Tuesday, 31 March 2009

44 - ശീശു

ചോദ്യങ്ങൾ ഉത്തരങ്ങൾ
എന്താണു ദൈവം ആദിമാനവന്‍ തന്റെ നിയന്ത്രണത്തിനപ്പുറം നിന്നിരുന്ന പ്രാപഞ്ചിക ശക്തികളെയായിരുന്നു ദൈവമായി കണ്ടിരുന്നത്. അഗ്നിയും,വായുവും,ജലവും,ചന്ദ്രനും സൂര്യനും ഒക്കെ അങ്ങനെ ദൈവങ്ങളായി ആരാധിക്കപ്പെട്ടു. ദൈവം എന്താണെന്നറിയാനുള്ള അടങ്ങാത്ത ആഗ്രഹവും അതിനായുള്ള അന്വേഷണങ്ങളും മനുഷ്യചരിത്രത്തില്‍ അഭംഗുരം തുടരുന്നു.വ്യാഖ്യാനങ്ങളും നിര്‍വ്വചനങ്ങളും ധാരാളം ഉണ്ടെന്നാലും അന്വേഷണങ്ങള്‍ അവസാനിക്കുന്നില്ല. ദൈവം എന്താണെന്ന് തീവ്രമായി അന്വേഷിച്ച സത്യാന്വേഷികള്‍ എല്ലാം ഒടുവില്‍ തന്നെതന്നെ തിരിച്ചറിയുന്നിടത്ത് ആ അന്വേഷണങ്ങള്‍ക്ക് വിരാമം നല്‍കിസംതൃപ്തരായിട്ടുണ്ട്. എന്താണ് ദൈവം എന്ന ചോദ്യത്തിന് അതുകൊണ്ടുതന്നെ എന്റെപക്കല്‍ ഒരു ഒറ്റ ഉത്തരമില്ല.എല്ലാ ചോദ്യങ്ങളും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ തന്നിലേക്കുതന്നെ തിരിയുന്നു എന്നുപറയാനാണ് ഞാനും ആഗ്രഹിക്കുന്നത്.ആത്മജ്ഞാനമിഹം ബ്രഹ്മം എന്നൊ മറ്റൊ പറയാറില്ലെ (ശരിയാണൊ എന്ന് നിശ്ചയമില്ല)
എന്താണു് വിലമതിക്കാനാവത്തതു്? ഭാവനക്കനുസരിച്ച് ധാരാളം ഉത്തരങ്ങള്‍ പറയാമെങ്കിലും എനിക്ക് തോന്നുന്നത് ഒരുവന്‍ തന്റെ തന്നെ മനസ്സില്‍ നടക്കുന്ന ചിന്തകളെ സസൂക്ഷ്മം നോക്കിക്കാണാനും അവയെ പരിശോധിക്കാനും അതുവഴി താനാരാണെന്ന് സ്വയം തിരിച്ചറിയാനുമുള്ള കഴിവ് സമ്പാദിക്കലാണെന്ന് തോന്നുന്നു. ഒരുവിശ്വമാനവന്‍ എന്ന നിലയിലേക്ക് അവന്‍ മാറ്റപ്പെടുന്ന നിമിഷമാകും അത്.
കടമ, ദൈവം, മതം, കുടുംബം, സ്വത്ത്. നിങ്ങൾക്ക് തോന്നുന്ന പ്രാധാന്യമനുസരിച്ച് ക്രമത്തിൽ എഴുതുക. ദൈവം: ദൈവത്തെ, മേല്‍പ്പറഞ്ഞതില്‍നിന്നും വ്യത്യസ്തമായി എന്തെങ്കിലും നേടാനുള്ള ഉപാധിയായി (അത് മനസ്സമാധാനം ആയാല്‍പ്പോലും) ഞാനൊരിക്കലും കാണുന്നില്ല. മതം: ഒരു മതഗ്രന്ഥം നോക്കിയല്ല ഞാനെന്റെ ശരിതെറ്റുകളും കര്‍ത്തവ്യങ്ങളും നിറവേറ്റുന്നത്. എനിക്കിഷ്ടമില്ലാത്ത ഒരുകാര്യം മതഗ്രന്ഥം പറയുന്നു എന്നതുകൊണ്ട് ഞാന്‍ ചെയ്യാനും പോകുന്നില്ല. മനുഷ്യനെന്ന നിലയില്‍ മാനുഷികമൂല്യങ്ങളില്‍ വിശ്വസിക്കുന്ന ഒരുവന് മതത്തിന്റെ ആവശ്യമുണ്ടെന്നും തോന്നുന്നില്ല. സ്വത്ത്: സ്വത്ത് എന്നതിന് അമിത പ്രാധാന്യമൊന്നും ഞാന്‍ കൊടുക്കുന്നില്ല. അതിനാല്‍ ഇങ്ങനെയെഴുതാം കടമ,കുടുംബം.
വംശനാശ ഭീഷണി നേരിടുന്ന ഒരു മൃഗത്തെ സംരക്ഷിക്കുന്നതിനായി രണ്ടിടങ്ങളിൽ ഒന്നു തിരഞ്ഞെടുക്കാൻ നിങ്ങളെ ചുമതലപ്പെടുത്തുന്നു. തിരഞ്ഞെടുക്കുന്ന സ്ഥലം പൂർണ്ണമായും ഇടിച്ചു നിരത്തുകയും ചെയ്യും. 1) ഒരു മത വിഭാഗത്തിന്റെ ആരാധനാലയം 2) 10,000 തൊഴിലാളികൾ ജോലി ചെയ്യുന്ന ഒരു വ്യവസായ സ്ഥാപനം.. ഇതിൽ ഏതു തിരഞ്ഞെടുക്കു? എന്തുകൊണ്ടു്? മതവിഭാഗത്തിന്റെ ആരാധനാ‍ലയങ്ങളോട് എനിക്ക് പ്രത്യേക മമതയൊ താല്‍പ്പര്യമൊ ഇല്ലെന്നിരിക്കിലും അത് ഇടിച്ചുനിരത്തി അവിടെ വംശനാശ ഭീഷണി നേരിടുന്ന ഒരു മൃഗത്തെ സംരക്ഷിക്കണം എന്നതിനോട് യോജിക്കാന്‍ കഴിയുന്നില്ല. അതിനായി വ്യവസായ സ്ഥാപനവും തകര്‍ക്കേണ്ടതില്ല. ഒന്ന് നശിപ്പിച്ചിട്ട് അവിടെ മറ്റൊന്ന് വച്ചുപിടിപ്പിക്കുന്നത് ശരിയാണെന്നും കരുതുന്നില്ല. വംശനാശ ഭീഷണിനേരിടുന്ന മൃഗത്തെ സംരക്ഷിക്കുവാന്‍ അതിന്റെ പ്രത്യേകമായ ജീവിതസാഹചര്യവുമായി പൊരുത്തപ്പെട്ടുപോകുന്ന സ്ഥലം തിരഞ്ഞെടുക്കുകയാകും ഉചിതം.
ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും? ഞാന്‍ കുശിനിക്കാരനായേക്കും. നമ്മുടെ മനസ്സ് അതിന്റെയെല്ലാ വിശുദ്ധിയോടും കൂടി നാം തയ്യാറാക്കുന്ന വിഭവത്തിലേക്ക് സംക്രമിക്കുമ്പോഴാണ് ഒരുവിഭവം രുചികരമായി തീരുന്നതെന്ന് ഓഷൊ ആണെന്ന് തോന്നുന്നു അഭിപ്രായപ്പെട്ടത്. അതുകൊണ്ടാണത്രെ അമ്മയുടെ കൈകൊണ്ടുണ്ടാക്കുന്ന ആഹാരത്തിന് ഇത്രരുചി. ഞാന്‍ പാചകം ഇഷ്ടപ്പെടുന്നു. നാം തയ്യാര്‍ ചെയ്യുന്ന എത്രനിസ്സാരമായ ഒരു വിഭവും ഇഷ്ടമായി എന്നൊരാള്‍ പറയുന്നത്കേള്‍ക്കുമ്പോള്‍ ഒരു സംതൃപ്തി.
ഈയിടെയായി ഒറ്റയ്ക്കിരിക്കുമ്പോള്‍ ഒരു ഏകാന്തത അനുഭവപ്പെടാറുണ്ടെന്ന് തോന്നുന്നു? ഒറ്റയ്ക്കിരിക്കുന്നത്‌ ഇഷ്ടമാണ്‌, ഏകാന്തതയും. ഏകാന്തത ഒരുതരം വെല്ലുവിളിയാണ്‌, വെല്ലുവിളികൾ സധൈര്യം ഇഷ്ടപ്പെടുന്നവർക്ക്‌. ഏകാന്തതയിൽനിന്നും ഒഴിഞ്ഞുമാറുന്നത്‌ സായുധനായ ശത്രുവിനെ നേരിടാൻ കഴിയില്ലെന്നുറച്ച്‌ വഴിമാറിപോകുന്നതുപോലെയാണ്‌. ഒരുനിമിഷം വെറുതെയിരിക്കാം എന്ന്‍ എത്ര ശഠിച്ചിരുന്നാലും അറിയാതെ കൈ ടി.വി.യുടെ റിമോട്ടിലേക്കൊ, മ്യുസിക്ക്‌ സിസ്റ്റത്തിലേക്കൊ, പുസ്തകത്തിലേക്കൊ, ഒരു പെഗ്‌ മദ്യത്തിലേക്കൊ മറ്റെന്തിലേക്കെങ്കിലുമോ നീണ്ടുചെല്ലും. ഏകാന്തതയെ അത്ര ഭയമായതിനാലൊ അല്ലെങ്കില്‍ അതിനെ അഭിമുഖീകരിക്കാന്‍ ഇഷ്ടപ്പെടാത്തതിനാലോ ആണത്‌. അനുനിമിഷം കുതറിയോടാൻ ശ്രമിക്കുന്ന കുതിരയെപോലെയാണ്‌ മനസ്സ്‌. അവിടെ നടക്കുന്ന പ്രവർത്തികളെ, ചിന്തകളെ ഒരു ചെറുപുഞ്ചിരിയുമായി, നോക്കിക്കൊണ്ടിരിക്കാൻ ആരും ഭയപ്പെടുന്നു. നാം ആരാണെന്നറിയുന്ന നിമിഷങ്ങളാകും അതെന്നതുകൊണ്ടാകാം. കണ്ണ് തുറന്നിരിക്കിലും മുന്നിൽ ഒന്നും തെളിയാതെ മനസ്സിലെ ചിന്തകളെ അവരറിയാതെ പിൻതുടർന്ന്,അവയെ ഒരു മുൻഉപാദികളാലും മെരുക്കാൻ ശ്രമിക്കാതെ ശ്രദ്ധിച്ചു കൊണ്ടിരുന്നാൽ ചിരിവരും. അങ്ങനെ കഴിഞ്ഞാൽ പിന്നെ ഒരുത്തനും സ്വയം വലുതെന്ന ഭാവംവരില്ല. അത്രമാത്ര കുശുമ്പും വെറുപ്പും വിദ്വേഷവും തുടങ്ങി എല്ലാവൃത്തികേടുകളും നമ്മുടെ ചിന്തകളില്‍ അനുനിമിഷം കടന്നുവന്നുകൊണ്ടിരിക്കാറുണ്ടല്ലൊ. ഈ സ്വയംതിരിച്ചറിയൽ ഭയപ്പെടുത്തുന്നതിനാലാകാം ആരും ഏകാന്തത ഇഷ്ടപ്പെടാത്തത്‌. ഏകാന്തത ഒരു ധ്യാനമാണ്‌. വെളിപാടുകൾ തെളിഞ്ഞുകിട്ടുന്ന ധ്യാനം.
താങ്കളെ വീണ്ടും അഞ്ചുവര്‍ഷത്തേക്ക് കോളേജ് ജീവിതത്തിലേക്ക് തിരികെ വിടുന്നു എന്നു സങ്കല്‍പ്പിക്കുക. ഏതുവിഷയം തെരഞ്ഞെടുക്കും? എന്തുകൊണ്ട്? തീര്‍ച്ചയായു മലയാളം തന്നെ. എനിക്ക് പത്താം തരംവരെ മാത്രമെ മലയാളം പഠിക്കാന്‍ സാധിച്ചിട്ടുള്ളൂ.അതിനുശേഷം ഹിന്ദിയായിരുന്നു രണ്ടാംഭാഷ. അതില്‍ ഞാനിന്നും ഖേദിക്കുന്നു. കുഞ്ഞുണ്ണി മാഷ് പറഞ്ഞത് പോലെ മലയാളികള്‍ ഒരു ഞാറ്റടിപോലെയാണ്. അന്യദേശങ്ങളിലേക്ക് പറിച്ചുനടാനുള്ള തൈകള്‍ വളര്‍ത്തിയെടുക്കുന്ന ഞാറ്റടികള്‍. എന്നില്‍ ഹിന്ദിപഠനം അടിച്ചേല്‍പ്പിച്ചതും ഇതേ ലക്ഷ്യത്തോടെയാകണം.മലയാളം ഐശ്ചികവിഷയമായി പഠിക്കുക എന്നതൊരാഗ്രഹമായിരുന്നു. ചിന്തകള്‍ ജന്മം കൊള്ളുന്നത് ഏതൊരുവന്റെയും മാതൃഭാഷയിലാണെന്ന് എവിടെയൊ വായിച്ചതായി ഓര്‍ക്കുന്നു. (ആധികാരികമായ വിവരമാണൊ എന്നറിയില്ല) മറ്റുഭാഷകളില്‍ നാം സംസാരിക്കുമ്പോള്‍ ഇതിന്റെ പരിവര്‍ത്തനമാണ് നടക്കുന്നതത്രെ. മറ്റേതുഭാഷയും പിന്നീട് അക്കാദമിക്കലായല്ലാതെ പഠിക്കാന്‍ കഴിയും. മാതൃഭാഷയില്‍ വെറും ജ്ഞാനം മാത്രമാകാതെ അതിന്റെ ആഴവും പരപ്പും കണ്ടെത്തുവാന്‍ ഒരുവന്‍ ശ്രമിക്കണമെന്നാണ് എന്റെ അഭിപ്രായം.
കുട്ടിയായിരുന്നപ്പോള്‍ ആയിത്തീരണമെന്ന് ആഗ്രഹിച്ചതിനുമപ്പുറത്ത്‌ താങ്കളുയര്‍ന്നോ? എങ്കില്‍ അതില്‍ സന്തോഷിക്കുന്നുണ്ടോ? കുട്ടിയായിരുന്നപ്പോള്‍ വലിയവലിയ ആഗ്രഹങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഒരു കുഞ്ഞാഗ്രഹം ഉണ്ടായിരുന്നു. അത് തുറന്ന് പറഞ്ഞപ്പോള്‍ ശകാരം കിട്ടി.അതിനു ഇന്നുഞാന്‍ പ്രതികാരം ചെയ്യുന്നുണ്ട്. എങ്കിലും ഇന്ന് ഞാനെത്തിച്ചേര്‍ന്ന അവസ്ഥയില്‍ സന്തുഷ്ടനാണ്.
ഇഷ്ടപ്പെട്ട ഭക്ഷണം ഏതാണു്? എന്തുകൊണ്ടു്? സ്വന്തമായി പാകം ചെയ്യാൻ അറിയാമോ? നാടന്‍ സസ്യാഹാരങ്ങളാണ് എനിക്കിഷ്ടം..സ്വന്തമായി പാചകം ചെയ്യാറുണ്ട്. കുത്തരിച്ചോറില്‍ കട്ടതൈരും ഉപ്പും കാന്താരിമുളകും ഉടച്ച് അതില്‍ ചുട്ടരച്ച ചമ്മന്തികൂട്ടിയൊരു പിടി.. ഹൊ, അതിനൊപ്പം വരുവൊ മട്ടണും ചിക്കനും ബീഫും ഒക്കെ? ഒരിക്കലുമില്ലെന്നു പറയും ഞാന്‍.
ഇഷ്ടപ്പെട്ട വാഹനം ഏതാണു് ? (philosophy പറഞ്ഞു ഓവറാക്കണ്ട) ബൈക്ക്.
ചിന്താഭാരം ഉണ്ടായാൽ എന്തു സംഭവിക്കും? അപ്പോൾ ലോറി എവിടെയായിരുന്നു? ചിന്താഭാരം റോഡിലിറക്കിവക്കും. മാവോയിസം വീട്ടിലും.. ലോറി കേറിപ്പോയെന്നാ തോന്നുന്നെ.. ഒന്നുകൂടി വിശദമായി ചോദിച്ചിട്ട് പറയാം..
പരസ്യങ്ങള്‍ താങ്കളെ സ്വാധീനിക്കാറുണ്ടോ? ഉണ്ടേങ്കില്‍ ഏതുവിധത്തില്‍? ഒരുതരത്തിലുമില്ല!
പുതിയ blog എഴുത്തുകാർ മലയാളം ബ്ലോഗിലേക്ക് വരുമ്പോൾ എന്തെല്ലാം ചിട്ടകളാണു് സ്വീകരിക്കേണ്ടതു്. അങ്ങനെ ചിട്ടകൾ പാലിക്കേണ്ടതായിട്ടുണ്ടോ? പ്രത്യേകിച്ചൊരു ചിട്ടയും സ്വീകരിക്കണമെന്നെനിക്കു തോന്നുന്നില്ല. എഴുതാനുംവായിക്കാനും അറിയുന്ന ഒരാള്‍ക്ക് ചിട്ടകള്‍ സ്വയം ബോധ്യമുണ്ടാകും എന്നാണെനിക്ക് തോന്നുന്നത്. ചിട്ടകള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ അതൊരിക്കലും ഗുണംചെയ്യുമെന്നും വിശ്വസിക്കുന്നില്ല.
ഒരു ഗ്രാമത്തിൽ ഒരു വിഗ്രഹം കണ്ടെടുത്തു. രണ്ടാം നാൾ ആ വിഗ്രഹത്തിന്റെ വായിൽ (അടുത്തുള്ള ഒരു വിട്ടിൽ വാറ്റിയ) പട്ടചാരായം വെച്ചു കൊടുത്താൽ, ആ വിഗ്രഹം കുടിക്കുന്നതായ മഹ അത്ഭുതം നിങ്ങൾ അറിയുന്നു. പത്രങ്ങൾ ആ വാർത്ത front page ആക്കുന്നു. ജനങ്ങൾ ആ വീട്ടിലേക്ക് തടിച്ചു കൂടുന്നു. നിങ്ങൾ എന്തു ചെയ്യും. 1) ഉടൻ ആ വിട്ടിൽ പോയി നാലു കുപ്പി വിശുദ്ധ പട്ടചാരായം വാങ്ങി വിഗ്രഹത്തിനു് കൊടുക്കാനായി queue നിൽക്കുന്നു. 2) ഇന്ത്യൻ constitution അനുസരിച്ചുള്ള secularism ഉയർത്തിപ്പിടിക്കാനും, വിശ്വാസികളുടെ സ്വാതന്ത്ര്യം അനുവതിച്ചുകൊടുക്കാനുമായി ആ വിട്ടിൽ വിശുദ്ധ പട്ടചാരായം വാറ്റാനുള്ള അവകാശത്തിനു വേണ്ടി, ഇന്ത്യൻ constitution ബഹുമാനിക്കുന്ന ഒരു ഭാരതീയൻ എന്ന നിലയിൽ നിങ്ങൾ പ്രവർത്തിക്കുന്നു. 3) നാലു കന്നാസ് വിശുദ്ധ പട്ടചാരായം വാങ്ങി ഒരു 100ml വിഗ്രഹത്തിനു കൊടുക്കും. ഒരു കന്നാസ് സ്വന്തം വിട്ടിൽ കൊണ്ടു പോകും, ബാക്കി blackൽ വില്കും. 4) ആ വീട്ടിലേക്ക് വിശുദ്ധ പട്ടചാരായം supply ചെയ്യാനായി തൊട്ടടുത്ത് ഒരു distillery തുടങ്ങും. 5) ഇതൊരു തട്ടിപ്പാണെന്നു നിങ്ങൾ വിശ്വസിക്കുന്നു. വിശ്വാസികളായ നാട്ടുകാരുടേ അടി പേടിച്ച്, ഒന്നും ചെയ്യില്ല 6) ഇതൊരു തട്ടിപ്പാണെന്നു നിങ്ങൾ വിശ്വസിക്കുന്നു. പത്രത്തിൽ ഇതേകുറിച്ച് എഴുതും. ഞാന്‍ നമ്പര്‍ 5 പോലെ ചെയ്യുമെന്നാണ് തോന്നുന്നത്.. എന്തിനാ വെറുതെ വല്ലവന്റെയും കയ്യിലെ അടികൊണ്ട് ചാവുന്നത്..
ബ്ലോഗിൽ കാണുന്ന പാചക കുറിപ്പുകൾ പരീക്ഷിച്ച് നോക്കിയിട്ടുണ്ടോ? അതിനു് ഇരയാവരുടേ അഭിപ്രായം എന്തായിരുന്നു. ഇല്ല. പരീക്ഷിച്ചുനോക്കിയിട്ടില്ല. ബ്ലോഗിലെ പാചകക്കുറിപ്പുകളൊക്കെ ആരെയെങ്കിലും ഇരയാക്കുവാനായിട്ടുള്ളതാണ് എന്നും വിശ്വസിക്കുന്നില്ല.
ജീവിതത്തിൽ എന്തെങ്കിലും നഷ്ടമായോ? എവിടെ മനുഷ്യനുണ്ട്‌ അവിടെയെല്ലാം ജീവിതം ഒരുപോലെയായിരിക്കും എന്ന മൂർത്തമായ ആശയം മനസ്സിൽനിന്നും കെടാതെ സൂക്ഷിക്കുമ്പോഴും നാം ജനിച്ചു വളര്‍ന്ന്, ചിന്തയും വ്യക്തിത്വവും രൂപപ്പെടുത്താന്‍ കൂട്ടുനിന്ന നാട്ടില്‍നിന്നും അകന്നുനില്‍ക്കുക എന്നത് ഏതൊരാള്‍ക്കും വേദനതോന്നുന്ന വികാരംതന്നെയാണ്. പ്രവാസം നഷ്ടപ്പെടുത്തിയതെന്തെന്ന്‌ ചിന്തിക്കുമ്പോൾ, ഉരുകുന്ന വേനലിൽ ഉരുക്കിയൊഴിച്ചുതൂക്കിയ കൊന്നപൂക്കളെ തല്ലിക്കൊഴിച്ചു കൊണ്ടുപോകുന്നതുപോലെ എല്ലാസൗഭാഗ്യങ്ങളും കവർന്നെടുത്തിരിക്കുന്നു എന്ന്‌ വിലപിക്കാനാണ്‌ ആദ്യംതോന്നുക. അതൊരുതരം സമാശ്വാസവുമാകാം. എങ്കിലും കാൽപനികവും വൈകാരികവുമായ എല്ലാ ചോദനകളെയും മാറ്റിനിർത്തി ചിന്തിച്ചാൽ ഒരുപക്ഷെ പ്രവാസ ജീവിതത്തിൽ ആർക്കും നഷ്ടപ്പെടുന്നത്‌ ഒരുപക്ഷെ അവനവന്റെ തന്നെ സ്വാതന്ത്ര്യമായിരിക്കും എന്നാണെനിക്ക്‌ തോന്നുന്നത്‌.
എന്താണു് സാമൂഹിക പ്രതിബദ്ധത? എല്ലാ കൊള്ളരുതായ്മയിലും കഴിയുന്ന ഒരുവൻ കക്കൂസ്‌ ധ്യാനത്തിലിരിക്കുമ്പോൾ, ഒരു മുഴുക്കുടിയന്റെ കരിഞ്ഞുപോയ കരളിൽനിന്നും മരിക്കാനുള്ള മടിയോടെ പിണങ്ങി ദൂരെമാറിനിൽക്കുന്ന, ഒരു കണികപോലെ, അവശേഷിക്കുന്ന മന:സാക്ഷിയിൽനിന്നും "എടാ തെണ്ടീ നീ ഈ സമൂഹത്തിനൊരു ഭാരമല്ലേടാ...നിനക്കു മരിച്ചുകൂടെ കൊള്ളരുതാത്തവനെ" എന്ന സത്യം/തിരിച്ചറിവ് കേള്‍ക്കുമ്പോള്‍ കുറ്റബോധത്താല്‍ പെട്ടെന്നുതപ്പിപിടിച്ചെടുത്ത്‌ തൊലിപ്പുറത്തു തേച്ച്‌ തിരുമ്മികുളിക്കാനെടുക്കുന്ന തൈലമാണ്‌ സാമൂഹികപ്രതിബദ്ധത! അല്ലാത്ത ഒരുവന് സ്വയം ശുദ്ധിയാകലാണത്. നാം ശുദ്ധിയാകുകവഴി സമൂഹം മാറിക്കൊള്ളും. അതുതന്നെ ആത്മാര്‍ത്ഥമായ സാമൂഹികപ്രതിബദ്ധത.
ആകെ മൊത്തം 35 million മലയാളികളിൽ മാത്രമാണു് ലോകത്ത് ഉള്ളതു്. ഭൂമിയിൽ എല്ലാ കോണിലും ഉണ്ടെന്നുള്ള സ്ഥിരം കേൾക്കാറുള്ള Mythൽ വിശ്വസിക്കുന്നുണ്ടോ? മറ്റു പ്രവാസ സമൂഹങ്ങളെ കാൾ വിത്യസ്തമായി മലയാളിക്ക് എന്താണുള്ളതു്? മലയാളി ലോകത്തെവിടെയും ഉണ്ടായിരിക്കാം. എവിടെയുണ്ടായിരുന്നാലും അതാതിടങ്ങളിലെ ജീവിതസാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടുപോകാനുള്ള മലയാളിയുടെ കഴിവ് തന്നെയാകണം മറ്റേത് പ്രാവാസ സമൂഹങ്ങളെയുംകാള്‍ മലയാളി മറ്റിടങ്ങളില്‍ അതിജീവിക്കാന്‍ കാരണമെന്നെനിക്ക് തോന്നുന്നു. ഏതു തൊഴിലും പെട്ടെന്നു പഠിച്ച് അതില്‍ കഴിവുതെളിയിക്കാന്‍ മലയാളിക്കുള്ള കഴിവ് ഒന്നുവേറെ തന്നെ. ഒരു ജോലിയെന്ന നിലയില്‍ മറ്റ് സ്ഥലങ്ങളില്‍ അവിടുത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടുപോകാന്‍ ശ്രമിക്കുമ്പോഴും പിറന്ന നാടും അവിടുത്തെ ചലനങ്ങളും സസൂക്ഷം വീക്ഷിക്കുവാനും മലയാളി ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇതില്‍ ഒരുപക്ഷെ മറ്റേത് സമൂഹത്തെയുംകാള്‍ മലയാളി സമൂഹം ഒരുപടി മുന്നിലാണെന്ന് ഞാന്‍ പറയും.
കെ. എസ്. കോപാലകൃഷ്ണൻ എന്തുകൊണ്ടു്, അടൂർ ഗോപാലകൃഷ്ണനെ പോലെയും, പദ്മരാജന പോലെയും സിനിമ എറ്റുക്കുന്നില്ല? ജീവിതത്തെപ്പറ്റിയുള്ള കാഴ്ചപ്പാടുകളും സമീപനങ്ങളും വ്യത്യസ്തമായതിനാലാകും.
മലയാള സിനിമയിൽ നിങ്ങളുടെ സ്വഭാവവുമായി സാമ്യമുള്ള കഥാപാത്രം ഏതാണു് അങ്ങനെ ഇന്നുവരെ നിരീക്ഷിച്ചിട്ടില്ല.
ജിവിതം മൊത്തം കേരളത്തിൽ ജിവിച്ചിട്ട് രണ്ടു മാസം അമേരിക്കയിൽ ചുറ്റിതിരിഞ്ഞിട്ടു് തിരികെ നാട്ടിൽ വന്ന ശേഷം "മലയാലം കൊരച് കൊരച് പരയുന്ന"വരെ കണ്ടാൽ എന്തു ചെയ്യും? എന്തുപറയാന്‍? ഒന്നും പറയില്ല, പക്ഷെ അവരോട് സഹതാപം തോന്നും. അത്രതന്നെ. എവിടെയെങ്കിലും പോയിട്ടു വന്നതിനു ശേഷം,താനാരോ ആയിവളര്‍ന്നു എന്ന തോന്നലോടെ, സ്വന്തം ഭാഷയോടും നാടിനോടും പുച്ഛം തോന്നി അമ്മിഞ്ഞപ്പാലിനോടൊപ്പം ആദ്യമായി കേട്ടുപഠിച്ച ഭാഷയ്ക് എന്തോ കുറവുണ്ടെന്ന് തെറ്റിദ്ധരിച്ച് അതില്‍ “കുരച്ച് കുരച്ച്“ സംസാരിക്കാന്‍ ശ്രമിക്കുന്ന ഒരാള്‍ ശരിക്കും സഹതാപം മാത്രമെ അര്‍ഹിക്കുന്നുള്ളു. പാവം!!
നിങ്ങളുടെ തൊഴിൽ മേഖല ഏത് ഗണത്തിൽ പെടും.
  1. ഉല്പാതനം
  2. കച്ചവടം
  3. ജന സേവനം
  4. വിനിമയം
  5. വിദ്യാഭ്യാസം
ജനസേവനം.(ഇതുവരെതുടങ്ങിയിട്ടില്ലെങ്കിലും)
ഇന്നു നമ്മുടെ നഗരങ്ങളിൽ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണു്? നഗരത്തില്‍ മാത്രമല്ല,എവിടെയും യുവാക്കള്‍ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. അതില്‍ ഏറ്റവും വലുതെന്നെനിക്ക് തോന്നുന്നത് പൈസയുടെ മൂല്യം അറിഞ്ഞുകൂടാത്തതാണെന്ന് ഞാന്‍ പറയും. ഇന്നേതുയുവാവിന്റെ പക്കലും ആവശ്യത്തിനു പണമുണ്ടാകും. സ്വന്തമായി സമ്പാദിക്കുന്നതല്ലെങ്കിലും വീട്ടില്‍നിന്ന് ഏതുവിധേനയും നിത്യേനയുള്ള ധാരാളം ആവശ്യങ്ങള്‍ക്കും അനാവശ്യങ്ങള്‍ക്കും പണം സ്വരൂപിക്കാന്‍ അവര്‍ക്കാകുന്നു. മാതാപിതാക്കള്‍ ഇതില്‍ അത്ര ശ്രദ്ധപുലര്‍ത്തുന്നുമില്ല. ഇതവരെ ഒരുപരിധിയോളം വഴിതെറ്റിക്കുന്നു. ജീവിതത്തെപ്പറ്റി വ്യക്തമായ കാഴ്ചപ്പാടുകള്‍ രൂപപ്പെടുന്നതിനു മുന്‍പുള്ള ഈ ധാരാളിത്തം പില്‍ക്കാലത്ത് അവര്‍ക്ക് സമ്പാദ്യശീലം ഉണ്ടാക്കുന്നതില്‍ ചില പാഠങ്ങള്‍ നല്‍കിയേക്കാമെങ്കിലും ചെറുപ്പകാലത്തെ ചെയ്തികള്‍ പല അപകടങ്ങളിലും അവരെ കൊണ്ടെത്തിക്കാം.. യൌവ്വനത്തില്‍ തീക്ഷ്ണമായ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ കണ്ടും കേട്ടും അനുഭവിച്ചും അറിയേണ്ട യുവാക്കള്‍ സുഭിക്ഷതയില്‍ അഭയം പ്രാപിക്കുമ്പോള്‍ പില്‍ക്കാലത്ത് അവര്‍ക്ക് പല മാനുഷികമൂല്യങ്ങളും നഷ്ടപ്പെടുന്നു. ഇതവരെ പൊതുസമൂഹം അനുഭവിക്കുന്ന പലപ്രശ്നങ്ങളില്‍നിന്നും വിമുഖതപുലര്‍ത്താന്‍ കാരണക്കാരാക്കുന്നു. അങ്ങനെ അവര്‍ സമൂഹത്തിനിണങ്ങാത്ത കണ്ണികളായി മാറുന്നു.
മലയാള ഭാഷ വളരുകയാണോ, രൂപാന്തരപ്പെടുകയാണോ, വഷളാവുകയാണോ? കൊണ്ടും കൊടുത്തും രൂപാന്തരപ്പെട്ടും ഭാഷ വളരുക തന്നെയാണ്.
മനുഷ്യവാസമില്ലാത്ത ഒരു ദ്വീപിലേക്ക് നിങ്ങളെ ജീവപര്യന്തം നാടുകടത്തപ്പെടാൻ പോവുകയാണെന്നു സങ്കല്പ്പിക്കുക. നിങ്ങൾക്ക് വായിക്കാൻ രണ്ടു പുസ്തകങ്ങൾ കൂടെ കൊണ്ടുപോകാൻ അനുവതിക്കുന്നു. ഏതു് പുസ്തകങ്ങൾ കൊണ്ടുപോകും? 1) Collection of Jiddu Krishnamurthi. (നീതന്നെയാണ് നിന്റെ ഗുരു,സത്യം അന്വേഷിക്കേണ്ടത് നിന്നില്‍തന്നെയാണ്, നിന്നില്‍ നിന്ന് ലഭിക്കാത്ത സത്യം പുറത്തുനിന്നും കണ്ടുപിടിക്കാനാകില്ല, എന്നൊക്കെ പറഞ്ഞ ജിദ്ദുവിന്റെ പുസ്തകങ്ങള്‍ വായിച്ചുതുടങ്ങിയാല്‍ ഏതവസ്ഥയിലും അതാതവസ്ഥയില്‍ തന്നെ ലയിച്ചുചേരുവാന്‍ ഒരുവന് കരുത്തുനല്‍കും) 2) എന്റെ സത്യാന്വേഷണ പരീക്ഷകള്‍. (അന്യരോട് പറഞ്ഞതൊക്കെ സ്വജീവിതത്തില്‍ പരീക്ഷിച്ചുനോക്കിവിജയിച്ച ഒരുവ്യക്തിയുടെ സത്യസന്ധമായ വിശദീകരണങ്ങള്‍, വ്യത്യസ്ഥത ആവശ്യമുള്ളപ്പോള്‍ വായിക്കാനെടുക്കാം)
