Wednesday, 18 March 2009

17 - സതീഷ് മാക്കോത്ത്

ചോദ്യങ്ങൾ ഉത്തരങ്ങൾ
എന്താണു ദൈവംമനുഷ്യന് അതീതമായ ഒരു ശക്തി.
കടമ, ദൈവം, മതം, കുടുംബം, സ്വത്ത്. നിങ്ങൾക്ക് തോന്നുന്ന പ്രാധാന്യമനുസരിച്ച് ക്രമത്തിൽ എഴുതുക.കുടുംബം, കടമ, സ്വത്ത്, ദൈവം, മതം
ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും?ഗായകനാകാൻ ഇഷ്ടമാണ്. പക്ഷേ ആൾക്കാർക്ക് അസൂയ ആണ്. ഓസിനൊരു ഫ്ലാറ്റൊപ്പിക്കാമെന്ന് വെച്ചാൽ അവർ സമ്മതിക്കേലന്നുള്ളത് നൂറ്‌ ശതമാനം ഷുവർ. പിന്നെയുള്ളത് ആശാരിപ്പണിയാണ്. പണി തെറ്റിപ്പോയാൽ തടീടെ വളവാണന്ന് പറയാല്ലോ. അദ്ധ്യാപക പണിക്ക് എന്തായാലും പോകില്ല. പണ്ടൊരിക്കൽ കുരുത്തംകെട്ട പിള്ളാരെ പഠിപ്പിച്ചതിന്റെ അനുഭവം ഉണ്ട്. പിള്ളാരെന്നു പറയുന്നതും ശരിയല്ല. നല്ല കൊമ്പൻ മീശയുള്ള ചേട്ടന്മാർ. മീശമുളയ്ക്കാത്ത സാറ്. . . ക്ലാസ്സിന്റെ പുറകിൽ നിന്നും കിളിയും വിമാനവുമൊക്കെ പൊങ്ങിപറന്നു. പക്കവാദ്യമായ് വിസിലടിയും. തലകറങ്ങിവീണ സാറിനെ താങ്ങിക്കൊണ്ടുപോകുന്ന ഗുരുഭക്തരായ ശിഷ്യഗണങ്ങൾ. . . അന്നോടെ സുല്ലിട്ടു. ഇനി കാശ് ഡോളറീ തന്നാ പോലും ആ പണിക്കില്ല. കട്ടായം.
നിങ്ങൾക്ക് 20 വർഷം പുറകോട്ടു് നീക്കാൻ അവസരം കിട്ടിയാൽ എന്തു ചെയ്യുംതീർച്ചയായിട്ടും തിരിക്കും. എന്നിട്ട് സുന്ദരസുരഭിലമായ ആ കോളേജ് ജീവിതം ഒന്നുകൂടി ആസ്വദിക്കും. പിന്നെ ചെയ്യാനാഗ്രഹിക്കുന്ന കാര്യങ്ങൾ അല്ലെങ്കിൽ ചെയ്തകാര്യങ്ങൾ മുഴുവൻ ഇപ്പോ പറയാൻ പറ്റുമോ? എന്തിനാ വെറുതേ കുടുമ്മകലഹം.
കുട്ടിയായിരുന്നപ്പോള്‍ ആയിത്തീരണമെന്ന് ആഗ്രഹിച്ചതിനുമപ്പുറത്ത്‌ താങ്കളുയര്‍ന്നോ? എങ്കില്‍ അതില്‍ സന്തോഷിക്കുന്നുണ്ടോ?മോഹങ്ങള്‍ക്ക് ഒരിക്കലും ഒരു കുറവും സം‌ഭവിച്ചിട്ടില്ല. കാലത്തിനനുസരിച്ച് അതിങ്ങനെ മാറിക്കൊണ്ടിരുന്നുവെന്ന് മാത്രം. കണ്ടുവന്ന ആളുകളെ അനുസരിച്ച്, ജീവിച്ച് വന്ന സാഹചര്യത്തിനനുസരിച്ച്, അടുത്തിടപഴകിയ കൂ‍ട്ടുകാരെയനുസരിച്ച്, കടന്നു പോന്ന പ്രായത്തിനനുസരിച്ച് അതിങ്ങനെ മാറിമറിഞ്ഞുകൊണ്ടിരുന്നുവെന്ന് മാത്രം. ചെറുപ്പത്തില്‍ ഒരു ശാസ്ത്രജ്ഞനാകാനായിരുന്നു ആഗ്രഹം. വെറും ശാസ്ത്രജ്ഞനല്ല. ഒരു വാനനിരീക്ഷകന്‍! ആകാശത്തെ നോക്കി ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി, അതിന്റെ ഗതിവിഗതികളെ നോക്കി പഠിക്കുന്ന ഒരു ശാസ്ത്രജ്ഞന്‍! ടെലസ്കോപ്പും വെച്ചനന്തമായ ആകാശത്തിന്റെ ഉള്ളറകളുടെ രഹസ്യം കണ്ടുപിടിക്കുന്ന ഒരു വലിയ ശാസ്ത്രജ്ഞന്‍! പിന്നെ ബസ് കണ്ടക്ടർ, തബലിസ്റ്റ്, ആനക്കാരൻ, ചെണ്ടക്കാരൻ അങ്ങനെ. . . അങ്ങനെ. . അങ്ങനെ. . . ആഗ്രഹിച്ചതൊന്നും ആയില്ലങ്കിലും ഇപ്പോൾ സന്തോഷിക്കുന്നു. പഴയ ആ അഗ്രഹങ്ങളുടെ ഓർമ്മ തന്നെ സന്തോഷത്തിനുള്ള വകയാണ്. അതൊക്കെ ഓർത്ത് ഒറ്റയ്ക്കിരുന്ന് ചിരിക്കുമ്പോൾ ചിലപ്പോഴൊക്കെ ചോദ്യം വന്നിട്ടുണ്ട്. “വട്ടാണോയെന്ന്. ” ആരാണ് ചോദിക്കുന്നതെന്ന് മാത്രം പറയില്ല.
എന്താണു് സമൂഹിക പ്രതിബദ്ധത?നമ്മുടെ രാഷ്ട്രീയക്കാർക്കില്ലാത്തത്. അല്ലങ്കിൽ സമൂഹത്തെ പ്രതിസ്ഥാനത്ത് നിർത്താനായുള്ള ഓരോരുത്തരുടെ ബദ്ധപ്പാട്. അതിൽ രാഷ്ട്രീയക്കാരുണ്ടാകാം, സിനിമാക്കാരുണ്ടാകാം, കലാകാരന്മാരുണ്ടാകാം, സാഹിത്യകാരന്മാരുണ്ടാകാം
നിങ്ങളുടെ തൊഴിമേഖല ഏത് ഗണത്തിപെടും.
 1. ഉല്പാതനം
 2. കച്ചവടം
 3. ജന സേവനം
 4. വിനിമയം
 5. വിദ്യാഭ്യാസം
കച്ചവടമല്ല. ജനസേവനവുമല്ല. വിനിമയം ഒട്ടുമല്ല. വിദ്യാഭ്യാസം അല്ലന്ന് മനസ്സിലായിക്കാണുമല്ലോ. പിന്നെയുള്ളതെന്താണ്? അദെ. അദ്ന്നെ.
നിങ്ങൾ ഒരു ദിവസത്തേക്ക് പ്രധാന മന്ത്രിയാകുന്നു. എന്തു ചെയ്യും?പ്രധാനമന്ത്രിയും മനുഷ്യനല്ലേ. എല്ലാരും ചെയ്യുന്നതുപോലെ തന്നെ(എല്ലാരും ചെയ്യുന്നതല്ലേൽ ഷമീര്) രാവിലെ എണീക്കും, പല്ലുതേക്കും, കുളിക്കും, വല്ലതും വയറ് നിറച്ച് ഫുഡടിച്ചോണ്ട് ഓഫീസിൽ പോകും. ഒറ്റ ദിവസം കൊണ്ട് തേനും പാലുമൊക്കെ ഒഴുക്കാൻ പറ്റുമെന്ന് ഈ പ്രധാനമന്ത്രി വിശ്വസിക്കുന്നില്ല.
നിങ്ങക്ക് മൂന്നു വരം കിട്ടുന്നു എന്തെല്ലാം അവശ്യപ്പെടും?
വരം നമ്പർ വൺ- വാ തുറന്നാൽ ‘കരയാതെ. . കരയാതെ. . ’ എന്ന് പറയുന്ന ഭാര്യേടെ വാ‍യടപ്പിക്കാനായ് പാട്ടു പാടാനുള്ള തൊണ്ട ചോദിക്കും.
വരം നമ്പർ ടു- ഒറ്റ സ്വിച്ചിൽ നാട്ടിലെ വീട്ടിൽ പോയി വരാൻ പറ്റുന്ന ഒന്നാന്തരം ഒരു അത്യന്താധുനിക മെഷീൻ ചോദിക്കും. (ബോസ്സിന് ലീവെന്ന് കേൾക്കുന്നതേ അലർജിയാ. അല്ലാ പിന്നെ!)
വരം നമ്പർ ത്രീ- മേൽ പ്രസ്താവിച്ച രണ്ട് വരങ്ങളും സ്റ്റേ ചെയ്യാനുള്ള അധികാരം ആർക്കും നൽകരുതെന്ന്. അതിന്റെ പേറ്റന്റ് എന്റെ സ്വന്തം.
1 Billion USനിങ്ങക്ക്ലഭിക്കുന്നു എന്തു ചെയ്യുംഓ. എല്ലാം കൊതിപ്പിക്കുന്ന ചോദ്യങ്ങൾ തന്നെ അണ്ണാ. പ്രധാനമന്ത്രി, വരം, ദാ പിന്നെ 1 ബില്ല്യൺ. . . ആദ്യം അതെല്ലാം മുറിയിൽ കൂട്ടിയിട്ട് 1 ബില്ല്യന്റെ വലിപ്പമെത്രയുണ്ടന്ന് മനസ്സിലാക്കും. (ഒരു മുറിയിൽ കൊള്ളുമോ ആവോ!) പിന്നെ ജീവനും സ്ഥിരബുദ്ധിയുമുണ്ടങ്കിൽ എന്തു ചെയ്യണമെന്ന് ആലോചിക്കാം. വെറുതെ കൊതിപ്പിക്കാതെ മനുഷ്യാ. ആനകൊടുത്താലും ആശകൊടുക്കരുതെന്നാരോ പറഞ്ഞിട്ടുണ്ട്.
പ്രാവാസ ജീവിതത്തിഎന്തെങ്കിലും നഷടമായിട്ടുണ്ടോ?ഗ്രാമം. ഗ്രാമീണത. വായനശാല വെളിയിലെ മണലിൽ മലർന്ന് കിടന്നുള്ള നക്ഷത്രമെണ്ണൽ!ഒരു കാര്യം പറയാൻ വിട്ടു. ലാമ്പി സ്കൂട്ടർ. പണ്ടൊരപ്പൂപ്പനെ മുട്ടി കാല് പൊട്ടിച്ചതിന് കായ് അയ്ഞ്ഞൂറ് പോയതാ. അന്ന് ശമ്പളം എണ്ണൂറ്.
ബ്ലോഗി അവസാനമായി വായിച്ച ലേഖനം ഏതാണു്?ജീവിതത്തിന്റെ നല്ലൊരു ഭാഗം മുംബൈയിൽ കഴിച്ച്, കുറച്ചു വർഷങ്ങളായി ബഹറിനിൽ കഴിയുന്ന, മനസ്സത്ര ശുദ്ധമല്ലാത്ത ഒരു സാധാരണക്കാരൻ പ്രവാസിയെഴുതിയ സുന്ദരമായ ലേഖനം.
ബ്ലോഗിൽ അവസാനമായി വായിച്ച കവിത ഏതാണു്?കവിത വായന കുറവാണ്. പണ്ട് സ്കൂളിൽ പരീക്ഷയ്ക്കായി കാണാതെ പഠിക്കേണ്ടി വന്നതിന്റെ കഷ്ടപ്പാടോർക്കുമ്പോൾ ഇപ്പോഴും അസ്ഥിയിലൊരു വൈബ്രേഷൻ! എന്റെ കവിതാജ്ഞാനത്തെ പരീക്ഷിക്കരുതേ. . . പ്ലീസ്.
നിങ്ങൾ കൈപ്പള്ളിയെ കണ്ടു മുട്ടുന്നു. ഒരു ചോദ്യം ചോദിക്കാൻ അവസരം തരുന്നു. എന്തു ചോദിക്കും?മാഷേ, ഈ ഐഡിയാസൊക്കെ എബടന്നൂന്നെന്ന്. ബൂലോകം മൊത്തം ഒറ്റബ്ലോഗിൽ നിർത്താനുള്ള ശ്രമമാണോന്ന്.
ഈ പറയുന്ന എഴുത്തുകാരിൽ ആരെയാണു് കൂടുതൽ ഇഷ്ടം: മാധവികുട്ടി, എം. മുകുന്ദൻ, സാറ ജോസഫ്, സക്കറിയ, ഓ. വി. വിജയൻ, ബഷീർ, ആനന്ദ്, വി. കെ. എൻ, തകഴി, എം. ടി വാസുദേവൻ നായർ, പെരുമ്പടവം.ബഷീർ തന്നെ
നിങ്ങൾ Dinnerനു് ഈ പട്ടികയിൽ കൊടുത്തിരിക്കുന്ന രണ്ടു പേരിൽ ആരെ ക്ഷണിക്കും? അവർക്ക് എന്തു ഭക്ഷണം കൊടുക്കും? അവരോടു എന്തെല്ലാം ചോദിക്കും?
 1. Amithabh Bachan
 2. Pierce Brosnan
 3. Che Guevara
 4. മമ്മൂട്ടി
 5. ബഷീർ
 6. Pres. Barack Obama
 7. Adoor Gopalaksrihsnan
 8. Jackie chan
 9. Nelson Mandela
 10. Khalil Gibran
 11. Salman Khan
 12. സലീം കുമാർ
 13. വി ഡി രാജപ്പൻ(കാഥികൻ)
 14. K. J. Yesudas
 15. Jayalalitha (ex TN CM)
 16. വള്ളതോൾ
 17. Robert Mugabe
 18. K. Karunakaran
 19. വിശാല മനസ്കൻ (സജീവ് ഇടത്താടൻ)
 20. ഇഞ്ചിപ്പെണ്ണു്
  ബഷീർ, വിശാലൻ കഥയുടെ സുൽത്താനുമുന്നിൽ മണ്ടത്തരങ്ങൾ ചോദിക്കാൻ എന്നെക്കൊണ്ടാവില്ല. (അല്ലാതൊന്നും എന്റെ നാവിൽ നിന്നും വരില്ല. ) വയറ് നിറച്ച് കഞ്ഞീം പയറും കൊടുക്കും കഴിക്കുമെങ്കിൽ. പിന്നെ പറയുന്നത് മുഴുവൻ കേൾക്കും. ദേവിയോട് പറഞ്ഞ വാക്കുകൾ സുൽത്താൻ എന്നോടും ആവർത്തിച്ചിരുന്നെങ്കിൽ എന്നൊരാഗ്രഹമുണ്ട്. “മേലിൽ ദേവി എഴുതുമ്പോൾ അനുഭവം വെച്ചുകൊണ്ടുവേണം എഴുതുവാൻ. ഇതു മറക്കരുത്. സ്വന്തം ജീവിതത്തിലേക്കൊന്ന് തിരിഞ്ഞ് നോക്കുക. വേദനാജനകവും അവിസ്മരണീയവുമായ ചില സംഭവങ്ങളില്ലേ ജീവിതത്തിൽ? അതിനെ ഭംഗിയായി ചിത്രീകരിക്കുക. ആവേശത്തോടെ. വികാരത്തിന്റെ ചൂടുമാറാതെ. ” അടുത്തത് വിശാലൻ. അവിടെ ചോദ്യങ്ങളേ ഉള്ളൂ. പണ്ടെഴുതിയ ഒരു കത്തിലെ ചോദ്യങ്ങൾക്ക് മറുപടി ഇതേവരെ കിട്ടിയിട്ടില്ല. ഒന്നുകൂടി ആ കത്തെടുത്ത് പൊടി തട്ടി നിവർത്തിയിടും. ഉത്തരം കഴിഞ്ഞിട്ട് മതി ആശാനേ കഞ്ഞീം പയറും എന്ന് പറയും.
  വെള്ളയിൽ മഞ്ഞ ഡിസൈനുള്ള സാരിയെ എന്തുവിളിക്കും?ശ്രീനിയോട് ചോദിക്കേണ്ടി വരും.
  പാമ്പ് നക്കിയ ആൾ ഇപ്പോൾ എവിടെയാണു്?നാട്ടിലുണ്ട്. ഇന്റർനെറ്റും, ബ്ലോഗുമൊന്നുമില്ലാത്ത ഒരു ഗ്രഹത്തിലോട്ട് അവനെ കയറ്റി വിട്ടാൽ സ്വസ്ഥമായിട്ടൊന്ന് നാട്ടിൽ പോകാമായിരുന്നു. ആള് പെശകാ. എന്തിനാ തടികേടാക്കുന്നതിനിടയാക്കുന്നത്!

