Sunday 15 March 2009

11 - സിദ്ധാർത്ഥൻ

പരസ്പരവിരുദ്ധമായി സംസാരിക്കാറുണ്ടോ?
    ഹേയ്, ഒരിക്കലും ഇല്ല പക്ഷേ ഉണ്ടെന്നും പറയാം
ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും?
    തൊഴില്‍ ചെയ്തു ശീലം വളരെ കുറവാണു്. അദ്ധ്യാപകനെ സ്വാധീനിച്ചു് സംഗീതം അസാമാന്യ സംഗതിയാണെന്നൊക്കെ ഗായകരൊഴിച്ചുള്ളവരെ പഠിപ്പിക്കും. കുശിനിക്കാരനും ആശാരിയും കോമാളിയുമൊക്കെ പിന്നെ അവരവരുടെ തൊഴിലുപേക്ഷിച്ചു് സംഗീതജ്ഞനാവാനുള്ള ശ്രമത്തിലേര്‍പ്പെടുമ്പോള്‍ ഗായകരെ നിയമിച്ചു് പണം സമ്പാദിക്കും.
കായംകുളം കൊച്ചുണ്ണി, വെള്ളായണി പറമു, മുളമൂട്ടില്‍ അടിമ, ഇത്തിക്കര പക്കി, ജംബുലിംഗം തുടങ്ങിയവര്‍ ധനികരെ കവര്‍ന്ന് പാവങ്ങള്‍ക്കു നല്‍കുകയും നാട്ടുനീതി നടപ്പാക്കുകയും ചെയ്തിരുന്നു എന്ന വീരചരിതങ്ങള്‍ ഇഷ്ടമാണോ?
    അതെയതെ. ഇത്തരം വീരന്മാര്‍ എന്റെ വീടു് കുത്തിത്തുറക്കാതിരിക്കുന്നിടത്തോളം.
കുയിലിനെയോ കൊറ്റിയേയോ കൂടുതലിഷ്ടം?
    കുറ്റിയെ. എന്റാശാനേ ഞാനെന്തിനാ ഇതിനെയൊക്കെ ഇഷ്ടപ്പെടുന്നതു്?
കഷ്ടകാലം എന്നാലെന്താണ്‌?
    ഉള്ളതു മുഴുവന്‍ നുള്ളിപ്പെറുക്കി പിരിവിട്ടു് ബസ്സും ആട്ടോയും പിടിച്ചു് നാട്ടുകാരുടെ കണ്ണുവെട്ടിച്ചു് തലയില്‍ തോര്‍ത്തുമുണ്ടിട്ടു് ബാറില്‍ കയറിയ ശേഷം മാത്രം, ഇന്നു ഡ്രൈഡേയാണെന്നറിയുന്നതു്.
ഏറ്റവും വലുതെന്താണ്‌?
    ഏറ്റവും വലുതിനെ പൊതിയുന്നതു്.
അല്ലാ, പൂച്ച ഏതു നിറമായാലും എലിയെപ്പിടിച്ചാല്‍ പോരേ?
    പോര. കരവുമടയ്ക്കണം
പാലുകുടിക്കുമ്പോള്‍ പൂച്ച കണ്ണടയ്ക്കുന്നതെന്തിനാണ്‌?
    പൂച്ച സ്വതേ ദുര്‍ബലയാണു്. പാലുകുടിക്കുമ്പോള്‍ പാലുകിട്ടാതെ വിഷമിക്കുന്നവരുടെ മുഖം കാണാതിരിക്കാനാണു് പാവം കണ്ണടച്ചു പിടിക്കുന്നതു്
കുട്ടിയായിരുന്നപ്പോള്‍ ആയിത്തീരണമെന്ന് ആഗ്രഹിച്ചതിനുമപ്പുറത്ത്‌ താങ്കളുയര്‍ന്നോ? എങ്കില്‍ അതില്‍ സന്തോഷിക്കുന്നുണ്ടോ?
    കുട്ടിയായിരുന്നപ്പോള്‍ മീശ വരണമെന്നേയുണ്ടായിരുന്നുള്ളൂ. അതാര്‍ക്കും വരുമെന്നു മനസ്സിലായപ്പോഴേക്കും മാറ്റി ആഗ്രഹിക്കാനുള്ള സമയം കഴിഞ്ഞു പോയി.ഇപ്പോള്‍ ഹോര്‍മ്മോണ്‍ പ്രശ്നങ്ങളില്ലാത്ത സ്ത്രീ ജനങ്ങളേയും ഹിന്ദി സിനിമയിലെ ഖാന്മാരെയും കാള്‍ മിടുക്കനാണെന്നതില്‍ സന്തോഷിച്ചു ജീവിക്കുന്നു. ( ആരാണീ കാള്‍?)
എന്താണ്‌ സന്തോഷം?
    സങ്കടമല്ലാത്തതു് എന്നേ പറയാനാവൂ. ഒരോരുത്തര്‍ക്കും ഓരോന്നാണു സന്തോഷം. സ്വന്തം വയറ്റില്‍ കമ്പി കൊളുത്തി വയ്ക്കുന്നതാണു് ചിലര്‍ക്കു് സന്തോഷം. അതില്‍ ഇടയ്ക്കു് വലിക്കുന്നതാണു് മറ്റുചിലര്‍ക്കു് സന്തോഷം. എന്നെ സംബന്ധിച്ചാണെങ്കില്‍ സങ്കടപ്പെടുന്നതു പോലും സന്തോഷമാകേണ്ടതാണു്.
ബ്ലോഗിൽ ഓർമ്മക്കുറിപ്പുകൾ എഴുതുന്നതിനെ കുറിച്ച് എന്താണു് അഭിപ്രായം
    ഒരിക്കലും പാടില്ല. എന്റെ അച്ഛമ്മയ്ക്കു് ഭയങ്കര ഓര്‍മ്മശക്തിയായിരുന്നു. അച്ഛമ്മയ്ക്കു് മുറുക്കാന്‍ ഇടിച്ചു കൊടുക്കലായിരുന്നു പണ്ടൊക്കെ ഞങ്ങളുടെ ഏറ്റവും വലിയ വിനോദം. അങ്ങനെ ചെയ്യുമ്പോള്‍ അച്ഛമ്മ വളരെ പഴയ കാര്യങ്ങള്‍ വരെ പറഞ്ഞു തരുമായിരുന്നു... ഹോ അതൊക്കെ ഒരു കാലം
മലയാളം ബ്ലോഗിൽ ഇഷ്ടപ്പെട്ട ഓർമ്മ കുറുപ്പ്ist ആരാണു്
    അരവിന്ദന്‍ ( അവനിട്ടൊന്നു പണിയാനിനി അവസരം കിട്ടിയില്ലെങ്കിലോ?)

