Friday, 20 March 2009

21 - തോന്ന്യാസി

ചോദ്യങ്ങൾ
ഉത്തരങ്ങൾ

എന്താണു ദൈവം

ഉണ്ടെന്ന് ഇസ്ലാം വിചാരം,ശെരീഖ് ഹൈദര്‍ വെള്ളറക്കാട്,പൊന്നമ്പലം എന്നിവരും ഇല്ലെന്ന് ചിത്രകാരന്‍,ജബ്ബാര്‍ മാഷ്,സികെ ബാബു എന്നിവരും പറയുന്ന അതേ സാധനം.

കടമ, ദൈവം, മതം, കുടുംബം, സ്വത്ത്. നിങ്ങൾക്ക് തോന്നുന്ന പ്രാധാന്യമനുസരിച്ച് ക്രമത്തിൽ എഴുതുക.

ഒരു ഇലക്ഷനില്‍ നില്‍ക്കാന്‍ ആഗ്രഹമുണ്ട്, അതോണ്ട് ഒന്നാമത്തേത് മതം.

പിന്നെ സ്വത്ത്, ചെലപ്പോ പേയ്മെന്റ് സീറ്റാണെങ്കിലോ, പിന്നെ കുടുംബം; ഇപ്പോ അതല്ലേ ഫാഷന്‍, ജയിച്ചു കഴിയുമ്പോ നിറവേറ്റാനുള്ളതല്ലേ കടമ, അത് ചെയ്യാതിരിയ്ക്കാനുള്ള സ്വാതന്ത്ര്യമുണ്ട് , തത്കാലം ദൈവത്തെ ആവശ്യമില്ല

ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും?
പണ്ട് സ്കൂളില്‍ വച്ച് പാടിയപ്പോ ഊര്‍മ്മിള ടീച്ചര്‍ പറഞ്ഞു “നാട്ടാര്‍ക്ക് എന്തെങ്കിലും നല്ലത് ചെയ്യണം എന്ന് ആഗ്രഹമുണ്ടെങ്കില്‍ നീ പാടരുത്” അതോണ്ട് ഗായകനാകൂല്ല,
ട്യൂഷനെടുത്ത പിള്ളാര് മുഴുവനും, എന്നെ അനുകരിച്ച് പരീക്ഷകളില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ പരാജയപ്പെടാനും,ബഞ്ചുകള്‍,ഡെസ്കുകള്‍ എന്നിവ നില്പിടങ്ങളാക്കാനും തുടങ്ങിയ അന്ന് തീരുമാനിച്ചതാ അദ്ധ്യാപകനാകൂല്ലാന്ന്.
ചിരിയ്ക്കാന്‍ ഭയങ്കര ഇഷ്ടമാണെങ്കിലും ചിരിപ്പിയ്ക്കുന്ന കാര്യത്തില്‍ ഞാന്‍ പരാജയമാണ് , പിന്നെ ഉളീം ചുറ്റികേം കാലില്‍ കൊണ്ടാപ്പിന്നെ അതു മതി ഞാന്‍ കരയാന്‍. അതോണ്ട് നോ ആശാരി, നോ കോമാളി.
ടോട്ടലി നോക്കുമ്പോ നല്ലത് കുശിനിക്കാരനാകുന്നതാ, തീറ്റ മുടങ്ങൂല്ലല്ലോ അതോണ്ട് എനിക്കതുമതി

നിങ്ങൾക്ക് 20 വർഷം പുറകോട്ടു് നീക്കാൻ അവസരം കിട്ടിയാൽ എന്തു ചെയ്യും

ഒരു കട്ടപ്പാരേം,ഒരു ചെറിയ കല്ലും സംഘടിപ്പിയ്ക്കും. പിന്നെ ...ഹൈലസാ പാടി ഒരു പിട്യങ്ങ്‌ട്ട് പിടിയ്ക്കും. ഇനിയത് നീങ്ങീട്ട് 25 വര്‍ഷം പുറകോട്ട് പോകുകയാണെങ്കില്‍ ഞാനൊരിയ്ക്കല്‍ കൂടി ജനിയ്ക്കും

കുട്ടിയായിരുന്നപ്പോള്‍ ആയിത്തീരണമെന്ന് ആഗ്രഹിച്ചതിനുമപ്പുറത്ത്‌ താങ്കളുയര്‍ന്നോ? എങ്കില്‍ അതില്‍ സന്തോഷിക്കുന്നുണ്ടോ?

