Thursday 5 March 2009

42 - അനില്‍_ANIL

Clue: ഭാഷാ സ്നേഹി, വിക്കിയൻ, നാട്ടുകാരൻ

149 comments:

 1. ലേഡീസ് ഫസ്റ്റ്.
  [ട്രാക്ക്]

  ReplyDelete
 2. സന്തോഷ് പിള്ള

  (ദൈവമേ ഇനി ചിലപ്പോൾ മഹേഷ് മംഗലാട്ടാകുമൊ)

  ReplyDelete
 3. എന്റെ ഉത്തരം: ഷിജു അലക്സ്.

  ReplyDelete
 4. ഹഹഹഹ.... തഥാഗതനു പെനാൽട്ടി മാത്രമല്ല (സന്തോഷ് പിള്ള നേരത്തേ വന്നു പോയി), സീയാറ്റൽ നാട്ടിലാണെന്ന ഭൂമിശാസ്ത്രവിജ്ഞാനത്തിനു ബൂലോഗമണ്ടത്തരാവാർഡ് ശ്രീജിത്തിൽ നിന്നും വാങ്ങിത്തരാനും ശുപാർശ ചെയ്യുന്നു.

  ആദ്യമേ ഉത്തരം പറഞ്ഞാൽ വെളുക്കുവോളം ഓഫടിക്കാമല്ലോ...

  ReplyDelete
 5. ഉമേഷ്‌ജി ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണല്ലെ.. നടക്കില്ല നാടകം..ഹല്ല പിന്നെ(നക്ഷത്രശാസ്ത്രം ഇല്ലാതെ ഷിജു അലെക്സൊ)

  ReplyDelete
 6. സത്യമായും നേരത്തേ ഓഫടിക്കാൻ വേണ്ടി മാത്രമാണു് ആദ്യമേ ഉത്തരം പറഞ്ഞതു്. സങ്കുചിതൻ എങ്ങനെയോ ശരിയായി എന്നേ ഉള്ളൂ.

  ReplyDelete
 7. എന്നാൽ ഒരു ശ്രമം കൂടെ

  രാജേഷ് കെ പി

  (പുസ്തകശേഖരം അയച്ചു കൊടുക്കുന്നില്ല എന്ന് ചിലപ്പോൾ എന്നോട് നുണ പറഞ്ഞതാകും കെ പി)

  ReplyDelete
 8. ഫിസിക്സിന്റെ പുസ്തക്ങ്ങള്‍ കാണാത്തതിനാലാണ് ഞാന്‍ ഷിബു വിന്റെ പേര്‍ എഴുതാതിരുന്നത്. ഏതായാലും ഉമേഷ് പറഞ്ഞ സ്ഥിതിക്ക് ഞാനും പിമ്പേ ഗമിക്കാം. ഒരു ഷിബു അലെക്സ് ഇവിടെക്കൂടെ.

  ReplyDelete
 9. ഷിജു അലെക്സ് (ഷിബു അല്ല)

  ReplyDelete
 10. സന്തോഷ് തോട്ടിങ്ങല്‍‍.
  ആദ്യം ഉത്തരം പറയണം എന്നു കരുതിയ വെപ്രാളത്തില്‍ തെറ്റിപ്പോയതാ. ഉത്തരം ഡിലീറ്റിയതിന്റെ രണ്ടു പെനാല്‍റ്റി പോയന്റ് നന്ദി പൂര്‍വ്വം കൈപ്പറ്റുന്നു.

  ReplyDelete
 11. സെബുക്കാളേ,

  ഉമേഷിന്റെ പുറകേ വരുന്നതൊക്കെ കൊള്ളാം. ഭവിഷ്യത്തും അനുഭവിച്ചോണം. വിശദവിവരം വേണമെങ്കിൽ സിന്ധുവിന്റെ നമ്പർ തരാം. “ദീർഘദർശനം” എന്ന പോസ്റ്റിലേയ്ക്കു ലിങ്കു തന്നാൽ കൈപ്പള്ളി പെനാൽറ്റിയടിക്കും.

  ReplyDelete
 12. എന്റെ വോട്ട് ഷിജു അലക്സിന്.

  തപ്പിപിടിച്ച് വന്നപ്പോള്‍ ഓള്‍‌റെഡിയെത്ര കമന്റാ :)

  ReplyDelete
 13. അഞ്ചലേ

  അങ്ങേര് ഓപ്പൻ സോർസിന്റെ ആളാണ്
  മൈക്രോസോഫ്റ്റ് സംഭവങ്ങൾ കൈ കൊണ്ട് തൊടില്ല (പെനാൽറ്റി എങ്കിൽ പെനാൽറ്റി)

  ReplyDelete
 14. ആ പടത്തിൽ താഴെന്നിന്നു രണ്ടാമത്തെ ഷെല്ഫിൽ ഇടത്തേ അറ്റത്തെ പുസ്തകത്തിന്റെ പുറത്തു് ഒരു ബ്ലോഗറുടെ പേരു് പ്രദർശിപ്പിച്ചു വായനക്കാർക്കു തെറ്റായ ക്ലൂ കൊടുത്ത കൈപ്പള്ളിയ്ക്കു പെനാൽറ്റി കൊടുക്കണമെന്നു പറയാൻ ചങ്കൂറ്റമുള്ള ആരും ഇല്ലേ ഇവിടെ?

  ReplyDelete
 15. തഥാ, ഈ മൈക്രോസോഫ്റ്റ് പുസ്തകങ്ങള്‍ കൈകൊണ്ടു തൊട്ടപോലല്ല, കാലുകൊണ്ടു ചവിട്ടിമെതിച്ചപോലിരിക്കുന്നു. മൈക്രോസോഫ്റ്റിനോടുള്ള ദേഷ്യം തീര്‍‌ക്കുന്നയാളാണെന്നു സംശയമില്ല :)

  ഉമേഷേ, എനി വേ കമന്റിട്ടുപോയില്ലേ. ഇട്ട കമന്റും എറ്റ് സെറ്റെറാ :)

  ReplyDelete
 16. ഫിസിക്സ്-അസ്‌ട്രോണമി പുസ്തകങ്ങളില്ലാത്തതു കൊണ്ട് സംശയമുണ്ട്- ഷിജു അലക്സ്

  ReplyDelete
 17. ങേ..കൃഷ്ണയ്യർ എന്ന് പേരായ ഒരു ബ്ലോഗർ ഉണ്ടോ? (നമത് പാവം)

  ReplyDelete
 18. ഇപ്പോൾ കിട്ടിയ വാർത്ത: സന്തോഷ് പിള്ള തഥാഗതനെതിരായി മാനനഷ്ടത്തിനു കേസു കൊടുത്തു. കേരളാ ഐട്ടി നിയമം ചാർ സൌ ബീസ് വകുപ്പു്.

  (ഉത്തരം പറഞ്ഞതിനാൽ ഓഫ് അനുവദനീയം)

  ReplyDelete
 19. ഹോ സമാധാനമായി

  കോടതി മുറി കണ്ടിട്ട് കാലമെത്രയായി..
  എൻ‌ജി കോളേജ് വിട്ട ശേഷം കാണാൻ പറ്റിയിട്ടില്ല

  ഈ ചാർ സൊ ബീസ് എന്ന് പറയുന്നത് വഞ്ചനാകുറ്റമല്ലെ..ആ എന്തിരോ ആകട്ട്

  ReplyDelete
 20. അതു് ഐപ്പീസീൽ. ഐട്ടിയിൽ വകുപ്പു വേറെയാ.

  ReplyDelete
 21. എനിക്കും സംശയമുണ്ട് ഷിജുവാണോയെന്ന്. ഫിസിക്സ് ബുക്കുകള്‍ ഒന്നുമില്ലെങ്കിലും ഒരു “പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും” എങ്കിലും കാണണ്ടേ.

  ReplyDelete
 22. This comment has been removed by the author.

  ReplyDelete
 23. കൈപ്പള്ളിയുടെ ക്ലൂ കണ്ടിരുന്നോ?

  ഭാഷാസ്നേഹി, വിക്കീയന്‍, നാട്ടുകാരന്‍.

  ഭാഷാ സ്നേഹിയെന്നു കൈപ്പള്ളി പറയണമെങ്കില്‍ അതു യൂണീകോഡില്‍ കുത്തിമറിയുന്ന ഒരാളായിരിയ്ക്കേണ്ടേ? അല്ലാതെ ആരെയെങ്കിലും കേറി ഭാഷാസ്നേഹിയെന്നു കൈപ്പള്ളി വിളിയ്ക്കുമോ?

