Wednesday 20 May 2009

ആരാണീ വ്യക്തി 20-20 - ഒന്ന്

ഗോമ്പറ്റീഷന്റെ ഇതുവരെയുള്ള മത്സരങ്ങളില്‍ ആദ്യ പത്ത് റാങ്ക് നേടിയവര്‍ ഇവരാണ്
  1. സാജന്‍| SAJAN 925
  2. kichu 875
  3. ലാപുട 855
  4. സുല്‍ |Sul 830
  5. അഗ്രജന്‍ 825
  6. kavithrayam 715
  7. കുഞ്ഞന്‍ 670
  8. Ashly A K 635
  9. ഉഗാണ്ട രണ്ടാമന്‍ 605
  10. ബിന്ദു കെ പി 590
ഇനി ഈ മത്സരത്തിന്റെ കലാശക്കൊട്ടായ ട്വന്റി-ട്വന്റി മത്സരം ആരംഭിക്കുന്നു. ട്വന്റി-ട്വന്റി മത്സര നിബന്ധനകള്‍:
  1. ഇതുവരെയുള്ള മത്സരങ്ങളില്‍ പങ്കെടുത്ത നിങ്ങള്‍ക്കോരോരുത്തര്‍ക്കും ഓരോ പ്രശസ്ത വ്യക്തികളെ എത്രത്തോളം അറിയാം എന്നതാണ് അതാതിന്റെ റിസല്‍ട്ടുകളിലൂടെ നിങ്ങള്‍ പറഞ്ഞത്. ഇനി വരുന്ന ചിത്രങ്ങളില്‍ അത്രയധികം അപരിചിതര്‍ ആരുമുണ്ടാവില്ല. എല്ലാവരും നമ്മുടെ സമകാലീനര്‍, ചിലര്‍ പ്രശസ്തര്‍, ചിലര്‍ കുപ്രസിദ്ധര്‍. എന്തുതന്നെയായാലും ഇവരെ എല്ലാവരേയും മാധ്യമങ്ങളിലൂടെ നിങ്ങള്‍ക്ക് പരിചയമുള്ളവരാണ്. അവരുടെ മുഖം എത്രത്തോളം നിങ്ങളുടെ മനസില്‍ പതിഞ്ഞിട്ടുണ്ടെന്ന് അറിയാനാണ് ഈ മത്സരം. മുഖത്തിന്റെ ഒരു ഭാഗം മാത്രമേ ഇവിടെ നല്‍കുന്നുള്ളൂ. ഒറ്റനോട്ടത്തില്‍ നിങ്ങള്‍ക്ക് ആളെ മനസിലാകുന്നുവെങ്കില്‍ അവരുടെ പേരും ഒപ്പം മനസിലെത്തും. ഇവിടെ ഗൂഗിള്‍ സേര്‍ച്ചോ, ഫോട്ടോഷോപ്പോ നിങ്ങളെ സഹായിച്ചു എന്നുവരില്ല.
  2. അഞ്ചു വ്യത്യസ്ത വ്യക്തികളുടെ മുഖങ്ങളുടെ ഭാഗങ്ങളാണ് താഴെയുള്ള ഫോട്ടോയില്‍ ഉള്ളത്. അവരാരൊക്കെ എന്നു കണ്ടുപിടിക്കുകയാണ് നിങ്ങളുടെ ജോലി.
  3. ഉത്തരങ്ങള്‍ എഴുതുമ്പോള്‍ ചിത്രത്തോടൊപ്പമുള്ള അക്ഷരം കൂടി ചേര്‍ത്ത് വേണം ആളുടെ പേര് എഴുതുവാന്‍. എല്ലാ ഉത്തരവും കൂടി ഒരു കമന്റില്‍ ആയിരിക്കണം പ്രസിദ്ധീകരിക്കുന്നത്. ഒരു മത്സരാര്‍ത്ഥിക്ക് ഒരേ ഒരു തവണമാത്രമേ ഉത്തരം എഴുതുവാന്‍ അനുവാദമുള്ളൂ. ഒന്നിലധികം തവണ കമന്റുകളിലൂടെ ഉത്തരം എഴുതിയാലും ഏറ്റവും ആദ്യം എഴുതിയ കമന്റിലെ ഉത്തരങ്ങളാവും സ്കോറിനായി പരിഗണിക്കുന്നത്. എഴുതിയ കമന്റുകള്‍ ഡിലീറ്റ് ചെയ്യുവാന്‍ ശ്രമിക്കരുത്. ഡിലീറ്റ് ചെയ്താലും അവയുടെ ബായ്ക്കപ്പ് കോപ്പികള്‍ എന്റെ ഇ-മെയിലില്‍ ഉണ്ടാവും. കമന്റുകള്‍ ഡിലീറ്റ് ചെയ്യുന്നവരെ ആ മത്സരത്തിന്റെ സ്കോറില്‍ ഉള്‍പ്പെടുത്തുന്നതല്ല.
  4. ശരിയായ ഓരോ ഉത്തരത്തിനും 20 പോയിന്റ് ലഭിക്കും. തെറ്റിപ്പോയാല്‍ 10 പോയിന്റ് മൈനസ് മാര്‍ക്കായി കണക്കാക്കുന്നതാണ്.
  5. ഏതെങ്കിലും ഒരു വ്യക്തിയെ നിങ്ങള്‍ക്ക് മനസിലായില്ല എങ്കില്‍ ആ ഉത്തരം എഴുതാതെ വിടാവുന്നതാണ്. അതിന് മൈനസ് പോയിന്റ് ഇല്ല.
  6. മത്സരം തുടങ്ങി ആദ്യത്തെ നാലുമണിക്കൂര്‍ കമന്റുകള്‍ മോഡറേഷനില്‍ ആയിരിക്കും. ഈ മത്സരങ്ങളില്‍ ക്ലൂ ഉണ്ടായിരിക്കുകയില്ല. നാലുമണിക്കൂറിനു ശേഷം ശരിയുത്തരം പ്രഖ്യാപിക്കും.
  7. കുറഞ്ഞത് രണ്ടു ശരിയുത്തരങ്ങളോടെ ഏറ്റവും ആദ്യം ഇവിടെ കമന്റായി ഉത്തരങ്ങള്‍ എഴുതുന്ന അഞ്ചുപേര്‍ക്ക്, ഓരോ ശരിയുത്തരത്തിനും 2 പോയിന്റ് വീതം പരമാവധി 10 പോയിന്റ് ബോണസ് ആയി ലഭിക്കും. (ബോണസിനായി പരിഗണിക്കപ്പെടുന്നതിന് കുറഞ്ഞത് രണ്ടുത്തരങ്ങളെങ്കിലും ആ ഉത്തരദാതാവ് ശരിയായി എഴുതിയിരിക്കണം). ആദ്യ അഞ്ചാളുകള്‍ A,B,C,D,E ഇവയില്‍ ഏതിനെങ്കിലും ശരിയായ ഉത്തരം എഴുതിയില്ലെങ്കില്‍, ഏറ്റവും ആദ്യം ആ ഉത്തരം എഴുതുന്ന അടുത്തയാള്‍ക്ക് 2 പോയിന്റ് ബോണസ് ലഭിക്കും
  8. ആര്‍ക്കുവേണമെങ്കിലും ഈ മത്സരങ്ങളിലും പങ്കെടുക്കാം, ഉത്തരവുമെഴുതാം. ഇതുവരെ പങ്കെടുത്തവര്‍ മാത്രമേ ഉത്തരമെഴുതാവൂ എന്നില്ല.
ചിത്രം വലുതായികാണുവാന്‍ അതില്‍ ക്ലിക്ക് ചെയ്യുക.

