Friday, 1 May 2009
മത്സരം 9 - മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍
ശരിയായ ഉത്തരം : മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍
2008 നവംബറില്‍ ബോംബെയിലുണ്ടായ ഭീകരാക്രമണത്തെ ചെറുക്കാനുള്ള ഓപ്പറേഷനില്‍ സജീവമായി പങ്കെടുക്കുകയും, ആ ഓപ്പറേഷനിടയില്‍ വീരമൃത്യുവരിക്കുകയും ചെയ്ത എന്‍.എസ്.ജി കമന്റോ. 1977 മാര്‍ച്ച് 15 നാണ് അദ്ദേഹം ജനിച്ചത്. കരസേനയുടെ നാഷനല്‍ സെക്യൂരിറ്റി ഗാര്‍ഡ് വിഭാഗത്തില്‍ മേജര്‍ ആയിരുന്നു അദ്ദേഹം. മുബൈ ഭീകരാക്രമണത്തില്‍ പെട്ടുപോയ ടാജ് മഹല്‍ പാലസ് ഹോട്ടലിലെ കമാന്റോ ആക്രമണത്തിന് നേതൃത്വം കൊടുക്കുവേയാണ് ഭീകരരുടെ വെടിയേറ്റ് സന്ദീപ് കൊല്ലപ്പെട്ടത്. ഓപ്പറേഷന്‍ ബ്ലാക് ടൊര്‍ണേഡോ എന്നായിരുന്നു ഈ ഓപ്പറേഷന്റെ പേര്. കമാന്റോ നടപടിക്കിടെ പരിക്കേറ്റ മറ്റൊരു കമാന്റോയെ സുരക്ഷിത സ്ഥാനത്തെക്ക് മാറ്റിയതിനുശേഷം ഭീകരരെ നേരിടാന്‍ ശ്രമികവേയാണ് അദ്ദേഹത്തിന് വെടിയേറ്റത്. കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂര്‍ സ്വദേശിയാണ് അദ്ദേഹത്തിന്റെ പിതാവ് ശ്രീ ഉണ്ണികൃഷ്ണന്‍. 2009 ജനുവരി 26 ന്, മരണാനന്തര ബഹുമതിയായി മേജര്‍ സന്ദീപിന് അശോകചക്രം സമ്മാനിച്ച് രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു.
Subscribe to:
Post Comments (Atom)
പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
ഈ ഫോട്ടോസ് ഇത്ര ക്ലിയറാക്കിക്കാണിച്ചാല്‍ ആര്‍ക്കും പെട്ടന്ന് ഐഡന്റിഫൈ ചെയ്യാന്‍ പറ്റുമല്ലോ അപ്പുവേട്ടാ. ഈ മത്സരം ഇത്തിരികൂടി ടഫ്ഫ് ആക്കൂ..
ReplyDeleteഎന്നിരുന്നാലും ഈ ഫോട്ടോയില്‍ കാണുന്നയാളെ എനിക്കു പരിചയമില്ല കെട്ടോ..
ഇത് മേജർ ഉണ്ണികൃഷ്ണൻ, ഇവരുടെ സ്ഥാനം സാധാരണ ഗതിയിൽ അവർ വീര മരണം വരിക്കുന്ന ആഴ്ചകളിൽ മാത്രമാണ്,ഇവിടെ ഈ ഓർമ്മ യഥോചിതമായി അപ്പു, ഒരു ബിഗ് സല്യൂട്ട് ഈ ധീരരക്തസാക്ഷിക്കും ഒപ്പം അപ്പൂനും:)
ReplyDeleteജോ പോള്‍ അഞ്ചേരി
ReplyDeleteക്ലൂ പറയാം.
ReplyDeleteമലയാളിയാണീ യുവാവ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തി മണ്ഡലത്തില്‍ ജോലി ആരംഭിക്കുമ്പോള്‍ അദ്ദേഹം അതിപ്രശസ്തനല്ലായിരുന്നു. പക്ഷേ ഈ അടുത്തയിട നടന്ന ഒരു സംഭവത്തില്‍ ഉള്‍പ്പെടുകവഴി ഒരൊറ്റ ദിവസംകൊണ്ട് ഇന്ത്യമുഴുവന്‍ ഇദ്ദേഹത്തെ ആളുകള്‍ അറിഞ്ഞു.
ജയ് ഹിന്ദ്...
ReplyDeleteഅപ്നാ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍...
ക്ലുവിന്റെ ആവശ്യം ഇല്ലായിരുന്നു...
അത്ര പെട്ടന്ന് മറക്കാന്‍ പറ്റുമോ?