102 comments:

  1. സംവൃതോകാര ഭാഷാവിദഗ്ധന്‍. അമേരിക്കയുടെ പടിഞ്ഞാറ് എന്നു വര്‍ണ്യത്തിലാശങ്ക!

    ReplyDelete
  2. നാട്ടുകാരന്‍.
    മീശ ലേശം മോശം.
    ഇക്കാലത്ത് ജീവിയ്ക്കാനാവശ്യമുള്ള തന്ത്രങ്ങളൊക്കെ ഒരു വിധം കൈവശമുള്ളയാള്‍.
    അരവിന്ദനെ അവനെന്നു വിളിയ്ക്കാന്‍ സ്വാതന്ത്ര്യമുള്ളയാള്‍.

    ഞാനെന്തായാലും പച്ചാളത്തിനു കുത്തി.

    എന്റെ ഉത്തരം : പച്ചാളം.

    ReplyDelete
  3. ട്രാക്കിങ്
    ഉത്തരം : രാജ് നീട്ടിയത്ത്

    ReplyDelete
  4. തേങ്ങേടെ മൂട്..

    (ഓഫല്ല, ട്രാക്കിട്ടതാ... :)

    ReplyDelete
  5. രാജ് നീട്ടിയത്ത്

    ReplyDelete
  6. ഇനി സംവൃതയെ മനപൂര്‍വ്വം കൊണ്ടുവന്നതാണെങ്കില്‍ ഇത് ആ ചൊള്ളമ്പാട്ടെ കുട്ടി.

    ReplyDelete
  7. നില്ല്, നില്ല് ഞാനൊന്നു ട്രാക്കിക്കോട്ടെ!

    ReplyDelete
  8. ഇത് പോങ്ങുമ്മൂടന്‍ :-)

    ReplyDelete
  9. എന്റെ ഉത്തരം മാറ്റി:
    സാജൻ| SAJAN

    (You were already a prime candidate!)

    ReplyDelete
  10. ഉത്തരം : സിദ്ധാര്‍ത്ഥന്‍

    ReplyDelete
  11. ഉത്തരം - വക്കാരിമഷ്‌ട

    ReplyDelete
  12. My answer is : Pachalam :)

    O:T: dey! neeyalle:)

    ReplyDelete
  13. എന്‍റെ ഉത്തരം - പച്ചാളം.
    താമസം വരാ കരാ കുര്‍ണാ എന്നൊക്കെ എഴുതിയ ആ സ്‌റ്റൈല്‍

    ReplyDelete
  14. എന്റെ ഉത്തരം: പുള്ളി.

    ReplyDelete
  15. എന്റെ ഉത്തരം : ആദിത്യന്‍

    ReplyDelete
  16. My Answer: പെരിങ്ങോടന്‍ / Raj Neettiyath

    ReplyDelete
  17. My Answer: പെരിങ്ങോടന്‍ / Raj Neettiyath

    ReplyDelete
  18. My Answer: പെരിങ്ങോടന്‍ / Raj Neettiyath

    ReplyDelete
  19. ഇതെന്താ ഇടീ

    താന്‍ ഒരു തവണ ചൊന്നാല്‍ അത് മൂന്ന് തവണ സൊന്നമാതിരി? (കമന്റ് 3 പ്രാവശ്ശ്യം കണ്ടത് കൊണ്ടാട്ടാ)

    എന്റെ ഉത്തരന്‍ - ക്ലൂ കഴിഞ്ഞിട്ട്

    ReplyDelete
  20. പച്ചാളം ( എന്നാ തോന്നണത്)

    അതു കൊണ്ടെന്റെ ഉത്തരം കഴുക്കോല്‍ : പച്ചാളം

    (അതെന്തിനാ വീ യെം മൂന്ന്വട്ടം ഉത്തരം പറഞ്ഞത്? ഒരു തരം രണ്ട് തരം മൂന്ന് തരം? ഉറപ്പിക്ക്യാ? )

    ReplyDelete
  21. സുനീഷ് , 'താമസം വരാ കരാ കുര്‍ണാ' പച്ചാളത്തിന്റെ അല്ലാലൊ. തമനുവിന്റെ ഡയലോഗ് ആണ‍ട്ടോ." താമസാ വരാ കുര്‍വണാ.." (ഞാന്‍ പോയ് സെര്‍ച്ചി കണ്‍ഫെര്‍മിയതാ.പോസ്റ്റിലേക്ക് വഴി പറഞ്ഞാല്‍ എന്റെ രണ്ട് പോയിന്റ് പെരുവഴിയാവ്യൊ?
    )

    ങ്ഹെ ഇനിയിതെങ്ങാനും തമനൂന്റെ ഉത്തരങ്ങളാണൊ ആവൊ?

    ReplyDelete
  22. അനിലേട്ടാ, ഉത്തരം തെറ്റിപ്പോവാറാണ് പതിവെങ്കിലും നമ്മൾ ഏകദേശം ഒരേ പോലെ ഊഹിക്കുന്നു... (ഈ മഹാന്മാരുടെ ഒരു കാര്യേയ്)
    :)

    ഉത്തരങ്ങൾ വായിച്ചു വന്നപ്പോൾ എനിക്കാകെ ഒരാളെ മനസ്സിൽ വന്നുള്ളു, അതാദ്യത്യനായിരുന്നു... ഉത്തരം എഴുതാന് വരുന്ന വഴി കണ്ടു അനിലേട്ടന്റെ ഉത്തരം... അതോടെ ഞാൻ കണ്ട്രോൾ ചെയ്ത് സി പ്രെസ്സി...

    എന്റെ ഉത്തരം: ആദിത്യന്‍

    :)

    ReplyDelete
  23. നല്ല പെടപെടക്കണ ലിങ്കാണെങ്കില്‍ അതിനു പെറ്റിയില്ല പ്രിയേ... പ്രിയ നല്ല നല്ല ലിങ്കുകള്‍ പൂശിവിടൂ..

    -സുല്‍

    ReplyDelete
  24. ആദിത്യന്‍ പണ്ട് ഇലക്ട്രിക് പോസ്റ്റിലൂടെ മേലേക്ക് വണ്ടിയോടിച്ച ആളല്ലെ..

    അഗ്രു ഇനി ഗ്ലു വരുന്നതു വരെ കാക്കാം.

    -സുല്‍

    ReplyDelete
  25. എന്റെ കുളുവിന്റെ ദൌത്യം സുല്ല് ഏറ്റെടുത്തെന്നാ തോന്നുന്നത്.

    ഇപ്പോള്‍ കുളൂ‍ൂ‍ൂ‍ൂ കുളൂ‍ൂ‍ൂ‍ൂന്ന് കരയുന്നത് മൂപ്പരാണ്.

