Monday 4 May 2009

മത്സരം 14 - മരിയ കാലാസ്

ശരിയുത്തരം : മരിയ കാലാസ് Maria Callas ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തയായ ഓപ്പറ സിംഗര്‍. ഗ്രീക്കുകാരായ ജോര്‍ജ്ജ് - ഇവാന്‍‌ജലീയ ദമ്പതികളുടെ മൂന്നാമത്തെ പുത്രിയായി 1923 ഡിസംബര്‍ 2 ന് ന്യൂയോര്‍ക്കില്‍ ജനിച്ച മരിയ, വളരെ ചെറുപ്പത്തില്‍ തന്നെ സംഗീതത്തിന്റെ ലോകത്തേക്ക് ആനയിക്കപ്പെട്ടു. സംഗീതത്തില്‍ അതീവ തല്പരയായിരുന്ന മാതാവ് ഇവാന്‍‌ജലീയയാണ് ചെറുപ്പത്തില്‍ തന്നെ മരിയയെ പാടുവാനും സ്റ്റേജില്‍ അത് അവതരിപ്പിക്കുവാനും പഠിപ്പിച്ചത്. 1937 ല്‍ ഇവാന്‍‌ജലീയ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് തന്റെ രണ്ടു പെണ്മക്കളുമായി ഗ്രീസില്‍ തിരിച്ചെത്തി. തുടര്‍ന്ന് മരിയ ഏഥന്‍സില്‍ സംഗീതം പഠിക്കുകയും, ഒരു ഇറ്റലിയിലെ ഒരു ഓപ്പറ ഗ്രൂപ്പിനൊപ്പം ചേരുകയും ചെയ്തു. സൊപ്രാനോ (Soprano) സ്കെയിലില്‍ പാടാന്‍ കഴിവുള്ള ഗായികയായിരുന്നു അവര്‍. സംഗീത സ്കെയിലില്‍ മിഡില്‍ C മുതല്‍ മുകളിലേക്ക് രണ്ട് ഒക്റ്റേവുകള്‍ വരെനീളുന്ന റെയ്‌ഞ്ചില്‍ പാടാന്‍ കഴിവുള്ളവരെയാണ് സൊപ്രാനോ എന്നു വിളിക്കുന്നത്. അനുഗ്രഹീതമായ ശബ്ദമാധുര്യവും അസാധ്യമായ ശബ്ദ നിയന്ത്രണവും സ്വന്തമായുണ്ടായിരുന്ന മരിയ തന്റെ ഗാനങ്ങളില്‍ നാടകീയമായ സ്വരവിന്യാസങ്ങള്‍ വരുത്തി അത്ഭുതങ്ങള്‍ സൃഷ്ടിച്ചിരുന്നു. അതുകൊണ്ടുതന്നെയാവണം La Devina എന്ന പേര് അവരുടെ ആരാധകര്‍ അവര്‍ക്ക് നല്‍കിയത്. 1977 സെപ്റ്റംബര്‍ 16 ന് ആ അനുഗ്രഹീത കലാകാരി അന്തരിച്ചു.

39 comments:

 1. ഹഹ..നേരിട്ട് പടം കൊടുത്തിട്ടും എനിക്കെങ്ങും അറിയാന്‍ പാടില്ലേ... അപ്പൂട്ടാ പടം അങ്ങിനെ തന്നെ കൊടുത്താലും എന്നേപ്പോലുള്ളവര്‍ക്ക് നൊ രക്ഷ...

  ReplyDelete
 2. അഞ്ചു ബോബി ജോര്‍ജ്ജ്.

  ഒരു സാദ്ധ്യത ഇല്ലെങ്കില്‍ക്കൂടിയും..!

  ReplyDelete
 3. This comment has been removed by the author.

  ReplyDelete
 4. ഏഷ്യന്‍?
  ജപ്പാന്‍, കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വ്യക്തി?
  ശാസ്ത്രമോ വിദ്യാഭ്യാസമോ ആരോഗ്യമോ രാഷ്ട്രീയമോ ആണോ പ്രധാന മേഖല?

  ReplyDelete
 5. ക്ലൂ:

  ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തയായ ഗ്രീക്ക് ഒപ്പറാ ഗായിക. ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. ശബ്ദവിന്യാസങ്ങളിലെ അനായാസമായ വ്യത്യസ്തതയാണ് അവരെ പ്രശസ്തയാക്കിയത്.

  ReplyDelete
 6. എന്റെ ഫൈനല്‍ ഉത്തരം : മരിയ കല്ലാസ്

  ReplyDelete
 7. മരിയാ കലാസ്-അമേരിക്കയില്‍ ജനിച്ച ഗ്രീ‍ക്ക് ഓപ്പറ ഗായിക.

