ചോദ്യങ്ങൾ | ഉത്തരങ്ങൾ |
---|---|
എന്താണു ദൈവം | അദൃശ്യമായതെന്തോ തങ്ങളെ നിയന്ത്രിക്കുന്നു എന്ന് വിശ്വസിക്കുന്നവരുടെ രക്ഷകര്‍ത്താവ്, ചിലര്‍ക്ക് തങ്ങളുടെ എല്ല പ്രവൃത്തികളുടേയും യജമാനന്‍,ചിലര്‍ക്ക് തങ്ങളുടെ എല്ലാ തെറ്റുകളില്‍ നിന്നും രക്ഷിക്കുന്നവന്‍, ചിലര്‍ക്ക് എല്ലാ കൊള്ളരുതായ്മകളും മറയ്ക്കാന്‍ ഉപയോഗിക്കുന്ന ഒരു മറ. എന്തോ, ദൈവം എന്നത് ഇതൊന്നുമാണെന്ന് എനിക്ക് തോന്നുന്നില്ല. അതു കൊണ്ട് തന്നെ ഇന്ന് നിലവിലുള്ള ദൈവങ്ങളിലൊന്നും വിശ്വസിക്കുന്നുമില്ല. |
എന്താണു് വിലമതിക്കാനാവത്തതു്? | മറ്റുള്ളവര്‍ നമുക്ക് തരുന്ന സ്നേഹവും ബഹുമാനവും (എനിക്ക്) വിലമതിക്കാനാവാത്തതാണ്. കാരണം അത് നമ്മുടെ പ്രവൃത്തിയുടെ ഒരു പ്രതിഫലനമാണ്. |
കടമ, ദൈവം, മതം, കുടുംബം, സ്വത്ത്. നിങ്ങൾക്ക് തോന്നുന്ന പ്രാധാന്യമനുസരിച്ച് ക്രമത്തിൽ എഴുതുക. | കുടുംബം,കടമ,സ്വത്ത്, ഇവ മൂന്നും ഇന്നത്തെ മനുഷ്യന്റെ ജീവിതത്തില്‍ പ്രത്യക്ഷത്തില്‍ വരുന്ന കാര്യങ്ങളാണ്. പിന്നെയുള്ള രണ്ടെണ്ണം എന്റെ കാര്യത്തില്‍ വലിയ പ്രാധാന്യം ഇല്ലാത്തവയാണ്. എങ്കിലും ഒരു സമൂഹജീവി/കുടുംബജീവി എന്ന നിലയില്‍ മതം ചിലപ്പോഴൊക്കെ ഒഴിവാക്കാന്‍ പറ്റുന്നില്ല. ദൈവം തീര്‍ത്തും വ്യക്തിപരമായതിനാല്‍ ഒഴിവാക്കാം. അതുകൊണ്ട് തന്നെ എന്റെ ക്രമം ഇങ്ങനെ ... കുടുംബം> കടമ> സ്വത്ത്> മതം> ദൈവം |
വംശനാശ ഭീഷണി നേരിടുന്ന ഒരു മൃഗത്തെ സംരക്ഷിക്കുന്നതിനായി രണ്ടിടങ്ങളിൽ ഒന്നു തിരഞ്ഞെടുക്കാൻ നിങ്ങളെ ചുമതലപ്പെടുത്തുന്നു. തിരഞ്ഞെടുക്കുന്ന സ്ഥലം പൂർണ്ണമായും ഇടിച്ചു നിരത്തുകയും ചെയ്യും. 1) ഒരു മത വിഭാഗത്തിന്റെ ആരാധനാലയം 2) 10,000 തൊഴിലാളികൾ ജോലി ചെയ്യുന്ന ഒരു വ്യവസായ സ്ഥാപനം.. ഇതിൽ ഏതു തിരഞ്ഞെടുക്കു? എന്തുകൊണ്ടു്? | ഒരു ജനാധിപത്യ സംവിധാനത്തില്‍ ഇത് രണ്ടും നല്ലൊരു പ്രവൃത്തിയാണെന്ന് ഞാന്‍ കരുതുന്നില്ല. ഒരു ആരാധനാലയം തകര്‍ത്തതിന്റെ ഭവിഷ്യത്ത് ഇന്നും നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്നുണ്ട്. തന്നെയുമല്ല, ഇതു രണ്ടും ഇടിച്ചു നിരത്തിയത് കൊണ്ട് ഒരു മൃഗത്തിനെ സംരക്ഷിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. |
ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും? | പാട്ടുകള്‍ ഇഷ്ടമാണെങ്കിലും ഗായകനാവാന്‍ പറ്റില്ല, അദ്ധ്യാപകന്‍ ചേരില്ല. ആശാരികളുമായി ബന്ധമുള്ള മേഖലയിലാണ് ജോലിയെങ്കിലും ആശാരിപ്പണി പറ്റില്ല, കോമാളിയാകാനും പറ്റില്ല. അതിനാല്‍ പിന്നെയുള്ള കുശിനിപ്പണി തെരെഞ്ഞെടുക്കും. |
ഒരാഴ്ച തുടര്‍ച്ചയായി ഉറങ്ങാനുള്ള അവസരം ലഭിച്ചാല്‍ അതില്‍ സന്തോഷമുണ്ടോ? | ഇഷ്ടമില്ല്ല. ആകെയുള്ള ഒരു ജന്മത്തില്‍ ഒരാഴ്ച്ക ഉറങ്ങി ആ സമയം നഷ്ടപ്പെടുത്താന്‍ ഞാനില്ല. ആ സമയം കൊണ്ട് എന്തെല്ലാം കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാം. |
താങ്കളെ വീണ്ടും അഞ്ചുവര്‍ഷത്തേക്ക് കോളേജ് ജീവിതത്തിലേക്ക് തിരികെ വിടുന്നു എന്നു സങ്കല്‍പ്പിക്കുക. ഏതുവിഷയം തെരഞ്ഞെടുക്കും? എന്തുകൊണ്ട്? | ഇപ്പോള്‍ ചെയ്യുന്ന ജോലിയില്‍ തൃപ്തനാണ്. പോളിടെക്നികില്‍ ചേര്‍ന്നപ്പോള്‍ ആ വിഷയം ഇഷ്ടമായി തന്നെ തെരെഞ്ഞെടുത്തതാണ്. അതിനാല്‍ അതു തന്നെ തെരെഞ്ഞെടുക്കും. |
കുട്ടിയായിരുന്നപ്പോള്‍ ആയിത്തീരണമെന്ന് ആഗ്രഹിച്ചതിനുമപ്പുറത്ത് താങ്കളുയര്‍ന്നോ? എങ്കില്‍ അതില്‍ സന്തോഷിക്കുന്നുണ്ടോ? | തീരെ കുട്ടിയായിരുന്നപ്പോള്‍ പല ആഗ്രഹങ്ങളും ഉണ്ടായിരുന്നിരിക്കാം. പക്ഷേ കൗമാരകാലം തൊട്ടേ ആഗ്രഹിച്ച വിഷയം തന്നെ തെരെഞ്ഞെടുത്തതിനാല്‍ പിന്നീട് പശ്ചാത്താപം തോന്നിയിട്ടില്ല. |
ഇഷ്ടപ്പെട്ട ഭക്ഷണം ഏതാണു്? എന്തുകൊണ്ടു്? സ്വന്തമായി പാകം ചെയ്യാൻ അറിയാമോ? | ഇഷ്ടപ്പെട്ട ഭക്ഷണം പലതുണ്ട്. എങ്കിലും കേരളീയ ഭക്ഷണം തന്നെയാണ് കൂടുതലിഷ്ടം. കുറെയൊക്കെ തന്നെ പാകം ചെയ്യാനറിയാം. |
ഇഷ്ടപ്പെട്ട വാഹനം ഏതാണു് ? (philosophy പറഞ്ഞു ഓവറാക്കണ്ട) | ഇപ്പോള്‍ താമസിക്കുന്നയിടെത്ത് പജീറോ. നാട്ടിലാണെങ്കില്‍ സ്കോര്‍പ്പിയോ. |
ചിന്താഭാരം ഉണ്ടായാൽ എന്തു സംഭവിക്കും? അപ്പോൾ ലോറി എവിടെയായിരുന്നു? | ഈ ചോദ്യം ഒഴിവാക്കാമായിരുന്നു. |
പരസ്യങ്ങള്‍ താങ്കളെ സ്വാധീനിക്കാറുണ്ടോ? ഉണ്ടേങ്കില്‍ ഏതുവിധത്തില്‍? | പരസ്യങ്ങള്‍ വളരെ ചെറിയ അളവില്‍ മാത്രമേ സ്വാധീച്ചിട്ടുള്ളു. |
ബ്ലോഗിൽ കാണുന്ന പാചക കുറിപ്പുകൾ പരീക്ഷിച്ച് നോക്കിയിട്ടുണ്ടോ? അതിനു് ഇരയാവരുടേ അഭിപ്രായം എന്തായിരുന്നു. | ബ്ലോഗില്‍ നിന്ന് ഇതു വരെ പാചക പരീക്ഷണങ്ങള്‍ നടത്തിയിട്ടില്ല. പിന്നെ ബ്ലോഗ് നമ്മുടെ സ്വകാര്യ സ്ഥലമായതുകൊണ്ട് ഒരു പാചക കുറിപ്പ് ഞാന്‍ പണ്ട് ബ്ലോഗില്‍ കൊടുത്തിരുന്നു. എല്ലവര്‍ക്കും അറിയാവുന്ന ഒരിനമായതിനാല്‍ ആരും പുതുതായി പരീക്ഷിച്ചു കാണും എന്ന് തോന്നുന്നില്ല. |
കെ. എസ്. കോപാലകൃഷ്ണൻ എന്തുകൊണ്ടു്, അടൂർ ഗോപാലകൃഷ്ണനെ പോലെയും, പദ്മരാജന പോലെയും സിനിമ എറ്റുക്കുന്നില്ല? | കെ.എസ് ഗോപാലകൃഷ്ണന്‍ എന്ന തമിഴ് സംവിധായകനെയാണോ മലയാളം സംവിധായകനെയാണോ ഉദ്ദേശിച്ചത്? ഇനി ക്രൂരന്‍, നിഷേധി എന്നിവയെടുത്ത ഗോപാലകൃഷ്ണനാണെങ്കില്‍ അന്നത്തെ യുവജനങ്ങളെ അദ്ദേഹത്തിനറിയാമായിരുന്നു എന്ന് കരുതാം. |
മലയാള സിനിമയിൽ നിങ്ങളുടെ സ്വഭാവവുമായി സാമ്യമുള്ള കഥാപാത്രം ഏതാണു് | പല കഥാപാത്രങ്ങള്‍ക്കും എന്റെ സ്വഭാവത്തിന്റെ ചില ഭാഗങ്ങള്‍ ഉണ്ടാകും, പക്ഷേ ഒരു കഥാപാത്രത്തിന് എന്റെ സ്വഭാവം തന്നെയെന്ന് തോന്നിയിട്ടില്ല. |
ജിവിതം മൊത്തം കേരളത്തിൽ ജിവിച്ചിട്ട് രണ്ടു മാസം അമേരിക്കയിൽ ചുറ്റിതിരിഞ്ഞിട്ടു് തിരികെ നാട്ടിൽ വന്ന ശേഷം "മലയാലം കൊരച് കൊരച് പരയുന്ന"വരെ കണ്ടാൽ എന്തു ചെയ്യും? | മലയാളത്തെ 'മലയാല'മാക്കുന്നവരെ പണ്ടേ ഇഷ്ടമല്ല. അങ്ങനെയുള്ളവരെ കണ്ടാല്‍ നാക്കില്‍ മുളകരച്ചു തേക്കണമെന്നാണ് ഞാന്‍ പറയുന്നത്. |
നിങ്ങളുടെ തൊഴിൽ മേഖല ഏത് ഗണത്തിൽ പെടും.