    കൈപ്പള്ളിയണെങ്കില്‍ ഈ കരച്ചിലൊട്ടു കേള്‍‍ക്കുന്നുമില്ല.

    “ഹും.. ഞാനിതെത്ര കണ്ടിരിക്കുന്നു, ഒന്നു പോഡെയ് “ എന്ന ഒരു മട്ട്.

    ReplyDelete
  26. കൈപ്പള്ളിക്കാ...
    ങ്ങള് ഞമ്മളെ ബഞ്ചിക്കല്ലേ...
    ബേഗം ഗുളു കൊട്... ആള്കള് ബരി ബരിയായി നിക്കണ് നോക്കീന്‍.

    -സുല്‍

    ReplyDelete
  27. ഇവിടെ ഓഫടിക്കാൻ പറ്റില്ല അല്ലേ? :|

    ReplyDelete
  28. എന്റെ ഉത്തരം : രാജ് നീട്ടിയത്ത്/ പെരിങ്ങോടൻ

    ReplyDelete
  29. അഗ്രജരേ
    അച്ഛമ്മ എന്നെ സന്തോഷ് പിള്ളയിലും രാജിലും ഒക്കെ എത്തിച്ചെങ്കിലും ആഹെമൊത്തം വായിച്ചപ്പോള്‍ മഷിയില്‍ തെളിഞ്ഞത് ആദിയായിരുന്നു. പോസ്റ്റിന്റെ അന്ത്യം ആവുമ്പോള്‍ അങ്ങനെ ആയിരിക്കട്ടെ എന്നു നമുക്കു രണ്ടാള്‍ക്കും [മാത്രം] പ്രത്യാശിക്കാം.

    ReplyDelete
  30. അനിലരേ,
    അതൊരക്രമ ആഗ്രഹമായിപ്പോയി....
    ലോറി കേറി പോയീ‍
    ആഗ്രഹം അനിലരേ.

    ReplyDelete
  31. കൈപ്പള്ളീ, ക്ലൂ തരൂ വേഗം. എന്നിട്ടുവേണം ഉത്തരം മാറ്റിവയ്ക്കാൻ.

    ReplyDelete
  32. കട്ടിള വെപ്പ് കഴിഞ്ഞോ സു?

    ReplyDelete
  33. കട്ടിളവയ്ക്കുമ്പോ സുല്ലിന് ക്ഷണക്കത്ത് അയച്ചിരുന്നല്ലോ. കിട്ടിയില്ലേ? ആ വേസ്റ്റ് ബക്കറ്റിൽ ഒന്നു നോക്കൂ.

    ReplyDelete
  34. ഇന്‍‌വിറ്റേഷന്‍ സ്പാമേല്‍ പോയി സു. ഇനി ഉത്തരം മാറ്റി വച്ചിട്ടു വരാം കറിവേപ്പിലയിട്ടൊരു സൂപര്‍ കറിയുണ്ടെങ്കില്‍.

    -സുല്‍

    ReplyDelete
  35. അതു പ്രത്യേകം പറയണമെന്നില്ല. ആൾക്കാരെ സംബന്ധിച്ചിടത്തോളം ഞാൻ തന്നെ ഇപ്പോ സ്പാമിലാ.

    ReplyDelete
  36. കുമാർ എങ്ങോട്ടു പോയി?

    കുമാറേട്ടാ...കുമാറേട്ടാ...

    നിലാവിന്റെ പൂങ്കാറ്റിൽ....

    ;)

    ReplyDelete
  37. എന്താ പറയ്യാ? ഉമേഷ്ജിയ്ക്കു വരെ തിരക്കായി.

    ReplyDelete
  38. രാജ് നീട്ടിയത്ത്

    ReplyDelete
  39. ഒരു പെനാലിറ്റിക്കുള്ള വകയുണ്ടാക്കട്ടെ.. ഉത്തരം മാറ്റാനുള്ള ചാന്‍സ് കളയാന്‍ പാടില്ലല്ലോ..

    എന്റെ ഉത്തരം : കുട്ടന്‍ മേനൊന്‍

    ReplyDelete
  40. എന്റെ ഉത്തരം : അശ്വമേധം എന്ന ബ്ലോഗിന്റെ ഓണര്‍ ആദിത്യന്‍

    ReplyDelete
  41. സുഹൃത്തുക്കളെ

    commentൽ നിന്നും ഉത്തരങ്ങൾ തപ്പിയെടുക്കുന്ന automated text filtering ഒണ്ടാക്കൻ ശ്രമങ്ങൾ നടക്കുന്നുണ്ടു്. ഇതു പ്രാവർത്തികമായാൽ ആവശ്യം പോലെ off അടിക്കാം.
    നിങ്ങളെ ഇനി മുതൽ ഉത്തരങ്ങൾ എഴുതേണ്ടതു് ഈ വിധത്തിലായിരിക്കണം.
    ഉത്തരങ്ങൾ ഒരു പ്രത്യേക comment ആയി ഈ വിധത്തിൽ എഴുതുക
    മറ്റുള്ള commentഉം ഉത്തരങ്ങളുമായി mix ചെയ്യരുതു്.

    ഉത്തരങ്ങൾ സംശയങ്ങൾ ഉണ്ടാവാതിരിക്കാൻ Blog profileന്റെ URL (link ഇല്ലാതെ) കൊടുക്കുക.
    Blogger id വിത്യസ്തമായ ഒരു തിരിച്ചറിയൽ സവിധാനമാണു്. ഉദാഹരണം


    "പ്രിയ ഉണ്ണികൃഷ്ണനും" എന്ന bloggerനെ പക വിധത്തിൽ എഴുതാം "priya", "Priya", "പ്രിയാ", blogger id ഉണ്ടെൻകിൽ ഒരിക്കലും "പ്രിയ" എന്ന വേറൊരു bloggerുമായി സംശയം ഉണ്ടാവില്ല.

    ഇനി ഉത്തരം എഴുതുമ്പോൾ ഈ വിധത്തിൽ എഴുതുക:
    എന്റെ ഉത്തരം: പ്രിയ
    http://www.blogger.com/profile/10534682775370644340


    ഇതിപ്പോൾ കർശനമല്ല. ഇതു് പരീക്ഷിച്ചു കൊണ്ടിരിക്കുകയാണു്. വിജയകരമായി പ്രാവർത്തികമാക്കിയാൽ ഇവിടെ പല സംഭവങ്ങളും scoreഉം penaltyയും keep ചെയ്യാൻ ആരും ഇല്ലാതെ തന്നെ നടപ്പിലാക്കാൻ കഴിയും.

    ReplyDelete
  42. ഇനിയിപ്പൊ പോയിന്റ് വല്ലതും ബാക്കിയുണ്ടോ ആവോ?
    എന്റേയും ഉത്തരം :ആദിത്യന്‍

    ReplyDelete
  43. ഹോ! ആശ്വാസം.
    ഇനി ആ ലങ്ങോട്ടും ഇങ്ങോട്ടും പെയ് നോക്കാന്‍ പറയണതിന്റെ പെറ്റി നിയമം എടുത്ത് തൂര കള.

