Wednesday, 13 May 2009

മത്സരം 33 - ഹെന്‍‌റി ഡുനാന്റ്

ശരിയുത്തരം : ഹെന്‍‌റി ഡുനാന്റ് ദുരിതമനുഭവിക്കുന്ന മനുഷ്യര്‍ക്ക് സഹായമെത്തിക്കുക എന്ന ലക്ഷ്യം മുന്‍‌നിര്‍ത്തിപ്രവര്‍ത്തിക്കുന്ന സംഘടനയായ റെഡ് ക്രോസ് എന്ന ആശയത്തിനു രൂപം നല്‍കുകയും ആദ്യമായി അതു പ്രയോഗത്തില്‍ വരുത്തുകയും ചെയ്ത മഹത്‌വ്യക്തിയാണ് ഹെന്‍‌റി ഡുനാന്റ്. 1863 ല്‍ സ്വിറ്റ്സര്‍ലന്റിലെ ജനീവയില്‍ സ്ഥാപിക്കപ്പെട്ട് ഇന്ന് ലോകം മുഴുവനുമുള്ള 185 രാജ്യങ്ങളിലായി വളര്‍ന്ന് വികസിച്ച് നില്‍ക്കുന്ന ഈ ആതുര ശുശ്രൂഷാ സംഘടനയില്‍ 97 ദശലക്ഷം സന്നദ്ധപ്രവര്‍ത്തകരും 12000 ല്‍ അധികം തൊഴിലാളികളും ഉണ്ട്. ഇസ്ലാമിക രാജ്യങ്ങളില്‍ റെഡ് ക്രെസന്റ് (ചന്ദ്രക്കല) എന്നും മറ്റു രാജ്യങ്ങളില്‍ റെഡ് ക്രോസ് എന്നും അറിയപ്പെടുന്ന ഈ സേവനസമൂഹം യഥാര്‍ത്ഥത്തില്‍ ഒരു ഇന്റര്‍നാഷനല്‍ ഓര്‍ഗനൈസേഷന്‍ അല്ല. ഒരേ ആശയവും, ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന The International Red Cross and Red Crescent Movement എന്ന സാമൂഹികപ്രവര്‍ത്തനത്തിന്റെ ഭാഗമാണ് ഓരോ രാജ്യത്തേയും റെഡ് ക്രോസ് / റെഡ് ക്രസന്റ് വിഭാഗം. ഏഴ് അടിസ്ഥാന ശിലകളിലാണ് സംഘടനയുടെ നിലനില്‍പ്പ്. അവ, മനുഷ്യത്വം, സമത്വം, സമഭാവന, സ്വാതന്ത്ര്യം, സന്നദ്ധസേവനം, ഏകത, സാര്‍വ്വലൌകികത എന്നിവയാണ്.
  • 1828 മെയ് 8 നാണ് ഹെന്‍‌റീ ഡുനാന്റ് ജനിച്ചത്. അദ്ദേഹം ഒരു സ്വിസ് ബിസിനസുകാരനായിരുന്നു. 1859 ജൂണ്‍‌മാസത്തില്‍ അദേഹം ഫ്രാന്‍സിന്റെ അധിപനായിരുന്ന നെപ്പോളിയന്‍ മൂന്നാമന്‍ ചക്രവര്‍ത്തിയെ കാണുന്നതിനായി ഇറ്റലിയിലേക്ക് പോയി. അന്ന് ഫ്രഞ്ച് അധീനതയിലായിരുന്ന അള്‍ജീരിയയിലെ വ്യാപാരബന്ധങ്ങള്‍ക്ക് നേരിട്ടിരുന്ന തടസ്സത്തെപ്പറ്റി ചക്രവര്‍ത്തിയെ ബോധ്യപ്പെടുത്തുകയായിരുന്നു യാത്രയുടെ ലക്ഷ്യം. ജൂണ്‍ 24 ന് അദ്ദേഹം ഇറ്റലിയിലെ സൊല്‍ഫെരിനോ (Soleferino) എന്ന ചെറിയപട്ടണത്തിലെത്തി. ആയിടയ്ക്ക് ഫ്രഞ്ചുകാരും സാര്‍ഡീനിയക്കാരു തമ്മില്‍ നടന്നുവന്നിരുന്ന യുദ്ധത്തിന്റെ ഭാഗമായ ഒരു ഏറ്റുമുട്ടല്‍ അന്നേദിവസം അദ്ദേഹം