  123 comments:

  1. കുറുമാൻ
   http://www.blogger.com/profile/04563737302498989296

   ReplyDelete
  2. ഉത്തരം : കുറുമാന്‍

   http://www.blogger.com/profile/04563737302498989296

   ലാമ്പി സ്കൂട്ടറിനെപ്പറ്റി ഓര്‍മ്മകള്‍ ‘ഔട് സോഴ്സിങ്ങില്‍‘ അയവിറക്കീത് ഇങ്ങോരെന്നെ. പിന്നെ ചെണ്ട, മാഷ് , ഫ്ലാറ്റ് , കുടുമ്മകലഹം ...

   വിശ്വപ്രഭേടെ വഴീക്കൂടെ പോയ് നോക്കട്ടെ

   ReplyDelete
  3. ബാക്കിയെല്ലാം വായിക്കാം.. ഉത്തരമുള്ള ടേബിളിനകത്തെ അക്ഷരങ്ങള്‍ക്ക് ആനേടേ വലിപ്പം

   ReplyDelete
  4. ഇതെന്താ ടേബിള്‍ പകുതി കട്ട് ആവുന്നല്ലോ? ഭയങ്കര വലുപ്പം? ഈ പോസ്റ്റിനു മാത്രമേ ഉള്ളല്ലോ പ്രശ്നം? ഫയര്‍ഫോക്സ് ആണ്?

   ReplyDelete
  5. വേറൊരു ഉത്തരവുമായി കുറുമാന്‍ വരുന്നത് വരെ

   ഉത്തരം : കുറുമാന്‍
   http://www.blogger.com/profile/04563737302498989296

   ReplyDelete
  6. Same result in firefox and opera. :(

   Chrome compulsory aanennonnum parajekkaruth :p

   ReplyDelete
  7. ഇതാണോ ഈ വെണ്ടയ്ക്കാ അക്ഷരം?
   പോസ്റ്റ് എ കമന്റ് സ്ക്രീനില്‍ “ഷോ ഒറിജിനല്‍ പോസ്റ്റ്” ക്ലിക്ക് ചെയ്താണ് ഞാന്‍ വായിച്ചെടുത്തത്.

   ReplyDelete
  8. kaips, wake up buddy:)

   we can't read your post, please reduce the font size.

   thank you:)

   ReplyDelete
  9. ടേബിള്‍ വലുതായത് കൊണ്ടു വായിക്കാന്‍ പറ്റുന്നില്ലെങ്കില്‍ കമന്റ്, പോസ്റ്റ് ചെയ്യുന്ന പേജ്-ഇല്‍ പോയാല്‍ വായിക്കാം എന്ന് തോന്നുന്നു (click on show original post).

   ReplyDelete
  10. കൈപ്പള്ളി പള്ളിയുറക്കം കഴിഞ്ഞുണർന്നു വന്നു് ഇദിൽ പണിതു് കുളം തൂർക്കുന്നതുവരെ ഈ പോസ്റ്റിന്റെ ചോദ്യോത്തരങ്ങൾ ഈ ലിങ്കിൽ കാണാം.

   http://docs.google.com/Doc?id=dhd3c4w3_48gb9r29rt

   ReplyDelete
  11. ഉത്തരം : കുറുമാന്‍

   http://www.blogger.com/profile/04563737302498989296

   ReplyDelete
  12. എന്റെ ഉത്തരം: സതീശ് മാക്കോത്ത്
   http://www.blogger.com/profile/12587753989428840373

   ReplyDelete
  13. ഉത്തരം : കുറുമാന്‍
   http://www.blogger.com/profile/04563737302498989296

   ഓ തന്നെ.

   ReplyDelete
  14. ദുബായ്ക്കാര്‍ക്കാര്‍ക്കെങ്കിലും കൈപ്പള്ളിയെ ഫോണ്‍ ചെയ്തൂടെ? നിങ്ങളൊക്കെ എന്തു മനുഷ്യന്മാരണപ്പാ?

   ReplyDelete
  15. എന്റെ ഉത്തരം: സതീശ് മാക്കോത്ത്
   http://www.blogger.com/profile/12587753989428840373

   ReplyDelete
  16. വെണ്ടക്കാ അക്ഷരമായതിനാല്‍ വായികാന്‍ ആവുനില്ലേ

   ReplyDelete
  17. ഇഞ്ചിപ്പെണ്ണേ നല്ല കഥയായി.. കൈപ്പള്ളിയെ ഫോണില്‍ വിളിച്ചു ഉണര്‍ത്താനോ.. !! അയ്യോ, സൂയസ് കനാല്‍ നീന്തിക്കടക്കാന്‍ പറഞ്ഞാല്‍ ഞാന്‍ ചെയ്യാം.. ഇതുവയ്യാ..

   അപ്പോ ക്ലൂസ് ഒക്കെ ഒന്നു നോക്കാം..


   1. ആനകൊടുത്താലും “ആശ“കൊടുക്കരുതെന്നാരോ.. അതുതന്നെ ആദ്യയ്ത്തെ ക്ലൂ.. ശ എന്നതു ഷ എന്നാക്കിയാല്‍ ഉത്തരം കിട്ടും..

   2. ഷെമി, എബടെ, അണ്ണാ... ഇതൊക്കെ പോസ്റ്റില്‍ അധികം കാണാറില്ലെങ്കിലും ചാറ്റിലും മെയിലിലും ഒരുപാട് എഴുതുന്നയാള്‍.

   3. വായനശാലയുടെ മുമ്പില്‍ പഞ്ചാരമണല്‍ ഉള്ള സ്ഥലം.... കടല്‍തീരജില്ല എന്നല്ല കടല്‍ തീരം തന്നെ.. ആലപ്പുഴ.

   4. ‘മീശമുളയ്ക്കാത്ത പയ്യന്‍ സാര്‍” - മീശ ഈ മനുഷ്യന് ഇപ്പോഴും ഇല്ല..

   5. ജോലി... ഉത്പാദന മേഖല. കുറുമാന്‍ അതല്ല.

   6. ഭര്‍ത്താവിന്റെ പാട്ട് ആസ്വദിക്കാന്‍ കക്ഴിയാത്ത ഭാര്യ. ഹ..ഹ..ഹ.