    -ഒരു പ്രൊഫൈല്‍ ലിങ്കിട്ടതിന്റെ പേരില്‍ എത്രയോ പോയിന്റ് പോയ ഒരു ഹതഭാഗ്യന്‍ :)

    ReplyDelete
  44. സംവൃതയുള്ളോണ്ട് ഇനിപ്പൊ രാജ് നീട്ടിയത്താണോ
    എന്തായാലും പോകട്ട്, എഴുതിയത് എഴുതി:(

    ReplyDelete
  45. അതെന്താ ആദി സംവൃത ഉകാരിച്ചാല്‍ പറ്റില്ലേ?
    ബാച്ചി ക്ലബീന്നൊക്കെ പോയി നന്നായ ഒരു കൊച്ചനല്ലേന്ന് ആദി. :)

    ReplyDelete
  46. ഇനി ആരെന്ത് പറഞ്ഞാലും ഉത്തരം മാറ്റുന്ന പ്രശ്നമില്ല. പെറ്റിയേ ബാക്കിയുണ്ടാവൂ :)

    ReplyDelete
  47. കൈപ്പള്ളിയേ, ക്ലൂ തായോ:)

    ReplyDelete
  48. clue: ചില കഴ്ചപ്പാടുകളും നിലപാടുകളും ഉള്ള ബ്ലോഗർ

    ReplyDelete
  49. അതിപ്പൊ ആര്‍ക്കാപ്പാ കാഴ്ചപ്പാടുകളും നിലപാടുകളും ഇല്ലാത്തത്?
    വീരപ്പനു പോലും ഉണ്ടായിരുന്നു നല്ല കാഴ്ചപ്പാട്:)
    എന്തിനെക്കുറിച്ചുള്ള കാഴ്ചപ്പാടാണെന്നു പറയ്‌വോ!
    അല്ലെങ്കില്‍ വേണ്ട ബ്ലോഗിലേക്ക് ലിങ്ക് കൊടുത്താല്‍ മതി!

    ReplyDelete
  50. ഈ പോയിന്റൊക്കെ നമ്മുക്ക് കണ്ടു പിടിക്കാം. ടൈമിനു ടൈമിനു ക്ലൂ തരാനുള്ള ഒരു പ്രോഗ്രാം നോക്കാമോ കൈപള്ളീ.

    ഈ ക്ലൂ കൊണ്ട് എന്താ ഉദ്ദേശിക്കുന്നത്? ബാക്കിയുള്ളവരെല്ലാം കാഴ്ചപ്പാടും നിലപാടും ഇല്ലാത്തവരാണെന്നോ :)
    സ്മൈലി ഇട്ടിട്ടുണ്ടേയ് :)

    -സുല്‍

    ReplyDelete
  51. അതൊരു ക്ലൂ അല്ല കൈപ്പള്ളി, കാഴ്ചപ്പാടുകളും നിലപാടുകളും എല്ലാവർക്കും കാണില്ലേ? -വ്യത്യാസങ്ങൾ കാണുമെന്നല്ലാതെ!

    ReplyDelete
  52. ഒരു ക്ലു കൊടുക്കുന്നതോടെ 3 പോയിന്‍റ്റുകള്‍ കുറയുമെന്നിരിയ്ക്കെ, ക്ലു കൊടുക്കുന്നവര്‍ അതു മനസ്സിലാക്കി കുറച്ചൂടെ ബെറ്റര്‍ ആയ ക്ലു കൊടുക്കുന്നതല്ലേ ഉത്തമം? മേലെകൊടുത്തതിനെ ഒരു “ക്ലു” ആയി അംഗീകരിയ്ക്കാന്‍ പ്രയാസസ്മുണ്ട്!!


    ( 4 ആയോ?)

    ReplyDelete
  53. അതൊരു നല്ല പോയിന്റാണല്ലോ മൂക്കില്‍ പ്രാണി.

    ReplyDelete
  54. എന്റെ ഉത്തരം- സിദ്ധര്‍ത്ഥന്‍

    ReplyDelete
  55. ആദ്യം ക്ലു കൊടുക്കുന്നതിനെ കുറിച്ച് ഒരു നിലപാടെടുക്ക് കൈപ്സ്!!

    ReplyDelete
  56. കാഴ്ചപാടും നിലപാടും പോര വെളിപാടുണ്ടോ?

    ReplyDelete
  57. എന്നാൽ 10 മിനിറ്റിനുള്ളിൽ ഉത്തരം പ്രഖ്യാപിക്കും

    ReplyDelete
  58. ഇവിടേ താടിക്ക് കൈ കൊടുത്തിരിക്കുന്ന ചുവന്ന ഷർട്ടിട്ട അണ്ണനോടു.

    സുഖം ആണെന്നു കരുതുന്നു. Welcome Back.

    ReplyDelete
  59. എന്നാലാ ട്രാക്കിട്ട് ഉത്തരമിടാത്ത അണ്ണന്‍ തന്നെയാവും ല്ലെ?

    ReplyDelete
  60. കൈപ്പള്ളി ഇവിടെ ഓസ്ക്കാര്‍ അവാറ്ഡിന്റെ പോലെ ടെന്‍ഷനില്‍ ആളുകളിരിക്കുമ്പഴാ ചൊപ്പുടുപ്പിട്ട ചേട്ടനോട് സുഖാണൊന്ന് ചോദിക്കണേ?

    കുറുമാന്റെ ഈ ഫോട്ടൊ എപ്പെ എടുത്തതാ. (കൈക്കു സുഖോല്ലാന്ന് കണ്ടു)

    ReplyDelete
  61. അപ്പോള്‍ ഉത്തരം വന്നിട്ടുണ്ട്.

    അതല്ലെ കൈപ്പള്ളി 10 മിനിറ്റിനകം ഉത്തരപ്രഖ്യാപനം നടത്തുന്നത്.

    ReplyDelete
  62. പ്രിയേ..

    പൂച്ചയ്ക്ക് കളിവിളയാട്ടം എലിക്ക് പ്രാണ വേദന എന്നല്ലേ..

    കൈപ്പള്ളി പൂച്ചയുടെ ഒരോ വിനോദങ്ങളേ...

    ReplyDelete
  63. ഇവിടെ മൊത്തം ഉത്തരമാ. ഇതിനുള്ളീല്‍ ഇപ്പൊ ഞാന്‍ എഴുതിയ ഉത്തരമീതെന്ന് എനിക്കു തന്നെ അറിയാന്‍ മേലാണ്ടായി.

