Tuesday 17 March 2009

16 - കുട്ടിച്ചാത്തൻ

ചോദ്യങ്ങൾ ഉത്തരങ്ങൾ

ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും?

അദ്ധ്യാപകന്‍, 55 വയസ്സുവരെ സ്ഥിരം ജോലി, 2 മാസം+ സമരമുള്ള ദിവസം + ശനി, ഞായര്‍ മൊത്തം അവധി. പിന്നെ പ്രായം കൂടുന്ന പ്രശ്നമേയില്ല.കുറച്ചു കാലം ചെയ്തിട്ടുമുണ്ട് അപ്പോഴത്തെ അനുഭവങ്ങള്‍ തന്നെ ജീവിതകാലം മൊത്തം ഓര്‍ത്തിരിക്കും,വേറേതു പണി?

എന്താണു് സമൂഹിക പ്രതിബദ്ധത?

സ്വന്തം കാര്യം സിന്ദാബാദ്, അതുകഴിഞ്ഞ് വല്ലതും നോക്കാം, ആദ്യം സ്വയം നന്നാവുക, പിന്നെ വീട്, അതു രണ്ടും ചെയ്താല്‍ സമൂഹം താനെ നന്നായിക്കോളും

എന്താണ്‌ ദൈവം?

അവസാനത്തെ ആശ്രയം,മറ്റുള്ളവര്‍ ഓടിച്ച വണ്ടിയിലിരുന്ന് ചിലപ്പോള്‍ അറിഞ്ഞ് ദൈവത്തെ വിളിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ഒരു സമാധാനവും കിട്ടീട്ടുണ്ട്. രക്ഷിക്കാന്‍ കൂ‍ടെ ആരോ ഉണ്ടെന്ന സമാധാനം.

കായംകുളം കൊച്ചുണ്ണി, വെള്ളായണി പറമു, മുളമൂട്ടില്‍ അടിമ, ഇത്തിക്കര പക്കി, ജംബുലിംഗം തുടങ്ങിയവര്‍ ധനികരെ കവര്‍ന്ന് പാവങ്ങള്‍ക്കു നല്‍കുകയും നാട്ടുനീതി നടപ്പാക്കുകയും ചെയ്തിരുന്നു എന്ന വീരചരിതങ്ങള്‍ ഇഷ്ടമാണോ?

വായിക്കാന്‍ വേറെ എത്രയോ വീരന്മാര്‍ കിടക്കുന്നു, പ്രത്യേകിച്ച് ഇഷ്ടമൊന്നുമില്ല.

പ്രാവാസ ജീവിതത്തിൽ എന്തെങ്കിലും നഷടമായിട്ടുണ്ടോ?

ക്യാമറയുടെ പെട്ടി കൊണ്ടുവരാന്‍ പറ്റിയില്ല. പ്രവാസ ജീവിതം തന്നെ ഒരു നഷ്ടമല്ലേ??, പീന്നെ സുഹൃത്തുക്കള്‍ ഒരുപാ‍ട് നഷ്ടമായിട്ടുണ്ട്, അതിരാവിലെ ബസ്സിലിരിക്കുമ്പോള്‍ തലേന്ന് പെയ്ത മഴയുടെ തണുപ്പും കൊണ്ട് വരുന്ന കാ‍റ്റ്.

ഈയിടെയായി ഒറ്റയ്ക്കിരിക്കുമ്പോള്‍ ഒരു ഏകാന്തത അനുഭവപ്പെടാറുണ്ടെന്ന് തോന്നുന്നു?

ചിന്തിക്കാന്‍ മനസുള്ളിടത്തോളം -ഇല്ല, കമ്പ്യൂട്ടറും ഇന്റര്‍നെറ്റും (പ്രവര്‍ത്തിപ്പിക്കാന്‍ കറന്റും)ഉണ്ടെങ്കില്‍ പിന്നെ എവിടെയാണ് ഏകാന്തത?

ഇന്നു നമ്മുടെ നഗരങ്ങളിൽ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണു്?

തൊഴിയില്ലായ്മ- തൊഴില്‍ അന്വേഷിച്ചാല്‍ കണ്ടെത്താം പക്ഷേ അതിനാരെങ്കിലും തൊഴിച്ച് വിടണം. പിന്നെ മൊബൈല്‍ ഫോണ്‍ ബില്ലും

മമ്മൂട്ടി എന്തു തരം കഴിവുകള്‍ കൊണ്ടാണ്‌ സൂപ്പര്‍സ്റ്റാര്‍ ആയി അറിയപ്പെടുന്നത്‌?

അതുശരി മോഹന്‍ലാലിനെ വിട്ടാ?- എന്നാല്‍ ഈ ചോദ്യത്തിന്റെ ഉത്തരം ‘വിന്‍സ്’ എഴുതും. മമ്മൂട്ടി മെഗാ അല്ലേ??

ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി? ഇനിയും എഴുതുമോ?

അടുത്ത തലമുറയ്ക്ക് വായിച്ചു രസിക്കാന്‍(എന്റെ സ്വന്തം)- പിന്നില്ലാതെ, സമയം കിട്ടുമ്പോള്‍ ഇനിയും എഴുതും.

കപ്പയും മീനും, പറോട്ട ബീഫ് ഫ്രൈ, BK Double Whopper, KFC Family bucket, Foie gras, പീത്സ, Kabsa (Middle Eastern Biriyani) ഇതിൽ ഏതു ഭക്ഷണമാണു് ഇഷടം. എന്തുകൊണ്ടു്?

ഇതില്‍ പലതും കഴിച്ചിട്ടില്ല. കഞ്ഞീം പയറും, ഓര്‍ പുട്ടും പയറും ഓര്‍ ദോശേം ചമ്മന്തീം ഇതിലേത് എന്ന് ചോദിച്ചിരുന്നെങ്കില്‍ കറങ്ങിപ്പൊയേനെ, കപ്പ കഴിക്കാനിഷ്ടമാണ് പക്ഷേ ഗോമ്പിനേഷനായി ഒന്നും(മീന്‍) വേണ്ട.

നിങ്ങൾക്ക് 20 വർഷം പുറകോട്ടു് നീക്കാൻ അവസരം കിട്ടിയാൽ എന്തു ചെയ്യും.

അവസരം തരണ്ട അല്ലാതെ തന്നെ എനിക്കു പോവാനറിയാം, ഇടക്കിടെ പോവാറും ഉണ്ട്. ഒന്നും ചെയ്യാനില്ല, ചുമ്മാ എല്ലാവരെയും, എന്നെയടക്കം കണ്ട് സന്തോഷിച്ച് തിരിച്ചു വരും.

Franz Kafka വായിച്ചു വായിച്ചു ഒരുദിവസം രാവിലെ ഉണർന്നെഴുനേറ്റപ്പോൾ നിങ്ങൾ ഒരു പുഴുവായി രൂപാന്തരപ്പട്ടു്. നിങ്ങൾ എന്തു ചെയ്യും?

കുറച്ചുകൂടി കിടന്നുറങ്ങും നേരത്തെ എഴുന്നേറ്റാല്‍ പക്ഷി പിടിക്കും -ഏര്‍ലി ബേര്‍ഡ്‌സ്. കാച്ച് വേര്‍മ്സ് എന്നല്ലേ.....ഹൂ ഈസ് കാഫ്ക??

ഏറ്റവും വലുതെന്താണ്‌?

ഞാന്‍ എന്ന ഭാവം- (ഛെ ഒരല്പം സീരിയസ്സായിപ്പോയി)

മലയാള ഭാഷയും, മാദ്ധ്യമവും എന്ന വിഷയത്തെ കുറിച്ചു് 200 വാക്കിൽ കുറയാതെ ഒരു ലേഖനം എഴുതുക.

ഗോമ്പറ്റീഷന്‍ മാറിപ്പോയോ- ഇതാരെഴുതിയ ലേഖനം എന്നതില്‍ പങ്കെടുക്കാന്‍ താല്പര്യമില്ല. വേണമെങ്കില്‍ മലയാളബ്ലോഗും മനോരമയും എന്നപേരില്‍ ഒരു ലേഖനം എഴുതാം. ഒന്നില്‍ നിന്ന് രണ്ടും(ബെര്‍ലിയും സുനീഷും) മറ്റതില്‍ നിന്ന് ഒരുപാടും കത്തികളെ പരിചയമുണ്ട്.

നിങ്ങൾ Dinnerനു് ഈ പട്ടികയിൽ കൊടുത്തിരിക്കുന്ന രണ്ടു പേരിൽ ആരെ ക്ഷനിക്കും? അവർക്ക് എന്തു ഭക്ഷണം കൊടുക്കും? അവരോടു എന്തെല്ലാം ചോദിക്കും?

  1. ഗാന്ധി

  2. Pierce Brosnan

  3. Jack the Ripper

  4. മമ്മൂട്ടി

  5. Gabriel Garcia Marquez

  6. Pres. Barack Obama

  7. Adoor Gopalaksrihsnan

  8. Jimmy Wales

  9. Paulo Coelho

  10. Khalil Gibran

  11. Salman Rushdie

  12. കുറുമാൻ

  13. സാമ്പശിവൻ (കാഥികൻ)

  14. കൈപ്പള്ളി

  15. Silk Smitha

  16. കുമാരനാശാൻ

  17. Vijayalakshmi Pandit

  18. Charlie Chaplin

  19. വിശാല മനസ്കൻ (സജീവ് ഇടത്താടൻ)

  20. ഇഞ്ചിപ്പെണ്ണു്

കഴിക്കുന്നതിന്റെ കാശ് അവരു തന്നെ കൊടുത്തോളുമെങ്കില്‍ 20 പേരും പോന്നോട്ടെ.

രണ്ട് പേരെ തിരഞ്ഞെടുക്കണം എന്ന് പറഞ്ഞതോണ്ട്.

1) വിശാലമനസ്കന്‍ , എനിക്കിഷ്ടമുള്ളത് തിന്നാന്‍ കൊടുക്കും ,

സന്തൂ‍റിന്റെ പരസ്യത്തില്‍ അഭിനയിക്കാന്‍ വിളിച്ചാല്‍ എന്തുചെയ്യും എന്ന് ചോദിക്കും

2) ഗാന്ധി ചെലവ് ചുരുക്കാം കഞ്ഞീ‍ലു നിന്നോളും. രണ്ടാള്ക്ക് ഉടുക്കാന്‍ മാത്രം ഉള്ള തുണി എന്തിനാ തനിച്ച് പുതച്ച് വേസ്റ്റ് ആക്കുന്നത് എന്ന് ചോദിക്കും.

Samuel Beckett കണിയാപുരം bus standൽ നിങ്ങളെ കണ്ടുമുട്ടുന്നു. നിങ്ങൾ അദ്ദേഹത്തോടു എന്തു് ചോദിക്കും?