   7. കവിത വിരോധി (കുട്ടിച്ചാത്തന്റെ ഈ സ്വഭാവം നന്നായി അറിഞ്ഞിട്ടും സ്കോര്‍ ചെയ്യാഞ്ഞതിന് എനിക്ക് തലക്ക്കൊരു കൊട്ടു കൊടൂത്തിട്ടുണ്ട്)

   ഇത്രയുമൊക്കെ പോരേ നമ്മുടെ അപ്പുക്കുട്ടനെ പൊക്കാന്‍..


   അതിനാല്‍ എന്റെ ഉത്തരം ഇപ്പോഴെ പറയാം

   എന്റെ ഉത്തരം: സതീശ് മാക്കോത്ത്
   http://www.blogger.com/profile/12587753989428840373

   ReplyDelete
  18. എന്റെ ഉത്തരം: സതീശ് മാക്കോത്ത്
   http://www.blogger.com/profile/12587753989428840373

   ReplyDelete
  19. ശൊ 3 മിനുറ്റേല്‍ 2 മാര്‍ക്ക് പോയി. ഇതെല്ലാം വായിക്കാനിരുന്ന എന്നെ വേണം പറയാന്‍.

   -സുല്‍

   ReplyDelete
  20. ചില പോയിന്റ്സ് കുറുമാന് നന്നായി യോജിക്കുന്നുണ്ട്, എങ്കിലും... ചിലത് എന്തോ യോജിക്കാത്ത പോലെ...!

   എന്റെ ഉത്തരം: സതീശ് മാക്കോത്ത്

   http://www.blogger.com/profile/12587753989428840373

   ReplyDelete
  21. അഭിലാഷാ... അതിന്റെ കാര്യം എന്തെന്നറിയാമോ.. സതീശ് മാക്കോത്തില്‍ കുറുമാന്റെ ചില സ്വഭാവരീതികള്‍ ഉള്ളതിനാലാണ്.ഗുപ്തഗുരുവിന്റെ വാക്കുകള്‍ ഓര്‍ക്കൂ...

   ReplyDelete
  22. എന്റെ ഉത്തരം: സതീശ് മാക്കോത്ത്
   http://www.blogger.com/profile/12587753989428840373

   ReplyDelete
  23. തള്ളേ ദെന്തെര് ഫോണ്ട്?
   ‘എന്നെക്കൊണ്ട് പറ്റിണില്ലണ്ണാ, ഞാൻ ആവണത് ശ്രമിച്ച് നോക്കി..വയ്യ” എന്നാണ് ‘തീക്കുറുക്കൻ’ കൂവിപ്പറഞ്ഞത്.
   ദെന്താണ് അന്ധർക്കുള്ള മത്സരമാണോ?

   ഈ ഫോണ്ട് കണ്ടിട്ട് ഒരേയൊരുത്തരം മാത്രം
   ലൂയീസ് ബ്രൈൽ

   ദേ പ്രൊഫൈൽ ലിങ്ക് : http://en.wikipedia.org/wiki/Louis_Braille

   ഫോണ്ട് മാറ്റിയാൽ ഉത്തരം മാറ്റാനുള്ള അവസരമുണ്ടായിരിക്കണം

   ReplyDelete
  24. എന്റെ ഉത്തരം : നിരക്ഷരന്‍

   ReplyDelete
  25. സതീഷ് തന്നെ-

   അവസാന ചോദ്യം മനസ്സിലായില്ല! പാമ്മ്പ് നക്കിയ ആളോ? അതോ മൂര്‍ഖന്‍ നക്കിയ ആളോ?

   രണ്ടാമത്തേതാണെങ്കില്‍ സതീശാണെന്നു വ്യക്തമല്ലേ?

   ReplyDelete
  26. ഫോണ്ട് വായിയ്ക്കാവുന്ന രീതിയിലാക്കാന്‍ ഫയര്‍ഫോക്സ് ഉപയോഗിയ്ക്കുന്നവര്‍ കണ്ട്രോള്‍ + മൈനസ് കീ (Ctrl+ -) അമര്‍ത്തിയാല്‍ മതിയാകും!

   :)

   ട്രാക്കിടാന്‍ ഒരു വകുപ്പായി!!

   ReplyDelete
  27. ഉത്തരം : കുറുമാന്‍

   http://www.blogger.com/profile/04563737302498989296

   :)

   ReplyDelete
  28. നാരദരേ
   വിളഞ്ഞ വയലിലേക്കാണോ ട്രാക്റ്റര്‍ കൊണ്ടു വരുന്നത്?

   -സുല്‍

   ReplyDelete
  29. ഇത്ര നേരമായിട്ടും ആഷയെ കാണാത്തതുകൊണ്ട് ദുരൂഹത കൂടിവരുന്നു. ഞാനും പറയുന്നു:

   എന്റെ ഉത്തരം: സതീശ് മാക്കോത്ത്
   http://www.blogger.com/profile/12587753989428840373


   (ഡേയ് സുലു, വിളഞ്ഞ കണ്ടമേ, വച്ചോണ്ടിരിയ്ക്കാതെ കൊയ്ത് കളയൂ ട്ടാ.. ഇല്ലേല്‍ ചീഞ്ഞ് പോവും.. ങ്യാഹഹഹ... മേലെ ഡിങ്കന്റെ കമന്റ് കണ്ടപ്പോള്‍ അങനെ പറയാന്‍ തോന്നി... ഇനി പറയൂലാ..)

   ReplyDelete
  30. ഫോണ്ട് വലുപ്പം കൂട്ടിയാല്‍ വല്ലതും തടയോ ഡിങ്കാ?

   ReplyDelete
  31. ഇടീ
   ഇങ്ങനെ പറഞ്ഞാല്‍ അത് ഉത്തരമാവുമൊ?

   സതീശ് തന്നെ :)

   ReplyDelete
  32. ചിലതൊന്നും അങ്ങ്ട് മാച്ചാവുന്നില്ല.
   ഒരു ഗസിടാണ്ട് ആഷ പോയതും, പ്രോഡക്ഷനില്‍ വര്‍ക് ചെയ്യുന്നതും പാമ്പ് നക്കിയതും ഒക്കെ ചേര്‍ത്ത് സതീശ് മാക്കോത്ത് അല്ലേ എന്ന് വര്‍ണ്ണ്യത്തിലാശങ്ക മറ്റാരെങ്കിലും വരുന്നത് വരെ

   എന്റെ ഉത്തരം: സതീശ് മാക്കോത്ത്
   http://www.blogger.com/profile/12587753989428840373

   ReplyDelete
  33. എന്റെ ഉത്തരം: സതീശ് മാക്കോത്ത്
   http://www.blogger.com/profile/12587753989428840373

   ReplyDelete
  34. സുല്ലാണെന്നു ഒരു സംശയം ഉണ്ടായിരുന്നു.പക്ഷെ ഇപ്പോള്‍ തോന്നുന്നു.സതീഷ് മാക്കോത്ത് ആണെന്നു.

   ReplyDelete
  35. മണ്ടന്മാരേ, മണ്ടത്തികളേ

   ഇത് കാര്‍ട്ടൂണിസ്റ്റ് സജ്ജീവ് തന്നെ.
   എഴുത്യേക്കണേന്റ വലിപ്പം കണ്ടാല്‍ അറിഞ്ഞൂടെ?

   ReplyDelete
  36. hahaha!
   അരവിന്ദ് പറഞ്ഞതാ ശരി

   :)

   ReplyDelete
  37. ചില സാങ്കേതിക പ്രശ്നങ്ങളാൽ നിങ്ങൾ മത്സരത്തിൽ തടസം ഏർപ്പെട്ടതിൽ ഖേതം പ്രകടിപ്പിക്കുന്നു.

   ഇത്തിരിസലാത്തിൽ നിന്നും internet ഇത്തിരി ഇത്തിരിയായി വരുന്നതിനാൽ online editing ഇന്നലെ ഒന്നും നടക്കുന്നില്ല.

   ReplyDelete
  38. ഗോമ്പീഷന്‍ ബ്ലോഗില്‍ ബ്ലോഗേര്‍സിന്റെ ഇടിച്ചു കയറ്റം കാരണം, ഇത്തിസലാത്ത് ഷാര്‍ജയുടെ ഒരു സെര്‍വര്‍ ഇത്തിരിസലാത്ത് ആയി ഷട്ട് ഡൌണ്‍ ആയ വിവരം എല്ലാ ബ്ലഗാക്കളേയും അറിയിക്കട്ടെ.

   -സുല്‍

   ReplyDelete
  39. രാവിലെ ഓഫീസിലെത്തി ഗോമ്പറ്റീഷ്ന്‍ നോക്കാമെന്ന് കരുതി (ഗൊമ്പറ്റീഷന്‍ നോക്കാമെന്നു കരുതി രാവിലെ ഒഫീസിലെത്തി എന്നും വായിക്കാം)
   പേജ് തുറന്നപ്പോ വെണ്ടക്കാ അല്ലെങ്കി വേണ്ട മ..മ.. മത്തങ്ങാ അക്ഷരങ്ങള്‍..
   ഏതു ഭാഗത്തു നിന്നു നോക്കിയാലും കാണാ‍വുന്ന രാശിയുള്ള എന്റെ മോനിട്ടറില്‍‍, ആശാരി, കുശിനിക്കാരന്‍, പാമ്പിനെ നക്കി എന്നൊക്കെ ആരും വായിക്കേണ്ടാ എന്നുകരുതി പെട്ടെന്നു ക്ലോസി..
   മാന്ദ്യം തലക്കു മുകളില്‍ വാളു വെച്ചു നിക്കുന്ന ടൈമാ.. പണി കളയിക്കല്ലേ കൈപ്പള്ളി ആശാനേ...

   ഇനി എന്റെ ഉത്തരം: സതീശ് മാക്കോത്ത്
   http://www.blogger.com/profile/12587753989428840373
   സംശയിക്കേണ്ട, ഫ്രണ്ടീലത്തെ ബെഞിലിരിക്കുന്ന അനില്‍ ശ്രീ എന്ന കുട്ടിയുടെ ctrl+c അടിച്ചെഴുതിയതാ...   ഓഫ്: (ആദ്യം പറഞ്ഞതൊക്കെ പിന്നെ ഓണ്‍ ആണോന്നായിരിക്കും)
   അരവിന്ദേ, അക്ഷരം വച്ചു നോക്കിയാല്‍ ‘വെള്ളെഴുത്ത്’ ആകാനുള്ള സാധ്യതയും തള്ളീക്കളയാനാവില്ല

   ReplyDelete
  40. Tableൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

   ReplyDelete
  41. എന്റെ ഉത്തരം: സതീശ് മാക്കോത്ത്
   http://www.blogger.com/profile/12587753989428840373

   നേരത്തെ പ്രൊഫൈല്‍ ലിങ്ക് ഇടാണ്‍ മറന്നിരുന്നു

   ReplyDelete
  42. സതീശ് മാക്കോത്ത്
   http://www.blogger.com/profile/12587753989428840373
   (ഇടിയെ കോപ്പിയതാ....പിന്നെ പാളം......)

   ReplyDelete
  43. 12 ഉത്തരങ്ങളായി സതീശെന്ന്. ഇനി അതല്ലാതിരിക്കുമൊ? നിയമപ്രകാരം 10 പേര്‍ ഉത്തരം പറഞ്ഞാല്‍ മത്സരം അവസാനിപ്പിച് കടയും പൂട്ടി പോകേണ്ടതല്ലേ കടക്കാരന്‍ കൈപ്പള്ളി?

   വോട്ട് മാറ്റിക്കുത്തണോ? ഇങ്ങനെ മനുഷ്യനു കണ്‍ഫ്യൂഷനുണ്ടാക്കാതെ, ക്ലൂ തരു. അല്ലെങ്കില്‍ അവസാനിപ്പിക്കു....