  ക്ലൂവില്‍ വിക്കിയന്‍ രണ്ടാമതാണ്. ഷിജു അലക്സ് ആയിരുന്നു എങ്കില്‍ ക്ലൂ മറ്റൊരു തരത്തില്‍ ആയേനെ. ഏകദേശം ദേണ്ടെ ഇങ്ങിനെ:
  “വിക്കീയന്‍, വാനനിരീക്ഷണം, നാട്ടുകാരന്‍”.

  ആത്മഗതാഗതം:
  ഈശ്വരാ. തോട്ടിങ്ങല്‍ ആ‍ണെന്നു ഉറപ്പിച്ചാ ആദ്യത്തെ കമന്റു ഡിലീറ്റിയത്. നൂറു ശതമാനം ഉറപ്പുള്ളതു കൊണ്ടാണ് അങ്ങിനെയൊരു സാഹസം കാ‍ട്ടിയത്. ഇപ്പോ ഉമേഷ്ജിയും രിയാസും ചേര്‍ന്നു പറഞ്ഞപ്പോള്‍ ഒരു തരിപ്പ്. ഇന്നി ഉത്തരത്തീമേന്നു ഒന്നും കെടച്ചതുമില്ല കക്ഷത്തീന്മേലിരുന്നത് കൈപ്പള്ളി കൊണ്ടും പോയി എന്നാകുമോ? ബ്ലോഗനാര്‍ കാവിലമ്മേ കാത്തോളണമേ....

  ReplyDelete
 24. ശേഖരം ഷിജുവിന്റേതാണെന്നു വിളിച്ചോതുന്ന ഒരു വമ്പൻ ക്ലൂ ആ ഷെല്ഫുകളിലുണ്ടു്. ഫിസിക്സും അസ്ട്രോണമിയും പീഡിയെഫും മനഃപൂർവ്വം ഒതുക്കിയതുമാണു്.

  ഇതു പൂനയിലെയോ ബാംഗ്ലൂരിലെയോ ഷെല്ഫല്ല. പാലക്കാട്ടു വീട്ടിലിരിക്കുന്ന ഷെല്ഫാണു്.

  (കോൺഫിഡന്റായി പറഞ്ഞാൽ കുറേപ്പേർ കൂടി വഴിയാധാരമാകുമോ എന്നു നോക്കട്ടെ. ലിങ്കു കൊടുക്കാതെ വഴി തെറ്റിക്കുന്നതു നിയമവിരുദ്ധമല്ല എന്നാണു കൈപ്പള്ളി പറഞ്ഞതു്)

  ReplyDelete
 25. “അപ്‌ഗ്രേഡിങ്ങ് ആന്‍‌ഡ് റിപ്പെയറിങ്ങ് പീസീസ്” ആണോ ഉമേഷ് ഉദ്ദേശിച്ച ക്ലൂ? ;)

  ReplyDelete
 26. അത് ഷിജുവിന്റെതല്ല എന്നു വിളിച്ചോതുന്ന ഒരു ക്ലൂ കൈപ്പള്ളി തന്നെ തന്നിട്ടുണ്ട്. “നാട്ടുകാരന്‍“ എന്ന്. ഷിജു വര്‍ഷങ്ങളായിട്ട് പൂനൈയിലാണ്.

  മാത്രമല്ല ജോതിഷത്തെ കുറിച്ചും നക്ഷത്രങ്ങളെ കുറിച്ചും ആകാശം മുട്ടെ സംസാരിക്കുന്ന ഷിജുവിന്റെ ശേഖരത്തില്‍ മരുന്നിനെങ്കിലും അങ്ങനെ ഒന്നു വേണ്ടേ? അല്ലെങ്കില്‍ എന്റെ പുസ്തക പ്രകാശനം പോലെയാവില്ലെ? ;)

  ReplyDelete
 27. കൈപ്പള്ളിയുടെ നാട്ടുകാരന്‍ എന്നാവാം ഉദ്ദേശിച്ചത് :)

  ReplyDelete
 28. നാട്ടുകാരന്‍ എന്നു കൈപ്പള്ളി എഴുതുമ്പോള്‍ ഗള്‍ഫ്, അമേരിക്ക, സിംഗപ്പൂര്‍, കൊറിയ, ഇംഗ്ലണ്ട് എന്നിവിടങ്ങളിലൊന്നും അല്ലാതെ ഭാരതത്തില്‍ തന്നെയുള്ള ഒരാള്‍ എന്നാണ് ഞാന്‍ വായിക്കുന്നത്. കൈപ്പള്ളീ, ക്ലാരിഫൈ.

  (ഓടോ: ഷിജു പുണെയില്‍നിന്നു മാറി എന്നാണുതോന്നുന്നത്)

  ReplyDelete
 29. കൂടുതൽ പറഞ്ഞു പെനാൽട്ടി വാങ്ങാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാനും റിയാസും കൂടി പോയിന്റെല്ലാം കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ തൂത്തു വാരുമ്പോൾ നിങ്ങളൊക്കെ മനസ്സിലാക്കിക്കൊള്ളും.

  ReplyDelete
 30. ഭാരതം നമ്മുടെ നാടാണോ, ഭാരതം നമ്മുടെ രാജ്യമല്ലേ? എന്നെല്ലാം ഇന്നസെന്റിന്റെ ശൈലിയില്‍ ചോദിച്ചാല്‍ പ്രശ്നമാണ്.

  ReplyDelete
 31. വിക്കിയോട് “അതീവ” സ്നേഹമുള്ള മറ്റൊരു നാട്ടുകാരന്‍ കേരളാഫാര്‍‌മറാണ്. ലിങ്കില്ലാതെ ഒരു പൊതുജനസഹായം ;)

  ReplyDelete
 32. പൂനൈ വിടുന്നു എന്ന് ഷിജു തന്നെ ഒരു പോസ്റ്റില്‍ പറയുന്നുണ്ട്.

  ReplyDelete
 33. പൂനൈ വിടുന്നു എന്ന് ഷിജു തന്നെ ഒരു പോസ്റ്റില്‍ പറയുന്നുണ്ട്.

  ReplyDelete
 34. പൂനൈയിലോ മറ്റോ ഉള്ള ഒരാളെ നാട്ടുകാരന്‍ എന്നു പറയാന്‍ കൈപ്പള്ളി എന്താ പൂനക്കാരന്‍ ആണോ?

  കൈപ്പള്ളീ ആ ക്ലൂവിനു അങ്ങനെ ഒരു വെര്‍ഷന്‍ ഉണ്ടെങ്കില്‍ ദയവായി ഒന്നു പറയണം എനിക്ക് എന്റെ ഉത്തരം മാറ്റി എഴുതാനാ..

  ReplyDelete
 35. ഉമേഷ്ജിയുടെ കോണ്‍ഫിഡന്‍സും കുമാറിന്റെ സംശയവും .........:)

  പാവം കുമാര്‍.

  എല്ലാം കൈവിട്ടു പോയില്ലേ?

  ReplyDelete
 36. കൈപ്പള്ളീ / മറ്റു നിയമ വിദഗ്ധരെ

  എനിക്ക് ശരിക്കും എന്റെ ഉത്തരം മാറ്റി പറയണം. ഒന്നു ഗൂഗ്ല്ലിച്ചപ്പോള്‍ തെളിഞ്ഞത് വച്ചിട്ട്. അങ്ങനെ എങ്കില്‍ എന്റെ പഴയ ഉത്തരം ഡിലീറ്റ് ചെയ്തിട്ട് പുതിയതിട്ടാല്‍ രണ്ടു പെനാലിറ്റി മാത്രമേ പോവുകയുള്ളോ? എങ്കില്‍ ഞാന്‍ റെഡി. എപ്പോ മാറ്റി എന്നു കേട്ടാല്‍ മതി.

  ReplyDelete
 37. Kumar ©
  sorry for the manglish I am with devan.

  Dey kumara ninakku kittiyal 8 paaint, poenengkil 2 minus. dhairyamaayiTTu nii paRa. nii PaRayaNathu kaekkaanaaNu oru sukham.

  ReplyDelete
 38. കൈപ്പള്ളിയുടെ അവസാനത്തെ കമന്റിൽ നിന്നു് ശരിയുത്തരം ആരും ഇതു വരെ പറഞ്ഞില്ല എന്നു തോന്നുന്നല്ലോ.

  ശരിയായാൽ 8 പോയിന്റു കിട്ടുമെന്നു പറഞ്ഞതിൽ നിന്നു് ആദ്യം ശരിയാക്കിയാൽ കിട്ടുന്ന 10-ൽ നിന്നു പെനാൽറ്റി 2 പോയാൽ 8 എന്നല്ലേ?

  ഈ ക്ലൂ ശരിയാണെങ്കിൽ ആദ്യം കൈപ്പള്ളിയ്ക്കു പെനാൽറ്റി കൊടുത്തിട്ടു ഞാനും മാറ്റിയാലോ എന്നു കരുതുകയാണു്. പണ്ടു വിശ്വത്തെ പറ്റിച്ചതു പോലെ ഇനിയും ചെയ്താൽ... ശുട്ടിടുവേൻ!

