Wednesday 11 March 2009

6 - ഉമേഷ്

എന്താണു് സമൂഹിക പ്രതിബദ്ധത
    ആ...
എന്താണ്‌ സൌന്ദര്യം?
    ഓരോ തവണ കാണുമ്പോഴും പുതിയതായി തോന്നുന്നത്.
ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും?
    അധ്യാപകൻ. ഞാൻ അല്ലെങ്കിലും കോമാളിയാണ്. മറ്റേ ജോലി പോയാലും രക്ഷപ്പെടും. സൈഡ് ബിസിനസ്സായി വേണമെങ്കിലും ചെയ്യാം. മറ്റു മൂന്നും രക്ഷയില്ല. വേണമെങ്കിൽ ആശാരിയുടെ കുശിനിക്കാരനെ പാട്ടു പഠിപ്പിക്കുന്ന കോമാളിയാവാം.
എന്താണ്‌ ദൈവം?
    ഒരു മിനിറ്റ്... ജബ്ബാർ മാഷിനോടു ചോദിച്ചിട്ടു പറയാം..
കായംകുളം കൊച്ചുണ്ണി, വെള്ളായണി പറമു, മുളമൂട്ടില്‍ അടിമ, ഇത്തിക്കര പക്കി, ജംബുലിംഗം തുടങ്ങിയവര്‍ ധനികരെ കവര്‍ന്ന് പാവങ്ങള്‍ക്കു നല്‍കുകയും നാട്ടുനീതി നടപ്പാക്കുകയും ചെയ്തിരുന്നു എന്ന വീരചരിതങ്ങള്‍ ഇഷ്ടമാണോ?
    ഫിക്‌ഷൻ എന്ന നിലയ്ക്കു വായിക്കാൻ ഇഷ്ടമാണ്. എന്നാൽ ഈ കഥകളെ ചരിത്രമാക്കുന്നതിനോടു യോജിപ്പില്ല. ഇവന്മാരൊക്കെ കള്ളന്മാരായിരുന്നു. ആടിനെ പട്ടിയും പട്ടിയെ ആടും ആക്കാൻ ആർക്കാണു കഴിയാത്തത്?
കുയിലിനെയോ കൊറ്റിയേയോ കൂടുതലിഷ്ടം?
    കൊറ്റി. കറുത്തതിനെക്കാൾ വെളുത്തതിനെ ഇഷ്ടപ്പെടുന്നതാണല്ലോ നാട്ടുനടപ്പ്?
ഈയിടെയായി ഒറ്റയ്ക്കിരിക്കുമ്പോള്‍ ഒരു ഏകാന്തത അനുഭവപ്പെടാറുണ്ടെന്ന് തോന്നുന്നു?
    ഒരിക്കലുമില്ല. ഏകാന്തത അനുഭവപ്പെടുന്നത് സമാനമായ അഭിപ്രായമില്ലാത്തവരുടെ കൂടെ വർത്തമാനം പറയേണ്ടി വരുമ്പോഴാണ്.
കഷ്ടകാലം എന്നാലെന്താണ്‌?
    ഇങ്ങനെയുള്ള പണ്ടാറമടങ്ങുന്ന ചോദ്യങ്ങൾക്ക് ഉത്തരം എഴുതേണ്ടി വരുന്നത്.
മോഹന്‍ലാല്‍ എന്തു തരം കഴിവുകള്‍ കൊണ്ടാണ്‌ സൂപ്പര്‍സ്റ്റാര്‍ ആയി അറിയപ്പെടുന്നത്‌?
    ആരു പറയുന്നു ലവൻ സൂപ്പറാണെന്ന്? ഫാൻസോ? ഫാൻസിനു ഷക്കീലാമ്മയും സൂപ്പറുകൾ തന്നേ? പെരിയോന്റെ പെരുമ എളിയോന്റെ പൃഷ്ഠത്തിലാണ് എന്നൊരു ചൊല്ലുണ്ട്. ഫാൻസ് ആണ് ഇവരെയൊക്കെ സൂപ്പർസ്റ്റാർ ആക്കുന്നത്.
ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി?
    ഒരു വാർത്ത വായിച്ചപ്പോൾ ചൊറിഞ്ഞുകയറി. പ്രതികരിക്കണമെന്നു തോന്നി. പ്രതികരിച്ചു. അത്രമാത്രം.
മോതിരം, മാല, വാച്ച്‌, ബ്രേസ്‌ലെറ്റ്‌ തുടങ്ങിയവ ധരിക്കാന്‍ ഇഷ്ടമാണോ?
    ബ്രേസ്‌ലെറ്റ് ഇതു വരെ ധരിച്ചിട്ടില്ല. സമയം അറിയാനുള്ള ഏറ്റവും നല്ല വഴിയായി വാച്ച് കെട്ടാറുണ്ട്. കല്യാണത്തിനു ഭാര്യ (അയ്യോ, ഇതൊരു ക്ലൂ ആണല്ലോ, ബാച്ചി അല്ലെന്ന്! ആ, പോട്ടേ!) ഇട്ട മോതിരവും മാലയും ധരിക്കാറുണ്ട് കുടുംബകലഹം പേടിച്ച്. ഇതൊന്നും ധരിക്കാൻ അത്ര ഇഷ്ടം അല്ല.
പുരുഷന്മാര്‍ മാര്‍സില്‍ നിന്നും സ്ത്രീകള്‍ വീനസില്‍ നിന്നുമുള്ളവരാണെന്ന് വിശ്വസിക്കുന്നോ?
    ഇല്ല എന്നു നൂറു പ്രാവശ്യം എഴുതിയാൽ മതിയോ? സ്ത്രീപുരുഷന്മാരുടെ സ്വഭാവവൈചിത്ര്യം വിശദീകരിക്കാനുള്ള ഒരു തിയറി ആണത്. ആ തിയറി ദയനീയമായി പരാജയപ്പെടുകയും ചെയ്തു. അതിനു പകരം, ""Why men don't listen and women cannot read maps"" എന്ന പുസ്തകം വായിക്കുക.
നിങ്ങൾ Ernest Hemingway-യെ ചന്തയിൽ മീൻ വാങ്ങൻ പോകുമ്പോൾ കണ്ടുമുട്ടിയാൽ എന്തു ചോദിക്കും?
    ഇതിൽ ഏതു മീനിനെ പിടിച്ചാൽ നോബൽ സമ്മാനം കിട്ടാൻ വകുപ്പുണ്ടാവും എന്ന്.
ഏറ്റവും വലുതെന്താണ്‌?
    എളിമ.
മലയാള ഭാഷയും, മാദ്ധ്യമവും എന്ന വിഷയത്തെ കുറിച്ചു് 200 വാക്കിൽ കുറയാതെ ഒരു ലേഖനം എഴുതുക.
    ഇരുനൂറു വാക്കിൽ കുറയാതെയോ? എനിക്കു വേറേ പണിയുണ്ട്... (ഇരുനൂറു വാക്ക് എഴുതാൻ സമയവും വകുപ്പും ഉണ്ടെങ്കിൽ ഞാനൊരു പോസ്റ്റിട്ടേനേ...)
പാമ്പിന്റെ രത്നം, കൊതിയന്റെ വിത്തം, സതീകുചം, കേസരി തന്റെ കേശം. തങ്കളുടെ അഭിപ്രായത്തില്‍ ഈ ഗണത്തില്‍ പെടുന്ന ഒരു മൂന്നെണ്ണം കൂടി പറയാമോ?
    സതിയുടെ കുചവും കേസരി ബാലകൃഷ്ണപിള്ളയുടെ കേശവും വെളുത്തതാണ്. കൊതിയന്റെ വിത്തം പൂത്തുപൂത്ത് വെളുത്തിട്ടുണ്ടാവും. പാമ്പിന്റെ രത്നം ഞാൻ കണ്ടിട്ടില്ല. അതും വെളുത്തതായിരിക്കും. അപ്പോൾ വെളുത്ത സാധനങ്ങൾ; പാൽ, മുട്ട, ഐരാവതം.
അല്ലാ, പൂച്ച ഏതു നിറമായാലും എലിയെപ്പിടിച്ചാല്‍ പോരേ?
    എലിയെ പിടിക്കുന്നതു മാത്രമാണു പൂച്ചയുടെ ധർമ്മം എന്നു കരുതുന്നതു തന്നെ തെറ്റ്. നിറം നോക്കി ഒരു മൃഗം പൂച്ചയാണോ പട്ടിയാണോ എന്നു തീരുമാനിക്കുന്ന പഴയ രീതിയെ പരിഷ്കരിച്ചതല്ലേ ഇത്? പൂച്ച എലിയെപ്പിടിച്ചു കൊണ്ടു വരുമ്പോൾ അതിന്റെ നിറം നോക്കാതിരുന്നാൽ മതി. എലിയുടെയും.
നിങ്ങൾ Dinnerനു് ഈ പട്ടികയിൽ കൊടുത്തിരിക്കുന്ന രണ്ടു പേരിൽ ആരെ ക്ഷനിക്കും? അവർക്ക് എന്തു ഭക്ഷണം കൊടുക്കും? അവരോടു എന്തെല്ലാം ചോദിക്കും? 1) ഗാന്ധി 2) ഉമ്മർ ഫറൂഖ് (Kalifa) 3) Jack the Ripper 4) മമ്മൂട്ടി 5) Nelson Madela 6) Superman 7) Stephen Spielberg 8) Jimmy Wales 9) Paulo Coelho 10) Khalil Gibran 11) Salman Rushdie 12) കുറുമാൻ 13) സാമ്പശിവൻ (കാഥികൻ) 14) കൈപ്പള്ളി 15) നാറാണത്തു ഭ്രാന്തൻ 16) കുമാരനാശാൻ 17) മാമുക്കോയ 18) Charlie Chaplin 19) വിശാല മനസ്കൻ (സജീവ് ഇടത്താടൻ) 20) ഇഞ്ചിപ്പെണ്ണു്
    ഗാന്ധിയെയും വിശാലമനസ്കനെയും. ഗാന്ധി മിക്ക ദിവസവും ഉപവാസമാണ്. വിശാലന് കട്ടൻ കാപ്പിയും ആറു മുട്ട പുഴുങ്ങിയതും കൊടുത്താൽ മതി. ഡിന്നർ കൊടുക്കാൻ കോപ്പുണ്ടായിരുന്നെങ്കിൽ ഞാൻ പത്താം ചോദ്യത്തിൽ കുശിനിക്കാരന്റെ പണി എടുത്തേനേ...
കൊട്ടാരക്കര ശ്രീധരൻ നായരെ ഉച്ചക്ക് 12 മണിക്കു റോടരുകിൽ കണ്ടാൽ എന്തു ചോദിക്കും?
    കൊട്ടാരക്കര എന്ന സ്ഥലപ്പേരും നായർ എന്ന വാലും സിനിമാനടന്റെ അച്ഛൻ ആണെന്നുള്ള പേരും കഴിഞ്ഞ തിരുവനന്തപുരം സമ്മേളനത്തിനു ശേഷവും ചുമന്നു കൊണ്ടു നടക്കാൻ നാണമില്ലേ എന്നു ചോദിക്കും.
മാര്‍ജ്ജാരപ്രണയമോ ഹംസലീലയോ കൂടുതല്‍ മനോഹരം?
    രണ്ടും കണ്ടിട്ടില്ല. ശുനകഭോഗത്തെപ്പറ്റി വേണമെങ്കിൽ പറയാം.
മലയാളം പത്രത്തില്‍ റവന്യൂ സൂപ്രണ്ട്‌ എന്ന ഇംഗ്ലീഷ്‌ പദവിക്കു പകരം ജമാബന്ദിശിരസ്തദാര്‍ എന്നെഴുതേണ്ടതുണ്ടോ? എക്സൈസ്‌ എന്നെഴുതുന്നതോ പിറവക എന്നെഴുതുന്നതോ കൂടുതല്‍ അഭികാമ്യം?
    അങ്ങനെ എഴുതുന്നവരെ മുക്കാലിയിൽ കെട്ടി പ്രത്യക്ഷരലക്ഷം തല്ലണം.
കുട്ടിയായിരുന്നപ്പോള്‍ ആയിത്തീരണമെന്ന് ആഗ്രഹിച്ചതിനുമപ്പുറത്ത്‌ താങ്കളുയര്‍ന്നോ? എങ്കില്‍ അതില്‍ സന്തോഷിക്കുന്നുണ്ടോ?
    ഒരിക്കലും ഭാവിയെപ്പറ്റി ചിന്തിച്ചിരുന്നില്ല. ആരോ പറഞ്ഞ് ഐ. ഏ. എസ്. കാരനാകണമെന്നു പറഞ്ഞു കുറേക്കാലം നടന്നു. പിന്നെ അതു വിട്ടു. അതാകാഞ്ഞതിൽ സങ്കടമില്ല. മുതിർന്ന ശേഷം ആകണമെന്ന് ആഗ്രഹിച്ച കാര്യങ്ങളിൽ (ലിസ്റ്റു തന്നാൽ ക്ലൂ ആവും) ജേർണലിസ്റ്റ് ഒഴികെ എല്ലാം അല്പസമയത്തേക്കെങ്കിലും ആയി. സന്തോഷമേ ഉള്ളൂ.
എന്താണ്‌ ശരിയല്ലാത്തത്‌?
    തെറ്റ്
എന്താണ്‌ സന്തോഷം?
    ഒരു കാര്യം മാത്രം മനസ്സിൽ നിറയുന്ന അവസ്ഥ.
ആധുനിക കവിതകളെ കുറിച്ച് എന്താണു അഭിപ്രായം
    കവിത പഴയതായാലും പുതിയതായാലും ഒരു പോലെയാണ്. അത് ആസ്വദിക്കാൻ പറ്റുന്നവർക്ക് അത് ഇഷ്ടമാണ്. അല്ലാത്തവർക്ക് അത് അനാവശ്യവും. ആധുനികകവിത എന്നതു കൊണ്ട് ഉദ്ദേശിച്ചത് എന്താണ്? വൃത്തമില്ലാത്തതോ? അതു കവിതയുടെ വളർച്ചയിലെ ഒരു ഘട്ടം മാത്രം. ഏതു നാട്ടിലെ കവിത നോക്കിയാലും കാണാം, ആദ്യം പ്രാസം പോയി, പിന്നെ വൃത്തം പോയി, അതിനിടയിൽ കവിതയിൽ എന്തു പാടില്ല എന്നതിന്റെ അതിർവരമ്പുകൾ പോയി. ചവറുകൾ എല്ലാ സാഹിത്യത്തിലുമുണ്ട്. അടുത്ത കാലത്തെ കവിതകളിൽ അതല്പം കൂടുതലുണ്ട്. അതിനെ ആധുനികകവിതയായി ജെനറലൈസ് ചെയ്യേണ്ട കാര്യമില്ല.
ബ്ലോഗിൽ ഓർമ്മക്കുറിപ്പുകൾ എഴുതുന്നതിനെ കുറിച്ച് എന്താണു് അഭിപ്രായം
    വിശാലൻ എഴുതുന്നതുപോലെ രണ്ടാഴ്ചയിൽ ഒന്നു മാത്രം എഴുതുക. അല്ലെങ്കിൽ സ്റ്റോക്കു തീർന്നു പോകും.
മലയാളം ബ്ലോഗിൽ ഇഷ്ടപ്പെട്ട കവി ആരാണു്.
    പ്രമോദ് (കൈപ്പള്ളിയും മോശമില്ല)
മലയാളം ബ്ലോഗിൽ ഇഷ്ടപ്പെട്ട ഓർമ്മ കുറുപ്പ്ist ആരാണു്
    അരവിന്ദൻ (മൊത്തം ചില്ലറ ഓർമ്മക്കുറിപ്പാണെങ്കിൽ)
താങ്കളുടെ Camera ഏതാണു്?
    Point and Shoot
ഫോട്ടോ ബ്ലോഗുകളെ കുറിച്ചുള്ള അഭിപ്രായം
    ഫോട്ടോ ബ്ലോഗോ ഫോട്ടോഷോപ്പ് ബ്ലോഗോ?