|
ഒരു പ്രധാന തൊഴില്‍ മേഖലയായ നിര്‍മ്മാണ മേഖലയെ ഉള്‍പ്പെടുത്താത്തതില്‍ ഞാന്‍ പ്രതിഷേധം രേഖപ്പെടുത്തുന്നു. |
ഇന്നു നമ്മുടെ നഗരങ്ങളിൽ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണു്? | യുവാക്കള്‍ക്ക് മാത്രമായി പ്രത്യേക പ്രശ്നങ്ങള്‍ ഇല്ല എന്ന് വിശ്വസിക്കുന്നു. എങ്കിലും ഇന്നത്തെ സമ്പത്തിക മാന്ദ്യം തൊഴിലന്വേഷിക്കുന്ന യുവാക്കള്‍ക്ക് ചില പ്രശ്നങ്ങള്‍ ഉണ്ടാക്കും എന്ന് തോന്നുന്നു. |
മലയാള ഭാഷ വളരുകയാണോ, രൂപാന്തരപ്പെടുകയാണോ, വഷളാവുകയാണോ? | ചിലയിടങ്ങളില്‍ പ്രത്യേകിച്ച് ചില ടെലിവിഷന്‍ പ്രോഗ്രാമുകളില്‍ മലയാളം വഷളാകുന്നു. ചിലയിടത്ത് രൂപാന്തരം പ്രാപിക്കുന്നു. അതുകൊണ്ട് തന്നെ വളരുന്നുണ്ടോ എന്ന് എനിക്ക് സംശയമാണ്. |
മനുഷ്യവാസമില്ലാത്ത ഒരു ദ്വീപിലേക്ക് നിങ്ങളെ ജീവപര്യന്തം നാടുകടത്തപ്പെടാൻ പോവുകയാണെന്നു സങ്കല്പ്പിക്കുക. നിങ്ങൾക്ക് വായിക്കാൻ രണ്ടു പുസ്തകങ്ങൾ കൂടെ കൊണ്ടുപോകാൻ അനുവതിക്കുന്നു. ഏതു് പുസ്തകങ്ങൾ കൊണ്ടുപോകും? | രണ്ട് പുസ്തകങ്ങള്‍ എന്ന് പറഞ്ഞ സ്ഥിതിക്ക്, അതൊരു സര്‍വ്വ വിജ്ഞാനകോശവും ഒരു സിനിമാ പാട്ടുപുസ്തകവുമായിക്കോട്ടെ. |
കേരളത്തിൽ ഇപ്പോൾ ടിവി. പ്രേക്ഷരുടെ ഹരമായ റിയാലിറ്റി ഷോ എന്നറിയപ്പെടുന്ന അനേകം മത്സര പരമ്പരകളുണ്ടു്. താങ്കൾക്ക് ഒരു സാമാന്യം ഭേതപ്പെട്ട ഗായിക/ഗായകൻ ആണെന്നു സങ്കൽപ്പിക്കുക. താങ്കൾ ഈ മത്സരങ്ങളിൽ പങ്കെടുക്കുമോ? എന്തുകൊണ്ടു? | കയ്യില്‍ കുറച്ചു കാശും കൂടെയുണ്ടെങ്കില്‍ പങ്കെടുക്കും. കുറെ SMS കാശ് കൊടുത്ത് അയപ്പിച്ച് ഒന്നാമനാവാമല്ലോ. കഴിവുള്ള കുട്ടികള്‍ പങ്കെടുക്കുമ്പോഴും ഇത് മുഴുവന്‍ ഒരു ഉഡായിപ്പ് ബിസിനെസ്സാണെന്ന് ഞാന്‍ കരുതുന്നു. |
നിങ്ങളുടേ മുന്നിൽ മൂന്നു buttonകളു ഉണ്ട്.
|
രണ്ടാമത്തെ ബട്ടണ്‍. വാര്‍ത്തകള്‍ തിരയുമ്പോള്‍ ചിലപ്പോഴൊക്കെ നമുക്ക് ഉപകാരപ്പെടും എന്ന് തോന്നുന്നു. |
ഇവരിൽ താങ്കൾക്ക് ആരെയാണു് കൂടുതൽ ബഹുമാനം:
|
AKG, EMS.. ഏറ്റവും ബഹുമാനക്കുറവുള്ളത് വെള്ളാപ്പള്ളീയോടും പാണക്കാട് തങ്ങളോടും...(സ്വന്തം ഗുണങ്ങള്‍ കൊണ്ടോ പ്രവൃത്തി കൊണ്ടോ അല്ലാതെ ഈ ലിസ്റ്റില്‍ കടന്നു കയറിയവര്‍.) |
ഏറ്റവും ഭാഗ്യവാനായ മനുഷ്യന്‍ ആരാണ്? | അങ്ങനെയാരും ഉള്ളതായി എനിക്കറിയില്ല. |
ഒരു ഗ്രാമത്തിൽ ഒരു വിഗ്രഹം കണ്ടെടുത്തു. രണ്ടാം നാൾ ആ വിഗ്രഹത്തിന്റെ വായിൽ (അടുത്തുള്ള ഒരു വിട്ടിൽ വാറ്റിയ) പട്ടചാരായം വെച്ചു കൊടുത്താൽ, ആ വിഗ്രഹം കുടിക്കുന്നതായ മഹ അത്ഭുതം നിങ്ങൾ അറിയുന്നു. പത്രങ്ങൾ ആ വാർത്ത front page ആക്കുന്നു. ജനങ്ങൾ ആ വീട്ടിലേക്ക് തടിച്ചു കൂടുന്നു. നിങ്ങൾ എന്തു ചെയ്യും. 1) ഉടൻ ആ വിട്ടിൽ പോയി നാലു കുപ്പി വിശുദ്ധ പട്ടചാരായം വാങ്ങി വിഗ്രഹത്തിനു് കൊടുക്കാനായി queue നിൽക്കുന്നു. 2) ഇന്ത്യൻ constitution അനുസരിച്ചുള്ള secularism ഉയർത്തിപ്പിടിക്കാനും, വിശ്വാസികളുടെ സ്വാതന്ത്ര്യം അനുവതിച്ചുകൊടുക്കാനുമായി ആ വിട്ടിൽ വിശുദ്ധ പട്ടചാരായം വാറ്റാനുള്ള അവകാശത്തിനു വേണ്ടി, ഇന്ത്യൻ constitution ബഹുമാനിക്കുന്ന ഒരു ഭാരതീയൻ എന്ന നിലയിൽ നിങ്ങൾ പ്രവർത്തിക്കുന്നു. 3) നാലു കന്നാസ് വിശുദ്ധ പട്ടചാരായം വാങ്ങി ഒരു 100ml വിഗ്രഹത്തിനു കൊടുക്കും. ഒരു കന്നാസ് സ്വന്തം വിട്ടിൽ കൊണ്ടു പോകും, ബാക്കി blackൽ വില്കും. 4) ആ വീട്ടിലേക്ക് വിശുദ്ധ പട്ടചാരായം supply ചെയ്യാനായി തൊട്ടടുത്ത് ഒരു distillery തുടങ്ങും. 5) ഇതൊരു തട്ടിപ്പാണെന്നു നിങ്ങൾ വിശ്വസിക്കുന്നു. വിശ്വാസികളായ നാട്ടുകാരുടേ അടി പേടിച്ച്, ഒന്നും ചെയ്യില്ല 6) ഇതൊരു തട്ടിപ്പാണെന്നു നിങ്ങൾ വിശ്വസിക്കുന്നു. പത്രത്തിൽ ഇതേകുറിച്ച് എഴുതും. | ഇതൊരു തട്ടിപ്പാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. പത്രത്തിലെഴുതാന്‍ ഞാന്‍ ഒരു ജേര്‍ണ്ണലിസ്റ്റ് അല്ലാത്തതിനാല്‍ ഞാന്‍ എന്റെ സ്വന്തം ബ്ലോഗില്‍ എങ്കിലും എഴുതും. |
നിങ്ങളെ അടുത്തറിഞ്ഞ സുഹൃത്തുക്കൾ എങ്ങനെ കരുതുന്നു. 1) ഒരു പാവം 2) കൊച്ചു ഗള്ളൻ 3) പുലി 4) പാമ്പ് 5) തമാശക്കാാാാാാാരൻ 6) തണ്ണിച്ചായൻ 7) കുൾസ് 8) പൊടിയൻ 9) തടിയൻ ഇതിൽ പെടാത്ത ഏതെങ്കിലും പേരുണ്ടെങ്കിൽ അതും എഴുതാം. | ഇതിനെ പറ്റി ഞാന്‍ തന്നെയെഴുതുന്നത് ശരിയാകുമെന്ന് എനിക്ക് തോന്നുന്നില്ല. എന്നെയറിയാവുന്ന മറ്റുള്ളവര്‍ക്ക് വിട്ടു തരുന്നു. |
ഇന്ത്യയുടേയും ചൈനയുടേയും സാമ്പത്തീക മുന്നേറ്റത്തിൽ ഇവിടങ്ങളിലെ ഉയർന്ന ജനസംഖ്യയും ഒരു ഘടകമാണെന്ന് താങ്കൾ വിശ്വസിക്കുന്നുവോ? | തീര്‍ച്ചയായുമില്ല. അങ്ങനെയാണെങ്കില്‍ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ജപ്പാന്‍ ഒന്നുമാകില്ലായിരുന്നു. |
ബ്ലോഗിൽ പോട്ടങ്ങൾ പിടിക്കുന്ന ഏതെങ്കിലും അണ്ണന്റെ ഫോട്ടോ നിരൂപണങ്ങൾ കേട്ട ശേഷം അദ്ദേഹത്തിന്റെ തലയിൽ കാമറ തല്ലി പോട്ടിക്കാൻ തോന്നിയിട്ടുണ്ടോ? (തല്ലിപ്പോട്ടിക്കാൻ ഉദ്ദേശിച്ച camera, lense, എന്നീ വിവരങ്ങൾ കൂടി വിശതീകരിക്കുക) | ഞാനും ഇടക്കൊക്കെ ചില ഫോട്ടോകള്‍ ബ്ലോഗില്‍ ഇടാറുള്ളതു കൊണ്ട് അങ്ങനെ തോന്നിയിട്ടില്ല. അങ്ങനെയുള്ള നിരൂപണങ്ങളില്‍ നിന്ന് നല്ല പാഠങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ അവ ശ്രദ്ധിക്കാറുണ്ട്. |
നിങ്ങൾ പ്രധാന മന്ത്രിയാകുന്നു. എന്തു ചെയ്യും? | നാടിന് ഗുണമുള്ളതെന്ന് എനിക്കും ജനങ്ങള്‍ക്കും ബോദ്ധ്യമുള്ളത് നടപ്പിലാക്കാന്‍ ശ്രമിക്കും. |
നിങ്ങൾക്ക് മൂന്നു വരം കിട്ടുന്നു എന്തെല്ലാം അവശ്യപ്പെടും? (കൂടുതൽ വരം കുട്ടാനുള്ള വരം ഇപ്പോൾ stockൽ ഇല്ല. അതു ചോദിച്ച് ചളമാക്കരുതു്) | എനിക്ക് തല്‍ക്കാലം വരങ്ങള്‍ ഒന്നും വേണ്ട. |
കേരളത്തിൽ beef നിരോധിച്ചാൽ നിങ്ങൾ എന്തു് ചെയ്യും? | ബീഫ് എനിക്ക് ഇഷ്ടമാണ്. അത് ഏതെങ്കിലും മതസംഘടനകളുടെ ആവശ്യപ്രകാരം നിരോധിച്ചാല്‍ അതിനെതിരെ പ്രതിഷേധിക്കും. അതല്ല പകര്‍ച്ചവ്യാധി തടയാന്‍ നിരോധിച്ചതാണെങ്കില്‍ അംഗീകരിക്കും. |
