Monday 18 May 2009

മത്സരം 43 - ഇ.കെ. നായനാര്‍

ശരിയുത്തരം : ഇ.കെ. നായനാര്‍ മൂന്നുതവണ കേരളത്തിന്റെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച സി.പി.എമ്മിന്റെ സമുന്നത നേതാവ് ഏറമ്പാല കൃഷ്ണന്‍ നായനാര്‍ എന്ന ഇ.കെ. നായനാര്‍. 1980 മുതല്‍ 1981 വരെയും 1987 മുതല്‍ 1991 വരെയും 1996 മുതല്‍ 2001 വരെയും കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. 11 വര്‍ഷം മുഖ്യമന്ത്രിപദത്തിലിരുന്ന ഇദ്ദേഹമാണ് ഏറ്റവും കൂടുതല്‍ കാലം കേരളം ഭരിച്ച മുഖ്യമന്ത്രി (4009 ദിവസം). 1919 ഡിസംബര്‍ 9-നു കണ്ണൂരിലെ കല്ല്യാശ്ശേരിയില്‍ അദ്ദേഹം ജനിച്ചു. സ്വാതന്ത്ര്യ സമര സേനാനികളുടെയും വിപ്ലവകാരികളുടെയും കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ ഭാര്യാമാതുലനായ കെ.പി.ആര്‍. ഗോപാലന്‍ കേരളത്തിലെ ആദ്യകാല കമ്യൂണിസ്റ്റ് വിപ്ലവകാരികളില്‍ പ്രമുഖനാണ്. 1939ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന നായനാര്‍ക്ക് കയ്യൂര്‍-മൊറാഴ കര്‍ഷകലഹളകളില്‍ വഹിച്ച പങ്കിനെ തുടര്‍ന്ന് അറസ്റ്റില്‍നിന്ന് രക്ഷപെടാന്‍ ഒളിവില്‍ പോകേണ്ടിവന്നു. 1964-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ നായനാര്‍ സി.പി.എം ഇല്‍ ചേര്‍ന്നു. 1940ല്‍ മില്‍ തൊഴിലാളികളുടെ സമരത്തിന് നേതൃത്വം നല്‍കിയതിന് ജയിലിലായി. അതിനുശേഷം കയ്യൂര്‍ സമരത്തില്‍ പങ്കെടുത്തു. മൂന്നാം പ്രതിയായിരുന്ന നായനാര്‍ ഒളിവില്‍ പോയി. 1943 മാര്‍ച്ച് 29ന് മറ്റു പ്രതികളെ തൂക്കിക്കൊന്നു. 1972ല്‍ സി.എച്ച്. കരുണാകരന്റെ മരണത്തോടെ അദ്ദേഹം സി.പി.എം.ന്റെ സംസ്ഥാന സെക്രട്ടറിയായി. കേരള നിയമസഭയിലേക്ക് 6 തവണ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1974ല്‍ ഇരിക്കൂറില്‍ നിന്നും മല്‍സരിച്ച് ആദ്യമായി നിയമസഭാ അംഗമായി. 1980ല്‍ മലമ്പുഴയില്‍ നിന്നും ജയിച്ച് ആദ്യമായി മുഖ്യമന്ത്രിയായി. 1982ല്‍ മലമ്പുഴയില്‍ നിന്നും വീണ്ടും ജയിച്ച് പ്രതിപക്ഷനേതാവായി. 1987, 1991 കാലഘട്ടങ്ങളില്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ നിന്നും ജയിച്ച് യഥാക്രമം മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായി. 1996ല്‍ അദ്ദേഹം മല്‍സരിച്ചില്ല. തിരഞ്ഞെടുപ്പിനുശേഷം ഇടതുമുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചതിനെത്തുടര്‍ന്ന് മുഖ്യമന്ത്രിയായി. അതിനു ശേഷം തലശ്ശേരിയില്‍ നിന്നും ഉപതെരഞ്ഞെടുപ്പിലൂടെ ജയിച്ചു. തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച സ്ഥലങ്ങളില്‍ ഇരിക്കൂര്‍, മലമ്പുഴ, തൃക്കരിപ്പൂര്‍, തലശ്ശേരി എന്നിവ ഉള്‍പ്പെടും. 2004 മെയ് 19 ന് അദ്ദേഹം നിര്യാതനായി (നാളെ അദ്ദേഹത്തിന്റെ അഞ്ചാം ചരമവാര്‍ഷികം). കടപ്പാട് : വിക്കിപീഡിയ (മലയാളം)

