Tuesday, 12 May 2009
മത്സരം 31 - ബ്രൂസ് ലീ
ശരിയുത്തരം: ബ്രൂസ് ലീ
അനന്യസാധാരണമായ മെയ്‌വഴക്കം കൊണ്ട് ലോകം മുഴുവന്‍ ആരാധകരെ സമ്പാദിക്കുകയും, അസാമാന്യ പ്രതിഭയെന്ന് ലോകം വാഴ്ത്തുകയും ചെയ്ത ചൈനീസ് ആയോധനകലാ (martial arts) ഇതിഹാസം ബ്രൂസ് ലീ . അമേരിക്കയില്‍ ജനിച്ച ലീ, ചൈനീസ്-ഹോംഗ് കോങ് ആയോധന കലയില്‍ അഗ്രഗണ്യനായിരുന്നു. ചൈനീസ് ആയോധന കലാരീതികളായ കുങ് ഫു, വിങ് ചുന്‍ എന്നിവയില്‍ അദ്ദേഹത്തിന് അസാമാന്യ കഴിവുകളുണ്ടായിരുന്നു. ആയോധനകലാരംഗത്തെ ത്തത്വചിന്തകന്‍, ഹോളിവുഡ് സിനിമാ നടന്‍ എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനായിരുന്നു. 1940 നവംബര്‍ 27 നാണ് ലീ ജനിച്ചത്. പിതാവ് ലീ ചൈനാക്കരനും മാതാവ് ഗ്രെയ്സ് ജര്‍മ്മന്‍-ചൈനീസ് വംശജയും ആയിരുന്നു. ചെറുപ്പത്തില്‍ തന്നെ പിതാവ് ബ്രൂസ് ലി യെ ആയോധനകലയുടെ ബാലപാഠങ്ങള്‍ അഭ്യസിപ്പിച്ചു. തുടര്‍ന്ന് പതിമൂന്നാം വയസു മുതല്‍ 18 വയസുവരെ അദ്ദേഹം ഹോങ്കോങ്ങില്‍ വിങ് ചുന്‍ കുംഗ് ഫു അഭ്യസിച്ചു. തന്റെ പ്രൊഫഷനല്‍ കാലഘട്ടത്തില്‍ (1965 ല്‍) ലീ സ്വന്തമായി Jeet Kune Do (JKD) എന്ന (ആയോധനകലാ)രീതി വികസിപ്പിച്ചെടുത്തു. പരമ്പരാഗത കുങ് ഫു രീതികളില്‍ നിന്ന് അല്പം വ്യത്യസ്തമായി practicality, flexibility, speed, and efficiency എന്നിവയിലായിരുന്നു ഈ രീതി കൂടുതല്‍ ഊന്നല്‍ നല്‍കിയത്. ഒരു തടിമാടനൊന്നുമല്ലായിരുന്ന ബ്രൂസ് ലീ, ബോഡി ബില്‍ഡിംഗില്‍ വളരെ ശ്രദ്ധിച്ചിരുന്നു; അതുപോലെ നിരന്തരവും കര്‍ശനവുമായ വ്യായാമ മുറകളിലും. അദ്ദേഹത്തിന്റെ ശക്തിയുടെ രഹസ്യം തന്നെ ഈ പ്രത്യേകതയായിരുന്നു. ലീയുടെ പിതാവ് ഒരു കാന്റണ്‍ ഓപറ ആര്‍ട്ടിസ്റ്റ് ആയിരുന്നതിനാല്‍ വളരെ ചെറുപ്രായത്തില്‍ തന്നെ ലീ സിനിമാലോകത്ത് എത്തിയിരുന്നു. എങ്കിലും ആയോധനകലയുടെ അടിസ്ഥാനത്തിലുള്ള സിനിമകളിലേക്ക് അദ്ദേഹം എത്തിയത് 1969 ലാണ്. തുടര്‍ന്ന് ഇതേ തീമില്‍ ഇറങ്ങിയ നിരവധി സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. അവയില്‍ ഏറ്റവും പ്രശസ്തമാണ് എന്റര്‍ ദി ഡ്രാഗണ്‍ എന്ന സിനിമ. ഇന്നും വളരെ പ്രശസ്തമായ ഈ സിനിമ ഇതുവരെ 200 മില്യണ്‍ ഡോളറാണത്രെ വരുമാനമുണ്ടാക്കിയിരിക്കുന്നത്! പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ ലീയുടെ അന്ത്യം വളരെ ആകസ്മികമായാണ് സംഭവിച്ചത്. 1973 ജൂലൈ 20 നായിരുന്നു അത്. ഇന്നും അതിന്റെ പിന്നില്‍ ദുരൂഹതകള്‍ ആരോപിക്കപ്പെടുന്നുണ്ട്. പുറമെ ക്ഷതങ്ങളൊന്നുമില്ലായിരുന്നുവേങ്കിലും അദ്ദേഹത്തിന്റെ തലച്ചോറില്‍ അസാധാരണമായ നീര്‍ക്കെട്ടുണ്ടായിരുന്നു.അദ്ദേഹം ഉപയോഗിച്ചിരുന്ന വേദന സംഹാരിയിലെ ചില രാസവസ്തുക്കളോട് ലീയുടെ ശരീരം അപ്രതീക്ഷിതമായി പ്രതികരിച്ചതാണ് മരണകാരണം എന്നായിരുന്നു പ്രാഥമിക നിഗമനം. ഈ വാദം തെറ്റാണെന്നും രോഗലക്ഷണങ്ങള്‍ ലീയില്‍ നേരത്തെ പ്രകടമായിരുന്നുവെന്നും ചിലര്‍ വാദിക്കുന്നു. ലിന്‍ഡാ ലീ കാഡ്‌വെല്‍ ആണ് ബ്രൂസ് ലീ യുടെ പത്നി. ബ്രൂസ് ലീ യുടെ മക്കളായ ബ്രാന്‍ഡണ്‍ ലീയും, ഷാനന്‍ ലീയും ആയോധനകലാരംഗത്ത് പ്രശസ്തരായിരുന്നു - ഒപ്പം സിനിമാ രംഗത്തും. ബ്രാന്‍ഡണ്‍ ലീ 1993 ല്‍ ഒരു ഇരുപത്തിയെട്ടാമത്തെ വയസില്‍ ഒരു സിനിമ ഷൂട്ടിങ്ങിനിടെ മരണമടഞ്ഞു.
ബ്രൂസ് ലീയുടെ കഴിവുകളില്‍ ചിലതുമാത്രം (വിക്കിപീഡിയ ഇംഗ്ലീഷ് വേര്‍ഷനില്‍നിന്ന്):
1. ഒരു സെക്കന്റിന്റെ അഞ്ഞൂറിലൊരംശത്തില്‍ ഒരിടി പാസാക്കാന്‍ ലീയ്ക്ക് കഴിയുമായിരുന്നു
2. വേഗതയുടെ ഡെമോന്‍സ്ട്രേഷനില്‍, ഒരാളുടെ തുറന്ന കൈപ്പത്തിയില്‍ ഇരിക്കുന്ന ഒരു നാണയം, അയാള്‍ക്ക് കൈ മടക്കാന്‍ സാധിക്കുന്നതിനേക്കാള്‍ സ്പീഡില്‍ കൈക്കലാക്കുവാന്‍ ലീയ്ക്ക് കഴിയുമായിരുന്നു
3. തുറക്കാത്ത കൊക്കോ കോളാ ക്യാനുകള്‍ക്കുള്ളിലേക്ക് വിരല്‍ തുളച്ചു കയറ്റുവാനും, കല്ലുനിറച്ച ബക്കറ്റുകള്‍ ഇടിച്ചു തുറക്കുവാനും അദ്ദേഹത്തിനു സാധിക്കുമായിരുന്നത്രെ.
4. ആറിഞ്ചു കനമുള്ള തടിപ്പലകകള്‍ തകര്‍ക്കുവാനും, 136 കിലോ ഭാരമുള്ള ഒരു ചാക്കിനെ ഒരു സൈഡ് കിക്കിനാല്‍ പറപ്പിക്കുവാനും അദ്ദേഹത്തിനു കഴിയുമായിരുന്നത്രെ.