  ReplyDelete
 8. ക്ലൂ വെച്ച് സേർച്ച് ചെയ്തപ്പോ ഉത്തരം കിട്ടി... ആദ്യായിട്ടാണ് ഇവരെപ്പറ്റി അറിയുന്നത്...

  ReplyDelete
 9. ക്ലൂ വിനു ശേഷം എന്റെ ഉത്തരം: Maria Callas 1977 ആം ആണ്ടില്‍ മരിച്ചു..

  ReplyDelete
 10. Maria Callas

  (ക്ലൂവിനും ഗൂഗിളമ്മച്ചിക്കും നമസ്ക്കാരം..:))

  ReplyDelete
 11. Maria Callas
  ഹൊ!!! ഈ ഗൂഗുൾ തള്ള ഇല്ലാരുന്നെങ്കിൽ!!!

  ReplyDelete
 12. കമന്റ് മോഡറേഷന്‍ അവസാനിപ്പിക്കുന്നതിനു മുമ്പ് ഒരു വാക്ക്. അത്ര പോപ്പുലര്‍ അല്ലാത്ത ഇതുപോലെയുള്ള വ്യക്തികളെ ഈ ഗോമ്പറ്റീഷനില്‍ ഉള്‍പ്പെടുത്തുന്നതെന്തിനെന്ന് ഒന്നുരണ്ടു സുഹൃത്തുക്കള്‍ എന്നോട് ചോദിക്കുകയുണ്ടായി. ഈ ഗോമ്പറ്റീഷന്റെ ഉദ്ദേശം വെറും ഒരു ജിഗ്‌സോ പസില്‍ പോലെ നമ്മുടെ അറിവിന്റെ പരിധിക്കുള്ളില്‍ തന്നെ വീണ്ടും വീണ്ടൂം കറങ്ങുക എന്നതല്ല. നമുക്ക് മുഖപരിചയമില്ലാത്ത പ്രശസ്തരെപ്പറ്റിയും അതോടൊപ്പം മനസ്സിലാക്കുക എന്നതുംകൂടിയാണ്‌‍. ഇവിടെ ക്ലൂതന്നതിനുശേഷം ശരിയായി എല്ലാവരും ഉത്തരം പറഞ്ഞു. ഗൂഗിള്‍ സേര്‍ച്ച് വഴി ഈ വനിതയെ കണ്ടെത്തിയ എല്ലാവരും അവരെപ്പറ്റി ഇപ്പോള്‍ കുറച്ചൊക്കെ വിവരങ്ങള്‍ വായിച്ചിട്ടുണ്ടാവുമെന്ന് കരുതുന്നു. അതുതന്നെയാണ് ഇങ്ങനെയുള്ള വ്യക്തികളെ പരിചയപ്പെടൂത്തുന്നതിന്റെ ഉദ്ദേശവും. ഇനിയും ഇതുപോലെ ചിലരെ ഇവിടെ പരിചയപ്പെടുത്താം (എപ്പോഴുമല്ല വല്ലപ്പോഴും!!)

  ReplyDelete
 13. മോഡറേഷന്‍ അവസാനിക്കുന്നു.

  ReplyDelete
 14. ഇതാണ് നല്ല മത്സരം, ഈ മത്സരത്തിലൂടെ അപ്പു പറഞ്ഞതുപോലെ ചിലര്‍ക്ക് ആളെ അറിയാം എന്നാല്‍ പേര് അറിയില്ല എന്നാല്‍ ചിലര്‍ക്ക് പേര് അറിയില്ല എന്നാല്‍ ആളെ മുഖപരിചയം ഉണ്ട്...ഈ മത്സരത്തിന്റെ ഉദ്ദേശം തന്നെ ആളുകളെ പരിചയപ്പെടുത്തുക,കഴിവ് തെളിയിക്കുക എന്നതിനുമപ്പുറം പ്രമുഖ വ്യക്തികളെ കൂടുതല്‍ അടുത്തറിയിപ്പിക്കുക എന്ന ലക്ഷ്യതന്നെയല്ലെ.. .