74 comments:

 1. വളരെ വിജ്ഞാനപ്രദമാണ് നമ്മുടെ ഗോമ്പി.

  ReplyDelete
 2. ഇ .കെ.നായനാര്‍

  ReplyDelete
 3. ഒരു കോഴിക്കുഞ്ഞ് പോലുണ്ട്

  ReplyDelete
 4. സഖാവ് ഇ.കെ. നായനാർ

  ReplyDelete
 5. നിഷ്കളങ്കമായ ആ ചിരി കണ്ടാലറിയാം,
  ഇ കെ നായനാര്‍

  ReplyDelete
 6. ഈ കേ നായനാര്‍.

  ഈ ചിരി ഇപ്പോള്‍ കാണാനെന്തു സുഖം.

  ReplyDelete
 7. സഖാവ് ഈ കെ നായനാര്‍

  ReplyDelete
 8. ആൾക്കാരെ വഴി പെഴപ്പിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ടല്ലേ... ഗള്ളൻ :)

  ReplyDelete
 9. N N Pilla

  (what a cutting.......Quiz മസ്റെരെ കട്ട്‌ ചെയ്തത് പീസ് പീസ് ആക്കികളയും ..ഹും ...)തല്‍കാലം ഗ്ലു വരറ്റെ ...

  ReplyDelete
 10. ഇങ്ങളാരാ പല്ല് ലാക്കിട്ടറാ... പല്ലൊക്കെ ഇങ്ങനെ പറിച്ച് മാറ്റാൻ ;)

  ReplyDelete
 11. സത്യം അഗ്രുഭായി...ആ ക്രോപ്പിങ്ങ്...ഇച്ചിരെ കടുപ്പമായി പോയി...

  ReplyDelete
 12. അപ്പൂനു പുതിയ ജോലി കിട്ടിയത് അഗ്രു അറിഞ്ഞില്ലേ.

  ങേഹെ.. അങ്ങനെ വരാന്‍ വഴിയില്ലല്ലൊ..!

  ReplyDelete
 13. ഉത്തരം മാറ്റി .NN പിള്ള

  ReplyDelete
 14. സഖാവ് ഇ.കെ.നായനാര്‍

  (ആരും പറഞ്ഞ് തന്നില്ലെങ്കിലും എനിക്ക് അറിയാമായിരുന്നു)

  ReplyDelete
 15. ഉത്തരം പോസ്റ്റ് ആയോന്ന് ഒരു തംസ്യേം..

  പൊസ്റ്റ് ബോക്സ് തുറന്നു നോക്കാന്‍ പറ്റില്ലാലോ..

  ഒന്നു കൂടി കുത്തട്ടെ..

  നമ്മുടെ സഖാവ് : ഇ.കെ.നായനാര്‍

  ReplyDelete
 16. പല്ലില്ലാത്തൊണ്ട് അഗ്രൂനു ഉത്തരം കിട്ടി, ഉണ്ടായിരുന്നെങ്കില്‍ പ്രസ്നമായേനെ.

  ReplyDelete
 17. ഈ ഫോട്ടോ കൊച്ച് കുഞ്ഞുങ്ങളുടെ കയ്യില്‍ കൊടുത്താണോ മാഷേ,കീറിയെടുത്തെ..??
  താഴെ കൊടുത്ത 'പീസ് ‌' ...അല്‍പ്പം കടുപ്പമായിപ്പോയി...:d

  ReplyDelete
 18. അഗ്രജാ, ആ നോട്ടം കണ്ടാലറിയാം ആളൊരു തൊഴിയൂര്കാരനാണെന്ന്. അല്ലെ..?

