Tuesday 10 March 2009

3 - സി.കെ. ബാബു

പരസ്പരവിരുദ്ധമായി സംസാരിക്കാറുണ്ടോ?
    കാര്യസാദ്ധ്യത്തിനായി‍ സ്പഷ്ടമായ പരസ്പരവൈരുദ്ധ്യം മറച്ചുവച്ചു് സംസാരിക്കാറില്ല.
എന്താണ്‌ സൌന്ദര്യം?
    ആഹ്ലാദജനകമായ ആകര്‍ഷണീയത.
ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും?
    കുളിമുറിഗായകനായ, സ്വന്തം ആവശ്യത്തിനു് പാചകം ചെയ്യുന്ന, സ്വന്തം വീടിന്റെ ആശാരിപ്പണി അടക്കമുള്ള മെയിന്റനന്‍സ് ജോലികള്‍ ചെയ്യുന്ന, അല്പം കോമാളിയായ ഒരദ്ധ്യാപകന്‍.
എന്താണ്‌ ദൈവം?
    മാനുഷികഗുണങ്ങളുടെ അമാനുഷികാവിഷ്കരണം.
കായംകുളം കൊച്ചുണ്ണി, വെള്ളായണി പറമു, മുളമൂട്ടില്‍ അടിമ, ഇത്തിക്കര പക്കി, ജംബുലിംഗം തുടങ്ങിയവര്‍ ധനികരെ കവര്‍ന്ന് പാവങ്ങള്‍ക്കു നല്‍കുകയും നാട്ടുനീതി നടപ്പാക്കുകയും ചെയ്തിരുന്നു എന്ന വീരചരിതങ്ങള്‍ ഇഷ്ടമാണോ?
    ധനികരെ കൊച്ചുണ്ണിമാര്‍ കവര്‍ന്നാലും, പാവങ്ങളെ രാഷ്ട്രീയക്കാരും, ആത്മീയനേതാക്കളും, ഉദ്യോഗസ്ഥരും കവര്‍ന്നാലും മോഷണം ഒരു വീരതയല്ല. മോഷണം വഴി നടപ്പാക്കുന്നതല്ല, നിയമങ്ങള്‍ വഴി സമ്പത്തിന്റെ നീതിയുക്തമായ വിതരണം പിഴവുപറ്റാതെ നടപ്പാക്കുന്നതാണു് സാമൂഹികനീതി, അതിലാണു് സാമൂഹികവീരത കുടികൊള്ളുന്നതു്.
കുയിലിനെയോ കൊറ്റിയേയോ കൂടുതലിഷ്ടം?
    ഇവയില്‍ ഒന്നിനെ കൂടുതലോ, മറ്റേതിനെ കുറച്ചോ ഇഷ്ടപ്പെടുന്നതിനെ ന്യായീകരിക്കാന്‍ തത്കാലം കാരണമൊന്നും കാണുന്നില്ല.
ഈയിടെയായി ഒറ്റയ്ക്കിരിക്കുമ്പോള്‍ ഒരു ഏകാന്തത അനുഭവപ്പെടാറുണ്ടെന്ന് തോന്നുന്നു?
    ഒറ്റക്കിരിക്കുമ്പോള്‍ എന്നെ മറ്റാരും കാണാറില്ല. മനുഷ്യന്‍ ഒറ്റക്കിരിക്കുന്നതു് ഏകാന്തതക്കു് വേണ്ടി മാത്രമാവണമെന്നില്ല. ഏകാന്തത അത്ര മോശമാണെന്നും തോന്നുന്നില്ല.
കഷ്ടകാലം എന്നാലെന്താണ്‌?
    സംതൃപ്തിയെ അളക്കുന്ന നേര്‍‌രേഖയില്‍ ജീവിതത്തിന്റെ (ആപേക്ഷികമായ) മൂല്യം താഴേക്കു് നീങ്ങുന്ന അവസ്ഥയുടെ അളവു്.
മോഹന്‍ലാല്‍ എന്തു തരം കഴിവുകള്‍ കൊണ്ടാണ്‌ സൂപ്പര്‍സ്റ്റാര്‍ ആയി അറിയപ്പെടുന്നത്‌?
    ആരാധിക്കാന്‍ വ്യക്തികളെ തേടുന്ന സമൂഹം അവരുടെ സൂപ്പര്‍സ്റ്റാറുകളെ കണ്ടെത്തും. കഴിവുകളുടെ അംഗീകാരം കൊണ്ടു് തൃപ്തിപ്പെടാന്‍ അങ്ങനെയുള്ളവര്‍ പഠിച്ചിട്ടില്ല.
ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി?
    ആദ്യമായി എഴുതിയ പോസ്റ്റ് എഴുതിയ അതേ കാരണത്താല്‍.
മോതിരം, മാല, വാച്ച്‌, ബ്രേസ്‌ലെറ്റ്‌ തുടങ്ങിയവ ധരിക്കാന്‍ ഇഷ്ടമാണോ?
    കമ്മലും, മൂക്കുത്തിയും, മറ്റു് പലയിനം പിയേഴ്സിംഗുകളും കൂടി ധരിക്കാന്‍ അനുവാദമുണ്ടെങ്കില്‍.
പുരുഷന്മാര്‍ മാര്‍സില്‍ നിന്നും സ്ത്രീകള്‍ വീനസില്‍ നിന്നുമുള്ളവരാണെന്ന് വിശ്വസിക്കുന്നോ?
    സ്ത്രീകളും പുരുഷന്മാരും അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നുമുള്ളവരാണെന്നാണു് എന്റെ അറിവു്.
ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടുന്നതില്‍ തെറ്റുണ്ടോ?
    പുറത്തുനിന്നു് മഴയും വെയിലും ഏല്‍ക്കുന്നതില്‍ ഭേദം മെലിഞ്ഞതെങ്കിലും ആനയ്ക്കു് കയറി നില്‍ക്കാന്‍ മതിയായ ഒരു തൊഴുത്തുതന്നെ.
ഏറ്റവും വലുതെന്താണ്‌?
    മനുഷ്യരുടെ ഞാന്‍ എന്ന ഭാവം.
കാശ്മീരസന്ധ്യകളേ കൊണ്ടുപോരൂ എന്റെ ഗ്രാമസുന്ദരിക്കൊരു നീലസാരി എന്താ ഈവരിയുടെ അര്‍ത്ഥം?
    ഒരു കാശ്മീര്‍ നീലസാരി വേണമെന്നു് ഗ്രാമസുന്ദരി കാമുകനോടു് പറഞ്ഞുകാണണം.
പാമ്പിന്റെ രത്നം, കൊതിയന്റെ വിത്തം, സതീകുചം, കേസരി തന്റെ കേശം. തങ്കളുടെ അഭിപ്രായത്തില്‍ ഈ ഗണത്തില്‍ പെടുന്ന ഒരു മൂന്നെണ്ണം കൂടി പറയാമോ?
    ഒലക്കേടെ മൂടു്, വെടിയന്റെ സത്യം, കേശവന്‍ തന്റെ മീശ.
അല്ലാ, പൂച്ച ഏതു നിറമായാലും എലിയെപ്പിടിച്ചാല്‍ പോരേ?
    എലിയെ പിടിക്കല്‍ മാത്രമാണു് പൂച്ചയുടെ കര്‍ത്തവ്യമെങ്കില്‍.
പാലുകുടിക്കുമ്പോള്‍ പൂച്ച കണ്ണടയ്ക്കുന്നതെന്തിനാണ്‌?
    പാല്‍ത്തുള്ളികള്‍ കണ്ണിലേക്കു് തെറിക്കാതിരിക്കാന്‍.
പൂച്ചക്ക്‌ പൊന്നുരുക്കുന്നിടത്ത്‌ കാര്യമുണ്ടോ?
    അതറിയില്ല. പക്ഷേ, പൊന്നു് തൂക്കുന്നിടത്തു് പൂച്ചക്കു് കാര്യമുണ്ടായിരിക്കണം.
മാര്‍ജ്ജാരപ്രണയമോ ഹംസലീലയോ കൂടുതല്‍ മനോഹരം?
    മുള്ളന്‍പന്നികളുടെ അതിശ്രദ്ധാപൂര്‍വ്വമായ പ്രണയലീല.
മലയാളം പത്രത്തില്‍ റവന്യൂ സൂപ്രണ്ട്‌ എന്ന ഇംഗ്ലീഷ്‌ പദവിക്കു പകരം ജമാബന്ദിശിരസ്തദാര്‍ എന്നെഴുതേണ്ടതുണ്ടോ? എക്സൈസ്‌ എന്നെഴുതുന്നതോ പിറവക എന്നെഴുതുന്നതോ കൂടുതല്‍ അഭികാമ്യം?
    ഇന്നത്തെ സ്ഥിതിക്കു് പത്രക്കാര്‍ റവന്യൂ സൂപ്രണ്ടിനെ നഴ്സിംഗ് സൂപ്രണ്ടെന്നു് എഴുതാതിരുന്നാല്‍ നമ്മള്‍ സന്തോഷിക്കുക.
കുട്ടിയായിരുന്നപ്പോള്‍ ആയിത്തീരണമെന്ന് ആഗ്രഹിച്ചതിനുമപ്പുറത്ത്‌ താങ്കളുയര്‍ന്നോ? എങ്കില്‍ അതില്‍ സന്തോഷിക്കുന്നുണ്ടോ?
    എന്തെങ്കിലും ആയിത്തീരാന്‍ ആഗ്രഹിക്കണമെന്നു് എന്നോടു് പറഞ്ഞൊരു കുട്ടിക്കാലം എനിക്കില്ല. എന്റെ സാദ്ധ്യതകളെ നേരിട്ടതിലെ, നേരിടുന്നതിലെ ആത്മാര്‍ത്ഥതയില്‍ ഞാന്‍ സംതൃപ്തനാണു്.
എന്താണ്‌ ശരിയല്ലാത്തത്‌?
    എന്റെ ശരി മറ്റുള്ളവരുടെയും ശരി ആവണമെന്ന നിര്‍ബന്ധം.
എന്താണ്‌ സന്തോഷം?
    സന്താപമില്ലാത്ത അവസ്ഥയിലെ സംതൃപ്തി.
ആധുനിക കവിതകളെ കുറിച്ച് എന്താണു അഭിപ്രായം
    ഭാഷയുടെ ലക്ഷ്യം വ്യക്തമായ ആശയവിനിമയമായിരിക്കണം.
ബ്ലോഗിൽ ഓർമ്മക്കുറിപ്പുകൾ എഴുതുന്നതിനെ കുറിച്ച് എന്താണു് അഭിപ്രായം
    ഓര്‍മ്മക്കുറിപ്പുകളില്‍ നിന്നും എനിക്കു് എന്തെങ്കിലും നന്മ ഉള്‍ക്കൊള്ളാനാവുമെങ്കില്‍ എതിരില്ല.
മലയാളം ബ്ലോഗിൽ ഇഷ്ടപ്പെട്ട കവി ആരാണു്.
    പലരുണ്ടു്.
മലയാളം ബ്ലോഗിൽ ഇഷ്ടപ്പെട്ട ഓർമ്മ കുറുപ്പ്ist ആരാണു്
    ആരുമില്ല.
താങ്കളുടെ Camera ഏതാണു്?
    DSLR, Film, Mobile Phone Camera
ഫോട്ടോ ബ്ലോഗുകളെ കുറിച്ചുള്ള അഭിപ്രായം
    നല്ലതെങ്കില്‍ നല്ലതു്.
39881.6875

