ചോദ്യങ്ങൾ | ഉത്തരങ്ങൾ |
എന്താണു ദൈവം, നേരിൽ കണ്ടാൽ അവളോടു് എന്തു ചോദിക്കും? | ദെഇവം നേരില്‍ കാണുമെന്ന വിശ്വാസമെനിയ്ക്കില്ല. ജനിച്ച കുഞ്ഞിനെ കുപ്പത്തൊട്ടിലില്‍ ഉപേക്ഷിയ്ക്കാന്‍ അമ്മയ്ക്ക് മനസ്സുണ്ടാക്കുന്ന ദെഇവം ണ്ടാവുമെന്ന് എനിക്ക് തോന്നിയിട്ടില്ല, അത് കൊണ്ട് ദെഇവത്തേ നേരില്‍ കാണില്ല എന്ന് ഉറപ്പ്. ദെഇവമുണ്ട് എന്ന് വിശ്വസിയ്ക്കുന്നത്/അല്ലെങ്കില്‍ വിശ്വസിയ്പ്പിയ്ക്കുന്നതില്‍ നമ്മളില്‍ ഒരു തരം തിന്മയില്‍ പേടിയുണ്ടാവാന്‍ മാത്രമാണു. സ്വന്തമായിട്ട് ഉറച്ച് വിശ്വാസമുണ്ടായാല്‍ ജീവിയ്ക്കാന്‍ കൂട്ടിനു ദെഇവം വേണമെന്നില്ല ആര്‍ക്കും. |
കടമ, ദൈവം, മതം, കുടുംബം, സ്വത്ത്. നിങ്ങൾക്ക് തോന്നുന്ന പ്രാധാന്യമനുസരിച്ച് ക്രമത്തിൽ എഴുതുക. | കടമ കുടുംബം (ഉണ്ടെങ്കില്‍, ഉണ്ടെങ്കില്‍ തന്നെ അവിടെയുള്ള മറ്റുള്ളവര്‍ക്ക് സ്നേഹമുണ്ടെങ്കില്‍, അല്ലെങ്കില്‍ ഇത് എന്റെ ചിന്തയുടെ മുന്‍പന്തിയില്‍ ഇല്ല) സ്വത്ത് - വേണം വളരെ അത്യാവശ്യമുള്ള കാര്യങ്ങള്‍ക്ക്, (പച്ചരി/കോറത്തുണി/മഴ കൊള്ളാതെ കിടക്കാന്‍ ഒരിടം ഇവയ്ക്ക് മാത്രം) (മതിയെന്ന് തോന്നിയപ്പൊഴ്, കൂടെയുള്ള കുടുംബക്കാരും, കൂട്ടിയവരും ഒക്കെ പറഞപ്പോഴും ഒരുലക്ഷം രുപയുടെ ജോലി വേണ്ടന്ന് വച്ചിട്ടുണ്ട്) ദെഇവം എന്നെ കാണാന്‍ വന്നാല്‍, എനിക്ക് കാണണ്ട എന്ന് പറയും. മതം - എനിക്ക് വെറുപ്പാണതിനോട്. മതം കൊണ്ട് രാജ്യം നേടിയതും വെറുപ്പാണു. |
വംശനാശ ഭീഷണി നേരിടുന്ന ഒരു മൃഗത്തെ സംരക്ഷിക്കുന്നതിനായി രണ്ടിടങ്ങളിൽ ഒന്നു തിരഞ്ഞെടുക്കാൻ നിങ്ങളെ ചുമതലപ്പെടുത്തുന്നു. തിരഞ്ഞെടുക്കുന്ന സ്ഥലം പൂർണ്ണമായും ഇടിച്ചു നിരത്തുകയും ചെയ്യും. 1) ഒരു മത വിഭാഗത്തിന്റെ ആരാധനാലയം 2) 10,000 തൊഴിലാളികൾ ജോലി ചെയ്യുന്ന ഒരു വ്യവസായ സ്ഥാപനം.. ഇതിൽ ഏതു തിരഞ്ഞെടുക്കു? എന്തുകൊണ്ടു്? | ഒരു മത വിഭഗത്തിന്റെ ആരാധനാലയം. - ആരാധനാലയന്‍ങള്‍ ഇടിച്ച് നിരപ്പാക്കിയാല്‍ എന്റെ ജയിലില്‍ ഇടില്ലാ എന്ന് കോടതി പറഞാല്‍, ഇന്ന് തൊട്ട്, രാജ്യത്തെ എല്ലാ ആരാധനാലയന്‍ങളും നിരപ്പാക്കി, പള്ളിക്കൂടം പണിയുമവിടെ. കാരണം, ഭൂമിയുടെ നിലനില്പിനു സകല ചരാചരങ്ങളേയും ആവശ്യമുണ്ട്, എന്നെ ഇപ്പോ കടിയ്ക്കുന്ന കൊതുകിനെ വരേയും! ആവശ്യം/നിലനില്പ്പ് എന്നുള്ള രണ്ട് വാക്ക് മതി, അതിന്റെ പരിപാലനം അത്രയേറെ വേണ്ടപെട്ടതാണെന്ന് അറിയാന്‍. അത് കൊണ്ട് ഇനി ഒരുപാട് കാരണം ഉണ്ടെങ്കിലും എഴുതുവാന്‍ മെനക്കെടുന്നില്ല. |
ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും? | ഏടോ മിസ്റ്റര്‍ കെപ്പിള്ളി, ഏത് തൊഴിലായാലും കുറെ കഴിയുമ്പോഴ് നമുക്ക് അവിടെ ഒരു കോമാളി സ്റ്റാറ്റ്സ് തന്നെ ആവും :) അത് കൊണ്ട്, എല്ലാത്തിനും തുല്യ വേതനമായാല്‍, നേരിട്ട് കോമാളിയുടെ തന്നെ അപ്പോയിന്റ്മെന്റ് ലെറ്റര്‍ തരാന്‍ പറയും ഞാന്‍. പിന്നെ കായ് കുറവാണെങ്കില്‍, ആദ്യത്തേ ചോയ്സ് അദ്ധ്യാപവൃത്തി. (ക്ലാസ്സ് റൂമില്‍ നെറ്റ് ഉണ്ടാവണം, മല്ലു ഗോബറ്റീഷന്‍ ഉശാരാക്കണ്ടേ നമ്മക്ക് !) |
നിങ്ങൾക്ക് 20 വർഷം പുറകോട്ടു് നീക്കാൻ അവസരം കിട്ടിയാൽ എന്തു ചെയ്യും | ഇരുപത് കൊല്ലങ്ങള്‍ക്ക് അങ്ങേ പുറം എന്നെ കൊണ്ട് നിര്‍ത്തിയാല്‍, ആദ്യം ആവശ്യപെടുന്നത് തിര്ര്ച്ചയായും,, ദയവായി പ്ലീസ് എന്നെ ആരെങ്കിലും ഒന്ന് പ്രേമിയ്ക്കൂ എന്നാവും. പ്രേമം നടക്കുന്നതിന്റെ ഇടയില്‍, പോയി കഴിയാതെ പോയ ജേര്‍ണലിസം പഠിയ്ക്കും, പാസാവും, സി. എന്‍.എന്നില്‍ ജോലി നേടും. |
കുട്ടിയായിരുന്നപ്പോള്‍ ആയിത്തീരണമെന്ന് ആഗ്രഹിച്ചതിനുമപ്പുറത്ത് താങ്കളുയര്‍ന്നോ? എങ്കില്‍ അതില്‍ സന്തോഷിക്കുന്നുണ്ടോ? | കുട്ടിയായിരുന്നപ്പോള്‍, മമ്മൂട്ടീ എവിടോ പറഞ പോലെ, ഉള്ളില്‍ വിശപ്പ് എരിപിരി കൂട്ടികൊണ്ടിരിയ്ക്കുമ്പോള്‍, എപ്പോഴും ചിന്ത ആഹാരത്തേ കുറിച്ച് മാത്രമാവും. അത് പോലെ, നല്ല ഭക്ഷണമായിരുന്നു ഉന്നം , അത് ഒത്തു, അല്ലെങ്കില്‍ അതില്‍ വിജയിച്ചു എന്ന് പറയാം. പക്ഷെ, പഠിത്തം /ജോലി എന്നിവ ഒന്നും ഒരുപാട് ആഗ്രഹിച്ചിരുന്നില്ല, എന്തൊക്കെയോ പഠിച്ചു, റ്റെസ്സ് എഴുതിയ ബാങ്കിലും, റെയില്വേ , കേന്ദ്ര സര്‍ക്കാറിന്റെ പല ആപ്പീസിലും ഒക്കെ ജോലിയ്ക്കായി നിയമനം ഉണ്ടായി. അവയൊന്നും നേട്ടമായി ഇത് വരെ തോന്നിയട്ടില്ല സര്‍. |
കപ്പയും മീനും, പറോട്ട ബീഫ് ഫ്രൈ, BK Double Whopper, KFC Family bucket, Foie gras, പീത്സ, Kabsa (Middle Eastern Biriyani) ഇതിൽ ഏതു ഭക്ഷണമാണു് ഇഷടം. എന്തുകൊണ്ടു് | കഞിയോ ഇഡ്ഡലിയോ നിങ്ങളുടെ മെനുവില്‍ ഇല്ല അത് എന്ത് കൊണ്ട്? അവ എഴുതാനുള്ള അക്ഷരമില്ലേ തന്റെ കെക്അയ്യില്‍? |
ഇഷ്ടപ്പെട്ട വാഹനം ഏതാണു് ? (philosophy പറഞ്ഞു ഓവറാക്കണ്ട) | സ്വന്തമാക്കാനുള്ള വാഹമെങ്കില്‍ മെഇ വോട്ട് ഈസ് ഫോറ് അംബാസിഡര്‍. ഇഷ്ടമുള്ള വാഹനം എന്ന റീതിയിലേ ക്വസ്റ്റിയന്‍ ആയത് കൊണ്ട്, എനിക്കിഷ്ടം ബസ്സാണു. വോള്വോ എയര്‍ ബസ്. |
കഷണ്ടിക്ക് മരുന്നു കണ്ടുപിടിച്ചാൽ നിങ്ങൾ എന്തു ചെയ്യും? | ഞാനെടുത്ത് കുറുമാനു കൊടുക്കില്ല, എനിക്ക് കുറുമാന്റെ കഷണ്ടി ഇഷ്ടമാണു, കാരണം മുടിയോടെ കുറുമാനെ ഞാന്‍ കണ്ടിട്ടില്ല. അത് കൊണ്ട്, ഇങ്ങനെ ഒരു മരുന്നുണ്ട് എന്ന് ബ്ലോഗില്‍ ഒരു പോസ്റ്റിടും. കുറെ ഓഫടിച്ച് കളിയ്ക്കാലോ അല്ലാതെന്താ? |
കെ. എസ്. കോപാലകൃഷ്ണൻ എന്തുകൊണ്ടു്, അടൂർ ഗോപാലകൃഷ്ണനെ പോലെയും, പദ്മരാജന പോലെയും സിനിമ എടുക്കുന്നില്ല? | തിരിച്ച് ചോദിയ്ക്കടോ ക്വിസ് മാസ്റ്ററെ, അടൂര്‍ എന്ത് കൊണ്ട് കെ.എസ് ഗോപാലകൃഷണനെ പോലെ പടമെടുക്കുന്നില്ല എന്ന്. അടൂര്‍ എന്തുവാ ഇത് വരെ പിടിച്ചത്? നമ്മളേ ഒക്കെ ഇരുട്ടില്‍ തപ്പിച്ചതോ? അതോ മേല്‍ മുണ്ട് ഇടീയ്ക്കാതെ പെണ്ണുങ്ങളേ ജാക്കറ്റ് ഇട്ട് നടീപ്പീച്ചതോ? എന്നതാ? |
ഭ്രാന്തു് ഒരു പകർച്ച വ്യാതിയാണോ? | അല്ല. പക്ഷെ ഭ്രാന്തന്മാര്‍ കൂടെ ഉണ്ടെങ്കില്‍, പകരും ഭ്രാന്തല്ല, പക്ഷെ വിഷാദമയം. |
നിങ്ങളുടെ തൊഴിൽ മേഖല ഏത് ഗണത്തിൽ പെടും.
