Thursday 19 March 2009

20 - കരീം മാഷ്

ചോദ്യങ്ങൾ

ഉത്തരങ്ങൾ

ഗായകന്‍,അദ്ധ്യാപകന്‍,കുശിനിക്കാരന്‍,ആശാരി,കോമാളി എന്നീ അഞ്ചു തൊഴിലുകളെ ലഭ്യമുള്ളൂ എന്നു വന്നാല്‍ താങ്കള്‍ ഏതു തെരെഞ്ഞെടുക്കും?

യാതൊരു സംശയവും ഇല്ല അദ്ധ്യാപകന്‍ (ബാക്കിയൊക്കെ പിന്നെ ക്രമേണ ആയിക്കൊള്ളും).

ആരാ അധ്യാപകനല്ലാത്തത്? ( നിന്നെ ഞാന്‍ ഒരു പാഠം പഠീപ്പിക്കുമെന്നു പറയാത്തവരുണ്ടോ?)

എന്താണു സാമൂഹിക പ്രതിബദ്ധത?

വ്യക്തിപരമായി വിരുദ്ധകാഴ്ച്ചപ്പാടുള്ളപ്പോഴും സമൂഹജീവിയെന്ന നിലയില്‍ കെട്ടുപെട്ട അവസ്ഥ.

എന്താണു ദൈവം?

മനുഷ്യനിര്‍മ്മിത നിയമ-ന്യായ-നീതി-ചികില്‍സ തുടങ്ങിയവയുടെ നിര്‍വ്വഹണം പരാജയപ്പെടുമ്പോള്‍ ഒരു പ്രതീക്ഷ നല്‍കുന്ന വിശ്വാസം.

കേരളത്തില്‍ ഇപ്പോള്‍ ടി.വി. പ്രേക്ഷകരുടെ ഹരമായ റിയാലിറ്റി ഷോ എന്നറിയപ്പെടുന്ന അനേകം മത്സര പരമ്പരകളുണ്ട്‌. താങ്കള്‍ ഈ മത്സരങ്ങളില്‍ പങ്കെടുക്കുമോ? എന്തു കൊണ്ട്‌?

ഒരിക്കലും ഇല്ല. പങ്കെടുക്കില്ലന്നു മാത്രമല്ല. അതിലെ എലിമിനേഷന്‍ റൗണ്ട്‌ എന്ന പേരില്‍ നടത്തുന്ന നാടകം കാണാന്‍ മനസ്സുറപ്പില്ലാതെ ചാനല്‍ മാറ്റാറാണു പതിവ്‌).

പ്രവാസ ജീവിതത്തില്‍ എന്തെങ്കിലും നഷ്ടമായിട്ടുണ്ടോ?

പലതും.

വിലപ്പെട്ടത്‌ ഏറ്റവും പ്രിയപ്പെട്ടവരുടെ സ്പര്‍ശനം

ഈ പറയുന്ന എഴുത്തുകാരില്‍ ആരെയാണു കൂടുതല്‍ ഇഷ്ടം ?

 1. മാധവിക്കുട്ടി,
 2. എം.മുകുന്ദന്‍,
 3. സാറാജോസഫ്‌,
 4. സക്കറിയ,
 5. ഒ.വി.വിജയന്‍,
 6. ബഷീര്‍,
 7. ആനന്ദ്‌,
 8. വി.കെ.എന്‍,
 9. തകഴി,
 10. എം.ടി,
 11. പെരുമ്പടവം.

മാധവിക്കുട്ടി

മാധവിക്കുട്ടി

മാധവിക്കുട്ടി

ഇന്നു നമ്മുടെ നഗരങ്ങളിലെ യുവാക്കള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം?

വരുമാനം (മൊബൈല്‍ ക്രഡിറ്റ്)

മമ്മുട്ടി എന്തു തരം കഴിവുകള്‍ കൊണ്ടാണു സൂപ്പര്‍സ്റ്റാര്‍ ആയി അറിയപ്പെടുന്നത്‌?

കട്ടക്കുകട്ടക്കു മത്സരിക്കാന്‍ ഒപ്പത്തിനൊപ്പം ഒരു മോഹന്‍ലാല്‍ ഉള്ളതിനാല്‍ ആസ്ഥനം നിലനിര്‍ത്താന്‍ നടത്തുന്ന (കഠിന) ശ്രമം കൊണ്ട്‌.

പ്രത്യേകിച്ചു "I am Mammootty" എന്ന മലയാളം ബ്ലോഗുള്ളതിനാല്‍ !

Ambassador, Maruthi 800, Kia Picanto, Suzuki Swift, Nissan Sunny, Toyota Corolla, Suzuki Vitara, Chevrolet Caprice, Mercedes Benz S600, Bentley Continental, Mercedes Maybach, ഇതില്‍ താങ്കള്‍ക്കു അനുയോജ്യമായ വാഹനം ഏതാണ്‌.

Maruthi 800 ആണു (എനിക്കല്ല, എന്റെ വീട്ടിലേക്കുള്ള ഇടുങ്ങിയ ഇടവഴി)ക്കും എന്റെ കീശയിലെ കാശിനും അനുയോജ്യം.

ബ്ലോഗില്‍ അവസാനമെഴുതിയ പോസ്റ്റ്‌ എന്തിനെഴുതി?. ഇനിയും എഴുതുമോ?

ഇപ്പോള്‍ എനിക്കതിനുള്ള സൗകര്യം ഉള്ളതിനാല്‍ ! എന്താണ് എഴുതുന്നില്ലെ ? എന്നു ചോദിക്കാന്‍ മിനിമം ഒരാള്‍ ഉള്ളതിനാലും.

ഇനിയുമെഴുതുമോ എന്ന ചോദ്യം

ഭീഷണിയോടെയാണെങ്കില്‍.....! അതെ (എന്നു പറയാന്‍ എനിക്കൊരു ധൈര്യക്കുറവും ഇല്ലെന്നു വ്യക്തമാക്കാന്‍ എന്നെക്കിട്ടില്ലന്നു തന്റേടത്തോടെ പ്രഖ്യാപിക്കുന്നുവാന്‍ ഞാന്‍ ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തുന്നു).

നിങ്ങള്‍ക്കു 20 വര്‍ഷം പുറകോട്ടു നീക്കാന്‍ അവസരം കിട്ടിയാല്‍ എന്തു ചെയ്യും.

ഞാന്‍ "പുറം വേദന" എന്നു പറഞ്ഞു പുറകിലുള്ളവനു ആ ചാന്‍സു കൊടുക്കും.

Franz Kafka വായിച്ചു വായിച്ചു ഒരു ദിവസം രാവിലെ ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ നിങ്ങള്‍ ഒരു പുഴുവായി രൂപാന്തരപ്പെട്ടു. നിങ്ങള്‍ എന്തു ചെയ്യും?

ഒരു മൂന്നു ദിവസം കൂടി കാത്തു രൂപാന്തരണത്തിന്റെ അടുത്ത ഘട്ടത്തിനു കാക്കും (നല്ല മനോഹരമായ ചിറകുകള്‍ മുളച്ചു ചിത്രശലഭമായി പറന്നുയരാന്‍).

ഏറ്റവും വലുതെന്താണ്‌?

സങ്കല്‍പ്പം."എല്ലാം ഒരു പൊഹ"

മലയാളഭാഷയും മാദ്ധ്യമവും എന്ന വിഷയത്തെ കുറിച്ചു 200 വാക്കില്‍ കുറയാത്ത ഒരു ലേഖനം എഴുതുക?.

അതു എഴുതിയിട്ടു നന്നായെന്നു തോന്നുകില്‍ ഞാന്‍ എന്റെ ബ്ലോഗിലിടാം അവിടന്നു വായിച്ചോളൂ..

നിങ്ങള്‍ Dinnerന്‌ ഈ പട്ടികയില്‍ കൊടുത്തിരിക്കുന്ന രണ്ടു പേരില്‍ ആരെ ക്ഷണിക്കും?. അവര്‍ക്കു എന്തു ഭക്ഷണം കൊടുക്കും? അവരോടു എന്തെല്ലാംചോദിക്കും?

