പ്രിയ കൂട്ടുകാരേ,
- അങ്ങനെ നമ്മളെല്ലാവരും കാത്തിരുന്ന ആ നിമിഷം വന്നുചേര്‍ന്നിരിക്കുന്നു - ഈ ഗോമ്പറ്റീഷന്‍ ഇവന്റിന്റെ “സമാപന സമ്മേളനം“ എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഈ പോസ്റ്റ്. കഴിഞ്ഞ ഏപ്രില്‍ 27 ന് ഡോ. ജി മാധവന്‍ നായരില്‍നിന്നാരംഭിച്ച് ചരിത്രത്തിലേക്ക് ചുവടുവച്ചു കടന്നുപോയ വ്യക്തികളിലേക്കും, തിരിച്ച് സമകാലീന കാലഘട്ടത്തില്‍ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച് ജീവിക്കുന്ന വ്യക്തികളിലേക്കും മാറിമാറി യാത്രചെയ്ത് നമ്മള്‍ അന്‍പതാം എപ്പിസോഡുവരെ വിജയകരമായി പൂര്‍ത്തീകരിച്ചിരിക്കുന്നു. ഇതില്‍ നിങ്ങളെല്ലാവരേയും പോലെ ഞാനും വളരെയധികം സന്തോഷിക്കുന്നു. ഏതൊരു ഈവന്റിന്റെയും വിജയം നടത്തിപ്പുകാരുടെ മിടുക്കിനേക്കാളുപരി അതില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തേയും, സഹകരണത്തേയും, ആത്മാര്‍ത്ഥതയേയും ആശ്രയിച്ചാണിരിക്കുന്നത് എന്നതുകൊണ്ടു തന്നെ ഇതിന്റെ വിജയം ഇതില്‍ പങ്കെടുത്ത നിങ്ങളെല്ലാവരുടേതും കൂടിയാണ്.
- ഈ ഒരു മത്സരത്തിന്റെ ആശയം ഞാന്‍ ആദ്യം ആലോചിക്കുമ്പോള്‍ എന്റെ മനസിലേക്ക് വന്ന കാര്യം ബ്ലോഗില്‍ കൂടി പരിചയപ്പെട്ട നിങ്ങളില്‍ ആര്‍ക്കൊക്കെ എന്തൊക്കെ അറിയാം ആരെയൊക്കെ അറിയാം എന്നു പരീക്ഷിക്കുകയായിരുന്നില്ല. നമ്മളിലോരോരുത്തരും ഓരോ ദിവസവും അറിവുകള്‍ ആര്‍ജിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷേ നമ്മുടെ വായന, നമ്മുടെ അറിവിന്റെ മേഖല ഇതൊക്കെ ഓരോരുത്തരുടേയും അഭിരുചികള്‍ക്കനുസരിച്ച് മാറും. ഉദാഹരണത്തിന് ഒലിവര്‍ ട്വിസ്റ്റും ടോം സോയറും ഒക്കെ പണ്ട് സ്കൂള്‍ കാലഘട്ടത്തില്‍ പഠിച്ചിട്ടുള്ളവര്‍ ചാള്‍സ് ഡിക്കന്‍സിനെപ്പറ്റി തീര്‍ച്ചയായും കേട്ടിട്ടുണ്ടായിരിക്കും. പക്ഷേ അന്നത്തെ കാലഘട്ടത്തില്‍ ഇന്റര്‍നെറ്റ് എന്ന അത്ഭുതം നമ്മുടെയൊന്നും സ്വപ്നത്തില്‍ പോലും ഇല്ലാതിരുന്നതിലാല്‍ നാം പഠിക്കുന്ന ഓരോ വ്യക്തിയേയും പറ്റിയുള്ള ചിത്രം ആ പാഠഭാഗം നമുക്ക് തരുന്നതുമാത്രമായി ഒതുങ്ങി. എന്നാല്‍ ഇന്റര്‍ നെറ്റിന്റെ വരവോടെ അറിവിന്റെ ചക്രവാളത്തിന് ഒരു പരിധി ഇല്ലാതെയായി. വിഷ്വല്‍ മീഡീയയുടെ വികാസത്തില്‍ ദേശങ്ങളും സംസ്കാരങ്ങളും തമ്മിലുള്ള അകലവും പരിമിതപ്പെട്ടു. ഈ മാറ്റങ്ങള്‍ക്കനുസരിച്ച് മാറിയവരുടെ അറിവിന്റെ മേഖല വികസിച്ചുകൊണ്ടേയിരിക്കുന്നു. അതില്ലാത്തവരുടെ അറിവ്, അവരുടെ മനസില്‍ നിലവിലുള്ള ഒരു ചക്രത്തിനുള്ളില്‍ മാത്രം നിന്നുതിരികയും ചെയ്യുന്നു. ഈ വ്യത്യാസങ്ങളെ ഒന്നു മനസിലാക്കിക്കൊടുത്തുകൊണ്ട് നിങ്ങളെ ഓരോരുത്തരെയും ഇന്റര്‍നെറ്റ് വായനയുടെ ഒരു പുതിയലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുവാനാണ് ഈ ഗോമ്പറ്റീഷനിലൂടെ ഞാന്‍ പ്രധാനമായും ശ്രമിച്ചത്.
- ചിലവ്യക്തികളുടെ മുഖങ്ങള്‍ നമ്മളില്‍ ചിലര്‍ക്ക് വളരെ പരിചിതമായിരിക്കും. അവരുടെ മുഖത്തിന്റെ ഒന്നോരണ്ടോ ഭാഗങ്ങള്‍ കണ്ടാല്‍ പോലും അവര്‍ക്ക് അവരെ തിരിച്ചറിയാനാവും. അതേസമയം ആ വ്യക്തിയെ കേട്ടുകേഴ്വിപോലും ഇല്ലാത്ത ഒരാള്‍ക്ക് ഒട്ടും മുറിക്കാത്ത ചിത്രം കാണിച്ചു കൊടുത്താലും അദ്ദേഹത്തെ തിരിച്ചറിയുവാന്‍ സാധിച്ചെന്നുവരില്ല. ഇതാണ് ഈ ഗോമ്പറ്റീഷനിലെ ചിത്രങ്ങളുടെ കഷണിക്കലുകളിലൂടെ അവതരിപ്പിച്ചത്. എപ്പോഴും ഹൈ-ഫൈ ആയിപ്പോകാതെ എല്ലാവര്‍ക്കും പരിചിതമായ മുഖങ്ങളും ഇടയ്ക്കൊക്കെ ഉള്‍പ്പെടുത്തുവാന്‍ പരമാവധി ശ്രമിച്ചിരുന്നു.
- ഇടയ്ക്കൊക്കെ നിങ്ങളില്‍ പലര്‍ക്കും തീരെപരിചയമില്ലാത്ത മുഖങ്ങളെ ഇവിടെ അവതരിപ്പിച്ചത്, ആരെക്കൊണ്ടും ഉത്തരം പറയിപ്പിക്കാതെ എനിക്ക് മുഴുവന്‍ മാര്‍ക്കും നേടാന്‍ ആയിരുന്നില്ല എന്നു മനസിലാക്കുമല്ലോ. ഗോമ്പറ്റീഷന്റെ രസത്തിനു ഭംഗം വരാതെതന്നെ പുതിയ മേഖലകള്‍ അറിവുകള്‍ ഇതൊക്കെ അവര്‍ വഴി പകര്‍ന്നുനല്‍കുവാനാണ് ആ രീതിയിലുള്ള വ്യക്തികളെ ഇതില്‍ ഉള്‍പ്പെടുത്തിയത്. അല്ലാതെ നമുക്കെല്ലാം എപ്പോഴും പരിചയമുള്ള സിനിമാതാരങ്ങളെയും രാഷ്ട്രീയക്കാരെയും വച്ച് ഒരു ജിഗ്‌സോ പസില്‍ കളിക്കുകയായിരുന്നില്ല എന്റെ ഉദ്ദേശം. അത് ഇതിനോടകം വ്യക്തമായിട്ടുള്ളതുമാണ്.
- ഒന്നുമുതല്‍ നാല്‍പ്പത്തിയഞ്ചുവരെയുള്ള മത്സരങ്ങളില്‍ 45 വ്യക്തികളെമാത്രമാണ് ഇവിടെ അവതരിപ്പിച്ചതെങ്കിലും, അവരുടെ ഇമേജ് സേര്‍ച്ച് ചെയ്തു പോകുകവഴി നിങ്ങളിലോരോരുത്തരും അതിന്റെ പത്തിരട്ടി വ്യക്തികളെ പരിചയപ്പെട്ടിട്ടുണ്ടാവും. മാത്രവുമല്ല ഈ നാല്‍പ്പത്തിയഞ്ചു വ്യക്തികളുടെയും ചിത്രങ്ങള്‍ ഇനിയൊരിക്കലും ഇതില്‍ പങ്കെടുത്തവരുടെ മനസില്‍ നിന്ന് പോവുകയില്ല എന്നെനിക്ക് ഉറപ്പുണ്ട്.
- ഈ ബ്ലോഗില്‍ ആദ്യമായി അവതരിപ്പിച്ച “ഇതാരുടെ ഉത്തരങ്ങള്‍” എന്ന ഗോമ്പറ്റീഷനു ശേഷം ഇനിയെന്ത് എന്നൊരു ചിന്തമനസില്‍ വന്നപ്പോഴാണ് ഇങ്ങനെയൊരു ആശയം പരീക്ഷിച്ചാലോ എന്ന് എനിക്ക് തോന്നിയത്. ബ്ലോഗിലെ വായനക്കാരുടെ അറിവിന്റെ മേഖല എവിടെയൊക്കെ പരന്നുകിടക്കുന്നു എന്നറിയാത്തതിനാല്‍ വളരെ ശ്രദ്ധിച്ചാണ് ഇതിലെ വ്യക്തികളെ ഓരോരുത്തരേയും ഞാന്‍ തെരഞ്ഞെടുത്തത്. ആദ്യമായി ഈ മത്സരം വിജയിക്കുമോ എന്നു ഞാന്‍ പരീക്ഷിച്ചത് ഈ ബ്ലോഗിന്റെ ഉടമയായ ശ്രീ നിഷാദ് കൈപ്പള്ളിക്ക് ഒരു ചിത്രം അയച്ചു കൊടുത്തുകൊണ്ടായിരുന്നു. ഡോ. ജി മാധവന്‍ നായരുടെ കഷണചിത്രം കണ്ടപ്പോള്‍ കൈപ്പള്ളിക്ക് ആദ്യം തോന്നിയത് അത് അമൂല്‍ കമ്പനിയുടെ ചെയര്‍മാര്‍ ശ്രീ.വര്‍ഗ്ഗീസ് കുര്യന്‍ ആണെന്നായിരുന്നു. ഒന്നുകൂടി തിരിച്ചുമറിച്ചും ചിത്രം നോക്കിക്കഴിഞ്ഞപ്പോള്‍ മാധവന്‍ നായരുടെ താടിയുടെ പ്രത്യേകത കൈപ്പള്ളിയുടെ കണ്ണില്‍ പെടുകയും അത് ഡോ. മാധവന്‍ നായര്‍ ആണെന്ന് തീര്‍ത്തുപറയുകയും ചെയ്തു. അതോടെ സംഗതി വിജയിക്കും എന്നെനിക്ക് ഉറപ്പായി.
- പുതിയതായി ഈ ഗോമ്പറ്റീഷന്‍ ഈ ബ്ലോഗില്‍ ആരംഭിക്കുവാന്‍ കൈപ്പള്ളി അനുവാദം തരുകയും, ഇതിലേക്ക് ഉള്‍പ്പെടുത്താന്‍ പറ്റിയ പത്തോളം വ്യക്തികളുടെ പേരുകള്‍ അപ്പോള്‍ തന്നെ പറയുകയും ചെയ്തു. അങ്ങനെയാണ് ഏപ്രില്‍ 27 ന് ഈ ഗോമ്പറ്റീഷന്‍ നമ്മള്‍ ഇവിടെ ആരംഭിച്ചത്. തുടക്കത്തിലെ ഒന്നുരണ്ടു ദിവസത്തെ ചില്ലറ മാന്ദ്യത്തിനുശേഷം വായനക്കാരുടെ എണ്ണം നന്നായി വര്‍ദ്ധിച്ചു. പകുതിമത്സരങ്ങള്‍ ആയപ്പോഴേക്കും ഒരു ദിവസം ആവറേജ് 1500 പേജ് ഹിറ്റുകളും 400 നുമുകളില്‍ സന്ദര്‍ശകരും എന്ന നിലയിലെത്തി.
- ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുണ്ടായിരുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നായിരുന്നു. ഇതില്‍ പങ്കെടുത്തിരുന്ന സന്ദര്‍ശകരുടെ ഏകദേശ സ്റ്റാറ്റിസ്റ്റിക്സ് താഴെക്കാണാം.