| ഉല്പാദനം |
ഇന്നു നമ്മുടെ നഗരങ്ങളിൽ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണു്? | യുവാക്കളുടെ പ്രശ്നം, പതിനേഴില്‍ നിന്ന് ഒരു മുപ്പത്തഞ്ച് വയസ്സ് വരെ, പതിനെട്ട് വയസ്സിന്റെ ദീര്ഘത തന്നെ, പതിനേഴില്‍ നിന്ന് മുപ്പത്തഞ്ച് ഒരു രണ്ട് കൊല്ലത്തില്‍ തീര്‍ന്നിരുന്നെകില്‍, അവരുടെ പ്രശ്നങ്ങള്‍ വേഗം തീര്‍ന്നേനെ. രണ്ട് കൊല്ലത്തിനിടയില്‍, പഠിത്തവും കഴിഞ്, ജോലിയും കിട്ടി, പെണ്ണും കിട്ടി, കൊച്ചുമായി, ഇരുത്തവും വച്ചിരുന്നേല്‍! തമാശ കളയടോ എന്ന് ക്വിസ് മാസ്റ്റര്‍ പറഞതനുസരിച്ച്, യുവാക്കള്‍ നേരിടുന്ന മഹത്തായ പ്രശ്നം, അവര്‍ക്ക് നേരായ വഴി തിരിഞെടുക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള വിദ്യാഭാസ സ്ഥിതിയില്‍ വന്ന നൂലാമാല തന്നെ. എന്തൊക്കെ പഠിച്ചിട്ടും, പയറ്റി നോക്കിയട്ടും, എവിടെം എത്താത്ത, പോരാത്ത അവസ്ഥ. IIT യില്‍ പോലും പ്ലേസ്മെന്റ് ഫ്രീസായി എന്ന് കേള്‍ക്കുമ്പോഴ്, രാത്രി എരിഞ കറണ്ടിനേ കുറിച്ച് സങ്കടം തോന്നുന്നു. |
മമ്മൂട്ടിയും മോഹൻ ലാലും എന്തു തരം കഴിവുകള്‍ കൊണ്ടാണ് സൂപ്പര്‍സ്റ്റാറുകൾ ആയി അറിയപ്പെടുന്നത്? | മമ്മൂട്ടിയേയും മോഹന്‍ ലാലിനേയും കുറിച്ച് സംസാരിച്ച് കളയാനുള്ളതല്ല എന്റെ സമയം. ഇനി മേലാല്‍ ക്വിസ് ഒക്കെ നല്ലത് തന്നെ, ഇത് പോല്ര്, എനിക്ക് മതിപ്പ് ഇല്ലാത്ത ആളുകളെ കുറിച്ച് രണ്ട് പുറത്തില്‍ കവിയാതെ എഴുതു എന്ന് ഒന്നും പറഞേക്കരുത്. ആരുവാ ഇവരൊക്കെ? ഇവരൊക്കെ എങ്ങനാ ഇവരായത്? ഒന്ന് പോടോ. സാമ്പത്തിക മാദ്ധ്യത എങ്ങനെ പരിഹരിയ്ക്കാം, അല്ലെങ്കില്‍ ഇത്രയും പണമെവിടെ പോയി, എന്നൊന്നും ചോദയ്ക്കാനില്ലേടോ തനിക്ക്. |
മലയാള ഭാഷ വളരുകയാണോ, രൂപാന്തരപ്പെടുകയാണോ, വഷളാവുകയാണോ? | നിഷാതിന്റെ ഈ പേടിയുണ്ടല്ലോ ഈ ക്വിസ് ചോദ്യമായിട്ട് വന്നത്, അതിനാണു ഒരു തരം ആധിയില്‍ നിന്ന്, (വേവലാതി പോലത്തേ ആധി), വന്ന ചോദ്യം എന്ന് പറയുന്നത്. വ്യാകുലപെടുക എന്നാല്‍ ശ്രദ്ധ ചെലുത്തുക എന്നാണര്‍ഥം. അത് കൊണ്ട്, ഇങനെ ആധിയുള്ള ചിലരെങ്കിലും നമുക്ക് ചുറ്റുമുണ്ട്, അത് കൊണ്ട് മലയാള ഭാഷയേ കുറിച്ച് പേടിയ്ക്കാനൊന്നുമില്ല. വേരറ്റ് പോവുകയുമില്ല. മലയാള മനോമയ്ക്ക് ആസ്ഥിയെന്താന്നാ വിചാരം?, അത് കൊണ്ട് മനസ്സിലുണ്ടോ, നമ്മടെ നാവിലുമുണ്ടാവും മലയാളം, ഡോണ്ട് വറി സര്‍. |
എന്താണു് സമൂഹിക പ്രതിബദ്ധത? | മറ്റുള്ളവര്‍ക്ക് ഉപദ്രവം ഉണ്ടാക്കുന്ന രീതിയില്‍ ജീവിയ്ക്കരുത് ഒരു തരത്തിലും. |
കേരളത്തിൽ ഇപ്പോൾ ടിവി. പ്രേക്ഷരുടെ ഹരമായ റിയാലിറ്റി ഷോ എന്നറിയപ്പെടുന്ന അനേകം മത്സര പരമ്പരകളുണ്ടു്. താങ്കൾക്ക് ഒരു സാമാന്യം ഭേതപ്പെട്ട ഗായിക/ഗായകൻ ആണെന്നു സങ്കൽപ്പിക്കുക. താങ്കൾ ഈ മത്സരങ്ങളിൽ പങ്കെടുക്കുമോ? എന്തുകൊണ്ടു? | പങ്കെടുക്കണം പങ്കെടുക്കണ്ട എന്നുള്ള തീരുമാനം എന്റേത് മാത്രമായാല്‍ പങ്കടുക്കില്ല. ഒരു കുട്ടി എന്ന സ്ഥിതയില്‍ തൊല്ല തരാത്ത അച്ഛനമ്മയാണേങ്കില്‍ അധോഗതി എന്നേ പറയാനുള്ളു. പങ്കെടൂക്കില്ല എന്ന് പറയാനുള്ള കാരണം, ഒരു പണീം ഇല്ലാതെ, തീരെ ക്ല്ച്ച് പിടിയ്ക്കാതെ, വിജയ് യേശുദാസ്, അങ്ങനെ ഒക്കെ പോലുള്ള ആളുകളുടെ നാവിന്‍ തുമ്പത്തേ തെറ്റ് തിരുത്തല്‍ കേട്ട് നന്നാവണ്ട ഒന്നല്ല എന്റെ സംഗീതം. |
നിങ്ങളുടേ മുന്നിൽ മൂന്നു buttonകളു ഉണ്ട്.
| ആദ്യത്തേ ബട്ടണ്‍. എന്ത് കൊണ്ട്? ഞാന്‍ മാത്രം മതി ഭരിയ്ക്കാന്‍. അത് കൊണ്ട് തന്നെ. ബ്ലോഗ്ഗില്‍ എഴുതിക്കോട്ടേന്നേ, റിസഷന്‍ കാരണം എന്തോരം ഈച്ച കമ്പനിയില്‍ ഇരുന്നടിയ്ക്കും, കമ്പ്യൂട്ടറില്‍ നോക്കി ഇരിയ്ക്കുമ്പോ, കമന്റ് എഴുതുമ്പോ ഒന്നുമില്ലേല്‍ മാനേജര്‍ വിചാരിയ്ക്കും, എന്തോ ഇവനു അല്പം പണീണ്ട്, അത് കൊണ്ട് ഇവന്റെ ചീട്ട് ഈ മാസം കീറണ്ട എന്ന്. |
ഇവരിൽ താങ്കൾക്ക് ആരെയാണു് കൂടുതൽ ബഹുമാനം:
| ഇ. എം. എസ് - വിക്ക് ഉണ്ടായിട്ടും സംസാരിയ്ക്കുന്നത് കൊണ്ട്. |
ഇന്ത്യയുടേയും ചൈനയുടേയും മ്പത്തീക മുന്നേറ്റത്തിൽ ഇവിടങ്ങളിലെ ഉയർന്ന ജനസംഖ്യയും ഒരു ഘടകമാണെന്ന് താങ്കൾ വിശ്വസിക്കുന്നുവോ? | ഉയര്‍ന്ന ജനസംഖ്യ ഒരു ഘടകമല്ല സര്‍. ഉയര്‍ന്ന് നില്‍ക്കുന്ന ശിരസ്സോടു കൂടീ മെഇല്‍സ് ആന്റ് മെഇല്‍സ് സെഇക്കിള്‍ ചവിട്ടി, പണി സ്ഥലത്ത് എത്തി, എന്ത് പണിയും ചെയ്ത് കണ്ടെയ്നര്‍ കണ്ടെയ്നര്‍ കയറ്റി അയക്കാനുള്ള ചെഇനക്കാരന്റെ മനസ്സാണു പ്രധാന ഘടകം. അല്ലാതെ, വേലിയ്ക്കപ്പുറത്തേ ബാബുവിന്റെ കല്ല്യാണം വന്നാല്‍ നാലു ദിവസം അവധിയും, തമഴിന്റെ പലിശക്കേടുത്ത കാശും കൊണ്ട് വീലാവുന്ന ഇന്ത്യക്കാരന്‍ അല്ല ചെഇനയില്‍ |
നിങ്ങൾ ഒരു ദിവസത്തേക്ക് പ്രധാന മന്ത്രിയാകുന്നു. എന്തു ചെയ്യും? | പകുതി ദിവസം സത്യപ്രതിഞ്ജാ ചടങ്ങില്‍ പോവില്ലേ നിഷാദേ? Jokes apart, ഖജനാവിലെ മുഴുവനും പണമെടുത്ത്, ഇന്ത്യാ രാജ്യത്തേ കോണേ കോണേ പര്‍, നല്ല കുടി വെള്ളം എത്തിയ്ക്കും, എടു കുടുക്കേ പണവും സ്വര്‍ണ്ണവും എന്ന രീതിയില്‍. രാജ്യം നേരിടുന്ന ഏറ്റവും വലിയ യുദ്ധം ഇനി അതിനുള്ളതാണു. (ഈ ഉത്തരത്തിനുള്ള ചോദ്യമുണ്ടോ ചോദ്യത്തില്‍?) |
നിങ്ങൾക്ക് മൂന്നു വരം കിട്ടുന്നു എന്തെല്ലാം അവശ്യപ്പെടും? | ഒന്ന് - , ബഹിരാകശത്തേയ്ക്ക് പോയി, തിരികെ എത്തുന്നതിനിടയില്‍ പൊട്ടിത്തെറിച്ച് മരിച്ച, കവിത Chawla, എന്ന പെണ്‍കുട്ടിയേ തിരിച്ച് ജീവന്‍ വയ്പിയ്ക്കണം. രണ്ട് - ഒരിയ്ക്കലും ഒരു കടം വാങാന്‍ ഇടവരുത്തുന്ന ജീവിത ചുറ്റുപാടുകളില്‍ എത്തിയ്ക്കരുത് എന്ന ഉറപ്പ് മൂന്ന് - കടിച്ചാ ച്ചാവണം എന്ന് ഉറുമ്പ് ചോദിച്ച വരം പോലെ, കിടന്നാല്‍ അപ്പോ ഉറക്കം വരണം. |