 1. ഗാന്ധി
 2. Pierce Brosnan,
 3. Che Guevara,
 4. മമ്മുട്ടി,
 5. Gabriel Garcia Marquez,
 6. Pres.Barak Obama,
 7. Adoor Gopalakrishnan,
 8. Jackie Chan,
 9. Nelson Mandela,
 10. Khalil Gibran,
 11. Desmond Tutu,
 12. കുറുമാന്‍,
 13. സാംബശിവന്‍ (കാഥികന്‍),
 14. K.J. Yesudas,
 15. Shakeela,
 16. kumaaranaaSaan,
 17. Robert Mugabe,
 18. K.Karunaakaran,
 19. വിശാലമനസ്കന്‍ (സജീവ്‌ എടത്താടന്‍),
 20. ഇഞ്ചിപ്പെണ്ണ്‌.

 1. ഷക്കീല ഷക്കീലക്കു ചെമ്മീന്‍ മസാലയും ചപ്പാത്തിയും നല്‍കും. (നിന്റെ തന്തന്റെ വക പണ്ടു തിന്ന ചെമ്മീന്റെ സ്പെഷ്യല്‍ക്കുള്ള പ്രതിഫലമാണിതെന്നു പറയും). നിന്റെ പേരില്‍ ഒരു മസാലനടിയുള്ളതിനാലാണോ നീ ഓഫീസിലിരിക്കുമ്പോഴും ഫോണെടുക്കുമ്പോള്‍ "മിസിസ്‌ ബാബു ഹിയര്‍" എന്നു പറയുന്നത്‌? എന്നു ചോദിക്കും.
 2. വിശാലമനസ്കന്‍. വിശാലനു മുട്ട പുഴുങ്ങിയതും, മുന്തിരി ജ്യൂസും (മാസ്റ്റേര്‍സു ജിംനേഷ്യം സ്പെഷ്യല്‍) എനിക്കു കയ്പ്പക്ക ജ്യൂസും കരിമീന്‍ ഫ്രൈയും. എന്നിട്ടു മുട്ട മുന്നില്‍ വെച്ചു തിന്നാന്‍ അവസരം കൊടുക്കാതെ അത്രയും നേരം അദ്ദേഹത്തെക്കൊണ്ടു പറയിപ്പിച്ചു ഞാന്‍ എന്റെ തീറ്റക്കിടയില്‍ അതൊക്കെ കേട്ടിരിക്കും. ബില്ലു അദ്ദേഹത്തെ കൊണ്ടു തന്നെ കൊടുപ്പിച്ചു ആ നാമം അന്വര്‍ത്ഥമാക്കിക്കും.

(ഇഞ്ചിപ്പെണ്ണിനു ഒരു ട്രീറ്റ് കൊടുക്കാനാശയുണ്ട്. പക്ഷെ നാക്കിലയില്‍ ഉരുളവെച്ചു കൈതട്ടി വിളിച്ചാല്‍ കാക്ക വന്നില്ലങ്കിലോ? ആത്മാക്കള്‍ക്കു അന്നം കൊടുക്കാന്‍ വേറെ വല്ല മാര്‍ഗ്ഗവും ഉണ്ടോ? :) ( ഒരു ഇസ്മായിലി ഇട്ടില്ലങ്കില്‍ ഈ ഗോംബറ്റീഷന്‍ കഴിഞ്ഞാലും എനിക്കു പണിയാവും)

കുയിലിനെയോ കൊറ്റിയേയോ കൂടുതലിഷ്ടം?.

പണ്ടു മുതല്‍ക്കേ രണ്ടിനേയും ഒരു പോലെ ഇഷ്ടം.(പക്ഷെ പണ്ടത്തെ ഇഷ്ടവും ഇപ്പോഴത്തെ ഇഷ്ടവും വ്യത്യാസമുണ്ട്‌. പണ്ടു അവ മസാല ചേര്‍ത്തു പൊരിച്ചു, ഊണു മേശയിലായിരുന്നു കാണാനിഷ്ടം. ഇന്നതല്ല അവയിരിക്കുന്നിടത്തു ശല്യപ്പെടുത്താതെ ഒന്നു കാണാനിഷ്ടം).

Samuel Becket കണിയാപുരം Bus standല്‍ നിങ്ങളെ കണ്ടു മുട്ടുന്നു. നിങ്ങള്‍ അദ്ദേഹത്തോടു എന്തു ചോദിക്കും?

താങ്കളാണു ആദ്യമായി ബസ്സിനുള്ളിലെത്തുന്നതെങ്കില്‍ ഈ കര്‍ച്ചീഫു ആ സീറ്റിലിട്ടു ബുക്കു ചെയ്യാവോ എന്നും താങ്കളുടെ ബ്രീഫ്‌കേസു എന്റെ കയ്യില്‍ തന്നാല്‍ ഞാനാണു ആദ്യം ബസ്സിനുള്ളിലെത്തിയതെങ്കില്‍ അതു കിട്ടിയ സീറ്റില്‍ വെച്ചു താങ്കള്‍ക്കു ഒരു സീറ്റു ബുക്കു ചെയ്യാമെന്നും പറഞ്ഞു നോക്കും. (വിശ്വസിച്ചാല്‍ അയാള്‍ക്കു നാടകം മാത്രമേ അറിയൂ ജീവിതം അറിയില്ലന്നു മനസ്സിലാക്കി കേരളീയനെക്കുറിച്ചുള്ള അറിവില്‍ പുച്ഛം തോന്നും)

മലയാള പത്രത്തില്‍ "റവന്യൂ സൂപ്രണ്ട്‌" എന്ന ഇംഗ്ലീഷു പദവിക്കു പകരം "ജമബന്ദശിരസ്തദാര്‍" എന്നെഴുതേണ്ടതുണ്ടോ? "എക്സൈയസ്‌" എന്നെഴുതുന്നതോ "പിറവക" എന്നെഴുതുന്നതോ കൂടുതല്‍ അഭികാമ്യം?.

എഴുതുന്നതു വലിയകാര്യമല്ല. പക്ഷെ വായിക്കുന്നതാണു വലിയ കഠിനം!

മലയാളം ബ്ലോഗില്‍ ഇഷ്ടപ്പെട്ട ഓര്‍മ്മകുറിപ്പ്‌st ആരാണ്‌?

കുറിപ്പ്‌st എന്നതിനെക്കാള്‍ ശ്രദ്ധിച്ചതു കുറിപ്പാണ്‌.(വ്യക്തിക്കു പ്രാധാന്യം കൊടുത്തിട്ടില്ല മറിച്ചു സൃഷ്ടിക്കാണു പ്രാധാന്യം കൊടുത്തത്‌).

ഈ പട്ടികയില്‍ നിങ്ങള്‍ തിരിച്ചറിയുന്ന വ്യക്തികളുടെ പേരുകളുടെഅരികില്‍ "അറിയാം" എന്നു എഴുതുക.

 1. Aishwarya Rai,(അറിയാം)
 2. Al Gore,(അറിയാം)
 3. Angelina Jolie,(അറിയാം)
 4. Arnold Schwarzenegger,(അറിയാം)
 5. Barack Obama,(അറിയാം)
 6. Benedict XVI,(അറിയാം)
 7. Bill Clinton,(അറിയാം)
 8. Bill Gates,(അറിയാം)
 9. Bono,
 10. Brad Pitt,
 11. Clint Eastwood,(അറിയാം)
 12. Crown PrinceElHassanBinTalal,
 13. Gen.Pervez Musharaf,(അറിയാം)
 14. George Clooney
 15. George W.Bush,(അറിയാം)
 16. Hillary Clinton,(അറിയാം)
 17. Howard Stern,
 18. Jimmy Wales,(അറിയാം)
 19. John Macain,(അറിയാം)
 20. Jon Stewart,
 21. Khaled Hosseini,
 22. Keran Desai,
 23. Lakshmi Mittal,(അറിയാം)
 24. Manmohan Singh,(അറിയാം)
 25. Matt Groening,
 26. Michael J.Fox,
 27. Moqtada Al-Sadr,(അറിയാം)
 28. Mulla Omar,(അറിയാം)
 29. Nelson Mandela,(അറിയാം)
 30. Oprah Winfrey,
 31. Orhan Pamuk,
 32. Richard Dawkins,
 33. Sacha Baron Cohen,
 34. Sheik Hassan Nasrallah,
 35. Shigeru Miyamto,
 36. Sonia Gandhi,(അറിയാം)ഒരു പൈലറ്റാവാന്‍ പഠിക്കാന്‍ പോയ ആളുടെ പ്രേമത്തിന്റെ ബാക്കി പത്രം
 37. Stephen Colbert,
 38. Steven Cohen,
 39. Thomas L.Friedman,
 40. Toshihiko Fujimoto
 41. Warren Buffett

ഒരു Hotelല്‍ രണ്ടു Blog meet നടക്കുന്നു. അതില്‍ ഒരു BARല്‍ കവികളും വേറൊരു BARല്‍ ബ്ലോഗ്‌ ഓര്‍മ്മകുറിപ്പ്‌ist കളും ഉണ്ട്‌.നിങ്ങള്‍ ഏതു ബാറില്‍ കയറും? (എന്തു കൊണ്ട്‌? വാക്കില്‍ കുറയാതെ എഴുതുക?)

