Wednesday, 13 May 2009

മത്സരം 32 - സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍

ശരിയുത്തരം : സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍ വിഖ്യാതനായ സ്കോട്ടിഷ് എഴുത്തുകാരന്‍. പക്ഷേ അദ്ദേഹത്തിന്റെ സൃഷ്ടിയായ ഒരു കഥാപാത്രമാണ് അദ്ദേഹത്തേക്കാള്‍ കൂടുതല്‍ ലോകപ്രശസ്തിയാ‍ര്‍ജ്ജിച്ചത്! കുറ്റാന്വേഷകവിദഗ്ദ്ധനായ ഷെര്‍ലക് ഹോംസിനെപ്പറ്റി കേട്ടിട്ടില്ലാത്തവര്‍ കുറവായിരിക്കും. ആര്‍തര്‍ കോനന്‍ ഡോയല്‍ സൃഷ്ടിച്ച ഒരു കഥാപാത്രമാണ് ഹോംസ്. കുറ്റാന്വേഷണ കഥകള്‍ കൂടാതെ ചരിത്രലേഖനങ്ങള്‍, ചരിത്രനോവലുകള്‍, നാടകങ്ങള്‍ ഇവയും ആര്‍തര്‍ കോനന്‍ ഡോയലിന്റേതായിട്ടുണ്ട്. സേവന മേഖലയില്‍ അദ്ദേഹം ഒരു ഭിഷഗ്വരനായിരുന്നു. 1859 മെയ് 22 ന് സ്കോട്ട്ലന്റിലെ എഡിന്‍‌ബെറോയിലാണ് ഡോ.ഡൊയല്‍ ജനിച്ചത്. 1887 ല്‍ അദ്ദേഹം എഴുതിയ A study in scarlet എന്ന നോവലിലാണ് ഷെര്‍ലക് ഹോംസ് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. തുടര്‍ന്ന് 1891 മുതല്‍ സ്ട്രാന്റ് മാഗസിനില്‍ വന്ന 56 ചെറുകഥകളിലൂടെ ഹോംസ് എന്ന കുറ്റാന്വേഷകന്‍ വായനക്കാരുടെ മനസിലേക്ക് കുടിയേറി. സ്വതസിദ്ധമായ സൂക്ഷ്മ നിരീക്ഷണപാടവും, വളരെ ചെറിയ തെളിവുകളില്‍ നിന്ന് വളരെ വലിയ കണ്ടുപിടുത്തങ്ങളിലേക്കെത്തുന്ന അദ്ദേഹത്തിന്റെ അന്വേഷണ രീതിയും വായനക്കാര്‍ക്ക് വളരെയധികം ഇഷ്ടമായി. Deductive reasoning കഴിവ് ഉള്ളവര്‍ക്ക് ഒരു തുള്ളിവെള്ളം കണ്ടാല്‍ അത് നയാഗ്രയിലേതാണോ, അറ്റ്ലാന്റിക്കിലേതാണോ എന്നു തിരിച്ചറിയാനാവും എന്നു പറഞ്ഞതുപോലെയാണ് ഹോംസിന്റെ അന്വേഷണരീതി. പില്‍ക്കാലത്ത് ചില കുറ്റാന്വേഷണ പരിശീലന കേന്ദ്രങ്ങളില്‍ ഒരു റെഫറന്‍സ് ബുക്കായി പോലും ഹോംസ് കഥകള്‍ ഉപയോഗിക്കപ്പെട്ടതിന്റെ കാരണവും മറ്റൊന്നല്ല. ഹോംസും തന്റെ സുഹൃത്തായ ഡോ. വാട്സണും ചേര്‍ന്നാണ് എല്ലാ അന്വേഷങ്ങളും നടത്തുക. വായനക്കാരോട് മിക്കവാറും കഥകള്‍ വിവരിക്കുന്നതും ഡോ. വാട്സണ്‍ തന്നെ. ഹോംസിനെ കേന്ദ്രകഥാപാത്രമാക്കി നാലു നോവലുകളും ഡോയല്‍ രചിച്ചു. ഹോംസും വാട്സണും യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്ന ആളുകളാണെന്നു വിശ്വസിക്കാനായിരുന്നു വായനക്കാര്‍ക്കിഷ്ടം. അതുകൊണ്ട് ഹോംസ് താമസിച്ചിരുന്നതായി കഥകളില്‍ വിവരിക്കുന്ന, ലണ്ടന്‍ ബേക്കര്‍ സ്ട്രീറ്റിലെ 221B എന്ന വീട് ഹോസിന്റെ വീട് എന്ന് കാലാകാലങ്ങളായി ഹോസിന്റെ ആരാധകര്‍ കരുതുന്നു. ബേക്കര്‍ സ്ട്രീറ്റില്‍ ഷെര്‍ലക് ഹോംസിന്റെ പേരിലുള്ള ഒരു പ്രൈവറ്റ് മ്യൂസിയം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു കഥാപാത്രത്തിന്റെ പേരിലുള്ള ലോകത്തെ ആദ്യമ്യൂസിയമാണിത്. Final Problem എന്ന തന്റെ കഥയില്‍ ഷെര്‍ലക് ഹോംസ് മരിക്കുന്നതായി ഡോ. ഡോയല്‍ അവതരിപ്പിച്ചു. ആരാധകര്‍ക്ക് സഹിച്ചില്ല. നിരന്തരമായ അവരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് രണ്ടുവര്‍ഷങ്ങള്‍ക്കു ശേഷം ഹോസിനെ പുനഃരുജ്ജീവിപ്പിക്കേണ്ടിവന്നു, ഡോയലിന് ! 1930 ജൂലൈ 7 ന് ഡോ. ഡൊയല്‍ അന്തരിച്ചു; അദ്ദേഹത്തേക്കാള്‍ പ്രശസ്തനായി തീര്‍ന്ന തന്റെ കഥാപാത്രത്തെ അനശ്വരനാക്കിക്കൊണ്ട്. ഷെര്‍ലക് ഹോംസ് കഥകള്‍ മലയാളത്തിലും ലഭ്യമാണ്. - കടപ്പാട് : വിക്കിപീഡിയ (ഇംഗ്ലീഷ്)