  ഒരു നിര്‍ദ്ദേശം : കേരളത്തില്‍ ചില ഉദ്യോഗസ്ഥരെ 90% പേര്‍ക്കും അറിയില്ല, ചീഫ് സെക്രട്ടറി, ചീഫ് ജസ്റ്റീസ്, ഇങ്ങനെ കേരളത്തിലെ ഇപ്പോഴത്തെ ആളുകളെ പരിചയപ്പെടുത്തുകയാണെങ്കില്‍ അത് അറിവ് പങ്കു വ്നായ്ക്കുന്നതിലപ്പുറം ഒരു മഹത്തായ സേവനം കൂടിയായിരിക്കും. ലോക നേതാക്കളെ 5-2-1 എന്ന അനുപാതത്തില്‍, കേരളം ഇന്ത്യ ലോകം എന്ന ക്രമത്തില്‍, ആയിരുന്നെങ്കില്‍ നന്നായേനെ..

  മരിയ കല്ലാസ് എന്ന വ്യക്തിയെ ഞാന്‍ ആദ്യമായിട്ടാണ് കാണുന്നത് ശ്രദ്ധിക്കുന്നത്, ഇങ്ങനെയൊരു മത്സരം ഇല്ലായിരുന്നെങ്കില്‍ ഒരു പക്ഷെ അടുത്ത കുറച്ചുകൊല്ലങ്ങള്‍ കഴിഞ്ഞാലും ഞാനിവരെ അറിയുക പോലുമില്ലയിരുന്നു.

  ReplyDelete
 15. ശരിയുത്തരം : മരിയ കാലാസ് Maria Callas


  ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തയായ ഓപ്പറ സിംഗര്‍. ഗ്രീക്കുകാരായ ജോര്‍ജ്ജ് - ഇവാന്‍‌ജലീയ ദമ്പതികളുടെ മൂന്നാമത്തെ പുത്രിയായി 1923 ഡിസംബര്‍ 2 ന് ന്യൂയോര്‍ക്കില്‍ ജനിച്ച മരിയ, വളരെ ചെറുപ്പത്തില്‍ തന്നെ സംഗീതത്തിന്റെ ലോകത്തേക്ക് ആനയിക്കപ്പെട്ടു. സംഗീതത്തില്‍ അതീവ തല്പരയായിരുന്ന മാതാവ് ഇവാന്‍‌ജലീയയാണ് ചെറുപ്പത്തില്‍ തന്നെ മരിയയെ പാടുവാനും സ്റ്റേജില്‍ അത് അവതരിപ്പിക്കുവാനും പഠിപ്പിച്ചത്. 1937 ല്‍ ഇവാന്‍‌ജലീയ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് തന്റെ രണ്ടു പെണ്മക്കളുമായി ഗ്രീസില്‍ തിരിച്ചെത്തി. തുടര്‍ന്ന് മരിയ ഏഥന്‍സില്‍ സംഗീതം പഠിക്കുകയും, ഒരു ഇറ്റലിയിലെ ഒരു ഓപ്പറ ഗ്രൂപ്പിനൊപ്പം ചേരുകയും ചെയ്തു. സൊപ്രാനോ (Soprano) സ്കെയിലില്‍ പാടാന്‍ കഴിവുള്ള ഗായികയായിരുന്നു അവര്‍. സംഗീത സ്കെയിലില്‍ മിഡില്‍ C മുതല്‍ മുകളിലേക്ക് രണ്ട് ഒക്റ്റേവുകള്‍ വരെനീളുന്ന റെയ്‌ഞ്ചില്‍ പാടാന്‍ കഴിവുള്ളവരെയാണ് സൊപ്രാനോ എന്നു വിളിക്കുന്നത്. അനുഗ്രഹീതമായ ശബ്ദമാധുര്യവും അസാധ്യമായ ശബ്ദ നിയന്ത്രണവും സ്വന്തമായുണ്ടായിരുന്ന മരിയ തന്റെ ഗാനങ്ങളില്‍ നാടകീയമായ സ്വരവിന്യാസങ്ങള്‍ വരുത്തി അത്ഭുതങ്ങള്‍ സൃഷ്ടിച്ചിരുന്നു. അതുകൊണ്ടുതന്നെയാവണം La Devina എന്ന പേര് അവരുടെ ആരാധകര്‍ അവര്‍ക്ക് നല്‍കിയത്. 1977 സെപ്റ്റംബര്‍ 16 ന് ആ അനുഗ്രഹീത കലാകാരി അന്തരിച്ചു.

  ReplyDelete
 16. Appu,
  Hats off to you for the intention.

  -shihabmogral-

  ReplyDelete
 17. appreciate the suggestions by കുഞ്ഞന്‍- it would be great contribution to wiki malayalam if we can transfer this content to wiki.

