Saturday, 16 May 2009
മത്സരം 38 - നാനാ പടേക്കര്‍
ശരിയുത്തരം :നാനാ പടേക്കര്‍
ഹിന്ദി സിനിമാരംഗത്തെ അതുല്യ നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ പ്രശസ്തനായ നാനാ പടേക്കര്‍. ചടുലമായ സംഭാഷണരീതികൊണ്ടൂം തനതായ അഭിനയ സവിശേഷതകൊണ്ടും ശ്രദ്ധേയനായ പടേക്കര്‍, അനീതിക്കെതിരേ എപ്പോഴും ശബ്ദമുയര്‍ത്തുന്ന വ്യക്തിത്വമായും, ‘കോപിഷ്ടനായ യുവാവായും’ സിനിമ സ്ക്രീനില്‍ നിറഞ്ഞൂനില്‍ക്കുന്നു. ഏല്‍പ്പിക്കുന്ന വേഷം എന്തുതന്നെയായാലും അത് തികഞ്ഞ ആത്മാര്‍ത്ഥതയോടെയും കണിശതയോടെയും നിര്‍വ്വഹിക്കുവാന്‍ കഴിവുള്ള അദ്ദേഹം മലയാളത്തിലെ അതുല്യ നടന്മാരായ തിലകന്‍, ഭരത് ഗോപി, നെടുമുടി വേണു തുടങ്ങിയവരെപ്പോലെ വളരെ വ്യത്യസ്തങ്ങളായ വേഷങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ കഴിവുള്ള വ്യക്തിയാണ്. 1951 ജനുവരി 1 ന് മഹാരാഷ്ട്രയിലെ മുറുദ്-ജന്‍ജിര എന്ന സ്ഥലത്താണ് ജനിച്ചത്. വിശ്വനാഥന്‍ പടേക്കര്‍ എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ നാമം. ബോംബെയിലെ സര്‍ ജെ.ജെ ഇന്‍സ്റ്റിട്യൂട് ഓഫ് അപ്ലൈഡ് ആര്‍ട്ട്സില്‍ നിന്നും ബിരുദം നേടിയ അദ്ദേഹം, കലാലയ ജീവിത കാലത്തുതന്നെ നാടകവേദികളില്‍ സജീവമായിരുന്നു. പിന്നീടാണ് സിനിമാ രംഗത്തേക്ക് എത്തിയത്. സലാം ബോംബെ (1988) പരിന്ദ (1989) എന്നീ സിനിമളിലെ വില്ലന്‍ വേഷങ്ങളിലൂടെ അദ്ദേഹം ബോളിവുഡ് ശ്രദ്ധിക്കുന്ന നടനായി മാറി. പിന്നീടിങ്ങോട്ട് നാനാ ചെയ്തിട്ടുള്ള വ്യത്യസ്തങ്ങളായ വേഷങ്ങള്‍ അനവധിയാണ്. രൂപ സൌകുമാര്യത്തേക്കാളേറെ അഭിനയത്തികവാണ് ഒരു നടനെ അതുല്യനാക്കുന്നതെന്നതിനു തെളിവുകളായിരുന്നു അവയോരോന്നും. 1991 ല്‍ പുറത്തിറങ്ങിയ പ്രഹാര്‍ എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തതാണ്. അതിലെ നായകനായ പട്ടാളക്കാരന്റെ വേഷം നാനായുടെ എന്നും ഓര്‍ക്കപ്പെടുന്ന വേഷങ്ങളില്‍ ഒന്നാണ്. സിനിമയിലെ പ്രശസ്തികൂടാതെ, ഒരു സ്കെച്ച് ആര്‍ട്ടിസ്റ്റ് എന്ന നിലയിലും ഇദ്ദേഹം വിദഗ്ധനാണ്. ബോംബെ പോലീസിനു വേണ്ടി നിരവധി ക്രിമിനലുകളുടെ സ്കെച്ചുകള്‍ അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. പല കേസുകളിലും പ്രതികളെ പിടികൂടുവാന്‍ അദ്ദേഹത്തിന്റെ സ്കെച്ചുകള്‍ സഹായകമായിട്ടുണ്ട്. നിരവധി അവാര്‍ഡുകളും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. പ്രശസ്തിയുടെ ഉന്നതങ്ങളില്‍ നില്‍ക്കുമ്പോഴും ആതുര സേവനരംഗത്ത് തന്റെ ധനവും സമയവും വിനിയോഗിക്കുവാനും അദ്ദേഹം സമയം കണ്ടെത്തുന്നു.