കവികളേയും ഓര്‍മ്മക്കുറിപ്പ്‌istകളേയും ഇഷ്ടപ്പെടുന്നുവെങ്കിലും അവരാരുടേയും കൂടെ BAR+BAR "ഷേപ്പില്‍" ഇരിക്കാറില്ല.

നിങ്ങളുടെ കൈയില്‍ നാലു Buttonകൾ ഉണ്ട്‌. അതു് അമര്‍ത്തിയാല്‍ താഴെപ്പറയുന്ന കാര്യം സംഭവിക്കും. നിങ്ങള്‍ ഏതമര്‍ത്തും.? എന്തുകൊണ്ട്‌?

 1. ഈ ലോകത്തിലെ ഏകാധിപതികള്‍ എല്ലാം നിന്ന നില്‍പ്പില്‍ തന്നെ ചത്തു വീഴും.
 2. മലയാളമനോരമ പത്രം ഒറ്റ രാത്രി കൊണ്ടു Unicode ലേക്കായി മാറും.
 3. ബ്ലോഗില്‍ ഉള്ള അത്യന്താധുനീക കവികള്‍ക്കെല്ലാം ഒറ്റയടിക്കു മര്യാദക്കു എഴുതാനുള്ള കഴിവുണ്ടാകും.
 4. ഭൂമി പെട്ടെന്നു ഇരട്ടി വണ്ണം വെക്കുന്നു. അങ്ങനെ ഒരു ദിവസം 24 മണിക്കൂര്‍ എന്നുള്ളത്‌ 48 മണിക്കൂര്‍ ആയി മാറുന്നു.

അഞ്ചാമതൊരു ഓപ്ഷന്‍ തരണം എന്നു അഭ്യര്‍ത്ഥിച്ചു ഇന്റര്‍നെറ്റു വഴിയുള്ള വൈറസ്‌,മാല്‍വേര്‍സ്‌,സ്പൈവേര്‍സ്‌,അശ്ലീല സൈറ്റുകള്‍ എന്നിവ ഒഴിവാക്കി ലളിതമായ കുടുംബ-സുരക്ഷിതത്ത്വമുള്ള ഇന്റര്‍നെറ്റു സംവിധാനത്തിനായി ബട്ടണ്‍ അമര്‍ത്തും.

ബ്ലോഗില്‍ ഓര്‍മ്മക്കുറിപ്പുകള്‍ എഴുതുന്നതിനെക്കുറിച്ച്‌ എന്താണഭിപ്രായം?

മറ്റുള്ളവര്‍ക്കു കൂടി ആസ്വദിക്കാന്‍ ഉതകുന്നതല്ലയെന്നു സ്വയം തോന്നുകില്‍ അതു ഡയറിയില്‍ എഴുതി വെക്കുന്നതാണുചിതം.

മലയാളം ബ്ലോഗില്‍ ഇഷ്ടപ്പെട്ട കവി ആരാണ്‌? വ്യക്തമായി പേരെഴുതുക.(എല്ലാരും, കുറേ പേര്‌, എന്റെ അളിയന്‍, ആ.. എനിക്കറിഞ്ഞുട എന്നൊന്നും എഴുതരുത്‌)

എനിക്കും കവിതയുടെ കൂടെ സഞ്ചരിക്കാനും ഒപ്പം ചിന്തിക്കാനും ഭാവന പ്രദാനം ചെയ്യുന്ന കവികള്‍ (കവയിത്രികളും)

നിങ്ങൾ കൈപ്പള്ളിയെ കണ്ടു മുട്ടുന്നു. ഒരു ചോദ്യം ചോദിക്കാൻ അവസരം തരുന്നു. എന്തു ചോദിക്കും?

ബൈബിള്‍ Unicode ആക്കിയപ്പോള്‍ ഒരു പാടു പേരുടെ അന്നം മുട്ടിച്ചുവെന്നു തോന്നിയോ?

89 comments:

 1. മത്സരം # 20 ആരംഭിച്ചു. ഉത്തരങ്ങളിൽ profile ഇല്ലാത്തവ പരിഗണിക്കുന്നതല്ല

  ReplyDelete
 2. തേങ്ങയൊന്നു കിടക്കട്ടെ... :-)
  ഇപ്പോ വായിച്ചേച്ചു വരാം.

  ReplyDelete
 3. എന്റെ ഉത്തരം നന്ദകുമാര്‍

  http://www.blogger.com/profile/04182485528953647928

  ReplyDelete
 4. പ്രത്യേകിച്ച് ക്ലൂ ഒന്നും ലഭിക്കാത്ത മറുപടീശൈലി.. ആളെ മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്.

  ReplyDelete
 5. എന്റെ ഉത്തരം : അനില്‍ശ്രീ

  പ്രൊഫൈല്‍ : http://www.blogger.com/profile/13908218750794171363

  അനില്‍ വരുന്നേനു മുന്നേ പോയേക്കാം :-)

  ReplyDelete
 6. എന്റെ ഉത്തരം: കൊച്ചുത്രേസ്യ

  http://www.blogger.com/profile/06566243253995994804

  ReplyDelete
 7. അതിനിടയില്‍ വല്യമ്മായി പണി പറ്റിച്ചോ?...

  ReplyDelete
 8. അനില്‍ശ്രീ വന്നോ?

  ഇന്നു ഞാന്‍ പെറ്റി വാങ്ങിക്കും :-)

  ReplyDelete
 9. ഇടുങ്ങിയ വഴിയിലൂടെ വീ‍ട്ടിലേയ്ക്ക് പോകുന്നവന്‍,സ്വന്തമായി മാരുതി കാറ് വാങ്ങണമെന്ന ആഗ്രഹമുള്ളവന്‍...

  നന്ദപര്‍വ്വക്കാരനല്ലാതെ വേറാര്?

  ReplyDelete
 10. "പ്രവാസ ജീവിതത്തില്‍ എന്തെങ്കിലും നഷ്ടമായിട്ടുണ്ടോ?

  പലതും.
  വിലപ്പെട്ടത്‌ ഏറ്റവും പ്രിയപ്പെട്ടവരുടെ സ്പര്‍ശനം

  ഇന്ത്യയുടെ ഭൂപടത്തില്‍ തെക്കേ അറ്റത്തേയ്ക്ക് നോക്കി നെടു വീര്‍പ്പീടുന്ന വേറെ ഏതെങ്കിലും എന്നാര്‍ക്കെ ബ്ലോഗര്‍ ഉണ്ടോ?

  ReplyDelete
 11. ഞാന്‍ പെറ്റി വാങ്ങുന്നു

  എന്റെ ഉത്തരം നന്ദകുമാര്‍

  http://www.blogger.com/profile/04182485528953647928

  തൊന്ന്യാസിക്കൊരു കൂട്ട് ഇരിക്കട്ടെ.

  ReplyDelete
 12. ഒരു മിനിറ്റിന് നാലു മാര്‍ക്ക് നഷ്ടമായ ഒരു ഹതഭാഗ്യനായ വ്യക്തിയായി ഞാന്‍... എന്റെ മാനേജരെ തല്ലി കൊല്ലും ഞാന്‍. അയാള്‍ക്ക് വരാന്‍ കണ്ട സമയം.. എന്റെ വിലപ്പെട്ട രണ്ടു മൂന്നു മിനിറ്റുകള്‍ അയാള്‍ നഷ്ടമാക്കി.. ദുഷ്ടന്‍..

  ReplyDelete
 13. നനദകുമാറാണെങ്കില്‍ ഇഷ്ടപ്പെട്ട എഴുത്തുകാരെ തെറ്റിച്ചു പറഞ്ഞതിനു പെറ്റി കൊടുക്കേണ്ടി വരും.