  ReplyDelete
 19. അഗ്രൂ ബിസ്മില്ലാഖാന്റെ പല്ല് കണ്ട് ഐഡെന്റിഫൈ ചെയ്തതിൽ‌പ്പിന്നെ പല്ലു വച്ചൊരു കളിക്ക് അപ്പു ഇനി റെഡിയാവില്ല.
  അഗ്രൂ കൂടുതൽ ചൂടാക്കല്ലേ, ഇതൊക്കെ ഈസിയാണെന്നു വച്ചാ ഇങ്ങേർ മീശമാധവനിലെ കണികണ്ട സൈസ് ഫോട്ടോഏതെങ്കിലും സെലബ്രിറ്റികളുടെ ഇട്ടുകളയും:)

  ReplyDelete
 20. നാടകാചാര്യന്‍ സാക്ഷാല്‍ എന്‍. എന്‍. പിള്ള ......

  ReplyDelete
 21. അഞ്ഞൂറാന്‍

  ReplyDelete
 22. ek nayanar,

  the first comment of mine might not be come

  ReplyDelete
 23. ഹഹഹ സാജാ... അങ്ങിനെ വന്നാൽ സേർച്ചി അടപ്പിളകൂല്ലോ :)

  ReplyDelete
 24. നായനാരെ പോലെ ഇരിക്കുന്നു

  ReplyDelete
 25. ഇത്രയും കഷ്ടപ്പെട്ട സ്ഥിതിക്കു് ഇതു് വളരെ അറിയാവുന്ന ഒരാളായിരിക്കണം. ആരാ? നായനാരാ?

  ReplyDelete
 26. എന്റമ്മേ... ഇതെന്താ സാധനം?

  ReplyDelete
 27. ഇങ്ങേർക്കു പല്ലില്ല്ലാത്തതിനു അപ്പു എന്തു പിഴച്ചു?

  ReplyDelete
 28. ഇ കെ നായനാര്‍ ‍

  ReplyDelete
 29. ക്ലൂ പറയാം: നമ്മളെ കുടുകുടെ ചിരിപ്പിച്ച ഒരു വലിയ മനുഷ്യനാണിദ്ദേഹം. അഗ്രജന്‍ മുകളില്‍ പറഞ്ഞ പരാതികള്‍ പുള്ളി കൈകാര്യം ചെയ്താല്‍ ഇങ്ങനെയിരിക്കും

  ““ഹലോ, ആരാ അഗ്രുവാ... എന്താഗ്രൂ അന്റെ പ്രശ്നം? അപ്പുവാ...? ഓന്‍ മറ്റോന്റാളേണേലും ആളു ശുദ്ധനാ...കേട്ടാ. അന്റെ പരാതി എന്താന്നുവച്ചാല്‍ ഒരു വെള്ളക്കടലാസിലെഴുതി എനക്കയച്ചുതാ.. പരിശോധിച്ചു വേണ്ടതുചെയ്യാം കേട്ടാ..ഓകെ.. റൈറ്റ്”

  ReplyDelete
 30. ദേ വന്നു ജോഷിമാഷ്‌ !!!!!
  ജോഷിമാഷ്‌ എവിടാരുന്നു??
  വോട്ടെണ്ണലിനു പോയിരുന്നോ??
  ഞങ്ങള്‍ മത്സരങ്ങളൊക്കെ വിജയകരമായി താണ്ടിയിട്ടും,
  സ്കോര്‍ ,''ബോണസായി''പോലെ മുരടിച്ചു നില്‍ക്കുവാണല്ലോ...
  ഗോമ്പി തീരും മുന്നേ അതൊന്നു refersh ചെയ്യണേ..........

