Thursday 14 May 2009
മത്സരം 34 - തോപ്പില്‍ ഭാസി
ശരിയുത്തരം : തോപ്പില്‍ ഭാസി
പ്രശസ്തനായ മലയാള നാടക രചയിതാവ്, തിരക്കഥാകൃത്ത്, സിനിമാ സംവിധായകന്‍. അദ്ദേഹം രചിച്ച ആദ്യ നാടകം കെ.പി.എ.സിയുടെ “നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി” മലയാളനാടക ചരിത്രത്തിലേയും കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ഒരു നാഴികക്കല്ലായി കണക്കാക്കപ്പെടുന്നു. 1925 ല്‍ ആലപ്പുഴ ജില്ലയിലെ വള്ളികുന്നം എന്ന സ്ഥലത്താണ് ഭാസി ജനിച്ചത്. 1940 - 1950 കാലഘട്ടത്തില്‍ കേരളത്തില്‍ ശക്തമായ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളില്‍ അദ്ദേഹം സജീവമായിരുന്നു. അക്കാലത്ത് കുപ്രസിദ്ധിയാര്‍ജ്ജിച്ച ശൂരനാട് കേസില്‍പ്പെട്ട് ഒഴിവില്‍ കഴിയുമ്പോഴായിരുന്നു അദ്ദേഹം ഈ നാടകം എഴുതിയത് - സോമന്‍ എന്ന തൂലികാ നാമത്തില്‍. ശൂരനാട് കേസിലെ പ്രതികളുടെ കേസ് നടത്തുന്നതിന്റെ ധനശേഖരണാര്‍ത്ഥമായിരുന്നു ഈ നാടകം പുസ്തകമാക്കി ഇറക്കിയത്. പക്ഷെ തോപ്പില്‍ ഭാസി എഴുതിയ ഈ നാടകം കേരളീയ സമൂഹത്തെ പിടിച്ചുലക്കുന്ന ശക്തിയായി മാറി. 1952 ഡിസംബര്‍ 6 ന് കൊല്ലത്തിനടത്ത് ചവറയിലാണ് ഈ നാടകം അരങ്ങേറിയത്. സിപിഐയുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന കെപിഎസി എന്ന നാടക ഗ്രൂപ്പാണ് ഈ നാടകം അവതരിപ്പിച്ചത്. ഒരു സമ്പന്ന ഹിന്ദുകുടുംബത്തിലെ അംഗം കമ്മ്യൂണിസ്റായി മാറുന്നതാണ് നാടകത്തിലെ പ്രമേയം. നിങ്ങളെന്നെ കമ്മ്യൂണിസ്റാക്കി ഇളക്കിവിട്ട വിപ്ലവം കേരളത്തിന്റെ യുവമനസ്സുകളില്‍ മാറ്റത്തിന്റെ അലകളുയര്‍ത്തി. അരങ്ങേറ്റ ദിവസം തന്നെ 36 സ്ഥലങ്ങളില്‍ നാടകത്തിന് ബുക്കിംഗ് കിട്ടി. ഇത് നാടകചരിത്രത്തിലെ തന്നെ റെക്കോഡാണെന്ന് പറയപ്പെടുന്നു. കെ.പി.എ.സിയുടെ നാടഗാനങ്ങളിലൂടെ സംഗീതസംവിധായകന്‍ ദേവരാജന്‍മാസ്ററും ഗാനരചയിതാവ് ഒ.എന്‍.വി. കുറുപ്പും ഗായകന്‍ കെ.എസ്. ജോര്‍ജ്ജും സുലോചനയും രംഗത്തെത്തി. മലയാളികള്‍ എക്കാലവും സ്മരിക്കുന്ന കലാകരന്മാരായി ഇവര്‍ മാറി. കാലക്രമേണ തോപ്പില്‍ ഭാസി കെ.പി.എ.സിയുടെ അമരക്കാരനായി. കേരളത്തിലെ നാടകാചാര്യന്മാരില്‍ ഒരാളും. കെ.പി.എ.