Tuesday 10 March 2009

2 - ഇടിവാൾ

പരസ്പരവിരുദ്ധമായി സംസാരിക്കാറുണ്ടോ?
  ദേ ഇപ്പോ വേണ്ടിവന്നു
എന്താണ്‌ സൌന്ദര്യം?
  സ്വന്തം ഭാര്യക്ക് ഉണ്ടെങ്കിലും അതു നോക്കാതെ അപ്പുറത്തെ ഫ്ലാറ്റിലെ ഗുജറാത്തി പെമ്പിള്ളക്ക് (ഇല്ലെങ്കിലും) ഉണ്ടെന്നു കരുതി ആസ്വദിക്കുന്ന ഒന്നാണു സൌന്ദര്യം
ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും?
  എനിക്കു തൊഴിലില്ലായ്മാ വേതനം തന്നാല്‍ മതി സാര്‍--
എന്താണ്‌ ദൈവം?
  മാതാ-പിതാ-ഗുരു കഴിഞ്ഞിട്ടുള്ളതല്ലേ?
കായംകുളം കൊച്ചുണ്ണി, വെള്ളായണി പറമു, മുളമൂട്ടില്‍ അടിമ, ഇത്തിക്കര പക്കി, ജംബുലിംഗം തുടങ്ങിയവര്‍ ധനികരെ കവര്‍ന്ന് പാവങ്ങള്‍ക്കു നല്‍കുകയും നാട്ടുനീതി നടപ്പാക്കുകയും ചെയ്തിരുന്നു എന്ന വീരചരിതങ്ങള്‍ ഇഷ്ടമാണോ?
  പണ്ട് ആയിരുന്നു.. (അന്നേരം കാശില്ലാരുന്നു)
കുയിലിനെയോ കൊറ്റിയേയോ കൂടുതലിഷ്ടം?
  കുറ്റിയെ (തെറ്റിദ്ധരിക്കരുത്)
ഈയിടെയായി ഒറ്റയ്ക്കിരിക്കുമ്പോള്‍ ഒരു ഏകാന്തത അനുഭവപ്പെടാറുണ്ടെന്ന് തോന്നുന്നു?
  ഇല്ല- വെളിക്കിരിക്കുമ്പോ തോന്നാറുണ്ട്
കഷ്ടകാലം എന്നാലെന്താണ്‌?
  പറയാന്‍ പറ്റാത്ത സാധനം പോലും പാമ്പായി വന്നുകൊത്തുന്ന കാലം
മോഹന്‍ലാല്‍ എന്തു തരം കഴിവുകള്‍ കൊണ്ടാണ്‌ സൂപ്പര്‍സ്റ്റാര്‍ ആയി അറിയപ്പെടുന്നത്‌?
  പാര, കുത്തിത്തിരുപ്പ്, കാശെറിഞ്ഞുള്ള ഫാന്‍ കളി, ബിനാമികളി (ഇപ്പോഴത്തെ കാര്യമാ)
വിവാഹം ഒന്നിനും പരിഹാരമല്ലെന്ന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. പിന്നെന്തിനു്‍ ആളുകള്‍ വിവാഹം കഴിക്കുന്നു?
  ഡൌറി വാങ്ങാന്‍ - പിന്നെ വീഡിയോവില്‍ അഭിനയിക്കാന്‍
മോതിരം, മാല, വാച്ച്‌, ബ്രേസ്‌ലെറ്റ്‌ തുടങ്ങിയവ ധരിക്കാന്‍ ഇഷ്ടമാണോ?
  ബ്രേസിയര്‍ ധരിക്കാറില്ല
പുരുഷന്മാര്‍ മാര്‍സില്‍ നിന്നും സ്ത്രീകള്‍ വീനസില്‍ നിന്നുമുള്ളവരാണെന്ന് വിശ്വസിക്കുന്നോ?
  അല്ല- ആണെങ്കില്‍, മാര്‍സ് വീനസിന്റെ ചുറ്റും കറങ്ങിത്തിരിഞ്ഞ് വീനസിന്റെ ഉപഗ്രഹമാവേണ്ടതല്ല
ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടുന്നതില്‍ തെറ്റുണ്ടോ?
  അയല്‍‌വക്കത്ത് മയക്കുവെടിക്കാര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഓക്കേ ;) (ആനയെ മയക്കുന്ന വെടിക്കാരുടെ കാര്യമാ ഉദ്ദേശിച്ചത്)
ഏറ്റവും വലുതെന്താണ്‌?
  രണ്ടാമത്തെ വല്ല്യതിനേക്കാള്‍ വലുത്
കാശ്മീരസന്ധ്യകളേ കൊണ്ടുപോരൂ എന്റെ ഗ്രാമസുന്ദരിക്കൊരു നീലസാരി എന്താ ഈവരിയുടെ അര്‍ത്ഥം?