പരിചയമില്ലാത്തവരോട് കയറിച്ചെന്ന് സംസാരിക്കാറില്ല,

മലയാളം പത്രത്തില്‍ റവന്യൂ സൂപ്രണ്ട്‌ എന്ന ഇംഗ്ലീഷ്‌ പദവിക്കു പകരം ജമാബന്ദിശിരസ്തദാര്‍ എന്നെഴുതേണ്ടതുണ്ടോ? എക്സൈസ്‌ എന്നെഴുതുന്നതോ പിറവക എന്നെഴുതുന്നതോ കൂടുതല്‍ അഭികാമ്യം?

ഇതൊക്കെ വല്യവല്യ കാര്യങ്ങള്‍ അല്ല്ലേ, സ്പോര്‍ട്സ് പേജില്‍ ഇമ്മാതിരി വേണ്ടാത്തതൊക്കെ എഴുതിപ്പിടിപ്പിച്ചാല്‍ വിവരമറിയും. ബാക്കി എന്തു കുന്തം വേണേലും എഴുതിക്കോട്ടെ, ആരു വായിക്കാന്‍.

മലയാളം ബ്ലോഗിൽ ഇഷ്ടപ്പെട്ട ഓർമ്മ കുറുപ്പ്ist ആരാണു്?

പറയൂല എല്ലാരേം ഇഷ്ടമാണ്..

കുട്ടിയായിരുന്നപ്പോള്‍ ആയിത്തീരണമെന്ന് ആഗ്രഹിച്ചതിനുമപ്പുറത്ത്‌ താങ്കളുയര്‍ന്നോ? എങ്കില്‍ അതില്‍ സന്തോഷിക്കുന്നുണ്ടോ?

ഒരു കല്ലുകൊത്തുകാരനാകണം എന്ന് പറഞ്ഞിരുന്നെന്ന് ഓര്‍ക്കുന്നു-അയ്യേ ന്ന് - എല്ലാവരും പറഞ്ഞപ്പോള്‍ എന്നാപ്പിന്നെ വജ്രക്കല്ല് എന്ന് തിരുത്തി-

ഒരു hotelൽ രണ്ടു blog meet നടക്കുന്നു. അതിൽ ഒരു barൽ ബ്ലോഗ് കവികളും വേറൊരു barൽ ബ്ലോഗ് ഓർമ്മക്കുറുപ്പ്istകളും ഉണ്ടു്. നിങ്ങൾ ഏതു barൽ കയറും. (എന്തുകൊണ്ടു? 200 വാക്കിൽ കുറയാതെ എഴുതുക)

barൽ അല്ലാതെ മീറ്റ് ഇല്ലേ, കവികളുടെ മീറ്റില്‍ എന്തായാലും പോവില്ല. ഇനി മറ്റേ മീറ്റില്‍ പോയാലും ഒരൂ പ്രശ്നോണ്ട്, രണ്ടെണ്ണം അകത്തു ചെന്നാല്‍ അതില്‍ പലരും കവികളായി രൂപാന്തരം പ്രാപിക്കും. അപ്പോള്‍ ചിലപ്പോള്‍ മുഴുക്കവികള്‍ തന്നെ നല്ലത് എന്ന് തോന്നും.

നിങ്ങളുടേ കൈയിൽ ഒരു button ഉണ്ട്. അതമർത്തിയാൽ താഴെ പറയുന്ന ഒരു കാര്യം സംഭവിക്കും. നിങ്ങൾ ഏതമർത്തും.? എന്തുകൊണ്ടു?

  1. ഈ ലോകത്തിലുള്ള ഏകാധിപതികൾ എല്ലാം നിന്ന നിൽപ്പിൽ തന്നെ ചത്തു് വീഴും.

  2. മലയാള മനോരമ പത്രം ഒറ്റ് രാത്രികൊണ്ടു Unicodeലേക്ക് മാറും.

  3. ബ്ലോഗിൽ ഉള്ള അതുന്താധുനിക കവികൾക്കെല്ലാം ഒറ്റയടിക്ക് മരിയാതക്ക് എഴുതാനുള്ള കഴിവു ഉണ്ടാവും.

  4. ഭൂമി പെട്ടന്നു് ഇരട്ടി വണ്ണം വെക്കുന്നു. അങ്ങനെ ഒരു ദിവസം 24 മണിക്കൂർ എന്നുള്ളതു് 48 മണിക്കൂർ ആയി മാറുന്നു.

ആ ഏകാധിപതികളെയൊക്കെ ഭീ‍ഷണിപ്പെടുത്തി കാശുണ്ടാക്കും, എന്നിട്ട് ആരുമറിയാത് മൂന്നാമത്തെ ഓപ്ഷന്‍ എടുക്കും.

ബ്ലോഗിൽ ഓർമ്മക്കുറിപ്പുകൾ എഴുതുന്നതിനെ കുറിച്ച് എന്താണു് അഭിപ്രായം.

വായിക്കാനാളുള്ളിടത്തോളം എഴുതൂ, പിന്നെ മനസ്സുകൊണ്ട് ഒന്നൂടെ അവിടെയൊക്കെ കറങ്ങിത്തിരിഞ്ഞ് വരാന്‍ സാധിക്കും.

മലയാളം ബ്ലോഗിൽ ഇഷ്ടപ്പെട്ട കവി ആരാണു്. വ്യക്തമായി പേരു് എഴുതുക. (എല്ലാരും, കുറേപേരു്, എന്റെ അളിയൻ, .. എനിക്കറിഞ്ഞൂടാ എന്നൊന്നും എഴുതരുതു്)

ഇതിലും ഭേദം മൃഗശാലയില്‍ ഇഷ്ടപ്പെട്ട കപി ഏതാന്ന് ചോദിക്കുകയായിരുന്നു. :)<- സൈലി ഇട്ടിട്ടുണ്ട് കപികള്‍ കേസ് കൊടുത്താലോ? എന്നാല്‍ ഇഷ്ടകവി- ഇടിവാള്‍.

147 comments:

  1. എന്റെ ഉത്തരം : അഗ്രജൻ

    ReplyDelete
  2. ഈ അനിലേട്ടന്റെ ഒരു കാര്യം
    ചോദ്യം വന്നില്ല അതിനു മുമ്പേ ഉത്തരമായി ഞാന്‍ എന്തായാലും ഒരു വല വിരിക്കുന്നു, കമന്റ് വരുവോന്ന് നോക്കട്ട്:) ഉത്തരം പിന്നെ പറയാം!

    ReplyDelete
  3. എന്റെ ഉത്തരം : കുട്ടിച്ചാത്തന്‍

    ReplyDelete
  4. സാജാ കുട്ടീച്ചാത്തനാണെങ്കില്‍ എല്ലാ ഉത്തരത്തിനും മുന്നില്‍ “ചാത്തനേറ് :“ എന്നുകാണുമായിരുന്നില്ലേ ;)

    ഞാനും വലവിരിച്ചു കാത്തിരിക്കട്ടെ..

    ReplyDelete
  5. ഹ ഹ
    ഇത് രഹസ്യപാരിപാടിയല്ലേ?
    എറിയില്ല, ഉരുട്ടി വിടുകയേ ഉള്ളൂ:)

    ReplyDelete
  6. എന്തു ചെയ്യാം സാജന്‍സ്.
    ഒറ്റ വായനയില്‍ തോന്നുന്ന പേരുകളില്‍ പ്രാമുഖ്യമുള്ളതിനെ അങ്ങ് തട്ടുന്നു.
    അഗ്രജന്‍ വരുമോന്ന് നോക്കട്ടെ :)

    ReplyDelete
  7. ഒരു ലൈന്‍ കൊടുക്കുന്നുണ്ടേ.
    -സുല്‍

    ReplyDelete
  8. ദയവായി ഉത്തരങ്ങൾ എഴുതുന്നവർ നിങ്ങളുടേ ഉത്തരങ്ങളോടൊപ്പം blogger profileന്റെ ഒരു linkഉം ചേർക്കേണ്ടതാണു്. automated filter പരീക്ഷിക്കുകയാണു്.

    സഹകരണം പ്രതീക്ഷിക്കുന്നു

    ReplyDelete
  9. ഈ ഉത്തരങ്ങള്‍ക്കൊക്കെ ഒരു അഗ്രു മണം ;)
    അതുകൊണ്ട്

    എന്റെ ഉത്തരം:അഗ്രജൻ

    ReplyDelete
  10. എന്റെ ഉത്തരം : Kumar Neelakantan ©

    http://www.blogger.com/profile/07195884101872305890

    ReplyDelete
  11. ഇത് അഗ്രജനല്ല...
    അഗ്രൂന് ഇങ്ങനെ പറയാനാവില്ല.... നോ വേ..

    പാളം കിടക്കട്ടെ..

    ReplyDelete
  12. അയ്യോ .. തെറ്റിപ്പോയോന്നൊരു സംശയം... ആ 'പ്രവാസം' പിന്നെയും ഒരു പ്രശ്നമാകുന്നു...ശ്രദ്ധിച്ചില്ല..

    ReplyDelete
  13. ടിക് ചെയ്യാതെ പാളം ഇട്ടാല്‍ എങ്ങനെ ഉറയ്ക്കാനാ..

    ReplyDelete
  14. കരീം മാഷ് എന്നു ഞാന്‍ എഴുതിയേനെ. പക്ഷേ പുള്ളിയൊരു കവി വിരോധിയല്ല..

    അദ്ധ്യാപകജോലി കുറച്ചു നാള്‍ ചെയ്തിട്ടുണ്ട്. അതിനര്‍ത്ഥം ഇപ്പോഴല്ല എന്നാണ്.

    പ്രവാസിയാണ്. ‘ക്യാമറയുടെ പെട്ടി’ ഇതൊരു ക്ലു വാണ്. എന്താണാ ക്ലൂ..

    മീന്‍ കഴിക്കില്ല.. അപ്പോള്‍ ചിക്കനും മട്ടണും ഒന്നും കഴിക്കില്ല.. ആള് വെജ് ആണെന്നു സാരം. പോരാത്തതിന് മദ്യമടിയും ഇല്ല... ഇതാരാണീ ബ്രാഹ്മണന്‍?

    ReplyDelete
  15. ഈ അഗ്രജനു പ്രൊഫൈല്‍ പേജ് ഉണ്ടോ? തപ്പീട്ടും തപ്പീട്ടും കിട്ടുന്നില്ല. പ്രൊഫൈല്‍ പേജില്ലാത്ത ബ്ലോഗറോ?? ;)

    ReplyDelete
  16. ഹോ ! ഒടുക്കം തപ്പിയെടുത്തു.

    എന്റെ ഉത്തരം : അഗ്രജൻ
    http://www.blogger.com/profile/00185512606070555523


    (ഇനി കുറച്ചു കഴിഞ്ഞ് അഗ്രജന്‍ വന്ന് എന്റെ പേരെങ്ങാനും പറയുമോ ആവോ?) ;)

    ReplyDelete
  17. നന്ദന്റെ മാര്‍ക്ക് ഇപ്പോഴെ പറയാം. : പൂജ്യം. !!