    സുമേഷ്, അങ്ങനെ ആയിരിക്ക്യൊ:-?

    ReplyDelete
  64. എന്റമ്മേഏഏഏഏഏഏഏഏഏഏഏ


    ഞാനിപ്പം തല ചുറ്റി വീഴും...

    ReplyDelete
  65. അയ്യൊ,സിദ്ധാര്‍ത്ഥനോ????

    അപ്പൊ അതും പോയ് :(

    കണ്‍ഗ്രാറ്റ്സ് മാരാര്‍ (എങ്ങനെ കണ്‍ട് പിടിച്ചു ) !!! കണ്‍ഗ്രാറ്റ്സ് സിദ്ധാര്‍ത്ഥന്‍ (എങ്ങനെ ഇതു പൊലെ ആരും അറിയാത്ത രീതിയില്‍ ഉത്തരിച്ചു?)!!!

    ReplyDelete
  66. This comment has been removed by the author.

    ReplyDelete
  67. ഉത്തരയുടമയ്ക്കും വിജയികൾക്കും അഭിനന്ദനങ്ങൾ... :)

    ഞാനെന്തായാലും തൽക്കാലം ഈ പരിപാടിയിൽ നിന്നും ഒരു ബ്രേക്കെടുക്കുന്നു...

    ReplyDelete
  68. This comment has been removed by the author.

    ReplyDelete
  69. This comment has been removed by the author.

    ReplyDelete
  70. അടുത്ത ഗോംബീഷന്‍ എപ്പോള്‍????
    ഒരു ട്രാക്ക് ഇട്ടു വെക്കാനാ...
    ശൊ ഈ ഉത്തരമൊന്നും ശരിയാവുന്നില്ലെന്നേ.

    -സുല്‍

    ReplyDelete
  71. ഇവിടിപ്പൊ അച്ചമ്മയും നാട്ടിലെ ബാറില്‍ പോയി വെള്ളമടിക്കുന്നതും അല്പം കൊഴപ്പിച്ചു, ഗോമ്പറ്റീഷന്‍ ടഫാവുമ്പോ കൈപ്പള്ളിയ്ക്ക് ഇത്തീരിം കൂടെ മെച്ചമായ ഒരു ക്ലൂ തരാന്‍പാടില്ലേ?

    ചില മത്സരങ്ങളില്‍ ഉത്തരങ്ങള്‍ കാണുമ്പോ ഫാദര്‍ കൂട്ടൂരാനും പിതൃക്കയിലും സി ബി ഐ ക്വസ്റ്റ്യ‌നയര്‍ കൊടുത്താല്‍ എങ്ങനെ മറുപടി എഴുതും അതുപോലെ തോന്നി ഗമ്പ്ലീറ്റ് ചുറ്റി വളച്ച്, ഉത്തരത്തിലും ഒരു സ്പോര്‍ട്ട്സ്മാന്‍ സ്പിരിറ്റൊക്കെ വേണ്ടേ?

    എന്തെങ്കിലും ഒക്കെ ക്ലൂ ക്വസ്റ്റ്യനിലും ആന്‍സെറുകളിലും കൊടുക്കാന്‍ ദയവായി സമക്ഷത്തില്‍ നിന്നുത്തരവ് ഉണ്ടാവണം:, എങ്ങും തൊടാതെയുള്ള ഉത്തരങ്ങളില്‍ ആളെ ഗസ് ചെയ്യാന്‍ പ്രയാസമാവും!

    എന്തായാലും അഗ്രു, അങ്ങനെ കടുത്ത തീരുമാനങ്ങളെടുക്കാന്‍ വരട്ട് ?
    ഇതൊക്കെ നമുക്ക് സോള്‍ബ് ചെയ്ത് പൂര്‍വാധികം ഭംഗിയാക്കാമെന്നേ:)

    ReplyDelete
  72. അടുത്ത മത്സരം: UAE 14:00

    ReplyDelete
  73. രണ്ട് ദിവസമായി മത്സര രംഗത്ത് ഇല്ലാതിരുന്നതിനാല്‍ ഉത്തരം ഇപ്പോള്‍ സിദ്ധാര്‍ത്ഥന്‍ എന്ന് പറഞ്ഞാല്‍ മതിയോ ക്വിസ് മാസ്റ്ററേ...

    ReplyDelete
  74. സാജന്‍ പറഞ്ഞതിനോട് യോജിക്കുന്നു. ഉത്തരങ്ങള്‍ നല്‍കുന്നയാള്‍ ഇത് ഇന്നയാളാണ് എന്ന് മനസ്സിലാക്കാന്‍ പറ്റിയ എന്തെങ്കിലും ക്ലൂ ഉത്തരങ്ങളില്‍ ഒളിപ്പിച്ചു വയ്ക്കണം. തന്റെ തന്നെ പോസ്റ്റുകളിലെ എന്തെങ്കിലും പ്രത്യേക സന്ദര്‍ഭങ്ങളോ, പ്രത്യേക സ്വഭാവങ്ങളോ അങ്ങനെ എന്തെങ്കിലും....

    അല്ലാതെ നമ്മള്‍ ആളെ ഗസ്സ് ചെയ്യുന്നതും ഉത്തരം കാത്തിരിക്കുന്നതും ഒരു മാതിരി ഒറ്റ നമ്പര്‍ ലോട്ടറി എടുത്തിട്ട് ഫലം കാത്തിരിക്കുന്ന പോലെയാണ്.

    ReplyDelete
  75. സിദ്ധാർത്തന്റെ blogകളുടെ പേരുഖൾ ആണു് clue വിൽ ഉണ്ടായിരുന്നതു്.

    ഇനി ഇതുപോലുള്ള clue തരില്ല.

    blog id യും ഒരു photoയും കാറിന്റെ numberഉം Driving license Numberഉം തരുന്നതായാരിക്കും.

    ReplyDelete
  76. കാറിന്റെ നമ്പര്‍ വേണ്ട, ഫോട്ടോ മാത്രം മതി...

    ReplyDelete
  77. ഇവിടെ ഒരുപാടുപേര്‍ ഉത്തരം പറഞ്ഞത് രാജ് നീട്ടിയത്ത് എന്നാണ്. അതുകഴിഞ്ഞ്
    കൈപ്പള്ളി വന്നിട്ട് "clue: ചില കഴ്ചപ്പാടുകളും നിലപാടുകളും ഉള്ള ബ്ലോഗർ"
    എന്ന ഒരു ക്ലൂ നല്‍കുമ്പോള്‍, രാജ് എന്ന പെരിങ്ങോടന്‍ "ചില കാഴ്ചപ്പാടുകളും നിലപാടുകളും ഉള്ള ബ്ലോഗര്‍" അല്ല എന്ന സൂചനയാണൊ തരുന്നത്?