1 Billion US$ നിങ്ങൾക്ക് ലഭിക്കുന്നു എന്തു ചെയ്യും | പെഇസ വേണ്ടന്ന് വയ്ക്കം. അല്പം സമൃദ്ധിയിലാണു ഇന്ന് ഞാന്‍. വേണ്ടതില്‍ കൂടുതല്‍ ഭക്ഷണവും, കൂടുതല്‍ വസ്ത്രങ്ങളും - ആ സമൃദ്ധിയാണു ഇന്ന് ഞാന്‍ അനുഭവിയ്ക്കുന്ന ദുരന്തം. അല്ല അത്രേമ്മ് പെഇസ എന്റെ ബാങ്കില്‍ നിര്‍ബ്ബദ്ധിതമായിട്ട് നിക്ഷേപിച്ചിട്ട് പോവുകയാണെങ്കില്‍, രാജ്യത്തിന്റെ ഒരു ഭാഗത്തെങ്കിലും കുടിവെള്ളമെത്തിയ്ക്കും |
പ്രാവാസ ജീവിതത്തിൽ എന്തെങ്കിലും നഷടമായിട്ടുണ്ടോ? | പ്രവാസ ജീവിതം,നഷ്ടം എന്നൊക്കെ പറയുന്നത് ചിലപ്പൊഴ് ഒക്കെ എനിക്ക് തോന്നിയട്ടുള്ളത്, ചുമ്മാ ഡയറിയില്‍/ബ്ലോഗ്ഗില്‍ എഴുതി വയ്ക്കാന്‍ പറ്റിയ വാക്കുകള്‍ എന്നാണു. ശരിയ്ക്ക് എന്തേലും നമുക്ക് നഷ്ടപെട്ടിട്ടാണോ ഇത്രേം നൊസ്റ്റാല്ജജിയ കളിയ്ക്കുന്നത് നമ്മള്‍? ഒന്നും നഷ്ടപെട്ടിട്ടില്ല, അങ്ങനെ ഒരുപാട് വിവരിച്ച് പൊട്ടിക്കരയാന്‍. |
നിങ്ങൾ ഇപ്പോൾ ഇരിക്കുന്ന സ്ഥലത്തുള്ള ജനാലയിൽ നിന്നും പുറത്തേക്ക് നോക്കുക. അവിടെ കാണുന്ന ദൃശ്യം 100 വാക്കിൽ കുറയാതെ വിവരിക്കുക. | ഇരുട്ടാണു ജനലിലിനു പുറത്ത്, മറ്റ് ജനാലകളില്‍ ഇടി മിന്നുന്നത് പോലെ റ്റിവിയുടെ വെളിച്ചം കാണാം. ചെയ്യുന്നത് വേണ്ടാതീനമാണെന്ന് അറിയാമെങ്കില്‍ കൂടെ, ആ മുറിയില്‍ ആരൊക്കെ ഇരിയ്ക്കുന്നുണ്ട് എന്ന് ഊഹിയ്ക്കും. നാല്പത്തേഴാം നമ്പ്ര് ബാല്‍ക്കണിയില്‍ മാത്യൂസ് എന്ന കുടികാരപ്പയ്യന്‍ വന്ന് സിഗരറ്റ് വലിച്ച്, ബഡ് താഴേയ്ക്ക് എറിയുന്നു. കഴിഞ മാസവും ഞാനയാള്‍ക്ക് ഒരു താക്കീത് കൊടുത്തതാണു, കത്തുന്ന ബഡ് എറിഞ് ഗോപകുമാറിന്റെ ഷര്‍ട്ടിന്റെ അകത്ത് വീണതു, പ്രശ്നമായതും. ഇനിയും പറയേണ്ടി വരും അയാളേ ....നേ... ന്ന്. അതെങ്ങനാ, എന്തേലും പറഞാല്‍ അയാളു പറയും, എനിക്കറിയാം ഈ വളപ്പില്‍ ആരോക്കെ ഏതൊക്കെ കുടുബത്ത് കേറി എറങ്ങുന്നുണ്ട് > ഞാന്‍ ഒരു ദിവസം ഞൊട്ടും എന്നൊക്കെ. ഇയാള്‍ക്കാരാ മാത്യൂസ് ചെറിയാന്‍ ന്ന് പേരിട്ടേ? മാത്യൂ ചൊറിയാന്‍ ന്നാ പറയണ്ടത്. വെഇകുന്നേരം നല്ല കാറ്റുണ്ടായിരുന്നു, ഇപ്പോ നോക്കിക്കേ, ഒരു മാവിന്‍ തുമ്പു പോലും അനങ്ങാതെ, എന്തൊരു ചൂടപ്പാ... |
ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി? ഇനിയും എഴുതുമോ? | സന്തോഷം തോന്നിയപ്പൊഴ് എഴുതിയത്. ഇനിയും എഴുതും. |
ബ്ലോഗിൽ അവസാനമായി വായിച്ച ലേഖനം ഏതാണു്? | പിണറായി വിജയന്‍ മാധ്യമ സിന്റിക്കേറ്റിനു പഠിയ്ക്കുമ്പോള്‍ എന്ന് പറഞ് ഒരു ബ്ബ്ലോഗ് വായിയ്ക്കുകയായിരുന്നു, ഈ മെയില്‍ വന്നപ്പോള്‍. എവിടാ ബ്ലോഗ്ഗ് ഇപ്പോ തപ്പി പോയപ്പോള്‍ കാണാനുമില്ല. രണ്ടത്താണി തന്നെ പ്റശ്നം. |
ബ്ലോഗിൽ അവസാനമായി വായിച്ച കവിത ഏതാണു്? | കവിതയും ഞാനും പണ്ട് തൊട്ടേ മിണ്ടാറില്ല. കവിത എന്താണെന്ന് ചിലപ്പോള്‍ ഞാന്‍ ആലോചിയ്ക്കാറുണ്ട്. പറയാനുള്ള പറയുക എന്നതാണു എനിക്കിഷ്ടം അല്ലാതെ, അതിനൊരു ഈണവും, ഊഹിച്ചെടുക്കാന്‍ ഒരു ചോദ്യവും ഉത്തരവും ഒക്കെ വരുക എന്നൊക്കെ ആവുമ്പോള്‍, ബുദ്ധിമുട്ടാണു. സിനിമാ പാട്ടും ഡാന്‍സിനോടും ഇതേ പോലത്തേ കലിപ്പാണെനിക്ക്. അമ്മച്ചിയാണെ, പാട്ട് പാടുമ്പോള്‍, എന്തിനാണു ഇടുപ്പിട്ടാട്ടുന്നതെന്ന് ഇത് വരേം എനിക്ക് മനസ്സിലായിട്ടില്ല. കാമുകന്‍ പറയുമ്പോള്‍, കാമുകി കേള്‍ക്കുമ്പോള്‍, ജീവിതത്തില്‍ ഞാനോ കൂട്ടാളിയോ ഇടുപ്പിട്ടളക്കുമോ? അത് പോലെ കവിതയ്ക്ക് നേരേ ചൊവ്വേ സം-വദിയ്ക്കാന്‍ കഴിയില്ല എന്ന വിശ്വാസമാണെനിക്ക്. |
ഒരു hotelൽ രണ്ടു blog meet നടക്കുന്നു. അതിൽ ഒരു barൽ ബ്ലോഗ് കവികളും വേറൊരു barൽ ബ്ലോഗ് ഓർമ്മക്കുറുപ്പ്istകളും ഉണ്ടു്. നിങ്ങൾ ഏതു barൽ കയറും. | എനിക്കിഷ്ടപെട്ട വ്യക്തി ഏത് കൂട്ടത്തിലാണു വാ പൊളിച്ച് നില്‍ക്കുന്നതെന്നു നോക്കും, സമയം കൊല്ലാനിറങ്ങതാണല്ലോ ബ്ലോഗ്ഗ് കൂട്ടുകാരെ തേടി. അത് കൊണ്ട്, ഇഷ്ടപെട്ട കൂട്ടുകാരന്‍ നില്‍ക്കുന്നിടത്ത് ആ വ്യക്തിയുടെ കൂടെ കുറ്റിയടിച്ച് നില്‍ക്കും. |
നിങ്ങൾ കൈപ്പള്ളിയെ കണ്ടു മുട്ടുന്നു. ഒരു ചോദ്യം ചോദിക്കാൻ അവസരം തരുന്നു. എന്തു ചോദിക്കും? | താന്‍ എപ്പോഴാടോ ഈ മുടി വെട്ടുക? എന്നെ അലസോരപ്പെടുത്തുന്നു, നിന്റെ മുടിയുള്ള മുഖം എന്ന് പറയും. |
Franz Kafka വായിച്ചു വായിച്ചു ഒരുദിവസം രാവിലെ ഉണർന്നെഴുനേറ്റപ്പോൾ നിങ്ങൾ ഒരു പുഴുവായി രൂപാന്തരപ്പട്ടു്. നിങ്ങൾ എന്തു ചെയ്യും? | ഞാനൊരു പുഴുവാണെന്ന് എനിക്ക് എപ്പോഴും തോന്നാറുണ്ട്, ഇനീം ഒരു പുഴു ആവണോ?പുഴുവായിട്ട്, പല തവണ കൂടെ താമസിയ്കുന്ന ആളെ അലസോരപെടുത്തി, ഒരോ ചോദ്യം ചോദിച്ചു കൊണ്ടേ ഇരിയ്ക്കും. അപ്പോഴേയ്ക്കും മനസ്സിലാവും, ഇന്നലെ കട്ടിലില്‍ കൂടെ കിടന്ന വ്യക്തിയാണു പുഴുവായിട്ടും അലസോരപെടുത്തുന്നതെന്ന്. ബാക്കി ആ വ്യക്തി ചെയ്തോളും. ഒരു ഞെരുക്ക്! |
ബ്ലോഗിൽ നടക്കുന്ന ഈ "ഗോമ്പറ്റീഷൻ" എന്ന ഈ "മഹാ സംഭവം" നിങ്ങളുടെ blogging ജീവിതത്തെ എങ്ങനെ സ്വധീനിച്ചു? | ജീവിതത്തേ ഒട്ടും സ്വാധീനിച്ചില്ല, പക്ഷെ കെഇപ്പിള്ളിയ്ക്കുള്ളത് പോലെ കരുത്തും, മനസ്സും സമയവും, മനോനിലയും എനിക്കില്ലാതെ പോയല്ലോ എന്ന് ആലോചിച്ചിട്ടുണ്ട്. ചില സീരീസുകളില്‍, ആദ്യകാലത്തേ ബ്ലോഗ്ഗുഗളില്‍, ആദിത്യനും. വക്കാരിയും, ശനിയനും, ഉമേഷും, പപ്പാനുമൊക്കെ ആര്‍മ്മാദിച്ചത് പോലെ ഒരു ഫീലിങ്ങ് തോന്നിയിരുന്നു. |
ഈ പറയുന്ന എഴുത്തുകാരിൽ ആരെയാണു് കൂടുതൽ ഇഷ്ടം: മാധവികുട്ടി, എം. മുകുന്ദൻ, സാറ ജോസഫ്, സക്കറിയ, ഓ.വി. വിജയൻ, ബഷീർ, ആനന്ദ്, വി.കെ.എൻ, തകഴി, എം.ടി വാസുദേവൻ നായർ, പെരുമ്പടവം. | തകഴി. |
ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടുന്നതില്‍ തെറ്റുണ്ടോ? | ആനയേ കെട്ടാനേ പാടില്ല. മൃഗങ്ങളേ കെട്ടിയിടാനുള്ളതല്ലല്ലോ. പക്ഷെ ഉപമ പോലെ പറഞതഅണെങ്കില്‍, ഉരുപ്പടിയ്ക്ക് അത്രയ്ക്കേ സ്ഥലം വേണ്ടു എങ്കില്‍, സ്പേസ് നഷ്ടപെടുത്താതെ, തൊഴുത്തില്‍ കെട്ടാം, പശുവിനെ മാറ്റിക്കോണം അവിടുന്ന് പക്ഷേ :) |