1 Billion US$ നിങ്ങൾക്ക് ലഭിക്കുന്നു എന്തു ചെയ്യും | അത്രക്കൊന്നും സ്വപ്നം കണ്ടിട്ടില്ല. ഒരു $1Million ആണെങ്കില്‍ നോക്കാമായിരുന്നു. |
പ്രാവാസ ജീവിതത്തിൽ എന്തെങ്കിലും നഷടമായിട്ടുണ്ടോ? | എന്റെ നാടും എന്റെ ബന്ധുക്കളും എന്റെ സുഹൃത്തുക്കളും , പിന്നെ മീന്‍ പിടിച്ചു നടന്ന മഴക്കാലം. പക്ഷേ, ഈ പ്രവാസം ശാശ്വതമല്ലാത്തതിനാല്‍ എന്നെകിലും തിരികെ നാട്ടില്‍ എത്തും എന്നറിയാം. |
രാഷ്ട്രീയക്കാരെ ഇഷ്ടമാണൊ? ഈ ഇലക്ഷന്‍ കാലത്ത് താങ്കള്‍ നാട്ടിലുണ്ടെന്നും ഒരു സ്ഥാനാര്‍ത്ഥി വോട്ട് ചോദിച്ച് വീട്ടില്‍ വരുന്നുവെന്നും കരുതുക.എന്തു പറയും? | രാഷ്ട്റീയക്കാരെ എല്ലാവരേയും ഇഷ്ടമാണെന്ന് പറയാനൊക്കില്ല. എങ്കിലും വോട്ട് ചെയ്യും (അപ്പോള്‍ വോട്ടര്‍ പട്ടികയില്‍ പേരുണ്ടെങ്കില്‍). അത് ജനാധിപത്യത്തില്‍ ആവശ്യമാണ്. |
Nostalgia-mania-dingolapi എന്ന അതിഭീകരവും ഭയാനകവുമായ രോഗം ബാദിച്ച മലയാളി ചേട്ടന്മാരെ എങ്ങനെ ചികിത്സിക്കും? ഇവരെ ബീമ പള്ളിയിൽ കൊണ്ടുപോയി ചങ്ങലക്കിടുന്നതിനെ കുറിച്ച് എന്താണു് അഭിപ്രായം. | നൊസ്റ്റാള്‍ജിയ അധികമാകുന്നത് അപകടമാണ്. പക്ഷേ നൊസ്റ്റാള്‍ജിയ ഒരു അസുഖമാണെന്ന് കരുതുന്നില്ല. |
നിങ്ങൾ ഇപ്പോൾ ഇരിക്കുന്ന സ്ഥലത്തുള്ള ജനാലയിൽ നിന്നും പുറത്തേക്ക് നോക്കുക. അവിടെ കാണുന്ന ദൃശ്യം 100 വാക്കിൽ കുറയാതെ വിവരിക്കുക. | ജനലിന്റെ വെളിയില്‍ പള്ളിയുടെ മിനാരം കാണാം. താഴോട്ട് നോക്കിയാല്‍ പാര്‍ക്കിങ് ഏരിയയാണ്. പാര്‍ക്കിങ് ഏരിയാക്ക് അപ്പുറം മറ്റൊരു ഫ്ലാറ്റ് ആണ്.. ഇനി ഇത്തിരി അകലേക്ക് നോക്കിയാല്‍ ഹൊവാര്‍ഡ് ജോണ്‍സണ്‍ ഹോട്ടലും അതിനരികില്‍ ലീ മെറിഡിയന്‍ ഹോട്ടലിന്റെ മുകളിലെ റിവോള്വിങ് റെസ്റ്റോറന്റും കാണാം. |
ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി? ഇനിയും എഴുതുമോ? | അവസാനമെഴുതിയ പോസ്റ്റ് ഒരു പത്രവാര്‍ത്ത കണ്ടപ്പോള്‍ ഉണ്ടായ ക്ഷോഭത്തില്‍ നിന്നുണ്ടായ ഒരു കുറിപ്പ് ആണ്. ഇനിയുമെഴുതും |
ബ്ലോഗിൽ അവസാനമായി വായിച്ച ലേഖനം ഏതാണു്? | (കമന്റിട്ടില്ലെങ്കിലും ) അംബിയുടെ "എന്റെ നാടുണരേണമേ ദൈവമേ.." ആണ് അവസാനം വായിച്ച നല്ല ലേഖനം. |
ബ്ലോഗിൽ അവസാനമായി വായിച്ച അതുന്താധുനിക കവിത വായിച്ച ശേഷം നിങ്ങൾ എന്തു ചെയ്തു?
|
ആധുനിക കവിതകള്‍ വായിക്കാറുണ്ട്. പക്ഷെ ഓര്‍മയില്‍ നില്‍ക്കാറില്ല. കമന്റുകള്‍ ഒഴിവാക്കുകയാണ് പതിവ്. ഒരിക്കല്‍ ഒരു ആധുനിക കവിതയില്‍ ഒന്നും മനസ്സിലായില്ല എന്ന എന്റെ അതൃപ്തി അറിയിക്കുകയുമുണ്ടായിട്ടുണ്ട്. |
ഒരു hotelൽ രണ്ടു blog meet നടക്കുന്നു. അതിൽ ഒരു barൽ ബ്ലോഗ് കവികളും വേറൊരു barൽ ബ്ലോഗ് ഓർമ്മക്കുറുപ്പ്istകളും ഉണ്ടു്. നിങ്ങൾ ഏതു barൽ കയറും. | ആദ്യം ഓര്‍മ്മ കുറിപ്പുകള്‍ എഴുതുന്നവരുടെ അടുത്തു പോയിട്ട് , പിന്നീട് കവികളുടെ അടുത്ത് പോകും. അവസാനം അവിടെയാകുന്നതാണ് നല്ലത്. |
നിങ്ങൾ കൈപ്പള്ളിയെ കണ്ടു മുട്ടുന്നു. എന്തു ചോദിക്കും? (കാശു്, sandwich, വാച്ച്, മോതിരം, ഫോൺ, ചെരുപ്പ് മുതലായവ ചോദിക്കരുതു്) | ഒരാളെ പരീക്ഷിക്കാന്‍ ഇത്രയും ചോദ്യം ആവശ്യമുണ്ടോടേ ?... എണ്ണം കുറച്ചൂടേ ചെല്ലാ...?... |
ഒരു International blog meet വിളിച്ചു കൂട്ടുന്നു. അതിനായി കാര്യപരിപാടികൾ അവതരിപ്പിക്കാൻ ആരെയെല്ലാം ഉൾപെടുത്തും? എന്തെല്ലാം പരിപാടികൾ ഉണ്ടായിരിക്കും? | ബ്ലോഗ് മീറ്റുകളില്‍ പങ്കേടുത്തിട്ടുണ്ടെങ്കിലും, ചില നിര്‍ദ്ദേശങ്ങള്‍ വയ്ക്കാമെന്നല്ലാതെ അത് സംഘടിപ്പിക്കാനൊന്നും ഞാന്‍ ശ്രമിച്ചിട്ടില്ല. |
ബ്ലോഗിൽ ആരംഭിക്കുന്ന സൌഹൃദങ്ങളെ താങ്കൾ എങ്ങനെ കാണുന്നു? (കണ്ണു കൊണ്ടു കാണുന്നു എന്നു പറയരുത്, ബാക്കി എല്ലാവരും മൂക്കു കൊണ്ടാണോ കാണുന്നതു്?) | സൗഹൃദങ്ങള്‍ എന്നും ഞാന്‍ വിലമതിക്കുന്നു. അത് ബ്ലോഗില്‍ നിന്നായാലും, പുറത്തു നിന്നാണെങ്കിലും. |
ഈ പറയുന്ന എഴുത്തുകാരിൽ നിങ്ങളെ സ്വാധീനിച്ച എഴുത്തുകാരൻ/കാരി ആരാണു്: മാധവികുട്ടി, എം. മുകുന്ദൻ, സാറ ജോസഫ്, സക്കറിയ, ഓ.വി. വിജയൻ, ബഷീർ, ആനന്ദ്, വി.കെ.എൻ, തകഴി, എം.ടി വാസുദേവൻ നായർ, പെരുമ്പടവം, വിശാലമനസ്ക്കൻ, കുറുമാൻ, ഓ.എൻ.വീ കുറുപ്പ്, കുമാരനാശാൻ. | പലരുടേയും കൃതികള്‍ വായിച്ചിട്ടുണ്ടെങ്കിലും ഇവരൊന്നുംഎന്നെ സ്വാധീനിച്ചു എന്ന് പറയാന്‍ പറ്റില്ല. |
കാട്ടിലാണോ ഉത്സവപറമ്പിലാണോ ആനകളെ കാണാൻ കൂടുതൽ ഭംഗി? | വളരെ കുറച്ച് സന്ദര്‍ഭങ്ങളിലേ കാട്ടില്‍ ആനകളെ കണ്ടിട്ടുള്ളൂ. കാണാന്‍ ഭംഗി നാട്ടിലാണെങ്കിലും ആന ഒരു കാട്ടുമൃഗമായതിനാലും ചിലപ്പോള്‍ അവയോട് കാട്ടുന്ന ക്രൂരത കണ്ടും കാട്ടിലാണ് അവയുടെ സ്ഥാനം എന്ന് തോന്നിയിട്ടുണ്ട്. |
ആരുടേയും ബ്ലോഗുകൾ വേണമെങ്കിലും താങ്കൾക്ക് ഡിലീറ്റ് ചെയ്യാം എന്നൊരു അവകാശം ലഭിച്ചാൽ ആദ്യം താങ്കൾ ഡിലീറ്റ് ചെയ്യുന്ന 5 ബ്ലോഗുകളുടെ പേരു പറയുക? | ബ്ലോഗുകള്‍ ഡിലിറ്റ് ചെയ്യാനൊന്നും ഞാനില്ല. എന്തിന്, ഫ്ലാഗ് ചെയ്യണം എന്ന് പോലും തോന്നുന്നില്ല. |
അടുത്ത മത്സരത്തിനു് ചോദിക്കേണ്ട ഒരു ചോദ്യം നിർദ്ദേശിക്കു. | ബൂലോകത്തില്‍ രാഷ്ട്രീയം, സാമൂഹികം, മതപരം, സാഹിത്യം, സാങ്കേതികം തുടങ്ങിയ ഏതെല്ലാം മേഖലകളിലാണ് താങ്കള്‍ക്ക് താല്പര്യം? എന്തുകൊണ്ട്? |
Sunday, 29 March 2009
40 - അനില്‍ശ്രീ
Subscribe to:
Post Comments (Atom)
പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
ട്രാക്കിംഗി
ReplyDeleteഅനില്‍ശ്രീ...
ReplyDeletehttp://www.blogger.com/profile/13908218750794171363
അനിൽ ശ്രീ
ReplyDeletehttp://www.blogger.com/profile/13908218750794171363
അനിൽ ശ്രീ
ReplyDeletehttp://www.blogger.com/profile/13908218750794171363
http://www.blogger.com/profile/13908218750794171363
ReplyDeleteഅനില്‍ശ്രീ...
അനിൽ ശ്രീ
ReplyDeletehttp://www.blogger.com/profile/13908218750794171363
അതെ, ഇത് അനിൽ തന്നെ...