62 comments:

  1. ഈ മീശക്കാരന്‍ പ്രഭുവിനെ സേര്‍ച്ചി സേര്‍ച്ചി മടുത്തു

    ReplyDelete
  2. ആറ്തര്‍ കോനയന്‍ ഡോയല്‍

    ReplyDelete
  3. ക്ലൂ പറയുന്നതിനു മുമ്പ്, സ്കോറര്‍ ജോഷിയുടെ ശ്രദ്ധയ്ക്ക്. ബിന്ദു.കെ.പി എന്ന നമ്മുടെ മത്സരാര്‍ത്ഥിക്ക് ഈ ഗോമ്പിയില്‍ കമ്പ്യൂട്ടറിന്റെ എന്തോ പ്രശ്നം കാരണം ഉത്തരം കമന്റായി രേഖപ്പെടുത്താന്‍ കഴിയുന്നില്ല. അതിനാല്‍ ശരിയുത്തരം മെയില്‍ വഴി അയച്ചു തന്നു. ബിന്ദുവിന് ക്ലൂവിനു മുമ്പുള്ള പോയിന്റ്സ് കൊടുക്കുക.

    qw_er_ty

    ReplyDelete
  4. ക്ലൂ പറയാം.
    ഇദ്ദേഹം ഒരു എഴുത്തുകാരനാണ്. പക്ഷേ ഇദ്ദേഹം സൃഷ്ടിച്ച ഒരു കഥാപാത്രമാണ് ഇദ്ദേഹത്തേക്കാള്‍ കൂടുതല്‍ പ്രസിദ്ധനായത്. നമ്മളില്‍ പലര്‍ക്കും കൂടുതല്‍ അറീയാവുന്നത് ഈ കഥാപാത്രത്തിന്റെ പേരായിരിക്കും.

    ReplyDelete
  5. ആര്‍തര്‍ കോനന്‍ ഡോയല്‍ , ഷെര്‍ലക്ക് ഹോംസിന്റെ പിതാവ്..

    ReplyDelete
  6. അപ്പൊപ്പിന്നെ Sir Arthur Conan Doyle തന്നെ. :)

    ReplyDelete
  7. ആര്‍തര്‍ കോനന്‍ ഡോയല്‍

    ReplyDelete
  8. ഉത്തരം അപ്പുവിന് മെയിലിൽ നേരത്തേ അയച്ചിരുന്നെങ്കിലും കമ്പ്യൂട്ടർ പ്രശ്നം ദാ, ഇപ്പോൾ സോൾവ് ആയതുകൊണ്ട് ഇവിടെ ഒന്നുകൂടി ഇടുന്നു: (ക്ലൂവിനു മുൻപ് ഇടാൻ പറ്റിയില്ല)
    Sir Arthur Conan Doyle

    ReplyDelete
  9. കമന്റ് മോഡറേഷന്‍ അവസാനിക്കുന്നു.