   -സുല്‍

   ReplyDelete
  44. സുല്ല് പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു.. ഇനലെ കുട്ടിച്ചാത്തന്‍ എന്ന ഉത്തരം 9 പേര്‍ പറഞ്ഞപ്പോഴേക്ക് റിസല്‍റ്റ് വന്നു. 24 മണിക്കൂര്‍ ആയതുമില്ല.

   ഇന്നിപ്പോള്‍ 12 പേര് ഒരു ഉത്തരം പറഞ്ഞു.
   റിസല്‍ട്ട് പറയുന്നില്ല.

   സുനില്‍ കൃഷ്ണന്റെ ഗോമ്പറ്റീഷനിലും ഈ നിയമം പാലിക്കപ്പെടാത്തത് നമ്മള്‍ കണ്ടതാണ്

   അഞ്ചലേ, കൈപ്പള്ളീ ഈ പത്തിന്റെ നിയമം മാറ്റൂ..

   ReplyDelete
  45. ഇതിന്റെ ശരി ഉത്തരം: സതീശ് മാക്കോത്ത്
   അടുത്ത മത്സരം UAE: 6:00pm

   ReplyDelete
  46. This comment has been removed by the author.

   ReplyDelete
  47. പൊതുവേ പറഞ്ഞാല്‍ ഈ സീരീസിലെ ഉത്തരങ്ങള്‍ കണ്ട് ആളെ അറിയണമെങ്കില്‍ ബ്ലോഗ് വായിച്ചതു കൊണ്ടു മാത്രം കാര്യമില്ല എന്നു തോന്നുന്നു. വ്യക്തിപരമായ പരിചയം അനിവാര്യമായി വരുന്നുവെന്നാണ് പല പോസ്റ്റുകളില്‍ നിന്നും മനസിലാക്കാന്‍ കൊടുക്കുന്നത്.
   മുന്നോട്ടു നോക്കാം, അടുത്തത് എങ്ങനെ എന്ന് :)

   ReplyDelete
  48. അടുത്ത മത്സരം

   Florida 18-Mar-09 - 10:30 AM
   California 18-Mar-09 - 6:30 AM
   UK 18-Mar-09 - 2:30 PM
   South Africa 18-Mar-09 - 4:30 PM
   UAE 18-Mar-09 - 6:30 PM
   India 18-Mar-09 - 8:00 PM
   Singapore 18-Mar-09 - 10:30 PM

   ReplyDelete
  49. അനില്‍ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു..
   എനിക്ക് പറയാനുള്ളത്, പലര്‍ക്കും അവര്‍ക്ക് മാത്രം അറിയാവുന്ന ഉത്തരം പറയുന്ന ആളിന്റെ ശൈലികള്‍ പരസ്യമായി വെളിപ്പെടുത്തരുതെന്നാണ്.. അത് ബാക്കിയുള്ളവര്‍ക്ക് തന്റേതായ രീതിയില്‍ അന്വേഷണം നടത്താനുള്ള താല്പര്യം നഷ്ടപ്പെടുത്തുന്നു. പിന്നെ വെറുതെ കോപ്പി പേസ്റ്റ് ചെയ്യാന്‍ ആഗ്രഹിക്കാത്തതിനാല്‍ ഉത്തരം പറയാന്‍ മടിക്കേണ്ടിയും വരും..
   സ്വകാര്യസംഭാഷണങ്ങളിലൂടെയും ചാറ്റിലൂടെയും ഓരോരുത്തരും മനസ്സിലാക്കുന്ന വ്യക്തിയുടെ മാനറിസങ്ങള്‍ പരസ്യപ്പെടുത്തുന്നത് മറ്റുള്ളവര്‍ക്ക് ഇതിന്റെ രസം നഷ്ടപ്പെടുത്തും എന്നാണ് എന്റെ അഭിപ്രായം..
   (തല്ലരുത്..ഒരു ഈര്‍ക്കില്‍ കാണിച്ചാല്‍ മതി..പൊക്കോളാം..)

   ReplyDelete
  50. ബെസ്റ്റ്. ആന്‍സര്‍ ശരിയായല്ലോ!

   ടെം ടെടേം....

   (മാര്‍ക്ക് 2 ആണേല്‍ എന്താ , അത് മാര്‍ക്കല്ലേ?)

   ഇത്തവണ താഴെനിന്ന് മുകളിലോട്ടാണ് ഞാന്‍ വായിച്ചത്. ആ അവസാന ചോദ്യം ആണ് ഞാന്‍ ആദ്യം നോക്കിയത്. അപ്പോത്തന്നെ സതീഷേട്ടനെ ഓര്‍ത്തിരുന്നു. പണ്ട് എഴുതിയ “മൂര്‍ഖന്‍ നക്കി“ എന്ന പോസ്റ്റാണ് ഓര്‍മ്മ വന്നത്. പിന്നെ കുറുമാനെ ഡൌട്ട് അടിക്കാ‍ന്‍ പറ്റിയ സാധ്യതകള്‍ ഉണ്ടായിരുന്നു എന്നിരുന്നാലും സതീഷേട്ടന്റെ ശൈലി അവിടെയിവിടെ ഉണ്ട്.

   ആ “ചിന്ന ചിന്ന ആശൈ ... ചിറകടിക്കും ആശൈ” യെ ഈ ഏരിയായിലൂടെ പിന്നെ കണ്ടിട്ടും ഇല്ല. കുറുമാന്റെ ബ്ലോഗ് വായിച്ചാല്‍ അറിയാം മുംബൈയില്‍ ഒന്നും അദ്ദേഹം വര്‍ക്ക് ചെയ്തിട്ടില്ല എന്ന്. ഡല്‍ഹിയൊക്കെ ആയിരുന്നല്ലോ സാമ്രാജ്യം.
   എന്തായാലും എനിക്കും കിട്ടി മാര്‍ക്ക്.

   ഹായ്... ലാ‍ ല ല ല ലാ‍ാ‍ാ... ല ല ല ല ലാ‍ാ‍ാ.. ലാ ലാ ലാ‍ാ

   :)

   ReplyDelete
  51. “ജീവിതത്തിന്റെ നല്ലൊരു ഭാഗം മുംബൈയിൽ കഴിച്ച്...” ഓ.. അത് അവസാനം വായിച്ച ലേഖനത്തെന്റെ ഉടമയെപ്പറ്റിയായിരുന്നല്ലേ? ഞാനും ഇപ്പോഴാ ചിന്തിച്ചത്.. അങ്ങിനെത്തന്നെയാ‍ണോ എന്ന്... ങാ എന്തായാലും മറ്റേ ഗസ്സിങ്ങ് കറക്റ്റായല്ലോ... സമാധാനം..

   ReplyDelete
  52. കൈപ്പള്ളീ അടുത്ത മത്സരത്തിന്റെ കുന്ദംകുളം സമയം എപ്പോഴാ...

   ഫലപ്രഖ്യാപനത്തിന് ശേഷമുള്ള ഓഫുകള്‍ക്ക് പെറ്റി കിട്ടുന്നതല്ല എന്നല്ലേ നിയമം.

   ReplyDelete
  53. പോകൂ പുന്നാരേ.. പോകൂ പുന്നാരേ...
   മാന്ദ്യം മൂക്കും കാലമല്ലേ....!!   മത്സരം കഴിഞ്ഞിട്ടും ദയവായി ഇവിടെ ചുറ്റിപ്പറ്റി കറങ്ങിത്തിരിയരുത്... ദയവായി പിരിഞ്ഞു പോകണം.. പോയി ജ്വാലി ചെയ്യഡാ ചക്കരേ...

   ReplyDelete
  54. എത്രയും സ്നേഹം നിറഞ്ഞ സഹോദരന്മാരേ, സഹോദരികളേ....

   എല്ലാവർക്കും സുഖം തന്നെയെന്ന് വിശ്വസിക്കുന്നു.
   വളരെ സന്തോഷം എന്നെ തിരിച്ചറിഞ്ഞതിന്. കൈപ്പള്ളി അണ്ണൻ എന്റെ രണ്ട് പോസ്റ്റിൽ നിന്നും കുളുവെടുത്തിട്ടു. അതും പോരാഞ്ഞ് ഞാനും രണ്ട് പെരിയ കുളൂസ് കൊടുത്തു. എന്നിട്ടും വ്യക്തിപരമായ പരിചയം അനിവാര്യമായിരുന്നു ഉത്തരം കണ്ടുപിടിക്കാൻ എന്നു പറയരുതേ പ്ലീസ്!
   എന്റെ ഒരു പോസ്റ്റിന്റെ തുടക്കം മൊത്തം ഞാൻ അതുപോലെ ഇവിടിട്ടു.സംശയമുണ്ടേൽ നോക്കിക്കോ..ചില മിടുക്കർ സെർച്ച് ചെയ്ത് അത് അതുപോലെ പൊക്കിയെന്നുള്ളതിന് എന്റെ സൈറ്റ് മീറ്റർ സാക്ഷി!!!!!!
   ഇടിയണ്ണനും സാജനും പറഞ്ഞപോലെ എന്റെ ഒരു പോസ്റ്റുണ്ട്.മൂർഖൻ നക്കി.ബ്ലോഗിന്റെ സൈഡിൽ നിരത്തി എഴുതിയിട്ടുണ്ട്.
   പിന്നെ വിശാലനുള്ള കത്ത്. വിശാലന്റെ പണ്ടത്തെ ഒരു ബ്ലോഗിലിട്ട കമന്റാണത്.ധൃതിയിൽ നോക്കിയതുകൊണ്ടാണോ എന്നറിയില്ല. ആ കമന്റിട്ട ബ്ലോഗ് കാണാനില്ല.
   ഇതായിരുന്നു കത്ത്.

   പ്രിയ വിശാലന്,

   താങ്കളെ വളരെ പ്രധാനപ്പെട്ട ഒരു കാര്യമറിയിക്കാൻ വേണ്ടിയാണ് ഈ കത്തെഴുതുന്നത്. എങ്കിലും അറിഞ്ഞ നിലയ്ക്ക് താങ്കളെ അറിയിക്കാതിരുന്നാൽ അതു ഞാൻ താങ്കളോട് ചെയ്യുന്ന ഏറ്റവും വലിയ വഞ്ചനയായിരിക്കുമെന്നും ഞാൻ കരുതുന്നു.
   സംഭവം താഴെ പറയുന്ന പ്രകാരമാണ്.
   ഇന്നലെ എന്റെ ഭാര്യയും അവളുടെ കൗമാരപ്രായത്തിൽ ഉണ്ടായിരുന്ന കൂട്ടുകാരിയുടെ ആത്മാവും കൂടി (ടിയാൾ കൗമാരപ്രായത്തിൽ പ്രണയനൈരാശ്യത്താൽ ആത്മഹത്യ ചെയ്ത വ്യക്തിയാണ്) കൊടകരയിലേയ്ക്ക് പുറപ്പെട്ടു.
   ഒരു അന്വേഷണാത്മക യാത്ര എന്നു വേണമെങ്കിൽ പറയാം. വിഷയം താങ്കളുടെ കഥാപാത്രങ്ങളെ കുറിച്ചുള്ള ഒരു അന്വേഷണം!
   അവർ യഥാർത്ഥത്തിൽ ജീവിച്ചിരിക്കുന്നവരോ ജീവിച്ചിരുന്നവരോ അതോ വെറും കല്പനയിൽ നിന്നും ഉടലെടുത്തവരോ എന്നറിയുക.
   എന്റെ ഭാര്യയും കൂട്ടുകാരിയുടെ ആത്മാവും കൂടി കൊടകരയായ കൊടകരയെല്ലാം അരിച്ചു പെറുക്കി കണ്ടുപിടിച്ച കാര്യങ്ങൾ എന്നെ അത്ഭുതപ്പെടുത്തിക്കളഞ്ഞു.
   താങ്കളുടെ കഥാപാത്രങ്ങളെല്ലാം ജീവനോടെയിരിക്കുന്നു. അവരെല്ലാം കൊടകരക്കാർക്ക് സുപരിചിതരുമാണ്.