158 comments:

  1. എന്റെ ഉത്തരം: ദേവന്‍

    ReplyDelete
  2. ഇതു വായിക്കാൻ 5 മിനുറ്റു പോരെ?

    ReplyDelete
  3. ഇപ്രാവശ്യം ഉത്തരം : Rammohan Paliyath

    ReplyDelete
  4. റാം മോഹന്‍ വരുന്ന സമയം വരെയോ ക്ലൂ വരുന്നതു വരെയോ എന്റെ ഉത്തരം ഇതു തന്നെ,,,,

    ReplyDelete
  5. ചെറിയ സംശയമേ ബാക്കിയുണ്ടായിരുന്നുള്ളു. അതിപ്പോ തീര്‍ന്നു.

    എന്റെ ഉത്തരം : കൈപ്പള്ളി

    ReplyDelete
  6. എന്റെ ഉത്തരം : സിദ്ധാര്‍ത്ഥന്‍.

    ReplyDelete
  7. എന്നാലും പോയിന്റ് ആന്റ് ഷൂട്ട് കാമറയുള്ള കൈപള്ളി. കൊള്ളാം 5ത്സേ.

    ReplyDelete
  8. സിദ്ധാർത്ഥൻ

    ReplyDelete
  9. എന്റെ ഉത്തരം : സിദ്ധാര്‍ത്ഥന്‍

    ReplyDelete
  10. എന്റെ ഉത്തരം ദേവന്‍

    ReplyDelete
  11. കൈപ്പള്ളി, എത്ര മൈനസ് വരെ ഒരാള്‍ക്ക് ആവാം?
    ദേവന്‍ പുതിയ കാമെറ വാങ്ങിയല്ലോ പോട്ടം മീറ്റില്‍ കണ്ടിരുന്നു, എന്നാലും മൊത്തത്തില്‍ ദേവന്റെ ഒരു ശൈലി വാക്കുകളില്‍ കാണുന്നു, അതുകൊണ്ട് എന്റെ ഉത്തരം: ദേവന്‍

    ReplyDelete
  12. ഈ മത്സരത്തിന്റെ ഒരു പ്രശ്നം ഇതിൽ പങ്കെടുക്കുന്നവരൊക്കെ തന്റെ ഐഡന്റിറ്റി മറച്ചുവെച്ചു് ഉത്തരം പറയുന്നു എന്നതാണു് (ഇടിവാൾ ഒഴികെ). വെറുതേ ഇവരോടു് ഈ ചോദ്യങ്ങൾ ചോദിച്ചാൽ ഇവർ ഇതൊന്നുമാവില്ല പറയുക.

    ഈ ഉത്തരങ്ങൾ പറഞ്ഞ ആൾ സീരിയസ് ആണോ തമാശക്കാരൻ ആണോ എന്നു വ്യക്തമല്ല. വായനക്കാരനെ കുഴക്കാൻ മറ്റേതോ സ്റ്റൈൽ നോക്കുന്നു.

    ഇഞ്ചിപ്പെണ്ണു പറഞ്ഞതു പോലെ ഈ മത്സരം ബോറാകുന്നു.

    ഏതായാലും ഈ ഗോമ്പറ്റീഷനിൽ എനിക്കു കിട്ടിയ പോയിന്റ് -2. ഉത്തരം മാറ്റിയാൽ ഇനിയും കുറയും. അതിനാൽ ക്ലൂ വരുന്നതു വരെ ഞാൻ ഒന്നും പറയുന്നില്ല.

    ReplyDelete
  13. അയ്യോ, ഉത്തരം പറയാതെ ഓഫടിച്ചാൽ രണ്ടു പോയിന്റു പോകുമോ?

    കൈപ്പള്ളീ പ്ലീസ്... ഈ പറഞ്ഞതൊക്കെ ഓണാണു്. ഓഫല്ല.

    ReplyDelete
  14. കാര്യങ്ങള്‍ വളരെ വ്യക്തമല്ലേ?
    കൈപ്പള്ളി കവിതയെഴുതുമെന്ന് ബൂലോഗത്ത് അറിയാവുന്ന ഒരേ ഒരാള്‍ കൈപ്പള്ളി മാത്രമല്ലേ?

    ReplyDelete
  15. പിന്നെ ആ പോയിന്റ് ആന്റ് ഷൂട്ട് ക്യാമറ.
    “നാട്ടുകാരന്‍” എന്ന ക്ലൂവിനു “ഫുജൈറയും ഒരു നാടല്ലേ” എന്ന ചോയിച്ച ആളാ താരം.

    എവിടേലും പോയിന്റ് ചെയ്തു ഷൂട്ട് ചെയ്യാതെ എങ്ങിനാ ഫോട്ടോ എടുക്കുന്നത് എന്നു അവസാനം ഒരു ചോദ്യം ചോദിച്ചു അദ്ദേഹം എല്ല്ലാം ശരിയാക്കി കൊള്ളും.

    ReplyDelete
  16. ഒരു കുളു വരട്ടെ....