    എന്റെ കൈപ്പള്ളിയണ്ണാ.. ഇതില്ലാത്ത അങ്ങനെ ഒരു നിലപാടില്ലാത്തവര്‍ ആരാണ്‌ ബ്ലോഗില്‍? ബ്ലോഗു വിടു, ഈ ലോകത്തില്‍ ആരാ ഉള്ളത്? ഇങ്ങനെ ഓരോന്നുള്ളതു കൊണ്ടു മാത്രമാണ് നമ്മുടെ ശരികള്‍ മറ്റുള്ളവര്‍ക്കു തെറ്റാകുന്നതും തിരികെ സംഭവിക്കുന്നതും.

    ഓരോരുത്തര്‍ക്കും അവരവരുടെ ശരികളും കാഴ്ചപ്പാടുകളും ഉണ്ട്. മറ്റുള്ളവരുടെ കണ്ണിലാണ് ഇതിനൊരു മറുഭാഷ്യം ചമയ്ക്കപ്പെടുന്നത്. (സിദ്ധാര്‍ത്ഥന്റെ കാഴ്ചപ്പാടിനെ കുറിച്ചല്ല, കൈപ്പള്ളിയുടെ കാഴ്ചപ്പാടിനെ കുറിച്ചാ ഈ പരാമര്‍ശം. സിദ്ധാര്‍ത്ഥനെ കുറിച്ചും അയാളുടെ കാഴ്ചപ്പാടുകളെ കുറിച്ചും എനിക്കു വ്യകതിപരമായ ഒരു കാഴ്ചപ്പാടുണ്ട്. അത് എന്റേ മാത്രം സ്വത്താണ്.) കൈപ്പള്ളി ഉദ്ദേശിച്ചത് സ്വന്തം കാഴ്ചപ്പാടാണെങ്കില്‍ ദയവായി ക്ലൂ പറയുമ്പോള്‍, "കൈപ്പള്ളിയുടെ കണ്ണില്‍" എന്നു ചേര്‍ത്തു പറയുക.

    ഞാന്‍ നില്‍ക്കണൊ പോണോ? അടിയാണെങ്കില്‍ കണിയാപുരത്തുനിന്നും "പെട്ടി ആട്ടോ"യില്‍ മീനുമായി വരുന്നവര്‍ വശം കൊടുത്തുവിട്ടാല്‍ മതി.

    ReplyDelete
  78. kumar@

    ഞാൻ എന്തോന്നു് പറയണം എന്നു ഒരു പിടിയും കിട്ടുന്നില്ല. രണ്ടു തല ഉണ്ടായിരുന്നു എങ്കിൽ ഒരണ്ണം ഉടൻ, ഇപ്പോൾ തന്നെ തല്ലി പോട്ടിക്കാമായിരുന്നു.

    ReplyDelete
  79. രണ്ടു തല യുടെ കാര്യം പറഞ്ഞതു്. കുമാറിന്റെ തലയുടെ കാര്യമല്ല. എനിക്ക് രണ്ടു തല ഉണ്ടായിരുന്നു എങ്കിൽ തല്ലി പൊട്ടിക്കുമായിരുന്നു എന്നാണു് പറഞ്ഞതു.

    ഇവിടം മൊത്തം senseഉം sinsibilityയും sintimentalityയും sillymentalityയും ഉള്ളവരായുതുകൊണ്ടു പറയുകയാണു്. ദയവായി തെറ്റിധരിക്കരുതു്.

    (എന്റ് മ്യാപ്പിന്റെ stock കഴിഞ്ഞ ഒരണ്ണന്റെ commentൽ തീർന്നതുകൊണ്ടു്, ഇനി അടുത്ത stock വരുന്നതു വരെ ആർക്കും മ്യാപ്പ് കൊടുക്കുന്നതല്ല)

    ReplyDelete
  80. കൈപ്പിള്ളിയുടെ നിലപാട് ഗ്ലു ആണ്
    എന്നെ ഉത്തരത്തിലെത്തിച്ചത്.

    അല്ലാതെ ഈ പാവത്തിനു ബൂലോഗത്തെ പുലികളേം,പുപ്പുലികളേം, പൂച്ചകളേം, എലികളേം കുറിച്ചൊന്നും വലിയ വെളിപാടൊനും ഇല്ല. അറിഞ്ഞു വരുന്നേ ഉള്ളൂ.

    ദേണ്ടേ ഒരു ശബ്ദം കേള്‍ക്കണ്. കൈപ്പള്ളിയണ്ണന്‍ വല്ല ഗഡും ഗയ്യും ചെയ്താ...

    ReplyDelete
  81. കൈപ്പള്ളി, ഇത്തരം ഒരു ഈവന്റ് കോഡിനേറ്റ് ചെയ്യുമ്പോ കൈപ്പള്ളിയ്ക്ക് ഉണ്ടാവുന്ന ടെന്‍ഷന്‍സ് ഊഹിക്കാന്‍ കഴിയും, ആദ്യമായത്കൊണ്ടാവും ഈ ധാരണപിശകുകളും മറ്റും, കുറേ മത്സരങ്ങള്‍കഴിയുമ്പോ ഇതിനെല്ലാം ഒരു പൊതുവായ ധാരണ വരുമെന്ന് വിചാരിക്കാം,
    ഞാന്‍ എഴുതിയത് എന്റെ സജഷന്‍സ് മാത്രമാണ് അത് സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനും പൂര്‍ണ്ണ അവകാശം തീര്‍ച്ചയായും താങ്കള്‍ക്ക് ഉണ്ട്.

    എന്തുവന്നാലും മത്സരത്തിനാവണം മുന്‍‌ഗണന ദ് ഷോ മസ്റ്റ് ഗോ ഓണ്‍!
    ഒരിക്കല്‍ കൂടെ ആശംസകള്‍:)

    ReplyDelete
  82. കുഞ്ഞിന്റെ മുഖമുള്ള സാജാ
    കൈപ്പള്ളിയാരാ മ്വാന്‍.
    അതറിയാവുന്നതുകൊണ്ടും ആ അറിവിന്റെ സ്വാതന്ത്ര്യം ഉള്ളതുകൊണ്ടല്ലേ, ഉള്ളില്‍ തോന്നിയത് തുറന്നു ചോദിച്ചത്.
    അതിനയാള്‍ സ്വന്തം തലകൊയ്യുമെങ്കില്‍ പത്തെണ്ണം കൊയ്യേണ്ടിവരും ;)

    ReplyDelete
  83. ഇതെന്ത്? യുവജനൊല്‍സവം കഴിഞ്ഞു റിസല്‍ട്ട് വന്നിട്ട് പിള്ളേരു അപ്പീലിനു പോണ പോലെ ഇവിടെ എല്ലാരും വട്ടം ചുറ്റണത്? അടുത്ത മല്‍സരം തുടങ്ങിയല്ലൊ?

