Tuesday, 19 May 2009

മത്സരം 45 - സിഗ്‌മണ്ട് ഫ്രോയ്‌ഡ്

ഈ മത്സരത്തോടെ ഒരു വ്യക്തിയില്‍ അധിഷ്ഠിതമായ ചോദ്യപരമ്പര അവസാനിക്കുകയാണ്. അടുത്ത അഞ്ചു മത്സരങ്ങള്‍ മുന്‍പു സൂചിപ്പിച്ചതുപോലെ അഞ്ചുവ്യക്തികള്‍ ഒരു ഫോട്ടോയില്‍ ഉള്ള 20-20 ആണ്. സമയക്രമങ്ങള്‍ക്കൊന്നും മാറ്റമില്ല. വിശദവിവരങ്ങള്‍ നാളെ രാവിലെ ഇന്ത്യന്‍ സമയം 7:30 AM ന് ആരംഭിക്കുന്ന ആദ്യ മത്സരത്തോടൊപ്പം. Good luck ! ശരിയുത്തരം : സിഗ്മണ്ട് ഫ്രോയ്ഡ് ആസ്ട്രിയന്‍ ന്യൂറോളജിസ്റ്റും, ആധുനിക സൈക്കോ അനാലിസിസിന്റെ പിതാവുമായ പ്രശസ്ത മനഃശ്ശാസ്ത്രജ്ഞന്‍. മനുഷ്യന്റെ ആന്തരികവ്യക്തിത്വത്തെപ്പറ്റി മനസ്സിലാക്കുന്നതിനും പഠിക്കുന്നതിനും ഒരു പുതിയ രീതിതന്നെ ഫ്രോയ്ഡ് കൊണ്ടുവന്നു. ഇരുപതാം നൂറ്റാണ്ടിനെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തികളിലൊരാളായാണ് അദ്ദേഹം അറിയപ്പെടുന്നത്. 1856 മെയ് 6 ന് ഇപ്പോഴത്തെ ഷെക് റിപബ്ലിക്കിന്റെ ഭാഗമായ ഫ്രീബര്‍ഗിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഒരു വ്യാപാരിയായിരുന്നു. ഫ്രോയ്ഡിന്റെ കുടുംബം പില്‍ക്കാലത്ത് വിയന്നയിലേക്ക് കുടിയേറി. അവിടെയാണ് അദ്ദേഹത്തിന്റെ പ്രാഥമികവിദ്യാഭ്യാസം നടന്നത്. 1873 ല്‍ അദ്ദേഹം ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിയായി വിയന്ന യൂണിവേഴ്സിറ്റിയില്‍ പഠനമാരംഭിച്ചു. പഠനം പൂര്‍ത്തിയാക്കി, വിയന്ന ജനറല്‍ ഹോസ്‌പിറ്റലില്‍ അദ്ദേഹം ജോലിയില്‍ പ്രവേശിച്ചു. ഹിസ്റ്റീരിയ രോഗികളെ ഹിപ്നോട്ടിസത്തിനു വിധേയരാക്കിയതിനു ശേഷം അവരുടെ ജീവിതത്തിലുണ്ടായ വേദനാജനകമായ അനുഭവങ്ങളെ വെളിച്ചത്തുകൊണ്ടുവരുകയും അങ്ങനെ അവരെ മാനസികരോഗവിമുക്തരാക്കുകയു ചെയ്യുന്ന രീതി, ഡോ. ജോസഫ് ബ്രൂറെറോടൊപ്പം അദ്ദേഹം പ്രാക്റ്റീസ് ചെയ്തു. 1885 ല്‍ അദ്ദേഹം ഫ്രാന്‍സിലേക്ക് പോവുകയും ഡോ. ജീന്‍ ഷാര്‍ക്കറ്റിനോടോപ്പം ഒരു വര്‍ഷം പ്രാക്റ്റീസ് ചെയ്തു. അതിനുശേഷം തിരികെ വിയന്നയിലെത്തിയ ഫ്രോയ്ഡ് അവിടെ സ്വന്തമായി പ്രാക്റ്റീസ് തുടങ്ങി. മനുഷ്യരുടെ ഉപബോധമനസിനെപ്പറ്റിയുള്ള പഠനങ്ങളും, നിരീക്ഷണങ്ങളും, സിദ്ധാന്തങ്ങളും അദ്ദേഹം പിന്നീട് രൂപപ്പെടുത്തി. 1900 ല്‍ അദ്ദേഹത്തിന്റെ പ്രശസ്തമായ പുസ്തകം The Interpretation of Dreams" പുറത്തിറങ്ങി. അബോധമനസ്സിന്റെ ആഗ്രഹങ്ങളും അനുഭവങ്ങളുമാണ് സ്വപ്നങ്ങളായി രൂപപ്പെടുന്നതെന്ന് ഈ പുസ്തകത്തില്‍ അദ്ദേഹം സിദ്ധാന്തങ്ങളുടെയും ഉദാഹരണങ്ങളുടെയും അടിസ്ഥാനത്തില്‍ വിവരിച്ചു. 1902 മുതല്‍ 1938 വരെ അദ്ദേഹം വിയന്ന യൂണിവേഴ്സിറ്റിയിലെ ന്യുറോപതോളജി പ്രൊഫസറായി തുടര്‍ന്നു. അന്നത്തെ വൈദ്യശാസ്ത്ര രംഗം അദ്ദേഹത്തിന്റെ പല സിദ്ധാ‍ന്തങ്ങളേയും നിരാകരിച്ചുവെങ്കിലും, ഒരുപറ്റം വിദ്യാര്‍ത്ഥികളും അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളുടെ പ്രണേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. 1910 ല്‍ ഫ്രോയ്ഡ് International Psychoanalytic Association സ്ഥാപിച്ചു. 1923 ല്‍ അദ്ദേഹത്തിന്റെ അടൂത്ത പുസ്തകമായ The Ego and Id' പുറത്തിറങ്ങി. മനുഷ്യമനസിന്റെ പുതിയൊരു രൂപരേഖ, Id, ego and super ego എന്നിങ്ങനെ മൂന്നായി തിരിച്ചുകൊണ്ട് അദ്ദേഹം ഈ പുസ്തകത്തിലൂടെ അവതരിപ്പിച്ചു. നാസികള്‍ അദ്ദേഹത്തിനെതിരാവുന്നു എന്ന ഘട്ടം വന്നപ്പോള്‍ 1938 ല്‍ അദ്ദേഹം വിയന്ന വിട്ടു. 1939 ല്‍ സെപ്റ്റംബര്‍ 23 ന് അദ്ദേഹം അന്തരിച്ചു. അവലംബം : ബി.ബി.സി ഹിസ്റ്ററി പേജ്.

