‍ഡ് ഗസ്സ്....

  :)

  ReplyDelete
 22. ::സിയ↔Ziya
  http://www.blogger.com/profile/08206144797062400509

  ReplyDelete
 23. 2 പോയിന്റ് കിട്ടിയേക്കും എന്തായാലും...
  മൈനസ്സോ പ്ലസ്സോ എന്നറിയില്ലെന്നു മാത്രം.
  -സുല്‍

  ReplyDelete
 24. അഗ്രേട്ടാ..സിയയാണെങ്കില്‍ അദ്ദേഹം തന്നെ പാര ശില്പശാല നടത്തുമൊ?

  ReplyDelete
 25. എന്റെ ആദിമ-ഉത്തര-ഗുരു അഗ്രജനെ ചോദ്യം ചെയ്ത കുഞ്ഞനു നേരേ ഇതാ പിടിച്ചോ ഒരു ചാട്ടുളി. വെള്ളെഴുത്ത് ഇരുട്ടി വെളുത്തപ്പോള്‍ കടലുകടന്നോ? അതോ തിരുവന്തരത്തെ വെള്ളെഴുത്ത് മിറ്റത്ത് ബംഗാളികളും പാകിസ്ഥാനികളും ആര്‍മ്മാദിച്ചു തുടങ്ങിയോ?

  കുഞ്ഞാ.. വേണ്ടാ... വേണ്ടാ..

  ReplyDelete
 26. ::സിയ↔Ziya
  http://www.blogger.com/profile/08206144797062400509

  ReplyDelete
 27. അയ്യൊ ... എന്റെ കണ്ണിന് വെള്ളഴുത്ത് പിടിപെട്ടു..ശ്ശെ ആദ്യം പറഞ്ഞ ഉത്തരം പറഞ്ഞാമതിയായിരുന്നു..വിശാലനാണ് വൈയക്തിക വാക്കുകള്‍ പ്രയോഗിക്കാറ്....

  ReplyDelete
 28. അറിയിപ്പു.
  പലർക്കും form പൂരിപ്പിക്കാൻ അയച്ചിട്ടുണ്ടു്. നിങ്ങളുടേ formന്റെ മുകളിൽ കാണുന്ന Number ആണു് മത്സരത്തിന്റെയും Number. പൂരിപ്പിക്കതെ കിടക്കുന്ന formഉകളിൽ ഉള്ള Number മാറ്റി Form പൂരിപ്പിച്ചവർക്ക് നൾഗുന്നതാണു്. പിന്നെ കരഞ്ഞിട്ടൊന്നും കാര്യമില്ല. ചിലരുടെ Form ചില സാങ്കേതിക കാരണങ്ങൾ 20 മുതൽ 30 വരെയുള്ള മത്സരങ്ങളിൽ അവതരിപ്പിക്കാൻ കഴിയാതെ പോയതിൽ ഖേതിക്കുന്നു. അവരുടെ postകൾ 40 മുതൽ 50 വരെ അക്കി അവതരിപ്പിക്കുന്നതാണു്.

  ReplyDelete
 29. --------------
  ഒരറിയിപ്പ്:

  40 മുതല്‍ 50 വരെയുള്ള നമ്പറുകളും അതിന്റെ നേരെ അവരുടെ പേരും എഴുതി കൈപ്പള്ളി എത്രയും പെട്ടന്ന് എനിക്ക് മെയില്‍ അയക്കേണ്ടതാണ്. നമ്പറൊക്കെ ശരിക്ക് ഇട്ടിട്ടുണ്ടോ എന്ന് നോക്കി എത്രയും പെട്ടന്ന് ഞാന്‍ തിരിച്ചയക്കുന്നതാണു.

  അറിയിപ്പ് കഴിഞ്ഞു. :)
  -------------

  “സിയയാണെങ്കില്‍ അദ്ദേഹം തന്നെ പാര ശില്പശാല നടത്തുമൊ?“

  അതൊരുപോയിന്റാണല്ലോ കുഞ്ഞാ... ഞാന്‍ അതൊക്കെ ഇപ്പൊഴാ കാണുന്നേ..! പക്ഷെ, ഡോ.സണ്ണി വേറെരുപോയിന്റും..! ആകെ കണ്‍ഫ്യൂഷനായല്ലോ..! എന്നെ കുച്ചുപ്പുഡിക്കായി തിരഞ്ഞെടുത്ത ഈ മനുഷ്യന്‍ ആരായാലും ഇയാളെ 24 മണിക്കൂറിനുള്ളില്‍ പൂട്ടും... മണിച്ചിത്രപ്പൂട്ടിട്ട് ഞാന്‍ പൂട്ടും.. ഇത് ബ്ലോഗനാര്‍ക്കാവിലമ്മയാണെ സത്യം സത്യം സത്യം..

  പിന്നെ കുമാറേട്ടാ, കുഞ്ഞനെത്തൊട്ട് കളിച്ചാലുണ്ടല്ലോ.. ങാ.. ഞാനും കുഞ്ഞനും ഭയങ്കര ഫ്രന്‍സാ.. ആളെയറിയില്ലേലും, കുഞ്ഞന്റെ പോസ്റ്റ് കണ്ടപ്പോ മുതല്‍ ഞാന്‍ ഫ്രന്റായി. ഏയ്.. പുള്ളീടടുത്ത് എന്തൊക്കെയോ ‘എന്‍സൈക്ലോപ്പീഡിയ’ ഒക്കെ ഉണ്ടത്രേ... :) കുഞ്ഞാ..

  ReplyDelete
 30. [ഈ പറയുന്നതു് general അയിട്ടുള്ളതാണു്. ഈ മത്സരത്തിന്റെ clue യും തേങ്കാക്കൊലയും ഈ messageൽ തപ്പിയിട്ട് കാര്യമില്ല.]