കേരളത്തിൽ ഇപ്പോൾ ടിവി. പ്രേക്ഷരുടെ ഹരമായ റിയാലിറ്റി ഷോ എന്നറിയപ്പെടുന്ന അനേകം മത്സര പരമ്പരകളുണ്ടു്. താങ്കൾക്ക് ഒരു സാമാന്യം ഭേതപ്പെട്ട ഗായിക/ഗായകൻ ആണെന്നു സങ്കൽപ്പിക്കുക. താങ്കൾ ഈ മത്സരങ്ങളിൽ പങ്കെടുക്കുമോ? എന്തുകൊണ്ടു? ഇല്ല. പല റിയാലിറ്റിഷോകളും അവലംബിക്കുന്ന രീതികളോട് പൊരുത്തപ്പെടുവാന്‍ സാധിക്കുന്നില്ല. എലിമിനേഷന്‍ റൌണ്ടുകളില്‍ കാണിച്ചുകൂട്ടുന്ന കോപ്രായങ്ങള്‍ സഹിക്കാനും കഴിയുന്നില്ല. നമ്മുടെ കുട്ടികളില്‍ റിയാലിറ്റി ഷോകള്‍ കലയോടുള്ള ക്ലാസിക് സമീപനം മാറ്റിയെഴുതികൊണ്ടിരിക്കുകയാണെന്നാണെന്റെ പക്ഷം.
നിങ്ങൾ Dinnerനു് ഈ പട്ടികയിൽ കൊടുത്തിരിക്കുന്ന രണ്ടു പേരിൽ ആരെ ക്ഷനിക്കും? അവർക്ക് എന്തു ഭക്ഷണം കൊടുക്കും? അവരോടു എന്തെല്ലാം ചോദിക്കും? 1) ഇന്ദിര ഗാന്ധി 2) K.J. Yesudas 3) കാട്ടുകള്ളൻ വീരപ്പൻ 4) മാമുക്കോയ 5) കൊച്ചുത്രേസ്യ 6) അടൂർ ഭാസി 7) Amjad Khan 8) Jimmy Wales 9) Mother Theresa 10) മോഹന്ദാസ് കെ. ഗാന്ധി 11) കുമാരനാശാൻ 12) കുറുമാൻ 13) കലാഭവൻ മണി 14) കൈപ്പള്ളി 15) Charles Dickens 16) Kuldip Nayar 17) Arundhati Roy 18) Charlie Chaplin 19) R.K. Lakshman cartoonist) 20) ഇഞ്ചിപ്പെണ്ണു് 1. ഗാന്ധിജി. പുള്ളിക്കാരന് സെക്കന്റ് ക്ലാസ് ടിക്കറ്റെടുത്തുകൊടുത്താല്‍ മതി. എന്നെപ്പോലെ സസ്യാഹാരം തന്നെ കഴിക്കാനും കൊടുക്കാം. പിന്നെ എന്റെ പാചകത്തിന്റെ കുഴപ്പങ്ങള്‍ വല്ലതും അതിയാന്റെ വയറിനെ ബാധിച്ച് കക്കൂസിനെ അഭയം പ്രാപിക്കേണ്ടിവന്നാല്‍ പുള്ളി കക്കൂസും കഴുകി വൃത്തിയാക്കിയെ പോകൂ. ഇതൊന്നും വേറെ ആരും ചെയ്യില്ലല്ലൊ. 2. കുമാരനാശാന്‍. കാരണം, ആറുണ്ടല്ലോ കുളിപ്പാനിവിടെയനുദിനം നൽകിടുന്നോരു പിച്ച- ച്ചോറുണ്ടല്ലോ ഭുജിപ്പാനതുമതിയിനിയെന്നോർ- ത്തു നീ പാർത്തുകൊൾക ഏറെത്തിന്നുന്ന പന്നിപ്പെരുവയറിലുമങ്ങന്ത- കൻ തന്റെ കുന്തം കേറിപ്പായുന്നു പാർത്താൽ കിഴിയുമുടലി- തിന്നല്ലയോ തൊല്ലയെല്ലാം എന്നു പുള്ളി എഴുതിയിട്ടുണ്ട്. പിച്ചച്ചോറല്ലെങ്കിലും അല്പം വല്ലതും കൊടുത്താല്‍ മതി. ആഹാരത്തിനമിതപ്രാധാന്യം കൊടുക്കുന്ന ആളല്ല.
Mark Twain, R.K. Narayan, Basheer. ഇവർ മൂന്നുപേരും ഒരു restaurantൽ വെച്ചു കണ്ടു മുട്ടുന്നു. എന്തു സംഭവിക്കും? Mark Twain, R.K. Narayan എന്നിവരുടെ സംസാരം ബഷീര്‍ ഒരു ബീഡിപുകച്ച് അല്പം സുലൈമാനിയും നുണഞ്ഞ് കേട്ടിരുന്നേക്കും.
നിങ്ങളുടേ മുന്നിൽ മൂന്നു buttonകളു ഉണ്ട്.
  1. അമർത്തിയാൽ ഈ ലോകത്തിലുള്ള ഏകാധിപതികൾ എല്ലാം നിന്ന നിൽപ്പിൽ തന്നെ ചത്തു് വീഴും.
  2. അമർത്തിയാൽ മലയാള മനോരമ പത്രം ഒറ്റ് രാത്രികൊണ്ടു Unicodeലേക്ക് മാറും.
  3. അമർത്തിയാൽ (ഇടിവാളിന്റെ ആഗ്രം സഫലമാകും) ബ്ലോഗിൽ ഉള്ള ഓർമ്മ കുറിപ്പിസ്റ്റുകൾക്കെല്ലാം "Amoniasia" വന്നു് എല്ലാം മറന്നു പോകും.
ഇതിൽ ഒന്നുമാത്രമെ അമർത്താൻ കഴിയുകയുള്ളു. നിങ്ങൾ ഏതമർത്തും.? എന്തുകൊണ്ടു?"
ഒന്നും മൂന്നും അമര്‍ത്താന്‍ യാതൊരു താല്പര്യവും ഇല്ലാത്തതിനാല്‍ 2 അമര്‍ത്തിയേക്കും. (അമര്‍ത്താതെ രക്ഷപ്പെടാന്‍ ഒരു നിര്‍വാഹവുമില്ലെങ്കില്‍ മാത്രം)ഏകാധിപതികളെ ബട്ടണ്‍ അമര്‍ത്തികൊല്ലാനൊന്നും ഞാനൊരുക്കമല്ല. ഓര്‍മ്മക്കുറിപ്പുകള്‍ എഴുതുന്നവരോട് എനിക്കൊരു വിരോധവും ഇല്ലതാനും. പിന്നെ മനോരമയുടെ കാര്യം, അതവര്‍ സ്വയം തോന്നിചെയ്യണമെന്നാണെന്റെ പക്ഷം.
ഇവരിൽ താങ്കൾക്ക് ആരെയാണു് കൂടുതൽ ബഹുമാനം:
  1. K. കരുണാകരൻ,
  2. EMS,
  3. AKG,
  4. സി.എച്ച്. മുഹമ്മദ്കോയ,
  5. മന്നത്ത് പത്മനാഭൻ,
  6. പാണക്കാട് സയ്യിദ് മുഹമ്മദലി ഷിഹാബ് തങ്ങൾ.
  7. Dr. പല്പ്പു.
  8. വെള്ളാപ്പള്ളി നടേശൻ
1.ഏ.കെ.ജി 2. ഇ.എം.എസ്.
ഏറ്റവും ഭാഗ്യവാനായ മനുഷ്യന്‍ ആരാണ്? ഇപ്പോള്‍ റസൂല്‍ പൂക്കുട്ടി. മലയാള സിനിമ ഏഴയലത്ത് അടുപ്പിച്ചില്ലെങ്കിലും ഓസ്കാര്‍ അവാര്‍ഡ് കേരളത്തിനു സമ്മാനിക്കാന്‍ അദ്ദേഹത്തെപ്പോലെ ഒരാള്‍ക്ക് കഴിഞ്ഞില്ലെ.
നിങ്ങളെ അടുത്തറിഞ്ഞ സുഹൃത്തുക്കൾ എങ്ങനെ കരുതുന്നു. 1) ഒരു പാവം 2) കൊച്ചു ഗള്ളൻ 3) പുലി 4) പാമ്പ് 5) തമാശക്കാാാാാാാരൻ 6) തണ്ണിച്ചായൻ 7) കുൾസ് 8) പൊടിയൻ 9) തടിയൻ ഇതിൽ പെടാത്ത ഏതെങ്കിലും പേരുണ്ടെങ്കിൽ അതും എഴുതാം. ദുഷ്ടന്‍.
ഇന്ത്യയുടേയും ചൈനയുടേയും സാമ്പത്തീക മുന്നേറ്റത്തിൽ ഇവിടങ്ങളിലെ ഉയർന്ന ജനസംഖ്യയും ഒരു ഘടകമാണെന്ന് താങ്കൾ വിശ്വസിക്കുന്നുവോ? അതെ..അങ്ങനെ വിശ്വസിക്കുന്നു. മനുഷ്യവിഭവശേഷി ഒരു പ്രധാന ഘടകം തന്നെയാണ്.
ബ്ലോഗിൽ പോട്ടങ്ങൾ പിടിക്കുന്ന ഏതെങ്കിലും അണ്ണന്റെ ഫോട്ടോ നിരൂപണങ്ങൾ കേട്ട ശേഷം അദ്ദേഹത്തിന്റെ തലയിൽ കാമറ തല്ലി പോട്ടിക്കാൻ തോന്നിയിട്ടുണ്ടോ? (തല്ലിപ്പോട്ടിക്കാൻ ഉദ്ദേശിച്ച camera, lense, എന്നീ വിവരങ്ങൾ കൂടി വിശതീകരിക്കുക) ഇല്ല.ഒരിക്കലും അങ്ങനെ തോന്നിയിട്ടില്ല. ഇനി തോന്നുകയുമില്ലായിരിക്കും.
നിങ്ങൾ പ്രധാന മന്ത്രിയാകുന്നു. എന്തു ചെയ്യും? അടിസ്ഥാന സൌകര്യവികസനത്തിന് ഊന്നല്‍ നല്‍കും. പാവപ്പെട്ടവനു നീതിലഭ്യമാക്കുവാന്‍ വേണ്ടതൊക്കെ ചെയ്യും. കൃഷി ഒരു തൊഴിലെന്ന സമ്പ്രദായം മാറ്റി സംസ്കാരത്തിന്റെ ഭാഗമാക്കാന്‍ സ്കൂള്‍ തലം മുതല്‍ കുട്ടികളില്‍ കൃഷിയെപ്പറ്റിയുള്ള അവബോധം ഉണ്ടാക്കാ‍ന്‍ ശ്രമിക്കും. കാലഹരണപ്പെട്ടുപോയ ചേരിചേരാനയത്തെ പുനരുജ്ജീവിപ്പിക്കും. (എത്ര നല്ല ഭാവനകള്‍..ഹൊ എനിക്കു തന്നെ കുളിരു കോരി.)
നിങ്ങൾക്ക് മൂന്നു വരം കിട്ടുന്നു എന്തെല്ലാം അവശ്യപ്പെടും? (കൂടുതൽ വരം കുട്ടാനുള്ള വരം ഇപ്പോൾ stockൽ ഇല്ല. അതു ചോദിച്ച് ചളമാക്കരുതു്) 1. ഭൂമി മനുഷ്യനു മാത്രം സ്വന്തമല്ലെന്നുംപലതിന്റെയും നിലനില്പിനു എന്നാല്‍ അവന്റെ പരിശ്രമങ്ങള്‍ക്ക് കഴിയും എന്നും മനുഷ്യനെബോധ്യ മാക്കുവാനുള്ള വരം 2. സമ്പാദിച്ചു കൂട്ടിവക്കുന്ന സ്വഭാവം മറ്റുജീവികള്‍ക്കില്ലാത്തതുപോലെ മനുഷ്യനും ഉണ്ടാകാന്‍ പാടില്ല എന്നവരം. 3. സര്‍വ്വചരാചരങ്ങള്‍ക്കും അന്നന്നത്തേക്കുള്ള അന്നം കണ്ടെത്തുവാന്‍ കഴിയും വിധം പ്രകൃതി അനുകൂലമായിരിക്കട്ടെ എന്ന വരം. (ഇനിയെന്തുവേണം??)
കേരളത്തിൽ beef നിരോധിച്ചാൽ നിങ്ങൾ എന്തു് ചെയ്യും? ഒന്നും ചെയ്യില്ല, എനിക്ക് സന്തോഷമേ തോന്നൂ.
1 Billion US$ നിങ്ങൾക്ക് ലഭിക്കുന്നു എന്തു ചെയ്യും വെറുതെ കിട്ടുന്നതല്ലെ..അതില്‍ പകുതി കൈപ്പള്ളിക്ക് തരാം. ബാക്കി പകുതികൊണ്ടെന്ത് ചെയ്യുമെന്ന് ഇപ്പോള്‍ പറഞ്ഞാല്‍ അതൊരുപക്ഷെ പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്ന് വന്നില്ലെങ്കിലോ? കാശ് കയ്യിലില്ലാതെ ഭാവനയില്‍ കാശുണ്ടെന്ന് കരുതിയാല്‍ ആര്‍ക്കും കൊടുക്കാമെന്നൊക്കെ തോന്നും. ശരിക്കും കാശ് കയ്യിലുള്ളപ്പോഴാണ് അത് പരീക്ഷിച്ചറിയേണ്ടത്. മനസ്സിന്റെ കാര്യമല്ലെ അത് മാറാന്‍ നിമിഷങ്ങള്‍ ധാരാളമല്ലെ? അതുകൊണ്ട് ഇത്ര വലിയ ഒരു തുക തന്ന് എന്നെ ശരിക്കും ഒന്ന്പരീക്ഷിക്കൂ. എനിക്ക് വല്ല മാറ്റവും വരുമോ എന്നൊന്നറിയണമല്ലൊ! ആ അവസരത്തിനായി കാത്തിരിക്കുന്നു.
രാഷ്ട്രീയക്കാരെ ഇഷ്ടമാണൊ? ഈ ഇലക്ഷന്‍ കാലത്ത് താങ്കള്‍ നാട്ടിലുണ്ടെന്നും ഒരു സ്ഥാനാര്‍ത്ഥി വോട്ട് ചോദിച്ച് വീട്ടില്‍ വരുന്നുവെന്നും കരുതുക.എന്തു പറയും? രാഷ്ട്രീയക്കാരെ വെറുപ്പൊന്നുമില്ല. സ്ഥാനാര്‍ത്ഥി വോട്ട് ചോദിച്ചുവന്നാല്‍ എന്റെ മണ്ഡലം ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ഒന്നുകൂടി ഓര്‍മ്മിപ്പിക്കും. സ്ഥാനാര്‍ത്ഥിക്ക് സമയമുണ്ടെങ്കില്‍ അല്പം വിശദമായി കാര്യങ്ങള്‍ അവതരിപ്പിക്കും. അല്ലാതെ അവരെ ആട്ടിയോടിച്ചതുകൊണ്ട് ആര്‍ക്കെന്തു ഗുണം?
Nostalgia-mania-dingolapi എന്ന അതിഭീകരവും ഭയാനകവുമായ രോഗം ബാദിച്ച മലയാളി ചേട്ടന്മാരെ എങ്ങനെ ചികിത്സിക്കും? ഇവരെ ബീമ പള്ളിയിൽ കൊണ്ടുപോയി ചങ്ങലക്കിടുന്നതിനെ കുറിച്ച് എന്താണു് അഭിപ്രായം. Nostalgia-mania-digolapi ഒരു രോഗമാണൊ? ശരിക്കും..?അറിയില്ല കേട്ടൊ.. അഥവാ ആണെങ്കില്‍ ബീമാപള്ളിയില്‍ രണ്ടുകൂട്ടരും (കൊണ്ടുപോകുന്നവരും)ഇത്തിരി വിശ്രമിക്കുന്നത് നന്നായിരിക്കും.
നിങ്ങൾ ഇപ്പോൾ ഇരിക്കുന്ന സ്ഥലത്തുള്ള ജനാലയിൽ നിന്നും പുറത്തേക്ക് നോക്കുക. അവിടെ കാണുന്ന ദൃശ്യം 100 വാക്കിൽ കുറയാതെ വിവരിക്കുക. ഞാന്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടയിലാണ് ഇതെഴുതുന്നത്. മുറിയില്‍ ഒരു ജനല്‍മാത്രം. അത് തുറന്നിട്ടുമില്ല. തുറന്നാല്‍ കാണുന്നതൊരു ഇടനാഴിയാണ്. അതിനപ്പുറം മറ്റൊരു ബില്‍ഡിംഗും. പുറം ലോക കാഴ്ചകള്‍ ഇനി ഇവിടെനിന്നിറങ്ങിയിട്ട് വേണം കാണാന്‍.
ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി? ഇനിയും എഴുതുമോ? കുറെനാളായിട്ടൊന്നും എഴുതുന്നില്ലല്ലൊ എന്ന് കരുതി വെറുതെ എഴുതിയതാണ്.അവസാനമെഴുതിയതില്‍ പ്രണയവും വിരഹവും ഒക്കെയാണ് വിഷയം. ഇനിയും എന്തെങ്കിലും തോന്നുമ്പോള്‍ എഴുതും.
ബ്ലോഗിൽ അവസാനമായി വായിച്ച ലേഖനം ഏതാണു്? വായിച്ചത് ലേഖനമല്ല.നന്ദപര്‍വ്വം എന്ന ബ്ലോഗിലെ ഓര്‍മ്മക്കുറിപ്പ്. ബ്ലോഗിങ്ങില്‍ ഒരുവര്‍ഷമായി എന്നെഴുതിയ പോസ്റ്റ്. കമന്റിട്ടില്ല.
ബ്ലോഗിൽ അവസാനമായി വായിച്ച അതുന്താധുനിക കവിത വായിച്ച ശേഷം നിങ്ങൾ എന്തു ചെയ്തു?
  1. കരഞ്ഞു.
  2. ചിരിച്ചോ.
  3. തലകറങ്ങി നിലത്തു വീണു്.
  4. എഴുതിയവനെ ഫോണിൽ വിളിച്ചു തെറി പറഞ്ഞു.
  5. മുകളിൽ പറഞ്ഞ എല്ലാം സംഭവിച്ചു് എന്നു് ഭ്രാന്താശുപത്രിയിൽ എത്തിയപ്പോൾ സുഹൃത്തുക്കൾ പറഞ്ഞു.
ഈ ചോദിച്ചിരിക്കുന്നതുപോലൊന്നും സംഭവിച്ചില്ല. വായിച്ചു,യാതൊരു കുഴപ്പവും സംഭവിക്കാതെ തിരികെപോരുകയും ചെയ്തു. അത്യന്താധുനിക കവിത വാ‍യിച്ചാല്‍ ഇതൊക്കെ സംഭവിക്കുമൊ? ആര്‍ക്കെങ്കിലും എന്തെങ്കിലും സംഭവിച്ചതായും അറിയില്ല. തന്നെയുമല്ല അവിടെയൊക്കെ മറ്റുള്ളവര്‍ തങ്ങളുടെ കമന്റുകളും ഇട്ടുപോരുന്നുണ്ട്. കമന്റുകളുടെ എണ്ണവും വായനക്കാരുടെ അഭിപ്രായവും കണ്ടിട്ട് അത്യന്താധുനിക കവിതകള്‍ ആര്‍ക്കും മനസ്സിലാകാത്തവയല്ല എന്ന ധാരണയും എനിക്കില്ല. ഓരോരുത്തര്‍ക്കും ഓരോ വാസനകള്‍, അതിനെ പരിഹസിക്കുവാന്‍ ഞാനാളല്ല.
ഒരു hotelൽ രണ്ടു blog meet നടക്കുന്നു. അതിൽ ഒരു barൽ ബ്ലോഗ് കവികളും വേറൊരു barൽ ബ്ലോഗ് ഓർമ്മക്കുറുപ്പ്istകളും ഉണ്ടു്. നിങ്ങൾ ഏതു barൽ കയറും. രണ്ടിടത്തുംകയറും. ആദ്യം കവികളുടെ അടുക്കലായിരിക്കും. അവിടെ കവിത ചൊല്ലാനാരെങ്കിലും ഉണ്ടെങ്കില്‍ അവരുടെ കവിതകേട്ടിരുന്ന് ഒരു മൂന്നെണ്ണം വീശും. പിന്നെ പതുക്കെ അപ്പുറത്തേക്ക്. ഓര്‍മ്മകള്‍ കേട്ട് ബാക്കിയൊരു മൂന്നുകൂടി.. രണ്ടിടവും കയറിയ സ്ഥിതിക്ക് എവിടെ സ്ഥിരമായി ഇരിക്കണമെന്ന് ഒരേകദേശ ധാരണ കിട്ടുമല്ലൊ. എവിടെയിരുന്നാല്‍ കൂടുതല്‍ രസകരം എന്ന് തിരിച്ചറിഞ്ഞതിനു ശേഷംവേണം സ്വസ്ഥമായിരുന്ന് ബാക്കി ഒരു 3-4 കൂടി അടിക്കാന്‍.. ഇപ്പൊ ഇത്രയൊക്കെയെ പറ്റു.. കപ്പാകുറ്റിയൊക്കെ പോയില്ലെ.. അതൊക്കെയൊരു കാലം!
നിങ്ങൾ കൈപ്പള്ളിയെ കണ്ടു മുട്ടുന്നു. എന്തു ചോദിക്കും? (കാശു്, sandwich, വാച്ച്, മോതിരം, ഫോൺ, ചെരുപ്പ് മുതലായവ ചോദിക്കരുതു്) അല്ലയൊ കൈപ്പള്ളി, താങ്കള്‍ ഗോമ്പറ്റിഷന്‍ കൊണ്ടെന്താണ് അര്‍ത്ഥമാക്കുന്നത്? വെറുതെ നേരം കൊല്ലാനൊരുപാധി എന്ന രീതിയില്‍ മാത്രമാണൊ താങ്കളിതിനെ കാണുന്നത്?അങ്ങനെയല്ലെന്നു ഞാന്‍ കരുതുന്നു. ഇതില്‍ക്കൂടി ഒരു വിവരശേഖരണം താങ്കള്‍ അര്‍ത്ഥമാക്കുന്നുണ്ടൊ?ധാരാളം മലയാളികളുമായി ഇടപഴകുവാന്‍ കിട്ടുന്ന ഈ അവസരം അവരെ അറിയുവാനും അവരുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും അറിയുക എന്നതിലും ഉപരി ഈ വിവരങ്ങളില്‍ക്കൂടി താങ്കള്‍ ഭാവിയില്‍ ക്രിയാത്മകമായി എന്തെങ്കിലും ചെയ്യുവാന്‍ ആഗ്രഹിക്കുന്നുവൊ?
ഒരു International blog meet വിളിച്ചു കൂട്ടുന്നു. അതിനായി കാര്യപരിപാടികൾ അവതരിപ്പിക്കാൻ ആരെയെല്ലാം ഉൾപെടുത്തും? എന്തെല്ലാം പരിപാടികൾ ഉണ്ടായിരിക്കും? ഈശ്വരപ്രാര്‍ത്ഥന: സതീഷ് ആഷ ദമ്പതികള്‍ പ്രാസംഗികര്‍: ദേവന്‍, കൈപ്പള്ളി,ഗന്ധര്‍വ്വന്‍, ഉമേഷ്,അംബി പ്രബന്ധാവതരണം:) ചിത്രകാരന്‍. വിഷയം ജാതിവ്യവസ്ഥയും നായന്മാരും. ലളിത ഗാനം: പൊറാടത്ത്, ബഹുവ്രീഹി, കിരണ്‍സ് പദ്യം ചൊല്ലല്‍: ജ്യൊതിസ്സ്, അനംഗാരി. അക്ഷരശ്ലോകം:) ഉമേഷ്, രാജേഷ്, സന്തോഷ്, പാപ്പാന്‍,ജി.മനു. തിരുവാതിര:) ഇഞ്ചി, വല്യമ്മായി,പ്രിയ, പാഞ്ചാലി,ആഷ, കിച്ചു, മാണിക്യം. ചെണ്ടമേളം:) കുറുമനും സഘവും നാടകം:) രചന സംവിധാനം:) അഭിലാഷങ്ങള്‍ അവതരണം ഗോമ്പറ്റീഷന്‍ ടീം ഫോട്ടൊ:)സപ്തവര്‍ണ്ണം, കൈപ്പള്ളി.തുളസി. സുല്ലിടല്‍ മത്സരം:) അവതരണം സുല്‍ പരിപാടി കൊഴുപ്പിക്കാനായി രാവിലെ മുതല്‍ പരിപാടി കഴിയുവോളം വെള്ളമടി മത്സരം ഉണ്ടായിരിക്കുന്നതാണ്. ഇതിലേക്കായി ആക്രാന്തത്തോടെ പേരുതന്നിരിക്കുന്നവര്‍:- സുമേഷ് ചന്ദ്രന്‍,കുറുമാന്‍,തോന്ന്യാസി,ഡിങ്കന്‍,അപ്പു,അഗ്രജന്‍ തുടങ്ങിയവര്‍. അവസാനയിനം തല്ല് മത്സരം:) അവതരണം വര്‍മ്മ & പാര്‍ട്ടി. വരവ് ചിലവ് കണക്കവതരണം:- അഞ്ചല്‍ (എല്ലാവരും പെറ്റി വാങ്ങേണ്ടിവരും)
ബ്ലോഗിൽ ആരംഭിക്കുന്ന സൌഹൃദങ്ങളെ താങ്കൾ എങ്ങനെ കാണുന്നു? (കണ്ണു കൊണ്ടു കാണുന്നു എന്നു പറയരുത്, ബാക്കി എല്ലാവരും മൂക്കു കൊണ്ടാണോ കാണുന്നതു്?) ബ്ലോഗ്, സൌഹൃദങ്ങള്‍ക്ക് അപാര സാധ്യതകള്‍ തരുന്നു, അത് ക്രിയാത്മകമായി വിനിയോഗിക്കാന്‍ കഴിയുന്നയൊരാള്‍ക്ക്. പക്ഷെ നാമതു വേണ്ടവിധം വിനിയോഗിക്കുന്നുണ്ടൊ എന്നെ സംശയമുള്ളൂ. എനിക്ക് ബ്ലോഗില്‍നിന്നും ചില നല്ല സൌഹൃദങ്ങള്‍ കിട്ടിയിട്ടുണ്ട്. ഞാനത് നിലനിര്‍ത്താനും ശ്രമിക്കുന്നു.
ഈ പറയുന്ന എഴുത്തുകാരിൽ നിങ്ങളെ സ്വാധീനിച്ച എഴുത്തുകാരൻ/കാരി ആരാണു്: മാധവികുട്ടി, എം. മുകുന്ദൻ, സാറ ജോസഫ്, സക്കറിയ, ഓ.വി. വിജയൻ, ബഷീർ, ആനന്ദ്, വി.കെ.എൻ, തകഴി, എം.ടി വാസുദേവൻ നായർ, പെരുമ്പടവം, വിശാലമനസ്ക്കൻ, കുറുമാൻ, ഓ.എൻ.വീ കുറുപ്പ്, കുമാരനാശാൻ. ചെറുപ്പത്തില്‍ മാധവിക്കുട്ടിയായിരുന്നു ഇഷ്ട എഴുത്തുകാരി. ഇപ്പോള്‍ ബഷീറിനെ ഇഷ്ടപ്പെടുന്നു. തീക്ഷ്ണമായ തന്റെ ജീവിതാനുഭവങ്ങളെ എത്ര ലളിതമായ ഭാഷകൊണ്ട് അദ്ദേഹം നര്‍മ്മത്തിലൂടെ വരച്ചുകാട്ടുന്നു. ദുര്‍ഗ്രാഹ്യമായ നമ്മുടെ ഭാഷ നമ്മുടെ ജീവിതം പോലെ സങ്കീര്‍ണ്ണവും വരണ്ടതുമായി തുടരുമ്പോള്‍ ബഷീര്‍, ഭാഷയുടെ ലാളിത്യംകൊണ്ട് ഒരു ശീതളസ്പര്‍ശമാകുന്നു. ആ ലാളിത്യത്തിനുമുന്നില്‍ നമ്മുടെ നാട്യങ്ങള്‍ ഒന്നുമല്ലാതെയാകുന്നു. എംടിയും ഓ.എന്‍.വിയും.കുമാരനാശാനും ഒക്കെ ഇഷ്ട എഴുത്തുകാര്‍ തന്നെ.
കാട്ടിലാണോ ഉത്സവപറമ്പിലാണോ ആനകളെ കാണാൻ കൂടുതൽ ഭംഗി? കാണാന്‍ ഭംഗി? ഭംഗിയാണുദ്ദേശിക്കുന്നതെങ്കില്‍ നെറ്റപ്പട്ടമൊക്കെ കെട്ടി വന്നുനില്‍ക്കുന്ന ആനകളെ കാണാന്‍ നല്ല ഭംഗിയാണ്. അതുകൊണ്ട് ഉത്സവപ്പറമ്പില്‍ എന്നുപറയേണ്ടിവരും. പക്ഷെ ആനകള്‍ എവിടെയാണ് കഴിയേണ്ടതെന്നാണ് ഉദ്ദേശിക്കുന്നതെങ്കില്‍ കാട്ടിലെന്നുത്തരം.
ആരുടേയും ബ്ലോഗുകൾ വേണമെങ്കിലും താങ്കൾക്ക് ഡിലീറ്റ് ചെയ്യാം എന്നൊരു അവകാശം ലഭിച്ചാൽ ആദ്യം താങ്കൾ ഡിലീറ്റ് ചെയ്യുന്ന 5 ബ്ലോഗുകളുടെ പേരു പറയുക? ആരുടേയും ബ്ലോഗ് ഡിലീറ്റത്തില്ല. നാമൊരുപാട് ഡിലീറ്റുകള്‍ നടത്തിക്കൊണ്ടിരിക്കുവല്ലെ? ഭൂമിയില്‍നിന്ന്, മനസ്സില്‍നിന്ന്, ഇനി ബ്ലോഗില്‍നിന്നും വേണൊ ഡിലീറ്റിങ്ങ്? നമുക്കിഷ്ടമായില്ല എന്ന കാരണത്താല്‍ എല്ലാം ഡിലീറ്റാന്‍ തുടങ്ങിയാല്‍ നാം എന്തൊക്കെ ഡിലിറ്റേണ്ടിവരും? ഭ്രാന്തന്‍ മതചിന്തയുമായി കുറെപ്പേര്‍ കാന്ധഹാറിലെ ബുദ്ധപ്രതിമകള്‍ ഡിലിറ്റി. മറ്റൊരുകൂട്ടര്‍ അയൊദ്ധ്യയില്‍ ബാബറിമസ്ജിദ് ഡെലിറ്റി.വെറും ഒരു വാക്കിന്റെ പേരില്‍ നമ്മള്‍ ആരെയെല്ലാം മനസ്സില്‍നിന്നും ഡെലിറ്റിക്കൊണ്ടിരിക്കുന്നു? ബ്ലോഗുകള്‍ ആത്മപ്രകാശനത്തിനുവേണ്ടിയുള്ളതാണല്ലൊ. ആരുടേയും അനുവാദത്തിനുവേണ്ടി കാത്തുനില്‍ക്കാതെ, ആരുടെയും കത്രികയുടെ പിടച്ചിലിനു ഇരയാകാതെ, തോന്നുമ്പോള്‍ തോന്നുന്നതുപോലെ എഴുതാനുള്ള സ്വതന്ത്ര്യമല്ലെ ബ്ലോഗുകള്‍ തരുന്നത്. അത് ഒരാള്‍ക്ക് ഇഷ്ടമല്ലെന്ന കാരണത്താല്‍ ഡെലിറ്റാന്‍ തുനിഞ്ഞാല്‍ നാളെ എന്നെ ഇഷ്ടമായില്ല എന്ന കാരണത്താല്‍ എന്റെ ബ്ലോഗും ഡെലിറ്റിങ്ങിന്റെ ഇരയാകില്ല്ലെ? ബ്ലോഗുകള്‍ അവിടെ ജീവിച്ചോട്ടെ.. ഇഷ്ടമല്ലെങ്കില്‍ നമുക്ക് അങ്ങോട്ടേക്ക് നോക്കാതിരിക്കാം. അതല്ലെ നല്ലത്?
അടുത്ത മത്സരത്തിനു് ചോദിക്കേണ്ട ഒരു ചോദ്യം നിർദ്ദേശിക്കു. വിവരസാങ്കേതികവിദ്യയും വിജ്ഞാനവും എല്ലാമേഖലയിലും കുതിച്ചുചാട്ടം നടത്തുമ്പോഴും മനുഷ്യന്റെ സ്പര്‍ദ്ധയും മാത്സര്യവും കുറയാതെ കൂടുന്നതിന്റെ കാരണമെന്താകും?ഇതു സര്‍വ്വ നാശത്തിലേക്കവനെ കൊണ്ടെത്തിക്കുമൊ?
"അല്ലയൊ കൈപ്പള്ളി, താങ്കള്‍ ഗോമ്പറ്റിഷന്‍ കൊണ്ടെന്താണ് അര്‍ത്ഥമാക്കുന്നത്? വെറുതെ നേരം കൊല്ലാനൊരുപാധി എന്ന രീതിയില്‍ മാത്രമാണൊ താങ്കളിതിനെ കാണുന്നത്?അങ്ങനെയല്ലെന്നു ഞാന്‍ കരുതുന്നു. ഇതില്‍ക്കൂടി ഒരു വിവരശേഖരണം താങ്കള്‍ അര്‍ത്ഥമാക്കുന്നുണ്ടൊ?...... ഇന്നുവരെ ആരും ചോദിക്കാത്ത വളരെ പ്രസക്തമായ ചോദ്യം. തീർശ്ചയായും ഇതു് എനിക്ക് വെറും തമാശയല്ല. ഈ experimentന്റെ by-product ആണു് നിങ്ങൾ എല്ലാം അനുഭവിക്കുന്ന thrillഉം entertainmentഉം. നിങ്ങളുടേ എല്ലാം സഹകരണത്തോടെ സ്വകാര്യമല്ലാത്ത പല വിവരങ്ങളും ശേഖരിക്കുന്നുണ്ടു്. ഭാവിയിൽ ചില പത്ഥതികൾ ആസൂത്രണം ചെയ്യാൻ ഈ വിവരം സഹായകരമാകും എന്നും വിശ്വസിക്കുന്നു. വിശതമായ ചില കണ്ടെത്തെലുകൾ ഈ മത്സരങ്ങൾ അവസാനിക്കുമ്പോൾ അവതരിപ്പിക്കുന്നതാണു്.