- ഒരു ‘ബ്ലോഗല്‍’ ഇവന്റിനെ സംബന്ധിച്ച് ഇതൊരു വലിയൊരു സംഖ്യയല്ലെങ്കില്‍ പോലും, ഈ ഗോമ്പറ്റീഷന്‍ ഒരു വിജയം തന്നെയായിരുന്നു എന്നതില്‍ സംശയമില്ല. അതില്‍ നിങ്ങളെല്ലാവരോടും എനിക്കുള്ള നന്ദി ഈ അവസരത്തില്‍ പ്രകടിപ്പിക്കട്ടെ. അതോടൊപ്പം നന്ദിയും സന്തോഷവും തീര്‍ച്ചയായും പറഞ്ഞിരിക്കേണ്ട ഒന്നുരണ്ടാളുകള്‍ കൂടീ എന്റെ മുമ്പിലുണ്ട്. ഈ ബ്ലോഗ് ഇങ്ങനെയൊരു ഈവന്റിനായി തുറന്നു തന്ന കൈപ്പള്ളി, ഇത്രയും ആളുകള്‍ പങ്കെടൂത്ത ഈ ഗോമ്പറ്റീഷന്റെ സ്കോര്‍ഷീറ്റ് എന്ന വലിയ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് പ്രതീക്ഷിച്ചതിലും വളരെ വളരെ ഭംഗിയായി നമുക്ക് ചെയ്തുതന്നെ ജോഷി എന്നിവര്‍ക്കുള്ള നന്ദി അറിയിക്കുന്നു. ഓരോ മത്സരവും കഴിഞ്ഞ് നമ്മളൊക്കെ പിരിഞ്ഞുപോയിക്കഴിഞ്ഞ് ഓരൊരുത്തര്‍ക്കും കിട്ടിയ മാര്‍ക്കുകള്‍ തെറ്റീപ്പോകാതെ പെറുക്കിയടുക്കി കണക്കുകൂട്ടി ഈ സ്കോര്‍ഷീറ്റിനെ ഒരു ഗംഭീരവിജയമാക്കിയ ജോഷിക്ക് അഭിനന്ദനങ്ങള്‍. അദ്ദേഹം ആ ഷീറ്റില്‍ ചെയ്തിരിക്കുന്ന വര്‍ക്ക് എത്രത്തോളമാണെന്ന് അതിന്റെ വ്യത്യസ്ത ഷീറ്റുകള്‍ പരിശോധിച്ചാല്‍ നിങ്ങള്‍ക്ക് ബോധ്യമാകും. ഓരോ മത്സരാര്‍ത്ഥിയുടെയും ബ്ലോഗിലേക്ക് നേരിട്ട് നമുക്ക് പോകാന്‍ തക്കവിധം അവരുടെ പ്രൊഫൈലിലേക്കുള്ള ലിങ്കുള്‍പ്പടെയാണ് ജോഷി ഷീറ്റ് തയ്യാറാക്കിയിരിക്കുനത്. നന്ദി ജോഷീ.
- ഈ ഗോമ്പറ്റീഷനില്‍ വളരെ ആവേശത്തോടെ പങ്കെടുത്ത് ഉത്തരങ്ങള്‍ എഴുതിയ നിങ്ങളെല്ലാവരും അഭിനന്ദനങ്ങള്‍ തീര്‍ച്ചയായും അര്‍ഹിക്കുന്നു. എങ്കിലും ഒന്നുരണ്ടു പേരുകള്‍ ഇവിടെ പരാമര്‍ശിക്കാതിരിക്കാന്‍ എനിക്കാവുന്നില്ല. ഓരോ ഗോമ്പറ്റീഷന്‍ തുടങ്ങുമ്പോഴും ആരാവും ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ കറക്റ്റായ ഉത്തരം എഴുതുക എന്ന് ഞാന്‍ വളരെ ആകാംഷയോടെ നോക്കിയിരിക്കുമായിരുന്നു. പ്രത്യേകിച്ച് കട്ടുചെയ്ത ചിത്രങ്ങളാണെങ്കില്‍ ആര്‍ക്കും മനസിലാവാതെ പോവുമോ എന്ന ആധിയും. എന്നാല്‍ ലാപുട, ആഷ്‌ലി, ചീടാപ്പി, ബ്രൈറ്റ് തുടങ്ങിയവര്‍ വാശിയേറീയ ഒരു മത്സരമാണ് ഈ ഒരു കാര്യത്തില്‍ കാഴ്ചവച്ചത്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ തവണ ശരിയുത്തരങ്ങള്‍ പറഞ്ഞത് ലാപുടയാണെന്നാണ് എന്റെ ഓര്‍മ്മ. അഭിനന്ദനങ്ങള്‍ സുഹൃത്തുക്കളേ. ഈ ഗോമ്പറ്റീഷന്‍ പകുതിയോളം ആയ സമയത്ത് ഇവിടെ എത്തിച്ചേര്‍ന്ന ഒരു വീട്ടമ്മയാണ് മാനസ. എങ്കിലും ബാക്കിയുള്ള മത്സരങ്ങളില്‍ നിന്ന് 520 മാര്‍ക്ക് മാനസ നേടി. അഭിനന്ദനങ്ങള്‍. ഇവരെ കൂടാതെ ഫൈനലിനു തൊട്ടുമുമ്പ് ടോപ് ടെന്‍ ലിസ്റ്റില്‍ എത്തിയ മത്സരാര്‍ത്ഥികളായ സാജന്‍, കിച്ചു, സുല്ല്, അഗ്രജന്‍, കവിത്രയം, കുഞ്ഞന്‍, ബിന്ദു കെ.പി ചീടാപ്പി എന്നിവര്‍ക്കും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍. ഇവരെ മാത്രം അഭിനന്ദിച്ചു എന്നുകരുതി ആരും പരിഭവിക്കേണ്ടതില്ല! ഇവിടെ ഉത്തരങ്ങള്‍ എഴുതിയും, എഴുതിയില്ലെങ്കിലും വായിച്ചു കൊണ്ട് ഇതില്‍ പങ്കെടുക്കുകയും ചെയ്ത എല്ലാ സുഹൃത്തുക്കള്‍ക്കുംഒരായിരം നന്ദി.
- നിങ്ങള്‍ കാത്തുകാത്തിരുന്ന മത്സര ഫലം പ്രഖ്യാപിക്കാന്‍ ഇനി സമയമായിരിക്കുന്നു. അതിനു മുമ്പായി ഫൈനല്‍ മത്സരത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന പത്തുവ്യക്തികള്‍ ആരൊക്കെ എന്ന് പരിചയപ്പെടുത്തട്ടെ. അവര്‍ എല്ലാവരും നമ്മുടെ സമകാലീന വ്യക്തിത്വങ്ങളാണ് എന്ന് മത്സരം നടക്കുന്ന അവസരത്തില്‍ പറഞ്ഞിരുന്നുവല്ലോ. ഇവരെയെല്ലാവരെയും പറ്റി വിക്കിപീഡിയയില്‍ നിങ്ങള്‍ക്ക് വായിക്കാം.
- A ജെയിംസ് റാന്റി - പ്രശസ്തനായ മജീഷ്യന്‍, അന്ധവിശ്വാസങ്ങളുടെ പൊള്ളത്തരങ്ങള്‍ പുറത്തെത്തിക്കുവാനായി യത്നിക്കുന്ന പ്രമുഖ വ്യക്തി
- B ജോണ്‍ സ്റ്റിവാര്‍ട്ട് - കൊമേഡിയന്‍, ടി.വി അവതാരകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍
- C രാകേഷ് ശര്‍മ്മ - ഇന്ത്യാക്കാരനായ ആദ്യ ബഹിരാകാശ സഞ്ചാരി
- D നന്ദന്‍ നിലേഖാനി - ഇന്‍ഫോസിസിന്റെ ചെയര്‍മാന്‍
- E റിച്ചാര്‍ഡ് ഡോക്കിന്‍സ് - വിശ്വപ്രസിദ്ധനായ ജൈവ ശാസ്ത്രജ്ഞന്‍, ഇവലൂഷന്‍ തിയറിയില്‍ ജീനുകളുടെ പ്രാധാന്യം ശാസ്ത്രത്തിനു ബോധ്യപ്പെടുത്തിയ ആള്‍
- A ശ്രീശാന്ത്
- B ഗോപിനാഥ് മുതുകാട്
- C ബൃന്ദ കാരാട്ട്
- D ശ്രീകുമാരന്‍ തമ്പി
- E റോബര്‍ട്ടോ ബാജിയോ
ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതാക്കി കാണാവുന്നതാണ്
- ഫൈനല്‍ മത്സരത്തിന് നിങ്ങളോരോരുത്തരും രേഖപ്പെടുത്തിയ ഉത്തരങ്ങള്‍ ഇപ്പോള്‍ പബ്ലിഷ് ചെയ്തിട്ടുണ്ട്. ഇനി ഫലപ്രഖ്യാപനത്തിനുള്ള സമയമാണ്.
- ഈ മത്സരത്തില്‍ നമ്മുടെ ടോപ് 10 ലിസ്റ്റിലെ ആദ്യ അഞ്ചുപേര്‍ നേടിയ മാര്‍ക്കുകള്‍ ഇപ്രകാരമാണ്
- സാജന്‍ - 3 ശരിയുത്തരങ്ങള്‍ - 60 പോയിന്റ് (നെഗറ്റീവ് മാര്‍ക്ക് ഇല്ല) Total 1225
- കിച്ചു - 3 ശരിയുത്തരങ്ങള്‍ - 60 പോയിന്റ് (നെഗറ്റീവ് മാര്‍ക്ക് ഇല്ല) Total 1205
- സുല്‍ - 4 ശരിയുത്തരങ്ങള്‍ - 80 പോയിന്റ് - തെറ്റ് 1 - നെഗറ്റീവ് മാര്‍ക്ക് 10 Total 1160
- ലാപുട - 2 ശരിയുത്തരങ്ങള്‍ 40 പോയിന്റ് (നെഗറ്റീവ് മാര്‍ക്ക് ഇല്ല) Total 1095
- അഗ്രജന്‍ - 5 ശരിയുത്തരങ്ങള്‍ + 10 പോയിന്റ് ബോണസ് Total 1159
- അപ്പോള്‍ ഈ ഗോമ്പറ്റീഷനിലെ വിജയി - സാജന്‍ | SAJAN
- രണ്ടാം സ്ഥാനം: കിച്ചുച്ചേച്ചി
- മൂന്നാം സ്ഥാനം : സുല്‍
വെറും ഒരു പോയിന്റ് വ്യത്യാസത്തില്‍ സുല്ലുമായി ഇഞ്ചോടിഞ്ച് പൊരുതി അഗ്രജന്‍ നാലാം സ്ഥാനത്തും ലാപുട അഞ്ചാം സ്ഥാനത്തും എത്തിയിരിക്കുന്നു. വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!
ഇവിടാരും ഇല്ലേ?
ReplyDeleteജോഷീ, ഫൈനല്‍ മത്സരത്തില്‍ ഏറ്റവും ടോപ്പിലെത്തിയിരിക്കുന്ന അഞ്ചുപേരുടെ പേരുകളും മാര്‍ക്കുകളും പറയൂ പ്ലീസ്.
ReplyDeleteThis comment has been removed by the author.
ReplyDeleteവ്യക്തികളെ തിരിച്ചറിയാനായി സംഘടിപ്പിക്കപ്പെട്ട ഈ ഗോമ്പറ്റീഷന് വളരെ വിജ്ഞാനം പകരുന്നതായിരുന്നു. കണ്ടു മറന്ന ഒത്തിരി മഹാന്മാരെ വീണ്ടു കാണുവാനും അവരുടെ നേട്ടങ്ങളിലൂടെ ഒന്ന് കണ്ണോടിക്കുവാനും ഇതിലൂടെ സഹായിച്ചു. പോയമാസത്തെ ഏറ്റവും സജ്ജീവമായ ഈ ബ്ലോഗിലൂടെ ബൂലോകത്തെ കൂടുതല് സജ്ജീവമാകുന്നതിനും ബ്ലോഗ്ഗര്മാര് തമ്മിലുള്ള സൌഹൃദം കൂടുതല് അരക്കിട്ട് ഉറപ്പിക്കുന്നതിനും സഹായിച്ചുവെന്ന് നിസ്സംശയം പറയാം.
ReplyDeleteഫൈനല്‍ മാച്ച് മിസ്സ് ആയിപോയി...:-(
ReplyDeleteഈ മത്സരത്തില്‍ ഫൈനലിനു മുമ്പ് ഉള്ള നമ്മുടെ ടോപ് 5 ലിസ്റ്റിലെ ആളുകള്‍ നേടിയ മാര്‍ക്കുകള്‍ ഇപ്രകാരമാണ്
ReplyDelete1. സാജന്‍ - 3 ശരിയുത്തരങ്ങള്‍ - 60 പോയിന്റ് (നെഗറ്റീവ് മാര്‍ക്ക് ഇല്ല)
2. കിച്ചു - 3 ശരിയുത്തരങ്ങള്‍ - 60 പോയിന്റ് (നെഗറ്റീവ് മാര്‍ക്ക് ഇല്ല)
3. സുല്‍ - 4 ശരിയുത്തരങ്ങള്‍ - 80 പോയിന്റ് - തെറ്റായ ഉത്തരം 1 - നെഗറ്റീവ് മാര്‍ക്ക് 10
4. ലാപുട - 2 ശരിയുത്തരങ്ങള്‍ 40 പോയിന്റ് (നെഗറ്റീവ് മാര്‍ക്ക് ഇല്ല)
5. അഗ്രജന്‍ - 5 ശരിയുത്തരങ്ങള്‍ + 10 പോയിന്റ് ബോണസ്
* അപ്പോള്‍ ഈ ഗോമ്പറ്റീഷനിലെ വിജയി - സാജന്‍ | SAJAN
* രണ്ടാം സ്ഥാനം: കിച്ചുച്ചേച്ചി
* മൂന്നാം സ്ഥാനം : സുല്‍
വെറും ഒരു പോയിന്റ് വ്യത്യാസത്തില്‍ സുല്ലുമായി ഇഞ്ചോടിഞ്ച് പൊരുതി അഗ്രജന്‍ നാലാം സ്ഥാനത്തും ലാപുട അഞ്ചാം സ്ഥാനത്തും എത്തിയിരിക്കുന്നു. വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!