  നാട്ടിലെ കാമുകിക്കു ഒരു നീലസാരി വാങ്ങാന്‍ കാശില്ലാതെ, കാശ്മീരില്‍ കിടന്നു തേങ്ങുന്ന ഒരുപാ‍വം ജവാന്റെ ഹൃദയം
പാമ്പിന്റെ രത്നം, കൊതിയന്റെ വിത്തം, സതീകുചം, കേസരി തന്റെ കേശം. തങ്കളുടെ അഭിപ്രായത്തില്‍ ഈ ഗണത്തില്‍ പെടുന്ന ഒരു മൂന്നെണ്ണം കൂടി പറയാമോ?
  ഈയെമ്മെസ്സിന്റെ വിക്ക്, സുധാകരന്റെ വാക്ക് പിണറായിയുടെ നീക്ക്
അല്ലാ, പൂച്ച ഏതു നിറമായാലും എലിയെപ്പിടിച്ചാല്‍ പോരേ?
  എവിടെ പിടിക്കണം എന്നുകൂടി പറ
പാലുകുടിക്കുമ്പോള്‍ പൂച്ച കണ്ണടയ്ക്കുന്നതെന്തിനാണ്‌?
  പാലില്‍ ചത്തുകിടക്കുന്ന പാറ്റയെ കാണാതിരിക്കാന്‍
പൂച്ചക്ക്‌ പൊന്നുരുക്കുന്നിടത്ത്‌ കാര്യമുണ്ടോ?
  ഉവ്വ്- സ്വര്‍ണ്ണത്തില്‍ കമ്പമുള്ള എലി+ഫാമിലി വല്ലോം വന്നാലോ ആ വഴിക്ക്?
മാര്‍ജ്ജാരപ്രണയമോ ഹംസലീലയോ കൂടുതല്‍ മനോഹരം?
  ശുനകസംഭോഗം
മലയാളം പത്രത്തില്‍ റവന്യൂ സൂപ്രണ്ട്‌ എന്ന ഇംഗ്ലീഷ്‌ പദവിക്കു പകരം ജമാബന്ദിശിരസ്തദാര്‍ എന്നെഴുതേണ്ടതുണ്ടോ? എക്സൈസ്‌ എന്നെഴുതുന്നതോ പിറവക എന്നെഴുതുന്നതോ കൂടുതല്‍ അഭികാമ്യം?
  യെസ്- സ്റ്റാപ്ലറിനെ, കമ്പിയിട്ട് കുത്തിക്കെട്ടുന്നവന്‍ എന്നും, സ്റ്റാപ്ലര്‍ റിമൂവറിനെ "കമ്പി മാറ്റുന്നവന്‍" എന്നു കൂടി എഴുതണം
കുട്ടിയായിരുന്നപ്പോള്‍ ആയിത്തീരണമെന്ന് ആഗ്രഹിച്ചതിനുമപ്പുറത്ത്‌ താങ്കളുയര്‍ന്നോ? എങ്കില്‍ അതില്‍ സന്തോഷിക്കുന്നുണ്ടോ?
  2 മാസം കഴിഞ്ഞിട്ട് പറയാം. (റിസഷന്‍ കാരണം ജോലി പോവുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഒരു തീരുമാനമാവട്ടെ)
എന്താണ്‌ ശരിയല്ലാത്തത്‌?
  തെറ്റായതെന്തും
എന്താണ്‌ സന്തോഷം?
  ഒരു കോടി രൂഫാ ലോട്ടറി (എനിക്ക്) അടിച്ചാല്‍ (എനിക്ക്) തോ‍ാന്നുന്ന മൃദുലവികാരമാണു സന്തോഷം
ആധുനിക കവിതകളെ കുറിച്ച് എന്താണു അഭിപ്രായം
  മ..മ..മ..മ..മനോഹരം! കൂടുതല്‍ പറഞ്ഞ്ഞാല്‍.. മ..മ മുല-തൂട-തെറി- എന്റര്‍ കീ
ബ്ലോഗിൽ ഓർമ്മക്കുറിപ്പുകൾ എഴുതുന്നതിനെ കുറിച്ച് എന്താണു് അഭിപ്രായം
  ഈ ഡേഷുകള്‍ക്കൊന്നൂം അലമലേഷ്യ വരുന്നില്ലല്ലോ ഗീവര്‍ഗീസു പുണ്യാളാ-
മലയാളം ബ്ലോഗിൽ ഇഷ്ടപ്പെട്ട കവി ആരാണു്.
  ഞാന്‍ തന്നെ
മലയാളം ബ്ലോഗിൽ ഇഷ്ടപ്പെട്ട ഓർമ്മ കുറുപ്പ്ist ആരാണു്
  ഓര്‍മ്മ കുറുപ്പ് , ഒ.എന്‍.വി. കുറുപ്പിന്റെ ആരായി വരും?
താങ്കളുടെ Camera ഏതാണു്?
  ഷൂട്ട് അറ്റ് സൈറ്റ്
ഫോട്ടോ ബ്ലോഗുകളെ കുറിച്ചുള്ള അഭിപ്രായം
  ഞെക്കാനൊരു ബട്ടണ്‍ കിട്ടിയാന്‍ യവനും സന്തോഷ് മാധവന്‍, .. യോ, ശിവനാകാം
39881.4475694444 Options ഇടിവാള്‍ അനില്‍_ANIL ഗുപ്തന്‍ തോന്ന്യാസി Radheyan സിദ്ധാര്‍ത്ഥന്‍