ആരുടേയും ബ്ലോഗുകൾ വേണമെങ്കിലും താങ്കൾക്ക് ഡിലീറ്റ് ചെയ്യാം എന്നൊരു അവകാശം ലഭിച്ചാൽ ആദ്യം താങ്കൾ ഡിലീറ്റ് ചെയ്യുന്ന 5 ബ്ലോഗുകളുടെ പേരു പറയുക? | ആരുടെയും വ്യക്തി സ്വാതന്ത്ര്യത്തില്‍ കെഇകിടത്തി ചളമാക്കണത് എന്തിരനണ്ണാ? അവന്റെ വീട്ടീല്‍ കഞ്ചാവ് പൂഴ്ത്തി വെപ്പുണ്ടെന്ന് ഊമ കത്ത് വിട്ട് പോലീസിനെ കൊണ്ട് പിടീപ്പിയ്ക്കുമ്പോഴ്, ഒരു ഊമ കത്ത് വേറേ ആര്ക്കെങ്കിലും എന്നെ കുറിച്ചും എഴുതാം എന്ന് മനസ്സില്ലാക്കാനുള്ള കഴിവ് എനിക്കുണ്ട്. അത് കൊണ്ട്, ബ്ലോഗ്ഗ് ഡീലീറ്റി കളി വേണ്ട ചെല്ല്ല നമുക്ക്. അങ്ങനേ പറയിപ്പിച്ചേ അടങ്ങു, ഉത്തരമെന്ന നിലയില്‍ എന്നാണെങ്കില്‍, പ്ലീസ് ഡയല്‍ 2255. |
വാർത്തകൾ ഇല്ലായിരുന്നെങ്കിൽ മാധ്യമങ്ങളെന്തു ചെയ്യുമായിരുന്നു? | കുക്കറീ ഷോ ഉണ്ടല്ലോ കെഇപ്പിള്ളീ... നഞമ്മക്ക് അത് പോരേ, സല്വാറിന്റെ ഷോളു മിഠായി കുപ്പീടെ കഴുത്തിലൂടെ സെഇക്കിള്‍ റ്റ്യൂബ് പൊട്ടാതിരിയ്ക്കാന്‍ ചുറ്റിയത് പോലെ ചുറ്റി, കറിയേ പറ്റി, ആണവ കരാറ് പോലെ വിസ്തരിയ്ക്കുന്ന പെണ്ണുങ്ങളേ കണ്ടിരിയ്ക്കാന്‍ എന്താ ശേലു... , |
Thursday, 19 March 2009
19 - അതുല്യാ
Subscribe to:
Post Comments (Atom)
പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
മത്സരം # 20 ആരംഭിച്ചു.
ReplyDeleteprofile ഇല്ലാത്ത ഉത്തരങ്ങളിൽ സ്വികരിക്കുന്നതല്ല.
അതുല്യ
ReplyDeletehttp://www.blogger.com/profile/16002711772383851617
(പാവം കല്പന ചൌള, പിന്നേം ജീവിക്കാം കരുതി നോക്കിയിരിക്കുമ്പൊ ഏതോ കവിതാ ചൌളയെ ജീവന്‍ വെപ്പിക്കുന്നു)
1. കൈപ്പള്ളിയുമായി എടാ പോടാ ബന്ധമുള്ള ആളാണ്.
ReplyDelete2. ഒരുപാട് ജീവിതാനുഭവങ്ങള്‍ ഉള്ള വ്യക്തി...
3. പ്രായം മിനിമം 35 നു മേല്‍ ഉണ്ടെന്ന് വേണം കരുതാന്‍...
4. കല്പനാ ചൗളാ എന്നത് ടൈപ് ചെയ്ത് വന്നപ്പോള്‍ കവിതാ ചൗള ആയി...
യേശുദാസും ഓ.എന്‍.വി യും ഒക്കെ സ്റ്റേറ്റ് അവാര്‍ഡിനു വേണ്ടി പരിഗണിക്കേണ്ട എന്നു പറഞ്ഞത് പോലെ , നമ്മളേ മാര്‍ക്കിനും പെറ്റിക്കും പരിഗണിക്കേണ്ട... ( അല്ലാണ്ട് അറിയാഞ്ഞിട്ടല്ല ).
ഇഞ്ചി കഴിഞ്ഞ തവണത്തെ പോലെ വഴി തെറ്റിക്കുകയാണോ?
ReplyDeleteഅതുല്യ മോനെ പഠിപ്പിക്കാനാണ് കൊച്ചിക്ക് പോയതെന്നാണ് ഞാന്‍ വിചാരിച്ചത്. പക്ഷേ ഇപ്പോള്‍ മനസ്സിലായി (ഇത് അതുല്യയാണെങ്കില്‍) “കൈപ്പള്ളിക്ക്” പഠിക്കാനാണ് പോയതെന്ന്!
:)
ദെഇവം...കെഇകിടത്തി...കെഇപ്പിള്ളീ... ഇത് രണ്ടു ദീവസം മുന്‍പ് കെഇപ്പള്ളീ എന്നുവിളിച്ച് രണ്ടു മുട്ടയുടെ പടം പോസ്റ്റ് ഇട്ട ആളാവാന്‍ ഒരു സാധ്യതയും ഇല്ല :)) ഞാന്‍ ഒന്നൂടെ ഒന്നൂഹിച്ച് നോക്കട്ടെ:)
ReplyDeleteഅതുല്യ
ReplyDeletehttp://www.blogger.com/profile/16002711772383851617
ശൈലി കണ്ടിട്ടങ്ങനെ തോന്നുന്നു.
ചിലപ്പോള്‍ ശരിയായിരിക്കാം തെറ്‌റായിരിക്കാം. മനസ്സില്‍ കുറ്റബോധം പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും. മൈ ഫോണ്‍ നമ്പര്‍ ഈസ്...
കെഇപ്പിള്ളി,ദെഇവം ഇതെല്ലാം അതുല്യയുടെ മാസ്റ്റര്‍പീസ് ഇറേര്‍സാണ്.
ReplyDeleteഎന്റെ ഉത്തരം: അതുല്യ
http://www.blogger.com/profile/16002711772383851617
“കെഇപ്പിള്ളി...ദെഇവം“ ഇതു രണ്ടും കുതിരവട്ടം പപ്പു പറഞ്ഞലെങ്ങിനെയിരിക്കുമെന്ന് ഗഹനമായി ചിന്തിക്കുന്നു;)
എന്റെ ഉത്തരം : അതുല്യ
ReplyDeletehttp://www.blogger.com/profile/16002711772383851617
കല്‍പ്പനാ ചൌളയെ വെറും ചാളയാക്കി കളഞ്ഞല്ലൊ?
ReplyDeleteകെഇപ്പിള്ളി
ReplyDeleteഎന്ന് ഗൂഗിളില്‍ സേര്‍ച്ച് ചെയ്ത് ഞെട്ടിപ്പോയി
ഒരേയൊരുത്തരം
: അതുല്യ
http://www.blogger.com/profile/16002711772383851617
ഇത്രയധികം അക്ഷരത്തെറ്റു വരുത്തണമെങ്കില്‍ ബൂലോഗത്തു രണ്ടേ രണ്ടു പേരെയുള്ളൂ. ഒന്ന് കൈപ്പിള്ളി. ആ മറ്റൊരാള്‍ :
ReplyDeleteഎന്റെ ഉത്തരം : അതുല്യ
http://www.blogger.com/profile/16002711772383851617
(ഓഹ്! ടൈപ്പ് ചെയ്തത് വായിച്ചു നോക്കാതെ, തിരുത്താന്‍ ശ്രമിക്കാതെ മെയിലയക്കാന്‍ കാണിച്ച ആ ധൈര്യമുണ്ടല്ലോ...അപാരം)
ഉത്തരം : അതുല്യ
ReplyDeletehttp://www.blogger.com/profile/16002711772383851617
ഞാന്‍ ദെഇവം എന്നു സെര്‍ച്ച് ചെയ്തു നോക്കി
"അടൂര്‍ എന്തുവാ ഇത് വരെ പിടിച്ചത്? നമ്മളേ ഒക്കെ ഇരുട്ടില്‍ തപ്പിച്ചതോ?"
ReplyDeleteഹ ഹ ഹ ഹ ഹ ഹ , ഇതാണ് ബെസ്റ്റ് ഉത്തരം! അയിന് അവാര്‍ഡുണ്ടോ കൈപള്ളി?. ഓഫിന് മാപ്പ്.
എന്റെ ഉത്തരം : അതുല്യ
ReplyDeletehttp://www.blogger.com/profile/16002711772383851617
നന്ദകുമാര്‍ said...
ReplyDeleteഇത്രയധികം അക്ഷരത്തെറ്റു വരുത്തണമെങ്കില്‍ ബൂലോഗത്തു രണ്ടേ രണ്ടു പേരെയുള്ളൂ. ഒന്ന് കൈപ്പിള്ളി. ആ മറ്റൊരാള്‍ :
നന്ദകുമാർ.
കൈപ്പിള്ളി അല്ല കൈപ്പള്ളി ആണ്.
;)
എന്റെ ഉത്തരം: അതുല്യ
ReplyDeletehttp://www.blogger.com/profile/16002711772383851617
സു|su, കമന്റ് എഡിറ്റ് ചെയ്യാന്‍ മാര്‍ഗ്ഗം വല്ലതുമുണ്ടൊ?? :)
ReplyDeleteഅങ്ങേര്‍ പള്ളിയാണോ പിള്ളിയാണോ എന്നത് എനിക്കെപ്പോഴും സംശയമാ ;)
നന്ദകുമാർ,
ReplyDeleteഞാൻ പറഞ്ഞു എന്നേയുള്ളൂ. :)
കൈപ്പള്ളി എന്ന പേരാണ് പ്രൊഫൈലിൽ ഉള്ളത്.
ഇനി ഞാനായിട്ട് കുറച്ചെന്നു വേണ്ട. എല്ലാ വോട്ടും നേടി കൈപള്ള്യാന്റി വമ്പിച്ച ഭൂരിപക്ഷത്തിലേക്ക്.
ReplyDeleteഎന്റെ ഉത്തരം : അതുല്യ
http://www.blogger.com/profile/16002711772383851617
അയ്യോ..
ReplyDeleteകൈപള്ള്യാന്റിയല്ല അതുല്യാന്റി.
തെറ്റ് തിരുത്തി തിരുത്തി വായിക്കൂ.. എന്നാലല്ലേ പെറ്റികൂടാതെ ഇവിടന്ന് പുറത്ത് കടക്കാന്‍ പറ്റൂ.
