ചോദ്യങ്ങള്‍ | ഉത്തരങ്ങള്‍ |
എന്താണു ദൈവം? | മുന്‍പോട്ടു പോകുവാന്‍ ഉത്തരങ്ങള്‍ ആവശ്യമുള്ളപ്പോള്‍ കണ്ണടച്ച് ഉള്ളോടു തന്നെ ചോദിക്കുക എന്തു ചെയ്യണമെന്ന്. അപ്പോള്‍ ഉള്ളു തരുന്ന ഉത്തരത്തിനനുസരിച്ച് മുന്‍പോട്ടു പോവുക. ആ ഉത്തരം തരുന്നത് ദൈവം, മനസിന്റെ വെളിച്ചം എന്നു പറയാം. |
കടമ, ദൈവം, മതം, കുടുംബം, സ്വത്ത്. നിങ്ങള്‍ക്ക് തോന്നുന്ന പ്രാധാന്യമനുസരിച്ച് ക്രമത്തില്‍ എഴുതുക. | ദൈവം (ഞാന്‍ മുകളില്‍ പറഞ്ഞ അര്‍ത്ഥത്തില്‍, ഞാന്‍ തന്നെ എന്നും പറയാം.) > കടമ > കുടുംബം > സ്വത്ത് > മതം |
വംശനാശ ഭീഷണി നേരിടുന്ന ഒരു മൃഗത്തെ സംരക്ഷിക്കുന്നതിനായി രണ്ടിടങ്ങളില്‍ ഒന്നു തിരഞ്ഞെടുക്കാന്‍ നിങ്ങളെ ചുമതലപ്പെടുത്തുന്നു. തിരഞ്ഞെടുക്കുന്ന സ്ഥലം പൂര്‍ണ്ണമായും ഇടിച്ചു നിരത്തുകയും ചെയ്യും. 1) ഒരു മത വിഭാഗത്തിന്റെ ആരാധനാലയം 2) 10,000 തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഒരു വ്യവസായ സ്ഥാപനം. ഇതില്‍ ഏതു തിരഞ്ഞെടുക്കു? എന്തുകൊണ്ടു്? | സംശയമെന്ത്. ആരാധനാലയം തന്നെ. മനുഷ്യന്റെ ദൌര്‍ബല്യമാണ് അവരെ ആരാധനാലയങ്ങളിലെത്തിക്കുന്നത്. അവരെ ഇതിന്റെ പൊള്ളത്തരം പറഞ്ഞുമനസിലാക്കി, അതില്ലാതായാലും അവര്‍ക്ക് നിലനില്‍പ്പുണ്ടെന്ന് മനസിലാക്കിക്കൊടുത്തതിനു ശേഷമേ പൊളിക്കുകയുള്ളൂ എന്നു മാത്രം. (നടക്കുമോ എന്നത് വേറെ കാര്യം.) |
ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും? | അദ്ധ്യാപകന്‍ |
നിങ്ങള്‍ക്ക് 20 വര്‍ഷം പുറകോട്ടു് നീക്കാന്‍ അവസരം കിട്ടിയാല്‍ എന്തു ചെയ്യും | വര്‍ഷം പുറകോട്ടു നീക്കുകയും, ഇത്രയും കാലത്തെ അനുഭവം മനസിലുണ്ടാവുകയും ചെയ്താല്‍ വരുത്തിയ പിഴവുകള്‍ തിരുത്തുവാന്‍ ശ്രമിക്കും. അങ്ങിനെയല്ലായെങ്കില്‍ പ്രത്യേകിച്ചൊന്നും ചെയ്യുവാനില്ല! പിന്നിലോട്ട് നീങ്ങിയതു തന്നെ അറിയണമെന്നില്ലല്ലോ! |
കുട്ടിയായിരുന്നപ്പോള്‍ ആയിത്തീരണമെന്ന് ആഗ്രഹിച്ചതിനുമപ്പുറത്ത് താങ്കളുയര്‍ന്നോ? എങ്കില്‍ അതില്‍ സന്തോഷിക്കുന്നുണ്ടോ? | എന്തെങ്കിലും ആയിത്തീരണം എന്നാഗ്രഹം കുട്ടിക്കാലത്തുമില്ല, ഇപ്പോളുമില്ല. സന്തോഷം, അതിനെ കരിയറുമായി (കരിയറില്‍ ആരാവണം എന്നര്‍ത്ഥത്തിലാണ് ചോദ്യമെന്ന് കരുതുന്നു.) ബന്ധിപ്പിച്ചു കാണുന്നില്ല. പൊതുവേ, അമിതമായി സന്തോഷിക്കുകയോ വല്ലാതെ ദുഃഖിക്കുകയോ ചെയ്യാറില്ല. പിന്നെയും കൂടുതല്‍ ബാധിക്കുന്നത് ദുഃഖമാണ്, അമിതമായ സന്തോഷം ഒരു കാര്യത്തിലും തോന്നാറില്ല. |
കപ്പയും മീനും, പറോട്ട ബീഫ് ഫ്രൈ, BK Double Whopper, KFC Family bucket, Foie gras, പീത്സ, Kabsa (Middle Eastern Biriyani) ഇതില്‍ ഏതു ഭക്ഷണമാണു് ഇഷടം. എന്തുകൊണ്ടു് | ഇതില്‍ പരിചയമുള്ള ആഹാരസാധനങ്ങള്‍ കുറവാണല്ലോ! ഇതിനോടൊന്നും പ്രത്യേകിച്ച് ഇഷ്ടമില്ല. പീത്സ ഓ.കെ. |
ഇഷ്ടപ്പെട്ട വാഹനം ഏതാണു് ? (philosophy പറഞ്ഞു ഓവറാക്കണ്ട) | സ്വന്തം വാഹനം! അതു സൈക്കിളാണെങ്കില്‍ അത്. (ഉപയോഗം കൂടി കണക്കിലെടുക്കണം, എന്നിട്ട്.) |
കഷണ്ടിക്ക് മരുന്നു കണ്ടുപിടിച്ചാല്‍ നിങ്ങള്‍ എന്തു ചെയ്യും? | ഇനി കഷണ്ടിയാവുമോയെന്നു പേടിക്കാണ്ട് ജീവിക്കും! |
കെ. എസ്. കോപാലകൃഷ്ണന്‍ എന്തുകൊണ്ടു്, അടൂര്‍ ഗോപാലകൃഷ്ണനെ പോലെയും, പദ്മരാജന പോലെയും സിനിമ എറ്റുക്കുന്നില്ല? | കൈപ്പള്ളിയെന്തുകോണ്ട് വിശാലമനസ്കനെപ്പോലെ എഴുതുന്നില്ല? |
ഭ്രാന്തു് ഒരു പകര്‍ച്ച വ്യാതിയാണോ? | അല്ലെന്നാണ് അറിവ്. |
നിങ്ങളുടെ തൊഴില്‍ മേഖല ഏത് ഗണത്തില്‍ പെടും.
|
ജോലിയില്ല, ജീവിതമേയുള്ളൂ! |
ഇന്നു നമ്മുടെ നഗരങ്ങളില്‍ യുവാക്കള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണു്? | ജോലിയില്ലാത്തവര്‍ക്ക് അതിന്റെ പ്രശ്നം, ജോലിയുള്ളവര്‍ക്ക് അതിന്റെ പ്രശ്നം. പ്രണയിക്കുന്നവര്‍ക്ക് അതിന്റെ പ്രശ്നം, പ്രണയിമില്ലാത്തവര്‍ക്ക് അതിന്റെ പ്രശ്നം. ഇങ്ങിനെ നോക്കിയാല്‍ മൊത്തം പ്രശ്നങ്ങളാണ്. സ്വന്തമായി എന്തെങ്കിലും ചിന്തിച്ച്, ഇഷ്ടമുള്ള രീതിയില്‍ പ്രവര്‍ത്തിക്കുവാനുള്ള സാമൂഹിക/വ്യാവസായിക/കുടുംബ സാഹചര്യങ്ങള്‍ ഇന്നത്തെ യുവാക്കള്‍ക്കില്ല. അതാണെന്നു തോന്നുന്നു ഏറ്റവും വലിയ പ്രശ്നം. നഗരങ്ങളിലെ യുവാക്കള്‍ക്ക്, നഗരത്തിന്റെ വേഗതയ്ക്കനുസരിച്ച് ഈ പ്രശ്നങ്ങളും കൂടുതലായിരിക്കുമെന്നു മാത്രം. |
മമ്മൂട്ടി എന്തു തരം കഴിവുകള്‍ കൊണ്ടാണ് സൂപ്പര്‍സ്റ്റാര്‍ ആയി അറിയപ്പെടുന്നത്? | ആരാധകരുടെ കഴിവുകേടു കൊണ്ടല്ലേ? :-) |
മലയാള ഭാഷ വളരുകയാണോ, രൂപാന്തരപ്പെടുകയാണോ, വഷളാവുകയാണോ? | വളര്‍ച്ചയും രൂപാന്തരണവും എന്നുമുണ്ടാവും. (കൈപ്പള്ളി എഴുത്തു നിര്‍ത്തുവാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ പ്രത്യേകിച്ചും! :-D) ഭാഷ ഒരു വിനിമയോപാധി മാത്രമാണ്, അതില്‍ വഷളാവലിന്റെയും മറ്റും പ്രശ്നം ഉദിക്കുന്നില്ല. |
എന്താണു് സമൂഹിക പ്രതിബദ്ധത? | സമൂഹത്തെ കുടുംബമായും, താന്‍ തന്നെയായും കാണുകയും; താന്‍ തന്റെയും കുടുംബത്തിന്റെയും നന്മയ്ക്കായി നിലകൊള്ളുന്നതുപോലെ സമൂഹത്തിനു വേണ്ടി നിലകൊള്ളുകയും... (ഇനി നന്മയെന്താണ് എന്നതൊക്കെ വിശദീകരിക്കേണ്ടിവരും!) |
നിങ്ങളുടേ മുന്നില്‍ മൂന്നു buttonകളു ഉണ്ട്.
|
1. ഈ ലോകത്ത് ഇപ്പോളുള്ള ഏകാധിപതികള്‍ ആരൊക്കെയാണ്? അവരൊക്കെ ദുഷ്ടന്മാരാണോ? ഇതൊന്നുമറിയാതെ ഈ ബട്ടണ്‍ അമര്‍ത്താനൊക്കില്ല. 2. ഈ ബട്ടണ്‍ അമര്‍ത്തണമെങ്കില്‍ മനോരമക്കാരെനിക്ക് കാശു തരണം. :-) അങ്ങനിപ്പം അവരു കാശുചിലവില്ലാതെ യൂണിക്കോഡിലേക്ക് മാറണ്ട. 3. ഇതിപ്പോള്‍, ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എല്ലാരും ഓര്‍മ്മക്കുറിപ്പിസ്റ്റുകള്‍ തന്നെയല്ലേ! എന്റെ ഓര്‍മ്മയും പോയാലെന്തു ചെയ്യും. അതുകൊണ്ട് ഇതു വേണ്ട.
പിന്നെ, ഞാനൊരു വിശാലമനസ്കനായതുകൊണ്ട് 2 ഞെക്കുന്നു. :-) |
ഇവരില്‍ താങ്കള്‍ക്ക് ആരെയാണു് കൂടുതല്‍ ബഹുമാനം:
|
അങ്ങനെയൊരു ബഹുമാനം ഇവരാരോടും തോന്നുന്നില്ല. |
ആക്ഷേപഹാസ്യവും വ്യക്തിഹത്യയും എങ്ങനെ വേര്‍തിരിച്ചറിയും? | ഉദ്ദേശിക്കുന്ന വ്യക്തിക്കും സന്തോഷം തോന്നുന്നെങ്കില്‍ അത് ആക്ഷേപഹാസ്യം, മറിച്ചാണെങ്കില്‍ വ്യക്തിഹത്യ! |
നിങ്ങള്‍ Dinnerനു് ഈ പട്ടികയില്‍ കൊടുത്തിരിക്കുന്ന രണ്ടു പേരില്‍ ആരെ ക്ഷണിക്കും? അവര്‍ക്ക് എന്തു ഭക്ഷണം കൊടുക്കും? അവരോടു എന്തെല്ലാം ചോദിക്കും?