  ReplyDelete
 14. ഓ അടുത്ത മത്സരം തുടങ്ങിയോ? എന്തായാലും

  ക.. ട്രാ..

  ReplyDelete
 15. ങേ?!!
  ഗോമ്പറ്റീഷനില്‍ ആദ്യത്തെ അഞ്ചാറു കമന്റുകള്‍ക്കുള്ളില്‍ ഉത്തരം പറയാറുണ്ടായിരുന്ന ആള്‍ ട്രാക്കിങ്ങ് കമന്റ് മാത്രം ഇട്ടുപോയോ??

  എങ്കില്‍ ഞാനും തോന്ന്യാസിക്കു പിന്നാലെ കൂടട്ടെ..

  എന്റെ ഉത്തരം : നന്ദകുമാര്‍

  http://www.blogger.com/profile/04182485528953647928

  ReplyDelete
 16. വല്യമ്മായീ നന്ദേട്ടന്റെ ഇഷ്ടപ്പെട്ട എഴുത്തുകാരന്‍ പമ്മനാണ്, പുള്ളീടെ പുസ്തകശേഖരം കൈപ്പള്ളി പ്രസിദ്ധീകരിക്കാത്തതിനു കാരനവും അതൂ തന്നെ, രണ്ടാം സ്ഥാനം മാധവിക്കൂട്ടിയ്ക്കും. പ്രൊഫൈലില്‍ പലതും പറയും അതൊന്നും കാര്യമാക്കണ്ട

  ReplyDelete
 17. എന്റെ ഉത്തരം : നന്ദകുമാര്‍

  http://www.blogger.com/profile/04182485528953647928

  ReplyDelete
 18. എന്റെ ഉത്തരം : നന്ദകുമാര്‍

  http://www.blogger.com/profile/04182485528953647928

  ReplyDelete
 19. "പ്രവാസ ജീവിതത്തില്‍ എന്തെങ്കിലും നഷ്ടമായിട്ടുണ്ടോ?
  പലതും.
  വിലപ്പെട്ടത്‌ ഏറ്റവും പ്രിയപ്പെട്ടവരുടെ സ്പര്‍ശനം

  =======

  എന്റെ ഉത്തരം “സ്പര്‍ശന്‍‌ കുമാര്‍”
  http://www.blogger.com/profile/0418248557465995953865253003938746465യ്റ്റുധ്നെറ്റ്6%$#&*28953647928

  ReplyDelete
 20. ഡിന്നറിനുള്ള ആളുകളെ തിരഞ്ഞെടുത്തതില് നിന്നു തന്നെ ഇതു നന്ദകുമാറാണെന്നു ഊഹിക്കാം :)

  ഉത്തരം: നന്ദകുമാര്‍

  http://www.blogger.com/profile/04182485528953647928

  ReplyDelete
 21. തോന്ന്യാസി പറഞ്ഞതൊന്നും പോരെങ്കില്‍, മാധവിക്കുട്ടിയെ മൂന്നു തവണ ഇഷ്ടം പക്ഷേ ഓര്‍ഹാന്‍ പാമുക്കിനേം അറിയില്ല. പിന്നെ സോണിയാജീക്ക് കൊടുത്തിരിക്കുന്ന വിശേഷണം.

  ഇതിനെല്ലാം പുറമേ അടുത്തറിയാവുന്ന ഏക ബ്ലോഗര്‍.

  നന്ദന്‍/നന്ദപര്‍വ്വം
  http://www.blogger.com/profile/04182485528953647928

  ReplyDelete
 22. കുലുവിനു കാക്കാം. വേറെ നൊ വഴി

  ReplyDelete
 23. തെന്നിത്തെന്നി പോകുന്ന ശീലം.
  നന്ദനാകുമോ?
  ആകാന്‍ ചാന്‍സ് കുറവാണ്.

  Angelina Jolie,(അറിയാം)
  Brad pitttt, George Clooney,
  Michael J.Fox എന്നീ സുന്ദരന്മാരെ അറിയില്ല.
  Oprah Winfrey യേപ്പോലും!

  പിന്നെ
  Kiran Desai,Thomas L.Friedman,
  Orhan Pamuk - പൊസ്തകോം വായിക്കില്ല?

  Moqtada Al-Sadr,(അറിയാം)
  Mulla Omar,(അറിയാം)
  -ഗള്‍ഫന്‍!

  Toshihiko Fujimoto
  Warren Buffett- ഇല്ല.

  -എന്തായാലും ഒരു ട്രാക്ക് കെടക്കട്ടെ...

  ReplyDelete
 24. എന്റെ ഉത്തരം നന്ദകുമാര്‍

  http://www.blogger.com/profile/067576541867676575765657567676762485528953647928

  പല കാര്യങ്ങളാണ്
  നന്ദനിലേക്ക് വിരല്‍ ചൂണ്ടുന്നത്. പക്ഷേ ആ ഷക്കീലയുടെ ഒരൊറ്റ ഗ്ലൂ മതി നന്ദനെന്ന് ഉറപ്പിക്കാം . എല്ലാ ഉത്തരങ്ങളിലേയും കോമഡി ടച്ചും നന്ദനെ മൂന്ന് തരമാക്കുന്നു

  ReplyDelete
 25. കര്‍ത്താവേ,
  എന്റെ രണ്ട് പോയിന്റ് !!

  ReplyDelete
 26. “ബ്രാഡ് പിറ്റിനെ അറിയില്ല പക്ഷേ ആഞ്ചലീന ജോളിയെ അറിയാം” എന്ന് പച്ചമലയാളത്തിൽ പറഞ്ഞിട്ടും “കൊച്ചുത്രേസ്യ”യെന്ന് ഗസ്സിയ അനിൽശ്രീയെ മത്സരത്തിന്ന് 9 വട്ടം പുറത്താക്കണം.

  ReplyDelete
 27. 9 വട്ടമല്ല ഡിങ്കോ...,(ള്‍ഫി ഇല്ല) ,.. 10 വട്ടം പുറത്താക്കണം...

  നന്ദകുമാര്‍ ആണോന്ന് വല്യ പിടിയൊന്നുമില്ലേലും ആ തോന്ന്യാസിയുടെ കോണ്‍ഫിഡന്‍സ് കണ്ടിട്ട് വച്ച് ചാമ്പിയതാണ്. ശരിയായാല്‍ തോന്ന്യാസിക്ക് ഒരു പോപ്പിന്‍സ്. (പപ്പാതി.. പ്ലീസ്.... ചോന്ന കളറ് ഞാനെടുക്കും..). ഹോയ് ഹൊയ്യ്... കിട്ടിയാല്‍ 4 മാര്‍ക്ക്. പോയാല്‍ ഒരു പോപ്പിന്‍സ്!

  പിന്നെ, ഇത് ത്രേസ്യയാവാന്‍ വഴിയില്ല, കാരണം വീടിലേക്കുള്ള വഴി ചെറുതായാലും വലുതായാലും വാഹനം വാങ്ങുന്നേല്‍ മാരുതി 800 പോര. വല്ല്ല ടിപ്പര്‍ലോറിയോ.. ജെസിബിയോ മറ്റോയേ വാങ്ങൂ.. ആളെ ശരിക്ക് താങ്ങാന്‍ പറ്റണ്ടേ..

  ReplyDelete
 28. ഇന്നത്തെ കാലത്ത് ഒന്നും പറയാന്‍ പറ്റില്ല!

  ReplyDelete
 29. ഒരു വഴിക്കു പോണതല്ലേ കിടക്കട്ടെ ഒരുത്തരം.

  എന്റെ ഉത്തരം : നന്ദകുമാര്‍

  http://www.blogger.com/profile/041824855289536479285

  ReplyDelete
 30. ചാലു വെട്ടുന്നു.

  ReplyDelete
 31. കൊച്ചുത്രേസ്യയാകാന്‍ നോ വേ. ഉത്തരങ്ങളെല്ലാം ഒരു പുരുഷബ്ലോഗറിലേക്കാണ് വിരല്‍ ചൂണ്ടുന്നത്..മാത്രമല്ല ഉത്തരങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന ഹാസ്യവും

  ഞാന്‍ വീണ്ടും നന്ദനില്‍ ഉറച്ചു നില്‍ക്കുന്നു

  ReplyDelete
 32. നന്ദനാണെങ്കില്‍, ഇപ്പോള്‍ 9 ഉത്തരങ്ങള്‍ ആയി... ആ ഇടിമാഷതൊന്നു തിരിച്ചിട്ടെങ്കില്‍ ദിപ്പന്നെ തീര്‍ന്നേനെ നമ്പര്‍ ട്വന്റി !!