Subscribe to:
Post Comments (Atom)
പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
nAna patekar
ReplyDeleteതിലകന്‍
ReplyDeleteNana Patekar
ReplyDeleteബോംബേ തെരുവീഥിയിൽ നാനാ മാഗസിൻ വിറ്റു നടന്ന് പ്രശസ്തനായ നാനാ പടേക്കർ എന്ന അസാമാന്യ പ്രതിഫ:)
ReplyDeleteമാഷേ,ഈ താഴെക്കാണുന്ന 'പീസ് ' ,എവിടുന്നു കട്ട് ചെയ്തതാണെന്ന് ഒരു പിടിയുമില്ല
ReplyDeleteഎന്തൂട്ട് ക്രോപ്പിംഗ് ആയി പ്പോയി,ഈശ്വരാ,ഇത്.!!!
അദ്ദേഹത്തിന്റെ തലമുടിയുടെ middle -ല്‍ നിന്നു ഒരു ഭാഗം
ആണ് ഉള്പ്പെടുത്തിയതെങ്കില്‍ മാഷ് ഒരു ബുദ്ധിമാന്‍ തന്നെ..ഹിഹി
നല്ല 'കണ്ണ് 'പരിചയം
ReplyDeleteആരോ,കൊളസ്ട്രോള്‍ ഉള്ള സെലിബ്രിറ്റി ആണെന്ന് തോന്നുന്നു.
കണ്ണിനു താഴെ വീര്‍ത്തിരിക്കുന്നു.
ഇനി കൊളസ്ട്രോള്‍ ഉള്ള മഹാത്മാക്കളെ ഗൂഗ്ളട്ടെ.. :)
കൊളസ്ട്രോള്‍ ഉള്ളവര്‍ക്ക് മാത്രമല്ല, നല്ല “വെള്ളമടിക്കാരുടെയും” കണ്ണിനു താഴെ ഈ നീര്‍വീക്കം ഉണ്ടാവുമെന്ന് കേട്ടിട്ടുണ്ട് മാനസേ :-)
ReplyDeleteയൂ. ആര്‍. അനന്തമൂര്‍ത്തി
ReplyDeleteDirector/Actor Lal
ReplyDeleteAnyway, let me Google it..got up just now..
ഇങ്ങനൊക്കെ സേര്‍ച്ച് ചെയ്യാന്‍ പഠിപ്പിച്ചു തന്നത് 'സാജന്‍' ഗുരുക്കള്‍ ആണ്.ഹി ഹി
ReplyDelete25 points കഴിഞ്ഞു കിട്ടുന്ന points അദ്ദേഹത്തിന് ഗുരുദക്ഷിണയായി സമര്‍പ്പിക്കുന്നു.
ഉത്തരം:ധാരാസിംഗ്
director & actor lal ( siddhiq-lal)
ReplyDeleteChanged the Answer to Malayalam Actor Murali
ReplyDeleteNana Patekar
ReplyDeleteഒറ്റനോട്ടത്തിൽ സിബി മലയിൽ ആണെന്ന് തോന്നിപ്പിക്കുന്നു...
ReplyDeleteതൽക്കാലം ഉത്തരം: സിബിമലയിൽ എന്നിരിക്കട്ടെ വല്ല മാറ്റവും തോന്നുമ്പോൾ അപ്പോ നോക്കാം... അല്ലെങ്കിൽ ക്ലൂവിന് ശേഷം നോക്കാം...
ഭാര്യയുടെ കൂടെ അഭിപ്രായം മാനിച്ച് ഞാനുത്തരം മാറ്റുന്നു...
ReplyDeleteപുതുക്കിയ ഉത്തരം: നെടുമുടി വേണു...