  ReplyDelete
 18. രിയാസേ,
  ഇംഗ്ലീഷ് വിക്കിയില്‍ ഈ വിവരങ്ങളെല്ലാം ഏതാണ്ട് സമഗ്രമായി തന്നെയുണ്ട്. അതല്ലേ ഇത്രയും പേര്‍ക്ക് ഈ മരിയായെ ഒറ്റ സെര്‍ച്ചിന് കിട്ടിയത് :)

  ഇംഗ്ലീഷ് വിക്കി ലേഖനങ്ങള്‍ മലയാളം വിക്കിയാലാക്കാന്‍ കുറച്ച് ആള്‍ക്കാര്‍ ശ്രമിച്ചിരുന്നു. പരിഭാഷാ വിക്കി എന്നൊരു ബ്ലോഗും ഉണ്ട്.

  എന്തു കൊണ്ടോ ഈ സംഘത്തിന്റെ പ്രവര്‍ത്തനം ഏതാണ്ട് നിലച്ചു എന്നു തന്നെ പറയാം. ഈ കമന്റ് കാണുന്ന പരിഭാഷാവിക്കി പ്രവര്‍ത്തകരും താല്പര്യമുള്ള മറ്റുള്ളവരും ഒന്നു കൂടിയാലോചിച്ചാല്‍ പരിഭാഷാവിക്കിയെ പുനരുജ്ജീവിപ്പിക്കാന്‍ സാധിക്കും.
  ഷിജു അലക്സ്, വിശ്വപ്രഭ, തമനു, പൊന്നപ്പന്‍, ശ്രീജിത്ത്, കിച്ചു, അനില്‍, സുഗതരാജ് പലേരി, പുള്ളി...
  ഇവരൊക്കെ ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍ നന്നായിരുന്നു.

  ReplyDelete
 19. ennalum nammude anju bobbyte oru look undu. kunjane kuttam parayan pattilla.

  ReplyDelete
 20. 1. മോഡറേഷൻ കാലം, ക്ലൂവിനു മുൻപ് (25 മാർക്ക്):

  ആരും കണ്ടെത്തിയില്ല

  2. മോഡറേഷൻ കാലം, ക്ലൂവിനു ശേഷം:

  കുഞ്ഞന്‍
  മുസാഫിര്‍
  Shihab Mogral
  പ്രിയംവദ-priyamvada
  ചേച്ചിയമ്മ
  Ashly A K
  സുല്‍ |Sul
  സാജന്‍| SAJAN
  രിയാസ് അഹമദ് / riyaz ahamed
  മൂലന്‍
  kichu
  ചീടാപ്പി
  പുള്ളി പുലി
  കുറുമ്പന്‍
  ഇക്കാസ്
  ലാപുട
  ധൃഷ്ടദ്യുമ്നൻ
  kavithrayam

  3. മോഡറേഷൻ പിൻവലിച്ച് ശേഷം:

  ബിന്ദു കെ പി

  (അഗ്രജൻ ഉത്തരം എഴുതാൻ മറന്നതൊ? അതോ ഉത്തരം വല്ലവരും വിഴുങ്ങിയതോ?)

  ReplyDelete
 21. അഗ്രജൻ ഉത്തരം എഴുതാൻ മറന്നതോ? അതോ ഉത്തരം വല്ലവരും വിഴുങ്ങിയതോ?

  ReplyDelete
 22. കുഞ്ഞൻ പറഞ്ഞതിൽ ഒരു പോയിന്റ് ഉണ്ട്.കേരളത്തിലെ പല പ്രശസ്ത വ്യക്തികളേയും പരിചയപ്പെടുത്തണം.അമേരിയ്ക്കയിലെ ആദ്യ പ്രസിഡണ്ടിനെ അറിയാമെങ്കിലും കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയെ അറിയാൻ പാടില്ലാത്തവരായി ഒട്ടനവധി ആൾക്കാർ ഉണ്ട്.അപ്പോൾ നമുക്ക് കേരളത്തിൽ നിന്നു തുടങ്ങാം..പിന്നെ ചീഫ് സെക്രട്ടറി തുടങ്ങി ഗവണ്മെന്റ് നിയമനമനുസരിച്ച് മാറി മാറി പോകുന്ന വ്യക്തികളെ പേരു വച്ച അറിയുക എന്നതിലുപരി മുഖം ഓർത്തിരിക്കേണ്ടതാണെന്ന് എനിയ്ക് അഭിപ്രായമില്ല.അതിലുപരി കേരളീയ സമൂഹത്തിൽ ഏതെങ്കിലും വിധത്തിൽ സ്വാധീനം ചെലുത്തിയവരെയോ ,അല്ലെങ്കിൽ അതു പോലെയുള്ള പ്രതിഭാശാ‍ലികളെയോ ആണു അറിയേണ്ടത്.

  ഇത് എന്റെ വെറും ഒരു അഭിപ്രായം മാത്രം!

  ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....