|
ഇവരിലാരാ കുറച്ചു ഭക്ഷിക്കുന്നേ? ;-) ഭക്ഷണം ലഭ്യമായവയില്‍ അവര്‍ക്കിഷ്ടമുള്ളത്. അല്ലാതെ എന്തായാലും എന്റെ ഇഷ്ടത്തിനു വാങ്ങിക്കൊടുക്കില്ല. 1. Pierce Brosnan - പ്രത്യേകിച്ചൊന്നും ഞാനായിട്ട് ചോദിക്കില്ല. 2. വിശാലമനസ്കന്‍ - Pierce-നോട് ചോദ്യം ചോദിക്കുന്നത് വിശാലനായിരിക്കും. ഞാന്‍ എന്നിട്ട് രണ്ടാളുടേയും സംസാരം കേട്ടിരിക്കും. :-)
|
ഒരു് സംഘം അന്യഗ്രഹ ജീവികള്‍ നക്ഷ്ത്ര സഞ്ചാരത്തിനിടയില്‍ നിങ്ങളുടേ വീട്ടുമുറ്റത്ത് പേടകം നിര്‍ത്തുന്നു. ഈ അവസരം നിങ്ങള്‍ എങ്ങനെ പ്രയോചനപ്പെടുത്തും? നിങ്ങള്‍ അവരോടു് എന്തു ചോദിക്കും? ഭൂമിയില്‍ മനുഷ്യ പുരോഗമനത്തിന്റെ എന്തെല്ലാം അവര്‍ക്ക് കാണിച്ചുകൊടുക്കും? | 1. ബ്ലോഗിന്റെ അഡ്രസ് കൊടുക്കും. 2. എന്റെ വീട്ടുമുറ്റത്തുവരെ അന്യഗ്രഹത്തിലെ പേടകം വരും, നിങ്ങളുടെയടുത്ത് ഒരു ചന്ദ്രയാനമെങ്കിലും ലാന്‍ഡ് ചെയ്യുമോ ഹേ? 3. ഇതിനപ്പുറം എന്തു പുരോഗതി കാട്ടിക്കൊടുക്കാനാണ്. |
ഇന്ത്യയുടേയും ചൈനയുടേയും സാമ്പത്തീക മുന്നേറ്റത്തില്‍ ഇവിടങ്ങളിലെ ഉയര്‍ന്ന ജനസംഖ്യയും ഒരു ഘടകമാണെന്ന് താങ്കള്‍ വിശ്വസിക്കുന്നുവോ? | ആവാം, ആവാതിരിക്കാം! സാമ്പത്തികകാര്യങ്ങളില്‍ പിന്നിലാണ്... |
നിങ്ങള്‍ ഒരു ദിവസത്തേക്ക് പ്രധാന മന്ത്രിയാകുന്നു. എന്തു ചെയ്യും? | രാജിവെയ്ക്കും! :-) വേറെ ഒന്നും ആ സമയത്തില്‍ ചെയ്യുവാന്‍ കഴിയുമെന്ന് തോന്നുന്നില്ല. |
നിങ്ങള്‍ക്ക് മൂന്നു വരം കിട്ടുന്നു എന്തെല്ലാം അവശ്യപ്പെടും? | “എന്റെ പക്കല്‍ മിച്ചമുള്ള വരങ്ങളെപ്പോളും രണ്ടായിരിക്കുവാന്‍ അനുഗ്രഹിക്കണം.” - ഇതാവും ആദ്യം ആവശ്യപ്പെടുന്ന വരം. |
1 Billion US$ നിങ്ങള്‍ക്ക് ലഭിക്കുന്നു എന്തു ചെയ്യും | ചുമ്മാ അക്കൌണ്ടിലിടും, എന്നിട്ട് പലിശ കൊണ്ട് ഇഷ്ടമുള്ളതുപോലെ ജീവിക്കും. |
ബ്ലോഗില്‍ നിന്നും ലേഖനങ്ങളും, ചിത്രങ്ങളും അടിച്ചു മാറ്റുന്ന അച്ചടി മാദ്ധ്യമങ്ങളെ എന്തു് ചെയ്യും? | വരങ്ങള്‍ കിടക്കുവല്ലേ... അപ്പോഴത്തെ മൂഡ് പോലെ എന്തേലും ചെയ്യാം. അങ്ങിനെയെന്തെങ്കിലും അത്ഭുതത്തിലൂടെയല്ലാതെ ഒന്നും നടക്കുമെന്നു തോന്നുന്നില്ല. :-( |
നിങ്ങള്‍ ഇപ്പോള്‍ ഇരിക്കുന്ന സ്ഥലത്തുള്ള ജനാലയില്‍ നിന്നും പുറത്തേക്ക് നോക്കുക. അവിടെ കാണുന്ന ദൃശ്യം 100 വാക്കില്‍ കുറയാതെ വിവരിക്കുക. | ഒന്നാം സ്കാന്‍: രണ്ടു വഴികള്‍, പരസ്പരം കൂട്ടിമുട്ടാതെ... തിരക്കുകള്‍... മതില്‍, മരച്ചില്ലകള്‍, ചുവന്ന മണ്ണ്, കല്ലു പടവുകള്‍... രണ്ടാം സ്കാന്‍: ഇലക്ട്രിക്ക് പോസ്റ്റുകള്‍, അവയെ ബന്ധിപ്പിച്ച് ലൈന്‍ കമ്പികള്‍... ഉണങ്ങിവീണ ഓലകള്‍... |
ബ്ലോഗില്‍ അവസാനമായ എഴുതിയ post എന്തിനെഴുതി? ഇനിയും എഴുതുമോ? | എഴുതുവാന്‍ ഇഷ്ടമാണ്, ബ്ലോഗിലാവുമ്പോള്‍ നാലാള് വായിക്കുമല്ലോ... അതുകൊണ്ടെഴുതി. എഴുതണമെന്ന് കരുതുന്നു. |
ഒരു hotel-ല്‍ രണ്ടു blog meet നടക്കുന്നു. അതില്‍ ഒരു bar-ല്‍ ബ്ലോഗ് കവികളും വേറൊരു bar-ല്‍ ബ്ലോഗ് ഓര്‍മ്മക്കുറുപ്പ്istകളും ഉണ്ടു്. നിങ്ങള്‍ ഏതു bar-ല്‍ കയറും? | ഏതിലും കയറും. |
നിങ്ങള്‍ കൈപ്പള്ളിയെ കണ്ടു മുട്ടുന്നു. ഒരു ചോദ്യം ചോദിക്കാന്‍ അവസരം തരുന്നു. എന്തു ചോദിക്കും? | ”ബ്ലോഗ് പോസ്സുകളുടേയും കമന്റുകളുടേയുമൊക്കെ സ്റ്റാറ്റിസ്റ്റിക്സ് കാട്ടിത്തരുന്ന ഒരു സാധനം ഉണ്ടാക്കിയല്ലോ, അതു പൂട്ടിക്കെട്ടിയോ?“ എന്നു ചോദിക്കും. |
ബ്ലോഗില്‍ ആരംഭിക്കുന്ന സൌഹൃദങ്ങളെ താങ്കള്‍ എങ്ങനെ കാണുന്നു? | അതിനൊരു പ്രത്യേക കാഴ്ചയുടെ ആവശ്യമുണ്ടോ? |
ഈ പറയുന്ന എഴുത്തുകാരില്‍ ആരെയാണു് കൂടുതല്‍ ഇഷ്ടം: മാധവികുട്ടി, എം. മുകുന്ദന്‍, സാറ ജോസഫ്, സക്കറിയ, ഓ.വി. വിജയന്‍, ബഷീര്‍, ആനന്ദ്, വി.കെ.എന്‍, തകഴി, എം.ടി വാസുദേവന്‍ നായര്, പെരുമ്പടവം. | വി.കെ.എന്‍. > ബഷീര്‍ > തകഴി > എം.ടി.വി. ... |
ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടുന്നതില്‍ തെറ്റുണ്ടോ? | മെലിഞ്ഞാലും പൊക്കം കുറയുവോ? ഉയരമുള്ള തൊഴുത്താണെങ്കില്‍ ഓ.കെ. |
വാര്‍ത്തകള്‍ ഇല്ലായിരുന്നെങ്കില്‍ മാധ്യമങ്ങളെന്തു ചെയ്യുമായിരുന്നു? | വേറെ എന്തൊക്കെ പരിപാടികള്‍ കിടക്കുന്നു! |
Monday, 23 March 2009
30 - ഹരീ
Subscribe to:
Post Comments (Atom)
പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
ഞാനൊന്നും പറയുന്നില്ല. വെറുതെ ട്രാക്കിംഗ് മാത്രം :-)
ReplyDeleteകുറേ നാളായി ഒരു ചോദ്യം സമയത്തിന് കണ്ടിട്ട്. അധികം അന്വേഷിക്കാനൊന്നും പോണില്ല.
ReplyDeleteഎന്റെ ഉത്തരം സു | Su
http://www.blogger.com/profile/12407389693824421585
കഴിഞ്ഞപോസ്റ്റില്‍ സുവിനെ കണ്ടതേയില്ല.
ReplyDeleteഗുപ്തരേ.., ചിലപ്പോ അടിച്ചേക്കാം ലോട്ടറി. ഞാന്‍ ഏതായാലും വണ്ടി ഇവിടെ പാര്‍ക്ക് ചെയ്യട്ടെ...
(((((ട്രാാാാാാാക്ക്ക്ക്ക്ക്ക്))))
എന്റെ ഉത്തരം : ചിത്രകാരന്‍
ReplyDeleteപ്രൊഫൈല്‍ കിട്ടിയാല്‍ പോടാം.
ഉത്തരം സു | Su
ReplyDeletehttp://www.blogger.com/profile/12407389693824421585
നാട്ടിലാണ്. ജീവിതം തന്നെ ജോലി, നല്ല ക്ലീന്‍ ഉത്തരങ്ങള്‍. സു | Su തന്നെയായിരിക്കണം
ReplyDeleteഉത്തരം സു | Su
ReplyDeletehttp://www.blogger.com/profile/12407389693824421585
ആ? R കറിയ?
ReplyDeleteമത്സരം # 30 തുടങ്ങി
ReplyDeletebloggerന്റ് ഒടുക്കത്തെ Stylesheet ശരിയാക്കി
:)
എന്റെ ഉത്തരം: സു | Su
ReplyDeletehttp://www.blogger.com/profile/12407389693824421585
അതുശരി അപ്പെ എല്ലാണ്ണവും എത്തിയോ?
ReplyDeleteനിങ്ങൾ ആരും ഉറങ്ങാറില്ലെ?
ജോലി ഇല്ല. സൈക്കിള്‍ ചവിട്ടും... നല്ല സ്മൂദ് ഉത്തരങ്ങള്‍.. പെണ്ണു തന്നെ.
ReplyDeleteസു കേരളത്തിലാണോ?
സു കേരളത്തില്‍ തന്നെയാ സുല്ലേ, ധൈര്യമായി ഉത്തരിച്ചോ
ReplyDeleteഇതല്ലേ പറയുന്നേ കൈപള്ളീ ഒരു മത്സരം കഴിയുമ്പോള്‍ തന്നെ അടുത്ത മത്സരം തുടങ്ങുന്ന സമയം പറഞ്ഞിരുന്നെകില്‍ പോയി ഉറങ്ങാമായിരുന്നു.
ReplyDelete:)
ഇല്ല കൈപ്പള്ളീ...
ReplyDeleteകൈപ്പള്ളി കാലിന്റെടെല്‍ കയ്യും തിരുകി ഉറങ്ങുമ്പം ഞങ്ങള്‍ കണ്ണിലെണ്ണയൊഴിച്ച് എപ്പോഴാവോ കൈപ്പള്ളി എണിറ്റു വന്ന് റിസല്‍റ്റു പ്രഖ്യാപിയ്ക്കുക എന്ന സത്യാഗ്രഹവുമായി അന്റെ ബ്ലോഗിന്റെ ചുറ്റും മണിയനീച്ചകളെപ്പോലെ വട്ടമിട്ടു പറക്കുന്നുണ്ടാവും!
മണി പന്ത്രണ്ടര കയിഞ്ഞു. ഇനി ഞമ്മള്‍ ഒറങ്ങട്ടെ
ReplyDeleteഎന്തരാ ഏതാ :)
ReplyDeleteഇനി മാറ്റിയിട്ടും കാര്യമില്ല മരാര്‍ക്കാ...
ReplyDelete+2-2 =0 ആവും. പിന്നെന്തിനാ :)
-സുല്‍
ആര്‍ക്കും സംശയം വേണ്ട. ഇതു സു തന്നെ.
ReplyDeleteബ്ലോഗില്‍ നിന്നും ലേഖനങ്ങളും, ചിത്രങ്ങളും അടിച്ചു മാറ്റുന്ന അച്ചടി മാദ്ധ്യമങ്ങളെ എന്തു് ചെയ്യും?
വരങ്ങള്‍ കിടക്കുവല്ലേ... അപ്പോഴത്തെ മൂഡ് പോലെ എന്തേലും ചെയ്യാം. അങ്ങിനെയെന്തെങ്കിലും അത്ഭുതത്തിലൂടെയല്ലാതെ ഒന്നും നടക്കുമെന്നു തോന്നുന്നില്ല. :-(
ബോള്‍ഡായത് ശ്രദ്ധിക്കുക.
-സുല്‍
എന്നാപ്പിന്നെ കണ്ട്രോള്‍ സി അടിക്ക് സുല്ലേ.
ReplyDeleteസു (സൂര്യഗായത്രി)
ReplyDeletehttp://www.blogger.com/profile/12407389693824421585
ഇനി ഇത് സുല്ലായിരിയ്ക്കോ?
ReplyDeleteഏയ് സുല്ലാവില്ല...
ReplyDeleteഎന്നാല്‍ സുല്ലിനെക്കൊണ്ട് ഇവിടെ സുല്ലിടീയ്കും. കട്ടായം, പാതിരായ്ക്ക് പാവങ്ങളെ വഴിതെറ്റിക്കുന്നതിന്.
ReplyDeleteഎന്റെ ഉത്തരത്തിന് വളരെ ശക്തമായ തെളിവുണ്ട് കേട്ടാ :)
... തെളിവുണ്ട് എന്നാണ്.... തോന്നല്‍ :(
ReplyDeleteഹഹഹ സുല്ലേ,
ReplyDeleteചിത്രകാരന്റെ പ്രൊഫൈല്‍ ഇനി എവിടന്ന് കിട്ടാനാ? പണ്ടുണ്ടായിരുന്ന പ്രൊഫൈല്‍ ലിങ്കിലൂടെ പോയാല്‍ “Profile Not Available“ എന്നു കാണാം! പാവം നല്ലോരു മനുഷ്യനാര്‍ന്ന്.. :(
അഞ്ചിലൊരു ജോലിയായി "അദ്ധ്യാപകന്‍" തിരഞ്ഞെടുക്കുന്നു.
ReplyDelete"കഷണ്ടി"യാവുമോ എന്നു പേടിക്കാതെ ജീവിക്കും.
"വിശാലമനസ്ക്കനാ"യതു കൊണ്ട് 2 ഞെക്കുന്നു..
പെണ്ണാവാനുള്ള സാധ്യതകള്‍ മങ്ങുന്നില്ലേ... ?
അത് കൈപ്പള്ളി (വിനയയുടെ ബ്ലോഗ് വായിക്കാതെ;) പുരുഷപക്ഷ ചോദ്യങ്ങള്‍ ഇട്ടതുകൊണ്ടാവില്ലേ ഷിഹാബ്‌ജീ?
ReplyDeleteആ.. R ക്കറിയാ...
ReplyDeleteഉത്തരം പറയുന്നവര്‍ വഴിതെറ്റാതിരിക്കട്ടേന്നു കരുതി ഒരു പോയിന്റിട്ടതല്ലേ..
എങ്കിലും ഉത്തരത്തില്‍ ഒരു പെണ്‍ ടച്ച് ഉണ്ടാവേണ്ടതല്ലേ.. ഇനി ഉത്തരം പറഞ്ഞ ആള്‍ വഴി തെറ്റിക്കുന്നതാവുമോ.. ? ഇത്തരം എത്തര സംശയം..