ReplyDeleteഎന്റെ ഉത്തരം: അനില്‍ശ്രീ
http://www.blogger.com/profile/13908218750794171363
ശ്ശൊ, അഭി ഒരു മില്ലിസെക്കൻഡ് വ്യത്യാസത്തിൽ മെഡൽ പോയെന്നു കേട്ടിട്ട് ആ മില്ലിസെക്കൻഡ് എന്ന് പറഞ്ഞാ എന്താണെന്ന് ഇപ്പോഴാ മനസിലായത്:(
ReplyDeleteഅനിൽ ശ്രീ
ReplyDeletehttp://www.blogger.com/profile/13908218750794171363
വല്യെ ഗെമ കാണീക്കാൻ... ഇതൊന്നും >>>അതെ, ഇത് അനിൽ തന്നെ... എന്റെ ഉത്തരം: <<< എഴുതാന് നിക്കേണ്ടായിരുന്നു....
ReplyDeleteസ്പ്ളിറ്റ് സെക്കന്റില്‍ സാജന് 4 മാര്‍ക്ക് നഷ്ട്ടമായിരിക്കുന്നു :-)
ReplyDeleteഹോ..! എന്തൊരു സ്പീഐഡാ പണ്ടാരങ്ങള്‍ക്ക്.. ;)
ReplyDeleteഉത്തരം മുഴുവനും വായിക്കുന്നതിന് മുമ്പ് കമന്റ് വന്നു തുടങ്ങി.. ട്രാക്കിംഗില്‍ ആദ്യമായാലെന്താ.. പോയിന്റില്‍ ഒരു ചുക്കുമില്ല...
അനില്‍ശ്രീ
http://www.blogger.com/profile/13908218750794171363
(അവസാനത്തെ വാക്കിന് ഒരു ശക്തിയുമില്ല; തളര്‍ന്നു പോയി)
എന്റെ ഉത്തരം: അനില്‍ശ്രീ
ReplyDeletehttp://www.blogger.com/profile/13908218750794171363
എന്റെ ഉത്തരവും
ReplyDeleteഅനില്‍ശ്രീ
http://www.blogger.com/profile/13908218750794171363
അപ്പൊ അനിലന്‍ പജീറൊയിലാണല്ലെ കറങ്ങുന്നത്..!!! അമ്പടാ
ReplyDeleteഇതായിരിക്കും ഏറ്റവും എളുപ്പം ചോദ്യകര്‍ത്താവിനെ കണ്ട് പിടിക്കവുന്ന ഉത്തരങ്ങള്‍!
ReplyDeleteഹ ഹ.. സാജാ..ഞാന്‍ ചുമ്മാ അടിച്ചതാണേ..
ReplyDelete“ഇപ്പോള്‍ താമസിക്കുന്നയിടെത്ത് പജീറോ. നാട്ടിലാണെങ്കില്‍ സ്കോര്‍പ്പിയോ“- ഇതൊന്നും എനിക്കറിയില്ല... അനില്‍ശ്രീയെയും എനിക്ക് പേഴ്സണലായി പരിചയമില്ല എന്നത് തന്നെ കാരണം
പക്ഷെ, അയാളുടെ ബ്ലോഗില്‍ ഒരു പത്രവാര്‍ത്ത വായിച്ച ഓര്‍മ്മയുണ്ട്.. പിന്നെ പുള്ളി ഇന്ന് രാവിലെ മോന്റെ എക്സാം റിസള്‍ട്ടുമായുള്ള കാര്യങ്ങളും, ലേറ്റാകുന്നതിനെ പറ്റിയും ഒക്കെ ബ്ലോഗില്‍ കമന്റ് ഏരിയയില്‍ (സിയയുടെ പോസ്റ്റില്‍)ഇന്ന് രാവിലെ ചര്‍ച്ച ചെയ്തിരുന്നുവല്ലോ..ഹിഹി. അപ്പോഴേ എന്തോ അപകടം മണത്തതാ.. :) പിന്നെ അബുദാബിയില്‍ ലീ മെറിഡിയന്‍ ഹോട്ടലില്‍ ഒരിക്കല്‍ ഞാന്‍ പോയിട്ടുണ്ട്. മറ്റേ ഹോട്ടല്‍ അവിടെ ഉണ്ടോന്നറിയില്ലായിരുന്നു. നെറ്റില്‍ തപ്പിയപ്പോ അതു ഉണ്ട് അവിടെ എവിടെയോ.. എനിക്കിത്രയൊക്കെ മതിയേ... :)
ഇനി മാന്യമഹാജനങ്ങളേ, ഇത് അനില്‍ശ്രീ അല്ലേല്‍ ..
എനിക്കൊന്നേ പറയാനുള്ളൂ...
“ലേലു അല്ലു ലേലു അല്ലു ലേലു അല്ലു..“
:)
എന്നാ സ്പീഡാണിഷ്ടാ ഇത്.. ഹോ..ഒന്ന് കോപ്പി പേസ്റ്റ് ചെയ്യുമ്പോഴേക്കും 5 കോൾഗേറ്റും 6 ക്ലോസപ്പും അതിന്റെൻ മേലേ.. എന്തരായാലും ഇനി 2 മാർക്കേ കിട്ടൂ..പോളിടെക്നിക്, ആശാരി പണിയുമായി ബന്ധം എന്നൊക്കെ പറഞ്ഞപ്പോൾ പാർപ്പിടം കുമാറിനെ ഒന്ന് സംശയിച്ച് പോയി.. അതോടെ ഗംബ്ലീറ്റും പോയി..!!
ReplyDeleteഎന്റെ ഉത്തരം ::: അനില്‍ശ്രീ
ReplyDeletehttp://www.blogger.com/profile/13908218750794171363
വിശാലന്‍ അണ്ണനും പജീറൊ ഇല്ലെ..പിന്നെ കൈപ്പ് അണ്ണനും പജീറൊ അതൊ ജീഃഎം സിയൊ ഉണ്ടെന്ന് ഒരു സ്വാതന്ത്ര്യ ദിന പോസ്റ്റില്‍ക്കൂടി മനസ്സിലാക്കിയിട്ടൂണ്ട്..
ReplyDeleteഅനില്‍ശ്രീ
ReplyDeletehttp://www.blogger.com/profile/13908218750794171363
“ഇങ്ങനെ ഒരു കമന്റ് എഴുതിയാല്‍ കവിത മനസ്സിലാക്കുന്നതില്‍ എനിക്കുള്ള അവബോധം മറ്റുള്ളവര്‍ മനസ്സിലാക്കുമല്ലോ എന്ന് ചിന്ത ആയിരുന്നു പല കവിതകള്‍ക്കും കമന്റ് ഇടുന്നതില്‍ നിന്നും എന്നെ വിലക്കിയത്. സത്യമായും ഈ കവിത വായിച്ചിട്ട് എനിക്കും ഒന്നും മനസ്സിലായില്ല…“എന്ന് പറഞ്ഞതും ലേ മെരിഡിയന്റെ തലപ്പ് കാണുന്നതും അനില്‍ശ്രീ തന്നെ! :)
ReplyDeleteഎന്റെ ഉത്തരം: അനില്‍ശ്രീ
http://www.blogger.com/profile/13908218750794171363
എന്റെ ഉത്തരം- അനില്‍ശ്രീ
ReplyDeletehttp://www.blogger.com/profile/13908218750794171363
ഇത് വരെ വന്ന പണ്ടാറങ്ങള്‍ക്കൊന്നും വേറേ മറുപടിപറയാന്‍ ഇല്ലാത്തോണ്ട് ഈ ചോദ്യം കാന്‍സല്‍ ചെയ്ത് വേറേയിട്
ReplyDeleteപണ്ടാറങ്ങള്‍ക്കും പഞ്ചാരക്കുട്ടന്മാര്‍ക്കും എന്ന് തിരുത്തി വായിക്കൂ പ്ലീസ്
ReplyDeleteപണ്ടാറങ്ങള്‍ എന്നുദ്ദേശിച്ചത് നാരീജനങ്ങളെയാണോ ഗുപ്താ....
ReplyDeleteനാരീ മണികളേ ഓടി വരൂ... ഗുപ്തന്‍ നിങ്ങളെ നാറിക്കുന്നു....
-സുല്‍
എന്റെ ഉത്തരം: അനില്‍ശ്രീ
ReplyDeletehttp://www.blogger.com/profile/13908218750794171363
ഉത്തരം അനിൽശ്രീ
ReplyDeletehttp://www.blogger.com/profile/13908218750794171363
ആ പോളി ജീവിതവും മീൻ പിടിത്തവും ബീഫും..
ബുഹഹ..! ഇത് അനില്‍ശ്രീ തന്നെ.. എനിക്കുറപ്പായി.
ReplyDeleteഎന്നെപ്പൊലെത്തന്നെ പാട്ട് ഇഷ്ടമുള്ള ആളാ അനിലും.
പിന്നെ 2007 ല്‍ അനില്‍ശ്രീയുടെ ബ്ലോഗില്‍ ഏഷ്യാനെറ്റിന്റെ ഐഡിയാ സ്റ്റാര്‍ സിങ്ങര്‍ നെ പറ്റിയുള്ള ചര്‍ച്ചയില്‍ സജീവമായി (സജീവം എന്ന് വച്ചാല്‍ മരണസജീവം.. ഏഷ്യാനെറ്റിന്റെ സ്റ്റുഡിയോയിലെ എന്റെ ഫ്രന്റ് മൂഖാന്തരം എലിമിനേഷന്‍ ലൈവായി അപ്‌ഡേറ്റ് ചെയ്യുന്നിടത്ത് വരെ എത്തിയിരുന്നു കാര്യങ്ങള്‍.. ഹി ഹി) പങ്കെടുത്തതും, അണിയറയിലെ പല കള്ളക്കളികളും ചര്‍ച്ച ചെയ്തതും ഇപ്പോള്‍ ഓര്‍ക്കുന്നു. അതിന്റെ കൂടെ എനിക്ക് സംഭവിച്ച ഒരു “ദുരന്തം” ഞാനെങ്ങിനെ മറക്കും?!
പിന്നെ, ‘റിയാലിറ്റി ഷോ‘ യെപറ്റിയുള്ള അഭിപ്രായവും, മലയാളത്തെ 'മലയാല'മാക്കുന്നവരെ പണ്ടേ ഇഷ്ടമല്ല‘ തുടങ്ങിയ അഭിപ്രായങ്ങളും ഒക്കെ അനില്‍ശ്രീയിലേക്ക് വിരല്‍ചൂണ്ടുന്നു.
പിന്നെ ഒരു കാര്യം, റിയാലിറ്റി ഷോകളുമായി കൂട്ടിവായിക്കുമ്പോള്‍, സ്റ്റാര്‍ സിങ്ങറില്‍ രഞ്ചിനിഹരിദാസിന്റെ മലയാളത്തെ പറ്റി അന്ന് പല ബ്ലോഗുകളിലും ചര്‍ച്ചാവിഷയമായിരുന്നു. ഞാന്‍ മലയാളത്തെ ഇഷ്ടപ്പെടുന്നുവെങ്കിലും, ആ പെണ്ണിന്റെ അവതരണത്തേയും ശൈലിയേയും എപ്പോഴും ഞാന്‍ സപ്പോട്ട് ചെയ്യാറുണ്ടായിരുന്നു. ഇപ്പോഴും ചെയ്യുന്നു. അത് ഒരോരാളുടെ പേഴ്സണല്‍ ടേസ്റ്റ്സ്.. ഹോയ് ഹൊയ്യ്.. :).
പിന്നെ പഴയ ഏഷ്യാനെറ്റിലെ ചര്‍ച്ചചെയ്യപ്പെട്ട അണിയറ വിശേഷങ്ങള്‍ ഇവിടെ വായിക്കാം. ചുമ്മ...