  ബ്ലോഗിൽ പ്രമുഖരായിട്ടുള്ളവരുടെ ഇടയിൽ മുതുമുഖങ്ങളെ തിരിക്കി കയറ്റി അവതരിപ്പിക്കാനും ശ്രമിക്കുന്നുണ്ടു്. നാലു മാസവും 10 Post എങ്കിലും ഉള്ള ബ്ലോഗുർമാർ മത്സരത്തിലേക്ക് അപേക്ഷ അയക്കേണ്ടതാണു്.

  ReplyDelete
 31. പ്രത്യേക അറിയിപ്പ്...

  നാലു മാസവും പത്തു ദിവസവും തികഞ്ഞ ബ്ലോഞ്ഞുങ്ങളൊക്കെ വരിവരിയായി ഗൊമ്പീഷനില്‍ പങ്കെടുക്കാന്‍ എത്തിച്ചേരേണ്ടതാണ്‍.

  ഈ മത്സരം “സ്നഗ്ഗി ബേബി ഗോംബീഷന്‍“ എന്നറിയപ്പെടും. ഈ മത്സരം നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നത്....

  ReplyDelete
 32. മി.കൈപ്പ് ദയവുചെയ്ത് ക്ലൂ താ..ഇല്ലെങ്കില്‍ ഞാന്‍ അഭിയെ വിടും ബാക്കി അഭി നോക്കും..ഇല്ലെ അഭി..

  ReplyDelete
 33. കൈപ് ഇവിടെ ഉള്ള നിലക്ക് ഒരു ക്ലൂ തരാവുന്നതാണ്.

  എന്നാലും മത്സരം തുടങ്ങി ഒന്നര മണിക്കൂറിനകം ക്ലൂവോ? ഇതെന്താ കുഞ്ഞാ വെള്ളരിക്കാ പട്ടണമോ?

  -സുല്‍

  ReplyDelete
 34. എന്റെ ഉത്തരം

  സിയ↔Ziya

  http://www.blogger.com/profile/08206144797062400509

  ReplyDelete
 35. 30 കമന്റുകള്‍ വന്നാല്‍ ക്ലൂ കൊടുക്കണാമെന്ന് ആത്മീയ ഗുരു അഗ്രു വാദിച്ച് ജയിച്ചിട്ടുള്ളതാണെന്ന് സുല്ല് ഇപ്പൊ അറിഞ്ഞേ പറ്റൂ...

  ReplyDelete
 36. "മുതുമുഖങ്ങളെ തിരിക്കി കയറ്റി അവതരിപ്പിക്കാനും"
  അതെന്തു തരം മുഖങ്ങളാ എന്റെ കൈപ്പള്ളീ?????

  ReplyDelete
 37. അതെന്തരു പീഡിക അഭിലാഷേ?
  കുഞ്ഞനെക്കൂടി നശിപ്പിക്കുവോ?
  കുഞ്ഞാ മാറി നട.

  ReplyDelete
 38. ദാ പിടിച്ചോ ഒരു കൈവഴി മത്സരം #1
  കൈപ്പള്ളി ചോദ്യാവലി അയച്ചുകൊടുത്ത “ചിലര്‍” ആരൊക്കെ?

  ReplyDelete
 39. അതു കൈപള്ളിക്ക് ഇതിന്റെ ഒരു പോക്ക് അറിയാതിരുന്നപ്പോള്‍ പറഞ്ഞു വച്ചതല്ലേ. അത് ഇപ്പോള്‍ 30 ല്‍ നിന്ന് 300 ലേക്ക് മാറ്റിയിട്ടു. ആത്മീയഗുരുവിനെ മാറ്റി കിടത്തീം...

  ReplyDelete
 40. എന്‍റെ ഉത്തരം
  ::സിയ↔Ziya
  http://www.blogger.com/profile/08206144797062400509


  "ബ്ലോഗിൽ പ്രമുഖരായിട്ടുള്ളവരുടെ ഇടയിൽ മുതുമുഖങ്ങളെ തിരിക്കി കയറ്റി അവതരിപ്പിക്കാനും ശ്രമിക്കുന്നുണ്ടു്"
  എന്റേത് ഒരു മുതുമുഖം ആണ്. :-)

  ReplyDelete
 41. ഞാനുറങ്ങാന്‍ പോകുന്നു..എല്ലാവര്‍ക്കും ശുഭരാത്രി നേരുന്നു..

  കുമാറേട്ടന്‍ പറഞ്ഞതുകൊണ്ട് അഭിയുമായുള്ള കൂട്ട് വെട്ടി..!

  ReplyDelete
 42. എന്റെ അവസാന ഉത്തരം : കൈതമുള്ള്

  http://www.blogger.com/profile/04095076500502553608

  ReplyDelete
 43. എന്നാല്‍ ഞാനും ഗുഡ് നൈറ്റ്.

  കൈതമുള്ള് സണ്ണി.. നല്ല ഗോംബിനേഷന്‍ ഈ ഗോംബീഷനില്‍...

