Monday 18 May 2009

മത്സരം 42 - സത്യേന്ദ്രനാഥ് ബോസ്

ശരിയുത്തരം : സത്യേന്ദ്രനാഥ് ബോസ് ഫിസിക്സില്‍ ലോകംകണ്ട ഏറ്റവും പ്രശസ്തരായ ശാസ്ത്രജ്ഞരുടെ പട്ടികയില്‍ പെടുത്താവുന്ന ഭാരതീയ ശാസ്ത്രജ്ഞനാണ് സത്യേന്ദ്രനാഥ് ബോസ്. ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റീന്റെ പേരിനൊപ്പം ചേര്‍ത്ത്‌ വായിക്കപ്പെടുന്ന ഏക ഇന്ത്യന്‍ ശാസ്ത്രജ്ഞന്റെ പേരും ബോസിന്റേതാണ്‌. ബോസ്‌ - ഐന്‍സ്റ്റൈണ്‍ സമീകരണം, ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥയായ ബോസ്‌-ഐന്‍സ്റ്റൈന്‍ കണ്ടന്‍സേറ്റ്‌ എന്നിവ എസ്‌.എന്‍.ബോസിന്റെ പേരിലറിയപ്പെടുന്ന ഭൗതിക ശാസ്‌ത്ര സംഭാവനകളാണ്‌.1894 ജനുവരി ഒന്നിന് കൊല്‍ക്കത്തയിലെ ഗോവാബാഗനിലാണ് അദ്ദേഹം ജനിച്ചത്. പഠനത്തില്‍ അതിസമര്‍ത്ഥനായിരുന്നു ബോസ്‌. കൊല്‍ക്കത്തയിലെ ഹിന്ദുസ്‌കൂളില്‍ ആദ്യകാല വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം പ്രസിഡന്‍സി കോളേജില്‍ ഉന്നതവിദ്യാഭ്യാസത്തിന്‌ ചേര്‍ന്നു. ഗണിതവും ഭൗതീകശാസ്ത്രവുമായിരുന്നു ബോസിന്റെ ഇഷ്ടവിഷയങ്ങള്‍. കോളേജില്‍ അദ്ധ്യാപകനായി പ്രശസ്‌ത ശാസ്‌ത്രജ്ഞന്‍ ജഗദീശ്‌ ചന്ദ്രബോസും സഹപാഠിയായി മേഘനാഥ്‌ സാഹയും സത്യയെന്‍ ബോസിന്‌ ഒപ്പമുണ്ടായിരുന്നു. ഭാരതീയ രസതന്ത്രത്തിന്റെ ഗുരുവായി കാണുന്ന ആചാര്യ പ്രഫുല്ലചന്ദ്രറേയും അദ്ധ്യാപകനായിരുന്നു. കൊല്‍ക്കത്തയിലെ പ്രസിഡന്‍സി കോളേജില്‍ നിന്ന്‌ ഒന്നാം റാങ്കോടുകൂടി എം.എസ്.സി. പാസ്സായി. ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റൈന്റെ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ അകംപൊരുള്‍ നന്നായി മനസ്സിലാക്കിയ ആദ്യകാല പണ്‌ഡിതരിലൊരാളും ബോസ്‌ തന്നെയായിരുന്നു. 1921-ല്‍ ധാക്കാ സര്‍വകലാശാലയില്‍ റീഡറായി ജോലി ഏറ്റെടുത്തു. ഇക്കാലത്താണ്‌ ഫോട്ടോണുകളെക്കുറിച്ചുള്ള പ്രശസ്‌തമായ ശാസ്‌ത്രപ്രബന്ധം രചിക്കുന്നത്‌. മാക്‌സ്‌ പ്ലാങ്കിന്റെ ഒരു പ്രബന്ധം വായിച്ചതിന്റെ അനുഭവത്തില്‍ ബോസ്‌ ഒരു പുതിയ പ്രബന്ധം തയ്യാറാക്കി. പ്രോബബിലിറ്റിയുമായി