61 comments:

  1. A- Nafeesa Ali
    C- Priyanka Gandhi
    D- Mayawathi
    E- Kalpana Chawla
    B- Ariyilla Chetta

    ReplyDelete
  2. ‘കിടന്നുറങ്ങാതെ സ്ത്രീജനങ്ങളുടെ ചിത്രങ്ങൾ (അതാണെങ്കിൽ തന്നെ ഒരു മുറി) നോക്കിയിരിക്കുവാണോ’ എന്നു ഭാര്യയുടെ ചീത്ത കേട്ടതു മിച്ചം. ഇവരെയൊക്കെ എല്ലാരും എളുപ്പം കണ്ടുപിടിക്കുമോ? കണ്ടറിയാം അല്ലേ? എന്റെ ഉത്തരം പുറകെ എഴുതുന്നുണ്ട് :-)

    ReplyDelete
  3. A.-
    B.-
    C.Priyanka Gandhi
    D.Mayavathi
    E.Kalpana Chawla

    ReplyDelete
  4. A)
    B)
    C)Priyanka Gandhi
    D)
    E)Kalpana Chawla

    ReplyDelete
  5. കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ...
    എന്റെ കണ്‍ഫ്യൂഷന്‍ തീര്‍‌ക്കണമേ...
    ക്ലൂ തരുവാന്‍ ദയവുണ്ടാകണം...