-സുല്‍
@ സുല്‍ |Sul
ReplyDeleteഇങ്ങിനൊക്കെ പറഞ്ഞാ ഇനി അതുല്ല്യാ ഇതുല്ല്യാ ന്നാവോ?
:)
ReplyDeleteഎന്റെയും ഉത്തരം : അതുല്യ
http://www.blogger.com/profile/16002711772383851617
ഓഫ്: “ബഹിരാകശത്തേയ്ക്ക് പോയി, തിരികെ എത്തുന്നതിനിടയില്‍ പൊട്ടിത്തെറിച്ച് മരിച്ച കവിത Chawla എന്ന പെണ്‍കുട്ടിയേ തിരിച്ച് ജീവന്‍ വയ്പിയ്ക്കണം“
അതിനിക്കങ്ങ് ഇഷ്ടായി അതുല്യേച്ചീ (അതുല്യേച്ചി ആണെങ്കില്‍).
തിരിച്ചു വരുന്നതിനിടയില്‍ ഈ ‘കവിതാ ചൌളക്ക്‘ ദൈഷ്യം വന്നുകാണും, അതാ പൊട്ടിത്തെറിച്ചത്. മരിക്കൂംന്ന് കരുതിക്കാണില്ല പാവം. പിന്നെ, അടുത്ത ബഹിരാകാശയാത്രയ്ക്ക് നാസ ഒരു ഇന്റോ-അമേരിക്കന്‍ വ്യക്തിയെ തിരഞ്ഞെടുത്തൂന്നാ കേട്ടത്.
പേര് : “കഥ ചൌള”
:)
ഇതു അതുല്യയൊന്നുമല്ല.. ആരാണെന്ന് എനിക്കറിയാം..
ReplyDeleteഎടോ മിസ്റ്റര്‍ കൈപ്പള്ളി (കെപ്പള്ളീന്നും ആകാം) എന്നൊക്കെ വിളിക്കണമെങ്കില്‍ ഇതു കണ്ണൂരുള്ള ആരോ ആണ്
എന്റെ ഉത്തരം : പിണറായി വിജയന്‍
പ്രൊഫൈല്‍ ലിങ്കിട്ടില്ലെങ്കില്‍ പോയിന്റില്ലെന്നോ.. ആര്‍ക്കു വേണമെടോ മിസ്റ്റര്‍ കൈപ്പള്ളീ നിങ്ങളുടെ പായിന്റ്.. ഞങ്ങളെ കുറിച്ച് നിങ്ങള്‍ക്കൊന്നുമറിയില്ല..
കഇപ്പള്ളീ.....
ReplyDeleteചുമ്മാ സെർച്ച് ചെയ്താൽ മാത്രം ആൻസർ കിട്ടും. അതോണ്ട് എന്റെയും ഉത്തരം
അതുല്യാമ്മ
http://www.blogger.com/profile/16002711772383851617
ഇതിന്റെ ഉത്തരം അതുല്യേച്ചിയല്ല... കാരണം
ReplyDeleteഈ ഒരൊറ്റ ഉത്തരം “എനിക്ക് കുറുമാന്റെ കഷണ്ടി ഇഷ്ടമാണു, കാരണം മുടിയോടെ കുറുമാനെ ഞാന്‍ കണ്ടിട്ടില്ല. അത് കൊണ്ട്, ഇങ്ങനെ ഒരു മരുന്നുണ്ട് എന്ന് ബ്ലോഗില്‍ ഒരു പോസ്റ്റിടും.“ മതി അതുല്യേച്ചിയെ ഈ ഗോമ്പറ്റീഷനില്‍ നിന്ന് ഡിസ്‌ക്വാളിഫൈ ചെയ്യാന്‍. അതുല്യേച്ചീ കുറുമാനെ കണ്ടിട്ടില്ലെന്നോ? ഗൊള്ളാം... !
ഇത് അതുല്യാമ്മയല്ല.. ഏതോ “ദേശസ്നേഹിയാണ്”. ഇലക്ഷന്‍ കാലമായതിനാല്‍ അക്കാലത്ത് പറയാന്‍ പാടില്ലാത്ത ‘പ്രയോഗങ്ങളും’ ആദ്യഭാഗത്തുണ്ട് !
ദൈവം പെണ്ണാണെന്ന് എന്തുകൊണ്ട് പറഞ്ഞൂകൂടാ എന്നു എപ്പോഴോ ചോദിച്ചിട്ടുള്ള ദേശസ്നേഹി.. ആരാണത്..
ഞാനിപ്പോ ഉത്തരം പറയാന്‍ പ്രാപ്തനല്ല.
ഈ പോക്ക് പോയാല്‍ അതുല്യാ ഇതുല്യാ എന്നു തന്നെ പറയേണ്ടി വരും... കമെന്റ്റ് ഡെലീറ്റുന്നതിന് പെറ്റി വെച്ചിട്ടല്ലേ. അല്ലെങ്കില്‍ ആദ്യകമെന്റ് ഡെലീറ്റി ഞാന്‍ ഡീസന്റാക്കുമായിരുന്നു.
ReplyDeleteകൈപള്ളീ നീ അനുഭവി.
-സുല്‍
അതുല്യാമ്മ എന്നെഴുതിയതു അതുല്യ എന്ന് തിരുത്തി വായിക്കാനപേക്ഷ. പെറ്റിയടിച്ചാൽ സ്വീകരിക്കുന്നതല്ല..
ReplyDeleteഉത്തരം നേരത്തെ പറഞ്ഞതു തന്നെ.
അതുല്യ
http://www.blogger.com/profile/16002711772383851617
അപ്പു,
ReplyDelete“മുടിയോടെ കുറുമാനെ ഞാന്‍ കണ്ടിട്ടില്ല“ എന്നാണ് പറഞ്ഞത്, അല്ലാതെ “കുറുമാനെ ഞാന്‍ കണ്ടിട്ടില്ല” എന്നല്ല.
പിന്നെ, മുടിയോടുകൂടിയുള്ള കുറുമാനെ കുറുമാന്‍ പോലും കണ്ടിട്ടൂണ്ടാവില്ല.. പിന്നല്ലേ..
:)
എന്റെയും ഉത്തരം - അതുല്യ
ReplyDeletehttp://www.blogger.com/profile/16002711772383851617
സെർച്ച് ചെയ്തപ്പഴാ ഇത്രയും അക്ഷരത്തെറ്റുകൾ അതുല്യേച്ചി വരുത്താറുണ്ടെന്ന് മനസ്സിലായത്.
ഇനിയിപ്പോള്‍ എഴുതിയിട്ടെന്തിനാ? ആദ്യത്തെ 'ദെഇവം' കണ്ടപ്പോഴേ ആളെ മനസ്സിലായി.. ബാക്കി വായിച്ചിട്ടില്ല.. ഇനി വായിക്കണം. അതിനു മുമ്പ് ഒരു സംശയം.
ReplyDeleteശരിക്കും അറിയാന്‍ വേണ്ടി ചോദിക്കുകയാ... കൈപ്പള്ളി എന്ന് എഴുതാന്‍ അറിയാഞ്ഞിട്ടാണോ ഈ "കെഇപ്പിള്ളി" എന്ന് എഴുതുന്നത്. ഞാന്‍ ഇന്നലെ അതുല്യായുടെ പുതിയ പോസ്റ്റില്‍ ചോദിച്ചിരുന്നു. അതിന് ::: VM ::: പറഞ്ഞ പോലെ "കെഎസ്‌ആര്‍ട്ടീസീ എന്നൊക്കെ പറയുമ്പ് പോലെ, കേരള ഇന്റര്‍നാഷനല്‍ പോട്ടമീടുപ്പള്ളീ " എന്നോ മറ്റോ അര്‍ത്ഥമുണ്ടോ? കൈപ്പള്ളി എന്ന് ഞാന്‍ എഴുതുന്നത് kaippaLLi എന്നാണ്. ഐ-കാരം ഉണ്ടാക്കാന്‍ അറിയാഞ്ഞിട്ടാണെന്ന് തോന്നുന്നില്ല. മടി.. അതല്ലേ? ഏതെങ്കിലും അക്ഷരത്തിന് "ഐ" ഉണ്ടാക്കണമെങ്കില്‍ "ai" ചേര്‍ത്താല്‍ മതിയെന്ന് ഇന്ന കുട്ടികള്‍ക്ക് വരെയറിയാം എന്നാണ് തോന്നുന്നത്.
ഇത്രയും എഴുതിയതിന് പെറ്റി തന്നാലും വേണ്ടില്ല.
അക്ഷരത്തെറ്റിനൊപ്പം "കേള്‍ക്കുമ്പോഴ്,മാത്രമാണു." തുടങ്ങിയ രീതിയിലുള്ള എഴുത്തും അതുല്യേച്ചിയിലേക്കാണ് എത്തിക്കുന്നത്.
ReplyDeleteഎന്റെ ഉത്തരം : അതുല്യ
ReplyDeletehttp://www.blogger.com/profile/16002711772383851617
ആദ്യം ഉത്തരം പറയുന്ന എട്ട് പേര്‍ക്കേ പോയിന്റ് വല്ലോം കിട്ടൂ. ഇപ്പൊ തന്നെ പതിനാറ് പേര്‍ അതുല്യാന്ന് പറഞ്ഞു കഴിഞ്ഞു. ഇനി പറയുന്നവര്‍ക്കൊക്കെ നെഗറ്റീവ് പോയിന്റ് കൊടുക്കേണ്ടതാണ്
ReplyDeleteഎന്റെ ഉത്തരം : അതുല്യ
ReplyDeletehttp://www.blogger.com/profile/16002711772383851617
അക്ഷന്തവ്യം എന്ന വാക്ക് ഗൂഗ്ലി സെര്‍ച്ചി സാജനെ പൊക്കി എന്ന അക്ഷന്തവ്യമായ കുറ്റമേ ഞാന്‍ ചെയ്തുള്ളൂ... ഇപ്പോളെല്ലാവരും ഗൂഗിളമ്മച്ചീടെ പിന്നാലെയായോ...
ReplyDeleteഗൂഗിളമ്മച്ചി ഇപ്പോള്‍ അതുല്യാമ്മച്ചീനെ പൊക്കി. ഇനിയാരെല്ലാം ആ കൈകളിലൂടെ...
-സുല്‍
എല്ലാരും ചൊല്ലണ്
ReplyDeleteബ്ലോഗ്ഗേര്‍സും ചൊല്ലണ്
അതുല്യാമ്മ തന്നാണെന്ന്..ലത്
അതുല്യാമ്മ തന്നാണെന്ന്...
അല്ലാ ആരായീ കവിത ചൌള? കല്പന ചൌളയാണോ? ആ ആരുമാവട്ടെ!