MUrali
ReplyDeleteക്ലൂ:
ReplyDeleteസിനിമയാണ് മേഖല. നടന്‍, സംവിധായകന്‍, നിമ്മാതാവ്, ആര്‍ട്ടിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തന്‍.
onnu koodi uthram matti
ReplyDeleteNEdumudi Venu
Ayiooo...back to my first answer : Lal
ReplyDeleteഎന്റെ പുതിയ ഉത്തരം ::Nana Patekar
ReplyDeleteഅദ്ദേഹത്തിനും കൊളസ്ട്രോളോ !!!!
Nedumudi Venu
ReplyDeleteNana Patekar
ReplyDeleteഒറ്റ നോട്ടത്തില്‍ നടന്‍ മുരളി
ReplyDeleteSatyajit Ray
ReplyDeleteappoo.........
ReplyDeleteavasanamayi mahathaya nalam thavana njan uttharam mattunnu
petti illalo.....
LAL ( Sidhik - LAL le LAL)
Nedumudi Venu
ReplyDeleteമധു
ReplyDeleteഉത്തരം മാറ്റി : മധു
പുരുഷന്മാരുടെ കണ്ണിന് താഴെ വീർത്തിരിക്കുന്നത് കൊളസ്ട്രോൾ കൊണ്ടൊന്നുമല്ല... പുറത്ത് വരാത്ത കണ്ണുനീർ ശേഖരിക്കപ്പെട്ടിരിക്കുന്നതാണ്... :)
ReplyDeleteതിക്കുറിശ്ശി സുകുമാരൻ നായർ
ReplyDeleteഒടുക്കം ഒരു മാറ്റം കൂടെ...
ReplyDeleteവീണ്ടും പുതുക്കിയ ഉത്തരം: നാനാ പടേക്കർ
(അപ്പൂ... ഈ ഇലക്ഷൻ റിസൽട്ട് വരുന്ന ഇന്ന് ഗോമ്പിക്ക് അവധി കൊടുക്കായിരുന്നില്ലേ)
ഇലക്ഷന്‍ റിസല്‍ട്ട് നോക്കിയിരിക്കുന്നത്ര ആള്‍ക്കാര്‍ ഇവിടെ മോഡറേഷന്‍ മാറ്റുന്നതും നോക്കി ഇരുപ്പുണ്ടല്ലോ !! മോഡറേഷന്‍ അവസാനിക്കുന്നു..
ReplyDeleteഗുരുജീ.ഒരു വാക്ക്.
ReplyDelete'നാന'മാഗസിന്‍ വിറ്റു നടന്നയാള്‍ അല്ല.
'നാനക്ക് ' വേണ്ടി 'പടം പിടിക്കുന്നയാള്‍'...:)
This comment has been removed by the author.
ReplyDeleteശരിയുത്തരം : നാനാ പടേക്കര്‍:
ReplyDeleteഹിന്ദി സിനിമാരംഗത്തെ അതുല്യ നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ പ്രശസ്തനായ നാനാ പടേക്കര്‍. ചടുലമായ സംഭാഷണരീതികൊണ്ടൂം തനതായ അഭിനയ സവിശേഷതകൊണ്ടും ശ്രദ്ധേയനായ പടേക്കര്‍, അനീതിക്കെതിരേ എപ്പോഴും ശബ്ദമുയര്‍ത്തുന്ന വ്യക്തിത്വമായും, ‘കോപിഷ്ടനായ യുവാവായും’ സിനിമ സ്ക്രീനില്‍ നിറഞ്ഞൂനില്‍ക്കുന്നു. ഏല്‍പ്പിക്കുന്ന വേഷം എന്തുതന്നെയായാലും അത് തികഞ്ഞ ആത്മാര്‍ത്ഥതയോടെയും കണിശതയോടെയും നിര്‍വ്വഹിക്കുവാന്‍ കഴിവുള്ള അദ്ദേഹം മലയാളത്തിലെ അതുല്യ നടന്മാരായ തിലകന്‍, ഭരത് ഗോപി, നെടുമുടി വേണു തുടങ്ങിയവരെപ്പോലെ വളരെ വ്യത്യസ്തങ്ങളായ വേഷങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ കഴിവുള്ള വ്യക്തിയാണ്. 