  -സുല്‍

  ReplyDelete
 44. കമന്റ് ടെസ്റ്റ്

  ReplyDelete
 45. എന്റെ ഉത്തരം :

  കുറ്റ്യാടിക്കാരന്‍
  പ്രൊഫൈല്‍ : http://www.blogger.com/profile/16573013743921074088

  ReplyDelete
 46. മുതുമുഖം എന്നു് എഴുതിയതു് പദുമുകം എന്നു തിരുത്തി വായിക്കുക

  ReplyDelete
 47. അല്ല പുറ്റുമുഖം

  ReplyDelete
 48. അയ്യോ വീണ്ടും തെറ്റി. പുതുമുഖം

  ReplyDelete
 49. ക്വിസ്സ് മാഷിന്റെ അടിയന്തര ശ്രദ്ധയ്ക്ക്:
  ഭരണഘടനാപരമായ ഒരു പ്രതിസന്ധി സംജാതമായിരിയ്ക്കുന്നു. ഗോമ്പീഷനിലെ മുപ്പത്തി ഏഴാം നമ്പര്‍ മത്സരത്തിനിടയ്ക്ക് മത്സരാര്‍ത്ഥിയായ പ്രമുഖ ബ്ലോഗര്‍ ശ്രീമാന്‍ അഗ്രജന്റെ നേതൃത്വത്തില്‍ ചിലര്‍ ജന്മദിനാശംസകള്‍ സംഘടിപ്പിച്ചിരിയ്ക്കുന്നു. ഉത്സവകമ്മിറ്റിയുടെ മുന്‍‌കൂര്‍ അനുമതി വാങ്ങാതെ ഇത്തരം ഒരു ആഘോഷം സംഘടിപ്പിച്ചതിനു പെറ്റിയടിയ്ക്കാന്‍ നിലവിലുള്ള പീനല്‍ കോഡില്‍ വകുപ്പുകള്‍ തപ്പിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഈ പ്രതിസന്ധിയില്‍ നിന്നും മോചനം നേടാന്‍ എത്രയും വേഗം അങ്ങയുടെ ഉപദേശം ആവശ്യമായി വന്നിരിയ്ക്കുന്നു.
  പെറ്റിയടിയ്ക്കണോ മാണ്ടായോ വേഗം പറ സാറേ.
  -------------------------------
  ഈ ഗോമ്പീഷന്റെ അല്ലറ ചില്ലറ അറ്റകുറ്റപ്പണികള്‍ ചെയ്യുന്ന ഒരാള്‍ എന്ന നിലയ്ക്ക് എന്റെ ജന്മദിനമാണ് ആഘോഷിച്ചത് എങ്കിലും നിയമത്തിന്റെ മുന്നില്‍ എല്ലാവരും തുല്യരാണ് എന്ന് വിശ്വസിയ്ക്കാനാണെനിയ്ക്കിഷ്ടം. ആയതിനാല്‍ ഞാനും നിയമത്തിനു അതീതനല്ല. അതായത്, അഘോഷം എന്റെ ജന്മദിനം പ്രമാണിച്ചായിരുന്നു എങ്കില്‍ പോലും ജന്മദിനം ആഘോഷിച്ച എല്ലാവരേയും പെറ്റിയടിയ്ക്കുന്നതില്‍ എനിയ്ക്ക് സന്തോഷമേയുള്ളു. നിയമം നിയമത്തിന്റെ വഴിയ്ക്ക് പോകട്ടെന്നേ....

  ജയ്...ജീ.പി.സി.

  ReplyDelete
 50. ഒരു് ആളിനു് ഹാപ്പി ബർത്ത്ഡെ പറയുന്നതു് ആഖോഷത്തിനു് ആഹ്വാനം ചെയ്യുന്നതായി കാണാൻ കഴിയില്ല. ജമാ-അത്ത് ഇസ്ലാമികളും മുജാഹിദും പോലും ഇങ്ങനെ പറഞ്ഞു കേട്ടിട്ടില്ല. അയ്യെ. അയ്യയ്യെ

  ReplyDelete
 51. എന്തായാലും പെറ്റി ഇന്നൊരു ദിവസത്തേക്ക് ഒഴിവാക്കാൻ ഹജ്ജ് കമ്മറ്റി.. അല്ല മത്സര കമ്മറ്റി തീരുമാനിച്ചിരിക്കുന്നു്.

  ReplyDelete
 52. എന്‍റെ ഉത്തരം
  ::സിയ↔Ziya
  http://www.blogger.com/profile/08206144797062400509

  ReplyDelete
 53. ചുമ്മ ഒരു test

  ReplyDelete
 54. എന്‍റെ ഉത്തരം
  ::സിയ↔Ziya
  08206144797062400509

  ReplyDelete
 55. മുപ്പത്തി എട്ടാം മത്സരഫലം വന്നതിനു ശേഷം പോയിന്റു നിലയില്‍ ആദ്യത്തെ പത്തില്‍ എത്തിയവര്‍:

  1. ആഷ | Asha : 117
  2. വല്യമ്മായി : 115
  3. ജോഷി : 81
  4. nardnahc hsemus : 75
  5. സുൽ | Sul : 74
  6. സാജന്‍| SAJAN : 72
  7. അനില്‍_ANIL : 62
  8. പ്രിയ : 58
  9. മാരാർ : 49
  10. ViswaPrabha വിശ്വപ്രഭ : 47

  കൂടുതല്‍ വിശദവും വിശാലവുമായ സ്കോര്‍ ഇവിടെ കാണാം.

  ReplyDelete
 56. എന്റെ ഉത്തരം: യൂസഫ്പ

  http://www.blogger.com/profile/17371750826271988367

  ചുമ്മാ കിടക്കട്ടെന്ന്!

  ReplyDelete
 57. ഇതിന്റെ ഉത്തരം UAE 10:00

  ReplyDelete
 58. എന്റെ ഉത്തരം : സിയ↔Ziya

  http://www.blogger.com/profile/08206144797062400509

  ReplyDelete
 59. എന്‍റെ ഉത്തരം
  ::സിയ↔Ziya
  08206144797062400509

  ReplyDelete
 60. ::സിയ↔Ziya
  http://www.blogger.com/profile/08206144797062400509
  --

  ReplyDelete
 61. സ്വാമി സിയാനന്ദന്‍ രണ്ടു ദിവസം മുമ്പേ ഗോദയില്‍ ചാടിയപ്പോഴേ നോം ഊഹിച്ചതാണ് അദ്ദേഹത്തിന്റെ ഗോമ്പി വരുന്നുണ്ടെന്ന്....