   ഇനി ഇക്കാര്യമെല്ലാം ഞാനെങ്ങനെ അറിഞ്ഞു എന്നു ചോദിച്ചാൽ അത് എന്റെ ഭാര്യയിൽ നിന്നുമാണെന്ന് താങ്കൾ പറയും.
   എങ്കിൽ താങ്കൾക്ക് തെറ്റി.
   ഞാൻ ഭാര്യയിൽ നിന്നും മനസ്സിലാക്കി എടുത്തതാണെന്നതാണ് പറയുന്നതാണ് കൂടുതൽ ശരി. ഇന്നു രാവിലെ കിടക്കപ്പായയിൽ നിന്നെണീറ്റ് കണ്ണും തിരുമ്മി അവൾ ചോദിക്കുകയാണ്.
   ചോദ്യങ്ങൾ താഴെ പറയും പ്രകാരമാണ്.

   1. ചേട്ടാ, ഈ കൊടകര എന്നു പറയുന്നത് ആലപ്പുഴയിലാണോ?
   2. കൊടകരയിൽ നിറയെ സൈക്കിൾ റിപ്പയർ ഷോപ്പുണ്ടോ?
   3. കാച്ചിൽ കുറുപ്പ് എങ്ങനെ കൊടകരയിലെത്തി?

   തുടർച്ചയായ ചോദ്യങ്ങൾ കേട്ട് ഒരുനിമിഷം വട്ടടിച്ച് നിന്നുപോയ ഞാൻ സമനിലവീണ്ടെടുത്ത് പോലീസ് മുറയിൽ ചോദ്യം ചെയ്‌തതിൽ നിന്നുമാണ് കള്ളി വെളിച്ചത്തായത്. അവൾ സ്വപ്‌നത്തിൽ കൊടകരയിൽ പോയെന്നും അവിടെ എന്റെ ഒരു കഥാപാത്രമായ ‘കാച്ചിൽ കുറുപ്പിനെ’ കണ്ടു എന്നും മറ്റുമുള്ള കഥകൾ!

   എന്റെ സുഹൃത്തേ, താങ്കളുടെ കഥകൾ സാധാരണക്കാരിൽ സാധാരണക്കാരിയായ എന്റെ ഭാര്യയിൽ ഇത്രയധികം സ്വാധീനം ചെലുത്തിയിരിക്കുന്നു എന്നുള്ള വിവരം ഞാൻ സന്തോഷപൂർവ്വം അറിയിച്ച് കൊള്ളുന്നു.

   നിർത്തട്ടെ,
   സ്നേഹപൂർവ്വം,
   സതീശൻ (ഒപ്പ്)


   വെള്ളയിൽ മഞ്ഞ ഡിസൈൻ തമാശയ്ക്കെഴുതിയതല്ല കൈപ്പള്ളി.ശ്രീനിയും സാരിയും എന്ന പോസ്റ്റിലുള്ളതാണ്.

   അവസാനം വായിച്ച പോസ്റ്റ് തൂണീരത്തിൽ മോഹൻ പുത്തഞ്ചിറയെഴുതിയ സ്ലംഡോഗിനെ കുറിച്ചുള്ള പോസ്റ്റായിരുന്നു. അദ്ദേഹത്തിന്റെ പ്രൊഫൈൽ നോക്കിയാൽ ഞാൻ എഴുതിയതിന്റെ അർത്ഥം മനസ്സിലാവും.

   അപ്പോ എല്ലാവർക്കും സുഖം തന്നെയെന്നു വിശ്വസിച്ചു കൊണ്ട്
   കത്തു ചുരുക്കുന്നു
   സസ്നേഹം
   സതീശ് മാക്കോത്ത്

   ReplyDelete
  55. ഛെ... “വെള്ളയിൽ മഞ്ഞ ഡിസൈനുള്ള സാരിയെ ” അതു എങ്ങനെ മറക്കും.. വൈകി പിന്നെം പോയിന്റ് മിസ്സാക്കി...:(

   ReplyDelete
  56. ആഹഹ.. സൂപ്പര്‍ സതീശേട്ടാ സൂപ്പര്‍!

   അപ്പോ ഈ എക്സം ക്വസ്റ്റ്യന്‍സ് & ആന്‍സേസ് ഒന്നും ‘ഔട്ട് ഒഫ് സിലബസ്സ്’ ആയിരുന്നില്ല.

   കൊട് കൈ... :)

   ReplyDelete
  57. സതീശ്,
   തൂണീരം കാട്ടിത്തന്നതിനു നന്ദി

   ReplyDelete
  58. ഛേ അതും കാണിച്ചോ.. നാണം കെട്ട മനുഷ്യന്‍ !

   ReplyDelete
  59. ഹഹഹ ഗുപ്താ.. :)

   ReplyDelete
  60. ഉത്തരങ്ങളില്‍ കണ്ട ചില പ്രത്യേക വാക്കുകള്‍,ശൈലികള്‍ എന്നിവ ഗ്ഗൂഗ്ലിയാണ് കുട്ടിചാത്തനേയും സതീശനെയുമൊക്കെ കണ്ടു പിടിച്ചത്.ഉത്തരങ്ങളെഴുതുന്നവര്‍ ബ്ലോഗിലെഴുതുന്ന ശൈലിയില്‍ തന്നെ എഴുതിയാല്‍ മാത്രമേ ശരിയായ രീതിയില്‍ ആളെ കണ്ടുപിടിക്കാന്‍ നമുക്കു കഴിയൂ.

   ReplyDelete
  61. ഫല പ്രഖ്യാപനം.

   1. മയൂര - 12
   2. വല്യമ്മായി -8
   3. അപ്പു - 6
   4. സുല്‍ - 4
   5. അഭിലാഷങ്ങള്‍ - 2
   6. തോന്ന്യാസി - 2
   7. ഇടിവാള്‍ -2
   8. nardnahc hsemus - 2
   9. സാജന്‍| SAJAN -2
   10. അനില്‍ശ്രീ -2
   11. മുസാഫിര്‍ - 2
   12. ധനേഷ് - 2
   13. kaithamullu : കൈതമുള്ള് - 2

   ഈ മത്സരത്തില്‍ ആര്‍ക്കും പെറ്റിയില്ല.

   ഡിങ്കനു ജീ.പി.സി 4/11 പ്രകാരമുള്ള രണ്ടാം മുന്നറിയിപ്പ്.

   ബ്ലോഗര്‍ അല്ലാത്തവരെ ഉത്തരമായി കമന്റുന്നത് പീനല്‍ കോഡ് സെക്ഷന്‍ 4 വകുപ്പ് 11 പ്രകാരം നാടുകടത്തപ്പെടാവുന്ന കുറ്റമാണ്. രണ്ടാം തവണയാണ് ഇത് അങ്ങ് ആവര്‍ത്തിയ്ക്കുന്നത്. ശ്രദ്ധിയ്ക്കുമല്ലോ?

   ReplyDelete
  62. ഛെ...
   പെറ്റിയില്ലാതെ എന്ത് ഗോംബീഷന്‍????

   ReplyDelete
  63. പതിനേഴാം മത്സരം കഴിഞ്ഞപ്പോള്‍ പോയിന്റ് നില - റാങ്ക്/പേര്/നേടിയ പോയിന്റ് എന്ന ക്രമത്തില്‍.

   1. വല്യമ്മായി 57
   2. പ്രിയ 46
   3. ആഷ | Asha 44
   4. അനില്‍_ANIL 38
   5. മാരാർ 35
   6. മയൂര 29
   7. ഗുപ്തന്‍ 25
   8. ദേവന്‍ 25
   9 nardnahc hsemus 23
   10. അനില്‍ശ്രീ 23
   11 സുൽ | Sul 22
   12. ജോഷി 21
   13. പ്രശാന്ത് കളത്തില്‍ 21
   14. സാജന്‍| SAJAN 17
   15. Kichu 15
   16. സന്തോഷ് 15
   17. സിദ്ധാര്‍ത്ഥന്‍ 15
   18. ഉപാസന 14
   19. തോന്ന്യാസി 14
   20. കൈതമുള്ള് 13
   21. വിശ്വപ്രഭ 13
   22. ദസ്തക്കിര്‍ 13
   23. അപ്പു 12
   24. യാത്രാമൊഴി 12
   25. കുട്ടിച്ചാത്തന്‍ 11
   26. ഇടിവാള്‍ 10
   27. Visala Manaskan 7
   28. തഥാഗതന്‍ 7
   29. ബിന്ദു 7
   30. പ്രിയംവദ 6
   31. ഹരിയണ്ണന്‍ 6
   32. Kumar 4
   33. Siju | സിജു 4
   34. പ്രിയ ഉണ്ണികൃഷ്ണന്‍ 4
   35. യാരിദ് 4
   36. അഗ്രജന്‍ 3
   37. ഇത്തിരിവെട്ടം 3
   38. ജയരാജന്‍ 3
   39 Mariam 2
   40. മുസാഫിര്‍ 2
   41. ധനേഷ് 2
   42. നന്ദകുമാര്‍ 1
   43. ശിശു 1

   ReplyDelete
  64. അഞ്ചല്‍കാരന്‍,
   അഭിലാഷിനോട് ഇത്രെം ക്രൂരത പാടില്ലായിരുന്നു!!
   സ്വന്തം പോയിന്റ് മറ്റുള്‍ലവര്‍ക്ക് വിതരണം ചെയ്യാമെന്നു പറഞ്ഞിട്ട് അഭിലാഷിന്റെ പോയിന്റാണോ വിതരണം ചെയ്തേ?

   ReplyDelete
  65. അതു ശരി ആദ്യമൂന്നു സ്ഥാനവും സ്ത്രീകള്‍ക്കാണോ?
   ഇവര്‍ക്ക് വേറേ ജ്വാലികള്‍ ഒന്നുമില്ലേ, ഛേ ലജ്ജാവഹം!
   അഞ്ചല്‍‌സേ ഇവരെ മൂന്നു പേരേം ഡിസ്ക്ലാളിഫൈ ചെയ്യാന്‍ എന്തു തരണം?

   ReplyDelete
  66. പി.കെ. അഭിലാഷിന്റെ പോയിന്റുകള്‍:

   ആകെ കിട്ടിയ പോയിന്റുകള്‍ ----> 12
   ആകെ പെനാലിറ്റി പോയിന്റുകള്‍----> 12
   ആകെ ബാക്കി പോയിന്റുകള്‍ -----> ശൂന്യം.

   ReplyDelete
  67. അയ്യേ.. പൂജ്യം! എന്നെ ക്ലാസീന്നേ പൊറത്താക്കി അല്ലേ?

   മരിച്ചാലോന്നാലോചിക്യാ ഞാന്‍....
   (കട: കാര്‍ട്ടൂണിസ്റ്റ്)

   OFF: ഇത് മാഷുടെ കുറ്റമല്ല ശുമേശാ.. 12+ ഉം 12 - ഉം ചേര്‍ന്നാല്‍ എന്താവും? അല്ല, എന്താവും? ഇന്ത്യക്കാര്‍ കണ്ടുപിടിച്ച ഫിഗറാവും..

   :(

   ReplyDelete
  68. ഓ.. അപ്പോഴേക്ക് അഞ്ചല്‍മാശ് വന്നോ..

   മാശേ.. എനിക്കെന്തോ മരിക്കാന്‍ തോന്‌‌ന്ന്...