    ReplyDelete
  6. കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ...
    എന്റെ കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ...
    ക്ലൂ തരുവാന്‍ ദയവുണ്ടാകണം...

    ReplyDelete
  7. A: സോണിയാ ഗാന്ധി
    B: ഡയാന രാജകുമാരി
    C: പ്രിയങ്ക ഗാന്ധി
    D: മയിലമ്മ
    E: ? (കണ്ണുമാത്രല്ലെ ഉള്ളൂ)

    ReplyDelete
  8. A. മാർട്ടിന നവ്‌രത്തിലോവ, B.-, C.പ്രിയങ്ക ഗാന്ധി, D.-,
    E. കല്പന ചാവ്‌ല

    ReplyDelete
  9. A)ജെ.കെ. റൌളിങ്ങ്
    B)ഡയാന രാജകുമാരി
    C)പ്രിയങ്ക ഗാന്ധി
    D)ഫൂലന്‍ ദേവി
    E)കല്‍പ്പന ചൌള

    ReplyDelete
  10. A :: HELEN MIRREN
    B :: PRINCESS DIANA
    C :: PRIYANKA GANDHI
    D :: PHOOLAN DEVI
    E :: ALKA YAGNIK

    ReplyDelete
  11. B. Kareena Kapoor
    C. Priyanka Gandhi
    E. Kalpana Chawla

    ReplyDelete
  12. i know that there is no chance 4 second coment, eventhough,

    A - Nafeesa Ali
    C - Priyanka Vadera
    D - Mailamma
    E - Kalpana Chawla

    ReplyDelete
  13. അപ്പു മാഷെ, ഇതിത്തിരി കടന്നകയ്യായിപ്പോയി, കാരണം ഈ പെണ്ണുങ്ങളെയൊക്കെ നോക്കിയിരിക്കണതു കണ്ടിട്ട് ഇവിടെ വാമഭാഗം നല്ല ചൂടിലാ, അവളുടെ ഒരു ഫോട്ടൊ അല്ലെങ്കിലെന്തിനധികം പറയണം നേരാവണ്ണം ഞാനിതുവരെ അവളെ നോക്കീട്ടില്ല..!

    കിട്ടേണ്ടത് എനിക്ക് കിട്ടി...ആയതിനാല്‍ ഇടയില്‍ പുരുഷന്മാരെയും ഉള്‍പ്പെടുത്താമായിരുന്നു...

    ReplyDelete
  14. A.
    B.Diana
    C.Priyanka Gandi
    D.Rabri Devi
    E.Kalpana Chowla

    ReplyDelete
  15. ഹഹഹ കുഞ്ഞാ...

    ഇനി ഈ കെയറോഫിൽ ഇടയ്ക്കിടെ വല്ല പെണ്ണുങ്ങളുടെ ഫോട്ടോ നോക്കിയിരിക്കാലോ... വാമഭാഗത്തിനോട്... ഗോമ്പിയാണിഷ്ടോ ഗോമ്പീന്ന് പറഞ്ഞാ മതിയല്ലോ :)

    ഫോട്ടോയുടെ കാര്യം ഒകെ, അതും കഴിഞ്ഞ് പറഞ്ഞത് ഇനിയും വെച്ച് താമസിപ്പിക്കരുത് കേട്ടോ :))

    ReplyDelete
  16. A.
    B.
    C. Priyanka Gandhi
    D. Mayilamma
    E. Kalpana Chawla

    ReplyDelete
  17. A )Martina Navratilova
    C )Priyanka Gandhi
    E)Kalpana Chawla

    ഇതാണ് എന്റെ ഉത്തരങ്ങള്‍.
    B,ഡയാന രാജകുമാരി ആണെന്ന് സംശയം ഉണ്ടെങ്കിലും,ചിത്രം അല്‍പ്പം അവ്യക്തമായതുകൊണ്ട് (മൂക്കിന്റെ ഷേപ്പ് തീരെ വ്യക്തമല്ല. :( ) റിസ്ക്‌ എടുക്കുന്നില്ല.
    പിന്നെ,20 -20 യുടെ ആദ്യ മത്സരത്തില്‍ വനിതകളെ തന്നെ ഉള്‍പ്പെടുത്തിയത് വളരെ ഉചിതമായി.
    മാഷേ,ഇനിയുള്ള മത്സരങ്ങളില്‍ ചിത്രങ്ങള്‍ കൂടുതല്‍ വ്യക്തമായി തരാന്‍ ശ്രദ്ധിക്കണേ.