207 comments:

  1. സിദ്ധാര്‍ത്ഥന്‍

    ReplyDelete
  2. നല്ല രസമുള്ള ഉത്തരങ്ങള്‍!!!

    ReplyDelete
  3. “എന്റെ ഉത്തരം : രാധേയന്‍“

    ReplyDelete
  4. ഇതാരെങ്കിലും എനിക്ക് പല ഉത്തരങ്ങളും വളരെയിഷ്‌ടപ്പെട്ടു.

    മൾട്ടിപ്പിൾ ചോയിസ് വരുവാണെങ്കിൽ നോക്കാം.

    ReplyDelete
  5. ആരാണെന്നൂഹിക്കുക ബുദ്ധിമുട്ട്..പക്ഷെ ഒരു കമ്യൂണിസ്റ്റുകാരനാണ്..അത് തീര്‍ച്ച,അത്യാവശ്യം ബുജി..എന്റെയൊരു സുഹൃത്ത് ഒരു വല്യമ്മയെ സൈക്കിളിടിച്ചപ്പോള്‍ “അമ്മെ ദാര്‍ശനിക വ്യഥ അനുഭവപ്പെടുന്നൊ എന്നു” ചോദിച്ചതുപോലെയുള്ള ദാര്‍ശനികവ്യഥ അനുഭവിക്കുന്ന ഒരാള്‍.. അത് ദേവനാകില്ല.
    അതുകൊണ്ട് എനിക്കുത്തരമില്ല.. ക്ലൂകള്‍മാത്രം.

    ReplyDelete
  6. എന്റെ ഉത്തരം : നൊമാദ്

    ReplyDelete
  7. ഉത്തരങ്ങളുടെ ആദ്യവായനയില്‍ ശിഥില ചിന്തകള്‍ എന്ന ബ്ലോഗില്‍ പോയി വന്ന പോലൊരു തോന്നല്‍. അളന്നു മുറിച്ച ഉത്തരങ്ങള്‍.

    എന്റെ ഉത്തരം : കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി.

    ReplyDelete
  8. ദേവേട്ടനല്ല എന്നുറപ്പ്. വീരത പോലെ ചില പ്രയോഗങ്ങള്‍ അനീഷിന്റേതും അല്ല. ഓപ്ഷന്‍ കിട്ടുന്നതുവരെ

    ന്റ്റാന്‍സര്‍: അനില്‍_ANIL

    ReplyDelete
  9. പലതിലും എന്നെ കേറി പിടിക്കാന്‍ കാരണം കായം‌കുളം കൊച്ചുണ്ണീ ഒരു സഖാവായതാണോ(അതിയാന്‍ സഖാവായിരുന്നോ അതോ ലീഗോ പിഡീപിയോ മറ്റൊ ആണോ എന്ന് എനിക്കറിയില്ല)അതോ അതിയാന്റെ കായംകുളം എന്റെ നാടായ അമ്പലപ്പുഴക്കടുത്തായതോ?

    ശിശുവിന്റെ വ്യഥ ഇഷ്ടപ്പെട്ടു.

    ReplyDelete
  10. രാധേയന്‍...അന്ന് വി.എസും അദ്ധേഹത്തിന്റെ ഗ്രൂപ്പും ഇല്ലാതിരുന്നതിനാല്‍ കൊച്ചുണ്ണി സഖാവായിരുന്നൊ എന്നൂഹിക്കുക ബുദ്ധിമുട്ടാകും..

    രാധേയനും ദേവനുമല്ലാത്ത സ്ഥിതിക്ക് ഈ ഉത്തരങ്ങള്‍ പെരിങ്ങോടരാകാനെ സാധ്യത ഞാന്‍ കാണുന്നുള്ളൂ..
    അതിനാല്‍ എന്റെ ഉത്തരം പെരിങ്ങോടര്‍.

    ReplyDelete
  11. ക്ലൂവിന് മുമ്പ്
    എന്റെ ഉത്തരം : Ajith Nair

    ReplyDelete
  12. എന്റെ ഉത്തരം രിയാസ്

    ReplyDelete
  13. ഇതിലെ ഉത്തരങ്ങളെല്ലാം എനിക്ക് മനസ്സിലായി. അതു കൊണ്ട് പെരിങ്ങോടനാണെന്ന് തോന്നുന്നില്ല. :-)

    ഉത്തരം : അപ്പു

    ReplyDelete
  14. ഉത്തരം : കുഴൂര്‍ വിത്സണ്‍

    ReplyDelete
  15. Penalty Notification: Radheyan ഫലം പ്രഖ്യാപിക്കുന്നതിനു മുമ്പെ പോസ്റ്റിൽ അവതരിപ്പിച്ച വ്യക്തി താനല്ല എന്നു commentലൂടെ പ്രകടിപ്പിക്കുക (Section 4/3) Comment Link

    ReplyDelete
  16. അത്തരമൊരു സൂചന എന്റെ ഉത്തരത്തിലില്ല,ആണെന്നോ അല്ലെന്നോ ഞാന്‍ പറഞ്ഞിട്ടില്ല ഹേ....

    കൈപ്പള്ളി സാര്‍ മനോരമയിലോ ദേശാഭിമാനിയിലോ ആണോ,ഇങ്ങനെ വളച്ചൊടിക്കാന്‍?

    ഏതായാലും ശിക്ഷ സ്വീകരിക്കുന്നു

    ReplyDelete
  17. എന്റെ ഉത്തരം : രാജ് നീട്ടിയത്ത് (പെരിങ്ങോടൻ)

    ReplyDelete
  18. രാധേയന്റെ ആ കമന്റിൽ നിഷേധമോ സമ്മതമോ ഇല്ലെന്ന് തോന്നുന്നു കൈപ്പള്ളീ... രാധേയന് പിഴയിൽ നിന്നൊഴിവാക്കുന്നതിനായി ഞാൻ കൈ പൊക്കുന്നു... (ഉണ്ണിയപ്പത്തിന്റെ രുചി ഇപ്പഴും നാവിലുണ്ട്)

    :)

    ReplyDelete
  19. അഗ്രജാ‍. ഡാങ്ക്സ്.ഒരു പാത്രം ഉണ്ണിയപ്പം വീട്ടിലേക്ക് കൊടുത്തു വിടാം

    ReplyDelete
  20. അതുശരിയാ, രാഥേയന്‍ നിഷേധിയ്ക്കുന്നില്ല.

    (രാഥേയന്‍, ഒരു മുംബൈ പാര്‍സല്‍ ട്ടാ)

    ReplyDelete
  21. എന്റെ കമന്റ് ലക്ഷ്യം കണ്ടു :)

    ReplyDelete
  22. പ്ലീസ് ഒരിയ്ക്കല്‍ കൂടി ആരെങ്കിലും എന്റെ പേര് പറയൂ.. ഞാനും എന്തെങ്കിലും കൊടുത്തുവിടാം....

    ReplyDelete
  23. Radheyan

    ഒരു കാര്യം നിങ്ങൾ മനസിലാക്കണം. അന്നു് നിങ്ങൾ എനിക്ക് എത്ര ഉണ്ണിയപ്പം തന്നു. ഓർമ്മയുണ്ടോ? ഇല്ല.

    ഒരു രണ്ടു മിനിറ്റു് ഞാൻ കുറുമാനുമായി കാറ്റുകൊള്ളാൻ പുറത്തുപോയപ്പോൾ നിങ്ങൾ എല്ലാവരും ഒരു bucket ഉണ്ണിയപ്പം തിന്നു തീർത്തു. അവസാനത്തെ നാലു് ഉണ്ണിയപ്പം വിശാലന്റെ വായിൽ ഇരിക്കുന്നതും കണ്ടു.

    ഞാൻ പ്രതികാരം ചെയ്യാൻ ഈ ഒരു അവരത്തിനായി കാത്തിരിക്കുകയായിരുന്നു. അതിൽ രധേയൻ പോലും അറിയാതെ വന്നു വീണു.