    ReplyDelete
  10. ശരിയുത്തരം : സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍ വിഖ്യാതനായ സ്കോട്ടിഷ് എഴുത്തുകാരന്‍. പക്ഷേ അദ്ദേഹത്തിന്റെ സൃഷ്ടിയായ ഒരു കഥാപാത്രമാണ് അദ്ദേഹത്തേക്കാള്‍ കൂടുതല്‍ ലോകപ്രശസ്തിയാ‍ര്‍ജ്ജിച്ചത്! കുറ്റാന്വേഷകവിദഗ്ദ്ധനായ ഷെര്‍ലക് ഹോംസിനെപ്പറ്റി കേട്ടിട്ടില്ലാത്തവര്‍ കുറവായിരിക്കും. ആര്‍തര്‍ കോനന്‍ ഡോയല്‍ സൃഷ്ടിച്ച ഒരു കഥാപാത്രമാണ് ഹോംസ്. കുറ്റാന്വേഷണ കഥകള്‍ കൂടാതെ ചരിത്രലേഖനങ്ങള്‍, ചരിത്രനോവലുകള്‍, നാടകങ്ങള്‍ ഇവയും ആര്‍തര്‍ കോനന്‍ ഡോയലിന്റേതായിട്ടുണ്ട്. സേവന മേഖലയില്‍ അദ്ദേഹം ഒരു ഭിഷഗ്വരനായിരുന്നു. 1859 മെയ് 22 ന് സ്കോട്ട്ലന്റിലെ എഡിന്‍‌ബെറോയിലാണ് ഡോ.ഡൊയല്‍ ജനിച്ചത്. 1887 ല്‍ അദ്ദേഹം എഴുതിയ A study in scarlet എന്ന നോവലിലാണ് ഷെര്‍ലക് ഹോംസ് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. തുടര്‍ന്ന് 1891 മുതല്‍ സ്ട്രാന്റ് മാഗസിനില്‍ വന്ന 56 ചെറുകഥകളിലൂടെ ഹോംസ് എന്ന കുറ്റാന്വേഷകന്‍ വായനക്കാരുടെ മനസിലേക്ക് കുടിയേറി. സ്വതസിദ്ധമായ സൂക്ഷ്മ നിരീക്ഷണപാടവും, വളരെ ചെറിയ തെളിവുകളില്‍ നിന്ന് വളരെ വലിയ കണ്ടുപിടുത്തങ്ങളിലേക്കെത്തുന്ന അദ്ദേഹത്തിന്റെ അന്വേഷണ രീതിയും വായനക്കാര്‍ക്ക് വളരെയധികം ഇഷ്ടമായി. (ബാക്കി ഭാഗങ്ങള്‍ പോസ്റ്റില്‍)

    ReplyDelete
  11. അപ്പു മാഷേ,
    ഇത് എന്റെ ഒരു എളിയ അഭ്യര്തനയാണ്‌.
    ഞങ്ങള്‍ ബൂലോകത്തിലേക്ക് വലതു കാല്‍ വെച്ച് കയറിയ
    പാവം നവാഗത ബ്ലോഗ്ഗര്‍-മാര്‍ക്ക് ബ്ലോഗിങ്ങ്-ന്റെ എല്ലാ സൂത്രപ്പണികളും
    പഠിപ്പിച്ചു തന്നു സഹായിക്കുന്ന ഒരു മഹാ മനസ്കന്‍ ആണല്ലോ അങ്ങ് .
    ആയതിനാല്‍,ഈ ഗോമ്പടീഷനില്‍ വരുന്ന ചിത്രങ്ങളിലെ വ്യക്തികളെ എളുപ്പം കണ്ടുപിടിച്ചു ഉത്തരം കാച്ചി പെട്ടെന്ന് സ്കോര്‍ ചെയ്യാന്‍ ഒരു 'സൂത്രപ്പണി'' താമസിയാതെ അങ്ങ് ആദ്യാക്ഷരിയില്‍ ഉള്ളപ്പെടുതണമെന്നു വിനീതയായി (അല്ല,മാനസയായി )
    ഇത്തരുണത്തില്‍ അഭ്യര്‍ത്ഥിക്കുന്നു.
    പ്രസ്തുത സൂത്രങ്ങള്‍,സാജന്‍,ലാപുട,കിച്ചു(:)),സുല്‍,അഗ്രജന്‍.കുഞ്ഞന്‍ ,bright ,കവിത്രയം ,ഉഗാണ്ട രണ്ടാമന്‍ ഇത്രേം ടോപ്‌ scorer -മാര്‍ക്ക് പറഞ്ഞു കൊടുക്കരുതെന്നുംഅപേക്ഷിക്കുന്നു.
    കിച്ചു(:)),ashly എന്നിവരെ ഒഴിവാക്കാം
    അവര്‍ പാവം പെണ്‍പുലികള്‍ അല്ലെ..... ഹി ഹി ...