ഛെ.. ഉത്തരം പറ..!
സു വന്ന് മറ്റുവല്ലോരുടേം പ്രൊഫൈല്‍ പേസ്റ്റാക്കുന്നതുവരെ കാക്കാം.
ReplyDeletefor tracking:)
ReplyDeleteപിന്നേ ഇദ് സൂവേച്ചിയൊന്നുമല്ല, ഇത്രം അക്ഷരതെറ്റ് സൂവേച്ചിയാവാന്‍ ഒരു ചാന്‍സുമില്ല.
ReplyDeleteഇത് ഒരു പെണ്ണാവാന്‍ ചാന്‍സുണ്ട്,
പ്രിയ
ReplyDeletehttp://www.blogger.com/profile/10534682775370644340
ഇഞ്ചി ഇടതുവശം ആണോ വായിച്ചത്..അതു കൈപ്പള്ളി അണ്ണന്റെ ചോദ്യങ്ങളല്ല്യോ
ReplyDeleteG.manu
ReplyDeletehttp://www.blogger.com/profile/17224161309021442370
ട്രാക്കിങ്....
ReplyDeleteഎന്റെ ഉത്തരം : അപ്പു
ReplyDeletehttp://www.blogger.com/profile/15663190823336670063
സു (സൂര്യഗായത്രി)
ReplyDeletehttp://www.blogger.com/profile/12407389693824421585
കിട്ടുവാണേ രണ്ടു പായിന്‍റ് എനിക്കും കിട്ടട്ടെ
എന്തെങ്കിലും ആയിത്തീരണം എന്നാഗ്രഹം കുട്ടിക്കാലത്തുമില്ല, ഇപ്പോളുമില്ല. സന്തോഷം, അതിനെ കരിയറുമായി (കരിയറില്‍ ആരാവണം എന്നര്‍ത്ഥത്തിലാണ് ചോദ്യമെന്ന് കരുതുന്നു.) ബന്ധിപ്പിച്ചു കാണുന്നില്ല. പൊതുവേ, അമിതമായി സന്തോഷിക്കുകയോ വല്ലാതെ ദുഃഖിക്കുകയോ ചെയ്യാറില്ല. പിന്നെയും കൂടുതല്‍ ബാധിക്കുന്നത് ദുഃഖമാണ്, അമിതമായ സന്തോഷം ഒരു കാര്യത്തിലും തോന്നാറില്ല.
ReplyDeleteമോഹന്‍ലാല്‍ ആണോന്നും ഒരു തംശ്യം ഉണ്ട്
എന്റെ ഉത്തരം : അങ്കിള്
ReplyDeletehttp://www.blogger.com/profile/11020862605423603375
എല്ലാവര്‍ക്കും ഊഹിക്കാമെങ്കില്‍ എന്താ എനിക്കായിക്കൂടെ.. ?
പുതിയ ഫോര്‍മ്മാറ്റ് നന്നായിട്ടുണ്ട്. വായിക്കാന്‍ നല്ല എളുപ്പം ഉണ്ട്.
ReplyDeleteTracking
ReplyDeleteരാവിലെ ഓഫീസിലെത്തി ഈ ഏടാകൂടം (!!) തുറന്നപ്പോഴും ഇവിടെ കല്ലും നെല്ലും പതിരും തിരിയാതിരിക്കുന്നതുകാണുമ്പോള്‍ ഒരു പൊട്ട ഗസ് ചാര്‍ത്താതിരിക്കാനാവുന്നില്ല..
ReplyDeleteഎന്റെ ഉത്തരം: തമനു
http://www.blogger.com/profile/06916709422773269025
നാട്ടുകാരെല്ലാം 'സു' ആണെന്ന് പറയുന്നു. ഇനി 'സു' എങ്ങാനുമായിരിക്കുമോ? ആ സ്മൈലികളെ നോക്കുവിന്‍ ! 'സു | Su' സാധാരണ :) അല്ലെ ഉപയോഗിക്കുന്നതു? പിന്നെ 'കറിവേപ്പില' പോലെ ഒരു സദ്യ തന്നെ കയ്യിലുള്ള ആള്‍
ReplyDelete...അല്ലാതെ എന്തായാലും എന്റെ ഇഷ്ടത്തിനു "വാങ്ങിക്കൊടുക്കില്ല"... എന്ന് പറയുമോ?
വല്യമ്മായിയും ആഷയും ഒന്നും ഒന്നും പറയുന്നില്ലല്ലോ.. എന്തുപറ്റി? മടിച്ചു നില്‍ക്കാതെ കടന്നുവരൂ കടന്നുവരൂ...
ReplyDeleteകിടക്കട്ടെ പുതിയതൊന്ന് !
ReplyDeleteഎന്റെ ഉത്തരം : Haree | ഹരീ
http://www.blogger.com/profile/08860330007453208252
എന്റെ ഉത്തരം:
ReplyDeleteആഷ | Asha
http://www.blogger.com/profile/10063926201428939675
ദയവു ചെയ്ത് ഞാന്‍ പറഞ്ഞത് കൊണ്ട് ഉത്തരം മാറ്റരുത്.ദൈവത്തെ കുറിച്ചുള്ള കാഴ്ചപ്പാടൊക്കെ സു ചേച്ചിയുടേതാണെങ്കിലും ഭാഷാശൈലിയില്‍ നല്ല വ്യത്യാസം കാണുന്നു.
ReplyDeleteഎന്നാല്‍ പിന്നെ
ReplyDeleteഎന്റെ ഉത്തരം:
ആഷ | Asha
http://www.blogger.com/profile/10063926201428939675
50
ReplyDeleteവല്യമ്മായീ ഞാന്‍ ഉത്തരമൊന്നും മാറ്റുന്നില്ല. എങ്കിലും വല്യമ്മായിയുടെ പവര്‍ ഓഫ് റീസണിംഗിനു മുമ്പില്‍ ഒരു നമോവാകവും ഒരു കൊടുകൈയ്യും !!! നമിച്ചു !
ReplyDeleteഒപ്പം ആഷേടെ മൌനവും..
ശോ നേരത്തെ ട്രാക്കാൻ വന്നിട്ട് ടിക്ക് ചെയ്യാൻ മറന്നു പോയി.
ReplyDeleteപിന്നെയും ട്രാക്കിംഗ്
ആഷേ ഇനി ട്രാക്കീട്ടിതെവിടേക്കാ?
ReplyDeleteപ്രിയ
ReplyDeletehttp://www.blogger.com/profile/10534682775370644340
എന്റെ ഉത്തരം : Haree | ഹരീ
ReplyDeletehttp://www.blogger.com/profile/08860330007453208252
സുല്ല് പറഞ്ഞതു കൊണ്ട് ട്രാക്കിംഗ് നിർത്തി.
എന്നാലും ചുവന്ന മണ്ണും, ഉണങ്ങി വീണ ഓലകളും, പോസ്റ്റുകളും...
ReplyDeleteആഷ ഇപ്പോള്‍ എവിടെ?
ഇതു വല്യമ്മായിയുടെ പോയിന്റ് നില വീണ്ടും താഴേക്ക് തള്ളാന്‍ ആഷ നടത്തിയ മനഃപൂര്‍വ്വമായ ഒരു ശ്രമമായിരുന്നില്ലേ എന്ന് ഘോരഗോരം ഞാന്‍ സംശയിക്കുന്നു.. ഇതില്‍ ഒരു സി.ബി.ഐ. അന്വേഷണം ആവശ്യമാണ്.
ReplyDeleteഎന്റെ ഉത്തരം : Haree | ഹരീ
ReplyDeletehttp://www.blogger.com/profile/08860330007453208252
സുവിന്റെ കാര്യത്തിൽ ചില കാര്യങ്ങൾ യോജിക്കുന്നില്ല. എന്നാൽ പൂർണ്ണമായും തള്ളികളയാനും പറ്റുന്നില്ല.
ReplyDeleteഹരീയുടേതിലും അതു പോലെ തന്നെ.
ചിലപ്പോ എന്റെ ഉത്തരം തെറ്റായിരിക്കാം.
എന്നാലും കിടക്കട്ടെ
ഞാനും സംശയിയ്ക്കുന്നു....(എല്ലാവരേയും)
ReplyDeleteബൈ ദ വേ, ഗൂഡ് മോര്‍ണിംഗ്.. ഹാവേ നൈസ് ഗോംബറ്റീഷന്‍ ഡേ!!
ആഷയുടെ മൌനം......
ReplyDeleteഎന്റെ പെട്ടിയില്‍ പെറ്റി നിറച്ചു.....
ആഷേ...
വല്ല്യമ്മായിയെ വഴിതെറ്റിക്കാനൊന്നുമായിരുന്നില്ല അപ്പൂ. സു എന്നു പറഞ്ഞാൽ തന്നെ 2 മാർക്ക് എന്നാൽ ശരിയുത്തരം മറ്റൊന്നാണെങ്കിലോ എന്നു ഒന്ന് തപ്പിനോക്കാം അതുവരെ ട്രാക്ക് ചെയ്യാം എന്നു കരുതി.
ReplyDeleteപക്ഷേ ടിക്ക് ചെയ്യാൻ വിട്ടുപോയി. ഇത്രയും നേരമായിട്ടും ആരും ഉത്തരം പറഞ്ഞില്ലേന്നു സംശയം കൊണ്ടു നോക്കിയപ്പോഴാ അതു കഴിഞ്ഞ് കമന്റ്സ് പലതു കിടക്കുന്നു.
ജോഷി പറഞ്ഞതു കണ്ട് അതിലൊരു സാധ്യതയുണ്ടെന്നു തോന്നിയത്. ഹരീ എന്ന പേരു പറയാൻ രണ്ടു കാരണങ്ങൾ ഉണ്ട്. അതു ഞാൻ ഇതിന്റെ ശരിയുത്തരം വന്നിട്ട് പറയാം.
എന്നാല്‍ എന്റെ അവസാനത്തെ ഉത്തരം.
ReplyDeleteഉത്തരം : Haree | ഹരീ
http://www.blogger.com/profile/08860330007453208252
ഇനി ഞാന്‍ മിണ്ടൂല.
“ജോലിയില്ല, ജീവിതമേയുള്ളൂ!“
ReplyDeleteഎന്നിട്ടും, Haree | ഹരീ ??????
"ഹരീ എന്ന പേരു പറയാൻ രണ്ടു കാരണങ്ങൾ ഉണ്ട്. അതു ഞാൻ ഇതിന്റെ ശരിയുത്തരം വന്നിട്ട് പറയാം. "
ReplyDeleteമനസ്സിലായോടാ അഭിലാഷെ?
അതാണു ടോപ് പൊസിഷനിലെത്താനുള്ള ഗുട്ടന്‍സ് നമ്പര്‍ വണ്‍... അല്ലാതെ തന്റെ പോലെ എന്തെങ്കിലും ശരിയല്ലെന്നു തോന്നിയാ സ്വന്തമായി ഒരു ഉത്തരം പോലുമിടാതെ, മറ്റുള്ളവര്‍ക്കുള്ള വഴി തെളിയ്ക്കയല്ല.. കണ്ടു പഠി... മഹനേ...
ആരായാലും ഞാനിനി മാറ്റില്ല... 40 ഓളം പായിന്റുകള്‍ ഞാനിതു വരെ പെറ്റിയടിച്ചത് പോരാന്നെനിയ്ക്ക് തോന്നുന്നില്ല!! :)
ശൊ എന്തൊരു കഷ്ടമായെന്നു പറ. ഇനി കൈപള്ളിയുടെ ക്ലൂ കൂടി വന്നാല്‍... ഹൊ പിന്നെ കാണാം പൂരം. (കഴിഞ്ഞ ക്ലൂ കൊടുത്തതിന്റെ ക്ഷീണം ഇതു വരെ മാറിയില്ലെന്നാ ഗോംബീഷന്‍ വാര്‍ത്തകള്‍)
ReplyDelete-സുല്‍
ഹ ഹ സുമേശേ എന്നാ ഇന്നാ പിടിച്ചോ
ReplyDeleteആ രണ്ടു കാരണങ്ങൾ
1. ഹരീയുടെ ചിത്രങ്ങൾ മോഷണം പോയിരുന്നു.
2. ഇസ്മൈലീ
ഹരീ എന്ന ഉത്തരം ഒരു gambling ആണ്.
ഞാൻ നേരത്തെ പറഞ്ഞല്ലോ സു ആവാനും സാധ്യത വളരെയധികമുണ്ട്. എന്നാൽ ചില കാര്യങ്ങൾ യോജിപ്പില്ല.
ഇനി ചിലപ്പോ ഇതൊന്നുമല്ലാതെ മറ്റാരെങ്കിലുമാവാം അങ്ങനെയെങ്കിൽ അതു കണ്ടുപിടിക്കുന്നയാൾക്ക് 12 പോയിന്റ് സ്വന്തം.
:)
അല്ലാ.. നേരം വെളുത്തപ്പഴേക്കും ഇത്രേം പുകിലുകളോ.. എല്ലാവരും ഹരിയിലേക്ക് ചാടുമ്പോള്‍ ഒരു സംശയം.. “ജോലിയില്ല; ജീവിതമേ ഉള്ളൂ” എന്നു പറഞ്ഞല്ലോ..
ReplyDeleteഈ ഹരിക്ക് പണിയൊന്നുമില്ലേ... റെസഷന്‍ ബാധിച്ച് പണി പോയോ...
ഒന്നാം സ്കാന്‍, രണ്ടാം സ്കാന്‍...
ReplyDeleteസിനിമയുമായി അടുപ്പമുള്ള ഒരാള്‍...
സിനിമയെ അവലോകനം ചെയ്യുന്ന ആള്‍...
ആവാം ആവാതിരിക്കാം..
ഷിഹാബേ
ReplyDeleteഹരി ജോലിയെ ഒരു ജീവിതമായികണ്ട് കുറച്ചു ഫിലോസഫി പറഞ്ഞതാണെങ്കിലോ?
-സുല്‍
ചെയ്യുവാനില്ല! ഇതിനുമുമ്പ് ഇങ്ങനെ പറഞ്ഞിട്ടുള്ളതും ഹരി മാത്രം.