ബന്ധപ്പെട്ട അടിസ്ഥാനപ്രശ്‌നങ്ങളെ പിന്തുടര്‍ന്നാണ്‌ ബോസ്‌ തന്റേതായ നിഗമനം ഈ പ്രബന്ധത്തില്‍ വ്യക്തമാക്കി, പക്ഷേ അന്നത്തെ ശാസ്‌ത്രസമൂഹവും ജേര്‍ണലുകളും ഇത്‌ അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. ശ്രദ്ധേയമായ ഈ രചന ഐന്‍സ്റ്റീന്റെ പക്കലെത്തിയ ഉടന്‍തന്നെ നിര്‍ണായകമായ അംഗീകാരം ലഭിച്ചു. ഐന്‍സ്റ്റൈന്‍ തന്നെ ജര്‍മ്മന്‍ ഭാഷയിലേക്ക്‌ തര്‍ജ്ജിമ ചെയ്‌ത്‌ പ്രസിദ്ധീകരിച്ചു. ഒപ്പം ഈ പ്രബന്ധത്തെ കുറിച്ച്‌ ഒരു ലേഖനവും ഐന്‍സ്റ്റൈന്‍ എഴുതി. തുടര്‍ന്ന്‌ ബോസ്‌ ഐന്‍സ്റ്റൈന്‍ സ്റ്റാറ്റിസ്റ്റിക്‌സ്‌ എന്ന മേഖല തന്നെ ഉരുത്തിരിഞ്ഞു. ഈ നിയമം അനുസരിക്കുന്ന കണങ്ങളെ ബോസോണുകള്‍ എന്നും അറിയപ്പെടാന്‍ തുടങ്ങി. വാതക ബോസോണുകളെ തണുപ്പിച്ച്‌ കേവലപൂജ്യനിലയ്‌ക്ക്‌ (-273°C) അടുത്തെത്തിച്ചാല്‍ ബോസ്‌-ഐന്‍സ്റ്റൈന്‍ നിയമപ്രകാരം ആറ്റങ്ങള്‍ ഒന്നുചേര്‍ന്ന്‌ ഒരു പുതിയ അവസ്ഥ സൃഷ്‌ടിക്കും. ഇത്‌ ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥയായി കണക്കാക്കി. 1924 ലാണ്‌ ഈ കണ്ടുപിടുത്തം നടന്നത്‌. എന്നാല്‍ 1995-ല്‍ മാത്രമാണ്‌ പരീക്ഷണത്തിലൂടെ ഇത്‌ സ്ഥിരീകരിക്കപ്പെട്ടത്‌. 1995 ല്‍ എറിക്‌ കോര്‍ണലും വീമാനും ചേര്‍ന്ന്‌ നടത്തിയ പരീക്ഷണത്തിലൂടെ 'ബോസ്‌-ഐന്‍സ്റ്റീന്‍ കണ്ടന്‍സേറ്റ്‌' ശാസ്‌ത്രലോകം വ്യക്തമായി അംഗീകരിച്ചു. 1924-ല്‍ 10 മാസക്കാലം മാഡം ക്യൂറിയുമായി ചേര്‍ന്ന്‌ ഗവേഷണം നടത്തി. ബര്‍ലിനില്‍ വച്ച്‌ ഐന്‍സ്റ്റൈനെ സന്ദര്‍ശിക്കുകയും ചെയ്‌തു. കൊല്‍ക്കത്തയിലെ എസ്‌.എന്‍.ബോസ്‌ നാഷണല്‍ സെന്റര്‍ ഫോര്‍ ബേസിക്‌ സയന്‍സ്‌ ഇദ്ദേഹത്തിന്റെ ഓര്‍മ്മക്കായി നിലകൊള്ളുന്നു.ബോസിന്റെ നിസ്‌തുലമായ ശാസ്‌ത്രകണ്ടുപിടുത്തങ്ങള്‍ക്ക്‌ വേണ്ടത്ര അന്താരാഷ്‌ട്ര ശ്രദ്ധലഭിച്ചോ എന്നത്‌ സംശയമാണ്‌. ബോസോണ്‍ സവിശേഷ പഠനവിഷയമാക്കിയവര്‍ക്ക്‌ പിന്നീട്‌ നോബല്‍ സമ്മാനം വരെ ലഭിച്ചിട്ടുണ്ട്‌.1974 ഫെബ്രുവരി 4-ന്‌ 80-ാമത്തെ വയസ്സില്‍ സത്യേന്ദ്രനാഥ്‌ ബോസ്‌ അന്തരിച്ചു. വിവരങ്ങള്‍ക്ക് കടപ്പാട് : വിക്കിപീഡിയ (മലയാളം)

