Sunday 3 May 2009

മത്സരം 12 - ബാബാ ആംതേ

ശരിയുത്തരം : ബാബാ ആംതെ കുഷ്ട രോഗികള്‍ക്കായുള്ള പുനരധിവാസ സംരംഭങ്ങളിലൂടെ പ്രശസ്തനായ ഇന്ത്യന്‍ സാമൂഹ്യപ്രവര്‍ത്തകന്‍. മഹാരാഷ്ട്രയിലെ വറോറയില്‍ 1914 ഡിസംബര്‍ 26 ന് അദ്ദേഹം ജനിച്ചു. മുരളീധര്‍ ദേവീദാസ് ആംതെ എന്നാണ്‌‍ ശരിയായ പേര്‌.അഭിഭാഷകനായി സമ്പന്നജീവിതം നയിച്ചുവന്ന ആംതെ പില്‍ക്കാലത്ത് രാഷ്ട്രീയസാമൂഹ്യ പ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞു. ഗാന്ധിജി, ആചാര്യ വിനോബാ ഭാവെ എന്നിവരോട് ചേര്‍ന്ന് അദ്ദേഹം ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തു. ആംതെ സ്ഥാപിച്ച “ആനന്ദവന്‍“ ഇന്ന് രാജ്യത്താകമാനമുള്ള സാമൂഹ്യപ്രവര്‍ത്തകര്‍‍ക്ക് മാതൃകയും പ്രചോദനവുമാണ്‌‍. മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ എന്ന ജില്ലയില്‍ “ആനന്ദവന്‍“ എന്ന പേരില്‍ ഒരു ചെറിയ കുടില്‍ കെട്ടി അതില്‍ ആറ് കുഷ്ഠരോഗികളെ പാര്‍പ്പിച്ച് സാമൂഹ്യപ്രവര്‍ത്തനത്തിന്‌‍ തുടക്കം കുറിച്ചു. ഇന്ന് ഇത് 450 ഏക്കര്‍ വിസ്തൃതിയുള്ള ഒരു പുനരധിവാസകേന്ദ്രമായി വളര്‍ന്നിട്ടുണ്ട്. കുഷ്ഠരോഗികളുടെയും വികലാംഗരുടെയും അനാഥരുടെയും ആശാകേന്ദ്രമാണിത്‍. ബാബാ ആംതെ പങ്കെടുത്തിട്ടുള്ള മറ്റു സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് “നര്‍മദാ ബചാവോ ആംദോളന്‍” ആണ്. പത്മശ്രീ, ബജാജ് അവാ‍ര്‍ഡ്, ഗാന്ധിപുരസ്കാരം തുടങ്ങിയ ദേശീയ അംഗീകാരങ്ങള്‍ക്കുപുറമേ ഒട്ടനവധി രാജ്യാന്തര പുരസ്കാരങ്ങളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. റമോണ്‍ മഗ്സസെ അവാര്‍ഡ്, ഡാമിയന്‍-ഡറ്റണ്‍ അവാര്‍ഡ് (കുഷ്ടരോഗി പരിചരണ മേഖലയിലെ ഏറ്റവും വലിയ അവാര്‍ഡ്), യു.എന്‍ ഹ്യൂമന്‍ റൈറ്റ്സ് പ്രൈസ്, റൈറ്റ് ലിവിംഗ്‌ഹുഡ് അവാര്‍ഡ് തുടങ്ങിയവ അവയില്‍ ചിലതുമാത്രം. 2008 ഫെബ്രുവരി 9 ന് അദ്ദേഹം അന്തരിച്ചു.

34 comments:

 1. ബാബാ ആംതെ (Baba Amte)

  ReplyDelete
 2. എന്റെ അച്ചാച്ഛന്റെ ഒരു കട്ടുണ്ടല്ലോ! ഇനി ആ ചുള്ളനെങ്ങാനുമാവ്വോ?

  :( പെറ്റികള്‍ ഏറ്റുവാങ്ങാന്‍ ചന്തുവിന്റെ ജീവിതം ഇനിയും ബാക്കി!

  സോറി അപ്പു.