പൂർണ്ണമായ സ്കോർഷീറ്റ് ഉടനെ അപ്ലോഡ് ചെയ്യുന്നതാണ്.
* ഒന്നാം സ്ഥാനം : സാജന്‍ | SAJAN
ReplyDelete* രണ്ടാം സ്ഥാനം : കിച്ചുച്ചേച്ചി
* മൂന്നാം സ്ഥാനം : സുല്‍
* നാലാം സ്ഥാനം : അഗ്രജന്‍
* അഞ്ചാം സ്ഥാനം : ലാപുട
* ബഹറിന്റെ അഭിമാനം : കുഞ്ഞന്‍
തുടങ്ങി എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍!
ഇതൊരു വിജ്ഞാനപ്രദവും അതോടൊപ്പം തന്നെ അതീവരസകരവുമായ ഒരു പരിപാടിയായിരുന്നു... ഇതിനെ നല്ല രീതിയിൽ നടത്തിക്കൊണ്ടുപോയ അപ്പുവും കിറുകൃത്യമായി സ്കോറെഴുതി പ്രസിദ്ധീകരിച്ച ജോഷിയും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു... അവർക്ക് നന്ദിയും അറിയിക്കട്ടെ... ഒപ്പം പങ്കെടുത്ത എല്ലാവരേയും സ്നേഹവും അറിയിക്കട്ടെ :)
ReplyDeleteഅപ്പോ എല്ലാവരോടും റ്റാറ്റാ...
എല്ലാരുടേം ഓട്ടോ ഗ്രാഫൊന്ന് നീട്ടിക്കേ... ഞാനൊരു രണ്ട് വരി എഴുതിക്കോട്ടേ...
ഓർക്കാൻ മറന്നാലും മറക്കാൻ ശ്രമിക്കരുതേ... :)
ഫോട്ടോ ഗ്രാഫറെവിടെ... ഗ്രൂപ്പ് ഫോട്ടോയ്ക്ക് സമയമായി...
മത്സരങ്ങള്‍ ഇത്രയും ഭംഗിയായി നടത്തിയ അപ്പുവിനും സ്കോറര്‍ ജോഷിയ്ക്കും ഞങ്ങളുടെ അഭിനന്ദനങ്ങള്‍!!!!
ReplyDeleteവിജയശ്രീലാളിതരായ എല്ലാവര്ക്കും,എന്റെയും അഭിനന്ദനങ്ങള്‍..!!
ReplyDeleteഎപ്പോഴാണോ ആവോ സാജന്റെ പാര്‍ട്ടി? :)
ഒരു കാര്യം കൂടി...വിജയികള്‍ക്കും അഭിനന്ദനങ്ങള്‍!!!!
ReplyDeleteവിജയികളുടെ വിക്റ്ററി സ്റ്റാന്റില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്
ReplyDeleteഇനിയൊരു ഗോമ്പിയിൽ അപ്പു സാജന്റെ പടം ഇടുകയാണെങ്കിൽ ആദ്യം വെട്ടി മാറ്റുന്നത് സാജന്റെ ചുണ്ടിനടിയിലെ ആ ‘കറുത്ത’ കുന്ത്രാണ്ടമായിരിക്കും :)
ReplyDelete‘ഇപ്പോ എങ്ങനെണ്ടെഡാ...’ എന്ന ഭാവത്തോടെയുള്ള സുല്ലിന്റെ ആ നോട്ടം എന്നെ നോക്കിയാണ്... എന്നെ നോക്കി മാത്രം :)
ReplyDeleteനല്ല രീതിയിൽ ഗോമ്പി നടത്തിയ അപ്പുവിനേയും
ReplyDeleteസ്‌കോറെഴുതി പ്രസിദ്ധീകരിച്ച ജോഷിയേയും
പ്രത്യേകം അഭിനന്ദിക്കുന്നു...
നന്ദിയും അറിയിക്കട്ടെ...
മത്സരവിജയികള്‍ക്കും പങ്കെടുത്തവര്‍ക്കും അഭിനന്ദനങ്ങള്‍!
ReplyDeleteഈ ഇവന്റിന്റെ വിജയത്തിനു കാരണം അപ്പുവിന്റെ ഡെഡിക്കേഷന്‍, ജോഷിയുടെയും.
നന്ദി സുഹൃത്തുക്കളേ!
:)
This comment has been removed by the author.
ReplyDeleteലാപുടയ്ക്ക് ഈ സമ്മേളനത്തില്‍ പങ്കെടൂക്കാന്‍ പറ്റാത്തതുകാരണം, അദ്ദേഹം ഒരു ആശംസ രാവിലേതന്നെ അയച്ചൂതന്നിട്ടുണ്ട്.
ReplyDeleteഅദ്ദേഹം പറയുന്നു:
രണ്ടോ മൂന്നോ മത്സരങ്ങള്‍ കഴിഞ്ഞശേഷമാണ് ഈ ഗോമ്പി കണ്ണില്‍പ്പെട്ടത്. ഒരു കൌതുകത്തിന് ഉത്തരം പറഞ്ഞ് തുടങ്ങിയതാണ്. പിന്നെ ഒരു ഒബ്സഷന്‍ തന്നെ ആയി മാറി ഇത്.
ഓര്‍മ്മകളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ എന്നൊക്കെ പറയാവുന്ന ഒരു കാര്യമാണ് പലപ്പോഴും ഗോമ്പി എന്നില്‍ പ്രവര്‍ത്തിച്ചത്. പുതിയ അറിവുകളിലേക്കുള്ള എത്തിപ്പെടലുകള്‍ അതിന്റെ വിലമതിക്കാനാവാത്ത ബോണസും.
ഈയൊരു കണ്‍സെപ്റ്റ്, അതിനെ സാക്ഷാത്കരിക്കുന്നതില്‍ കാണിച്ച ആത്മാര്‍ത്ഥത, മത്സരചിത്രങ്ങള്‍ക്കായി വ്യക്തികളെ തിരഞ്ഞടുക്കുന്നതില്‍ കാണിച്ച ഔചിത്യവും സാമൂഹ്യബോധവും...എല്ലാറ്റിനും എഴുന്നേറ്റ് നിന്നുള്ള കൈയടികള്‍, തൊപ്പിയൂരിയുള്ള വണക്കങ്ങള്‍, അപ്പുവിന്...
സ്കോര്‍ഷീറ്റ് കിറുകൃത്യമായി മെയിന്റെയ്‌ന്‍ ചെയ്ത ജോഷിക്ക്, ഉത്തരങ്ങളിലൂടെയും കമന്റുകളിലൂടെയും ഗോമ്പി സജീവമാക്കിയ എല്ലാ സുഹൃത്തുക്കള്‍ക്കും അഭിവാദ്യങ്ങള്‍, നന്ദി.
Congrats, Winners !!!!!!!
ReplyDeleteIt was a great experience, i really enjoyed each one of them.
Thank you Appu and Joishi !!!
i am traveling, will come back to see the speeches later !!
മാനസേ ഗൂഗിളീല്‍ ഇമേജ് സേര്‍ച്ച് ചെയ്യുന്നത് ഒട്ടും തറ്റല്ല. ഓപ്പണ്‍ ബുക്ക് എക്സാമുകള്‍തന്നെ വളരെ പ്രാക്റ്റിക്കലാണ് എന്നാണ് എന്റെ അഭിപ്രായം.
ReplyDeleteബൂലോകത്തിലെ എന്റെ സഹോദരീസഹോദരന്മാരെ....
ReplyDelete''ഗോമ്പറ്റീഷന്‍'' എന്ന ഈ മഹാ സംരംഭത്തിലെ ''ആരാണീ വ്യക്തി '' എന്ന മത്സരവിഭാഗത്തിന്റെ പകുതിയായപ്പോഴാണ് ഞാന്‍ ഗോമ്പിയുടെ ഒരു മത്സരാര്‍ത്തി ആകുന്നത്.(മത്സരാര്‍ത്ഥിയുടെ സ്പെല്ലിംഗ് കണ്ടു ആരും ഞെട്ടണ്ട. ഉദ്ദേശിച്ചതാ എഴുതീരിക്കുന്നെ ) . അതും , വിശാലമനസ്കന്‍ മാഷിന്റെ ''കൊടകര പുരാണത്തിലെ''സില്‍ക്ക് '' എന്ന പോസ്ടിലെ '' ഒരിക്കല്‍ നേരാംവണ്ണം തീറ്റാതെ, എരുമയുടെ വയര്‍ ഫുള്‍ട്ടിഫുള്‍ ആണെന്ന് വരുത്തിത്തീര്‍ക്കാന്‍ എരുമയുടെ റിയര്‍ സൈഡില്‍, എക്‍സെപെല്ലറില്‍ നിന്ന് പിണ്ണാക്ക് വരുമ്പോലെ, ചാണകം പുറം തള്ളപ്പെടുന്ന ഭാഗത്ത് പുല്ല്ല് തിരുകി വക്കുകയും'അമ്മേ... ദേ കണ്ടോ, എരുമയുടെ വയര്‍ നിറഞ്ഞ് പൊട്ടാറായി, ചാണകത്തിന് പകരം ഇപ്പോ പുല്ല് തന്നെയാണ് വരുന്നത്' '' എന്ന ഭാഗം വായിച്ചു ചിരിച്ചു ഭിത്തിയില്‍ തല തല്ലി [പാവം എരുമ , എരുമേ...ഞാന്‍ ഒരു സാഡിസ്റ്റ് ഒന്നുമല്ല കേട്ടോ ] ,ആ ഷോക്കില്‍ തല തിരിച്ചു പോസ്റ്റിന്റെ വലതു സൈഡിലേക്കു നോക്കിയപ്പോള്‍ ''ഗോമ്പി''യുടെ ലിങ്ക് കാണുകയും,ഓടി അവിടെ ചെന്നപ്പോള്‍ പാവം സുകുമാരിയമ്മയുടെ പുഞ്ചിരിക്കുന്ന മുഖം നമ്മുടെ അപ്പുമാഷ് '' fighter fish '' -ന്റെ ഷേപ്പില്‍ കലാപരമായി വെട്ടിയിട്ടിരിക്കുന്നത് കണ്ടു ബൂലോകവാസികള്‍ ചിത്ര, P.ലീല,ഉഷാദീദി, മിഷേല്‍ ഒബാമ എന്നൊക്കെ കമെന്റിയിരിക്കുന്നത് കണ്ടപ്പോള്‍ ....ക്ലൂ-ന് മുന്നേ ഉള്ള moderation time കഴിഞ്ഞുവെങ്കിലും , 'അരക്കൈ' നോക്കിയാലോ എന്ന് തോന്നുകയും പിന്നെ നമ്മുടെ അപ്പു മാഷിന്റെ '' venture '' ആയതുകൊണ്ട് അരയും,തലയും സോനാബെല്റ്റ് കൊണ്ട് മുറുക്കി രംഗത്തിറങ്ങുകയും ചെയ്തു. [ഹമ്മേ...!! ഞാന്‍ ഈ സെന്റന്‍സ് എങ്ങനേലും ഇവിടെ കൊണ്ട് വന്നു സ്ടോപ്പി..]
അപ്പുമാഷിനോട് എനിക്ക് പണ്ടേ കടപ്പാടുണ്ട്.'ആദ്യാക്ഷരി '-യുടെ സഹായം ഇല്ലാരുന്നേല്‍ എന്റെ ബ്ലോഗ് ഒരു വഴിക്കായേനെ.[അല്ല,അദ്യാക്ഷരി തന്ന സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയതൊഴിച്ചാല്‍,'സംഭവം 'ഇപ്പോഴും ഒരു വഴിക്ക് തന്നെ ],ഗോമ്പിയില്‍ എനിക്ക് സാമാന്യം മോശമല്ലാത്ത സ്കോര്‍ കിട്ടി .അതിനൊക്കെ പുറമേ കുറച്ചു നല്ല സൌഹൃദങ്ങളും (ആരെയും നേരിട്ട് അറിയില്ലെങ്കിലും ).വളരെ ഹൃദ്യമായ അനുഭവമായിരുന്നു ഗോമ്പിയോടോപ്പമുള്ള ഈ ചുരുങ്ങിയ ദിനങ്ങള്‍.ഇങ്ങനെയൊരു വിജ്ഞാനപ്രദവും ,രസകരവുമായ മത്സരം അവതരിപ്പിച്ച അപ്പു മാഷിനു എന്റെ ഹൃദയം നിറഞ്ഞ നന്ദി.
[സ്വന്തമായി ഒരു ക്രെഡിറ്റ് കാര്‍ഡോ, ATM കാര്‍ഡോ ഇല്ലാതെ ,ഏട്ടന്റെ പോക്കറ്റടിച്ചു 'പോക്കറ്റ് മണി ''കണ്ടെത്തുന്ന ഒരു പരാദജീവിയായതിനാല്‍ , ഞാന്‍ , സാജന്‍ പറഞ്ഞതുപോലെ അപ്പുമാഷിനു ആപ്പിളും,മുന്തിരിയും അയക്കുന്നില്ല. പകരം,രണ്ടു മാസം കഴിഞ്ഞു ഇവിടെ ഈന്തപ്പഴ സീസണ്‍ ആകുമ്പോള്‍ ഏതെങ്കിലും അറബീടെ തോട്ടത്തില്‍ നിന്നും കുറച്ചു ഈന്തപ്പഴം (dates ) അടിച്ചു മാറ്റി അയച്ചു കൊടുക്കുന്നതാണ്.]