41 comments:

  1. അപ്പൂ..

    ആ മറ്റേ കണ്ണും കൂടി ഇടാമായിരുന്നില്ലേ.. !

    ReplyDelete
  2. വേലുപ്പിള്ള പ്രഭാകരന്‍ :)

    ReplyDelete
  3. അപ്പൂ..

    20/20 ക്ലൂ സമയം 10 മണി (യു.ഏ.ഇ) ആക്കൂ. ബ്ലീഈഈഈസ്

    ReplyDelete
  4. ഒരു കാരണവശാലും ആളെ കണ്ടുപിടിക്കരുതെന്നുള്ള വാശിയിലാണൊ?
    ഗുളു കാണാതെ നോ രഷ്ക

    ReplyDelete
  5. Pranav roy....


    ക്ലൂ വന്നിട് ബാകി ശരിയാക്കി തരാം

    ReplyDelete
  6. ഫ്രോയ്ഡ്... Sigmund Freud

    ReplyDelete
  7. ക്ല്ലൂ പറയട്ടെ ?

    ReplyDelete
  8. സാധിക്കാതെ പോയ ആഗ്രഹങ്ങളും അനുഭവങ്ങളുമാണ് സ്വപ്നങ്ങളുടെ രൂപത്തില്‍ ഉറക്കത്തില്‍ നാം കാണുന്നതെന്ന് സമര്‍ത്ഥിച്ച ‌‌‌‌‌‌‌‌‌‌--------ശ്ശാസ്ത്ര പ്രൊഫസര്‍.

    ReplyDelete
  9. ഇരുപതാം നൂറ്റാണ്ടിനെ ഏറ്റവുമധികം സ്വാധീനിച്ച ഒരു വ്യക്തിയാണു കേട്ടോ - ഏഷ്യാനെറ്റ് സീരിയല്‍ വഴിയല്ല :-)

    ReplyDelete
  10. ആലോചിച്ചു ‘വട്ടു‘ പിടിച്ചു...
    ക്ലൂ കിട്ടിയപ്പോള്‍ സമാധാനമായി...