  ReplyDelete
 33. ഉത്തരം നോക്കി കണ്ടു പിടിച്ച ഒരു കാര്യം

  അവസാനത്തെ ചോദ്യത്തിന്റെ ഉത്തരം കണ്ടിട്ടു ഹോളിവുഡ് നടന്മാരെയൊന്നും അത്രയൊന്നും അറിയില്ലാത്ത ആൾ, പക്ഷെ നടിമാരെയും പെണ്ണുങ്ങളെയുമെല്ലാം നല്ലതു പോലെ അറിയാം. ഇതു യാരു?

  ഇത്തവണ കറക്കിക്കുത്താണു.

  എന്റെയും ഉത്തരം നന്ദകുമാർ

  http://www.blogger.com/profile/04182485528953647928

  ReplyDelete
 34. \*പല കാര്യങ്ങളാണ് നന്ദനിലേക്ക് വിരല്‍ ചൂണ്ടുന്നത്. പക്ഷേ ആ ഷക്കീലയുടെ ഒരൊറ്റ ഗ്ലൂ മതി നന്ദനെന്ന് ഉറപ്പിക്കാം *\

  അതെന്താ നൊമാദേ, ഇവര് ക്ലാസ്‌മേറ്റ്സാ??

  :)

  ReplyDelete
 35. അല്ലെങ്കി യാരിദ് കൃത്യമായി അനലൈസ് ചെയ്തു പറഞ്ഞേനെ.. :) :)

  ReplyDelete
 36. ജീവിച്ചു പോട്ടെടെ തോന്ന്യാസി. എല്ലാം കറക്കികുത്ത് തന്നെ , എപ്പഴും പക്ഷെ അങ്ങനെ പറയാൻ പറ്റൊ . ചുമ്മാ രണ്ട് പോയിന്റ് കിട്ടിയാ പുളിക്കൊ ;)

  ReplyDelete
 37. അഭിലാഷ്ഭായ് അവര് റൂം/ബാര്‍ മേറ്റ്സ് എന്നൊക്കെയാണ് കേട്ടിരിയ്ക്കുന്നത്. എന്തായാലും ഞാന്‍ ബാംഗ്ലൂരില്‍ പോയപ്പോ കണ്ടിട്ടില്ല എന്നത് മൂന്നു തരം...

  ഈശ്വരാ കന്യാകുമാരീന്ന് ഒരു ചൂല്‍ പാഴ്സലായി വരാനുള്ള സാധ്യത കാണുന്നുണ്ട്.അതിങ്ങെത്തുമ്പോഴേയ്ക്കും ട്രാന്‍സ്ഫറായാല്‍മതിയായിരുന്നു

  ReplyDelete
 38. ഹാ അതല്ലേ കാര്യം . അങ്ങേരുടെ ചുമര്‍ നിറയെ ഷക്കിലേന്റെ പടങ്ങളാ. ഷക്കില നില്‍ക്കുന്നു, ചിരിക്കുന്നു, ഡാന്‍സ് ചെയ്യുന്നു, പിന്നെ ഞാന്‍ പറയുല്ല. അതിലും വല്യോരു ഗ്ലൂ എന്താ ങ്ഹേ


  nandan sure !!

  ReplyDelete
 39. എന്തൊക്കെ പറഞ്ഞാലും നന്ദന്റെ പേരു പത്തുപേരു പറഞ്ഞു കഴിഞ്ഞു!!!!!

  കൈപ്പള്ളീ.........
  അധികം വച്ചു നീട്ടിയാല്‍ ഞാന്‍ കാലുമാറുമേ...
  അതെന്റെ ഒരു വീകെനെസ്സായി പോയി...
  :)

  ReplyDelete
 40. Sumesh, answer will be announced after 22.5 people say NANDAN !! at 9:00 PM UAE time.

  ReplyDelete
 41. ശരിയുത്തരം

  ഉത്തരം: നന്ദകുമാര്‍

  http://www.blogger.com/profile/04182485528953647928

  ReplyDelete
 42. ദാണ്ടേ, ശരിയുത്തരം വന്നു!!!!!!

  ReplyDelete
 43. അപ്പു പറഞ്ഞത് എനിയ്ക്കു മനസ്സിലായില്ല.. :(

  ReplyDelete
 44. നൊമാദേ ആ പ്രൊഫൈല്‍ ലിങ്ക് ആരുടേതാ? http://www.blogger.com/profile/067576541867676575765657567676762485528953647928 ???????

  -സുല്‍

  ReplyDelete
 45. :p
  അയ്യൊ ഒരു നാലന്ച് അക്കം കൂടി പോയതാ. ഇതാ ശരിക്കും പ്രൊഫൈല്‍

  http://www.blogger.com/profile/04182485528953647928

  ReplyDelete
 46. ഉത്തരത്തില്‍ മാറ്റമില്ല. നന്ദകുമാര്‍

  ഓ ടോ : കോപ്പി പേസ്റ്റ് ചെയ്യുമ്പൊള്‍ സുക്ഷിക്കണം

  ReplyDelete
 47. My answer is :Shihab Mogral

  http://www.blogger.com/profile/02833368237963503806

  ReplyDelete
 48. ഹാവൂ അങ്ങനെ പന്ത്രണ്ട് പോയന്റുമായി ഞാന്‍ അതിവേഗം ബഹു ദൂരം മുന്നില്‍......

  ReplyDelete
 49. /*
  അപ്പു said...
  Sumesh, answer will be announced after 22.5 people say NANDAN !! at at 9:00 PM UAE time.


  സുല്‍ |Sul said...
  ശരിയുത്തരം
  ഉത്തരം: നന്ദകുമാര്‍
  */

  സത്യത്തില്‍ .. ഈ അപ്പുവും സുല്ലും കൈപ്പള്ളീയും ഒക്കെ ഒരാളാണോ..? അല്ല, ഇവന്മാരെയൊന്നും നേരിട്ട് കണ്ടിട്ടില്ലേയ്..

  അപ്പു എന്തുവാ പറഞ്ഞത്? എനിക്കും ഒന്നും മനസ്സിലായില്ല.. :(

  ReplyDelete
 50. ശ്ശേഡാ ഇത്രയൊക്കെ ആളുകള്‍ ആ മനുഷ്യന്റെ പേര് പറഞ്ഞിട്ട് ആ നന്ദകുമാര്‍ ഇങ്ങോട്ടൊന്നു വന്നോന്നു നോക്കിയേ? ട്രാക്കിങ്ങ് കമന്റും കണ്ടോണ്ടിരിക്കുകയാകും പഹയന്‍!! ;)

  എന്റെ ഉത്തരം ഞാന്‍ ആവര്‍ത്തിക്കുന്നു

  ReplyDelete
 51. ഇത് ചുമ്മാതാണെ... ഒരു എലുമിനേഷന്‍ റൗണ്ട് കാണാന്‍ പോലും ത്രാണിയില്ലാത്തവനാണോ നന്ദകുമാര്‍.. തീര്‍ച്ചയായും ഇത് മാധവിക്കുട്ടിയെ ഇഷ്ടപ്പെടുന്നൊരു സ്ത്രീ രത്നം ആണ്. ത്രേസ്യയുടെ ഷക്കീല പോസ്റ്റ് എല്ലാവരും മറന്നോ?

  ReplyDelete
 52. എനിക്ക് നഹി മാലും.
  ചുമ്മാ കോപ്പി പേസ്റ്റണൊ വേണ്ടയോ
  പേസ്റ്റണോ വേണ്ടയോ...?