സിയുടെ “പൊന്നരിവാളമ്പിളിയില്, തുഞ്ചന്‍പറമ്പിലെ തത്തേ, ചെപ്പുകിലുക്കണ ചെങ്ങാതീ, ബലികുടീരങ്ങളേ, ചിലിമുളം കാടുകളില്‍ തുടങ്ങിയ നാടക ഗാനങ്ങള്‍ മലയാളം ഉള്ളകാലത്തോളം ജനഹൃദയങ്ങളിലുണ്ടാവും. ഒപ്പം തോപ്പില്‍ ഭാസി എന്ന കലാകാരനും. ക്ലൂവില്‍ നല്‍കിയിരുന്ന ബലികുടീരങ്ങളേ എന്ന ഗാനം, വയലാര്‍ രാമവര്‍മ്മ എഴുതി, ജി.ദേവരാജന്‍ മാഷ് സംഗീത സംവിധാനം ചെയ്തതാണ് - നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകത്തിനു വേണ്ടി. (വിരങ്ങള്‍ക്ക് കടപ്പാട് ദാറ്റ്സ് മലയാളം, വിക്കിപീഡിയ)
Subscribe to:
Post Comments (Atom)
പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
തോപ്പില്‍ ഭാസി
ReplyDelete"ആതിര വരും നേരമൊരുമിച്ചു കൈകള്‍
ReplyDeleteകോര്‍ത്തെതിരേല്‍ക്കണം നമുക്കിക്കുറി
വരും കൊല്ലമാരെന്നുമെന്തെന്നുമാര്‍ക്കറിയാം?"
thoppil bhasi
ReplyDeleteഉത്തരമെഴുതുന്നവര്‍ ശ്രദ്ധിക്കുക. ആരാണീ വ്യക്തി എന്നതിന്റെ ഉത്തരമായി അവരുടെ പേരുതന്നെ എഴുതുക. അതിനുപകരം കടംകഥകള്‍, ക്ലൂവുകള്‍, കവിതകള്‍, ഈ വ്യക്തിയുടെ അഡ്രസ് തുടങ്ങിയവ എഴുതിയാല്‍ സ്കോര്‍ എഴുതുന്ന ജോഷി നിങ്ങള്‍ ഉദ്ദേശിച്ചതെന്തെന്നറിയാതെ നിങ്ങള്‍ക്ക് കിട്ടേണ്ട മാര്‍ക്ക് എഴുതാതെ വന്നേക്കാം.
ReplyDeleteകെ. ടി. മുഹമ്മദ്...
ReplyDelete(ക്ലൂ വന്നിട്ട് വേണമെങ്കില്‍ മാറ്റാം)
thoppil bhasi
ReplyDeleteകേശവദേവ്
ReplyDeleteThoppil Bhasi
ReplyDeleteകമുകറ പുരുഷോത്തമൻ
ReplyDeletek kelappaji
ReplyDeleteente answer : thoppil bhasi
ReplyDeletedr br ambedkar
ReplyDeleteഉത്തരം മാറ്റുന്നു...
ReplyDeleteപുതിയ ഉത്തരം: തോപ്പിൽ ഭാസി
ക്ലൂ പറയാം.
ReplyDelete“"തുടിപ്പൂ നിങ്ങളിൽ നൂറ്റാണ്ടുകളുടെ ചരിത്രമെഴുതിയ ഹൃദയങ്ങൾ
കൊളുത്തി നിങ്ങൾ തലമുറ തോറും കെടാത്ത കൈത്തിരി നാളങ്ങൾ
നിങ്ങൾ നിന്ന സമരാംഗണഭൂവിൽ നിന്നണിഞ്ഞ കവചങ്ങളുമായി
വന്നു ഞങ്ങൾ മലനാട്ടിലെ മണ്ണിൽ നിന്നിതാ പുതിയ ചെങ്കൊടി നേടി ..."
ഈ ഗാനവുമായി ഇദ്ദേഹത്തിന് അഭേദ്യ ബന്ധമുണ്ട്.
thoppil bhasi
ReplyDeletefinal answer
എന്റെ ഉത്തരം -:- തോപ്പില്‍ ഭാസി
ReplyDeletethoppil bhasi
ReplyDeleteThoppil Bhasi
ReplyDeleteതോപ്പില്‍ ഭാസി.