    ReplyDelete
  17. എന്റെ ഉത്തരം: ദേവന്‍

    ReplyDelete
  18. സിദ്ധാര്‍ത്ഥന്‍

    ReplyDelete
  19. കൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂയ്

    ക്ലൂ‍ൂ‍ൂ...പ്ലീ‍ീ‍ീ‍ീസ്
    ക്ലൂ‍ൂ‍ൂ...പ്ലീ‍ീ‍ീ‍ീസ്
    ക്ലൂ‍ൂ‍ൂ...പ്ലീ‍ീ‍ീ‍ീസ്

    കൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂയ്

    ReplyDelete
  20. ഇത് ഉമേഷ്ജി മാത്ര..
    എന്റെ ഉത്തരം: ഉമേഷ് - ഗുരുകുലം

    ReplyDelete
  21. ടിന്റുമോൻ
    (പൊന്നാനി മണ്ഡലം സ്വതന്ത്ര സ്ഥാനാർത്ഥി)

    ReplyDelete
  22. umesh

    prathyaksharalakshm thallanenkil athumesh thanne.

    ReplyDelete
  23. എന്റെ ഉത്തരം: ഉമേഷ്

    ReplyDelete
  24. ഉത്തരം - ഉമേഷ്

    ReplyDelete
  25. ഉമേഷും പെരിങ്ങോടനും മുമ്പേ തന്നെയും ബാബു ഈയടുത്തും സം‌വൃതസുനിലിന്റെ ആളുകളാണെന്ന് തെളിയിക്കപെട്ടിട്ടുള്ളതാണ്‌. ഇവിടെ സം‌വൃത പ്രത്യക്ഷപെട്ടിട്ടില്ലാത്തതു കൊണ്ട് ഇതു ഉമേഷാകില്ല. ഇനി ഉമേഷ് തന്റെ കമന്റില്‍ പറഞ്ഞിരിക്കുന്നതു പോലെ ഐഡികാര്‍ഡ് പോക്കറ്റിലിട്ടാണ്‌ വന്നതെങ്കില്‍ ഡബിള്‍പെറ്റിയടിക്കണം.

    ReplyDelete
  26. കാരണമായി തോന്നിയത് ഇത്

    അവസാനമായ എഴുതിയ post എന്തിനെഴുതി?
    ഒരു വാർത്ത വായിച്ചപ്പോൾ ചൊറിഞ്ഞുകയറി. പ്രതികരിക്കണമെന്നു തോന്നി. പ്രതികരിച്ചു. അത്രമാത്രം.

    ReplyDelete
  27. മലയാളം ബ്ലോഗിൽ ഇഷ്ടപ്പെട്ട ഓർമ്മ കുറുപ്പ്ist ആരാണു് എന്നതിനുള്ള ഉത്തരം കണ്ട് കൊണ്ടു തന്നെ പറയട്ടെ...

    എന്റെ ഉത്തരം: അരവിന്ദൻ

    ReplyDelete
  28. അവസാനത്തെ പോസ്റ്റിനെപറ്റിയുള്ള കാര്യം ഇപ്പോഴാ ശ്രദ്ധിച്ചത്

    എന്റെയും ഉത്തരം : അരവിന്ദ്

    ReplyDelete
  29. ഇതാരായാലും ശരി, എന്റെ വക ഒരു സ്പെഷ്യല്‍ പ്രൈസ് ഉണ്ട്.
    ഹോ! എന്റെ ഓര്‍മ്മക്കുറിപ്പുകളാണത്രേ ഏറ്റവും ഇഷ്ടം! ഇനിയെന്ത് വേണം!

    ഇംഗ്ളണ്ടും ഫ്രാന്‍സും ആസ്ത്രേലിയയും എല്ലാം നില്‍ക്കുമ്പോള്‍ ലോകകപ്പ് വെന്യു ആഫ്രിക്കക്ക് കൊടുത്ത പോലെയായി!

    :-)

    എന്റെ ഉത്തരം : നല്ല ബുദ്ധിയും ആസ്വാദനശേഷിയും സര്‍‌വ്വോപരി സല്‍ഗുണസമ്പനനും ആയ ഒരാള്‍.

    ReplyDelete
  30. അഗ്രു, ഞാനല്ലഡേയ്. സത്യം.
    എനിക്ക് ഒരാള് പ്രൈസ് തന്നത് ദഹിക്കുന്നില്ലല്ല്യോ? ഹയ്യ!

    ;-)

    ReplyDelete
  31. അറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്കുകയാ... ഇങ്ങേര്‍ക്ക് ഇത്തിരി മുമ്പേ വന്ന് പറയാന്‍ വയ്യാരുന്നോ....എന്നാല്‍ എന്റെ മൈനസ് എങ്കിലും രക്ഷപെട്ടെനെ... :)
    ഇനി ആരെ പറയുമോ എന്തോ...

    ReplyDelete
  32. aravind proudly opens score sheet with petti. congrats!!!!

    അതിനു പ്രേരിപ്പിച്ച അഗ്രജന്‍ മാഷ്ക്കും ഒരു പെറ്റി കൊടുക്കാന്‍ വകുപ്പുണ്ടോ ആവൊ?

    ReplyDelete
  33. ഹഹഹ അരവിന്ദന്റെ ഉത്തരം, അരേ... ബ്ലോഗർമാരല്ലാത്തവരിതിൽ പങ്കെടുക്കില്ലെന്നറിഞ്ഞൂടാ ല്ലേ :)

    ReplyDelete
  34. “നല്ല ബുദ്ധിയും ആസ്വാദനശേഷിയും സര്‍‌വ്വോപരി സല്‍ഗുണസമ്പനനും“

    അപ്പോള്‍ ബ്ലോഗര്‍മാര്‍ക്ക് ഇതൊന്നുമില്ലെന്നാണോ അഗ്രൂ.

    സ്വന്തം കാര്യമാവും അല്ലേ..

    ReplyDelete
  35. സിദ്ധാര്‍ത്ഥനും ഉമേഷും ഇവിടെ ഓഫടിച്ചു കൊണ്ടിരിക്കുമ്പോള്‍, ഞാനെന്റെ ഉത്തരം മാറ്റുന്നു.

    പുതിയ ഉത്തരം : അരവിന്ദന്‍

    (പെറ്റിയായാലും അക്കൌണ്ട് തുറക്കാമല്ലോ ഇവിടെ :))
    എന്നാലും ആ “പ്രത്യക്ഷരലക്ഷം“. ഉം ശരിയാക്കാം.
    ഉത്തരം : അരവിന്ദന്‍

    -സുല്‍

    ReplyDelete
  36. ചാത്തനേറ്: അപ്പോള്‍ മൊത്തം ചില്ലറ ഇനി ഇന്‍‌വൈറ്റഡ് വായനക്കാര്‍ക്ക് മാത്രേ ഉള്ളോ!!!!അല്ലാ അതു വായിക്കണേല്‍ “നല്ല ബുദ്ധിയും ആസ്വാദനശേഷിയും സര്‍‌വ്വോപരി സല്‍ഗുണസമ്പത്തും ” വേണമെന്നല്ലേ അര ഉവാചിച്ചത്...

    ReplyDelete
  37. ബ്ലീശ്വരാ....

    അരവിന്ദും അല്ലേ....
    വീണ്ടും പെറ്റി..
    ഇനി ക്ലൂ വരട്ടെ.
    ബൈറ്റ്.
    -സുല്‍

    ReplyDelete
  38. ഉവാചിച്ചത് എന്നു പറയുന്ന കുട്ടിചാത്തന്‍ ആണോ ഇനി അക്ഷരലക്ഷം പറഞ്ഞത്??????

    -സുല്‍

    ReplyDelete
  39. സുല്ലിക്കോ എന്നേലും എന്റെ ഉത്തരങ്ങള്‍ വരികയാണേല്‍ ചാടിക്കേറി സ്വന്തം പേരു പറഞ്ഞ് ‘8’ പോയിന്റ്സ്വന്തം ആക്കാനിരിക്കുമ്പോഴാ... (10 - 2 പെറ്റി) .... ഒരു അച്ചരലച്ചം....

    ReplyDelete
  40. ഉമേഷ്ജി നല്ല ചോയ്സായിരുന്നു. ഇനി അതിനിടയ്ക്ക് ഉത്തരം പറഞ്ഞത് മൂപ്പരുടെ നമ്പരാണോ ?

    ക്ലു വരുന്നതു വരെ:
    എന്റെ ഉത്തരൻ: ഉമേഷ്

    ReplyDelete
  41. ഉമേഷ് അല്ല . കാരണം സിജു പറഞ്ഞതു തന്നെ. സംവൃതാ സുനില്‍ കൂടെയില്ല ( ഇനി ഇപ്പം ഓളെ പുറത്തിരുത്തിയിട്ടു വന്നതാണോന്നറിയില്ല)
    ദേവന്‍‌ജി അല്ല. കാരണം ഒന്നു രണ്ടു ചോദ്യം ഉത്തരമിടാതെ വിട്ടിട്ടുണ്ട് ( ആ.. , ജബ്ബാര്‍ മാഷോടു ചോദിക്കാം.. എന്ന സ്റ്റൈലില്‍ ). ദേവന്‍‌ജി അങ്ങനെ ചെയ്യുമെന്നു തോന്നുന്നില്ല. ചോദിക്കാത്തതിനു കൂടി ഉത്തരമെഴുതുകയേ ഉള്ളൂ.
    പിന്നെ ഇപ്പം ആരാ.. ആ‍......

    കറക്കിക്കുത്തി ഒരുത്തരം : രാം മോഹന്‍ പാലിയത്ത്

    ReplyDelete
  42. ഗോമ്പീഷനില്‍ ഗ്ലൂ വിതരണം ചെയ്യൂ കൈപള്ളീ

    ReplyDelete
  43. \\സുല്‍ |Sul said...
    ഗോമ്പീഷനില്‍ ഗ്ലൂ വിതരണം ചെയ്യൂ കൈപള്ളീ\\

    സുല്ലേ,

    കൈപ്പള്ളി ബിസ്സിയാന്ന് തോന്നുന്നു. ഗ്ലൂ ഞാന്‍ തന്നാ മതിയാ? ഇന്നാ പിടി..

    :)

    ReplyDelete
  44. ഗ്ലൂ വന്ന സ്ഥിതിയ്ക്ക് ഇനി ഉത്തരം മാറ്റാനുള്ളവര്‍ക്ക് മാറ്റാം അല്ലേ അഭീ അതോ ക്വിസ് മാസ്റ്റര്‍ തന്നെ ഗ്ലൂ തരണോ?

    ReplyDelete
  45. ഹ ഹ ഹ

    അഭിലാഷങ്ങള്‍ക്കൊരു പെറ്റി അലങ്കാരത്തിനായി.