    (എന്തായാലും എനിക്കീ ഗൊമ്പെറ്റീഷന്‍ രൊമ്പ പുടിച്ചാച്ച്.ഒരു തമാശ എന്ന നിലക്കും ഒരു പരിചയപ്പെടല്‍ എന്ന നിലക്കും.
    കൈപ്പള്ളി, നന്ദി :))

    ReplyDelete
  84. ആഹാ.. ആദ്യമായി ഫുല്‍ പോയിന്റ് അടിച്ചാച്ച്..

    സിദ്ധാര്‍ത്ഥനും സംവൃതാ സുനിലിന്റ ആളാണ്. അതു വച്ച് ഒന്നു ഗസ്സടിച്ചത് ഒത്തു.

    ReplyDelete
  85. സിദ്ധാര്‍ത്ഥന്‍ സംവൃതയുടെ ആളാണെന്ന് ഉറപ്പില്ലായിരുന്നു. കൂടാതെ അച്ഛമ്മയും ചതിച്ചു!
    :(

    മാരാര്‍ക്ക് അഭിനന്ദനങ്ങള്‍!

    ReplyDelete
  86. ഈശ്വരാ!
    എന്റേതെപ്പ വരുമെന്നോര്‍ത്തു് കണ്ണിലൊഴിച്ച കമ്പ്ലീറ്റ് എണ്ണയും വേസ്റ്റായി. ഇതു വന്നതും പോയതുമൊന്നും ഞാനറിഞ്ഞില്ല. സംവൃതയെപ്പിടിച്ച മാരാര്‍ക്കും നിലപാടില്‍ പിടിച്ച കിച്ചുവിനും അഭിനന്ദനം.

    പ്രിയേ ( ആ പ്രിയേ അല്ല പ്രിയ എന്ന പേരുകാരീ)
    മറച്ചുപിടിക്കാന്‍ വലുതായൊന്നും ശ്രമിച്ചില്ല. ആ അദ്ധ്യാപകന്‍-കോമാളി ചോദ്യത്തിനൊഴിച്ചു്. സത്യത്തില്‍ കൈപ്പള്ളിക്കു് പുസ്തകചിത്രങ്ങളയച്ചു കൊടുക്കാഞ്ഞതിലുള്ള വിഷമം തീര്‍ക്കാന്‍ ചോദ്യാവലിയുടെ ആദ്യ പകര്‍പ്പു് കിട്ടിയ ഉടന്‍ എഴുതി അയക്കുകയായിരുന്നു. അതോണ്ടു് പിന്നെ വന്ന രസമുള്ള ചോദ്യങ്ങളൊന്നും കിട്ടിയതുമില്ല.
    സാജാ,
    ഉത്തരങ്ങള്‍ നോക്കി ആളെ കണ്ടുപിടിക്കുന്നതിലുള്ള ബുദ്ധിമുട്ടു് തമാശയ്ക്കു് ചോദിക്കുന്ന ചോദ്യങ്ങളെ ആളുകള്‍ പലവിധത്തില്‍ നേരിടുമെന്നതിലാണു്. എന്നിട്ടും നമുക്കു് പരിചിതമായ ഒരു സംഗതി ഈ ചോദ്യങ്ങള്‍ക്കിടയ്ക്കു് പറയുന്നുവെന്നതാണു് ഒറ്റ നമ്പര്‍ ലോട്ടറി എന്നു തോന്നുന്നു.

    ReplyDelete
  87. ഫല പ്രഖ്യാപനം.

    1. മാരാര്‍ - 12 + 3 = 15
    2. കിച്ചു - 8

    പെറ്റി പറ്റിയവര്‍
    1. വിശ്വപ്രഭ - 2

    ReplyDelete
  88. സിദ്ധാർത്ഥൻ,
    മറ്റു പല ബ്ലോഗേര്‍സിനേയും പോലെ നിങ്ങളെയും ഞാന്‍ അറിയില്ല. എങ്കിലും നിങ്ങളുടെ ഉത്തരങ്ങളില്‍ ഏറ്റവും കൂടുതല്‍ പേരെ വലച്ച ഉത്തരമാണ് ആ “അച്ചമ്മ” പ്രയോഗം. പെരിങ്ങോടന്റെ പേരു നിര്‍ദ്ദേശിയ്ക്കാന്‍ ഭൂരിപക്ഷം പേരെയും നിര്‍ബന്ധിതരാക്കിയ ഒരുത്തരം കൂടിയാണത്. നിങ്ങളുടെ പ്രൊഫൈല്‍ സന്ദര്‍ശിച്ച ഞാന്‍ നിങ്ങളുടെ ഇമെയില്‍ ഐ ഡിയില്‍ നിന്നും മനസ്സിലാക്കിയത്, നിങ്ങളുടെ പേര് ഇജാസ് എന്നാണെന്നാണ്. അങ്ങനെ വരുമ്പോള്‍ ഈ അച്ചമ്മ പ്രയോഗം ശരിയാണോ? കാരണം ഞങ്ങളുടെ നാട്ടില്‍ (തൃശൂരില്‍) അച്ചമ്മ എന്നു പറയുന്നവര്‍ ഹിന്ദുക്കളാണ്.. മുസ്ലീം സമുദായത്തില്‍ പെട്ടവര്‍ അങനെ പറയാറുണ്ടോ എന്നറിയുന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു പുതിയ അറിവായിരിയ്ക്കും. ഇത്രമാത്രം ഉത്തരങ്ങളില്‍ നിന്ന് ഒരു വ്യക്തിയെ ഊഹിച്ചെടുക്കാന്‍ ഇതുപോലുള്ള ഉത്തരങ്ങള്‍ വലിയൊരു പങ്കു വഹിയ്ക്കുന്നു എന്നിരിയ്ക്കെ, ദയവായി ആ പ്രയോഗത്തെകുറീച്ച് വിശദീകരിയ്ക്കുക..

    :)

    ReplyDelete
  89. സുമേഷേ ;)

    ഈ ഒരൊറ്റ കമന്റിനു , ഞാന്‍ തനിക്ക് എന്റെ പേരിലുള്ള 10 പോയിന്റും (+പോയന്റാ..പേടിക്കണ്ടാ) പതിച്ചു തന്നിരിക്കുന്നു!