കുട്ടിയായിരുന്നപ്പോ ചെത്ത്‌ണമ്മാമയെപ്പോലെ ഒരു കള്ള് ചെത്തുകാരനാകണമെന്നായിരുന്നു ആഗ്രഹം, പുള്ളി കയറിയിരുന്ന തെങ്ങുകളില്‍ ഒന്നിന്റെ പോലും പകുതി കയറാന്‍ എനിക്ക് കഴിഞ്ഞില്ല. എന്നാലും ഞാന്‍ ഒരു നാള്‍ അതിനു മുകളിലേയ്ക്ക് ഉയരും. പിന്നീടാണ് മനസ്സിലായത് ചെത്ത്‌ണമ്മാമ ഈ കള്ള് മുഴുവനും ഷാപ്പില്‍ കൊടുക്കുകയാണെന്നും,അവിടെ ചെന്നാല്‍ കള്ള് കിട്ടുമെന്നും, അപ്പോ സന്തോഷായി, മുകളിലേക്ക് ഉയരാതെ തന്നെ സാധനം കിട്ടുമ്പോ ഞാനെന്തിന് സങ്കടപ്പെടണം?

നിങ്ങളുടെ തൊഴിൽ മേഖല ഏത് ഗണത്തിൽ പെടും.
  1. ഉല്പാതനം
  2. കച്ചവടം
  3. ജന സേവനം
  4. വിനിമയം
  5. വിദ്യാഭ്യാസം
ഒരു കഴുത്തറപ്പന്‍ ജനസേവനം

നിങ്ങളുടേ മുന്നിൽ മൂന്നു buttonകളു ഉണ്ട്.

  1. അമർത്തിയാൽ ഈ ലോകത്തിലുള്ള ഏകാധിപതികൾ എല്ലാം നിന്ന നിൽപ്പിൽ തന്നെ ചത്തു് വീഴും.
  2. അമർത്തിയാൽ മലയാള മനോരമ പത്രം ഒറ്റ് രാത്രികൊണ്ടു Unicodeലേക്ക് മാറും.
  3. അമർത്തിയാൽ (ഇടിവാളിന്റെ ആഗ്രം സഫലമാകും) ബ്ലോഗിൽ ഉള്ള ഓർമ്മ കുറിപ്പിസ്റ്റുകൾക്കെല്ലാം "Amoniasia" വന്നു് എല്ലാം മറന്നു പോകും.
അതൽ ഒന്നുമാത്രമെ അമർത്താൻ കഴിയുകയുള്ളു. നിങ്ങൾ ഏതമർത്തും.? എന്തുകൊണ്ടു?"

ഒന്നാമത്തെ ബട്ടന്‍, എന്നിട്ടു വേണം “ലോകത്തെ എല്ലാ ഏകാധിപതികളെയും ഒറ്റഞെക്കിന് കൊന്നവന്‍ “ എന്നു ഉറക്കെവിളിച്ച് പറഞ്ഞ്,ഈ ലോകത്തെ മൊത്തത്തില്‍ പേടിപ്പിച്ച് എനിക്കിവിടത്തെ ഒരേയൊരു ഏകാധിപതിയാവാന്‍.എന്നിട്ട് മാത്തുക്കുട്ടിച്ചായന്റെ കുത്തിന് പിടിച്ച് ഒറ്റ അലറല്‍ “മാറ്റടാ മൊത്തം യൂനിക്കോഡിലേക്ക്”. പിന്നെ ബ്ലോഗിലെ ഓര്‍മ്മക്കുറിപ്പിസ്റ്റുകളോട് പറയും, ഇത്തോടെ എല്ലാം നിര്‍ത്തിക്കോന്ന്.

ഇവരിൽ താങ്കൾക്ക് ആരെയാണു് കൂടുതൽ ബഹുമാനം: K. കരുണാകരൻ, EMS, AKG, സി.എച്ച്. മുഹമ്മദ്കോയ, മന്നത്ത് പത്മനാഭൻ, പാണക്കാട് സയ്യിദ് മുഹമ്മദലി ഷിഹാബ് തങ്ങൾ. Dr. പല്പ്പു.

കെ.കരുണാകരന്‍, ഒന്നൂല്ലേലും ക്ലിഫ് ഹൌസില്‍ ചൂടുവെള്ളം നിറച്ച സ്വിമ്മിംഗ് പൂള്‍ ഉണ്ടാക്കിയ കക്ഷിയല്ല്യോ?
എന്താണു് സമൂഹിക പ്രതിബദ്ധത? മമ്മൂട്ടിയേയും ഷക്കീലയേയും ബ്ലോഗ് തുടങ്ങാന്‍ പ്രേരിപ്പിച്ച വികാരം
നിങ്ങൾ ഒരു ദിവസത്തേക്ക് പ്രധാന മന്ത്രിയാകുന്നു. എന്തു ചെയ്യും?

അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ഒരഞ്ചു കൊല്ലം കൂടി ഭരിയ്ക്കും.