    ആരും ഗ്ലൂ ചോദിക്കാത്തതെന്താനു കരുതി ഇരിക്കയായിരുന്നു, എപ്പോഴും ഞാന്‍ തന്നെ കുളു കൂളുന്നു പറഞ്ഞോണ്ടിരുന്നാല്‍ കൈപ്പള്ളിയും 5ലും കൂടി അതു പെറ്റിക്കുള്ള കാരണമാക്കും

    ഓഹ്.
    സുല്ല് എതായാലും ചോദിച്ചല്ലൊ. ഞാനും ഒരു കൈ പൊക്കുന്നു.

    ReplyDelete
  46. ക്ലാ ക്ലീ ക്ലൂ‍ൂ കൈപള്ളീ

    ReplyDelete
  47. ക്ലാ ക്ലീ ക്ലൂ‍ൂ കൈപള്ളീ
    (ഇനിയെങ്കിലും ബോണസ് 5 മാര്‍ക്ക് കൂടി ആരും അടിച്ചു മാറ്റരുതല്ലോ:))

    ReplyDelete
  48. അല്ല, ഇതിനി സഗീര്‍ പണ്ടാരത്തില്‍ വല്ലോം ആകുമോ?
    (ആത്മഗതം)

    ReplyDelete
  49. ഇത്രയുറക്കെ ആത്മഗദ്ഗദിച്ചാല്‍ പെറ്റികിട്ടും അരേ...

    ReplyDelete
  50. ക്ലൊറേ ക്ലേരായ് ക്ലാത്തിരിയ്ക്കുന്നു, ക്ലൈപ്പള്ളീ, ക്ലൂ പ്ലീ.....സ്

    ReplyDelete
  51. ക്ലാ ക്ലീ ക്ലൂ... കൈപ്പള്ളി തിരിഞ്ഞ് നോക്കി.. അതാ ബ്ലോഗിലൊരു സുല്ല്...

    ഓഫായിട്ടില്ലായിരിക്കും...

    ReplyDelete
  52. ഉത്തരം കൈപ്പള്ളി..
    ചുമ്മാതെ കെടക്കട്ടെന്ന്.. കിട്ടിയാ ഊട്ടി, ഇല്ലെങ്കില്‍ ചട്ടി..അത്രന്നെ.

    ReplyDelete
  53. മൈനേ
    ഏതു ജന്മത്തില്‍
    ഏതു സന്ധ്യയില്‍
    എവിടെ വച്ചു നീ ഇത്തിരിയെ കണ്ടു.

    മൈന എന്നു പറഞ്ഞാലും ഉത്തരമാവുമൊ?

    ReplyDelete
  54. ചോദ്യം വന്ന ബ്ലോഗിലിന്നുയര്‍ന്നതില്ല ഉത്തരം
    ബ്ലോഗികളോ നൂറുനൂറു “ക്ലൂ“ വിനായി കാറവേ..
    ഓര്‍ക്കുവിന്‍ ബ്ലോഗാക്കളേ കമന്റടിയ്ക്കും വേളയില്‍
    കൈപ്പള്ളിയെഴുതിവച്ച നിയമാ..വലിതന്‍ വാക്കുകള്‍...!

    ReplyDelete
  55. ഓഫടിക്കാരെ...കമന്റടിക്കാരെ..ഗോമ്പറ്റീഷന്‍ പോസ്റ്റിനൊരു ക്ലൂവ് താ.. ക്ലൂവ് താ..ക്ലൂവ് താ..

    ReplyDelete
  56. ക്ലൂവ് തരൂ ...
    ക്ലൂവ് തരൂ...
    ഉത്തരിക്കാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല
    പെറ്റി വാ‍ങ്ങാനും മനസ്സില്ല
    ക്ലൂ തരാതെ ഈ ബ്ലൊഗിലിനിയൊരു
    ഉത്തരം പറയാന്‍ മനസ്സില്ല

    മനസ്സിലായൊ?

    ReplyDelete
  57. കൈപ്പള്ളീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ


    ക്ലൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ

    ReplyDelete
  58. ഈ ഉത്തരമാരുടേതൊ...അറിയില്ലല്ലൊ
    ചോദ്യങ്ങള്‍ ആരുടേതൊ...അറിയില്ലല്ലൊ
    ഓര്‍ത്താല്‍ ഉത്തരമൊരു ചെറിയകാര്യം,
    ക്ലൂവ് കിട്ടിയെന്നാല്‍ വലിയ കാര്യം.
    വലിയ കാര്യം..

    ReplyDelete
  59. ക്ലൂ ക്ലൂ ക്ലൂകിപ്പായും ത്ലീവണ്ടി...
    ക്ലല്‍ക്കരി തിന്നും ത്ലീവണ്ടി...
    വ്ലെള്ളം മ്ലോന്തും ത്ലീവണ്ടി-
    യ്ക്കുള്ളിലിരിയ്ക്കും ക്ലൈപ്പള്ളി!

    ക്ലു ചോദിച്ച് ചോദിച്ചിപ്പോ എന്തു പറയുമ്പോഴും ഒരു “ക്ല് ” വരാന്‍ തുടങ്ങി....

    ReplyDelete
  60. ക്ലൂവില്ലെങ്കില്‍ വേണ്ട..
    ഞാനുത്തരം പറയാന്‍ പോവാ....

    എന്റെ ഉത്തരം : ചിത്രകാരന്‍




    (ഇത് ഞാന്‍ പിന്നെ മാറ്റും നൂറ് വട്ടം)

    ReplyDelete
  61. പുഞ്ചിരിക്കുന്ന ക്ലൂവിലുമുണ്ട് മിസ്റ്റര്‍ സുമേഷ്
    വഞ്ചനയുടെ ലാഞ്ചന.

    ReplyDelete
  62. ഇപ്രാവശ്യം വീണ്ടും ഉത്തരം : Rammohan Paliyath
    (ഉത്തരത്തില്‍ ഇനിയും മാറ്റം വരുത്താന്‍ എനിക്ക് പരമാധികാരം ഉണ്ടായിരിക്കുന്നതാണ്.)

    ReplyDelete
  63. മിസ്റ്റര്‍ നാര്‍ഡാഹ് ഹെന്‍‌സ്മൂസ്സ് (എന്തോരു പേര്..മൂക്കില്‍ പ്രാണി കയറിയത് പോലെ)

    പേടിപ്പിക്കരുത് ചങ്ങാതീ, പുലി പ്രഭാകരന്‍ ആയാലും വിരോധല്യ.

    ഇത് അറ്റ്ലസ് രാമചന്ദ്രന്‍ ആകാന്‍/ആക്കാന്‍ വല്ല വഴിയുമുണ്ടോ?
    അല്പം സ്വര്‍ണ്ണം കടം ചോദിക്കാനാ.

    (വീണ്ടും പെറ്റിയായോ?
    കുറേ പെറ്റി കിട്ടിയാല്‍ ഒരു പെറ്റിക്കോട്ട് തൈപ്പിക്കാമായിരുന്നു (ച.ളു))

    ReplyDelete
  64. clue: അക്ഷര വിദ്വാൻ

    ReplyDelete
  65. അപ്പോള്‍ ഞാന്‍ രണ്ടാമത് പറഞ്ഞ ഉത്തരത്തില്‍ ഉറച്ച് നില്‍ക്കുന്നു.

    ReplyDelete
  66. ദേവേട്ടന്‍ ആ വിദ്വാന്‍ തന്നെ.

    ഇപ്പഴും ഉത്തരം : ദേവന്‍ (ഇനി വേറെ പേരു പറഞ്ഞാലാണാവോ പോയിന്റ് കിട്ട്യാ.)

    ReplyDelete
  67. അക്ഷര വിധ്വാന്‍ ആണെന്ന് ഞമ്മക്ക് പണ്ടേ അറിയാം... ആളെ കളിപ്പിക്കാതെ ക്ലൂ പറ ചങ്ങാതി.

    -സുല്‍

    ReplyDelete
  68. ക്ലൂ എത്തിപ്പോയ്...

    എന്തൊന്നാ കൈപ്പള്ളീ ഇത്

    പദപ്രശ്നം കളിക്കുന്ന ആളാണൊ

    ReplyDelete
  69. വീണ്ടും ഉത്തരം : ഉമേഷ്

    ReplyDelete
  70. ഈ കുളുവൊക്കെ ഒരു കുളു ആണൊ... പഴയ ഉത്തരത്തില്‍ തന്നെ നില്‍ക്കുന്നു... അടുത്ത കുളു വരട്ടേ... എന്നിട്ട് വേണം ചാടണോ വേണ്ടേ എന്ന് തീരുമാനിക്കാന്‍ ...

    ReplyDelete
  71. ഇന്ന് എപ്പോഴാ പ്രഖ്യാപനം കൈപ്പള്ളി മാഷേ

    ReplyDelete
  72. **
    Kaippally കൈപ്പള്ളി said...
    clue: അക്ഷര വിദ്വാൻ
    **


    ങാ... ‘എഴുത്തച്ചന്‍’!!

    ഓ അയാളുടെ കാലത്ത് ബ്ലോഗില്ലല്ലോ..

    എന്നാപ്പിന്നെ..., പോയിന്റൊന്നും കിട്ടൂല്ല എന്നാലും എന്റെ ഉത്തരം : ഉമേഷ് (ഗുരുകുലം)

    :)

    ReplyDelete


  73. കിട്ടി, കിട്ടിപ്പോയ്

    ഏവൂരാന്‍..

    പുള്ളിയാണല്ലോ... ഈ കാകഃ കാകഃ, പികഃ പികഃ എന്നൊക്കെ പറയുന്ന
    അക്ഷര വിദ്വാന്‍.

    ReplyDelete
  74. വേറെ ഒരു ക്ലൂ കൂടിത്താ കൈപ്പള്ളീ...

    ടഫായ വല്ല ക്ലൂവും ആയാലും തരക്കേടില്ല..

    ലൈക്ക്.., അയാളുടെ ബ്ലോഗിന്റെ പേര്, ബ്ലോഗ് ലിങ്ക്, ഈ-മെയില്‍ ഐഡി, ഫോണ്‍നമ്പര്‍ എസ്‌കെട്രാ..എസ്‌കെട്രാ..