    ReplyDelete
  18. എന്റെ ഉത്തരം : സുല്‍
    http://www.blogger.com/profile/09754325343836734040

    മത്സരാര്‍ത്ഥികളുടെ പ്രത്യേക ശ്രദ്ദക്ക്....
    മത്സരാര്‍ത്ഥികള്‍ ഐ പി നംബേഴ്സ് 53.54.25.66, 133.36.58.147, 85.32.125.250, 95.82.73.168 എന്നിവര്‍ സ്റ്റേജിന്റെ പിന്നിലേക്ക് എത്രയും പെട്ടെന്ന് എത്തിച്ചേരേണ്ടതാണ്. അടുത്ത മത്സരം ഉടന്‍ ആരംഭിക്കുന്നു. :)

    ReplyDelete
  19. വഴിപോക്കന്‍...

    പാളത്തില്‍ തന്നെ ഉണ്ട്... :)

    ReplyDelete
  20. കുട്ടിച്ചാത്തന്‍

    http://www.blogger.com/profile/05304466835011475406

    ReplyDelete
  21. ചാറ്റായി എത്തിയ അഗ്രൂന്റെ അഡ്വൈസ് പരിഗണിച്ച് സുല്ലിലേക്ക് ചൂണ്ടുന്നു..


    ഈ ഉത്തരത്തിലെങ്കിലും തൂങ്ങാന്‍ പറ്റിയാല്‍ മതിയായിരുന്നു.

    ReplyDelete
  22. കുട്ടിച്ചാത്തന്‍
    http://www.blogger.com/profile/05304466835011475406

    എല്ലാ ഉത്തരങ്ങളും അവന് യോജിക്കില്ല എങ്കിലും 2-3 എണ്ണം ചാന്‍സ് ഉണ്ട്.

    സോ, കുട്ടിച്ചാത്തന്‍

    ട്രാക്കിങ്ങ്...

    ReplyDelete
  23. ത്രാക്കിങ്..!

    ഈ മത്സരം മുഴുവന്‍ ഞാന്‍ ട്രാക്കിലാണ്. ഒരൊറ്റ വണ്ടിപോലും കറക്ടായി എനിക്കു കയറാനായില്ല.

    മൂരാച്ചികളുടെ മത്സരം :(

    ReplyDelete
  24. കുട്ടിച്ചാത്തന്‍

    http://www.blogger.com/profile/05304466835011475406

    ReplyDelete
  25. പ്രവാസ ജീവിതം, പ്രവാസി എന്നിങ്ങനെയുള്ള ടാഗുകളെ കുറിച്ചുള്ള തീരുമാനം ആദ്യം വ്യക്തമാക്കണം. പ്രവാസി എന്നു പറഞ്ഞിട്ടും ഒരുപാടുപേര്‍ കുട്ടിച്ചാത്തന്‍ എന്നു പറയുന്നു. അപ്പോള്‍ ബാംഗളൂരുകാരും പ്രവാസികളാണോ? അമേരിക്കക്കാരോ? അമരാസി?

    ReplyDelete
  26. വണ്ടി കിട്ടിയില്ലെല്‍ ഒരു ടാസ്ക്കി വിളിച്ച് പോരെ കുമാറേട്ടാ.

    (ഇതു സുല്‍ ആണ്, ഉറപ്പായിട്ടും സുല്‍ ആണ്.ആ ജോലി നോക്ക്, ആ പ്രവാസം നോക്ക്, എന്തിനു അധികം, കഴിഞ്ഞ മല്‍സരത്തിന്റെ അവസാനം ആരെ ഒക്കെയൊ സ്റ്റേജിന്റെ പുറകിലെക്ക് വിളിച്ച ആ അനൊണ്‍സ്മെന്റ് നോക്ക്. ഇതു സുല്‍ തന്നെ... )

    ReplyDelete
  27. സ്വന്തം നാടു വിട്ട് താമസിക്കുന്ന എല്ലാവരും പ്രവാസികള്‍ തന്നെ കുമാറേട്ടാ:)
    പറഞ്ഞു വരുമ്പോ നിങ്ങളും ഒരു പ്രവാസി തന്നെ, പക്ഷേ ഉത്തരത്തില്‍ അത് പറയല്ലേ, ആകെ കൊഴങ്ങിപ്പോകും

    കൈപ്പള്ളി ഇത്തവണ ക്ഷമിക്കൂ അടുത്ത ഗോമ്പിയില്‍ ഞാന്‍ ലിങ്ക് കൊടുത്തെഴുതാം:)

    ReplyDelete
  28. അതൊരിക്കല്‍ വ്യക്തമാക്കിയതാണല്ലോ കുമാറേട്ടാ. കേരളത്തിന് പുറത്ത് ജീവിക്കുന്നവര്‍ ഒക്കെ പ്രവാസികള്‍ തന്നെ! ചാത്തന്‍ ബ്ലാഗൂരല്ലേ? ഐ മീന്‍ ബ്ലാംഗ്ലൂരല്ലേ?

    പിന്നെ, കുമാറേട്ടന്‍ കൊച്ചിയില്‍ ആയതുകൊണ് .. അതു കൊണ്ട് മാത്രമാണ് ഞാന്‍ ഇയാളുടെ പേര്‍ പറയാതിരുന്നത്. അല്ലേല്‍ ‘സന്തൂറിന്റെ പരസ്യ’ത്തില്‍ പിടിച്ചേനേ.. :)

    ReplyDelete
  29. ഇനിയിപ്പോ ഇയാള്‍ കൊച്ചിയിലല്ലേ ഈശ്വരാ..?

    ReplyDelete
  30. കുമാര്‍,
    സുനില്‍ കൃഷ്ണന്റെ പോസ്റ്റിലെ കമന്റുകള്‍ റെഫര്‍ ചെയ്താല്‍ മനസ്സിലാകും പ്രവാസത്തെക്കുറിച്ച്..
    :)

    ReplyDelete
  31. സുല്‍ ആണെങ്കില്‍ ശൈലി മാറ്റിയെഴുതിയതിന് പെറ്റി കൊടുക്കേണ്ടി വരും.

    ReplyDelete
  32. ഉത്തരം മാറ്റി...

    എന്റെ പുതിയ ഉത്തരം : കൈനി||Kaini

    http://www.blogger.com/profile/06176505008963971642

    അതേ പഴയ ആള്‍ തന്നെ....

    ReplyDelete
  33. “ങേ... യാരദ്? യാ‍രദ്???
    ഇന്നേക്ക് ദുര്‍ഗാഷ്ടമി... ഉന്‍..“

    ങാ അല്ലേ വേണ്ട...

    ReplyDelete
  34. അഭിലാഷേ ആ സന്തൂര്‍ പരസ്യം ആണ് എന്നെയും കുമാറില്‍ എത്തിച്ചത്... പിന്നെ അവസാന പോസ്റ്റും..

    ഇപ്പോള്‍ ഇട്ട ഉത്തരത്തില്‍ അവസാന പോസ്റ്റ് ഒത്തു വരുന്നില്ല... എങ്കിലും മന്‍‌ജിതില്‍ പിടിച്ചു നില്‍ക്കുന്നു.. ഐ മീന്‍ "കൈനി..."

    ReplyDelete
  35. ഞാനുമെന്റെ ഉത്തരം മാറ്റുന്നു. 2 മാര്‍ക്ക് കുറവ് തന്നാല്‍ മതി :)

    എന്റെ ഉത്തരം : സുല്‍ |Sul
    http://www.blogger.com/profile/09754325343836734040

    ReplyDelete
  36. കേരളം വിട്ടവനാണ് പ്രവാസി എങ്കില്‍ ഞാന്‍ അമേരിക്കയിലേക്ക് പോകുന്നു. ഈ ഉത്തരം പറഞ്ഞവനെ പൊക്കി എടുത്ത് ഇവിടെ നിര്‍ത്തിതരാം. എന്റെ പിന്നാലെ ആരും വരണ്ട. ഒളീച്ചോ പാത്തോ വന്നാല്‍ ചാടി ചവിട്ടും ഞാന്‍. ആഹാ..!

    ReplyDelete
  37. കിട്ടിപോയ് എന്റെ ഉത്തരം :എതിരന്‍ കതിരവന്‍

    ReplyDelete
  38. ഇങ്ങനെ പല ആളുകളുടെ പേരുകള്‍ പറയുമ്പോള്‍ ചിലര്‍ക്കെങ്കിലും പലരേയും അറിയാന്‍ കഴിയുമല്ലോ... അല്ലെങ്കില്‍ ചിലര്‍ക്കെങ്കിലും പലരേയും ഓര്‍മിക്കുവാന്‍ കഴിയുമല്ലോ..

    അതു മതി... മാര്‍ക്കും പെനാലിറ്റിയും ഒക്കെ ആര്‍ക്കു പ്രശ്നം..

    സ്പോര്‍ട്സ് പേജ് വായിക്കുന്ന ഒരാള്‍
    മനോരമയുമായുള്ള ബന്ധം
    പിന്നെ സന്തൂറുമായുള്ള ഒരു ചെറിയ ബന്ധം...

    വേറെ ആരെങ്കിലും ആകാം.. അതായത് ഉത്തരം ഇനിയും മാറാം എന്നര്‍ത്ഥം..

    ReplyDelete
  39. ഉത്തരം പറഞ്ഞപ്പോള്‍ പ്രൊഫൈല്‍ ഒട്ടിക്കാന്‍ മറന്നു. ദാ കെടക്കണു. ഇനി ഇപ്പോ ഇതില്ലാത്തതുകൊണ്ടു ഫുള്‍ മാര്‍ക്ക് കിട്ടാതിരിക്കണ്ട

    എതിരന്‍ കതിരവന്‍ http://www.blogger.com/profile/05331210831009115009

    ReplyDelete
  40. എതിരന്‍ കതിരവന്‍ എന്റെ ഹിറ്റ് ലിസ്റ്റില്‍ ഉണ്ട് കേട്ടോ... ബെര്‍ളിയും സുനീഷും ഒരു ക്ലൂ ആണ്.. അവിടെയും ലാസ്റ്റ് പോസ്റ്റ് ആണ് പ്രശ്നം. പിന്നെ ദൈവം.. സ്പോര്‍ട്സ്.. അതാണ് ഒഴിവാക്കിയത്,,

    ReplyDelete
  41. വിട്ടുപിടിക്കു സൂ. തോന്ന്യാസി പ്രവാസിയല്ല. പേരില്‍ ഒരു ‘ആസി’കണ്ടാല്‍ ഇങ്ങനെ ഊഹിക്കല്ലെ. അതോ പെരിന്തല്‍മണ്ണയെ കേരളം ഗെറ്റൌട്ടടിച്ചാ? :)

    ReplyDelete
  42. ആ പ്രൊഫൈലിലെ ചിത്രത്തില്‍ തോന്ന്യാസി ഓടണ സ്പീഡ് കണ്ടാല്‍ ഇപ്പോള്‍ കേരളം മാത്രമല്ല, അറബി കടലുവരെ കടന്നിട്ടുണ്ടാവും

    ReplyDelete
  43. ദേ വന്നല്ലോ ആ 'അസി"

    ReplyDelete
  44. കുമാറേട്ടാ ആ കാര്യത്തില്‍ തല്ലുണ്ടാക്കണ്ട ഞാനും ഒരു പ്രവാസി തന്നെയാണ്. പിന്നെ പാതിരായ്ക്ക് ബസ്സില്‍ കയറി കണ്ണൊന്നടച്ചാല്‍ നേരം വെളുക്കുമ്പോ പെരിന്തല്‍മണ്ണേലെത്തും...