  എന്നു പറഞ്ഞു ഞാൻ മാറ്റി എന്നു കരുതരുതു്. ഞാൻ ഷിജുവിൽ പാറ പോലെ ഉറച്ചുനിൽക്കുന്നു.

  ReplyDelete
 39. umaehsae

  aNNa aNNan aviTe thanne raathri concrete iTTa poele uRachchu nilkoo. aarum vannu oori maatoolla.

  ReplyDelete
 40. ഉത്തരം പറയുന്നവരെ ഇൻസൾട്ടു ചെയ്യുന്നോ ക്വിസ് മാസ്റ്ററേ?

  ReplyDelete
 41. ഉത്തരം പറഞ്ഞില്ലെങ്കില്‍ ഓഫ് അടിക്കാന്‍ പറ്റില്ലാല്ലോ?

  എന്നാ എന്റെ വോട്ട് സിമിക്ക്. ഇനി- അഞ്ചല്‍ക്കാരന്‍ കമന്റ് ഡിലീറ്റ് ചെയ്തു . അടി കൈപ്പള്ളീ പെനാല്‍റ്റി

  ReplyDelete
 42. Penalty Notification
  അഞ്ചല്‍ക്കാരന്‍ comment delete ചെയ്തു

  ReplyDelete
 43. ഇനി ശരിയ്ക്കുള്ള ഉത്തരം പറയാം?
  അനിൽ‌‌‌_ANIL

  ReplyDelete
 44. അല്ലെങ്കില്‍‌ത്തന്നെ ആകെ കലിപ്പിളകിയിരിക്കുന്ന വിശ്വപ്രഭയ്ക്ക് ഇനിയും പെനാല്‍‌റ്റിയോ, കൈപ്പള്ളീ? മദമിളകിയിരിക്കുന്ന ഗജവീരന് തപാലില്‍ പിങ്കുഷഡ്ഡി അയച്ചുകൊടുക്കുന്നതുപോലെയല്ലേയത്, കൈപ്പള്ളീ?

  ReplyDelete
 45. സന്തോഷ് തോട്ടിങ്ങല്‍

  കൈപ്പള്ളീ, ഇനി അഥവാ ഷിജു ആണു് ഉത്തരമെങ്കില്‍, ഷിജു അലെക്സ് എന്നു് തെറ്റായി പറഞ്ഞവരുടെ ഉത്തരങ്ങള്‍ പരിഗണിക്കരുതെന്നു് അഭ്യര്‍ത്ഥിക്കുന്നു.

  (തെറ്റായി പറഞ്ഞവര്‍: Zebu Bull::മാണിക്കന്‍, പാഞ്ചാലി :: Panchali)

  ബു ഹ ഹ ഹ...

  ReplyDelete
 46. കൈപ്പള്ളിക്കു പ്രിയപ്പെട്ട സന്ധിയായ ദ്വിത്വസന്ധി ഉപയോഗിക്കാതെ (“തെറ്റായി പറഞ്ഞവര്‍” തെറ്റ്, “തെറ്റായിപ്പറഞ്ഞവര്‍“ ശരി) കൈപ്പള്ളിക്കു മനസ്സിലാവാത്ത ഭാഷയില്‍ കമന്റിട്ടതിന് അടി പെനാല്‍റ്റി സന്തോഷിന്, കൈപ്പള്ളീ... സന്ധിയില്ലാസമരം ഇവിടെ തുടങ്ങട്ടെ.

  ReplyDelete
 47. ഷിജുവിനു് ഒരു ചേട്ടനുണ്ടോ, ഏതാണ്ടു് എന്റെയൊക്കെ പ്രായത്തിൽ?

  ഇല്ലെങ്കിൽ ഇതു് അല്പം കൂടി പ്രായമുള്ള ആരുടെയോ ആണു് എന്നൊരു സംശയം. അതായതു് നാല്പതിനും അമ്പതിനും ഇടയ്ക്കു പ്രായമുള്ള ആരോ.

  എന്നാലും ഞാൻ ഷിജുവിൽ പാറ പോലെ ഉറച്ചു നിൽക്കുന്നു. ഉറപ്പാകുന്നതു വരെ പെനാൽറ്റി മേടിക്കുന്ന പ്രശ്നമില്ല.

  ReplyDelete
 48. ഷിജു അലക്സിലേക്കാണ്‌ ഗ്ലൂകള്‍ വിരല്‍ ചൂണ്ടുന്നത്, എന്നാലും ഷിജുവല്ല എന്നു തോന്നുന്നു - ഷിജുവിന്റെ താത്പര്യങ്ങള്‍ ( വാനനോട്ടം, ഫിസിക്സ്) അങ്ങനെയൊന്നും കാണുന്നില്ലല്ലോ.

  കുട്ടികള്‍ക്കുള്ള കണക്ക് പുസ്തകങ്ങള്‍, കണക്കിന്റെ പുസ്തകങ്ങള്‍ ഇവയൊക്കെ കാണാം.കമ്പൂട്ടര്‍ പൊത്തകങ്ങളെല്ലാം പഴയതാണെല്ലോ, ആ പുസ്തകള്‍ പഠിച്ചയാളാണെങ്കില്‍ ഒരു 35 ന് അല്ലെങ്കില്‍ അതിന്‌ മേല്‍ പ്രായം വരും.

  അറബിക് - ഇംഗ്ലീഷ് നിഘണ്ടു - വല്ല ഗള്‍ഫ് ബന്ധവും ഉണ്ടോ...???

  വിശ്വം കലേഷിനെ മുന്‍പില്‍ കൊണ്ടുവന്നിട്ടുണ്ട്, കലേഷ് വീക്കാറുണ്ടോ??മറ്റു രണ്ട് ഗ്ലൂവും ചേരും.

  ReplyDelete
 49. ente vote : അനില്‍_ANIL

  ReplyDelete
 50. എന്റെ ഉത്തരം : “അനില്‍_ANIL“

  ReplyDelete
 51. ഇതു ഷിജുവല്ല. എന്റെ അറിവില്‍ ഷിജു കമ്പ്യൂട്ടര്‍ കോഴ്സ് ഒന്നും ചെയ്തിട്ടില്ല. രണ്ടു ഷെല്‍ഫ് നിറയെ കമ്പ്യൂട്ടര്‍ റിലേറ്റഡ് പുസ്തകങ്ങള്‍ ആണിരിക്കുന്നത്.
  അതു പോലെ കുട്ടികള്‍ക്കുള്ള പുസ്തകങ്ങളൂം ധാരാളമുണ്ട്.
  പരിചയമുള്ള വിക്കിയന്മാര്‍ ആരുമായിട്ടും മാച്ചാകാത്തതു കൊണ്ട് തല്‍ക്കാലം വിട്ടിട്ട് പോകുന്നു. :-(

  ReplyDelete
 52. എന്റെ വോട്ട് കേരളാ ഫാര്‍മര്‍ - ശ്രീ ചന്ദ്രശേഖരന്‍ നായര്‍

  പുറത്തിറങ്ങിയ സര്^വ്വ കമ്പ്യൂട്ടര്‍ പുസ്തകങ്ങളും വീട്ടില്‍ വാങി റെഫര്‍ ചെയ്ത് അറിവ് നേടിയ വ്യക്തി. കോളേജിലോ മറ്റോ പോയി പഠിയ്ക്ക്കയാണെങ്കില്‍ ഇത്രേം റേഫറ്ന്‍സ് ബുക്ക് വാങി പഠിയ്ക്കുമെന്ന് തോന്നുന്നില്ല.

  ReplyDelete
 53. Based on clue..പരി(ഭാഷ)..വിക്കി ..നാട്ടുകാരന്‍.


  അനില്‍ _Anil

  ReplyDelete
 54. നാലിനും അഞ്ചിനും ഇടയിലുള്ള പിഞ്ചുകുഞ്ഞുങ്ങള്‍ക്കായുള്ള കണക്ക് പുസ്തകം വെച്ച് നോക്കുമ്പോ
  ഉമേഷ് അണ്ണന്റെ കൂടെ കണക്കില്‍ കൊത്താങ്കല്ലു കളിക്കുന്ന ആരോ ആണു.
  അങ്കിളു വിക്കുവോന്ന് ചോദിച്ചിട്ട് ഗൂഗിളിയമ്മച്ചി കമാന്ന് മിണ്ടണില്ല.
  എന്തരേലും ആവട്ട്.