  പക്ഷേ ജനാലയില്‍ നിന്ന് പുറത്തേക്ക് കാണുന്ന കാഴ്ചകകള്‍ ദമ്മാമിലെ 91 ല്‍ നിന്നാണെന്നു വിശ്വസിക്കാന്‍ പ്രയാസമുണ്ട്.

  ReplyDelete
 62. ഇനി ഞാൻ പറയുന്നില്ല. 12 അല്ലെങ്കിൽ 8. അറ്റ്ലീസ്റ്റ് 6.
  ടാറ്റാ ബൈ ബൈ ഓക്കെ.

  ReplyDelete
 63. എന്റെ ഉത്തരായനന്‍: Ziya
  http://www.blogger.com/profile/08206144797062400509

  ReplyDelete
 64. എന്‍റെ ഉത്തരം : സിയ↔Ziya
  http://www.blogger.com/profile/08206144797062400509

  ReplyDelete
 65. സുല്ലേ, ആ ഉത്തരമിട്ടിട്ട് കമ്പ്യൂട്ടറും അടച്ചു വെച്ച് ഞാൻ ഉറങ്ങാൻ പോയി.
  സുല്ലിന്റെ പരിപ്പുകറിയാണെന്നെ ചതിച്ചത്. :))
  എന്തായാലും ഇനി ആ‍രായാലെന്ത് ആരായില്ലേലെന്ത്, കിട്ടാനുള്ളത് ആനമുട്ട മാത്രം.
  എങ്കിലും സിയയാണെന്നു തോന്നുന്നു.

  ReplyDelete
 66. എന്റെ ഉത്തരം : വെള്ളെഴുത്ത്

  http://vellezhuthth.blogspot.com/2008/12/blog-post_18.html

  ചുമ്മാ കിടക്കെട്ടെന്നേ....

  ReplyDelete
 67. എന്‍റെ ഉത്തരം : സിയ↔Ziya
  http://www.blogger.com/profile/08206144797062400509

  ReplyDelete
 68. സിയ തന്നെയെങ്കില്‍ രണ്ട് അടിച്ചു. ഇനി മുതല്‍ ആദ്യം ഉത്തരം പറയുന്നത് നിര്‍ത്തി. രണ്ടെങ്കില്‍ രണ്ട്.. അമ്പത് മല്‍സരങ്ങളില്‍ രണ്ട് അടിച്ചാല്‍ നൂറ് ആകുമല്ലോ... ഈയിടെയായി പോയിന്റ് ഒന്നും കിട്ടിയില്ല.. പാഠം പഠിച്ചു.

  ReplyDelete
 69. എന്‍റെ ഉത്തരം - സിയ↔Ziya
  http://www.blogger.com/profile/08206144797062400509

  ReplyDelete
 70. ഒരു അഭ്യര്‍ത്ഥന കൂടി ഉണ്ടേ.. അടുത്ത മല്‍സരം രാത്രി ഒമ്പത് കഴിഞ്ഞ് നടത്തിയാല്‍ മതി... ഇന്നു മകന്റെ സ്കൂളില്‍ പോകണം...ഓപ്പണ്‍ ഹൗസ്.. (സെബിന്റെ ബ്ലോഗല്ല...) "റിസല്‍റ്റ്" വരും..അത് വാങ്ങണം..(പിന്നെ.... എന്‍‌ട്രന്‍സിന്റെ റിസല്‍റ്റ് അല്ലേ....). പിന്നെ അടുത്ത ക്ലാസിലേക്കുള്ള പുസ്തകം വാങ്ങണം.. പിന്നെ യൂണിഫോം... ഒരു ദിവസം പോക്കാ....

  തിരികെ വരുന്നതിന് മുമ്പ് കൈപ്പള്ളി ചോദ്യമിട്ടാല്‍ എനിക്ക് കിട്ടാനുള്ള രണ്ട് മാര്‍ക്ക് ആരെങ്കിലും ബൂക്ക് ചെയ്താലും മതി...

  ReplyDelete
 71. മകന്‍ നാലിലായിരുന്നു.... ജയിക്കുമായിരിക്കും അല്ലേ... ടെന്‍ഷന്‍.. :) :)
  ഇക്കാലത്തെ കുട്ടികള്‍ക്ക് എത്രയാ പഠിക്കാനുള്ളത്..... അവരെ സമ്മതിക്കണം...

  ReplyDelete
 72. അനില്‍ശ്രീ, ടെന്‍ഷന്‍ വേണ്ട. മകന്‍ അച്ഛനെ പോലെ ആയിരിക്കില്ല. തീര്‍ച്ചയായും നല്ലമാര്‍ക്കോടുക്കൂടി ജയിക്കും. ഡോണ്ട് വറി. :):)

  പിന്നെ, ഇയാള്‍ക്ക് കിട്ടാനുള്ള 2 മാര്‍ക്ക് ഞാന്‍ വാങ്ങി ഫ്രീസറില്‍ സൂക്ഷിച്ചോളാം. വന്നാല്‍ തിരിച്ചുതന്നേക്കാം.

  മാഷേ, മഴയത്ത് പനിപിടിക്കാതെ നോക്കിയാ മതി. ബാക്കിക്കാര്യങ്ങള്‍ക്ക് ടെന്‍ഷന്‍ വേണ്ട. :)

  ReplyDelete
 73. ഇവിടെ മഴ തുടങ്ങിയില്ല അഭി... മൂടിക്കെട്ടി നില്‍ക്കുന്നു...
  ഇന്നലെ രാത്രി നല്ല ഇടിയും മിന്നലും ഉണ്ടായിരുന്നു... ഒരു മഴയും പെയ്തു.. പക്ഷേ ആലിപ്പഴം വീണില്ല. .. ഇന്നു വീഴുമായിരിക്കും അല്ലേ.. ഞാന്‍ സ്കൂളില്‍ പോകുന്ന സമയത്താണെങ്കില്‍ പെറുക്കാമായിരുന്നു. അതായത് ഉച്ചയോടു കൂടി വീഴട്ടെ...