    ബസില്‍ കയറണമെന്ന് നിര്‍ബന്ധമൊന്നുമില്ല പക്ഷേ ദേഹി മാത്രമേ എത്തൂ, ദേഹം ഇവിടെത്തന്നെ ഉണ്ടാകുംന്ന് മാത്രം

    ReplyDelete
  45. എന്റെ ഉത്തരം : സുല്‍


    എല്ലാ ഗോമ്പറ്റീഷനും ആദ്യം തന്നെ വന്ന് ഹാജര്‍ വെക്കുന്നതാണ്. ഇന്നിതു വരെ എത്തിയിട്ടില്ല.എന്തിന് ഒരോഫടിക്കാന്‍ പോലും

    ഉത്തരങ്ങള്‍‍ക്കുമുണ്ടൊരു സുല്‍ കയ്യൊപ്പ്.

    ഞാനുറപ്പിച്ചു.

    ReplyDelete
  46. എന്റെ ഉത്തരം : സുല്‍ |Sul

    http://www.blogger.com/profile/09754325343836734040

    (46 കമന്റ് വന്നിട്ടും സുല്‍ സുല്ല് പറഞ്ഞിരിയ്ക്കുന്നതില്‍ എന്തോ ദുരൂഹത ഇല്ലേ? ഉവ്വോ? ഉണ്ടാവും... ഇനി എല്ലാരും ഓന്റെ പേരു പറഞ്ഞ് പെറ്റിയടിച്ച് പോയിന്റു പോയി വിഷണ്ണരായി ഇരിയ്ക്കുമ്പോള്‍ വന്ന് ഉത്തരം പറയാനാവുമൊ)

    ReplyDelete
  47. എന്റെ തോന്ന്യാസി അപ്പോ പ്രൊഫൈലിലും തോന്ന്യാസം ആണല്ലെ?

    # Industry: Banking
    # Occupation: ശാഖാ തലവന്‍
    # Location: പെരിന്തല്‍മണ്ണ : ദൈവത്തിന്റെ സ്വന്തം നാട് : India

    പ്രൊഫൈലില്‍ തട്ടിപ്പ് നടത്തിയാല്‍ പെനാലിറ്റി ഇടുന്ന നിയമം കൂടി കൊണ്ടു വരേണ്ടിവരുമോ?
    നിയമങ്ങളെ തട്ടീട്ടു ഇപ്പോ തന്നെ നടക്കാന്‍ സ്ഥലം ഇല്ല.

    ReplyDelete
  48. പാലക്കാട് ഗോപാലപുരം ചെക്ക് പോസ്റ്റ് കഴിഞ്ഞാപ്പിന്നെ ഞാനും ഒരു അസി യാ

    ReplyDelete
  49. അത്മ്മടെ വിശാലേട്ടന്‍ ഡെയ്‌ലി കൊടകരേല്‍ പോയി വര്‌ണില്ലേ അതേ പോലാ

    ReplyDelete
  50. പിറന്ന വീടിനെ പിരിഞ്ഞുള്ള വാസം = പ്രവാസം

    (ഞാനുണ്ടാക്കിയതാ...)

    :)

    ReplyDelete
  51. പക്ഷെ, സുല്ല് അദ്ധ്യാപകനൊക്കെ ആയിട്ടുണ്ടാകുമോ? യേയ്.. അങ്ങിനെയാണേല്‍ പിള്ളേരെല്ലാംകൂടി എന്നേ തല്ലിക്കൊന്നേനേ...

    പറയാന്‍ പറ്റൂല്ല..കലികാലമാണ്. ചിലപ്പോ സുല്ലാകാം.. ഇതുവരെ വന്നില്ല.. ങും! :)

    ബട്ട്, ലാസ്റ്റ് പൂസ്റ്റ് പോസ്റ്റ് ഭാവിതലമുറക്കു വേണ്ടിയോ? ഏത്? ഒന്ന് പോയേ...

    ReplyDelete
  52. എന്റെ സ്വപ്നങ്ങളെല്ലാം
    ഞാന്‍ തൂക്കിവിറ്റു...
    വാങ്ങിയവനാരായാലും
    മുടിഞ്ഞുകാണും...
    ഇനി, അതെല്ലാം വാങ്ങിയത്
    ഞാന്‍ തന്നെയായിരുന്നൊ

    അഭിലാഷ്ഭായ്, അടുത്ത തലമുറയ്ക്കുള്ളതു തന്നെയാണ്പുള്ളീടെ ലാസ്റ്റ് പോസ്റ്റ്. മക്കളേ സാമ്പത്തിക മാന്ദ്യം തലക്കു പിടിയ്ക്കാന്‍ പോകാണ്. ബലൂണ് വില്‍ക്കാന്‍ പോണതില്‍ ഒരു കുറച്ചിലും തോന്നണ്ടാന്ന്..

    http://sulphoto.blogspot.com/2009/03/blog-post_05.html

    ലിങ്ക്യാലല്ലേ പോലീസ് പിടിക്കൂ...

    ReplyDelete
  53. തോന്ന്യാസീ, അഞ്ചുമിനുട്ട് മുമ്പുള്ള വണ്ടീൽ വന്നൂടായിരുന്നോ?

    ReplyDelete
  54. സൂവേച്ചീ പണ്ടത്തെ പോലെയല്ല,ഇവിടിപ്പോ ഇടയ്ക്കിടെ ഓരോ പാണ്ടികള്‍ കയറി വരുന്നുണ്ട്.

    സ്വയം കൃതാനര്‍ത്ഥം എന്നല്ലാതെന്തു പറയാന്‍..

    ReplyDelete
  55. സുല്ലിന് കവികളേം കവിതകളും ഇഷ്ടമില്ലാതിരിക്കുമോ?

    ReplyDelete
  56. ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി? : അടുത്ത തലമുറയ്ക്ക് വായിച്ചു രസിക്കാന്‍(എന്റെ സ്വന്തം)-

    പാച്ചുട്ടിയ്ക്കു വേണ്ടി പോസ്റ്റിട്ട അഗ്രു തന്നെയല്ലേ ഇത്?

    ReplyDelete
  57. ഉത്തരം : അഗ്രജൻ
    http://www.blogger.com/profile/00185512606070555523

    ReplyDelete
  58. എന്റെ ഉത്തരം : അഗ്രജൻ
    http://www.blogger.com/profile/00185512606070555523

    ReplyDelete
  59. പണ്ടെങ്ങോ ട്രാവല്‍ ഏജന്‍സിയില്‍ വര്‍ക്ക് ചെയ്തിരുന്ന അഗ്രജന്‍ എന്നാണ് അദ്ധ്യാപകന്‍ ആയിരുന്നത്? ആ... ഇനി ഗള്‍ഫില്‍ എത്തിയിട്ടാണോ?

    ReplyDelete
  60. ക്യാമറയുടെ പെട്ടി കൊണ്ടുവന്നില്ല എന്നു പറഞ്ഞാൽ പടം എടുത്തുകൊണ്ടിരിക്കുന്നു എന്നാണോ? ;)

    തോന്ന്യാസിയുടെ പേരു പറഞ്ഞു. തോന്ന്യാസി വന്നു. മാറ്റിപ്പറഞ്ഞു.

    അഗ്രജൻ വന്നാലും മാറ്റില്ല. ഉറച്ചുനിൽക്കും.

    അഗ്രജാ, വരരുത്.

    ReplyDelete
  61. ഇനി ഉത്തരം പറഞ്ഞാലും പോയിന്റൊന്നും കിട്ടുകയില്ല. അതിനാല്‍ ഞാനൊന്നും പറയുന്നില്ല..

    ഇനി ശരിയുത്തരം സുല്ലായാലും അഗ്രജനായാലും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ഇവിടെ എഴുതിയിട്ടില്ല എന്നു തെളീയിക്കാന്‍ അഞ്ചലേ ഒരു പോസ്റ്റുതന്നെ ഇപ്പോഴെ എഴുതാന്‍ തുടങ്ങിക്കോ.. ഈ ഗോമ്പിയുടെ നിയമ സംഹിത തലമുടിനാരിഴ കീറീ ഞാന്‍ തെളിവുമായി വരാം...

    ReplyDelete
  62. ഗള്‍ഫിലുള്ള ആളാണെങ്കില്‍ ആ ഭക്ഷണങ്ങളില്‍ പലതും കണ്ടിട്ടില്ല എന്നു പറയുമോ,അതുമല്ല കപ്പയുടെ കൂടെ മീന്റെ മുള്ളടക്കം തിന്നുന്നവരാണ് സംശയിക്കപ്പെട്ട പലരും :)

    ReplyDelete
  63. എന്റെ ഉത്തരം : തമനു

    (എനിക്കു വേറെ നിര്‍ബന്ധങ്ങള്‍ ഒന്നുമില്ല. ഉത്തരം ശരിയാകരുത്. അത്രേ ഉള്ളൂ... )

    ReplyDelete
  64. സുല്ലിനെ സംശയിക്കാന്‍ കാരണം അതാണ്. കപ്പയുടെ കൂടെ മീനും മീന്‍പാത്രവും വരെ തിന്നുന്ന ഇനം.

    ReplyDelete
  65. മറ്റൊരു ക്ലൂ..: ഈ കക്ഷി പത്രം തുറന്നാല്‍ സ്പോര്‍ട്ട്സ് പേജ് മാത്രമേ വായിക്കൂ.. അഗ്രജനും സുല്ലിനും ഇതിനേക്കാള്‍ രാഷ്ട്രീയാവബോധമുണ്ട്.. :-) പൊതുവിജ്ഞാനവും...

    അഞ്ചലേ നോട്ട് ദി പോയിന്റ്

    ReplyDelete
  66. ഒരു പെറ്റി പോയിന്റെങ്കിലും എനിക്ക് വേണം. അതിനാല്‍

    എന്റെ ഉത്തരം : യാരിദ്‌|~|Yarid
    പ്രൊഫൈല്‍ : http://www.blogger.com/profile/06550173861466133683

    ReplyDelete
  67. കപ്പ കഴിക്കാനിഷ്ടമാണ് പക്ഷേ ഗോമ്പിനേഷനായി ഒന്നും(മീന്‍) വേണ്ട എന്നെഴുതിയാല്‍ “വെജിറ്റേറിയന്‍” എന്നൊന്നും അര്‍ത്ഥമില്ലല്ലോ. കപ്പ വെറുതെ തിന്നാണാണിഷ്ടം എന്നല്ലേയുള്ളൂ.

    യാരിദ് പ്രവാസിയാണോ അപ്പൂസേ?