  ReplyDelete
 31. ഇ കെ നായനാർ
  (എന്നാലും ഇതു കുറേ കടന്ന കയ്യായിപ്പോയി :))

  ReplyDelete
 32. എന്ടേ അപ്പൂമാഷെ....ചുറ്റിച്ചു കളഞ്ഞു...:)

  ReplyDelete
 33. പടം കാണാതെ...
  ക്ലൂ മാത്രം നോക്കി ആളെതിരിച്ചറിയാം...

  ReplyDelete
 34. എന്നാലും ആ പാവം മനുഷ്യന്റെ പടം അപ്പു കൈകാര്യം ചെയ്തത് കണ്ടില്ലേ..

  ReplyDelete
 35. 16 പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്

  ReplyDelete
 36. 17 പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്

  ReplyDelete
 37. ജോഷി മാഷേ..
  എവിടാരുന്നു??

  ഒരു ഇന്‍ വിറ്റേഷന്‍ അയച്ചിരുന്നല്ലോ... മറുപടി നഹി മിലാ..

  ReplyDelete
 38. അതൊക്കെ ഞാനേറ്റു മാനസ. നേരത്തെ ഞാൻ മുന്നറിയിപ്പു തന്നാരുന്നല്ലോ, വീക്കെൻഡിൽ സ്കോർ അപ്ഡേറ്റ് ചെയ്യാൻ സാങ്കേതികതടസ്സങ്ങളുണ്ടെന്നു ! ദാ ഒരു അരമണിക്കൂറിനുള്ളിൽ എല്ലാരുടേം സ്കോർ ഇരട്ടിയാക്കിത്തരാം :-)

  ReplyDelete
 39. മോഡറേഷന്‍ അവസാനിക്കുന്നു..
  ഈ ചിത്രം വളരെ ചുറ്റിച്ചു എന്നു പലരും പറഞ്ഞെങ്കിലും, എത്ര പേര്‍ ശരിയുത്തരം ക്ലൂവിനു മുന്നേ പറഞ്ഞൂ എന്നു നോക്കുക. ഈ ചിത്രത്തിന്റെ കണ്ണിനുള്ളില്‍ കാണുന്ന ലെന്‍സിന്റെ വരയും, പുരികവുമാണ് പലര്‍ക്കും ക്ലൂവായത്. ചിരി അതിനെ കോമ്പ്ലിമെന്റ് ചെയ്തു എന്നു മാത്രം. നോക്കൂ :-)

  ReplyDelete
 40. ദേ പിന്നെം ഉത്തരത്തിനു മുൻപു അപ്പുമാഷിന്റെ ഗോൾ :-)

  ReplyDelete
 41. ശരിയുത്തരം ഇനി പറയേണ്ടതില്ലല്ലോ..

  :-)

  ഇ.കെ നായനാര്‍.

  ReplyDelete
 42. ശ്ശെ, എത്ര ശ്രമിച്ചിട്ടും ഈ പറഞ്ഞ പോയന്റ്‌സ് ഒന്നും കത്തിയില്ല. അടൂരിന്റേയും കരമനയുടേയുമൊക്കെ ചുറ്റും കിടന്ന് കറങ്ങുകയായിരുന്നു ക്ലൂ വരുന്നതുവരെ. ഞാൻ ലജ്ജിയ്ക്കുന്നു..