  ReplyDelete
 53. അനില്‍ജീ നന്ദേട്ടന്റെ ഫ്ലാറ്റില്‍ ആകെയുള്ളത് ഒരു കമ്പ്യൂട്ടറാണ്. ടിവിയില്ലാത്തതു കൊണ്ട് എലിവെഷം റൌണ്ടല്ല,പെര്‍ഫോമന്‍സ് പോലും കാണാനൊക്കൂല്ല

  ReplyDelete
 54. ഇനി എന്തായാലും മാറ്റുന്ന പ്രശ്നമില്ല... കാരണം കിട്ടിയാലും രണ്ട് പോയിന്റ്, അത് പെറ്റിയാകും. അപ്പോള്‍ ബാക്കി ശൂന്യം... അല്ലെങ്കിലും ശൂന്യം.. അത്രയേ വ്യത്യാസമുള്ളൂ.. പക്ഷേ ഇത് കിട്ടിയാല്‍.... ഹ ഹ ഹ

  ReplyDelete
 55. anjelina യെ അറിയാം, ബ്രാഡ് പിറ്റിനെ അറിയില്ല.

  .... ഇന്റര്‍നെറ്റു വഴിയുള്ള വൈറസ്‌,മാല്‍വേര്‍സ്‌,സ്പൈവേര്‍സ്‌, അശ്ലീല സൈറ്റുകള്‍ എന്നിവ ഒഴിവാക്കി ലളിതമായ കുടുംബ-സുരക്ഷിതത്ത്വമുള്ള ഇന്റര്‍നെറ്റു സംവിധാനത്തിനായി ബട്ടണ്‍ അമര്‍ത്തും.......

  ടൊട്ടല്‍ കണ്ഫ്യൂഷന്‍ ആയല്ലോ... കൊള്ളാം ..

  ആരാ ഒരു പിടിയും കിട്ടുന്നില്ലല്ലോ .... :O

  ReplyDelete
 56. ഫലപ്രഖ്യാപനം ആയില്ലേ?? എന്റെ 7 മാര്‍ക്കും കൊണ്ടു പോകാനാ :) എവിടെ ഗ്വിസ് മാസ്റ്റര്‍ ?? ;)

  ReplyDelete
 57. ഷക്കീലക്ക് വിരുന്നൂട്ടുന്നവന് ഇന്റര്‍നെറ്റിലെ അശ്ലീലം നിര്‍ത്തലാക്കണം.

  വിരോധാഭാസം
  ലോറി കേറി പോയീ...

  -സുല്‍

  ReplyDelete
 58. " നിന്റെ പേരില്‍ ഒരു മസാലനടിയുള്ളതിനാലാണോ നീ ഓഫീസിലിരിക്കുമ്പോഴും ഫോണെടുക്കുമ്പോള്‍ "മിസിസ്‌ ബാബു ഹിയര്‍" എന്നു പറയുന്നത്‌? എന്നു ചോദിക്കും. "

  ഇതു ആ ഷക്കീല അല്ല എന്നല്ലെ ഉദ്ദേശിച്ചത്? ഒരു സഹപ്രവര്ത്തക. അവരുടെ പേരു ഷക്കീല

  അങ്ങനെ അല്ലേ?

  :-? അല്ലേ സുല്ലേ?

  ReplyDelete
 59. എന്റെ ഉത്തരം : അഗ്രജന്‍
  http://www.blogger.com/profile/00185512606070555523

  ഒരു ട്രാക്കിംഗ് കിടക്കട്ടെ.

  ReplyDelete
 60. പ്രിയ പറഞ്ഞതു തന്നെയാണ് എനിക്കും തോന്നിയത്. തന്റെ കൂട്ടുകാരി/സഹപ്രവര്‍ത്തക ഏതോ ഒരു ബാബുവിന്റെ ഭാര്യ ഷക്കീല..

  (ഇനിയിപ്പോ ഒറിജിനല്‍ ഷക്കീലയായാലും അതിലെന്താ ഇത്ര അശ്ലീലം. ഒരുമിച്ച് വിരുന്നു കഴിക്കുന്നതും അശ്ലീലവും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ? ആ ആവോ? ഇക്കണക്കിനു ടു പീസ് ധരിച്ച ഹിന്ദി നടിമാരെയൊക്കെ അശ്ലീല നടിമാരെന്നു വിളിക്കേണ്ടി വരുമോ? ആ ആര്‍ക്കറിയാം)

  ReplyDelete
 61. ഹഹഹ പ്രിയേ. ആദ്യവായനയില്‍ അങ്ങനെ തോന്നിയതുകൊണ്ടല്ലേ ഇത്രനേരം മിണ്ടാതിരുന്നത്. ചുമ്മാ ആരുടേയെങ്കിലും മെക്കിട്ടു കേറാന്‍ അവര്‍ തന്നെ ഏണി വച്ചു തരുമ്പോള്‍ പിന്നെ... വലിഞ്ഞു കേറുകതന്നെ. പിന്നെ ഇല്ലാത്തതെല്ലാം പറഞ്ഞു പരത്തുക. :) ഷക്കീലയല്ലാതെ ആ ലിസ്റ്റില്‍ എത്രപേരുണ്ടായിരുന്നു. അവരെയൊന്നും തൊടാതെ ഷക്കീലയെ വിരുന്നുകാരിയാക്കിയത് എന്തിന്? ഒന്നും അറിയതെയൊന്നുമല്ല. ഉം ഉം.

  ReplyDelete
 62. ഷക്കീല പടങ്ങള്‍ സന്തോഷ് കുടുംബസമേതമാണൊ കാണാറ്? (അച്ചന്‍ അമ്മ പെങ്ങള്‍സ് ഭാര്യ കുട്ടികള്‍ എല്ലാം അടങ്ങുന്നതാണ് ഞാന്‍ കുടുമ്പം എന്ന് പറയുന്നത്.)

  ReplyDelete
 63. ഷക്കീല അഭിനയിച്ച ‘ചോട്ടാ മുംബയ്’ ‘പടയപ്പ’ ‘അരുണാചലം’ ‘അഴകിയ തമിഴ് മകന്‍’ തുടങ്ങിയ ചിത്രങ്ങള്‍ ഞാന്‍ കുടുംബ സമേതം തന്നെയാണ് കണ്ടത്. ചോട്ട മുംബൈയ് തിയ്യറ്ററിലും മറ്റു ചിത്രങ്ങള്‍ ടിവി (സണ്‍)യിലും. :)

  ReplyDelete
 64. ആ ഒരു ഇമേജ് ആണൊ ഷക്കീല എന്നു പറയുമ്പോള്‍ ഈ ചോദ്യകര്‍ത്താവും ഇതു വായിക്കുന്നവരും കരുതുന്നത്. :)

  ReplyDelete
 65. സീമക്കും ആദ്യകാലങ്ങളില്‍ അങ്ങനെ ഒരു ഇമേജ് ആയിരുന്നല്ലോ..പിന്നീട് മാറി.. പിന്നെങ്ങനെ പാവം ഷക്കീല മാത്രം അനഭിമതയായി?

  അവര്‍ വെറുക്കപ്പെടേണ്ടവരാണെങ്കില്‍ പിന്നെ ആ ചോദ്യത്തില്‍ എന്തിന് അവരുടെ പേരു വച്ചു?

  ReplyDelete
 66. ചോദ്യ കര്‍ത്താവ് ഏതു ഇമേജില്‍ ആണ് ചോദിച്ചത് എന്നു നോക്കിയിട്ടു തന്നെയാകണം ഉത്തരം പറഞ്ഞ വ്യക്തി ഇതുപോലെ..

  “# ഷക്കീല ഷക്കീലക്കു ചെമ്മീന്‍ മസാലയും ചപ്പാത്തിയും നല്‍കും. (നിന്റെ തന്തന്റെ വക പണ്ടു തിന്ന ചെമ്മീന്റെ സ്പെഷ്യല്‍ക്കുള്ള പ്രതിഫലമാണിതെന്നു പറയും). നിന്റെ പേരില്‍ ഒരു മസാലനടിയുള്ളതിനാലാണോ നീ ഓഫീസിലിരിക്കുമ്പോഴും ഫോണെടുക്കുമ്പോള്‍ "മിസിസ്‌ ബാബു ഹിയര്‍" എന്നു പറയുന്നത്‌? എന്നു ചോദിക്കും.“

  ആ ബ്രാക്കറ്റില്‍ കൊടുത്തതും ശ്രദ്ധിക്കുക ;)

  ഈ ഉത്തരത്തിലൂടെ അയാള്‍ / അവള്‍ ഉദ്ദേശിച്ചത് പൊതു മനസ്സില്‍-പൊതു സമൂഹത്തില്‍ “ഷക്കീല” എന്നു കേള്‍ക്കുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന/പ്പെട്ടിരിക്കുന്ന ഒരു ഇമേജിന് കനത്ത ഒരു കൊട്ടു കൊടുക്കുക എന്നു തന്നെയാണ്. ആ പേരു കേള്‍ക്കുമ്പോഴേക്കും നമ്മളിത്ര മാത്രം ചുളിയണ്ട കാര്യമൊന്നുമില്ലല്ലോ
  ;)

  ReplyDelete
 67. സന്തോഷ് പറഞ്ഞതെല്ലാം ശരിയാണ്. കൊട്ടും ശരിയാണ്. കാര്യങ്ങള്‍ വ്യക്തമാവാന്‍ ഒരു ചര്‍ച്ച ആവശ്യമെന്ന് തോന്നി. അത്ര മാത്രം.