അല്ല, എനിയ്ക്ക് അറിയാന്‍ മേലാഞ്ഞിട്ട് ച്വാദിയ്ക്കുവാ.. ഇനി അതുല്യാമ്മ ആണു ശരി ഉത്തരം പറഞ്ഞതെങ്കില്‍ 18 പേരോളം മറുപടി പറഞ്ഞിട്ടും ശരി ഉത്തരം പറയാത്ത കൈപ്പള്ളിയുടെ അതിക്രൂരമായ നയത്തില്‍ മത്സരാര്‍ഥികളെല്ലാം തന്നെ ശക്ക്തമായ ഭാഷയില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നതിനോടൊപ്പം തന്നെ ഇതു വരെ ശരി ഉത്തരം പറഞ്ഞവര്‍ക്കെല്ലാം, തന്നെ രണ്ടിനു പകരം 4 പോയിന്റുകള്‍ അനുവദിയ്ക്കണമെന്ന ആവശ്യം കൂടെ ഈയവസരത്തില്‍ ഞാന്‍ മുന്നോട്ട് വയ്ക്കുകയാണ് കൂട്ടരെ.. കാരണം 10 എന്ന മാനദണ്ഡം ഇരുപതിനോടടുത്തത് ഈ ഡബിള്‍ ഇമ്പാക്റ്റ് ആവശ്യത്തിനുള്ള വഴി തെളിച്ചിരിയ്ക്കയാണ്... !!! ഇങ്ങേരെന്താ കിടന്നുറങ്ങാണോ? അതോ ഇനി കമ്പ്യൂട്ടറിന്റെ മുന്നില്‍ തന്നെ ഇരുന്നുറങ്ങാണൊ? ദുഫായിക്കാര്‍ പ്ലീസ് മിസ്കോള്‍ അടിയ്ക്കൂ !!!! കൈപേ കൈപേ... പൂയ്!!!!
ഉത്തരം പറയുന്ന എല്ലാവര്‍ക്കും 2 പോയിന്റ് ഉണ്ട് സിജൂ. ഡോണ്ട് വറി. ഒരു വോട്ട് അതുല്യാമക്ക് ചാര്‍ത്തിക്കൊ. ചുമ്മ കിട്ടുന്ന 2 പോയിന്റല്ലേ. കളയേണ്ട.
ReplyDeleteഎന്റെ ഉത്തരം : അതുല്യ
ReplyDeletehttp://www.blogger.com/profile/16002711772383851617
ഇതു പോലെ പൊതുസമ്മത(ന്‍) ആയ ഒറ്റ ആളും ഇന്നേ വരെ ഈ ഗൊമ്പിയില്‍ ഞാന്‍ കണ്ടില്ല. നമുക്ക് അതുല്യേച്ചിയെ തിരഞ്ഞെടുപ്പിനു നമ്മുടെ സ്ഥാനാര്ഥി ആക്കിയാലോ?
(അതുല്യേച്ചി തന്നല്ലെ ? :)
ഞാന്‍ മുകളില്‍ എഴുതിയത് മനപൂര്‍വ്വം ആണ്. 'അതുലാ' ബ്ലോഗില്‍ പഴയ പോസ്റ്റുകളില്‍ എല്ലാം നല്ല മലയാളമായിരുന്നു കണ്ടിരുന്നത്. അതുല്യാവിന്‍ കമന്റുകളിലും അങ്ങനെ തന്നെയായിരുന്നു. പക്ഷേ ഇപ്പോള്‍ എന്താണ് ഇങ്ങനെ എന്നറിയില്ല. പരിഹരിക്കാനാവാത്ത കമ്പ്യൂട്ടര്‍ പ്രശ്നമൊന്നുമല്ലല്ലൊ അല്ലേ?..
ReplyDeleteഇത് അതുല്യേച്ചിയാണെന്ന് എനിക്കുറപ്പായിട്ടും അറിയാം... എന്നാലും ഞാന് ഉമേച്ചിയുടെ പേരു പറയാമെന്ന് വെക്കുന്നു... :)
ReplyDeleteയെസ്... എന്റെ ഉത്തരം: അചിന്ത്യ
http://www.blogger.com/profile/05120313231906220446
അതുല്യാമ്മയുമമ്ല്ല, ഉമേച്ചിയുമല്ല അത് ഉറപ്പാ.
ReplyDeleteകക്ഷി ഒരു പുരുഷനാകുന്നു.
ഇനി ലിങ്ക് തപ്പട്ടെ
“ഇന്ത്യയുടെ തലസ്ഥാനം ന്യൂഡല്‍ഹിയാണെന്ന് എനിക്കുറപ്പായിട്ടും അറിയാം.. എന്നാലും ഞാന്‍ തൃശ്ശൂര്‍ എന്ന് പറയാമെന്ന് വെക്കുന്നു...”:
ReplyDeleteഎന്ന് പറഞ്ഞത് പോലെയുണ്ടല്ലോ അഗ്രൂ...
ഓഫ്: സ്പെല്ലിങ്ങ് മിസ്റ്റേക്സ് ഉണ്ടാക്കുന്നതില്‍ അചിന്ത്യാമ്മയും പിറകിലല്ല, കുറുവും ദാസപ്പനുമായും ഒക്കെ നല്ല ഫ്രന്‍ഷിപ്പും ഉണ്ട്.. പറഞ്ഞത് തികച്ചും ന്യായം. പക്ഷെ ഇത് അചിന്ത്യാമ്മ അല്ല അഗ്രൂ...
:)
ഏതായാലും ബൂലോഗത്തെ ബ്ലോഗു പുലികള്‍ക്കൊന്നും (ആണുങ്ങള്‍ ) കൈപ്പള്ളിയെ എടാപോട വിളിക്കാനുള്ള ampere ഇല്ല എന്നുറപ്പാണ് ................
ReplyDeleteഅതുകൊണ്ട് ഉത്തരം വളരെ സിമ്പിള്‍ ............
അതുല്യ .
http://atulya.blogspot.com/
അയ്യൊ, സത്യം പറഞ്ഞാല്‍ ഞാന്‍ ആദ്യമായൊന്നു ഞെട്ടി!. കെഇപ്പിള്ളീ എന്നുകൊടുത്ത് ഒന്നു സെര്‍ച്ച് ചെയ്തു ആദ്യമായി. ഉത്തരം വന്നു “അതുല്യ”.. ബ്ലൊഗില്‍ നോക്കിയപ്പോള്‍ അവിടെയും ഇതേപോലെ റ്റൈപ് ചെയ്തിരിക്കുന്നു.
ReplyDeleteഅതുകൊണ്ട് എന്റെ ഉത്തരം.
അതുല്യ.
http://www.blogger.com/profile/16002711772383851617
12 പോയന്റില്‍ കുറഞ്ഞതിന് ഞാന്‍ സാധാരണ പകിടയുരുട്ടാറില്ലാ......
ReplyDeleteപിന്നെ സാമ്പത്തിക മാന്ദ്യമൊക്കെയല്ലേ.
ഇത് ചതിയായിപ്പോയി. എണീറ്റ് വരുമ്പോഴേക്കും കമന്റ് 50 കഴിയും.
ഇത് അതുല്യ.
http://www.blogger.com/profile/16002711772383851617
എന്നാല്‍ രണ്ടുമാര്‍ക്ക് കിട്ടുന്നെങ്കില്‍ കിട്ടട്ടെ
ReplyDeleteഎന്റെ ഉത്തരം അതുല്യ.
http://www.blogger.com/profile/16002711772383851617
കൈപ്പള്ളി പറഞ്ഞത് മത്സരം - 20 ആരംഭിച്ചു എന്ന്. ഇത് 19 അല്ലേ? ഇനി ഇരുപത് ആരും കാണാതെ എവിടെയാ ആരംഭിച്ചത്?
ReplyDelete@ അനില്‍ശ്രീ
ReplyDeleteഅനില്‍ശ്രീ മുകളില്‍ പറഞ്ഞ രണ്ടു കമന്റും വാസ്തവം. ഇത്രയധികം തെറ്റു വരുമോ? അതും ആവര്‍ത്തിച്ച്? തിരുത്താനും എഡിറ്റു ചെയ്യാനും കമ്പ്യൂട്ടറിലും കീബോര്‍ഡിലും എളുപ്പമാണെന്നിരിക്കെ??!!
എന്റെ ഉത്തരം : അതുല്യ
ReplyDeletehttp://www.blogger.com/profile/16002711772383851617
രണ്ടെങ്കി രണ്ട് ഒടിഞ്ഞുപോരട്ടെ.
"എന്താണു ദൈവം, നേരിൽ കണ്ടാൽ അവളോടു് എന്തു ചോദിക്കും?"
‘ദ്‌ഐവം‘ അവനോ അതോ അവളോ?
ഈ ചോദ്യം അടി നടക്കുന്ന ഏതെങ്കിലും ചര്‍ച്ചാ പോസ്റ്റില്‍ ഇട്ടുകൊടുക്കേണ്ടതാണ്.
സൂവേച്ചീ... അടിയ്ക്ക് ക്വിസ് മാഷ്ക്ക് പെനാല്‍റ്റി. അതിലേയ്ക്കായി എന്റെ കൈയിലുള്ള എല്ലാ പെനാല്‍ട്ടിയും ഞാന്‍ സ്പോണ്‍സര്‍ ചെയ്തിരിയ്ക്കുന്നു
ReplyDeleteകമ്പ്യൂട്ടറില്‍ നോക്കി ഇരിയ്ക്കുമ്പോ, കമന്റ് എഴുതുമ്പോ ഒന്നുമില്ലേല്‍ മാനേജര്‍ വിചാരിയ്ക്കും, എന്തോ ഇവനു അല്പം പണീണ്ട്, അത് കൊണ്ട് ഇവന്റെ ചീട്ട് ഈ മാസം കീറണ്ട എന്ന്.
ReplyDeleteഇതിൽ നിന്ന് ആളൊരു പുരുഷൻ ആണെന്ന് മനസ്സിലാക്കം.
അങ്ങനെ ആണെങ്കിൽ ഇത് രാമേട്ടൻ അഥവാ ഗന്ധർവൻ അഥവാ അഭയാർത്ഥി.
അങ്ങേരുടെ പ്രൊഫൈൽ തപ്പിയിട്ട് കാണുന്നില്ല
ഗന്ധര്‍വന്‍ ഇത്ര ടൈപോ വരുത്തുമോ? ചാന്‍സേ ഇല്ല. ഇവിടെയിപ്പോള്‍ ആളിന്റെ ഉത്തരത്തിലൂടെ അതെഴുതിയ ആളുടെ സ്വഭാവം മനസ്സിലാക്കിയൊന്നും അല്ല ഉത്തരം വരുന്നത്. അവര്‍ ഉപയോഗിക്കുന്ന ചില ശൈലികള്‍, ടൈപോകള്‍, വാക്കുകള്‍... എല്ലാം ഉപയോഗിച്ചാണെന്ന് തോന്നുന്നു.
ReplyDelete-സുല്‍
അല്ലാ, രാവിലെ തന്നെ വോട്ട് ചെയ്തിട്ട് മടങ്ങിയവരുടെ കൂട്ടത്തില്‍ അഗ്രജനും ഉണ്ടല്ലോ!
ReplyDeleteഅഗ്രുവേ കണ്ടിട്ട് കുറേനാളായല്ലൊ എബ്‌ഡാ കാണാറില്ലല്ലോ:)
തഥാഗതാ, ഗന്ധര്‍വന്റെ പ്രൊഫൈല്‍ അവയിലബിള്‍ അല്ലാ എന്നാണ് കാണിക്കുന്നത്,
ഇതാണ് ഐഡി:
http://www.blogger.com/profile/10599194872060275151
വിശ്വപ്രഭ
ReplyDeleteഎന്റെ ഉത്തരം അതുല്യ.
ReplyDeletehttp://www.blogger.com/profile/16002711772383851617
ഗന്ധർവ്വനാകാൻ ഒരു ചാൻസും ഇല്ലല്ലൊ തഥാഗതൻ ഭായ്. പുള്ളിയാണെങ്കിൽ ദൈവം എന്ന ചോദ്യത്തിന് മറുപടിയായി (കവിത പോലെ വരി തിരിച്ച്)
ReplyDeleteആത്യന്തികമായ അന്തസ്ഥലികളുടെ
ജഠരപ്രളയ വിഹാരനിർഗളിമയിൽ
ഉൽഭൂതമായ സൃഷ്ടിസ്ഥിതികളുടെ ആകുലതേ
ആത്മാർപ്പണമേ, ആമേൻ
ആടുമാമൻ.. പുകയിലപ്പാടങ്ങളിലുടെ
കുതിരയെയോടിക്കുന്നവന്റെ വിയർപ്പുതുള്ളിയെ
ബാഷ്പീകരിക്കുന്ന സൂര്യതേജസ്സേ!