Subscribe to:
Post Comments (Atom)
പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
Lasith Malinga
ReplyDeleteഎന്റെ ഉത്തരം :
ReplyDeleteബ്രൂസ് ലീ
Bruce Lee
Vinod Kambli
ReplyDeleteBruce lee
ReplyDeleteആക്ചൊലി ...മുപ്പര് നമ്മുടെ സ്വന്തം കസിന് ബ്രദര്‍ ആണ് .....AshLee....Brue Lee.....JetLee...
ReplyDeleteജോഷി ചേട്ടാ : വേഗം എന്റെ പോയിന്റ് ഡബിള്‍ ആകൂ .....ഇല്ലെങ്ങില്‍...ഡിഷും...ഡിഷും...യ്യാ ...ഹൂ ..ഡും..ടമാര്‍ ...
kuthiravattam pappu.
ReplyDeleteബ്രൂസ് ലീ
ReplyDeleteBoxer Muhammad Ali
ReplyDeletemike tyson
ReplyDeletear rahman
ReplyDeleteMuhammad Ali (Boxer)
ReplyDeleteA.R.Rahman
ReplyDeleteഹൊ... റഹ്മാൻ, മൈക്ക്, അലി... ഇവരുടെയൊക്കെ പിറകെ കുറേ നേരമായി അലയുന്നു...
ReplyDeleteഎന്റെ ഉത്തരം: കാൾ ലൂയിസ്
ബൈച്ചൂങ് ബൂട്ടിയ
ReplyDeletebruce lee
ReplyDeleteഞാനാദ്യം വിചാരിച്ച ആളിലേക്ക് തന്നെ തിരിച്ച് വരുന്നു... ബാക്കി ക്ലൂ വന്നിട്ട് നോക്കാം...
ReplyDeleteഎന്റെ പുതുക്കിയ ഉത്തരം: A. R. Rahman
ഇവന്‍ ലവനല്ലേ
ReplyDeleteആ കുങ് ഫൂക്കാരന്‍ ബ്രൂസ്ലിക്കൊച്ചന്‍
എന്റമ്മച്ചിയേ..
ReplyDeleteഇപ്പോളാ ഉത്തരം പോയത്!!!
എന്തു പട്ടി (ഛെ പറ്റി)യവോ കമ്പൂട്ടറമ്മച്ചിക്ക്.
ക്ലൂ പറയട്ടെ? !!
ReplyDeleteതന്റെ പ്രൊഫഷനില്‍ ഒരു ‘ഇതിഹാസം’ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഒരാളാണിത്...
Bruce Lee
ReplyDeleteDiego Maradona
ReplyDeleteA.R. Rahman
ReplyDeleterahman? oru recent foto idaarunnu :(
ReplyDeleteA. R. Rehman
ReplyDeleteഏ ആർ റെഹ്മാൻ!
ReplyDeleteഅപ്പുമാഷെ..ഇതെന്തൊരു ക്ലൂ..ഈ കോമ്പിയില്‍ വന്ന എല്ലാവ്യക്തികളും ഒരു ഇതിഹാസം തന്നെയാണ്...ക്ലൂ വേറെ താ
ReplyDeleteഈ ഗോമ്പറ്റീഷനില്‍ ഇതുവരെ വന്ന ചിത്രങ്ങളെ അപേക്ഷിച്ച് മത്സരാര്‍ത്ഥികളെ വളരെ ‘വലച്ച’ ഒരു കഷ്ണിക്കലായിപ്പോയി ഇതെന്നു മനസ്സിലാക്കുന്നു !!! ഈ ചിത്രത്തില്‍ രണ്ടു കഷണങ്ങളുണ്ടെന്നും ആളുടെ മൂക്കിന് ഇതിലും കൂടുതല്‍ നീളം കാണാമെന്നതും പലരും കാണാതെപോയെന്നു തോന്നുന്നു. രണ്ടുകഷണങ്ങളുള്ള ചിത്രത്തില്‍ അവയുടെ ‘ലെവല്‍‘ അനുസരിച്ച് മറ്റൊരു മുഖം പോലെ തോന്നാമെന്ന് ഇതില്‍ വളരെ വ്യക്തം. അതുപോലെ ഇത് ഒരു ഒറ്റക്കഷണം ചിത്രമായാണ് പലരും മനസിലാക്കിയതെന്നും ഇവിടെ വന്ന ഉത്തരങ്ങള്‍ കണ്ടപ്പോള്‍ തോന്നി.