  ReplyDelete
 68. പാവം ഷക്കീലമാര്‍... ജീവിക്കാന്‍ അനുവദിക്കില്ല അല്ലേ?

  ReplyDelete
 69. ദാറ്റ്സ് ഓള്‍ സുല്‍ :) താങ്ക്സ്.

  മുകളിലാരോ അഞ്ജലീന, അശ്ലീലം, ഷക്കീല എന്നൊക്കെ എല്ലാകൂടി മിക്സ് ചെയ്ത് ജനറലൈസ് ചെയ്യുന്നതു കണ്ടതും കൊണ്ടാണ് ഞാനാ വിഷയം ഒന്നുകൂടി ഊന്നി പറഞ്ഞത്. ഉത്തരത്തിലെ “ഷക്കീല” എന്ന പേരു മാത്രമേ പലരും നോക്കിയിട്ടൂള്ളു (..ഉണ്ടാകുള്ളൂ) അതു കേള്‍ക്കുമ്പോഴേക്കും നമ്മുടെ മനസ്സില്‍ അങ്ങു ഒരു തീരുമാനം വരികയല്ലേ.. ലതു തന്നെ എന്ന് :) അതിനപ്പുറത്തുള്ള വരികള്‍ വായിക്കാനും ആലോചിച്ചു നോക്കാനും നേരമെവിടെ?

  വിശദീകരണം സാധ്യമാക്കിയതിന് താങ്ക്സ് എഗെയ്ന്‍

  ReplyDelete
 70. appol oru samshayam.. chodyakarthavu uddeshicha shakkeela film staro atho the other shakkelayo

  (sorry keyman is not functioning)

  ReplyDelete
 71. അപ്പൂ, ചോദ്യ കര്‍ത്താവ് ‘ഫിലിം സ്റ്റാര്‍’ എന്നു പറഞ്ഞിട്ടില്ലാത്ത സ്ഥിതിക്ക് ഉത്തരം പറഞ്ഞ വ്യക്തിക്ക് അത് എങ്ങിനെ വേണമെങ്കിലും വ്യാഖ്യാനിക്കാം എന്നു തന്നെയാണ് എനിക്കു തോന്നുന്നത്. “ഞാന്‍ പറഞ്ഞത് എന്റെ ഓഫീസിലുള്ള ഷക്കീലയേയാ. താങ്കള്‍ ഏതു ഷക്കീലയെ ആണ് ഉദ്ദേശിച്ചത്?” എന്ന് ചോദ്യകര്‍ത്താവിനോട് തിരിച്ചു ചോദിക്കാം ;)

  ReplyDelete
 72. ഒന്ന് ഉറങ്ങി എഴുന്നേറ്റ് വരുമ്പോഴേക്കും ഇവിടെ മത്സരം തുടങ്ങി.എന്തൊരു കഷ്ടമാണ്? വല്ലപ്പോഴുമാണ് ഒന്ന് ബ്ലോഗില്‍ വരാനും,ഓഫടിക്കാനും നേരം കിട്ടുന്നത്.ഈ മത്സരത്തിന്റെ കിരാത നിയമങ്ങള്‍ പിന്‍‌വലിച്ച് എല്ലാ ദിവസവും ഒരേ സമയത്ത് തന്നെ മത്സരം തുടങ്ങാന്‍ കനിവുണ്ടാകണം.
  എവിടെ വിശ്വം? എവിടെ അഞ്ചല്‍? എവിടെ നിയമ വിശാരദന്മാര്‍?

  എന്റെ ഉത്തരം: നന്ദകുമാര്‍
  http://www.blogger.com/profile/04182485528953647928

  രണ്ടെങ്കില്‍ രണ്ട്.നാട്ടില്‍ പോകാനുള്ളതാ.കിട്ടുന്ന പായന്റ് വാങ്ങാന്‍ ആരെങ്കിലും ഉണ്ടെങ്കില്‍ വരിനെടെ.ഒരു പായന്റിന് $10.00 വില.ആളെണ്ണം കൂടിയാല്‍ ലേലത്തില്‍ വെക്കുന്നതാണ്.

  ReplyDelete
 73. 20 വീണ്ടും ആരംഭിച്ചോ?

  ReplyDelete
 74. എന്റെ ഉത്തരം : വിശ്വപ്രഭ

  http://www.blogger.com/profile/12023214729497772482

  കിട്ടിയാല്‍ ഊട്ടി...

  ReplyDelete
 75. എന്റെ ഉത്തരം : തറവാടി

  പ്രൊഫൈല്‍ ലിങ്ക് നോക്കീട്ട് കാണണില്ല ( പെറ്റി തന്നാല്‍ തിരിച്ചെറിയും )

  പുറം വേദനയും, എല്ലാം ഒരു പൊഹയും മാത്രം നോക്കി ഉത്തരിച്ചതാ. എന്നെ ക്രൂശിക്കരുത്:) ( വല്ല്യമ്മായിയോടാ :) )

  ReplyDelete
 76. ഇതു ടൈംസ് വായിക്കാത്ത ഏതോ ഒരു ബാംഗ്ലൂര് ബ്ലോഗര് ആണെന്നു തോന്നുന്നു.

  ReplyDelete
 77. കാവലാന്‍

  http://www.blogger.com/profile/00730130693568121058

  പാവം നന്ദകുമാറിനെ ശല്യം ചെയ്യുന്നതിനുമില്ലേ ഒരതിര് :)

  ReplyDelete
 78. ശരി ഉത്തരം: കരീം മാഷ്

  ReplyDelete
 79. സ്കോര്‍ ഷീറ്റില്‍ എനിക്ക് 14 പോയിന്റാണല്ലോ വേണ്ടത്?
  ഇപ്പോള്‍ 10 ഏയുള്ളൂ!

  രാവിലെ താമസിച്ചെഴുന്നേറ്റതിനു പെറ്റിയടിച്ചോ?

  അഞ്ചല്‍‌കാരന്‍ വഞ്ചന ചെയ്താല്‍
  കൊഞ്ചം പോലും മൊഞ്ചില്ല (മുദ്രാവാക്യം സ്റ്റൈലില്‍ മൂന്ന് പ്രാവശ്യം)

  ഇത് ഉത്തരമായി കണക്കാക്കി എനിക്ക് പോയന്റ് തരരുത് എന്നഭ്യര്‍ത്ഥിക്കുന്നു.

  ReplyDelete
 80. ക്വിസ്സ് മാസ്റ്ററെന്താ ലിങ്കിടാത്തേ? അതോ കാരണോര്‍ക്ക് ... :)

  ഇല്ല്യ ഞാനൊന്നും പറഞ്ഞില്ല

  ReplyDelete
 81. ഇതെന്തത്ഭുതം!
  ആറ് യു ഷൂര്‍ കൈപ്പള്ളീ?

  അറിഞ്ഞില്ല കരിം മാഷേ അറിഞ്ഞില്ല :)

  ReplyDelete
 82. ഹയ്യോ! ആരും ശരിയുത്തരം പറഞ്ഞില്ലേ..

  ഡാ.. തോന്ന്യാസി.. നിനക്ക് ഞാന്‍ പോപ്പിന്‍സല്ല....കോപ്പിന്‍സാണ് വാങ്ങിത്തരിക... എന്തായിരുന്നു യവന്റെ കോണ്‍ഫിഡന്‍സ്... ചുമ്മാ ആളെപ്പറ്റിക്കാന്‍..