കാണുവാനിടയായി. ഒറ്റ ദിവസം കൊണ്ട് ഇരു ഭാഗത്തുമുള്ള 40000 ല്‍ പരം പട്ടാളക്കാര്‍ മരിച്ചു വീഴുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തു. ശവങ്ങള്‍ മറവുചെയ്യുവാനോ മുറിവേറ്റവര്‍ക്ക് ഒരല്പം ആശ്വാസം പകരുവാനോ ആരും ഇല്ലാത്ത ഒരു ഭീകരാവസ്ഥ. ഇതുകണ്ടുനില്‍ക്കുവാന്‍ ഡുനാന്റിന്റെ മനസ്സാക്ഷി അനുവദിച്ചില്ല. അദ്ദേഹം അന്നാട്ടിലെ നല്ലവരായ ജനങ്ങളോട് സഹായം അഭ്യര്‍ത്ഥിക്കുകയും അവരുടെ സഹായത്തോടെ മുറിവേറ്റവര്‍ക്ക് ദിവസങ്ങളോളം പരിചരണം നല്‍കുകയും ചെയ്തു. തിരികെ ജനീവയിലെത്തിയ ഡുനാന്റ് ആദ്യം ചെയ്തത് സൊല്‍ഫരിനോയില്‍ താന്‍ കാണുകയും അനുഭവിക്കുകയും ചെയ്ത കാര്യങ്ങള്‍ ഒരു പുസ്തകത്തിലാക്കി പ്രസിദ്ധീകരിക്കുകയെന്നതായിരുന്നു. 1862 ല്‍ A Memory of Solferino എന്ന ആ പുസ്തകം പ്രസിദ്ധീകൃതമായി. അതിന്റെ കോപ്പി യൂറോപ്പിലെ രാജ്യത്തലവന്മാര്‍ക്കും യുദ്ധമുന്നണിയിലുള്ള നേതാക്കള്‍ക്കും അദ്ദേഹം അയച്ചു കൊടുത്തു. യുദ്ധഭൂമികളില്‍ മുറിവേറ്റു വീഴുന്നവരെ സഹായിക്കുവാനായി ദേശസാല്‍കൃതമായ ഒരു സന്നദ്ധസംഘടനയുടെ ആവശ്യം അദ്ദേഹം ഉന്നയിച്ചു. കൂടാതെ അത്തരം ഒരു സംഘടനയ്ക്ക് സ്വതന്ത്രമായും സുരക്ഷിതമായും യുദ്ധഭൂമിയില്‍ പ്രവര്‍ത്തിക്കുവാനുള്ള അവകാശം നിയമാനുസൃതമായി തരുവാനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഈ നീക്കം ഫലം കണ്ടു. 1869 ഫെബ്രുവരി 9 ന് ജനീവയില്‍ ഡുനാന്റും മറ്റ് അഞ്ച് സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഒരു സംഘടനയ്ക്ക് രൂപം നല്‍കി International Committee for Relief to the Wounded എന്നായിരുന്നു ആ സംഘടനയുടെ പേര്. വെളുത്തകൊടിയില്‍ ചുവന്ന കുരിശടയാളം എന്ന ഒരു അടയാളവും റെഡ് ക്രോസ് സ്വീകരിച്ചു. ഒന്നാം ലോകമഹായുദ്ധത്തിലും, രണ്ടാം ലോകമഹായുദ്ധത്തിലും റെഡ് ക്രോസ് അനേകര്‍ക്ക് ആശ്രയമായി. അങ്ങനെയാണ് ഇതേ ആശയം പിന്‍‌‌പറ്റിക്കൊണ്ട് മറ്റ് രാജ്യങ്ങളിലും ക്രമേണ ഈ സംഘടന രൂപീകൃതമാകുന്നത്. ബാക്കി വിവരങ്ങള്‍ വിക്കി പീഡിയ (ഇംഗ്ലീഷ്) യില്‍ നിങ്ങള്‍ക്ക് വായിക്കാവുന്നതാണ്.
  • 50 comments:

    1. വീരപ്പന്‍!! അമ്പട കള്ളാ.. കോട്ടിട്ടു വന്നാല്‍ മനസ്സിലാവൂലാന്നു കരുതിയോ?

      ReplyDelete
    2. not sure...

      wild gs...........

      Alexander Graham bell

      will see after gluuuuuuuuuuu

      ReplyDelete
    3. ക്ലൂ എപ്പോ വരും അപ്പൂ...

      ReplyDelete
    4. അലക്സാണ്ടര്‍ ഗ്രഹാം ബെല്‍

      ReplyDelete
    5. ഈ ബെല്ല് കുറച്ചു കഴിഞ്ഞിട്ട് അഴിച്ചു വെക്കാം.

      ReplyDelete
    6. അതെ...ക്ലൂ എപ്പോ വരും ...തല ചൂടാവുന്നു...

      ReplyDelete
    7. ഓകെ.. ക്ലൂ തരാം..

      ReplyDelete
    8. ലോകപ്രശസ്തമായ ഒരു ആതുരസേവന സംഘടനയുടെ സ്ഥാപകനാണ് ഇദ്ദേഹം. സ്വിറ്റ്സര്‍ലന്റുകാരനാണ്.

      ReplyDelete
    9. Henri Dunant
      (ക്ലൂ കൊണ്ട് മാത്രം കിട്ടിയ ഉത്തരം...:))

      ReplyDelete
    10. Rudyard Kipling - നെ പോലെ എതോ Indian born british writer എന്ന തോന്നലില്‍ ആ എരിയയില്‍ കിടന്നു ചുറ്റുകയായിരുന്നു...കഷ്ടമായി പോയി...

      ReplyDelete
    11. അപ്പുവേ ഈ പടം നേരെ ചൊവ്വേ കണ്ടാല്‍ തന്നെ മനസ്സിലാവില്ല. അതിന്റെ പുറത്ത് അപ്പുന്റെ ഒരു വെട്ടിക്കളി. ക്ലുവിനു മുന്നേ ഉത്തരം പറഞ്ഞവരുണ്ടെങ്കില്‍ അവരെ നമിക്കണം.

      ReplyDelete
    12. Jean Henri Dunant
      റെഡ്ക്രസന്റിന്റെ സ്ഥാപകന്‍

      ഹും..ക്ലൂ ഇല്ലേല്‍ കാണാമായിരുന്നു
      :)

      ReplyDelete
    13. അപ്പു നേരിട്ട് വന്നു ആൻസെർ എഴുതാൻ ഒരു ചമ്മൽ:(
      വേറെ പേരിൽ വന്നാൽ പോയിന്റ് ഒരുമിച്ച് തരുമോ?
      കഴിഞ്ഞതിൽ ഒരു വിധത്തിൽ ഒക്കെ വന്ന് എഴുതീട്ട് പോയി!
      ഇനിയിപ്പൊ അതു പറ്റില്ലല്ലൊ ജോഷി ഓടിക്കും:)
      ആൻസെർ എഴുതുന്നതിനു പകരം ഒരു ചുവന്ന കുരിശ് വരച്ചു വച്ചാ മതിയോ, പിശാച് ഓടുകയും ചെയ്യും എനിക്ക് പതിനഞ്ച് പോയിന്റും കിട്ടും!
      അതോ ഹെന്രി ഡുനാന്റ് എന്ന് തന്നെ പറയണോ?
      എങ്കിൽ പറഞ്ഞിട്ടുണ്ട്, ഹെൻ‌റി ഡുനാന്റ്
      ഇനി ഞാൻ പതിയെ സ്കൂട്ടാവട്ടെ, അപ്പു ആരോടും പറയണ്ട ഞാൻ കമന്റിട്ടേമിച്ചു പോയത്:)