ReplyDeleteഏതായാലും മോഡറേഷന്‍ തുറക്കുന്നു.. രസകരമായ വ്യത്യസ്ത ഉത്തരങ്ങള്‍ നിങ്ങള്‍ക്ക് നേരില്‍ കാണാം..!!
ഒരു കാര്യം പറയാന്‍ മറന്നു, പലരും വളരെ ‘വലഞ്ഞ‘ ചിത്രമാണെങ്കിലും ഇദ്ദേഹത്തെ വ്യക്തമായി അറിയാവുന്നവര്‍ വളരെ അനായാസം ഉത്തരത്തിലെത്തി എന്നതാണത്... അഭിനന്ദനങ്ങള്‍ കൂട്ടുകാരേ !
Bruce Lee
ReplyDeleteAR Rahman
ReplyDeleteബ്രൂസ് ലീ
ReplyDeleteBruce Lee
(ആ പുരികം മതി മനസ്സിലാക്കാന്‍) !
:(
ReplyDeleteഇത് വല്ലാത്ത ചതിയായിപ്പോയി അപ്പൂ...
ക്രൂം ക്രീം... ഈ ചിത്രം ക്രോപ്പ് ചെയ്തയാൾ ക്രോപ്പിങ്ങ് മറന്നു പോവാൻ ഇടവരട്ടെ... :))
ബ്രൂസിലിയുടെ വിക്കി പടം നോക്കി ഇദ്ദേഹമല്ലെന്ന് നിരീച്ച് തിരിച്ച് പോന്ന എന്റെ സങ്കടം ആരറിവൂ :)
ReplyDeleteBruce Lee
ReplyDeleteഹെന്ത്.....!!! വീണ്ടും അടിച്ചു മോളെ.....
ReplyDeleteഹമ്മേ...എന്നെക്കൊണ്ട് ചിരിച്ചു ചിരിച്ചു വയ്യ....!!!
രിയുത്തരം: ബ്രൂസ് ലീ അനന്യസാധാരണമായ മെയ്‌വഴക്കം കൊണ്ട് ലോകം മുഴുവന്‍ ആരാധകരെ സമ്പാദിക്കുകയും, അസാമാന്യ പ്രതിഭയെന്ന് ലോകം വാഴ്ത്തുകയും ചെയ്ത ചൈനീസ് ആയോധനകലാ (martial arts) ഇതിഹാസം ബ്രൂസ് ലീ . അമേരിക്കയില്‍ ജനിച്ച ലീ, ചൈനീസ്-ഹോംഗ് കോങ് ആയോധന കലയില്‍ അഗ്രഗണ്യനായിരുന്നു. ചൈനീസ് ആയോധന കലാരീതികളായ കുങ് ഫു, വിങ് ചുന്‍ എന്നിവയില്‍ അദ്ദേഹത്തിന് അസാമാന്യ കഴിവുകളുണ്ടായിരുന്നു. ആയോധനകലാരംഗത്തെ ത്തത്വചിന്തകന്‍, ഹോളിവുഡ് സിനിമാ നടന്‍ എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനായിരുന്നു.
ReplyDelete(ബാക്കി വിവരണം പോസ്റ്റില്‍)
This comment has been removed by the author.
ReplyDeleteennalum appu ee clue oru clue aayi edukkan pattumo. vritthiked.
ReplyDeleteOh...my God !!!!! Thanks!!!!! I was sure it is Buuce Lee seeing the fire in his eyes.