    ReplyDelete
  24. സോറി കൈപ്പള്ളി,

    ഇനിയുമെത്ര മീറ്റ് കിടക്കുന്നു(ഇവിടുന്ന് ചവുട്ടി പുറത്താക്കിയാല്‍ അതുല്യേച്ചി പറഞ്ഞ പോലെ രാജേന്ദ്ര മൈതാനിയിലോ പുത്തരിക്കണ്ടത്തോ കൂടമെന്നേ).എന്റെ ഭാര്യയും ഉണ്ണിയപ്പകാരയും വീട്ടിലുമുണ്ട്.ഡോണ്ട് വറി.

    ഇതിനു ശേഷം ഞാനും കുറുമാനും കൂടി കാറ്റു കൊള്ളാന്‍ പോയപ്പോള്‍ മുളകു ബജി നിങ്ങളെല്ലാം കൂടി തിന്നില്ലേ.ഞങ്ങള്‍ കൊണ്ട കാറ്റിനു മുളക് ബജി ബെസ്റ്റായിരുന്നു.(എല്ലാവരെയും കാറ്റ് കൊള്ളിക്കാന്‍ കുറുമാനെന്താ ഖൈതാന്‍ കമ്പിനിയുടെ എംഡിയോ)

    ReplyDelete
  25. കുറുമാനുമായി കാറ്റു കൊള്ളാന്‍ പോയവര്‍ക്ക് കിട്ടിയതൊന്നും കിട്ടാത്തവരും ഇവിടെയുണ്ടേ... (ഈ ലൈസന്‍സും വണ്ടിയും ഇല്ലായിരുന്നെങ്കില്‍ ...............എനിക്കും കാറ്റ് കൊള്ളാമായിരുന്നു.. ഞാനും കുറുമാന്റെ "ഫാനായി"..)

    ReplyDelete
  26. അനില്‍ശ്രീ,

    എനിക്ക് കാറ്റു മാത്രമേ കിട്ടിയുള്ളൂ.

    വണ്ടീ-കിണ്ടി റ്റുഗതര്‍ മാഫി (ഗമ്പ്ലീറ്റ് അറബിയാണ്)

    എന്നുവെച്ചാല്‍ അടിച്ച് കിണ്ടിയായി വണ്ടി ഓടിക്കില്ലെന്ന്

    ReplyDelete
  27. കൈപ്പള്ളി അണ്ണന്‍ ചോയിസ് ഇടാത്തസ്ഥിതിക്ക് ആദ്യം പേരുവന്ന ആരോ ആയിരിക്കണം. അനില്‍ മാഷ് അല്ല. അപ്പോള്‍ ആര്.........

    വീരത എന്ന വാക്കും (തെറ്റല്ല..പക്ഷെ അത് അത്ര സാധാരണവുമല്ല) ചില അക്ഷരത്തെറ്റുകളും കാരണമാണ് ദേവേട്ടനല്ല എന്നുപറഞ്ഞത്..അതേ കാരണം കൊണ്ട് പെരിങ്ങനെയും സിദ്ധാര്‍ത്ഥനെയും ഒഴിവാക്കി..പക്ഷെ..പക്ഷെ...

    ReplyDelete
  28. രാധേയന് പെറ്റിയടിക്കാന്‍ വേറേ വകുപ്പുവേണോ കൈപ്പള്ളിയണ്ണാ..ഉത്തരം പറയാതെ എത്ര ഓഫാണെന്ന് നോക്കിക്കേ :)) (ഉണ്യ്യപ്പം എനിക്കും വേണം :))

    ReplyDelete
  29. രാധേയാ.. :)
    മനുഷ്യന് സ്വസ്തമായി കാറ്റു കൊള്ളാന്‍ പോലും പറ്റാത്ത ഓരോരോ നിയമങ്ങള്‍...

    ReplyDelete
  30. എന്റെ ഉത്തരം ഗുപ്തന്‍ (സൂക്കേട് തീര്‍ന്നല്ലോ)

    എന്റെ പേര്‍ ആദ്യം പറഞ്ഞ സ്ഥിതിക്ക് ഞാനൊരു പേര്‍ പറഞ്ഞ് ഞാനല്ല എന്ന ഗ്ലൂ കൊടുക്കണ്ട എന്നു കരുതി.

    ReplyDelete
  31. എന്നാലും എനിക്ക് ഉണ്യപ്പം തരൂല്ല അല്ലേ :(

    ReplyDelete
  32. പൊതുജന താല്പര്യവും, minimum ഒരു kilo ഉണ്ണിയപ്പം എനിക്ക് ഉണ്ടക്കി തരുമ്മ് എന്ന പ്രതീക്ഷയിൽ Radheyanന്റെ penalty താല്കാലികമായി പിനവലിക്കുന്നു.

    ReplyDelete
  33. (എല്ലാവരെയും കാറ്റ് കൊള്ളിക്കാന്‍ കുറുമാനെന്താ ഖൈതാന്‍ കമ്പിനിയുടെ എംഡിയോ)
    രാധേയന്‍ ഇതു കലക്കി..

    കൈപ്പള്ളീ..
    കുളു എവിടെ, കുറെ നേരമായി കാത്തിരിക്കുന്നു.. ഇപ്പ ശരിയാകും ഇപ്പ ശരിയാകും എന്നു കരുതി.

    ഉണ്ണിയപ്പം പിന്നെ തിന്നാം.. കുളു താ.

    ReplyDelete
  34. clue: പഠിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ

    ReplyDelete
  35. എന്നാല്‍ ‘അഗ്രജന്‍’

    റീസണ്‍: പഠിക്കേണ്ടകാലത്തോ നടന്നില്ല...അതോണ്ട്, ഇപ്പോ ആഗ്രഹിക്കുന്നുണ്ടാവാം!

    :)

    ReplyDelete
  36. എന്റെ ഉത്തരം: അരവിന്ദന്


    അഭിലാഷേ... :))

    ReplyDelete
  37. ഞാന്‍ എന്റെ ഉത്തരത്തില്‍ തന്നെ ഉറച്ചു നില്‍ക്കുന്നു.

    ReplyDelete
  38. പെനാൽറ്റിയിൽ നിന്നും മോചനം ലഭിച്ച രാധേയൻ വമ്പിച്ച സ്വീകരണം. ഇന്ന് വൈകീട്ട് ബ്ലോഗ് കവലയിൽ...

    തോറ്റിട്ടില്ല... തോറ്റ ചരിത്രം കേട്ടിട്ടില്ലാ...

    :)

    ReplyDelete
  39. ഉത്തരം - രാജ് (പെരിങ്ങോടൻ)

    ReplyDelete
  40. അഗ്രൂ കരയാതെ.. അഗ്രൂന്റെ ഉത്തരസംഹിത വരുമ്പോള്‍ “പഠിക്കാന്‍ ആഗ്രഹമില്ലാത്തയാള്‍” എന്ന ക്ലൂ നമ്മള്‍ക്ക് കൈപ്പള്ളി അണ്ണനോട് പറഞ്ഞ് കൊടുപ്പിക്കാം.. ഒന്ന് സമാധാനിക്കൂ...

    ReplyDelete
  41. “എന്റെ ഉത്തരം:അപ്പു“

    ReplyDelete
  42. ചാത്ത്... അതിനേക്കാള്‍ നല്ലത് പഠിച്ചിട്ടും വല്യകാര്യമൊന്നുമില്ലാത്തയാള്‍ എന്നു കൊടുക്കുന്നതല്ലേ?

    അഗ്രുമാഷ് പിന്നാലോടണ്ട..എന്നെക്കിട്ടൂല

    ReplyDelete
  43. ഇതൊരുമാതിരി കുളു ആയി കൈപ്പള്ളി.. ആരാ പഠിയ്ക്കാന്‍ ആഗ്രഹിയ്ക്കാത്തേ?

    ഇന്ത്യക്ക് വെളിയിലാണോ അല്ലയോ എന്നൂടെ പറ..

    ReplyDelete
  44. എന്റെ ഉത്തരം : സാജന്‍| SAJAN

    ReplyDelete
  45. ഗുപ്തന്‍..! എന്റെ ഉത്തരം ഇതാണ്.

    അങ്ങേര് പഠിക്കാന്‍ വേണ്ടിയല്ലെ അവിടെപ്പോയിക്കിടക്കുന്നത്!!!!

    ReplyDelete
  46. ഓഹോയ്.. ഹൊയ്.. ഹൊയ്..
    കുളു കിട്ടിപ്പോയ്...


    അഗ്രു തന്നെ...

    അഗ്രജനാവാന്‍ ആഗ്രഹിച്ച് പഠിക്കയല്ലേ..

    പാച്ചുവിനോടൊന്നു ചോദിച്ചു നോക്കണം ഉപ്പ പഠിക്കുന്നുണ്ടോന്ന്.

    ReplyDelete
  47. Dinkan-ഡിങ്കന്‍

    K. കരുണാകരനു ബ്ലോഗ് ഉണ്ടോ?

    ഞാൻ അരിഞ്ഞിലല്ലോ? അദ്ദേഹത്തിനോടു എന്നേ ഒന്നു phoneൽ വിളിക്കാൻ പറയൂ.

    ReplyDelete
  48. ഡിങ്കൻ :)

    കെ.കരുണാകരനായിരുന്നേൽ ഈ > ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടുന്നതില്‍ തെറ്റുണ്ടോ? < ചോദ്യത്തിന് ‘തെറ്റുണ്ട്, എന്നു മാത്രമല്ല... മെലിഞ്ഞ ആനയെ തന്നെ തിടമ്പേറ്റാൻ അനുവദിക്കണമെന്നും’ ഉത്തരം പറയുമായിരുന്നു...