    ReplyDelete
  90. ഓട്ടോയാണേ :)
    സുമേഷ്ജീ, സിദ്ധാര്‍ത്ഥന്റെ പേര് ഇജാസ് എന്നല്ലല്ലോ.
    ദാ തൊട്ടു മുകളിലെ കമന്റ് അദ്ദേഹം തുടങ്ങിയിരിക്കുന്ന വാക്കു കണ്ടോ?
    അപ്പൊ പറഞ്ഞുവന്നത് ‘അദ്ദാണ് സിദ്ധാര്‍ത്ഥന്‍’

    ReplyDelete
  91. അനില്‍,
    ഞാനാ കമന്റിട്ടപ്പോഴെ അതു ശ്രദ്ധിച്ചു.. ഞാന്‍ ബ്ലോഗില്‍ എന്റെ പേരു തിരിച്ചിട്ടപോലെ തന്നെ അങേരും പേരു തിരിച്ചിട്ടിരിയ്ക്കുന്നു.. നല്ലത്.. പക്ഷെ, എന്റെ ചോദ്യം ഇപ്പോഴും പ്രസക്തമാണെന്ന് സിദ്ധാര്‍ത്ഥനും സിദ്ധാര്‍ത്ഥനെ അറിയുന്നവര്‍ക്കും അറിയാം.. എന്റെ ചോദ്യത്തിനു മറുപടി പറയണോ വേണ്ടയോ എന്നതൊക്കെ അവരവരുടെ ഇഷ്ടം..

    ReplyDelete
  92. nardnahc hsemus,
    ;)
    (സ്മൈലി ഞാന്‍ ആദ്യമേ അങ്ങിട്ടു)
    ആ ഉത്തരത്തില്‍ എന്റെ അച്ഛമ്മയെപ്പറ്റിയാണു് പറയുന്നതെന്നൂഹിച്ചതിലാണു് കുഴപ്പം. ഓര്‍മ്മക്കുറിപ്പുകള്‍ എത്ര ഒഴിവാക്കാന്‍ ശ്രമിച്ചാലും അവിടവിടെ കയറി വരും എന്നു പറയാനാണു് സത്യത്തില്‍ ശ്രമിച്ചതു്. അല്ലെങ്കില്‍, ഓര്‍മ്മക്കുറിപ്പുകളെ വേണ്ടെന്നു പറയുന്നവരും അറിയാതെ അതു ചെയ്യുന്നു എന്നു പറയാന്‍. അച്ഛമ്മയായാലും മുത്തശ്ശിയായാലും വ്യാറെ എന്തരായാലും, എന്നെക്കുറിച്ചുള്ള ഒരു വലിയ ഓര്‍മ്മ തന്നെയാണു് ഞാന്‍.( ഇതും ഈ ഞാന്‍ അല്ല- എല്ലാ ഞാനും).

    സുമേഷിന്റെ ചോദ്യത്തിനു് ഈ മറുപടി തരണോ - ഒരു പക്ഷേ ഫലിതോക്തിയായിരിക്കുമോ, എന്നൊന്നാലോചിച്ചു പക്ഷേ nardnahc hsemus എന്റെ ഇ-മെയില്‍ ഐ ഡിയെ HT.IJAS എന്നു വായിച്ചു് സുന്നത്തു കഴിച്ചതിലെ ഫലിതമാലോചിച്ചപ്പോള്‍ മറുപടി കുറച്ചു് ഡീറ്റൈലാക്കാമെന്നു തീരുമാനിച്ചു. ;)

    ReplyDelete
  93. ശ്ശെടാ അതിനിടയ്ക്കു് രണ്ടു് കമന്റു വന്നോ!
    സുമേഷു സീരിയസ്സാണെന്നും തോന്നുന്നു.
    സുമേഷേ, മുസ്ലിം സമുദായക്കാര്‍ കൂടുതലുള്ള സ്ഥലത്തല്ല ഞാന്‍ വളര്‍ന്നതു്. സ്ക്കൂള്‍ മുതല്‍ക്കേ സംവദിച്ചു ശീലിച്ചതു വച്ചു് പൊതു മാധ്യമത്തില്‍ ഉപയോഗിക്കുന്നതു് കൂടുതല്‍ പേര്‍ക്കും മനസ്സിലാവുന്ന മലയാളമെന്ന നിലയ്ക്കു് ഈ വക വാക്കുകളാണു്. അങ്ങനെ വരുന്നതാണിതെല്ലാം. നതിങ് ഒഫിഷ്യല്‍ അബൌട് ഇറ്റ്.

    ReplyDelete
  94. സിദ്ധാര്‍ത്ഥന്‍,
    സീരിയസ്സൊന്നും അല്ല.. പക്ഷെ എന്റെ ചോദ്യത്തിനുള്ള മറുപടിയായി തോന്നിയില്ല ആദ്യത്തെ റിപ്ലെ.. രണ്ടാമത്തേ മറുപടിയോടെ കാര്യങ്ങള്‍ ഏറെക്കുറെ മനസ്സിലായി..

    ഞാനുദ്ദേശിച്ചത്, ഇങ്ങനെയുള്ള ചില പോയിന്റുകള്‍ ഒരു വ്യക്തിയെ കണ്ടുപിടിയ്ക്കുന്നതില്‍ ഏറെ പ്രസക്തമാണെന്നായിരുന്നു, അതു താങ്കള്‍ മന:പൂര്‍വ്വം മറച്ചുവച്ചപോലെ തോന്നി.. അല്ലെങ്കിലും ഗോമ്പറ്റീഷനിലെ പോയിന്റുകള്‍ അരിമേടിയ്ക്കാന്‍ പോയിട്ട് ഉള്ള കഞ്ഞിയില്‍ പാറ്റയിടാന്‍ പറ്റിയ ഒന്നാണെന്നല്ലാതെ വേറെന്തു ഗുണം?? (ഐ മീന്‍ ജോലി സ്ഥലത്തിരുന്നിട്ടാണെ ഈ ഏര്‍പ്പാട്..)

    :)

    ReplyDelete
  95. തുടര്‍ച്ചയായി കഴിഞ്ഞ മൂന്നു ഗോമ്പറ്റീഷന്‍ പോസ്റ്റുകളില്‍ നൂറാമത്തെ കമന്റിട്ട വ്യക്തിയ്ക്ക് വല്ല എക്സ്ട്രാ പായിന്റുമുണ്ടോ കൈപ്പള്ളിയണ്ണാ?

    :)

    ReplyDelete
  96. സുമേഷ്,
    ആ പായന്റിലും നില്‍ക്കില്ല. അച്ഛനെ അച്ഛന്‍ എന്നു തന്നെ വിളിക്കാമെങ്കില്‍ അച്ഛമ്മയെ അതു വിളിച്ചതിലെന്തു തെറ്റു്?
    ;)

    വാദിക്കാന്‍ വേണ്ടി പറയുന്നതല്ല കേട്ടോ. മനപ്പൂര്‍വ്വം ഒന്നും ചെയ്തിട്ടില്ലെന്നു് പറഞ്ഞതു് സത്യസന്ധമായാണു് എന്നതിനെതിരെയാണു് സുമേഷിന്റെ സംശയങ്ങള്‍ എന്നതു കൊണ്ടു മാത്രം.

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....