    ReplyDelete
  11. Sigmund Freud
    (ഒരു തനി മലയാളിലുക്കാണ് കേട്ടോ ഇങ്ങേർക്ക്. ലോകത്തുള്ള സകലമാന മലയാളികളേയും തപ്പിത്തപ്പി ഞാൻ ഒരു വഴിയായി :) :))

    ReplyDelete
  12. ശ്ശോ...!! ഇത്രനേരം ''പ്രഭാത് പട്നായികിന്റെ'' പുറകെ പോയി.
    തല പുകച്ചിട്ട്‌,ചെവീല്‍ കൂടി പുക വരുന്നു
    എന്നാലും ഗോമ്പീ......:( :( :(

    ReplyDelete
  13. ക്ലൂ കിട്ടിയപ്പോൾ ആളെ മനസ്സിലായി.

    സിഗ്മണ്ഡ് ഫ്രോയ്ഡ്.

    ReplyDelete
  14. ശരിയുത്തരം : സിഗ്മണ്ട് ഫ്രോയ്ഡ്

    ആസ്ട്രിയന്‍ ന്യൂറോളജിസ്റ്റും, ആധുനിക സൈക്കോ അനാലിസിസിന്റെ പിതാവുമായ പ്രശസ്ത മനഃശ്ശാസ്ത്രജ്ഞന്‍. മനുഷ്യന്റെ ആന്തരികവ്യക്തിത്വത്തെപ്പറ്റി മനസ്സിലാക്കുന്നതിനും പഠിക്കുന്നതിനും ഒരു പുതിയ രീതിതന്നെ ഫ്രോയ്ഡ് കൊണ്ടുവന്നു. ഇരുപതാം നൂറ്റാണ്ടിനെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തികളിലൊരാളായാണ് അദ്ദേഹം അറിയപ്പെടുന്നത്. 1856 മെയ് 6 ന് ഇപ്പോഴത്തെ ഷെക് റിപബ്ലിക്കിന്റെ ഭാഗമായ ഫ്രീബര്‍ഗിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഒരു വ്യാപാരിയായിരുന്നു. ഫ്രോയ്ഡിന്റെ കുടുംബം പില്‍ക്കാലത്ത് വിയന്നയിലേക്ക് കുടിയേറി. അവിടെയാണ് അദ്ദേഹത്തിന്റെ പ്രാഥമികവിദ്യാഭ്യാസം നടന്നത്. 1873 ല്‍ അദ്ദേഹം ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിയായി വിയന്ന യൂണിവേഴ്സിറ്റിയില്‍ പഠനമാരംഭിച്ചു. പഠനം പൂര്‍ത്തിയാക്കി, വിയന്ന ജനറല്‍ ഹോസ്‌പിറ്റലില്‍ അദ്ദേഹം ജോലിയില്‍ പ്രവേശിച്ചു. ഹിസ്റ്റീരിയ രോഗികളെ ഹിപ്നോട്ടിസത്തിനു വിധേയരാക്കിയതിനു ശേഷം അവരുടെ ജീവിതത്തിലുണ്ടായ വേദനാജനകമായ അനുഭവങ്ങളെ വെളിച്ചത്തുകൊണ്ടുവരുകയും അങ്ങനെ അവരെ മാനസികരോഗവിമുക്തരാക്കുകയു ചെയ്യുന്ന രീതി, ഡോ. ജോസഫ് ബ്രൂറെറോടൊപ്പം അദ്ദേഹം പ്രാക്റ്റീസ് ചെയ്തു. 1885 ല്‍ അദ്ദേഹം ഫ്രാന്‍സിലേക്ക് പോവുകയും ഡോ. ജീന്‍ ഷാര്‍ക്കറ്റിനോടോപ്പം ഒരു വര്‍ഷം പ്രാക്റ്റീസ് ചെയ്തു. അതിനുശേഷം തിരികെ വിയന്നയിലെത്തിയ ഫ്രോയ്ഡ് അവിടെ സ്വന്തമായി പ്രാക്റ്റീസ് തുടങ്ങി.