43 - സുല്‍ |Sul

ചോദ്യങ്ങൾ ഉത്തരങ്ങൾ
എന്താണു് സമൂഹിക പ്രതിബദ്ധത? വ്യക്തികളുടെ കൂട്ടത്തെയാണ് സമൂഹം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നതിനാല്‍, ആ വ്യക്തിയില്ലാതെ സമൂഹം ആവുന്നില്ല സമൂഹമില്ലാതെ അവനും ആരും ആവുന്നില്ല. ഒരുവന് അവന്റെ സമൂഹത്തോടുള്ള കടപ്പാടുകളെ സാമൂഹിക പ്രതിബദ്ധത എന്നു പറയാം. ഇവിടെ സമൂഹം എന്നത് ഇടുങ്ങിയ അര്‍ത്ഥത്തിലും വിശാലാര്‍ത്ഥത്തിലും മനസ്സിലാക്കാം, മനുഷ്യ സമൂഹം, ജീവ സമൂഹം എന്നിവ പോലെ.
എന്താണ്‌ ദൈവം? ജീവന്‍ തന്നവന്‍, അതു നിലനിര്‍ത്തുന്നവന്‍, അതു തിരിച്ചെടുക്കുന്നവന്‍. ജീവിച്ചിരിക്കുന്നവന്റെ വിശ്വാസം, കരുത്ത്, വഴികാട്ടി. മരിച്ചവന് സ്വര്‍ഗ്ഗം.
സൌന്ദര്യ മത്സരങ്ങളില്‍ സ്ത്രീകള്‍ മത്സരിക്കുന്നതിനെ കുറിച്ച് എന്താണു് അഭിപ്രായം? എല്ലാ ജീവജാലങ്ങളിലും പുരുഷനാണ് ഏറ്റവും സൌന്ദര്യമെന്ന് മനസ്സിലാക്കാത്ത ഈ മനുഷ്യ സമൂഹത്തില്‍, സ്ത്രീകളെ തന്നെ പങ്കെടുപ്പിക്കണം സൌന്ദര്യ മത്സരങ്ങളില്‍. പുരുഷന്മാരുടെ സൌന്ദര്യമത്സരങ്ങള്‍ ഒരുക്കുന്നതിനേക്കാള്‍ നല്ലത്, അത് വേണ്ടെന്നു വക്കലാണ്. കാശ് കയ്യീന്നു പോകും.
പ്രാവാസ ജീവിതത്തില്‍ എന്തെങ്കിലും നഷടമായിട്ടുണ്ടോ? ഈ ചോദ്യത്തിന് അധികം സെന്റിയടിക്കേണ്ടതില്ല. എല്ലാ പ്രവാസികളും പലതും നാട്ടില്‍ ഉപേക്ഷിച്ചിട്ടാണ് പ്രവാസികളാവുന്നത്. നഷ്ടപെട്ടെന്നു കരുതുന്നതിനേക്കാള്‍ കൂടുതല്‍ നേടാന്‍. എല്ലാം ലാഭ കച്ചവടമല്ലേ. ഈ ചോദ്യത്തിനു പ്രവാസികള്‍ മാത്രം ഉത്തരം നല്‍കിയാല്‍ മതിയൊ?
ഈയിടെയായി ഒറ്റയ്ക്കിരിക്കുമ്പോള്‍ ഒരു ഏകാന്തത അനുഭവപ്പെടാറുണ്ടെന്ന് തോന്നുന്നു? ഒറ്റക്കിരിക്കുമ്പോള്‍ രണ്ട് ഏകാന്തത അനുഭവപ്പെടാറുണ്ടെന്ന് തോന്നാറുണ്ട്.
മനുഷ്യന്‍ ഭക്ഷണം കഴിക്കുന്നതു് ജീവന്‍ നിലനിര്‍ത്താനോ, ജീവിക്കുന്നതു് ഭക്ഷണം കഴിക്കാനോ? ഭക്ഷണം കഴിക്കാതെ ജീവിക്കാമായിരുന്നെങ്കില്‍ എത്ര നന്നായേനെ. ഈ ഉലകത്തില്‍ യാതൊരു പ്രശ്നവും ഉണ്ടാവില്ലായിരുന്നു. വയറിനെ പിഴപ്പിക്കുന്ന മനുഷ്യനും മനുഷ്യനെ പിഴപ്പിക്കുന്ന വയറും.
ഇന്നു നമ്മുടെ നഗരങ്ങളില്‍ യുവാക്കള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണു്? നഗരങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാനിടമില്ലായ്മയും ഗതാഗത കുരുക്കുകളും. മറ്റു പ്രശ്നങ്ങള്‍ക്കെല്ലാം ഗ്രാമമെന്നൊ നഗരമെന്നോ വ്യത്യാസമൊന്നും ഇല്ല. തൊഴിലില്ലായ്മയും, പണവും,കാമിനിയും, വഴക്കും, വയ്യാവേലിയും, രാഷ്ട്രീയവും എല്ലാം.
മമ്മൂട്ടി എന്തു തരം കഴിവുകള്‍ കൊണ്ടാണ്‌ സൂപ്പര്‍സ്റ്റാര്‍ ആയി അറിയപ്പെടുന്നത്‌? കൈപ്പള്ളിയെ പലവിധത്തിലും അറിയപ്പെടുന്നുണ്ടല്ലോ. ഇതെല്ലാം കഴിവുകള്‍ കൊണ്ടാണെന്നാണൊ കരുതുന്നത്? ഓരോരുത്തരുടെ ടൈം. അല്ലാതെന്താ.
ബ്ലോഗില്‍ അവസാനമായ എഴുതിയ post എന്തിനെഴുതി? ഇനിയും എഴുതുമോ? കരിഞ്ഞ ഒരോര്‍മ്മയുടെ കടക്കല്‍ അല്പം വെള്ളം ഒഴിച്ചതായിരുന്നു. ഇനിയും എഴുതും.
കപ്പയും മീനും, പറോട്ട ബീഫ് ഫ്രൈ, BK Double Whopper, KFC Family bucket, Foie gras, പീത്സ, Kabsa (Middle Eastern Biriyani) ഇതില്‍ ഏതു ഭക്ഷണമാണു് ഇഷടം. എന്തുകൊണ്ടു്? പറോട്ട ബീഫ് ഫ്രൈ - കഴിഞ്ഞ കാലത്തിലേക്കുള്ള ഒരെത്തിനോട്ടമാണത്. ഓര്‍മ്മകളുടെ കൂടുതുറന്നു വിടാന്‍ ചില മണങ്ങള്‍ക്കും രുചികള്‍ക്കുമാവുന്നു എന്നതു തന്നെ.
നിങ്ങള്‍ക്ക് 20 വര്‍ഷം പുറകോട്ടു് നീക്കാന്‍ അവസരം കിട്ടിയാല്‍ എന്തു ചെയ്യും. അതു പുറകോട്ട് നീക്കുകതന്നെ ചെയ്യും. പുറകോട്ട് പോട്ടെന്നെ. ഒരു ചെയിഞ്ച് എപ്പോഴും നല്ലതല്ലേ. ജനിച്ചവരൊക്കെ മരിക്കും (അവര്‍ക്കിനിയും അവസരമുണ്ടല്ലോ) മരിച്ചവരൊക്കെ തിരിച്ചു വരും. പിന്നെ എനിക്കു മുന്‍പ് എനിക്കു പിന്‍പ് എന്ന് കാലം എഴുതിവക്കപ്പെടും (ബിസി - എഡി പോലെ).
Franz Kafka വായിച്ചു വായിച്ചു ഒരുദിവസം രാവിലെ ഉണർന്നെഴുനേറ്റപ്പോള്‍ നിങ്ങള്‍ ഒരു പുഴുവായി രൂപാന്തരപ്പട്ടു്. നിങ്ങള്‍ എന്തു ചെയ്യും? ഇഴയും. ജീവിക്കേണ്ടെ കൈപ്പള്ളീ.
ഏറ്റവും വലുതെന്താണ്‌? ഏറ്റവും വലുതില്‍ ഒന്ന് ചേര്‍ത്തത്.
മലയാള ഭാഷയും, മാദ്ധ്യമവും എന്ന വിഷയത്തെ കുറിച്ചു് 200 വാക്കില്‍ കുറയാതെ ഒരു ലേഖനം എഴുതുക. ഒരു കാര്യം ചെയ്താല്‍ അതുകൊണ്ട് ആര്‍ക്കെങ്കിലും ഒരു ഗുണമുണ്ടാവണം എന്ന പക്ഷക്കാരനാണ് ഞാന്‍. ഈ വൃഥാവ്യായാമത്തിന് ഞാനില്ല.
നിങ്ങള്‍ Dinnerനു് ഈ പട്ടികയില്‍ കൊടുത്തിരിക്കുന്ന രണ്ടു പേരില്‍ ആരെ ക്ഷനിക്കും? അവര്‍ക്ക് എന്തു ഭക്ഷണം കൊടുക്കും? അവരോടു എന്തെല്ലാം ചോദിക്കും?
  1. Salman Khan
  2. K.J. Yesudas
  3. Jack the Ripper
  4. മമ്മൂട്ടി
  5. John Abraham (ഹിന്ദി നടന്‍)
  6. Pres. Barack Obama
  7. Adoor Gopalaksrihsnan
  8. Jimmy Wales
  9. Mother Theresa
  10. Khalil Gibran
  11. Salman Rushdie
  12. കുറുമാന്‍
  13. കലാഭവന്‍ മണി
  14. കൈപ്പള്ളി
  15. Silk Smita
  16. കുമാരനാശാൻ
  17. Arundhati Roy
  18. Charlie Chaplin
  19. വിശാല മനസ്കൻ (സജീവ് ഇടത്താടൻ)
  20. ഇഞ്ചിപ്പെണ്ണു്
കുറുമാനേയും കലാഭവന്‍ മണിയേയും. ബാക്കി ഞാനൊന്നും ചെയ്യേണ്ടി വരില്ല. അവര്‍ ആയിക്കോളും. കുറുമാന്റെ മൃതോദ്ഥാനം കലാഭവന്‍ മണിയെ നായകനാക്കി സിനിമയാക്കിയാല്‍ എങ്ങനെയിരിക്കും എന്നു ചോദിക്കും.
Samuel Beckett കണിയാപുരം bus standല്‍ നിങ്ങളെ കണ്ടുമുട്ടുന്നു. നിങ്ങള്‍ അദ്ദേഹത്തോടു എന്തു് ചോദിക്കും? സാമുവല്‍ ബെക്കറ്റ് എന്നെയല്ലെ കണ്ടു മുട്ടുന്നത്. അപ്പോള്‍ അങ്ങേരെന്തെങ്കിലും എന്നോട് ചോദിക്കാന്‍ വന്നതാവും, ഞാന്‍ അതില്‍ കേറി ഇടപെടരുതല്ലോ. പാവം എന്താണെന്നു വച്ചാല്‍ ചോദിച്ച് പൊക്കോട്ടെ.
മലയാളം പത്രത്തില്‍ റവന്യൂ സൂപ്രണ്ട്‌ എന്ന ഇംഗ്ലീഷ്‌ പദവിക്കു പകരം ജമാബന്ദിശിരസ്തദാര്‍ എന്നെഴുതേണ്ടതുണ്ടോ? എക്സൈസ്‌ എന്നെഴുതുന്നതോ പിറവക എന്നെഴുതുന്നതോ കൂടുതല്‍ അഭികാമ്യം? ഒരാഴ്ചയില്‍ ഒരിക്കല്‍ മാത്രം ഇറങ്ങുന്ന മലയാളം പത്രത്തില്‍ മാത്രം എഴുതിയാല്‍ മതിയോ അതൊ മാതൃഭൂമി, മനോരമ, മാധ്യമം, ദേശാഭിമാനി എന്നീ ദിന പത്രങ്ങളില്‍ കൂടി എഴുതിക്കേണ്ടതല്ലേ. എക്സൈസ് എന്നതാണ് നല്ലത്. പിറവക എന്നെഴുതിയ ജീപ് എവിടെയെങ്കിലും കണ്ടിട്ടുണ്ടോ?
മലയാളം ബ്ലോഗില്‍ ഇഷ്ടപ്പെട്ട ഓര്‍മ്മ കുറുപ്പ്ist ആരാണു്? പലരുമുണ്ട്. മനു, വിശാലന്‍, കുറു, അര, ത്രേസ്യ, ശ്രീ അങ്ങനെയൊരുപാട്. ആകെ മൊത്തം ചില്ലറയായി കിടക്കുന്ന സ്വപ്നങ്ങളും പുരാണങ്ങളും നിറഞ്ഞലോകം നീര്‍മിഴിപൂക്കളുടെ വിഹാര രംഗമായിരിക്കും.
കുട്ടിയായിരുന്നപ്പോള്‍ ആയിത്തീരണമെന്ന് ആഗ്രഹിച്ചതിനുമപ്പുറത്ത്‌ താങ്കളുയര്‍ന്നോ? എങ്കില്‍ അതില്‍ സന്തോഷിക്കുന്നുണ്ടോ? കുട്ടിക്കാലത്ത് അങ്ങനെ പ്രത്യേക ആഗ്രഹങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. സാദാ പിള്ളേരെപ്പോലെ പോലീസാവണം, ഡ്രൈവറാവണം, സര്‍ക്കസ്സുകാരനാവണം എന്നൊന്നും ഞാന്‍ പറഞ്ഞതായി ഓര്‍ക്കുന്നില്ല. അതിനാല്‍ അതിനപ്പുറത്തേക്ക് ഉയര്‍ന്നോ ഇല്ലയോ എന്നു പറയാനുള്ള മാനകങ്ങള്‍ ഒന്നും ഇല്ല. ഇന്ന് എന്ന ദിനം സുദിനമാക്കി നാളേക്ക് വേണ്ടി ജീവിക്കുന്നു. ഇപ്പോഴും വലിയ ആഗ്രഹങ്ങളൊന്നും ഇല്ല.
ഒരു hotelല്‍ രണ്ടു blog meet നടക്കുന്നു. അതില്‍ ഒരു barല്‍ ബ്ലോഗ് കവികളും വേറൊരു barല്‍ ബ്ലോഗ് ഓര്‍മ്മക്കുറുപ്പ്istകളും ഉണ്ടു്. നിങ്ങള്‍ ഏതു barല്‍ കയറും. (എന്തുകൊണ്ടു? 200 വാക്കില്‍ കുറയാതെ എഴുതുക)
?
ഹോട്ടലില്‍ ബ്ലോഗ് മീറ്റ് നടക്കുമ്പോള്‍ ഈ കവികള്‍ക്കും ഓര്‍മ്മകുറുപ്പിസ്റ്റുകള്‍ക്കും ബാറില്‍ എന്താ കാര്യം? കാറ്റുകൊള്ളാം പോയതാണോ? ഈ രണ്ടു ടിംസിനേം വിളിച്ച് കോണ്‍ഫറന്‍സ് ഹാളില്‍ കൊണ്ടുപോയി സംയുക്ത മീറ്റ് നടത്തും. അല്ലെങ്കിലും ഈ മീറ്റിലെല്ലാം ഈറ്റ് അല്ലേ മുഖ്യം. മറ്റുള്ളവയെല്ലാം പിന്നാലെ വരുന്നതല്ലേ.
നിങ്ങളുടെ കൈയില്‍ നാലു Buttonകൾ ഉണ്ട്‌. അതിൽ ഏതെങ്കിലും ഒന്നു് അമർത്തിയാൽ താഴെപ്പറയുന്ന കാര്യം സംഭവിക്കും. നിങ്ങള്‍ ഏതമര്‍ത്തും.? എന്തുകൊണ്ട്‌?
  1. ഈ ലോകത്തിലെ ഏകാധിപതികള്‍ എല്ലാം നിന്ന നില്‍പ്പില്‍ തന്നെ ചത്തു വീഴും.
  2. മലയാളമനോരമ പത്രം ഒറ്റ രാത്രി കൊണ്ടു Unicode ലേക്കായി മാറും.
  3. ബ്ലോഗില്‍ ഉള്ള അത്യന്താധുനീക കവികള്‍ക്കെല്ലാം ഒറ്റയടിക്കു മര്യാദക്കു എഴുതാനുള്ള കഴിവുണ്ടാകും.
  4. ഭൂമി പെട്ടെന്നു ഇരട്ടി വണ്ണം വെക്കുന്നു. അങ്ങനെ ഒരു ദിവസം 24 മണിക്കൂര്‍ എന്നുള്ളത്‌ 48 മണിക്കൂര്‍ ആയി മാറുന്നു.
ഒന്നാം ബട്ടണ്‍ കൊണ്ട് ഒരു കാര്യവുമില്ല. ഒരാളു പോയാല്‍ മറ്റൊരാള്‍ വരും. രണ്ടാം ബട്ടണും ഉപകാരപ്രഥമല്ല. മനോരമയുടെ ഇപ്പോഴുള്ള പതിപ്പുകള്‍ വരും കാലങ്ങളില്‍ ഒരു നല്ല റെഫറന്‍സ് ശേഖരം ആണെന്ന് കരുതുന്നില്ല. മൂന്നാം ബട്ടണ്‍ - അതിലും കാര്യം ഒന്നുമില്ല. ആവശ്യമുള്ളവര്‍ വായിച്ചാല്‍ മതി. ആരുടെ ചിലവിലും അല്ലല്ലൊ ആരും എഴുതുന്നത്. നാലാം ബട്ടണാണ് ഞാന്‍ എടുക്കുക. എല്ലാവര്‍ക്കും തലചായ്ക്കാനൊരിടം കിട്ടുമെങ്കില്‍ അതല്ലേ നല്ലത്. (ഈ ബട്ടണ്‍ ഭാവിയിലേക്ക് സൂക്ഷിച്ചു വെക്കേണ്ടതുണ്ട്, അടുത്ത അമര്‍ത്തലിനായി, ജനസംഖ്യ ഇന്നത്തെ പോലെ തന്നെ വര്‍ദ്ദിച്ചു കൊണ്ടിരിക്കുകയാണെങ്കില്‍.)
ബ്ലോഗില്‍ ഓര്‍മ്മക്കുറിപ്പുകള്‍ എഴുതുന്നതിനെ കുറിച്ച് എന്താണു് അഭിപ്രായം. നല്ല അഭിപ്രായമാണ്. ഒരാള്‍ക്ക് എഴുതാന്‍ കഴിയുമോ എന്ന് അയാള്‍ക്ക് തന്നെ തിരിച്ചറിയാനുള്ള ഒരു ലിറ്റ്മസ് റ്റെസ്റ്റ് ആണ് ഓര്‍മ്മക്കുറിപ്പുകള്‍. മറ്റുള്ളവരുടെ പ്രതികരണങ്ങള്‍ അറിയാമെന്നതുകൊണ്ട് ബ്ലോഗ് തന്നെയാണ് അതിന് ഉത്തമ മാധ്യമം.
മലയാളം ബ്ലോഗില്‍ ഇഷ്ടപ്പെട്ട കവി ആരാണു്. വ്യക്തമായി പേരു് എഴുതുക. (എല്ലാരും, കുറേപേരു്, എന്റെ അളിയൻ, ആ.. എനിക്കറിഞ്ഞൂടാ എന്നൊന്നും എഴുതരുതു്) ലാപുട.
കടമ, ദൈവം, മതം, കുടുംബം, സ്വത്ത്. നിങ്ങൾക്ക് തോന്നുന്ന പ്രാധാന്യമനുസരിച്ച് ക്രമത്തിൽ എഴുതുക. ദൈവം, കടമ, കുടുംബം, മതം, സ്വത്ത്. കൂടുതല്‍ വിവരണങ്ങളിലേക്ക് കടക്കേണ്ടതില്ലെന്നു കരുതുന്നു. ഇതെല്ലാം വ്യക്തിപരമായ കാര്യങ്ങളല്ലേ.
പഴയ പോലീസു കോണ്‍സ്റ്റബിളിന്റെ യൂനിഫോമില്‍ ട്രവുസറിനു മുന്നില്‍ ബ്രേസിയര്‍ കട്ടിങ്ങുണ്ടായിരുന്നു. അതു കൊണ്ടു പ്രതീക്ഷിച്ച കാര്യം എന്തായിരുന്നു? (ഈ ചോദ്യം സംഭാവന ചെയ്തതു് കരീം മാഷ്) കുട്ടിക്കാലത്ത് ഞാന്‍ കരുതിയിരുന്നത് അതിനുള്ളില്‍ തോക്ക് ആയിരിക്കുമെന്നാണ്. കാറ്റും വെളിച്ചവും കിട്ടാനായിരിക്കും.
ബ്ലോഗിൽ പോട്ടങ്ങൾ പിടിക്കുന്ന ഏതെങ്കിലും അണ്ണന്റെ ഫോട്ടോ നിരൂപണങ്ങൾ കേട്ട ശേഷം അദ്ദേഹത്തിന്റെ തലയിൽ കാമറ തല്ലി പോട്ടിക്കാൻ തോന്നിയിട്ടുണ്ടോ? (തല്ലിപ്പോട്ടിക്കാൻ ഉദ്ദേശിച്ച camera, lense, എന്നീ വിവരങ്ങൾ കൂടി വിശതീകരിക്കുക)
പോട്ടം പിടിക്കണ അണ്ണന്‍ എന്ന് സ്വയം പുകഴ്ത്തി നടക്കുന്ന കൈപള്ളിയുടെ തലയില്‍ ആ പുട്ടുംകുറ്റി അടിച്ചാല്‍ പിന്നെ ഈ ഗോമ്പറ്റീഷന്‍ ആര് നടത്തും. അതിനാല്‍ തല്‍ക്കാലം ഇല്ല.
ഈ ഗോംബറ്റീഷൻ നടത്തി തുടങ്ങിയ ശേഷം മറ്റു ചില പാവപ്പെട്ട ബ്ലോഗന്മാർ നടത്തുന്ന കോപ്രായങ്ങൾ എന്തുകൊണ്ടാണു് clutch പിടിക്കാത്തതു്? പ്രഷര്‍പ്ലേറ്റ് ചെക്ക് ചെയ്യിക്കാന്‍ പറയൂ.
വംശനാശ ഭീഷണി നേരിടുന്ന ഒരു മൃഗത്തെ സംരക്ഷിക്കുന്നതിനായി രണ്ടിടങ്ങളിൽ ഒന്നു തിരഞ്ഞെടുക്കാൻ നിങ്ങളെ ചുമതലപ്പെടുത്തുന്നു. തിരഞ്ഞെടുക്കുന്ന സ്ഥലം പൂർണ്ണമായും ഇടിച്ചു നിരത്തുകയും ചെയ്യും.
  1. ഒരു മത വിഭാഗത്തിന്റെ ആരാധനാലയം
  2. 10,000 തൊഴിലാളികൾ ജോലി ചെയ്യുന്ന ഒരു വ്യവസായ സ്ഥാപനം.. ഇതിൽ ഏതു തിരഞ്ഞെടുക്കു? എന്തുകൊണ്ടു്?
ഇന്ത്യയിലാണ് ആ ജോലി എങ്കില്‍ ആ ജോലി രാജി വെക്കും. ഒരു മതത്തിന്റെ ആരാധനാലയം തകര്‍ക്കുമ്പോള്‍ തകര്‍ക്കപ്പെടുന്നത് മനുഷ്യ മനസ്സിലെ ഐക്യത്തെയാണ്. ഒരുമിച്ചു കഴിഞ്ഞിരുന്ന രണ്ടു വിഭാഗങ്ങള്‍ ഇപ്പോഴും പരസ്പരം ശത്രുക്കളെപ്പോലെ നോക്കിക്കാണുന്നത് മറ്റൊന്നും കൊണ്ടല്ല. 10,000 പേര്‍ ജോലി ചെയ്യുന്ന ഒരു സ്ഥാപനം ഒരിക്കലും തകര്‍ക്കപ്പെടേണ്ടതല്ല. 50,000 പേരെ പട്ടിണിയാക്കുന്ന പരിപാടിയായിപ്പോകും അത്. മനുഷ്യരെ തമ്മില്‍ തല്ലിച്ചും, പട്ടിണിക്കിട്ടും വംശനാശം നേരിടുന്ന ഒരു മൃഗത്തെ സംരക്ഷിക്കണമെന്ന് ഒരിക്കലും കരുതുന്നില്ല. ആദ്യം നിലനില്പ്, സമാധാനം. അതിനു ശേഷം പരിപാലനം.
നിങ്ങളുടെ തൊഴിൽ മേഖല ഏത് ഗണത്തിൽ പെടും.
  1. ഉല്പാതനം
  2. കച്ചവടം
  3. ജന സേവനം
  4. വിനിമയം
  5. വിദ്യാഭ്യാസം
3. ജന സേവനം. (ഇത് കൊണ്ട് ഉദ്ദേശിക്കുന്നത് രാഷ്ട്രീയം അല്ല എങ്കില്‍). രാഷ്ട്രീയം ഒരു തൊഴില്‍ ആണോ എന്ന് തിരിച്ചു ചോദിക്കരുത്, അതിപ്പോള്‍ ഒരു തൊഴില്‍ പോലെയല്ലേ എന്ന് എനിക്കും ചോദിക്കേണ്ടി വരും. സേവനങ്ങള്‍ വിറ്റ് പച്ചരി വാങ്ങി ജീവിക്കുന്നു എന്നു പറയാം.
Nostalgia-mania-dingolapi എന്ന അതിഭീകരവും ഭയാനകവുമായ രോഗം ബാദിച്ച മലയാളി ചേട്ടന്മാരെ എങ്ങനെ ചികിത്സിക്കും? ഇവരെ ബീമ പള്ളിയിൽ കൊണ്ടുപോയി ചങ്ങലക്കിടുന്നതിനെ കുറിച്ച് എന്താണു് അഭിപ്രായം. ഇതെല്ലാം ഇങ്ങനെ ‘ബാദിക്കുന്ന’ രോഗങ്ങളാണല്ലേ. അവരെ ചങ്ങലക്കിടുന്നതിനെ കുറിച്ച് നല്ല അഭിപ്രായമൊന്നുമില്ല. നെറ്റ് ഉള്ള ഒരു പിസിയില്‍ മൊഴി ഇന്‍സ്റ്റാള്‍ചെയ്ത് ബ്ലോഗര്‍.കോം തുറന്നു വച്ചു കൊടുക്കൂ. എല്ലാം ശരിയാവും.