എന്റെ points ഒന്നും മിസ്സ് ആകാതെ തന്ന ജോഷിമാഷിനും നന്ദി.
പിന്നെ ഒരു സിസ്റ്റം വാങ്ങിത്തന്നു ,നെറ്റ് കണക്ഷനും എടുത്തു തന്നു എന്റെ പരാക്രമങ്ങളെ പ്രോത്സാഹിപ്പിച്ച എന്റെ പ്രിയപ്പെട്ട ഏട്ടനും നന്ദി.
അടുത്ത ഗോമ്പിയുടെ ഗോദയില്‍ ഏറ്റുമുട്ടാമെന്ന,സോറി കണ്ടുമുട്ടാമെന്ന പ്രത്യാശയോടെ,
കൂട്ടുകാരെ, തല്‍ക്കാലത്തേക്ക് വിട.
മാനസ.
വാല്‍ക്കഷ്ണം :-
ഒരു മത്സരത്തില്‍ searching നടത്തി ഉത്തരം കണ്ടെത്തുന്നത് കോപ്പിയടി പോലെ (അപ്പു മാഷ് ആരെയും debar ചെയ്യാഞ്ഞതു ഭാഗ്യം)അല്‍പ്പം 'ചീച്ചി 'കാര്യം ആണെങ്കിലും ഗൂഗിള്‍ സെര്‍ച്ച് -ന്റെ സഹായം നമ്മളില്‍ പലര്‍ക്കും ചിലപ്പോഴെങ്കിലും തേടേണ്ടി വന്നിട്ടുണ്ടെങ്കിലും,അതിനെ ഒരു positive sense -ല്‍ എടുക്കുന്നതാവും നല്ലതെന്ന് എനിക്ക് തോന്നുന്നു .
കാരണം,സെര്‍ച്ച് ചെയ്യണമെങ്കില്‍ എന്തെങ്കിലും ഐഡിയ ഇല്ലാതെ സെര്‍ച്ച് ചെയ്യാന്‍ പറ്റില്ല.അങ്ങനെ ഒരു ഐഡിയ കിട്ടുന്നത് വഴി നമ്മള്‍ ഗോമ്പിയുടെ അനൌദ്യോഗിക എന്ട്രന്‍സ് എക്സാം പാസ്സായി ക്കഴിയും [ഇതെന്റെ അഭിപ്രായമാണേ ]അപ്പോള്‍പ്പിന്നെ അത് കണ്‍ഫേം ചെയ്യാന്‍ ഒന്നു സെര്ച്ചുന്നതില്‍ കുഴപ്പമുണ്ടോ? :)
ഒരു cropped picture കണ്ടു നമ്മള്‍ ആളെ തിരിച്ചറിഞ്ഞാല്‍ തന്നെ അത് കണ്‍ഫേം ചെയ്യാന്‍ വേണ്ടി സെര്‍ച്ച് ചെയ്യുന്നത് തെറ്റല്ലെന്നു എനിക്ക് തോന്നുന്നു.
പിന്നെ ക്ലൂ കിട്ടി ക്കഴിഞ്ഞു സെര്‍ച്ച് ചെയ്യുമ്പോള്‍ വേറൊരു ഗുണം കൂടിയുണ്ട്.
നമുക്ക് തന്നിരിക്കുന്ന details - സുമായി ബന്ധപ്പെട്ട പല വ്യക്തികളുടെയും ചിത്രങ്ങളിലൂടെയും,ചരിത്രങ്ങളിലൂടെയും നമ്മള്‍ കടന്നു പോകുകയും ,അവരേക്കുറിച്ചും നമ്മള്‍ അറിഞ്ഞോ അറിയാതെയോ മനസ്സിലാക്കുകയും ചെയ്യുന്നു.ശരിയല്ലേ?
ചുരുട്ടിക്കൂട്ടിപ്പറഞ്ഞാല്‍....നമ്മുടെ'' ഗോമ്പി'' മുരിങ്ങ പോലെ സമൂലം പ്രയോജനമുള്ള(കുറഞ്ഞുപോയോ?) ഒരു കല്‍പ്പവൃക്ഷം ആണെന്ന് സാരം...:) :) :)
''എല്ലാവര്‍ക്കും എന്റെ ആശംസകള്‍........!!!!!!! ''
126,505 പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
ReplyDelete19 പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
പ്രൊഫൈല്‍ വിസിറ്റ് ചെയ്യാതെ gender -മാറ്റി ചില മണ്ടത്തരങ്ങള്‍ കമന്റിയതിനു എന്നെ വെറുതെ വിട്ട കിച്ചൂവിനും ,ആഷ് ലീക്കും നന്ദി (ആഷ് ലീയുടെ പ്രൊഫൈല്‍ വിസിറ്റിയിട്ടും സംഭവം വ്യക്തമല്ല..;) )
ReplyDelete[ഇത് കൂടി നേരത്തെ കമന്റിയതില്‍ ആഡ് ചെയ്തു വായിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു ].
മത്സരവിജയികള്‍ക്ക് അഭിനന്ദനങ്ങള്‍...
ReplyDeleteമത്സരം ഭംഗിയായി നടത്തിയ അപ്പൂനും ജോഷിക്കും...
നമ്മുടെ വിജയികളാരും ഈ പരിസരത്തില്ലേ? ആരും ഒന്നും മിണ്ടാത്തതെന്ത്?
ReplyDeleteആദ്യമെത്തിയ 20 പേർ:
ReplyDelete1. സാജന്‍| SAJAN 1225
2. kichu 1205
3. സുല്‍ |Sul 1160
4. അഗ്രജന്‍ 1159
5. ലാപുട 1099
6. kavithrayam 1005
7. കുഞ്ഞന്‍ 940
8. Ashly A K 835
9. ബിന്ദു കെ പി 790
10. ചീടാപ്പി 735
11. bright 705
12. ഉഗാണ്ട രണ്ടാമന്‍ 693
13. ചേച്ചിയമ്മ 585
14. മാനസ 560
15. മാരാര്‍ 550
16. ബാജി ഓടംവേലി 445
17. Rudra 415
18. പുള്ളി പുലി 370
19. പ്രിയംവദ-priyamvada 365
20. Shihab Mogral 340
വിജയികളെ വിട്ടുപോയി... പടമായ മൂന്ന് വിജയകൾക്കും അഭിനന്ദനങ്ങൾ :)
ReplyDeleteബൂലോക സഖാക്കളേ..
ReplyDeleteഎന്താ പറയേണ്ടതെന്നറിയില്ല. കുട്ടികളുമായി ഒരു കുട്ടിക്കളി.. അതില്‍ അവരുടെ കൂട്ടത്തില്‍ ഒരു വിജയി:)
ഒരുപാട് ആസ്വദിച്ചിരുന്നു അപ്പൂന്റെ ഈ കളി.ഒരു തമാശയായി, സെര്‍ച്ചിങ്ങും, ചാറ്റ് റൂം ഡിസ്കഷനുമെല്ലാമായി അങ്ങനെ അങ്ങനെ..
എല്ലാരും അങ്ങൊട്ടുമിങ്ങൊട്ടും ഉത്തരത്തിനായി വിളിച്ചിരുന്നു. ചേച്ചീ, കിച്ചു ചേച്ചീ.. കിച്ചുത്താ..എന്നിങ്ങൊട്ടും..
ഉത്തരം കിട്ടിയോ.. വേഗം പറയെടാ മോനേ പോസ്റ്റട്ടെ എന്നങ്ങൊട്ടും.
ജോലിത്തിരക്കിനിടയിലും സമയമുണ്ടാക്കി ഓടിയെത്തുമായിരുന്നു ഉത്തരിക്കാന്‍.
ഈ ഗൊമ്പി നല്ല രീതിയില്‍ നടത്തിയ അപ്പുവിനേയും
സ്കോര്‍ മാസ്റ്റര്‍ ജോഷിയേയും
പ്രത്യേകം അഭിനന്ദിക്കുന്നു...
സാജനും സുല്ലിനും ആശംസകള്‍..പിന്നെ പങ്കെടുത്ത എല്ലാവര്‍ക്കും.. അഗ്രു ഗുരുവിനു പ്രത്യേകം.. കിട്ടിയ പൊയിന്റില്‍ പകുതി മുനീറാക്കുള്ളതാ.. മറക്കണ്ടാട്ടൊ.
ഇതിനിടയില്‍ മറക്കാന്‍ പറ്റാത്ത ഒരു പേരുണ്ട്.. അതു നമ്മുടെ സമൂസയാ.. മൂക്കില്‍ പ്രാണിയേ.. സാക്ഷാല്‍ സുമേഷ് :)
ചെല്ലന്റെ ഒരു കുറവുണ്ടായിരുന്നു ഇവിടെ, പിന്നെ പെറ്റി മാസ്റ്ററുടേയും..
ഇതൊരു കോമ്പറ്റീഷന്‍ ആയിരുന്നില്ല എനിക്കു എല്ലാരുമായും സല്ലപിക്കാന്‍ ഒരു വേദി...
ഇനിയും പുതിയ ഗോമ്പിയുമായി പുതിയ പുതിയ ബൂലോഗ മക്കള്‍ വരുമെന്നു കരുതി കാത്തിരിക്കുന്നു..
പുതിയ വേദികള്‍.. പുതിയ ഐഡിയകള്‍.. പുതിയ തല്ലുപിടികള്‍..പുതിയ സൌഹാര്‍ദങ്ങള്‍...:)
വിക്റ്ററി സ്റ്റാന്‍ഡിലാണ് നില്പെന്ന് അപ്പു പറഞ്ഞപ്പോഴാ അറിയുന്നത്. അവിടെ നിന്നൊരു അധിക പ്രസംഗവും അത്യാവശ്യമെന്നു വന്നിരിക്കുന്നു.
ReplyDeleteപ്രവാസത്തിന്റെയും ജോലിയുടെയും നടുവില്‍ അറിവുകള്ക്ക് മങ്ങലേറ്റത്‍... പൊതു വിജ്ഞാനം ചോര്‍ന്നു പോയത്... സ്കൂള്‍ കാലങ്ങളില്‍ പേര്‍ത്തും പേര്‍ത്തും പഠിച്ച് മനസ്സില്‍ പതിച്ച മുഖങ്ങള്‍ ഓര്‍മ്മയുടെ കയങ്ങളിലേക്ക് നടന്നകന്ന്ത്... പരിചയങ്ങള്‍ കൊഴിഞ്ഞു പോയത്... എല്ലാ തിരിച്ചറിവുകള്‍ക്കും അബോധ മനസ്സിന്റെ തിരിച്ചു പിടിക്കലിനും എന്നില്‍ ഈ മത്സരം വഹിച്ച പങ്ക് വളരെ വലുതായിരുന്നു. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനേയും, ലൂയി പാസ്റ്ററേയും വീണ്ടും കണ്ടു മുട്ടേണ്ടി വന്നപ്പോഴുണ്ടായ മനപ്രയാസം അവരെ പെട്ടെന്ന് മനസ്സിലാക്കാതെ പോയപ്പോഴുണ്ടായ വിഷമം ഇതെല്ലാം ചെറിയ ഒരു ഉദാഹരണങ്ങള്‍ മാത്രം.
പഠനത്തിന്റെ കാലം കഴിഞ്ഞ് പണിയുടെ നാളുകളിലേക്ക് പ്രവേശിച്ച് പണിയും വീടും മാത്രമായി മറ്റെല്ലാം ഒരു മരുങ്ങിലേക്കൊതുക്കി കഴിഞ്ഞ നാളുകളില്‍ കണ്ണില്‍ കാണാതെ പോയ പല ഭിംബങ്ങളും ഈ കോമ്പറ്റീഷനിലൂടെ ഒരു പുനര്‍വായനക്ക് പാത്രമായതും തികച്ചും യാഥാര്‍ത്ഥ്യം മാത്രം.
ഒരു ഗോമ്പി കഴിഞ്ഞ് തികച്ചും വിരസമായ ദിനങ്ങള്‍ കടന്നുപോകുമ്പോള്‍ അപ്പു ഈ പുതിയ പരീക്ഷണവുമായി മുന്നോട്ടു വന്നപ്പോള്‍, എന്തുകൊണ്ടോ ആദ്യമൊന്നും പ്രതികരിക്കാന്‍ തോന്നിയിരുന്നില്ല. ചില മത്സരങ്ങള്‍ക്കു ശേഷം മാത്രമാണ് ഇതിന്റെ ത്രില്‍ നമ്മിലെത്തിയത്. എങ്കിലും അന്നേരവും തന്റെ പ്രൊഫഷണലിസത്തിന്റെ ഭാഗമായ ഡെഡിക്കേഷനിലൂടെ ടൈം ടു ടൈം ഈ മത്സരം നടത്തിയതിനും ഇത്രയധികം വിഷയങ്ങള്‍ തപ്പിപ്പിടിച്ച് ചോദ്യങ്ങള്‍ കണ്ടു പിടിച്ചതിനും... അതിനിടയില്‍ ഈ മത്സരം ഒരു ബോറാവാതെ നീങ്ങാന്‍ കണ്ടുപരിചയമുള്ള ചുറ്റുപാടുമുള്ള മുഖങ്ങള്‍ പരീക്ഷിച്ചതും.... ഈ മത്സരത്തെ ഒരു യഥാര്‍ത്ത വിജയത്തിലെത്തിച്ചു. ഇതിന് അഭിനന്ദനം അര്‍ഹിക്കുന്നത് അപ്പു മാത്രം. അത് അപ്പുവിനു മാത്രം അവകാശപ്പെട്ടതാകുന്നു.