ReplyDeleteഉത്തരങ്ങളില്‍ ചിലയിടത്ത് സ്ത്രീ ടച്ച് ഇല്ല എന്നതൊഴിച്ചാല്‍ പ്രിയയാകാനുള്ള എല്ലാ സാധ്യതയും ഉണ്ട്.. കിടക്കട്ടെ..
ReplyDeleteഎന്റെ ഉത്തരം പ്രിയ
http://www.blogger.com/profile/10534682775370644340
കിട്ടിയാല്‍ കിട്ടി; പൊട്ടിയാല്‍ പെറ്റി..
haha.. ആഷാജീ താങ്ക്സ്..
ReplyDeleteഎന്നാലും ആ അവസാനത്തെ വരിയില്‍ ഒരു ടെമ്‌പ്റ്റേഷന്‍ വച്ച് പോയത് കണ്ടു... എന്നാലും ഞാനിനി ഒരുത്തരം പറയില്ല.. അല്ല, പറയണോ? ആ ഫുള്‍ 12 പോയിന്റ്... ഏയ് വേണ്ട.. എന്നാലും? നോ യാര്‍. കന്റ്രോള്‍ യുവര്‍സെല്‍ഫ് യാര്‍...
ശ്ശൊ ചിലതൊന്നും യോജിക്കുന്നില്ല.. എന്നാലും ഞാനും ഗാംബ്ലിങ്ങില്‍ പങ്കുചേരുന്നു..
ReplyDeleteഉത്തരം : Haree | ഹരീ
http://www.blogger.com/profile/08860330007453208252
:)
(ഇത് ഒരു സ്ത്രീ തന്നെയായിരിക്കും എന്ന് മനസ്സ് പറയുന്നു.. എന്നാലും.. ഒരു ലോട്ടറി എടുത്തുനോക്കട്ടെ )
tracking...
ReplyDeleteപ്രിയ
ReplyDeletehttp://www.blogger.com/profile/10534682775370644340
ഒരു സിന്തറ്റിക്ക് ട്രാക്ക്
ReplyDelete”ബ്ലോഗ് പോസ്സുകളുടേയും കമന്റുകളുടേയുമൊക്കെ സ്റ്റാറ്റിസ്റ്റിക്സ് കാട്ടിത്തരുന്ന ഒരു സാധനം ഉണ്ടാക്കിയല്ലോ, അതു പൂട്ടിക്കെട്ടിയോ?“ എന്നു ചോദിക്കും.
ReplyDeleteഹരിയ്ക്കല്ലാതെ സു-വിനു ഇതില്‍ താല്പര്യമുണ്ടാവാന്‍ വഴിയില്ല!
എന്റെ ഉത്തരം പ്രിയ
ReplyDeletehttp://www.blogger.com/profile/10534682775370644340
എന്റെ ഉത്തരം: G.manu
ReplyDeletehttp://www.blogger.com/profile/17224161309021442370
സുവേച്ചീ..
ReplyDeleteഞാന്‍ ചിരിച്ചു മരിച്ചു..
അതെന്താ സുമേഷേ എനിക്ക് ബ്ലോഗ് സ്റ്റാറ്റിയിൽ താല്പര്യം ഉണ്ടായാൽ? കയ്ക്ക്യോ?
ReplyDeleteന്റമ്മച്ചീീ... സു വന്നാ?
ReplyDeleteഹഹ... പോരേ പൂരം.. ഇനി ഹരിയും കൂടി വന്നാ..
ReplyDeleteസുവേച്ചി
ReplyDelete:) . പറഞ്ഞത് നന്നായി. ഇനി ആ ചോദ്യത്തില്‍ ആരെങ്കിലും താല്പര്യം പ്രകടിപ്പിയ്ക്കാത്ത തരത്തില്‍ എഴുതിയാല്‍, ചുമ്മാ ചേച്ചിയുടെ പേരും ഗസ്സ് ചെയ്ത് ഉള്ള ചാന്‍സ് വേസ്റ്റാക്കേണ്ടി വരില്ലല്ലോ!!! :)
(ഹോ, അങ്ങനെ ഇത്തവണയും പെറ്റിയടിയ്ക്കാതെ രക്ഷപ്പെട്ടു!!)
വല്യമ്മായി പറഞ്ഞത് ഒരു പോയിന്റ് ആണ്.
ReplyDeleteചിത്രവിശേഷത്തില്‍ ഹരീ പതിനാലു പ്രാവശ്യം ചെയ്യുവാനില്ല എന്നു പറഞ്ഞിട്ടുണ്ട്. അതു കൂടാതെ പല കമന്റുകളിലും അങ്ങിനെ പറഞ്ഞിട്ടുണ്ട്.
ആ പോയിന്റ് വെച്ച് കിട്ടിയാ രണ്ട് പോയിന്റ്
ഉത്തരം : Haree | ഹരീ
http://www.blogger.com/profile/08860330007453208252
My answer: sanathanan
ReplyDeletehttp://www.blogger.com/profile/03053664695307254071
( oru thekkan Saili ...haree aavaam, ennalum oru cheychinu kiTakkatte)
എല്ലാരും പല ഉത്തരങ്ങള്‍ പറഞ്ഞു അതില്‍ എനിക്കും ചെറുതായി തോന്നുന്നത് ഹരീ തന്നെയാ. എനക്ക് വയ്യ ട്രക്കാന്‍ അപ്പൊ എന്റെ ഉത്തരം :
ReplyDeleteHaree | ഹരീ
http://www.blogger.com/profile/08860330007453208252
സു അല്ല എന്നു എനിക്ക് തോന്നുന്ന കാരണങ്ങൾ കൂടി പറയട്ടെ.
ReplyDeleteമതത്തേയും ആരാധനാലയത്തേയും പ്രത്യേകിച്ച് ദൈവത്തെയുംകുറിച്ചുള്ള കാഴ്ചപ്പാടുകൾ സൂവിന്റെ ദൈവത്തെ കുറിച്ച് രണ്ടു പോസ്റ്റുകൾ ഞാൻ വായിച്ചതുമായി യോജിക്കുന്നില്ല.
പക്ഷേ ഹരീയുടെ കാഴ്ചപ്പാട് എനിക്ക് അറിഞ്ഞും കൂടാ. അതുകൊണ്ടാണ് ഇത് ഗാംബ്ലിങ്ങാണെന്നു പറഞ്ഞത്.
പക്ഷേ ഇപ്പോ വീണ്ടും വായിക്കുമ്പോ എനിക്ക് ഹരീ എന്നതു തന്നെയാ ശരിയുത്തരം എന്ന തോന്നൽ ശക്തമായി.
ReplyDeleteയൂണിക്കോഡാക്കുന്നതിനു കാശു വാങ്ങും എന്നുള്ളത്.
എപ്പോഴോ എവിടെയോ സർവ്വീസിനു കാശു വാങ്ങുന്ന കാര്യം ഹരീ എഴുതിയതു വായിച്ചതു പോലെ തോന്നുന്നു.
ഹ ഹ
എന്തായാലും സുവും എത്തി.
പിന്നെ അഭീ, ജോലി പാഷനായി കരുതുന്ന ഒരാളുടെ ഉത്തരമാവാം അത്.
എന്റെ ഉത്തരം: മയൂര
ReplyDeletehttp://www.blogger.com/profile/05489746641200403873
എന്റെ ഉത്തരം :....:-? ഞാന്‍ എന്തുത്തരം പറയും !!!!
ReplyDeleteഎന്റെ ഉത്തരം : Haree | ഹരീ
http://www.blogger.com/profile/08860330007453208252
(ചുമ്മാ, എല്ലാരും പറയണതോണ്‍ടാണ് )
:( :( :( :( :( സ്വാറി ട്ടാ :D
പ്രിയേം ബന്നാ?
ReplyDeleteവന്നു സുല്ലേ, വന്നു :)
ReplyDeleteസുല്ലേ, ആ തോളൊന്ന് കാട്ടിക്കേ.. എനിക്കൊന്നു ചായണം.. :(
ReplyDeleteഅഗ്രജന്‍ അടിച്ചോണ്ട് പോവ്വോ..?
ഹഹഹഹഹ്ഹഹഹഹഹഹഹ.....
ReplyDeleteസുല്ല് ഇന്ന് തന്നെ കൊട്ട കാലിയാക്കോ?
അടുത്ത ഓപ്ഷന്‍ പോരട്ടെ!!!!
ങ്ഹെ മയൂര :) അതും ഒരു ചാന്‍സ് ഉണ്ടല്ലേ? ഇന്നു പിറന്നാളായിട്ട് അഗ്രജന്‍ മാഷ് പന്ത്രണ്ട് പോയിന്റ് കൊണ്ട്പോവ്യോ?
ReplyDeleteസു-വും കമന്റിയല്ലോ. ഞാന്‍ ഹാപ്പി... ബു ഹ ഹ.
ReplyDeleteപിന്നെ സുമേഷ് മൂണേ, വെരി പുവര്‍ കണ്ടുപിടുത്തം. സു വിന് എന്താ അങ്ങിനെ പറയാന്‍ പാടില്ലേ?
പേര്‍സണലായി ഇവന്മാരെയൊന്നും അറിയില്ലേലും, കൈപ്പള്ളി ഉണ്ടാക്കിയ ആ സോഫ്റ്റ്വേര്‍ ടെസ്റ്റിങ്ങ് വേളയില്‍ ‘ഡ്രൈ റണ്‍’ ചെയ്ത് ഞാന്‍ ഒരോ കാര്യങ്ങള്‍ ഏസ് എ യൂസര്‍, ടെസ്റ്റ് ചെയ്ത് പറയാറുണ്ട് കൈപ്പള്ളിയോട്.
ആ വേളയില്‍, എന്റെ ഓര്‍മ്മ ശരിയാണേല്‍ ബൂലോകത്ത് ഏറ്റവും കൂടുതല്‍ കമന്റ്സ് ഇട്ട ആളുകളുടെ പേരു ഫില്‍ട്ടര്‍ ചെയ്തപ്പോ സു വിന്റെ പേര് ആയിരുന്നു ടോപ്പില്‍ (ടോപ്പ് 5 ല്‍). പക്ഷെ പിന്നീട് ഒരു മാസം കഴിഞ്ഞപ്പോ സോഫ്റ്റ്വേര്‍ന്ന് സുവിനെ റെയ്ഞ്ചില്‍ കിട്ടുന്നുണ്ടായിരുന്നില്ല.. ‘ഫുള്‍ ഫീഡ്‘ മാറ്റി അല്ലേ? :) എന്തായാലും സ്റ്റാറ്റിസ്റ്റിക്സ് ഒക്കെ നോക്കിയാല്‍ സു ചില കാറ്റഗറിയില്‍ ടോപ്പിലായിരുന്നു ആ സോഫ്റ്റ്വേറില്‍.. സോ, താല്പര്യം ഇല്ലാതിരിക്കും എന്ന് പറഞ്ഞതിനോട് യോജിക്കുന്നില്ല...
ഓ.. ഇന്ന് അഗജന്റെ പിറന്നാളാണോ.. എങ്കില്‍ അഗ്രജനും സുല്ലിനും കരീം മാഷിനും ഓരോ ഹാപ്പി ബര്‍ത്ത് ഡേ ആശംസകള്‍
ReplyDeleteകുട്ടികളേ.. എല്ലാരും ഹാപ്പിബര്‍ത്ത്ഡേ പാടൂ.. :-)
ഇന്നു ഏപ്രിൽ ഒന്നാണോ അപ്പൂ?
ReplyDeleteഅയ്യൊ ഇന്നും സുല്ലിന്റെം കരിംമാഷിന്റെം കൂടെ ബെര്‍ത്ത്ഡേ ആണൊ? ഈശ്വരാ.....
ReplyDeleteഅതുല്യെച്ചി അഗ്രജന്മാഷ്, സുല്ല്, കരിംമാഷ്
ഈ മാര്‍ച്ച് ഇരുപത്തിനാല് ഇത്രെം ഭീകരദിനം ആയിരുന്നോ?
ഹാപ്പി ബെര്‍ത്ത്ഡെ 'ഫോര്‍' യൂ
അല്ല പ്രിയ,സുല്ലും കരീം മാഷും മറ്റൊരു 'ഭീകരനും' ജനിച്ചത് മെയ് ഒന്നിനാ
ReplyDeleteഅതുല്യെച്ചി, സുല്ല്, കരിംമാഷ്... കറ്ത്താവേ... !!!
ReplyDeleteഈ ഡേറ്റോഫ് ബറ്ത്ത് മാറ്റാന് ഏതു ഗസറ്റിലാ പരസ്യം ചെയ്യേണ്ടേ :)
നന്ദി അമ്മായീ. പണ്ട് ഞാന്‍ ഈ മൂവരെ ആശംസിച്ചൊരു പോസ്റ്റിട്ടതിന്റെ ഹാങ്ങോവറായിപ്പോയതാണേ.. ക്ഷമിച്ചേരെ :-)
ReplyDeleteഏപ്രിൽ ഒന്നിലേക്ക് മാറ്റിക്കോളൂ അഗ്രജാ
ReplyDeleteഇവിടെ പരസ്യം ചെയ്താൽ മതി.
വല്യമ്മായി... ആ ഭീകരനൊരു ക്ലൂ തരൂ...
ReplyDelete1- ആളൊരു ബ്ലോഗറാണോ...
2- കവിയുമായി ആ ഭീകരന് ബന്ധമുണ്ടോ
ഇതിലേതെങ്കിലും ക്ലൂ ആയി പരിഗണിക്കാമോ...
സോറി ആഷേ, ആഷേടേ ബറ്ത്ത് ഡേറ്റ് തന്നെ തിരഞ്ഞെടുക്കാന് എനിക്കൊട്ടും താത്പര്യമില്ല... സോറീ...ട്ടോ...
ReplyDeleteചുമ്മാ വടി കൊടുത്തടി വാങ്ങി. :(
ReplyDeleteഎല്ലാ ബര്‍ത്ത് ഡേ ബോയ്സിനും ആശംസകള്‍...
