Saturday, 2 May 2009
മത്സരം 11 - ലാറി പേജ്
ശരിയുത്തരം : ലാറി പേജ്
ലോറന്‍സ് എഡ്‌വേഡ് “ലാറി” പേജ്. ഗൂഗിള്‍ സേര്‍ച്ച് എഞ്ചിന്‍ നിര്‍മ്മിച്ചവരില്‍ ഒരാളും ഗൂഗിള്‍ ഇന്‍കോര്‍പറേറ്റഡ് എന്ന ഇന്റര്‍നെറ്റ് വ്യവസായഭീമന്റെ സ്ഥാപകനുമാണ് ഇദ്ദേഹം. 1973 മാര്‍ച്ച് 26 ന് അമേരിക്കയിലെ മിച്ചിഗനിലാണ് ഇദ്ദേഹം ജനിച്ചത്. കമ്പ്യൂട്ടര്‍ ശാസ്ത്രകാരനായ ഇദ്ദേഹവും സെര്‍ജി ബ്രിന്‍ എന്ന പി.എച്.ഡി സഹപാഠിയും ചേര്‍ന്നാണ് 1997 ല്‍ ഗൂഗിള്‍ സേര്‍ച്ച് എഞ്ചിന്‍ നിര്‍മ്മിക്കുന്നത്. ഇപ്രകാരം ഒരു ആശയത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്, സാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ അദ്ദേഹം പി.എച്.ഡി യ്ക്ക് തെരഞ്ഞെടുത്ത ഒരു വിഷയമാണ്. വേള്‍ഡ് വൈഡ് വെബ് (www) ന്റെ ലിങ്ക് സ്ട്രക്ച്ചറിനെപ്പറ്റി ശാസ്ത്രീയമായി പഠിക്കുവാനും അതിന്റെ ഗണിതശാസ്ത്ര നിയമങ്ങള്‍ മനസ്സിലാക്കുവാനുമായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. അതായത് ഒരു വെബ് പേജ് മറ്റ് ഏതൊക്കെ വെബ് പേജുകളുമായി ലിങ്ക് ചെയ്തിരിക്കുന്നു എന്നു കണ്ടുപിടിക്കുവാനുള്ള വിദ്യകളെപ്പറ്റി അദ്ദേഹം പഠിച്ചു. “ബാക്ക് റബ്” എന്നായിരുന്നു ഈ റിസേര്‍ച്ച് പ്രോജക്റ്റിന്റെ ചെല്ലപ്പേര്. 1995 ല്‍ അദ്ദേഹം സെര്‍ജി ബ്രിന്നുമായി കണ്ടുമുട്ടുകയും തുടര്‍ന്ന് രണ്ടുപേരും ചേര്‍ന്ന് ബാക് റബ് ടെക്നോളജി ഉപയോഗിച്ചു കൊണ്ട് ഒരു സേര്‍ച്ച് എഞ്ചിന്‍ രൂപകല്‍പ്പന ചെയ്യുകയും ചെയ്തു. അതാണ് എന്ന് ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഗൂഗിള്‍ സേര്‍ച്ച് എഞ്ചിന്‍. 1998 ല്‍ ഇവര്‍ രണ്ടുപേരും ചേര്‍ന്ന് ഗൂഗിള്‍ ഇന്‍കോര്‍പറേറ്റഡ് എന്ന സ്ഥാപനം സ്ഥാപിച്ചു. തുടര്‍ന്നിങ്ങോട്ട് ഗൂഗിളിന്റെ വളര്‍ച്ച് ഇന്റര്‍നെറ്റ് ചരിത്രത്തിന്റെ തന്നെ ഭാഗമാണ്. 2008 ലെ ഫോര്‍ബ്സ് മാഗസിന്‍ കണക്കുപ്രകാരം ലോകത്തിലെ ബില്യനെയേഴ്സില്‍ 33 ആം സ്ഥനമാണ് ലാറി പേജിനുള്ളത്. 2001 ല്‍ ഗൂഗിളിന്റെ സി.ഇ.ഒ / ചെയര്‍മാന്‍ ആയി Eric Schmidt നിയമിക്കപ്പെടുന്നതുവരെ ലാറി പേജ് ഗൂഗിളിന്റെ കോ-പ്രസിഡന്റായി സേവനമനുഷ്ഠിച്ചിരുന്നു.