  എന്റെ വോട്ട്: സയന്‍‌സ് അങ്കിള്‍  ദേ അതുല്യാമ്മ വഴിയേ പോയ ഒരു പെനാല്‍ട്ടി കിക്ക് ഓട്ടിച്ചിട്ട് പിടിച്ചാച്ച്. :)

  ReplyDelete
 55. മച്ചാൻസ്

  കൊച്ചിയിൽ നേരം വെളുത്തു വരുന്നേയൊള്ളു..
  അതുല്യാമ്മ ഈ പോസ്റ്റുകൾ ഒക്കെ വായിച്ച് വരുമ്പോഴേക്കും ഗ്രാമ ചന്ത പിരിയും നേരമാകും

  ReplyDelete
 56. ങെ! എനിക്കെന്ത് പെനാല്‍റ്റി? ഞാനെന്താ പറഞേ അതിനു?

  ReplyDelete
 57. എന്റെ വോട്ട് കേരളാ ഫാര്‍മര്‍ക്ക്.

  ReplyDelete
 58. ദേ തോന്ന്യാസിയും പെനാൾട്ടി വാങ്ങി. വാങ്ങിയില്ലെ ?

  ReplyDelete
 59. ഞാൻ ആലോചിച്ച് ഉത്തരം പറയും

  ReplyDelete
 60. ഗോമ്പറ്റീഷന്‍ # 20 കേരളഫാര്‍മര്‍ ആയിരുന്നു തോന്ന്യാസീ...

  ReplyDelete
 61. പാഞ്ചാലിച്ചേച്ചീ ഞാന്‍ പെനാല്‍റ്റിയില്‍ നൂറു പോയന്റ് കടക്കാനുള്ള ആത്മാര്‍ത്ഥ ശ്രമത്തിലാണ്...

  പിന്നേം ഓഫ്: ചേച്ചി തന്നെയല്ലേ?

  ReplyDelete
 62. സന്തോഷ് തോട്ടിങ്ങല്

  ReplyDelete
 63. എന്റെ വോട്ട് : ഷിജു അലക്സ്

  ഉമേഷേട്ടനോട് ഒട്ടാൻ തീരുമാനിച്ചു.
  ഗുപ്തന്റെ അനാലിസിസ് കണ്ടില്ല. മിക്കവാറും കിണ്ണൻ അനാലിസിസൊക്കെ നടത്തി ഉത്തരം തെറ്റിച്ചുകളയും ഗുപ്തൻ. അതിനാ കാത്തത്.

  ReplyDelete
 64. ബില്‍‌ഗേറ്‌റ്സ്!
  കാരണം: മൈക്രോസോഫ്‌റ്‌റിന്‍‌റെയും, പ്രോഗ്രാമിങ്ങിന്‍‌റെയും പുസ്തകങ്ങള്‍ ഇരിക്കുന്നത് കണ്ട് മാത്രമല്ല പറഞ്ഞത്. കൈപ്പള്ളിയുടെ ക്ലൂ കൂടി വിശകലനം ചെയ്തിട്ടാണ്.
  1. ഒടുക്കത്തെ ഭാഷാസ്നേഹി: അതു കൊണ്ടല്ലേ അങ്ങേര് മൈക്രോസോഫ്‌റ്‌റ് “വേര്‍ഡ്” ഇറക്കിയേ? മാത്രമല്ല മുട്ടക്കാട്ടം എഴുത്തുകാരനാണെന്ന് വിക്കിയും പറയുന്നുണ്ട്.
  2. വിക്കിയന്‍: വിക്കിയില്‍ പോയി ചുമ്മാ ബില്‍‌ഗേറ്‌റ്സ് എന്നൊന്ന് റ്‌റൈപ്പ് ചെയ്താ മതി അന്നേരം കിട്ടും ദര്‍ശനം.
  നാട്ടുകാരന്‍: അമേരിക്കയെന്താ ഒരു നാടല്ലേ?

  വിക്രം, ചാക്കോ എന്താ ശരിയല്ലേ?

  ഹോ എന്നെ സമ്മതിക്കണം! ടേണ്ടേണ്ടെ ടെടെട്ടേം... (സേതുരാമയ്യര്‍ സി.ബി.ഐ സ്‌റ്റൈലില്‍)

  ReplyDelete
 65. കൈപ്പള്ളീ ഫലപ്രഖ്യാപനവും അടുത്തമത്സരവും എപ്പോഴൊക്കെയാ?

  ReplyDelete
 66. ഇവിടേ ഉത്തരം പറയാതെ off അടിച്ചുതുടങ്ങിയവരെ കണ്ടുപിടിക്കുന്ന തിരിയക്കിലാണു് -

  ReplyDelete
 67. ഒരു അന്യായ ഗസ്സ് ഗസ്സാന്‍ പോകുവാ...
  കൌമാരരതിസ്മരണകള്‍ എഴുതുന്ന പ്രദീപ് പേരശ്ശന്നൂര്‍!
  എങ്ങനെ കിട്ടിയെന്നോ?
  ദേണ്ടിരിക്കുന്നു, മെന്‍ ആന്‍ഡ് വിമന്‍ ഓഫ് സയന്‍സ് : ആണ്‍, പെണ്‍ ലൈംഗികശാസ്ത്ര വിജ്ഞാനകോശം...

  ReplyDelete
 68. ഹാ ഹാ എനിക്കിട്ടെങ്ങനെ പെറ്‌റിയടിക്കാനാ?

  ReplyDelete
 69. ഹെന്റെ തോന്ന്യാസീ...നിനക്കിവിടെ കിടന്ന് ഓഫടിക്കുന്ന നേരം മതിയല്ലോ താഴെയുള്ള പെട്ടിയില്‍ കൊടുത്തിരിക്കുന്നു “ഇതുവരെ പ്രസിദ്ധീകരിച്ച ശേഖരങ്ങൾ“ ഒന്നു നോക്കാന്‍!! ഉത്തരം അറിയില്ല എന്നത് പോട്ടെ, മുന്‍പ് വന്നിട്ടുണ്ടോ എന്നെങ്കിലും നോക്കിക്കൂടെഡാ?! :)

  ReplyDelete
 70. അങ്കിള്‍
  (സയന്‍സ് അങ്കിള്‍)

  ReplyDelete
 71. ഹെന്റെ നന്ദേട്ടാ.. ആ പണ്ടാരസാധനം മൂന്നു ദിവസായി കാണാന്‍ പറ്റുന്നില്ല... ലോഡിംഗ് എന്നും പറഞ്ഞ് ഒരു സാധനം ചുറ്റിത്തിരിയുന്നത് മാത്രം കാണാം....

  സുനീഷേട്ടാ പ്രദീപിന്റെ പുസ്തക ശേഖരമാനെങ്കില്‍ അതില്‍ തീര്‍ച്ചയായും സഖിമാരും ഞാനും,ഭ്രാന്ത്,തമ്പുരാട്ടി പിന്നെ അമിട്ട്,കതിന തുടങ്ങിയവയും കാണേണ്ടതാണ്. അപ്പോ ഇത് പുള്ളീടെയല്ല... ഒരു തരം,രണ്ട് തരം,മൂന്ന് തരം...

  ReplyDelete
 72. തോന്ന്യാസി ഇപ്പോ പറഞ്ഞത് ഞായം. ക്വിസ്സ് മാഷിനോട് നേരത്തേ പറയണം എന്നു കരുതിയതാ. എക്സ്പ്ലോററില്‍ സ്കോറും ഇതുവരെ വന്ന പുസ്തകങ്ങളും ലോഡ് ആകുന്നില്ല. ഫയര്‍ ഫോക്സിലും ക്രോമിലും ലോഡാകുന്നും ഉണ്ട്. ശ്രദ്ധിയ്ക്കുമല്ലോ?

  സാങ്കേതികത്വം ചൂണ്ടികാട്ടിയതിനാല്‍ ഇപ്പോ വാങ്ങിയ പെനാല്‍റ്റി കുറച്ചു കിട്ടുവോ ആവോ? ഉവ്വോ?