ReplyDeleteഅഗ്രജന്റെ മാതാപിതാക്കള്‍ക്ക് പ്രത്യേക ആശംസകള്‍...!!
ഏയ്.. ഒന്നൂല്ല. എന്താന്ന് ചോദിച്ചാല്‍ റീസണ്‍ ഞാന്‍ അവരുടെ മുപ്പത്തി ഏഴാം വിവാഹവാര്‍ഷികത്തില്‍ വിശദമായി എഴുതിയിട്ടുണ്ട്. ഇവിടെ നോക്കിയാല്‍ മതി! :)
(അഗ്രൂ .. തല്ലരുത്.. ബ്ലീീീീസ്.... എന്നെക്കൊണ്ട് ഇത്രയൊക്കെയല്ലേ ചെയ്യാന്‍ പറ്റൂ...) :)
ഹോ... ഇതിനൊക്കെ ഇങ്ങിനെ ദുഃഖിച്ചാലോ ആഷേ... ആളോള് വിചാരിക്കും ആദ്യായിട്ടാ ഇതൊക്കേന്ന് :)
ReplyDeleteജഗ് ഉജ്ജിയാരാ ഛായേ,
ReplyDeleteമന്‍ കാ അന്ധേരാ ജായേ
കിരണോം കി റാനി ഗായേ
ജാഗോ, ഹേ കൈപ്പൂ പ്യാരേ - 2
കമന്റില്‍ ലിങ്ക് കൊടുത്ത അഭിലാഷ് ഇതാ, വിനയകുനീതനായി പെറ്റി ഏറ്റുവാങ്ങുന്നു!!!
ReplyDeleteനീ പേടിക്കണ്ട്ര അഭീ... ഞാന് തരാം നിനക്ക് 2 പോയന്റ് :)
ReplyDeleteഅയ്യേ, അഗ്രജാ ഞാന്‍ പറഞ്ഞത് ഗോമ്പറ്റീഷനിലെ പോയിന്റാ ട്ടാ...
ReplyDeleteഒന്ന് പോ ഹേ...
ReplyDeleteപോയിന്റ് ആര്‍ക്ക് വേണം? വീ നീഡ് എന്റര്‍ടൈന്മന്റ്.. :)
പിന്നെ, പറഞ്ഞോണ്ട് പറയുവാ, ആദ്യം പോയി section 4.1/4.7 മരിയാദിക്ക് വായിക്കൂ. ഇന്ന് ഇത്രയും പേരുടെ ബര്‍ത്ത് ഡേ ആയതു കൊണ്ട് അതിന് പ്രസക്തി ഉണ്ട്. പിന്നെ, അത് എന്റെ ബ്ലോഗിലേക്കുള്ള ലിങ്ക് അല്ല. മാത്രമല്ല, അലമുണ്ടാക്കുകയുമല്ല ലക്ഷ്യം.. അണ്ടര്‍സ്റ്റാന്റ്?
മാന്യമഹാ കമന്റര്‍മാരേ..
ReplyDeleteനിങ്ങളിങ്ങനെ ഓഫടിച്ചും പെറ്റിയടിച്ചും കൊണ്ടിരുന്നാല്‍ മതിയോ.. കൈപ്പള്ളിയുടെ ഒരു ഗുളു പോലും കാണുന്നില്ലല്ലോ..
ഇത്രെം പേരുടെ ബര്‍ത് ഡേ ആയാല്‍ നിയമമൊന്നും നോക്കേണ്ടെന്ന് ഏത് നിയമത്തിലാ എഴുതി വച്ചേക്കണേ ആവോ?
ReplyDeleteഅതൊക്കെ അഞ്ചല്‍കാരനു മനസ്സിലാവില്ല മാനേ.. 4 പേരു ഉത്തരം പറഞ്ഞിട്ടും കൈപ്പള്ളി ക്ലു കൊടുത്തതിന്റെ പേരില്‍ ബോണസ് പോയിന്റ് കിട്ടിയത് തിരിച്ചു വാങ്ങാന്‍ പറഞ്ഞിട്ടും നിയമമില്ലെന്ന് പറഞ്ഞ് ഉരുണ്ട് കളിച്ചയാളാ.. എന്നിട്ടാ ഇപ്പോ...
:)
ആ ഹരിയും മയൂരയും സനതനനേയും മനു ജിയെയും ഒക്കെ എവിടെ എന്നു ഒന്നു ചെന്നന്യോഷിച്ചു കൂടേ നിങ്ങള്‍ക്ക്? ഒന്നുമല്ലേല്‍ ഉത്തരം മാറ്റുകയെങ്കിലും ചെയ്യാലോ. ആരുമില്ലെ ഇവിടെ അങ്ങനെ വല്ല നല്ല കാര്യങ്ങള്‍ ചെയ്യാന്‍?
ReplyDeleteഞാൻ മാറ്റൂല്ല. ഞാൻ ഹരീയെ സിമന്റിട്ട് ഉറപ്പിച്ചു.
ReplyDeleteഇവിടെ ഇതുവരെ ഉത്തരമായി വന്ന എല്ലാവരും ഓരോരുത്തരായി ജീവനോടെ വന്നു ചിരിച്ചു കാണിച്ചു കോണ്ടിരിക്കുന്ന ഈ നേരത്ത് ..
ReplyDeleteഗ്ഗ്ലൂ കിട്ടാതെ ഉത്തരം മാറ്റുന്ന പ്രശ്നമില്ല.
അല്ലെങ്കിലേ ഇവിടെയിപ്പം കണ്ടാല്‍ “പെറ്റി”ഗോമ്പീശന്‍ നടക്കുന്നതു പോലെയുണ്ട്
അതല്ലേ പറഞ്ഞത് പോയിന്റെനിക്ക് വേണ്ടിഷ്ടാ.. ഇതെന്നാറ്റിനാ, പുഴുങ്ങിത്തിന്നാനോ?
ReplyDeleteപിന്നേം, ചോദിച്ചോണ്ട് പറയുവാ, ഇന്ന് ബര്‍ത്ത്ഡേ ഉണ്ടെന്ന് പറയുന്ന എല്ലാവരും ‘ഗോമ്പിറ്റേഷനില്‍’ പങ്കെടുക്കുന്ന ‘കുട്ടികളാണ്’. ആ സ്ഥിതിക്ക് തീര്‍ച്ചയായും ഇമ്പോര്‍ട്ടന്‍സുണ്ട് (പ്രസക്തി)..
പിന്നെ, ഞാനും ഹരീനെ ഉറപ്പിച്ചു. അമേരിക്കേല് പുറത്തോട്ട് നോക്കിയാല്‍ പൂട്ടിയ ബാങ്കുകളല്ലാതെ തെങ്ങൊന്നും കാണൂല്ല! സൊ, മയൂരയൊന്നും അല്ല.. :)
കൈപ്പള്ളീീീീീ
ReplyDeleteഒരു കുളു വേണേ
ഇത്രയും ബ്ലാക്ക് ആന്റ് വൈറ്റായി ഒരു സ്ത്രീ രത്നം ഉത്തരം എഴുതിയ ഈ ഷീറ്റില്‍ എന്തിനാ മാരാരേ ഇനി ക്ലൂ.. ? !!
ReplyDeleteഞാന്‍ ഉത്തരം മാറ്റി..
ReplyDeleteഎന്റെ ഉത്തരം: കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി
http://www.blogger.com/profile/11705235480154075602
ഹരീയാണെന്ന് തോന്നുന്നു,
ReplyDeleteഇതുവരെ ആരും പറയാത്ത സ്ഥിതിക്ക് അഞ്ചലേ മൊത്തം പോയിന്റ് ഇങ്ങ് തന്നേക്കൂ
എന്റെ ഉത്തരം : Haree | ഹരീ
http://www.blogger.com/profile/08860330007453208252
ഹഹഹ...
ReplyDeleteദേ പുതിയൊരാള്‍!
അന്ത പളം നീതാനപ്പാ!!
ReplyDeleteഎന്റെ ഉത്തരം: ഡിങ്കന്‍
ആഷേച്ചിയുടെ ആ നമ്പര്‍ കൊള്ളായിരുന്നു....ആ ട്രാക്കിംഗ് കെണി...ശ്ശോ ഈ പെണ്ണുങ്ങളുടെ ഒരു കാര്യം എന്തൊക്കെ നമ്പരാ.... ദാണ്ടെ അതേ പോലെ വേറൊരു നമ്പര്‍ “ഇനി കഷണ്ടിയാവുമോയെന്നു പേടിക്കാണ്ട് ജീവിക്കും”-- ആരെലും മുഴുക്കഷണ്ടിയായ ഇവിടെ പേരു വരാത്ത ബാക്കി ബ്ലോഗേര്‍സിന്റെ ലിസ്റ്റിടുവോ.. ഒന്നു കാലുമാറാനാ....
ReplyDeleteഅതു ശരി അഗ്രജന്റെ 48ആമത് പിറന്നാള്‍ വരുന്നൂന്ന് പറഞ്ഞിട്ട് അതിന്നായിരുന്നോ?
ReplyDeleteഓള്‍ഡ് ഫോസില്‍, എല്ലാ ആശസംകളും:)
അപ്പൂസേ, ഗ്ലൂ മുന്‍പേ ഉത്തരം പറഞ്ഞവര്‍ക്കെല്ലാം ബോണസ് കിട്ടിക്കോട്ടെന്നു വിചാരിച്ചിട്ടാ. ഇത്രയൊക്കെയല്ലേ നമ്മക്ക് ചെയ്യാന്‍ പറ്റൂ
ReplyDeleteഅഭിലാഷേ, മയൂരയെക്കുറിച്ച് ഞാനും അതു ചിന്തിച്ചതാ.. പക്ഷേ, ഇനി നാട്ടിലെങ്ങാനും പോയി തെങ്ങീന്‍ തലപ്പും നോക്കിയിരിക്കുകയാണെങ്കിലോ..
ReplyDeleteപുതിയ പോസ്സ്റ്റുകളൊന്നും കാണാനുമില്ല..
ബ്ലോഗില്‍ നിന്നും ലേഖനങ്ങളും, ചിത്രങ്ങളും അടിച്ചു മാറ്റുന്ന അച്ചടി മാദ്ധ്യമങ്ങളെ എന്തു് ചെയ്യും?
ReplyDelete"വരങ്ങള്‍ കിടക്കുവല്ലേ... അപ്പോഴത്തെ മൂഡ് പോലെ എന്തേലും ചെയ്യാം. അങ്ങിനെയെന്തെങ്കിലും അത്ഭുതത്തിലൂടെയല്ലാതെ ഒന്നും നടക്കുമെന്നു തോന്നുന്നില്ല."
ഇങ്ങനെ പറയാന്‍ ഹരിക്കു കഴിയുമോ? കുറഞ്ഞ പക്ഷം ഒരു ലോഗോ എങ്കിലും ഉണ്ടാക്കി സമരം ചെയ്യും, അല്ലെങ്കില്‍ ബ്ലോഗിലൂടെ പ്രതിഷേധിക്കും എന്നൊക്കെയെങ്കിലും പറയില്ലേ?
ജോലി ജീവിതം തന്നെ എന്ന ഗ്ലൂ വച്ച് നോക്കിയാല്‍ അങ്കിളോ കെ പി സുകുമാരന്‍ ചേട്ടനോ ആകാം . പക്ഷേ “സാമ്പത്തികകാര്യങ്ങളില്‍ പിന്നിലാണ്“ എന്നതങ്ങട് ചേര്ണില്ല
ReplyDeleteഅപ്പൊള്‍ ഇതു ഹരി അല്ലാ , കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി തന്നെയാണെന്നാണോ അനില്‍ ജി പറയുന്നത്???
ReplyDeleteഎന്തുകൊണ്ട്? എന്തുകൊണ്ട്? എന്തുകൊണ്ട്?
എന്നാലും സാജാ 19 വയസ്സാ കൂട്ടിക്കളഞ്ഞത്... :)
ReplyDeleteആദ്യത്തെ ഉത്തരവും അഞ്ചരക്കണ്ടിയും ഒരിക്കലും യോജിക്കില്ല
ReplyDeleteഊഹിക്കാന്‍ കാശ് വേണ്ടല്ലോ.. ഹരി അല്ല എന്നല്ലേ ഞാന്‍ പറഞ്ഞുള്ളൂ...
ReplyDeleteസുകുമാരന്‍ ചേട്ടന്‍ ആണെന്ന് എനിക്ക് ഉറപ്പൊന്നുമില്ല... ഉണ്ടെങ്കിലും ആഷ പറഞ്ഞ പോലെ മല്‍സരം കഴിഞ്ഞേ പറയൂ... :) :)
എന്റെ മാരാര്‍ജി, ഈ സുകുമാരന്‍ അഞ്ചരക്കണ്ടി ബ്ലോഗില്‍ ഒന്നു ചിരിച്ചു കണ്ടിട്ടുണ്ടോ?
ReplyDeleteഇതെന്തോരം സ്മൈലികളാ പുട്ടിനു തേങ്ങാകണക്കിന്!
അതുകൊണ്ട് ഇതുറപ്പിച്ചു, ഇത് ഹരീ തന്നെ
ഞാന്‍ പറഞ്ഞതിനു മുമ്പ് ആരോ ഒരാള്‍ പറഞ്ഞുവെന്ന് തോന്നുന്നു ശരി ഉത്തരം അതുകൊണ്ട് എട്ടോ പത്തോ പോയിന്റ് മതി നമുക്ക് അത്ര വല്യ അത്യാഗ്രഹം ഇല്ല:)
പിന്നെ ഞാനും അഭിലാഷും ഒരു ടീമാ... പോയിന്റ് ഒരു പ്രശ്നമല്ല.....
ReplyDeleteപിന്നെ ... കൂടുതല്‍ കൂടുതല്‍ ആളുകളെ രംഗത്തു കൊണ്ടുവരാം...
ആ സാമ്പത്തിക ശാസ്ത്രത്തിന്റെ ഉത്തരം കൊണ്ടാണ് അങ്കിളിനെ ഒഴിവാക്കിയത്...
ചുവന്ന മണ്ണൂം, ഇലസ്ക്റ്റ്രിക് പോസ്റ്റും ഒക്കെ ബാംഗ്ലൂരും കാണുമല്ലോ...