    :)

    ReplyDelete
  75. ക്ലൂവിനു മുൻപും ക്ലൂവിനു ശേഷവും: ഉമേഷ്

    ഇനി,
    അക്ഷരവിദ്വാൻ എന്നൊക്കെ പറഞ്ഞാ യൂനിക്കോഡ് സ്പെഷലിസ്റ്റുകൾ ആരെങ്കിലും ആവുമോ ? അനോണിമാഷിന്റെ ഒരു പോസ്റ്റിൽ (ക്വിസ്)മലയാളഭാഷ്ഹ കണ്ടുപിടിച്ചതാര് എന്ന ചോദ്യത്തിന്റെ ചോയ്സിൽ ബ്ലൊഗേർസ് ആരൊക്കെയോ ഉണ്ടായിരുന്നു എന്നാണോർമ്മ :)

    ReplyDelete
  76. എന്റെ ഉത്തരം: സന്തോഷ് തോട്ടിങ്ങല്‍

    ങ്യാഹഹഹാഹഹഹ

    ReplyDelete
  77. ഹഹ...
    അരവിചേട്ടായി..
    ആ ‘ പ്രാണി‘ ക്ഷ ബോധിച്ചു!
    :)

    ReplyDelete
  78. നഷ്ടപ്പെടുവാനില്ലൊന്നും
    ഇല്ലാപോയിന്റുകളല്ലാതെ...
    ഇല്ലാപോയിന്റുകളല്ലാതെ...
    കിട്ടാനുണ്ടൊരു മെമ്മോ..ഞമ്മടെ
    ബോസ്സു തരുന്നൊരു മെമ്മൊ...


    (ഭഗവാനേ, ഈ ഭക്തനു കണ്ട്രോള് തരില്ലേ.. ഇതൊരഡിക്ഷനായി തുടങ്ങി!!)

    ReplyDelete
  79. കൈപ്പള്ളിയുടെ ക്ലു
    ക്ഷരവിദ്ധ്വാന്‍ എന്ന്!!

    ReplyDelete
  80. പ്രശാന്ത് കുളത്തില്‍,

    (ഇപ്പോഴും കുളത്തില്‍ തന്നെയാണോ? പനി പിടിക്കെണ്ട ട്ടാ.. കരക്ക് കയറൂ..)

    പിന്നെ, ഇയാള്‍ പറഞ്ഞതില്‍ കാര്യമില്ലാതില്ല. യുനീക്കോഡുമായി ബന്ധപ്പെട്ട മറ്റ് ആളുകളും ആയേക്കാം. അഞ്ജലി ഓള്‍ഡ് ലിപിയുടെ ആള്‍ കെവിന്‍, വരമൊഴിപോലുള്ള സാമാനങ്ങളുടെ ആള്‍ സിബുവും ഒക്കെ ഉണ്ട്. പിന്നേം ഉണ്ട് കുറേ ആളുകള്‍. ഞാന്‍ തല്‍ക്കാലം സിബുവിനെ ദത്തെടുക്കട്ടെ. പുള്ളിയുടെ കല്യണം കഴിഞ്ഞോ ഇല്ലയോ എന്നൊന്നും വല്യ പിടിയില്ല. ഇവിടെ വന്ന് ഉത്തരമയക്കുമോ എന്നും പിടിയില്ല. എന്നാലും തട്ടിവിടട്ടെ.

    ന്റെ പുതിയ ഉത്തരം: സിബു.സി.ജെ

    ReplyDelete
  81. തഥാഗതാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ

    :(
    :(

    മിണ്ടൂല്ല. കഷ്ടപ്പെട്ട് എഴുതിവന്നപ്പോഴേക്ക് ഒറ്റ വേഡില്‍ പരിപാടി തീര്‍ത്തൂല്ലേ... :(

    ReplyDelete
  82. ഉത്തരങ്ങളില്‍ അക്ഷരത്തെറ്റുണ്ടെങ്കില്‍ അത് അസാധുവാക്കണം!!!!

    ReplyDelete
  83. അഭിലാഷെ, ആദ്യം ഉത്തരം എഴുതുക എന്നിട്ട് കഥ പറയുക... :) പോയില്ലെ ?

    ഞാനേയ്, കു-ള-ത്തി-ല-ല്ല, ക-ള-ത്തി-ലാ :)

    ReplyDelete
  84. എന്റെ ഉത്തരം:
    റാല്‍മിനോവ്

    ReplyDelete
  85. Cibu എന്ന് തന്നെ ഞാൻ ഉദ്ദേശിച്ചത്.പക്ഷെ ഉത്തരം ശരിയാണൊ എന്ന് ഉറപ്പില്ല

    ReplyDelete
  86. ഞാൻ ഉത്തരം വീണ്ടും മാറ്റി

    ഇത് കെവിൻ

    ReplyDelete
  87. അക്ഷരവിദ്വാന്‍... ങും... എനിക്ക് തോന്നുന്നത് അനിലേട്ടന്‍...

    എന്റെ പുതുക്കിയ ഉത്തരം: അനില്‍_ANIL

    ReplyDelete
  88. അടുത്ത കുളുവിന് സമയമായോ...

    ReplyDelete
  89. eee pahayan eppazhum enteyum noorinteyum idayil kayari varum.. dushttan...

    ReplyDelete
  90. ഇതും നിന്റെ പരിപാവന സ്മരണയ്ക്ക് വേണ്ടി...

    ReplyDelete
  91. haha...
    100നു അഗ്രു “ഇത്തിരി” ലേറ്റായി!!

    ReplyDelete
  92. കമന്‍റ് നൂറടിച്ചു അണ്ണോ..

    ഉത്തരം പറഞ്ഞത് അണ്ണന്‍ കൈപ്പള്ളി തന്നെ

    ReplyDelete
  93. കൈപ്പള്ളീ, ഈ ഉത്തരം തന്നയാള്‍ ബ്ലോഗെഴുതുന്നത് ഇതേ ശൈലിയില്‍ ആണോ. ഈ ഭാഷയില്‍ ഒരു കൈപ്പള്ളി മിശ്രണവും ഒരു അശോക് കര്‍ത്താ ശൈലിയും ഉണ്ട്.

    ഈ മത്സരം ഒന്നു കൂടി നവീകരിക്കണം കൈപ്പള്ളീ.

    ReplyDelete
  94. കെവിന് ഇതിനൊന്നും സമയമുണ്ടാവില്ല തഥാ. നമ്മുടെ ഒരു പുതിയ പ്രജക്റ്റിന്റെ പിന്നിലാണിപ്പോ. അതും ഭാവിയില്‍ മ്യൂസിക്ക് ലവേസിന് ഒരുപാട് ഉപകാരപ്പെടുന്ന ഒരു ഗംഭീരം പ്രജക്റ്റ്. ഡീറ്റേലായി പിന്നീട് പറയാം. റിലീസാകുമ്പോ...!! വോക്കേ??

    (ചിലപ്പോ പുള്ളി ഫ്രീയാകാനും ചാന്‍സുണ്ട്.. സാധ്യത തള്ളിക്കളയുന്നില്ല)

    പിന്നെ മൊഴി കീമാന്റെ: പെരിങ്ങോടന്‍ ഉണ്ടല്ലോ...! അതായിരിക്കുമോ... യ്യേയ് അല്ല.

    വേണ്ട. ഞാന്‍ സിബുവില്‍ ഉറച്ചു നില്‍ക്കട്ടെ.

    ReplyDelete
  95. ഞാനതു പറയാനിരിയ്ക്കായായിരുന്നു..

    ഇതിന്റെ ഉത്തരം കൈപ്പള്ളിയാണെങ്കില്‍, ഇത് മന:പൂര്‍വ്വം തെറ്റിദ്ധരിപ്പിയ്ക്കാന്‍ അങ്ങേരു കാട്ടിക്കൂട്ടിയ വേലയായി മാറും.. കാരണം ഇത്രയും എഴുതികൊണ്ടുവന്നിട്ടും അതില്‍ ഒരക്ഷരതെറ്റുപോലും കടന്നുകൂടാതെ എഴുതാന്‍ കൈപ്പള്ളിയ്ക്കു കഴിയുമെങ്കില്‍ ഇനിയുള്ള കാലം അങേരുടെ ബ്ലോഗില്‍ അക്ഷരതെറ്റോടെ പോസ്റ്റുകള്‍ പോസ്റ്റിയാല്‍ എല്ലാവരും കൂടി അങ്ങേരെ തല്ലികൊല്ലണ... (അല്ലെങ്കില്‍ വേണ്ട.. മഹാപിരാക്ക്... ഗോമ്പറ്റീഷന്‍ നടത്തികൊണ്ടുപോകാന്‍ ആളില്ലാതെ വരും) 101 ഏത്തമിടീക്കണമെന്ന് ഞാന്‍ വിനയപുരസ്സരം അഭ്യര്‍ത്ഥിയ്ക്കുന്നു :)

    ReplyDelete
  96. ഈശ്ശ്വരാ....എന്താ ഇത്....
    എന്ന പെറ്റികളാ ആളുകള്‍ വാങ്ങി കൂട്ടിയിരിയ്ക്കുന്നേ.

    ആനന്ദലബ്ദിയ്ക്കിനി മറ്റെന്തു വേണ്ടൂ..

    സുഹൃത്തുക്കളെ വീണ്ടും ഉത്തരം മാറ്റൂ....ആര്‍മ്മാദിയ്ക്കൂ.

    ഞാന്‍ പെറ്റികള്‍ തൂത്തു കൂട്ടട്ടെ. അപ്പോഴേയ്ക്കും അടുത്ത പെനാല്‍റ്റികള്‍ ഉണ്ടാക്കൂ.

    എല്ലാര്‍ക്കും അഭിനന്ദനങ്ങള്‍.

    ക്വിസ്സ് മാഷ് അടുത്ത ക്ലൂ തരുമ്പോഴേയ്ക്കും പെറ്റികളുടെ എണ്ണം ഇന്നിയും കൂടേണ്ടതല്ലെ. അപ്പോഴേയ്ക്കും ഇതുവരെ കിട്ടിയതൊന്നു കൂട്ടി വെയ്ക്കാം അല്ലേ.

    ReplyDelete
  97. ഇതു കൈപ്പള്ളിയുടെ ഉത്തരമല്ലെന്നും ആര്‍ക്കും പറയാന്‍ കഴിയും.

    അസ്സല്‍ ഒരു ക്ലൂ ഉത്തരത്തില്‍ തന്നെയുണ്ട്. അത് ആരും കാണാതെ പോയത് കൈപ്പള്ളിയുടെ കുറ്റമല്ല.

    അക്ഷരവിദ്വോന്‍ എന്ന ക്ലൂ പോലും കൈപ്പള്ളിയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. കൈപ്പള്ളിയെ സംബന്ധിച്ചിടത്തോളം യൂണിക്കോഡാണ് അക്ഷരം. അല്ലെങ്കില്‍ അക്ഷരമാണ് യൂണീക്കോഡ്.

    അപ്പോ ഇപ്പോഴും ഈ പോസ്റ്റിലെ എന്റെ ഏക ഉത്തരത്തില്‍ അതും ക്ലൂവിനു മുന്നേയുള്ള ഉത്തരത്തില്‍ തൂങ്ങി തന്നെ നില്‍ക്കുന്നു.