  ReplyDelete
 73. കൈപ്പള്ളീ കൈതൊഴാം കേള്‍ക്കുമാറാകണം
  പാവമാമെന്നെ നീ കാക്കുമാറാകണം
  എന്നുള്ളില്‍ ഗസ്സുണ്ടാകുമാറാകണം
  ഇതാരുടെ പുസ്തക ശേഖരം ഞാനെന്നുമേ കാ‍ണുമാറാകണം
  ക്ലൂ വഴിക്കെന്നെ നീ കൊണ്ടുപോയീടേണം
  നേര്‍വരും പെറ്‌റികള്‍ ഭസ്മമായീടണം
  ദേവ* സംസര്‍ഗ്ഗം വരാതെയായീടണം
  പാഞ്ചാലിയായുള്ളവര്‍ തോഴരായീടണം
  നല്ല ഷെല്‍ഫുകളില്‍ പ്രേമമുണ്ടാകണം
  നല്ല ഗസ്സോതുവാന്‍ ത്രാണിയുണ്ടാകണം
  കൃത്യമായി ഓഫടിക്കുവാന്‍ ശ്രദ്ധയുണ്ടാകണം
  പെറ്‌റികള്‍ ഏക്കുവാന്‍ ശക്തിയുണ്ടാകണം
  കൈപ്പള്ളീ കൈതൊഴാം പോയിന്‍‌റ് തരുമാറാകണം
  പാവമാമെന്നെ നീ പെറ്‌റിയടിക്കാതിരിക്കണം

  *(ദേവേട്ടാ നിങ്ങള്‍ കാരണം എത്ര യുവതലമുറയാണ് കഴിഞ്ഞ പോസ്‌റ്‌റില്‍ വഴി തെറ്‌റിപ്പോയത്)

  ReplyDelete
 74. പോയിന്‍‌റ് കൈയിലുണ്ടോ? പോയിന്‍‌റ് കൈയിലുണ്ടോ?

  ReplyDelete
 75. പെനാല്‍റ്റിപോയന്റ് മതിയോ?...പെനാല്‍റ്റി പോയന്റ് മതിയോ?

  ReplyDelete
 76. ഉത്തരം - അനില്‍_ANIL

  ReplyDelete
 77. വിശ്വം, സപതവര്‍ണ്ണങ്ങള്‍, നന്ദകുമാര്‍, വല്യമ്മായി, പ്രിയങ്ക എന്നിവര്‍ എന്നെ ഇങ്ങനെ ചിരിപ്പിച്ചു കൊല്ലല്ലെ.. പ്ലീസ്...
  നിങ്ങള്‍ ഒക്കെ പറഞ്ഞ ഉത്തരം അനില്‍_ANIL എന്നത് എന്റെ ചേട്ടന്‍ അനില്‍ തന്നെയല്ലേ?

  ഈ പുസ്തകശേഖരം കണ്ടിട്ട് എനിക്കും ആദ്യം അതു തോന്നാതിരുന്നില്ല. പക്ഷെ “Clue: ഭാഷാ സ്നേഹി, വിക്കിയൻ, നാട്ടുകാരൻ“ ഇതു നിങ്ങളാരും കണ്ടില്ലേ?

  അദ്ദേഹം നാട്ടുകാരന്‍ ആയ വിവരം ഈ അനിയന്‍ പോലും അറിഞ്ഞില്ല. അതോ ഈ ഫുജൈറ എന്ന യൂയേയിലെ സ്ഥലം കേരളത്തിലേക്ക് മാറ്റിയാ?

  ReplyDelete
 78. ശ്ശേടാ എന്നാ പിന്നെ

  ഉത്തരം - കലേഷ്

  ReplyDelete
 79. തെറ്റായ ക്ലൂ കാരണം ഞാന്‍ കുത്താതിരുന്നു. പക്ഷെ ഇപ്പോള്‍ അതില്‍ സൂം ചെയ്തു നോക്കിയപ്പോള്‍ ഒരു സാധനം കണ്ടു. ഇനി അനില്‍ എന്നു പറഞ്ഞാല്‍ കിട്ടുന്ന പോയിന്റും മൈനസും കൂടിചേര്‍ത്തു നോക്കുമ്പോള്‍ നഷ്ടം എനിക്കാണ്.

  പക്ഷെ നാട്ടുകാരന്‍ എന്നു ക്ലൂ തന്നു വഴി തെറ്റിച്ചത് മാത്രം സെരിയായില്ല കൈപ്പള്ളി.

  ചതി.

  ReplyDelete
 80. ഗൾഫിലുള്ള വിശ്വപ്രഭയ്ക്ക് ആരൊക്കെ അവിടെയുണ്ടെന്ന് അറിയാമെന്നു കരുതിയല്ലേ പുറകെ കൂടിയത്. അനിലിന്റെ ബ്ലോഗിൽ ചെന്നു നോക്കിയപ്പോ ബാക്കികാര്യങ്ങൾ ഒക്കെ നല്ല പൊരുത്തം.

  ReplyDelete
 81. എന്നാലും ഡിലീറ്റ് ചെയ്ത് മാറ്റി കുത്തി

  അനില്‍‌_ANIL

  ReplyDelete
 82. കൈപ്പള്ളി ക്ലൂ വഴിതെറ്റിച്ചു തന്നതാണെങ്കിൽ കൈപ്പള്ളിക്കും പെനാൽറ്റി കൊടുപ്പിക്കണം കുമാറേട്ടാ

  ReplyDelete
 83. ഞാനും മാറ്റിക്കുത്തി..

  കലേഷ് കുമാര്‍

  ഈ ഉത്തരം ശരിയാനെങ്കില്‍ കുമാറില്ലാത്ത കലേഷ് ഉത്തരങ്ങള്‍ക്ക് പോയന്റ് കൊടുക്കരുതെന്ന് വിനീതമായി അഭ്യര്‍ത്ഥിച്ചു കൊള്ളുന്നു

  സൂവേച്ചി തടികുറഞ്ഞാലോന്ന് പേടിച്ച് ഇതുവരെ ഉണര്‍ന്നിട്ടില്ലേ?

  ReplyDelete
 84. പാവം ആഷ.
  ഈ കളിയില്‍ ആരേയും പിന്തുടരല്ലെ. പ്രത്യേകിച്ച് എന്നെ. നല്ല പണികിട്ടും. വല്ല കര്യവുമുണ്ടായിരുന്നോ ഉത്തരം മാറ്റി തെറ്റിച്ചു പറയാന്‍?

  ReplyDelete
 85. അനിലേട്ടന്റേതായിരുന്നെങ്കില്‍ കുമാര്‍ ഉറപ്പായും തിരിച്ചറിഞ്ഞേനെ. അതുകൊണ്ട് വോട്ട് മാറ്റുന്നില്ല.

  പക്ഷേ ബാക്കി ഗ്ലൂ വഴിതെറ്റിക്കണ്ടാ. കൈപ്പള്ളി നാട് എന്നു പറഞ്ഞാല്‍ അത് യൂ ഏ ഈ ആയിരിക്കും. ഇവിടെ അല്ലേ ലിയാള്‍ ജനിച്ചത്.

  എന്നാലും ഭാഷാസ്നേഹവും അനിലേട്ടനുമായി എന്തു ബന്ധം എന്നു ചോദിച്ചല്ലോ കുമാറേ (തമ്മില്‍ തെറ്റിക്കാന്‍ പണ്ടേ താല്‍പ്പര്യമില്ല)

  സുനീഷേ,
  ഞാനൊരു ബീയര്‍ കഴിച്ചപ്പോഴേക്ക് ഒരു തലമൂറ മുഴുവന്‍ വഴി തെറ്റിയോ.. അറിഞ്ഞില്ല, ഇത്രയും വലിയ റോള്‍ മോഡലാണ് ഞാനെന്ന് ഞാനറിഞ്ഞില്ല. ഇനി മുതല്‍ ഞാന്‍ കരിക്കിന്‍ വെള്ളമേ കുടിക്കൂ. ആ ശത്യം, ശത്യം... ശത്യം.

  ReplyDelete
 86. ശ്ശെഡാ. ഞാന്‍ വോട്ടു മാറ്റുന്നില്ലെന്ന് പറഞ്ഞപ്പോ കുമാര്‍ മാറ്റി. ഇനി എന്തു ചെയ്യും.

  ReplyDelete
 87. കശ്മലൻ എന്ന പേരിൽ ഒരു ബ്ലോഗറുണ്ടൊ ആഷ ?

  അപ്പ പെനാൾട്ടി വാങ്ങി !

  ReplyDelete
 88. അതെന്തേ അങ്ങേരുടെ പുസ്തക ശേഖരം മുന്‍‌പ് ഇവിടെ വന്നിട്ടുണ്ടോ??

  ReplyDelete
 89. കശ്മലന്‍ എന്നൊരു ബ്ലോഗറുണ്ട്. ആഷ വെറുതെ പോയ പെനാല്‍റ്റി വലയിട്ടു പിടിച്ചു.

  അഭിനന്ദനങ്ങള്‍.

  ReplyDelete
 90. പ്രശാന്തേ, :))
  ഉത്തരം -
  എന്നും പറഞ്ഞു എഴുതണമെന്നു കൈപ്പള്ളി പറഞ്ഞിട്ടില്ലേ. ഞാനങ്ങനെ എഴുതീട്ടില്ലല്ലോ അപ്പോ അതു ഉത്തരമല്ല.

  ദേവേട്ടാ, ഇനിയിപ്പോ എന്തെടുക്കുമെന്ന് ആ പ്രൊഫൈൽ പടത്തിലെ പോലെ താടിക്ക് കൈയ്യും കൊടുത്ത് ചിന്തിച്ചിരി. അല്ലാണ്ടിപ്പോ എന്നാ ചെയ്യാനാ.