    ReplyDelete
  12. മാനസേ ഇതൊക്കെ പഠിപ്പിച്ചു തരേണ്ടതുണ്ടോ? എലിക്കുഞ്ഞിനെ നെല്ലുപൊളിക്കാന്‍ പഠിപ്പിക്കേണ്ടതില്ല എന്നു പറഞ്ഞതുപോലെ ഗോമ്പികളില്‍ പങ്കെടുക്കുന്ന എല്ലാവരും സ്വതവേ ഇതൊക്കെ അറിയേണ്ടതാണ് :-)

    എന്നാലും ചോദിച്ച സ്ഥിതിക്ക് പറയാം ;-)

    വഴി നമ്പര്‍ 1: ഇവിടെ തരുന്ന ചിത്രത്തെ പ്രിന്റുചെയ്യുക. ഒരു കത്രികയെടുത്ത് കഷണങ്ങള്‍ അതുപോലെ മുറിക്കുക. എന്നിട്ട് തിരിച്ചും മറീച്ചും കണ്ണാടീയില്‍ നോക്കിമറിച്ചും ഒക്കെ ‘ഓര്‍മ്മയുണ്ടോ ഈ മുഖം’ എന്ന് സ്വയം ചോദിക്കുക.

    വഴി നമ്പര്‍ 2: ചിത്രത്തെ ഫോട്ടോഷോപ്പിലേക്ക് കൊണ്ടുപൊവുക. അവിടെയിട്ട് പലവിധ അഭ്യാസങ്ങള്‍ നടത്തി വിട്ടുപോയഭാഗങ്ങള്‍ വര്‍ച്ചു ചേര്‍ക്കുക. എന്നിട്ട് സ്വയം ചോദിക്കുക.

    വഴി നമ്പര്‍ 3 : ആദ്യത്തെ രണ്ടുവഴിയിലും നോ രക്ഷ ആണെങ്കില്‍ ഗൊമ്പി ഓണ്‍ ലൈന്‍ ഗ്രൂപ് ഡിസ്കഷന്‍ ഫോറങ്ങളില്‍ ( !!:-)!!) അംഗമാവുക.

    പക്ഷേ ഇതൊന്നും ആവശ്യമില്ലാതെ ആദ്യം മോഡറേഷന്‍ സമയത്തില്‍ ഒറ്റ നോട്ടത്തില്‍ ഉത്തരം പറയുന്നവരാരോ അവരാണ് യഥാര്‍ത്ഥ വിജയി... !!!

    ReplyDelete
  13. ആഹാ... ഇത്രേം എളിമയോടെ ഒരഭ്യാർത്ഥന എന്റെ ജീവിതത്തിലാദ്യം കണുകയാണ് :)

    രണ്ട് മൂന്ന് “ബ്രൂസിലി” കൂടെ വന്നാൽ ഞാൻ സ്ഥാനമൊഴിഞ്ഞ് തന്നേക്കാം... (ങും... അപ്പൂ...)

    ReplyDelete
  14. ഹെന്റമ്മേ........
    ദേ വരുന്നൂ അഗ്രജന്റെ പാര...
    വേണ്ട മാഷേ വേണ്ട... ആര്‍ക്കും പറഞ്ഞു കൊടുക്കണ്ട.
    കടിച്ച പാമ്പിനെ കൊണ്ട് വിഷമിറക്കാമെന്നു വെച്ചപ്പോള്‍ (ചോദ്യം തരുന്നതും അപ്പുമാഷ്,സൂത്രപ്പണി പറഞ്ഞു തരുന്നതും അപ്പുമാഷ്..ഹി ഹി എപ്പടി?)
    എല്ലാര്‍ക്കും എതിര്‍പ്പാണേല്‍,എനിക്ക് മാത്രം പറഞ്ഞു തന്നാല്‍ മതി
    എന്റെ ഫോണ്‍ No,ഡബിള്‍ സീറോ,ട്രിപ്പിള്‍ സീറോ,വീണ്ടും ഒരു ഡബിള്‍ സീറോ.
    ( du അല്ല, etisatat ആണേ,,,,,,,,,)