Monday, 30 March 2009

42 -അല്ഫോന്‍സക്കുട്ടി

ചോദ്യങ്ങൾ ഉത്തരങ്ങൾ
എന്താണു ദൈവം ഞാന്‍ അനുഭവിച്ചറിഞ്ഞിടത്തോളം ദൈവം സ്നേഹവും സത്യവുമാണ് എല്ലാറ്റിനുമുപരി എപ്പോഴും കൂടെയുള്ള എല്ലാമറിയുന്ന കൂട്ടുകാരന്‍.
എന്താണു് വിലമതിക്കാനാവത്തതു്? സ്നേഹമാണ് വിലമതിക്കാനാവാത്തത് (വെറും സ്നേഹമല്ല ശരിക്കുള്ള അന്തരാത്മാവില്‍ നിന്നുള്ള സ്നേഹം). പിന്നെ സമയവും ഉറക്കവും ഞാനും.
കടമ, ദൈവം, മതം, കുടുംബം, സ്വത്ത്. നിങ്ങൾക്ക് തോന്നുന്ന പ്രാധാന്യമനുസരിച്ച് ക്രമത്തിൽ എഴുതുക. ദൈവം, കുടുംബം, കടമ, സ്വത്ത്, മതം
വംശനാശ ഭീഷണി നേരിടുന്ന ഒരു മൃഗത്തെ സംരക്ഷിക്കുന്നതിനായി രണ്ടിടങ്ങളിൽ ഒന്നു തിരഞ്ഞെടുക്കാൻ നിങ്ങളെ ചുമതലപ്പെടുത്തുന്നു. തിരഞ്ഞെടുക്കുന്ന സ്ഥലം പൂർണ്ണമായും ഇടിച്ചു നിരത്തുകയും ചെയ്യും. 1) ഒരു മത വിഭാഗത്തിന്റെ ആരാധനാലയം 2) 10,000 തൊഴിലാളികൾ ജോലി ചെയ്യുന്ന ഒരു വ്യവസായ സ്ഥാപനം.. ഇതിൽ ഏതു തിരഞ്ഞെടുക്കു? എന്തുകൊണ്ടു്? തല്‍ക്കാലം രണ്ടും ഇടിച്ചു നിരത്തില്ല, ഇടിച്ചു നിരത്താന്‍ ഞാനെന്താ അച്യുത് മാമയോ? അതുമല്ല ഞാന്‍ കഷ്ടപ്പെട്ടുണ്ടാക്കിയ തടി കേടാക്കാനുദ്ദേശിക്കുന്നില്ലാ. വംശഭീഷണി നേരിടുന്ന മൃഗത്തെ സംരക്ഷിക്കണ്ട പണി മനേകാ ഗാന്ധിയെ ഏല്‍പ്പിക്കും. പിന്നെ എന്റെ വക ആ എനിമലിന് ഇത്തിരി ജീവന്‍ രക്ഷാ ടോണിക്ക് വേടിച്ചു കൊടുക്കും.
ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും? ആഗ്രഹം പാട്ടു പാടാനാണ്, പക്ഷേ എന്റെ സ്വരമാധുര്യത്തിന്റെ ലെവല്‍ വച്ചു നോക്കിയാല്‍, ട്രെയിനില്‍ പാട്ട് പാടി നടന്നാല്‍ വരെ ഒരാള്‍ 5 പൈസ തരില്ലാ. കുശിനികാരനാവുന്നതിലുമിഷ്ടം വെറുതെയിരുന്ന് തിന്നാനാ. കോമാളി തീരെ പറ്റില്ലാ, ഞാന്‍ ഭയങ്കര സീരിയസ്സാ. ആശാരി പണി ശരിയാവില്ലാ. നാലാളെ അക്ഷരം പഠിപ്പിക്കും.
ഒരാഴ്ച തുടര്‍ച്ചയായി ഉറങ്ങാനുള്ള അവസരം ലഭിച്ചാല്‍ അതില്‍ സന്തോഷമുണ്ടോ? ഒരാഴ്ച ഉറങ്ങല്‍ കുറച്ച് അക്രമമല്ലേ. എല്ലാ ദിവസവും 12 മണിക്കൂറ് ഉറങ്ങാന്‍ കിട്ടിയാല്‍ സന്തോഷം.
താങ്കളെ വീണ്ടും അഞ്ചുവര്‍ഷത്തേക്ക് കോളേജ് ജീവിതത്തിലേക്ക് തിരികെ വിടുന്നു എന്നു സങ്കല്‍പ്പിക്കുക. ഏതുവിഷയം തെരഞ്ഞെടുക്കും? എന്തുകൊണ്ട്? ആദ്യം തന്നെ വിമണ്‍സ് കോളേജല്ലാതെ നല്ലൊരു മിക്സഡ് കോളേജ് തിരഞ്ഞെടുക്കും. വിഷയം ഹോംസയന്‍സ്, എന്തു കൊണ്ടെന്നാല്‍ വേറെ ജോലിയൊന്നും കിട്ടിയില്ലെങ്കിലും ഇതോണ്ട് ജീവിച്ചു പോകാന്‍ പറ്റും.
കുട്ടിയായിരുന്നപ്പോള്‍ ആയിത്തീരണമെന്ന് ആഗ്രഹിച്ചതിനുമപ്പുറത്ത്‌ താങ്കളുയര്‍ന്നോ? എങ്കില്‍ അതില്‍ സന്തോഷിക്കുന്നുണ്ടോ? കുട്ടിയായിരുന്നപ്പോള്‍ ഓട്ടോറിക്ഷാ ഡ്രൈവറാകണമെന്നായിരുന്നു ആഗ്രഹം. ഉയര്‍ന്നോ എന്നു ചോദിച്ചാല്‍ ഇതുവരെ സൈക്കിളോടിക്കാന്‍ വരെ പഠിച്ചില്ലാ. ഉയര്‍ന്നില്ലേ എന്നു ചോദിച്ചാല്‍ ഡ്രൈവിങ്ങ് പഠിക്കാതെ തന്നെ പ്ലെയിനടക്കം ഒരു വിധം എല്ലാ വാഹനങ്ങളിലും യാത്ര ചെയ്തു, അപ്പോ സന്തോഷം തന്നെ.
ഇഷ്ടപ്പെട്ട ഭക്ഷണം ഏതാണു്? എന്തുകൊണ്ടു്? സ്വന്തമായി പാകം ചെയ്യാൻ അറിയാമോ? ചോറും സാമ്പാറും. പോഷകസമ്രുദ്ധമായതുകൊണ്ട്. പാകം ചെയ്യാനറിയാമെന്നോ, ഞാന്‍ പാചകറാണിയാണ്.
ഇഷ്ടപ്പെട്ട വാഹനം ഏതാണു് ? (philosophy പറഞ്ഞു ഓവറാക്കണ്ട) ഓട്ടോറിക്ഷാ, എന്തു കൊണ്ടെന്നാല്‍ അതിന്റ്റെ ഒരു ഗ്ലാമറും കുലുക്കവും ലുക്കും, മുചക്രവും വേറെ ഏതു വണ്ടിക്കുണ്ട്.
ചിന്താഭാരം ഉണ്ടായാൽ എന്തു സംഭവിക്കും? അപ്പോൾ ലോറി എവിടെയായിരുന്നു? ക്വസ്റ്റ്യന്‍ പിടി കീട്ടീല്ലാ, എന്നാലും ഉത്തരം പറയാം. ലോറി ഓടിക്കുമ്പോ ചിന്താഭാരം ഉണ്ടായാല്‍ ലോറി വിത്ത് ഡ്രൈവറ് പോലീസ് കസ്റ്റഡിയിലാവും.
പരസ്യങ്ങള്‍ താങ്കളെ സ്വാധീനിക്കാറുണ്ടോ? ഉണ്ടേങ്കില്‍ ഏതുവിധത്തില്‍? പരസ്യങ്ങള്‍ വളരെയധികം സ്വാധീനിക്കാറുണ്ട്. ഏതു വിധത്തിലെന്നു ചോദിച്ചാല്‍ കയ്യിലെ കാശ് ചെലവാക്കുന്ന വിധത്തില്‍.
പുതിയ blog എഴുത്തുകാർ മലയാളം ബ്ലോഗിലേക്ക് വരുമ്പോൾ എന്തെല്ലാം ചിട്ടകളാണു് സ്വീകരിക്കേണ്ടതു്. അങ്ങനെ ചിട്ടകൾ പാലിക്കേണ്ടതായിട്ടുണ്ടോ? സ്വന്തം ബ്ലോഗ്, സ്വന്തം ഇഷ്ടം. എന്നാലും നാലാള്‍ക്കാര് വായിക്കണതല്ലേന്നെങ്കിലും വിചാരിച്ച് നല്ലതു മാത്രം എഴുതുക, ആരെയും വേദനിപ്പിക്കാനോ അപമാനിക്കാനോ ശ്രമിക്കരുത്.
ഒരു ഗ്രാമത്തിൽ ഒരു വിഗ്രഹം കണ്ടെടുത്തു. രണ്ടാം നാൾ ആ വിഗ്രഹത്തിന്റെ വായിൽ (അടുത്തുള്ള ഒരു വിട്ടിൽ വാറ്റിയ) പട്ടചാരായം വെച്ചു കൊടുത്താൽ, ആ വിഗ്രഹം കുടിക്കുന്നതായ മഹ അത്ഭുതം നിങ്ങൾ അറിയുന്നു. പത്രങ്ങൾ ആ വാർത്ത front page ആക്കുന്നു. ജനങ്ങൾ ആ വീട്ടിലേക്ക് തടിച്ചു കൂടുന്നു. നിങ്ങൾ എന്തു ചെയ്യും. 1) ഉടൻ ആ വിട്ടിൽ പോയി നാലു കുപ്പി വിശുദ്ധ പട്ടചാരായം വാങ്ങി വിഗ്രഹത്തിനു് കൊടുക്കാനായി queue നിൽക്കുന്നു. 2) ഇന്ത്യൻ constitution അനുസരിച്ചുള്ള secularism ഉയർത്തിപ്പിടിക്കാനും, വിശ്വാസികളുടെ സ്വാതന്ത്ര്യം അനുവതിച്ചുകൊടുക്കാനുമായി ആ വിട്ടിൽ വിശുദ്ധ പട്ടചാരായം വാറ്റാനുള്ള അവകാശത്തിനു വേണ്ടി, ഇന്ത്യൻ constitution ബഹുമാനിക്കുന്ന ഒരു ഭാരതീയൻ എന്ന നിലയിൽ നിങ്ങൾ പ്രവർത്തിക്കുന്നു. 3) നാലു കന്നാസ് വിശുദ്ധ പട്ടചാരായം വാങ്ങി ഒരു 100ml വിഗ്രഹത്തിനു കൊടുക്കും. ഒരു കന്നാസ് സ്വന്തം വിട്ടിൽ കൊണ്ടു പോകും, ബാക്കി blackൽ വില്കും. 4) ആ വീട്ടിലേക്ക് വിശുദ്ധ പട്ടചാരായം supply ചെയ്യാനായി തൊട്ടടുത്ത് ഒരു distillery തുടങ്ങും. 5) ഇതൊരു തട്ടിപ്പാണെന്നു നിങ്ങൾ വിശ്വസിക്കുന്നു. വിശ്വാസികളായ നാട്ടുകാരുടേ അടി പേടിച്ച്, ഒന്നും ചെയ്യില്ല 6) ഇതൊരു തട്ടിപ്പാണെന്നു നിങ്ങൾ വിശ്വസിക്കുന്നു. പത്രത്തിൽ ഇതേകുറിച്ച് എഴുതും. എന്തായാലും ചാരായം വേടിച്ചു കൊടുക്കില്ലാ, ഞാനൊരു തികഞ്ഞ മദ്യവിരോധിയാ. ഇങ്ങനത്തെ തട്ടിപ്പ് നമ്മളെത്ര കണ്ടതാ, അതിലൊന്നും വിശ്വസിക്കുന്നില്ലാ. ഭാരിച്ച കാര്യമൊന്നും അന്വേഷിക്കാന്‍ പോവില്ലാ, അവരായി അവരുടെ പാടായി എന്നു വിചാരിച്ച് ടി.വി. യില്‍ വല്ല റിയാലിറ്റി ഷോയും കണ്ടിരിക്കും.
ബ്ലോഗിൽ കാണുന്ന പാചക കുറിപ്പുകൾ പരീക്ഷിച്ച് നോക്കിയിട്ടുണ്ടോ? അതിനു് ഇരയാവരുടേ അഭിപ്രായം എന്തായിരുന്നു. വേറെയാരുടെയും കുറിപ്പ് പരീക്ഷീച്ചിട്ടില്ലാ. എന്റെ കുരിപ്പ് വായിച്ചിട്ട് എല്ലാര്‍ക്കും വളരെ നല്ല അഭിപ്രായമായിരുന്നു
ആകെ മൊത്തം 35 million മലയാളികളിൽ മാത്രമാണു് ലോകത്ത് ഉള്ളതു്. ഭൂമിയിൽ എല്ലാ കോണിലും ഉണ്ടെന്നുള്ള സ്ഥിരം കേൾക്കാറുള്ള Mythൽ വിശ്വസിക്കുന്നുണ്ടോ? മറ്റു പ്രവാസ സമൂഹങ്ങളെ കാൾ വിത്യസ്തമായി മലയാളിക്ക് എന്താണുള്ളതു്? വിശ്വസിക്കുന്നു. ഞാനറിഞ്ഞിടത്തോളം ലോകത്തിന്റെ എല്ലാ കോണിലും ഒരു മലയാളിയെങ്കിലുമുണ്ട്. മറ്റു പ്രവാസസമൂഹങ്ങളെക്കാ‍ള്‍ മലയാളിക്ക് വ്യത്യസ്തമായി ആ ഒരു ‘ഇത്’ ഉണ്ട്, അതന്നെ.
കെ. എസ്. കോപാലകൃഷ്ണൻ എന്തുകൊണ്ടു്, അടൂർ ഗോപാലകൃഷ്ണനെ പോലെയും, പദ്മരാജന പോലെയും സിനിമ എറ്റുക്കുന്നില്ല? അയാള്‍ പദ്മരാജനോ അടൂരോ അല്ലാത്തതുകൊണ്ട്. അയാള്‍ അയാള്‍ക്ക് പറ്റിയ പോലെയല്ലേ സിനിമയെടുക്കാ.
മലയാള സിനിമയിൽ നിങ്ങളുടെ സ്വഭാവവുമായി സാമ്യമുള്ള കഥാപാത്രം ഏതാണു് ഫിലോമിന (ചോറ് കൂടി, മോളേ ലേശം ചാറൊഴിക്ക്, ചാറ് കൂടി ലേശം ചോറിട് - ആ സ്വഭാവം).
ജിവിതം മൊത്തം കേരളത്തിൽ ജിവിച്ചിട്ട് രണ്ടു മാസം അമേരിക്കയിൽ ചുറ്റിതിരിഞ്ഞിട്ടു് തിരികെ നാട്ടിൽ വന്ന ശേഷം "മലയാലം കൊരച് കൊരച് പരയുന്ന"വരെ കണ്ടാൽ എന്തു ചെയ്യും? എന്തു ചെയ്യാന്‍, തിരിച്ചും മലയാലം കൊരച്ച് കൊരച്ച് പറയും. പിന്നെ അവര് പോയി കഴിയുമ്പോള്‍‍ ‘എന്താ അവന്റെ ഒരു ഗമ, 2 മാസം അമേരിക്കയില്‍ കഴിഞ്ഞപ്പോഴേക്കും സായിപ്പായീന്നാ ചെക്കന്റെ വിചാരം’ എന്ന് കൂടെയുള്ളവരോട് പറയും.
നിങ്ങളുടെ തൊഴിൽ മേഖല ഏത് ഗണത്തിൽ പെടും.
  1. ഉല്പാതനം
  2. കച്ചവടം
  3. ജന സേവനം
  4. വിനിമയം
  5. വിദ്യാഭ്യാസം
ആദ്യത്തെ മൂന്നു തൊഴിലും ചെയ്യുന്ന കമ്പനീല്‍ അവരെ സഹായിച്ചും ശമ്പളം വേടിച്ചും കഴിയുന്നു.
ഇന്നു നമ്മുടെ നഗരങ്ങളിൽ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണു്? കണ്‍ഫ്യൂഷന്‍, ടെന്‍ഷന്‍, പ്രഷറ്, ഷുഗറ്, കൊളസ്ട്രോള് എല്ലാം കൂടി ചേര്‍ന്ന ഒരു പ്രശ്നം. എന്റെ ഓഫീസിലെ യുവാക്കള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ക്രെഡിറ്റ് കാര്‍ഡ് പേയ്മെന്റാണ്.
മലയാള ഭാഷ വളരുകയാണോ, രൂപാന്തരപ്പെടുകയാണോ, വഷളാവുകയാണോ? മലയാള ഭാഷ എന്നിലൂടെ വളര്‍ന്നു പടര്‍ന്നു പന്തലിക്കുകയാണ്.
മനുഷ്യവാസമില്ലാത്ത ഒരു ദ്വീപിലേക്ക് നിങ്ങളെ ജീവപര്യന്തം നാടുകടത്തപ്പെടാൻ പോവുകയാണെന്നു സങ്കല്പ്പിക്കുക. നിങ്ങൾക്ക് വായിക്കാൻ രണ്ടു പുസ്തകങ്ങൾ കൂടെ കൊണ്ടുപോകാൻ അനുവതിക്കുന്നു. ഏതു് പുസ്തകങ്ങൾ കൊണ്ടുപോകും? ബൈബിളും പിന്നെ ബോബനും മോളിയും. പേടിയും സങ്കടവും വരുമ്പോ ബൈബിള്‍ വായിക്കും. ബോറടിക്കുമ്പോ ബോബനും മോളിയും വായിക്കും.
കേരളത്തിൽ ഇപ്പോൾ ടിവി. പ്രേക്ഷരുടെ ഹരമായ റിയാലിറ്റി ഷോ എന്നറിയപ്പെടുന്ന അനേകം മത്സര പരമ്പരകളുണ്ടു്. താങ്കൾക്ക് ഒരു സാമാന്യം ഭേതപ്പെട്ട ഗായിക/ഗായകൻ ആണെന്നു സങ്കൽപ്പിക്കുക. താങ്കൾ ഈ മത്സരങ്ങളിൽ പങ്കെടുക്കുമോ? എന്തുകൊണ്ടു? തീര്‍ച്ചയായും പങ്കെടുക്കും. എന്തു കൊണ്ടെന്നാല്‍ ഇതില്‍ പങ്കെടുക്കുന്നതിന്റ്റെ പേരില്‍ കുറെ ഡ്രെസ്സും മാച്ചിങ്ങ് മാലയും വളയും വാങ്ങാം, ടി.വി. യില്‍ വരും, ആള്‍ക്കാര് തിരിച്ചറിയും, പറ്റിയെങ്കില്‍ ഫ്ലാറ്റോ കാറോ അടിച്ചെടുക്കാം. ബാക്കിയുള്ള കാലം ഏതെങ്കിലും ടി.വി. പ്രോഗ്രാമിന്റെ അവതാരകരാവാം.
നിങ്ങളുടേ മുന്നിൽ മൂന്നു buttonകളു ഉണ്ട്.
  1. അമർത്തിയാൽ ഈ ലോകത്തിലുള്ള ഏകാധിപതികൾ എല്ലാം നിന്ന നിൽപ്പിൽ തന്നെ ചത്തു് വീഴും.
  2. അമർത്തിയാൽ മലയാള മനോരമ പത്രം ഒറ്റ് രാത്രികൊണ്ടു Unicodeലേക്ക് മാറും.
  3. അമർത്തിയാൽ (ഇടിവാളിന്റെ ആഗ്രം സഫലമാകും) ബ്ലോഗിൽ ഉള്ള ഓർമ്മ കുറിപ്പിസ്റ്റുകൾക്കെല്ലാം "Amoniasia" വന്നു് എല്ലാം മറന്നു പോകും.
ഇതിൽ ഒന്നുമാത്രമെ അമർത്താൻ കഴിയുകയുള്ളു. നിങ്ങൾ ഏതമർത്തും.? എന്തുകൊണ്ടു?"
1 അമര്‍ത്തണ പോലെ കാണിച്ചിട്ട് രണ്ട് അമര്‍ത്തും. വെറുതെ ഒരു തമാശക്ക്.
ഇവരിൽ താങ്കൾക്ക് ആരെയാണു് കൂടുതൽ ബഹുമാനം:
  1. K. കരുണാകരൻ,
  2. EMS,
  3. AKG,
  4. സി.എച്ച്. മുഹമ്മദ്കോയ,
  5. മന്നത്ത് പത്മനാഭൻ,
  6. പാണക്കാട് സയ്യിദ് മുഹമ്മദലി ഷിഹാബ് തങ്ങൾ.
  7. Dr. പല്പ്പു.
  8. വെള്ളാപ്പള്ളി നടേശൻ
കെ. കരുണാകരന്‍. അസാമാന്യ തൊലിക്കട്ടിയാണ്.
ഏറ്റവും ഭാഗ്യവാനായ മനുഷ്യന്‍ ആരാണ്? അന്വേഷിച്ചു, കണ്ടെത്തിയില്ലാ :)
നിങ്ങളെ അടുത്തറിഞ്ഞ സുഹൃത്തുക്കൾ എങ്ങനെ കരുതുന്നു. 1) ഒരു പാവം 2) കൊച്ചു ഗള്ളൻ 3) പുലി 4) പാമ്പ് 5) തമാശക്കാാാാാാാരൻ 6) തണ്ണിച്ചായൻ 7) കുൾസ് 8) പൊടിയൻ 9) തടിയൻ ഇതിൽ പെടാത്ത ഏതെങ്കിലും പേരുണ്ടെങ്കിൽ അതും എഴുതാം. 1.ഒരു പാവം കൊച്ചു ഗള്ളി
ഇന്ത്യയുടേയും ചൈനയുടേയും സാമ്പത്തീക മുന്നേറ്റത്തിൽ ഇവിടങ്ങളിലെ ഉയർന്ന ജനസംഖ്യയും ഒരു ഘടകമാണെന്ന് താങ്കൾ വിശ്വസിക്കുന്നുവോ? വിശ്വസിക്കുന്നു. വീശദീകരിച്ച് കുളമാക്കുന്നില്ലാ.
ബ്ലോഗിൽ പോട്ടങ്ങൾ പിടിക്കുന്ന ഏതെങ്കിലും അണ്ണന്റെ ഫോട്ടോ നിരൂപണങ്ങൾ കേട്ട ശേഷം അദ്ദേഹത്തിന്റെ തലയിൽ കാമറ തല്ലി പോട്ടിക്കാൻ തോന്നിയിട്ടുണ്ടോ? (തല്ലിപ്പോട്ടിക്കാൻ ഉദ്ദേശിച്ച camera, lense, എന്നീ വിവരങ്ങൾ കൂടി വിശതീകരിക്കുക) ഇല്ലാ. ഞാനാ ടൈപ്പല്ലാ.
നിങ്ങൾ പ്രധാന മന്ത്രിയാകുന്നു. എന്തു ചെയ്യും? റിസൈന്‍ ചെയ്യും. അറിയാത്ത പണിക്ക് പോവാറില്ലാ.
നിങ്ങൾക്ക് മൂന്നു വരം കിട്ടുന്നു എന്തെല്ലാം അവശ്യപ്പെടും? (കൂടുതൽ വരം കുട്ടാനുള്ള വരം ഇപ്പോൾ stockൽ ഇല്ല. അതു ചോദിച്ച് ചളമാക്കരുതു്) ലോകത്തിലെല്ലാവര്‍ക്കും എപ്പോഴും സന്തോഷം, സമാധാനം, സംതൃപ്തി.
കേരളത്തിൽ beef നിരോധിച്ചാൽ നിങ്ങൾ എന്തു് ചെയ്യും? തമിഴ്നാട്ടില്‍ പോയി വാങ്ങും.
1 Billion US$ നിങ്ങൾക്ക് ലഭിക്കുന്നു എന്തു ചെയ്യും ആവശ്യത്തിനുള്ളതെടുത്തു വച്ചിട്ട് ബാക്കി പാവങ്ങള്‍ക്കും ആവശ്യക്കാര്‍ക്കും കൊടുക്കും.
പ്രാവാസ ജീവിതത്തിൽ എന്തെങ്കിലും നഷടമായിട്ടുണ്ടോ? കല്ല്യാണസദ്യകള്‍, അടുത്ത ബന്ധുക്കളുടെ സാമീപ്യം, നാട്ടിലെ മുറ്റവും പറമ്പുമൊക്കെയുള്ള വീട് എക്സിറ്റ്രാ എക്സിറ്റ്രാ
രാഷ്ട്രീയക്കാരെ ഇഷ്ടമാണൊ? ഈ ഇലക്ഷന്‍ കാലത്ത് താങ്കള്‍ നാട്ടിലുണ്ടെന്നും ഒരു സ്ഥാനാര്‍ത്ഥി വോട്ട് ചോദിച്ച് വീട്ടില്‍ വരുന്നുവെന്നും കരുതുക.എന്തു പറയും? രാഷ്ട്രീയക്കാരെ വലിയ പിടുത്തമില്ല. തീര്‍ച്ചയായും അയാള്‍ക്ക് വോട്ട് ചെയ്യാമെന്ന് പറഞ്ഞ് വേഗം പറഞ്ഞു വിടും.
Nostalgia-mania-dingolapi എന്ന അതിഭീകരവും ഭയാനകവുമായ രോഗം ബാദിച്ച മലയാളി ചേട്ടന്മാരെ എങ്ങനെ ചികിത്സിക്കും? ഇവരെ ബീമ പള്ളിയിൽ കൊണ്ടുപോയി ചങ്ങലക്കിടുന്നതിനെ കുറിച്ച് എന്താണു് അഭിപ്രായം. ചികിത്സ വലിയ വശമില്ലാ, മാത്രമല്ലാ ഇത് ചികിത്സയില്ലാത്ത രോഗമാണ്. ബീമ പള്ളീയുമറിയ്യില്ലാ, ചങ്ങലക്കിടുന്നതിനെ പറ്റി നല്ല അഭിപ്രായവുമില്ലാ.
നിങ്ങൾ ഇപ്പോൾ ഇരിക്കുന്ന സ്ഥലത്തുള്ള ജനാലയിൽ നിന്നും പുറത്തേക്ക് നോക്കുക. അവിടെ കാണുന്ന ദൃശ്യം 100 വാക്കിൽ കുറയാതെ വിവരിക്കുക. അപ്പറത്തെ ബില്‍ഡിങ്ങിലെ ബാല്‍ക്കണിയില്‍ ഉണക്കാന്‍ വിരിച്ചിട്ടിരിക്കുന്ന തുണികള്‍ പൊടിക്കാറ്റില്‍ ആടി കളിക്കുന്നു, ഒരു പ്രാവ് മന്ദം മന്ദം നടന്നു വരുന്നു, ഞാന്‍ നോക്കിയപ്പോ എന്നെ കണ്ണിറുക്കി കാണിച്ചു. ബില്‍ഡിങ്ങിന്റ്റെ മുകളില്‍ ടി.വി. പ്രോഗ്രാംസ് കിട്ടാന്‍ വേണ്ടി പല പോസീഷനില്‍ വച്ചിരിക്കുന്ന കുടകള്‍, താഴെ പല നിറത്തിലും ഷെയ്പ്പിലുമുള്ള കാറുകള്‍. പേരെഴുതി വച്ചില്ലെങ്കില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് അടിച്ചുമാറ്റുമോ എന്ന് വിചാരിച്ച് ‘എമിറേറ്റ്സ്‘ എന്ന് പ്ലെയിനിന്റ്റെ അടിയില്‍ വരെ പേരെഴുതി വച്ച് പറക്കുന്ന എമിറേറ്റ്സ് പ്ലെയിന്‍.
ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി? ഇനിയും എഴുതുമോ? എഴുതാന്‍ തോന്നി എഴുതി (ഓര്‍മ്മകളുടെ തള്ളികയറ്റം). ഇനിയും എഴുതും.
ബ്ലോഗിൽ അവസാനമായി വായിച്ച ലേഖനം ഏതാണു്? ലേഖനങ്ങള്‍ വായിക്കാറില്ലാ.
ബ്ലോഗിൽ അവസാനമായി വായിച്ച അതുന്താധുനിക കവിത വായിച്ച ശേഷം നിങ്ങൾ എന്തു ചെയ്തു?
  1. കരഞ്ഞു.
  2. ചിരിച്ചോ.
  3. തലകറങ്ങി നിലത്തു വീണു്.
  4. എഴുതിയവനെ ഫോണിൽ വിളിച്ചു തെറി പറഞ്ഞു.
  5. മുകളിൽ പറഞ്ഞ എല്ലാം സംഭവിച്ചു് എന്നു് ഭ്രാന്താശുപത്രിയിൽ എത്തിയപ്പോൾ സുഹൃത്തുക്കൾ പറഞ്ഞു.
ചിന്തിച്ചു. കൂലങ്കഷമായി ചിന്തിച്ചു എങ്ങനെ ഇങ്ങനെ കവിതകളെഴുതാന്‍ പറ്റണൂന്ന്. കവിത എഴുതിയ ആളിനോട് എന്നെ പറ്റി ഒരു കവിത എഴുതാന്‍ പറഞ്ഞാല്‍ എങ്ങനെയിരിക്കും എന്നുവരെ സങ്കല്പിച്ചു നോക്കി.
ഒരു hotelൽ രണ്ടു blog meet നടക്കുന്നു. അതിൽ ഒരു barൽ ബ്ലോഗ് കവികളും വേറൊരു barൽ ബ്ലോഗ് ഓർമ്മക്കുറുപ്പ്istകളും ഉണ്ടു്. നിങ്ങൾ ഏതു barൽ കയറും. ബ്ലോഗ് കവികളുടെ ബാറില്‍ കേറി ഭക്ഷണമൊക്കെ കഴിച്ച് ഓര്‍മ്മക്കുറിപ്പ് ബാറില്‍ കേറും.
നിങ്ങൾ കൈപ്പള്ളിയെ കണ്ടു മുട്ടുന്നു. എന്തു ചോദിക്കും? (കാശു്, sandwich, വാച്ച്, മോതിരം, ഫോൺ, ചെരുപ്പ് മുതലായവ ചോദിക്കരുതു്) ‘താന്‍ ആരുവാന്നാ തന്റെ വിചാരം’ എന്ന് താളവട്ടത്തിലെ ജഗതി സ്റ്റൈലില്‍ ചോദിക്കും.
ഒരു International blog meet വിളിച്ചു കൂട്ടുന്നു. അതിനായി കാര്യപരിപാടികൾ അവതരിപ്പിക്കാൻ ആരെയെല്ലാം ഉൾപെടുത്തും? എന്തെല്ലാം പരിപാടികൾ ഉണ്ടായിരിക്കും? 1. പ്രാര്‍ത്ഥനാഗാനം ആലപിക്കാന്‍ വല്ല്യമ്മായി തറവാടി ഫാമിലി. 2. ആരും വെള്ളമടിച്ച് (സ്മോളടിച്ച്) പരിപാടി ബോറാക്കാതിരിക്കാന്‍ കുറുമാനെ ചുമതലപ്പെടുത്തും. 3. സദ്യ കൈതമുള്ള് ചേട്ടനെ ഏല്പിക്കും. സദ്യ വിളമ്പാന്‍ കൊച്ചുത്രേസ്യയും പ്രിയാ ഉണ്ണികൃഷ്ണനും.. 4. സ്ഥല സമയ അറേഞ്ച്മെന്റ്റ് അഗ്രജന്‍, അപ്പു ടീം. 5. മിമിക്രി, മോണോആക്റ്റ് ഉല്ലാസ പരിപാടികളുടെ ചുമതല വിശാലമനസ്ക്കന്‍, മനു, പോങ്ങമ്മൂടന്‍,അഭിലാഷങ്ങള്‍, അരവിന്ദന്‍. 6. ഗാനാലാപനം പൊറാടത്ത്, തമനു. 7. കുട്ടിഗ്രൂപ്പിന്റ്റെ ലീഡറ് ദേവേട്ടന്‍, അതുല്യാ 8. സമ്മാനദാനം ചന്ദ്രകാന്തം, ആഗ്നേയ. 9. നന്ദിപ്രകടനം നിരക്ഷരന്‍. 10. പുസ്തകവില്‍പ്പന, പിരിവ് - കൈപള്ളി ഒരാളെ വിട്ടുപോയി - തേങ്ങ ഉടച്ച് മീറ്റ് ഉദ്ഘാടനം ചെയ്യാന്‍ ശ്രീ.
ബ്ലോഗിൽ ആരംഭിക്കുന്ന സൌഹൃദങ്ങളെ താങ്കൾ എങ്ങനെ കാണുന്നു? (കണ്ണു കൊണ്ടു കാണുന്നു എന്നു പറയരുത്, ബാക്കി എല്ലാവരും മൂക്കു കൊണ്ടാണോ കാണുന്നതു്?) ബ്ലോഗില്‍ ആരംഭിക്കുന്ന സൌഹ്രുദങ്ങളെ സുഹൃത്തുക്കളായി കാണുന്നു.
Mark Twain, R.K. Narayan, Basheer. ഇവർ മൂന്നുപേരും ഒരു restaurantൽ വെച്ചു കണ്ടു മുട്ടുന്നു. എന്തു സംഭവിക്കും? ഓരോ ചായക്ക് ഓര്‍ഡര്‍ ചെയ്ത് ‘ചായക്കോപ്പയിലെ കൊടുങ്കാറ്റിനെ’ പറ്റി ചര്‍ച്ച ചെയ്യും.
നിങ്ങൾ Dinnerനു് ഈ പട്ടികയിൽ കൊടുത്തിരിക്കുന്ന രണ്ടു പേരിൽ ആരെ ക്ഷണിക്കും? അവർക്ക് എന്തു ഭക്ഷണം കൊടുക്കും? അവരോടു എന്തെല്ലാം ചോദിക്കും? 1) ഇന്ദിര ഗാന്ധി 2) K.J. Yesudas 3) കാട്ടുകള്ളൻ വീരപ്പൻ 4) മാമുക്കോയ 5) കൊച്ചുത്രേസ്യ 6) അടൂർ ഭാസി 7) Amjad Khan 8) Jimmy Wales 9) Mother Theresa 10) Khalil Gibran 11) Sister Alphonsa 12) കുറുമാൻ 13) കലാഭവൻ മണി 14) സ്റ്റീവ് മൿ-കറി 15) Charles Dickens 16) Kuldip Nayar 17) Arundhati Roy 18) Charlie Chaplin 19) R.K. Lakshman (cartoonist) 20) ഇഞ്ചിപ്പെണ്ണു് 1.കെ.ജെ. യേശുദാസ്. ദാസേട്ടനെ കൊണ്ട് എന്റെ ഫേവററ്റ് പാട്ടെല്ലാം പാടിക്കും, ഞാനും കൂടെ പാടും. ദാസേട്ടന്റെ കൂടെ ഞാന്‍ പാടുന്ന ഓഡിയോ വിത്ത് വീഡിയോ നെക്സ്റ്റ് ഡേ പോസ്റ്റിടും. എന്താ കേരളത്തില്‍ സ്ഥിരതാമസമാക്കാതെ അമേരിക്കയില്‍ പോയി താമസിക്കുന്നതെന്ന് ചോദിക്കും, പിന്നെ ചേച്ചിക്കും കുട്ട്യോള്‍ക്കും സുഖമല്ലേന്ന് ചോദിക്കും. നല്ലൊരു ഊണ് കൊടുക്കും. 2. കൊച്ചുത്രേസ്യ. പുട്ടു കടലയും പഴവും 10 കുറ്റി കൊടുക്കും. എങ്ങനെയാ മാറി മാറി നോര്‍മലാവണതെന്നും സീരിയസ്സാവണതെന്നും ചോദിക്കും. പിന്നെ ഓരോരോ കൊച്ചുവര്‍ത്താനങ്ങള്‍ പറഞ്ഞിരിക്കും.
ഈ പറയുന്ന എഴുത്തുകാരിൽ നിങ്ങളെ സ്വാധീനിച്ച എഴുത്തുകാരൻ/കാരി ആരാണു്: മാധവികുട്ടി, എം. മുകുന്ദൻ, സാറ ജോസഫ്, സക്കറിയ, ഓ.വി. വിജയൻ, ബഷീർ, ആനന്ദ്, വി.കെ.എൻ, തകഴി, എം.ടി വാസുദേവൻ നായർ, പെരുമ്പടവം, വിശാലമനസ്ക്കൻ, കുറുമാൻ, ഓ.എൻ.വീ കുറുപ്പ്, കുമാരനാശാൻ. മാധവിക്കുട്ടി.
കാട്ടിലാണോ ഉത്സവപറമ്പിലാണോ ആനകളെ കാണാൻ കൂടുതൽ ഭംഗി? കാട്ടില്‍ ആനയെ കാണാന്‍ വേണ്ടി പോയിട്ടില്ലാ, ഉത്സവപറമ്പില്‍ ആരും കൊണ്ടു പോയില്ലാ. ‘ഇ ഫോര്‍ എലിഫന്റ്റ്’ എന്ന കൈരളി ടി.വി. പ്രോഗ്രാമില്‍ ആനയെ കാണാന്‍ നല്ല ഭംഗിയാണ്.
ആരുടേയും ബ്ലോഗുകൾ വേണമെങ്കിലും താങ്കൾക്ക് ഡിലീറ്റ് ചെയ്യാം എന്നൊരു അവകാശം ലഭിച്ചാൽ ആദ്യം താങ്കൾ ഡിലീറ്റ് ചെയ്യുന്ന 5 ബ്ലോഗുകളുടെ പേരു പറയുക? വീണ്ടും പറയാണ്, ഞാനാ ടൈപ്പല്ലാ. വല്ലോരുടെ ബ്ലോഗ് ഡിലീറ്റ് ചെയ്തിട്ട് എനിക്കെന്തൂട്ട് കിട്ടാനാണ്.
അടുത്ത മത്സരത്തിനു് ചോദിക്കേണ്ട ഒരു ചോദ്യം നിർദ്ദേശിക്കു. ഈ ഗോമ്പറ്റീഷനില്‍ താങ്കള്‍ പങ്കെടുത്തതിന്റെ പിന്നിലെ ചേതോവികാരം എന്താണ്?