നിങ്ങൾക്ക് മൂന്നു വരം കിട്ടുന്നു എന്തെല്ലാം അവശ്യപ്പെടും?
  1. കേരളത്തിലെ അച്ചന്മ്മാര്‍ ഇടയ്ക്കിടയ്ക്ക് ഇടയലേഖനം പുറത്തിറക്കാതാകണം.
  2. വി.എസും പിണറായിയും ഒരമ്മ പെറ്റ മക്കളെപ്പോലെ കഴിയുന്നത് കാണണം
  3. അടുത്ത തവണ ഭരണം കിട്ടിയാല്‍ മന്മോഹന്‍ സിംഗിന് ഭരിയ്ക്കാനുള്ള സ്വാതന്ത്ര്യം നല്‍കണം

1 Billion US$ നിങ്ങൾക്ക് ലഭിക്കുന്നു എന്തു ചെയ്യും

അതാ ഒബാമയ്ക്ക് തന്നെ കൊടുക്കും,അവിടത്തെ കാര്യം ഭയങ്കര കഷ്ടത്തിലാന്നാ കേട്ടത്.

നിങ്ങൾ ഇപ്പോൾ ഇരിക്കുന്ന സ്ഥലത്തുള്ള ജനാലയിൽ നിന്നും പുറത്തേക്ക് നോക്കുക. അവിടെ കാണുന്ന ദൃശ്യം 100 വാക്കിൽ കുറയാതെ വിവരിക്കുക.

ഒരു മരക്കൊമ്പ്

അതിന്റെ ഒരു ചില്ല ആ ചില്ലയില്‍ കുറേ ഇലകള്‍

പിന്നേം ഒരു ചില്ല, ആ ചില്ലയിലും കുറേ ഇലകള്‍

പിന്നേം ഒരു ചില്ല, ആ ചില്ലയിലും കുറേ ഇലകള്‍

പിന്നെം ഒരു ചില്ല, ആ ചില്ലയിലും കുറേ ഇലകള്‍

പിന്നേം ഒരു ചില്ല, ആ ചില്ലയിലും കുറേ ഇലകള്‍

പ്രാവാസ ജീവിതത്തിൽ എന്തെങ്കിലും നഷടമായിട്ടുണ്ടോ?

മനോജേട്ടന്റെ ഷാപ്പ്,ചെങ്ങര ബാറ്, എം.ഇ.എസ് വിമന്‍സ്കോളെജിന്റെ മുന്നിലെ ബസ് സ്റ്റോപ്പ്, തോണിപ്പാറയ്ക്ക് മുകളിലെ വെടിവട്ടം അങ്ങനെയെന്തെല്ലാം.....

ബ്ലോഗിൽ അവസാനമായി വായിച്ച ലേഖനം ഏതാണു്? ലേഖനങ്ങള്‍ വായിച്ചാല്‍ ആദ്യം കോട്ടുവായും അതിനെ പിന്തുടര്‍ന്ന് ഉറക്കവും വരാന്‍ സാദ്ധ്യതയുള്ളതൂ കൊണ്ടും,അങ്ങനെ ഉറക്കം വന്നാല്‍ പണി തെറിയ്ക്കാന്‍ സാദ്ധ്യതയുള്ളതുകൊണ്ടും,പെട്ടന്ന് വേറേ പണി കിട്ടാന്‍ സാദ്ധ്യതയില്ലാത്തതുകൊണ്ടും ഞാന്‍ ലേഖനങ്ങള്‍ വായിയ്ക്കാറില്ല

ബ്ലോഗിൽ അവസാനമായി വായിച്ച കവിത ഏതാണു്?

അത് വളരെ മനോഹരമായ ഒരു കവിതയായിരുന്നു, വാക്കുകള്‍ കൊണ്ട് മനോഹരമായി കെട്ടിപ്പൊക്കിയ ഒരു മനോഹര സൌധം, ഉദാത്തം,ഉത്കൃഷ്ടം എന്നീ ഗണങ്ങളില്‍ പെടുത്താവുന്ന ഒരു മനോഹര കവിത.ഈയടുത്തിറങ്ങിയവയില്‍, ഒരു പാടു കാലം അനുവാചകന്റെ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കാന്‍ സാധ്യതയുള്ളൊരു കവിതയാണിതെന്നു തറപ്പിച്ചു പറയാം., ഇതു പോലുള്ള അനതിസാധാരണമായ അസംബന്ധ രചനകള്‍ ബ്ലോഗിലും, അതിന്റെ പരിമിതികള്‍ക്കു പുറത്തും ജനിക്കേണ്ടത് ഭാഷയുടെ നിലനില്‍പ്പിനു തന്നെ അത്യാവശ്യമാണ്

ശ്ശൊ കവിതയേതെന്നു പറയാന്‍ മറന്നു

മേരിക്കുട്ടിയുടെ വ്യാകുലതകള്‍ - ഇടിവാള്‍.
നിങ്ങൾ കൈപ്പള്ളിയെ കണ്ടു മുട്ടുന്നു. ഒരു ചോദ്യം ചോദിക്കാൻ അവസരം തരുന്നു. എന്തു ചോദിക്കും?