    ReplyDelete
  18. C: Priyanka Gandhi
    D: mayilamma
    E: kalpana choula

    ReplyDelete
  19. A - ......
    B - ......
    C - പ്രിയങ്കാ ഗാന്ധി
    D - മയിലമ്മ
    E - കല്പനാ ചൗള

    (എയും ബിയും ഉറപ്പില്ലാത്തതുകൊണ്ട് റിസ്ക്കെടുക്കുന്നില്ല :))

    ReplyDelete
  20. ഉത്തരം എഴുതുന്ന പലരും അത്ര ഉറപ്പില്ലാത്ത ഉത്തരങ്ങള്‍ എഴുതാതെ വിടുന്നുണ്ട്. നല്ലത് തന്നെ..

    A. xxxxx
    B. ______
    C. xxxxx
    D. xxxx
    E. ______

    ഇങ്ങനെയാണ് എല്ലാവരും എഴുതിയത്. അതാണു ശരിയും.
    പക്ഷേ ഏറ്റവും അവസാനം, നിങ്ങള്‍ എഴുതാതെ വിട്ട ഉത്തരങ്ങള്‍ നിങ്ങളുടെ ഉദ്ദേശത്തില്‍ ആരായിരുന്നു എന്നുകൂടി ഒന്നോ രണ്ടോ വാചകത്തില്‍ എഴുതിയിരുന്നെങ്കില്‍ തമാശയായേനേ.

    ReplyDelete
  21. ശരിയുത്തരമെഴുതിയ നാലെണ്ണത്തിന് 40 പോയിന്റ് + പിന്നെ ആദ്യം പറഞ്ഞ വഹയിൽ കിട്ടുന്ന 8 പോയിന്റ്... അങ്ങനെ മൊത്തം 48 പോയിന്റ്... 50 പോയിന്റിൻ വെറും 2 മാർക്ക് കുറവ്... എന്തൊക്കെ മോഹങ്ങളായിരുന്നു ആദ്യ അഞ്ചിൽ കയറാൻ വേണ്ടി വീട്ടീന്നെന്നെ ചാടിക്കയറി ഉത്തരമെഴുതുമ്പോ...

    ഇപ്പോ ആപ്പീസ്സീ വന്ന് നോക്കുമ്പോ എന്തൊക്കെയോ മണക്കുന്നു... ആദ്യ 20-20 യിൽ തന്നെ ഏറ്റവും തെറ്റുത്തരം എഴുതിയ ആളെന്ന ബഹുമതി ഞാനടിച്ച് മാറ്റുമെന്ന് തോന്നുന്നു :)

    അപ്പഴും കെട്ട്യോള് പറഞ്ഞതാ... അത് മായവതിയുമല്ല... നഫീസയുമല്ലാന്ന്... ഞാനാരാ മോനെന്ന ഭാവത്തിലല്ലേ ഞാൻ പബ്ലീഷ് ബട്ടൻ ഞെക്കിക്കളഞ്ഞത്...

    ReplyDelete
  22. അപ്പു, മനുഷ്യന്മാരിവിടെ ആധിപിടിച്ച് ചിന്തിച്ച് കൂട്ടുന്നതിനിടയില് തമാശിക്കാൻ പറയല്ലേ... അഞ്ചാം റാങ്കെങ്കിലും ഇല്ലാണ്ട് വീട്ടീ ചെന്നാ പാച്ചു വഴക്ക് പറയും :)

    ReplyDelete
  23. തമാശക്കുറിപ്പ്...

    അ. ഹിലാരി ക്ലിന്റണ്‍ / നഫീസ അലി
    ആ. ജൂലിയ റോബര്‍ട്ട്സ് / സെലിന്‍ ജോന്‍ / സുനിത ചാവ്ല.

    ReplyDelete
  24. ഞങ്ങളെ വട്ടു പിടിപ്പിക്കുന്നത് പോരെ മാഷേ??
    ഇനീം തമാശയോ?.........
    ഹും...........
    എവെരി ക്യാറ്റ്‌ ഹാസ്‌ എ ഡേ.........
    ജസ്റ്റ്‌ ഡിസംബര്‍ ദാറ്റ്‌....!!!

    ReplyDelete
  25. ശരിയുത്തരങ്ങള്‍ :

    A മാര്‍ട്ടിന നവരത്‌ലോവ
    B ഡയനാ സ്പെന്‍സര്‍
    C പ്രിയങ്കാ ഗാന്ധി
    D മയിലമ്മ
    E കല്പന ചൌള

    (ചിത്രങ്ങള്‍ പോസ്റ്റില്‍)

    ReplyDelete
  26. അയ്യോ..........അയ്യോ.........അയ്യോ........
    ഡയാന??
    പോച്ച് എല്ലാമേ പോച്ച്...