സത്യത്തില്‍ ഈ മത്സരത്തിലെ വിജയി അപ്പു മാത്രമാണ്. ഞങ്ങളെല്ലാം വെറും കാഴ്ചക്കാര്‍. അപ്പൂ എഴുന്നേറ്റ് നിന്നുള്ള കരഘോഷങ്ങളുടെ അകമ്പടിയോടെ അപ്പുവിന് ഒരു ബിഗ് സല്യൂട്ട്.
മത്സരാര്‍ത്ഥിയായിരിക്കെ തന്നെ സ്കോറര്‍ പദവി അലങ്കരിച്ച ജോഷി... അതു മാത്രമല്ല കൃത്യതയെന്ന വാക്കിന് 100% കൊടുക്കാവുന്ന വിധത്തില്‍ പരമാവധി സുതാര്യമായ രീതിയില്‍ സ്കോര്‍ നിയന്ത്രിച്ച ജോഷിക്കും അഭിനന്ദനങ്ങള്‍...
ഇനി വിജയ പീഠത്തില്‍ ഇരിക്കുന്നവര്‍ക്ക്... സാജനും കിച്ചുവിനും... മനസ്സ് തുറന്ന അഭിനന്ദനത്തിന്റെ പൂചെണ്ടുകള്‍... ഈ മത്സരത്തില്‍ പങ്കെടുത്ത് ആദ്യ ഉത്തരങ്ങള്‍ക്കുടമകളായ ലാപുട... ബ്രൈറ്റ്.... ആഷ്‌ലി... നിങ്ങളാണ് ശരിയായ വിജയികള്‍... ഞങ്ങള്‍ പഠിതാക്കളും. എന്നെ മൂന്നാംസ്ഥാനത്തേക്കെത്തിച്ച മറ്റു എല്ലാ കൂട്ടുകാര്‍ക്കും പ്രത്യേകിച്ച് ഒരു മാര്‍ക്ക് വ്യത്യാസത്തില്‍ ആ പീഠം എനിക്കായി ഒഴിഞ്ഞു തന്ന അഗ്രജനും അഭിനന്ദനങ്ങള്‍ അറിയിച്ച് ഈ അധിക പ്രസംഗം അവസാനിപ്പിക്കട്ടെ!!!
അടുത്ത ഗോമ്പിക്ക് വീണ്ടും കൂടുന്നത് വരെ വണക്കം.!!!
“ആരാണീ വ്യക്തി” ഗോമ്പറ്റീഷൻ അപ്പുമാഷ് ഇവിടെ ആരംഭിക്കുമ്പോൾ മനസ്സു നിറയെ ആകാംഷയായിരുന്നു. ഇതു എത്രനാൾ മുൻപോട്ടു പോകും, മുൻപു നടന്ന ഗോമ്പറ്റീഷനുകൾ പോലെ വിജയിക്കുമോ തുടങ്ങി ഒട്ടേറെ ആശങ്കകളും. ഇന്നിവിടെ മത്സരം ഭംഗിയായി അവസാനിക്കുമ്പോൾ ആകാംഷയും ആശങ്കയുമൊക്കെ സന്തോഷത്തിനു വഴിമാറുന്നു. ഇതിന്റെ വിജയത്തിനായി ഇത്രനാൾ പ്രയത്നിച്ച അപ്പുമാഷിനു ഏറെ നന്ദി.
ReplyDeleteസാജൻ, കിച്ചു, സുൽ, അഗ്രജൻ, ലാപുട, കവിത്രയം തുടങ്ങി എല്ലാ വിജയികൾക്കും മത്സരാർത്ഥികൾക്കും അഭിനന്ദനങ്ങൾ.
congraaas
ReplyDeleteമത്സരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും സമയം കിട്ടുമ്പോഴെല്ലാം ഇവിടെ വന്നൊന്ന് എത്തിനോക്കാനും ഈ ത്രില്ലിന്റെ സ്പിരിറ്റ് ഉള്‍ക്കൊള്ളാനും കഴിയുന്നത്ര ശ്രമിച്ചിട്ടുണ്ട്. ഈ മത്സരത്തിലൂടെ ഒരിക്കലും ഞാനറിയാതെ പോകുമായിരുന്ന ചില പ്രശസ്ത വ്യക്തികളെ അടുത്തു പരിചയപ്പെടാനായി എന്നതാണ്‍ ഈ ഗോമ്പി കൊണ്ട് എനിക്ക് കിട്ടിയ ഗുണം.
ReplyDeleteമത്സരവിജയികള്‍ക്കെല്ലാവര്‍ക്കും, അതിലുപരി വളരെ ആവേശപൂര്‍വം ഇതില്‍ പങ്കെടുത്ത ഓരൊരുത്തര്‍ക്കും മനസ്സ് നിറഞ്ഞ അഭിനന്ദനവും ആശംസകളുമറിയിക്കട്ടെ. ആര്‍ക്കും പരാതി പറയാനിടയില്ലാത്ത വിധം എല്ലാര്‍ക്കും അര്‍ഹിച്ച മാര്‍ക്കുകളും പോയിന്റുകളും നല്‍കി മത്സരത്തെ ഹരമാക്കി മാറ്റിയ ജോഷിക്കും, ഇത്തരമൊരു മത്സരം വളരെ കൃത്യതയോടെയും അച്ചടക്കത്തോടെയും നടത്താന്‍ കഴിഞ്ഞ അപ്പുവിന് നന്ദി.
(അപ്പുവിന്റെ പരിശ്രമത്തിനും അര്‍പ്പണബോധത്തിനും നൂറുമാര്‍ക്ക്. കേവലം, വെറുതെയൊരു മത്സരം നടത്തുകയെന്നതല്ലാതെ, മത്സരം കൊണ്ട് ചില ഗുണങ്ങളുണ്ടാകണമെന്ന കാഴ്ച്ചപ്പാടൊടെ മത്സരത്തെ സമീപിക്കുകയും അതിന്റെ വിജയത്തിനായി പരിശ്രമിക്കുകയും ചെയ്ത നല്ല മനസ്സിനെ അഭിനന്ദിക്കാതെ വയ്യ.)
ഒന്നാം സമ്മാനാര്‍ഹന്‍ എവിടെപ്പോയി??????
ReplyDeleteകണ്‍ഗ്രാജുലേഷന്‍സ് സാജന്‍ച്ചായാ :)
രണ്ടാം സ്ഥാനം നേടിയ കിച്ചു, ഇത് ഒരു ചേച്ചിയായിരുന്നുവെന്ന് സത്യമായിട്ടും ഞാനിപ്പോഴാ മനസ്സിലാക്കിയത് , ചേച്ചിക്കും അഭിനന്ദനങ്ങള്‍ ...
വാശിയോടെ പങ്കെടുത്ത് മൂന്നാം സ്ഥാനത്ത് എത്തിയ സുല്ലേട്ടാ കലക്കി :)
ഒന്നാം സ്ഥാനം നേടാന്‍ വേണ്ടീ ഓടി നടന്ന് ലോകം മുഴുവനും ചാറ്റിയ എല്ലാര്‍ക്കും അഭിനന്ദനങ്ങള്‍...( ഞാനും അതിലുണ്ട് ലാസ്റ്റില്‍ നിന്നാ എനിക്ക് ഫസ്റ്റ് )
അവസാനം അഭിനന്ദനം പറയേണ്ടത് മറ്റാര്‍ക്കുമല്ല എന്റെ പ്രിയ ചേട്ടന്‍ അപ്പുവിനാണ് കാരണം പലപ്പൊഴും ഉത്തരത്തിന്റെ ക്ലൂ ചോദിക്കുംപ്പോള്‍ പറയാതിരുന്നതിന് ബ്ലോഗ് കൂട്ടുകാരില്‍ നിന്നും പ്രത്യേകിച്ച് എന്റെ കൈയ്യില്‍ നിന്നും എത്ര തെറി കേട്ടിട്ടും ഇതൊക്കെ എത്ര കേട്ടിരിക്കുന്നു, എത്ര കണ്ടിരിക്കുന്നു എന്ന ഭാവേന മുന്നോട്ട് പോയ അദ്ദേഹത്തിനും അഭിനന്ദനങ്ങള്‍.
പിന്നെ എനിക്ക് ഉത്തരങ്ങള്‍ പറഞ്ഞു തന്ന പ്രിയപെട്ട് ബഹറിന്‍ ചേട്ടനും , ആസ്ത്രേലിയ ചേട്ടനും നിസ്സീമമാായ നന്ദി ഇവിടെ രേഖപ്പെടുത്തട്ടെ.
പ്രീയ സുഹൃത്തുക്കളേ,
ReplyDeleteപഴയൊരു വിഡിരാജപ്പന്റെ കഥാപ്രസംഗത്തിൽ, വെള്ളത്തിൽ നിന്നു വീണ പെൺകുട്ടിയെ ചാടി വീണു രക്ഷിച്ച ധീരന്റെ മറുപടി പ്രസംഗം പോലെയായിപ്പോകും ഞാൻ എന്തെങ്കിലും ഇവിടെ എഴുതിയാൽ!
സത്യം പറഞ്ഞാൽ ഈ അവസരത്തിലെങ്കിലും ബോട്ടിന്റെ മുകളിൽ ഇതെല്ലാം കണ്ട്കൊണ്ട് ചുമ്മാതിരുന്ന എന്നെ ഈ വെള്ളത്തിൽ തെള്ളിയിട്ടതാരാണെന്ന് അറിയണം!
അബദ്ധത്തിൽ വീണു പോയിട്ട് കയറാൻ നോക്കുമ്പോ പലരും നീട്ടിയ കൈയും കയറുമൊക്കെ കണ്ട് ഇവിടെ വരെ എത്തി,
അതിൽ ഗൂഗിളമ്മച്ചി മുതൽ കൂടെ മത്സരത്തിൽ പങ്കെടുത്ത ബ്ലോഗ് സുഹൃത്തുക്കൾ വരെയുണ്ട്, ചുരുക്കിപ്പറഞ്ഞാൽ പത്ത് ശതമാനം ക്രെഡിറ്റ് മാത്രമേ എനിക്കുള്ളൂ കേവലം ഒന്നോ രണ്ടോ ഫോട്ടോകൾ മാത്രമാണു ഗൂഗിളിൽ നോക്കി കൺഫേം ചെയ്യുകയോ സേർച്ച് ചെയ്യുകയോ ചെയ്യാതെ എഴുതാൻ കഴിഞ്ഞത്!
ചില ഉത്തരങ്ങൾ എങ്കിലും പലരുടേയും സഹായത്താൽ എഴുതാൻ കഴിഞ്ഞതാണ്, അതുകൊണ്ട് തന്നെ ഇതിൽ മുന്നിൽ നിൽക്കുമ്പോൾ നല്ല ചമ്മൽ ഉണ്ട്.
പക്ഷേ ഈ ഗോമ്പിറ്റീഷൻ അവസാനിച്ച് തിരിഞ്ഞു നോക്കുമ്പോ ഒത്തിരി നല്ല ഓർമ്മകൾ ഫീൽ ചെയ്യുന്നു, പണ്ട് വായിച്ചു/ കണ്ടിരുന്ന ചിലരെയെങ്കിലും ഒന്നോർമ്മിക്കുവാൻ, ഒത്തിരി പുതിയ അറിവുകൾ സമ്പാദിക്കുവാൻ ഒക്കെ ഈ കോമ്പിറ്റീഷൻ സഹായിച്ചു.
എന്നാൽ ഈ കോമ്പിറ്റീഷനിലെ യഥാർത്ഥ വിജയികൾ രണ്ട് പേരാണ് അപ്പുവും ജോഷിയും! പലപ്പോഴും ചിന്തിച്ചിരുന്നിട്ടുണ്ട്, ഈ ഫോട്ടോകളെല്ലാം അപ്പു എവിടെ നിന്ന് സംഘടിപ്പിക്കുന്നുവെന്ന്? അത് പോലെ അവ തെരഞ്ഞെടുത്ത വിധവും തികച്ചും പ്രശംസനീയമാണ്!
ഫോട്ടോയിൽ കാട്ടിക്കൂട്ടിയതും ചില പീസുകളും(ഫോട്ടോയുടെ) കാണുമ്പോ മൌസും കീബോഡും തല്ലിപ്പൊട്ടിക്കാൻ തോന്നുമെങ്കിലും മനസ് കൊണ്ട് അപ്പൂനെ അഭിനന്ദിക്കാറുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോൾ അപ്പൂന് മനസിൽ നിറഞ്ഞ അഭിനന്ദനങ്ങൾ അർപ്പിക്കാതിരിക്കാൻ അവുന്നില്ല! മനസ് നിറഞ്ഞ അഭിനന്ദനങ്ങൾ പ്രീയ സുഹൃത്തേ :)
കൂട്ടത്തിൽ നിശബ്ദമായി ജോഷി ചെയ്ത സേവനം തികച്ചും വേറിട്ടു നിൽക്കുകയും ഏറെ അഭിനന്ദനം അർഹിക്കുകയും ചെയ്യുന്നു!