    ReplyDelete
  49. clue: ചരിത്രം, തത്യശാസ്ത്രം, പദാര്‍ത്ഥശാസ്ത്രം തുടങ്ങിയ അനേകം വിഷയങ്ങളെ കുറിച്ചു എഴുതിയിട്ടുണ്ടു്

    ReplyDelete
  50. nomad alla. nomad padikkunundonnariyila.pakshe charithram/thavasashtram etc etc. No

    can be peringodar or

    i changed my answer to :) dr. suraj

    ReplyDelete
  51. ക്ലൂവിന് ശേഷം ഉത്തരം : Suraj Rajan

    ReplyDelete
  52. എന്നാല്‍ ഞാനും ഉത്തരം മാറ്റുകയാണേ.. ഡോ.സൂരജ് .. ങാ ഹാ.. അത്രക്കായോ?

    ഡോ. സൂരജ്.

    പിന്നെ,നേരത്തെ അഗ്രൂനെ പറഞ്ഞത് പുള്ളി പണ്ട് പഠിക്കേണ്ടകാലത്ത് മുണ്ടും മാടിക്കെട്ടി തേരാപ്പാരാ നടന്നിരുന്നുവെങ്കിലും ഈ വയസ്സാം കാലത്ത് എന്തോ ‘വെബ്സൈറ്റ് ഡിസൈനിങ്ങോ... സി-യോ സി-പ്ലസ് പ്ലസ്സോ, എന്തൊക്കെയോ ഗുലുമാല്‍ ഒപ്പിക്കുന്നുണ്ട് എന്ന് തമനു പറഞ്ഞ ഓര്‍മ്മയുണ്ട്... അതാ...!

    ബട്ട്, ഇങ്ങനത്തെ ബുക്ക്സ് ഒക്കെ എഴുതീന്ന് പറയുമ്പോ..., ങും.. പാച്ചു എഴുതീന്ന് പറഞ്ഞാല്‍ പോലും ഞാന്‍ വിശ്വസിക്കും. ബട്ട്, അഗ്രു... നഹി നഹി.

    സോ, ഡോ.സൂരജ്.

    :)

    ReplyDelete
  53. ആള്‍ക്കാരെ ഒന്നും അറിയാത്ത് വല്യ പൊല്ലാപ്പായി. പിന്നെ ഉള്ള ഒരു മാര്‍ഗ്ഗം കോപ്പ്യ് അടി ആണ്.

    അത് വേണ്ട.

    ReplyDelete
  54. സൂരജ് അല്ല

    ReplyDelete
  55. ഇതുവരെ പറഞ്ഞ ആരും അല്ല

    ReplyDelete
  56. ഇതരെയെങ്കിലും കൊണ്ടു പറയിപ്പിച്ചേ ഞാൻ ഇന്നു ഇതു നിർത്തു.

    ReplyDelete
  57. അപ്പീല്‍...പ്രൊഫൈലില്‍ ഉള്ള പേരുകള്‍ മാത്രമേ പരിഗണിക്കാവൂ .. പ്ലീസ്..

    പറഞ്ഞ പേരുകള്‍ പ്രൊഫൈലില്‍ ഇപ്പോള്‍ ഉള്ളതാണോ എന്ന് പരിശോധിക്കണേ..

    ReplyDelete
  58. റിപീറ്റഡ് ചാന്‍സിന് പെറ്റി ഇല്ലാങ്കി പറയാം :)

    ReplyDelete
  59. അതു കൊള്ളാലോ
    കൈപ്പള്ളി

    ReplyDelete
  60. ഓഹോ,,, അപ്പോള്‍ അതും അല്ലേ?
    പുതിയ ഉത്തരം : സി.കെ.ബാബു

    ReplyDelete
  61. പദാര്‍ത്ഥശാസ്ത്രം?
    ഉമേഷ് ആണോ

    ReplyDelete
  62. പറയിപ്പിച്ചേ അടങ്ങൂ എന്ന് കണ്ടതോണ്ടാ... കൈപ്പള്ളീ എന്ന് പറഞ്ഞത്... കൈ പൊള്ളാതിരുന്നാല്‍ മത്യായിരുന്നു (ഇത് ഓഫ്ടോപിക് അല്ലാത്തത് കൊണ്ട് മാര്‍ക്ക് കുറച്ചാല്‍ സമരം ചെയ്യും :) :) :)

    ReplyDelete
  63. എന്റെ ഉത്തരം ശരിയാണെങ്കിലും അല്ലെങ്കിലും പെറ്റി അടിക്കരുത്. അതു വരെയുള്ള ഉത്തരങ്ങള്‍ തെറ്റാണെന്ന് കൈപ്പള്ളി പറഞ്ഞ ക്ലൂവിന് ശേഷമാണ് ഞാന്‍ ഉത്തരം മാറ്റിയത്.

    ReplyDelete
  64. (ഉത്തരങ്ങള്‍ തെറ്റാണെന്ന് കൈപ്പള്ളി പറയുന്ന വരെ )ഇനി മാറ്റിപ്പറയുന്ന പ്രശ്നമേ ഇല്ല,,,

    ReplyDelete
  65. plz oru clue tha kaipalli.
    (utharam maattana. manuvettan paadardhrshtram onnum ezhuthiyitilla. oraavesathil paanju poyatha)

    ReplyDelete
  66. എന്റെ പുതിയ ഉത്തരം : സി കെ ബാബൂ

    ReplyDelete
  67. ഞാന്‍ നിറുത്തി... ന്റെ തല പെരുക്കുന്നു!!!

    ReplyDelete
  68. ഇനീം കൈപ്പള്ളി വന്ന് ഇവരാരുമല്ല എന്നു പറഞ്ഞാൽ... ആരുടെ പേരു പറയും കർത്താവേ ...

    ReplyDelete
  69. അഗ്രൂ... ബ്ലോഗ്റോള്‍ എടുക്ക്...

    ReplyDelete
  70. ഉമേഷാണെങ്കില്‍ ഒലക്കേടെ മൂടു് എന്ന് പറയില്ലല്ലോ.. ഉലക്കയുടെ മൂട് എന്നല്ലേ പറയേണ്ടത്??

    ReplyDelete
  71. ഇതു മറ്റാരുമല്ല ശ്രീമാന്‍ രാം മോഹന്‍ പാലിയത്ത് തന്നെയാണ് :)

    ReplyDelete
  72. പദാര്‍ത്ഥശാസ്ത്രം എന്നതിന്റെ മലയാളമെന്താ..

    ReplyDelete
  73. ഉത്തരം വന്നു. ഇനി അല്ലറ ചില്ലറ point തുത്തുവാരു.

    (കണ്ടൊ കണ്ടൊ ഞാൻ ഒന്നു ചൂടായൽ ഉത്തരം വരുന്നതു്)

    ReplyDelete
  74. എപ്പോഴാ ഫലപ്രഖ്യാപനം...

    ReplyDelete
  75. എന്റെ ഉത്തരം
    സി.കെ.ബാബു.

    ReplyDelete
  76. അതെ അതെ.. സി.കെ ബാബു!

    (അതാരാണാവോ എന്റെ കര്‍ത്താവേ..)

    എന്തായാലും അയാള്‍ തന്നെയാണു. 100% ഉറപ്പ്. കാരണം, “മരണം വരെ പഠിക്കാന്‍ ആഗ്രഹിക്കുന്ന ഒരു വിദ്യാര്‍ത്ഥി. അനിഷ്ടസത്യങ്ങള്‍ പറഞ്ഞു് വെറുപ്പു് നേടുന്നവന്‍.“ എന്ന് പ്രൊഫൈലില്‍ കാണുന്നുണ്ട്...

    ഇനി മാറ്റമില്ല.. സി.കെ ബാബു.

    ReplyDelete
  77. എന്റെ ലാസ്റ്റ് പൂസ്റ്റ് ആന്‍സര്‍: സി.കെ ബാബു. ഫിക്സ് ചെയ്തു.

    ReplyDelete
  78. സോറി, എന്റെ വിരലിനു നീരു വന്നതിനാൽ ഞാനീ മത്സരത്തിൽ നിന്നും പിന്മാറുന്നു... :)

    ReplyDelete
  79. “രാം മോഹന്‍ പാലിയത്ത്”

    ReplyDelete
  80. മലയാള ബ്ലൊഗിങ്ങില്‍ ഒരിടക്കാലത്തിനുശേഷം 100 ദിവസം ഓടിയ ഹിറ്റ് സിനിമ..“സി,കെ,ബാബു”. കഥ,തിരക്കഥ,സംവിധാനം, സംഭാഷണം,എഡിറ്റിങ്ങ്,ആക്ടിങ്ങ്,എവരിത്തിങ്ങ് “കൈപ്പള്ളി” ലക്ഷണം കണ്ടിട്ട് ഇത് ഇനിയും ഓടുമെന്നാ തോന്നുന്നെ!..ഓടുന്നതു വരെ ഓടട്ടെ..ഇത്തരം ഹിറ്റുകള്‍ ഇനിയുമുണ്ടാകട്ടെ!

    ReplyDelete
  81. അഗ്രജന്റെയംഗുലീയഗ്രത്തില്‍ നീരോ? ആരവിടെ?

    ReplyDelete
  82. നീരും വന്നോ, അഗ്രജാ :). നോക്കി നോക്കി ട്യൈപ്പ് ചെയ്യണ്ടേ

    ReplyDelete
  83. പാലിയത്ത് ?? നോ വേ!

    ReplyDelete
  84. ഞാനും ഒരു കൈ നോക്കട്ടെ..