ReplyDeleteBut seeing the comments I got tensed...
anyway...വീണ്ടും അടിച്ചു മോളെ.....അടിച്ചു
ക്ലൂവിനു ശേഷം ഞാൻ അയച്ച ‘എ.ആർ.റഹ്മാൻ’എന്ന ഉത്തരം കളഞ്ഞുപോയിരിയ്ക്കുന്നു. കിട്ടിയിട്ട് കാര്യമൊന്നുമുണ്ടായിട്ടല്ല. എന്നാലും..
ReplyDeleteഅപ്പൂ, ഇത്തവണത്തെ ക്രോപ്പിംഗ്...ഹോ..അപാരം..!!!
ആ അഗ്രൂന്റെ കണ്ണ് തുടക്കാന്‍ അവിടെ ആരും ഇല്ലേ..
ReplyDeleteആദ്യ ഉത്തരം ഗലഗല്‍ക്കി.. കാള്‍ ലൂയീസ്.. ആ കണ്ണ് കണ്ടിട്ട് അങ്ങനെ എഴുതിയ അഗ്രു ഒന്നു കണ്ണ് ടെസ്റ്റ് ചെയ്യിക്കണംട്ടോ:........:)
അപ്പൂ..
ReplyDeleteഇന്നു ഷിഡ്ണി ലീവാണൊ??
മൂക്കിന്റെ നീളം കുറക്കാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തു
ReplyDeleteബ്രുസ് ലീ യും എന്നെ തോല്‍പ്പിച്ചു..
തോല്‍വികള്‍ ഏറ്റു വാങ്ങാന്‍ .മാനസയുടെ ജീവിത പിന്നെയും ബാക്കി...
(രെച്ചപ്പെടാം...:( )....
ശരി ഉത്തരം പറഞ്ഞവർ:
ReplyDelete1. മോഡറേഷൻ കാലം, ക്ലൂ ഇല്ല:
പുള്ളി പുലി
Ashly A K
ലാപുട
കുഞ്ഞന്‍
kichu
2. മോഡറേഷൻ കാലം, ആഫ്റ്റർ ക്ലൂ:
വാഴക്കോടന്‍ // vazhakodan
3. മോഡറേഷൻ പിൻവലിച്ചു കഴിഞ്ഞ്:
ബാജി ഓടംവേലി
നന്ദകുമാര്‍
ചീടാപ്പി
മാനസയെ ആരാ അടിച്ചതു? രണ്ടു തെറ്റുത്തരം പറഞ്ഞതിനു അപ്പു മാഷാണോ? സാജൻ ഗോമ്പറ്റീഷൻ ഒന്നു മുറുകട്ടെ എന്നു കരുതി രണ്ടു ദിവസം ലീവിലാണെന്നു തോന്നുന്നു. എന്നാലും ബ്രൂസ് ലീ-ക്ക് ഒരു ദക്ഷിണേന്ത്യൻ മുഖഛായ നൽകി നമ്മളെ പറ്റിച്ച അപ്പുമാഷ് ആണ് ഇന്നത്തെ താരം :-)
ReplyDelete@ Ashly A K
ReplyDeleteരിസഷൻ കാലമല്ലേ? അങ്ങനൊക്കെ ചെയ്തു എന്റെ ജ്വാലി പോയാലോ? പിന്നെ കുറച്ചു ഡിഷും ദിഷും യാ, ഹൂ ഒക്കെ ഉള്ളതു നല്ലതാ :-) ക്വട്ടേഷൻ എടുക്കാറുണ്ടോ?
ആദ്യത്തെ പത്തു പേർ:
ReplyDeleteസാജന്‍| SAJAN 625
kichu 610
ലാപുട 565
സുല്‍ |Sul 540
അഗ്രജന്‍ 525
കുഞ്ഞന്‍ 455
Ashly A K 440
bright 420
kavithrayam 405
ഉഗാണ്ട രണ്ടാമന്‍ 400
നമ്മുടെ ആഷ് ലീ“യുടെ കമന്റ് അതുപോലെ ക്ലൂവായി കൊടുക്കണം എന്ന് ഞാന്‍ വിചാരിച്ചതായിരുന്നു.... “ഗോമ്പറ്റീഷനിലെ ആദ്യപത്തുറാങ്കുകാരില്‍ ഒരാളുടെ കസിനാണ് ഇത്” എന്ന്.. !!