    ReplyDelete
  68. യാരിദ് പ്രവാസിയല്ല മാരാരേ.. എന്നാലും ഈ ചൊദ്യത്തിന്റെ ഉത്തരം അങ്ങനെ പറഞ്ഞാലും ഇവിടെ ആക്ഷനൊന്നും ഉണ്ടാവില്ല.. :-)

    യാരിദ് അല്ല ഇതിന്റെ ഉത്തരം എന്നെനിക്കും അറിയാം. പണ്ട് ദേവന്‍ ഗോമ്പറ്റീഷനില്‍ പോസ്റ്റില്‍ ഗുപതന്‍ പറഞ്ഞപോലെ “ആരില്‍ ആരുടെയൊക്കെ അംശമുണ്ടെന്ന് വായനക്കാര്‍ക്ക് തോന്നുന്നതാണ് ഈ ഗോമ്പറ്റീഷന്റെ ....ഒരു ഒരു.. ആ വാക്കും മറന്നല്ലോ...

    ReplyDelete
  69. ഈ ഉത്തരം വായിച്ചോണ്ടിരുന്നപ്പോ ആദ്യം മനസ്സിൽ വന്നത് കുട്ടിച്ചാത്തനാണ്.

    അതു കൊണ്ട്

    എന്റെ ഉത്തരം - കുട്ടിച്ചാത്തൻ
    http://www.blogger.com/profile/05304466835011475406

    കമന്റ്സും ഉത്തരങ്ങളും വിശദമായി വായിച്ച ശേഷം മാറ്റാൻ തോന്നുവാണേൽ പിന്നീട് മാറ്റാം.

    ReplyDelete
  70. വല്യമ്മായി പറഞ്ഞ പോയിന്റ് ആദ്യം നോട്ട് ചെയ്തിരുന്നു.. അതു കൂടി കൂട്ടിയാണ് നാട്ടിലുള്ള ആളെ തെരെഞ്ഞെടുത്തത്. പക്ഷേ പ്രവാസി എന്നതില്‍ വീണു പോയി.. അപ്പോഴാണ് മന്‍‌ജിതിനെ ഓര്‍മ വന്നത്.

    'മനോരമയില്‍ ജോലി'യുള്ള സുഹൃത്തുക്കള്‍, സ്പോര്‍ട്ട്സില്‍ താല്പര്യം...

    ReplyDelete
  71. വളരെ ശരിയാണ് അനിലേ.. സുല്ലിനും അഗ്രജനും മനോരമയില്‍ സുഹൃത്തുക്കളോ... ഹ..ഹ..ഹ. ഇവിടെ ഓഫടിച്ചോണ്ടിരിക്കാത്തവരൊക്കെ ഉത്തരങ്ങളോ.. ഇല്ലേ ഇല്ലേ.. :-)

    ഗുപ്തഗുരു പണ്ട് പറഞ്ഞത് :

    ഗുപ്തന്‍ said...

    ആരില്‍ ആരുടെയൊക്കെ അംശമുണ്ടെന്ന തിരിച്ചറിവായിരിക്കും ഈ ഗോംബറ്റീഷന്റ്റെ ദാര്‍ശനിക പരിണതി...

    ReplyDelete
  72. “ദാര്‍ശനിക വ്യഥ” അല്ലേ അപ്പൂസേ :-)

    ReplyDelete
  73. അതിന് അരവിന്ദ് കൊടുത്ത മറുപടിയാണ് യഥാര്‍ത്ഥ മഹത് വചനം:

    ഐ റിയലി എഞ്ചോയ്‌ഡ് ഇറ്റ്.. :)

    “ശ്രീ ഗുപ്തന്‍ വിയോജിക്കുന്നു. ഇതിന്റെ ദാര്‍ശനിക പരിണതി വളരെ ലംബമായ ഒരു പരിണാമഗുപ്തി ആകാനേ വഴുയുള്ളൂ.എന്നു വെച്ചാല്‍ ദശാംശീകരിച്ച സ്വാശീകരണം. അതിന്റെ മൂര്‍ത്തീമദ് ഭാവത്തില്‍ പൂര്‍‌ണ്ണതയില്‍ എത്തുന്ന അദൃശ്യമായ ഒരു ആന്തരിക മഹാവിസ്ഫോടനം.

    സദസ്യര്‍ക്ക് കൂടുതല്‍ മനസ്സിലാകുന്ന ഭാഷയില്‍ പറയാന്‍ വെള്ളെഴുത്തിനെ ഈ വേദിയിലേക്ക് ക്ഷണിക്കുകയാണ്.“

    ReplyDelete
  74. വല്യമ്മായീ..

    മീന്‍ മുള്ളടക്കം തിന്നുന്ന ആ വേന്ദ്രന്മാരുടെ ലിസ്റ്റ് ഒന്നു തരൂ. ആ ഗണങ്ങളെ ഒന്നറിഞ്ഞിരിക്കാനാ..
    ഒന്നിനുമല്ല..
    വെറുതെ, ഒരു മുന്‍ കരുതല്‍

    ReplyDelete
  75. മഹാ മൌനത്തിനു ശേഷം എന്റെ വാല്‍മീകങ്ങള്‍ വീണുടയുന്നു.

    ഓഫീസില്‍ ഇല്ലായിരുന്നതു കൊണ്ട് ഇവിടെ നടന്ന പുകിലൊന്നും അറിഞ്ഞില്ല മാളോരേ. കുറെ നേരം ഉത്തരം കിട്ടാതിരുന്നു. അതിനു ശേഷം പുറത്തു പോകേണ്ടതായി വന്നു. ഇനി എന്നെ ഉത്തരമാക്കി കഴുക്കോല്‍ അടിച്ചവര്‍ക്കെല്ലാം പെറ്റികിട്ടും ഉത്തരം മാറ്റിയാല്‍ - എന്നില്‍ ഉറച്ചു നിന്നോ :)

    എന്റെ ഉത്തരം : കുട്ടിച്ചാത്തന്‍
    http://www.blogger.com/profile/05304466835011475406

    ReplyDelete
  76. അവസാന പോസ്റ്റിനെ കുറിച്ച് പറഞ്ഞിരിക്കുന്നത് "അടുത്ത തലമുറയ്ക്ക് വായിച്ചു രസിക്കാന്‍" എന്നല്ലേ.. അതായത് (ഗൂഗിള്‍ അനുവദിച്ചാല്‍) വരുന്ന തലമുറക്കും വായിച്ചു രസിക്കാന്‍ അല്ലേ ഒരോ ബ്ലോഗ് പോസ്റ്റും. അപ്പോള്‍ ആര്‍ക്കും പറയാവുന്ന ഒരുത്തരം ആണത്.

    ReplyDelete
  77. സുല്ല്, അഗ്രജനെ പഠിപ്പിച്ചോണ്ടീരിക്കയാ...

    മാഷായിരുന്നല്ലൊ.

    pls don't disturb.

    ReplyDelete
  78. അപ്പു, ഗുപ്തന്‍ പറഞ്ഞതു ശരിതന്നെ (
    ആരില്‍ ആരുടെയൊക്കെ അംശമുണ്ടെന്ന തിരിച്ചറിവായിരിക്കും ഈ ഗോംബറ്റീഷന്റ്റെ ദാര്‍ശനിക പരിണതി.)
    ഉത്തരങ്ങളില്‍ നിന്ന് ആരെയൊക്കെയോ സ്വാംശീകരിച്ചെടൂക്കാനുള്ള, അല്ലെങ്കില്‍ സ്വയം കണ്ടെത്താനുള്ള ആരിലോ ചെന്നെത്താനുള്ള മനസ്സിന്റെ വ്യഗ്രത...

    ReplyDelete
  79. എന്റെ ഉത്തരം : Dharmajan Patteri

    http://www.blogger.com/profile/14135566902468090999

    ReplyDelete
  80. അടുത്ത തലമുറയ്ക്ക് വായിച്ചു രസിക്കാന്‍(എന്റെ സ്വന്തം)(എന്റെ സ്വന്തം) ആണു പ്രശ്നം :-) അല്ലെങ്കില്‍ അതാര്‍ക്കും എഴുതാം

    ReplyDelete
  81. സു | Su ചേച്ചി പെറ്റി പെട്ടിക്കണക്കിനു വാങ്ങുന്നുണ്ടല്ലോ. ഇതൊക്കെ എവിടെ കൊണ്ടുപോയി വയ്ക്കും? :-)

    ReplyDelete
  82. രണ്ട് മാര്‍ക്കെങ്കിലും കിട്ടിയാലോ ...

    പട്ടേരി :)

    ReplyDelete
  83. മീന്‍ മോഹം - എന്ന പോസ്റ്റ് ഇട്ട കുട്ടിച്ചാത്തന്‍ എന്തിന് കപ്പക്ക് മീന്‍ വേണ്ട എന്ന് പറയണം ? മുള്ളു കൊള്ളുമെന്ന് ഭയന്നൊ?

    ReplyDelete
  84. അതു ശരി ഇതുവരെ കാര്യങ്ങള്‍ ഒരിടത്തും എത്തിയില്ലേ?
    വേഗം ഒന്നാഞ്ഞു പിടിച്ചേ, ഇവിടെ സമയം 11:45 പിയെം ഉറക്കം വരുന്നുണ്ട് കൈപ്പള്ളിയേയോ അഞ്ചലിനേയോ ഇ വഴിക്ക് കാനുന്നില്ലല്ലൊ
    ആരെങ്കിലും വന്ന് ഒരു കുളു തായോ:)

    ReplyDelete
  85. ഒരു കവിയെന്ന നിലയില്‍ എനിക്കു ലഭിച്ച ഏറ്റവും മികച്ച അംഗീകാരമായാനു ഞാനീ‍ീ പോസ്റ്റില്ലെ അവസാന ചോദ്യത്തിന്റെ ഉത്തരത്തിനെ കാണുന്നത്-

    എന്റെ ഈ കട്ട ഫാന്‍ ആരായാലും സംഭവം കലക്കി!

    പറയൂലാ- എന്ന സ്റ്റൈലു വച്ച് ഇതു കുട്ടിച്ചാത്തന്‍ ആണെന്നൊരു സംശയമ്മുണ്ട്/ ബാറിലെ കവി മീറ്റില്‍ പോവൂല്ലെന്നു കേട്ടപ്പോ അത് കൂടുതലായി-

    എന്റെ ഉത്തരം: കുട്ടിച്ചാത്തന്‍!

    ReplyDelete
  86. ട്രാക്കിങ്ങ് ചാത്തന്‍ -

    ReplyDelete
  87. കുട്ടിച്ചാത്തന്‍

    http://www.blogger.com/profile/05304466835011475406

    ReplyDelete
  88. പോണെങ്കില്‍ ഒക്കെ പോട്ടെ !