    സി കെ ബാബു

    ReplyDelete
  85. കിച്ചു, തത്തയും ചീട്ടുമുണ്ടോ കയ്യിൽ :)

    ReplyDelete
  86. എന്റെ ഉത്തരം: ചിത്രകാരന്‍ (വെറുതെ. കമന്റു വായിക്കാന്‍)

    ReplyDelete
  87. ചീട്ടു നിരത്തി വെച്ചിരിക്കയല്ലെ. തത്ത കൊത്തി പറഞ്ഞതാ അഗ്രൂ

    ReplyDelete
  88. കൈപ്പള്ളിസാറിന്റെ ക്ലൂ അനുസരിച്ച് ചിത്രകാരന്റെ പേര് ആരും പറഞ്ഞിട്ടില്ല മാണിക്കന്‍..

    ReplyDelete
  89. കൈപ്പള്ളിസാറിന്റെ ക്ലൂ അനുസരിച്ച് ചിത്രകാരന്റെ പേര് ആരും പറഞ്ഞിട്ടില്ല മാണിക്കന്‍..

    ReplyDelete
  90. ഹ ഹ ഹ.. വേറൊരു ഫ്ലാഷ് വിറ്റ്:

    എന്നോടൊരു പുലി ദുഫായീന്ന് ഫോണ്‍ ചെയ്ത് ചോദിക്കുവാ: “എടാ, നീ അവസാനം പറഞ്ഞത് തന്നെയായിരിക്കുമോ ശരിയുത്തരം? സി.കെ ജാനു തന്നെയായിരിക്കുമോ?”

    ഞാന്‍: “സി.കെ ജാനുവല്ല മാഷേ.. സി.കെ ബാബു!”

    പുലി: “ങാ.. തിരക്ക് കാരണം സി.കെ എന്ന് മാത്രമേ കണ്ടുള്ളു..! ദാ.. പിന്നേം ബോസ്സ് വരുന്നു.. ഞാന്‍ വെക്കുന്നേ..!!”

    :)

    ReplyDelete
  91. ഹേയ്, ചിത്രകാരനാവില്ല... ആയിരുന്നെങ്കിൽ
    കഷ്ടകാലം എന്നാലെന്താണ്‌? എന്നതിന്റെ ഉത്തരം ഇങ്ങിനെയാകുമായിരുന്നില്ല :)

    ReplyDelete
  92. ഹഹഹഹ... അഭിലാഷേ, എന്നേക്കാളും മുമ്പേ നീ അതു കലക്കി അല്ലേ... സാരമില്ല... എന്തായാലും നിന്റെ കമന്റു തന്നെ തെളിവായി മുകളിൽ കിടക്കുന്നുണ്ട് :)

    ReplyDelete
  93. ഹ ഹ

    എന്തൊരു response!!!

    കൈപ്പിള്ളി അണ്ണാ അവസാനിക്കാറായോ??
    വീട്ടില്‍ പോകാന്‍ നേരമായി.

    ബ്ലോഗു കളിച്ച് ഇരുന്നാല്‍ കെട്ട്യൊന്‍ വീട്ടില്‍ കേറ്റില്ല. ( പാവം അങ്ങേര് ഇതറിഞ്ഞിട്ടുപോലും കാണില്ല. ഈ ഗോമ്പറ്റീഷനേ..)

    ReplyDelete
  94. അഗ്രൂ, ഞാന്‍ ‘പുലി’ എന്നാണ് പറഞ്ഞത്. ‘എലി’ എന്ന് വായിച്ചു അല്ലേ? ങും!

    (എട്ടാം ക്ലാസില്‍ എട്ടുനിലയില്‍ പൊട്ടിയിട്ടും)“തോറ്റിട്ടില്ല തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല!” എന്നൊക്കെ വിളിച്ചുപറയുന്നതിന് മുന്‍പ് ആദ്യം പോയി മരിയാദിക്ക് വായിക്കാന്‍ പഠിച്ചിട്ട് വാ... പോ.. പോ...

    :)

    ReplyDelete
  95. ദൈവമേ കിച്ചുവിനു ലോട്ടറി അടിച്ചെന്നാ തോന്നുന്നേ.
    എന്റെ ഉത്തരവും അതു തന്നെ. : കൈപ്പള്ളി.

    ReplyDelete
  96. ഇപ്പോള്‍ ഒരു കാര്യം പുടികിട്ടി.

    recession തന്നെ. ആള്‍ക്കാര്‍ക്കൊന്നും വേറെ ഒരു പണിയും ഇല്ല, ബ്ലോഗില്‍ കമെന്റുക എന്നതൊഴിച്ച്.എന്തു പെട്ടെന്നാ മറുപടികള്‍ വരുന്നത്.. ചറ പറാന്ന്.

    നമ്മുടെ അഞ്ചല്‍ എവിടെപ്പോയി. ഈ വഴി കണ്ടീല്ലല്ലൊ?? ഉറക്കം എണീറ്റില്ലേ..
    അഗ്രൂ... ഒന്നു കൂവി വിളിച്ചേ..

    ReplyDelete
  97. ഹൊ അഞ്ചലിനെ കാണാതെ അഗ്രൂനോടൊന്നു വിളിച്ചു നോക്കാന്‍ പറഞ്ഞേ ഉള്ളൂ.. അപ്പോഴെക്കും ആള്‍ എനിക്കു മുമ്പേ പോസ്റ്റി.

    എന്തായാലും ഒടുക്കത്തെ ആയുസ്സാ. തല്ലിക്കൊന്നാലും ചാവൂല്ല.

    ReplyDelete
  98. സഗീര്‍ പണ്ടാരത്തില്‍

    ReplyDelete
  99. പാഞ്ചാലി,
    പണ്ടാരത്തില്‍ ആകാന്‍ സാധതയുണ്ടോ? അദ്ദേഹം ചരിത്രം എഴുതിയാല്‍ എങ്ങിനെയിരിയ്ക്കും. ഒന്നൂഹിച്ചു നോക്കിയേ?

    ദൈവമേ അതൊന്നും കാണാനുള്ള കെല്പ്ലില്ലേ...

    ReplyDelete
  100. ഇത്രയും പഠിക്കുന്ന ആള്‍ ബൂലോകത്തില്ല അഞ്ചലേ....നിങ്ങള്‍ എല്ലം അണ്ടരെസ്റ്റിമേറ്റ് ചെയ്തു! ഞാന്‍ സഗീറിന്റെ കൂടെ ഉറച്ച് നില്‍ക്കുന്നു...
    :))

    ReplyDelete
  101. ഇതിന്റെ ഉത്തരം: UAE 5:00pm നു

    ReplyDelete
  102. കൈപ്പള്ളീ..

    അനക്കമൊന്നുമില്ലല്ലൊ???

    പുതിയ കുളു തിരയുകയാണോ??

    എപ്പൊളാ ഇതിനൊരവസാനം

    ReplyDelete
  103. അദ്ദേഹം പഠിപ്പിയ്ക്കുന്ന ആളല്ലേ മാഡം. എത്ര മലയാളം വാക്കുകളാ മലയാള ഭാഷയ്ക്ക് അദ്ദേഹം സംഭാവനാംബുരം നടത്തിയത്. അങ്ങിനെയൊരാളെ പഠിയ്ക്കുന്ന ആളായി തരം താഴ്ത്തിയതിനെ ശക്തമായി എതിര്‍ക്കുന്നു.

    ഇതിനെതിരേ ഞാന്‍ ഒറ്റയ്ക്ക് ഒപ്പിട്ട ഒരു ഭീമഹര്‍ജി സമര്‍പ്പിക്കുന്നു.

    ReplyDelete
  104. കൈപ്പള്ളീ ടൈം മാറ്റണം... 4.50ന്... അഞ്ചാവുമ്പോഴേക്കും ബസ്സില്‍ കയറും...

    ReplyDelete
  105. ഇനി പറഞ്ഞ് പറഞ്ഞ് അഞ്ചലിനെ കൊണ്ട് പോസ്റ്റ് എഴുതിക്കും ... :) :) :)

    ReplyDelete
  106. ഉത്തരം വന്നു എന്നു കൈപ്പ് പറഞ്ഞില്ലേ. ഇപ്പോഴാണെങ്കില്‍ എല്ലാരും ഇവിടെ നിരന്നിരിപ്പുണ്ടും താ‍നും. എന്നാപ്പിന്നെ ഉത്തരം ഇപ്പോഴങ്ങ് ചാമ്പികൂടെ സര്‍.

    ReplyDelete
  107. ഗോംബറ്റീഷനില്‍ എന്റെ ആദ്യ വോട്ട്.


    (എന്തരോ വരട്ട്)
    ഉത്തരം : സി. കെ ബാബു.

    ReplyDelete
  108. ഞാന്‍ അഞ്ചലിനെ പിന്താങ്ങുന്നു.രണ്ട് പേര്‍ കൂടി കൈ പൊക്കൂ

    ReplyDelete
  109. സുല്ലേ,
    വളരെ കഷ്ടപ്പെട്ടു അല്ലേ ആ ഉത്തരം പറയാന്‍. സമ്മതിയ്ക്കണം...സമ്മതിയ്ക്കണം.

    താങ്കളുടെ ആശ്രാന്തപരിശ്രമത്തെ ശ്ലാഘിയ്ക്കുന്നു!

    ReplyDelete
  110. കൈപ്പള്ളീ‍ടെ ടൈം മാറ്റാനോ... നടക്കൂല്ല മോനേ... ഇതാണ് കൈപ്പള്ളീടെ ബെസ്റ്റ് ടൈം :)

    ReplyDelete
  111. കൈപ്പള്ളീ‍ടെ ടൈം മാറ്റാനോ... നടക്കൂല്ല മോനേ... ഇതാണ് കൈപ്പള്ളീടെ ബെസ്റ്റ് ടൈം :)

    ReplyDelete
  112. ആരേലും രണ്ടു പേര്‍ കൂടി കൈ പൊക്കൂ സഹോദരങ്ങളെ.