Sunday, 29 March 2009

41 - നന്ദകുമാര്‍

ചോദ്യങ്ങൾ ഉത്തരങ്ങൾ
എന്താണു ദൈവം അവാച്യം, അതുല്യം, അരൂപം, അനിര്‍വചനീയം, അനുഭൂതി
എന്താണു് വിലമതിക്കാനാവത്തതു്? സ്നേഹം - കടപ്പാട് - അഭിമാനം
കടമ, ദൈവം, മതം, കുടുംബം, സ്വത്ത്. നിങ്ങൾക്ക് തോന്നുന്ന പ്രാധാന്യമനുസരിച്ച് ക്രമത്തിൽ എഴുതുക. കടമ, കുടുംബം,ദൈവം, സ്വത്ത്,..................മതം
വംശനാശ ഭീഷണി നേരിടുന്ന ഒരു മൃഗത്തെ സംരക്ഷിക്കുന്നതിനായി രണ്ടിടങ്ങളിൽ ഒന്നു തിരഞ്ഞെടുക്കാൻ നിങ്ങളെ ചുമതലപ്പെടുത്തുന്നു. തിരഞ്ഞെടുക്കുന്ന സ്ഥലം പൂർണ്ണമായും ഇടിച്ചു നിരത്തുകയും ചെയ്യും. 1) ഒരു മത വിഭാഗത്തിന്റെ ആരാധനാലയം 2) 10,000 തൊഴിലാളികൾ ജോലി ചെയ്യുന്ന ഒരു വ്യവസായ സ്ഥാപനം.. ഇതിൽ ഏതു തിരഞ്ഞെടുക്കു? എന്തുകൊണ്ടു്? വംശനാശ ഭീഷണി നേരിടുന്ന ഒരു മൃഗത്തെ സംരക്ഷിക്കുവാന്‍ ഇതു രണ്ടും ചേരുന്ന ഒരു സ്ഥലം വേണമെന്നു തോന്നുന്നില്ല. ഒരു ഭീഷണികളും ചെന്നെത്താത്ത/സാധിക്കാത്ത ഒരു സുരക്ഷിതസ്ഥാനം പ്രകൃതിയില്‍ കണ്ടെത്തുകയാണ് ഉത്തമം. പക്ഷെ ഇങ്ങനെ രണ്ടേ രണ്ട് ഓപ്ഷനുകളേ ഉള്ളൂ എങ്കില്‍ തീര്‍ച്ചയായും ഒന്നാമത്തെ തിരഞ്ഞെടൂക്കും. (നരേന്ദ്ര മോഡി വരെ അമ്പലങ്ങള്‍ ഇടിച്ചു നിരത്തി വികസനം ഉണ്ടാക്കുന്നു..!!:))
ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും? ഒരിക്കലും ഒരു ഗായകനാകാന്‍ സാധിക്കില്ല/സാധിച്ചിട്ടില്ല എന്നത് ഒരു തീരാ ദു:ഖം തന്നെയാണ്. ജീവിതത്തില്‍ പലപ്പോഴുമൊരു കോമാളിയായി തീരാരുള്ളതുകൊണ്ട് അത് പ്രത്യേകിച്ച് തിരഞ്ഞെടൂക്കില്ല. ഏറെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ടെങ്കിലും പണ്ട് കുറച്ചുനാള്‍ ട്യൂഷന്‍ മാഷും, കമ്പ്യൂട്ടര്‍ ഫാക്കല്‍റ്റിയും ആയിട്ടുണ്ടെങ്കിലും എന്റെ അലസ ജീവിതത്തിനു അതു ചേരില്ല. നല്ലൊരു കവിത എഴുതുന്ന പോലെ നല്ലൊരു ചിത്രം വരക്കുന്ന പോലെ ക്രിയേറ്റീവായ ഒരു പ്രവൃത്തിയാണ് പാചകം. എന്നും രണ്ടു നേരം അത് ആസ്വദിച്ച് ചെയ്യുന്നുമുണ്ട്. പിന്നെ അറിയാവുന്നതും ചെയ്തിട്ടുള്ളതും ആശാരിപണിയാണ്; അതിന്റെ അദ്ധ്വാനവും ക്രിയേറ്റിവിറ്റിയും താളവും ഒക്കെ ഏറെയിഷ്ടപ്പെടൂന്നതുകൊണ്ട്, സംശയമില്ല ആശാരി തന്നെ.
താങ്കളെ വീണ്ടും അഞ്ചുവര്‍ഷത്തേക്ക് കോളേജ് ജീവിതത്തിലേക്ക് തിരികെ വിടുന്നു എന്നു സങ്കല്‍പ്പിക്കുക. ഏതുവിഷയം തെരഞ്ഞെടുക്കും? എന്തുകൊണ്ട്? സംശയമില്ല, സാമ്പത്തിക ശാസ്ത്രം! മൂന്നു വര്‍ഷം പഠിച്ചിട്ടും ഒരു തേങ്ങ്യേം മനസ്സിലായില്ല. !!
കുട്ടിയായിരുന്നപ്പോള്‍ ആയിത്തീരണമെന്ന് ആഗ്രഹിച്ചതിനുമപ്പുറത്ത്‌ താങ്കളുയര്‍ന്നോ? എങ്കില്‍ അതില്‍ സന്തോഷിക്കുന്നുണ്ടോ? ഒന്നാം ക്ലാസ്സില്‍ വെച്ച് ‘ആരാവണം’ എന്ന ടീച്ചറൂടെ ചോദ്യത്തിന് ‘മാഷാവണം’ എന്നായിരുന്നു എന്റെയുത്തരം. പിന്നെപ്പിന്നെ ഡിറ്റക്റ്റീവ് കഥകള്‍ വായിക്കാന്‍ തുടങ്ങിയപ്പോള്‍ എല്ലാ രഹസ്യങ്ങളേയും അനാവരണം ചെയ്യുന്ന ധീരനായ, തന്ത്രശാലിയായ ഒരു ഡിറ്റക്റ്റീവ് ആകണമെന്നും, അതുകഴിഞ്ഞ് പിന്നെ നിഗൂഡതകളെ പൊതിഞ്ഞു വെച്ച് നിമിഷാ‍ര്‍ദ്ധങ്ങള്‍ക്കുള്ളില്‍ കൈവിരലുകളുടെ അസാമാന്യവേഗതയില്‍ ആളുകളെ അത്ഭുത സ്തബ്ദരാക്കുന്ന ഒരു മാജിക് കാരനാകണമെന്ന്, പിന്നെ സിനിമാ നടനാകണമെന്ന്, സിനിമാ സംവിധായകനാകണമെന്ന്.....പക്ഷെ, മൂന്നു വയസ്സിലേ തിരിച്ചറിഞ്ഞിരിക്കണം എന്റെ നിയോഗമെന്തെന്ന്. ഇപ്പറഞ്ഞ ആഗ്രഹങ്ങള്‍ക്കൊപ്പം അല്ലെങ്കില്‍ അതിനേക്കാള്‍ മീതെ ഉണ്ടായിരുന്ന ആഗ്രഹം ചിത്രകാരന്‍ ആകുക എന്നതായിരുന്നു. കുഞ്ഞുനാളിലേ മണലില്‍ കോറിയിട്ടു തുടങ്ങിയത് ഇന്ന് ഇതെഴുതുന്ന ദിവസവും ചെയ്തുകൊണ്ടിരിക്കുന്നു. മണലിന്റെ പരുത്ത പ്രതലത്തില്‍ നിന്ന് മൌസിന്റെ നിയന്ത്രണത്തിലേക്ക്. ദൈവദത്തമായി കിട്ടിയ ആ കഴിവ് നശിച്ചുപോകാതെ ഇന്നും നിലനില്‍ക്കുന്നതില്‍ ഏറെ സന്തോഷിക്കുന്നു. (കുട്ടിയായിരുന്നപ്പോള്‍ (മുതല്‍) ഏറെയാഗ്രഹിച്ച സിനിമാ സംവിധായകന്‍ എന്നയാഗ്രഹം മുഴുവനായും സാധിച്ചില്ലെങ്കിലും തീരെ സാധിക്കാതിരുന്നിട്ടീല്ല എന്നു പറയാം. :))
ഇഷ്ടപ്പെട്ട ഭക്ഷണം ഏതാണു്? എന്തുകൊണ്ടു്? സ്വന്തമായി പാകം ചെയ്യാൻ അറിയാമോ? മലയാളി ആയതുകൊണ്ടാവാം ചോറും നല്ല (നാടന്‍) കറികളുമാണ് ഏറെയിഷ്ടം. നല്ല പുഴുക്കല്ലരി ചോറിനൊപ്പം, ചേന/കായ/വാഴപ്പിണ്ടി/കയ്പ്പക്ക/ചക്ക മെഴുക്കുപുരട്ടികള്‍, ഇടി(യന്‍)ച്ചക്ക തോരന്‍, ചീര+പരിപ്പ് തോരന്‍, വാഴകുടപ്പന്‍ തോരന്‍, പരിപ്പ് കുത്തികാച്ചിയത്, പച്ചമോര്‍ കടുക് കാച്ചിയത് (കടുക് പൊട്ടിച്ചത് എന്നും പറയും) ഉള്ളി സാമ്പാറ്, ചാള (മത്തി) കൂട്ടാന്‍ (ലിസ്റ്റുകള്‍ അവസാനിക്കുന്നില്ല) പിന്നെ ചിരട്ടപുട്ട് വിത്ത് പപ്പടം+പഞ്ചസാര കോമ്പി അല്ലെങ്കില്‍ എരിവുള്ള മിക്സച്ചര്‍ കോമ്പി. ചെറുപ്പം മുതലേ അമ്മയുടെ കൈപ്പുണ്ണ്യം പകര്‍ന്നു തന്ന രുചികളായതുകൊണ്ടാവും നാട്ടിലെ-വീട്ടിലെ രുചികളെ മായ്ക്കാന്‍ മറ്റൊന്നിനും കഴിയാത്തത്., ആ ടേസ്റ്റുകളെ ഇപ്പോഴും ഇഷ്ടപ്പെടുന്നതും. നന്നായി(ട്ടല്ലെങ്കിലും) പാചകം ചെയ്യാനറിയാം. (വെറും വാചകമല്ല, പല ബ്ലോഗര്‍മാരും അനുഭവ സാക്ഷ്യം) മുന്‍പ് പറഞ്ഞ പോലെ അതൊരു ക്രിയേറ്റീവായ ഒരു ജോലിയാണ്. ഏറെ ആസ്വദിച്ച് , നിറഞ്ഞ സന്തോഷത്തോടെ ചെയ്താല്‍, വിരല്‍ത്തുമ്പു കടിച്ചെടുക്കുന്ന രുചിയില്‍ ഉണ്ടാക്കാം. :) പച്ചകറി കൊണ്ടുണ്ടാക്കുന്ന പല വിഭങ്ങളും അറിയാം മുകളില്‍ പറഞ്ഞതും പിന്നെ പത്തിലേറെ തരത്തിലുള്ള ചമ്മന്തികളും ഉണ്ടാക്കും. നോണ്‍ വെജും മറ്റു പരീക്ഷണങ്ങളും ശ്രമിച്ചിട്ടില്ല.
ഒരു ഗ്രാമത്തിൽ ഒരു വിഗ്രഹം കണ്ടെടുത്തു. രണ്ടാം നാൾ ആ വിഗ്രഹത്തിന്റെ വായിൽ (അടുത്തുള്ള ഒരു വിട്ടിൽ വാറ്റിയ) പട്ടചാരായം വെച്ചു കൊടുത്താൽ, ആ വിഗ്രഹം കുടിക്കുന്നതായ മഹ അത്ഭുതം നിങ്ങൾ അറിയുന്നു. പത്രങ്ങൾ ആ വാർത്ത front page ആക്കുന്നു. ജനങ്ങൾ ആ വീട്ടിലേക്ക് തടിച്ചു കൂടുന്നു. നിങ്ങൾ എന്തു ചെയ്യും.
  1. ഉടൻ ആ വിട്ടിൽ പോയി നാലു കുപ്പി വിശുദ്ധ പട്ടചാരായം വാങ്ങി വിഗ്രഹത്തിനു് കൊടുക്കാനായി queue നിൽക്കുന്നു.
  2. ഇന്ത്യൻ constitution അനുസരിച്ചുള്ള secularism ഉയർത്തിപ്പിടിക്കാനും, വിശ്വാസികളുടെ സ്വാതന്ത്ര്യം അനുവതിച്ചുകൊടുക്കാനുമായി ആ വിട്ടിൽ വിശുദ്ധ പട്ടചാരായം വാറ്റാനുള്ള അവകാശത്തിനു വേണ്ടി, ഇന്ത്യൻ constitution ബഹുമാനിക്കുന്ന ഒരു ഭാരതീയൻ എന്ന നിലയിൽ നിങ്ങൾ പ്രവർത്തിക്കുന്നു.
  3. നാലു കന്നാസ് വിശുദ്ധ പട്ടചാരായം വാങ്ങി ഒരു 100ml വിഗ്രഹത്തിനു കൊടുക്കും. ഒരു കന്നാസ് സ്വന്തം വിട്ടിൽ കൊണ്ടു പോകും, ബാക്കി blackൽ വില്കും.
  4. ആ വീട്ടിലേക്ക് വിശുദ്ധ പട്ടചാരായം supply ചെയ്യാനായി തൊട്ടടുത്ത് ഒരു distillery തുടങ്ങും.
  5. ഇതൊരു തട്ടിപ്പാണെന്നു നിങ്ങൾ വിശ്വസിക്കുന്നു. വിശ്വാസികളായ നാട്ടുകാരുടേ അടി പേടിച്ച്, ഒന്നും ചെയ്യില്ല
  6. ഇതൊരു തട്ടിപ്പാണെന്നു നിങ്ങൾ വിശ്വസിക്കുന്നു. പത്രത്തിൽ ഇതേകുറിച്ച് എഴുതും.
ഏറ്റവും ബെസ്റ്റ് പരിപാടി, ഞാന്‍ അകത്ത് ചെന്നിട്ട് ഒരു കുപ്പി പട്ട എന്റെ വായിലേക്ക് കമഴ്ത്തും, ഒരൊറ്റ തുള്ളില്യാണ്ട് കുടിക്കും എന്ന്ട്ട് വായും പൊളിച്ചിരിക്കണ ഡാക്കളോട് ഇങ്ങിനെ പറയും : “ ഡാ ശ്ശവ്വ്യേളെ, വിഗ്രഹം പട്ട കുടീച്ചത് വല്ല്യ മഹാത്ഭുതാണെങ്കീ ഞാന്‍ കുടീച്ചത് പിന്നെ എന്തൂട്ടണ്ടാ? പട്ട കുടിച്ച ഈ കല്ലിന് വല്ല പ്രത്യേകതേ, ഈശ്വരാനുഗ്രഹാ ഉണ്ടെങ്കീ എനീക്കുണ്ടെറാ അതും, എന്നേം തൊഴഡാ തെണ്ട്യേളെ” ഒന്നുകില്‍ അതോടെ ജനങ്ങള്‍ക്ക് വിവരം വെയ്ക്കും, അല്ലെങ്കില്‍ ഞാനൊരു ആള്‍ദൈവമാകും :)
ഇഷ്ടപ്പെട്ട വാഹനം ഏതാണു് ? (philosophy പറഞ്ഞു ഓവറാക്കണ്ട) വില്ലീസ് ജീപ്പ് !!
ചിന്താഭാരം ഉണ്ടായാൽ എന്തു സംഭവിക്കും? അപ്പോൾ ലോറി എവിടെയായിരുന്നു? ചിന്താഭാരം ഉണ്ടായാല്‍ സത്യായിട്ടൂം ലോറി മാറിപ്പോകും, അല്ലെങ്കില്‍ പറയാനുണ്ടോ, മാവോയിസം റോട്ടിലാവും, ഇതൊക്കെപ്പോട്ടെ മൂങ്ങ ക്കൂട്ടില്‍ ചാടും അതാണ് തീരെ സഹിക്കാന്‍ പറ്റാത്തത് ! :)
പരസ്യങ്ങള്‍ താങ്കളെ സ്വാധീനിക്കാറുണ്ടോ? ഉണ്ടേങ്കില്‍ ഏതുവിധത്തില്‍? ഒരു പരസ്യം കാണുമ്പോള്‍ (പ്രിന്റ്/ടിവി) അതിലെ ഐഡിയ, ഉപയോഗിച്ച കൌശലം, ക്രിയേറ്റിവിറ്റി, എക്സിക്യൂഷന്‍, അങ്ങിനെ പലതും ശ്രദ്ധിക്കും, അതിന്റെ പുറകിലെ ക്രിയേറ്റീവ് ടീമിനെ അറിയാനും ശ്രമിക്കും, ആ രീതിയില്‍ പല പരസ്യങ്ങളും ഏറെ അത്ഭുതപ്പെടൂത്തുകയും സ്വാധീനിക്കുകയും ചെയ്തിട്ടൂണ്ട്. പക്ഷെ, ഒരു ഉപഭോക്താവ് എന്ന നിലയില്‍ പരസ്യങ്ങള്‍ എന്നെ സ്വാധീനിക്കാറില്ല
ബ്ലോഗിൽ കാണുന്ന പാചക കുറിപ്പുകൾ പരീക്ഷിച്ച് നോക്കിയിട്ടുണ്ടോ? അതിനു് ഇരയാവരുടേ അഭിപ്രായം എന്തായിരുന്നു. എനിക്കറിയാവുന്നത് തന്നെ ചെയ്യാന്‍ പറ്റ്ണില്ല്യ എന്ന്ട്ടല്ലേ ഇനി ബ്ലോഗിലെ... ( ‘എന്റെ പാചക പരീക്ഷണങ്ങള്‍” എന്ന തലക്കെട്ടോടെ ഒരു ബ്ലോഗര്‍ ഓര്‍ക്കുട്ടില്‍ പ്രദര്‍ശിപ്പിച്ച ഫോട്ടോകള്‍ക്കു താഴെ ഒരു ഓര്‍ക്കുട്ട് സുഹൃത്ത് ഇട്ട കമന്റാണ് ഓര്‍മ്മയില്‍ വരുന്നത് “ തലക്കെട്ട് മാറ്റണം, വയറിളക്കാന്‍ 100 വഴികള്‍ അതായിരിക്കും നല്ലത്” എന്ന്‍)
കെ. എസ്. കോപാലകൃഷ്ണൻ എന്തുകൊണ്ടു്, അടൂർ ഗോപാലകൃഷ്ണനെ പോലെയും, പദ്മരാജന പോലെയും സിനിമ എറ്റുക്കുന്നില്ല? കെ. എസ്. ഗോപാലകൃഷ്ണന്‍ 4 നടികളും 2 നടനുമടക്കും 15 പേരടങ്ങുന്ന യൂണിറ്റുമായി ഏതെങ്കിലും കാട്ടില്‍ പോയി 7 ദിവസം കൊണ്ട് 3 സിനിമയെടുക്കും. തിരിച്ച് കൊടമ്പാക്കത്തോ ചെന്നൈയില്‍ വച്ച് 2 ദിവസം കൊണ്ട് 8 ബിറ്റ് ഷൂട്ട് ചെയ്യും. എന്നിട്ട് കേരളത്തിലേയും തമിഴ് നാട്ടിലേയും ബി, സി, ക്ലാസ്സ് തിയ്യറ്ററുകളില്‍ നിന്ന് പരമാവധി പണം സ്വരൂപിക്കും. അമ്മാതിരി ‘കഴിവു’കളൊന്നും അടൂരിനും പത്മരാജനുമില്ല !!
ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും? ഗഡീ, ഒരു മാതിരി മനുഷ്യനെ വട്ടാക്കരുത്ട്ടാ... ഇതന്നല്ല്യേ നേരത്തേം ചോയ്ച്ചത്?
മലയാള സിനിമയിൽ നിങ്ങളുടെ സ്വഭാവവുമായി സാമ്യമുള്ള കഥാപാത്രം ഏതാണു് ഹും.. മലയാള സിനിമയുടെ ഗതികേട്, ഒരൊറ്റ മനുഷ്യനുമില്ല!!
ജിവിതം മൊത്തം കേരളത്തിൽ ജിവിച്ചിട്ട് രണ്ടു മാസം അമേരിക്കയിൽ ചുറ്റിതിരിഞ്ഞിട്ടു് തിരികെ നാട്ടിൽ വന്ന ശേഷം "മലയാലം കൊരച് കൊരച് പരയുന്ന"വരെ കണ്ടാൽ എന്തു ചെയ്യും? ചെകിളേമ്മെ നോക്കി ഒരു കീറ് കൊടുക്കും! വേദന കൊണ്ട് പുളയുമ്പോള്‍ അവന്‍/ അവള്‍ നല്ല മലയാളം പറഞ്ഞോളും :)
നിങ്ങളുടെ തൊഴിൽ മേഖല ഏത് ഗണത്തിൽ പെടും.
  1. ഉല്പാതനം
  2. കച്ചവടം
  3. ജന സേവനം
  4. വിനിമയം
  5. വിദ്യാഭ്യാസം
ഇതിലൊന്നും പെടില്ല
ഇന്നു നമ്മുടെ നഗരങ്ങളിൽ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണു്? എന്തൂട്ടണാവോ? ചെലപ്പ ട്രാഫിക്ക് ജാമായിരിക്കും!!
മലയാള ഭാഷ വളരുകയാണോ, രൂപാന്തരപ്പെടുകയാണോ, വഷളാവുകയാണോ? ശരിക്കും പറഞ്ഞാല്‍ ഇതു മൂന്നും സംഭവിക്കുന്നുണ്ട്
മനുഷ്യവാസമില്ലാത്ത ഒരു ദ്വീപിലേക്ക് നിങ്ങളെ ജീവപര്യന്തം നാടുകടത്തപ്പെടാൻ പോവുകയാണെന്നു സങ്കല്പ്പിക്കുക. നിങ്ങൾക്ക് വായിക്കാൻ രണ്ടു പുസ്തകങ്ങൾ കൂടെ കൊണ്ടുപോകാൻ അനുവതിക്കുന്നു. ഏതു് പുസ്തകങ്ങൾ കൊണ്ടുപോകും? വി.കെ.എന്‍. സമ്പൂര്‍ണ്ണ കൃതികള്‍. ബോബനും മോളിയും
കേരളത്തിൽ ഇപ്പോൾ ടിവി. പ്രേക്ഷരുടെ ഹരമായ റിയാലിറ്റി ഷോ എന്നറിയപ്പെടുന്ന അനേകം മത്സര പരമ്പരകളുണ്ടു്. താങ്കൾക്ക് ഒരു സാമാന്യം ഭേതപ്പെട്ട ഗായിക/ഗായകൻ ആണെന്നു സങ്കൽപ്പിക്കുക. താങ്കൾ ഈ മത്സരങ്ങളിൽ പങ്കെടുക്കുമോ? എന്തുകൊണ്ടു? ഗായകനാണെന്നു സങ്കല്‍പ്പിച്ചാല്‍ തന്നെ ഇന്നു കാണുന്ന ടിവി റിയാലിറ്റി ഷോയില്‍ (സംഗീത) പങ്കെടുക്കില്ല. പാട്ടുകാരന് /കാരിക്ക് പാടുന്ന കഴിവിനേക്കാളും, അറിവിനേക്കാളും കൂടുതല്‍ ഇടുപ്പു കുലുക്കി ആടാനറിയണമെന്നും, പ്രച്ഛന്നവേഷം കെട്ടണമെന്നും, തൊലി വെളുപ്പിക്കണമെന്നും, തുണിമാറ്റണമെന്നും എന്നുള്ളത് തീരെ അംഗീകരിക്കാന്‍ കഴിയില്ല. പാടികഴിഞ്ഞതിനു ശേഷം പുതു ഗായിക/ഗായകനോട് “പാട്ടില്‍ ശ്രുതി പോയെങ്കിലും താളം തെറ്റിയെങ്കിലും സംഗതികള്‍ വന്നില്ലെങ്കിലും ഡാന്‍സും കോസ്റ്റൂമും സൂപ്പര്‍ബ് ആയിരിന്നു. മെയ്ക്കപ്പ് ഫന്റാസ്റ്റിക്ക് ആയിരുന്നു അതുകൊണ്ട് 75/100 മാര്‍ക്ക് ” എന്നു പറയുന്ന ജഡ്ജസ്സിന്റേയും അതു കേട്ട് കൈയ്യടിക്കുന്ന സദസ്സിന്റേയും മുന്നില്‍ ചെന്ന് തിരിഞ്ഞു നിന്ന് ഉടുമുണ്ട് പൊക്കി കാണിക്കണമെന്ന് പലപ്പോഴും തോന്നാറുണ്ട്; സത്യമായിട്ടും.
നിങ്ങളുടേ മുന്നിൽ മൂന്നു buttonകളു ഉണ്ട്.
  1. അമർത്തിയാൽ ഈ ലോകത്തിലുള്ള ഏകാധിപതികൾ എല്ലാം നിന്ന നിൽപ്പിൽ തന്നെ ചത്തു് വീഴും.
  2. അമർത്തിയാൽ മലയാള മനോരമ പത്രം ഒറ്റ് രാത്രികൊണ്ടു Unicodeലേക്ക് മാറും.
  3. അമർത്തിയാൽ (ഇടിവാളിന്റെ ആഗ്രം സഫലമാകും) ബ്ലോഗിൽ ഉള്ള ഓർമ്മ കുറിപ്പിസ്റ്റുകൾക്കെല്ലാം "Amoniasia" വന്നു് എല്ലാം മറന്നു പോകും.
ഇതിൽ ഒന്നുമാത്രമെ അമർത്താൻ കഴിയുകയുള്ളു. നിങ്ങൾ ഏതമർത്തും.? എന്തുകൊണ്ടു?"
ആദ്യത്തെ ബട്ടന്‍ അമര്‍ത്തിയാല്‍ ചത്തുവീഴുന്ന ഏകാധിപതികളുടെ സ്ഥാനത്ത് ഞാനെന്ന ഏകാധിപതി വരും, മൂന്നാമത്തെ ബട്ടന്‍ അമര്‍ത്തിയാല്‍ പിന്നെ ശേഷിക്കുന്നത് കൈപ്പള്ളിയുടെ ബ്ലോഗായിരിക്കും അതും ഞാന്‍ സമ്മതിക്കില്ല. രണ്ടാമത്തത് അമര്‍ത്തിയാല്‍ വലിയ അപകടമൊന്നും സംഭവിക്കാത്തതു കൊണ്ട് തീര്‍ച്ചയായും രണ്ടാമത്തത് തന്നെ.
ഇവരിൽ താങ്കൾക്ക് ആരെയാണു് കൂടുതൽ ബഹുമാനം:
  1. K. കരുണാകരൻ,
  2. EMS,
  3. AKG,
  4. സി.എച്ച്. മുഹമ്മദ്കോയ,
  5. മന്നത്ത് പത്മനാഭൻ,
  6. പാണക്കാട് സയ്യിദ് മുഹമ്മദലി ഷിഹാബ് തങ്ങൾ.
  7. Dr. പല്പ്പു.
  8. വെള്ളാപ്പള്ളി നടേശൻ
ഈ പറയുന്ന ലിസ്റ്റില്‍ നിന്നാണെങ്കില്‍ എ.കെ.ജി.