  നിന്നെപ്പിന്നെക്കണ്ടോളാം.. &^@#*&^

  കരീം മാഷേ.. കഴിഞ്ഞപോസ്റ്റിന്റെ അവസാനം കൈപ്പള്ളി ഉത്തരം പറഞ്ഞതിന് ശേഷവും, മാഷിട്ട ആ കമന്റ് കണ്ട് ഞാന്‍ ‘ഞെട്ടുന്ന‘ നേരത്ത് ചുമ്മാ മാഷെപ്പറ്റി ചിന്തിച്ച് ഉത്തരം പറഞ്ഞാ മതിയായിരുന്നു മാശേ.. യെല്ലാം പോയാച്ച്...

  ReplyDelete
 83. അത് കൊള്ളാം. കരീം മാഷ്‌!!!

  ഒരു കാര്യം വ്യക്തമായി, ഒരാളുടെ കമന്റ്, പോസ്റ്റ് എന്നിവ നല്ല പരിചയമുള്ള ഒരാള്‍ക്ക്‌ മാത്രമേ ഒരു ഉത്തരം എഴുതിയ ആളെ കൃത്യമായി കണ്ടുപിടിക്കാനാവു‌. അല്ലെങ്കില്‍ ഇതില്‍ അവതരിപ്പിക്കുന്ന ഓരോരുത്തരുടെയും അഭിരുചികല്ല്കനുസൃതമായി ചോദ്യങ്ങളുടെ രീതിയും മാറണം. അത് ഈ മത്സരം നടത്തുന്ന കൈപ്പള്ളിക്ക് ഒരു ഭാരിച്ച ജോലിയായി തീരുകയും ചെയ്യും. കൈപ്പള്ളി മാഷേ, ഞാന്‍ ഈ മത്സരത്തില്‍ കമന്റ് ചെയ്യുന്നതില്‍ നിന്ന മാറിനില്‍ക്കാം. താന്കള്‍ നിര്‍ദ്ദേശിക്കുന്ന ആളുകള്‍ക്ക്കായി അവരവരുടെ ബ്ലോഗിലെ വ്യക്തിത്വം അനുസരിച്ച് വെവ്വേറെ ചോദ്യങ്ങള്‍ എഴുതിതരുകയുമാവാം. സമ്മതമാണോ?

  ReplyDelete
 84. ഇതു വലിയ ചതിയായിപ്പോയി കൈപ്പള്ളീ..

  ഒരു കുളു പോലും തരാതെ ഉത്തരം അരുള്ളിയത്.

  മുമ്പൊരു പോസ്റ്റില്‍ അദ്ധ്യപകനെന്നു കണ്ടപ്പോല്‍ ചാടിക്കേറി മാഷെന്നു തട്ടി, ഉത്തരം പൊട്ടി.
  ഇത്തവണയും മനസ്സിലൂടെ പോയതാണ്. പിന്നെ എല്ലാവരും 200% കോണ്‍ഫിഡെന്‍സിലാണ് നന്ദനെന്നു പറയുന്നത്. അപ്പോള്‍ തോന്നി, ഓ നമുക്കെന്തറിയാം? മുന്‍പേ ഗമിക്കുന്ന ഗൊക്കളുടെ പിന്നാലെ പോയി വടിയായി.

  ഇനി കോപ്പി പേസ്റ്റ് ഇല്ലേ? ഇല്ല ഇല്ല ഇല്ല.

  ലിങ്കാത്തതിനു കൈപ്പള്ളിക്ക് നാല് പെറ്റി.

  അഞ്ചലേ .. മഹാനുഭാവാ, ഇതു വല്ലതും കാണുന്നുണ്ടോ????

  ReplyDelete
 85. കൈപ്പള്ളി താങ്ക്സ്!
  ആരും എന്നെ കണ്ടെത്താത്തതില്‍ ഏറ്റവും സന്തോഷിക്കുന്നതു ഞാന്‍ തന്നെ!
  എന്റെ എഴുത്തുകള്‍ ടിപ്പിക്കലല്ല എന്ന തിരിച്ചറിവാണു ഏറ്റവും സന്തോഷത്തിനു നിദാനം.
  വ്യക്തഗത സത്യം മുഴുവനും വെളിവാക്കിയില്ലങ്കിലും അസത്യം പറഞ്ഞിട്ടില്ല.
  എന്നെ തിരിച്ചറിയാന്‍ സഹായിക്കുമയിരുന്ന ഭാഗങ്ങള്‍ എഡിറ്റു ചെയ്തു മാറ്റാന്‍ ഇഷ്ടം പോലെ സമയം കിട്ടിയതു ആ ഗൂഗിള്‍ പേജിന്റെ ഗുണം.
  വിശാലനെ "അദ്ദേഹം" എന്നു സംബോധന ചെയ്തതൊഴിച്ചാല്‍!
  ( നീ എന്നോ എടോ എന്നു വിളിക്കുന്നതു നേരിട്ടു കാണുമ്പോള്‍ മാത്രം) എഴുതുമ്പോള്‍ വിശാലനെ ഞാന്‍ അദ്ദേഹമെന്ന ബഹുമാനത്തോടെ മാത്രമേ വിളിക്കൂ.
  കഴിഞ്ഞ പോസ്റ്റില്‍ " ഈ ഉത്തരം അതുല്യേച്ചിയുടേതല്ലെങ്കില്‍ ഈ മതസരം പോകുന്നതു ശരിയായ ദിശയിലല്ല" എന്ന ഒരു നെഗറ്റീവ് കമണ്ട് ഞാന്‍ അവസാനം ചേര്‍ത്തിരുന്നു ( അതില്‍ ചിന്തിക്കുന്നവര്‍ക്കു ഒരു ക്ലൂ ഉണ്ടായിരുന്നു " ഈ ഉത്തരം അതുല്യേച്ചിയുടേതാണെങ്കില്‍ ഈ മത്സരത്തിന്റെ പോക്കു ശരിയായ ദിശയിലേക്കാണു" എന്നു വായിക്കാന്‍ അറിയാവുന്നവര്‍ക്കു മാത്രം എന്നെ കണ്ടെത്താനാവുമായിരുന്നു.
  Off...
  കിച്ചൂ, സോറി ഡാ...! :)

  ReplyDelete
 86. മാഷേ സ്വാറി വരവു വെച്ചിരിക്കുന്നു.

  ഇന്ന് ഫോണില്‍ സംസരിച്ചപ്പോഴെങ്കിലും ഒരു കുളു തന്നിരുന്നെങ്കില്‍ ഫുള്‍ പോയിന്റ് അടിച്ചു മാറ്റായിരുന്നു.
  ഭയങ്കരാ...

  ഞാന്‍ ഈ നാട്ടുകാരനേ അല്ല എന്നുള്ള അഭിനയത്തിന് കൈപ്സിനോട് പറഞ്ഞ് 10 ബോണസ് പോയിന്റ് മേടിച്ചു തരാമോന്ന് നോക്കട്ടെ.

  ReplyDelete
 87. സന്തോഷ്/santhosh
  You said it :)
  അതു തന്നെയാണു ഞാന്‍ ഉദ്ദേശിച്ചത്. "ഷക്കീല" എന്ന പേരുള്ളതിനാല്‍ സ്വന്തം പേരു വെളിപ്പെടുത്താന്‍ പോലും മടിക്കുന്ന ഒരു അയല്‍വാസി ക്ലാസ്സുമേറ്റുണ്ട് എനിക്ക്!
  അതു വ്യക്തമാക്കാന്‍ ഈ ചോദ്യം കൊണ്ടു എനിക്കായി....

  "ഉത്തരത്തിലെ “ഷക്കീല” എന്ന പേരു മാത്രമേ പലരും നോക്കിയിട്ടൂള്ളു (..ഉണ്ടാകുള്ളൂ) അതു കേള്‍ക്കുമ്പോഴേക്കും നമ്മുടെ മനസ്സില്‍ അങ്ങു ഒരു തീരുമാനം വരികയല്ലേ.. ലതു തന്നെ എന്ന് :) അതിനപ്പുറത്തുള്ള വരികള്‍ വായിക്കാനും ആലോചിച്ചു നോക്കാനും നേരമെവിടെ?"


  വിശദീകരണം സാധ്യമാക്കിയതിന് താങ്ക്സ് എഗെയ്ന്‍

  ReplyDelete
 88. ഫല പ്രഖ്യാപനം:

  ആരും ശരിയുത്തരം പറഞ്ഞില്ല.

  പെറ്റികള്‍:

  അപ്പു : -2

  ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....