31 comments:

 1. എന്റെ ഉത്തരം ഇടിവാള്‍

  അദ്ദേഹം തന്നെയല്ലേ എവിടെയോ ഒരിയ്ക്കല്‍ ആ ഗുജറാത്തി പെണ്ണിനെ പറ്റി പറഞ്ഞത്?

  ReplyDelete
 2. എന്റെ ഉത്തരം: ഇടിവാള്‍

  ReplyDelete
 3. ക്വിസ്സ് മാഷെ,
  ഓപ്ഷന്‍ ആദ്യത്തെ കുറേ ഉത്തരങ്ങള്‍ ഒരു വിധത്തിലും ഉത്തരത്തിലേയ്ക്കു എത്തുന്നില്ലാ എങ്കില്‍ പോരെ?

  ReplyDelete
 4. കൈപ്പള്ളീ, ഇതിന്റെ ക്ലൂ ഇപ്രകാരമായിരുന്നെങ്കിൽ കണ്ടു പിടിക്കാൻ കുറച്ച് കൂടി ബുദ്ധിമുട്ടാകുമായിരുന്നു:
  1.വിശാലൻ
  2.ബെർളി തോമസ്
  3.അരവിന്ദ്.
  4.ഇടിവാൾ.
  5.അനോണിമാഷ്.
  6.കാപ്പിലാൻ.
  ഇതിപ്പോൾ കാര്യം എളുപ്പമാക്കിയില്ലേ :)

  എന്റെ ഒരു നിർദ്ദേശം പറയാം.ഓരോ മത്സരം കഴിയുമ്പോഴും നിർദ്ദേശങ്ങൾ ബ്ലോഗർമാരിൽ നിന്ന് വന്നു കൊണ്ടിരിക്കും.ആയതിനാൽ ആദ്യം തന്നെ ചില നിർദ്ദേശങ്ങൾ വെച്ച് ബ്ലോഗർമാരിൽ നിന്ന് ഒരു അഭിപ്രായ ഏകീകരണം ഉണ്ടായാൽ കൺഫ്യൂഷൻ ഒഴിവാക്കാം.എന്നിട്ട് മത്സരം തുടങ്ങിയാൽ അതാവും കൂടുതൽ യുക്തി എന്ന് തോന്നുന്നു.