ഇനിയെനിക്ക് ഡൌട്ട് ഇല്ല.. ദിസ് ഈസ് അനില്‍ശ്രീ..
അനില്‍ശ്രീ, മോനെ കൂട്ടാന്‍ സ്‌കൂളില്‍ പോയോ? റിസള്‍ട്ട് വന്നോ? പാസായോ? ഏതായാലും ഞാന്‍ പാസായി ട്ടാ.. ഡിസ്റ്റിങ്ങ്ഷനോടെ.. കിട്ടിയാല്‍ 12 മാര്‍ക്ക്.
ഓഫ്: ആ പജീറോയും സ്കോര്‍പ്പിയോയും ഒക്കെയാണ് എനിക്ക് ടെന്‍ഷനുണ്ടാക്കുന്നത്. ഇതൊക്കെ കൈയ്യിലില്ലേ മാഷേ? ഇല്ലേല്‍ വരുന്ന വഴിക്ക് രണ്ടും വാങ്ങണം.. എന്റെ ഒരു മനസ്സമാധാനത്തിന്. ബ്ലീസ്സ്സ്സ്സ്സ്.....:) :)
വേറെം ഉണ്ട് ടെന്‍ഷന്‍, ഞാന്‍ ഇത്രേം രാമായണമൊക്കെ എഴുതിയിട്ട് ഇതെനി ഇയാളല്ലേല്‍ ആകെ നാറ്റക്കേസാകൂല്ലോ ദൈവേ.. ന്ന് ഒരു ചിന്തയില്ലാതില്ല... :(
സങ്കുചിതനായിരുന്നു ആദ്യം മനസ്സില്‍ വന്നത്! പിന്നെ ഹൊവാര്‍ഡ് ജോണ്‍സണും റിവോള്‍വിങ്ങ് റെസ്റ്റോറന്റും കണ്ടപ്പോള്‍ അബുദാബിയും, പോളിയും മീനും കൂടി വന്നപ്പോള്‍ അനില്‍ ശ്രീയുമെന്നൂഹിച്ചു. ഇതു വരെ മുഴുവന്‍ ഉത്തരങ്ങള്‍ല്‍ വായിച്ചിട്ടില്ല.
ReplyDeleteയാതൊരുവിധ അന്വഷണവും, വിശകലനവും ഒന്നുമില്ലാതെ വെറുതെ കോപ്പിയടി മാത്രം ചിലർ നടക്കുന്നതിൽ മത്സരത്തിന്റെ ഉദ്ദേശശുദ്ധി നിറവേറാതെ പോകുന്നു എന്നു് കരുതുന്നു.
ReplyDeleteഅതിനാൽ അടുത്ത മത്സരം മുതൽ ആദ്യത്തെ 6 മണിക്കുറിൽ commentകൾ moderate ചെയ്യുന്നതായിരിക്കും. 6 മണിക്കൂർ കഴിഞ്ഞാൽ തുറന്നിടുന്നതാണു്. മറ്റെല്ലാ നിയമങ്ങളും പഴയതു പോലെ തുടരുന്നതാണു്.
കൈപ്പള്ളിയുടെ പുതിയ തീരുമാനം ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു..
ReplyDeleteയാതൊരുവിധ അനവഷണവും, വിശകലനവും ഒന്നുമില്ലാതെ
അങ്ങനെയിപ്പോ കോപ്പി പേസ്റ്റണ്ട; ഏത്..?
:)
നല്ല തീരുമാനം കൈപ്പള്ളി.കമന്റ് ഓപ്ഷന്‍ നെരത്തെ ഇതുപോലെ ആക്കിയിരുന്നെങ്കില്‍ ഇത്രേം മാര്‍ക്ക് പോകില്ലായിരുന്നു :(
ReplyDeleteഅനില്‍ശ്രീ
ReplyDeletehttp://www.blogger.com/profile/13908218750794171363
ഈ പുത്തി നമ്മക്ക് നേരത്തേ തോന്നാത്തതെന്താ ദാസാ? :)
ReplyDeleteകൈപള്ളീ,
ReplyDeleteകമെന്റ് മോഡറേഷന്‍ ഒരു നല്ല കാര്യമാണ്.
മറ്റു സൂചനകള്‍ ഒന്നുമില്ലാതെ ഇനി വരുന്നവര്‍ എല്ലാം ഉത്തരം തരുന്നതിനാല്‍ ആദ്യം ഉത്തരം പറയുന്ന കുറെ പേര്‍ക്ക് ഒരു മാര്‍ക്ക് തന്നെ നല്‍കാവുന്നതാണ്. അങ്ങിനെയെങ്കില്‍ മത്സരം തുടങ്ങുന്ന സമയത്ത് പോസ്റ്റ് നോക്കാന്‍ കഴിയാത്തവര്‍ക്കും നല്ലതായിരിക്കും. ടൈം സോണിന്റെ വ്യത്യാസം കൊണ്ട് മത്സരത്തിന് വൈകി എത്തുന്നവര്‍ ധാരാളമുള്ളപ്പോള്‍....
-സുല്‍
ഗോമ്പറ്റീഷന്റെ ലൈവ്‌ലിനെസ് പോകും എങ്കിലും, ശരിക്കുള്ള ഒരു ഗോമ്പറ്റീഷന്‍ ആവാന്‍ മോഡറേഷന്‍ വേണ്ടീ വരും...
ReplyDeleteകൈപള്ളീ,
ReplyDeleteകമെന്റ് മോഡറേഷന്‍ ഒരു നല്ല കാര്യമാണ്.
മറ്റു സൂചനകള്‍ ഒന്നുമില്ലാതെ ഇനി വരുന്നവര്‍ എല്ലാം ഉത്തരം തരുന്നതിനാല്‍ ആദ്യം ഉത്തരം പറയുന്ന കുറെ പേര്‍ക്ക് ഒരേ മാര്‍ക്ക് തന്നെ നല്‍കാവുന്നതാണ്. (കമെന്റ് മോഡറേഷന്‍ കഴിയുന്നതു വരെ ഉത്തരം പറയുന്നവര്‍ക്ക് ഒരേ മാര്‍ക്ക്) അങ്ങിനെയെങ്കില്‍ മത്സരം തുടങ്ങുന്ന സമയത്ത് പോസ്റ്റ് നോക്കാന്‍ കഴിയാത്തവര്‍ക്കും നല്ലതായിരിക്കും. ടൈം സോണിന്റെ വ്യത്യാസം കൊണ്ട് മത്സരത്തിന് വൈകി എത്തുന്നവര്‍ ധാരാളമുള്ളപ്പോള്‍. കൂടുതല്‍ സമയം മറ്റു ബ്ലോഗുകളില്‍ തിരയാനും കണ്ടു പിടിക്കാനും ഇത്തരം പോയിന്റ് സിസ്റ്റെം കൊണ്ട് സാധ്യമാവും എന്നു കരുതുന്നു. മത്സരത്തിന്റെ ഉദ്ധ്യേശശുദ്ധി അങ്ങനെ മുഴുവനായി തന്നെ നടപ്പില്‍ വരുത്താനാവും.
-സുല്‍
കൈപ്പള്ളീയോട് ഞാനിത് പണ്ടേ പറഞ്ഞതല്ലേ...? അന്നെന്താ പറഞ്ഞത്.. സ്വാതന്ത്യം കുറയുമെന്ന് ...... ഹ.ഹ..ഹ..
ReplyDeleteഉദ്ദേശശുദ്ധി മുഴുവനായി നടപ്പില്‍ വരണമെങ്കില്‍ കമന്റിടുന്നവര്‍ ഈ മോഡറേഷന്‍ സമയത്ത് ഫോണിലോ ചാറ്റിലോ മെയിലിലോ ഒന്നും മുണ്ടാനും പാടില്ല :)
ReplyDeleteഞാന്‍ വായിച്ചു നോക്കിയിട്ട് ഇത് അനില്‍ ശ്രീ അല്ല കുഞ്ഞുങ്ങളേ.
ReplyDeleteപോയി വായിച്ചു പഠിക്ക്
അനില്‍ ശ്രീ എത്ര പാചകക്കുറിപ്പുകളാണ് ബ്ലോഗില്‍ ഇട്ടത്?
എന്റെ ഉത്തരം : ദീപക് രാജ്
ReplyDeletehttp://www.blogger.com/profile/12502040204403663192
ഈ ഒരു ഉത്തരം ശ്രദ്ധിക്കൂ:
ReplyDeleteപിന്നെ ബ്ലോഗ് നമ്മുടെ സ്വകാര്യ സ്ഥലമായതുകൊണ്ട് ഒരു പാചക കുറിപ്പ് ഞാന്‍ പണ്ട് ബ്ലോഗില്‍ കൊടുത്തിരുന്നു. എല്ലവര്‍ക്കും അറിയാവുന്ന ഒരിനമായതിനാല്‍ ആരും പുതുതായി പരീക്ഷിച്ചു കാണും എന്ന് തോന്നുന്നില്ല.
അദ്ദേഹം ഇട്ട പാചകക്കുറിപ്പ് ഏതാണെന്ന് അറിയേണ്ട? മസാല ചായ. !
വാട്ട്?????????????????
ReplyDeleteഇതില്‍ പണ്ടത്തേപ്പോലെ ചോദ്യങ്ങള്‍ മിക്സ് ആയിട്ടുണ്ടോ എന്ന് മാത്രം പറയൂ...
(ഇല്ലേല്‍, ഒരു തോര്‍ത്തിങ്ങ് തരൂ... തലയിലിടാനാ...) :(
“ജനലിന്റെ വെളിയില്‍ പള്ളിയുടെ മിനാരം കാണാം. താഴോട്ട് നോക്കിയാല്‍ പാര്‍ക്കിങ് ഏരിയയാണ്. പാര്‍ക്കിങ് ഏരിയാക്ക് അപ്പുറം മറ്റൊരു ഫ്ലാറ്റ് ആണ്.. ഇനി ഇത്തിരി അകലേക്ക് നോക്കിയാല്‍ ഹൊവാര്‍ഡ് ജോണ്‍സണ്‍ ഹോട്ടലും അതിനരികില്‍ ലീ മെറിഡിയന്‍ ഹോട്ടലിന്റെ മുകളിലെ റിവോള്വിങ് റെസ്റ്റോറന്റും കാണാം. “
ReplyDeleteദീപക് രാജ് ഇപ്പോള്‍ എവിടെ? അയര്‍ലന്റിലോ അബുദാബിയിലോ? എങ്ങനെ അറിയും. അയാളുടെ പ്രൊഫൈലില്‍ അയര്‍ലണ്ട് ആണ്.
അപ്പൂ... അനില്‍ശ്രീ പണ്ടു തെങ്ങച്ചമ്മന്തി എങ്ങനെ ഉണ്ടാക്കുമെന്ന് ഒരു കുറിപ്പിട്ടിരുന്നു. കണ്ടില്ലേ?
ReplyDeleteശരി ഉത്തരം: അനില്‍ശ്രീ
ReplyDeletehttp://www.blogger.com/profile/13908218750794171363
*തേങ്ങാച്ചമ്മന്തി
ReplyDeleteSaturday, March 7, 2009
ReplyDeleteമസാല ചായ ഉണ്ടാക്കിയ ദിവസം. ഇതിനെ പണ്ട് എന്നു പറയുമോ അപ്പുച്ചായാ?
-സുല്‍
പത്രവാര്‍ത്തയില്‍ നിന്ന് ക്ഷോഭം ജനിച്ച് പോസ്റ്റ്
ReplyDelete( -“പോസ്റ്റ്”-ഈ വാക്കിന്റെ മലയാളം ആരെങ്കിലും പറഞ്ഞു തരണേ) ആണ് സൂചനയെങ്കില്‍...