    ReplyDelete
  27. ജോഷിക്കൊരു സൌകര്യത്തിനായ്...

    ഞാനെഴുതിയ ഉത്തരങ്ങൽ - 4
    അവയിൽ ശരിയുത്തരങ്ങൾ - 2
    തെറ്റായി എഴുതിയ ഉത്തരങ്ങൾ - 2

    മാർക്കുകൾ
    2 ശരിയുത്തരങ്ങൾ - 20 മാർക്ക്
    ലെസ്സ്: 2തെറ്റുത്തരങ്ങൾ - 10 മാർക്ക്
    ആഡ്: ബോണസ്സ് പോയിന്റുകൾ - 04 മാർക്ക്
    മൊത്തം മാർക്ക് എനിക്ക് കിട്ടേണ്ട മാർക്ക് = 14 മാർക്ക്

    ഇതിലും ലാഭം ഒറ്റയ്ക്കൊറ്റയ്ക്കുള്ള മത്സരങ്ങളായിരുന്നു...

    ReplyDelete
  28. ആദ്യ കമന്റില്‍ തന്നെ ഉത്തരത്തിനു പകരം B എന്നെഴുതീട്ട് അപ്പുമാഷെ തെറിവിളിച അഗ്രജന് മൈനസ് 50 മാര്‍ക്ക്‌ നലകണമെന്ന് ബഹുമാനപ്പെട്ട കോടതിയോട് വിനയകുനിയനായി അപേക്ഷിക്കുന്നു

    ReplyDelete
  29. അഗ്രജന്‍ പറഞ്ഞതു ശരിയാണെന്ന് എനിക്കും തോന്നു. ഇതിന്റെ മാര്‍ക്ക് ലാഭം അല്പംകൂടി നന്നാക്കാന്‍ വേണ്ടി പോയിന്റ് നിലയില്‍ രണ്ടുമാറ്റങ്ങള്‍ വരുത്തുന്നു..(ഇതുള്‍പ്പടെ)

    ശരിയുത്തരത്തിന് - 20 പോയിന്റ്
    തെറ്റുത്തരത്തിന് - 10 പോയിന്റ് കുറയ്ക്കും
    ബോണസ് മാര്‍ക്ക് - ആദ്യ അഞ്ചുപേര്‍ക്ക് 2 മാര്‍ക്ക് വീതം ഇപ്പോഴുള്ളതുപോലെതന്നെ.

    ജോഷി, സ്കോര്‍ഷീറ്റ് ഇതുപോലെ കണക്കാക്കുക.

    ReplyDelete
  30. അഗ്രൂ ഗുര്വോ.. സമാധാനിക്ക്..ചിരിവരുമ്പോഴും എനിക്ക് ഇങ്ങനെ പറയാനെ പറ്റുന്നുള്ളൂ..

    ReplyDelete
  31. മരിച്ചവര്‍ക്കെല്ലാം ആദരാഞ്ജലികള്‍!!!

    ReplyDelete
  32. ദേ കണ്ടില്ലേ,നമ്മുടെ ബാജി ഒടാംവേലി ചേട്ടന്‍ ക്ലൂവിനു രണ്ടു id യില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നു..
    ജീവന്മരണ പോരാട്ടം ..ഹി ഹി....

    ReplyDelete
  33. ഒരു സംശയം മാഷേ..
    "എല്ലാവരും നമ്മുടെ സമകാലീനര്‍, ചിലര്‍ പ്രശസ്തര്‍, ചിലര്‍ കുപ്രസിദ്ധര്‍".......

    ഡയാന നമ്മുടെ സമകാലീന ആണോ? അവര്‍ മരിച്ചിട്ട് 12 കൊല്ലം ആയല്ലോ...

    ReplyDelete
  34. മുനീറിന് 12 വയസ്സ് ഉള്ളൂ എന്നാണെന്ന് തോന്നുന്നു പറഞ്ഞു വരുന്നത്.:)

    ReplyDelete
  35. മുനീര്‍, സമകാലീനം എന്നുദ്ദേശിച്ചത് 2009 എന്നല്ല, നമ്മുടെ കാലഘട്ടത്തില്‍ ഒരു 20 വര്‍ഷം മുമ്പ് വരെയൊക്കെ ജീവിച്ചിരുന്ന ആള്‍ക്കാര്‍ ഇതില്‍ ഉണ്ടാവും. ഇനി വരുന്ന മത്സരങ്ങളിലും ഉണ്ടാവും. അതിലപ്പുറത്തേക്കോ, ദശകങ്ങള്‍ മുമ്പുള്ള ചരിത്രത്തിലേക്കോ പോവില്ല എന്നാണു ഞാന്‍ ഉദ്ദേശിച്ചത്.