  ReplyDelete
 5. എന്റെ ഉത്തരം: ഇടിവാള്‍

  ReplyDelete
 6. എന്റെ ഉത്തരം: ഇടിവാള്‍

  ReplyDelete
 7. അഭിപ്രായം ചോദിച്ചു ഈ പരിപാടി തുടങ്ങിയിരുന്നു എങ്കിൽ 2020ൽ പോലും ഇതു നടക്കുല്ല.

  ഇനി options അല്പം കൂട്ടി confusion കൂട്ടുന്നുണ്ടു്.

  ReplyDelete
 8. ഗുജറാത്തിപ്പെണ്ണുങ്ങള്‍?

  വോട്ട് ഇടിവാളിന്.

  (ദാണ്ഡിയ കളിക്കാന്‍ വേറാര്‍ക്ക് താല്‍പ്പര്യം ഇവിടെ ?)

  ReplyDelete
 9. ഒരു നിര്‍ദ്ദേശം:
  ആദ്യത്തെ ഏതാനും മണിയ്ക്കൂറിനുള്ളിലോ അല്ലെങ്കില്‍ ഒരു നിശ്ചിത ഉത്തരങ്ങള്‍ വരെയോ ആളെ കസ്റ്റഡിയില്‍ കിട്ടിയില്ലാ എങ്കില്‍ മാത്രം ഓപ്ഷനിലേയ്ക്കു പോയാല്‍ മതി എന്നൊരു നിര്‍ദ്ദേശം ഉണ്ട്. നേരിട്ട് ഓപ്ഷനിലേയ്ക്ക് പോയാല്‍ പിന്നെ ചിന്തയ്ക്ക് സ്ഥാനമില്ലാതെ ആകും.

  നന്ദി.

  ReplyDelete
 10. 5L

  സമ്മദിച്ചു. ഇനി ഓപ്ഷൻ ആദ്യമേ കൊടുക്കൂല്ല

  ReplyDelete
 11. ദേവന്‍

  ഒറങ്ങാറായില്ലേടെ?

  ReplyDelete
 12. എന്റെ ഉത്തരം: ഇടിവാൾ

  ചിരിപ്പിച്ച ചിലത്:
  1. ഈയിടെയായി ഒറ്റയ്ക്കിരിക്കുമ്പോള്‍ ഒരു ഏകാന്തത അനുഭവപ്പെടാറുണ്ടെന്ന് തോന്നുന്നു?
  ഇല്ല- വെളിക്കിരിക്കുമ്പോ തോന്നാറുണ്ട്
  2. മോതിരം, മാല, വാച്ച്‌, ബ്രേസ്‌ലെറ്റ്‌ തുടങ്ങിയവ ധരിക്കാന്‍ ഇഷ്ടമാണോ?
  ബ്രേസിയര്‍ ധരിക്കാറില്ല
  :)

  ReplyDelete
 13. എന്റെ ഉത്തരം - ഇടിവാള്‍

  ശേടാപ്പനേ... ഒരു ദിവസം നോക്കാതിരുന്നപ്പോ മറ്റേ മത്സരോം തീർന്നു പുതിയ മത്സരം തൊടങ്ങേയും ചെയ്താ‍ :D

  ReplyDelete
 14. ഈ ഉത്തരങ്ങള്‍ യെവന്റെയായാലും പെടപെടപ്പനായിട്ടുണ്ട്. എന്തിനാ പോസ്റ്റ് വായിക്കുന്നത്?! ഇതുമാതിരി അഞ്ചാറു ഉത്തരങ്ങളു വായിച്ചാപോരെ പൊട്ടിച്ചിരിക്കാന്‍. ;)


  “എന്റെ ഉത്തരം : തോന്ന്യാസി”

  ReplyDelete
 15. ഇനി ഇടിവാളെന്നെഴുതിയാല്‍ വല്ലോം കിട്ടുമോ..