അനില്‍ശ്രീ
http://www.blogger.com/profile/13908218750794171363.
ഞാന്‍ വായിച്ചു നോക്കിയിട്ട് ഇത് അനില്‍ ശ്രീ ആണ് അപ്പൂ.
കുറഞ്ഞ പക്ഷം ഒരു തേങ്ങാ ചമ്മന്തി ഉണ്ടാക്കാനുള്ള പാചകവിധിയെങ്കിലും വായിക്കണം.:)
സത്യം പറഞ്ഞാല്‍ എനിക്കൊന്നും മനസ്സിലായില്ല. നിങ്ങളെന്തുവാ കണിക്കുന്നത് പിള്ളേരെ? എന്തുവാ ശരിയുത്ത്രം? കൈപ്പള്ളീ, വെള്ളമടിച്ചിട്ടുണ്ടോ? അപ്പൂ, വെള്ളമടിക്കാന്‍ തുടങ്ങിയോ? കൈപ്പള്ളി കമന്റ് ഏരിയ പെയ്‌ന്റ് അടിച്ചു കളിക്കുവാണോ? എന്തുവാ സംഗതി? *&^*@(#&(#&@)&#@)(*#@(@*#)(#*
ReplyDeleteനോ ഡൗട്ട്!
ReplyDeleteഇത് അനില്‍ശ്രീ തന്നെ.
http://www.blogger.com/profile/13908218750794171363
ഹഹഹഹഹഹഹ...
ReplyDeleteഎനിയ്ക്ക് സമാധാനമായി!!!
എന്തായിരുന്നു ഓരോരോ ലവന്മാരുടെ കമന്റുകള്‍!!!! ഹോ!!!
ഇപ്പോള്‍ ദേ, വീട്ടില്‍ പോകുന്നെന്നു പറഞ് ചാറ്റില്‍ നിന്നും ലോഗ് ഓഫ് ചെയ്ത അഭിലാഷിന്റെ പോലും കമന്റുകള്‍ ചന്നം പിന്നം വരുന്നു..(ചാറ്റില്‍ കാണ്മാനുമില്ല)
19:00 ക്ക് തുടങ്ങുമെന്നുപറഞ്ഞ മത്സരം 17:00 തുടങ്ങിയതു പോലും ഞാനറിഞ്ഞില്ല!!! ഗ്രേറ്റ്!!!
ജിങ്ക് ജിക്കാ... ഇതെന്തായാലും ദീപക് രാജ് ആണെന്ന് എനിക്കു തോന്നുന്നില്ല.. കാരണം, അവസാനമെഴുതിയ പോസ്റ്റ് ഒരു പത്രവാര്‍ത്ത കണ്ടപ്പോള്‍ ഉണ്ടായ ക്ഷോഭത്തില്‍ നിന്നുണ്ടായ ഒരു കുറിപ്പ് ആണ്. ഇനിയുമെഴുതും ഇങ്ങനൊരു പോസ്റ്റ് ദീപക്കിനില്ല!! ഇനി അനിശ്രീ തന്നെയാണോ എന്നുമറിയില്ല !!! പണിയെടാ മക്കളേ പണി... പെറ്റിയും വാങ്ങിക്കൂട്ടൂ... അപ്പൊ അനില്‍ശ്രീ പറഞ്ഞ മകന്റെ പരൂക്ഷ കറക്റ്റായിരുന്നല്ലെ!! ഹോ ഹോ ഹോ... ചുമ്മാതല്ല ഈ പേഗിയറിസം കണ്ട് കൈപ്പള്ളി കമന്റ് മോഡറേഷന്‍ വച്ചത്!!! :)
കിലുക്കത്തില്‍ ഇന്നസെന്റ്റിന് ലോട്ടറി അടിച്ചതു പോലുണ്ട് അഭിലാഷിന്റെ ഇപ്പോഴത്തെ അവസ്ഥ.
ReplyDelete(*^%*%*(%^%$&*(()* &&$$%&$
ഹഹഹ... കോപ്പ്, ശരി ഉത്തരവും വന്നോ... ഞാനിതാ തലയില്‍ തോര്‍ത്തിട്ടു!!!!
ReplyDeleteസ്വോറി. ഞാന്‍ ശരിയുത്തരം പറഞ്ഞപ്പോഴേക്കും റിസള്‍ട്ട് പ്രഖ്യാപിച്ചത് അറിഞ്ഞീല.
ReplyDeleteകൈപ്പള്ളീ പെനാള്‍ട്ടി കിക്ക് ചെയ്യുമോ ആവോ.
ഞാനാ കമന്റ് അഭിലാഷ് സ്റ്റൈലില്‍ ഒന്നെഴുതി നോക്കിയതാ... അതിത്രെം കൊളമാകുമെന്നറിഞ്ഞില്ല!!
ReplyDeleteഅടുത്ത മത്സരം ഇന്നുണ്ടോ? നിക്കണോ? പോണോ?
ReplyDeleteഹും കൊളമാകാനിനിയില്ല ..പേഗിയറിസം ഗിയറ് മാറ്റാന്‍ കാശ് കൊടുക്കണോ ??
ReplyDeleteഅങ്ങനെ പുതിയ ഗൊമ്പീഷന്‍ റെക്കോറ്ഡ്.
ReplyDeleteരണ്ടര മണിക്കൂര്‍ കൊണ്ട് ഒരുവനെ പൊക്കി പൊടിതട്ടിയെടുത്തു. ഗ്രേറ്റ്.
ഉത്തരം വായിച്ചു തുടങ്ങിയപ്പോഴേ ക്ലിക്കിയതാ. പക്ഷേ എന്തു കാര്യം,ഇന്നും വന്നപ്പോള്‍ നേരം വൈകി..
ReplyDeleteഉത്തരം ടൈപ്പ് ചെയ്യുന്നതിനു മുമ്പ് കൈപ്പള്ളീടെ റിസല്‍റ്റ് വന്നു...
തേങ്ങല്‍......തേങ്ങല്‍..
ഒരു ടവ്വല്‍ താ മക്കളേ.. ഈ കണ്ണീരൊന്നു തുടക്കട്ടെ.
തലതിരിഞ്ഞ സുമേഷ് ചന്ദ്രയാന്‍, വീണിടത്ത് നിന്ന് ഉരുണ്ട് കളിക്കല്ലിഷ്ടാ..! :) കൊളമല്ല, ചളകൊളമായി.. വോക്കേ? ങാ.. :) :)
ReplyDeleteഹോ ഹോ ഹോ.. ഏതായാലും, ഹരികൃഷ്ണന്‍സ് പോലെ ഡബിള്‍ ക്ലൈമാസ് പ്രതീക്ഷിച്ചില്ല. ഞാന്‍ എന്റെ നിഗമനങ്ങള്‍ വിത്ത് ഫ്രൂഫ് ആണ് അവതരിപ്പിച്ചത്. അല്ലതെ ആരുടെയും കോപ്പി അടിച്ചതല്ല. അതില്‍ തെറ്റ് സംഭവിച്ചാല്‍ എനിക്ക് പുല്ലാണ്. അപ്പൂന്റെ തമനൂചരിതം ഓര്‍മയുണ്ടല്ലോ..? അതുപോലെ വേറൊന്ന് അത്രമാത്രം..
ഹെന്നാലും ഹെന്റെ കൈപ്പള്ളീ... പ്യേടിപ്പിച്ച് കളഞ്ഞല്ലോ.. ചമ്മലൊന്നും എനിക്ക് പുത്തരിയല്ല.. ബട്ട്, 12 പോയ്‌ന്റ് ഒരു സ്വപ്നമായിരുന്നു..
പ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്....
എനിക്കിത് ആലോചിച്ചിട്ട് ചിരിവന്നിട്ട് നിവൃത്തിയില്ല...
ബ്ല്‌ഹ്... ബ്ല്‌ഹ്.. :) പ്സ്സ്സ്സ്സ്സ്....:) :)
ആ അവസാനത്തെ ചിരി ഒരു “കല്യാണചിരി“ ആണല്ലോ അഭിലാഷെ!!!!
ReplyDeleteകൊലച്ചിരി ആവാതിരുന്നാല്‍ മതി...
ReplyDeleteഅടുത്തത് ഇന്നുണ്ടോ - നിക്കണോ പോണോ?
യെസ്. അത് കൊലച്ചിരി തന്നെയാ, ഇതെങ്ങാന്‍ തെറ്റിയിരുന്നേല്‍ എല്ലാരും കൂടി എന്നെ വറുത്തെടുത്ത് ഡിന്നര്‍ ടേബിളില്‍ വെക്കില്ലായിരുന്നോ.. ഹോ.. അത് ആലോചിക്കാനേ വയ്യ...
ReplyDeleteഹെന്തായാലും സമാധാനം... സന്തോഷം...
ബൈ ദ വേ, അതിന്റിടക്ക് അപ്പു കയറി ഒരു അയര്‍ലണ്ട് കാരന്റെ പേര് പറഞ്ഞതാ എനിക്ക് ഡൌട്ട് ഉണ്ടാക്കുന്നത്, ഉത്തരങ്ങള്‍ മിക്സ് ആയിട്ടുണ്ടോ എന്ന്...
എന്തരോ എന്തോ...:) :)
എന്തൊക്കെയോ ‘ഡിങ്കോള്‍ഫിക്കേഷന്‍ വിത്ത് കോംബ്ലിക്കേറ്റഡ് കണ്‍ഫ്യൂഷന്‍സ്‘ നടന്നിട്ടുണ്ട് ക്വിസ് മാസ്റ്റര്‍ക്കും അസിസ്റ്റന്റിനും ഈടയില്‍ എന്ന് സുവ്യക്തം....
ബു ഹ ഹ.. :) :) :)
എടാ പഹയാ...
ReplyDeleteഒരു മിനിറ്റിനുള്ളില്‍ നീ ഇത്രെം ഒപ്പിച്ചൊ?
കൈപള്ളീീീീീീ
അടുത്തതെപ്പോള്‍???
-സുല്‍
ഹഹഹ... എന്നാലും എന്റെ കൈപ്പള്ളീ.. അപ്പുവിനെ ശരി ഉത്തരം പറയാന്‍ വിട്ടതും.. ഓന്‍ കേറീ സ്വന്തം ഒരുത്തരം ഇട്ടതും കൈപ്പള്ളീ ചാടി കേറി ശരി ഉത്തരം പറഞ്ഞതും ഹൊ ഹോ ഹോ..... കൂയ് കൂയ്!!!!
ReplyDeleteഅത് വേറോരു വിറ്റാ സുല്ലേ.. “അല്ല, കൊലച്ചിരിയാ..” എന്ന് തുടങ്ങുന്ന ഒരു കമന്റ് പ്രിവ്യൂ നോക്കുമ്പോഴാ “കൊലച്ചിരി ആവാതിരുന്നാല്‍ മതി...“ എന്ന് സുല്ലിന്റെ കമന്റ് കണ്ടത്.. അപ്പോത്തന്നെ തിരുത്തി.. ഞാനാരാ മോന്‍.. :) :)
ReplyDeleteഹഹഹ അതു കൊള്ളാം. നിന്നോടാരാ പ്രിവ്യു നോക്കാന്‍ പറയുന്നേ. ഡയറക്ട് പോസ്റ്റിക്കൂടെ?
ReplyDeleteഅല്ല, സ്പെല്ലിങ്ങ് മിസ്റ്റേക്ക് ഒഴിവാക്കാനാ.. എന്നിട്ടും സ്പെല്ലിങ്ങ് മിസ്റ്റേക്ക് ആക്കുന്നത് കാണുന്നില്ലേ?
