Sunday 10 May 2009

മത്സരം 27 - ഹാരി ട്രൂമാന്‍

ശരിയുത്തരം : ഹാരി എസ്. ട്രൂമാന്‍ അമേരിക്കയുടെ മുപ്പത്തിമൂന്നാമത്തെ പ്രസിഡന്റ്. 1945 - 1953 കാലഘട്ടത്തിലാണ് അദ്ദേഹം പ്രസിഡന്റ് പദവിയിലിരുന്നത്. അതിനുമുമ്പ് മൂന്നുതവണ യുഎസ് പ്രസിഡന്റായിരുന്ന ഫ്രാങ്ക്ലിന്‍ റൂസ്‌വെല്‍റ്റ്, വീണ്ടും നാലാംതവണ പ്രസിഡന്റായശേഷം മൂന്നുമാസത്തിനുള്ളില്‍ മരിച്ചു. തുടര്‍ന്ന് ട്രൂമാന്‍ പ്രസിഡന്റായി അധികാരമേറ്റു. ഇദ്ദേഹത്തിന്റെ ഭരണകാലത്താണ് ആധുനിക ലോകചരിത്രത്തിലെ ചില സുപ്രധാന രാഷ്ട്രീയ സംഭവവികാസങ്ങളും നടന്നത്. അതില്‍ ഏറ്റവും കുപ്രസിദ്ധമായത് രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം കുറിച്ചുകൊണ്ട് അമേരിക്ക നാഗസാക്കിയിലും ഹിരോഷിമയിലും അണുബോംബ് ഇട്ടതാണ്. ജനറല്‍ ഗ്രൂവ്സ് തയ്യാറാക്കിയ ഈ ആക്രമണ ഓര്‍ഡറില്‍ ഒപ്പിട്ടുകൊണ്ട് മനുഷ്യചരിത്രത്തിലെ ആദ്യത്തേതും അവസാനത്തേതും (എന്നുനമുക്ക് പ്രതീക്ഷിക്കാം) ആയ അണുബോംബ് ആക്രമണത്തിന് അനുമതിനല്‍കിയ പ്രസിഡന്റാണ് ഹാരി ട്രൂമാന്‍. യഥാര്‍ത്ഥത്തില്‍ ഹിരോഷിമ, നാഗസാക്കി, കൊകുറ, നിഗാറ്റാ എന്നീ നഗരങ്ങളാണ് ആക്രമണത്തിനായി തെരഞ്ഞെടുത്തിരുന്നത്. സിറ്റി മുഴുവനായി ആണ് ടാര്‍ഗറ്റ് ആയി നിശ്ചയിച്ചിരുന്നത് - സൈനിക കേന്ദ്രങ്ങളല്ല. ആറുമാസം നീണ്ട യുദ്ധത്തിനൊടുവില്‍ അമേരിക്ക നല്‍കിയ ഒരു അന്ത്യശാസനം ജപ്പാനിലെ അന്നത്തെ ഷോവാ ഭരണാധികാരികള്‍ കാര്യമാക്കിയില്ല. തുടര്‍ന്ന് “ലിറ്റില്‍ ബോയ്” എന്ന ആദ്യത്തെ ബോംബ് 1945 ഓഗസ്റ്റ് 6 ന് ഹിരോഷിമയില്‍ അമേരിക്ക പ്രയോഗിച്ചു. മൂന്നു ദിവസത്തിനുശേഷം “ഫാറ്റ് മാന്‍” എന്ന രണ്ടാമത്തെ ബോംബ് നാഗസാക്കിയിലും. അതോടുകൂടി ജപ്പാന്‍ പരാജയം സമ്മതിക്കുകയും രണ്ടാം ലോകമഹായുദ്ധം അവസാനിക്കുകയുമായിരുന്നു. രണ്ട് ആക്രമണങ്ങളിലും കൂടി 2,20,000 ആളുകള്‍ മരിച്ചു എന്നാണ് ഏകദേശ കണക്ക്. ട്രൂമാന്റെ ഭരണകാലത്തുണ്ടായ സംഭവവികാസങ്ങളില്‍ പ്രധാനപ്പെട്ടവയായിരുന്നു യുണൈറ്റഡ് നേഷന്‍സിന്റെ സ്ഥാപനം, നാറ്റോ സഖ്യം, യൂറോപ്പിന്റെ നവോദ്ധാനത്തിനായുള്ള മാര്‍ഷല്‍ പ്ലാന്‍, റഷ്യയുമായി ശീതയുദ്ധത്തിന്റെ ആരംഭം, ഇസ്രയേലിനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുവാനുള്ള തീരുമാനം മുതലായവ. 1884 മെയ് 8 നാണ് അദ്ദേഹം ജനിച്ചത്. 1972 ഡിസംബര്‍ 26 ന് അന്തരിച്ചു.

25 comments:

  1. Harry S. Truman (മുന്‍ അമേരിക്കന്‍ പ്രസിഡണ്ട്)

    ReplyDelete
  2. ക്ലൂ:

    മനുഷ്യചരിത്രത്തില്‍ ഒരു കറുത്ത അദ്ധ്യായം എഴുതിച്ചേര്‍ത്ത ഒരു അമേരിക്കക്കാരന്‍.

    ReplyDelete
  3. കിട്ടിയേ
    ഹാരി. എസ്. ട്രൂമാന്‍ :) :)

    ReplyDelete
  4. തെറ്റി....