ഈ മുടി വെട്ടിയതിനു ശേഷം ഒരു ഫോട്ടോ (കൂളിംഗ് ഗ്ലാസ്സ് വയ്ക്കാതെ)എടുത്ത് അയച്ചു തരുമോ?

ഒരു ദിവസം ശ്രീ പെരുമ്പടവം Dostoevsky കണ്ടുമുട്ടുന്നു്, എന്തു സംഭവിക്കും?

ആദ്യം രണ്ടു പേരും മുട്ടിയ ഭാഗങ്ങള്‍ സ്വന്തം കൈ കൊണ്ട് തിരുമ്മും, അനന്തരം Dostovsky ചോദിയ്ക്കും, “എന്നെ വിറ്റു കാശാക്കി അല്ലേ?”

പെരുമ്പടവം “ പച്ചരി വാങ്ങണ്ടേ ആശാനേ? ആ കൈപ്പള്ളി പോലും ഗോമ്പറ്റീഷന്റെ ഇടയ്ക്ക് പോണത് കണ്ടില്ലേ?”

ഈ പറയുന്ന എഴുത്തുകാരിൽ ആരെയാണു് കൂടുതൽ ഇഷ്ടം: മാധവികുട്ടി, എം. മുകുന്ദൻ, സാറ ജോസഫ്, സക്കറിയ, ഓ.വി. വിജയൻ, ബഷീർ, ആനന്ദ്, വി.കെ.എൻ, തകഴി, എം.ടി വാസുദേവൻ നായർ, പെരുമ്പടവം.

ഇഷ്ടപ്പെട്ട എഴുത്തുകാരന്റെ പേര്(പമ്മന്‍) ഈ കൂട്ടത്തില്‍ ഇല്ലാത്തതു കൊണ്ട് ഈ ചോദ്യം ബഹിഷ്കരിയ്ക്കുന്നു

നിങ്ങൾ Dinnerനു് ഈ പട്ടികയിൽ കൊടുത്തിരിക്കുന്ന രണ്ടു പേരിൽ ആരെ ക്ഷനിക്കും? അവർക്ക് എന്തു ഭക്ഷണം കൊടുക്കും? അവരോടു എന്തെല്ലാം ചോദിക്കും?

  1. Amithabh Bachan
  2. Pierce Brosnan
  3. Che Guevara
  4. മമ്മൂട്ടി
  5. Gabriel Garcia Marquez
  6. Pres. Barack Obama
  7. Adoor Gopalaksrihsnan
  8. Jackie chan
  9. Nelson Mandela
  10. Khalil Gibran
  11. Desmond Tutu
  12. സലീം കുമാർ
  13. സാമ്പശിവൻ(കാഥികൻ)
  14. K.J. Yesudas
  15. Shakeela
  16. കുമാരനാശാൻ
  17. Robert Mugabe
  18. K. Karunakaran
  19. വിശാല മനസ്കൻ(സജീവ് ഇടത്താടൻ)
  20. ഇഞ്ചിപ്പെണ്ണു്

മാര്‍ക്വേസിനെയും ഷക്കീലയെയും.

മാര്‍ക്വേസിന് വയസ്സായി അതോണ്ട് കഴിയ്ക്കാനുള്ള എളുപ്പത്തിന് കഞ്ഞിയും ചുട്ട പപ്പടവും കൊടുക്കും, എന്നിട്ട് ചോദിയ്ക്കും “ ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ എഴുതിക്കഴിഞ്ഞപ്പോള്‍ മനസ്സ് താങ്കളോട് എന്തു പറഞ്ഞു?”
ഷക്കീല കുളിക്കുന്നതല്ലാതെ എന്തെങ്കിലും കഴിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല,എന്താ വേണ്ടത് ച്ചാല്‍ അപ്പോ എന്റെ സ്വന്തം കൈ കൊണ്ട് ഉണ്ടാക്കി കൊടുക്കും എന്നിട്ട് ചോദിയ്ക്കും “പ്രീ-ഡിഗ്രി കാലം മുതല്‍ക്ക് ക്ലാസ്സ് കട്ട് ചെയ്തു താങ്കളുടെ ഏതാണ്ടെല്ലാ സിനിമകളും കണ്ടിട്ടുള്ള എന്നെപ്പോലുള്ള അനവധി നിരവധി ആരാധകര്‍ക്ക് എന്തുപദേശമാണ് നല്‍കാനുള്ളത് ?”