39 comments:

 1. സൂരജിന്റെ "മാങ്ങയുടെയും ചക്കയുടെയും ക്വാണ്ടം അവസ്ഥകള്‍ !! " എന്ന പോസ്റ്റ് ഓര്‍മ്മ വന്നു. :-)

  ReplyDelete
 2. ഇതു നമ്മുടെ അംബേദ്കറാണല്ലോ അപ്പു...

  ReplyDelete
 3. സത്യേന്ദ്ര നാഥ് ബോസ്

  ReplyDelete
 4. Ambedkar.

  not very sure...anyway..waiting for the clue..

  ReplyDelete
 5. ക്ലൂ: പ്രശസ്തനായ ഇന്ത്യന്‍ ഭൌതികശാസ്ത്രജ്ഞന്‍. ജീവിച്ചിരിപ്പില്ല.

  ReplyDelete
 6. തച്ചോളി അമ്പു

  ReplyDelete
 7. ഞാന്‍ ഉത്തരം മാറ്റി
  C V Raman

  ReplyDelete
 8. സത്യേന്ദ്രനാഥ് ബോസ്

  ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റീനെ ഫോട്ടോണ്‍ എണ്ണാന്‍ പഠിപ്പിച്ചയാള്‍ എന്ന വിശേഷണമുള്ള, ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥയായ ബോസ്‌-ഐന്‍സ്റ്റൈന്‍ കണ്ടന്‍സേറ്റ്‌ രൂപപ്പെടുത്തിയ പ്രശസ്ത ഭൌതികശാസ്ത്രജ്ഞന്‍

  ReplyDelete
 9. കമന്റ് മോഡറേഷന്‍ അവസാനിക്കുന്നു

  ReplyDelete
 10. Being an Indian, and considering myself a hard core science lover, i am ashamed to say, this is the first time i am hearing about him..Thanks to this Gombi !!

  ReplyDelete
 11. ശരിയുത്തരം : സത്യേന്ദ്രനാഥ് ബോസ്

  ഫിസിക്സില്‍ ലോകംകണ്ട ഏറ്റവും പ്രശസ്തരായ ശാസ്ത്രജ്ഞരുടെ പട്ടികയില്‍ പെടുത്താവുന്ന ഭാരതീയ ശാസ്ത്രജ്ഞനാണ് സത്യേന്ദ്രനാഥ് ബോസ്. ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റീന്റെ പേരിനൊപ്പം ചേര്‍ത്ത്‌ വായിക്കപ്പെടുന്ന ഏക ഇന്ത്യന്‍ ശാസ്ത്രജ്ഞന്റെ പേരും ബോസിന്റേതാണ്‌. ബോസ്‌ - ഐന്‍സ്റ്റൈണ്‍ സമീകരണം, ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥയായ ബോസ്‌-ഐന്‍സ്റ്റൈന്‍ കണ്ടന്‍സേറ്റ്‌ എന്നിവ എസ്‌.എന്‍.ബോസിന്റെ പേരിലറിയപ്പെടുന്ന ഭൗതിക ശാസ്‌ത്ര സംഭാവനകളാണ്‌. (ബാക്കി ഭാഗങ്ങള്‍ പോസ്റ്റില്‍)

  ReplyDelete
 12. ആഷ്‌ലീ, ഈ സത്യസന്ധമായ പ്രസ്താവനയ്ക്ക് നന്ദി! ഇതുതന്നെയാണ് ഈ ഗോമ്പറ്റീഷന്‍ വഴി ഉദ്ദേശിച്ചതും. നമുക്കറിയാവുന്ന അറിവിന്റെ പരിധിയില്‍ ഒതുങ്ങിനില്‍ക്കാതെ അതിന്റെ പരിധി കുറേക്കൂടി വലുതാക്കാനുള്ള ഒരു ശ്രമം. നന്ദി!