    മനുഷ്യരുടെ ഉപബോധമനസിനെപ്പറ്റിയുള്ള പഠനങ്ങളും, നിരീക്ഷണങ്ങളും, സിദ്ധാന്തങ്ങളും അദ്ദേഹം പിന്നീട് രൂപപ്പെടുത്തി. 1900 ല്‍ അദ്ദേഹത്തിന്റെ പ്രശസ്തമായ പുസ്തകം The Interpretation of Dreams" പുറത്തിറങ്ങി. അബോധമനസ്സിന്റെ ആഗ്രഹങ്ങളും അനുഭവങ്ങളുമാണ് സ്വപ്നങ്ങളായി രൂപപ്പെടുന്നതെന്ന് ഈ പുസ്തകത്തില്‍ അദ്ദേഹം സിദ്ധാന്തങ്ങളുടെയും ഉദാഹരണങ്ങളുടെയും അടിസ്ഥാനത്തില്‍ വിവരിച്ചു. 1902 മുതല്‍ 1938 വരെ അദ്ദേഹം വിയന്ന യൂണിവേഴ്സിറ്റിയിലെ ന്യുറോപതോളജി പ്രൊഫസറായി തുടര്‍ന്നു. അന്നത്തെ വൈദ്യശാസ്ത്ര രംഗം അദ്ദേഹത്തിന്റെ പല സിദ്ധാ‍ന്തങ്ങളേയും നിരാകരിച്ചുവെങ്കിലും, ഒരുപറ്റം വിദ്യാര്‍ത്ഥികളും അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളുടെ പ്രണേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. 1910 ല്‍ ഫ്രോയ്ഡ് International Psychoanalytic Association സ്ഥാപിച്ചു. 1923 ല്‍ അദ്ദേഹത്തിന്റെ അടൂത്ത പുസ്തകമായ The Ego and Id' പുറത്തിറങ്ങി. മനുഷ്യമനസിന്റെ പുതിയൊരു രൂപരേഖ, Id, ego and super ego എന്നിങ്ങനെ മൂന്നായി തിരിച്ചുകൊണ്ട് അദ്ദേഹം ഈ പുസ്തകത്തിലൂടെ അവതരിപ്പിച്ചു. നാസികള്‍ അദ്ദേഹത്തിനെതിരാവുന്നു എന്ന ഘട്ടം വന്നപ്പോള്‍ 1938 ല്‍ അദ്ദേഹം വിയന്ന വിട്ടു. 1939 ല്‍ സെപ്റ്റംബര്‍ 23 ന് അദ്ദേഹം അന്തരിച്ചു. അവലംബം : ബി.ബി.സി ഹിസ്റ്ററി പേജ്

    ReplyDelete
  15. ശരി ഉത്തരം പറഞ്ഞവർ:

    1. മോഡറേഷൻ കാലം, ക്ലൂവിനു മുൻപെ:

    kavithrayam
    ലാപുട
    അഗ്രജന്‍
    ചീടാപ്പി

    2. മോഡറേഷൻ കാലം, ക്ലൂവിനു ശേഷം:

    സാജന്‍| SAJAN
    സുല്‍ |Sul
    മാരാര്‍
    ബാജി ഓടംവേലി
    ബിന്ദു കെ പി
    കുഞ്ഞന്‍
    മാനസ
    Ashly A K
    Umesh::ഉമേഷ്
    kichu
    ജോഷി

    ReplyDelete
  16. ഇപ്പൊൾ ഇവർ മുൻപിൽ...അടുത്ത മത്സരം മുതൽ അപ്പുവിന്റെ പുതിയ ഫോർമാറ്റ്, പുതുക്കിയ നിയമങ്ങൾ ഒക്കെ നടപ്പിൽ വരും. ഹാപ്പി ഗൊമ്പറ്റീഷൻ റ്റൂ ആൾ ഓഫ് യൂ :-)

    സാജന്‍| SAJAN 925
    kichu 875
    ലാപുട 855
    സുല്‍ |Sul 830
    അഗ്രജന്‍ 825
    kavithrayam 715
    കുഞ്ഞന്‍ 670
    Ashly A K 635
    ഉഗാണ്ട രണ്ടാമന്‍ 605
    ബിന്ദു കെ പി 590
    bright 545
    ചേച്ചിയമ്മ 505
    ചീടാപ്പി 465
    മാരാര്‍ 410
    പ്രിയംവദ-priyamvada 365
    Rudra 335
    മാനസ 330
    ബാജി ഓടംവേലി 325
    പുള്ളി പുലി 230
    Shihab Mogral 220
    കുറുമ്പന്‍ 220

    ReplyDelete
  17. ഇതില്‍ എന്റെ പേര് കാണുന്നില്ല.. :( (കമന്റ്‌ നമ്പര്‍ 34)

    ReplyDelete
  18. ക്ഷമിക്കുക മൂലന്‍, ഞാൻ പോയന്റ്‌ അടുത്ത അപ്‌ഡേറ്റിനു എഴുതിച്ചെർത്തേക്കാം. ചൂണ്ടിക്കാണിച്ചതിനു നന്ട്രി.

    ReplyDelete
  19. ശരി ഉത്തരം പറഞ്ഞവർ (തുടർച്ച...)

    2. മോഡറേഷനു ശേഷം, ക്ലൂ ഇല്ല

    മൂലൻ

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....