1951 ജനുവരി 1 ന് മഹാരാഷ്ട്രയിലെ മുറുദ്-ജന്‍ജിര എന്ന സ്ഥലത്താണ് ജനിച്ചത്. വിശ്വനാഥന്‍ പടേക്കര്‍ എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ നാമം. ബോംബെയിലെ സര്‍ ജെ.ജെ ഇന്‍സ്റ്റിട്യൂട് ഓഫ് അപ്ലൈഡ് ആര്‍ട്ട്സില്‍ നിന്നും ബിരുദം നേടിയ അദ്ദേഹം, കലാലയ ജീവിത കാലത്തുതന്നെ നാടകവേദികളില്‍ സജീവമായിരുന്നു. പിന്നീടാണ് സിനിമാ രംഗത്തേക്ക് എത്തിയത്. സലാം ബോംബെ (1988) പരിന്ദ (1989) എന്നീ സിനിമളിലെ വില്ലന്‍ വേഷങ്ങളിലൂടെ അദ്ദേഹം ബോളിവുഡ് ശ്രദ്ധിക്കുന്ന നടനായി മാറി. പിന്നീടിങ്ങോട്ട് നാനാ ചെയ്തിട്ടുള്ള വ്യത്യസ്തങ്ങളായ വേഷങ്ങള്‍ അനവധിയാണ്. രൂപ സൌകുമാര്യത്തേക്കാളേറെ അഭിനയത്തികവാണ് ഒരു നടനെ അതുല്യനാക്കുന്നതെന്നതിനു തെളിവുകളായിരുന്നു അവയോരോന്നും. 1991 ല്‍ പുറത്തിറങ്ങിയ പ്രഹാര്‍ എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തതാണ്. അതിലെ നായകനായ പട്ടാളക്കാരന്റെ വേഷം നാനായുടെ എന്നും ഓര്‍ക്കപ്പെടുന്ന വേഷങ്ങളില്‍ ഒന്നാണ്. സിനിമയിലെ പ്രശസ്തികൂടാതെ, ഒരു സ്കെച്ച് ആര്‍ട്ടിസ്റ്റ് എന്ന നിലയിലും ഇദ്ദേഹം വിദഗ്ധനാണ്. ബോംബെ പോലീസിനു വേണ്ടി നിരവധി ക്രിമിനലുകളുടെ സ്കെച്ചുകള്‍ അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. പല കേസുകളിലും പ്രതികളെ പിടികൂടുവാന്‍ അദ്ദേഹത്തിന്റെ സ്കെച്ചുകള്‍ സഹായകമായിട്ടുണ്ട്. നിരവധി അവാര്‍ഡുകളും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. പ്രശസ്തിയുടെ ഉന്നതങ്ങളില്‍ നില്‍ക്കുമ്പോഴും ആതുര സേവനരംഗത്ത് തന്റെ ധനവും സമയവും വിനിയോഗിക്കുവാനും അദ്ദേഹം സമയം കണ്ടെത്തുന്നു.
മഹാന്മാരായ നടന്മാരുടെയെല്ലാം കണ്ണുകള്‍ക്ക് സാമ്യതയോ ?
ReplyDeleteഅത് അഗ്രജന്‍ പറഞ്ഞപോലെ ,മഹാന്മാരായ നടന്മാരൊക്കെ
ReplyDeleteകണ്ണീര്‍ ,കണ്ണിനടിയില്‍ ശേഖരിക്കുന്നത് കൊണ്ടാണ് സഹോദരാ.......!!!
please note the point :)
ശരി ഉത്തരം പറഞ്ഞവർ:
ReplyDelete1. മോഡറേഷൻ കാലം, ക്ലൂവിനു മുൻപെ:
Rudra
kavithrayam
സാജന്‍| SAJAN
പുള്ളി പുലി
2. മോഡറേഷൻ കാലം, ക്ലൂവിനു ശേഷം:
മാനസ
ഉഗാണ്ട രണ്ടാമന്‍
സുല്‍ |Sul
അഗ്രജന്‍
പൂരം കഴിഞ്ഞ പറമ്പില്‍ ഇങ്ങനെ കറങ്ങി നടക്കുകയാണ് ഞാന്‍ .. :(
ReplyDeleteഅഗ്രജനൊരു ഷെയ്ക്ക് ഹാന്‍ഡ് :)