    ReplyDelete
  36. അപ്പൂന്റെ പുതിയ മാർക്ക് നിയമം എനിക്ക് പിന്നേം പാരയായി... :(

    ReplyDelete
  37. അതെനിക്ക് ലാഭമല്ല... നഷ്ടക്കച്ചോടമാണ് :)

    ReplyDelete
  38. This comment has been removed by the author.

    ReplyDelete
  39. സാജന്റെ അറിവിലേക്ക്.

    1. ഗോമ്പറ്റീഷന്‍ 1 മുതല്‍ 45 വരെ ഒരേ ഒരു പോയിന്റ് നിലതന്നെയായിരുന്നു ഇവിടെയുണ്ടായിരുന്നത്. അതിനിടയില്‍ മാറ്റങ്ങളൊന്നും വരുത്തിയിരുന്നില്ല എന്നതു സാജനും അറിയാവുന്ന കാര്യമാണ്.

    2. ആ ഗോമ്പറ്റീഷനില്‍ (1-45) പലരും ഒരു ക്ലൂവിന്റെയും ആവശ്യമില്ലാതെ ആദ്യ പതിനഞ്ചുമിറ്റിനുള്ളില്‍ ഉത്തരം പറയുന്നതുകണ്ടിട്ടുണ്ട്. അവര്‍ക്ക് ആ വ്യക്തികളെ ഒരല്പം കൂടുതല്‍ പരിചയമൂള്ളതുകൊണ്ടാണത്. ആ അറിവിനെ ഒരല്പം മാനിക്കുക എന്ന കടമ ഉണ്ട്. അതുകൊണ്ടാണ് ഈ അവസാന 5 ല്‍ മാത്രം ബോണസ് പോയിന്റ് ഉള്‍പ്പെടുത്തിയത്. ലോകം മുഴുവന്‍ ഒരേ ടൈം സോണ്‍ അല്ലാത്തതിനാല്‍ ആദ്യം ഉത്തരമെഴുതുന്ന അഞ്ചില്‍ ഒരാളാവാന്‍ ചിലപ്പോള്‍ ഇതില്‍ ആക്റ്റീവായി പങ്കെടൂക്കുന്ന ചിലര്‍ക്ക് സാധിക്കുന്നില്ലായിരിക്കാം. പക്ഷേ ഇവിടെ ഒന്നാമതുവന്ന പലരും ആദ്യം തന്നെ ഉത്തരം തരുന്നവരായിരുന്നു എന്ന കാരണത്താല്‍ ഇതൊരു അന്യായമായി എനിക്ക് തോന്നുന്നില്ല. ആദ്യം ഉത്തരമെഴുതിയത് ആരൊക്കെ എന്ന് പബ്ലിക്കായി അറീയാന്‍ പാടീല്ലാത്തിടത്തോളം ആര്‍ക്കും അതിലൊരാളാവാന്‍ ശ്രമിക്കാവുന്നതാണ്. ഈ കഴിഞ്ഞ മത്സരത്തില്‍ ഉത്തരങ്ങള്‍ വന്നിരിക്കുന്ന സമയം ശ്രദ്ധിച്ചാല്‍ മനസിലാവും ടൈം സോണ്‍ അനുസരിച്ചാണോ ഉത്തരങ്ങള്‍ വന്ന ക്രമം എന്ന് ! അല്ല. സേര്‍ച്ച് ആണ് അതിന്റെ ബേയ്സ്.

    3. അവസാന അഞ്ചു മത്സരങ്ങളുടെ പോയിന്റ് 10-5 എന്നതില്‍ നിന്ന്‍ 20-10 എന്നാക്കി മാറ്റി ശരിയാണ്.അതുകൊണ്ട് പ്രത്യേകിച്ച് ലാഭ നഷ്ടമൊന്നും ആര്‍ക്കും ഉണ്ടാവാനില്ല. അഞ്ചുപേരെ ഉത്തരം കണ്ടെത്തുന്ന മത്സരത്തിന് ഒരു കൂടിയ ‘തുക’ പോയിന്റായി നല്‍കുന്നു എന്നുമാത്രം.

    4. പോയിന്റ് എങ്ങനെ കൊടുക്കണം എന്നതിനെപ്പറ്റി ഒരു പബ്ലിക് ചര്‍ച്ച ഞാന്‍ ആഗ്രഹിക്കുന്നില്ല. അതെങ്ങും എത്തുകയില്ല എന്നതുതന്നെ, സമയവും ഇല്ല.