ഒരു തവണ ഞാൻ ഒന്നു ശ്രമിച്ചു നോക്കി ഒരു മത്സരത്തിനെ സ്കോർ എന്നെഴുതി നോക്കാൻ അന്ന് മനസിലാക്കിയതാണു ഇതിന്റെ ബുദ്ധിമുട്ട്, അവിടങ്ങളിൽ ചിതറിക്കിടക്കുന്ന പോയിന്റുകളെല്ലാം കൂട്ടിവച്ച് കൂമ്പാരമാക്കി പരിപാടി ഗംഭീരമാക്കിയ ജോഷിക്കും ഹൃദയം നിറഞ്ഞ ആശംസകൾ!
മറ്റെല്ലാ സുഹൃത്തുക്കൾ കിച്ചുചേച്ചി, സുൽ, അഗ്രജൻ, ലാപുട, കവിത്രയം, കുഞ്ഞൻ, ആഷ്ലി, ബ്രൈറ്റ്, ചീടാപ്പി, മാനസ, ബിന്ദു കെപി, ഉഗാണ്ട, ചേച്ചിയമ്മ, രുദ്ര ബാജി ഓടംവേലി തുടങ്ങി അങ്ങനെ എല്ലാവർക്കും പങ്കെടുത്ത എല്ലാവർക്കും ഒരിക്കൽ കൂടെ എന്റെ സ്നേഹം നിറഞ്ഞ ആശംസകൾ :)
Congts winners. and a big salute to Mr. Appu and Joshy to make this competition a great success.
ReplyDeleteDefinitely in coming days these time (IST 7:30 AM
2. IST 4:30 PM) will disturb all of us. so dont waste time, think for the nxt event... :)
thank you friends.
ഇത്രയും സീരിയസായി ഇതിനെ സമീപിച്ച അപ്പുവിന്, വളരെ ഭംഗിയായി സ്ക്കോര്‍ ഷീറ്റ് തയ്യാറാക്കിയ സ്ക്കോര്‍ മാസ്റ്റര്‍ ജോഷിക്ക്, വിജയികളായ സാജന്‍, കിച്ചു, സുല്‍, അഗ്രു, ലാപുട എല്ലാവര്‍ക്കും മനസു നിറഞ്ഞ അഭിനന്ദനങ്ങള്‍
ReplyDelete-ശിഹാബ് മൊഗ്രാല്‍-
ആദ്യം തന്നെ ഈ മത്സരത്തില്‍ വിജയിച്ച എല്ലാവര്‍ക്കും അനുമോദനത്തിന്റെ പൂച്ചെണ്ടുകള്‍..!
ReplyDeleteപിന്നെ ഈ മത്സരം സംഘടിപ്പിച്ച ശ്രീ അപ്പുവിനും കണക്കുപിള്ളയായ ശ്രീ ജോഷിക്കും അഭിനന്ദനങ്ങളും നന്ദിയും സന്തോഷവും അറിയിക്കുന്നു.
ഈ മത്സരത്തില്‍ അവതരിപ്പിച്ച വ്യക്തികളില്‍ ബഹുഭൂരിപക്ഷം പേരെയും ഞാന്‍ ആദ്യമായിട്ടാണ് വായിക്കുന്നതും കാണുന്നതും. ഈയൊരു പോയന്റുതന്നെയാണ് ഈ മത്സരത്തിന്റെ ആകര്‍ഷണവും എന്ന് ഞാന്‍ കരുതുന്നു.
ഹൊ എനിക്കെല്ലാം അറിയാം എന്നൊരു എന്റെ ഭാവത്തെ ചുരുട്ടിക്കൂട്ടി കശക്കിയെറിഞ്ഞ ഈ ഗോമ്പീക്ക് എന്റെ ഒരു സലാം..!
ഒരിക്കല്‍ക്കൂടി ശ്രീ അപ്പുമാഷിന് നന്ദി പറയുന്നു ഈ മത്സരം ഇവിടെ ഇപ്പോള്‍ പൂര്‍ത്തീകരിച്ചതിന് അല്ലായിരുന്നെങ്കില്‍ ഒരു പക്ഷെ എന്റെ ജോലിയില്‍ വീഴ്ച വരുകയും ജോലി നഷ്ടപ്പെടാനുള്ള സാദ്ധ്യതയും ഉണ്ടാകുമായിരുന്നു.
ഈ മത്സരത്തില്‍ പങ്കെടുക്കുവാന്‍ പ്രോത്സാഹിപിച്ചുകൊണ്ടിരുന്ന അഗ്രുഗുരു,കിച്ചുത്താ,ഷിജു എന്നിവര്‍ക്ക് നന്ദിക്ക് പകരം ഒരു റോസാപ്പൂവ് നല്‍കുന്നു.
ഈ മത്സരത്തില്‍ ഒരറ്റമാര്‍ക്കിന് പടം അച്ചടിച്ച് വരുന്നതില്‍ നിന്നും പിന്‍തള്ളപ്പെട്ട ഗുരുവിന്..വീണ്ടും ഒരു ബാല്യമുണ്ട് ഇനിയൊരു അങ്കത്തിന്...
ഒരിക്കല്‍ക്കൂടി ശ്രീ സാജന്‍ ശ്രീമതി കിച്ചു & ശ്രീ സുല്ല് പിന്നെ ശ്രീ അഗ്രുവിനും അഭിനന്ദനങ്ങള്‍..അതിനേക്കാളുപരി ശ്രീ ലാപുടയുടെ കഴിവിനെ പ്രശംസിക്കുന്നു അംഗീകരിക്കുന്നു.
ജയ് അപ്പു ജയ് ഗോമ്പി
ഞാന്‍ ഈ മത്സരം ആദ്യം മുതല്‍ തന്നെ കാണുകയും കുറെ എണ്ണത്തില്‍ പങ്കെടുക്കുകയും ചെയ്തു..എന്തായാലും അവസാന വെടിക്കെട്ടില്‍ എത്താന്‍ പറ്റിയില്ല.. വളരെ ഉപയോഗപ്രദമായ ഒന്നായിരുന്നു ഈ എവെന്റ്റ് എന്ന് പറയാതെ വയ്യ.. കൂടാതെ രസകരവും. എന്നാലും ആദ്യത്തെ സെറ്റ് (പുസ്തകശേഖരം) കുറച്ചുകൂടെ രസകരമായിരുന്നു, ഒരുപക്ഷെ പങ്കെടുക്കുന്ന ആളുകളുടെ കമന്റുകള്‍ ആയിരുന്നു അതിനെ കുറച്ചുകൂടെ ആകര്‍ഷകമാക്കിയിരുന്നെന്നു തോന്നുന്നു. അപ്പുവിനും, ജോഷിക്കും കൈപ്പള്ളിക്കും എന്റെ ആശംസകള്‍... മാര്‍ക്കുകള്‍ വാരികൂട്ടിയ കൂട്ടുകാര്‍ക്കും....
ReplyDeleteകൂട്ടുകാരേ, നിങ്ങളുടെ ഈ സ്നേഹപ്രകടനങ്ങള്‍ക്ക് വളരെ നന്ദി :-)
ReplyDeleteഒരു കല്യാണവീട്ടിലെ തിരക്കെല്ലാം ഒഴിഞ്ഞ് സ്വസ്ഥമായി ഒരിടത്തിരിക്കുന്ന കാര്‍ന്നോരെപ്പോലെ ഒരാശ്വാസം ഇപ്പോള്‍. വലിയൊരു ജോലി കഴിഞ്ഞ് ഇനി അല്പം വിശ്രമം. ഒരിക്കല്‍കൂടി നന്ദി എല്ലാവര്‍ക്കും.
ഗോമ്പറ്റീഷനിടയില്‍ നമ്മുടെ ബ്രൈറ്റ് പറഞ്ഞുതന്ന ഒരു സൈറ്റിനെ ഇവിടെ പരിചയപ്പെടുത്തട്ടെ. ഇമേജുകള്‍ ഗൂഗിള്‍ സേര്‍ച്ച് പോലെ സേര്‍ച്ച് ചെയ്ത്, ആ ഇമേജ് ഇന്റര്‍നെറ്റില്‍ മറ്റെവിടെയെങ്കിലും കണ്ടെത്താനുള്ള ഒരു സൈറ്റാണിത്. ബാല്യകാലാവസ്ഥയിലാണിത്. കഷണങ്ങളാക്കിയ ചിത്രങ്ങളും, ഡിജിറ്റല്‍ മാറ്റങ്ങള്‍ക്ക് വിധേയമാക്കിയ ചിത്രങ്ങളും ഇതുപയോഗിച്ച് കണ്ടുപിടിക്കാനാവില്ല. എങ്കിലും പൂര്‍ണ്ണ ചിത്രങ്ങള്‍ കണ്ടുപിടിക്കാനാവും. അതിന്റെ അഡ്രസ് http://tineye.com
ഓ.ടോ. ബ്രൈറ്റ് ഈ സൈറ്റിനെപ്പറ്റി പറഞ്ഞുതന്നതിനുശേഷം ഓരോ ഫോട്ടൊയും അതിലൊന്നിട്ട്, അത് തപ്പിക്കൊണ്ടുവരുമോന്നു നോക്കിയിട്ടേ ഞാന്‍ ഇവിടെ അപ്‌ലോഡ് ചെയ്തിരുന്നുള്ളൂ :-) ആശ്വാസം! നിങ്ങളുടെ ബ്ലോഗുകളില്‍ നിങ്ങള്‍ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങള്‍ മറ്റാരെങ്കിലും അടിച്ചുമാറ്റി എവിടെയെങ്കിലും പബ്ലിഷ് ചെയ്യുന്നുണ്ടോ എന്നൊക്കെ അറീയുവാന്‍ ഈ സൈറ്റ് ഉപകരിക്കും.
qw_er_ty
Heart full thanks for the organisers (appu, kaippally and joshie). It was really a rejuvenation to mind… Once again thanks to all…for such a good experience of sharing of knowledge
ReplyDeleteഅപ്പൂന്റെ അതിക്രമ കട്ടിങ്ങിനേയും അതിജീവിച്ച്, ഉത്തരം കണ്ടെത്തി വിജയികളായവറ്ക്കെല്ലാം അഭിനന്ദങ്ങള്‍!
ReplyDeleteഅപ്പൂനും ജോഷിയ്ക്കും നന്ദികളും അഭിനന്ദനങ്ങളും!
ന്നാലും അപ്പുമാഷേ...
ReplyDeleteഉത്സവപ്പിറ്റേന്നു സ്റ്റേജിന്റെ പരിസരത്തൊക്കെ കറങ്ങി നടക്കുമ്പോള്‍ ,വളപ്പൊട്ടുകളും ,പ്ലാസ്റ്റിക് പൂക്കളുടെ കഷണങ്ങളും,
മിനുക്കു കടലാസുകളും,ഒക്കെ കാണുമ്പോഴുള്ള ഒരു നഷ്ടബോധമുണ്ടല്ലോ,ഇപ്പോള്‍ ഗോമ്പിയില്‍ കയറിയപ്പോ അതാ തോന്നുന്നെ...
ഇത് മാറിക്കിട്ടാന്‍ എത്ര ദിവസം എടുക്കുമോ ആവോ?
മാനസേ,
ReplyDeleteഅതു സ്വാഭാവികം :-) ഒരാഴ്ചക്കുള്ളില്‍ അതങ്ങുമാറും. പിന്നെയും പുതിയ ബ്ലോഗുകള്‍ പുതിയ ആളുകള്‍ പുതിയ സംഭവങ്ങള്‍.. അതിങ്ങനെ പൊയ്കൊണ്ടേയിരിക്കും. ഒന്നുമല്ലേലും നമ്മളൊക്കെ യു.എ.ഇ ക്കാരല്ലേ !! ഒരു മീറ്റ് വിളിച്ചാലെങ്കിലും ഈ കൂട്ടുകാരില്‍ പലരേയും തമ്മില്‍ കാണാവുന്നതേയുള്ളൂ.
വൻ വിജയമായി തീർന്ന ഈ ഗോമ്പിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിലെ സന്തോഷം അറിയിക്കുന്നതോടൊപ്പം ഒരുപാടു പുതിയ അറിവുകൾ ഇതിലൂടെ പകർന്ന് നൽകിയതിനും അതിന് വേണ്ടി ഒത്തിരിയൊത്തിരി കഷ്ടപ്പെട്ടതിനും ശ്രീ അപ്പുവിനും ശ്രീ ജോഷിക്കും നന്ദി അറിയിക്കുകയും ചെയ്യുന്നു.
ReplyDeleteവിജയിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.