ReplyDelete“ഞാന്‍ എന്റെ നിഗമനങ്ങള്‍ വിത്ത് ഫ്രൂഫ് ആണ് അവതരിപ്പിച്ചത്!”
വിത്ത് ഫ്രൂഫ് ..പോലും!!
:) :)
Kaippaly Todays special brand?
ReplyDeleteഞാന്‍ തിരികെ വന്നപ്പോഴേക്കും തീര്‍ന്നോ... സത്യമായും സ്കൂളില്‍ പോയതാ കേട്ടോ... മകന്റെ റിസല്‍റ്റ് വാങ്ങാനുള്ള ഓപ്പണ്‍ ഹൗസ്. എന്നെ ഇത്ര പെട്ടെന്ന് തിരിച്ചറിഞ്ഞ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍...
ReplyDeleteക്ലൂ ഒന്ന് : എന്റെ പാചകപരീക്ഷണം ഇവിടെ കാണാം...
ക്ലൂ രണ്ട് : കാന്താരി അരച്ച് തേക്കുന്നതിനെപറ്റി ഞാന്‍ ഒരു പോസ്റ്റില്‍ പറഞ്ഞിരുന്നു. ഇവിടെ കാണാം...
ക്ലൂ മൂന്ന് : ഞാന്‍ നിര്‍മ്മാണമേഖലയില്‍ ആണ് ജോലി ചെയ്യുന്നതെന്ന് പ്രൊഫൈലില്‍ ഉണ്ട്.
ക്ലൂ നാല് : സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് ഞാന്‍ ഇട്ട പോസ്റ്റു ഇവിടെ കാണാം....
ക്ലൂ അഞ്ച് : കവിതയെകുറിച്ച് ഞാന്‍ പറഞ്ഞ കമന്റ് ഇവിടെ കാണാം....
ക്ലൂ ആറ് : അവസാനമിട്ട പോസ്റ്റ് ഇവിടെ കാണാം....
ക്ലൂ ഏഴ് : കണ്ണീര്‍ പ്രവാഹം , പോസ്റ്റ് ഇവിടെ കാണാം....
ഇനിയും ഉണ്ട് ...എന്റെ താമസഥലം, എന്റെ പ്രവാസം.. എല്ലാം..ഞാന്‍ കൃത്രിമം കാണിച്ചെന്ന് ആരും പറയരുതെന്ന് കരുതി.
ഞാന്‍ ആണെന്ന് കണ്ടെത്തിയവര്‍ക്ക് എങ്ങനെ മനസ്സിലായി എന്ന് വിശദമാക്കിയാല്‍ കൈപ്പള്ളിയുടെ സംശയം മാറിക്കിട്ടുമായിരുന്നു.
പിന്നെ ആ മോഡറേഷന്‍ ഇഷ്ടമായി.. അതുണ്ടായിരുന്നെങ്കില്‍ ഇത്ര പെട്ടെന്ന് എന്നെ പിടികൂടുമായരുന്നോ? ഒരാളുടെ ഉത്തരം കണ്ടു കഴിഞ്ഞാല്‍ പിന്നെ ചിന്ത കുറയും. ആ ഉത്തരത്തിന്റെ ശരിയോ ശരിയില്ലായ്മയോ ആലോചിച്ചാല്‍ മതിയല്ലോ. പക്ഷേ ആറു മണിക്കൂര്‍ ഇത്തിരി കൂടുതലാ... മൂന്ന് അല്ലെങ്കില്‍ നാല് മതിയെന്ന് തോന്നുന്നു.
കമന്റ് മോഡറേഷന്‍ സ്വാഗതം ചെയ്യുന്നു!
ReplyDelete(ഇതോടെ എന്റെ വെടി തീര്‍ന്നു)
സുല്‍ പറഞ്ഞ കാര്യങ്ങളോട് യോജിയ്ക്കുന്നു.. എങ്കിലും എല്ലാവര്‍ക്കും ഫുള്‍ മാര്‍ക്ക് കൊടുക്കണമെന്നതിനോട് യോജിപ്പില്ല. പകരം ക്ലു കൊടുക്കുന്നതിനു മുന്ന് കൊടുക്കുന്ന 5 ബോണസ് പോയിന്റുകള്‍ പോലെ ആദ്യം വന്ന ശരി ഉത്തരം പ്ലസ്, ബോണസ് പോയിന്റ് എന്ന നിലയില്‍ ചെയ്യുന്നതായിരിയ്ക്കും അഭികാമ്യമെന്നു ത്വാന്നുന്നണ്ണാ... പിന്നെ അനില്‍ശ്രീ പറഞ്ഞപോലെ 6 മണിക്കൂര്‍ ഗാപ് വല്ലാതെ നീണ്ടുപോയി എന്നും തോന്നുന്നു... ഒന്നോ രണ്ടോ മണിക്കൂര്‍ മതിയാവും... അതിനുള്ളില്‍ തന്നെ വല്യമ്മായിയും ആഷയും മറ്റും കൊത്തികൊണ്ടു പൊക്കോളും!! :)
അനിലേ, രാത്രി ആരംഭിക്കുന്ന ഒരു ഗോമ്പറ്റീഷനില്‍ ആറുമണിക്കൂര്‍ വേണം എന്നു തോന്നുന്നു. അല്ലെങ്കില്‍ നമ്മളൊക്കെ പിറ്റേന്ന് അതു കാണുമ്പോഴേക്ക് മോഡറേഷന്‍ മാറ്റിയിരിക്കും.
ReplyDeleteഇതുവരെ പെറ്റിയടിച്ചവരില്‍ ചാമ്പ്യന്‍ ഇടിയണ്ണനാണെന്നാ ഞാന്‍ കരുതിയിരുന്നത്.. പക്ഷെ അതു ഞാന്‍ തന്നെയാണെന്ന നഗ്നസത്യം ഞാനിതാ തിരിച്ചറിയുന്നു!!!!
ReplyDeleteഅപ്പോൾ എല്ലാം പറഞ്ഞതുപോലെ.
ReplyDeleteഅടുത്ത മത്സരത്തിൽ comment moderation ഉണ്ടായിരിക്കുന്നതാണു്. 6 മണിക്കൂർ കഴിഞ്ഞാൽ മാത്രമെ തുറന്നിടുകയുള്ളു.
ഹടുത്ത ഗോമ്പീഷന്‍ എത്ര മണിക്കൂര്‍ കഴിഞ്ഞാണെന്നു കൂടി ഫറഞ്ഞിട്ടു പോ...!
ReplyDeleteമുപ്പത്തി ഒമ്പതാം മത്സരം കഴിഞ്ഞപ്പോള്‍ പായിന്റ് നിലയില്‍ ആദ്യത്തെ പത്തു നിലകളില്‍ നിലയുറപ്പിച്ചവര്‍:
ReplyDelete1. ആഷ | Asha : 117
2. വല്യമ്മായി : 115
3. ജോഷി : 83
4. സുൽ | Sul : 78
5. nardnahc hsemus : 77
6. സാജന്‍| SAJAN : 74
7. അനില്‍_ANIL : 66
8. പ്രിയ : 58
9. അഗ്രജന്‍ : 55
10. ViswaPrabha വിശ്വപ്രഭ : 49
കൂടുതല്‍ വിശദവും വിശാലവുമായ പായിന്റ് നില ദര്‍ശിയ്ക്കുവാന്‍ ഇവിടെ ഞെക്കുക.
അടുത്ത പത്തുമത്സരങ്ങള്‍ക്കുള്ളില്‍ ഞാന്‍ 117 ആം സ്ഥാനം നേടുമെന്ന് ഇതിനാല്‍ പ്രതിജ്ഞചെയ്യുന്നു.
ReplyDeletecomment moderation ഏർപ്പെടുത്തിത്തുടങ്ങി
ReplyDeleteപരീക്ഷണങ്ങൾ വേണമെങ്കിൽ ഇവിടെ ആവാം
ReplyDeleteഅടുത്ത മല്‍സരം എപ്പോഴാ?
ReplyDeleteമേണ്ട
ReplyDeleteഅതിനിത്ര പണിയുണ്ടോ?
ReplyDeleteഅടുത്ത പോസ്റ്റിട് കൈപള്ളീ കളിക്കാതെ.
എല്ലാ ടൈം സോണില്‍ ഉള്ളവരും എല്ലാ മത്സരത്തിലും പങ്കെടുക്കണമെന്ന് ശഠിയ്ക്കരുത്. അതിനുവേണ്ടി മത്സരങ്ങളുടെ സമയം മാറ്റുന്നതും ശരിയല്ല. അവരവരുടെ സമയപരിധിക്കുള്ളില്‍ പങ്കെടുകാന്‍ പറ്റുന്നവര്‍ പങ്കെടുക്കട്ടെ... ഒരു ദിവസം 2 മത്സരമോ അല്ലെങ്കില്‍ 3 മത്സരമോ ആണെങ്കില്‍ ഇത് നടപ്പാക്കിക്കുടെ?
ReplyDeleteകമന്റ് മോഡറേഷന്‍ വെയ്ക്കുകയാണെങ്കില്‍ ചില നിര്‍ദ്ദേശങ്ങള്‍ എന്റെ വക:
ReplyDelete1. ആറു മണിയ്ക്കൂര്‍ എന്നത് ഇമ്മിണി ദീര്‍ഘിച്ചു പോയി. ആദ്യത്തെ മൂന്നു മണിയ്ക്കൂറ് കഴിഞ്ഞ് കമന്റുകള്‍ തുറന്ന് വിടാം. കൂടുതല്‍ അടച്ചിട്ടാല്‍ ബ്ലോഗ് ചത്തതു പോലെയാകും.
2. മോഡറേഷന്‍ ഉള്ള സമയത്ത് ശരിയുത്തരം പറയുന്ന എല്ലാവരും പന്ത്രണ്ട് മാര്‍ക്കിനു അവകാശികളാകണം. എന്തെന്നാല്‍ ശരിയുത്തരത്തിലേയ്ക്ക് എത്തുന്നവരുടെ എല്ലാവരുടേയും അദ്ധ്വാനം തുല്യമാണ്.
3. മോഡറേഷനു ശേഷം ഉത്തരം പറയുന്നവര്‍ക്ക് എട്ട് / ആറ് / നാലു പിന്നെയുള്ളവര്‍ക്ക് രണ്ട് വീതം എന്ന നിലയ്ക്ക് പഴയതു പോലെ തന്നെ മാര്‍ക്ക് നല്‍കാം. അതായത് മോഡറേഷന്‍ സമയത്ത് ആരും ശരിയുത്തരം പറഞ്ഞില്ലാ എങ്കില്‍ മോഡറേഷനു ശേഷം ആദ്യം ശരിയുത്തരം പറയുന്ന് ആള്‍ക്കും പന്ത്രണ്ട് മാര്‍ക്ക് കിട്ടും എന്ന് അര്‍ത്ഥം.
4. മോഡറേഷന്‍ ടൈമിലോ മോഡറേഷന്‍ കഴിഞ്ഞുള്ള സമയത്തോ ഏറ്റവും കുറഞ്ഞത് നാലു പേരെങ്കിലും ശരിയുത്തരം പറഞ്ഞില്ലാ എങ്കില്‍ ആറാമത്തെ മണിയ്ക്കൂറില്‍ ആദ്യത്തെ ക്ലൂ നല്‍കാം. ക്ലൂ കൊടുക്കേണ്ടി വന്നാല്‍ ക്ലൂവിനു മുന്നേ ഉത്തരം പറഞ്ഞ എല്ലാവര്‍ക്കും മൂന്നു മാര്‍ക്ക് ബോണസ് നല്‍കാം.