Subscribe to:
Post Comments (Atom)
പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
ithu Hansie cronje
ReplyDeleteSergey Brin..
ReplyDeleteLarry Page (co-founder of google)
ReplyDeleteഅപ്പു, ഞാൻ അമേരിക്കൻ സ്പേസ് സഞ്ചാരികളുടെ പിന്നാലെ പോയി ടൈം വേസ്റ്റാക്കിയത് മാത്രം മിച്ചം, പിന്നെ സ്പോർട്ട്സ് പേഴ്സണാലിറ്റികൾ അതിനുശേഷം ചുമ്മാ ഒന്ന് ചിന്തിച്ച് നോക്കിയതാ ഈ കക്ഷിയാവുമോ ഗൂഗിളിന്റെ ഫൌണ്ടേഴ്സിൽ ഒരാൾ എന്ന് എന്തായാലും ഇത്തവണയും ഭാഗ്യമുണ്ട് ഇത് ലാറിപേജ്, ഗൂഗിളിന്റെ ഫൌണ്ടേഴ്സിൽ ഒരാൾ:)
ReplyDeleteLawrence Edward (Larry) Page
ലാറി പേജ്
ReplyDeleteIvan Lendl
ReplyDeleteപലര്‍ക്കും ക്ലൂ വേണമെന്നു തോന്നുന്നു ???
ReplyDeleteക്ലൂ പറയാം.
ReplyDeleteഅമേരിക്കന്‍ വ്യവസായി, കമ്പ്യൂട്ടര്‍ വിദഗ്ദ്ധന്‍. ഇന്റര്‍നെറ്റ് രംഗത്തെ ഏറ്റവും പ്രമുഖരില്‍ ഒരാള്‍... ഇദ്ദേഹത്തിന്റെ ഒരു സര്‍വ്വീസെങ്കിലും ഉപയോഗിക്കാത്ത ആരും ഇതുവായിക്കുന്നവരുടെ കൂട്ടത്തില്‍ ഉണ്ടാവില്ല !!!
അപ്പോള്‍ പിന്നെ
ReplyDeleteബില്‍ ഗേറ്റ്സ്
ഇപ്പോ കിട്ടി...
ReplyDeleteLarry Page
Larry Page
ReplyDeleteലാറി പേജ് (Larry Page)
ReplyDeleteLarry Page
ReplyDeleteLarry Page
ReplyDeleteകമന്റ് മോഡറേഷന്‍ അവസാനിക്കുന്നു
ReplyDeleteശരിയുത്തരം : ലാറി പേജ്
ReplyDeleteലോറന്‍സ് എഡ്‌വേഡ് “ലാറി” പേജ്. ഗൂഗിള്‍ സേര്‍ച്ച് എഞ്ചിന്‍ നിര്‍മ്മിച്ചവരില്‍ ഒരാളും ഗൂഗിള്‍ ഇന്‍കോര്‍പറേറ്റഡ് എന്ന ഇന്റര്‍നെറ്റ് വ്യവസായഭീമന്റെ സ്ഥാപകനുമാണ് ഇദ്ദേഹം. 1973 മാര്‍ച്ച് 26 ന് അമേരിക്കയിലെ മിച്ചിഗനിലാണ് ഇദ്ദേഹം ജനിച്ചത്. കമ്പ്യൂട്ടര്‍ ശാസ്ത്രകാരനായ ഇദ്ദേഹവും സെര്‍ജി ബ്രിന്‍ എന്ന പി.എച്.ഡി സഹപാഠിയും ചേര്‍ന്നാണ് 1997 ല്‍ ഗൂഗിള്‍ സേര്‍ച്ച് എഞ്ചിന്‍ നിര്‍മ്മിക്കുന്നത്. ഇപ്രകാരം ഒരു ആശയത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്, സാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ അദ്ദേഹം പി.