  ബൈ ദ ബൈ മിസ്റ്റര്‍ അഭി.. ഇത് തലയില്‍ വീണാല്‍ തല പൊട്ടുമോ? കാറിന്റെ ഗ്ലാസ് പൊട്ടി എന്ന് പറഞ്ഞതു കൊണ്ട് ഒരു സംശയം...

  ReplyDelete
 74. ഏയ് ഇല്ല, ഗ്ലാസ് പൊട്ടിയത് തിന്‍ ഗ്ലാസ് ആയത് കൊണ്ടാണെന്ന് മാത്രം. Hailstone വലുപ്പമനുസരിച്ചിരിക്കും ബാക്കിക്കാര്യങ്ങള്‍. ഞാനിപ്പോ കുറേ ഫോട്ടോസ് മെയില്‍ അയച്ചിട്ടുണ്ടേ. അത്രയും വലിയ തോതില്‍ ഹൈ വെലോസിറ്റിയില്‍ വീണാല്‍ .. എങ്ങിനെയുണ്ടാകും എന്ന് ചിന്തിക്കൂ.. :)

  ReplyDelete
 75. ക്ലൂ തരുമോ കൈപ്പള്ളീ?

  ReplyDelete
 76. ഇതു ഞങ്ങള്‍ സമ്മതിക്കില്ല... ഷാര്‍ജയില്‍ കൊണ്ടിട്ടിട്ട് അബു ദാബിയില്‍ ഇടാഞ്ഞതില്‍ പ്രതിഷേധിക്കുന്നു,...

  ഇതു വീണു വീണാണോ അബു 'ഹെയില്‍' ഏരിയക്ക് ആ പേര് വന്നത്?

  ReplyDelete
 77. എന്റെ ഉത്തരം :
  മലയാളി - http://www.blogger.com/profile/04028234140062446240

  ReplyDelete
 78. ശരി ഉത്തരം: സിയ↔Ziya
  08206144797062400509

  ReplyDelete
 79. അഗ്രജാ... പൊട്ടിക്കെഡാ... പടക്കം :)

  ReplyDelete
 80. This comment has been removed by the author.

  ReplyDelete
 81. കൈപ്പള്ളീ, അടുത്ത ഗോമ്പീഷന്‍ എപ്പോ ?

  ReplyDelete
 82. എന്തേ സിയ, ഇത്തവണ എന്നെ ഡിസ്ക്വാളിഫൈ ചെയ്യണമെന്ന ആവശ്യമൊന്നുമില്ലേ... അല്ലെങ്കിലും ഇപ്പോ മദനിയുടെ പാർട്ടി പോലും വർഗ്ഗീയപാർട്ടി അല്ലല്ലോ :)

  ReplyDelete
 83. പരസ്പര വിരുദ്ധമായ അഭിപ്രായങ്ങള്‍,കൃത്രിമായ ഭാഷ :(

  ReplyDelete
 84. അടുത്ത മത്സരം: UAE 19:00

  ReplyDelete
 85. ഈ ആരോപണത്തിന് മറുപടി പറയാന്‍ സിയയെ വേദിയിലേക്ക് സ്വാഗതം ചെയ്യുന്നു... :)

  ReplyDelete
 86. പരസ്പര വിരുദ്ധമായ അഭിപ്രായങ്ങള്‍,കൃത്രിമായ ഭാഷ :(

  വല്യമ്മായി വിശദമാക്കണം.

  ReplyDelete
 87. ഓര്‍മ്മക്കുറിപ്പുകളെ കുറിച്ചുള്ള വിവരണത്തിലുപയോഗിച്ച ഭാഷയാണ് കൃത്രിമമായി തോന്നിയത്.കവിതയെ കുറിച്ചും ഓര്‍മ്മക്കുറിപ്പുകളെ കുറിച്ചും രണ്ടിടത്ത് രണ്ട് തരം അഭിപ്രായങ്ങളാണ് പറഞ്ഞത്.

  ReplyDelete
 88. ങ് ഖേ ഹ്ങ്ഖേ...(മുരടനക്കുന്നു)

  പ്രീയപ്പെട്ട വല്യമ്മായീ,
  “ഓര്‍മ്മക്കുറിപ്പുകളെ കുറിച്ചുള്ള വിവരണത്തിലുപയോഗിച്ച ഭാഷയാണ് കൃത്രിമമായി തോന്നിയത്”

  ഓര്‍മ്മക്കുറിപ്പുകളെക്കുറിച്ച് വിവരിക്കാന്‍ മാത്രം ചോദ്യങ്ങളൊന്നും കൈപ്പള്ളി ചോദിച്ചില്ല. ഇനി നൊസ്റ്റാള്‍ജിയ (വീട്ടുവിചാരം/ഗൃഹാതുരത്തം) ആണ് വല്യമ്മായി ഉദ്ദേശിച്ചതെങ്കില്‍ എന്റെ അഭിപ്രായം വ്യക്തമായോ ഇല്ലയോ? അത് പറയൂ.
  ഭാഷയിലെ കൃത്രിമത്തം അളക്കാനുള്ള ഏകകമൊന്നും എന്റെ കയ്യിലില്ല.