      ശോ ആകെ ചമ്മി നാശകോശമായി:(

      ReplyDelete
    14. Henri Dunant

      (ഹെന്റമ്മോ..കണ്ണടിച്ചുപോവാറായെന്നാ തോന്നണേ. മൂന്നു മണി മുതലുള്ള ഒറ്റ ഇരിപ്പാണേയ്..!!)

      ReplyDelete
    15. ശരിക്കും ....തലയുടെ പരിപ് ഇളകി ......Googlent ആറ്റം കണ്ടു...

      ReplyDelete
    16. Henry Dunant/Henri Dunant

      ReplyDelete
    17. ഹെന്‍‌റി ദുനന്റ്റ്‌ : റെഡ്ക്രോസ് സ്ഥാപകന്‍ (Henry Dunant)

      ReplyDelete
    18. ഉത്തരമെഴുതുന്നവരോട്‌ ഒരു നിർദ്ദേശം:

      ഉത്തരത്തിനു പകരം എനിക്കു ക്ലൂ തരുന്നവർക്ക്‌ ഇനി മുതൽ മാർക്കു തരുന്നതല്ല (ഉദാ: ഇന്നു 100 ദിവസം തികച്ച ആൾ, അല്ലെങ്കിൽ സ്ട്രീറ്റ് അഡ്രസ്സ്). വേറൊന്നും കൊണ്ടല്ല, ഉത്തരം അറിയാമെങ്കിൽ പേരു എഴുതുക (അതിനി മുഴുവൻ പേരു വേണമെന്നൊന്നും ശഠിക്കുന്നില്ല, എനിക്കു നിങ്ങൾ ഉദ്ദേശിച്ചതു ആ ആൾ തന്നെ എന്നു മനസ്സിലാവുന്നടത്തോളം കാലം മാർക്കു തരാൻ ശ്രമിക്കാം). വ്യക്തമായ ക്ലൂ തന്നവർക്കൊക്കെ ഇത്ര നാൾ മാർക്കു കൊടുത്തിട്ടുണ്ട്‌. എന്നാലും എന്നെ എന്തിനു കഷ്ടപ്പെടുത്തുന്നു. ദയവായി, പേരു എഴുതിക്കഴിഞ്ഞ്‌ വേറെ എന്ത് വേണേലും പറഞ്ഞോളൂ...