ReplyDeleteഎന്തായാലും അങ്ങനെ എഴുതാഞ്ഞതു നന്നായി. അല്ലെങ്കില്‍ എല്ലാരും കൂടെ എന്റെ പിടലിക്ക് പിടിച്ചേനേ.
കിച്ചു ചേച്ചിയേ ഷിഡ്നി എങ്ങും പോയതാവാന്‍ വഴിയില്ല. ഇതിന്റെ ഉത്തരം അറിയാത്തതിനാല്‍ ഒന്നും പറയാതെ ഡീസന്റായതാവാനാണ് സാധ്യത :-)
ReplyDeleteഎന്റെ ഒരു കമന്റ് ക്ലൂവിനു മുമ്പ് ഇട്ടത് കാണാതെ പോയിരിക്കുന്നു, കണ്ടുകിട്ടുന്നവർ അപ്പൂനെയോ, മത്സരക്കമിറ്റി ഓഫീസിലോ എത്തിക്കേണ്ടതാണ്!
ReplyDeleteഅപ്പൂ, ബ്രൂസ്ലിയെ കേട്ടിട്ടുണ്ടായിരുന്നുവെന്നല്ലാതെ, ഇത്രയും ഡീറ്റെയിൽഡ് ആയിട്ട് പരിചയപ്പെടാൻ കഴിഞ്ഞത് ഇപ്പോഴാണ്, ഡാങ്ക്സ്!
കൈമടക്കുന്നതിനു മുമ്പ് കൈയിലുള്ള നാണയമെടുക്കുന്നത് അത്ര വല്യ കാര്യമൊന്നുമല്ല, ട്രൌസറിന്റെ പോക്കറ്റിലുള്ള പേഴ്സിനുള്ളിലെ നാണയമുൾപ്പെടെ സകല സാധനവും കണ്ണടച്ച് തുറക്കുന്നതിനു മുമ്പ് അടിച്ചോണ്ട് പോകുന്ന വിരുതൻമാർ ഇൻഡ്യയിൽ ഉണ പിന്നാ ഒരു നാണയത്തിന്റെ കാര്യം, ഈ ബ്രൂസിലിയോട് പോകാൻ പറ!
അല്ല അപ്പുവേ, ഈ ക്ലൂ എന്നു പറയുന്ന സാധനം ഇനി ആരും ഉത്തരിക്കേണ്ട എന്ന് വിചാരിച്ച് കൊടുക്കുന്നതാണോ?
കിച്ചുച്ചേച്ചി, ചില വ്യക്തിപരമായ കാരണങ്ങളാൽ തൽക്കാലം ഞാൻ ഈ ഗോമ്പിയിൽ നിന്നു വിട്ടു നിൽക്കുന്നു ,
ഫസ്റ്റ് അടിച്ചോളൂ, മംഗളം ഭവന്തൂ, മനോരമ തബന്തൂ
ഇത് ഒരു മഹാ സംഭവമാക്കി തീർത്ത അപ്പൂനും അവിടവിടങ്ങളിൽ ചിതറിക്കിടന്ന പോയിന്റുകളെല്ലാം കൂട്ടിവച്ച് കൂമ്പാരമാക്കിയ ജോഷിയ്ക്കും കങ്കാരുറിലേഷൻസ്:)
സാജന്‍,
ReplyDeleteമത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കണോ വേണ്ടായോ എന്നതൊക്കെ അവരവരുടെ ഇഷ്ടം. ഇത്രയും നാള്‍ ആവേശത്തോടെ പങ്കെടുത്തതിനു നന്ദി.