(മാനസയുടെ Comment 42 വായിച്ചതിന് ശേഷം ഇതെഴുതുമ്പോൾ, ശരിക്കും ഉത്സവപ്പിറ്റേന്നുള്ള ഒരു ഫീലിംഗ് തോന്നുന്ന്ണ്ട്)
മത്സരത്തിന്റെ സമയക്രമവും പല വ്യക്തികളെക്കുറിച്ചുള്ള അഞ്ജതയും നിമിത്തം എല്ലാം മത്സരങ്ങളിലും പങ്കെടുത്തില്ല. പക്ഷെ അറിയാവുന്ന ഏഴ് ഉത്തരത്തോളം പറഞ്ഞു. വളരെ ഭംഗിയായ നടത്തിയ ഒരു മത്സരം. മത്സരത്തിലുപരി നിത്യവും ഒരു സൌഹൃദ കൂട്ടായ്മ ഇവിടെ കാണാന്‍ കഴിഞ്ഞു. പലപ്പോഴും ഉത്തരം പറയാന്‍ വരുന്ന സമയത്ത് ഇവിടെ ഉത്തരം അപ്ഡേറ്റ് ആയിട്ടുണ്ടാവും. അത്ര്യക്ക് കൃത്യനിഷ്ഠയോടെ ഈ സംരംഭം വളരെ വിജയമാക്കി തീര്‍ത്ത അപ്പു മാഷിന് ജോഷിക്കും കൂടാതെ മുടങ്ങാതെ മത്സരത്തില്‍ പങ്കെടുത്തു വിജയിച്ച സാജനും കിച്ചേചിക്കും സുല്ലിനും അഭിനന്ദനങ്ങള്. ഇനിയും പുതിയ എന്തെങ്കിലും സംഭവങ്ങളുമായി അപ്പുമാഷ് വരുമെന്ന് പ്രത്യാശിക്കട്ടെ. ഇതിലെവിടെയോ ഒരു മത്സരത്തില്‍ വിശാലന്‍ പറഞ്ഞ സംഗതി കൊള്ളാമെന്ന് തോന്നുന്നു. ഒരു പ്രേമലേഖന എഴുത്ത് മത്സരം. എന്തായാലും പുതിയ സംഭവങ്ങളും..കൂടുതല്‍ സൌഹ്രൃദങ്ങളും ദര്‍ശിക്കാന്‍ കഴിയുമെന്ന് വിശ്വസിച്ചുകൊണ്ട്...കൂട്ടുകാരന്‍.
ReplyDeleteവിജയികൾക്ക് അഭിനന്ദനങ്ങൾ!
ReplyDeleteഇന്നലെ ഉച്ചയ്ക്കു ശേഷം വീട്ടിലില്ലായിരുന്നതുകൊണ്ട് ഞാനൊരുപാട് വൈകിപ്പോയി...വീട്ടിലില്ലെങ്കിലും 3 മണി മുതൽ എന്റെ മനസ്സ് ഈ പൂരപ്പറമ്പിൽ തന്നെയായിരുന്നു. ഇനിയിപ്പോൾ ആളൊഴിഞ്ഞ ഈ പൂരപ്പറമ്പിലെ സ്റ്റേജിൽ കയറിനിന്ന് ഞാനെന്തു പറയാൻ! എങ്കിലും ഒന്നും പറയാതെ പോകുന്നതെങ്ങനെ? (കേൾക്കാനാരുമില്ലാത്തതുകൊണ്ട് സഭാകമ്പത്തിന്റെ പ്രശ്നമില്ല :):)).
ReplyDeleteബൂലോകത്തെ പലതരം തമാശക്കളികളിൽ ഒന്നായി മാത്രമേ ആദ്യം കേട്ടപ്പോൾ ഞാൻ ഈ മത്സരത്തേയും കണക്കാക്കിയിരുന്നുള്ളൂ. അതുകൊണ്ടുതന്നെ ഈ ‘സമയംകൊല്ലി’യെ അവഗണിക്കാനുള്ള പ്രവണതയാണ് ആദ്യം ഉണ്ടായതും. അങ്ങനെ ആദ്യ മത്സരം (ജി.മാധവൻ നായർമാധവൻ നായർ)കണ്ണില്‍പ്പെടാതെ പോവുകയും ചെയ്തു. വളരെ യാദൃശ്ചികമായാണ് സലിംഅലിയിൽ എത്തിപ്പെട്ടത്. കണ്ടപ്പോഴേ ഏതാണ്ടൊരു ഊഹം തോന്നി സേർച്ച് ചെയ്തപ്പോൾ കറക്റ്റായി ആ ഫോട്ടൊ കിട്ടുകയും ചെയ്തു. ഉത്തരം അയയ്ക്കണോ വേണ്ടയോ എന്ന് പലപ്രാവശ്യം ആലോചിച്ചതിനുശേഷം മടിച്ചുമടിച്ച് അയയ്ക്കുകയായിരുന്നു. അതൊരു തുടക്കം മാത്രം! അവിടന്നങ്ങോട്ട് ഈ ഗെയിം ശരിയ്ക്കുമൊരു അഡിക്ഷനായി മാറുകയായിരുന്നു. രണ്ടുമൂന്നു ഗെയിം കഴിഞ്ഞപ്പോഴേയ്ക്കും ഈ അഡിക്ഷൻ എന്റെ നല്ലപാതിയിലേയ്ക്കും പകർന്നു എന്നതാണ് വസ്തുത!!രാവിലെ ചായ കിട്ടാതെ കിടക്ക വിടാത്ത ടി.കക്ഷി എന്നും 6 മണിക്കുതന്നെ എണീറ്റ് കമ്പ്യൂട്ടറിന്റെ മുന്നിലേയ്ക്കോടും! പിന്നെ ഒറ്റ നോട്ടത്തിൽ കുറേ പേരുകൾ പറഞ്ഞിട്ട് ഓഫീസിലേയ്ക്ക് പോകും. അതു കഴിഞ്ഞാലാണ് എന്റെ വക അഭ്യാസപ്രകടനങ്ങൾ! ചിലത് എനിയ്ക്കായിരിയ്ക്കും പെട്ടെന്ന് ക്ലിക്ക് ചെയ്യുക.ചിലത് പുള്ളിയ്ക്കും. ഞങ്ങൾ രണ്ടുപേരുടേയും ‘വിജ്ഞാനം’ പ്രയോഗിച്ചിട്ടും രക്ഷയില്ലാതായ ഒരുപാട് സന്ദർഭങ്ങളുമുണ്ടായിട്ടുണ്ട്. എന്തൊക്കെയായാലും ഈ ഗെയിം പകർന്നുതന്ന ഉണർവ്വ്, അറിവിന്റെ പുതിയ പുതിയ മേഖലകൾ, പുതിയ സൗഹൃദങ്ങളുടെ ഊഷ്മളതകൾ ഇവയൊക്കെ വിലമതിക്കാനാവാത്തതാണ്. ഇതിൽ വന്നിട്ടുള്ള വ്യക്തികളെ ജീവിതത്തിലിനി ഒരിയ്ക്കലും മറക്കില്ല എന്നു പറഞ്ഞാൽ അതൊരു അതിശയോക്തിയല്ല. അത്രമാത്രം അവർ മനസ്സിൽ പതിഞ്ഞുപോയി. കൂടാതെ ഇമേജ് സേർച്ചിനിടയിൽ കടന്നുവന്നിട്ടുള്ള മറ്റു പല വ്യക്തികളേയും കുറിച്ചുള്ള അറിവ് ഒരു ബോണസ്സുമാണ്. ഇങ്ങനെ എന്തെങ്കിലും ആവശ്യം വരുമ്പോഴല്ലേ നമ്മൾ ഇതിനൊക്കെ മുതിരൂ..?വെറുതെ ഇരിക്കുമ്പോൾ ‘എന്നാൽ ശരി, കുറച്ചുനേരം ഗൂഗിളിൽ തപ്പി വിജ്ഞാനം വർദ്ധിപ്പിച്ചുകളയാം’ എന്നാരും വിചാരിക്കില്ലല്ലോ..:):)
ഈ മത്സരത്തിൽ പങ്കെടുത്ത കൂട്ടുകാരെല്ലാവരോടും എന്റെ സ്നേഹം അറിയിക്കുന്നു. ഇതിലെ വിജയ-പരാജയങ്ങൾ വ്യക്തിപരമായി എന്നേയോ എന്നിലെ സ്പോർട്ട്സ്‌മാൻ സ്പിരിറ്റിനേയോ ബാധിയ്ക്കുന്ന കാര്യമല്ലെങ്കിലും ഒരു മത്സരമാവുമ്പോൾ വിജയികൾ ഉണ്ടായേ പറ്റൂ. എല്ലാ വിജയികളേയും അഭിനന്ദിക്കുകയും അവരുടെ അറിവിനെ പ്രശംസിയ്ക്കുകയും ചെയ്യുന്നു.
ഇതിനു പുറകിലുള്ള അപ്പുവിന്റെ പ്രയത്നവും ആത്മാർത്ഥതയും സാമൂഹികപ്രതിബദ്ധതയും എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല. അപ്പുവിന്റെ ഈ ശ്രമം ബൂലോകത്തിന് എന്നുമൊരു മാതൃകയായിരിക്കട്ടെ...ഇതൊരു നല്ല തുടക്കമാവട്ടെ...(പിന്നേയ്, അപ്പൂ, ഈ അവസാന പോസ്റ്റ് ഗംഭീരമായി കേട്ടോ. ശരിയ്ക്കുമൊരു മാലപ്പടക്കം! ഞാൻ ഇത്രയും വിശദാംശങ്ങൾ പ്രതീക്ഷിച്ചില്ല)
ഒരു കാര്യം കൂടി: മത്സരത്തിന് സ്വന്തം ‘ഭൂമി’ വിട്ടു കൊടുത്ത കൈപ്പള്ളിയ്ക്ക് പ്രത്യേകം നന്ദി...
സത്യം പറയെട്ടെ, ഇന്നു രാവിലെ എണീറ്റപ്പോൾ വല്ലാത്ത ഒരു ശൂന്യത അനുഭവപ്പെടുന്നു. ഈ ‘ഹാങ്ങ് ഓവർ’ കുറച്ചു ദിവസത്തേയ്ക്കുണ്ടാവുമായിരിയ്ക്കും....:) :)
ReplyDeleteബിന്ദുവിന്റെ പ്രസംഗം കേള്‍ക്കാന്‍ ആരുമില്ലെന്ന് ആരുപറഞ്ഞു !!:-) നന്ദി, സന്തോഷം.
ReplyDeleteഒരുപാടു പിള്ളാരുണ്ടായിരുന്ന ഒരു വീട്ടിലെ പിള്ളേരെല്ലാം കൂടെ ഒരു ദിവസം അവധിക്കുപോയതുപോലെ ഒരു തോന്നല്‍ ഇവിടെ വന്നപ്പോള്‍ ! സാരമില്ല, ഗോമ്പറ്റീഷനുകള്‍ ഇനിയും വരും. പക്ഷേ ഇത് നമുക്കെല്ലാം ഒരു അഡിക്ഷനായി മാറാതിരിക്കാനായി അല്പം ഇടവേള ആവശ്യമാണ്. അതുകൊണ്ട് സ്വരം നന്നായിരിക്കുമ്പോള്‍ തന്നെ നിര്‍ത്തി എന്നുമാത്രം. മഹാന്മാര്‍ക്കും മഹതികള്‍ക്കുമാണോ പഞ്ഞം !!
qw_er_ty
ശരിയാണ്, എന്തിനും ഒരു ഇടവേള നല്ലതാണ്. മാത്രമല്ല, ഇത് കൃത്യമായി ഇപ്പോൾത്തന്നെ കഴിഞ്ഞതിൽ എനിയ്ക്ക് സന്തോഷമുണ്ട്. കാരണം അടുത്ത ആഴ്ച ഞങ്ങൾ നാട്ടിൽ പോവുകയാണ്. നാട്ടിൽചെന്നാൽ പിന്നെ ഇതിൽ കൃത്യമായി പങ്കെടുക്കാൻ പറ്റിയെന്ന് വരില്ല. (അവിടെ മറ്റു പല അഡിക്ഷനുകളുമുണ്ട്!!)
ReplyDeleteബിന്ദുവിന്റെ പ്രസംഗം ഞാന്‍ കേട്ടേ...നല്ല തീപ്പൊരി പ്രസംഗം..!
ReplyDeleteനല്ലൊരു അവധിക്കാലം ആശംസിക്കുന്നു..ഓണം വരെ നാട്ടിലുണ്ടാകുമൊ?
qw_er_ty
5 പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
ReplyDeleteഇതിൽ ഒരാൾ ഞാനാണ്... ബാക്കി 4 പേരൊന്ന് കൈ പൊക്കിക്കേ :)
ഒരുപാട് സന്തോഷം തോന്നുന്നു. വിജയികള്ക്കെല്ലാം അനുമോദനത്തിന്റെ പൂച്ചെണ്ടുകള്‍. ആദ്യ മൂന്നു സ്ഥാനങള് നേടിയ സാജന്‍, കിച്ചുചേച്ചി, സുല്‍ എന്നിവര്‍ക്കും മത്സരത്തില്‍ പങ്കെടുത്ത മറ്റെല്ലാവര്ക്കും അഭിനന്ദനങ്ങള്‍.
ReplyDeleteഅപ്പുവേട്ടന്റെ ആത്മാര്ഥതക്കും ജോഷിചേട്ടന്റെ കൃത്യതക്കും നന്ദി. കൂടെ, മത്സരനടത്തിപ്പിനു ഈ രണഭൂമി പാട്ടത്തിനു വിട്ടുകൊടുത്ത കൈപ്പള്ളിക്കും നന്ദി.
അഗ്രജേട്ടാ ആ അഞ്ചിലൊന്ന് ഞാനല്ലാട്ടോ.
ശേടാ എല്ലാരും മത്സരവും അവസാനിപ്പിച്ച് പൊടിയും തട്ടി പോയാ. ഞാനൊരാളു മാത്രേ ഇവിടെ ഇപ്പഴു് ചുറ്റിതിരിയണൊള്ളല്ലാ.