    ഉത്തരം വന്നിട്ടു വേണം പച്ചരിയ്ക്കിറങ്ങാന്‍.

    ReplyDelete
  113. ദേ ഒരു കൈ ഇവിടെ.

    ReplyDelete
  114. കൈപ്പള്ളീ,
    ദേണ്ടെ നോക്ക്യേ ഇപ്പോ മൂന്നുകൈ പൊങ്ങി. ഇന്നി ഒരു കൈയും കൂടി മതി. അതു കൈപ്പ് തന്നെ അങ്ങ് പൊക്ക്.

    എന്നിട്ട് ഉത്തരം പറ.

    പച്ചരിയ്ക്കു പോകണം.

    ReplyDelete
  115. ദിവസത്തില്‍ രണ്ടെന്നു പറയുന്ന പോലെയല്ലെ ഇവിടെ പടം മാറുന്നെ.
    കാലത്ത് നോക്കിയിരിക്കുന്നത് പിന്നെ കുറെ കഴിഞ്ഞപ്പോള്‍ അത് കാക്ക കൊത്തി പോയി.
    പിന്നെ പുതിയ പോസ്റ്റ് വന്നത് അറിയാന്‍ വൈകി. അഞ്ചല്‍ക്കാരന്‍ ‍ വൈകിയാ എത്തിയത് 5ലേ. ഇനി ഞാന്‍ ഉത്തരം പറയാതിരുന്ന് കൈപള്ളിയുടെ ഉത്തരം തെറ്റേണ്ടെന്നു കരുതി പൂശിയതല്ലേ.

    ReplyDelete
  116. ഞാന്‍ രണ്ട് കൈയ്യും രണ്ട് കാലും ഒരുമിച്ചു പൊക്കി!!

    (ഇപ്പോ ഒരു സൌണ്ട് കേട്ടില്ലേ? ങാ.. അദ് തന്നെ..)

    :(

    ReplyDelete
  117. ദേണ്ടെ ഇപ്പോ നാലു കൈയും രണ്ടു കാലുമായി. എങ്കിപിന്നെ ഉത്തരിച്ചൂടെ ക്വിസ്സ് മാഷെ?

    ReplyDelete
  118. എനിക്കൊരു നൂറ്റമ്പതിടിക്കണം... ആരേലും ഒരു കമന്റിട്ടേ...

    ReplyDelete
  119. കാശില്ലാഞ്ഞതിനാല്‍ പുസ്തക കടയില്‍ വന്ന് എത്തി നോക്കിയിട്ട് പോയിരുന്ന ഞാന്‍ ഇവിടെ വന്നത് പോയിന്റ് വാരി കൊണ്ട് പോകാന്‍ മാത്രമാണ്... അതിനായി മൂട് പോയ വള്ളിക്കൊട്ടയുമായാണ് വന്നിരിക്കുന്നത്.... താഴെ പോകുന്നത് പെറുക്കാന്‍ വരൂ...

    ReplyDelete
  120. നൂറ്റമ്പത് അടിക്കണമെങ്കില്‍ ബാരക്കുഡയില്‍ പോയാല്‍ പോരെ അഗ്രൂ...

    ReplyDelete
  121. ചാരായഷാപ്പൊക്കെ പൂട്ടി അഗ്രൂ-

    നൂ‍ൂറ്റമ്പതടിക്കണമെങ്കില്‍ ഇനി താന്‍ പണ്ടു കളിച്ച ക്രിക്കറ്റ് കളിക്കണം ;)

    ReplyDelete
  122. 150 ആമ്പിള്ളേര്‍ കൊണ്ടു പോയി എന്നു പറയാന്‍ വന്നതാ

    ReplyDelete
  123. അനിൽ 150
    ഞാൻ 151

    മിടുക്കന്മാർ... ആശംസകൾ... അഭിനന്ദങ്ങൾ...

    ReplyDelete
  124. ഇപ്പോ ഇതെല്ലാം കൂടെ എവിടുന്ന് പാഞ്ഞ് വന്നു...

    ഇത്രേം നേരം അദ്ധ്വാനിച്ചത് വെറുതായി...

    ReplyDelete
  125. വെറും നമ്പരുകള്‍ മാത്രം എഴുതി കൂടെ സ്മൈലിയും ഇട്ടു കമന്റുന്നതും പീനല്‍ കോഡ് പ്രകാരം രണ്ടു പെറ്റിയ്ക്കുള്ള കേസാക്കണം-മുങ്കാല പ്രാബല്യത്തോടെ.

    ഭീമഹര്‍ജി.
    ഒപ്പ്.

    ReplyDelete
  126. കൈയ്യടി... കൈയ്യടി...

    ReplyDelete
  127. ആ നൂറ്റമ്പത് അഗ്രജന്റെ പാവന സ്മരണയ്ക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നു...

    ReplyDelete
  128. This comment has been removed by the author.

    ReplyDelete
  129. മെയില്‍ ത്രെഡാന്നാആദ്യം ഓര്‍ത്തേ- സോറി-ഡീലിറ്റി

    ReplyDelete
  130. ഇടിയേ,
    ആ ഗുജറാത്തി ഇപ്പോഴും ജനലരികില്‍ തന്നെ ഉണ്ടോ ഗഡിയേ?

    ReplyDelete
  131. വെറുതേ മൂളിപ്പാട്ടും പാടി ഈവനിങ്ങ് വാക്കിനിറങ്ങിയ പെനാല്‍റ്റിയെ ഇടി വിലകൊടുത്തു വേടിച്ചു എന്നു കേട്ടിട്ടുണ്ടോ? ഇല്ലേല്‍ ദേണ്ടെ മുകളില്‍ ഉണ്ട്. വേണോങ്കി ഒരു നോക്കു കണ്ടോളൂ.

    ReplyDelete
  132. 150 കഴിഞ്ഞ സ്ഥിതിക്ക് ഉത്തരിക്കൂ ക്വിസ് മാഷേ.. ഇപ്പോള്‍ തന്നെ ഇതില്‍ താഴത്തെ കമന്റ് വായിക്കാന്‍ സ്ക്രോള്‍ ബാറില്‍ പിടിച്ച് തൂങ്ങേണ്ട ഗതിയായി

    ReplyDelete
  133. അറിയാം അഞ്ചലേ..
    പെനാല്‍റ്റികളേറ്റു വാങ്ങാന്‍ ഇടിയുടെ നടുമ്പുറം ഇനിയും ബാക്കി- :(

    ഞാന്നിനി ഈ ഗോമ്പട്ടീഷനില്‍ പെനാല്‍റ്റിപോയന്റുകള്‍ മാത്രമേ സ്വീകരിക്കൂ എന്നു ഇതിനാല്‍ അറീക്ക്കുന്നു.

    എന്റെ ഉത്തരം ഞാന്‍ മാറ്റി- പുതിയ ഉത്തരം- തളത്തില്‍ ദിനേശന്‍ (പുതിയ ബ്ലോഗറാ.. ഇന്നു ബ്ലോഗു തുടങ്ങും )

    ReplyDelete
  134. മത്സരാര്‍ത്ഥികളുടെ ആക്രാന്തം കണക്കിലെടുത്ത് എത്രയും വേഗം ഉത്തരം പരസ്യപ്പെടുത്താമെന്നു ക്വിസ്സ് മാഷ് അറിയിച്ചതായി ഒരു വിവരവും ഇതുവരെ ഇല്ല.

    ദില്ലിയില്‍ നിന്നും പ്രശാന്ത് രഘുവംശം:
    പ്രശാന്ത് താങ്കളുടെ അഭിപ്രായം എന്താണ്?

    ReplyDelete
  135. അപ്പൊള്‍ വരട്ടെ.

    ബൈ..

    അടുത്ത ഗോമ്പറ്റീഷനില്‍ കാണാം

    ReplyDelete
  136. അഞ്ചല്‍, കൈപ്പള്ളി അകത്തു കയറി വാതിലടച്ച് അരിമേടിയ്ക്കാനുള്ള പണി എടുക്കുകയാണെന്ന് പൊതുവേ അഭ്യൂഹം പരന്നിട്ടുണ്ട്... വീടിനു ചുറ്റും ഉച്ചയ്ക്ക് മൂന്നരയോടെ തടിച്ചുകൂടിയ ആബാലവൃന്ദം ബ്ലോഗ്ഗേര്‍സും ഇതിനകം വയലന്റാവാന്‍ തുടങ്ങിയിട്ടുണ്ട്.. എങ്കിലും കൈപ്പള്ളി ഉടനെ തന്നെ ശരിയുത്തരം അയക്കുമെന്നു തന്നെയാണ് ഏവരുടേയും വിശ്വാസം.. അഞ്ചല്‍.....

    (രഘുവംശം നാട്ടില്‍ പോയിരിയ്ക്കാ.. ഇത് ഉഗ്ര വംശമാണ്)

    ReplyDelete
  137. ശരി ഉത്തരം:സി. കെ. ബാബു
    അനില്‍ശ്രീ(10)
    ഗുപ്തന്‍(8)
    nardnahc hsemus(7)
    വല്യമ്മായി(6)
    Siju | സിജു(5)
    പ്രിയ(4)
    ശിശു(3)
    അഭിലാഷങ്ങള്‍ said...(2)
    Kichu(1)

    ReplyDelete
  138. ഇനി penalty തപ്പാൻ score keeper ഹാജരാവാണം

    ReplyDelete
  139. അടിച്ചു... പത്ത് പോയിന്റ്... (ബോധം പോയി...)