    എന്തായാലും സുല്ലല്ലെന്ന് സുല്ല് പറഞ്ഞു ചാത്തനല്ലെങ്കില്‍, 4 പോകും.
    ചാത്തനാണെങ്കില്‍ 2 കിട്ടും.. അതില്‍ നിന്നു പെറ്റി പോയാല്‍ പൂര്‍വ്വസ്തിതി!!! ആ ഹ് ഹഹാ...
    മലര്‍പൊടി ..മലര്‍പൊടി ..

    (ഇതിന്റെ വല്ല ആവശ്യോണ്ടാര്‍ന്നാ ഷേമേസു??)

    ReplyDelete
  89. കപ്പയും മീനും, പറോട്ട ബീഫ് ഫ്രൈ, BK Double Whopper, KFC Family bucket, Foie gras, പീത്സ, Kabsa (Middle Eastern Biriyani) ഇതിൽ ഏതു ഭക്ഷണമാണു് ഇഷടം. എന്തുകൊണ്ടു്?

    ഇതില്‍ പലതും കഴിച്ചിട്ടില്ല. കഞ്ഞീം പയറും, ഓര്‍ പുട്ടും പയറും ഓര്‍ ദോശേം ചമ്മന്തീം ഇതിലേത് എന്ന് ചോദിച്ചിരുന്നെങ്കില്‍ കറങ്ങിപ്പൊയേനെ, കപ്പ കഴിക്കാനിഷ്ടമാണ് പക്ഷേ ഗോമ്പിനേഷനായി ഒന്നും(മീന്‍) വേണ്ട.

    ---
    -ഒരു നാടന്‍ സായ്പ്!!
    ആരാന്നൊരു പിടീം കിട്ട്‌ണില്യാ ല്ലോ!...

    ReplyDelete
  90. ഒരു കവിയെന്ന നിലയ്ക്ക്!
    അതേതു നില?

    ReplyDelete
  91. എന്റെ പുതിയ ഉത്തരം : കുട്ടിച്ചാത്തന്‍

    http://www.blogger.com/profile/05304466835011475406


    സുല്ലേ .... :(

    ReplyDelete
  92. ശ്ശോ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ :(

    ശ്ശോ‍ാ‍ാ‍ാ.... :(

    ഞാന്‍ കാത്തിരുന്ന ഒരു പോസ്റ്റ്... പോയപ്പാ പോയി... എനിക്ക് വല്ല മാര്‍ക്കും കിട്ടും എന്ന ഏക പ്രതീഷയായിരുന്നു ആ പോസ്റ്റ്.. പോയപ്പോ..പോയി.. എനി എനിക്ക് ഒരു മാര്‍ക്കും കിട്ടില്ല... ഷുവര്‍.. കശ്മലന്‍ ചതിച്ചു!!

    ഇതൊന്ന് നോക്കിക്കേ..


    “മലയാളം ബ്ലോഗ് ലോകത്ത് കാട്ടുതീ പോലെ പടര്‍ന്നു പിടിക്കുന്ന ആരുടേയ് ഉത്തരങ്ങള്‍ എന്ന ഗെയിമില്‍ പങ്കെടുക്കാനുള്ള എന്റെ എണ്ട്രി ലഫറി ശ്രീ കൈപ്പള്ളിജി നിര്‍ദ്ദയം വാലില്‍ പിടിച്ചു തൂക്കി പുറത്തേക്ക് കളയുകയായിരുന്നു!
    ഒരു നിയമവും വായിച്ചു നോക്കാതെ ചന്തക്ക് പോകുന്നത് പോലെ കുറേ ഉത്തരങ്ങളുമായി ചെന്നാല്‍? ഗള്‍ഫിലായിരുന്നെങ്കില്‍ അദ്ദേഹം എന്നെ ഫോണില്‍ വിളിച്ചു തെറി പറഞ്ഞേനെ.

    മത്സരത്തില്‍ പങ്കെടുക്കാന്‍ എന്തോ ഫോം പൂരിപ്പിക്കണം എന്നു അദ്ദേഹം നിര്‍ദ്ദേശിച്ചെങ്കിലും അതിനായി സമയം വീണ്ടും മാറ്റി വയ്കാന്‍ കഴിയാത്തത് കൊണ്ട് കിട്ടിയതാകട്ടെ എന്ന മട്ടില്‍ അപേക്ഷാ ഫോറവും മടക്കി കക്ഷത്തില്‍ വെച്ച് നേരെ ഇങ്ങു പോരുകയായിരുന്നു!

    എഴുതിയത് മുതലാക്കാന്‍ ഇവിടെ പോസ്റ്റുന്നു.“


    **

    ഒന്നും മനസ്സിലായില്ല അല്ലേ? ഇവിടുത്തേക്ക് സ്വാഗതം :)

    ReplyDelete
  93. പലതും കഴിച്ചിട്ടില്ല എന്നേ പറഞ്ഞിട്ടുള്ളൂ... കണ്ടിട്ടില്ല എന്നല്ല..

    ReplyDelete
  94. ഹതൊരു നിലയാണു സാജാ ;) ആരാധകര്‍ പുറകെ ഒലക്കയുമായി തല്ലാനോടിക്കുമ്പോഴേ ആ നിലയുടെ ഒരു വെല അറിയൂള്ളൂ ;)

    ReplyDelete
  95. ഇവിടെ കുത്തിപ്പിടിച്ചിരിക്കുന്നവര്‍ ഇടക്ക് ഓരോ പോസ്റ്റും കൂടി ഇടണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

    ReplyDelete
  96. നൂറ് അടിക്കാന്‍ പറ്റുമോ? പറ്റുമെങ്കില്‍ 100

    ReplyDelete
  97. അങ്ങനെ വീണ്ടും ഒരു നൂറടിച്ചു

    ReplyDelete
  98. സാജാ സോറി... അത് എനിക്കായി പോയി...ഇരുനൂറ് ശ്രമിക്കൂ...

    ReplyDelete
  99. മാരാര്‍‌ജീ നാളത്തെ കറിവേപ്പിലയില്‍ നോക്കിക്കോ..

    പെറ്റിസാമ്പാറുമായി സൂവേച്ചി കാത്തു നില്പുണ്ടാവും.

    ReplyDelete
  100. അതുശരി ഇപ്പൊ രണ്ട് വിന്‍ഡോയിലാ അനില്‍ ശ്രീ കളി അല്ലേ:)
    ഒരു വിന്‍ഡോ തുറന്നു വച്ച് അതില്‍ നൂറേന്നു ടൈപ്പും ചെയ്ത് ഈമെയില്‍ റീഫ്രെഷ് ചെയ്തുകൊണ്ടിരുന്ന ഞാന്‍ ഇപ്പൊ ആരായി ?

    ReplyDelete
  101. എന്നാപ്പിന്നെ അമേരിക്കക്കാര് വരുന്നതിനു മൂന്‍പ് ഞാനങ്ങോട്ട്....

    വേറൊന്നിനുമല്ല, പോയിട്ട് കഞ്ഞി വയ്ക്കാനുള്ളതാ.

    ReplyDelete
  102. ഓഹ്-

     സാജന്റെ ചോദ്യം മനസ്സിലായില്ലയിരുന്നു. ഞാനൊരു കവിയായി രൂപാന്തരം
    പ്രാപിച്ച ആ അവസരത്തില്‍ സാജന്‍ ബ്ലൊഗില്‍ ആക്റ്റീവല്ലായിരുന്നു. ദാ
    ഇവിടെക്കാണാം ആ
    മഹത്സംഭവം


    ഇത് ഓണ്‍ ടോപ്പിക്ക്കായ ലിങ്ക് ആണു- പെറ്റിയടിച്ചാല്‍ അഞ്ചല്‍ക്കാരനെ പറ്റി
    കവിതയെഴുതും!

    ReplyDelete
  103. സോറി ഇടി ഞാനിപ്പോഴായിരുന്നു അത് വായിക്കുന്നത്, ഒത്തിരിയൊത്തിരി തെറ്റായി ധരിച്ചുപോയി പെറ്റി കിട്ടിയാലും വേണ്ടില്ല എനിക്ക് ഇടിയോട് മാപ്പ് ചോദിക്കണം.
    എന്തൊരു മഹാനുഭാവന്‍ ആണ് അങ്ങെന്ന് എനിക്കിപ്പോഴാണ് മനസിലായത്!
    ഈ ഒറ്റ കവിതയോടെ ഞാന്‍ അങ്ങയുടെ ഒരു കട്ട ഭാന്‍ ആയി.

    ഒരു കവിത കൊണ്ട് നിര്‍ത്തിയത് ഒട്ടും ശരിയായില്ല എന്ന് കൂടെ ആവര്‍ത്തിക്കുകയാണ്, അങ്ങ് ഇനിയും എഴുതണം എഴുതിക്കൊണ്ടേ ഇരിക്കണം മലയാള ഭാഷ അങ്ങയുടെ വരികള്‍ക്കായി കാതോര്‍ത്തിരിക്കുന്നു....
    ബാക്കി മറന്നു പോയി (സഗീര്‍ ഭണ്ടാരത്തിന് എഴുതി ഇടാന്‍ വെച്ച കമന്റായിരുന്നു, ഞാന്‍ ചെന്നപ്പോഴേക്കും അദ്ദേഹം ബ്ലോഗില്‍ ആരാധകരുടെ ശല്യം കാരണം കമന്റിനൊരു കണ്ട്രോളൊക്കെ വച്ചു , ഇപ്പൊ എന്തായാലും ഞാന്‍ എഴുതിയത് വെറുതെ ആയില്ല. അര്‍ഹതയുള്ളയിടത്ത് ഇടാന്‍ കഴിഞ്ഞല്ലോ ... ശോകം, ഗത്ഗത കണ്ടനാവുന്നു)

    ReplyDelete
  104. കൈപ്സ്, നുമ്മ നിക്കണോ പോണോ?
    ഒരു കുളു കിട്ടിയിരുന്നേല്‍ രണ്ടിലൊന്ന് അറിയാമായിരുന്നു:)

    ReplyDelete
  105. കുളുവുണ്ടോ കൈപ്പള്ളീ

    -സുല്‍

    ReplyDelete
  106. എന്റെ ഉത്തരം: മൊത്തം ചില്ലറ എഴുതുന്ന അരവിന്ദ്. മനഃപൂർവ്വം ഫലിതം കുറച്ചെങ്കിലും ഇടയ്ക്കിടെ തല കാട്ടുന്നുണ്ടു്.

    http://www.blogger.com/profile/03959292945317570813

    ReplyDelete
  107. ഈ ഉമേശന്‍‌ജി ചുമ്മാ ചെസ്സു കളിക്കണതാ.
    ഒരു ഗുണോം ഇല്ല.

    :-)

    ReplyDelete
  108. അതുശരി.. :-) അപ്പോ ഗ്യാലറീലിരുന്നു കളികാണുന്നവരാ ഇവിടെ കൂടുതല്‍ അല്ലേ... ബാക്കിയുള്ളോര്‍ ഉച്ചമുതല്‍ ഇറങ്ങീക്കളിച്ചിട്ടും ഒരു പ്രയോജനോം ഇല്ല. ഏതായാലും സുല്ലും അഗ്രജനും അല്ല എന്ന തീരുമാനത്തില്‍ ഉറച്ചൂനിന്നതിന് എനിക്കൊരു ബോണസ് മാര്‍ക്ക് തരണേ അഞ്ചലേ..