  ReplyDelete
 3. ലാ ഷക്ക ഫീഹി... യാതൊരു സംശയവുമില്ല... ഇത് ബാബാ ആംതേ...

  ReplyDelete
 4. ഈച്ചര വാരിയര്‍

  ReplyDelete
 5. B R Chopra ആണോ? സംശയമുന്ട്
  ക്ലൂ തരൂ...

  ReplyDelete
 6. ക്ലൂ പറയാം.

  പ്രശസ്തനായ ഇന്ത്യന്‍ സാമൂഹിക പ്രവര്‍ത്തകന്‍. കുഷ്ടരോഗികളുമായി ബന്ധം. കഴിഞ്ഞവര്‍ഷമാണ് അദ്ദേഹം അന്തരിച്ചത്.

  ReplyDelete
 7. my answer : baba amte

  sorry for the english language

  ReplyDelete
 8. ആകെ കണ്‍ഫ്യുഷന്‍ ആയിപ്പോയി...
  ഇപ്പോ കിട്ടി...

  Baba Amte...

  ReplyDelete
 9. അയ്യൊ അപ്പൂ ഞാൻ മിക്കവാറും കണ്ടുപിടിച്ചതായിരുന്നു, അത്യാവശ്യകാര്യത്തിനു പോകേണ്ടിവന്നതിനു പണിഷ്മെന്റായി 10 മാർക്ക് പോയിക്കിട്ടി, ഇത് ബാബാ ആംടേ ആണ്:)
  കഴിഞ്ഞവർഷം മരിച്ചുപോയ ഒരപ്പൂപ്പൻ!
  Murlidhar Devidas Amte(Baba Amte)

  ReplyDelete
 10. കമന്റ് മോഡറേഷന്‍ അവസാനിച്ചു

  ReplyDelete
 11. ഈ ഗോമ്പറ്റീഷന്റെ സ്കോര്‍ഷീറ്റ് കൈകാര്യം ചെയ്യുന്നത് ശ്രീ. ജോഷിയാണ്. വിശദമായി തയ്യാര്‍ ചെയ്തിരിക്കുന്ന ഈ സ്കോര്‍ഷീറ്റില്‍ ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് ഓരോ ഗോമ്പറ്റീഷനിലും ലഭിച്ചിരിക്കുന്ന പോയിന്റുകള്‍, അവസാന റാങ്ക് നില എന്നിവ വെവ്വേറെ കാണാവുന്നതാണ്. ലിങ്ക് സൈഡ് ബാറില്‍.

  ReplyDelete
 12. സ്കോർഷീറ്റ് വളരെ നന്നായിട്ടുണ്ട്...
  ജോഷിക്ക് നന്ദിയും അഭിനന്ദനവും... (ചുമ്മാ... ഇരിക്കട്ടേന്ന്)

  :)

  ReplyDelete
 13. congratx for sajan, a big clap...

  and a big appreciation for Joshi also.

  note: dear appu please ഇങ്ങാട്ട് വന്നിറ്റ് പോയി
  ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു് correct it if u can