    ReplyDelete
  98. ശരിഉത്തരം UAE 4:30PM നു പറയും

    ReplyDelete
  99. പെറ്റികള്‍ കൂട്ടി തീര്‍ന്നില്ല. ഇത്രയും ഷോര്‍ട്ട് നോട്ടീസില്‍ ഉത്തരം പറയും എന്നു പറഞ്ഞാല്‍ പെറ്റികള്‍ എല്ലാര്‍ക്കും എത്തിച്ചു കൊടുക്കാ കഴിയില്ല.

    ReplyDelete
  100. 4 മിനിട്ട് ബാക്കി.

    അഞ്ചല്‍, കൈപ്പള്ളി ഒരിക്കലും സ്വയം ‘അക്ഷരവിദ്വാന്‍’ എന്ന് വിശേഷിപ്പിക്കില്ല. 100% ഉറപ്പാണ്. ‘അക്ഷരപ്പിശക് വിദ്വാന്‍’ എന്നാണേല്‍ ശരിയായിരിക്കും. എന്തോരം സ്പെല്ലിങ്ങ് മിസ്റ്റേക്ക്സാണ് ഉണ്ടാവാണ് ഒരോ പോസ്റ്റിലും..

    കൈപ്പള്ളി അല്ലേയല്ല...

    ReplyDelete
  101. അടുത്ത മത്സരപരമ്പര: ഇതാരുടെ ഉദരങ്ങള്‍?

    എല്ലാവരും അവരവരുടെ ഉദരങ്ങളുടെ ഒരു പോട്ടം പിടിച്ച് അയയ്ക്കുക... മറ്റുള്‍ലവര്‍ അതു കണ്ടു പിടിയ്ക്കുക!! :)

    ReplyDelete
  102. ശരി ഉത്തരം: Umesh::ഉമേഷ്

    ReplyDelete
  103. എന്റെ ഉത്തരം > അനില്‍

    ReplyDelete
  104. അടുത്ത മത്സരം UAE 6:00pm

    ReplyDelete
  105. ശ്ശോ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ ശോ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ ശോ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ’

    ചുമ്മാ ഉത്തരം മാറ്റി... :(

    ReplyDelete
  106. പലരുടേയും അവസാന പോസ്റ്റ് എടുത്തു നോക്കി. എന്നിട്ട് ഇതില്‍ പറഞ്ഞിരിക്കുന്ന ഉത്തരവുമായി ഒത്തു പോകുന്നില്ല... എന്തു ചെയ്യാന്‍...

    ReplyDelete
  107. അനില്‍_ANIL ഫ്യുജൈറ അനിലേട്ടന്‍. ഇനി ആളു മാറിയെന്ന് വേണ്ട

    ReplyDelete
  108. haha
    ദേവേട്ടന്റെ ഒരു കാര്യം!!!

    ReplyDelete
  109. അപ്പോഴാണ് ഉമേഷ് എന്ന ഉത്തരം കൊടുത്തത്... ക്ലൂ മാത്രം വച്ച്

    ReplyDelete
  110. ഉത്തരം പറഞ്ഞത് ആരും കാണുന്നില്ലേ?

    ഉമേഷേട്ടനാ ഈ ചതി ചെയ്തത്‌ന്ന്

    ReplyDelete
  111. ഇതു മന:പ്പൂര്‍വ്വം തെറ്റിദ്ധരിപ്പിക്കല്‍ ആണ്. വഞ്ചനാത്മകമായ ഉത്തരങ്ങള്‍ !

    ReplyDelete
  112. ഞാനെത്തിയപ്പോഴേക്ക് ഇവിടെ എല്ലാം കഴിഞ്ഞാ? ഇല്ലേല്‍ ഒലത്തിയേനെ!

    ReplyDelete
  113. ഞാനെത്തിയപ്പോഴേക്ക് ഇവിടെ എല്ലാം കഴിഞ്ഞാ? ഇല്ലേല്‍ ഒലത്തിയേനെ!

    ReplyDelete
  114. അങനെയെങ്കില്‍ ഉമേഷണ്ണന്റെ ആദ്യ കമന്റ് ഒരു പെറ്റിയ്കുള്ള വഹയാണ്... മൊത്തം കമന്റടിക്കാരെ വഴിതെറ്റിയ്ക്കുന്ന ഒരു കമന്റാണത്

    നിയമാവലി
    Section 2B Scoring
    പായിന്റ് നമ്പര്‍ 2

    ReplyDelete
  115. ഈ കളി ശരിയാവൂല്ല. ഞാന്‍ പോണ് എന്റെ പന്തു താ.

    ReplyDelete
  116. ഉവ്വ. സുമേഷ് ചന്ദ്രന്‍ പറഞ്ഞതിനെ ഞാനും പിന്‍‌താങ്ങുന്നു. അടി അങ്ങേര്‍ക്ക് പെറ്റി.

    ReplyDelete
  117. 5L
    ഞാൻ അക്ഷരവിദ്വാൻ എന്നു സ്വയം പറയുമോ, അഞ്ചലെ?

    മാത്രമല്ല unicodeനെ നിങ്ങൾ ആരോപിക്കുന്ന contributions ഉന്നും ഞാൻ ചെയ്തതായി എനിക്ക് ഓർമ്മയില്ല.

    ReplyDelete
  118. സെക്ഷന്‍ മാറ്റാന്‍ ചുമ്മാതല്ല ഉമേഷേട്ടന്‍ ആവശ്യപ്പെട്ടത്.. നിയമാവലിയില്‍. ഞാനീക്കാര്യം ഇന്നലെ പറയാന്‍ പോയതായിരുന്നു അവിടെ അപ്പോള്‍ ഉമേഷേട്ടന്‍ വക പെറ്റീഷന്‍:

    Umesh::ഉമേഷ് said...
    സ്ഥിരമായി ഉത്തരം പറയുന്നവർക്കു തന്റെ ശേഖരത്തിൽ കയറി ഉത്തരം പറയാൻ കഴിയാത്തതു കൊണ്ടു് അതു തന്നെ ഒരു ക്ലൂ ആകുന്നതു നാം കണ്ടു. അതൊന്നു തിരുത്തണം.

    ശേഖരനും ഉത്തരം പറയാൻ കഴിയണം. സ്വന്തം ശേഖരത്തിൽ മാത്രം പെനാൽറ്റി ഇല്ല എന്നൊരു നിയമവും വേണം.

    എന്തു പറയുന്നു?

    09-Mar-2009 18:43:00

    അഭിലാഷങ്ങള്‍ said...
    ഒരു കാര്യം പറയാന്‍ വന്നതായിരുന്നു.

    അതേ കാര്യം ഇതാ ഉമേഷ്‌ജി എഴുതിവച്ചിരിക്കുന്നു. അത് തന്നെയാ എനിക്കും പറയാനുള്ളത്...

    11-Mar-2009 15:47:00

    ഇപ്പോഴല്ലേ മനസ്സിലായത് ഗുട്ടന്‍സ്
    കൊച്ചു ഗള്ളന്‍...

    ReplyDelete
  119. നാര്‍ദ്നഹ്ക് ഹ്സ്യൂമസ് -നും ദേവന്‍‌ജിക്കും പിന്തുണ. 200 പെറ്റി ഉമേഷിന്
    കമന്റ് വഴിയും ഉത്തരം വഴിയും ആളെ ചുറ്റിച്ചതിന്

    ReplyDelete
  120. എന്നെ ഐ ഇ ചതിച്ചു!
    എനിക്കുമേഷിന്റെ കമന്റു കണ്ടപ്പഴേ ആളെ പിടി കിട്ടി. ചാടി വന്നു ടൈപ് ചെയ്യുമ്പോള്‍ ഐ എ യില്‍ കീമാന്‍ പിടിക്കുന്നില്ല. ഒന്നു രണ്ടു വട്ടം ശ്രമിച്ചു് പിന്നെ മംഗ്ലീഷില്‍ ടൈപ്പി പബ്ലിഷ് ചെയ്തു വന്നപ്പം ഇടിവാളു പോലെ വേറൊരുത്തന്‍ ഉത്തരമിട്ടിരിക്കുന്നു.
    ഇല്ലെങ്കില്‍ ആ ബോണസും വാങ്ങിച്ചോണ്ടു പോകാമായിരുന്നു.

    ReplyDelete
  121. ഇതിൽ ഉമേഷിനു് പെറ്റിയടിക്കണം എന്നു പറയുന്നവർ പുള്ളി എഴുതിയ comment ഒന്നുകൂടി വായിച്ചു നോക്കുക.

    അതിൽ ആരാണെന്നു വ്യക്തമായി ഒന്നും പറയുന്നില്ല.
    മത്സരത്തെ വിമർശിക്കുന്നുണ്ടു്.
    എഴുതിയ ശൈലിയെ പരാമർശിക്കുന്നുണ്ടു്.
    ഓഫ് topic ഒന്നും പറയുന്നില്ല.

    ഇതൊന്നും തെറ്റായി എനിക്ക് തോന്നുന്നില്ല.

    നിയമ വിദഗ്ദർ വരൂ, നിയമങ്ങൾ നിരത്തു, ഏതു കോടതിയിൽ ഞാൻ ഹാജരാകണം എന്നു പറയൂ. പ്ലീസ്.

    ReplyDelete
  122. ക്ലൂവിനു മുമ്പ് ഉത്തരം പറഞ്ഞ എല്ലാവര്‍ക്കുമില്ലേ ബോണസ് :)

    ReplyDelete
  123. വഞ്ചനാത്മകമായ ഉത്തരങ്ങള്‍ വഞ്ചനാത്മകമായ കമന്റ് :(

    ReplyDelete
  124. സത്യത്തില്‍ ഉമേഷേട്ടന്റെ കമന്റ് മാത്രമായിരുന്നു എന്റെ ക്ലൂ--- കൈപ്പള്ളി അണ്ണന്‍ പറഞ്ഞപോലെ അത് പെറ്റിയടിക്കാന്‍ പറ്റാത്ത ഓണ്‍ ടോപ്പിക്കായിരുന്നു. അപ്പോള്‍ തന്നെ മനസ്സിലാക്കാം ആ കമന്റിന്റെ ലക്ഷ്യം

    ReplyDelete
  125. ഇത് ഉമേഷ്‌ജി തന്നെയാണോ?

    രണ്ടും കണ്ടിട്ടില്ല. ശുനകഭോഗത്തെപ്പറ്റി വേണമെങ്കിൽ പറയാം.

    അയാൾ ഇങ്ങനെ പറയുമോ?

    ശ്ശൊ..

    ReplyDelete
  126. ഉത്തരങ്ങള്‍.