  ഇതു പറയുമ്പോള്‍ അത്യന്താധുനിക കവിതകള്‍ കൃത്രിമമാണ് എന്നൊരു ധ്വനി വല്യമ്മായിയുടെ ചോദ്യത്തിലില്ലേ എന്നൊരു സന്ദേഹം.
  ഉത്തരം: ഭാഷയിലെ കൃത്രിമത്തം അളക്കാനുള്ള ഏകകമൊന്നും എന്റെ കയ്യിലില്ല.

  പിന്നെ അങ്ങോട്ടൊന്നും പോകാത്തത് എനിക്ക് അതൊക്കെ മനസ്സിലാക്കാനുള്ള കഴിവില്ല എന്നത് കൊണ്ട് മാത്രമാണ് :)

  ReplyDelete
 89. ഭാഷ കൃത്രിമമാണെന്ന് പറഞ്ഞത് സാധാരണ സിയയുടെ കമനിലോ പോസ്റ്റിലോ കാണുന്ന ഭാഷയല്ലെന്നാണ്.

  കവിതകള്‍ മനസ്സിലാകില്ല എന്ന് പറഞ്ഞിട്ട് കവികളുടെ മീറ്റില്‍ പോയി കവിത് കേട്ട് ലഹരി കിട്ടുമെന്നും ഓര്‍മ്മകള്‍ ഇഷ്ടമാണെന്ന് പറഞ്ഞിട്ട് ഓര്‍മ്മക്കുറിപ്പെഴുതുന്നവരുടെ മീറ്റിനു പോയി ഉറങ്ങും എന്ന് പറഞ്ഞതും എന്റെ കാഴ്ചപ്പാടില്‍ പരസ്പരവിരുദ്ധമാണ്(കാഴ്ചപ്പാടിന്റെ ആപേക്ഷികത ആകാം)

  ReplyDelete
 90. ബഹുമാന്യനായ കൈപ്സ് അവർകൾ,
  അടുത്ത മത്സരം യു എ യീ ടൈം 1700 ആക്കാമോ?
  അപ്പോൾ ഇവിടെ രാത്രി 1200 മണിയാവും, എനിക്കുകൂടി പെങ്കെടുക്കാൻ കഴിയുകയും ചെയ്യും.

  അച്ചടക്കവും ഫാവിയും ഉള്ള ഒരു മത്സരാർത്ഥി എന്ന നിലയിലും, പലമത്സരങ്ങളും ഈ സമയത്തിന്റെ പ്രശ്നം മൂലം നഷ്ടപ്പെട്ടു പോയെതിനാലും ഈ അപേക്ഷ കൈക്കൊള്ളണമെന്ന് വിനീതകുനിതനായി , വീനിത കുമ്പിഡിയായി(കട് വക്കാരി) അപേക്ഷിച്ചുകൊള്ളുന്നു,
  ഒപ്പ്/-

  ReplyDelete
 91. ശരി. ഇപ്പോള്‍ മനസ്സിലായി.
  സാധാരണ കാണുന്ന ഭാഷ അല്ലെന്നേ വല്യമ്മായി പറയുന്നുള്ളൂ. അസാധാരണം എന്നതിന് കൃത്രിമം എന്നര്‍ത്ഥമില്ലല്ലോ.

  ഒരിടത്ത് ബ്ലോഗ് കവികളൊന്നും മറ്റൊരിടത്ത് അത്യന്താധുനിക കവിത എന്നുമാണ് കൈപ്പള്ളി പ്രയോഗിച്ചിരിക്കുന്നത്. രണ്ടിന്റെയും അര്‍ത്ഥവ്യത്യാസം ഞാന്‍ വിശദീകരിക്കേണ്ടല്ലോ?

  ഓര്‍മ്മകള്‍ ഇഷ്‌ടപ്പെടുന്നത് കൊണ്ട് എല്ലാ ഓര്‍മ്മക്കുറിപ്പുകളും ഇഷ്‌ടപ്പെടണമെന്ന് നിര്‍ബന്ധമുണ്ടോ? എനിക്കെന്റെ ചില കുറിപ്പുകള്‍ തന്നെ പിന്നീട് ബോറായി തോന്നിയിട്ടുണ്ടെന്നുള്ളത് ഒരു വാസ്തവം മാത്രമാണ്.

  ReplyDelete
 92. സൽസ്വഭാവിയും സൌംയനും സരവോപരി മരിയാതക്കാരനുമായ സാജൻ എന്ന മത്സരാർത്ഥിയുടെ penalty
  sheetൽ വെറും 6 മൈനുസ് മാത്രം ഉള്ളതിനാൽ അദ്ദേഹത്തിന്റെ അപേക്ഷ സ്വികരിച്ചു അടുത്ത മത്സരത്തിന്റെ സമയം UAE:17:00 ആക്കിയിരിക്കുന്നു.

  ReplyDelete
 93. താങ്ക്യൂ സാജാ...

  ReplyDelete
 94. “അസാധാരണം എന്നതിന് കൃത്രിമം എന്നര്‍ത്ഥമില്ലല്ലോ.“!!

  ഓഹോ...! ഇവിടെ അസാധാരണമായി ഉത്തരം പറയുന്നത് കണ്ടുപിടിക്കാനല്ലല്ലോ ആളുകള്‍ പങ്കെടുക്കുന്നത്... സിയയില്‍ നിന്ന് സാധാരണ രീതിയില്‍ (ഇത്രയും കാലം ബൂലോകത്ത് ഉപയോഗിച്ച രീതിയില്‍ ഉള്ളത്) ശൈലിയും, പ്രതികരണവും ആണ് പ്രതീക്ഷിക്കുന്നത്. അപ്പോള്‍, ‘സാധാരണ രീതിയിലും’ , ‘അസാധാരണരീതിയിലും’ പ്രതികരിക്കുന്നത് എന്റെ ഇഷ്ടമാണ്, മൂഡ് പോലിരിക്കും എന്നൊക്കെ പറഞ്ഞാല്‍ എനിക്ക് ഒന്നും പറയാനില്ല. അത് വിട്ടു.