  ReplyDelete
 43. ശരിയുത്തരം : സഖാവ് ഇ.കെ. നായനാര്‍

  മൂന്നുതവണ കേരളത്തിന്റെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച സി.പി.എമ്മിന്റെ സമുന്നത നേതാവ് ഏറമ്പാല കൃഷ്ണന്‍ നായനാര്‍ എന്ന ഇ.കെ. നായനാര്‍. 1980 മുതല്‍ 1981 വരെയും 1987 മുതല്‍ 1991 വരെയും 1996 മുതല്‍ 2001 വരെയും കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. 11 വര്‍ഷം മുഖ്യമന്ത്രിപദത്തിലിരുന്ന ഇദ്ദേഹമാണ് ഏറ്റവും കൂടുതല്‍ കാലം കേരളം ഭരിച്ച മുഖ്യമന്ത്രി (4009 ദിവസം). 1919 ഡിസംബര്‍ 9-നു കണ്ണൂരിലെ കല്ല്യാശ്ശേരിയില്‍ അദ്ദേഹം ജനിച്ചു. സ്വാതന്ത്ര്യ സമര സേനാനികളുടെയും വിപ്ലവകാരികളുടെയും കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ ഭാര്യാമാതുലനായ കെ.പി.ആര്‍. ഗോപാലന്‍ കേരളത്തിലെ ആദ്യകാല കമ്യൂണിസ്റ്റ് വിപ്ലവകാരികളില്‍ പ്രമുഖനാണ്. 1939ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന നായനാര്‍ക്ക് കയ്യൂര്‍-മൊറാഴ കര്‍ഷകലഹളകളില്‍ വഹിച്ച പങ്കിനെ തുടര്‍ന്ന് അറസ്റ്റില്‍നിന്ന് രക്ഷപെടാന്‍ ഒളിവില്‍ പോകേണ്ടിവന്നു. 1964-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ നായനാര്‍ സി.പി.എം ഇല്‍ ചേര്‍ന്നു. 1940ല്‍ മില്‍ തൊഴിലാളികളുടെ സമരത്തിന് നേതൃത്വം നല്‍കിയതിന് ജയിലിലായി. അതിനുശേഷം കയ്യൂര്‍ സമരത്തില്‍ പങ്കെടുത്തു. മൂന്നാം പ്രതിയായിരുന്ന നായനാര്‍ ഒളിവില്‍ പോയി. 1943 മാര്‍ച്ച് 29ന് മറ്റു പ്രതികളെ തൂക്കിക്കൊന്നു. 1972ല്‍ സി.എച്ച്. കരുണാകരന്റെ മരണത്തോടെ അദ്ദേഹം സി.പി.എം.ന്റെ സംസ്ഥാന സെക്രട്ടറിയായി. കേരള നിയമസഭയിലേക്ക് 6 തവണ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1974ല്‍ ഇരിക്കൂറില്‍ നിന്നും മല്‍സരിച്ച് ആദ്യമായി നിയമസഭാ അംഗമായി. 1980ല്‍ മലമ്പുഴയില്‍ നിന്നും ജയിച്ച് ആദ്യമായി മുഖ്യമന്ത്രിയായി. 1982ല്‍ മലമ്പുഴയില്‍ നിന്നും വീണ്ടും ജയിച്ച് പ്രതിപക്ഷനേതാവായി. 1987, 1991 കാലഘട്ടങ്ങളില്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ നിന്നും ജയിച്ച് യഥാക്രമം മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായി. 1996ല്‍ അദ്ദേഹം മല്‍സരിച്ചില്ല. തിരഞ്ഞെടുപ്പിനുശേഷം ഇടതുമുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചതിനെത്തുടര്‍ന്ന് മുഖ്യമന്ത്രിയായി. അതിനു ശേഷം തലശ്ശേരിയില്‍ നിന്നും ഉപതെരഞ്ഞെടുപ്പിലൂടെ ജയിച്ചു. തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച സ്ഥലങ്ങളില്‍ ഇരിക്കൂര്‍, മലമ്പുഴ, തൃക്കരിപ്പൂര്‍, തലശ്ശേരി എന്നിവ ഉള്‍പ്പെടും. 2004 മെയ് 19 ന് അദ്ദേഹം നിര്യാതനായി (നാളെ അദ്ദേഹത്തിന്റെ അഞ്ചാം ചരമവാര്‍ഷികം). കടപ്പാട് : വിക്കിപീഡിയ (മലയാളം)

  ReplyDelete
 44. “ഇത്രയും കഷ്ടപ്പെട്ട സ്ഥിതിക്കു് ഇതു് വളരെ അറിയാവുന്ന ഒരാളായിരിക്കണം. ആരാ? നായനാരാ?“