    ReplyDelete
  109. ഉത്തരം കിട്ടാതെ ഉത്തരമെഴുതാന്‍ കഴിയാതെ ഇത്രയും നേരം കാത്തിരുന്നതിന് എനിക്കും വേണം ബോണസ് മാര്‍ക്ക്.

    -സുല്‍

    ReplyDelete
  110. ഈ മല്‍സരത്തിനിടയിലും ഒരു പോസ്റ്റ് ഇട്ട് മാതൃക കാട്ടിയതിന് എനിക്ക് വല്ല ബോണസ് പോയിന്റും കിട്ടുമോ?

    ReplyDelete
  111. പോസ്റ്റൊ.. ഏതുപോസ്റ്റാ അനിലേ?

    ഓ ഇത് അമേരിക്കക്കാര്‍ക്കു വേണ്ടിയുള്ള സ്പെഷ്യല്‍ മത്സരമാണെന്നാ തോന്നുന്നേ... അനിലേ, സുല്ലേ, അഭിലാഷേ വാ.. നമ്മക്ക് വല്ല കബഡീം കളിക്കാം ഇവിടെനിന്ന് നേരം കളയാതെ....

    ReplyDelete
  112. ഉമേഷു് ചെസ്സു കളിച്ചിട്ടു് ഗുണമില്ലെന്നാണോ അരവിന്ദാ?
    എന്റെ ഉത്തരം: ആദിത്യന്‍

    ട്രാക്റ്റര്‍

    ReplyDelete
  113. അല്ല പിന്നെ സിഡ്‌ജീ
    ഇത് ഞാന്‍ എന്ന്. !

    എന്നോടുള്ള വാത്സല്യം കൊണ്ട് കാണുന്നതെല്ലാം ഞാനെന്ന് തോന്നുന്നതാവും. പാവം ല്ലേ?

    :-)

    ReplyDelete
  114. ഇത് അരവിന്ദ് അല്ല എന്ന് അരവിന്ദ് തറപ്പിച്ച് പറയുന്നുമില്ല, അതോടൊപ്പം പെറ്റി വാരിക്കൂട്ടാനായി ഒരു ഉത്തരം പറയാതെ ധൈര്യമായി ഓഫ് അടിക്കുന്നുമുണ്ട്.
    ഉം ഉം ഉം അതെന്താ.

    -സുല്‍

    ReplyDelete
  115. ഗ്വിസ് മാസ്റ്റര്‍ ഗ്ലൂവുണ്ടോ? ഒരു ഗ്ലൂ കിട്ടിയിരുന്നെങ്കില്‍ല്‍ല്‍ല്‍ല്‍ല്‍ല്‍ല്‍ല്‍ ഒരു ഗറക്റ്റ് ഉത്തരം പറയാമായിരുന്നുന്നുന്നുന്നുന്നുന്നു..!!!

    ReplyDelete
  116. ചീട്ടുകളിയിൽ റീഡബിൾ എന്നൊരു സാധനം ഉണ്ടു്. നമ്മൾ പരഞ്ഞതു തെറ്റാണെന്നു് ആരെങ്കിലും പറഞ്ഞാൽ നമ്മുടെ ഉത്തരത്തിൽ തന്നെ ഉറച്ചു നിൽക്കുന്ന സമ്പ്രദായം. അതിനു നാലിരട്ടി പോയിന്റ് കിട്ടും.

    അതുപോലെ ഇവിടെ ഉത്തരം അരവിന്ദൻ എന്നു പബ്ലിഷ് ചെയ്യുമ്പോൾ എനിക്കു നാലിരട്ടി പോയിന്റ് തരണേ കൈപ്പള്ളീ....

    ReplyDelete
  117. പരഞ്ഞതല്ല, പറഞ്ഞതു്. ഈ ഷിഫ്റ്റ് കീ ഒരു രക്ഷയുമില്ലല്ലോ...

    ReplyDelete
  118. എന്റെ ഉത്തരം : ഏറനാടന്‍

    http://www.blogger.com/profile/01288575433805266737

    ചുമ്മാ കിടക്കട്ടെ ! കിട്ടുവാണേല്‍ മൊത്തം കിട്ടണം :-)

    ReplyDelete
  119. കൈപ്പ് ദിവസം രണ്ടായി Do not disturb ബോര്‍ഡും തൂക്കി വിശ്രമത്തിലാ.

    കുളു ഒന്നും ആരും സ്വപ്നം കാണണ്ട.

    ReplyDelete
  120. ഇതിന്റെ ഉത്തരം UAE 21:00നു

    ReplyDelete
  121. അങ്കോം കാണാം താളീം ഒടിക്കാം...
    കിടക്കട്ടെ ഒരു വോട്ട് കുറുമാന്.

    ReplyDelete
  122. ങ്ഹാ.. കൈപ്പള്ളീ എത്തിയോ?

    എന്നാല്‍ ഞാനും ഉത്തരം മാറ്റുന്നു..
    ഏതായാലും സുല്‍ അല്ല എന്നുറപ്പാ‍യി.

    എന്റെ ഉത്തരം : കരീം മാഷ്

    മാഷൊരു മാഷാ‍യിരുന്നൂന്ന് പണ്ട് പറഞ്ഞിട്ടുണ്ട്

    പെറ്റിയെങ്കില്‍ പെറ്റി, എന്തെലും കിടക്കട്ടെ എക്കൌണ്ടില്‍

    ReplyDelete
  123. ഇത് അരവിന്ദ് ആണെന്ന് പറഞ്ഞ് ഞാൻ ഒരു കമന്റ് ഇട്ടിരുന്നല്ലൊ..ങേ ഇനി അത് ഈ പോസ്റ്റിൽ അല്ലെ അതൊ ഈ കോമ്പിറ്റേഷനിൽ തന്നെ അല്ലെ?

    ഉമേഷ്‌ജി.. നമ്മുടെ ഒക്കെ പിക്ക് അപ്പ് സോറി ഊഹസിദ്ധി നഷ്ടമാകുന്നു

    ReplyDelete
  124. ഈ അഞ്ചല്‍ ഒരസ്സല്‍ സറ്ക്കാരുദ്യോഗസ്ഥനാണല്ലോ. പണ്ടു trainee ആയിരുന്ന കാലത്ത് ഫുള്‍ ടൈം പെറ്റിയും പെറുക്കി ഇവിടെ നടക്കാറുണ്ടായിരുന്നു. ഇപ്പോള്‍ പെര്‍മനെന്റ് ആയതോടെ പണി എടുക്കുന്നതു നിര്‍ത്തിയോ? ( ഒരു ജോലി കിട്ടിയിട്ടു വേണം നാലു ദിവസം ലീവെടുക്കാന്‍ എന്നു പറഞ്ഞ പോലെ )

    ReplyDelete
  125. നിങ്ങളുടേ കൈയിൽ ഒരു button ഉണ്ട്. അതമർത്തിയാൽ താഴെ പറയുന്ന ഒരു കാര്യം സംഭവിക്കും. നിങ്ങൾ ഏതമർത്തും.? എന്തുകൊണ്ടു?

    3.

    ബ്ലോഗിൽ ഉള്ള അതുന്താധുനിക കവികൾക്കെല്ലാം ഒറ്റയടിക്ക് മരിയാതക്ക് എഴുതാനുള്ള കഴിവു ഉണ്ടാവും.

    ഞാന്‍ നാലമതൊരു ബട്ടണ്‍ പറഞ്ഞുണ്ടാക്കും. ഒറ്റ അമര്‍ത്തലിനു കൈപ്പള്ളിയുടെ മലയാളം ശരിയാക്കി എടുക്കാനുള്ള ബട്ടണ്‍. “മരിയാതക്ക്“ വേഗം നന്നായിട്ട് മലയാളം എഴുതാന്‍ പഠിച്ചോ അല്ലെങ്കില്‍ ഉമേഷിനെ വിളിച്ചുകൊണ്ടുവന്നിട്ട് ഇനി ക്ലാസില്‍ കയറിയാല്‍ മതി.

    ReplyDelete
  126. ലുട്ടാപ്പിയെ മനസ്സിൽ ധ്യാനിച്ച് ഞാൻ കുട്ടിച്ചാത്തൻ എന്ന ഉത്തരത്തിൽ പാറ പോലെ ഉറച്ചു നിൽക്കുന്നു.

    ReplyDelete
  127. പഴയതുപൊലെ ആരെങ്കിലും പറഞ്ഞ ഉത്തരങ്ങളും പറഞ്ഞവ്ബരുടെ എണ്ണവും അപ്ഡേറ്റ് ചെയ്തിരുന്നു എങ്കില്‍ ഉത്തരം മാറ്റി പറയാരുന്നു.
    ഒരു പണിയും ഇല്ലാത്തവര്‍ ആരുമില്ലേ ഇവിടെ? അയ്യയ്യെ.. ഛെ ഛെ.. ഛെ ഛെ ഛെ...

    ReplyDelete
  128. മണിയൊമ്പത് കയ്ഞ്ഞൂ......

    -സുല്‍

    ReplyDelete
  129. നേരത്തെ അര മണിക്കൂര്‍ മുന്നായിരുന്നു ഉത്തരം. ഇപ്രാവശ്യം അര വൈകുമെന്നു തോന്നുന്നു.

    ReplyDelete
  130. ശരി ഉത്തരം: കുട്ടിച്ചാത്തൻ

    ReplyDelete
  131. ഗൂഗിൾ chatൽ വന്നു ഉത്തരം പറഞ്ഞുകൊടുക്കാനായി നാലു് പരിപ്പുവടയും (രണ്ടണ്ണം parcel) ചായയും തരാം എന്നും പറഞ്ഞു എന്നേ പ്രലോഭിപ്പിക്കുകയും മത്സരത്തിന്റെ ഫലം വയികിപ്പിക്കുകയും ചെയ്തതിനു
    Kumar© 2 minus

    ReplyDelete
  132. അടുത്ത മത്സരം: UAE 3:00 AM

    ReplyDelete
  133. ചാത്തനേറ്: എന്റെ ദൈവമേ എത്ര സമയമായി ശ്വാസം മുട്ടി ജീവിക്കുന്നു ചാറ്റുകള്‍ക്കും മെയിലുകള്‍ക്കും മറുപടി കൊടുക്കാതെ ബാക്കി നാളെ പറയാം അപ്പുവണ്ണനു വച്ചിട്ടുണ്ട്..ചിലതൊക്കെ നന്നായി ഊഹിച്ചിട്ടും കുറേ കൊളമാക്കിയതിനു.