  അതുപോലെ, അപ്പു എന്തോ പറഞ്ഞല്ലോ:

  അപ്പു said... "ജനാലയില്‍ നിന്ന് പുറത്തേക്ക് കാണുന്ന കാഴ്ചകകള്‍ ദമ്മാമിലെ 91 ല്‍ നിന്നാണെന്നു വിശ്വസിക്കാന്‍ പ്രയാസമുണ്ട്."


  അപ്പു കുറേക്കാലം അവിടെ ആയിരുന്നത് കൊണ്ടാകാം ഇങ്ങനെ കോണ്‍ഫി‌ഡന്‍സോടെ പറഞ്ഞത്. അതും ഒന്ന് ക്ലിയറാക്കിയാല്‍ കൊള്ളാം. എന്താ സംഭവം എന്ന് അറിയാന്‍ വേണ്ടിയാണ്. അല്ലാതെ തര്‍ക്കിക്കാന്‍ വേണ്ടി അല്ല. പിന്നെ, സിയ ബ്ലോഗ് ശില്പശാലയില്‍ കാര്യപരിപാടി അവതരിപ്പിക്കാന്‍ സ്വയം ഉള്‍പ്പെട്ടതിനെപറ്റി ഞാന്‍ ഒന്നും പറയുന്നില്ല. യുവര്‍ ചോയ്സ് :) എന്നാലും... ങും! :) ;)

  ReplyDelete
 95. This comment has been removed by the author.

  ReplyDelete
 96. അഭീ,
  എല്ലാ ഉത്തരത്തിനും അസധാരണ ഭാഷ അല്ലല്ലോ ഉപയോഗിച്ചത്?
  നൊസ്റ്റാള്‍ജിയയെ കുറിച്ച് പറഞ്ഞപ്പോള്‍ എന്നിലെ വികടസരസ്വതിയെ ഉണര്‍ത്തി, കേട്ടുമറന്നൊരു കവിതാശകലം കൂടി ഉള്‍പ്പെടുത്തി ഡര്‍ബാറു രാഗത്തില്‍ ഒരു കാച്ചങ്ങ് കാച്ചിയതാ. ഷെമി. പക്ഷേ അതില്‍ സത്യമുണ്ട്. സത്യം!

  അപ്പു said... "ജനാലയില്‍ നിന്ന് പുറത്തേക്ക് കാണുന്ന കാഴ്ചകകള്‍ ദമ്മാമിലെ 91 ല്‍ നിന്നാണെന്നു വിശ്വസിക്കാന്‍ പ്രയാസമുണ്ട്."

  91 ല്‍(ഒരു സ്ഥലപ്പേര്) ജോലി ചെയ്യുന്ന ഒരു വ്യക്തി അഞ്ച് കിലോമീറ്റര്‍ അകലെ കോര്‍ണിഷ് പരിസരത്ത് താമസിക്കാന്‍ പാടില്ലാന്ന് നിയമമൊന്നും തത്കാലം സൌദി അറേബ്യയിലില്ല.
  (ഷാര്‍ജ്ജയില്‍ താമസിച്ച് ദുബായില്‍ ജോലിക്ക് വരുന്നവരുള്ള ഊരില്‍ നിന്നാണ് ഈ ചോദ്യം :))

  പിന്നെ, പാര.
  ഇത്രയൊക്കെ ആയിട്ടും നിനക്കൊന്നും മനസ്സിലായില്ലേ അഭീ? :)

  ReplyDelete
 97. ഒന്നു മനസ്സിലായി. സ്വന്തം ഉത്തരത്തില്‍ കമന്റ് ഡിലീറ്റി പെറ്റി വാങ്ങിയ ആദ്യത്തെ ഉത്തരിസ്റ്റ് എന്ന ബഹുമതിയ്ക്ക് ശ്രീമാന്‍ സിയ അര്‍ഹനായിരിയ്ക്കുന്നു എന്ന് മനസ്സിലായി.

  ReplyDelete
 98. ഹ ഹ ഹ.. :) നന്ദി അഞ്ചല്‍ക്കാരാ നന്ദി. ഞാന്‍ ഹാപ്പിയായി. :)

  ReplyDelete
 99. ഹഹഹ കൂട്ടത്തിൽ ഞാനും ഹാപ്പിയായി... :)

  ReplyDelete
 100. നന്ദി :(
  കണ്ടന്റല്ല സാങ്കേതികതയാണ് കാരണമെന്ന് പറഞ്ഞ് കരഞ്ഞിട്ടൊന്നും കാര്യമില്ലല്ലോ :)

  നന്ദി അഭീ :(
  നന്ദി അഗ്രജാ :(

  ReplyDelete
 101. രണ്ട് കമന്റ് ഡിലീറ്റിയ വഹയിൽ നാല് പോയിന്റ് പെറ്റിയടിക്കുമായിരിക്കും... അല്ലേ അഞ്ചത്സാറേ....

  ReplyDelete
 102. പിന്നേ....
  ഒരു കമന്റ് ഡിലീറ്റിയാല്‍ പെറ്റി ഒന്നു ഫ്രീ. അങ്ങിനെ എത്ര കമന്റ് വേണേലും ഡിലീറ്റാം. വേണോങ്കി മൂന്ന് നാലു കമന്റ് അഗ്രുവും അങ്ങ് ഡിലീറ്റ്. എല്ലാത്തിനും സമ്മാനം ഉറപ്പ്!