    ReplyDelete
  15. മാനസ,
    ഒരു സൂത്രപ്പണിയും ഇല്ല,
    സേർച്ചോട് സേർച്ച് അത് തന്നെ രക്ഷ
    വേഷവും ഭാവവും കണ്ടാൽ ആളിന്റെ കുറേ കാര്യങ്ങൾ മനസിലാവും ഉദാഹരണം രാമസ്വാമി അയ്യറിലേക്ക് എത്തുന്നത്, കണ്ടാൽ മലയാളി ആണെന്നും മന്ത്രിയോ രാജാവോ സേനാധിപനും ആണെന്നും മനസിലാവും പിന്നെ രാജാക്കന്മാരെ തുടങ്ങി ഗൂഗിളിൽ സേർച്ച് ചെയ്യും മിനിട്ടുകൾക്കുള്ളിൽ പിടിക്കാൻ പറ്റും,
    അല്ലെങ്കിൽ പരിചയമുള്ള മുഖമാവണം ആർതർ കോനൻ ഡോയിൽനെ പരിചയമുണ്ട്, സെക്കൻഡുകൾക്കുള്ളിൽ മനസിലാവും പിന്നെ കൺഫേം ചെയ്ത് നോക്കണം ഗൂഗിളിൽ ഭാഗ്യമുണ്ടെങ്കിൽ അപ്പു ഇട്ട ഫോട്ടോ തന്നെ കിട്ടും,

    ഇനി ഇതൊന്നും അല്ലെങ്കിൽ സഹപ്രവർത്തകർ, ഭാര്യ, ഭർത്താവ്, മക്കൾ, സഹമുറിയൻ മാർ ഇവരോടൊക്കെ അന്വേഷിക്കുക. ഭാഗ്യമുണ്ടെങ്കിൽ കിട്ടും അല്ലെങ്കിൽ പോക്കു തന്നെ , കത്രിക ഒക്കെ വച്ച് കട്ടുചെയ്ത് നോക്കിയാൽ പരിചയമില്ലാത്ത മുഖം ആണെങ്കിൽ കൺഫൂ കൂടുകയേ ഉള്ളൂ
    നേരിട്ട് എന്തെങ്കിലും പരിചയമില്ലെങ്കിൽ ഒരു രക്ഷയും ഇല്ല,



    ബ്രൂസിലിയുടെ പടം ഏത് പാതിരാത്രിയിൽ കാണിച്ചാലും ഞാൻ പറയും പക്ഷേ ഇന്നലത്തെ കട്ടിങ്ങും ഷേവിങ്ങും ഒരൊന്നൊന്നര ആയിപ്പോയി!
    എന്തിനധികം ബ്രൂസിലിയുടെ അമ്മച്ചിക്ക് പോലും മനസിലായില്ലായിരുന്നു അത് അവരുടെ കൊച്ചനായിരുന്നുവെന്ന്,
    പിന്നല്ലേ ഞാൻ?

    കൊച്ചിലെങ്ങാനും ആയിരുന്നെങ്കിൽ അപ്പൂനെ കൊട്ടേഷൻ പാർട്ടികളേ വിട്ടൊന്നു വെരട്ടാമായിരുന്നു!

    ഇതിപ്പൊ ദുബായിൽ ആയിപ്പോയില്ലേ? ഇനി മറ്റൊരു ടിപ്സ് നിങ്ങൾ ദുബായ്ക്കാർക്കൊക്കെ ശ്രമിച്ചു നോക്കാവുന്നതാണു, ഒരോ കിലോ മുന്തിരിയും ആപ്പിളും ചോക്ലേറ്റും ഒക്കെ ആയി അപ്പൂന്റെ വീട്ടിൽ ഇടക്കൊക്കെ ഒന്നു വിസിറ്റ് ചെയ്യുക, അപ്പൂനു രണ്ട് പഴം പൊരിയും പാഴ്സൽ എടുത്തോളൂ, എന്നിട്ടു ചുമ്മാ വർത്തമാനം പറയുക, ഗോമ്പീടെ കാര്യം മാത്രം മിണ്ടിപ്പോകരുത്, പോരാൻ നേരം അപ്പൂനു സഹതാപം തോന്നി ഒരെണ്ണമെങ്ങാനും പറഞ്ഞു തന്നാലോ?
    ഇനിയും കൺസൽടേഷൻ വേണമെങ്കിൽ ഫീസ് വേണം, അപ്പൊ എന്റെ നമ്പർ ഈ കമന്റിന്റെ അടിയിലുണ്ട് വിളിച്ചു ക്രെഡിറ്റ് കാർഡ് ഡീറ്റെയിൽ‌സ് അയച്ചുതന്നോളൂ, നമുക്ക് നോക്കാ:) ആദ്യത്തെ പത്തിനുള്ളിൽ എത്തിക്കാനുള്ള ചാർജിന്റെ ഡബിൾ ആണു ആദ്യത്തെ അഞ്ചിനുള്ളിൽ എത്താൻ എന്നു മറക്കാതിരിക്കുക:)