എച്.ഡി യ്ക്ക് തെരഞ്ഞെടുത്ത ഒരു വിഷയമാണ്. വേള്‍ഡ് വൈഡ് വെബ് (www) ന്റെ ലിങ്ക് സ്ട്രക്ച്ചറിനെപ്പറ്റി ശാസ്ത്രീയമായി പഠിക്കുവാനും അതിന്റെ ഗണിതശാസ്ത്ര നിയമങ്ങള്‍ മനസ്സിലാക്കുവാനുമായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. അതായത് ഒരു വെബ് പേജ് മറ്റ് ഏതൊക്കെ വെബ് പേജുകളുമായി ലിങ്ക് ചെയ്തിരിക്കുന്നു എന്നു കണ്ടുപിടിക്കുവാനുള്ള വിദ്യകളെപ്പറ്റി അദ്ദേഹം പഠിച്ചു. “ബാക്ക് റബ്” എന്നായിരുന്നു ഈ റിസേര്‍ച്ച് പ്രോജക്റ്റിന്റെ ചെല്ലപ്പേര്. 1995 ല്‍ അദ്ദേഹം സെര്‍ജി ബ്രിന്നുമായി കണ്ടുമുട്ടുകയും തുടര്‍ന്ന് രണ്ടുപേരും ചേര്‍ന്ന് ബാക് റബ് ടെക്നോളജി ഉപയോഗിച്ചു കൊണ്ട് ഒരു സേര്‍ച്ച് എഞ്ചിന്‍ രൂപകല്‍പ്പന ചെയ്യുകയും ചെയ്തു. അതാണ് എന്ന് ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഗൂഗിള്‍ സേര്‍ച്ച് എഞ്ചിന്‍. 1998 ല്‍ ഇവര്‍ രണ്ടുപേരും ചേര്‍ന്ന് ഗൂഗിള്‍ ഇന്‍കോര്‍പറേറ്റഡ് എന്ന സ്ഥാപനം സ്ഥാപിച്ചു. തുടര്‍ന്നിങ്ങോട്ട് ഗൂഗിളിന്റെ വളര്‍ച്ച് ഇന്റര്‍നെറ്റ് ചരിത്രത്തിന്റെ തന്നെ ഭാഗമാണ്. 2008 ലെ ഫോര്‍ബ്സ് മാഗസിന്‍ കണക്കുപ്രകാരം ലോകത്തിലെ ബില്യനെയേഴ്സില്‍ 33 ആം സ്ഥനമാണ് ലാറി പേജിനുള്ളത്. 2001 ല്‍ ഗൂഗിളിന്റെ സി.ഇ.ഒ / ചെയര്‍മാന്‍ ആയി Eric Schmidt നിയമിക്കപ്പെടുന്നതുവരെ ലാറി പേജ് ഗൂഗിളിന്റെ കോ-പ്രസിഡന്റായി സേവനമനുഷ്ഠിച്ചിരുന്നു.
എന്തു പണിയാ ഇഷ്ടാ..
ReplyDeleteഞാൻ പറയുന്നതിനു മുൻപ്
എല്ലാവരും കൂടി പറഞ്ഞിരിക്കുന്നു...
സത്യത്തിൽ എനിക്കുണ്ടൊ അറിയുന്നു?
ഈ അറിവിന് നന്ദി.............
നേരം കിട്ടീല്ല അപ്പൂ ഇവിടെ വരെ വന്നു നൊക്കാന്‍. ഇപ്പോള്‍ വന്നപ്പോള്‍ ഉത്തരവും എത്തി.
ReplyDelete1. മോഡറേഷൻ കാലം,നോ ക്ലൂ:
ReplyDeletekavithrayam
സാജന്‍| SAJAN
അഗ്രജന്‍
2. മോഡറേഷൻ കാലം,ആഫ്റ്റർ ക്ലൂ:
ഉഗാണ്ട രണ്ടാമന്‍
സുല്‍ |Sul
ബിന്ദു കെ പി
പ്രിയംവദ-priyamvada
sherlock