വല്യമ്മായി.. രണ്ടാമത്തെ ഉത്തരത്തിന്റെ വിശദീകരണം നോക്കൂ...
48-19 = 29--- ഇതൊരുമാതിരി ‘കുട്ടേട്ടന്‍‘ സിനിമയില്‍ മമ്മൂട്ടി പറഞ്ഞതു പോലാണല്ലോ അഗ്രൂ... എന്നാല്‍ ശരി അഭീ ആ കാലൊന്ന് നീട്ടിക്കൊടുത്തേ.. പാവം ഗുരുകാരണവന്മാരുടെ ഒക്കെ കാലുതൊട്ട് വന്ദിച്ച് അടുത്ത ഉത്തരം പറഞ്ഞേ ശരിയാവുവോന്ന് നോക്കട്ടെ...
ReplyDeleteഒന്നാം സ്കാന്‍: രണ്ടു വഴികള്‍, പരസ്പരം കൂട്ടിമുട്ടാതെ... തിരക്കുകള്‍... മതില്‍, മരച്ചില്ലകള്‍, ചുവന്ന മണ്ണ്, കല്ലു പടവുകള്‍... രണ്ടാം സ്കാന്‍: ഇലക്ട്രിക്ക് പോസ്റ്റുകള്‍, അവയെ ബന്ധിപ്പിച്ച് ലൈന്‍ കമ്പികള്‍... ഉണങ്ങിവീണ ഓലകള്‍...
ReplyDeleteഈ ഉത്തരങ്ങൾ ഇത്ര നേരം എവിടെയായിരുന്നു...
അതുശരി, ഈ ചാത്തന്റെ ഒരു കാര്യം ഞാന്‍ 48-19 കൂട്ടാന്‍ വേണ്ടി കാല്‍സി തുറന്നു വന്നപ്പോഴേക്കും ആന്‍സെര്‍ പറഞ്ഞോ?
ReplyDeleteഅഗ്രജാ ഫീലായെങ്കി സോറി ഇനി ചാറ്റില്‍ പറയുന്ന സത്യസന്ധമായ കാര്യങ്ങള്‍ ബ്ലോഗില്‍ പറയില്ല:)
വല്ല്യമ്മായി പറഞ്ഞത് ശരിയാണ് . കെ പി എസ് ഒരു പ്രഖ്യാപിത യുക്തിവാദിയാണ്.
ReplyDeleteഅങ്കിളാണെങ്കില്‍ സാമ്പത്തിക കാര്യങ്ങളില്‍ പിന്നിലല്ല.
“അന്യഗ്രഹ ജീവികള്‍ക്ക് സ്വന്തം ബ്ലോഗ് അഡ്രസ്സ് കൊടുക്കും” എന്ന ഉത്തരം നോക്കൂ. കേരളാ ഫാര്‍മര്‍ ആകാനും സാദ്ധ്യതയില്ലേ? :-)
അഹം ബ്രഹ്മാസ്മി എന്ന തത്വത്തില്‍ വിശ്വസിക്കുന്ന, നാട്ടിലുള്ള, സ്മൈലി ഇടുന്ന, സാമൂഹിക പ്രതിബദ്ധതയുള്ള, ഇത്തിരി പ്രായമായ , ജോലിയില്ലാത്ത അടുത്തയാളെ തപ്പി ഞാനിറങ്ങട്ടെ... ഒരാള്‍ കൂടി മനസ്സിലുണ്ട്...
ReplyDeleteഅനിലെന്താ അശ്വമേധത്തിലാണോ :)
ReplyDeleteഅനില്‍ശ്രീ , പോയി വരൂ, മംഗളാനി ഭവന്തു!!
ReplyDeleteഅതെ അതെ മംഗളാനിയത്തി ഭവന്തു !
ReplyDeleteഇതിലിപ്പോള്‍ അശ്വമേധം നടത്തേണ്ടി വരും.. പ്രദീപിന്റെ നമ്പറൂണ്ടോ?
ReplyDeleteകൈപ്പള്ളീ... ഇത്രേ ദിവസം ഞങ്ങളോട് ചോദിച്ച ചോദ്യം തിരിച്ച് ചോദിക്കുന്നു... പറയൂ... ഇതാരുടെ ഉത്തരങ്ങൾ...!
ReplyDeleteമാരാരേ... കേരളാ ഫാര്‍മറായിരുന്നെങ്കില്‍ ഇരുപത് വര്‍ഷം പുറകോട്ട് പോയാല്‍.. എന്ന ചോദ്യത്തിന് " അഞ്ചേക്കര്‍ റബ്ബര്‍ കൂടി വയ്ക്കും" എന്നാകില്ലേ ഉത്തരം? അതാ ഒഴിവാക്കിയത്... :)
ReplyDeleteങേ.. ഇവിടെ ഇനീം ഒന്നും ആയില്ലേ?
ReplyDeleteഎന്നാല്‍ ഇനിഞാന്‍ നോര്‍മ്മല്‍ സ്റ്റേജീന്ന്.. ഇനിയല്പം സീരിയസ്സാവട്ടെ.
ഇതെഴുതിയത് ആരായാലും അയാളോട്:
താങ്കള്‍ പറഞ്ഞ ചില പോയിന്‍സ് ജീവിതത്തില്‍ പ്രായോഗികമാക്കിയത് തന്നെയാണോ? അങ്ങിനെയാണെങ്കില്‍ താങ്കള്‍ തന്നെയായിരിക്കും ഏറ്റവും മനസ്സമാധാനത്തോടെ ജീവിക്കുന്ന വ്യക്തി. അത് തന്നെയാണ് നാം നമുക്ക് ഒരു സോളിഡ് മൈന്റ് ഉണ്ടാക്കാന്‍ ചെയ്യേണ്ടത്..
താങ്കള്‍ പറഞ്ഞപോലെ: “പൊതുവേ, അമിതമായി സന്തോഷിക്കുകയോ വല്ലാതെ ദുഃഖിക്കുകയോ ചെയ്യാറില്ല. അമിതമായ സന്തോഷം ഒരു കാര്യത്തിലും തോന്നാറില്ല.“
ഇതിന് സാംഖ്യയോയത്തില്‍ പറയുന്ന തത്വങ്ങളുമായി ബന്ധമുണ്ട്.
“ദുഃഖേഷു അനുദ്വിഗ്ന മനാഃ
സുഖേഷു വിഗതസ്‌പൃഹഃ“
ഒരു സ്ഥിതപ്രജ്ഞന് വേണ്ട യോഗ്യതകളാണ് താങ്കള്‍ ഈ പറഞ്ഞത്.
അതില്‍, “പിന്നെയും കൂടുതല്‍ ബാധിക്കുന്നത് ദുഃഖമാണ്..” അതും കൂടി തരണം ചെയ്യാന്‍ താങ്കള്‍ ചെയ്യേണ്ടത്:
“വീത-രാഗ-ഭയ- ക്രോധഃ“
ങും! അത്രയേ എനിക്കും പിന്നെ കൃഷ്ണേട്ടനും പറയാനുള്ളൂ....
ഇനി ബാക്ക് റ്റു നോര്‍മ്മല്‍ സ്റ്റേജ്... ഹോയ് ഹോയ്... :)
ഈ അഭിലാഷിപ്പൊഴെന്നതാ പറഞ്ഞത്? സീരിയസാ?
ReplyDeleteഅഭിലാഷേ നീ ഉത്തരത്തിനടുത്തെത്തി.. ആലോചിക്കൂ... ഒരാളുടെ പ്രായം മാത്രമാണ് എന്നെ ആ ഉത്തരത്തില്‍ നിന്ന് അകറ്റുന്നത്...
ReplyDeleteഎന്റെ ഉത്തരം : ഞാന്‍
ReplyDeletehttp://www.blogger.com/profile/13773406233077467815
അയ്യോ അനില്‍ശ്രീ.. ഇത് ഓഫ് ടോപ്പിക്കാണേ.. ഉത്തരവുമായി ബന്ധമൊന്നുമില്ല..
ReplyDeleteപിന്നെ, ങാ.. സീരിയസ്സായി പറഞ്ഞതാ പ്രിയേ, നമുക്ക് ഒന്നിനോടും ഓവര്‍ അച്ചാച്ച്മെന്റ് പാടില്ല. സന്തോഷം ഉണ്ടായാല്‍ നാം ഓവര്‍ എക്സൈറ്റഡ് ആകരുത്, ദുഖം ഉണ്ടായാല്‍ നാം ഓവര്‍ ഡിപ്രസ്സ് ആകരുത്. പിന്നെ എഴുതിയ ആള്‍ പറഞ്ഞപോലെ ദുഖമാണ് കൂടുതല്‍ വരുന്നത് എങ്കില്‍ സ്നേഹം, ഭയം, ക്രോധം എന്നിവയും ഓവറാക്കണ്ട എന്ന് മാത്രം. അതായത് ഒരു സ്റ്റഡിമൈന്റ് ഉള്ള യോഗിയെപ്പോലെ ആയാലേ നമുക്ക് മനസ്സമാധാനം ഉണ്ടാവൂന്ന്.. ഞാന്‍ പറഞ്ഞതല്ല. പണ്ട് കൃഷ്ണേട്ടന്‍ പറഞ്ഞത്.. ശ്രീ.കൃഷ്ണേട്ടന്‍. (അല്ലതെ ചായക്കടക്കാരന്‍ കൃഷ്ണേട്ടനല്ലേ..) :)
ഉത്തരങ്ങള്‍ ഇങ്ങനെ കിടക്കുവല്ലേ അല്ലേ അനില്‍ശ്രീ?
ReplyDeleteഎന്റെ സ്വന്തം പേരല്ല പറഞ്ഞത് .... "ഞാന്‍" എന്ന ബ്ലോഗ്ഗര്‍...
ReplyDeleteപെറ്റി നമ്പര്‍ രണ്ട് ... പോയാല്‍ പോകട്ടെ.... കിട്ടാന്‍ നമുക്ക് എത്രയാ കിടക്കുന്നെ.....
എന്റെ ഉത്തരം : ബഹുവ്രീഹി
ReplyDelete(വിശദീകരണം പിന്നെ പറയാം)
ചുമ്മാ കിടക്കട്ടെ
പുള്ളിക്കങ്ങനെ പലതും പറയാം. കാര്‍ന്നോന്മാരിഷ്ടം പോലെ സമ്പാദിച്ചിരുന്നത് കൊണ്ട് അദ്ദ്യെം റിസഷന്‍ കാലത്തെ ജീവിതം ഒന്നും ജീവിച്ചിട്ടില്ലല്ലോ.
ReplyDeleteപിന്നെ നല്ലത് വരുമ്പൊള്‍ മനസ്സ് തുറന്ന് സന്തൊഷിക്കുകയും കഷ്ടപ്പാട് വരുമ്പോള്‍ (അല്പസ്വല്പം/നന്നായി തന്നെ ശുഭാപ്തിയോടെ) സങ്കടപ്പെടുകയും ചെയ്തില്ലേല്‍ ' എന്തിനു ജീവിതപലഹാരം ?'
തഥാഗതന്‍ ജി ,ബഹുവ്രീഹി ആവാന്‍ കാരണം കൂടെ പറയാന്‍ കനിവുണ്ടാവണം. ഞങ്ങല്‍ക്കും ചുമ്മാ തഥാ വഴിക്കു ഗമിക്കാലോ?
ReplyDeleteഅനിലേ..
ReplyDeleteആ സംസ്കൃത വിദ്വാന്റെ തലയില്‍ ഒരു കൊട്ടു കൊടുത്തേ..അവന്റെ ഒരു നട്ട് ഇളകിയെന്നാ തോന്നുന്നെ.
കൊട്ടില്‍ ശരിയായില്ലെങ്കില്‍ പോരെ അടുത്ത നടപടികള്‍!!:)
I agree with Abhilash
ReplyDeleteപിടികിട്ടാത്തത് ഒന്നേയുള്ളൂ.
ReplyDeleteഎന്തിനാ സു വന്ന് ഒരു പെറ്റി വാങ്ങിപ്പോയതെന്ന്.
വല്യമ്മായി... അത് അഭിലാഷ് പറഞ്ഞതൊന്നുമല്ല...(ലവനാര് ഇതൊക്കെ പറയാന്‍?..) അത് കൃഷ്ണേട്ടന്‍ പറഞ്ഞതാണെന്ന് അഭിലാഷ് പറഞ്ഞല്ലോ...
ReplyDeleteഉത്തരം മാറ്റുന്നു. പെറ്റി വെറും പെറ്റി.
ReplyDeleteഉത്തരം : ഞാന്‍
പ്രൊഫൈല്‍ : http://www.blogger.com/profile/13773406233077467815
ബ്ലോഗ് : http://njaan.in/malayalam/
ഉത്തരം ഒന്നും കിട്ടിയില്ല. ഇതു് അഭിലാഷിന്റെ മാറ്റങ്ങള്‍ ട്രാക് ചെയ്യാനിടുന്ന കമന്റാണേ. മത്സരങ്ങളുടെ സമ്മര്‍ദ്ദം ഒരാളുടെ മാനസിക നിലയെ എങ്ങനെ ബാധിക്കുന്നു എന്നു പഠിക്കാന്‍.
ReplyDeleteഎങ്ങനിരുന്ന പയ്യനാ!
പറ്റി ഒഴിവാക്കാന്‍:
എന്റെ ഉത്തരം
വിശാലമനസ്ക്കന്‍:
http://www.blogger.com/profile/15443442164239934434
ആഷയെപ്പോലെയല്ല, കാരണങ്ങള്‍ അപ്പപ്പൊ പറയും.
1)“ഞാനൊരു വിശാലമനസ്കനായതുകൊണ്ട് 2 ഞെക്കുന്നു. :-)”
2)“Pierce Brosnan - പ്രത്യേകിച്ചൊന്നും ഞാനായിട്ട് ചോദിക്കില്ല. 2. വിശാലമനസ്കന്‍ - Pierce-നോട് ചോദ്യം ചോദിക്കുന്നത് വിശാലനായിരിക്കും”
ശരി ഉത്തരം: Haree | ഹരീ
ReplyDelete08860330007453208252
തൃശ്ശൂര്‍സംസാരഭാഷ ഒഴിവാക്കിയതിന് വിശാലനു പെറ്റി കൊടുക്കും എന്നാല്‍. :-)
ReplyDeleteഅടിച്ചു മോനേ 4 മാര്‍ക്ക്!! ജിങ്ക് ജക്കാ..