  ReplyDelete
 14. ഇതിന്റെ ശരിയുത്തരം : ബാബാ ആംതെ


  കുഷ്ട രോഗികള്‍ക്കായുള്ള പുനരധിവാസ സംരംഭങ്ങളിലൂടെ പ്രശസ്തനായ ഇന്ത്യന്‍ സാമൂഹ്യപ്രവര്‍ത്തകന്‍. മഹാരാഷ്ട്രയിലെ വറോറയില്‍ 1914 ഡിസംബര്‍ 26 ന് അദ്ദേഹം ജനിച്ചു. മുരളീധര്‍ ദേവീദാസ് ആംതെ എന്നാണ്‌‍ ശരിയായ പേര്‌.അഭിഭാഷകനായി സമ്പന്നജീവിതം നയിച്ചുവന്ന ആംതെ പില്‍ക്കാലത്ത് രാഷ്ട്രീയസാമൂഹ്യ പ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞു. ഗാന്ധിജി, ആചാര്യ വിനോബാ ഭാവെ എന്നിവരോട് ചേര്‍ന്ന് അദ്ദേഹം ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തു. ആംതെ സ്ഥാപിച്ച “ആനന്ദവന്‍“ ഇന്ന് രാജ്യത്താകമാനമുള്ള സാമൂഹ്യപ്രവര്‍ത്തകര്‍‍ക്ക് മാതൃകയും പ്രചോദനവുമാണ്‌‍. മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ എന്ന ജില്ലയില്‍ “ആനന്ദവന്‍“ എന്ന പേരില്‍ ഒരു ചെറിയ കുടില്‍ കെട്ടി അതില്‍ ആറ് കുഷ്ഠരോഗികളെ പാര്‍പ്പിച്ച് സാമൂഹ്യപ്രവര്‍ത്തനത്തിന്‌‍ തുടക്കം കുറിച്ചു. ഇന്ന് ഇത് 450 ഏക്കര്‍ വിസ്തൃതിയുള്ള ഒരു പുനരധിവാസകേന്ദ്രമായി വളര്‍ന്നിട്ടുണ്ട്. കുഷ്ഠരോഗികളുടെയും വികലാംഗരുടെയും അനാഥരുടെയും ആശാകേന്ദ്രമാണിത്‍. ബാബാ ആംതെ പങ്കെടുത്തിട്ടുള്ള മറ്റു സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് “നര്‍മദാ ബചാവോ ആംദോളന്‍” ആണ്.  പത്മശ്രീ, ബജാജ് അവാ‍ര്‍ഡ്, ഗാന്ധിപുരസ്കാരം തുടങ്ങിയ ദേശീയ അംഗീകാരങ്ങള്‍ക്കുപുറമേ ഒട്ടനവധി രാജ്യാന്തര പുരസ്കാരങ്ങളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. റമോണ്‍ മഗ്സസെ അവാര്‍ഡ്, ഡാമിയന്‍-ഡറ്റണ്‍ അവാര്‍ഡ് (കുഷ്ടരോഗി പരിചരണ മേഖലയിലെ ഏറ്റവും വലിയ അവാര്‍ഡ്), യു.എന്‍ ഹ്യൂമന്‍ റൈറ്റ്സ് പ്രൈസ്, റൈറ്റ് ലിവിംഗ്‌ഹുഡ് അവാര്‍ഡ് തുടങ്ങിയവ അവയില്‍ ചിലതുമാത്രം. 2008 ഫെബ്രുവരി 9 ന് അദ്ദേഹം അന്തരിച്ചു.

  ReplyDelete
 15. ഈ ബാബാ ആംതേ, ബാബു ആന്റണിയുടെ ഉപ്പൂപ്പയാണോ?

  :)
  നല്ല മത്സരം ഞാനിതു കാണാന്‍ വൈകി.

  ReplyDelete
 16. അടുത്ത ഗോമ്പറ്റീഷന്‍ ഇന്ത്യന്‍ സമയം 4:30 PM ന് ആരംഭിക്കുന്നു

  ReplyDelete
 17. ബാബാ ആംതെ (Baba Amte)

  ReplyDelete
 18. ജോഷിക്കും കുഞ്ഞനും 2000 താങ്ക്സ്, ആയിരം വീതം വീതിച്ചെടുത്തോ :)

  ReplyDelete
 19. 1. മോഡറേഷൻ കാലം, ക്ലൂവിനു മുൻപെ (25 മാർക്ക്):

  ബിന്ദു കെ പി
  kavithrayam
  bright
  പ്രിയംവദ-priyamvada
  ചീടാപ്പി
  ചേച്ചിയമ്മ
  Baiju Elikkattoor
  സുല്‍ |Sul
  അഗ്രജന്‍
  Rudra

  2. മോഡറേഷൻ കാലം, ആഫ്റ്റർ ക്ലൂ (15 മാർക്ക്):

  Santhosh | പൊന്നമ്പലം
  കുഞ്ഞന്‍
  ഉഗാണ്ട രണ്ടാമന്‍
  സാജന്‍| SAJAN
  ...പകല്‍കിനാവന്‍...daYdreamEr...
  കുറുമ്പന്‍
  അനില്‍_ANIL
  ജോഷി
  kichu

  ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....