  ReplyDelete
 91. അദ്ദാണ് പറയുന്നത് തോന്ന്യാസീ ഈ പീനല്‍ കോഡ് വായിയ്ക്കണമെന്ന്. ദേണ്ടെ ലവിടെയുണ്ട്. ഒന്നില്‍ കൂടുതല്‍ ഉത്തരം പറഞ്ഞാല്‍ പെനാല്‍റ്റി ഉണ്ടെന്നു.

  ഇതൊന്നും അറിയില്ലാല്ലേ.

  ReplyDelete
 92. ബിയര്‍ കഴിച്ചാല്‍ വഴി തെറ്‌റുന്നതെങ്ങനെ ദേവേട്ടാ? വഴി തെറ്‌റി വീട് മാറിക്കയറി ഇടി കൊണ്ടാ?
  ഞാനുദ്ദേശിച്ചേ അതല്ലാ... സിമി സിമീന്ന് പറഞ്ഞ് ദേവേട്ടന്‍ കുറെ പാവം കുട്ടികളെ വഴി തെറ്‌റിച്ച് വഴിയാധാരമാക്കിയില്ലേ കഴിഞ്ഞ പോസ്‌റ്‌റില്‍? കശ്മല്‍ !

  ReplyDelete
 93. എന്നാലും എന്റെ കുമാറേ കുമാറിനീ പറ്റ് പറ്റിയല്ലോ?

  ReplyDelete
 94. അഞ്ചൽക്കാരാ, പ്രശാന്തേ,
  കശ്മലൻ എന്ന ബ്ലോഗറുടെ ലിങ്ക് തരൂ. എന്നാ ഞാൻ വിശ്വസിക്കാം.
  (എന്നിട്ട് വേണം നിങ്ങൾക്കും പെനാൽറ്റി കിട്ടിയതിനു എനിക്കാഘോഷിക്കാൻ)

  ReplyDelete
 95. ഓ .. ആ വഴിതെറ്റിക്കല്‍. അത് ഇനിയും പ്രതീക്ഷിക്കാം.

  ആഷേ, കശ്മലന്‍ കേസ് വാദിച്ച് പെറ്റി ഒഴിവാക്കിത്തരാം , ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ തന്നാല്‍ മതി. പാര്‍ട്ട് ടൈം വര്‍ക്കുകള്‍ എടുത്താലോ എന്ന് ആലോചിക്കുകയാ

  ReplyDelete
 96. ഈ മത്സരത്തിന്റെ ഫലം UAE 12:00PM മണിക്ക് പ്രഖ്യാപിക്കുന്നതാണു്

  ReplyDelete
 97. പ്രശാന്തേ, ഉച്ചയായി, നല്ല ചൂട്, ഒരു നാരങ്ങ്യാവെള്ളംങ്ക്ട് കാച്യാലോ??!!

  ReplyDelete
 98. ആഷേ,
  “കശ്മലന്‍” എന്നു എഴുതി ഗൂഗ്ലിയാല്‍ മതി. സെര്‍ച്ച് പേജില്‍ ആദ്യം വരുന്നത് ആഷ എഴുതിയ “കശ്മലന്റെ” ലിങ്കാണ്.

  ഇപ്പോള്‍ തന്നെ ഈ പോസ്റ്റില്‍ രണ്ടു പെനാല്‍റ്റി ബുക്ക് ചെയ്തിട്ടുണ്ട്. അതു കൊണ്ട് ലിങ്കിടാന്‍ വയ്യ. കൈപ്പള്ളി വീണ്ടും പെറ്റിയടിയ്ക്കും.

  പെനാല്‍റ്റിയ്ക്ക് ഭാവുകങ്ങള്‍!

  ReplyDelete
 99. ശരി ഉത്തരം: അനില്‍_ANIL

  Kumar©
  ഡെയ് ചെല്ല കണിയാപുരവും നെടുമങ്ങാടും തമ്മി എത്തറ തൂരം വരും? തിരോന്തരത്തുള്ള സലമ തന്നെ അപ്പി?

  നിങ്ങളക്ക നല്ല പച്ച മീൻ വാങ്ങായങ് അങ്ങാട്ട് തന്നല്ലെ വരണതു്.

  അയ്യാട

  ReplyDelete
 100. നാട്ടുകാരന്‍ എന്ന ക്ലൂ തെറ്റായിരുന്നു എന്ന് കൈപ്പള്ളി സമ്മതിയ്ക്കണം. അനില്‍ ഫുജൈറയിലണ്. അല്ലെങ്കില്‍ എന്റെ നാട്ടുകാരന്‍ എന്നായിരിയ്ക്കണമായിരുന്നു ക്ലൂ.

  നാട്ടുകാരന്‍ എന്ന ക്ലൂ കണ്ടാല്‍ അതു കൈപ്പള്ളിയുടെ നാട്ടുകാരന്‍ എന്നാണ് ക്വിസ്സ് മാഷ് ഉദ്ദേശിച്ചത് എന്നു മനസ്സിലാക്കാന്‍ ഇത്തിരി ബുദ്ധിമുട്ടാണേയ്...

  മാത്രമല്ല തികച്ചും വ്യക്തിപരമായ ക്ലൂകള്‍ ഒഴിവാക്കുകയാണ് ഈ ഈവന്റിനെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്. എന്തെന്നാല്‍ ആളുടെ വ്യക്തി വിവരങ്ങള്‍ വെച്ചല്ല ശേഖരത്തിന്റെ ഉടമയെ കണ്ടെത്തേണ്ടുന്നത്. അത് എപ്പോഴും ശേഖരത്തിന്റെ ഉടമയുടെ വായനയും എഴുത്തും ചേര്‍ത്തു വെച്ചായിരിയ്ക്കണം എന്നതാണ് എന്റെ വിനീതമായ അഭിപ്രായം.

  തെറ്റായ ക്ലൂ കൊടുത്തതിനു ക്വിസ്സ് മാഷിനു പെനാല്‍റ്റി അടിയ്ക്കണമെന്ന ഭീമ ഹര്‍ജ്ജി മത്സരാര്‍ത്ഥികളുടെ പരിഗണനയ്ക്കായി സവിനയം സമര്‍പ്പിയ്ക്കുന്നു.

  ReplyDelete
 101. ഹ ഹ ഹ
  കുമാറേ.
  പണ്ട് കംബൈന്‍ഡ് സ്റ്റഡി എന്ന പേരില്‍ കത്തിയടിക്കാന്‍ ലോഡ്ജില്‍ കൂടുന്ന സമയത്ത് ഒരിക്കല്‍ തട്ടു ദോശ കഴിക്കാന്‍ കൂട്ടമായി നടന്നു പോ‍കുകയായിരുന്നു. പവര്‍ക്കട്ട് നേരം-ഒരാള്‍ ബൈക്കിന്റെ മുകളില്‍ സിഗററ്റ് പുകച്ച് ഇരിപ്പുണ്ട്. എന്റെ കൂടെയുണ്ടായിരുന്ന ശ്രീജിത്ത് ഒരു സിഗററ്റ് എടുത്ത് ചുണ്ടില്‍ വച്ച് “ചേട്ടാ ആ തീയിങ്ങ് തന്നേ” എന്ന് കൈ നീട്ടി. മൂ‍പ്പര്‍ ഭയങ്കരമായി ഞെട്ടിപ്പോയി- വേറാരുമായിരുന്നില്ല, ശ്രീജിത്തിന്റെ വല്യമ്മാവന്‍.

  ReplyDelete
 102. മാത്രമല്ല,
  ക്വിസ്സ് മാഷിന്റെ നാട്ടുകാരന്‍ എന്നു മനസ്സിലാക്കണം എങ്കില്‍ ആദ്യം ക്വിസ്സ് മാഷ് ഏതു നാട്ടുകാരന്‍ എന്നറിയണം. ക്വിസ്സ് മാഷിനെ വ്യക്തിപരമായി അറിയാത്തവര്‍ക്ക് ആ ക്ലൂവിലൂടെ ഉത്തരത്തിലേയ്ക്കു എത്താന്‍ കഴിയുമായിരുന്നോ?

  ഈ മത്സരത്തിന്റെ ഗതി തെറ്റിച്ചത് ആ ക്ലൂവാണ്. ക്വിസ്സ് മാഷിനു പെനാല്‍റ്റി ശുപാര്‍ശ ചെയ്യുന്നു!

  ആരും നിയമങ്ങള്‍ക്ക് അതീതരല്ല.

  ദേണ്ടെ മൂന്നു സ്മൈലി :) :) :)

  ReplyDelete
 103. അദ്ദാണ് നന്ദൻസ് !!! നാരങ്ങാവെള്ളം.
  തഥാഗത്സിനെയും കൂട്ടിയാലോ ?