ReplyDeleteഉത്തരമായി Haree | ഹരീ യുടെ പേരും അതിന്റടിയില്‍ അയാളുടെ റേഷന്‍കാര്‍ഡ് നമ്പറും പ്രഖ്യാപിച്ച കൈപ്പള്ളിക്ക് വീണ്ടും അഭിവാദ്യങ്ങള്‍..
:)
ഗാംബ്ലിംഗ് ജയിക്കട്ടെ... :(
ReplyDeleteഎന്നാലും എന്റെ ഹരീ.. ജ്വാലി പോയി അല്ലേ.. ?
ഇന്ന് ബർത്ത് ഡേ ഒള്ളവരെല്ലാം ഒന്നു നെരന്ന് നിന്നേ...
ReplyDeleteഎന്റെ മാർക്ക് ഞാൻ നിങ്ങക്കെല്ലാവർക്കും വീതിച്ചുതരുവാ...
ഛേ..അഗ്രജാ, ഒന്നടങ്ങി നിക്ക്! ങ്ങക്ക് ഒരു മാർക്ക് കൂടുതല് തരാം.
ബർത്ത്ഡേ ഉള്ളവർക്കെല്ലാം ഹാപ്പി ബെർത്ത്ഡേ.
കഴിഞ്ഞ മത്സരത്തിലെ എന്റെ ബോണസ് പോയിന്റ് കുറച്ചിട്ടില്ലല്ലോ. അതു കുറച്ച് ഈ മാർക്ക് കൂട്ടിയേക്കേയ്.
ReplyDeleteഎന്റെ മാർക്കൊന്നും കൊറയ്ക്കരുത്.കലാപം ഉണ്ടാകും.കലാപം. ഞാൻ ബെർത്ത്ഡേ സമ്മാനമായി ഓഫർ ചെയ്തുപോയതാണ്.
ReplyDeleteഅഗ്രജന് ഒരു മാർക്ക് കൂടുതൽ കൊടുക്കേണ്ടതാ.
വായ് വിട്ട വാക്കും കൈ വിട്ട കല്ലും തിരിച്ചെടുക്കാൻ പറ്റുകേലന്നാ പ്രണാമം!
നിങ്ങളുടെ തൊഴില്‍ മേഖല ഏത് ഗണത്തില്‍ പെടും.
ReplyDelete1. ഉല്പാതനം
2. കച്ചവടം
3. ജന സേവനം
4. വിനിമയം
5. വിദ്യാഭ്യാസം
ജോലിയില്ല, ജീവിതമേയുള്ളൂ!
ഹരി ഇങ്ങനെ ഒരുത്തരം കൊടുത്തത് എന്തു കൊണ്ടാണെന്ന് ഒന്നു വിശദീകരിയ്ക്കാമോ?
ബ്ലൊഗ് profile ഉള്ള ഉത്തരങ്ങൾ മാത്രമെ scoringനായി പരിഗണിക്കു.
ReplyDeleteഅടുത്തമത്സരം: UAE 14:00
ഈ ഉത്തരങ്ങളില്‍ ഞാന്‍ ഹരിയോട് പ്രതിഷേധിക്കുന്നു... യാഹൂ സമരമൊക്കെ വിജയമായിരുന്നു എന്ന് വിളിച്ചു പരഞ്ഞു നടക്കുന്ന ബൂലോകത്തിന്റെ മുഖത്ത് ഒരു അടിയല്ലേ "ഒന്നും നടക്കില്ല" എന്നുള്ള ഹരിയുടെ ആ ഉത്തരം. പ്രത്യേകിച്ച് താങ്കളും ആ സമരത്തിന്റെ ഭാഗമായിരുന്നു എന്നുള്ളത് കൊണ്ട്...
ReplyDeleteഹരിയെ ഒഴിവാക്കാനുള്ള കാരണം ഞാന്‍ മുമ്പേ പറഞ്ഞിരുന്നല്ലോ...
ഇല്ല. ഞാന്‍ ഏതായാലും പ്രതിഷേധിക്കുന്നില്ല. പ്രതിഷേധമൊക്കെ പണ്ടേ അറിയിച്ചതാ..
ReplyDelete“ഒന്നും നടക്കില്ല“ എന്ന് പറഞ്ഞത് ഹരീയുടെ കേസിലായിരിക്കും. അങ്ങിനെയാണെങ്കില്‍ അതിന് ഹരി തന്നെയാണ് ഉത്തരവാദി എന്ന് പണ്ടേ കാര്യകാണണ സഹിതം ഇവിടെ ഞാന്‍ പറഞ്ഞിരുന്നു അനിലേ...
Happy Happy b'day to all b'day babies.
ReplyDeleteകുറച്ചു നാരങ്ങ മിഠായി എല്ലാവര്‍ക്കുമയി അയച്ചിട്ടുണ്ട്.
എനിച്ച് മഞ്ഞ വേണം, എനിച്ച് ചുമപ്പ് വേണം, എനിച്ച് പച്ച വേണംന്നൊക്കെ പറഞ്ഞ് തല്ലു കൂടാതെ തിന്നണംട്ടോ.
ഇതില് പെറ്റി കൂട്ടി കൂട്ടി അഞ്ചലിന്റെ തല പെരുക്കും!
ReplyDeleteathu shari innu sullinTeyum , karimmashintEyum athulyEchiyuTEm B'Day aayirunnO?
ReplyDeleteellaarkkum aashamsakaL:)
(njaan aashEDem agruvintEm comments aayirunu kaNtath)
ഈ അഞ്ചല്‍ക്കാരനിപ്പോള്‍ പോയിന്റ് നില നോക്കുന്ന ആളായോ? ശ്ശെ. അതു വേണ്ടാരുന്നു. അഞ്ചല്‍ക്കാരന്റെ ആ ഗമ്പ്ലീറ്റ് റോങ്ങ് അവലോകനങ്ങളും ഗമ്പ്ലീറ്റ് റോങ്ങ് ഗെസ്സിങ്ങും ഒക്കെ വായിക്കുന്നതായിരുന്നു ഇതിന്റെ ഒരു ത്രില്ലു. എന്നിട്ടു അതില്‍ പാറ പോലെ ഉറച്ചു നിക്കുന്നുതും. ആ അപ്പു ഉണ്ട് ഒരു ആശ്വാസത്തിനു, എന്നാലും പോരാ. അഞ്ചത്സ് മടങ്ങി വരൂ...പോയിന്റൊക്കെ കൈപ്പള്ളി എണ്ണട്ട്.
ReplyDeleteഎല്ലാവര്‍ക്കും നണ്ട്രി. :-) ഹൊ! നിങ്ങളെങ്ങാനും എന്നെ കണ്ടുപിടിക്കുന്നതില്‍ പരാജയപ്പെട്ടിരുന്നെങ്കില്‍ ആ കൈപ്പള്ളി എന്നെ വീണ്ടും ചീത്തപറഞ്ഞേനേ! ഇവിടെ ഇതു കൊണ്ട് പോസ്റ്റിയപാടെ പുള്ളി എനിക്കും ഒരു മെയില്‍. മുഴുവന്‍ കൃത്രിമമാണ്, ചോദ്യകര്‍ത്താവിനെ ചോദ്യം ചെയ്യുകയാണ്, ഇതു നോക്കി അര്‍ക്കും കണ്ടുപിടിക്കുവാനൊക്കില്ല... :-(
ReplyDelete• ഞാന്‍ മനഃപൂര്‍വ്വം കൃത്രിമമായ ഉത്തരം നല്‍കുവാന്‍ ശ്രമിച്ചിട്ടില്ല.
• പിന്നെ, ഞാനെഴുതുന്ന സിനിമ, കഥകളി, സാങ്കേതികം ഇവയൊന്നും എന്റെ ഇത്തരം ചിന്തകളുമായി ബന്ധപ്പെടുന്നില്ലല്ലോ, പിന്നെ ഞാനിങ്ങനെയൊക്കെയാവും എന്ന് ഒരൂഹം, അതനുസരിച്ചാവണം കൃത്രിമമായി തോന്നിയത്.
ഓരോ ഉത്തരത്തിനും എനിക്കുള്ള ന്യായീകരണങ്ങളുമായി വൈകാതെ തന്നെ ഗ്രഹണത്തിലൊരു പോസ്റ്റിടുന്നതാണ്. അപ്പോള്‍, ഇവിടെ ചോദിച്ച മറ്റ് സംശയങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കുന്നതാണ്.
> ഹൊ! സൂവേച്ചിയുമായി എനിക്കിത്രയും മനപ്പൊരുത്തമുണ്ടോ!
> ബെസ്റ്റ്, മത്സരത്തില്‍ പങ്കെടുത്ത ആളായിട്ടു കൂടി ഇടതു വശത്തെ അക്ഷരത്തെറ്റുകളാണോ എന്റേതായെടുത്തേ! എന്നിട്ട് അഞ്ചത്സാണത്രേ ഗമ്പ്ലീറ്റ് റോങ്ങ് ഗസ്സിങ്ങും, ഗമ്പ്ലീറ്റ് റോങ്ങ് അവലോകനങ്ങളും നടത്തുന്നത്! :-P
> @ അനില്‍ശ്രീ... യഹൂ! ഒരു ഓണ്‍ലൈന്‍ മാധ്യമമല്ലേ, കൈപ്പള്ളി അച്ചടി മാധ്യമമെന്ന് എടുത്ത് പറഞ്ഞിട്ടുണ്ട്. യാഹൂവിന് മാന്യതയുള്ളതുകൊണ്ട് പ്രതികരിച്ചു, തെറ്റു തിരുത്തി. ഇല്ലാത്ത ഗുഡ്‌വില്‍ എങ്ങിനെ പോവാന്‍ എന്നാണ് ഇവിടുത്തെ അച്ചടിമാധ്യമങ്ങളുടെ ചിന്ത. മാത്രവുമല്ല, അങ്ങിനെയെങ്കിലും നാലാള് ആ പ്രസിദ്ധീകരണത്തെക്കുറിച്ച് വായ്ക്കുകയും അറിയുകയും ചെയ്യുമെന്ന സൌകര്യവുമുണ്ട്! അച്ചടിമാധ്യമങ്ങളുടെ ഭാഗത്തുനിന്നും 10-ല്‍ 9 കേസുകളിലും ദൌര്‍ഭാഗ്യകരമായ നിലപാടാണുണ്ടായത്. അതാണ് അങ്ങിനെ ഉത്തരമെഴുതിയത്. തീര്‍ച്ചയായും പ്രതിഷേധിക്കും, പക്ഷെ എന്തെങ്കിലും നടക്കുമെന്ന വിശ്വാസത്തിലല്ല പ്രതിഷേധിക്കുന്നത് എന്നു മാത്രം.
കുറേപ്പേര്‍ ഇവിടെയായിരുന്നല്ലേ പിറന്നാള്‍ ആഘോഷിച്ചത്. ഹൊ! അപ്പോള്‍ എല്ലാവര്‍ക്കും ബിലേറ്റഡ് ഹാപ്പി ബര്‍ത്ത്ഡേ... പോയിന്റൊക്കെ അഞ്ചല്‍ക്കാരന്‍ കൂട്ടി കൂട്ടി ഒരു പരുവത്തിലായിക്കാണും. പാവം! :-(
എന്തായാലെന്താ ഇത്രേം ഉദ്വേഗം നിറഞ്ഞ ഒരു ഗോമ്പറ്റീഷന്‍ ഇതിനു മുന്‍പ് ഉണ്ടായിട്ടുണ്ടോ എന്നു ഞാന്‍ ചോദിച്ചു പോവുകയാണ്. മറ്റെല്ലാത്തിലും ഒരു 30-40 കമന്റാവുമ്പോഴേ ആളുടെ കാര്യത്തില്‍ ഒരു തീരുമാനമാവും. പിന്നെല്ലാവരും വന്ന് 2 പോയന്റ് വാരിക്കൊണ്ട് പോവുകേം ചെയ്യും... അതിവിടെ നടന്നില്ലല്ലോ... അഭിലാഷ് പറഞ്ഞ എന്റര്‍ടേന്മെന്റ് ശരിക്കും കിട്ടിയത് ഇതിലല്ലേ? :-P :-D
അപ്പോളെല്ലാവര്‍ക്കും ഒരിക്കല്‍ കൂടി പെരുത്ത് നണ്ട്രി. ലാല്‍ സലാം.
--
ഓ.കെ. ഹരീ..
ReplyDeleteജോലി ഇല്ല എന്ന്‍ പറഞ്ഞതും നേരു തന്നെയോ?
ആ കാരണം കൊണ്ടാണ് പ്രായമായ രണ്ടുപേരെ ആദ്യം തപ്പിപ്പിടിച്ചത്..
മത്സര ഫലം:
ReplyDelete1. ജോഷി : 12
2. ആഷ | Asha : 8
3. വല്യമ്മായി : 6
4. സുൽ | Sul : 4
5. അഭിലാഷങ്ങള്‍ : 2
6. Siju | സിജു : 2
7. പുള്ളി പുലി : 2
8. പ്രിയ : 2
9. കുട്ടിച്ചാത്തന്‍ : 2
10. സാജന്‍| SAJAN : 2
പെനാലിറ്റി:
1. അഗ്രജന്‍ : -2
2. അനില്‍ : -2
3. വല്യമ്മായി : -2
4. ജോഷി : -2
5. സുല്‍ : -2
6. അനില്‍ശ്രീ : 4
അഭിനന്ദനങ്ങള്‍!
മുപ്പത് മത്സരങ്ങളില്‍ നിന്നായി നൂറ് പോയിന്റുകള്‍ തികച്ച ആഷയ്ക്ക് അഭിനന്ദനത്തിന്റെ പൂച്ചണ്ടുകള്‍...
ReplyDeleteആഷയ്ക്ക് അഭിനന്ദനങ്ങള്‍!