      ReplyDelete
    19. ശരിയുത്തരം : ഹെന്‍‌റി ഡുനാന്റ്

      റെഡ് ക്രോസിന്റെ സ്ഥാപകന്‍. 1828 മെയ് 8 നാണ് ഹെന്‍‌റീ ഡുനാന്റ് ജനിച്ചത്. അദ്ദേഹം ഒരു സ്വിസ് ബിസിനസുകാരനായിരുന്നു. 1859 ജൂണ്‍‌മാസത്തില്‍ അദേഹം ഫ്രാന്‍സിന്റെ അധിപനായിരുന്ന നെപ്പോളിയന്‍ മൂന്നാമന്‍ ചക്രവര്‍ത്തിയെ കാണുന്നതിനായി ഇറ്റലിയിലേക്ക് പോയി. അന്ന് ഫ്രഞ്ച് അധീനതയിലായിരുന്ന അള്‍ജീരിയയിലെ വ്യാപാരബന്ധങ്ങള്‍ക്ക് നേരിട്ടിരുന്ന തടസ്സത്തെപ്പറ്റി ചക്രവര്‍ത്തിയെ ബോധ്യപ്പെടുത്തുകയായിരുന്നു യാത്രയുടെ ലക്ഷ്യം. ജൂണ്‍ 24 ന് അദ്ദേഹം ഇറ്റലിയിലെ സൊല്‍ഫെരിനോ (Soleferino) എന്ന ചെറിയപട്ടണത്തിലെത്തി. ആയിടയ്ക്ക് ഫ്രഞ്ചുകാരും സാര്‍ഡീനിയക്കാരു തമ്മില്‍ നടന്നുവന്നിരുന്ന യുദ്ധത്തിന്റെ ഭാഗമായ ഒരു ഏറ്റുമുട്ടല്‍ അന്നേദിവസം അദ്ദേഹം കാണുവാനിടയായി. ഒറ്റ ദിവസം കൊണ്ട് ഇരു ഭാഗത്തുമുള്ള 40000 ല്‍ പരം പട്ടാളക്കാര്‍ മരിച്ചു വീഴുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തു. ശവങ്ങള്‍ മറവുചെയ്യുവാനോ മുറിവേറ്റവര്‍ക്ക് ഒരല്പം ആശ്വാസം പകരുവാനോ ആരും ഇല്ലാത്ത ഒരു ഭീകരാവസ്ഥ. ഇതുകണ്ടുനില്‍ക്കുവാന്‍ ഡുനാന്റിന്റെ മനസ്സാക്ഷി അനുവദിച്ചില്ല. അദ്ദേഹം അന്നാട്ടിലെ നല്ലവരായ ജനങ്ങളോട് സഹായം അഭ്യര്‍ത്ഥിക്കുകയും അവരുടെ സഹായത്തോടെ മുറിവേറ്റവര്‍ക്ക് ദിവസങ്ങളോളം പരിചരണം നല്‍കുകയും ചെയ്തു. തിരികെ ജനീവയിലെത്തിയ ഡുനാന്റ് ആദ്യം ചെയ്തത് സൊല്‍ഫരിനോയില്‍ താന്‍ കാണുകയും അനുഭവിക്കുകയും ചെയ്ത കാര്യങ്ങള്‍ ഒരു പുസ്തകത്തിലാക്കി പ്രസിദ്ധീകരിക്കുകയെന്നതായിരുന്നു. 1862 ല്‍ A Memory of Solferino എന്ന ആ പുസ്തകം പ്രസിദ്ധീകൃതമായി. അതിന്റെ കോപ്പി യൂറോപ്പിലെ രാജ്യത്തലവന്മാര്‍ക്കും യുദ്ധമുന്നണിയിലുള്ള നേതാക്കള്‍ക്കും അദ്ദേഹം അയച്ചു കൊടുത്തു. (ബാക്കി പോസ്റ്റില്‍)

      ReplyDelete
    20. ആദ്യത്തെ 10 റാങ്കുകാർ:

      സാജന്‍| SAJAN 665
      kichu 640
      ലാപുട 605
      സുല്‍ |Sul 580
      അഗ്രജന്‍ 565
      കുഞ്ഞന്‍ 495
      Ashly A K 480
      bright 445
      kavithrayam 445
      ഉഗാണ്ട രണ്ടാമന്‍ 440
      ബിന്ദു കെ പി 425

      ReplyDelete
    21. വീരപ്പന്‍!! അമ്പട കള്ളാ.. കോട്ടിട്ടു വന്നാല്‍ മനസ്സിലാവൂലാന്നു കരുതിയോ?


      hahahaha...