  ഉത്തരം : ഇടിവാള്‍

  ReplyDelete
 16. ഞാന്‍ കണ്ണടച്ച് കറക്കി കുത്തീട്ട് വരാം

  ReplyDelete
 17. ആഹാ..ഇതെപ്പൊ തുടങ്ങി....


  ഉത്തരം : ഇടിവാള്‍

  ReplyDelete
 18. ശരി ഉത്തരം: ഇടിവാള്‍

  ReplyDelete
 19. രാവിലെ ആപ്പീസില്‍ വന്നു ഓടിച്ചെന്നു ഇന്നലത്തെ പോസ്റ്റിന്റെ ഉത്തരം നോക്കിയപ്പോ,അതു ചീറ്റി..

  ദേ ഇന്നു, എന്നെ പ്രതിയാണെന്നും പറഞ്ഞ്, ഗുജറാത്തിപ്പെണ്ണിനെ ഡാണ്ടിയ കളിക്കുന്നോഎന്നു ചോദിച്ചെന്നും മറ്റും ആരോപണം!! ദേവേട്ടാ, മുകളിലൊരാളുണ്ട് ട്ടാ..

  അഞ്ചലേ, ഞാന്‍ ഗുജറാത്തിയെ പറ്റി എവിടെ പറഞ്ഞു? എന്റപ്പുറത്തെ ഫ്ലാറ്റില്‍ നല്ല കിണ്ണന്‍ സുഡാനിയാ

  ബൈ ദ വേ:
  എന്റെ ഉത്തരം : സിദ്ധാര്‍ത്ഥന്‍

  ReplyDelete
 20. ശോ: കൈപ്പള്ളി വഞ്ചിച്ചു ;) ദുഷ്ടാന്‍..

  എന്റെ ഉത്തരം: ഞാന്‍ തന്നെ!
  തമാശിനാണേ- ഞാന്‍ ഇതുപോലൊന്നും ചിന്തിക്കണ ടൈപ്പല്ല- ബയങ്കര ഡീസന്റാ

  ReplyDelete
 21. ദോ , ഇടിവാളിനു ഇന്നലത്തെ മല്‍സരത്തില്‍ പോയിന്റ് കിട്ടിയില്ലേല്‍ എന്ത്? ഇന്ന് സ്വന്തം പോസ്റ്റില്‍ ഒരു പെറ്റി കിട്ടിയല്ലോ. section 2 (3)

  ReplyDelete
 22. ഇടിവാള്‍ ലിസ്റ്റിലില്ലായിരുന്നെങ്കില്‍ കുഴഞ്ഞുപോയേനെ..ഇതിപ്പൊ എളുപ്പമാക്കി..
  ഉത്തരം: ഇടിവാള്‍

  ReplyDelete
 23. ശരി ഉത്തരം: ഇടിവാള്‍
  അഞ്ചല്‍ക്കാരന്‍ (10)
  ഗുപ്തന്‍ (8)
  ബിന്ദു (7)
  ഹരിയണ്ണന്‍@Hariyannan (6)
  ജോഷി (5)
  ദേവന്‍ (4)
  ജയരാജന്‍ (3)
  ആഷ | Asha (2)
  Siju | സിജു (1)

  ReplyDelete
 24. secondന്റെ വിത്യാസത്തിൽ ഇടിവാൾ penaltyയിൽ നിന്നും രക്ഷപ്പെട്ടു

  ReplyDelete
 25. ഞാന്‍ ഉത്തര്‍ തന്നിട്ടും പായിന്റ് തന്നില്ലണ്ണാ...

  ReplyDelete
 26. സാറി, പായിന്റ് തീര്‍ന്നു പോയ കാര്യം ഞാന്‍ ശ്രദ്ധിച്ചില്ല

  ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....