  ReplyDelete
 13. ഈ പരിപാടിയെ കുട്ടിക്കളി അല്ലെങ്കിൽ ബോറ് പരിപാടി എന്ന് പറഞ്ഞ് കളിയാക്കുന്നവരുണ്ട് നമുക്ക് ചുറ്റും... ഈ മത്സരത്തിന്റെ ഏറ്റവും നല്ലൊരു വശമാണ് Ashly എടുത്തെഴുതിയത്.

  ഓരോ ഫോട്ടോ വരുമ്പോഴും ആ ഒരു വ്യക്തിയെ പറ്റി മാത്രമല്ല നമ്മൾ ചിന്തിക്കുന്നതും അന്വേഷിക്കുന്നതും അല്ലെങ്കിൽ അറിയുന്നതും... പുസ്തകത്താളുകളിലും മറ്റും മറന്ന് വെച്ച അനേകം പേരിലൂടെ ഒരു തിരിച്ച് പോക്ക് സാധ്യമാക്കുന്നുണ്ട് ഈ മത്സരം... അറിയാത്ത ചിലത് അറിയാനും കഴിയുന്നു. ഉത്തരപ്രഖ്യാപനത്തോടൊപ്പം അപ്പു ചേർത്ത് വെക്കുന്ന കുറിപ്പും കൂടുതലറിയാൻ സഹായിക്കുന്നു.

  ReplyDelete
 14. ലാപുടയെ സമ്മതിച്ചിരിക്കുന്നു! രണ്ടു മിനിട്ടിനകം ഉത്തരം എഴുതുക എന്നാല്‍ ഒരു ഗൂഗ്ലിങ്ങും നടത്താതെയുള്ള ഉത്തരമായിരിക്കും.

  ഞാനാദ്യം രാമാനുജത്തെ ഗൂഗ്ലി നോക്കിയ ശേഷമാണ് എസ് എന്‍ ബോസിനെ തപ്പിയത്.

  ReplyDelete
 15. അഗ്രു പറഞ്ഞത് കറക്റ്റ്.. പണ്ടു പഠിച്ചു മറന്ന പലരെ പറ്റിയും വീണ്ടും അറിവു പുതുക്കാറായി.

  അപ്പുവിനോട് ഒരു കാര്യം കൂടെ, ഇതില്‍ മലയാളം വിക്കിപീഡിയയ്യിലില്ലാത്ത കുറിപ്പുകള്‍ അങ്ങോട്ടും കൂടെ ഒന്നു കയറ്റി വിടുന്നത് നന്നായിരിക്കും.

  ReplyDelete
 16. മാഷേ,
  അഗ്രജന്റെയും,ashly -യുടെയും അഭിപ്രായത്തോട് ഞാനും യോജിക്കുന്നു.
  വളരെ വിജ്ഞാനപ്രദമാണ് നമ്മുടെ ഗോമ്പി.
  എന്റെ മോള്‍ മുടങ്ങാതെ ഗോമ്പി ഫോളോ ചെയ്യുന്നുണ്ട്
  അമ്മക്ക് points കിട്ടിയോ എന്നതിലുപരി അതിലെ ഓരോ celibrities -നെ ക്കുറിച്ചും അറിയാന്‍ അവള്‍ കാണിക്കുന്ന interest കാണുമ്പോള്‍ ഗോമ്പിയുടെ ഒരു മല്സരാര്‍ഥി എന്ന നിലയില്‍ എനിക്കും അഭിമാനം തോന്നുന്നു.
  അതിന്റെ കൂടെ ഒന്നു കൂടെ പറയാതെ വയ്യ,എന്റെ മോന്‍ അപ്പു, എനിക്ക് Satyendra Nath Bose -ന്റെ ചിത്രം കണ്ടു ആന്‍സര്‍ ആയി പറഞ്ഞു തന്നത്,ഇത് ഐഡിയ സ്റ്റാര്‍ സിങ്ങര്‍-ല്‍
  കഴിഞ്ഞ തവണ ഉണ്ടായിരുന്ന 'ഇമ്രാന്‍ 'ആണെന്നാണ്‌.:)