    ReplyDelete
  16. സാജാ, വെളിപ്പെടുത്തലുകള്‍ക്ക് നന്ദി.. ഇനി മേലാല്‍ ഡ്രസുകളും തലപ്പാവുകളും ഉള്‍പ്പെടുത്തുന്ന പ്രശ്നമില്ല..

    ReplyDelete
  17. ശരി സാജാ.........
    അപ്പോഴേ ഞാന്‍ ഇനി ഓരോ ഗോമ്പിയുടെയും ചോദ്യം വന്നയുടെനെ ഈ നമ്പരില്‍ വിളിക്കാം....
    പറഞ്ഞു തരണേ.......
    നാട്ടില്‍ വരുമ്പോ ''ഒട്ടകമോട്ട'' കൊണ്ടുത്തരാം :) ഹി ഹി

    ReplyDelete
  18. അപ്പു said...
    സാജാ, വെളിപ്പെടുത്തലുകള്‍ക്ക് നന്ദി.. ഇനി മേലാല്‍ ഡ്രസുകളും തലപ്പാവുകളും ഉള്‍പ്പെടുത്തുന്ന പ്രശ്നമില്ല..ദുഷ്ടാ...
    അപ്പുവിനും ഇനി അഞ്ചലിനെ പോലെ റോളയിൽ വരുമ്പോൾ വേഷം മാറി വരേണ്ടി വരും...

    qw_er_ty

    ReplyDelete
  19. ഇനി ഞാന്‍ ഇവിടെ നിന്നാല്‍ ശരിയാകില്ല.. (വീണ്ടും ഓടി രെച്ചപ്പെടാം)
    എന്നാലും പാവം അപ്പുമാഷ്‌....:(

    ReplyDelete
  20. ഈ രാവിലത്തെ ടൈമിംഗ് ആണു പ്രശ്നം :( രണ്ട് പിള്ളേരെ ടിഫിന്‍ റെഡിയാക്കി സ്ക്കൂളില്‍ അയച്ച് വര്‍ക്കിന് ഓടിക്കയറുമ്പോള്‍ ലഞ്ച് ബ്രേക്ക് എങ്കിലും ആവാതെ ഇതെങ്ങനെ തുറക്കും!! :( [8.30യ്ക്ക് എണീറ്റ് 9ന് ലാബിലെത്താനുള്ള ഓട്ടം എന്ന് ആരും തിരുത്തി വായിക്കാതിരിക്കുക :) ] ഇയാള് പോയേന് സങ്കടമില്ല (കണ്ടിട്ടും കാര്യമില്ലായിരുന്നു ;)] പക്ഷെ കപിലും ആഷാ ഭോസ് ലെയും പോയെന്റെ സങ്കടം :( :‘(

    ReplyDelete
  21. സാജന്‍|SAJAN said...

    "ബ്രൂസിലിയുടെ പടം ഏത് പാതിരാത്രിയിൽ കാണിച്ചാലും ഞാൻ പറയും പക്ഷേ ഇന്നലത്തെ കട്ടിങ്ങും ഷേവിങ്ങും ഒരൊന്നൊന്നര ആയിപ്പോയി!എന്തിനധികം ബ്രൂസിലിയുടെ അമ്മച്ചിക്ക് പോലും മനസിലായില്ലായിരുന്നു അത് അവരുടെ കൊച്ചനായിരുന്നുവെന്ന്,
    പിന്നല്ലേ ഞാൻ?"

    :-)

    പിന്നെങ്ങനെയാണു സാജാ അഞ്ചാറുപേര് ശരിയുത്തരം ആദ്യമേ പറഞ്ഞത്?? !! ആരും ഉത്തരം പറഞ്ഞില്ലായിരുന്നുവെങ്കില്‍ ഈ വാദം സമ്മതിക്കാമായിരുന്നു..