    പുതിയ ഉത്തരം :Harry S. Truman

    ReplyDelete
  5. മോഡറേഷന്‍ അവസാനിച്ചു

    ReplyDelete
  6. ശരിയുത്തരം : ഹാരി എസ്. ട്രൂമാന്‍


    അമേരിക്കയുടെ മുപ്പത്തിമൂന്നാമത്തെ പ്രസിഡന്റ്. 1945 - 1953 കാലഘട്ടത്തിലാണ് അദ്ദേഹം പ്രസിഡന്റ് പദവിയിലിരുന്നത്. അതിനുമുമ്പ് മൂന്നുതവണ യുഎസ് പ്രസിഡന്റായിരുന്ന ഫ്രാങ്ക്ലിന്‍ റൂസ്‌വെല്‍റ്റ്, വീണ്ടും നാലാംതവണ പ്രസിഡന്റായശേഷം മൂന്നുമാസത്തിനുള്ളില്‍ മരിച്ചു. തുടര്‍ന്ന് ട്രൂമാന്‍ പ്രസിഡന്റായി അധികാരമേറ്റു. ഇദ്ദേഹത്തിന്റെ ഭരണകാലത്താണ് ആധുനിക ലോകചരിത്രത്തിലെ ചില സുപ്രധാന രാഷ്ട്രീയ സംഭവവികാസങ്ങളും നടന്നത്. അതില്‍ ഏറ്റവും കുപ്രസിദ്ധമായത് രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം കുറിച്ചുകൊണ്ട് അമേരിക്ക നാഗസാക്കിയിലും ഹിരോഷിമയിലും അണുബോംബ് ഇട്ടതാണ്. ജനറല്‍ ഗ്രൂവ്സ് തയ്യാറാക്കിയ ഈ ആക്രമണ ഓര്‍ഡറില്‍ ഒപ്പിട്ടുകൊണ്ട് മനുഷ്യചരിത്രത്തിലെ ആദ്യത്തേതും അവസാനത്തേതും (എന്നുനമുക്ക് പ്രതീക്ഷിക്കാം) ആയ അണുബോംബ് ആക്രമണത്തിന് അനുമതിനല്‍കിയ പ്രസിഡന്റാണ് ഹാരി ട്രൂമാന്‍. യഥാര്‍ത്ഥത്തില്‍ ഹിരോഷിമ, നാഗസാക്കി, കൊകുറ, നിഗാറ്റാ എന്നീ നഗരങ്ങളാണ് ആക്രമണത്തിനായി തെരഞ്ഞെടുത്തിരുന്നത്. സിറ്റി മുഴുവനായി ആണ് ടാര്‍ഗറ്റ് ആയി നിശ്ചയിച്ചിരുന്നത് - സൈനിക കേന്ദ്രങ്ങളല്ല. ആറുമാസം നീണ്ട യുദ്ധത്തിനൊടുവില്‍ അമേരിക്ക നല്‍കിയ ഒരു അന്ത്യശാസനം ജപ്പാനിലെ അന്നത്തെ ഷോവാ ഭരണാധികാരികള്‍ കാര്യമാക്കിയില്ല. തുടര്‍ന്ന് “ലിറ്റില്‍ ബോയ്” എന്ന ആദ്യത്തെ ബോംബ് 1945 ഓഗസ്റ്റ് 6 ന് ഹിരോഷിമയില്‍ അമേരിക്ക പ്രയോഗിച്ചു. മൂന്നു ദിവസത്തിനുശേഷം “ഫാറ്റ് മാന്‍” എന്ന രണ്ടാമത്തെ ബോംബ് നാഗസാക്കിയിലും. അതോടുകൂടി ജപ്പാന്‍ പരാജയം സമ്മതിക്കുകയും രണ്ടാം ലോകമഹായുദ്ധം അവസാനിക്കുകയുമായിരുന്നു. രണ്ട് ആക്രമണങ്ങളിലും കൂടി 2,20,000 ആളുകള്‍ മരിച്ചു എന്നാണ് ഏകദേശ കണക്ക്. ട്രൂമാന്റെ ഭരണകാലത്തുണ്ടായ സംഭവവികാസങ്ങളില്‍ പ്രധാനപ്പെട്ടവയായിരുന്നു യുണൈറ്റഡ് നേഷന്‍സിന്റെ സ്ഥാപനം, നാറ്റോ സഖ്യം, യൂറോപ്പിന്റെ നവോദ്ധാനത്തിനായുള്ള മാര്‍ഷല്‍ പ്ലാന്‍, റഷ്യയുമായി ശീതയുദ്ധത്തിന്റെ ആരംഭം, ഇസ്രയേലിനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുവാനുള്ള തീരുമാനം മുതലായവ. 1884 മെയ് 8 നാണ് അദ്ദേഹം ജനിച്ചത്. 1972 ഡിസംബര്‍ 26 ന് അന്തരിച്ചു.

    ReplyDelete
  7. ശരി ഉത്തരം നൽകിയവർ:

    1. മോഡറേഷൻ കാലം, ക്ലൂ ഇല്ല:

    സാജന്‍| SAJAN
    kavithrayam
    അഗ്രജന്‍
    സുല്‍ |Sul
    kichu
    ...പകല്‍കിനാവന്‍...daYdreamEr...
    Ashly A K
    ലാപുട
    കുഞ്ഞന്‍

    2. മോഡറേഷൻ കാലം, ക്ലൂവിനു ശേഷം:

    ചീടാപ്പി
    Rudra
    ഉഗാണ്ട രണ്ടാമന്‍
    പൊയ്‌മുഖം
    പ്രിയംവദ-priyamvada
    ബാജി ഓടംവേലി

    3. മോഡറേഷൻ കഴിഞ്ഞ്:

    ചേച്ചിയമ്മ

    സ്കോർ ഷീറ്റ് നാളെ രാവിലെ (തിങ്കൾ, രാവിലെ, ഈസ്റ്റേൺ ടൈം) അപ്ഡേറ്റ് ചെയ്യുന്നതാണ്

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....