53 comments:

  1. # 21 ആരംഭിച്ചു

    ReplyDelete
  2. ബെര്‍ളി തോമസ്

    http://www.blogger.com/profile/12695869011737133365

    ReplyDelete
  3. ബെര്‍ളി തോമസ്

    http://www.blogger.com/profile/12695869011737133365

    ReplyDelete
  4. ട്രാക്കിങ്....

    ഈല്ലാം ബെര്‍ളിയ്ക്ക് ചേരും. എന്നാലും ബെര്‍ളിയ്ക്ക് പ്രവാസജീവിതനഷ്ടം ???

    ReplyDelete
  5. എന്റെ ഉത്തരം: വികടന്‍
    http://www.blogger.com/profile/01112153112812761020

    ReplyDelete
  6. എന്റെ ഉത്തരം : കുട്ടന്‍ മേനോന്‍

    Profile:
    http://www.blogger.com/profile/03922615287236188392

    ReplyDelete
  7. കുറുമാന്‍ എന്ന് പറഞ്ഞാലും ചേരും. alle.. :-)

    ReplyDelete
  8. എന്റെ ഉത്തരം : തോന്ന്യാസി

    http://www.blogger.com/profile/07963702736198922425

    ReplyDelete
  9. ഇടയ ലേഖനം ഇറക്കുന്നത്‌ അച്ഛന്മാരല്ല കുട്ടികളെ... ബിഷപ്പ് മാരാണ്. ബെര്‍ളി തോമസ് ഇങ്ങനെ ഒരു തെറ്റ് വരുത്തില്ല.

    ReplyDelete
  10. എന്റെ ഉത്തരം: തോന്ന്യാസി

    http://www.blogger.com/profile/07963702736198922425

    ReplyDelete
  11. ഉത്തരം : വികടന്‍

    http://www.blogger.com/profile/01112153112812761020

    ReplyDelete
  12. ശാഖാ തലവന്‍ എന്നത് കഴുത്തറുപ്പന്‍ ജനസേവനമാണല്ലേ തോന്ന്യാസീ...

    എന്റെ ഉത്തരം: തോന്ന്യാസി

    http://www.blogger.com/profile/07963702736198922425

    20 വയസ്സിന്റെ ചോദ്യത്തിലെ ഉത്തര്‍ം മാത്രം കുഴപ്പിക്കുന്നു.

    ReplyDelete
  13. പോയന്റ് കിട്ടണമെന്നുള്ളവര്‍ എന്റെ പിറകെ കൂടിക്കോ... ഒരു വഴിക്കാക്കിത്തരാം ;) പോയന്റ് സംഘടിപ്പിച്ചു തരാന്ന് ;)

    ReplyDelete
  14. എന്റെ ഉത്തരം: തോന്ന്യാസി

    http://www.blogger.com/profile/07963702736198922425

    ReplyDelete
  15. എന്റെ ഉത്തരം: തോന്ന്യാസി

    http://www.blogger.com/profile/07963702736198922425

    ReplyDelete
  16. ഇനി പായിന്റ് കിട്ടിയില്ലെങ്കിലാ , മോനേ നന്ദാ ....

    ReplyDelete
  17. “‘ഇനിയത് നീങ്ങീട്ട് 25 വര്‍ഷം പുറകോട്ട് പോകുകയാണെങ്കില്‍ ഞാനൊരിയ്ക്കല്‍ കൂടി ജനിയ്ക്കും“

    ചതിച്ചു. ഈ കക്ഷിക്ക് 45 വയസ്സായിട്ടൂണ്ട്.. 20 ഇന്റെ മേലെ 25 കൂടെ നീങ്ങണം ഈ കക്ഷി ജനിക്കാന്‍..

    ReplyDelete
  18. നൊമാദേ, അതല്ലേ പറഞ്ഞത് ‘ഒരു വഴിക്കാക്കിത്തരാം. (മൈനസ്) പോയന്റ് വാങ്ങിത്തരാം എന്ന് ;)
    ചുമ്മാ ;)

    ReplyDelete
  19. ഇത് ആരായാലും ഞാന്‍ ധന്യനായിറാ മോനേ-
    ന്റെ മേരിക്കുട്ട്യേ നീ പൊക്കീല്ലേ? മദീ :)

    എന്റെ ഉത്തരം: തോന്ന്യാസി

    ReplyDelete
  20. 20 വർഷം എന്നുള്ളത് 25 വർഷം ആവണം. അങ്ങനെയായാൽ ഒന്നുകൂടെ ജനിക്കും. അതു തോന്ന്യാസിയല്ലേ?