  ReplyDelete
 103. താങ്ക് യൂ കൈപ്പ്സ്, ഗോപിയേട്ടനു സന്തോഷമായി:)

  അഞ്ചൽ‌സാറെ, ഒരു അഞ്ചുപേർക്ക് മൈനസ് മാർക്ക് വാങ്ങിക്കൊടുക്കാൻ എന്തെങ്കിലും വഴിയുണ്ടോ?
  ചുമ്മാതെ വേണ്ട നമുക്ക് ചില അഡ്ജസ്റ്റ് മെന്റുകൾ ചെയ്യാം:)

  ReplyDelete
 104. ആയിരത്തിഎഴുനൂറു മണി നീണ്ടൊരു കാത്തിരിപ്പാണ്.
  മത്സരങ്ങളുടെ ഇടവേളയില്‍ രസകരമായ മറ്റെന്തെങ്കിലും മത്സരം നടത്തരുതോ കൈപ്പള്ളീ :)

  ReplyDelete
 105. എന്റെ പൊന്നു സിയാ‍ാ

  ഇങ്ങക്കിതെന്തിന്റെ കേടാ..

  ഈയൊരു ഗോംബെറ്റീഷന്‍ കൊണ്ടു തന്നെ ആള്‍ക്കാരാകെ മക്കാറയിരിക്യാ.. ഇനി ഇടവേളകളില്‍ വേറെ പോലും!!
  ആ കൈപ്പള്ളി ആണെങ്കില്‍ എന്തെങ്കിലും ഒന്നു കേള്‍ക്കന്‍ കാത്തിരിക്കയാ..

  അങ്ങേര് ഈ മന്ദ്യത്തിനിടയില്‍ പലരുടെയും ജോലി കളയിക്കും:) എനിക്കും നോട്ടീസ് കിട്ടിയിരിക്കയാ.

  പെറ്റി അടിച്ചപ്പോള്‍ അഞ്ചലിനെന്തൊരു സന്തോഷം..

  കൂട്ടത്തില്‍ തുള്ളിച്ചാടാന്‍ അഗ്രുവും അഭിയും അപ്പുറവും ഇപ്പുറവും !!!

  ഒരു പെറ്റിയെങ്കിലും അടിക്കാനായില്ലെങ്കില്‍ ഒരു വല്ലാത്ത മനപ്രയസാത്രെ മൂപ്പര്‍ക്ക്.സത്യമായിട്ടും അങ്ങേര് പറഞ്ഞതാ.. ഏതോ ഒരെണ്ണത്തില്‍ ഒരു പെറ്റി പോലും അടിക്കാനാവത്തതുകൊണ്ട് ഉറക്കം പോലും കിട്ടീല. ഒന്നുറങ്ങിയപ്പൊഴോ..പെറ്റി പെറ്റീന്നു പിച്ചും പേയും പറയുകയായിരുന്നെന്ന് ബീടരുടെ സാക്ഷിപത്രം!!!

  ReplyDelete
 106. കിച്ചൂ
  അഞ്ചലു പെറ്റീന്ന് കേട്ടാല്‍ സോറി അഞ്ചല് പെറ്റീന്ന് പറഞ്ഞാല്‍ അപ്പൊ കയറെടുക്കണം. കുറച്ച് നേരം അങ്ങേര്‍ഡെ കൈ കെട്ടിയിടാനാ :)

  ReplyDelete
 107. എന്നാൽ ദ പിടിച്ചോ ഒരു മിനി മത്സരം:
  ഇതേതു ജന്തു, ഈ മത്സരത്തിനു് point ഇല്ല. ശാസ്ത്ര നാമം പറയണം.

  ReplyDelete
 108. എന്‍റെ ഉത്തരം - സിയ↔Ziya
  http://www.blogger.com/profile/08206144797062400509

  I dont get any comments here my browser is not loading :(

  ReplyDelete
 109. മത്സര ഫലം:

  1. അഗ്രജന്‍ : 12

  2. Kumar Neelakantan © : 8

  3. സുൽ | Sul : 6

  4. അനില്‍_ANIL : 4


  രണ്ടു പായിന്റ് കരഗതമായവര്‍
  പുള്ളി പുലി

  ശ്രീവല്ലഭന്‍

  ViswaPrabha വിശ്വപ്രഭ

  സാജന്‍| SAJAN

  ജോഷി

  അലിഫ്

  അനംഗാരി

  അനില്‍ശ്രീ

  nardnahc hsemus

  നന്ദകുമാര്‍

  അടയാളം

  പെറ്റികള്‍ കൈപ്പറ്റിയവര്‍.
  1. സിയ : -4 (കമന്റ് നമ്പര്‍ 82 അന്റ് കമന്റ് നമ്പര്‍ 97 എന്നിവ കത്തിച്ചു)
  2. സുല്‍ : -2 (ഇരട്ടയുത്തരം)
  3. അഭിലാഷ് : -4 (ത്രൈയോത്തരം)
  4. കുഞ്ഞന്‍ : -4 (ത്രൈയോത്തരം)

  അഭിനന്ദനങ്ങള്‍.

  (നിയമപ്രകാരമുള്ള മുന്നറിയിപ്പ്: മേല്‍ പതിച്ചിരിയ്ക്കുന്ന മത്സരഫലത്തില്‍ എന്നാ എങ്കിലും പിഴവുകള്‍ കടന്നു കൂടിയിട്ടുണ്ടെങ്കില്‍ പ്രസ്തുത പിഴവുകള്‍ ഒരു മണിയ്ക്കൂറിനുള്ളില്‍ രേഖാമൂലം അറിയിച്ചാല്‍ വകവച്ചു തരുന്നതായിരിയ്ക്കും. അതിനുശേഷമുള്ള ഒരു പരാതികളും സ്വീകരിയ്ക്കുന്നതല്ലായിരിയ്ക്കുന്നതാണ്.)

  ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....