  അപ്പൊച്ചിലപ്പൊ ഹാഫ്‌ഡേ ലീവാക്കേണ്ടിവരും

  ReplyDelete
 104. ആഷ
  അതു ശരി അപ്പോ എനിക്ക് penalty അടിക്കണം അല്ലെ.

  ആഷ ചേച്ചി ഉത്തരം രണ്ടു തവണ പറഞ്ഞു, അതിനു് Penalty അടികാതെ ഒരു വഴിയും കാണുന്നില്ല.

  പിന്നെ ഇതാണു് ഞാൻ കശ്മലൻ എന്ന bloggerന്റെ profile

  അതു ഉത്തരമായി കൂട്ടുന്നുല്ല. അതിനു penalty അടിക്കുന്നില്ല.

  പിന്നെ ഇവിടെ ഓഫടിക്കുന്നെങ്കിൽ ഓഫടി വീരന്മാരെ കണ്ടു പഠിക്കണം. ഹരിച്ചും ഗുണിച്ചും അളന്നും പിളർന്നും നോക്കിയ ശേഷം മാത്രമെ ഓഫടിക്കാൻ പാടുള്ളു.


  ഈ മത്സരത്തിൽ penalty വാങ്ങിയ എല്ലാ പ്രിയപ്പെട്ട സുഹൃത്തുക്കളേയും ഒന്നുകൂടി ഓർമ്മിക്കുന്നു.

  അഞ്ചല്‍ക്കാരന്‍ comment delete ചെയ്തു
  തഥാഗതന്‍ ഒന്നിലധികം ഉത്തരങ്ങൾ പറഞ്ഞു
  തഥാഗതന്‍ കഴിഞ്ഞ പോസ്റ്റിൽ അവതരിപ്പിച്ച ശേഖരം കാണാതെ പങ്കേടുത്തു.
  ViswaPrabha വിശ്വപ്രഭ ഒന്നിലധികം ഉത്തരങ്ങൾ പറഞ്ഞു
  അതുല്യ കഴിഞ്ഞ പോസ്റ്റിൽ അവതരിപ്പിച്ച ശേഖരം കാണാതെ പങ്കേടുത്തു.
  തോന്ന്യാസി കഴിഞ്ഞ പോസ്റ്റിൽ അവതരിപ്പിച്ച ശേഖരം കാണാതെ പങ്കേടുത്തു.
  ആഷ | Asha ഒന്നിലധികം ഉത്തരങ്ങൾ പറഞ്ഞു
  തോന്ന്യാസി ഒന്നിലധികം ഉത്തരങ്ങൾ പറഞ്ഞു  വീണ്ടും വരിക.

  ReplyDelete
 105. ഞാൻ തന്ന clue തെറ്റാണെങ്കിൽ നിങ്ങൾ തരുന്ന ഏതു് ശിക്ഷയും സ്വീകരിക്കാൻ ഞാൻ തയ്യാറാണു്

  പക്ഷെ 3 പേരു് കൂടി പറയണം.

  ReplyDelete
 106. അപ്പൊ അടുത്ത ശോധ്യം വരട്ടെ

  ReplyDelete
 107. @ പ്രശാന്ത്, ഞാനെപ്പൊഴേ റെഡി, റിസഷന്‍ കാരണം ഒരു പണിയുമില്ല, അതിലെ ഒരു മൂഡോഫ് , പിന്നെ ഈ മത്സരത്തില്‍ ഇപ്പോള്‍ 8 മാര്‍ക്ക് കിട്ടിയതിന്റെ ആഹ്ലാദം എല്ലാം കൂടീ ചേര്‍ത്ത് രണ്ടു കുപ്പി നാരങ്ങ്യാ വെള്ളം ആയാലോ? :) തഥാഗതനുണ്ടോ? എങ്കില്‍ പോകാന്‍ സമയം സമാഗതമായി ;)

  ReplyDelete
 108. നന്ദൻസ്, പറ്റിയ സമയം തന്നെ.
  ഗാന്ധിക്കണ്ണടയും ചെരുപ്പും മല്ല്യ വാങ്ങിയ സമയം തന്നെ ബെസ്റ്റ് !

  ReplyDelete
 109. അനില്‍‌‌- Anil ഏതു നാട്ടുകാരനാണെന്നാണ് പ്രൊഫൈലില്‍പറയുന്നത്? ലോകമേ തറവാട് ആണ് എന്നാണയാളുടെ ആപ്തവാക്യം. ഏതെങ്കിലും നാട്ടുകാരന്‍ എന്നാണോ കൈപ്പള്ളി ഉദ്ദേശിച്ചത്?? :)

  ReplyDelete
 110. കാര്യങ്ങള്‍ സമംഗളമായി പര്യവസാനിച്ചല്ലോ. അപ്പോള്‍ ഇന്നു വൈകീട്ട് സമാധാനമായി വണ്ടി കയറാം. 4 ദിവസത്തെ ലീവ് കഴിഞ്ഞ് ഓഫടിക്കാന്‍ അടുത്താഴ്ച വരാം. കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഇല്ലാത്ത കുഗ്രാമത്തില്‍ മുണ്ടും മടക്കിക്കുത്തി നാടന്‍ കള്ള് മോന്തി നടക്കാം. അതുവരേക്കും ഗ്ഗൂഡ്ഡ് ബ്ബൈ!! :)

  (പ്രശാന്ത് ഓഫര്‍ 4.30 വരെയേ നിലനില്‍ക്കൂ) ;)

  ReplyDelete
 111. കൈപ്പള്ളിയുടെ ക്ലൂ 'എന്റെ നാട്ടുകാരന്‍ ' എന്നല്ലാത്തതിനാല്‍ ഇതുവരെ ആശയക്കുഴപ്പത്തിലായിരുന്നു. ഉത്തരത്തിനു മുന്പെങ്കിലും കൈപ്പള്ളി ആ ആശയക്കുഴപ്പം തീര്‍ക്കുമെന്ന് കരുതി. ക്ലൂ തെറ്റിപ്പോയി കൈപ്പള്ളീ

  ReplyDelete
 112. “നാട്ടുകാരന്‍” ആയതു കൊണ്ടാണോ കുമാറിനു കിട്ടിയ പെനാല്‍റ്റി ക്വിസ്സ് മാഷ് മുക്കിയത്?

  ReplyDelete
 113. പെനാൽറ്റികൾ സന്തോഷപൂർവ്വം കൈപ്പറ്റികൊള്ളുന്നു.

  അഞ്ചൽക്കാരൻ പറഞ്ഞതു പോലെ വ്യക്തിപരമായി ക്ലൂവുകൾ ഒഴിവാക്കിയാൽ നന്നെന്ന് തോന്നുന്നു. ബ്ലോഗ്‌പോസ്റ്റുകളിലൂടെ അല്ല്ല്ലെങ്കിൽ പ്രൊഫൈലിലൂടെ മനസ്സിലാക്കാൻ പറ്റുന്ന ക്ലൂകൾ ആണെങ്കിൽ നന്നായിരിക്കും എന്നൊരു അഭിപ്രായമുണ്ട്.

  ReplyDelete
 114. ശരി ഉത്തരം പറഞ്ഞവർ
  ViswaPrabha വിശ്വപ്രഭ(10)
  saptavarnangal(8)
  നന്ദകുമാര്‍(7)
  പ്രിയംവദ-priyamvada(6)
  വല്യമ്മായി(5)
  ആഷ | Asha(4)
  Kumar Neelakantan ©(3)

  ReplyDelete
 115. അപ്പൊ നന്ദൻഭായി പോയി കുറെ കള്ളും കുടിച്ച് പടോം പിടിച്ച് വരീ...

  ReplyDelete
 116. ഇനി വ്യക്തിപരമായ clue ഉണ്ടായിരിക്കുന്നതല്ല
  ഞാൻ എനിക്ക് ചെയ്ത തെറ്റിനു 2 minus മാർക്ക് ഇടുന്നു

  ReplyDelete
 117. അടുത്ത പോസ്റ്റ് വരട്ടെ കൈപ്പള്ളീ

  ReplyDelete
 118. കൈപ്പള്ളി എനിക്ക് 4 മാർക്ക് കിട്ടുവോ?
  ഞാൻ അവസാനം പറഞ്ഞത് കലേഷ് എന്നാണ്.

  ReplyDelete
 119. അടുത്ത മത്സരം UAE 14:00

  ReplyDelete
 120. ഹ ഹ!
  ഹമ്പമ്പട രാഭണാ!

  ഇങ്ങനെയാണു് പോയിന്റില്ലാതെ ശരിയുത്തരം പറയുക!
  അഞ്ചൽക്കാരാ, അങ്ങയുടെ വാദം നിലനില്‍ക്കുന്നതാണ് എന്നു തോന്നുന്നില്ല.