ഏറ്റവും ഭാഗ്യവാനായ മനുഷ്യന്‍ ആരാണ്? സന്തോഷങ്ങളില്‍ ഏറെ ആഹ്ലാദിക്കാത്തവനും സന്താപങ്ങളില്‍ തളര്‍ന്നു പോകാത്തവനും, മറ്റുള്ളവരാല്‍ തെറ്റിദ്ധരിക്കപ്പെടാത്തവനും കടമകളിലും പ്രവൃത്തികളിലും സംതൃപ്തി കിട്ടുന്നവനും നിരന്തരം ഊര്‍ജ്ജസ്വലനായിരിക്കുന്നവനും താരതമ്യേന ഭാഗ്യവാന്‍ എന്നു പറയാം ( എങ്കിലും ഏറ്റവും ഭാഗ്യവാനായ മനുഷ്യന്‍ എന്നത് ഒരു സങ്കല്‍പ്പം മാത്രമാണെന്നു കരുതുന്നു)
നിങ്ങളെ അടുത്തറിഞ്ഞ സുഹൃത്തുക്കൾ എങ്ങനെ കരുതുന്നു. 1) ഒരു പാവം 2) കൊച്ചു ഗള്ളൻ 3) പുലി 4) പാമ്പ് 5) തമാശക്കാാാാാാാരൻ 6) തണ്ണിച്ചായൻ 7) കുൾസ് 8) പൊടിയൻ 9) തടിയൻ ഇതിൽ പെടാത്ത ഏതെങ്കിലും പേരുണ്ടെങ്കിൽ അതും എഴുതാം. പലര്‍ക്കും പലരീതിയിലാണ് : ഭാര്യക്ക് ഞാനൊരു പാവം, പഴയ കാമുകിമാര്‍ക്ക് കൊച്ചു ഗള്ളന്‍, ബ്ലോഗ് വായനക്കാര്‍ക്ക് തമാശക്കാാാാാാാരൻ, വെള്ളമടിക്കാത്ത എന്റെ റൂം മേറ്റ്സിനു ഞാന്‍ തണ്ണിച്ചായന്‍, നാട്ടീലെ ചില സുഹൃത്തുക്കള്‍ക്ക് ഞാന്‍ തടിയന്‍. പക്ഷെ ഞാന്‍ എന്നെ വിളിക്കുന്നത് ഒരു ‘പുലി’ എന്നു തന്നെയാണ് :)
ഇന്ത്യയുടേയും ചൈനയുടേയും സാമ്പത്തീക മുന്നേറ്റത്തിൽ ഇവിടങ്ങളിലെ ഉയർന്ന ജനസംഖ്യയും ഒരു ഘടകമാണെന്ന് താങ്കൾ വിശ്വസിക്കുന്നുവോ? മൂന്നു വര്‍ഷം സാമ്പത്തിക ശാസ്ത്രം പഠിച്ചെങ്കിലും ജീവിക്കാനൊരു സാമ്പത്തിക ശാസ്ത്രം രൂപപ്പെടൂത്തുന്നതില്‍ പരാജയപ്പെട്ട എന്നോടു തന്നെ ഇതു ചോയിക്കണോ സ്റ്റാ? :)
ബ്ലോഗിൽ പോട്ടങ്ങൾ പിടിക്കുന്ന ഏതെങ്കിലും അണ്ണന്റെ ഫോട്ടോ നിരൂപണങ്ങൾ കേട്ട ശേഷം അദ്ദേഹത്തിന്റെ തലയിൽ കാമറ തല്ലി പോട്ടിക്കാൻ തോന്നിയിട്ടുണ്ടോ? (തല്ലിപ്പോട്ടിക്കാൻ ഉദ്ദേശിച്ച camera, lense, എന്നീ വിവരങ്ങൾ കൂടി വിശതീകരിക്കുക) ഫോട്ടോ നിരൂപണങ്ങൾ കേട്ട ശേഷം തോന്നിയിട്ടില്ല, പക്ഷെ എം.കെ. ഹരികുമാറിന്റെ ഫോട്ടോ ബ്ലോഗ് കണ്ടപ്പോള്‍ അങ്ങേര്‍ക്കിട്ട് രണ്ട് പൊട്ടിക്കണമെന്ന് തോന്നിയിട്ടുണ്ട്. :)
നിങ്ങൾ പ്രധാന മന്ത്രിയാകുന്നു. എന്തു ചെയ്യും? ദേ വെറ്തെ കൊതിപ്പിക്കരുത്. :)
നിങ്ങൾക്ക് മൂന്നു വരം കിട്ടുന്നു എന്തെല്ലാം അവശ്യപ്പെടും? (കൂടുതൽ വരം കുട്ടാനുള്ള വരം ഇപ്പോൾ stockൽ ഇല്ല. അതു ചോദിച്ച് ചളമാക്കരുതു്)
കേരളത്തിൽ beef നിരോധിച്ചാൽ നിങ്ങൾ എന്തു് ചെയ്യും? ചിക്കന്‍ കഴിക്കും. :)
1 Billion US$ നിങ്ങൾക്ക് ലഭിക്കുന്നു എന്തു ചെയ്യും ആദ്യം ഞാന് പല പ്രതിഭകളെയും ഉള്‍പ്പെടുത്തി എന്റെ ആഗ്രഹത്തിലുള്ള, ഒരു സിനിമ ചെയ്യും. ബാക്കി, അതുകഴിഞ്ഞ് സമയമ്പോലെ ആലോചിച്ച് ചെയ്യും.
പ്രാവാസ ജീവിതത്തിൽ എന്തെങ്കിലും നഷടമായിട്ടുണ്ടോ? നഷ്ടങ്ങളേക്കാളേറെ നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. സാമ്പത്തികമായും, കലാപരമായും അല്ലാതെയും. എന്നിലെ കലാകാരന്‍ അംഗീകരിക്കപ്പെട്ടതും, അതിന് എക്സ്പോഷര്‍ കിട്ടിയതും, എന്റെ കലാപരമായ ആഗ്രഹങ്ങളില്‍ ചിലത് പൂര്‍ത്തീകരിച്ചതും ഈ പ്രവാസ ജീവിതത്തില്‍ വെച്ചാണ്. പിന്നെ, നാട്ടിലെ വായനശാല, അതിലെ കൂട്ടായ്മകള്‍, ഉത്സവങ്ങള്‍ അങ്ങിനെ പലതും മിസ് ചെയ്യുന്നുണ്ട്. പക്ഷെ അതൊക്കെ കാലത്തിന്റെ/ജീവിതത്തിന്റെ അനിവാര്യതയായി കാണുന്നു. ഒന്നു നഷ്ടപ്പെടുത്താതെ മറ്റൊന്നു നേടാനാവില്ല.
രാഷ്ട്രീയക്കാരെ ഇഷ്ടമാണൊ? ഈ ഇലക്ഷന്‍ കാലത്ത് താങ്കള്‍ നാട്ടിലുണ്ടെന്നും ഒരു സ്ഥാനാര്‍ത്ഥി വോട്ട് ചോദിച്ച് വീട്ടില്‍ വരുന്നുവെന്നും കരുതുക.എന്തു പറയും? രാഷ്ട്രീയക്കാരോട് പൊതുവില്‍ വലിയ ഇഷ്ടമില്ല. വീട്ടില്‍ വരുന്നത് രാഷ്ട്രീയക്കാരനായാലും കൂലിപ്പണിക്കാരനായാലും അതിഥിയായി കാണുന്നതില്‍ വകഭേദമൊന്നുമില്ല. വിളിച്ചിരുത്തും, ചായയോ തണുത്ത വെള്ളമോ കൊടൂക്കും.
Nostalgia-mania-dingolapi എന്ന അതിഭീകരവും ഭയാനകവുമായ രോഗം ബാദിച്ച മലയാളി ചേട്ടന്മാരെ എങ്ങനെ ചികിത്സിക്കും? ഇവരെ ബീമ പള്ളിയിൽ കൊണ്ടുപോയി ചങ്ങലക്കിടുന്നതിനെ കുറിച്ച് എന്താണു് അഭിപ്രായം. നൊസ്റ്റാള്‍ജിയ ഒരു രോഗമാണെന്നു ഞാന്‍ കരുതുന്നില്ല. കഴിഞ്ഞ പോയ ഇന്നലകളെ നോക്കി നെടുവീര്‍പ്പിടുന്നതും നുണഞ്ഞിറക്കുന്നതും പ്രത്യേകിച്ച് പ്രവാസ ജീവിതത്തില്‍ സ്വോഭാവികം. ഇന്നലെകളോട് സുല്ല് പറയണമെന്നും ഇന്നിനെ പുണര്‍ന്നിരിക്കണമെന്നും പറയുന്നത്, ഒരുപക്ഷെ പലര്‍ക്കും പറ്റുമായിരിക്കും, പക്ഷെ ഒരു സഹൃദയനു പറ്റില്ല. പക്ഷെ, ഒരു കാര്യം കൂടി ഇതിനോടൊപ്പം പറയാതിരിക്കന്‍ വയ്യ : മലയാളം ബ്ലോഗില്‍ ഇത്രമാത്രം ബലാത്സംഗം ചെയ്യപ്പെട്ട മറ്റൊരു വാക്ക് ഉണ്ടോ എന്ന് സംശയമാണ്. ആവശ്യത്തിനും അനാവശ്യത്തിനും നൊസ്റ്റാള്‍ജിയ എന്ന വാക്കിനെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് അതിന്റെ ആര്‍ദ്രതയും സൌന്ദര്യവും നഷ്ടപ്പെടുത്തിക്കളഞ്ഞു പലരും. മണ്ഡരി ബാധിച്ചുണങ്ങിയ തെങ്ങും ഉണക്കപ്പുല്ലിന്റേയും പടം കാണുമ്പോളേക്കും 25 വര്‍ഷമായി നാട്ടില്‍ തന്നെയുള്ളവന്‍/വള്‍ പറയും “ആവൂ !! നൊസ്റ്റാള്‍ജിക്കാക്കി കളഞ്ഞല്ലോ എന്നെ” എന്ന്. അതു കേള്‍ക്കുമ്പോള്‍ ഞാന്‍ ശര്‍ദ്ദിച്ച് പോകും.
നിങ്ങൾ ഇപ്പോൾ ഇരിക്കുന്ന സ്ഥലത്തുള്ള ജനാലയിൽ നിന്നും പുറത്തേക്ക് നോക്കുക. അവിടെ കാണുന്ന ദൃശ്യം 100 വാക്കിൽ കുറയാതെ വിവരിക്കുക. ഈ ജനാലക്കപ്പുറം ഇരു ഫ്ലാറ്റിനിടയിലുള്ള ഒഴിഞ്ഞ സ്ഥലം. ഒരു ടിവീയെസ് വിക്ടര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നു. ആര്യവേപ്പിന്റെ ഒരു നീളന്‍ മരം. അതിന്റെ തണലില്‍ ഒരു കറുത്ത പട്ടി ഉറങ്ങിക്കിടക്കുന്നു. ഒഴിഞ്ഞ സ്ഥലത്തിനും അപ്പുറത്തെ ഒരു വീടിനും ഗാരേജിനുമിടയില്‍ കുറച്ചപ്പുറത്തുള്ള മറ്റൊരു ഫ്ലാറ്റിലേക്കുള്ള നീണ്ട വഴി, വഴിയുടെ ഇങ്ങേ അറ്റം ഗെയിറ്റ്. ഗെയിറ്റിനെ ലക്ഷ്യമാക്കി ആശാന്റെ വാസവദത്തയെ അനുസ്മരിപ്പിക്കുമാറ്, ഉത്തുംഗസ്തനിയും നിറ നിതംബിനിയുമായ ഒരു ഉത്തരേന്ത്യന്‍ യുവതി ഇറുകിപ്പിടിച്ചൊരു വസ്ത്രത്താല്‍ നടന്നകലുന്നു. കെട്ടിടങ്ങള്‍ക്കിടയിലൂടെ കാണുന്ന നീലാകാശ കീറ്. കുഞ്ഞുങ്ങള്‍ തൂറി വെച്ചതുപോലെ അവിടവിടെ മേഘകഷണങ്ങള്‍..
ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി? ഇനിയും എഴുതുമോ? വായനക്കാര്‍ക്ക് എന്നോടുള്ള സ്നേഹത്തിന് എന്റെ നന്ദി പ്രകടിപ്പിക്കാന്‍ കൂടിയും. എഴുതും
ബ്ലോഗിൽ അവസാനമായി വായിച്ച ലേഖനം ഏതാണു്? ‘മനുഷ്യനെ ചുട്ടു തിന്നുന്നവര്‍ക്കെതിരെ‘ എന്ന ബ്ലോഗിലെ “ഫിരാഖ്: ഇരുണ്ട കാലത്തെക്കുറിച്ചുള്ള പാട്ടുകള്‍“ എന്ന ലേഖനം
ബ്ലോഗിൽ അവസാനമായി വായിച്ച അതുന്താധുനിക കവിത വായിച്ച ശേഷം നിങ്ങൾ എന്തു ചെയ്തു?
  1. കരഞ്ഞു.
  2. ചിരിച്ചോ.
  3. തലകറങ്ങി നിലത്തു വീണു്.
  4. എഴുതിയവനെ ഫോണിൽ വിളിച്ചു തെറി പറഞ്ഞു.
  5. മുകളിൽ പറഞ്ഞ എല്ലാം സംഭവിച്ചു് എന്നു് ഭ്രാന്താശുപത്രിയിൽ എത്തിയപ്പോൾ സുഹൃത്തുക്കൾ പറഞ്ഞു.
ഹേയ് ഞാനാ ടൈപ്പല്ലാ ട്ടാ.. :)
ഒരു hotelൽ രണ്ടു blog meet നടക്കുന്നു. അതിൽ ഒരു barൽ ബ്ലോഗ് കവികളും വേറൊരു barൽ ബ്ലോഗ് ഓർമ്മക്കുറുപ്പ്istകളും ഉണ്ടു്. നിങ്ങൾ ഏതു barൽ കയറും. രണ്ടിലും കേറും, പക്ഷെ, “ നിങ്ങക്കറിയോ ഞാന്‍ണ്ടല്ലാ.. പണ്ടേ മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പഴേസ്, ടീച്ചറ്ക്കേ... “ എന്നു ഏതെങ്കിലും ഓര്‍മ്മകുറീപ്പിസ്റ്റ് പറഞ്ഞു തുടങ്ങുമ്പോള്‍ ഗ്ലാസ്സെടുത്ത് അപ്പുറത്തെ റൂമിലേക്ക് പോകും. “ഹൊ! ഗാസയിലെ കുഞ്ഞുങ്ങളുടെ ചോരയൊലിച്ച ദേഹങ്ങള്‍ എന്നിലൊരു കവിതയുണര്‍ത്തി..ഞാനതൊന്നു..” എന്ന് കവികള്‍ ആരെങ്കിലും പറഞ്ഞു തുടങ്ങുമ്പോള്‍ ഞാന്‍ പതിയെ ഗ്ലാസ്സെടുത്ത് അപ്പുറത്തെ റൂമിലേക്ക് വീണ്ടും പോകും. അങ്ങിനെ മാറി മാറി പരമാവധി വീശും. :)
നിങ്ങൾ കൈപ്പള്ളിയെ കണ്ടു മുട്ടുന്നു. എന്തു ചോദിക്കും? (കാശു്, sandwich, വാച്ച്, മോതിരം, ഫോൺ, ചെരുപ്പ് മുതലായവ ചോദിക്കരുതു്) “ഡാ ഗഡ്യേ, ആ കാമറേം പൂട്ടുകുറ്റി ലെന്‍സും തര്വോ, ഫോട്ടോ എങ്ങന്യാ എടുക്കാന്ന് ഞാന്‍ കാണിച്ച് തരാ സ്റ്റാ.. അതൊക്കെ കണ്ടാല്‍ണ്ടല്ലാ താനൊക്കെ ഇക്ഷ, ഇഞ്ഞ,ഇച്ഛ, ഇത്ത.. വരക്കും...” :)
ഒരു International blog meet വിളിച്ചു കൂട്ടുന്നു. അതിനായി കാര്യപരിപാടികൾ അവതരിപ്പിക്കാൻ ആരെയെല്ലാം ഉൾപെടുത്തും? എന്തെല്ലാം പരിപാടികൾ ഉണ്ടായിരിക്കും? പ്രാര്‍ത്ഥന : ബ്ലോഗര്‍ ലക്ഷ്മി അദ്ധ്യക്ഷന്‍ : കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി. (രണ്ടു മിനിട്ടില്‍ കൂടുതല്‍ സംസാരിപ്പിക്കില്ല) പ്രബന്ധങ്ങള്‍ :- വിഷയം : ബ്ലോഗ് ഇവന്റുകള്‍ക്കു മലയാളം ബ്ലോഗിലുള്ള പ്രസക്തി : കൈപ്പള്ളി, ഇഞ്ചിപ്പെണ്ണ് ബ്ലോഗ്ഗ് കമന്റുകളില്‍ സ്മൈലികള്‍ക്കുള്ള പ്രാധാന്യം : ശ്രീ പോസ്റ്റുകള്‍ വായിക്കാതെ കമന്റിടുന്നത് എങ്ങിനെ എന്നതിനെകുറീച്ച് : അനൂപ് എസ് കോതനെല്ലൂര്‍ പിന്നെ കവിതാ സായാഹ്നം : കുഴൂര്‍ വിത്സണ്‍, മുരളീ കൃഷ്ണ, പ്രിയാ ഉണ്ണികൃഷ്ണന്‍, ജി.മനു തുടര്‍ന്ന് , ചെറിയനാടന്റെ രചനയില്‍, ബഹുവ്രീഹി, കിരണ്‍സ് സംഘം അവതരിപ്പിക്കുന്ന ഗാനമേള ഇടിവാള്‍, അഭിലാഷങ്ങള്‍ അവതരിപ്പിക്കുന്ന ‘ബ്ലോഗ് മാല’ കോമഡി സ്കിറ്റ് കുറുമാന്‍, പോങ്ങുമ്മൂടന്‍ എന്നിവരുടെ സര്‍പ്പം തുള്ളല്‍ (‘പാമ്പ് ‘തുള്ളല്‍ എന്നും പറയും) അവസാനമായി, ബ്ലോഗിങ്ങിലൂടെ മല്ലൂസിന് എങ്ങിനെ നന്നാവാം, ഗതിപിടിക്കാം, അക്ഷരതെറ്റില്ലാതെ എങ്ങിനെ ബ്ലോഗില്‍ എഴുതാം എന്ന വിഷയത്തെകുറീച്ച് കൈപ്പള്ളി സംസാരിക്കും. സംസാരം തുടങ്ങുന്നതോടെ ഓരോരുത്തരായി പിരിയാന്‍ തുടങ്ങും. അതോടെ പരിപാടികള്‍ അവസാനിക്കും :) (എല്ലം ഒരു തമാശയായി എന്റെ സുഹൃത്തുകള്‍ എടുക്കും എന്നു തന്നെ കരുതുന്നു):)
Mark Twain, R.K. Narayan, Basheer. ഇവർ മൂന്നുപേരും ഒരു restaurantൽ വെച്ചു കണ്ടു മുട്ടുന്നു. എന്തു സംഭവിക്കും? കണ്ടുമുട്ടലിനു ശേഷം മൂന്നു കിടിലന്‍ കഥകള്‍ ലോക സാഹിത്യത്തിനു കിട്ടും !! Mark Twain, ' The adventures of My Indian trip' എന്ന പേരിലൊരു നോവലും, മാല്‍ഗുഡി ഡേയ്സില്‍ ഒരു വിദേശിയും ഒരു മലയാളിയും കഥാപാത്രങ്ങളായി വരുന്ന ഒരു അധ്യായവും, ‘എന്റെ ലഘുഭക്ഷണശാലാനുഭവം’ എന്ന പേരില്‍ ബഷീര്‍ ഒരു കഥയും എഴുതുവാനിടയുണ്ട്. :)
നിങ്ങൾ Dinnerനു് ഈ പട്ടികയിൽ കൊടുത്തിരിക്കുന്ന രണ്ടു പേരിൽ ആരെ ക്ഷനിക്കും? അവർക്ക് എന്തു ഭക്ഷണം കൊടുക്കും? അവരോടു എന്തെല്ലാം ചോദിക്കും? 1) ഇന്ദിര ഗാന്ധി 2) K.J. Yesudas 3) കാട്ടുകള്ളൻ വീരപ്പൻ 4) മാമുക്കോയ 5) കൊച്ചുത്രേസ്യ 6) അടൂർ ഭാസി 7) Amjad Khan 8) Jimmy Wales 9) Mother Theresa 10) Khalil Gibran 11) Sister Alphonsa 12) കുറുമാൻ 13) കലാഭവൻ മണി 14) സ്റ്റീവ് മൿ-ക്കറി 15) Charles Dickens 16) Kuldip Nayar 17) Arundhati Roy 18) Charlie Chaplin 19) R.K. Lakshman (cartoonist) 20) ഇഞ്ചിപ്പെണ്ണു് ചാര്‍ളി ചാപ്ലിന്‍ ചാപ്ലിന്റെ ഗോള്‍ഡ് റഷ് എന്ന സിനിമയില്‍ വിശപ്പു കാരണം ഒരു ഷൂ കടിച്ചു തിന്നുന്ന ഒരു സീനുണ്ട്. ബിസ്കറ്റ് കൊണ്ട് ഉണ്ടാക്കിയ ഒരു ഷൂ ആയിരുന്നു ഷൂട്ടിങ്ങിന് ഉപയോഗിച്ചത് എന്ന്‍ ഒരിക്കലെവിടെയോ വായിച്ചു. അതു അനുസ്മരിപ്പിക്കാന്‍ ബിസ്കറ്റ് കൊണ്ട് ഒരു ഷൂ ഉണ്ടാക്കി വീണ്ടും കൊടുക്കും. എന്നിട്ട് ബാല്യത്തിലും കൌമാരത്തിലുമുണ്ടായിരുന്ന വേദനിപ്പിക്കുന്ന അനുഭവങ്ങളെ പൊതിഞ്ഞ് വെച്ച് എങ്ങിനെ ലോകത്തെ ചിരിപ്പിക്കുന്ന കോമാളിയായി വേഷം കെട്ടാന്‍ കഴിഞ്ഞു എന്ന് ചോദിക്കും R.K. Lakshman (cartoonist) മനസ്സിലൊരു കാര്‍ട്ടൂണിസ്റ്റ് ഉള്ളതുകൊണ്ടാകും അദ്ധേഹത്തോടൊരു പ്രത്യേക ഇഷ്ടം ഉണ്ട്. അരണ്ട വെളിച്ചത്തിലിരുന്ന് ബിയര്‍ നുണയും, ഒരുപാട തമാശകള്‍ പറയും, രാഷ്ട്രീയ വിമര്‍ശനങ്ങള്‍ നര്‍മ്മത്തിലൂടെ പറയുന്നത് കേള്‍ക്കും, പോരാന്‍ നേരം എന്റെ ഒരു കാര്‍ട്ടൂണ്‍/കാരിക്കേച്ചര്‍ വരച്ചു തരാന്‍ ആവശ്യപ്പെടൂം.
ബ്ലോഗിൽ ആരംഭിക്കുന്ന സൌഹൃദങ്ങളെ താങ്കൾ എങ്ങനെ കാണുന്നു? (കണ്ണു കൊണ്ടു കാണുന്നു എന്നു പറയരുത്, ബാക്കി എല്ലാവരും മൂക്കു കൊണ്ടാണോ കാണുന്നതു്?) വളരെ നന്നായി തന്നെ. ഒരു പാട് നല്ല സുഹൃത്തുക്കളെ ബ്ലോഗെഴുത്ത് മൂലം കിട്ടിയിട്ടുണ്ട്. പലരുമായി ദിവസവും ചാറ്റ് ചെയ്യുന്നു, ഫോണ്‍ വിളിക്കുന്നു, നേരില്‍ കാണുന്നു. സഹൃദരായ ഒരു പാട് നല്ല കലാകാ‍രന്മാരെ നേരില്‍ കാണാനും സൌഹൃദം തുടങ്ങാനും തുടര്‍ന്നുകൊണ്ടിരിക്കാനും സാധിച്ചു. ബ്ലോഗില്‍ നിന്ന് പരിചയപ്പെട്ട ചില സുഹൃത്തുക്കള്‍ പലരീതിയിലും സഹായിച്ചിട്ടു പോലുമുണ്ട്.
ഈ പറയുന്ന എഴുത്തുകാരിൽ നിങ്ങളെ സ്വാധീനിച്ച എഴുത്തുകാരൻ/കാരി ആരാണു്: മാധവികുട്ടി, എം. മുകുന്ദൻ, സാറ ജോസഫ്, സക്കറിയ, ഓ.വി. വിജയൻ, ബഷീർ, ആനന്ദ്, വി.കെ.എൻ, തകഴി, എം.ടി വാസുദേവൻ നായർ, പെരുമ്പടവം, വിശാലമനസ്ക്കൻ, കുറുമാൻ, ഓ.എൻ.വീ കുറുപ്പ്, കുമാരനാശാൻ. പല എഴുത്തുകാരും പലപ്പോഴായി ഇഷ്ടപ്പെടുകയും സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്. മാധവിക്കുട്ടി, ബഷീര്‍, എം.ടീ ഒ.എന്‍.വി. അവരില്‍ ചിലരാണ്. ഇപ്പോഴും ഇഷ്ടവുമാണ്. എങ്കിലും ആദ്യമായി വായിച്ചന്നു മുതല്‍ ഇന്നും ആ ഇഷ്ടം നിലനില്‍ക്കുന്നതും കൂടുതല്‍ വായിക്കുന്നതും അനുകരിക്കാന്‍ വരെ ശ്രമിച്ചിട്ടൂള്ളതും “ വി. കെ. എന്‍ “ ആണ്
കാട്ടിലാണോ ഉത്സവപറമ്പിലാണോ ആനകളെ കാണാൻ കൂടുതൽ ഭംഗി? കാട്ടിലിതുവരെ കാണാന്‍ പറ്റീട്ടില്ല. കണ്ടാ കമ്പയറ് ചെയ്യാര്‍ന്നൂട്ടാ.. കണ്ട ഒരു പരിചയം വെച്ചാണെങ്കീ ഉത്സവപ്പറമ്പില്‍.
ആരുടേയും ബ്ലോഗുകൾ വേണമെങ്കിലും താങ്കൾക്ക് ഡിലീറ്റ് ചെയ്യാം എന്നൊരു അവകാശം ലഭിച്ചാൽ ആദ്യം താങ്കൾ ഡിലീറ്റ് ചെയ്യുന്ന 5 ബ്ലോഗുകളുടെ പേരു പറയുക? അതിനര്‍ത്ഥം എന്റെ ബ്ലോഗ് ഗംഭീരം എന്നല്ലേ?? അതു ഒരു നല്ല പരിപാടിയല്ല. വിന്‍ഡോയുടെ മുകളില്‍ വലത്തേ മൂലക്ക് മിനിമൈസ്, മാക്സിമൈസ്, ക്ലോസ് എന്നീ കുന്ത്രാണ്ടങ്ങള്‍ വെച്ചിരിക്കുന്നത് വെറുതെ ഭംഗിക്കല്ലാ..
അടുത്ത മത്സരത്തിനു് ചോദിക്കേണ്ട ഒരു ചോദ്യം നിർദ്ദേശിക്കു. ‘ഇതാരുടെ ഉത്തരങ്ങള്‍‘ എന്ന ഗോമ്പറ്റീഷന്‍ ബ്ലോഗ് ഇവന്റിനെ താങ്കള്‍ എങ്ങിനെ വിലയിരുത്തുന്നു ?