  ReplyDelete
 17. പുസ്തകത്താളുകളില്‍ നിന്ന് നീ അരച്ചു കലക്കി കുടിച്ച ഇന്ത്യയല്ല യഥാര്‍ത്ഥ ഇന്ത്യ എന്നു മനസ്സിലായില്ലെ അഗ്രു. അത് മനസ്സിലാക്കണമെങ്കില്‍ ഗൂഗിള്‍ എന്താണെന്നറിയണം വികിപീഡിയ അറിയണം സെര്‍ച്ച് മൂള ഉണ്ടാവണം.

  ReplyDelete
 18. ജോലി സംബന്ധമായ തിരക്കും മറ്റു പ്രശ്നങ്ങളും (ലോലഹൃദയമായതിനാല്‍ പെട്ടന്ന് അഡിക്റ്റാവുന്നതിനാല്‍) മത്സരത്തില്‍ പങ്കെടുക്കാതെ ഗാലറിയിലിരുന്ന് ഞാന്‍ കളിയെല്ലാം കാണുന്നുണ്ട്. ഇങ്ങനെയൊരു സംരഭം ഇത്ര നന്നായി നടത്തി കൊണ്ടുപോകുന്ന അപ്പുവിന് പ്രത്യേക അഭിനന്ദനങ്ങള്‍!

  കൂടാതെ മുടങ്ങാതെ, ഉടനടി ശരിയായ ഉത്തരവുമായി എത്തുന്ന ലാപുടയ്ക്കും മറ്റു സുഹൃത്തുക്കള്‍ക്കും അഭിനന്ദനങ്ങള്‍!

  ReplyDelete
 19. വളരെ വിജ്ഞാനപ്രദമാണ് നമ്മുടെ ഗോമ്പി.

  ReplyDelete
 20. അഗ്രജാ എന്നാലും ഇത്രക്കും പറയേണ്ടിയിരുന്നില്ല.

  ഒന്നില്ലേലും നമ്മള്‍ രണ്ടാളും എസ്.എസ്.സി.ക്കാരാണ് എന്നെങ്കിലും ഓര്‍ക്കാര്‍ന്നു! ;)

  ഒരു മൂര്‍ഖന്‍ പാമ്പിനെയാണ് നോവിച്ച് വിട്ടേക്കുന്നത്.. ഹ്മ്ഹ്മ്... റോളക്ക്.. അല്‍ ഖാന്‍ വഴിയാണ് പോണ്ടത്, അത് മറക്കണ്ടാ! :)

  ReplyDelete
 21. ശരി ഉത്തരം പറഞ്ഞവർ:

  1. മോഡറേഷൻ കാലം, ക്ലൂവിനു മുൻപേ:

  ലാപുട
  മാരാര്‍
  kavithrayam
  സാജന്‍| SAJAN
  അഗ്രജന്‍
  സുല്‍ |Sul
  kichu
  കുഞ്ഞന്‍

  2. മോഡറെഷൻ കാലം, ക്ലൂവിനു ശേഷം:

  മാനസ
  ഉഗാണ്ട രണ്ടാമന്‍
  ബാജി ഓടംവേലി
  പാമരന്‍
  sreeni
  Rudra
  ബിന്ദു കെ പി
  Pramod.KM
  സിനി

  3. മോഡറേഷൻ കഴിഞ്ഞ്‌:

  Ashly A K

  ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....