    ReplyDelete
  21. മൈനസ് എങ്കില്‍ മൈനസ് തോന്ന്യാസിയെ വിട്ടൊരു കളിയില്ല.

    ReplyDelete
  22. തോന്ന്യാസി കഞ്ഞിവയ്ക്കാൻ പോണംന്ന് കഴിഞ്ഞേതോരു പോസ്റ്റിൽ കമന്റ് എഴുതിയിട്ടുണ്ടല്ലോ. ആ കഞ്ഞിയല്ലേ മാർക്വേസിനു കൊടുക്കാൻ പോണത്. ;)

    ReplyDelete
  23. കഴിഞ്ഞപ്രാവശ്യം തോന്ന്യാസി 200% കോണ്‍ഫിഡന്‍സില്‍ പറഞ്ഞതോണ്ടാ ‘നന്ദകുമാറി’നു കുത്തിയത്. എന്നിട്ടെന്തായി??? ഒരാളും ഉത്തരം പറഞ്ഞില്ല.. ദാ‍ാ ഇപ്പോ മുന്‍പ് നന്ദകുമാറിനു പറഞ്ഞവരെല്ലാം കൂടെ ഇപ്പോ തോന്ന്യാസിക്കു ഉത്തരം പറഞ്ഞിരിക്കുന്നു.

    നിങ്ങളൊക്കെ ഒരു സെറ്റാ..ലേ (കട ഇന്നസെന്റ്)

    കണ്‍ഫൂഷന്‍....കണ്‍ഫൂഷന്‍

    ReplyDelete
  24. എന്റെ ഉത്തരം: തോന്ന്യാസി

    http://www.blogger.com/profile/07963702736198922425

    ReplyDelete
  25. ഏശ്ശ്ശ്ശ്ശ്ശ്....

    പിന്നേം കൊളമായി.. മുഴുവന്‍ വായിച്ചുനോക്കീല്ല.. ആക്രാന്തം..! അരവിയെ സപ്പോട്ട് ചെയ്ത് കൊളമായി...

    ഏശ്ശ്ശ്ശ്ശ്ശ്....

    ReplyDelete
  26. “‘ഇനിയത് നീങ്ങീട്ട് 25 വര്‍ഷം പുറകോട്ട് പോകുകയാണെങ്കില്‍ ഞാനൊരിയ്ക്കല്‍ കൂടി ജനിയ്ക്കും“

    പിന്നെ

    ഇടതു പക്ഷ സഹയാത്രികനായ തോന്ന്യാസി കെ.കരുണാകരനെ സപ്പോര്‍ട്ടു ചെയ്യുകയോ? അസാദ്ധ്യം.

    ഉത്തരത്തില്‍ ആകെ മണക്കുന്ന ഒരു ഹാസ്യം, ആക്ഷേപം,നര്‍മ്മം ..എന്നെ വേറെ ചിന്തിപ്പിക്കുന്നു.. വെയ്റ്റ്...

    ReplyDelete
  27. തോന്ന്യാസി എന്നു ഞാൻ പറയാൻ കാരണം ഇനീം ഉണ്ട്. പറയാൻ മനസ്സില്ല ഇപ്പോ. വെറുതേ നന്ദകുമാറിനെ കോപ്പിയടിച്ചതൊന്നുമല്ല. ഉത്തരം ഞാൻ സ്വയം ടൈപ്പ് ചെയ്തതാ. വരാൻ വൈകിപ്പോയി. അല്ലെങ്കിൽ ആദ്യം ഞാൻ പറഞ്ഞേനെ.

    മുന്നറിയിപ്പ് : എന്നെ പിന്തുടർന്ന് ഉത്തരം എഴുതിയാൽ യാതൊരു കഷ്ടനഷ്ടങ്ങൾക്കും ഞാൻ ഉത്തരവാദിയല്ല. (തോന്ന്യാസി എന്ന് വേഗം എഴുതിയാൽ നിങ്ങൾക്ക് പോയിന്റ് കിട്ടിയേക്കും.) ;)

    ReplyDelete
  28. കല്യാണം തീരുമാനിച്ചിരിക്കണ ടൈമില് ഈ ആക്രാന്തം നല്ലതല്ല ട്ടാ അഭീ :) . കൈപ്പളിയെ കണ്ടാല്‍ ബെര്‍ളിടെ ചോദ്യം ഇതൊന്നുമാവില്ല. പോരാത്തേന് മാത്ത്തുക്കുട്ടിച്ചായന്റെ കൊങ്ങയ്ക്ക് പിടിക്കലും. നോ വേ

    ReplyDelete
  29. എന്റെ ഉത്തരം : sherlock

    http://www.blogger.com/profile/09027559143914231798

    (ജിഹേഷ് എടാകൂടം എന്ന പേരില്‍ ബ്ലോഗ് ചെയ്തിരുന്ന ബ്ലോഗര്‍, നര്‍മ്മ പോസ്റ്റ് എഴുതുന്നതില്‍ മിടുക്കന്‍)

    ReplyDelete
  30. "കേരളത്തിലെ അച്ചന്മ്മാര്‍ ഇടയ്ക്കിടയ്ക്ക് ഇടയലേഖനം പുറത്തിറക്കാതാകണം.