      ReplyDelete
    22. മാഷേ ,
      ഒരു വിനീതമായ നിര്ദ്ദേശം വെക്കുകയാണ്.
      ഇതു നമ്മുടെ സ്കോറര്‍ ജോഷിയുടെ കൂടി ശ്രദ്ധയിലേക്കാണ്.
      'കോണ്‍ ബനേഗാ ക്രോര്‍ പതി 'പോലെ ഗോമ്പി ഹിറ്റ്‌ ആയ സ്ഥിതിക്ക്
      കുറച്ചു കൂടി മത്സരബുദ്ധി ഞാന്‍ കൂടി ഉള്പ്പെടുന്ന മത്സരാര്‍ത്ഥികള്‍ക്കിടയില്‍ വരാന്‍, ചില ചെറിയ നിബന്ധനകള്‍ കൂടി ഗോമ്പിയുടെ നിബന്ധനകളില്‍ ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും എന്ന് എനിക്ക് ഒരു എളിയ അഭിപ്രായം ഉണ്ട്.
      ചോദ്യം ഇട്ടു കഴിഞ്ഞു ,ക്ലൂ വരുന്നതു വരെ ഉത്തരം നല്കുന്ന എല്ലാവര്ക്കും ഒരേ പോയിന്റ്‌ ആണല്ലോ ഇപ്പോള്‍ നല്കുന്നത്.
      പക്ഷെ,താങ്കള്‍ പറഞ്ഞ ''പക്ഷേ ഇതൊന്നും ആവശ്യമില്ലാതെ ആദ്യം മോഡറേഷന്‍ സമയത്തില്‍ ഒറ്റ നോട്ടത്തില്‍ ഉത്തരം പറയുന്നവരാരോ അവരാണ് യഥാര്‍ത്ഥ വിജയി... !!!''എന്ന സത്യം ശരിക്കും നടപ്പാക്കപ്പെടണമെങ്കില്‍,
      ആദ്യം ഉത്തരം നല്‍കുന്നവര്‍ക്ക് പരിഗണന കിട്ടണം.
      അങ്ങനെ വരുമ്പോള്‍,ആദ്യം ഉത്തരം നല്കുന്ന ആള്‍ക്ക് ഏറ്റവും കൂടുതല്‍ പോയിന്റ്‌ കിട്ടുമെന്നതുകൊണ്ടു എല്ലാവരും ആദ്യം തന്നെ ഉത്തരം നല്‍കാന്‍ ശ്രമിക്കുകയും ചെയ്യും.സ്വാഭാവികമായും മത്സരം 'മുറുകും'
      പിന്നാലെ ഉത്തരം നല്കുന്നവര്‍ക്ക് മുന്‍ഗണന അനുസരിച്ച് മാര്‍ക്കുകള്‍ ക്ലിപ്തപ്പെടുത്തി നല്‍കാവുന്നതും ആണ്.
      ഞാന്‍ ഉദ്ദേശിച്ച കാര്യം എനിക്ക് convey ചെയ്യാന്‍ കഴിഞ്ഞോ എന്ന് അറിയില്ല.
      ഇനി ഈ നിര്ദ്ദേശം പൊട്ടത്തരമാണെങ്കില്‍,പാര്‍ലമന്റ്‌- ലെ ''വനിതാ സംവരണ ബില്‍ ''പോലെ ഇതു മൈന്‍ഡ് ചെയ്യാതിരിക്കുക.
      ഇതു എനിക്ക് കൂടി ബാധകം ആയതിനാല്‍ ഇതിന്റെ പിന്നില്‍ സ്വാര്‍ഥത ഒന്നുമില്ലെന്ന് എല്ലാവരും മനസ്സിലാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

      ReplyDelete
    23. മാനസ പറഞ്ഞ കാര്യം എനിക്കുമനസ്സിലായി. പക്ഷേ അത് നടപ്പാക്കുന്നതിന് പ്രായോഗികമായി അല്പം ബുദ്ധിമുട്ടുണ്ട്. കാരണം പല ടൈം സോണുകളില്‍ ഉള്ള ആളുകള്‍ ഇതില്‍ പങ്കെടുക്കുന്നുണ്ട് എന്നതുതന്നെ. എല്ലാവരും ഓരോ ഗോമ്പിയും തുടങ്ങുന്ന മിനിറ്റില്‍ തന്നെ ചിത്രങ്ങള്‍ കാണുന്നുണ്ട് എന്നു കരുതേണ്ടതില്ല. ഉദാഹരണത്തിന്ന്‍ നമ്മള്‍ യു.എ.ഇ സമയം മൂന്നുമണിക്ക് ഗോമ്പി തുടങ്ങുമ്പോള്‍ അങ്ങ് അമേരിക്കയില്‍ ഈസ്റ്റേണ്‍ ടൈമില്‍ ഉള്ളവര്‍ രാവിലെ ഏഴിനു കാപ്പികുടിക്കുയും അതിനും പടിഞ്ഞാറൂള്ളവര്‍ കൊച്ചു വെളുപ്പിനെ നല്ല ഉറക്കത്തിലുമാണ്. അതുകൊണ്ടാണ് ഈ സമയ ക്രമങ്ങളും നാലുമണീക്കുര്‍ മോഡറേഷനും ഏര്‍പ്പെടുത്തിയിരിക്കുന്നതും..