    ReplyDelete
  40. ഈ മത്സരചിത്രത്തില്‍ ഏറ്റവും ചെറിയ ഭാഗം കാണിച്ചിരിക്കുന്നത് പ്രിയങ്കാ ഗാന്ധിയുടെതാണ്. എന്നിട്ടും ഉത്തരം പറഞ്ഞവരില്‍ എല്ലാവരും അവരെ തിരിച്ചറിഞ്ഞു. ഉത്തരം പറഞ്ഞവരില്‍ അഞ്ചു പേരൊഴികെ ബാക്കി എല്ലാരും കല്പനാ ചൌളയെയും തിരിച്ചറിട്ടുണ്ട്. അവരെയെല്ലാം അഭിനന്ദിക്കാതെ വയ്യ.
    ജയ്ഹോ നമ്പീശന്‍..സോറി ഗോമ്പീശന്‍..!

    ReplyDelete
  41. സാ‍ജന്‍, എന്റെ കമന്റ് 47 അല്പം കട്ടിയായോ.. ഷെമി :-)

    ശരിക്കുപറഞ്ഞാല്‍ എന്താ സംഭവിച്ചേന്നറിയുമോ? ഈ 20-20 യ്ക്ക് ശരിയുത്തരത്തിന് 20 മാര്‍ക്ക്, അങ്ങനെ പരമാവധി 100 മാര്‍ക്ക് ഒരു 20-20 യില്‍ എന്നും ഒരുതെറ്റിനു 10 മൈനസ് എന്നുമാണ് ആദ്യമേ എന്റെ മനസിലുണ്ടായിരുന്നത്. പക്ഷേ ഇന്നലെ 20-20 ഗോമ്പി നിയമങ്ങള്‍ പോസ്റ്റില്‍ എഴുതിച്ചേര്‍ക്കുമ്പോള്‍ അതെങ്ങനെയോ 10 ഉം 5 ഉം എന്ന് മനസില്‍ വന്നതാണ്. ഒരു തലയല്ലേ ഉള്ളൂ, ഫ്രോയിഡിനെപ്പറ്റിയുള്ള കുറിപ്പുണ്ടാക്കണം, അതിനിടയില്‍ 20-20 ഒന്നിന്റെ ചിത്രമുണ്ടാക്കണം, ആ പോസ്റ്റ് ഷെഡ്യൂള്‍ ചെയ്തിടണം.. അതിനിടെ വന്ന ഒരു വശപ്പിശകാണ്. എന്റെ പിഴ! വലിയ പിഴ ! അല്ലാതെ രായ്ക്കുരാമാനം നിയമം മാറ്റിയതല്ല. 20 പോയിന്റ് ഒരു ശരിയുത്തരത്തിന് എന്നതുതന്നെയാണ് ഈ അഞ്ചുപേരുള്ള മത്സരത്തിന്റെ ഒരു ഗുമ്മ്. :-)

    ReplyDelete
  42. This comment has been removed by the author.

    ReplyDelete
  43. This comment has been removed by the author.

    ReplyDelete
  44. ഒരു നേപ്പാളി ലുക്കുള്ള ഫോട്ടോയിൽ നിന്നും ഡയാനയെ തിരിച്ചറിഞ്ഞവരെ സമ്മതിക്കണം...!

    ReplyDelete
  45. ഈ അപ്പുവും സാജനും ഇവിടെ സ്പിരിറ്റൊഴുക്കി സ്പിരിറ്റൊഴുക്കി ഒരു പരുവാക്കും... :)

    ReplyDelete
  46. This comment has been removed by the author.

    ReplyDelete
  47. 7 പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്അഗ്രജനും അപ്പുവിനും ഒഴികെ ബാക്കി അഞ്ചു പേര്‍ക്കും വേറെ പണിയൊന്നുമില്ലേ?

    ഓ.ടോ)ഞാന്‍ കളത്തിനു പുറത്താ..

    ReplyDelete
  48. ശരിയുത്തരത്തിന് - 20 പോയിന്റ്
    തെറ്റുത്തരത്തിന് - 10 പോയിന്റ് കുറയ്ക്കും
    ബോണസ് മാര്‍ക്ക് - ആദ്യ അഞ്ചുപേര്‍ക്ക് 2 മാര്‍ക്ക് വീതം ഇപ്പോഴു
    അടിച്ചു ചേട്ടാാ......... രാവിലെ ഇരുന്നു പ്റഭാകരന്‍ വാറ്‍ത്ത വായിക്കുംബോളാ ഗോംബി ഓറ്‍ത്തത്‌... എന്തായാലും ഗൊലാമ്മ്

    ReplyDelete
  49. സാജന്‍ കമന്റ് 46 ഡിലീറ്റ് ചെയ്തുഎന്നത് ഗുരുതരമായ കുറ്റമാണ്. ഈ ഒരു തവണത്തേക്കുമാത്രം ഇത് ക്ഷമിച്ചിരിക്കുന്നു.