“അല്ല അപ്പുവേ, ഈ ക്ലൂ എന്നു പറയുന്ന സാധനം ഇനി ആരും ഉത്തരിക്കേണ്ട എന്ന് വിചാരിച്ച് കൊടുക്കുന്നതാണോ?“
ഇതിനൊരു മറുപടി പറയേണ്ടത് ആവശ്യമായതിനാല്‍ മാത്രം കൊടുക്കുന്നു. എല്ലാ മത്സരങ്ങളിലും ക്ലൂ ഇല്ലാതെ തന്നെ എഴുതുന്ന മിനിമം ഒരാളെങ്കിലും ഇതുവരെ ഉണ്ടായിരുന്നു. ഈ മത്സരത്തില്‍ അഞ്ചുപേര്‍ ക്ലൂവിനു മുമ്പ് ഉത്തരം പറഞ്ഞു എന്നതും ശ്രദ്ധിക്കുക. അപ്പോള്‍, ആളെ അറിയാവുന്നവര്‍ക്ക് ക്ലൂ എന്നത് ഒരു കച്ചിത്തുരുമ്പല്ല എന്നു സാരം. ആളെ അറിയില്ലെങ്കില്‍ മുഴുവന്‍ ഫോട്ടോ കൊടുത്താലും ഉത്തരം എഴുതുകയില്ല എന്നതിന് സാക്ഷിയായി എത്രയോ ചിത്രങ്ങള്‍ ഈ ഗോമ്പിയില്‍ ഉണ്ട്. തുടക്കത്തിലെ ചില മത്സരങ്ങളില്‍ എല്ലാവരും ഉത്തരം പറഞ്ഞോട്ടെ എന്നു കരുതി വ്യക്തമായ ക്ലൂ ഞാന്‍ നല്‍കിയിരുന്നു എന്നതു ശരിയാണ്. പക്ഷേ കപില്‍ ദേവിന്റെ മത്സരത്തില്‍ “ഇദ്ദേഹം ചെകുത്താന്മാരുടെ നായകനായിരുന്നു” എന്നതും ആഷ ഭോസ്‌ലെയുടെ മത്സരത്തില്‍ “സംഗീതമേ ജീവിതം” എന്ന പാട്ട് ക്ലൂവായി എഴുതിയതും, അഭിനവ് ബിന്ദ്രയുടെ മത്സരത്തില്‍ “ഠൊ..ഠോ..’ എന്നു മാത്രം ക്ലൂവായി എഴുതിയതും മറക്കരുത്!
അപ്പോള്‍ എല്ലാ മത്സരങ്ങള്‍ക്കും ഉത്തരമെഴുതാന്‍ തക്ക ക്ലൂവാണോ അല്ലയോ എന്നത് എഴുതുന്നയാള്‍ക്ക് ഉത്തരം അറിയാമോ ഇല്ലയോ എന്നതനുസരിച്ച് ഇരിക്കും. ഇന്നലെ സാജന് ഉത്തരം അറിയില്ലായിരുന്നു എന്നു ഞാന്‍ കരുതുന്നു. അതിന് ക്ലൂവിനെ കുറ്റം പറയുന്നതെന്തിന്? ഇനി അഥവാ എന്റെ ക്ലൂ “തന്റെ പ്രൊഫഷനില്‍ ഒരു ‘ഇതിഹാസം’ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഒരാളാണിത്. ഹോളിവുഡ് സിനിമയുമായും നല്ല ബന്ധമുണ്ട്” എന്നായിരുന്നെങ്കിലും എത്രപേര്‍ റഹ്മാനെവിട്ട് ബ്രൂസ്‌ലീയില്‍ എത്തുമായിരുന്നു??!! എനിക്ക് സംശയമുണ്ട്.
അപ്പോ ഒരുത്തരം തെറ്റി എന്നു കരുതി വേദി ഉപേക്ഷിക്കുകയുമൊന്നും വേണ്ട. ഇതൊക്കെ ഒരു സ്പോര്‍ട്ട്സ്മാന്‍ സ്പിരിറ്റില്‍ എടുക്ക് സാജാ, അതാണ് കാരണമെങ്കില്‍.
പ്രീയ അപ്പു,
ReplyDeleteക്ലൂവിന്റെ തെറ്റിദ്ധാരണ ഉണ്ടാവുമെന്ന് തോന്നിയത് നിമിത്തമാണ്, ഞാൻ എന്റെ കമന്റിനെപറ്റി പരിതപിച്ചത്!