   കൌണ്‍സിലിങ്ങ് സെന്റര്‍ ഇവിടടുത്തെവിടേലും..? :(

   ReplyDelete
  69. അങ്ങനെ അഭിലാഷ് ഒരു കരയിലെത്തി ഈ മത്സരത്തിലൂടെ....
   അല്ലെങ്കില്‍ പെറ്റിക്കാരുടെ കൂടെ കൂട്ടിയേനെ.

   -സുല്‍

   ReplyDelete
  70. കൈപ്പ്സ്, കൊടുത്തിരിക്കുന്ന അമേരിക്കന്‍ സമയങ്ങളില്‍ എന്തോ വശപ്പിശകുണ്ട്: എന്റെ അറിവില്‍ ഫ്ലോറിഡയില്‍ രാവിലെ 6:30 ആകുമ്പോള്‍ കാലിഫോ‌ര്‍ണിയയില്‍ രാവിലെ 9:30. കാലിഫോര്‍‌ണിയയില്‍ രാവിലെ 10:30 ആകുമ്പോള്‍ ഫ്ലോറിഡയില്‍ "ഏഴരവെളുപ്പ്" (അമേരിക്കന്‍ ബ്ലോഗേഴ്സ്, ഞാന്‍ എഴുതിയതു ശരി തന്നേ?). അപ്പോള്‍ കൊടുത്തിരിക്കുന്ന ഏതു സമയമാണു ശരി?

   ReplyDelete
  71. രണ്ടല്ല മൂന്ന് ഉത്തരങ്ങളുണ്ട്
   1)കെ.കരുണാകരൻ
   2) ആൽബേർ പരമു(കാമൂന്റെ അനിയൻ)
   3) ലൂയി(സ്) ബ്രെയിൽ
   ഇവന്മാരൊക്കെ ബ്ലോഗ് തുടങ്ങാത്തത് എന്റെ കുറ്റമാണോ? ആണോ?

   സോ.. 2 അല്ല മൂന്ന് ...പെറ്റിയിൽ പറ്റിക്കൽ പാടില്ല അഞ്ചലേ..
   (അവൾ എന്നെ തേടി വന്ത അഞ്ചലേ...) എന്ന പാട്ട് അഞ്ചലിനെ പറ്റിയാണോ?

   ReplyDelete
  72. 2 മാസംകൂടെ കഴിഞ്ഞാല്‍ കല്യാണമല്ലേ അഭിലാഷെ? പിന്നെന്തിനാ ഇപ്പൊ മരിയ്ക്കണേ?

   ReplyDelete
  73. അഭിലാഷിന്റെ കല്യാണമായോ
   “നിനക്ക് അങ്ങനെത്തന്നെ വരണമെഡാ”
   (വിവാഹ മക്കളാശംസകൾ)

   ReplyDelete
  74. എനിക്ക് പെറ്റിയോ? ഏതു വകുപ്പില്‍?

   തന്നോട് ദൈവം ചോദിക്കും അഞ്ചലേ!

   ReplyDelete
  75. സമയത്തിന്റെ കാര്യം എഴുതിയപ്പോ, ഏഷ്യാ പസിഫിക്കിന് വേണ്ടത്ര പരിഗണന കൊടുക്കാത്തതിനെ തുടര്‍ന്ന് ഇവിടെനിന്നുള്ള മുപ്പത്തിയയ്യായിരത്തി ഇരുന്നൂറ്റി പതിനൊന്നു മലയാളം ബ്ലോഗുകളും കറുപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു,

   കൂടാതെ ഇവിടുത്തെ മലയാളം ബ്ലോഗ് യൂണിയന്റെ ജിവാത്മാവും പരമാത്മാവും ആയ ഈ ഞാന്‍ (എന്നെ സമ്മതിക്കണം) ഇപ്പോള്‍ മുതല്‍ നാളെ 800 മണിവരെ നിരാഹാരം കിടക്കുന്നതായിരിക്കും എന്ന് അധികൃതരെ രേഖാമൂലം അറിയിക്കാന്‍ ഈ അവസരം ഉപയോഗിക്കാന്‍ ആഗ്രഹിക്കുകയാണെന്ന്, പറഞ്ഞുകൊള്ളാന്‍ തീരുമാനിച്ചിരിക്കുന്ന വിവരം പരസ്യപ്പെടുത്താന്‍ വിനിയോഗിക്കുന്ന കാര്യം ഒരിക്കല്‍ കൂ‍ടെ ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുകയാണ് സഗാക്കളെ :)

   ReplyDelete
  76. ഡിങ്കാ,
   ആദ്യത്തേത് ഫ്രീയാണ്.

   ReplyDelete
  77. ഇടിയണ്ണാ ദൈവത്തിന്റെ ചോദ്യം അവിടുന്നിങ്ങോട്ടെത്തുമ്പോഴേയ്ക്കും കൈപ്പള്ളി അടുത്ത ഗോമ്പറ്റീഷന്‍ തുടങ്ങീട്ടുണ്ടാവും.

   ReplyDelete
  78. എന്തു ഫ്രീ?
   ഒരെണ്ണം എനിക്കൂടെ :)

   ReplyDelete
  79. ഹഹ.. അഞ്ചല്‍ ഭായ്, സാജനു 2 എണ്ണം ഫ്രീയായി കൊടുക്കൂ !!!

   ReplyDelete
  80. സാജന് ഇനിയും.
   നിന്റെ ഉത്തരങ്ങളില്‍, നിന്റെ ഉള്ളില്‍ ഇങ്ങനെ ഒരാഗ്രഹം ഉണ്ടെന്ന് ഒരിടത്തും കണ്ടില്ലല്ലോ ഉണ്ണീ..

   -സുല്‍

   ReplyDelete
  81. സുമേഷേ ഫ്രീ എന്നു കേട്ടാല്‍ ചാടിവീഴുന്നത് ഒരു ശീലമായിപ്പോയി:)
   പണ്ട് എണ്ണ വാങ്ങിയിട്ട് കൊളസ്റ്റ്രോള്‍ ഫ്രീ കിട്ടത്തതിനു (പാക്കെറ്റിനു മുമ്പില്‍ വെണ്ടക്ക അക്ഷരത്തില്‍ എഴുതിയിരുന്നു കൊളസ്ട്രോള്‍ ഫ്രീ എന്ന് ) കടയില്‍ തിരിച്ചു പോയ ആള്‍ എന്റെ തൊട്ടയല്‍‌വക്കമാണ്:)

   ReplyDelete
  82. ഡിങ്കാ.. അലമ്പുണ്ടാക്കാണ്ട് പോയേ.. ഞാനാകെ സങ്കടത്തിലാ...

   ഇത് കേരളത്തില്‍ എസ്.എസ്.എല്‍.സി യുടെ റിസള്‍ട്ട് പ്രഖ്യാപിച്ചപോലായി... ആദ്യ ആറ് റാങ്കില്‍ നാലും ഗേള്‍സ്‌ന്...!

   അതിലല്ല സങ്കടം,

   ഇടിവാളിന് 10 മാര്‍ക്ക്!! കള്ളന്‍... കശ്മലന്‍.. നമ്മക്ക് ഓഫടിച്ച് ജോളിയടിച്ച് വയറ് നിറക്കാമെടാന്നും പറഞ്ഞ് എന്നെ പറ്റിച്ച് പുള്ളി പരീക്ഷ പാസാസി.. ഞാനിവിടെ പണ്ട് “ഗ്ലൂ” ഒക്കെ ലിങ്കിലൂടെ കൊടുത്തതിന് കിട്ടിയ പെറ്റിയും മറ്റ് വകുപ്പുകളില്‍ പെറ്റുകൂട്ടിയ പെറ്റികളും കൂട്ടിക്കൂട്ടിവച്ച് അവസാനം ഓട്ടക്കീശയുമായി ഈ വിജനമായ.... വീഥിക....

   (ഗദ് ഗദ്...) :(

   ReplyDelete
  83. ഗദ് ഗദ്....
   പരിഭവം,
   ഉരുണ്ട് കളി...
   പിന്നെ മരിക്കാന്‍ തോന്നുന്നെന്ന് പറയുക....

   ഇതെന്ത് രോഗമാണ് ഡോക്ടര്‍?
   (രണ്ട് മാസം കൂടി കഴിഞ്ഞാ‍ല്‍ കല്യാണിക്കാന്‍ പോകുന്ന ഒരാള്‍ എന്ന പ്രത്യേകത കൂടി ഓര്‍ത്ത് ഉടന്‍ മറുപടി..)

   ഓ ടോ:
   അല്ല, ഉത്സവോം വെടിക്കെട്ടും കഴിഞ്ഞു. ഇനി പടക്കത്തിന്റേം ബലൂണിന്റേം തരി പെറുക്കാന്‍ നില്‍ക്കാതെ വീട്ടീപ്പോ പിള്ളാരേ...)

   ReplyDelete
  84. അഭിലാഷങ്ങള്‍ ഇപ്പോള്‍ തന്നെ കരച്ചില്‍ തുടങ്ങിയോ...

   ReplyDelete
  85. നൂറടിക്കാതെ വീട്ടില്‍ പോവ്വേ...

   ReplyDelete
  86. ഇത്തിരി കരഞ്ഞ് കരഞ്ഞ് ഒരു വഴിക്കായിരിക്കുകയാണേ. അതാണിത്ര സ്നേഹം. അഭീ കളയേണ്ട ആ സ്നേഹം.
   -സുല്‍

   ReplyDelete
  87. ഡായ് അബിലാഷേ:)
   എനിക്ക് പത്തോ? ശരിക്ക് 12 പോയന്റാ.. അഞ്ചലു ചൂമ്മ്മ്മ്മാപെപ്റ്റി കേറ്റിയതാ--

   ഈയിടെ തെരക്കായിരുന്നതിനാല്‍, ശരിക്കും ആക്റ്റീവായി കമന്റാന്‍ പറ്റീരുന്നില്ല. അതോണ്ടാ പീറ്റി കുറഞ്ഞത്..

   എന്നാലും 24 പെറ്റി ഉണ്ടല്ലോ? പോരേ?? പെറ്റിയില്ലേല്‍ ഞാന്‍ ‍ ഇപ്പഴേ ഓവറോള്‍ ചാമ്പ്യനായേണേ!

   ReplyDelete
  88. ഓവറോള്‍ ചാമ്പ്യന്‍ ന്ന് വച്ചാ ‘ഓവറാ‘വുന്നതില്‍ ഓള്‍ ടൈം ചാമ്പ്യന്‍ ന്നാണോ?

   ReplyDelete
  89. എനിക്ക് മൂന്നാം സ്ഥാനമോ?
   എന്റമ്മച്ചീ... ഈ മത്സരത്തിൽ ആദ്യമേ വന്നു ഉത്തരം പറഞ്ഞിരുന്നെങ്കിൽ 12 മാർക്കും കൂടുമായിരുന്നു അങ്ങനെ വല്ല്യമ്മായി തൊട്ടുതാഴെ കൊച്ചമ്മായിയായി സ്ഥാനം പിടിക്കാമായിരുന്നു.

   പിന്നെ അഞ്ചൽക്കാരാ, സാജൻ ഫ്രീയായി എന്തരോ ചോദിക്കുന്നെന്നു കേട്ടു. അതു കൊടുക്കാൻ പറ്റിയ ഒരു വകുപ്പ് ഞാൻ പറഞ്ഞു തരാം. സംശയമുള്ളവരെ ഫോണിൽ വിളിച്ചു സംശയനിവാരണം നടത്താൻ ശ്രമിക്കുന്നതിനു വല്ല പെറ്റിയുമുണ്ടോ? ഉണ്ടെങ്കിൽ കൊടു പെറ്റി സാജന് ഹ ഹ
   പിന്നെ ഇന്നലെ കുട്ടിച്ചാത്തനെ മെയിലയച്ചും സംശയനിവാരണം നടത്താൻ ശ്രമിച്ചൂന്ന് എഴുതി കണ്ടു. അതിനും കൂടി കൊടുത്തോ.