ReplyDeleteഎന്നാലും സാജൻ ഒന്നാം സമ്മാനം അടിച്ചുമാറ്റികളഞ്ഞല്ലോ. [ആ ഫോട്ടോ കണ്ടിട്ട് എനിക്ക് കുറച്ചു കമന്റ്സ് പറയാൻ തോന്നുന്നുണ്ട്. അല്ലേ വേണ്ടേ വെറുതെ പറഞ്ഞ് തല്ലു കൊള്ളണ്ടാ :)) ]
അപ്പോ സാജനും കിച്ചുവിനും സുല്ലിനും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഇതിൽ പങ്കെടുത്ത എല്ലാവരും ഏത്ര സമയവും ഊർജ്ജവും ഇതിനു വേണ്ടി ചെലവാക്കിയിട്ടുണ്ടെന്ന് മനസ്സിലാവുന്നുണ്ട്. ഇപ്പോ പലർക്കും തോന്നുന്ന ശൂന്യതയും മനസ്സിലാവുന്നു. പക്ഷേ എന്റെ അനുഭവത്തിൽ കുറച്ചു കഴിയുമ്പോ അതൊക്കെ മാറും :)
അപ്പു പറഞ്ഞത് വളരെ ശരി
ഒരുപാടു പിള്ളാരുണ്ടായിരുന്ന ഒരു വീട്ടിലെ പിള്ളേരെല്ലാം കൂടെ ഒരു ദിവസം അവധിക്കുപോയതുപോലെ ഒരു തോന്നല്‍ ഇവിടെ വന്നപ്പോള്‍ ! സാരമില്ല, ഗോമ്പറ്റീഷനുകള്‍ ഇനിയും വരും. പക്ഷേ ഇത് നമുക്കെല്ലാം ഒരു അഡിക്ഷനായി മാറാതിരിക്കാനായി അല്പം ഇടവേള ആവശ്യമാണ്. അതുകൊണ്ട് സ്വരം നന്നായിരിക്കുമ്പോള്‍ തന്നെ നിര്‍ത്തി എന്നുമാത്രം. മഹാന്മാര്‍ക്കും മഹതികള്‍ക്കുമാണോ പഞ്ഞം !!സസ്നേഹം
ഒരു എക്സ് ഗോമ്പറ്റീഷൻകാരി.
[എക്സ് എന്നു എഴുതിയെങ്കിലും ചിലപ്പോ പറയാൻ പറ്റില്ല. അടുത്ത ഗോമ്പറ്റീഷനുണ്ടേൽ അപ്പോ മൂഡ് തോന്നിയാൽ പൂർവ്വാധികം ശക്തിയോടെ പങ്കെടുത്തൂന്ന് വരും. ]
5 പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
ReplyDelete127,723 പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
ReplyDelete5 പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
ഒന്ന് ഞാന്‍.. വേറെ ആരാ നാല് പേര്‍?????.............
അതെന്താ മൂലന്‍ അങ്ങനെ ചോദിച്ചത്..:-)
ReplyDeleteഗോമ്പി കഴിഞ്ഞെന്നു കരുതി ആരും ഇങ്ങോട്ട് വരില്ല എന്നുണ്ടോ :-)
qw_er_ty
ഞാന്‍ കരുതിയത് എനിക്ക് മാത്രമേ ഈ സൂക്കേട് പിടിച്ചിട്ടുള്ളൂ എന്നാ.. അതോണ്ട് ചോദിച്ചു പോയതാ.. വേറെ എന്തെങ്കിലും എവെന്റ്റ് വരുന്നുന്ന്ടോ അപ്പു മാഷേ..
ReplyDelete127,741 പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
ReplyDelete4 പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
കല്യാണപ്പിറ്റേന്നത്തെ വളിച്ച സാമ്പാറും കൂട്ടി പഴങ്കഞ്ഞി സാപ്പിടാനാ ഞാന്‍ വന്നെ....
അപ്പൊ മറ്റു മൂന്ന് പേര് ചെമ്പും ,വാര്‍പ്പും ഉരുളിയുമൊക്കെ കഴുകുകയാവും...ഹിഹി
മൂലന്‍സേ, എന്നും എപ്പോഴും ഗോമ്പികളായാല്‍ ആള്‍ക്കാര്‍ എപ്പോഴും ഇതിന്റെ പിന്നാലെ ആയിപ്പോകും. അതിനാല്‍ ഒരു ഇടവേള വേണം. അല്പം കഴിയട്ടെ. അപ്പോ നമുക്കാലോചിക്കാം. അതിനിടെ ഇന്നലത്തെ പേജ് സ്റ്റാറ്റിസ്റ്റിക്സ് ഒന്നു നോക്കി 490 പേജ് ലോഡുകള്‍, 279 വിസിറ്റേഴ്സ്... ഇന്ന് ഇതുവരെ 117 ആളുകള്‍ വിസിറ്റിയെന്ന്...മോശമില്ലല്ലേ.. :-)
ReplyDeleteqw_er_ty
അപ്പൂ.. കൈപ്പള്ളീ..
ReplyDeleteഎന്തെങ്കിലും ഒന്നു തട്ടിക്കൂട്ട്...
എല്ലാരും കുരങ്ങു ചത്ത കുരങ്ങനെപ്പോലെ ഇരിപ്പാത്രെ.. [കൂട്ടത്തില്‍ ഞാനില്ലട്ടൊ :)]
പ്രത്യേകിച്ച് അഗ്രു. മൂപ്പര്‍ക്ക് ഗോമ്പി കാണാതെ പണിയെടുക്കാന്‍ വയ്യ എന്നായിരിക്കുന്നു. എന്തെങ്കിലും നടപടി ഉടനുണ്ടാകണം.
അയ്യോാാാാാാാാ
ReplyDeleteതെറ്റിപ്പോയി
കുരങ്ങു ചത്ത കുറവനെപ്പോലെ എന്ന് തിരുത്തി വായിക്കുക.
“മുസ്തഫ മുഹമ്മദ്: അയ്യോ മൂന്ന് മണി... ഞാൻ വല്ല സിമ്രാന്റേയോ സാനിയ മിർസയുടേയോ ഫോട്ടോ സേർച്ച് ചെയ്യട്ടെ“
ReplyDeleteഎല്ലാവരുടേയുന്ം അടിയന്തിര ശ്രദ്ധക്ക്..
കാര്യമായി എന്തെങ്കിലും ചെയ്തേ പറ്റൂ.. ഇതു സീരിയസ് ആണ് മക്കളേ.... :)
അപ്പൂന്റെ സ്ഥിതിയും വ്യത്യസ്തമല്ല.....
ReplyDeleteAppu|അപ്പു:
innale njaanj chenna paade onnu mayangi.
Appu|അപ്പു:
6 manikku just 5 minutes ago I woke up thinking , it is time to give clue... get up.. what is the qeestion ennu
ഇതൊരു പകര്‍ച്ച വ്യാധിയാന്നാ തോന്നുന്നെ..
MOH കാര്‍ അറിയണ്ട..
വല്യ പൊല്ലാപ്പാ....
പാവം കിച്ചു.. ഒന്നാം സ്ഥാനം നഷ്ടപ്പെട്ടു അബ് നോര്‍മല്‍ ആയി....:(
ReplyDeleteഇടയ്ക്കിടയ്ക്ക് ദീനരോദനങ്ങള്‍ കേള്‍ക്കുന്നു.......
ആ സാജന്‍ എവിടെ,കിട്ടിയ സമ്മാനവും കൊണ്ട് മുങ്ങിയോ,കശ്മലന്‍..!!
മാനസേ,
ReplyDelete:):)
മാനസേ..
ReplyDeleteഅതു ഗലക്കി :)
അപ്പുമാഷേ,
ReplyDeleteജൂണ്‍ 20 -ന് നാട്ടില്‍ പോവ്‌ാ....
ഓണം കഴിഞ്ഞേ തിരികെ വരൂ....
പോയി കുറെ മഴ കാണാം.... പിന്നെ ചിക്കന്‍ ഗുന്യ ഒക്കെ എവിടെ വരെ ആയി എന്ന് നോക്കാം...:)
അപ്പോഴേ.... അതുവരെ നമ്മുടെ ''ഗോമ്പി'' ഇങ്ങനെ frozen ആയി കിടക്കട്ടെ...(ഹി ഹി ...being selfish )
മാനസേ, ഗോമ്പി മരവിപ്പിച്ചിട്ടൊന്നുമില്ല. ഇനീം വരുന്നുണ്ട്. ആട്ടെ നാട്ടിൽ പോവുകയാണെന്നോ. നാട്ടിൽ വച്ച് വിദേശങ്ങളിൽ നിന്ന് അവധിക്കു പോകുന്നവരും, നാട്ടിലുള്ള ബ്ലോഗർ സുഹൃത്തുക്കളും എല്ലാവരും ഒത്തു ചേരുന്ന ഒരു സൌഹൃദസമ്മേളനം ഉണ്ട് - ചെറായിയിൽ വച്ച്. ജൂലൈ 26 ന്. വരുന്നോ? എങ്കിൽ ഈ ലിങ്ക് നോക്കൂ
ReplyDeleteഓര്‍മകള്‍ അയവെട്ടാന്‍ ഒന്ന് വന്നതാ .....
ReplyDeleteഅപ്പൂട്ടേട്ടാ,
ReplyDeleteഇനി മത്സരങ്ങള്‍ ഒന്നും ഇല്ലെ..
ടക് ...ടക്....
ReplyDeleteഈ വീട്ടില്‍ ആരുമില്ലേ???
അപ്പുമാഷേ,ഓണത്തിന് നാട്ടില്‍ പോയോരോക്കെ ഇനിയും തിരികെ വന്നില്ലേ??
ഏതായാലും ഞാനിങ്ങെത്തിയേ.........!!
അടുത്ത ഗോമ്പറ്റീഷൻ എന്തായിരിക്കണം എന്നതിനെ കുറിച്ച് ഒരു ചർച്ച തുടങ്ങേണ്ടി ഇരിക്കുന്നു,
ReplyDeleteഗോമ്പ് ‘ആര്‍ത്തി’ യുള്ളവര്‍ ആരും വിഷമിക്കേണ്ടതില്ല. അധികം താമസിയാതെ തന്നെ പുതിയൊരു ഗോമ്പി നമ്മള്‍ ഈ ഗോദയില്‍ ആരംഭിക്കുന്നതാണ്. നന്ദി.
ReplyDeleteആര്‍ത്തി മൂത്ത് കൊണ്ടിരിക്കുന്നു, അപ്പുവേട്ടാ !!!!!!!
ReplyDeleteടക്...ടക്...ടക്..ഇവിടെ ആരുമില്ലേ??
ReplyDeleteഈ വീട്ടിലെ ആളുകളൊക്കെ എവിടെപോയി ഈശ്വരാ!!
എത്ര നാളായി പൂട്ടിയിട്ടിരിക്കുന്നു ......... :(
തിരിച്ചു പോയെക്കാം ...[ആത്മഗതം]
:( :( :(
ReplyDeleteഇനി നമ്മുടെ ഗോമ്പി ബ്ലോഗ് ജപ്തിയായി കിടക്കുവാണോ ഈശ്വരാ ??
അതോ റിസീവര്‍ ഭരണത്തിന്‍റെ കീഴിലോ?
എന്നാല്‍ റിസീവരെങ്കിലും പ്രതികരിക്കേണ്ടതല്ലേ ?
മാനസ ഇവിടൊക്കെ ഉണ്ടോ!! ഒരാളെങ്കിലും ഈ ഗോമ്പി ബ്ലോഗിനെ ഇങ്ങനെ വിടാതെ പിന്തുടരുന്നതു കാണുന്നതിൽ സന്തോഷം. വിഷമിക്കേണ്ട. അടൂത്തമാസം തന്നെ ഒരെണ്ണം പുതിയതു തുടങ്ങിയേക്കാം പോരേ :-)
ReplyDeleteറിസീവര്‍ മാഷെ പ്രകൊപിചു നൊക്കി, നൊ രക്ഷ.
ReplyDeleteഅവിടെ കിരണം അൻഡ് എതിരൻ ഒന്നു സൈഡ് തരേണ്ടെ....
“മാനസ ഇവിടൊക്കെ ഉണ്ടോ!! “ എന്ത് ചൊദിയം അപ്പുവെട്ടാ.... മൂപ്പർ പതിവ് സ്റ്റ്യിലിൽ ലസ്റ്റ് വന്ന് അടിച് കെയറുനു....(പാട്ട് ഗൊബിയിൽ)
ReplyDeleteചുമ്മാതെയാ അപ്പുമാഷേ... :p
ReplyDeleteക്യാപ്റ്റന്‍ കുക്ക് വെര്‍തെ പറയുവാ
പാട്ടുഗോമ്പിയില്‍ നിന്നു എന്നെ ''quit പാട്ടു ഗോമ്പി'' അടിക്കുമോന്നാ ഇപ്പൊ പേടി...
കാര്യം കയ്യിലിരുപ്പു തന്നെ...
അവിടുന്ന് ഒടിച്ചാ നമ്മടെ തറവാടെ ഉള്ളൂ ശരണം...
ഓഹ്...ഒരു മാസമൊക്കെ കാത്തിരിക്കാനുള്ള ക്ഷമയോക്കെയുണ്ടേ...
ജയ് നമ്മുടെ ഗോമ്പി........
This comment has been removed by the author.
ReplyDelete
ReplyDeleteappu......ivide enthellamo sambhavangal nadakkunnundennarinju vannathalla ketto vannappol arinjathaanu.onnum sarikkangd pudikittanilla....onnu koodi churulazhichu nokkatte .ennittu
padayorukkathode varatto....ente bhavanathil sandarshanam nadathiyathinu nandi parayaan vannatha....nandi...veendum sandhikkam enna pratheekshayode,