    ReplyDelete
  140. പറഞ്ഞതില്‍ നിന്നും പതിനഞ്ചു മിനിറ്റു മുന്നേ ഉത്തരം പുറത്താക്കിയ ക്വിസ്സ് മാഷ് നീതി പാലിയ്ക്കുക!

    ReplyDelete
  141. clue തന്നാലും തന്നില്ലെങ്കിലും ഉന്നിലധികം ഉത്തരങ്ങൾ ആരു് എപ്പോൾ പറഞ്ഞാലും അതിനുള്ള penalty അടിച്ചിരിക്കും.

    ആ വ്യക്തി അവനം പറഞ്ഞ ഉത്തരം മാത്രമെ പരിഗണിക്കുകയുള്ളു.
    ഉത്തരം

    ReplyDelete
  142. കുളൂസ് സിസ്റ്റം വന്നതു കൊണ്ട് കുളുവിനു മുമ്പുള്ള ഉത്തരങ്ങള്‍ കുളൂസിനു ശേഷം മാറ്റിയാല്‍ പെറ്റിയടിയ്ക്കപ്പെടുമോ എന്ന് അറിയാന്‍ ആകാംഷയുണ്ട്. എന്നിട്ട് വേണം എത്ര പെറ്റി കിട്ടിയെന്നു കണക്കാക്കാന്‍.

    ReplyDelete
  143. ഈ ഇലക്ഷനില്‍ ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയിരിക്കുന്ന സി കെ ബാബുവിനെ അഭിനന്ദിക്കുന്നു..

    ആദ്യം തന്നെ ഇത്രയും നല്ല ക്ലൂ തന്നിരുന്നെങ്കില്‍ ബാബുവിന്റെ പേരോ സൂരജിന്റെ പേരോ നേരത്തെ പറഞ്ഞേനെ. ഉത്തരങ്ങളില്‍ ഒരു മുടിയനായ പുത്രനെ ഞാന്‍ കണ്ടിരുന്നു.

    ആ fim ക്യാമറ (മൂവി ക്യാമറ എന്ന് തെറ്റിദ്ധരിച്ചു) ആണ് അജിത് എന്ന് പറയാന്‍ പ്രേരിപ്പിച്ചത്. എന്നും പഠിച്ചു കൊണ്ടിരിക്കുന്നു എന്ന് അജിതിന്റെ പ്രൊഫൈലിലും ഉണ്ട് അതിനാല്‍ ആദ്യ ക്ലൂവും അജിതിന് ചേരുമായിരുന്നു.

    ReplyDelete
  144. അല്ലാ!!! സത്യത്തില്‍ ആരാ ഈ സി.കെ.ബാബു??? :(

    ReplyDelete
  145. അയ്യോ.. ക്ലൂവിന് ശേഷം ഉത്തരം മാറ്റാം എന്ന നിയമം പ്രാബല്യത്തില്‍ ഇല്ലേ? അത് വേണം,,,,

    ReplyDelete
  146. നന്ദകുമാറെ... സി,കെ ബാബുവിനെ അറിയില്ലെങ്കില്‍ കൈപ്പള്ളി തന്ന ലിങ്കില്‍ പോയി നോക്കൂ..
    അദ്ദേഹത്തിന്റെ ലൈബ്രറി കൂടെ കണ്ടിട്ടേ തിരികെ വരാവൂ എന്ന് മാത്രം...

    ReplyDelete
  147. 5L
    പെറ്റി എല്ലാവർക്കും കൊടുത്തോളു.

    നിയമങ്ങൾ ഒന്നും തെറ്റിക്കണ്ട. ഈ മത്സര പ്രമ്പരയിൽ ചറപറ എന്നു clue വരുന്നതു കൊണ്ടു clueവിനും മുമ്പും പിൻപും എന്നൊന്നും നോക്കണ്ട.

    പിന്നെ ഒരു പുതിയ നിയമ ഭേതഗതി കൊണ്ടുവരേണ്ടി ഇരിക്കുന്നു.

    clueവിനു മുമ്പ് ശരി ഉത്തരം പറഞ്ഞവർക്കെല്ലാം 5 point Bonus കൊടുക്കാൻ തീരുമാനിച്ചു.

    (ഇതു് മിക്കാവാറും ആർക്കും കൊടുക്കേണ്ടി വരില്ല)

    ReplyDelete
  148. ഇനി ക്ലൂവിന് മുമ്പ് ഉറപ്പുണ്ടെങ്കില്‍ മാത്രമേ ഉത്തരം പറയൂ... (ചുമ്മാ... അഞ്ച് പോയിന്റിനെ ഓര്‍ത്ത് അതിന് മുമ്പേ പറഞ്ഞു പോകും..)

    ReplyDelete
  149. അടുത്ത മത്സരം UAE 6:00pm

    ReplyDelete
  150. പെറ്റിക്കൂട്ടം. ക്രമനമ്പര്‍ / പേരു / പെനാല്‍റ്റി പോയിന്റ് എന്ന ക്രമത്തില്‍
    1. പ്രിയ - 6
    2. ഇത്തിരി - 4
    3. വല്യമ്മായി - 2
    4. വിന്‍സ് - 2 (ഉത്തരമില്ലാതെ ഓഫ് മാത്രം)
    5. സുമേഷ് ചന്ദ്രന്‍ - 6
    6. നന്ദകുമാര്‍ - 4
    7. അഞ്ചല്‍ക്കാരന്‍ - 2
    8. ഗുപ്തന്‍ - 2
    9. ഇടിവാള്‍ - 4 (ഉത്തരം ഡിലീറ്റി/ഉത്തരം മാറ്റി)
    10. പാഞ്ചാലി - 2
    11. ശിശു - 2
    12. അനില്‍ശ്രീ - 4
    13. അഗ്രജന്‍ - 6
    14. സിജു - 2
    15. അഭിലാഷങ്ങള്‍ - 4
    16. കിച്ചു - 2

    ഈ കടലാഴിയില്‍ മുക്രയിട്ട് ഇത്രയും പെറ്റികള്‍ പിറക്കി എടുത്ത എനിയ്ക്ക് ഞാന്‍ തന്നെ നന്ദി പറയുന്നു.

    മുകളില്‍ പ്രത്യേകം രേഖപ്പെടുത്താത്ത പെറ്റികള്‍ എല്ലാം ഒന്നില്‍ കൂടുതല്‍ ഉത്തരം പറഞ്ഞതിനുള്ളതാണ്. ഒരു ഉത്തരം ഫ്രീ. അതില്‍ കൂടുതല്‍ വന്നാല്‍ ഒരോ ഉത്തരത്തിനും രണ്ടു പെനാല്‍റ്റി എന്ന പീനല്‍കോഡിന്റെ നിര്‍ദ്ദിഷ്ട വകൂപ്പ് പ്രകാരമാണ് പെറ്റികള്‍ ശ്രമകരമായി അടിച്ചേല്‍പ്പിച്ചിരിയ്ക്കുന്നത്. ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ കോടതിയെ സമീപിയ്ക്കാവുന്നതാണ്.

    ReplyDelete
  151. This comment has been removed by the author.

    ReplyDelete
  152. anchalkkara,kaipalli dayavundavanam. enikki postil otta point tharanda. petti tharathirunna mathi .

    (cluevinu seksham utharam mattan melel pinnenthinappane clue? too risky game)

    ReplyDelete
  153. അടുത്ത മത്സരത്തിന്റെ ചോദ്യപേപ്പര്‍ പുറത്തായി. ബ്ലാക്കിലെടുക്കാനാളുണ്ടോ..

    ReplyDelete
  154. പ്രിയേ,
    മാഡത്തിന്റെ ആദ്യ ഉത്തരം: നൊമാദ്
    രണ്ടാം ഉത്തരം : ഡോക്ടര്‍ സൂരജ്
    മൂന്നാം ഉത്തരം : ജീ. മനു
    നാലാം ഉത്തരം : സി.കെ.ബാബു

    നിര്‍ദ്ദിഷ്ട വകുപ്പ് പ്രകാരം ഒരു ഉത്തരം ഫ്രീ. ബാക്കിയുള്ളതിനു രണ്ടു പെനാല്‍റ്റി വെച്ച് ആറു പെറ്റി.

    സംശയം നിവാരണപ്പെട്ടു എന്നു പ്രതീക്ഷയാല്‍ നിര്‍ത്തുന്നു. പരാതിയുണ്ടേല്‍ കോടതിയില്‍ പോകാം.

    സസ്നേഹം
    ഒപ്പ്

    ReplyDelete
  155. anchalkkara, samsayam swayam nivaranam cheytharunnu.(manu jiye marannu poy)ini kodathi poyittenthu karyam. :( athonda pinvalichu dayaharji vache.

    ReplyDelete
  156. {വ്യാകരണപ്പോലീസ് അഞ്ചലിന്റെ കമന്റിനെ പിടികൂടുന്നു :-) "മുക്ര" എന്നാല്‍ കാളയുണ്ടാക്കുന്ന ഒരു ശബ്ദം. ഉദാഹരണം: "അവയുടെ മൂകമുക്രയില്‍‌ക്കാലത്രയവും ചരാചരഗ്രാമവും മുങ്ങിപ്പോകെ" (ചുള്ളിക്കാട്‌). കടലാഴിയില്‍ മുങ്ങിത്തപ്പാന്‍ അഞ്ചലിനു വേണ്ടത് "മുക്കിളി". ഉദാ: "മുത്തിനുവേണ്ടി മുങ്ങാങ്കുഴി മുക്കിളിയിട്ടൂ ഞാന്‍, ചിപ്പിയില്‍‌നിന്നുമുണര്‍‌ന്ന നിന്‍ പുഞ്ചിരി കണ്ടൂ ഞാന്‍".}

    ReplyDelete
  157. അതേയ്, ക്ലൂ പറഞ്ഞാൽ ഉത്തരം മാറ്റാമെന്നല്ലേ... അല്ലെങ്കിൽ പിന്നെന്തിനു ക്ലൂ... എന്നാ പിന്നെ ക്ലൂ പോസ്റ്റിനോടൊപ്പം തന്നെ തരണം...