    Zebu Bull::മാണിക്കന്‍ ദേവന്‍
    അനില്‍ശ്രീ Ram Mohan
    അഞ്ചല്‍ക്കാരന്‍ കൈപ്പള്ളി
    സുൽ | Sul സിദ്ധാര്‍ത്ഥന്‍
    തഥാഗതന്‍ സിദ്ധാര്‍ത്ഥന്‍
    അനില്‍ സിദ്ധാര്‍ത്ഥന്‍
    കുഞ്ഞന്‍ ദേവന്‍
    പ്രിയ ദേവന്‍
    ഋഷി|rISHI ദേവന്‍
    വല്യമ്മായി dvn ദേവന്‍
    Siju | സിജു ദേവന്‍
    ഇത്തിരിവെട്ടം സിദ്ധാര്‍ത്ഥന്‍
    ഇടിവാള്‍ Umesh::ഉമേഷ്
    സിദ്ധാര്‍ത്ഥന്‍ Umesh::ഉമേഷ്
    വല്യമ്മായി umesh Umesh::ഉമേഷ്
    കുട്ടിച്ചാത്തന്‍ Umesh::ഉമേഷ്
    ആഷ | Asha Umesh::ഉമേഷ്
    അഗ്രജന്‍ അരവിന്ദ് :: aravind
    അനില്‍ശ്രീ അരവിന്ദ് :: aravind
    സുൽ | Sul അരവിന്ദ് :: aravind
    പ്രശാന്ത് കളത്തില്‍ Umesh::ഉമേഷ്
    മാരാർ Ram Mohan
    വിശ്വപ്രഭ abi Ambi
    nardnahc [ boby ]
    അനില്‍ശ്രീ Ram Mohan
    പ്രിയ ദേവന്‍
    അനില്‍ശ്രീ Umesh::ഉമേഷ്
    അഭിലാഷങ്ങള്‍ Umesh::ഉമേഷ്
    Kichu ഏവൂരാന്‍
    nardnahc hsemus സന്തോഷ് തോട്ടിങ്ങല്‍
    തഥാഗതന്‍ സിബു. സി.ജെ
    അഭിലാഷങ്ങള്‍ സിബു. സി.ജെ
    ഗുപ്തന്‍ റാം ലിനോവ്
    തഥാഗതന്‍ കെവിന്‍
    അഗ്രജന്‍ അനില്‍_ANIL

    ReplyDelete
  127. പിടിക്കപ്പെടുമെന്നായപ്പോള്‍ സം‌വൃതയെ ഉപേക്ഷിച്ചു വഞ്ചിച്ചതിനു ഒരു പെറ്റിക്കേസെങ്കിലും എടുക്കേണ്ടതാണ്‌ :-(

    ReplyDelete
  128. ഇഞ്ചിപ്പെണ്ണു പറഞ്ഞതു പോലെ ഈ മത്സരം ബോറാകുന്നു.

    ഇത് അക്ഷരാര്‍ത്ഥത്തില്‍ ഈ മത്സരറിസല്‍റ്റോടെ അനുഭവപ്പെടാന്‍ തുടങ്ങി!!

    :(

    വേറൊന്നുമില്ല

    ReplyDelete
  129. nardnahc [ boby ]
    ബോബിയോ? യാത് ബാബി?
    ജബ ജബാ.. ഞാനാരെയും അറിയില്ല, അങനെ പറഞ്ഞിട്ടുമില്ല... :)
    എന്റെ 2 ഉത്തരം ചിത്രകാരന്‍ എന്നും സന്തോഷ് തോട്ടിങ്ങല്‍ എന്നുമായിരുന്നു!!!

    ReplyDelete
  130. ആകെ മൊത്തം ഉത്തരങ്ങള്‍:

    Zebu Bull::മാണിക്കന്‍ - ദേവന്‍
    അനില്‍ശ്രീ - Ram Mohan
    അഞ്ചല്‍ക്കാരന്‍ - കൈപ്പള്ളി
    സുൽ | Sul - സിദ്ധാര്‍ത്ഥന്‍
    തഥാഗതന്‍ - സിദ്ധാര്‍ത്ഥന്‍
    അനില്‍ - സിദ്ധാര്‍ത്ഥന്‍
    കുഞ്ഞന്‍ - ദേവന്‍
    പ്രിയ - ദേവന്‍
    ഋഷി|rISHI - ദേവന്‍
    വല്യമ്മായി - ദേവന്‍
    Siju | സിജു - ദേവന്‍
    ഇത്തിരിവെട്ടം - സിദ്ധാര്‍ത്ഥന്‍
    ഇടിവാള്‍ - Umesh::ഉമേഷ്
    സിദ്ധാര്‍ത്ഥന്‍ - Umesh::ഉമേഷ്
    വല്യമ്മായി - Umesh::ഉമേഷ്
    കുട്ടിച്ചാത്തന്‍ - ഉമേഷ്
    ആഷ | Asha - Umesh::ഉമേഷ്
    അഗ്രജന്‍ - അരവിന്ദ് :: aravind
    അനില്‍ശ്രീ - അരവിന്ദ് :: aravind
    സുൽ | Sul - അരവിന്ദ് :: aravind
    പ്രശാന്ത് കളത്തില്‍ - Umesh::ഉമേഷ്
    മാരാർ - Ram Mohan
    വിശ്വപ്രഭ - Ambi
    nardnahc - ചിത്രകാരന്‍
    അനില്‍ശ്രീ - രാം Mohan
    പ്രിയ - ദേവന്‍
    അനില്‍ശ്രീ - Umesh::ഉമേഷ്
    അഭിലാഷങ്ങള്‍ - Umesh::ഉമേഷ്
    Kichu - ഏവൂരാന്‍
    nardnahc hsemus- സന്തോഷ് തോട്ടിങ്ങല്‍
    തഥാഗതന്‍ - സിബു. സി.ജെ
    അഭിലാഷങ്ങള്‍ - സിബു. സി.ജെ
    ഗുപ്തന്‍ - റാം ലിനോവ്
    തഥാഗതന്‍ - കെവിന്‍
    അഗ്രജന്‍ - അനില്‍_ANIL

    ReplyDelete
  131. പെറ്റി കുറ്റി.
    അ. ഉത്തരം മാറ്റിയതിന്
    1. അനില്‍ശ്രീ - നാലു തവണ ഉത്തരം മാറ്റി
    2. സുല്‍ - രണ്ടു തവണ ഉത്തരം മാറ്റി
    3. തഥാഗതന്‍ - മൂന്ന് തവണ ഉത്തരം മാറ്റി
    4. പ്രിയ - രണ്ടു തവണ ഉത്തരം മാറ്റി
    5. വല്യമ്മായി - രണ്ടു തവണ ഉത്തരം മാറ്റി
    6. അഗ്രജന്‍ - രണ്ടു തവണ ഉത്തരം മാറ്റി
    7. അഭിലാഷങ്ങള്‍ - രണ്ടു തവണ ഉത്തരം മാറ്റി
    8. സുമേഷ് ചന്ദ്രന്‍ - രണ്ടു തവണ ഉത്തരം മാറ്റി

    ലിങ്കിയതിന്.
    1. ഡിങ്കന്‍
    2. അഭിലാഷങ്ങള്‍

    ReplyDelete
  132. 4. പ്രിയ - രണ്ടു തവണ ഉത്തരം മാറ്റി :O

    പ്രിയ said...
    ദേവന്‍
    11-Mar-2009 23:34:00
    പ്രിയ said...
    ദേവേട്ടന്‍ ആ വിദ്വാന്‍ തന്നെ.
    ഇപ്പഴും ഉത്തരം : ദേവന്‍ (ഇനി വേറെ പേരു പറഞ്ഞാലാണാവോ പോയിന്റ് കിട്ട്യാ.)
    12-Mar-2009 14:55:00


    അഞ്ചല്‍ക്കാരാ ..... ചുമ്മാ പെറ്റി കൊടുക്കാന്‍ മാഷെന്നാ കേരളാപോലീസിലാണോ?

    ഈ അഞ്ചല്‍സിനു ഈ ഉത്തരവാദിത്യമില്ലാത്ത പെറ്റിയടിക്ക് ഒരു പെറ്റിയടിക്കാന്‍ വകുപ്പുമുണ്ടൊ?

    ReplyDelete
  133. ശക്തമായി പ്രതിഷേധിക്കുന്നു. ഞാന്‍ ലിങ്ക് കൊടുത്തത് ക്ലൂ വിലേക്കല്ല. ഗ്ലൂ വിലേക്കാണ്. സെക്ഷന്‍ 4/6 പ്രകാ‍രം ക്ലൂവിലേക്ക് ലിങ്കിയാലാണ് ഇഷ്യൂ. അഞ്ചലേ, ആ അടിയിലെ പെറ്റി കുറ്റിയോടെ വേഗം പൊരിച്ചിറിഞ്ഞില്ലേല്‍ സത്യായും ഞാനീ പരിപാടിക്കില്ല. നാളെ മുതല്‍ ഈ ഭാഗത്തേക്കേ ഇല്ല.

    പിന്നെ Section 3 Objective: “Maximum തമാശ പരിപാടിയാണെന്നുള്ളതു് എല്ലാവരും ഓർക്കുക. “ വെണ്ടക്കാ അഷരത്തില്‍ എഴുതീട്ടുണ്ടല്ലോ. ആ ലിങ്കില്‍ ഒരു തമാശയും കാണുന്നില്ലേ. ഇല്ലേല്‍ വിട്ടേക്ക്.. ഞാന്‍ പോണു. എന്റെയും പന്തിങ്ങ് താ.. ദേവേട്ടാ .. ഞാനും വരണൂ,..

    “ക്ലൂ താ... ക്ലൂ താ... ക്ലൂ താ...“ എന്ന് തൊണ്ട വരണ്ട് വിളിച്ച് കൂവിയ ആത്മാക്കള്‍ക്ക് അല്പം ഗ്ലൂ കൊടുത്തതാണോ ഞാന്‍ ചെയ്ത തെറ്റ്???? ഓകെ. ചുമ്മ കണമുണ പറയുന്നില്ല. എന്റെ അവസാ‍ന പെറ്റി മാറ്റുന്നോ ഇല്ലയോ? ഞാന്‍ നിയമപരമായാ സംസാരിക്കുന്നോ... പറ്റുമോ ഇല്ലയോന്ന് പറ... ഇല്ല്ലേല്‍ കോടതിയില്‍ വച്ച് കാണാം...

    ReplyDelete
  134. (ഇനി വേറെ പേരു പറഞ്ഞാലാണാവോ എന്ന് ചൊദിച്ചതേ ദേവേട്ടന് വേറേ എന്തെലും പേരുണ്ടെങ്കില്‍ അതു പറയണോ എന്നാരുന്നു.)