    ReplyDelete
  22. അപ്പൂ എന്നെ അങ്ങ് കൊല്ലാമോ പ്ലീസ്:)

    ReplyDelete
  23. മാനസ, എന്റെ പൊന്നു ചേച്ചി ......നമ്മള് ഒരു ഭയകര ഗ്ലാമറും ഫിഗുരും സ്വന്തമായീ (ഒരു ) ഭാര്യയും ഉള്ള ഒരു കിടു ചുള്ളന്‍ ആകുന്നു..സത്യം...ഭയകര ഗ്ലാമറാണ് !!!

    ReplyDelete
  24. അപ്പു എങ്ങനെ പറഞ്ഞാലും ആ ബ്രൂസിലിയെ ക്രോപ്പിയത് ഇച്ചിരി കടുപ്പം തന്നെയായിരുന്നു... ഈ ഗോമ്പറ്റീഷനില്‍ ഇതുവരെ വന്ന ചിത്രങ്ങളെ അപേക്ഷിച്ച് മത്സരാര്‍ത്ഥികളെ വളരെ ‘വലച്ച’ ഒരു കഷ്ണിക്കലായിപ്പോയി ഇതെന്നു അപ്പു തന്നെ പറഞ്ഞിട്ടുണ്ടല്ലോ... :)

    qw_er_ty

    ReplyDelete
  25. അപ്പുമാഷേ..........
    ഇതൊക്കെ കാണുന്നില്ലേ...........
    ഗോമ്പി tricks ഒന്നും പഠിപ്പിക്കണ്ട :(:(:(
    ഈ ബൂലോകത്തെ,പുല്ലിംഗ-സ്ത്രീലിംഗ പുലികളെ ഒന്നു തിരിച്ചറിയാന്‍ വല്ല മാര്‍ഗ്ഗവും അവിടുത്തെ കൈവശം ഉണ്ടോ??
    കിച്ചു,ഒരു ധീര വനിതയാണെന്നും,Ashly എന്നത് ഒരു ധീരയോധാവാണെന്നും(???) നോം തിരിച്ചറിഞ്ഞിരിക്കുന്നു.
    ഇനിയും ആരൊക്കെ??ആകെ കണ്‍ഫ്യൂഷന്‍ തന്നെ :(
    [ഇനി ഈ ചോദ്യം സെന്‍സര്‍ ചെയ്യേണ്ടതാണോ ആവോ??]

    ReplyDelete
  26. I support Appu. In the BrucLee pic, when we try to match the personality with the pic, that give a easy way to identfy the person.

    In this case, notice the fire in the eyes. Which will not be sutiable for AR, though lips look similar. AR's eyes are more calm and like a saint.

    And, it is good to have some toughf stuffs, whihc trigger this kind of intractions, and improve the friendship. I am sure, all of us enjoy this chatting and pulling each others legs, which definitely brakes the barriers and lead to better friendship. Which is, another core idea of this Gombetion.."കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്..."

    ReplyDelete
  27. This comment has been removed by the author.

    ReplyDelete
  28. ഈശ്വരാ !! കണ്ണില്‍ തീയോ??
    ന്താ ഇപ്പൊ ഈ കേക്കണത്!!!!
    ഈ കുങ്ഫൂ പഠിച്ചാല്‍ അതൊക്കെ പറ്റും ല്ലേ?? :)

    ReplyDelete
  29. ബ്രൈറ്റ് !

    അവസാനത്തെ കമന്റ് ഞാന്‍ പ്രസിദ്ധീകരിക്കുന്നില്ല കേട്ടൊ :-)
    പറഞ്ഞുതന്നതിനു നന്ദി.. ഇനി ശ്രദ്ധിച്ചോളാം :-)

    ReplyDelete
  30. ബ്രൂസിലീന്ന് ആദ്യം ഉത്തരം പറഞ്ഞവർ പോലും ഒന്നപ്പൂനെ സപ്പോർട്ട് ചെയ്യുന്നില്ലല്ലോ എന്ന് ഞാൻ വിചാരിക്കുകയായിരുന്നു... ഞങ്ങൾക്ക് അപ്പൂനെ സപ്പോർട്ടാൻ ഒരു നിവർത്തിയുമില്ലല്ലോ... :)) ആഷ്-ലീ പറഞ്ഞ പോലെ ആ കണ്ണുകൾ തന്നെയായിരുന്നു ആദ്യം റഹ്മാനാണെന്ന് തോന്നിയിട്ടും അല്ലെന്ന് ഉറപ്പിച്ച് മറ്റുള്ളവരിലേക്ക് തിരിയാൻ കാരണം. ഏറ്റവും രസമതല്ല... ബ്രൂസിലിയെ രണ്ട് തവണ പോയി നോക്കിയിട്ടും ഹേയ്... ഇതിങ്ങേരല്ലാ... ഉറപ്പിച്ച് മടങ്ങിപ്പോന്നു എന്നതാണ്... എന്തായാലും ഇതും (ചിത്ര - സുകുമാരി) പോലെ... രസകരം തന്നെയായിരുന്നു...