   പക്ഷേ സാജന്റെ ഭാഗ്യവശാലോ നിർഭാഗ്യവശാലോ സതീശേട്ടനു ഫോണെടുക്കാൻ കഴിഞ്ഞില്ല.

   സാജന്റെ ശ്രദ്ധയ്ക്ക് :- എന്നെ കൊണ്ട് ഇത്രയൊക്കെ സഹായമേ പറ്റുകയുള്ളൂ സുഹൃത്തേ :)

   ReplyDelete
  90. ഇടിവാളേ, ക്കാളോത്സവത്തിൽ തന്റെ സ്കൂളിന് കിട്ടിയ “എവർ റോളിംഗ് ട്രൊഫി” കണ്ടപ്പോൾ

   ഇതന്താ ഇതിന്റെ ബാറ്ററി തീർന്നോ? ഇതെന്താ എപ്പളും കറങ്ങാത്തെ? നമ്മളെപറ്റിച്ചതാണോ ?
   എന്ന് ചോദിച്ച മഹാനാണ് “നാരദൻ സമൂസ”

   ReplyDelete
  91. മേലെ ഉള്ള കമെന്റിൽ ഒരു “ക” കൂടുതലുണ്ട്

   * “കാളോത്സവം”

   ReplyDelete
  92. ഓ- കലോത്സവം- തലകം- പട്ട

   ങ്‌ഹാ. അതൊക്കെ ഒരു കോലം, ശോ..കാലം!

   ReplyDelete
  93. തലകം * അല്ല .. തിലകം!

   ReplyDelete
  94. ഹഹ,

   കാത്തുകാത്തിരുന്നൊരു നൂറാം നമ്പര്‍
   ഡിങ്കന്‍ കൊത്തി കൊണ്ടോയ്... ഹാ
   ഡിങ്കന്‍ കൊത്തി കൊണ്ടോയ്...

   ഇത്തിരിയേയ്, ഇനി വീട്ടില്‍ പോ..

   ReplyDelete
  95. സെബൂ, സൂര്യന്‍ കിഴക്കുദിച്ച് പടിഞ്ഞാറസ്തമിക്കുന്നു. അല്ലെങ്കില്‍ ഭൂമിയുടെ കിഴക്കുഭാഗം ആദ്യം സൂര്യനെകാണുന്നു പിന്നീടാണ് പടിഞ്ഞാറുകാര് കാണുന്നത്. ഇപ്പോള്‍ ഇന്‍ഡ്യയില്‍ 17.07 മണി 5.07പി.എം. ഇവിടെ (അമേരിക്കയുടെ കിഴക്കന്‍ തീരമായ) ന്യൂ ജേഴ്സിയില്‍ (ഫ്ലോറിഡായിലും ഇതേ സമയം) രാവിലെ 9.37. അതായത് +9.30 മണിക്കൂറാണ് അമേരിക്കയുടെ കിഴക്കായ ഇന്‍ഡ്യയില്‍. അമേരിക്കയിടെ പടിഞ്ഞാറെ തീരത്ത് കാലിഫോര്‍ണ്ണിയായില്‍ ഇപ്പോള്‍ 6.37 ഏ ഏം. (അല്ലായിരുന്നെങ്കില്‍ ഉമേഷെഴുന്നേറ്റ് നേരത്തെ തന്നെ ചീത്ത വിളിച്ചേനെ!). ചുരുക്കിപ്പറഞ്ഞാല്‍ കൈപ്പള്ളി ഗറക്റ്റ്!

   അല്ല ഇന്നലെ രാത്രി എന്താ കഴിച്ചത്? പുതിയ കോക്ടെയില്‍ വല്ലതും റ്റ്രൈ ചെയ്തിരുന്നോ?

   ReplyDelete
  96. കാളക്കെന്ത് കോക്ക് റ്റെയില്‍ ; വല്ല ഗൊക്കോക്കോളയും ആയിരിക്കും. അല്ലെങ്കില്‍ കടലപ്പുണ്ണാക്കില്‍ കഞ്ചാവിന്‍പൂ ചേര്‍ത്തരച്ച മിശ്രിതമായിരിക്കും

   ReplyDelete
  97. ബഹുമാനപ്പെട്ട ഗൊമ്പറ്റീഷൻ കോടതി സമക്ഷം ബ്ലോഗ് ലോക നിവാസിയും,എന്റെ ചില കുറിപ്പുകൾ എന്ന ബ്ലോഗിന്റെ ഉടമയും ആയ സതീശ് മാക്കോത്ത് അവതരിപ്പിക്കുന്ന സത്യ വാങ്മൂലം.

   ടി കോടതി സമക്ഷം വിചാരണയ്ക്കെടുത്ത എന്റെ ചില പൊട്ടൻ ഉത്തരങ്ങൾക്ക് മാന്യതയോടെ ഉത്തരങ്ങൾ നൽകി, കോടതി നിയമങ്ങളെ കാറ്റിൽ പറത്താതെ സാക്ഷിമൊഴി നൽകിയ ചില കക്ഷികൾക്ക് മാനഹാനിയുണ്ടാക്കുന്ന രീതിയിൽ ചിലർ ആരോപണങ്ങൾ ഉണ്ടാക്കിയ വിവരം ഞാൻ ഇതിനാൽ ബഹുമാനപ്പെട്ട കോടതിയെ അറിയിച്ചുകൊള്ളുകയാണ്.
   ആരോപണവിധേയനായ കക്ഷി മിസ്ഡ് കാൾ നൽകി എന്നുള്ളത് സത്യമാണ്. എന്നിരുന്നാളും ടി മിസ്ഡ് കാൾ വന്ന സമയവും, മേല്പ്രസ്താവിച്ച കക്ഷിയുടെ കമന്റും തമ്മിൽ രണ്ട് വള്ളപ്പാട് വ്യത്യാസമുണ്ടായിരുന്നു എന്നുള്ളത് വാസ്തവമാണ്.അതിൽ നിന്നു തന്നെ കുറ്റാരോപണവിധേയനായ ആ സാധുവിന്റെ ലക്ഷ്യം ചാരപ്പണിയല്ലായിരുന്നു എന്നും മറിച്ച് പൊട്ടൻ ഉത്തരങ്ങൾ നൽകിയ വ്യക്തിയേ കണ്ടുപിടിച്ചതിന്റെ ആഹ്ലാദാധിരേകത്താൽ സ്വയം നിയന്ത്രിക്കാനാവാതെ ഉണ്ടായ ഒരു വെറും വെറും മിസ്ഡ് കാൾ മാത്രമായിരുന്നു എന്നും ബോധ്യപ്പെട്ട് ടി കക്ഷിയെ നിരപരാധിയായി പ്രഖ്യാപിച്ച് നിരുപാധികം വിടണമെന്ന് ബഹുമാനപ്പെട്ട കോടതിയോട് താഴ്മയായി അപേക്ഷിച്ചുകൊള്ളുന്നു.
   മറിച്ച് സാധുക്കളിൽ സാധുവായ(അങ്ങനെയല്ലെങ്കിൽ പൊറുക്കണം) ടി കക്ഷിയെ ബോധപൂർവ്വം മാനക്കേടിനിടയാക്കിയ തല്‍പ്പരകക്ഷിയെ ഗോമ്പറ്റീഷൻ കോടതിയുടെ നിയമപ്രകാരം(നിയമമില്ലേൽ അടിയന്തിരമായി എഴുതിയുണ്ടാക്കണം)ഗോമ്പറ്റീഷനിലെ ഇനിയുള്ള മത്സരങ്ങളിൽ നിന്നും മാറ്റി നിർത്തണമെന്നും,ഇതുവരെ കിട്ടിയ മാർക്കുകൾ പിടിച്ചെടുത്ത് നിരപരാധികളിൽ നിരപരാധിയായ ആ സാധുവിന് നൽകണമെന്നും അപേക്ഷിച്ചുകൊള്ളുന്നു.
   തെളിവിനായി ബ്ലോഗ് കമന്റ്സും എന്റെ മൊബൈലും സമർപ്പിക്കുന്നു.
   ദാറ്റ്സ് ആൾ യുവർ ഓണർ.

   ReplyDelete
  98. ശ്ശേ! ഗുപ്തന് കള്ള് എന്ന ഒരു വിചാരം മാത്രമേയുള്ളോ? ഇതാ കോക്ടെയില്‍ അല്ല. ഇത് (പൂവന്‍) കോഴിവാല്‍! ഒറ്റമൂലിയാ...(എന്തിനാണെന്നുള്ളത് സെബൂന്റെ എല്ലാ(!) പോസ്റ്റും വായിച്ചാല്‍ മനസ്സിലാകും!)

   ReplyDelete
  99. അയ്യെ അങ്ങേരത്തരക്കാരനാര്‍ന്നാ ?

   ReplyDelete
  100. പാഞ്ചാലീ, കഞ്ചാവടിച്ചോണ്ട് കമന്റെഴുതരുതെന്ന് ഞാന്‍ എന്നോടു തന്നെ പലതവണ പറഞ്ഞിട്ടുള്ളതാണെങ്കിലും പറ്റിപ്പോയി :( ഇനി, ഞാന്‍ ഉദ്ദേശിച്ചത് കൈപ്പള്ളി കൊടുത്തിരുന്ന ഈ സമയങ്ങളാണ്‌അടുത്ത മത്സരം

   Florida 18-Mar-09 - 10:30 AM
   California 18-Mar-09 - 6:30 AM
   UK 18-Mar-09 - 2:30 PM
   South Africa 18-Mar-09 - 4:30 PM
   UAE 18-Mar-09 - 6:30 PM
   India 18-Mar-09 - 8:00 PM
   Singapore 18-Mar-09 - 10:30 PM

   18-Mar-2009 12:27:00


   ഇനിപ്പറ. ഇതില്‍ എന്തോ പിശകില്ലേ?

   ReplyDelete
  101. നിങ്ങളിവിടെ പഞ്ചാരയടിച്ചോണ്ടിരുന്നോ. അവിടെ അടുത്ത അടി തുടങ്ങി.
   http://mallu-gombetion.blogspot.com/2009/03/18.html

   ReplyDelete
  102. ഇതു കണ്ടില്ലായിരുന്നു സെബൂ. ഞാന്‍ കമന്റിനായിരുന്നു (“എന്റെ അറിവില്‍ ഫ്ലോറിഡയില്‍ രാവിലെ 6:30 ആകുമ്പോള്‍ കാലിഫോ‌ര്‍ണിയയില്‍ രാവിലെ 9:30. കാലിഫോര്‍‌ണിയയില്‍ രാവിലെ 10:30 ആകുമ്പോള്‍ ഫ്ലോറിഡയില്‍ "ഏഴരവെളുപ്പ്"“) മറുപടി പറഞ്ഞത്.
   ഇത് ആ കാലിഫോര്‍ണിയക്കാരന്‍ ഡേ ലൈറ്റ് സേവിങ്ങ് അഡ്ജസ്റ്റ് ചെയ്യാന്‍ മറന്നതാണെന്ന് തോന്നുന്നു!
   :)

   ReplyDelete
  103. സുല്ലെ, അതു കണ്ടിരുന്നു.
   :)
   അതു സൂരജല്ലേ...സ്കെച്ചിങ്ങ്, ഉമേഷ് മാഷ്, വിന്റെര്‍ കഴിഞ്ഞത്, ഇടത്പക്ഷാഭിമുഖ്യം...etc..etc

   ReplyDelete
  104. ഹഹഹ
   പാഞ്ചാലീ
   പുതിയപോസ്റ്റിന്റെ ഓഫെല്ലാം പഴയപോസ്റ്റില്‍ കൊടുക്കുക. സൂ‍പര്‍ പരിപാടി. ഇവിടെ പേരു മാറ്റിയാലും കുഴപ്പമില്ല. പെറ്റിയില്ലല്ലൊ.