ഈ സ്റ്റൈൽ അല്ലേ? (അല്ലേ?)
(സോറി ഇനി രാമേട്ടനാണെങ്കിൽ എന്നെ കൊല്ലരുത്)
യേയ് ഇത് ഗന്ധർവ്വനഭയാർത്ഥിയല്ല
വിശ്വപ്രഭ
ReplyDeletehttp://viswaprabha.blogspot.com/
വിശ്വപ്രഭ
ReplyDeletehttp://viswaprabha.blogspot.com/
This comment has been removed by the author.
ReplyDeleteദെഇവം, കെഇപ്പിള്ളി, കെഇകിടത്തി, സെഇക്കിള്‍, മെഇല്‍സ്, ചെഇന, മെഇ, പെഇസ, .....
ReplyDeleteവെഇയ് രാജാ.. വെഇയ് !!!
http://www.blogger.com/profile/03546010817433761511
ReplyDeleteരാജീവ് ചേലനാട്ട്
ആന മെലിഞ്ഞതും ജേര്‍ണലിസവും കണ്ട് ഊഹിച്ചതാ
(ഇദ്ദേഹം ഒരിക്കലും അക്ഷരത്തെറ്റു വരുത്തില്ലെന്നറിയാം. പക്ഷേ ഒരു സാദ്ധ്യതയുണ്ട്- വല്ല ട്രോജന്‍ കേറിയോ മറ്റോ നാശമായി ഇരിക്കുന്ന കമ്പ്യൂട്ടറില്‍ കീമാന്‍ ഉപയോഗിച്ചാല്‍ കൈപ്പള്ളി കെഇപ്പള്ളി ആകും, സൈക്കില്‍ സെഇക്കിളുമാവും)
ഞാന്‍ നാട്ടിലെത്തിയേ! എന്നാ ചൂട് ( ഇതെന്താ കേരളം ദുബായിക്കു പഠിക്കുന്നോ?)
http://www.blogger.com/profile/03546010817433761511
ReplyDeleteരാജീവ് ചേലനാട്ട്
എന്നാ കിടക്കട്ടെ
കിട്ടിയാലൂട്ടിയില്ലേല്‍ ചട്ടി
ReplyDeleteദേവേട്ടന്റെ കൂടെ പോയിട്ട് ഗുണമേ ഉണ്ടായിട്ടുള്ളൂ... അതുല്യേച്ചിയാണെങ്കില്‍ 2 പോയിന്റു കിട്ടും... രാജീവ് ചേലനാട്ടാണെങ്കില്‍... ഹോ.. എനിയ്ക്കു വയ്യ!!!
രാജീവ്ജിയല്ല....
ReplyDeleteദേവേട്ടനും,, സുമേഷിനും പെറ്റികോട്ട് :)
കഴിഞ്ഞ മീറ്റില്‍ എന്നെ മുടിയോടെ കണ്ടതാ രാജീവ്ജി :)
ങേ.. ഇവിടെ പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ലേ ഇതുവരെ?
ReplyDeleteഒരുകാര്യം ഉറപ്പ്. 10 ശരിയുത്തരം വന്നാല്‍ ഉടന്‍ ഫലപ്രഖ്യാപനം എന്ന നിയമം ‘അതുല്യ’ ആണു ഉത്തരമെങ്കില്‍ ലംഘിക്കപ്പെടും. 15 ആം മത്സരം ‘അഭിലാഷങ്ങള്‍’ എന്ന ഉത്തരം (നട്ടപ്പാതിര മുതല്‍ പുലര്‍ച്ചെവരെ നടത്തിയ മത്സരം... ഒബാമക്കോ മറ്റോ വേണ്ടി...) ആണ് ഏറ്റവും കൂടുതല്‍ പേര്‍ ശരിയുത്തരം പറഞ്ഞ മത്സരം എന്ന് അഞ്ചല്‍ക്കാരന്‍ പറഞ്ഞത് ഇവിടെ വായിച്ചു. ഇതിപ്പോ അതുല്യ ശരിയുത്തരമായാലും തെറ്റുത്തരമായാലും പുതിയ ഒരു റക്കോഡ് പിറവിയെടുക്കും. ഏറ്റവും കൂടുതല്‍ പേര്‍ ശരിയുത്തരം/തെറ്റുത്തരം പറഞ്ഞ മത്സരം : 26 എണ്ണം ഇതുവരെ.
ബെസ്റ്റ്... :)
അതിന്റെ മുന്നത്തെ മീറ്റില്‍ അതുല്യേച്ചിയും കണ്ടതാ കുറൂനെ... ഫോട്ടോ-തെളിവുണ്ട്!!!
ReplyDeleteഅപ്പൊ മേലേ പറഞ്ഞ 20ഓളം പേരുടെയും കാര്യം കട്ടപൊഹ!!
:)
എന്തൂട്ട് റേക്കോര്‍ഡ് അഭിലാഷേ?
ReplyDeleteരണ്ടും കൈപ്പള്ളിയൂടെ നിയമലംഘനത്തിന്റെ അനന്തരഫലമെന്നല്ലാതെ എന്തു പറയാന്‍?
“ഇതിയാനിദെന്നാ ഉറക്കമാ മനുഷ്യാ... ദേ എണിയ്ക്കെന്ന്..“
:)
ആതെ സുമേഷേ
ReplyDeleteഅതിനും മുന്‍പത്തെ മീറ്റീല്‍ അതുല്യേച്ചി കണ്ടിട്ടുണ്ട്. വട കൊണ്ടാറാട്ട് നടാത്തിയ മീറ്റില്‍
അപ്പോ കുറേ പാവങ്ങളുടെ പോയിന്റ് ഡിങ്കഡിങ്ക (ഡിങ്കനല്ല)
അന്നത്തെ മീറ്റില്‍ മുടി വെക്കാന്‍ കുറുമാനു നാണമായിരുന്നു. ഫുള്‍ടൈം മുടി ഇല്ലാതെയാ ആശാന്‍ നടന്നിരുന്നത്. ഇപ്പോഴല്ലേ മുടിഞ്ഞാലും മുടി ഇനി മാറ്റില്ലെന്ന് പറയുന്നത്.
ReplyDelete-സുല്‍
രാജീവ് ചേലനാട്ട് ആയിരുന്നേല്‍ എടോ കൈപ്പള്ളി എന്നല്ലല്ലൊ , സഖാവ് കൈപ്പള്ളി എന്നല്ലേ വിളിക്ക്യാ? മാത്രമല്ല, 'അഭിവാദ്യങ്ങള്‍' എവിടെ, അതില്ലാതെ എന്ത് രാജീവ് ചേലനാട്ട്? :)
ReplyDelete"ഇ. എം. എസ് - വിക്ക് ഉണ്ടായിട്ടും സംസാരിയ്ക്കുന്നത് കൊണ്ട്. " നോ വേ :)
അപ്പോള്‍ എ കെ ജി ?
"കവിത Chawla " ടൈപ്പില്‍ തെറ്റാം . പക്ഷെ കല്പ്പന എന്നതു തെറ്റ് പറ്റുമോ?
പിന്നെ തമാശ പറയാന്‍ ഉള്ള ആ ഇഷ്ടം
അങ്ങനെ അങ്ങനെ മൊത്തതില്‍ ഇതു രാജീവ് ചേലനാടാവാന്‍ പറ്റില്ല.
(കണ്ടേ, ഒന്നും അറിയാത്ത എനിക്കു പോലും അതു മന്‍സിലായ് :)
കുറുമാന്റെ റിയല്‍ മുടി കണ്ടിട്ടില്ലാ എന്നാ പറഞ്ഞിരിക്കുന്നത്. എന്നു വച്ചാ മുടി ഉള്ള കാലത്ത് (അങ്ങനെ ഒരു കാലം ഉണ്ടെങ്കില്‍) പരിചയം ഇല്ലാ എന്നു.
ReplyDeleteശരി ഉത്തരം: അതുല്യ
ReplyDeleteകുറുമാന്റെ റിയൽ തലമുടി കാണണേൽ ഇനിയും കാത്തിരിക്കണം. ജനിച്ചപ്പം മൊട്ടത്തലയായിരുന്നു. ഇപ്പം മൊളച്ച് മൊളച്ച് വളർന്ന് വളർന്ന് ഏകദേശം ഒരു 20% ആയിട്ടുണ്ട്. ഇനിയും വളരും, ഇല്ലേ?
ReplyDeleteഇതൊരുമാതിരി....
ReplyDeleteശരിയുത്തരം പറഞ്ഞ കൈപ്പള്ളിയ്ക്ക് 12 പോയന്റ്
ReplyDeleteഹഹ ഹെന്റെ ഡിങ്കാാ :)
ReplyDelete(ഡിങ്കനെ ഈ ഗോമ്പറ്റീഷനില്‍ നിന്നു പറഞ്ഞയക്കരുതെന്ന് അപേക്ഷിക്കുന്നു. വേണെല്‍ എത്ര വേണേലും പെറ്റി കൊടൂത്തോ, പക്ഷെ പറഞ്ഞയക്കരുത്-വിലക്ക് ഏര്‍പ്പെടുത്തരുത്)
ഡിങ്കാ ഇടക്കിടക്കെന്നല്ല എപ്പോഴും ഇവിടെ വരണം..:)
എന്നാ എല്ലാരും പായസം കുടിക്കൂ.. എല്ലാര്‍ക്കും കിട്ടിയല്ലോ 2 മാര്‍ക്ക്..
ReplyDeleteഉത്തരം മാറ്റിയ ആളുകള്‍ക്ക് ഒരു ഗ്ലാസ് വെള്ളം കൊടുത്തേ...
ചീറ്റിംഗ്!!!!!!!!!!!
ReplyDeleteആദ്യം, പത്തു ഉത്തരം വന്നിട്ടും ഇത്രയും വൈകിപ്പിച്ച് കണ്‍ഫ്യൂഷന്‍ ചെയ്യിച്ച കൈപ്പള്ളിയ്ക്ക് പെനാള്‍ട്ടി!!
ReplyDelete(പ്ലീസ് 3 കൈയ്യു തരൂ..)
നരച്ച ഷുമാസേ,
ReplyDeleteഅഘാഥമായ അനുശോഛനങ്ങള്‍:)
കമന്റ് എഴുതുമ്പോ ഒന്നുമില്ലേല്‍ മാനേജര്‍ വിചാരിയ്ക്കും, എന്തോ ഇവനു അല്പം പണീണ്ട്, അത് കൊണ്ട് ഇവന്റെ ചീട്ട് ഈ മാസം കീറണ്ട എന്ന്.
ReplyDeleteഇവനോ??? യാത് ഇവന്‍??
ഇതിനു കൈപ്പള്ളി സമാധാനം പറയണം
ഒരു പുരുഷനാനെന്ന് തെറ്റിദ്ധരിപ്പിക്കും വിധം ഉത്തരത്തിൽ സൂചന നൽകിയതിനു പെനാൽറ്റി ഒന്നും ഇല്ലെ കൈപ്പള്ളി?