    അപ്പു, ബ്രൈറ്റിന്റെ കമന്റ് ഒന്ന് മെയിലായിട്ടെങ്കിലും അയക്കെന്നേയ് :)

    qw_er_ty

    ReplyDelete
  31. "...ധീരയോധാവാണെന്നും(???) "

    ഈ ചേച്ചിക്ക് സത്യമയും question മാര്‍ക്കോ
    ഫോബിയ ഉണ്ട് ........

    അപ്പു മാഷോട് പറഞ്ചുകൊടുക്കും !!!!! ആള്‍സോ എ compliment to ധീരയോധാ സംരക്ഷണ സമതി

    ഓര്‍മയുണ്ടോ യുവര്‍ ലാസ്റ്റ് question മാര്‍ക്ക്‌ ?
    ജസ്റ്റ്‌ remember ദാറ്റ്‌ ........ഡിഷും... ഡിഷും... ഡിഷും...

    ReplyDelete
  32. ഫോബിയ അല്ല സഹോദരാ(രീ) ,'question മാര്‍ക്കോ 'മാനിയ.'
    ഫോബിയ എന്നാല്‍ എന്തെങ്കിലും സംഭവങ്ങളോട്
    അകാരണമായ പേടി തോന്നുന്നതിനല്ലേ? (സംശയമുണ്ടേല്‍ നമുക്ക് ''പദമുദ്ര'' യില്‍ പോയി നോക്കാം... ഹിഹി..)

    ReplyDelete
  33. ശരി ഉത്തരം പറഞ്ഞവർ:

    1. മോഡറേഷൻ കാലം, ക്ലൂ ഇല്ല:

    ലാപുട
    അഗ്രജന്‍
    kavithrayam
    bright
    Ashly A K
    പാമരന്‍
    Melethil
    ഉഗാണ്ട രണ്ടാമന്‍
    സുല്‍ |Sul
    കുഞ്ഞന്‍
    ബിന്ദു.കെ.പി
    സാജന്‍| SAJAN

    2. മോഡറേഷൻ കാലം, ക്ലൂവിനു ശേഷം:

    മൂലന്‍
    ചീടാപ്പി
    ബാജി ഓടംവേലി
    cALviN::കാല്‍‌വിന്‍
    Shihab Mogral
    ചേച്ചിയമ്മ
    kichu
    sreeni
    Muneer

    3. മോഡറേഷൻ അവസാനിച്ച ശേഷം:

    മാരാര്‍
    ലുട്ടാപ്പി::luttappi

    ReplyDelete
  34. Final Problem എന്ന തന്റെ കഥയില്‍ ഷെര്‍ലക് ഹോംസ് മരിക്കുന്നതായി ഡോ. ഡോയല്‍ അവതരിപ്പിച്ചു. ആരാധകര്‍ക്ക് സഹിച്ചില്ല. നിരന്തരമായ അവരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് രണ്ടുവര്‍ഷങ്ങള്‍ക്കു ശേഷം ഹോസിനെ പുനഃരുജ്ജീവിപ്പിക്കേണ്ടിവന്നു, ഡോയലിന് !

    അപ്പുസാര്‍,
    അതു തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി മാത്രം ഹോംസിനെ കൊന്നതാണ് ബുദ്ധിമാനായ നോവലിസ്റ്റ്. (അതായത് ഡെഡ് ബോഡി കിട്ടിയിരുന്നില്ല, പകരം ഗുഡ് ബൈ വാട്സന്‍ എന്ന ഒരു കുറിപ്പു മാത്രം!)

    ഹോംസ് തിരിച്ചു വരുന്ന ആ വരവുണ്ടല്ലോ, വാട്സന്‍ മാത്രമല്ല, നമ്മളും മോഹാത്സ്യപ്പെട്ടു പോകും.

    ReplyDelete
  35. നന്ദി സങ്കുചിതന്‍... ഈ കൂട്ടിച്ചേര്‍ക്കലിന്

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....