    ReplyDelete
  135. ഇസ്മൈല്‍ മറന്ന് പോയാരുന്നു. :) :)

    ReplyDelete
  136. യെസ്, വല്യമ്മായി, ഞാനും

    സീ ദിസ്..
    7. അഭിലാഷങ്ങള്‍ - രണ്ടു തവണ ഉത്തരം മാറ്റി

    ഞാന്‍ ഒരു തവണയേ മാറ്റിയിട്ടുള്ളൂ...

    :(

    ReplyDelete
  137. ആദ്യം നിങ്ങൾ ഒരുത്തരം പറയുന്നു. അപ്പോൾ അതവിടെയുണ്ട്. അടുത്ത ഉത്തരം പറയാൻ രണ്ടു കാര്യങ്ങൾ: ആദ്യത്തേത് മാറ്റി രണ്ടാ‍മത്തേത് വച്ചു. അപ്പോൾ രണ്ടുതവണ ഉത്തരം മാറ്റി.. യേത് ? (ഒട്ടകം, ഫ്രിഡ്ജ്)

    തമാശയ്ക്കാണെ അഞ്ചലെ.. കാര്യമായെടുക്കല്ലെ

    ReplyDelete
  138. പെറ്റി കുറ്റി. (തെറ്റു തിരുത്തിയത്)
    അ. ഉത്തരം മാറ്റിയതിന്
    1. അനില്‍ശ്രീ - നാലു ഉത്തരം പറഞ്ഞു.
    2. സുല്‍ - രണ്ടുത്തരം.
    3. തഥാഗതന്‍ - മൂന്ന് ഉത്തരം
    4. വല്യമ്മായി - രണ്ടു ഉത്തരം
    5. അഗ്രജന്‍ - രണ്ടു ഉത്തരം
    6. അഭിലാഷങ്ങള്‍ - രണ്ടു ഉത്തരം
    7. സുമേഷ് ചന്ദ്രന്‍ - രണ്ടു ഉത്തരം

    ലിങ്കിയതിന്.
    1. ഡിങ്കന്‍
    2. അഭിലാഷങ്ങള്‍

    (പെറ്റിയില്‍ തെറ്റുണ്ടെങ്കില്‍ തെറ്റു പറ്റിയതില്‍ ഖേദിയ്ക്കുന്നു. തെറ്റു ചൂണ്ടികാട്ടിയാല്‍ വീണ്ടും തിരുത്താം. തിരുത്താതിരിയ്ക്കാന്‍ ഇതെന്നാ ഇരുമ്പുലക്കയൊന്നും അല്ലല്ലോ?)

    ReplyDelete
  139. ഞാന്‍ മൂന്നു പ്രാവശ്യമേ മാറ്റിയുള്ളു..നാലെന്ന ആരോപണം നിഷേധിക്കുന്നു.

    Rammohan > അരവിന്ദ്
    അരവിന്ദ് > Rammohan
    Rammohan > ഉമേഷ്...

    അപ്പോള്‍ മൂന്നു പെനാലിറ്റി. ആറ് പോയിന്റ്

    ReplyDelete
  140. ങാ ഹാ
    ഉമേഷ്‌ജി ആയിരുന്നോ?
    വെറുതെ മനുഷ്യനെ ആശിപ്പിച്ചു.

    :-)

    ReplyDelete
  141. കാര്യസ്ഥൻ അഞ്ചൽക്കാരന്റെ വിധി കൊള്ളാം

    ReplyDelete
  142. ബു ഹഹഹഹഹ!!!!! ബു ഹഹഹ!
    ഞാനൊന്നു പൊട്ടിച്ചിരിക്കട്ട്..

    പെറ്റിയില്ലാതെ ഫുള്‍ 10 മാര്‍ക്ക്.. അതും + മാര്‍ക്ക്.. അതും എനിക്ക് .. ഹഹഹ ഹഹഹ


    ഇന്നു രണ്ടു ബിയറു കൂടുതലടിക്കും-

    പ്രത്യക്ഷര ലക്ഷവും, അരവിന്ദ് ഫാനായതും, സാമൂഹ്യ പ്രതിന്ബദ്ധത് ആ, എന്നു പറഞ്ഞതും എനിക്ക് കത്തി- ഇത് ഉമേഷ്ജി തന്നേ!

    പിന്നെ, ഇത്രേമ്ം കഷ്ടപ്പെട്ട് വളിപ്പടിക്കാന്‍ അങ്ങേരെക്കഴിഞ്ഞ് ഞാനേയൊള്ളൂ ;)

    സ്കോര്‍ ഷീറ്റ് ഇടൂ-- എന്റെ +10 പോയിന്റ് കണ്ട് ഞാന്‍ ഒന്നു ആസ്വദിക്കട്ടേ !! ബുഹഹഹ്!!

    ReplyDelete
  143. ഇതൊരു ചതിയായിപ്പോയി!

    മനുഷ്യൻ കിടന്നു് അണ്ട്രയിട്ടു് ഉറങ്ങുന്ന സമയത്താണു് ഉത്തരം പബ്ലിഷ് ചെയ്യുന്നതു്! ഇന്നലെ രാത്രി പന്ത്രണ്ടര വരെ ഇതു നോക്കി ഇരുന്നിട്ടു് രാവിലെ ഉണരാൻ വൈകി. രാവിലത്തെ പണിയൊക്കെ തീർന്നപ്പോൾ പിന്നെയും വൈകി.

    സ്റ്റൈൽ മാറ്റി വഴി തെറ്റിക്കാൻ ശ്രമിച്ചതിൽ ക്ഷമിക്കണം. എങ്കിലും ക്ലൂ ഇഷ്ടം പോലെ കൊടുത്തിരുന്നു. ഉത്തരങ്ങളെല്ലാം സത്യസന്ധവുമായിരുന്നു.

    എന്റെ ഉത്തരങ്ങളും അവയുടെ പൊരുളും ഇവിടെ വായിക്കാം.

    അതെന്താ അരവിന്ദാ, ഒരു പുച്ഛം? എന്റെ വാക്കിനു് ഒരു വിലയും ഇല്ലേ? ഞാൻ അല്ലാതെ ഏതു കോന്തനാ നീയെഴുതുന്നതു നല്ലതാണെന്നു പറയാൻ? ആ ഒരൊറ്റ ക്ല്ലൂവിലല്ലേ ഇടിവാൾ പിടിച്ചതു്?

    ReplyDelete
  144. സ്വല്‍പ്പ ലെയ്റ്റായിപ്പോയോന്നൊരു ഡൌട്ട്. ഒരു പന്ത്രണ്ടുമണിക്കൂറായി ഈ കമന്റിടാന്‍ നോക്കുന്നു. ഇപ്പൊഴാ പറ്റിയത്. ഉമേഷ്ജി ഈ പോസ്റ്റിന്` കമന്റ് ട്രാക്കിങ്ങ് വെച്ചിട്ടുണ്ടെന്ന വിശ്വാസത്തില്‍ ഇതിപ്പ ഇടുന്നു.

    ====================
    നിയമ വിദഗ്ദർ വരൂ, നിയമങ്ങൾ നിരത്തു, ഏതു കോടതിയിൽ ഞാൻ ഹാജരാകണം എന്നു പറയൂ. പ്ലീസ്.

    I am the answer, I am the answer...

    ഉമേഷ്ജിയ്ക്കൊരു പാര വെയ്ക്കാനുള്ള ചാന്‍സ് കളയാന്‍ പാടില്ല.

    ലതായത്, ഉമേഷ്ജി ആ കമന്റെഴുതിയ വേളയില്‍, അല്ലെങ്കില്‍ കൈപ്പള്ളി റ്റൈറ്റില്‍ മാറ്റുന്നതിനു മുന്പുള്ള ആ അവസരത്തില്‍, അതുമല്ലെങ്കില്‍ ക്ലൂ ചോദിച്ച് ബ്ലോഗേഴ്സ് മുഴുവന്‍ തേരാ പാരാ നടന്നിരുന്ന ആ ടൈമില്, ഈ പോസ്റ്റിന്റെ റ്റൈറ്റില്‍ എന്തായിരുന്നു? "6 ഇതാരുടെ ഉത്തരങ്ങൾ ".

    ലതായത് ലിതാരുടെ ലുത്തിനിയകള്‍ എന്നറിയാമെങ്കില്‍ പറ, ലില്ലേല്‍ മുണ്ടാണ്ടിരി. എന്ന്.

    ആ ടൈമില്‍ വന്ന് "മല്‍സരത്തെപ്പറ്റിയോ നിയമങ്ങളെപ്പറ്റിയോ പറയുന്നത് ഒരോഫല്ല, ഒന്നൊന്നര ഓഫാണ്. മല്‍സരത്തെപ്പറ്റിയുള്ള കമന്റ് മല്‍സരത്തെപ്പറ്റിയുള്ള പോസ്റ്റിലും നിയമത്തെപ്പറ്റിയുള്ള കമന്റ് നിയമത്തെപ്പറ്റിയുള്ള പോസ്റ്റിലും സീസറിനുള്ളതു ദൈവത്തിനും മാത്രം കൊടുക്കുക.

    കൊടു കൈപ്പള്ളീ പെറ്റി,

    തന്നെയുമല്ല, നിയമ വിസ്ഫോടകനും ബുദ്ധിക്കൂഷ്മാണ്ഡവും പ്ണ്ഡിതപൈശാചികനുമായ കൈപ്പള്ളി ("എന്നെ എന്തു പറഞ്ഞാലും ഞാൻ ക്ഷമിക്കും" എന്ന് സെക്ഷന്‍ 3-ല്‍ എഴുതിയ അതേ കൈപ്പള്ളി.... എന്റെ തന്തക്കു വിളിക്കല്ലേ) എഴുതിയ "ഒരു മത്സരത്തിന്റെ ഫലം പ്രഖ്യാപിക്കുന്നതിനു മുമ്പ്, ഉത്തരങ്ങളുടെ ഉടമ എഴുതുന്ന കൊമ്മെന്റ്കൾ യാതൊരു വിധത്തിലും മത്സരാർത്ഥികളുടേ തീരുമാനത്തെ സ്വാധീനിക്കുന്ന വിധത്തിൽ ആയിരിക്കരുതു്." എന്ന നിയമത്തിന്റെ text of the law അനുസരിക്കുന്നുണ്ടെന്നു തോന്നിപ്പിച്ചുകൊണ്ട് spirit of the law-ല്‍ സ്പിരിറ്റ് കോരി ഒഴിക്കുന്നതു പോലെയുള ആ കമന്റിന്` ഡബിള്‍ പെറ്റി കൊടുക്കണം.
    ============

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....