    വി.എസും പിണറായിയും ഒരമ്മ പെറ്റ മക്കളെപ്പോലെ കഴിയുന്നത് കാണണം

    അടുത്ത തവണ ഭരണം കിട്ടിയാല്‍ മന്മോഹന്‍ സിംഗിന് ഭരിയ്ക്കാനുള്ള സ്വാതന്ത്ര്യം നല്‍കണം"

    ഇത് മൂന്നും ഇടതു ചായ്‌വല്ലേ സന്തോഷേ?

    എന്നാലും ഈ നന്ദനെ അങ്ങനെ വിശ്വസിക്കാമോ എന്നതു മാത്രമാണ് സംശയം.

    ReplyDelete
  31. ഓ..പ്രിയേ, പോയത് പോയി.. ഇനി പറഞ്ഞിട്ട് കാര്യല്യാ! 3-4 ഏന്‍സറേ വായിച്ചുള്ളൂ.. വന്‍ ബിസ്സിയിലായിപ്പോയ്..

    എനിക്കതല്ല സങ്കടം.. ഇത് ബെര്‍ള്ളിയറിഞ്ഞാല്‍ ..! അങ്ങേര് അങ്ങേരുടെ ഫാന്‍സ് ക്ലബ്ബിന്റെ സംസ്ഥനപ്രസിഡന്റായി എന്നെ ഇവിടെ നിയമിച്ചതായിരുന്നു...

    പറഞ്ഞുകൊടുക്കല്ലേ.. ജോലി പോകും.. അല്ലേത്തന്നെ സാമ്പത്തീക മാന്ദ്യത്തിന്റെ ടൈമാ..

    :(

    ReplyDelete
  32. എന്റെ ഉത്തരം : അഗ്രജന്‍

    http://www.blogger.com/profile/00185512606070555523

    ReplyDelete
  33. വെറും ആറൂ പേരേ എന്റെ കൂടെ ഉത്തരം പറഞ്ഞിട്ടുള്ളു 4 പേര്‍ക്കു കൂടി ഇനീം അവസരമുണ്ട്. വേണെങ്കില്‍ കൂടാം.. ഇല്ലെങ്കില്‍..നല്ലവണ്ണം ആലോചിച്ച്, റഫര്‍ ചെയ്ത്.. വേണ്ട ഞാനൊന്നും പറയുന്നില്ല.. ;)

    ReplyDelete
  34. ;) ഇതൊക്കെ ഇവന്മാരിടെ കളികളാണ് കെട്ടാ.. നേരത്തെ തോന്ന്യാസി നന്തകുമാര്‍ എന്നു പറഞ്ഞപ്പോള്‍ നന്ദന്‍ മിണ്ടാതിരുന്നു. ഇപ്പോ നന്ദകുമാര്‍ വന്ന് തോന്ന്യാസിക്കു പറയുന്നു. അപ്പോ തോന്ന്യാസി മിണ്ടാതിരിക്കുന്നു.
    അങ്ങനെ വേണ്ടപ്പാ.. ഞാനെന്റെ ഉത്തരത്തില്‍ തന്നെ ഉറച്ചു നില്‍ക്കുന്നു
    എന്താ ഉണ്ടാവാ ന്ന് അറിയണല്ലാ.. ;)

    ReplyDelete
  35. ഇത് ചീറ്റി.
    ഉണ്ണീ അഭീ, ഗുരുജിയോട് ക്ഷമിക്കൂ. ഞാന്‍ അമൃതേത്ത് കഴിക്കാന്‍ പോകുന്ന തിരക്കില്‍ സന്ദേശം മു‌യ്മന്‍ വായിച്ച് നോക്കീല.

    പ്രവാസജീവിതവും കഴുത്തറപ്പന്‍ ജനസേവനവും...തോന്ന്യാസി തന്നെ.

    http://www.blogger.com/profile/07963702736198922425

    ReplyDelete
  36. മേരാ ഉത്തര്‍: തോന്ന്യാസി

    http://www.blogger.com/profile/07963702736198922425

    നേരത്തെ ലിങ്ക് മറന്നു :)

    ReplyDelete
  37. ഇത്തവണ ട്രാക്കിടാനും മറന്നു!