    ReplyDelete
  50. അപ്പു എന്റെ കമന്റ് ഡിലീറ്റ് ചെയ്തത് സദുദ്ദ്യേശപരമായാണു,
    അപ്പൂന്റെ 49മത്തെ കമന്റിനു മുമ്പ് തന്നെ ഞാൻ അത് ഡിലീറ്റ് ചെയ്തിരുന്നു.


    1 അത് മത്സരത്തിലെ സ്കോറുമായിട്ട് ഒരുബന്ധവും ഇല്ല.
    2 അപ്പൂനു എന്റെ കമന്റ് വിഷമമുണ്ടാക്കുമോ എന്ന് കരുതിയാണു ഡിലീറ്റ് ചെയ്തത്,

    എന്നാലും അതുകൊണ്ട് ഡിലീറ്റ് ചെയ്തത് തെറ്റെന്ന് അപ്പൂനു തോന്നിയാൽ ഇവിടേ ക്ഷമിക്കേണ്ട ആവശ്യമൊന്നും ഇല്ല,
    അപ്പൂനു ന്യായമെന്ന് തോന്നുന്ന നടപടി എടുക്കാം, അതിൽ സൌജന്യത്തിന്റെ ആവശ്യമൊന്നുമില്ല. അങ്ങനെ തന്നെ ചെയ്യുമെന്ന് വിശ്വസിക്കട്ടെ:)

    ReplyDelete
  51. സാരമില്ല സാജാ, അത് സ്കോറുമായി ബന്ധമില്ലാത്തറ്റ് കമന്റായിരുന്നുവല്ലോ. അതിനാല്‍ നോ നടപടി

    ReplyDelete
  52. This comment has been removed by the author.

    ReplyDelete
  53. ഈ മത്സരത്തിലെ പോയന്റുകൾ:
    (ബോണസ്‌ പൊയന്റ്‌ കാൽകുലേറ്റ് ചെയ്തതിലുള്ള ചില അപാകതകൾ മൂലമാണ് നേരത്തെ പോസ്റ്റിയ പോയന്റ്‌ നില ഡിലീറ്റിയതു. ക്ഷമി :-) ആരുടെയെങ്കിലും പോയന്റ്‌ വിട്ടുപോയിട്ടുണ്ടെങ്കിൽ joshyja@ ജിമെയിൽ.കോം എന്ന വിലാസത്തിൽ അറിയിക്കുക)

    അഗ്രജന്‍ 24 (-10 + 0 + 22 + -10 + 22 )
    Chullanz 34 (0 + 0 + 22 + -10 + 22
    kavithrayam 44 (0 + 0 + 22 + 0 + 22)
    അനാഗതശ്മശ്രു 34 (0 + 0 + 22 + -10 + 22)
    ജുനൈദ് 54 (-10 + 22 + 20 + 22+ 0)
    ജയരാജന്‍ 10 (0 + 0 + 20 + -10 + 0)
    വശംവദൻ 62 (22 + 0 + 20 + 0 + 20)
    കുഞ്ഞന്‍ 40 (0 + 0 + 20 + 0 + 20)
    ലാപുട 40 (-10 + 20 + 20 + -10 + 20)
    പുള്ളി പുലി 10 (-10 + 20 + 20 + -10 + -10)
    അളുപുളി, പൂങ്കാവ് 10 (0 + 0 + 20 + -10 + 0)
    മാരാര്‍ 30 (0 + -10 + 20 + 0 + 20)
    Ashly A K 50 (0 + 20 + 20 + -10 + 20)
    ചീടാപ്പി 60 (0 + 0 + 20 + 20 + 20)
    മാനസ 60 (20 + 0 + 20 + 0 + 20)
    kichu 60 (0 + 0 + 20 + 20 + 20)
    ബിന്ദു കെ പി 60 (0 + 0 + 20 + 20 + 20)
    സുല്‍ |Sul 60 (0 + 0 + 20 + 20 + 20)
    സാജന്‍| SAJAN 60 (0 + 0 + 20 + 20 + 20)


    qw_er_ty

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....