40 - അനില്‍ശ്രീ

ചോദ്യങ്ങൾ ഉത്തരങ്ങൾ
എന്താണു ദൈവം അദൃശ്യമായതെന്തോ തങ്ങളെ നിയന്ത്രിക്കുന്നു എന്ന് വിശ്വസിക്കുന്നവരുടെ രക്ഷകര്‍ത്താവ്, ചിലര്‍ക്ക് തങ്ങളുടെ എല്ല പ്രവൃത്തികളുടേയും യജമാനന്‍,ചിലര്‍ക്ക് തങ്ങളുടെ എല്ലാ തെറ്റുകളില്‍ നിന്നും രക്ഷിക്കുന്നവന്‍, ചിലര്‍ക്ക് എല്ലാ കൊള്ളരുതായ്മകളും മറയ്ക്കാന്‍ ഉപയോഗിക്കുന്ന ഒരു മറ. എന്തോ, ദൈവം എന്നത് ഇതൊന്നുമാണെന്ന് എനിക്ക് തോന്നുന്നില്ല. അതു കൊണ്ട് തന്നെ ഇന്ന് നിലവിലുള്ള ദൈവങ്ങളിലൊന്നും വിശ്വസിക്കുന്നുമില്ല.
എന്താണു് വിലമതിക്കാനാവത്തതു്? മറ്റുള്ളവര്‍ നമുക്ക് തരുന്ന സ്നേഹവും ബഹുമാനവും (എനിക്ക്) വിലമതിക്കാനാവാത്തതാണ്. കാരണം അത് നമ്മുടെ പ്രവൃത്തിയുടെ ഒരു പ്രതിഫലനമാണ്.
കടമ, ദൈവം, മതം, കുടുംബം, സ്വത്ത്. നിങ്ങൾക്ക് തോന്നുന്ന പ്രാധാന്യമനുസരിച്ച് ക്രമത്തിൽ എഴുതുക. കുടുംബം,കടമ,സ്വത്ത്, ഇവ മൂന്നും ഇന്നത്തെ മനുഷ്യന്റെ ജീവിതത്തില്‍ പ്രത്യക്ഷത്തില്‍ വരുന്ന കാര്യങ്ങളാണ്. പിന്നെയുള്ള രണ്ടെണ്ണം എന്റെ കാര്യത്തില്‍ വലിയ പ്രാധാന്യം ഇല്ലാത്തവയാണ്. എങ്കിലും ഒരു സമൂഹജീവി/കുടുംബജീവി എന്ന നിലയില്‍ മതം ചിലപ്പോഴൊക്കെ ഒഴിവാക്കാന്‍ പറ്റുന്നില്ല. ദൈവം തീര്‍ത്തും വ്യക്തിപരമായതിനാല്‍ ഒഴിവാക്കാം. അതുകൊണ്ട് തന്നെ എന്റെ ക്രമം ഇങ്ങനെ ... കുടുംബം> കടമ> സ്വത്ത്> മതം> ദൈവം
വംശനാശ ഭീഷണി നേരിടുന്ന ഒരു മൃഗത്തെ സംരക്ഷിക്കുന്നതിനായി രണ്ടിടങ്ങളിൽ ഒന്നു തിരഞ്ഞെടുക്കാൻ നിങ്ങളെ ചുമതലപ്പെടുത്തുന്നു. തിരഞ്ഞെടുക്കുന്ന സ്ഥലം പൂർണ്ണമായും ഇടിച്ചു നിരത്തുകയും ചെയ്യും. 1) ഒരു മത വിഭാഗത്തിന്റെ ആരാധനാലയം 2) 10,000 തൊഴിലാളികൾ ജോലി ചെയ്യുന്ന ഒരു വ്യവസായ സ്ഥാപനം.. ഇതിൽ ഏതു തിരഞ്ഞെടുക്കു? എന്തുകൊണ്ടു്? ഒരു ജനാധിപത്യ സം‌വിധാനത്തില്‍ ഇത് രണ്ടും നല്ലൊരു പ്രവൃത്തിയാണെന്ന് ഞാന്‍ കരുതുന്നില്ല. ഒരു ആരാധനാലയം തകര്‍ത്തതിന്റെ ഭവിഷ്യത്ത് ഇന്നും നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്നുണ്ട്. തന്നെയുമല്ല, ഇതു രണ്ടും ഇടിച്ചു നിരത്തിയത് കൊണ്ട് ഒരു മൃഗത്തിനെ സം‌രക്ഷിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.
ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും? പാട്ടുകള്‍ ഇഷ്ടമാണെങ്കിലും ഗായകനാവാന്‍ പറ്റില്ല, അദ്ധ്യാപകന്‍ ചേരില്ല. ആശാരികളുമായി ബന്ധമുള്ള മേഖലയിലാണ് ജോലിയെങ്കിലും ആശാരിപ്പണി പറ്റില്ല, കോമാളിയാകാനും പറ്റില്ല. അതിനാല്‍ പിന്നെയുള്ള കുശിനിപ്പണി തെരെഞ്ഞെടുക്കും.
ഒരാഴ്ച തുടര്‍ച്ചയായി ഉറങ്ങാനുള്ള അവസരം ലഭിച്ചാല്‍ അതില്‍ സന്തോഷമുണ്ടോ? ഇഷ്ടമില്ല്ല. ആകെയുള്ള ഒരു ജന്മത്തില്‍ ഒരാഴ്ച്ക ഉറങ്ങി ആ സമയം നഷ്ടപ്പെടുത്താന്‍ ഞാനില്ല. ആ സമയം കൊണ്ട് എന്തെല്ലാം കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാം.
താങ്കളെ വീണ്ടും അഞ്ചുവര്‍ഷത്തേക്ക് കോളേജ് ജീവിതത്തിലേക്ക് തിരികെ വിടുന്നു എന്നു സങ്കല്‍പ്പിക്കുക. ഏതുവിഷയം തെരഞ്ഞെടുക്കും? എന്തുകൊണ്ട്? ഇപ്പോള്‍ ചെയ്യുന്ന ജോലിയില്‍ തൃപ്തനാണ്. പോളിടെക്നികില്‍ ചേര്‍ന്നപ്പോള്‍ ആ വിഷയം ഇഷ്ടമായി തന്നെ തെരെഞ്ഞെടുത്തതാണ്. അതിനാല്‍ അതു തന്നെ തെരെഞ്ഞെടുക്കും.
കുട്ടിയായിരുന്നപ്പോള്‍ ആയിത്തീരണമെന്ന് ആഗ്രഹിച്ചതിനുമപ്പുറത്ത്‌ താങ്കളുയര്‍ന്നോ? എങ്കില്‍ അതില്‍ സന്തോഷിക്കുന്നുണ്ടോ? തീരെ കുട്ടിയായിരുന്നപ്പോള്‍ പല ആഗ്രഹങ്ങളും ഉണ്ടായിരുന്നിരിക്കാം. പക്ഷേ കൗമാരകാലം തൊട്ടേ ആഗ്രഹിച്ച വിഷയം തന്നെ തെരെഞ്ഞെടുത്തതിനാല്‍ പിന്നീട് പശ്ചാത്താപം തോന്നിയിട്ടില്ല.
ഇഷ്ടപ്പെട്ട ഭക്ഷണം ഏതാണു്? എന്തുകൊണ്ടു്? സ്വന്തമായി പാകം ചെയ്യാൻ അറിയാമോ? ഇഷ്ടപ്പെട്ട ഭക്ഷണം പലതുണ്ട്. എങ്കിലും കേരളീയ ഭക്ഷണം തന്നെയാണ് കൂടുതലിഷ്ടം. കുറെയൊക്കെ തന്നെ പാകം ചെയ്യാനറിയാം.
ഇഷ്ടപ്പെട്ട വാഹനം ഏതാണു് ? (philosophy പറഞ്ഞു ഓവറാക്കണ്ട) ഇപ്പോള്‍ താമസിക്കുന്നയിടെത്ത് പജീറോ. നാട്ടിലാണെങ്കില്‍ സ്കോര്‍പ്പിയോ.
ചിന്താഭാരം ഉണ്ടായാൽ എന്തു സംഭവിക്കും? അപ്പോൾ ലോറി എവിടെയായിരുന്നു? ഈ ചോദ്യം ഒഴിവാക്കാമായിരുന്നു.
പരസ്യങ്ങള്‍ താങ്കളെ സ്വാധീനിക്കാറുണ്ടോ? ഉണ്ടേങ്കില്‍ ഏതുവിധത്തില്‍? പരസ്യങ്ങള്‍ വളരെ ചെറിയ അളവില്‍ മാത്രമേ സ്വാധീച്ചിട്ടുള്ളു.
ബ്ലോഗിൽ കാണുന്ന പാചക കുറിപ്പുകൾ പരീക്ഷിച്ച് നോക്കിയിട്ടുണ്ടോ? അതിനു് ഇരയാവരുടേ അഭിപ്രായം എന്തായിരുന്നു. ബ്ലോഗില്‍ നിന്ന് ഇതു വരെ പാചക പരീക്ഷണങ്ങള്‍ നടത്തിയിട്ടില്ല. പിന്നെ ബ്ലോഗ് നമ്മുടെ സ്വകാര്യ സ്ഥലമായതുകൊണ്ട് ഒരു പാചക കുറിപ്പ് ഞാന്‍ പണ്ട് ബ്ലോഗില്‍ കൊടുത്തിരുന്നു. എല്ലവര്‍ക്കും അറിയാവുന്ന ഒരിനമായതിനാല്‍ ആരും പുതുതായി പരീക്ഷിച്ചു കാണും എന്ന് തോന്നുന്നില്ല.
കെ. എസ്. കോപാലകൃഷ്ണൻ എന്തുകൊണ്ടു്, അടൂർ ഗോപാലകൃഷ്ണനെ പോലെയും, പദ്മരാജന പോലെയും സിനിമ എറ്റുക്കുന്നില്ല? കെ.എസ് ഗോപാലകൃഷ്ണന്‍ എന്ന തമിഴ് സം‌വിധായകനെയാണോ മലയാളം സം‌വിധായകനെയാണോ ഉദ്ദേശിച്ചത്? ഇനി ക്രൂരന്‍, നിഷേധി എന്നിവയെടുത്ത ഗോപാലകൃഷ്ണനാണെങ്കില്‍ അന്നത്തെ യുവജനങ്ങളെ അദ്ദേഹത്തിനറിയാമായിരുന്നു എന്ന് കരുതാം.
മലയാള സിനിമയിൽ നിങ്ങളുടെ സ്വഭാവവുമായി സാമ്യമുള്ള കഥാപാത്രം ഏതാണു് പല കഥാപാത്രങ്ങള്‍ക്കും എന്റെ സ്വഭാവത്തിന്റെ ചില ഭാഗങ്ങള്‍ ഉണ്ടാകും, പക്ഷേ ഒരു കഥാപാത്രത്തിന് എന്റെ സ്വഭാവം തന്നെയെന്ന് തോന്നിയിട്ടില്ല.
ജിവിതം മൊത്തം കേരളത്തിൽ ജിവിച്ചിട്ട് രണ്ടു മാസം അമേരിക്കയിൽ ചുറ്റിതിരിഞ്ഞിട്ടു് തിരികെ നാട്ടിൽ വന്ന ശേഷം "മലയാലം കൊരച് കൊരച് പരയുന്ന"വരെ കണ്ടാൽ എന്തു ചെയ്യും? മലയാളത്തെ 'മലയാല'മാക്കുന്നവരെ പണ്ടേ ഇഷ്ടമല്ല. അങ്ങനെയുള്ളവരെ കണ്ടാല്‍ നാക്കില്‍ മുളകരച്ചു തേക്കണമെന്നാണ് ഞാന്‍ പറയുന്നത്.
നിങ്ങളുടെ തൊഴിൽ മേഖല ഏത് ഗണത്തിൽ പെടും.
  1. ഉല്പാതനം
  2. കച്ചവടം
  3. ജന സേവനം
  4. വിനിമയം
  5. വിദ്യാഭ്യാസം
ഒരു പ്രധാന തൊഴില്‍ മേഖലയായ നിര്‍മ്മാണ മേഖലയെ ഉള്‍പ്പെടുത്താത്തതില്‍ ഞാന്‍ പ്രതിഷേധം രേഖപ്പെടുത്തുന്നു.
ഇന്നു നമ്മുടെ നഗരങ്ങളിൽ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണു്? യുവാക്കള്‍ക്ക് മാത്രമായി പ്രത്യേക പ്രശ്നങ്ങള്‍ ഇല്ല എന്ന് വിശ്വസിക്കുന്നു. എങ്കിലും ഇന്നത്തെ സമ്പത്തിക മാന്ദ്യം തൊഴിലന്വേഷിക്കുന്ന യുവാക്കള്‍ക്ക് ചില പ്രശ്നങ്ങള്‍ ഉണ്ടാക്കും എന്ന് തോന്നുന്നു.
മലയാള ഭാഷ വളരുകയാണോ, രൂപാന്തരപ്പെടുകയാണോ, വഷളാവുകയാണോ? ചിലയിടങ്ങളില്‍ പ്രത്യേകിച്ച് ചില ടെലിവിഷന്‍ പ്രോഗ്രാമുകളില്‍ മലയാളം വഷളാകുന്നു. ചിലയിടത്ത് രൂപാന്തരം പ്രാപിക്കുന്നു. അതുകൊണ്ട് തന്നെ വളരുന്നുണ്ടോ എന്ന് എനിക്ക് സംശയമാണ്.
മനുഷ്യവാസമില്ലാത്ത ഒരു ദ്വീപിലേക്ക് നിങ്ങളെ ജീവപര്യന്തം നാടുകടത്തപ്പെടാൻ പോവുകയാണെന്നു സങ്കല്പ്പിക്കുക. നിങ്ങൾക്ക് വായിക്കാൻ രണ്ടു പുസ്തകങ്ങൾ കൂടെ കൊണ്ടുപോകാൻ അനുവതിക്കുന്നു. ഏതു് പുസ്തകങ്ങൾ കൊണ്ടുപോകും? രണ്ട് പുസ്തകങ്ങള്‍ എന്ന് പറഞ്ഞ സ്ഥിതിക്ക്, അതൊരു സര്‍‌വ്വ വിജ്ഞാനകോശവും ഒരു സിനിമാ പാട്ടുപുസ്തകവുമായിക്കോട്ടെ.
കേരളത്തിൽ ഇപ്പോൾ ടിവി. പ്രേക്ഷരുടെ ഹരമായ റിയാലിറ്റി ഷോ എന്നറിയപ്പെടുന്ന അനേകം മത്സര പരമ്പരകളുണ്ടു്. താങ്കൾക്ക് ഒരു സാമാന്യം ഭേതപ്പെട്ട ഗായിക/ഗായകൻ ആണെന്നു സങ്കൽപ്പിക്കുക. താങ്കൾ ഈ മത്സരങ്ങളിൽ പങ്കെടുക്കുമോ? എന്തുകൊണ്ടു? കയ്യില്‍ കുറച്ചു കാശും കൂടെയുണ്ടെങ്കില്‍ പങ്കെടുക്കും. കുറെ SMS കാശ് കൊടുത്ത് അയപ്പിച്ച് ഒന്നാമനാവാമല്ലോ. കഴിവുള്ള കുട്ടികള്‍ പങ്കെടുക്കുമ്പോഴും ഇത് മുഴുവന്‍ ഒരു ഉഡായിപ്പ് ബിസിനെസ്സാണെന്ന് ഞാന്‍ കരുതുന്നു.
നിങ്ങളുടേ മുന്നിൽ മൂന്നു buttonകളു ഉണ്ട്.
  1. അമർത്തിയാൽ ഈ ലോകത്തിലുള്ള ഏകാധിപതികൾ എല്ലാം നിന്ന നിൽപ്പിൽ തന്നെ ചത്തു് വീഴും.
  2. അമർത്തിയാൽ മലയാള മനോരമ പത്രം ഒറ്റ് രാത്രികൊണ്ടു Unicodeലേക്ക് മാറും.
  3. അമർത്തിയാൽ (ഇടിവാളിന്റെ ആഗ്രം സഫലമാകും) ബ്ലോഗിൽ ഉള്ള ഓർമ്മ കുറിപ്പിസ്റ്റുകൾക്കെല്ലാം "Amoniasia" വന്നു് എല്ലാം മറന്നു പോകും.
ഇതിൽ ഒന്നുമാത്രമെ അമർത്താൻ കഴിയുകയുള്ളു. നിങ്ങൾ ഏതമർത്തും.? എന്തുകൊണ്ടു?"
രണ്ടാമത്തെ ബട്ടണ്‍. വാര്‍ത്തകള്‍ തിരയുമ്പോള്‍ ചിലപ്പോഴൊക്കെ നമുക്ക് ഉപകാരപ്പെടും എന്ന് തോന്നുന്നു.
ഇവരിൽ താങ്കൾക്ക് ആരെയാണു് കൂടുതൽ ബഹുമാനം:
  1. K. കരുണാകരൻ,
  2. EMS,
  3. AKG,
  4. സി.എച്ച്. മുഹമ്മദ്കോയ,
  5. മന്നത്ത് പത്മനാഭൻ,
  6. പാണക്കാട് സയ്യിദ് മുഹമ്മദലി ഷിഹാബ് തങ്ങൾ.
  7. Dr. പല്പ്പു.
  8. വെള്ളാപ്പള്ളി നടേശൻ
AKG, EMS.. ഏറ്റവും ബഹുമാനക്കുറവുള്ളത് വെള്ളാപ്പള്ളീയോടും പാണക്കാട് തങ്ങളോടും...(സ്വന്തം ഗുണങ്ങള്‍ കൊണ്ടോ പ്രവൃത്തി കൊണ്ടോ അല്ലാതെ ഈ ലിസ്റ്റില്‍ കടന്നു കയറിയവര്‍.)
ഏറ്റവും ഭാഗ്യവാനായ മനുഷ്യന്‍ ആരാണ്? അങ്ങനെയാരും ഉള്ളതായി എനിക്കറിയില്ല.
ഒരു ഗ്രാമത്തിൽ ഒരു വിഗ്രഹം കണ്ടെടുത്തു. രണ്ടാം നാൾ ആ വിഗ്രഹത്തിന്റെ വായിൽ (അടുത്തുള്ള ഒരു വിട്ടിൽ വാറ്റിയ) പട്ടചാരായം വെച്ചു കൊടുത്താൽ, ആ വിഗ്രഹം കുടിക്കുന്നതായ മഹ അത്ഭുതം നിങ്ങൾ അറിയുന്നു. പത്രങ്ങൾ ആ വാർത്ത front page ആക്കുന്നു. ജനങ്ങൾ ആ വീട്ടിലേക്ക് തടിച്ചു കൂടുന്നു. നിങ്ങൾ എന്തു ചെയ്യും. 1) ഉടൻ ആ വിട്ടിൽ പോയി നാലു കുപ്പി വിശുദ്ധ പട്ടചാരായം വാങ്ങി വിഗ്രഹത്തിനു് കൊടുക്കാനായി queue നിൽക്കുന്നു. 2) ഇന്ത്യൻ constitution അനുസരിച്ചുള്ള secularism ഉയർത്തിപ്പിടിക്കാനും, വിശ്വാസികളുടെ സ്വാതന്ത്ര്യം അനുവതിച്ചുകൊടുക്കാനുമായി ആ വിട്ടിൽ വിശുദ്ധ പട്ടചാരായം വാറ്റാനുള്ള അവകാശത്തിനു വേണ്ടി, ഇന്ത്യൻ constitution ബഹുമാനിക്കുന്ന ഒരു ഭാരതീയൻ എന്ന നിലയിൽ നിങ്ങൾ പ്രവർത്തിക്കുന്നു. 3) നാലു കന്നാസ് വിശുദ്ധ പട്ടചാരായം വാങ്ങി ഒരു 100ml വിഗ്രഹത്തിനു കൊടുക്കും. ഒരു കന്നാസ് സ്വന്തം വിട്ടിൽ കൊണ്ടു പോകും, ബാക്കി blackൽ വില്കും. 4) ആ വീട്ടിലേക്ക് വിശുദ്ധ പട്ടചാരായം supply ചെയ്യാനായി തൊട്ടടുത്ത് ഒരു distillery തുടങ്ങും. 5) ഇതൊരു തട്ടിപ്പാണെന്നു നിങ്ങൾ വിശ്വസിക്കുന്നു. വിശ്വാസികളായ നാട്ടുകാരുടേ അടി പേടിച്ച്, ഒന്നും ചെയ്യില്ല 6) ഇതൊരു തട്ടിപ്പാണെന്നു നിങ്ങൾ വിശ്വസിക്കുന്നു. പത്രത്തിൽ ഇതേകുറിച്ച് എഴുതും. ഇതൊരു തട്ടിപ്പാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. പത്രത്തിലെഴുതാന്‍ ഞാന്‍ ഒരു ജേര്‍ണ്ണലിസ്റ്റ് അല്ലാത്തതിനാല്‍ ഞാന്‍ എന്റെ സ്വന്തം ബ്ലോഗില്‍ എങ്കിലും എഴുതും.
നിങ്ങളെ അടുത്തറിഞ്ഞ സുഹൃത്തുക്കൾ എങ്ങനെ കരുതുന്നു. 1) ഒരു പാവം 2) കൊച്ചു ഗള്ളൻ 3) പുലി 4) പാമ്പ് 5) തമാശക്കാാാാാാാരൻ 6) തണ്ണിച്ചായൻ 7) കുൾസ് 8) പൊടിയൻ 9) തടിയൻ ഇതിൽ പെടാത്ത ഏതെങ്കിലും പേരുണ്ടെങ്കിൽ അതും എഴുതാം. ഇതിനെ പറ്റി ഞാന്‍ തന്നെയെഴുതുന്നത് ശരിയാകുമെന്ന് എനിക്ക് തോന്നുന്നില്ല. എന്നെയറിയാവുന്ന മറ്റുള്ളവര്‍ക്ക് വിട്ടു തരുന്നു.
ഇന്ത്യയുടേയും ചൈനയുടേയും സാമ്പത്തീക മുന്നേറ്റത്തിൽ ഇവിടങ്ങളിലെ ഉയർന്ന ജനസംഖ്യയും ഒരു ഘടകമാണെന്ന് താങ്കൾ വിശ്വസിക്കുന്നുവോ? തീര്‍ച്ചയായുമില്ല. അങ്ങനെയാണെങ്കില്‍ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ജപ്പാന്‍ ഒന്നുമാകില്ലായിരുന്നു.
ബ്ലോഗിൽ പോട്ടങ്ങൾ പിടിക്കുന്ന ഏതെങ്കിലും അണ്ണന്റെ ഫോട്ടോ നിരൂപണങ്ങൾ കേട്ട ശേഷം അദ്ദേഹത്തിന്റെ തലയിൽ കാമറ തല്ലി പോട്ടിക്കാൻ തോന്നിയിട്ടുണ്ടോ? (തല്ലിപ്പോട്ടിക്കാൻ ഉദ്ദേശിച്ച camera, lense, എന്നീ വിവരങ്ങൾ കൂടി വിശതീകരിക്കുക) ഞാനും ഇടക്കൊക്കെ ചില ഫോട്ടോകള്‍ ബ്ലോഗില്‍ ഇടാറുള്ളതു കൊണ്ട് അങ്ങനെ തോന്നിയിട്ടില്ല. അങ്ങനെയുള്ള നിരൂപണങ്ങളില്‍ നിന്ന് നല്ല പാഠങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ അവ ശ്രദ്ധിക്കാറുണ്ട്.
നിങ്ങൾ പ്രധാന മന്ത്രിയാകുന്നു. എന്തു ചെയ്യും? നാടിന് ഗുണമുള്ളതെന്ന് എനിക്കും ജനങ്ങള്‍ക്കും ബോദ്ധ്യമുള്ളത് നടപ്പിലാക്കാന്‍ ശ്രമിക്കും.
നിങ്ങൾക്ക് മൂന്നു വരം കിട്ടുന്നു എന്തെല്ലാം അവശ്യപ്പെടും? (കൂടുതൽ വരം കുട്ടാനുള്ള വരം ഇപ്പോൾ stockൽ ഇല്ല. അതു ചോദിച്ച് ചളമാക്കരുതു്) എനിക്ക് തല്‍ക്കാലം വരങ്ങള്‍ ഒന്നും വേണ്ട.
കേരളത്തിൽ beef നിരോധിച്ചാൽ നിങ്ങൾ എന്തു് ചെയ്യും? ബീഫ് എനിക്ക് ഇഷ്ടമാണ്. അത് ഏതെങ്കിലും മതസംഘടനകളുടെ ആവശ്യപ്രകാരം നിരോധിച്ചാല്‍ അതിനെതിരെ പ്രതിഷേധിക്കും. അതല്ല പകര്‍ച്ചവ്യാധി തടയാന്‍ നിരോധിച്ചതാണെങ്കില്‍ അംഗീകരിക്കും.
1 Billion US$ നിങ്ങൾക്ക് ലഭിക്കുന്നു എന്തു ചെയ്യും അത്രക്കൊന്നും സ്വപ്നം കണ്ടിട്ടില്ല. ഒരു $1Million ആണെങ്കില്‍ നോക്കാമായിരുന്നു.
പ്രാവാസ ജീവിതത്തിൽ എന്തെങ്കിലും നഷടമായിട്ടുണ്ടോ? എന്റെ നാടും എന്റെ ബന്ധുക്കളും എന്റെ സുഹൃത്തുക്കളും , പിന്നെ മീന്‍ പിടിച്ചു നടന്ന മഴക്കാലം. പക്ഷേ, ഈ പ്രവാസം ശാശ്വതമല്ലാത്തതിനാല്‍ എന്നെകിലും തിരികെ നാട്ടില്‍ എത്തും എന്നറിയാം.
രാഷ്ട്രീയക്കാരെ ഇഷ്ടമാണൊ? ഈ ഇലക്ഷന്‍ കാലത്ത് താങ്കള്‍ നാട്ടിലുണ്ടെന്നും ഒരു സ്ഥാനാര്‍ത്ഥി വോട്ട് ചോദിച്ച് വീട്ടില്‍ വരുന്നുവെന്നും കരുതുക.എന്തു പറയും? രാഷ്ട്റീയക്കാരെ എല്ലാവരേയും ഇഷ്ടമാണെന്ന് പറയാനൊക്കില്ല. എങ്കിലും വോട്ട് ചെയ്യും (അപ്പോള്‍ വോട്ടര്‍ പട്ടികയില്‍ പേരുണ്ടെങ്കില്‍). അത് ജനാധിപത്യത്തില്‍ ആവശ്യമാണ്.
Nostalgia-mania-dingolapi എന്ന അതിഭീകരവും ഭയാനകവുമായ രോഗം ബാദിച്ച മലയാളി ചേട്ടന്മാരെ എങ്ങനെ ചികിത്സിക്കും? ഇവരെ ബീമ പള്ളിയിൽ കൊണ്ടുപോയി ചങ്ങലക്കിടുന്നതിനെ കുറിച്ച് എന്താണു് അഭിപ്രായം. നൊസ്റ്റാള്‍ജിയ അധികമാകുന്നത് അപകടമാണ്. പക്ഷേ നൊസ്റ്റാള്‍ജിയ ഒരു അസുഖമാണെന്ന് കരുതുന്നില്ല.
നിങ്ങൾ ഇപ്പോൾ ഇരിക്കുന്ന സ്ഥലത്തുള്ള ജനാലയിൽ നിന്നും പുറത്തേക്ക് നോക്കുക. അവിടെ കാണുന്ന ദൃശ്യം 100 വാക്കിൽ കുറയാതെ വിവരിക്കുക. ജനലിന്റെ വെളിയില്‍ പള്ളിയുടെ മിനാരം കാണാം. താഴോട്ട് നോക്കിയാല്‍ പാര്‍ക്കിങ് ഏരിയയാണ്. പാര്‍ക്കിങ് ഏരിയാക്ക് അപ്പുറം മറ്റൊരു ഫ്ലാറ്റ് ആണ്.. ഇനി ഇത്തിരി അകലേക്ക് നോക്കിയാല്‍ ഹൊവാര്‍ഡ് ജോണ്‍സണ്‍ ഹോട്ടലും അതിനരികില്‍ ലീ മെറിഡിയന്‍ ഹോട്ടലിന്റെ മുകളിലെ റിവോള്വിങ് റെസ്റ്റോറന്റും കാണാം.
ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി? ഇനിയും എഴുതുമോ? അവസാനമെഴുതിയ പോസ്റ്റ് ഒരു പത്രവാര്‍ത്ത കണ്ടപ്പോള്‍ ഉണ്ടായ ക്ഷോഭത്തില്‍ നിന്നുണ്ടായ ഒരു കുറിപ്പ് ആണ്. ഇനിയുമെഴുതും
ബ്ലോഗിൽ അവസാനമായി വായിച്ച ലേഖനം ഏതാണു്? (കമന്റിട്ടില്ലെങ്കിലും ) അംബിയുടെ "എന്റെ നാടുണരേണമേ ദൈവമേ.." ആണ് അവസാനം വായിച്ച നല്ല ലേഖനം.
ബ്ലോഗിൽ അവസാനമായി വായിച്ച അതുന്താധുനിക കവിത വായിച്ച ശേഷം നിങ്ങൾ എന്തു ചെയ്തു?
  1. കരഞ്ഞു.
  2. ചിരിച്ചോ.
  3. തലകറങ്ങി നിലത്തു വീണു്.
  4. എഴുതിയവനെ ഫോണിൽ വിളിച്ചു തെറി പറഞ്ഞു.
  5. മുകളിൽ പറഞ്ഞ എല്ലാം സംഭവിച്ചു് എന്നു് ഭ്രാന്താശുപത്രിയിൽ എത്തിയപ്പോൾ സുഹൃത്തുക്കൾ പറഞ്ഞു.
ആധുനിക കവിതകള്‍ വായിക്കാറുണ്ട്. പക്ഷെ ഓര്‍മയില്‍ നില്‍ക്കാറില്ല. കമന്റുകള്‍ ഒഴിവാക്കുകയാണ് പതിവ്. ഒരിക്കല്‍ ഒരു ആധുനിക കവിതയില്‍ ഒന്നും മനസ്സിലായില്ല എന്ന എന്റെ അതൃപ്തി അറിയിക്കുകയുമുണ്ടായിട്ടുണ്ട്.
ഒരു hotelൽ രണ്ടു blog meet നടക്കുന്നു. അതിൽ ഒരു barൽ ബ്ലോഗ് കവികളും വേറൊരു barൽ ബ്ലോഗ് ഓർമ്മക്കുറുപ്പ്istകളും ഉണ്ടു്. നിങ്ങൾ ഏതു barൽ കയറും. ആദ്യം ഓര്‍മ്മ കുറിപ്പുകള്‍ എഴുതുന്നവരുടെ അടുത്തു പോയിട്ട് , പിന്നീട് കവികളുടെ അടുത്ത് പോകും. അവസാനം അവിടെയാകുന്നതാണ് നല്ലത്.
നിങ്ങൾ കൈപ്പള്ളിയെ കണ്ടു മുട്ടുന്നു. എന്തു ചോദിക്കും? (കാശു്, sandwich, വാച്ച്, മോതിരം, ഫോൺ, ചെരുപ്പ് മുതലായവ ചോദിക്കരുതു്) ഒരാളെ പരീക്ഷിക്കാന്‍ ഇത്രയും ചോദ്യം ആവശ്യമുണ്ടോടേ ?... എണ്ണം കുറച്ചൂടേ ചെല്ലാ...?...
ഒരു International blog meet വിളിച്ചു കൂട്ടുന്നു. അതിനായി കാര്യപരിപാടികൾ അവതരിപ്പിക്കാൻ ആരെയെല്ലാം ഉൾപെടുത്തും? എന്തെല്ലാം പരിപാടികൾ ഉണ്ടായിരിക്കും? ബ്ലോഗ് മീറ്റുകളില്‍ പങ്കേടുത്തിട്ടുണ്ടെങ്കിലും, ചില നിര്‍ദ്ദേശങ്ങള്‍ വയ്ക്കാമെന്നല്ലാതെ അത് സംഘടിപ്പിക്കാനൊന്നും ഞാന്‍ ശ്രമിച്ചിട്ടില്ല.
ബ്ലോഗിൽ ആരംഭിക്കുന്ന സൌഹൃദങ്ങളെ താങ്കൾ എങ്ങനെ കാണുന്നു? (കണ്ണു കൊണ്ടു കാണുന്നു എന്നു പറയരുത്, ബാക്കി എല്ലാവരും മൂക്കു കൊണ്ടാണോ കാണുന്നതു്?) സൗഹൃദങ്ങള്‍ എന്നും ഞാന്‍ വിലമതിക്കുന്നു. അത് ബ്ലോഗില്‍ നിന്നായാലും, പുറത്തു നിന്നാണെങ്കിലും.
ഈ പറയുന്ന എഴുത്തുകാരിൽ നിങ്ങളെ സ്വാധീനിച്ച എഴുത്തുകാരൻ/കാരി ആരാണു്: മാധവികുട്ടി, എം. മുകുന്ദൻ, സാറ ജോസഫ്, സക്കറിയ, ഓ.വി. വിജയൻ, ബഷീർ, ആനന്ദ്, വി.കെ.എൻ, തകഴി, എം.ടി വാസുദേവൻ നായർ, പെരുമ്പടവം, വിശാലമനസ്ക്കൻ, കുറുമാൻ, ഓ.എൻ.വീ കുറുപ്പ്, കുമാരനാശാൻ. പലരുടേയും കൃതികള്‍ വായിച്ചിട്ടുണ്ടെങ്കിലും ഇവരൊന്നുംഎന്നെ സ്വാധീനിച്ചു എന്ന് പറയാന്‍ പറ്റില്ല.
കാട്ടിലാണോ ഉത്സവപറമ്പിലാണോ ആനകളെ കാണാൻ കൂടുതൽ ഭംഗി? വളരെ കുറച്ച് സന്ദര്‍ഭങ്ങളിലേ കാട്ടില്‍ ആനകളെ കണ്ടിട്ടുള്ളൂ. കാണാന്‍ ഭംഗി നാട്ടിലാണെങ്കിലും ആന ഒരു കാട്ടുമൃഗമായതിനാലും ചിലപ്പോള്‍ അവയോട് കാട്ടുന്ന ക്രൂരത കണ്ടും കാട്ടിലാണ് അവയുടെ സ്ഥാനം എന്ന് തോന്നിയിട്ടുണ്ട്.
ആരുടേയും ബ്ലോഗുകൾ വേണമെങ്കിലും താങ്കൾക്ക് ഡിലീറ്റ് ചെയ്യാം എന്നൊരു അവകാശം ലഭിച്ചാൽ ആദ്യം താങ്കൾ ഡിലീറ്റ് ചെയ്യുന്ന 5 ബ്ലോഗുകളുടെ പേരു പറയുക? ബ്ലോഗുകള്‍ ഡിലിറ്റ് ചെയ്യാനൊന്നും ഞാനില്ല. എന്തിന്, ഫ്ലാഗ് ചെയ്യണം എന്ന് പോലും തോന്നുന്നില്ല.
അടുത്ത മത്സരത്തിനു് ചോദിക്കേണ്ട ഒരു ചോദ്യം നിർദ്ദേശിക്കു. ബൂലോകത്തില്‍ രാഷ്ട്രീയം, സാമൂഹികം, മതപരം, സാഹിത്യം, സാങ്കേതികം തുടങ്ങിയ ഏതെല്ലാം മേഖലകളിലാണ് താങ്കള്‍ക്ക് താല്പര്യം? എന്തുകൊണ്ട്?

1 - ഇതേതു ജന്തു

Saturday, 28 March 2009

39 - Ziya സിയ

ചോദ്യങ്ങൾ ഉത്തരങ്ങൾ
എന്താണു ദൈവം എന്റെ ജീവന്റെ ഉടമ
എന്താണു് വിലമതിക്കാനാവത്തതു്? സ്നേഹം
കടമ, ദൈവം, മതം, കുടുംബം, സ്വത്ത്. നിങ്ങൾക്ക് തോന്നുന്ന പ്രാധാന്യമനുസരിച്ച് ക്രമത്തിൽ എഴുതുക. വൈയക്തികവും സാമൂഹികവും കുടുംബപരവും ഗാര്‍ഹികവുമായ കടമാനിര്‍വ്വഹണം (സ്വത്ത് സമ്പാദനവും വിനിമയവുള്‍പ്പടെ) ദൈവത്തോടുള്ള കടമാപൂരണം തന്നെയാണ്. മതത്തെ ഒരു ജീവിത പദ്ധതിയെന്ന നിലയില്‍ കാണാനാണ് എനിക്കിഷ്‌ടം.