    ReplyDelete
  38. സന്തോഷേ സോഫ്വെയറല്ലെ ജിഹേഷ്? അത് ജനസേവനമാണോ.
    അതിരിക്കട്ടെ ങ്ങളെന്നെ അല്ലേ രണ്ടൂസം മുന്‍പ് പാലക്കാടന്‍ഭാഷ പറഞ്ഞ ആള്‍ ? ട്ടോളിന്‍ എന്ന് :)

    നന്തകുമാര്‍ അല്ലിഷ്ടാ നന്ദകുമാര്‍ . മന്ദബുദ്ധീലെ ന്ദ

    ReplyDelete
  39. ഹിഹിഹിഹിഹി

    എനിക്കു ആളിനെ പിടികിട്ടി.. ഇതു നുമ്മട തേങ്ങാക്കാരൻ അണ്ണാച്ചി സുല്ലാണേഏഏഏയ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്..;)
    ഇത്തവണ മുഴുവൻ മാർക്കും എനിക്ക് തന്നെ..:):):):)

    എന്റെ ഉത്തരം സുല്‍ |Sul

    http://www.blogger.com/profile/09754325343836734040

    ReplyDelete
  40. വെറുതെ ഒരു റ്റ്രാക്കിരിക്കട്ടെ

    ReplyDelete
  41. ശാഖ തലവന്‍ എന്റെ ഉത്തരവും
    തോന്ന്യാസി

    ReplyDelete
  42. എന്റെ ഉത്തരം: തോന്ന്യാസി

    http://www.blogger.com/profile/07963702736198922425

    ReplyDelete
  43. എന്റെ ഉത്തരം : തോന്ന്യാസി

    http://www.blogger.com/profile/07963702736198922425

    ReplyDelete
  44. ആദ്യം മനസ്സില്‍ വന്നത് പഞ്ചാരയടി വീരനും,യുവകോമളനും,യുവ എയര്‍ഹോസ്റ്റസുമാരുടെ രോമാഞ്ചവും,സര്‍വോപരി പക്കാ ഡീസന്റുമായ ദില്‍ബന്‍ രാജകുമാരന്റെ പേരാണ്.പക്ഷെ ദില്‍ബന്‍ മദ്യപിക്കല്ല എന്നത് ഉത്തരവുമായി ഒത്തുപോകില്ല.പിന്നെയാരു? ഇടിവാളിന്റെ മൈ..സോറി മേരിക്കുട്ടിയെ തപ്പിപ്പോയിട്ട് അതും കിട്ടിയില്ല.അല്ലെങ്കില്‍ അവിടെ നിന്ന് ഒരു കുക്കുളു കിട്ടുമായിരുന്നു.എന്തായാലും,കിടക്കട്ടെ തോന്യാസിക്ക്. തോന്ന്യാസം കാണിക്കുന്നവര്‍ക്കും ഒരു അവസരം വേണമല്ലൊ?

    ReplyDelete
  45. കഴിഞ്ഞ ഉത്തരം മുഴുവന്‍ തോന്ന്യാസി പറഞ്ഞ് നന്ദന്‍ കൊണ്ടു പോയി. ഇത് നന്ദന്‍ പറഞ്ഞ് തോന്ന്യാസി കൊണ്ടു പോകട്ടെ.

    എന്റെ ഉത്തരം : തോന്ന്യാസി
    http://www.blogger.com/profile/07963702736198922425

    -സുല്‍

    ReplyDelete
  46. ശരി ഉത്തരം: UAE 1:30നു

    ReplyDelete
  47. എന്റെ ഉത്തരം: വികടന്‍
    http://www.blogger.com/profile/01112153112812761020

    ReplyDelete
  48. എന്റെ ഉത്തരം: Roby Kurian
    http://www.blogger.com/profile/09213638932935201911

    ReplyDelete
  49. chumaa.....ഏതെങ്കിലും പേരു പറയണ്ടേ .അതാ....

    ReplyDelete
  50. ചുണ്ടനക്കാതെ പാട്ടുപാടിയ ഒരു ബ്ലോഗര്‍ ഉണ്ട്..പക്ഷേ ആരാണെന്ന് അങ്ങോട്ട് കിട്ടിയില്ല...

    ReplyDelete
  51. ഫല പ്രഖ്യാപനം:

    1. നന്ദകുമാര്‍ : 12
    2. സു : 8
    3. കെ.പി. : 6
    4. നൊമാദ് : 4
    5. സുമേഷ് : 2
    6. പ്രിയാ ഉണ്ണികൃഷ്ണന്‍ : 2
    7. അരവിന്ദ് : 2
    8. ഇടിവാള്‍ : 2
    9. അനംഗാരി : 2
    10. സാജന്‍ : 2
    11. സുല്‍ : 2

    വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍.

    പെറ്റികള്‍:
    1. അരവിന്ദ് : -2

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....