ക്ലൂ വരുന്നതിനു മുമ്പേ ഞാൻ ഇത്തരം ഒരു തീരുമാനം എടുത്തിരുന്നു.
നിർഭാഗ്യവശാൽ അതെഴുതിയ കമന്റെവിടെയോ നഷ്ടമായിപ്പോയി:)(എന്തിനധികം ബ്ലോഗിലെ തന്നെ ചില സുഹൃത്തുക്കളോട് ഞാൻ അതിനെപ്പറ്റി സൂചിപ്പിക്കുക കൂടെയുണ്ടായി)അത് അപ്പു വായിച്ചിരുന്നുവെങ്കിൽ ഈ സംശയം ഉണ്ടാവില്ലായിരുന്നു.
ഇനി പങ്കെടുക്കാൻ പറ്റാത്തതിന്റെ കാര്യം, വ്യക്തിപരമായ ചില തിരക്കുകൾ കൊണ്ട് എനിക്ക് ഇതിൽ അധികം ഇന്വോൾവ് ആവാൻ സാധിക്കുന്നില്ല, ഇന്നലെത്തന്നെ ഓസ്ട്രേലിയൻ ടൈം രാത്രി 9 മണി മുതൽ 12 മണിവരെ സേർച്ചോട് സേർച്ചായിരുന്നു, അപ്പു വിശ്വസിക്കുമോ എന്നറിയില്ല 2 തവണ ഞാൻ ബ്രൂസിലിയെ സേർച്ച് ചെയ്തിട്ട് ക്ലോസ് ചെയ്തു:( ജോഷി എഴുതിയത് പോലെ ഒരു സൌത് ഇൻഡ്യൻ ഛായ ഉണ്ടായിരുന്നത് കൊണ്ട് റെഹ്മാൻ ആണോന്നു സംശയിക്കുകയും ചെയ്തു!
പിന്നീട് ചിന്തിച്ചപ്പോൾ ഇത് ഒരു അനാവശ്യ സമയം പോക്കൽ ആണെന്നു തോന്നി, ഒന്നാമത് നിൽക്കാൻ വേണ്ടിയുള്ള മാനസിക സംഘർഷം അത് ഒരു ആവശ്യമില്ലാത്ത നിലയിലേക്ക് വളരുന്നത് പോലെ തോന്നിയതിനാൽ ഇതിൽ നിന്നും തൽക്കാലത്തേക്ക് വിട്ടുനിൽക്കാൻ തീരുമാനിച്ചെന്നെയുള്ളൂ, അല്ലാതെ മറ്റെന്തെങ്കിലും പ്രയാസം ഇതുവരെ അപ്പുവിൽ നിന്നോ മറ്റാരെങ്കിലും നിന്നോ ഉണ്ടായിട്ടില്ല, അങ്ങനെ തെറ്റിദ്ധാരണ അപ്പൂനു വന്നിരുന്നെങ്കിൽ ക്ഷമിക്കുമല്ലോ?
ക്ലൂവിന്റെ കാര്യം ജനറൽ ആയി എഴുതിയെന്നേയുള്ളൂ, കുഞ്ഞനും, സുല്ലും എഴുതിയ കമന്റ് കണ്ടപ്പോൾ തോന്നിയ ഒരു ചിന്ത, അത് അപ്പൂനു വിഷമമാക്കിയെങ്കിൽ മാപ്പ്.
അർക്കെങ്കിലും ഈ കമന്റുകൾ കൊണ്ട് ബുദ്ധിമുട്ടുണ്ടായെങ്കിൽ എല്ലാർക്കും കൂടെ ഒരു കൂട്ട മാപ
അപ്പൊ വീണ്ട്രും സന്തിക്കും വരൈ വക്കണം , സോറി വണക്കം:)
BetSoft Casino Software Review - legalbet.co.kr 10cric login 10cric login bk8 bk8 4278Thursday night football predictions, best football tips & win predictions
ReplyDelete