      ക്ലൂവില്ലാതെ ഉത്തരം പറയുന്നവരാണ് ശരിക്കും വിജയികള്‍. പക്ഷേ അതിന് ആദ്യം ആദ്യം പറയുന്ന ക്രമം വച്ചാല്‍ പാവം ജോഷിക്ക് ജോലി കൂടും. അതുകൊണ്ട് തല്‍ക്കാലം ഇങ്ങനെ പോകട്ടെ. ഈ ഗോമ്പിയില്‍ നെഗറ്റീവ് മാര്‍ക്കും പെനാല്‍റ്റിയും ഒകെ ഒഴിവാക്കിയതുപോലും ഈ കോപ്ലിക്കേഷനുകള്‍ ഒഴിവാക്കാനാണ്.

      റാങ്കു നിലയില്‍ പുറകില്‍ നില്‍ക്കുന്നവര്‍ വിഷമിക്കേണ്ട. ഈ മത്സര പരമ്പര അവസാനിക്കുന്നതിനു മുമ്പ് അവസാന അഞ്ചു എപ്പിസോഡുകള്‍ നമ്മള്‍ ട്വന്റി-ട്വന്റി ഗോമ്പി കളിക്കുന്നുണ്ട്. അപ്പോള്‍ മാര്‍ക്കുകള്‍ വാരിക്കൂട്ടാം.... :-)

      കമന്റിനു നന്ദി.

      ReplyDelete
    24. ഇത്താരം പോസ്റ്റുകള്‍ വളരെ ഉപകാരപ്രദം.

      ഭാവുകങ്ങള്‍....

      ReplyDelete
    25. Hope you don't mean to have 5 episodes only with cricket !!! We are already fed up with too much of cricket, all around.

      ReplyDelete
    26. എന്റെ നിര്‍ദ്ദേശത്തിന്റെ 'അപ്രായോഗികത' വളരെ ലളിതമായി പറഞ്ഞു തന്നതിന് നന്ദി .:)
      ഒരു പക്ഷെ,എന്നെപ്പോലെ പലര്‍ക്കും ഉണ്ടായിരുന്ന ഒരു സംശയം ആയിരുന്നിരിക്കും ഇത്.
      ഗോമ്പിക്ക് എന്റെ എല്ലാ ആശംസകളും..........!!!

      ReplyDelete
    27. ഈ കോപ്ലിക്കേഷനുകള്‍ എന്ത് തരം അപ്ലിക്കേഷന്‍ ആണ് അപ്പൂ ?????? :))

      ReplyDelete
    28. സാജന്‍, കിച്ചു, ലാപുട പ്രഭൃതികളുടെ ശ്രദ്ധക്ക് :-
      സ്കോര്‍ എഴുതാന്‍ മൂന്ന് ഡിജിറ്റ് മാത്രം ഉള്ളത് കൊണ്ട് ആയിരം കടക്കുന്നവരുടെ സ്കോര്‍ പൂജത്തിലേക്ക് റീസെറ്റ് ചെയ്യുന്നതായിരിക്കും

      ReplyDelete

    ഇനി നിങ്ങൾ പറയൂ...

    പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
    പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
    ©All Rights Reserved.
     
    കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....