5. ഒരു നിശ്ചിത സമയം പറഞ്ഞാല്‍ ആ സമയത്ത് മോഡറേഷന്‍ ഒഴിവാക്കാനും ക്ലൂ നല്‍കാനും നിയമങ്ങള്‍ പാലിയ്ക്കാനും ക്വിസ്സ് മാഷ് ശ്രദ്ധിയ്ക്കണം. ഇല്ലാ എങ്കില്‍ ക്വിസ്സ് മാഷിനേം പെറ്റിയടിയ്ക്കാനുള്ള അവകാശം സ്റ്റോര്‍ കീപ്പര്‍ക്ക് ഉണ്ടാകും. ക്വിസ്സ് മാഷിനു പെനാല്‍റ്റി വരാനിടയുള്ള ചില സാഹചര്യങ്ങള്‍ ചുവടേ ചേര്‍ക്കുന്നു:
അ. മൂന്ന് മണിയ്ക്കൂറിനു ശേഷവും കമന്റുകള്‍ തുറന്നു വിടാതിരിയ്ക്കുക.
ആ. ആറു മണിയ്ക്കൂറിനു ശേഷവും ഏറ്റവും കുറഞ്ഞത് നാലുപേരെങ്കിലും ശരിയുത്തരം പറഞ്ഞില്ലാ എങ്കില്‍ ക്ലൂ നല്‍കാതിരിയ്ക്കുക.
ഇ. നാലു പേര്‍ ശരിയുത്തരം പറഞ്ഞിട്ടും ക്ലൂവുമായി എഴുന്നുള്ളുക.
6. പെനാലിറ്റി ക്ലോസ് കുറച്ചു കൂടി വികസിപ്പിയ്ക്കേണ്ടതായിട്ടുണ്ട്. നൂറടിയ്ക്കാനും അമ്പതടിയ്ക്കാനുമായി നമ്പര്‍ മാത്രം ഇട്ട് കമന്റുന്നതിനു ഏറ്റവും കുറഞ്ഞത് നാലു പെനാലിറ്റികള്‍ അനുവദിച്ചു തരണം. ശരിയുത്തരം വന്നതിനു ശേഷവും ഉത്തരവുമായി വരുന്നതിനും പെനാലിറ്റികള്‍ ശുപാര്‍ശ ചെയ്യുന്നു.
മത്സരാര്‍ത്ഥികളുടേയും ക്വിസ്സ് മാഷിന്റേയും പ്രത്യേക ശ്രദ്ധയ്ക്കും പരിഗണനയ്ക്കും ചര്‍ച്ചയ്ക്കുമായി നിര്‍ദ്ദേശങ്ങള്‍ സവിനയം സമര്‍പ്പിച്ചു കൊള്ളുന്നു.
സസ്നേഹം
വിനീത കുനീതന്‍
sd/-
അഞ്ച്കല്‍കാരന്‍ പറഞ്ഞ 2 മത്തെ പോയിന്റിനോട് ഞാന്‍ യോജിക്കുന്നില്ല.. എല്ലാവര്‍ക്കും 12 പോയിന്റു നല്‍കാന്‍ ഇദെന്താ കുംബളങ്ങാ പട്ടണമോ? ആദ്യം ശരിയുത്തരം പറയാളുടെ സമയവേഗതയ്ക്ക് ഒരു പ്രാധാന്യവുവ്ം കല്‍പ്പിയ്ക്കുന്നില്ല എന്നല്ലേ ഇത് വ്യക്തമാക്കുന്നത്?
ReplyDeleteഎന്റെ അഭിപ്രായത്തില്‍, പഴയ പോയിന്റ് സിസ്റ്റം തന്നെയാണു നല്ലത്.. കമന്റ് മോഡറേഷനില്‍ ശരി ഉത്തരം പറയുന്നവര്‍ക്ക് 5 മാര്‍ക്ക് ബോണസ് പോയിന്റ് കൊടുക്കുക... മോഡറേഷനു ശേഷം പറയുന്നവര്‍ക്ക് അതില്ല...
കൈപ്പള്ളീക്ക് ഈ പരിപാടി ഇന്നലെ തുടങ്ങാന്‍ വയ്യാരുന്നോ?.. എത്ര പേര്‍ ശരിയുത്തരം പറഞ്ഞേനെ എന്ന് എനിക്കൊന്ന് അറിയാമായിരുന്നു.
ReplyDeleteഇത്ര തന്നേ ഞാനും പറഞ്ഞതിലുള്ളു അഞ്ചലെ. ഇനിയെല്ലാം വരും പോലെ കാണാം.
ReplyDeleteഈ മൂന്ന് മണിയ്ക്കൂറിനു ശേഷവും കമന്റുകള്‍ തുറന്നു വിടുക എന്നു പറയുന്നതു് ഒരു 10 minute മുമ്പോട്ടും പിറകോട്ടും adjust ചെയ്തുകൂടെ?
ReplyDeleteപിന്നെ clue തപ്പുന്ന കാര്യത്തിൽ ഞാൻ അല്പം weak അണു. Score Master സഹായിക്കണം
ഞാൻ എല്ലാം തമസിച്ചു.
ReplyDeleteമൊയലാളിയ്ക്കിഷ്മായെങ്കില്‍ പിന്നെ എനിയ്ക്കും ഇഷ്ടം തന്നെ. പിന്നെ നാട്ടുകാരൊന്നും പറഞ്ഞില്ലല്ലോ?
ReplyDelete“ശരിയുത്തരം വന്നതിനു ശേഷവും ഉത്തരവുമായി വരുന്നതിനും പെനാലിറ്റികള്‍ ശുപാര്‍ശ ചെയ്യുന്നു.“
ReplyDeleteഇവിടെ ഏറ്റവും കൂടുതല്‍ പെറ്റി കിട്ടുന്നത് എനിക്കായിരിക്കും
അഞ്ചല്‍ നമുക്കിട്ടൊരു വെപ്പു വെച്ചതാ.
മൊയലാളിക്കും തൊയിലാളിക്കും ഇഷ്ടാണെച്ചാല്‍ നാട്ടാര്‍ക്കും ഇഷ്ടം...
ReplyDeleteപുതിയ നിയമത്തിന്റെ വലി ഒരു പോസ്റ്റാക്കിയിട്ടോ വേഗം. എന്നിട്ടിനി നാളെ മതി അടുത്ത മത്സരം. എല്ലാരും അറിയേണ്ടെ സംഗതികളൊക്കെ.
-സുല്‍
ശരിയുത്തരം വന്നതിനു ശേഷം ഉത്തരം കമന്റുന്നവര്‍ക്ക് പെറ്റിയടിക്കാനുള്ള ശുപാര്‍ശയെ ഞങ്ങള്‍ “അവസാനകമന്ററിമാര്‍“ ശക്തമായി പ്രതിഷേധിക്കുന്നതായി ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു. ക്വിസ്സ് മാസ്റ്റര്‍ കമന്റ് കമ്പോസ് ചെയ്യുന്ന അതേ സമയത്ത് ഞങ്ങള്‍ക്ക് കമന്റാന്‍ തോന്നുകയും സെക്കന്റുകളുടെ വ്യത്യാസത്തില്‍ പിന്നിലാവുകയും ചെയ്താല്‍ ലഭിക്കുന്ന അനര്‍ഹമായ പെറ്റികളോരോന്നും ഞങ്ങള്‍ പാവങ്ങളുടെ സ്ക്കോര്‍ ഷീറ്റിലേക്കുള്ള കൂരമ്പുകളാണ്. പ്രസ്തുത ശുപാര്‍ശയെ പുനരാലോചിക്കാന്‍ തയ്യാറാവണമെന്ന് ഊന്നിപ്പറയാന്‍ കൂടി ഈയവസരം ഉപയോഗിക്കുകയാണ്.
ReplyDeleteShihab Mogral
ReplyDeleteആദ്യത്തു കുറച്ചു നേരം അല്ലെ ഉള്ളു സാർ. പിന്നെ നിങ്ങൾക്ക് അവിടെ കാണുന്ന ആരുടെ ഉത്തരം വേണമെങ്കിലും copy paste ചെയ്യാമല്ലോ.
serious ആയി മത്സരത്തിൽ പങ്കെടുക്കുന്ന ചിലർ ഉണ്ടെന്നു മനസിലായതുകൊണ്ടാണു് ഇങ്ങനെ ചെയ്തതു്. മത്സരത്തിന്റെ പ്രധാന സമയം കഴിഞ്ഞാൽ പിന്നെ എന്തു വേണേലും ആവാല്ലോ
എന്റെ "ല്‍" എവിടെ കൈപ്പള്ളീ... "അനില്‍ശ്രീ.."
ReplyDeleteതല്‍കാലം ഒരു 'L' ഇപ്പോ 5L നോട് കടം വാങ്ങ് അനില്‍ശ്രീ.. :)
ReplyDeleteകിട്ടുമ്പോ തിരിച്ചുകൊടുക്കാം.. :)
അനിലില്‍ശ്രീയുടെ നഷ്ടപ്പെട്ടു എന്നു കരുതിയ എല്ല് തിരികെ കിട്ടിയിട്ടുണ്ട്. അത് യഥാസ്ഥലത്ത് തന്നെ ഫിറ്റു ചെയ്തിട്ടുണ്ട്. ഹാപ്പിയായല്ലോ അല്ലേ?
ReplyDeleteഎല്ല് ചോര്‍ന്നു പോയതില്‍ ഖേദിയ്ക്കുന്നു!
ഒരു മത്സരത്തിന്റെ റിസള്‍റ്റ് വന്ന് കഴിഞ്ഞാല്‍ ഒരു മണിക്കൂറിനകം അവിടത്തെ കമന്റ് ബോക്സും അടച്ചില്ലെങ്കില്‍ കമന്റ് ട്രാക്ക് ചെയ്യുന്നവര്‍ക്ക് (അല്ലത്തവര്‍ക്കും) പുതിയ മത്സരത്തിന്റെ ഉത്തരം പഴയതില്‍ ഇട്ട് ഡിസ്ക്സ് ചെയ്യാന്‍ പറ്റുമല്ലോ?
ReplyDeleteഉദാഹരണത്തിന് ഞാന്‍ ഇവിടെ കുമാര്‍ നീലകണ്ഠന്‍ എന്ന് പറഞ്ഞാല്‍ മതിയല്ലോ! കോപ്പി ചെയ്യുന്നവര്‍ക്ക് അത് നോക്കി എഴുതാമല്ലോ?
അല്ലെങ്കില്‍ അങ്ങനെ ചെയ്യുന്നവര്‍ക്ക് വന്‍ നെഗറ്റീവ് പോയിന്റ് നല്‍കണം. (എങ്കിലും പ്രശ്നം! പോയിന്റ് വേണ്ടാത്തവരാണെങ്കിലോ?)
നന്നായി!...ഇവിടെയും ക്ലോസ് ചെയ്തല്ലേ?
ReplyDeleteമത്സര ഫലം:
ReplyDelete1. അഭിലാഷങ്ങള്‍ : 12
2. സാജന്‍| SAJAN : 8
3. ജോഷി : 6
4. വല്യമ്മായി : 4
രണ്ടു പായിന്റുകള്‍ ലഭിച്ചവര്‍:
പ്രിയ
അഗ്രജന്‍
ViswaPrabha വിശ്വപ്രഭ
ഷിഹാബ് മോഗ്രാല്‍
അലിഫ്
പുള്ളി പുലി
സുൽ | Sul
അനില്‍_ANIL
ഹരിയണ്ണന്‍@Hariyannan
നന്ദകുമാര്‍
ശിവ
യാരിദ്
nardnahc hsemus
പെനാലിറ്റി ലഭിച്ചവര്‍:
ആരുമില്ല :(
അഭിനന്ദനങ്ങള്‍....