വംശനാശ ഭീഷണി നേരിടുന്ന ഒരു മൃഗത്തെ സംരക്ഷിക്കുന്നതിനായി രണ്ടിടങ്ങളിൽ ഒന്നു തിരഞ്ഞെടുക്കാൻ നിങ്ങളെ ചുമതലപ്പെടുത്തുന്നു. തിരഞ്ഞെടുക്കുന്ന സ്ഥലം പൂർണ്ണമായും ഇടിച്ചു നിരത്തുകയും ചെയ്യും.

1) ഒരു മത വിഭാഗത്തിന്റെ ആരാധനാലയം

2) 10,000 തൊഴിലാളികൾ ജോലി ചെയ്യുന്ന ഒരു വ്യവസായ സ്ഥാപനം.. ഇതിൽ ഏതു തിരഞ്ഞെടുക്കു? എന്തുകൊണ്ടു്?

രണ്ടായാലും ഇടിച്ചു നിരത്തണമെന്നത് ദുര്‍വാശിയല്ലേ? ആരാധനാലയപരിസരത്ത് സൌകര്യമൊരുക്കുന്നതാവും ഉചിതം.
ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും? അദ്ധ്യാപനം ഏറെ ഇഷ്ടമായിരുന്നതിനാല്‍ അദ്ധ്യാപകന്‍ തന്നെ തെരഞ്ഞെടുക്കും.
ഒരാഴ്ച തുടര്‍ച്ചയായി ഉറങ്ങാനുള്ള അവസരം ലഭിച്ചാല്‍ അതില്‍ സന്തോഷമുണ്ടോ? ജീവിതത്തില്‍ നിന്ന് ഏഴു ദിവസം അവധിയെടുക്കാന്‍ ആര്‍ക്കാണിഷ്ടമുണ്ടാവുക?
താങ്കളെ വീണ്ടും അഞ്ചുവര്‍ഷത്തേക്ക് കോളേജ് ജീവിതത്തിലേക്ക് തിരികെ വിടുന്നു എന്നു സങ്കല്‍പ്പിക്കുക. ഏതുവിഷയം തെരഞ്ഞെടുക്കും? എന്തുകൊണ്ട്? പൊളിറ്റിക്സ് എടുക്കും. എന്നിട്ട് ക്ലാസില്‍ കയറാതെ പൊളിട്രിക്‍സ് കളിച്ച് യു യുസി , യൂണിയന്‍ ചെയര്‍മാന്‍, സെനറ്റ് മെമ്പര്‍, എം.എല്‍.എ,മന്ത്രി..അങ്ങനെ ഉയര്‍ച്ചയുടെ പടവുകള്‍ കയറും.
കുട്ടിയായിരുന്നപ്പോള്‍ ആയിത്തീരണമെന്ന് ആഗ്രഹിച്ചതിനുമപ്പുറത്ത്‌ താങ്കളുയര്‍ന്നോ? എങ്കില്‍ അതില്‍ സന്തോഷിക്കുന്നുണ്ടോ? ആഗ്രഹവും സ്വപ്‌നങ്ങളും മാത്രമുണ്ടായാല്‍പ്പോരാ മികച്ച അധ്വാനവും വേണം എന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും നേരം വൈകി. എങ്കിലും ആഗ്രഹങ്ങളുടെ പരിസരങ്ങളില്‍ എത്തിപ്പെടാന്‍ പറ്റിയതില്‍ ഞാന്‍ സംതൃപ്തനാണ്. പ്രതീക്ഷ കൈവിടാതെ പരിശ്രമിക്കുകയാണിപ്പോഴും.
ഇഷ്ടപ്പെട്ട ഭക്ഷണം ഏതാണു്? എന്തുകൊണ്ടു്? സ്വന്തമായി പാകം ചെയ്യാൻ അറിയാമോ? ചോറും പരിപ്പുകറിയും സാമ്പാറും മോരും. പരിപ്പും സാമ്പാറുണ്ടെങ്കില്‍ ഇവന്‍ ഒത്തിരി ചോറുണ്ണുമെന്ന് അമ്മ പറയുമായിരുന്നു ചെറുപ്പത്തിലേ. പാകം ചെയ്യാൻ അറിയാം.
ഇഷ്ടപ്പെട്ട വാഹനം ഏതാണു് ? (philosophy പറഞ്ഞു ഓവറാക്കണ്ട) തീവണ്ടി
ചിന്താഭാരം ഉണ്ടായാൽ എന്തു സംഭവിക്കും? അപ്പോൾ ലോറി എവിടെയായിരുന്നു? മാവോയിസം വീട്ടിലൊതുങ്ങും. ചാക്കോച്ചന്റെ വീട്ടില്‍ നിന്ന് പാപ്പിയമ്മാവന്റെ വീട്ടിലേക്ക് മാറ്റി ലോറി.
പരസ്യങ്ങള്‍ താങ്കളെ സ്വാധീനിക്കാറുണ്ടോ? ഉണ്ടേങ്കില്‍ ഏതുവിധത്തില്‍? ഒരുത്പന്നം അല്ലെങ്കില്‍ സേവനത്തെക്കുറിച്ച് പ്രാഥമികമായ അറിവ് പകരുക എന്നതിനപ്പുറം പരസ്യങ്ങള്‍ സ്വധീനിക്കാറില്ല.
ബ്ലോഗിൽ കാണുന്ന പാചക കുറിപ്പുകൾ പരീക്ഷിച്ച് നോക്കിയിട്ടുണ്ടോ? അതിനു് ഇരയാവരുടേ അഭിപ്രായം എന്തായിരുന്നു. ഇല്ല. ഇരയായവര്‍ അഭിപ്രായം പറയാന്‍ പ്രാപ്തരല്ലായിരുന്നു.
കെ. എസ്. കോപാലകൃഷ്ണൻ എന്തുകൊണ്ടു്, അടൂർ ഗോപാലകൃഷ്ണനെ പോലെയും, പദ്മരാജന പോലെയും സിനിമ എറ്റുക്കുന്നില്ല? കോസ്റ്റ്യൂം ലാഭിക്കാനുള്ള ഇക്കണോമിക്‍സൊക്കെ കെ.എസിനറിയാം.
മലയാള സിനിമയിൽ നിങ്ങളുടെ സ്വഭാവവുമായി സാമ്യമുള്ള കഥാപാത്രം ഏതാണു് മണിച്ചിത്രത്താഴിലെ സണ്ണി :)
ജിവിതം മൊത്തം കേരളത്തിൽ ജിവിച്ചിട്ട് രണ്ടു മാസം അമേരിക്കയിൽ ചുറ്റിതിരിഞ്ഞിട്ടു് തിരികെ നാട്ടിൽ വന്ന ശേഷം "മലയാലം കൊരച് കൊരച് പരയുന്ന"വരെ കണ്ടാൽ എന്തു ചെയ്യും? ഇംഗ്ലീഷില്‍ സംസാരിക്കും അവരോട്. അപ്പോ അവന്റെയൊക്കെ കൊരവള്ളി പൊട്ടും.
നിങ്ങളുടെ തൊഴിൽ മേഖല ഏത് ഗണത്തിൽ പെടും.
  1. ഉല്പാതനം
  2. കച്ചവടം
  3. ജന സേവനം
  4. വിനിമയം
  5. വിദ്യാഭ്യാസം
കച്ചകപടം!
ഇന്നു നമ്മുടെ നഗരങ്ങളിൽ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണു്? ഐഡന്റിറ്റി ക്രൈസിസ് ആണെന്ന് തോന്നുന്നു.
മലയാള ഭാഷ വളരുകയാണോ, രൂപാന്തരപ്പെടുകയാണോ, വഷളാവുകയാണോ? രൂപാന്തരം വഷളത്തത്തിലേക്ക് നീങ്ങുന്നു.
മനുഷ്യവാസമില്ലാത്ത ഒരു ദ്വീപിലേക്ക് നിങ്ങളെ ജീവപര്യന്തം നാടുകടത്തപ്പെടാൻ പോവുകയാണെന്നു സങ്കല്പ്പിക്കുക. നിങ്ങൾക്ക് വായിക്കാൻ രണ്ടു പുസ്തകങ്ങൾ കൂടെ കൊണ്ടുപോകാൻ അനുവതിക്കുന്നു. ഏതു് പുസ്തകങ്ങൾ കൊണ്ടുപോകും? മനസ്സിനും ശരീരത്തിനും സമാധാനവും നിര്‍ഭയത്വവും പകരാന്‍ ഉതകുന്ന പുസ്തകങ്ങള്‍ കരുതും.

ഒരു ഗ്രാമത്തിൽ ഒരു വിഗ്രഹം കണ്ടെടുത്തു. രണ്ടാം നാൾ ആ വിഗ്രഹത്തിന്റെ വായിൽ (അടുത്തുള്ള ഒരു വിട്ടിൽ വാറ്റിയ) പട്ടചാരായം വെച്ചു കൊടുത്താൽ, ആ വിഗ്രഹം കുടിക്കുന്നതായ മഹ അത്ഭുതം നിങ്ങൾ അറിയുന്നു. പത്രങ്ങൾ ആ വാർത്ത front page ആക്കുന്നു. ജനങ്ങൾ ആ വീട്ടിലേക്ക് തടിച്ചു കൂടുന്നു. നിങ്ങൾ എന്തു ചെയ്യും.

1) ഉടൻ ആ വിട്ടിൽ പോയി നാലു കുപ്പി വിശുദ്ധ പട്ടചാരായം വാങ്ങി വിഗ്രഹത്തിനു് കൊടുക്കാനായി queue നിൽക്കുന്നു.

2) ഇന്ത്യൻ constitution അനുസരിച്ചുള്ള secularism ഉയർത്തിപ്പിടിക്കാനും, വിശ്വാസികളുടെ സ്വാതന്ത്ര്യം അനുവതിച്ചുകൊടുക്കാനുമായി ആ വിട്ടിൽ വിശുദ്ധ പട്ടചാരായം വാറ്റാനുള്ള അവകാശത്തിനു വേണ്ടി, ഇന്ത്യൻ constitution ബഹുമാനിക്കുന്ന ഒരു ഭാരതീയൻ എന്ന നിലയിൽ നിങ്ങൾ പ്രവർത്തിക്കുന്നു.

3) നാലു കന്നാസ് വിശുദ്ധ പട്ടചാരായം വാങ്ങി ഒരു 100ml വിഗ്രഹത്തിനു കൊടുക്കും. ഒരു കന്നാസ് സ്വന്തം വിട്ടിൽ കൊണ്ടു പോകും, ബാക്കി blackൽ വില്കും.

4) ആ വീട്ടിലേക്ക് വിശുദ്ധ പട്ടചാരായം supply ചെയ്യാനായി തൊട്ടടുത്ത് ഒരു distillery തുടങ്ങും.

5) ഇതൊരു തട്ടിപ്പാണെന്നു നിങ്ങൾ വിശ്വസിക്കുന്നു. വിശ്വാസികളായ നാട്ടുകാരുടേ അടി പേടിച്ച്, ഒന്നും ചെയ്യില്ല

6) ഇതൊരു തട്ടിപ്പാണെന്നു നിങ്ങൾ വിശ്വസിക്കുന്നു. പത്രത്തിൽ ഇതേകുറിച്ച് എഴുതും.

6) ഇതൊരു തട്ടിപ്പാണെന്നു നിങ്ങൾ വിശ്വസിക്കുന്നു. പത്രത്തിൽ ഇതേകുറിച്ച് എഴുതും.
കേരളത്തിൽ ഇപ്പോൾ ടിവി. പ്രേക്ഷരുടെ ഹരമായ റിയാലിറ്റി ഷോ എന്നറിയപ്പെടുന്ന അനേകം മത്സര പരമ്പരകളുണ്ടു്. താങ്കൾക്ക് ഒരു സാമാന്യം ഭേതപ്പെട്ട ഗായിക/ഗായകൻ ആണെന്നു സങ്കൽപ്പിക്കുക. താങ്കൾ ഈ മത്സരങ്ങളിൽ പങ്കെടുക്കുമോ? എന്തുകൊണ്ടു? പങ്കെടുക്കും. എന്നിട്ട് ആ ശരത്ത് ജഡ്‌ജിയായി വന്ന് ഒരു മാതിരി ഓഞ്ഞ കമന്റുകള്‍ പറയുമ്പോള്‍ സാമാന്യം ഭേദപ്പെട്ട തെറികള്‍ തിരിച്ചു പറയും.
നിങ്ങളുടേ മുന്നിൽ മൂന്നു buttonകളു ഉണ്ട്.
  1. അമർത്തിയാൽ ഈ ലോകത്തിലുള്ള ഏകാധിപതികൾ എല്ലാം നിന്ന നിൽപ്പിൽ തന്നെ ചത്തു് വീഴും.
  2. അമർത്തിയാൽ മലയാള മനോരമ പത്രം ഒറ്റ് രാത്രികൊണ്ടു Unicodeലേക്ക് മാറും.
  3. അമർത്തിയാൽ (ഇടിവാളിന്റെ ആഗ്രം സഫലമാകും) ബ്ലോഗിൽ ഉള്ള ഓർമ്മ കുറിപ്പിസ്റ്റുകൾക്കെല്ലാം "Amoniasia" വന്നു് എല്ലാം മറന്നു പോകും.
ഇതിൽ ഒന്നുമാത്രമെ അമർത്താൻ കഴിയുകയുള്ളു. നിങ്ങൾ ഏതമർത്തും.? എന്തുകൊണ്ടു?"
1.എല്ലാ ഏകാധിപതികളും തിന്മയുടെ പ്രതിരൂപങ്ങളാവില്ല. 2.മനോരമ മാറിയാലെന്ത് മാറിയില്ലെങ്കിലെന്ത്? ഒരു നാള്‍ ജനങ്ങളുടെ ‘മാറ്റം’ അവര്‍ അറിയുക തന്നെ ചെയ്യും. 3.എനിക്ക് പേടിയാകുന്നു ! ഒറ്റബട്ടണും ഞെക്കില്ല.
ഇവരിൽ താങ്കൾക്ക് ആരെയാണു് കൂടുതൽ ബഹുമാനം:
  1. K. കരുണാകരൻ,
  2. EMS,
  3. AKG,
  4. സി.എച്ച്. മുഹമ്മദ്കോയ,
  5. മന്നത്ത് പത്മനാഭൻ,
  6. പാണക്കാട് സയ്യിദ് മുഹമ്മദലി ഷിഹാബ് തങ്ങൾ.
  7. Dr. പല്പ്പു.
  8. വെള്ളാപ്പള്ളി നടേശൻ
കൂ‍ടുതല്‍ ബഹുമാനം എ.കെ.ജി യെത്തന്നെ.
ഏറ്റവും ഭാഗ്യവാനായ മനുഷ്യന്‍ ആരാണ്? നല്ല ഭാര്യ/ഭര്‍ത്താവ്, നല്ല വീട്, നല്ല വാഹനം, നല്ല വിജ്ഞാനം ഇതൊക്കെയുള്ളവര്‍ ഭാഗ്യവാന്മാര്‍
  1. നിങ്ങളെ അടുത്തറിഞ്ഞ സുഹൃത്തുക്കൾ എങ്ങനെ കരുതുന്നു.
  2. ഒരു പാവം
  3. കൊച്ചു ഗള്ളൻ
  4. പുലി
  5. പാമ്പ്
  6. തമാശക്കാാാാാാാരൻ
  7. തണ്ണിച്ചായൻ
  8. കുൾസ്
  9. പൊടിയൻ
  10. തടിയൻ
  11. ഇതിൽ പെടാത്ത ഏതെങ്കിലും പേരുണ്ടെങ്കിൽ അതും എഴുതാം.
ഇമ്മിണി ബല്യ ഗള്ളന്‍
ഇന്ത്യയുടേയും ചൈനയുടേയും സാമ്പത്തീക മുന്നേറ്റത്തിൽ ഇവിടങ്ങളിലെ ഉയർന്ന ജനസംഖ്യയും ഒരു ഘടകമാണെന്ന് താങ്കൾ വിശ്വസിക്കുന്നുവോ? ഉവ്വ്. പക്ഷേ ഇന്ത്യയില്‍ ജനസംഖ്യാ മുന്നേറ്റത്തില്‍ കാണിക്കുന്ന ആവേശം തൊഴില്‍ മേഖലയില്‍ കൂടി ആവാം. (ഇത് തന്നെ തൊഴിലെങ്കില്‍ സോറി!)
ബ്ലോഗിൽ പോട്ടങ്ങൾ പിടിക്കുന്ന ഏതെങ്കിലും അണ്ണന്റെ ഫോട്ടോ നിരൂപണങ്ങൾ കേട്ട ശേഷം അദ്ദേഹത്തിന്റെ തലയിൽ കാമറ തല്ലി പോട്ടിക്കാൻ തോന്നിയിട്ടുണ്ടോ? (തല്ലിപ്പോട്ടിക്കാൻ ഉദ്ദേശിച്ച camera, lense, എന്നീ വിവരങ്ങൾ കൂടി വിശതീകരിക്കുക)
നിങ്ങൾ പ്രധാന മന്ത്രിയാകുന്നു. എന്തു ചെയ്യും? പ്രധാനമന്ത്രി ആയിത്തീരുമെങ്കില്‍ (ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കട്ടെ) റ്റി.എന്‍.ശേഷനെ മനസ്സില്‍ സ്മരിച്ച് ഭരണം തുടങ്ങും.
നിങ്ങൾക്ക് മൂന്നു വരം കിട്ടുന്നു എന്തെല്ലാം അവശ്യപ്പെടും? (കൂടുതൽ വരം കുട്ടാനുള്ള വരം ഇപ്പോൾ stockൽ ഇല്ല. അതു ചോദിച്ച് ചളമാക്കരുതു്) ബുദ്ധി വിവരം കോമഡി എഴുതാനും പറയാനുമുള്ള കഴിവ്
കേരളത്തിൽ beef നിരോധിച്ചാൽ നിങ്ങൾ എന്തു് ചെയ്യും? ബീഫ് ജെലാറ്റിന്‍ കൊണ്ട് ഫ്രൈ ഉണ്ടാക്കാന്‍ ശ്രമിക്കും.
1 Billion US$ നിങ്ങൾക്ക് ലഭിക്കുന്നു എന്തു ചെയ്യും ഒബാമയെ നീ പോടാ മ മ മ മത്തങ്ങത്തലയാന്ന് വിളിക്കും
പ്രാവാസ ജീവിതത്തിൽ എന്തെങ്കിലും നഷടമായിട്ടുണ്ടോ? പുസ്തക വായന.
രാഷ്ട്രീയക്കാരെ ഇഷ്ടമാണൊ? ഈ ഇലക്ഷന്‍ കാലത്ത് താങ്കള്‍ നാട്ടിലുണ്ടെന്നും ഒരു സ്ഥാനാര്‍ത്ഥി വോട്ട് ചോദിച്ച് വീട്ടില്‍ വരുന്നുവെന്നും കരുതുക.എന്തു പറയും? എല്ലാ രാഷ്ട്രീയക്കാരെയും ഇഷ്‌ടമല്ല. രാഷ്ട്രീയ രംഗം ഇത്രകണ്ട് അധഃപതിച്ച ഒരവസ്ഥ മുമ്പുണ്ടായിട്ടില്ല. വോട്ട് ചോദിച്ച് വരുന്നവനോട് വോട്ട് തരില്ലാന്ന് പറയും. (സ്ഥാനാര്‍ത്ഥിയുടെ നിരാശ കാണുമ്പോളുള്ള സുഖമോര്‍ത്ത് എനിക്ക് രോമം അഞ്ചുന്നു)
Nostalgia-mania-dingolapi എന്ന അതിഭീകരവും ഭയാനകവുമായ രോഗം ബാദിച്ച മലയാളി ചേട്ടന്മാരെ എങ്ങനെ ചികിത്സിക്കും? ഇവരെ ബീമ പള്ളിയിൽ കൊണ്ടുപോയി ചങ്ങലക്കിടുന്നതിനെ കുറിച്ച് എന്താണു് അഭിപ്രായം. നൊസ്റ്റാള്‍ജിയ തികച്ചും ആപേക്ഷികമല്ലേ? മേലേ കാറ്റ് കുലുക്കുമ്പോള്‍ മഴത്തുള്ളികളോടൊപ്പം ഉതിര്‍ന്നു വീഴും നറുമാമ്പഴങ്ങള്‍ പെറുക്കാനോടിയിരുന്ന ബാല്യം ഓര്‍ക്കുക ഒരു തെറ്റാണെന്ന് എനിക്കഭിപ്രായമില്ല. മഴയുടെ ചടുലസംഗീതം ആത്മാവില്‍ ഒരു കുളിരായി കൊണ്ടുനടക്കുമ്പോഴും മഴ കൊണ്ടു വരുന്ന ഒരുപിടി പകര്‍ച്ചവ്യാധികളെക്കുറിച്ചുള്ള ആധി മനസ്സിനെ നീറിപ്പുകയ്ക്കുന്നു എന്നിടത്താണ് എന്റെ നൊസ്റ്റാള്‍ജിയ.
നിങ്ങൾ ഇപ്പോൾ ഇരിക്കുന്ന സ്ഥലത്തുള്ള ജനാലയിൽ നിന്നും പുറത്തേക്ക് നോക്കുക. അവിടെ കാണുന്ന ദൃശ്യം 100 വാക്കിൽ കുറയാതെ വിവരിക്കുക. ആലക്തികദീപപ്രഭയില്‍ കുളിച്ചു നില്‍ക്കുന്ന കോണ്‍ക്രീറ്റ് കാടും റോഡും. നിരനിരയായി ഒഴുകുന്ന വാഹനങ്ങള്‍. റോഡിനപ്പുറം കോര്‍ണിഷ്. കടല്‍. വിശാലമായ പച്ചപ്പുല്‍ത്തകിടി. കാര്‍ണിവലിലേതു പോലെ പലതരം ഉല്ലാസസംവിധാനങ്ങള്‍. ഷോപ്പിംഗ് മാളുകളുടെ മുന്നില്‍ നിന്ന് സെര്‍ച്ച് ലൈറ്റുകളുടെ ഊക്കന്‍ പ്രകാശം ആകാശത്തേക്ക് ചാട്ടുളി പോലെ. അങ്ങകലെ ഒരു പള്ളിമിനാരത്തിന്റെ മുകളില്‍ ചുവന്ന വെളിച്ചം. അമ്പിളി കാണുന്നില്ല. ഇന്ന് കറുത്തവാവാണോ? അമാവാസി എന്നൊന്ന് ഗള്‍ഫ് ജീവിതത്തില്‍ അറിഞ്ഞിട്ടേയില്ല. തൊട്ടു താഴെ കാറു കഴുകുന്ന തൊടുപുഴക്കാ‍രന്‍ സക്കീര്‍. ഒരു ബംഗ്ലാദേശി സൈക്കിളില്‍ നിന്നിറങ്ങി മൊബൈലില്‍ സംസാരിക്കുന്നു. മലയാളിയുടെ പലചരക്ക് കടയില്‍ നിന്ന് ഒരു കുടവയറന്‍ പാക്കിസ്ഥാനി ഇറങ്ങി വരുന്നു.
ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി? ഇനിയും എഴുതുമോ? എന്തെങ്കിലും എഴുതണമെന്ന് കരുതി എഴുതിയതാണ്. ഇനിയും എഴുതും.
ബ്ലോഗിൽ അവസാനമായി വായിച്ച ലേഖനം ഏതാണു്?

തിരുത്ത് - ഒരു തുടക്കവും ചില ഒടുക്കങ്ങളും-രാജ്

ബ്ലോഗിൽ അവസാനമായി വായിച്ച അതുന്താധുനിക കവിത വായിച്ച ശേഷം നിങ്ങൾ എന്തു ചെയ്തു?
  1. കരഞ്ഞു.
  2. ചിരിച്ചോ.
  3. തലകറങ്ങി നിലത്തു വീണു്.
  4. എഴുതിയവനെ ഫോണിൽ വിളിച്ചു തെറി പറഞ്ഞു.
  5. മുകളിൽ പറഞ്ഞ എല്ലാം സംഭവിച്ചു് എന്നു് ഭ്രാന്താശുപത്രിയിൽ എത്തിയപ്പോൾ സുഹൃത്തുക്കൾ പറഞ്ഞു.
ഈ പറഞ്ഞ അഞ്ചും സംഭവിക്കുമെന്നതിനാല്‍ അത്യന്താധുനിക ഭാഗത്തേക്ക് ഞാന്‍ സ്വയം വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു.
ഒരു hotelൽ രണ്ടു blog meet നടക്കുന്നു. അതിൽ ഒരു barൽ ബ്ലോഗ് കവികളും വേറൊരു barൽ ബ്ലോഗ് ഓർമ്മക്കുറുപ്പ്istകളും ഉണ്ടു്. നിങ്ങൾ ഏതു barൽ കയറും. ഒന്നാമത്തെ ബാറില്‍കയറി മദ്യപിക്കാതെ മദോന്മത്തനാകും. രണ്ടാമത്തെ ബാറില്‍ കയറി കൂര്‍ക്കം വലിച്ചുറങ്ങും.
നിങ്ങൾ കൈപ്പള്ളിയെ കണ്ടു മുട്ടുന്നു. എന്തു ചോദിക്കും? (കാശു്, sandwich, വാച്ച്, മോതിരം, ഫോൺ, ചെരുപ്പ് മുതലായവ ചോദിക്കരുതു്) എണ്ണേം ചീപ്പും വേണോന്ന് ചോദിക്കും.
ഒരു International blog meet വിളിച്ചു കൂട്ടുന്നു. അതിനായി കാര്യപരിപാടികൾ അവതരിപ്പിക്കാൻ ആരെയെല്ലാം ഉൾപെടുത്തും? എന്തെല്ലാം പരിപാടികൾ ഉണ്ടായിരിക്കും? ബ്ലോഗ് മീറ്റല്ലേ , പരിപാടികള്‍ അപ്പപ്പോള്‍ ആലോചിച്ച് നടപ്പാക്കാം. ചിലരുടെ ചുമതലകള്‍ പറയാം. ഗായക സംഘം : ചന്ദ്രശേഖരന്‍ നായര്‍, കൈതമുള്ള് ശശി, അതുല്യ. നാടോടി നൃത്തം: കൈപ്പള്ളി ആന്റ് അഗ്രജന്‍. കുച്ചിപ്പുടി: അഭിലാഷങ്ങള്‍ ഭക്ഷണക്കമ്മിറ്റി: ദില്‍ബാസുരന്‍, സജ്ജീവ് ബാലകൃഷ്‌ണന്‍, കൊച്ചുത്രേസ്യ. ഫാന്‍സി ഡ്രെസ്സ് : വിശാലമനസ്കന്‍ കവിയരങ്ങ്: മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ സര്‍പ്പംതുള്ളല്‍:കുറുമാന്‍, സാന്‍‌ഡോസ് കാര്‍ട്ടൂണ്‍ ശില്‍പ്പശാല : വേണു പാര ശില്‍പ്പശാല : സിയ, ഇടിവാള്‍ കാബറേ : ഐസിബി പ്രതിഷേധം, അപ്പീല്‍, കേസ്: ഇഞ്ചിപ്പെണ്ണ്, ഹരീ യാത്രയയപ്പ്: കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി
ബ്ലോഗിൽ ആരംഭിക്കുന്ന സൌഹൃദങ്ങളെ താങ്കൾ എങ്ങനെ കാണുന്നു? (കണ്ണു കൊണ്ടു കാണുന്നു എന്നു പറയരുത്, ബാക്കി എല്ലാവരും മൂക്കു കൊണ്ടാണോ കാണുന്നതു്?) മറ്റു പല രംഗങ്ങളും എന്ന പോലെ ബ്ലോഗ് സൌഹൃദങ്ങള്‍ക്ക് ഒരു നിമിത്തമാകുന്നു എന്നല്ലാതെ ബ്ലോഗിന് സൌഹൃദത്തില്‍ ഒരു പ്രാധാന്യവും ഉണ്ടാവേണ്ടതില്ല.
Mark Twain, R.K. Narayan, Basheer. ഇവർ മൂന്നുപേരും ഒരു restaurantൽ വെച്ചു കണ്ടു മുട്ടുന്നു. എന്തു സംഭവിക്കും? റെസ്റ്റോറന്റ് മോലാളി പിച്ചച്ചട്ടിയെടുക്കും.
ഈ പറയുന്ന എഴുത്തുകാരിൽ നിങ്ങളെ സ്വാധീനിച്ച എഴുത്തുകാരൻ/കാരി ആരാണു്: മാധവികുട്ടി, എം. മുകുന്ദൻ, സാറ ജോസഫ്, സക്കറിയ, ഓ.വി. വിജയൻ, ബഷീർ, ആനന്ദ്, വി.കെ.എൻ, തകഴി, എം.ടി വാസുദേവൻ നായർ, പെരുമ്പടവം, വിശാലമനസ്ക്കൻ, കുറുമാൻ, ഓ.എൻ.വീ കുറുപ്പ്, കുമാരനാശാൻ. സാറാ ജോസഫ്, മാധവിക്കുട്ടി, ബഷീര്‍, വി കെ എന്‍, ഓ എന്‍ വി, കുമാരനാശാന്‍.

നിങ്ങൾ Dinnerനു് ഈ പട്ടികയിൽ കൊടുത്തിരിക്കുന്ന രണ്ടു പേരിൽ ആരെ ക്ഷനിക്കും? അവർക്ക് എന്തു ഭക്ഷണം കൊടുക്കും? അവരോടു എന്തെല്ലാം ചോദിക്കും?

  1. ഇന്ദിര ഗാന്ധി
  2. K.J. Yesudas
  3. കാട്ടുകള്ളൻ വീരപ്പൻ
  4. മാമുക്കോയ
  5. കൊച്ചുത്രേസ്യ
  6. അടൂർ ഭാസി
  7. Amjad Khan
  8. Jimmy Wales
  9. Mother Theresa
  10. Khalil Gibran
  11. Sister Alphonsa
  12. കുറുമാൻ
  13. കലാഭവൻ മണി
  14. സ്റ്റീവ് മൿ-കറി
  15. Charles Dickens
  16. Kuldip Nayar
  17. Arundhati Roy
  18. Charlie Chaplin
  19. R.K. Lakshman (cartoonist)
  20. ഇഞ്ചിപ്പെണ്ണു്
ഇന്ദിര ഗാന്ധി-തക്കാളി സൂപ്പും ഒരു ആപ്പിളും കൊടുക്കും. ഒന്നു കൂടി അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാന്‍ ആവശ്യപ്പെടും. ഇഞ്ചിപ്പെണ്ണ്- പൊറേട്ടേം മൊട്ട റോസ്റ്റും കൊടുക്കും. എന്തെങ്കിലും കാരണമുണ്ടാക്കി രണ്ട് കരിവാരമോ സമരമോ ചഡ്ഡി അയപ്പോ ഏര്‍പ്പെടുത്താന്‍ പറയും.
കാട്ടിലാണോ ഉത്സവപറമ്പിലാണോ ആനകളെ കാണാൻ കൂടുതൽ ഭംഗി? കാട്ടില്‍ത്തന്നെ.
ആരുടേയും ബ്ലോഗുകൾ വേണമെങ്കിലും താങ്കൾക്ക് ഡിലീറ്റ് ചെയ്യാം എന്നൊരു അവകാശം ലഭിച്ചാൽ ആദ്യം താങ്കൾ ഡിലീറ്റ് ചെയ്യുന്ന 5 ബ്ലോഗുകളുടെ പേരു പറയുക? അവകാശമുണ്ടായിട്ടും ഡിലീറ്റ് ചെയ്യാതിരി‍ക്കുമ്പോള്‍ എന്നെ എല്ലാവരും വിശാലമനസ്‌കനെന്ന് വിളിക്കില്ലേ. അത് ധാരാളം മതി.
പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....