അപ്പൂ...ഇതു നമ്മുടെ സന്ദീപ് ഉണ്ണികൃഷ്ണൻ....
ReplyDeleteമുംബൈ ഭീകരണാക്രമണ സംഭവത്തിൽ വെടിയേറ്റ് മരിച്ച കമാന്റോ.
Major Unnikrishnan who died during the terrorist attack at Taj and Oberoi hotels in Mumbai.
ReplyDeleteഇത്ര വ്യക്തമായി ഫോട്ടോ കാണിച്ചിട്ടും, ക്ലൂ തന്നിട്ടും ആളെ മനസ്സിലായില്ല.
ReplyDeletesandeep unnikrishnan thanne..... allathara...!!!!
ReplyDeleteകമന്റ് മോഡറേഷന്‍ അവസാനിക്കുന്നു
ReplyDeleteസാജാാാാാാാ
ReplyDeleteങ്ഹും..
മുടിഞ്ഞ സ്കോര്‍ ആണല്ലോ :)
കിച്ചുവേച്ചി,
ReplyDeleteഏറ്റവും എളുപ്പം പറയാന്‍ കഴിഞ്ഞത് ഇതായിരുന്നു, എങ്ങനെ ഈ യുവാവിന്റെ മുഖം മനസില്‍ നിന്ന് നമുക്ക് മറക്കാന്‍ കഴിയും?
സന്ദീപ് എന്ന പേര് അപ്പൊ ശരിക്കും ഓര്‍മ്മ വന്നില്ല, ആ കുറവ് ക്വിസ് മാസ്റ്റെര്‍ ക്ഷമിക്കുമായിരിക്കും:)
അപ്പു
ReplyDelete2/3 സജഷന്‍സ് ഉണ്ട്,
ഇതിന്റെ മാര്‍ക്ക് മറ്റൊരു രീതിയാല്‍ ഇട്ടാല്‍ നന്നായിരിക്കുമെന്ന് തോന്നുന്നു,
അതായത്, 20/25 ഗ്ലൂവിനു മുമ്പ് 15 ഗ്ലൂവിനു ശേഷം മോഡറേഷനു ശേഷം 5 ഇങ്ങനെ ആയാല്‍ ആളുകള്‍ക്ക് പങ്കെടുക്കാന്‍ ഒരു ഉഷാറൊക്കെ വരും!
പിന്നെ മറ്റൊന്ന് ഇതിന്റെ നിയമാവലി ആദ്യമായിട്ട് വരുന്നവര്‍ക്കും കാണാന്‍ കഴിയുന്നരീതിയില്‍ പ്രദര്‍ശിപ്പിക്കുക.
അവസാന സജഷന്‍, മത്സരം അവസാനിച്ചു കഴിഞ്ഞാല്‍ അതാരാണെന്ന് എഴുതിയാല്‍ ആര്‍ക്കെങ്കിലും ഭാവിയില്‍ ഒരു റെഫെറന്‍സ് ആയി ഉപയോഗിക്കേണ്ടി വന്നാല്‍ വേഗം കണ്ടുപിടിക്കാന്‍ കഴിഞ്ഞേക്കും.
ഇതിന്റെ ശരിയായ ഉത്തരം
ReplyDeleteമേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍
2008 നവംബറില്‍ ബോംബെയിലെ ഭീകരാക്രമണത്തില്‍ സജീവമായി പങ്കെടുക്കുകയും, ആ ഓപ്പറേഷനിടയില്‍ വീരമൃത്യുവരിക്കുകയും ചെയ്ത എന്‍.എസ്.ജി കമന്റോ. 1977 മാര്‍ച്ച് 15 നാണ് അദ്ദേഹം ജനിച്ചത്. കരസേനയുടെ നാഷനല്‍ സെക്യൂരിറ്റി ഗാര്‍ഡ് വിഭാഗത്തില്‍ മേജര്‍ ആയിരുന്നു അദ്ദേഹം. മുബൈ ഭീകരാക്രമണത്തില്‍ പെട്ടുപോയ ടാജ് മഹല്‍ പാലസ് ഹോട്ടലിലെ കമാന്റോ ആക്രമണത്തിന് നേതൃത്വം കൊടുക്കുവേയാണ് ഭീകരരുടെ വെടിയേറ്റ് സന്ദീപ് കൊല്ലപ്പെട്ടത്. ഓപ്പറേഷന്‍ ബ്ലാക് ടൊര്‍ണേഡോ എന്നായിരുന്നു ഈ ഓപ്പറേഷന്റെ പേര്. കമാന്റോ നടപടിക്കിടെ പരിക്കേറ്റ മറ്റൊരു കമാന്റോയെ സുരക്ഷിത സ്ഥാനത്തെക്ക് മാറ്റിയതിനുശേഷം ഭീകരരെ നേരിടാന്‍ ശ്രമികവേയാണ് അദ്ദേഹത്തിന് വെടിയേറ്റത്. കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂര്‍ സ്വദേശിയാണ് അദ്ദേഹത്തിന്റെ പിതാവ് ശ്രീ ഉണ്ണികൃഷ്ണന്‍. 2009 ജനുവരി 26 ന്, മരണാനന്തര ബഹുമതിയായി മേജര്‍ സന്ദീപിന് അശോകചക്രം സമ്മാനിച്ച് രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു.