ReplyDeleteആഹാ ഇവിടെനിക്ക് അഭിനന്ദനങ്ങൾ ഒക്കെ ഉണ്ടായിരുന്നോ.
ReplyDeleteതാങ്ക്യൂ താങ്ക്യൂ :)
എന്തായാലും മത്സരഫലവും റിസല്‍ട്ടും എല്ലാം പ്രഖ്യാപിച്ചു :-) പതിവുപോലെ, ഈ ഗോമ്പറ്റീഷനിലും ഉത്തരം എഴുതിയ ആളെ എനിക്കു കണ്ടുപിടിക്കാനും ഒത്തില്ല. എങ്കിലും ഞാന്‍ ഒരു ഉത്തരം ആദ്യം ഇവിടെ പറഞ്ഞിരുന്നു. തമനു എന്ന്. റിസല്‍ട്ട് വരുന്നതിനു തൊട്ടു മുമ്പുവരെ അത് ശരിയാണെന്നു വിശ്വസിക്കുകയും ചെയ്തു :-) അതുകൊണ്ട് റിസല്‍ട്ട് വന്നപാടെ പ്രസിദ്ധീകരിക്കുവാന്‍ ഒരു “ചരമപ്രസംഗവും" ഞാന്‍ നേരത്തെ എഴുതിവച്ചു എന്നിട്ടെന്തായി? ... റിസല്‍റ്റ് വന്നപ്പോള്‍ ദേകിടക്കുന്നു !!
ReplyDeleteഎന്നാലും എഴുതിവച്ചിരുന്ന ആ അബദ്ധ പ്രസംഗം ഇവിടെ എഴുതട്ടെ... ഓഫാകുമോ എന്തോ..!!!!!
==========
ഹി..ഹി...ഹി......ഇനി ഞാനൊന്നുറക്കെ ചിരിട്ടെ :-) ഒരഹങ്കാരച്ചിരി 12 + 3 ബോണസ് പോയിന്റ്.... അതും ഒറ്റയ്ക്ക്.. :-)
തമനുവിന്റെ ഉത്തരങ്ങളാണ് ഇവ എന്നതിലേക്ക് ആദ്യവായനയില്‍ തന്നെ എനിക്ക് സംശയം ഉണ്ടായതാണ്‍. “ഇനി ഇവിടെ ഉത്തരം എഴുതില്ല“ എന്നൊരു കമന്റ് കാച്ചിയിട്ട് മണിക്കൂറൊന്നാകുന്നതിനു മുമ്പ് ഉത്തരം എഴുതുന്നത് ശരിയല്ലല്ലോ..അതിനാല്‍ രാവിലത്തേക്ക് മാറ്റിവച്ചു. അപ്പോഴും ആരും ഉത്തരത്തിലേക്ക് വന്നിട്ടില്ല എന്നുകണ്ടൂ.
തമനുവിലേക്ക് എന്നെ നയിച്ച കാരണങ്ങള്‍ ഇവയാണ്.
1. ആദ്യ രണ്ടു ഉത്തരങ്ങളും ഒരു ദൈവവിശ്വാസിയുടെ ഉത്തരങ്ങളാണ്‍. “ഞാനാകുന്നവന്‍ ഞാനാകുന്നു” എന്ന ബൈബിളിലെ ദൈവ ഡെഫനിഷനും, അഹം ബ്രഹ്മാസ്മിയും അറിയാവുന്ന ഒരാള്‍ എന്നു വ്യക്തം.
2. തമനുവിന്റെ അദ്ധ്യാപക പാരമ്പര്യം പോസ്റ്റുകളിലൂടെ അദ്ദേഹം പറഞ്ഞിട്ടുള്ളതാണ്
3. പൊതുവേ, അമിതമായി സന്തോഷിക്കുകയോ വല്ലാതെ ദുഃഖിക്കുകയോ ചെയ്യാറില്ല....മെലിഞ്ഞാലും പൊക്കം കുറയുവോ? ഇവരിലാരാ കുറച്ചു ഭക്ഷിക്കുന്നേ? ;-) ഉയരമുള്ള തൊഴുത്താണെങ്കില്‍ ഓ.കെ ഇതൊക്കെ തമനു സ്റ്റൈല്‍! അതുപോലെ ഒട്ടനേകം വിക്കി ഭാഷാ സ്റ്റൈലിലുള്ള വാചകങ്ങള്‍ ഈ ഉത്തരങ്ങളില്‍ കാണാം. അതും തമനുവിന് അനുയോജ്യം. സ്മൈലികള്‍ക്കും ! ഒരു പഞ്ഞവും ഇല്ലതാനും.
4. തമനു തല്‍ക്കാലം ഒരു ദീര്‍ഘകാല അവധിയിലാണ്‍ നാട്ടില്‍. അതിനാലാണ്‍ അദ്ദേഹം “ജോലിയില്ല, ജീവിതമേയുള്ളൂ! “ എന്നും “ജോലിയില്ലാത്തവര്‍ക്ക് അതിന്റെ പ്രശ്നം, ജോലിയുള്ളവര്‍ക്ക് അതിന്റെ പ്രശ്നം.“ എന്നും പറയുന്നത് എന്നു ഞാന്‍ ഊഹിച്ചു.
5. “ഇനി കഷണ്ടിയാവുമോയെന്നു പേടിക്കാണ്ട് ജീവിക്കും! “ ഇതായിരുന്നു ഇതിലെ ബെസ്റ്റ് ക്ലൂ... തമനുവിന്‍ ഇപ്പോഴെ നല്ല കഷണ്ടിയാണ്‍
6. ഭാഷയെപ്പറ്റി: വളര്‍ച്ചയും രൂപാന്തരണവും എന്നുമുണ്ടാവും. (കൈപ്പള്ളി എഴുത്തു നിര്‍ത്തുവാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ പ്രത്യേകിച്ചും! :-D) ഭാഷ ഒരു വിനിമയോപാധി മാത്രമാണ്, അതില്‍ വഷളാവലിന്റെയും മറ്റും പ്രശ്നം ഉദിക്കുന്നില്ല. മലയാളം വിക്കി, പദമുദ്ര, വിക്കിഷ്ണറി എന്നിവടെയൊക്കെ പ്രവര്‍ത്തിക്കുന്ന തമനുവില്‍ നിന്ന് ഈ ഉത്തരം ഞാന്‍ പ്രതീക്ഷിക്കുന്നു. അതോടോപ്പം “”ബ്ലോഗ് പോസ്സുകളുടേയും കമന്റുകളുടേയുമൊക്കെ സ്റ്റാറ്റിസ്റ്റിക്സ് കാട്ടിത്തരുന്ന ഒരു സാധനം ഉണ്ടാക്കിയല്ലോ, അതു പൂട്ടിക്കെട്ടിയോ?“ എന്നു ചോദിക്കും.“ ഇതും തമനുവാണെന്നുറപ്പിക്കാന്‍ മതി..... കൈപ്പള്ളിയും തമനുവും എത്ര പ്രൊജക്റ്റുകള്‍ ഒന്നിച്ചു ചെയ്തതാ!
7. സാമൂഹിക പ്രതിബദ്ധതയെപ്പറ്റിയുള്ള ഉത്തരം.
8. . ഈ ബട്ടണ്‍ അമര്‍ത്തണമെങ്കില്‍ മനോരമക്കാരെനിക്ക് കാശു തരണം. :-) അങ്ങനിപ്പം അവരു കാശുചിലവില്ലാതെ യൂണിക്കോഡിലേക്ക് മാറണ്ട. ഇത് ടിപ്പിക്കല്‍ തമനു തമാശ. “ഈ ലോകത്ത് ഇപ്പോളുള്ള ഏകാധിപതികള്‍ ആരൊക്കെയാണ്? അവരൊക്കെ ദുഷ്ടന്മാരാണോ?“ ഇത് ഒരു ഗള്‍ഫ്കാരന്റെ അനുഭവത്തില്‍ നിന്നുള്ള ചോദ്യം
9. “നിങ്ങളുടെയടുത്ത് ഒരു ചന്ദ്രയാനമെങ്കിലും ലാന്‍ഡ് ചെയ്യുമോ ഹേ? 3. ഇതിനപ്പുറം എന്തു പുരോഗതി കാട്ടിക്കൊടുക്കാനാണ്. ഇതും നല്ല ക്ലൂ
10. ഒന്നാം സ്കാന്‍: രണ്ടു വഴികള്‍, പരസ്പരം കൂട്ടിമുട്ടാതെ... തിരക്കുകള്‍... മതില്‍, മരച്ചില്ലകള്‍, ചുവന്ന മണ്ണ്, കല്ലു പടവുകള്‍... രണ്ടാം സ്കാന്‍: ഇലക്ട്രിക്ക് പോസ്റ്റുകള്‍, അവയെ ബന്ധിപ്പിച്ച് ലൈന്‍ കമ്പികള്‍... ഉണങ്ങിവീണ ഓലകള്‍.. ഇതൊക്കെ നാട്ടിലിരിക്കുമ്പോഴുള്ള കാഴ്ചകള്‍
ഇങ്ങനെ ഈ ഉത്തരങ്ങളിലുടനീളം തമനുവിന്റെ വ്യക്തിത്വം വെളിവാക്കിക്കൊണ്ട് എഴുതിയ ഉത്തരങ്ങളായിരുന്നു ഇവ. ഒന്നു ശ്രദ്ധിച്ചു വായിച്ചിരുന്നെങ്കില്‍ തമനുവിനെ പരിചയമുള്ളവര്‍ക്കെങ്കിലും മനസ്സിലാവുന്ന സിമ്പിള്‍ ക്ലൂസ്...... വെറും ഗൂഗിള്‍ സേര്‍ച്ചിന്റെയും മറ്റ് ഉത്തരങ്ങളുടെയും പിന്‍ബലത്തില്‍ ഉത്തരം പറയാന് ശ്രമിച്ചതിനാലാണ്‍ പലര്‍ക്കും ഇവിടെ ഉത്തരം തെറ്റിപ്പോയതെന്ന് പറയാതെവയ്യ. ഏതായാലും ആഷയുടെ ഇന്നലത്തെ പ്രവചനം ഫലിച്ചു... “അടുത്തമത്സരത്തിന്‍ ഫസ്റ്റ് അപ്പൂനായിരിക്കും എന്ന്” എന്നാലും ഇങ്ങനൊരു വിജയം തീരെ പ്രതീക്ഷിച്ചില്ല.. ഹി..ഹി..ഹി.
===========
അപ്പോ എന്തായി? “പൊട്ട ഗസ്” എന്ന പ്രവചനം ഫലിച്ചു... ഹ..ഹ.
ഹ ഹ
ReplyDeleteഅപ്പുവേ ഇതിവിടെ ഇട്ടതിനു നൂറായിരം നന്ദി.
ഞാൻ ഇതു മെയിലിൽ കിട്ടിയപ്പോഴേ ചിരിച്ചു മരിച്ചിരുന്നു.
പിന്നെ ഇഞ്ചീ, ഞങ്ങടെ അപ്പൂന്റെ പൊട്ടൻഷ്യൽ കണ്ടാ. അഞ്ചൽക്കാരനെയൊക്കെ പുഷ്പം പോലെ തൊപ്പിക്കാൻ അപ്പു വിചാരിച്ചാ കഴിയും.
ഇതൊരു ടെസ്റ്റ് ഡോസ് മാത്രം അല്ലേ അപ്പൂ. :))
ഹഹഹ അപ്പൂ... :))
ReplyDeleteഇത്രേം നിഷ്ക്കളങ്കനാവാൻ പാടില്ല അപ്പൂ :))
“വെറും ഗൂഗിള്‍ സേര്‍ച്ചിന്റെയും മറ്റ് ഉത്തരങ്ങളുടെയും പിന്‍ബലത്തില്‍ ഉത്തരം പറയാന് ശ്രമിച്ചതിനാലാണ്‍ പലര്‍ക്കും ഇവിടെ ഉത്തരം തെറ്റിപ്പോയതെന്ന് പറയാതെവയ്യ“
കൊല്ല് കൊല്ല് :))
അപ്പൂ,ഈ രണ്ട് മല്‍സരങ്ങളില്‍ നിന്നും ഞാന്‍ പഠിച്ച ഒരു പാഠമുണ്ട്,സമൂഹത്തിന്റെ ചിന്തയാണ് വിജയിക്കുക എന്ന്.വേറിട്ട് ചിന്തിച്ചപ്പോഴൊക്കെ വട്ടപ്പൂജ്യമാണ് കിട്ടിയത്.
ReplyDeleteഅമ്മായി പറഞ്ഞത് വളരെ ശരി. അതുതന്നെയാണ് ഞാനും ഇന്നലെ പഠിച്ചപാഠം. അതുകൊണ്ടാണ് ഇതിവിടെ പബ്ലിഷ് ചെയ്യണം എന്നുതന്നെ വിചാരിച്ചതും :-)
ReplyDeleteഅപ്പോ ഇനിഞാനും കൂട്ടത്തില്‍ ചിന്തിക്കാന്‍ തീരുമാനിച്ചു:-) പോയിന്റിനു വേണ്ടിയല്ല. കുറേപ്പേര്‍ പറയുന്ന പ്രൊഫൈലുകളിലെ സത്യാവസ്ഥ വായിച്ചുനോക്കി അവലോകനം ചെയ്യുവാന്‍..
ഗോമ്പറ്റീഷന്‍ ഉത്തരങ്ങളുടെ വിശദീകരണങ്ങളുമായി ഒരു പോസ്റ്റ്, ഇവിടെ.
ReplyDelete--
ഹരീ, മറുപടി പോസ്റ്റ് വായിച്ചു. വളരെ നന്നായി. പക്ഷേ അവിടെ കമന്റ് എഴുതാന്‍ പറ്റുന്നില്ലല്ലോ. എന്തുപറ്റി?
ReplyDeleteഅപ്പൂ, ആ പോസ്റ്റിനു ഏറ്റവും താഴെയായി ഒരു കുഞ്ഞു നീലചതുരം കണ്ടോ അതിൽ ഞെക്കിയാൽ കമന്റ് പേജിൽ എത്തും.
ReplyDeleteഅഗ്രജാ...... :-)
ReplyDelete