  ക്ലൂവോ? ഇതു ഫണ്ണല്ലേ?

  ReplyDelete
 121. ശ്ശെ! അതിനും പോയിന്റു തന്നോ!

  :(

  ReplyDelete
 122. നിയമ വിദഗ്ദരുമായി ചർച്ച ചെയ്ത സേഷം Section 2/10 നിയമം ഭേതഗതി വരുത്തിയിട്ടുണ്ടു്.


  10 ഒരു വ്യക്തി എഴുതുന്ന അവസാനത്തെ ഉത്തരം മാത്രമെ പരിഗണിക്കുകയുള്ളു. (Section 4/4 അനുസരിച്ചു് ഒന്നിലധികം ഒത്തരങ്ങൾ എഴുതുന്നതിനുള്ള penaltyയും ഈടക്കുന്നതാണു)

  ReplyDelete
 123. എന്നാൽ ഈ നിയമം (2/10) മുൻ‌കാലപ്രാബല്യത്തോടെ നടപ്പിലാക്കണം!

  ReplyDelete
 124. ആർക്കെങ്കിലും ഏതെങ്കിലും മത്സരത്തിൽ point ചേർക്കാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ link സഹിതം ആവശ്യപ്പെടാവുന്നതാണു്.

  ReplyDelete
 125. ശ്ശെ. അതല്ല ഉദ്ദേശിച്ചത്. ഇത്തരമൊരു നിയമം മുമ്പു തന്നെ അനൌൺസ് ചെയ്യണമായിരുന്നു എന്നാണു്.
  പക്ഷേ ഈ നിയമത്തിനും അതിന്റേതായ flaws ഉണ്ട്.

  ReplyDelete
 126. അടുത്ത ഗാമ്പറ്റീഷന്‍ എപ്പോഴാ? നിക്കണോ പോണോന്നറിയാനാണേ...

  ReplyDelete
 127. നിയമഭേദഗതിയനുസരിച്ച് ആഷയ്ക്ക് 4 പോയിന്റ് ഇല്ല. കശ്മലൻ എന്നാണ് ആഷ പറഞ്ഞത്. അല്ലെങ്കിൽ കലേഷ് എന്ന്. ;)

  ReplyDelete
 128. സു | Su

  ശരിയാണു. ആഷയ്ക്ക് point ഇല്ല

  ReplyDelete
 129. Viswam പറഞ്ഞു:
  പക്ഷേ ഈ നിയമത്തിനും അതിന്റേതായ flaws ഉണ്ട്.

  ദയവായി ആ flaws പറഞ്ഞു തന്നാൽ അതനുസരിച്ചു മാറ്റങ്ങൾ വരുത്താവെ

  ReplyDelete
 130. മലയാളം തെറ്റില്ലാതെ (അക്ഷരത്തെറ്റില്ലാതെ എന്നല്ല, എന്തു പണ്ടാരമാണു് എഴുതിപ്പിടിപ്പിക്കാൻ പോകുന്നതു് എന്നറിയാവുന്ന) എഴുതാൻ അറിയാവുന്ന ആരെയെങ്കിലും ഇതിന്റെ സംഘാടകൻ ആക്കുകയോ, ഇതിന്റെ സംഘാടകൻ അങ്ങനെയൊരാളുടെ അഭിപ്രായം പോസ്റ്റു ചെയ്യുന്നതിനു മുമ്പു ചോദിക്കുകയോ ചെയ്തില്ലെങ്കിൽ ഇവിടെ ചോരപ്പുഴ ഒഴുകും.

  കൈപ്പള്ളിയ്ക്കു ഹൈദരാബാദും, ഫുജെറയും, ബെർമുഡയും (“എന്റെ ട്രൌസറിന്റെ നാടു്”) കോത്താഴവും (“ഞാൻ എഴുതുന്ന സ്റ്റൈലിന്റെ നാടു്”) ഉഗാണ്ടയും (“എന്റെ മലയാളത്തിന്റെ നാടു്”) ഒക്കെ നാടു തന്നെ.

  അനിൽ ആണെന്നു് ആ പേരു് ആദ്യം ആരോ പറഞ്ഞപ്പോഴേ മനസ്സിലായിരുന്നു. എങ്കിലും കൈപ്പള്ളിയുടെ നാടു മാത്രമാണു ചതിച്ചതു്. “നാല്പതിനും അമ്പതിനും ഇടയ്ക്കു പ്രായം” എന്ന കണ്ടെത്തൽ ശരിയാനെന്നു കരുതുന്നു :)

  ഇനി ഇതു ഷിജുവിന്റെ ശേഖരമാണെന്നു വിളിച്ചോതുന്ന വമ്പൻ ക്ലൂ എന്താണെന്നു് ആർക്കും അറിയണ്ടല്ലോ :)

  (“എന്തുകൊണ്ടു് ഞാൻ ഇതു ഷിജുവിന്റെ ശേഖരമാണെന്നു കണ്ടുപിടിച്ചു?” എന്ന വിഷയത്തെപ്പറ്റി ഞാൻ മൂന്നു പുറത്തിൽ ഉപന്യസിച്ചു നോട്ട്‌പാഡിൽ കിടക്കുന്ന ഡ്രാഫ്റ്റ് കമന്റ് ഇനി ഞാൻ എന്തു ചെയ്യും ദൈവമേ?)

  ReplyDelete
 131. ഉമേഷേ, ആ ക്ലൂ പറയൂ പ്ലീസ് പ്ലീസ് പ്രെറ്റി പ്ലീസ് വിത് എ ചെറി ഓണ്‍ ടോപ്...

  ReplyDelete
 132. ഏതായാലും പറ ഉമേഷെ. ഇനിയുള്ള മത്സരങ്ങളിലെങ്കിലും അതില്‍ നിന്ന് എന്തെങ്കിലും റ്റിപ്സ് ഉപയോഗിക്കാമല്ലോ...

  ReplyDelete
 133. കൈപ്പള്ളിയുടെ നാടു തന്ന ക്ഷീണം കൊണ്ടും കുറേ ദിവസത്തെ ഉറക്കം ബാക്കി കിടക്കുന്നതു കൊണ്ടും ഓഫടിക്കാൻ നിർവ്വാഹമില്ലാത്തതിനാൽ ഞാൻ ഏറനാടന്റെ ശേഖരം ആരുടേതാണെന്നു പറയുന്നില്ല എന്നു തീരുമാനിച്ചു.

  ReplyDelete
 134. ഉമേഷണ്ണ
  ഒരബദ്ധം ആർക്കും പറ്റും. ഷെമി.

  അതിനുള്ള പരിഹാരം ഇതാണു്. ഇനി ഉള്ള ഒരു മത്സരത്തിലും ഞാൻ clue തരൂല്ല. പോരെ.

  (ഒന്നു സഹായിക്കാം എന്നുവെച്ചാൽ ഇങ്ങനെയുമുണ്ടോ ജനം!)

  ReplyDelete
 135. എല്ലാ ആളുകള്‍ക്കും ഏതെങ്കിലുമൊക്കെ ഒരു നാടുണ്ടായിരിക്കുമല്ലോ. അപ്പൊ എല്ലാവരും 'നാട്ടുകാരന്‍ ' തന്നെയാ, അല്ലേ (ഗര്‍ര്‍ര്‍!)

  ReplyDelete
 136. :)
  ‘ഇല്ലാത്ത’ ക്ലൂകളിട്ട് കൈപ്പള്ളി സഹായിച്ചെങ്കിലും വിശ്വം എന്നെ കണ്ടുപിടിക്കുമെന്നറിയാമായിരുന്നു; മിക്കവാറും കുമാറും.
  ഒരു പോതരവില്ലാത്ത സമയക്രമം കാരണം ചീളുകേസായിട്ട് എനിക്കു പറയാമായിരുന്ന കുമാറിന്റെ ശേഖരം ഫലപ്രഖ്യാപനത്തിനു ശേഷമാണു കണ്ടതു തന്നെ.

  എന്നെ കുളുവിലെത്തിച്ചു കുടുങ്ങിയ കൈപ്പള്ളിയോട് സോറിയും മറ്റുള്ള വീരര്‍ക്ക് അഭിവാദനങ്ങളും.

  ReplyDelete
 137. കൈപള്ളി,വിശ്വപ്രഭ

  ഇതില്‍ കിട്ടിയ എന്റെ 6 point score card-il ഇതു വരെ ചേര്‍ത്തു കണ്ടില്ല.......ഞാനും ഗൂഗിളും കൂടി കഷ്ടപ്പെട്ടു കണ്ടുപീടിച്ചിട്ടു ഇപ്പൊ..:(

  ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....