വളരെ ശരിയുത്തരങ്ങള്‍ ഉണ്ടാവും എന്ന് എനിക്ക് പ്രതീക്ഷയുണ്ടായിരുന്ന ഒരു വ്യക്തിയായിരുന്നു ഇത്. പക്ഷേ അങ്ങനെയുണ്ടായില്ല. ഇന്ന് വെള്ളിയാഴ്ച ഗള്‍ഫില്‍ അവധിയും, മെയ് 1 ആയതിനാല്‍ ലോകത്തിന്റെ പലഭാഗങ്ങളിലും അവധിയും ആയതിനാലാവും ഇന്ന് സൈറ്റ് ട്രാഫിക് കുറവായി കാണുന്നു. അതൊരു കാരണമാവാം.
ReplyDeleteഅടുത്ത ഗോമ്പി മെയ് 2 യു.എ.ഇ സമയം 6:00 AM ന്
സാജന്‍ പറഞ്ഞ സജഷന്‍സ് പരിഗണിക്കുന്നതാണ്.
അപ്പോ വൈകുന്നേരത്തെ മാറ്റിവെച്ചോ? അതിനാരുന്നു ഒന്ന് കാണാന്‍/ട്രൈ ചെയ്യാന്‍ സമയം കിട്ടാറ് :( :( [അവധി സ്പെഷല്‍ ആണോ?? ]
ReplyDeleteഅപ്പൂ,
ReplyDeleteഇന്ന് കമ്പ്യൂട്ടർ ഓൺ ചെയ്തപ്പോഴേയ്ക്കും മത്സരം തീർന്നിരുന്നു. വെള്ളിയാഴ്ച തന്നെ വില്ലൻ! വളരെ എളുപ്പം ഉത്തരം പറയാനാവുമായിരുന്ന ഈ ചോദ്യം മിസ്സായി :( :(
രുദ്ര, ബിന്ദു...
ReplyDeleteവെള്ളിയാഴ്ച ഗള്‍ഫില്‍ അവധിയായതിനാല്‍ ഈ ഗോമ്പറ്റീഷന് അവധിവേണം എന്ന് ഞാന്‍ വിചാരിച്ചിട്ടില്ല. ഇന്ന് പൊതു അവധിയായതിനാല്‍ ഉച്ചകഴിഞ്ഞ ഗോമ്പി വേണ്ടന്നു വെച്ചെന്നേയുള്ളൂ..
അപ്പൂ, മത്സരങ്ങളുടെ ഇൻഡ്യൻ സമയം കൂടി പറയേണ്ടതാണ്
ReplyDeleteസുനില്‍, ഒരു ദിവസം രണ്ടു മത്സരങ്ങള്‍ ഉണ്ടായിരിക്കും. ആദ്യത്തേത് യു.എ.ഇ സമയം 6:00 AM (Indian time 7:30 AM) ന് ആരംഭിക്കും. രണ്ടാമത്തേത് യു.എ.ഇ സമയം 3:00 PM (Indian time 4:30 PM) നും ആയിരിക്കും ആരംഭിക്കുക.
ReplyDeleteഏതെങ്കിലും ദിവസം മത്സരമില്ലെങ്കില്‍ അത് ഒരു കമന്റില്‍ പറയുന്നതാണ്. ഇന്ന് രണ്ടാമത്തെ മത്സരം ഇല്ല.
1. മോഡറേഷൻ കാലം, ഗ്ലൂവിനു മുൻപ്
ReplyDeleteസാജന്‍| SAJAN
2. മോഡറേഷൻ കാലം, ക്ലൂ വന്നു കഴിഞ്ഞ്:
Sudheesh|I|സുധീഷ്
സുനിൽ കൃഷ്ണൻ(Sunil Krishnan)
kichu
sreejith