ReplyDeleteഎന്റെ ഷുമാസേ, അത് ചോദ്യവും കൂടെ വായിച്ചു നോക്കൂ,
ReplyDeleteഅതുല്യേച്ചി സ്വന്തം കാര്യമല്ലല്ലൊ എഴുതിയത്,
ഓര്‍മ്മകുറിപ്പിസ്റ്റുകളുടെ കാര്യമല്ലേ അത്?
തഥാജി,
ReplyDeleteആ മറുപടി, ‘ഇടി’ യെ സംബന്ധിച്ചുള്ളതല്ലേ? എനിക്കങ്ങിനെ ആണ് മനസ്സിലായത്. അവന്‍ എന്നു വിളിച്ചത് ഇടിയെ ആണെന്ന്.
നാരദന്‍ സമൂസേ
ReplyDeleteഒരു പറ്റ് എല്ലാര്‍ക്കും പറ്റും.
ദേ... വാ... എന്ന് ദേവന്‍ പറഞ്ഞപ്പോള്‍ ചാടിപുറപ്പെട്ടതല്ലേ.
-സുല്‍
അത് ഞാനങ് ക്ഷമിച്ചെടാ മക്കളേ...
ReplyDelete2 പോയാ യ്ക്ക് പുല്ലാ.. 23 ഇനിയുമുണ്ടല്ലോ!!!
:)
"Dinkan-ഡിങ്കന്‍ said...
ReplyDeleteശരിയുത്തരം പറഞ്ഞ കൈപ്പള്ളിയ്ക്ക് 12 പോയന്റ് "
പറ്റില്ല ഡിങ്കാ, കൈപ്പള്ളിക്ക് പോയിന്റ് കൊടുക്കാന്‍ നിയമം അനുവദിക്കില്ല. കാരണം...
കൈപ്പള്ളി ഉത്തരതിന്റെ കൂടെ പ്രൊഫൈല്‍ അഡ്രെസ്സ് കൊടുത്തിട്ടില്ലാ :)
നിയമവും നിയമലംഘനവും ആരോപിച്ച് ഇവിടെ നമ്മളാരും കാക്കത്തൊള്ളായിരം ഓഫുകള്‍ അടിച്ചിട്ടൊന്നും കാര്യമില്ല സഗാക്കളേ. കൈപ്പള്ളിഈ കമന്റെല്ലാം വായിക്കൂം എന്ന് എനിക്ക് പ്രതീക്ഷയില്ല.. പുള്ളീയിപ്പോള്‍ അടുത്ത ഗോമ്പറ്റീഷന്‍ തുടങ്ങാനുള്ള പുറപ്പാടീലായിരിക്കും..
ReplyDeleteഅടുത്തമത്സരം മുതല്‍ പത്തിന്റെ നിയമവും, അവന്‍ അവള്‍ തുടങ്ങിയ സൂചനകളും മറന്ന് നേരെ ചൊവ്വേ ഉത്തരങ്ങള്‍ കണ്ടുപിടിക്കാന്‍ ശ്രമിക്കൂ -)
നിയമവും നിയമലംഘനവും ആരോപിച്ച് ഇവിടെ നമ്മളാരും കാക്കത്തൊള്ളായിരം ഓഫുകള്‍ അടിച്ചിട്ടൊന്നും കാര്യമില്ല സഗാക്കളേ. കൈപ്പള്ളിഈ കമന്റെല്ലാം വായിക്കൂം എന്ന് എനിക്ക് പ്രതീക്ഷയില്ല.. പുള്ളീയിപ്പോള്‍ അടുത്ത ഗോമ്പറ്റീഷന്‍ തുടങ്ങാനുള്ള പുറപ്പാടീലായിരിക്കും..
ReplyDeleteഅടുത്തമത്സരം മുതല്‍ പത്തിന്റെ നിയമവും, അവന്‍ അവള്‍ തുടങ്ങിയ സൂചനകളും മറന്ന് നേരെ ചൊവ്വേ ഉത്തരങ്ങള്‍ കണ്ടുപിടിക്കാന്‍ ശ്രമിക്കൂ -)
എല്ലാ കൊട്ടും കൈപ്പള്ളിയ്ക്ക്.പാവം..
ReplyDeleteസഹായം എന്തെകിലും വേണമെങ്കില്‍ പറയണംട്ടോ.
ഇത്രയും നല്ലൊരു ഗോമ്പറ്റീഷന്‍ നടത്തിക്കൊണ്ണ്ടു പോകുന്നതും പോര, ആള്‍ക്കാരുടെ തല്ലും കൊള്ളണൊ?
ങേഹെ.....
കൈപ്പള്ളീ സിന്ദാബാദ്.
( അടുത്ത ഗോമ്പറ്റീഷനില്‍ 20 മാര്‍ക്ക് ബോണസ്സ് എന്തായലും കൈപ്പള്ളി എനിക്കു തരും. ആര്‍ക്കെങ്കിലും ഷേയര്‍ വേണമെങ്കില്‍ ഇപ്പോള്‍ ബുക്ക് ചെയ്തൊ. പിന്നെ ചോദിച്ചില്ലാന്നു പറയരുത്)
ഇതിനു പെറ്റി അടിക്കല്ലേ!!!!
ഉത്തരം പറഞ്ഞു കഴിഞ്ഞുള്ള ഓഫിനു പെറ്റിയില്ല. വേണേല്‍ രണ്ട് ലിങ്കും കൊടുത്തോ. നിയമാവലി നോക്കിക്കേ.
ReplyDelete-സുല്‍
ആത്യന്തികമായ അന്തസ്ഥലികളുടെ
ReplyDeleteജഠരപ്രളയ വിഹാരനിർഗളിമയിൽ
ഉൽഭൂതമായ സൃഷ്ടിസ്ഥിതികളുടെ ആകുലതേ
ആത്മാർപ്പണമേ, ആമേൻ
ആടുമാമൻ.. പുകയിലപ്പാടങ്ങളിലുടെ
കുതിരയെയോടിക്കുന്നവന്റെ വിയർപ്പുതുള്ളിയെ
ബാഷ്പീകരിക്കുന്ന സൂര്യതേജസ്സേ!
ഹഹഹഹ :))
ഈയിടെയായിട്ടിത്തരം പൊയെട്രി കാണാനില്ലല്ലാ.. സാന്റോയും പിന്നെ അഭിലാഷും കമന്റെഴുതുന്നത് കഴിഞ്ഞാല്‍ കമന്റ് വായിച്ച് ഏറ്റവും ചിരിച്ചിട്ടുള്ളത് ഗന്ധര്‍വ്വനും വീശ്വേട്ടനും ഇടക്കിടക്ക് കമന്റില്‍ പൊയെറ്റീക് ആവുമ്പോഴായിരുന്നു. ആ എം ഒ വിയെയും ചില അപരന്മാര്‍കിഴങ്ങന്മാര്‍ ചേര്‍ന്ന് ഓടിച്ചുവിട്ടു:(
കുയിലുകാക്കക്കൂട്ടില്‍ മുട്ടയിടുന്നതുപോലെ പൊട്ടക്കവികളുടെ കമന്റിന്‍ കൂട്ടില്‍ നല്ല കവിത കമന്റായിട്ടുപോകുന്ന ഒരു പൊന്നപ്പന്‍ ദ അളിയന്‍ ഒണ്ടാരുന്നു..അങ്ങേരും വിട്ടുപോയി
ReplyDeleteഗുപ്താ എന്തൂട്ടാ പ്രശ്നം... ഫല പ്രഖ്യപനത്തോടെ പെറ്റിയുടെ പെട്ടി കൈപ്പള്ളി അടച്ചുവെച്ചു.
ReplyDeleteമാര്‍ക്ക് വിദ്വാന്‍ (അതോ മാര്‍ക്കര്‍ വിദ്വാനോ) അഞ്ചല്‍ സാഹിബ് എവിടാ...
നൂറ് എപ്പോഴാവും ...
ReplyDelete99
ReplyDelete100
ReplyDeleteഅപ്പോ ഞാന്‍ പോവുന്നു. അടുത്ത നൂറിന് കാണാം :) (ഇത് പെറ്റി കിട്ടാനുള്ള ഇസ്മൈലി അല്ല.)
ReplyDelete
ReplyDeleteഅമർത്തിയാൽ (ഇടിവാളിന്റെ ആഗ്രം സഫലമാകും) ബ്ലോഗിൽ ഉള്ള ഓർമ്മ കുറിപ്പിസ്റ്റുകൾക്കെല്ലാം "Amoniasia" വന്നു് എല്ലാം മറന്നു പോകും.
ഇലയിട്ട് മാര്‍ക്ക് വിളമ്പിക്കൊടുക്കാന്‍ ഇവിടാരുമില്ലെ?
ReplyDeleteവിശന്നു വയറു കായുന്നു..
/അനംഗാരി said...
ReplyDeleteകല്‍പ്പനാ ചൌളയെ വെറും ചാളയാക്കി കളഞ്ഞല്ലൊ?/
ഹഹ, അനംഗാരി..വെറും ചാളയാണെങ്കില്‍ പോട്ടേന്നു വക്കാരുന്നു- ഇതിപ്പോ കവിതാ ചാളയാക്കി..\
ആ സഗീറിതെങ്ങനെ സഹിക്കും?
ഇതു അതുല്യേച്ചിയുടെ ഉത്തരങ്ങള്‍ അല്ലെങ്കില്‍ കൈപ്പള്ളീ ഈ മത്സരം തെറ്റായ വഴിക്കാണു നീങ്ങുന്നത്.
ReplyDeleteങേ??!!
ReplyDeleteങെ അല്ല അഭിലാഷെ..
ReplyDeleteതേങ്ങ... തേങ്ങാ വീണതാ തലേല്‍!
:)
# 20 തുടങ്ങി
ReplyDeleteമത്സര ഫലം:
ReplyDelete1. Inji Pennu : 12
2. ജോഷി : 8
3. ബിന്ദു : 6
4. സുനീഷ് : 4
5. മയൂര : 2
6. അനംഗാരി : 2
7. സാജന്‍| SAJAN : 2
8. നന്ദകുമാര്‍ : 2
9. മാരാർ : 2
10. സു | Su : 2
11. വല്യമ്മായി : 2
12. സുൽ | Sul : 2
13. അഭിലാഷങ്ങള്‍ : 2
14. യാരിദ് : 2
15. അനില്‍ശ്രീ : 2
16. ആഷ | Asha : 2
17. തോന്ന്യാസി : 2
18. പ്രിയ : 2
19. ശിശു : 2
20. അരവിന്ദ് :: aravind : 2
21. അപ്പു : 2
22. അനില്‍_ANIL : 2
23. Kichu : 2
പെറ്റികള്‍.
1. nardnahc hsemus -2
2. രസികന്‍ -2
ജീ.പി.സി 4/11 പ്രകാരമുള്ള മുന്നറിയിപ്പ്.
സിജു എന്ന മത്സരാര്‍ത്ഥി ബ്ലോഗര്‍ അല്ലാത്ത ആളെ ഉത്തരമായി കമന്റിയത് ജീ.പി.സി സെക്ഷന്‍ 4 വകുപ്പ് 11 പ്രകാരം നാടുകടത്തപ്പെടാവുന്ന കുറ്റമാണ്. ഇത് ആദ്യത്തെ മുന്നറിയിപ്പായി ടിയാന്‍ പരിഗണിയ്ക്കേണ്ടുന്നതാണ്.
ആകെ ഇരുപത്തി മൂന്ന് ശരിയുത്തരങ്ങളാണ് ലഭിച്ചത്. വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍.
ReplyDelete