   കൂയ്.... എല്ലാരും വാ... നമുക്കിവിടെയിരുന്നു തീരുമാനിക്കാം ആരാ 18ല്‍ എന്ന്.
   -സുല്‍

   ReplyDelete
  105. [കോക്ക്‌ടെയിലിനെപ്പറ്റി പറയുമ്പോള്‍, രണ്ടു ദിവസം മുമ്പ് DeS-ല്‍ പോയപ്പോള്‍ അവിടത്തെ ഒരു റെസ്റ്റാറന്റ്-കം-ബാറില്‍ നിന്ന് "ഇറ്റാലിയന്‍ മാര്‍ഗ‌രീത്ത" എന്നൊരു സാധനം കുടിച്ചു. ഇന്നാളത്തെ മാര്‍‌ഗരീത്ത ചര്‍‌ച്ച എന്റെ മനസ്സിലുണ്ടായിരുന്നതുകൊണ്ടാണെന്നു വച്ചോ. ഹെന്റമ്മേ, ഇതിലും ഭേദം ഗുപ്തന്റെ ഗോ-കോളയായിരുന്നു.]

   ReplyDelete
  106. ഇടപ്പള്ളി മാമാങ്കം കണ്ട് വന്നയാളാണെങ്കില്‍ സൂരജിനേക്കാള്‍ പുതിയ പാര്‍ട്ടിയാകാനും ചാന്‍സുണ്ട്.


   സെബൂ, മാര്‍ഗരീറ്റ എല്ലാവര്‍ക്കും ഇഷ്ടമാകില്ല. ഞാന്‍ ഒരു ലൈം ഫാന്‍ ആയതിനാലാണ് മാര്‍ഗരീറ്റ ഇഷ്ടപ്പെടുന്നത്. സിമ്പിള്‍ മാര്‍ഗരീറ്റ. റ്റക്കീലയൊ, വോഡ്കയോ സെല്‍ഫ് മേഡ് ലൈം ജ്യൂസും ചേര്‍ത്ത് മാര്‍ഗരീറ്റ ഗ്ലാസ്സ് വക്ക് നനച്ച് ഉപ്പില്‍ മുക്കി ക്രഷ്ഡ് ഐസോ ഐസ് ക്യൂബ്സൊ ചേര്‍ത്ത്; ഒരു നാരങ്ങക്കഷണം എടുത്ത് ഗാര്‍ണിഷും ചെയ്താ കഴിക്കാറ്. ഇപ്പോള്‍ ക്രഷ്ഡ് ഐസിനേക്കാള്‍ ഇഷ്ടം ക്യൂബ്സ് ആണ്!
   :)

   ReplyDelete
  107. പാഞ്ചാലീ, ഞാനും ഒരു മാര്‍‌ഗരീത്ത ഫാന്‍ തന്നെ (വേനല്‍‌ക്കാലത്ത്). പക്ഷേ, അന്നു ഞാന്‍ പറഞ്ഞതുപോലെ വെളിയില്‍ നിന്നും ഒരു നല്ല മാര്‍‌ഗരീത്ത കഴിക്കന്‍ ഇതുവരെ എനിക്കു ഭാഗ്യമുണ്ടായിട്ടില്ലെന്നു മാത്രം :-( പത്രോണ്‍ സില്‍‌വര്‍ ടെക്കീല + ക്വാന്‍‌ട്രോ + ലൈം ജ്യൂസ് -> ഷെയ്ക്കര്‍ -> ഉപ്പു തേച്ച ഗ്ലാസ് = എന്റെ ഫേവറിറ്റ്. വോഡ്‌ക കൊണ്ട് ഞാന്‍ മാര്‍‌ഗരീത്ത ഇതുവരെ ഉണ്ടാക്കിയിട്ടില്ല. ഇനി ഒന്നു ട്രൈ ചെയ്തു നോക്കണം.

   ReplyDelete
  108. കൂടെ ജോലീ ചെയ്യുന്ന അമേരിക്കക്കാരിയാണ് (പോളിഷ് ഒറിജിന്‍) വോഡ്ക ചേര്‍ത്ത് റ്റ്രൈ ചെയ്യാന്‍ പറഞ്ഞത്! വോഡ്ക കുടിക്കുന്ന കാര്യത്തില്‍ ഏതാണ്ട് റഷ്യക്കാരോട് മത്സരമുള്ളതു പോലെയാണ് പോളിഷും!

   ReplyDelete
  109. ആക്‌ച്വലി ഈ സാധനങ്ങളെല്ലാം "sours" എന്ന ജനറല്‍ കാറ്റഗറിയില്‍ പെടുന്നവയാണെന്നു തോന്നുന്നു. ആല്‍ക്കഹോള്‍ + (ലൈം അല്ലെങ്കില്‍ ലെമണ്‍) + ട്രിപ്പില്‍ സെക് (അല്ലെങ്കില്‍ അതിന്റെ വകഭേദം). ബ്രാന്‍‌ഡി ആണ്‌ ആല്‍‌ക്കഹോള്‍ എങ്കില്‍ ഡ്രിങ്ക് = "സൈഡ് കാര്‍". ജിന്‍ ആണെങ്കില്‍ ടോം കോളിന്‍‌സ് (I think) എറ്റ് സെറ്റെറാ. കുറച്ചുനാള്‍ മുമ്പ് Chile-യിലെ ഒരു ട്രിപ് കഴിഞ്ഞു മടങ്ങിവന്ന ഒരു സുഹൃത്തിന്റെ വീട്ടില്‍ കൂടിയപ്പോള്‍ pisco sour എന്നൊരു സാധനം കുടിച്ചു. അതു പ്രമാദമായിരുന്നു.

   ReplyDelete
  110. അതു സൌത് അമേരിക്കയിലെ പോപുലര്‍ ഡ്രിങ്കാണെന്ന് തോന്നുന്നു. ഒരു കൊളംബിയക്കാരന്‍ പറഞ്ഞിരുന്നു. ബ്രന്‍ഡിയും എഗ്ഗ് വൈറ്റും നാരങ്ങാനീരും ചേര്‍ത്തത്.

   ReplyDelete
  111. എനിക്ക് ഈ ടൈപ്പുമായി പരിചയം വന്നത് എന്റെ ചേട്ടന്‍ (എന്നെക്കാള്‍ ഒന്നര വയസ്സേ മൂപ്പുള്ളൂ-അതിനാല്‍ നല്ല സുഹൃത്തുക്കളായിരുന്നു) അവരുടെ ഹോസ്റ്റലിലെ ഫെയ്മസ് ഡ്രിങ്കാണെന്ന് പറഞ്ഞ് ചാരായവും (അന്ന് നിരോധനമായിട്ടില്ല) ഉപ്പും നാരങ്ങയുമൊക്കെ ചേര്‍ത്ത് അച്ഛനുമമ്മയുമറിയാതെ വീട്ടില്‍ ഒരു വെക്കേഷന് ഉണ്ടാക്കി വീട്ടില്‍ വച്ച് റ്റ്രൈ ചെയ്തതില്‍ നിന്നാണ്. ഈവക സാധനങ്ങളുടെ കാര്യത്തില്‍ കക്ഷി ഒരു എന്‍സൈക്ലൊപ്പീഡിയ ആണ്. സ്കോച്ച് ഡ്രൈ ആയി കുലുക്കുഴിഞ്ഞ് മാത്രം കുടിക്കുന്ന പാര്‍ട്ടി! (കവിളിലെ റ്റേസ്റ്റ് ബഡ്സ് (?) ഏറ്റവും നന്നായി രുചിപിടിച്ചെടുക്കും എന്നോ മറ്റൊ ആണ് പുള്ളിയുടെ ഭാഷ്യം). ആളൊരു അപ്പോത്തിക്കിരിയാണ്.

   ReplyDelete
  112. നിങ്ങളിവിടെ കൊച്ചുവർത്തമാനം പറയുന്നതിനിടയ്ക്ക് ഞാനൊരു മാപ്പപെക്ഷ പറഞ്ഞിട്ട് ഉറങ്ങാൻ പോട്ടേ.

   സോറീ സാജാ
   റിയലി സോറി

   എന്റെ മാർക്ക്സ് മൊത്തവും എടുത്തോളൂ. :)

   ReplyDelete
  113. അതുപോലൊരു ചേട്ടനെ കിട്ടാന്‍ പൂര്‍‌വ്വജന്മത്തില്‍ പുണ്യം ചെയ്തിരിക്കണം - പാളയില്‍ക്കയറ്റി വലിച്ചുകൊണ്ടു നടന്നതും, കശുമാങ്ങാമദ്യം പത്തായത്തില്‍ ഒളിപ്പിച്ചതും ഒക്കെ ഇങ്ങേരു തന്നെയല്ലേ :-) [സ്കോച്ചിനെ ഇഷ്ടപ്പെടാന്‍ ഞാന്‍ പലതവണ ശ്രമിച്ചു പരാജയപ്പെട്ടു. മിശ്രിതങ്ങള്‍ മാത്രം കുടിക്കാനാവും എന്റെ വിധി :-)]
   [ബിയര്‍ മാര്‍‌ഗരീത്ത എന്നൊരു സാധനമുണ്ട്. പാര്‍‌ട്ടിയ്ക്കൊക്കെ ഒരുപാടുപേര്‍ക്കുവേണ്‍റ്റി എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒരു അടിപൊളി സാധനം; കുടിച്ചിട്ടുണ്ടോ]
   [ഇവിടെ ഓഫടിക്കാന്‍ നമ്മളല്ലാതെ മറ്റാരുമില്ലേ, ഒരു ദേവനോ, അനോണി ആന്റണിയോ, ആരും?]

   ReplyDelete
  114. അതേയതേ...എന്തുവാണേലും ഇങ്ങനെയൊരു ചേട്ടനുണ്ടായത് ഭാഗ്യം തന്നെ. ബീയര്‍ മാര്‍ഗരീറ്റ അറിയില്ല. പീന കൊളാദ അറിയാം.

   ദേവനെക്കണ്ടിട്ട് കുറച്ചായി. ഗുപ്തന്‍ ഇടയ്ക്ക് തല കാണിച്ച് പോകുന്നു.

   ഇനി ലഞ്ചിന് പോകുന്നു. ഇന്ന് ബോസിന്റെ വക എല്ലവര്‍ക്കും പിറ്റ്സ ലഞ്ച്. അപ്പോള്‍ പിന്നെക്കാണാം.

   ReplyDelete
  115. ഓകെ. അപ്പോ ലഞ്ചിന് മുമ്പു്‌ നല്ല വിശപ്പു്‌ ആശംസിക്കുന്നു. ഞാനും അത്താഴം കഴിക്കാന്‍ പോകുന്നു.

   ReplyDelete
  116. ഹ ഹ:)
   ഇതെന്നാ സതീശ് അദിത്ര വല്യ കാര്യമാണോ?
   കൂടെ ആഷേടെ ഒരു സോറിയും, വേണ്ടാരുന്നു.

   ഇതിന്റെ പേരില്‍ അഞ്ചല്‍ എന്റെ പേരില്‍ പെറ്റിയടിച്ചാ അങ്ങരുടെ പേരില്‍ പീഡനശ്രമത്തിനു കേസ് കൊടുക്കും
   അഞ്ചലേ,
   എന്റെ പേരില്‍ കുറ്റമില്ല... ഞാന്‍ പറഞ്ഞു മാറി നില്‍ക്കാന്‍ ...ഡിങ്ങ് ഡോങ്ങ് ഡിങ്ങ്:)

   ReplyDelete

  ഇനി നിങ്ങൾ പറയൂ...

  പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
  പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
  ©All Rights Reserved.
   
  കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....