    എനിക്കിതുവരേയും കിട്ടിയിട്ടില്ലാത്ത പോയിന്റുകളിൽ നിന്നും പെനാൽറ്റിയിലേക്ക് കവർന്നെടുത്ത മാറ്ക്ക് തിരികെ തരണം...

    ReplyDelete
  158. തിരുത്ത്:
    മുകളിലെ കമന്റിലെ മുക്രയെ മാറ്റി മുക്കിളി ആയി വായിപ്പാന്‍ അപേക്ഷ.

    കട്: Zebu Bull::മാണിക്കന്‍

    ReplyDelete
  159. കാളയണ്ണാ ആ മുക്കിളി തീരെ ലോക്കലായിപ്പോയിലലേ? മുങ്ങാങ്കുഴി അല്ലേ വാക്ക്?

    ReplyDelete
  160. അപ്പോൾ എന്നെയും പെരിങ്ങോടനെയും കൂടാതെ സംവൃതോകാരം എഴുതുന്ന മറ്റുള്ളവരും ബൂലോഗത്തിലുണ്ടു്, അല്ലേ?

    സി. കെ. ബാബുവിനെ വായിക്കാറുണ്ടെങ്കിലും അതു ശ്രദ്ധിച്ചിരുന്നില്ല.

    സി. കെ. ബാബു ആണെഴുതുന്നതെങ്കിൽ ദൈവത്തിന്റെ നിർവ്വചനം അതു പോരായിരുന്നല്ലോ. വല്ല “മനുഷ്യൻ സൃഷ്ടിച്ച തട്ടിപ്പു്” എന്നോ മറ്റോ വേണ്ടിയിരുന്നു. മനുഷ്യരെ മനഃപൂർവ്വം വഴിതെറ്റിക്കുകയാണു്, അല്ലേ? :)

    ReplyDelete
  161. ഒരു പോയിന്റും രണ്ട് പെറ്റിയും.

    ബെസ്റ്റ് സ്കോര്‍...

    ReplyDelete
  162. ക്ലൂവിനു ശേഷം ഉത്തരം മാറ്റി പറയാം എന്ന് ഏത് പോലീസുകാരനും (എന്തിന് കൈപ്പള്ളിക്കു വരെ) അറിയാം. അതുകൊണ്ട് പെനാല്‍റ്റി സമ്മതിക്കില്ല. അല്ലെങ്കില്‍ ഫോട്ടോ പോസ്റ്റുന്നതിനോടൊപ്പം ക്ലൂവും തരണം

    അനില്‍ശ്രീ : താങ്ക്സ് ഇപ്പഴാ അങ്ങേരുടെ പുസ്തക ശേഖരം കണ്ടത്.ഹോ!! ഒന്നൊന്നരൊന്നേമുക്കാലിഷ്ടാ... നന്ദി

    ReplyDelete
  163. This comment has been removed by the author.

    ReplyDelete
  164. പ്രിയ ഇപ്പഴും #3 യിലാ? ഹഹഹ്!
    അവിടെ 4 ന്റെ ഫലം പ്രക്ക്യാപിക്കാറായി

    ReplyDelete
  165. സ്നേഹിതരെ, ഇതു് സ്വീകരിച്ചാലും:

    Penalty Notification: പ്രിയ comment delete ചെയ്തു (Section 4/4) Comment Link
    വിൻസ് ഉത്തരം ഒന്നും എഴുതാതെ ഒഫടി മാത്രം ചെയ്തു (4/7)
    പ്രിയ ഒന്നിലധികം ഉത്തരങ്ങൾ പറഞ്ഞു (Section 4/5)
    പ്രിയ ഒന്നിലധികം ഉത്തരങ്ങൾ പറഞ്ഞു (Section 4/5)
    ഇത്തിരിവെട്ടം ഒന്നിലധികം ഉത്തരങ്ങൾ പറഞ്ഞു (Section 4/5)
    ഇടിവാള്‍ comment delete ചെയ്തു (Section 4/4)
    വല്യമ്മായി ഒന്നിലധികം ഉത്തരങ്ങൾ പറഞ്ഞു (Section 4/5)
    nardnahc hsemus ഒന്നിലധികം ഉത്തരങ്ങൾ പറഞ്ഞു (Section 4/5)
    nardnahc hsemus ഒന്നിലധികം ഉത്തരങ്ങൾ പറഞ്ഞു (Section 4/5)
    nardnahc hsemus ഒന്നിലധികം ഉത്തരങ്ങൾ പറഞ്ഞു (Section 4/5)
    നന്ദകുമാര്‍ ഒന്നിലധികം ഉത്തരങ്ങൾ പറഞ്ഞു (Section 4/5)
    നന്ദകുമാര്‍ ഒന്നിലധികം ഉത്തരങ്ങൾ പറഞ്ഞു (Section 4/5)
    അഞ്ചല്‍ക്കാരന്‍ ഒന്നിലധികം ഉത്തരങ്ങൾ പറഞ്ഞു (Section 4/5)
    ഗുപ്തന്‍ ഒന്നിലധികം ഉത്തരങ്ങൾ പറഞ്ഞു (Section 4/5)
    ഇടിവാള്‍ ഒന്നിലധികം ഉത്തരങ്ങൾ പറഞ്ഞു (Section 4/5)
    പാഞ്ചാലി :: Panchali ഒന്നിലധികം ഉത്തരങ്ങൾ പറഞ്ഞു (Section 4/5)
    ശിശു ഉത്തരം ഒന്നും എഴുതാതെ ഒഫടി മാത്രം ചെയ്തു (4/7)
    ശിശു ഉത്തരം ഒന്നും എഴുതാതെ ഒഫടി മാത്രം ചെയ്തു (4/7)
    അനില്‍ശ്രീ ഒന്നിലധികം ഉത്തരങ്ങൾ പറഞ്ഞു (Section 4/5)
    അനില്‍ശ്രീ ഒന്നിലധികം ഉത്തരങ്ങൾ പറഞ്ഞു (Section 4/5)
    അഗ്രജന്‍ ഒന്നിലധികം ഉത്തരങ്ങൾ പറഞ്ഞു (Section 4/5)
    അഗ്രജന്‍ ഒന്നിലധികം ഉത്തരങ്ങൾ പറഞ്ഞു (Section 4/5)
    അഗ്രജന്‍ ഒന്നിലധികം ഉത്തരങ്ങൾ പറഞ്ഞു (Section 4/5)
    അഗ്രജന്‍ ഒന്നിലധികം ഉത്തരങ്ങൾ പറഞ്ഞു (Section 4/5)
    Siju | സിജു ഒന്നിലധികം ഉത്തരങ്ങൾ പറഞ്ഞു (Section 4/5)
    അഭിലാഷങ്ങള്‍ ഒന്നിലധികം ഉത്തരങ്ങൾ പറഞ്ഞു (Section 4/5)
    അഭിലാഷങ്ങള്‍ ഒന്നിലധികം ഉത്തരങ്ങൾ പറഞ്ഞു (Section 4/5)
    സിദ്ധാര്‍ത്ഥന്‍ ഒന്നിലധികം ഉത്തരങ്ങൾ പറഞ്ഞു (Section 4/5)

    ReplyDelete
  166. കൈപ്പള്ളീ , ഇതു പൈശാചികവും മ്യഗീയവും ആയ നടപടി ആയി പോയി. രിസല്‍റ്റ് വന്നതിനു ശേഷമല്ലേ ഞാന്‍ കമന്റ് ഡെലിറ്റിയത്? :( ആകെ കിട്ടിയ പത്തും നാലും പതിനാലു പോയിന്റീന്ന് ഈ കാണായ പെറ്റി മൊത്തം കഴിച്ചാല്‍ പിന്നെ എന്തുണ്‍ട്? :( :(


    (വീ യെം, അതൊരു ടെക്നിക്കല്‍ എറര്‍ ആയിരുന്നു . )

    ReplyDelete
  167. ഓ! എന്റെ വ്യാകുലമാതാവേ! 198 കമന്റ്സോ?

    ഉമേഷ്,
    എന്താണ്‌ ദൈവം എന്ന ചോദ്യത്തിന്റെ ശരിയായ ഉത്തരമാണു് ഞാന്‍ പറഞ്ഞതു്. തട്ടിപ്പിനു് പറ്റിയ ഒരു മാര്‍ഗ്ഗമായി മനുഷ്യന്‍ ദൈവത്തെ മാറ്റി എന്ന മറ്റൊരു ശരിയെ അതു് ഒരുവിധത്തിലും ബാധിക്കുന്നില്ല. പിന്നെ, സംവൃതോകാരവും മറ്റു് നിയമങ്ങള്‍ പോലെതന്നെ. മനുഷ്യന്‍ നിയമത്തിനുവേണ്ടിയല്ല, നിയമം മനുഷ്യനുവേണ്ടിയാണു്‌. :)

    മത്സരവിജയികള്‍ക്കു് ആശംസകളും പണ്ടത്തെ യവനരുടെ മാതൃകയില്‍ മുള്ളുകളില്ലാത്ത ഓരോ ലതാകിരീടവും! :)

    199!

    ReplyDelete
  168. 200 തികയ്ക്കാന്‍!

    (കമന്റ് ട്രാക്കിംഗ് എന്ന വ്യാജേന!)

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....