  കിസ്സ്( ഛെ. ക്വിസ്സ് )മാഷിനോട് ആരാ... പേരാ..ആണൊ പെണ്ണൊ എന്നൊന്നും ചോദിക്കാന്‍ പാടില്ലാന്നുള്ള നിയമം പാസ്സായതൊന്നും ആ സിദ്ധാര്‍ത്ഥന്‍ അറിഞ്ഞില്ലാന്നാ തോന്നുന്നെ. അതിനെങ്ങനാ നിയമസഭയില്‍ വല്ലപ്പോഴുമേ വരൂ. വന്നാലോ ഉറങ്ങിപ്പോകും :)

  ReplyDelete
 45. അപ്പൂമാഷെ....ഞാനും അതു തന്നെയാ ആലോചിക്കുന്നത്...എവിടെവെച്ചാ ഞാന്‍ ചുറ്റി തുടങ്ങിയന്ന് :)

  ReplyDelete
 46. ശരി ഉത്തരം പറഞ്ഞവർ:

  1. മോഡറേഷൻ കാലം, ക്ലൂ ഇല്ല:

  മാനസ
  അഗ്രജന്‍
  ലാപുട
  kichu
  Muneer
  സുല്‍ |Sul
  kavithrayam
  Visala Manaskan
  സാജന്‍| SAJAN
  കുഞ്ഞന്‍
  Ashly A K
  ധൃഷ്ടദ്യുമ്നൻ
  സിദ്ധാര്‍ത്ഥന്‍
  മൂലന്‍
  സുല്‍ |Sul
  മാരാര്‍

  2. മോഡറേഷൻ കാലം, ആഫ്റ്റർ ക്ലൂ:

  ഉഗാണ്ട രണ്ടാമന്‍
  ...പകല്‍കിനാവന്‍...daYdreamEr...
  ബിന്ദു കെ പി
  വാഴക്കോടന്‍ ‍// vazhakodan
  ബാജി ഓടംവേലി
  sreeni

  ReplyDelete
 47. @ kichu
  ജോഷി മാഷേ..
  എവിടാരുന്നു??
  ഒരു ഇന്‍ വിറ്റേഷന്‍ അയച്ചിരുന്നല്ലോ... മറുപടി നഹി മിലാ..

  ഇന്‍വിറ്റേഷന്‍ ഒന്നും കിട്ടിയില്ലല്ലോ. ഗൂഗിൾ ഒളിപ്പിച്ചതാവും. ഒന്നൂടെ അയച്ചോളൂ joshyja ആണ് ഐ. ഡി.

  ReplyDelete
 48. ഇപ്പോൾ ഇവർ മുൻപിൽ:

  സാജന്‍| SAJAN 895
  kichu 845
  ലാപുട 830
  സുല്‍ |Sul 800
  അഗ്രജന്‍ 785
  kavithrayam 675
  കുഞ്ഞന്‍ 640
  Ashly A K 605
  ഉഗാണ്ട രണ്ടാമന്‍ 600
  ബിന്ദു കെ പി 560
  bright 545
  ചേച്ചിയമ്മ 505
  ചീടാപ്പി 440
  മാരാര്‍ 380
  പ്രിയംവദ-priyamvada 365
  Rudra 335
  മാനസ 315
  ബാജി ഓടംവേലി 305
  പുള്ളി പുലി 230
  Shihab Mogral 220
  കുറുമ്പന്‍ 220

  ReplyDelete
 49. അതുശരി സാജന്‍ച്ചാനാണ് മുന്നില്‍ നില്‍ക്കുന്നത് അല്ലേ :)
  പിന്നെ ഇന്നത്തെ ആ കമന്റ് ശരിക്കും കലക്കി :)

  ReplyDelete
 50. വിശലന് ഒരു രണ്ടു പോയിന്റ്‌ എക്സ്ട്രാ കൊടുക്കണം. അച്ചാച്ചനും തച്ചോളി അമ്പു കഴിഞ്ഞു ലാസ്റ്റ് ഒരു ൨൫ പോയിന്റ്‌ വാങി ....ഗൊച്ചു കള്ളന്‍

  ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....