    ReplyDelete
  134. ചുമ്മാതല്ല ഉമേഷ്ജി അരവിന്ദന്റെ ഫാന്‍ ആയത്. ഇത്പോലും അരയാണെന്ന് കണ്ട് പിടിച്ച് കളഞ്ഞല്ല്. ഒളിപ്പിച്ചു വെച്ചിരിക്കുന്ന ഹ്യൂമര്‍ അറിയാതെ പുറത്തേക്ക് വരുന്നുണ്ട് എന്ന്...ഹൊ എന്നെയങ്ങ് കൊല്ല്. മിനിമം ഫാന്‍ ആവാന്‍ യോഗ്യത അയാളുടെ എഴുത്ത് എവിടെക്കണ്ടാലും അല്പമെങ്കിലും മനസ്സിലാക്കല്‍ ആണെന്നാണ് ഞാന്‍ കരുതിയത്.

    അരവിന്ദാ നീ പൈസ തരണ്ട, ഞാന്‍ കൊട്ടേഷന്‍ സ്വയം ഏറ്റെടുത്തോളം. വാത്സല്യം നിമിത്തം കണ്ണ് പൊയത് കേട്ടിട്ടുണ്ട്. ബുദ്ദി പോയത്...ഇപ്പോഴാ..

    ReplyDelete
  135. ആര്‍ത്തിക്കഥകള്‍ - മീന്‍ മോഹം, മത്തി ബിരിയാണി etc പോസ്റ്റ് ഇട്ട കുട്ടിച്ചാത്തന്‍ എന്തിന് കപ്പക്ക് മീന്‍ വേണ്ട എന്ന് പറയണം ? മുള്ളു കൊള്ളുമെന്ന് ഭയന്നൊ?

    ReplyDelete
  136. ആണ്ടിഞ്ചി മല്യാളം പറേണ്!!!

    ReplyDelete
  137. ആയമ്മ ഇന്നലേയും മലയാളം പറഞ്ഞിരുന്നു ഗുപ്തരേ...
    ജ്ജ് ബ്ഡ്യൊന്നുമില്ലാര്‍ന്നാ?

    ReplyDelete
  138. ഫലപ്രഖ്യപനം:

    1. സാജന്‍ - 12
    2. വല്യമ്മായി - 8
    3. അഭിലാഷ് - 6
    4. ആഷ - 4
    5. സുല്‍ - 2
    6. ഇടിവാള്‍ - 2
    7. സുമേഷ് - 2
    8. പ്രിയ - 2

    പെറ്റി പറ്റിയവര്‍:
    1. നന്ദകുമാര്‍ - 2
    2. അനില്‍ശ്രീ - 2
    3. പ്രിയ - 2
    4. സുമേഷ് - 4
    5. സു - 4
    6. കിച്ചു - 2

    കിട്ടിയോര്‍ക്കും പറ്റിയോര്‍ക്കും അഭിനന്ദന്‍സ്.

    ReplyDelete
  139. ബൂഹ് ഹാ
    ലോട്ടെറി അടിച്ചേ എന്നെ സമ്മതിക്കണം

    ഇനി എന്തുകൊണ്ട് കുട്ടിച്ചാത്തനെന്ന് പറഞ്ഞത്

    1 അവസാന പോസ്റ്റ് ഭാവിതലമുറയ്ക്ക് വേണ്ടി(സ്വന്തം) കുട്ടിച്ചാത്തന്റെ പെണ്ണുകാണല്‍ സീരിസായിരുന്നു ലാസ്റ്റ് പോസ്റ്റ്

    2 വിന്‍സ്, ഇടി, ബെര്‍ലി, സുനീഷ് ഇവരോട് അടുപ്പം ; എനിക്കറിയാം ചാത്തന് ഇവരോടുള്ള അടുപ്പം

    3, വിട്ടാ, പറയൂല എന്ന ശൈലിയിലുള്ള വര്‍ത്തമാനം പറച്ചില്‍

    4, പിന്നെ വെള്ളമടിക്കൂല

    5 വായിച്ചപ്പോ ചാത്തന്റെ ഒരുപോസ്റ്റ് വായിക്കുന്നത് പോലെ ഒറ്റ വായനയില്‍ തോന്നി :) മൊത്തത്തില്‍ ഒരു ശൈലി ചാത്തന്റേതായിരുന്നു എന്നാലും വല്യ ഉറപ്പില്ലായിരുന്നു സ്ട്രോങ്ങ് കാന്‍ഡിഡേറ്റ്സ് ആ‍വോളം കിടക്കുകയേ അല്ലേ?

    ചാത്തനെ കുറേ നാളായി സ്ഥലത്ത് കാണാണ്ടിരുന്നപ്പോ സംശയം ഇരട്ടിച്ചു , എങ്ങും തൊടാതെ എന്തുണ്ട് ചാത്താ വിശേഷം എന്ന് ചോദിച്ച് ഒരു മെയില്‍ ഇട്ടിട്ട് ചാത്തന്‍ മറുപടി തന്നതും ഇല്ല അതോടെ സുല്‍ എന്ന് മാറ്റി എഴുതാന്‍ തുനിഞ്ഞതാണ് എന്നാലും പെനാല്‍ട്ടി പോയിന്റ് വാങ്ങിക്കൂട്ടാന്‍ ഈ പിഞ്ചുമനസിനു ശക്തി ഇല്ലാതിരുന്നത് കൊണ്ട് മാറ്റിയില്ല, അതെന്തായാലും നന്നായി!


    ഉമേഷ്‌ജി പറഞ്ഞ ആ പോയിന്റ് കൂടെ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തെ അതിജീവിച്ചതിന് എനിക്ക് തരാന്‍ അധികാരികള്‍ കനിയണം:)

    ReplyDelete
  140. Franz Kafka വായിച്ചു വായിച്ചു ഒരുദിവസം രാവിലെ ഉണർന്നെഴുനേറ്റപ്പോൾ നിങ്ങൾ ഒരു പുഴുവായി രൂപാന്തരപ്പട്ടു്. നിങ്ങൾ എന്തു ചെയ്യും?


    "കുറച്ചുകൂടി കിടന്നുറങ്ങും നേരത്തെ എഴുന്നേറ്റാല്‍ പക്ഷി പിടിക്കും -ഏര്‍ലി ബേര്‍ഡ്‌സ്. കാച്ച് വേര്‍മ്സ് എന്നല്ലേ.....ഹൂ ഈസ് കാഫ്ക??"


    ബെസ്റ്റ് ഉത്തരത്തിനു് ഒരു പ്രത്യേക സമ്മാനം ഏർപ്പെടുത്തണം. എന്നിട്ട് അതു് ഈ ഉത്തരത്തിനു കൊടുക്കണം!

    This is humour in it's most refined form!

    പക്ഷിപീഡ എന്ന സംഭവം ഇങ്ങനെയാണുണ്ടാവുന്നതെന്നു് ഇപ്പഴാ മനസ്സിലായത്.

    (തിരക്കിലായതുകൊണ്ട് ആകെ വന്നൊന്നെത്തിനോക്കാനേ ഒത്തുള്ളൂ.)

    ReplyDelete
  141. അപ്പറഞ്ഞതു് കറക്റ്റ് വിശ്വം
    അതു പോലെ ആനയെ തൊഴുത്തില്‍ കെട്ടുന്നതു കൊണ്ടു കുഴപ്പമില്ല. പരപരാ വെളുക്കുമ്പം കറക്കാന്‍ ചെന്നേക്കരുതു് എന്നേയുള്ളൂ - എന്നാരോ പറഞ്ഞിരുന്നു. പേരോര്‍മ്മയില്ല ക്ഷമിച്ചു ബേക്കു

    ReplyDelete
  142. ‘’നാടന്‍’ സായ്പ് എന്ന് വരേയെ പറയാന്‍ ധൈര്യം വന്നുള്ളു.
    മറ്റ് രണ്ട് നാടന്മാര്‍കൂടി മനസ്സില്‍ വന്നതിനാലാ ചാത്തനെ വിട്ടേ....

    (ചാത്താ,ബാലവാടിയില്‍ മാഷായിരുന്നോ? ഹോ!)

    ReplyDelete
  143. അനില്‍ശ്രീ അണ്ണോ എന്റെ വീട്ടില്‍ കപ്പ ഒരു ഫുള്‍ മീല്‍ (ഒരു നേരത്തെ ഭക്ഷണം) അല്ല-- ചായടൈമില്‍ വേറൊന്നും ഇല്ലേല്‍. അഥവാ ചായക്കൊപ്പം കപ്പ അതാ ഞമ്മടെ ഒരു സ്റ്റൈല്‍. --ഗോമ്പിനേഷന്‍ ഒന്നും വേണ്ട എന്നല്ലേ പറഞ്ഞുള്ളൂ. മീന്‍ മൊത്തമായി ഇഷ്ടമല്ല എന്ന് പറഞ്ഞില്ലാലോ?

    ReplyDelete
  144. ആ നമ്പര്‍ വണ്‍ ഉത്തരത്തിനുള്ള അവാര്‍ഡ് ഞാന്‍ സാക്ഷാല്‍ ടോം‌സിനു കൈമാറി... അങ്ങേരുടെ ‘ഉണ്ണിക്കുട്ടന്‍’ പറഞ്ഞ ഡയലോഗാ അത്...

    അച്ഛന്‍: കൊച്ചു കുട്ടികള്‍ നേരത്തെ എഴുന്നേല്‍ക്കണം പുലരുമ്മുന്‍പ് എഴുന്നേല്‍ക്കുന്ന പക്ഷികള്‍ക്കേ ഇരയുള്ളൂ..(ഏര്‍ലി ബേര്‍ഡ്‌സ് എന്ന് ഇംഗ്ലീഷിലും)
    ഉണ്ണിക്കുട്ടന്‍:അപ്പോള്‍ പുഴുക്കളു പക്ഷികളേക്കാള്‍ മുന്‍പേ എഴുന്നേല്‍ക്കുന്നതു കൊണ്ടല്ലേ അവരെ പിടിച്ചു തിന്നുന്നതു?

    ഓടോ: കോപ്പീ‍റൈറ്റ് പ്രശ്നം വല്ലോം???

    ReplyDelete
  145. അങ്ങനെയല്ല ചാത്താ,
    Early bird catches the worm; But what happens to the early worm!? എന്നതു് സ്ഥിരമായി ഞാനും ക്വോട്ടാറുള്ള ഒരു പഴഞ്ചൻ തമാശയാണു്. പക്ഷേ അതു റിഫൈൻഡ് ഹ്യൂമർ ആവുന്നത് കാഫ്കയുടേ മെറ്റാമോർഫോസ്ഡ് പാറ്റയ്ക്കു്/പുഴുവിനു് ഇത്ര ലാഘവത്തോടെ അസ്തിത്വദുഃഖമില്ലാതെ കിടന്നുറങ്ങാൻ ഒരു ഒഴികഴിവാവുമ്പോഴാണു്.
    സംഭവദിവസം രാവിലെ ഗ്രിഗർ ഈ വാചകങ്ങൾ കേട്ടിരുന്നെങ്കിൽ ആർത്തലച്ചുചിരിച്ച് ആ കട്ടിലിൽ കിടന്നുതന്നെ അയാൾ ചത്തുമലച്ചേനെ!

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....