ReplyDeleteഅയ്യോ ക്ലൂ വന്നോ?
ReplyDeleteVayalar Ramavarma.
ReplyDeleteThoppil Bhasi
ReplyDeleteവയലാര്‍ രാമ വര്‍മ.
ReplyDeleteK S George
ReplyDeleteThoppil Bhasi
ReplyDeleteകെ എസ് ജോർജ്ജ്
ReplyDeleteK.S.George
ReplyDeletevayalar ramavarma
ReplyDeletevayalar ramavarmma
ReplyDeleteകമന്റ് മോഡറേഷന്‍ അവസാനിക്കുന്നു.
ReplyDeletethoppil basi
ReplyDeleteക്വിസ്സ് മാസ്റ്ററെ..
ReplyDeleteയുവര്‍ ഓണര്‍
9 മണിക്ക് ക്ലൂ കൊടുക്കുകയാണ് പതിവ് ആ മുന്‍വിധിയനുസരിച്ച് 8.58 ന് ഉത്തരം പറഞ്ഞ എനിക്ക് ഫുള്‍ മാര്‍ക്ക് കിട്ടേണ്ടതല്ലെ, പിന്നെ ക്ലൂ കൊടുത്ത സമയത്തു തന്നെ ഞാനും നന്ദനും ഒരുപോലെ ഉത്തരം പറഞ്ഞു. ആ സ്ഥിതിക്ക് ഞങ്ങള്‍ രണ്ടുപേരുടെയും ഉത്തരങ്ങള്‍ക്ക് മുഴുവന്‍ മാര്‍ക്ക് നല്‍കാന്‍ ഉത്തരവുണ്ടാകണമെന്ന് വിധിയുണ്ടാകണം.
എന്ന് വിധേയന്‍
കുഞ്ഞന്‍ ആ ഗോമ്പി നിയമങ്ങള്‍ ഒന്നു വായിക്കൂ..
ReplyDelete“ക്ലോസ് 4: മത്സരം തുടങ്ങി ആദ്യത്തെ നാലുമണിക്കൂര്‍ കമന്റുകള്‍ മോഡറേഷനില്‍ ആയിരിക്കും ഉണ്ടാകുന്നത്. മോഡറേഷന്റെ മൂന്നാമത്തെയോ നാലാമത്തെയോ മണിക്കൂറില്‍ ഒരു ക്ലൂ തരുന്നതായിരിക്കും“
ഇതനുസരിച്ച് ആദ്യം ആദ്യം ഉത്തരങ്ങള്‍ എഴുതി ഇടുകയാണ് വേണ്ടത്.. അല്ലാതെ മോഡറേഷന്‍ തീരുന്നതിന്റെ ലാസ്റ്റ് മിനിറ്റ് വരെ നോക്കിയിരിക്കുകയല്ല വേണ്ടത് :-) അപേക്ഷ ഓവര്‍ റൂള്‍ഡ്.
തോപ്പില്‍ ഭാസി
ReplyDeleteശരിയുത്തരം : തോപ്പില്‍ ഭാസി
ReplyDeleteപ്രശസ്തനായ മലയാള നാടക രചയിതാവ്, തിരക്കഥാകൃത്ത്, സിനിമാ സംവിധായകന്‍. അദ്ദേഹം രചിച്ച ആദ്യ നാടകം കെ.പി.എ.സിയുടെ “നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി” മലയാളനാടക ചരിത്രത്തിലേയും കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ഒരു നാഴികക്കല്ലായി കണക്കാക്കപ്പെടുന്നു. 1925 ല്‍ ആലപ്പുഴ ജില്ലയിലെ വള്ളികുന്നം എന്ന സ്ഥലത്താണ് ഭാസി ജനിച്ചത്. 1940 - 1950 കാലഘട്ടത്തില്‍ കേരളത്തില്‍ ശക്തമായ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളില്‍ അദ്ദേഹം സജീവമായിരുന്നു. അക്കാലത്ത് കുപ്രസിദ്ധിയാര്‍ജ്ജിച്ച ശൂരനാട് കേസില്‍പ്പെട്ട് ഒഴിവില്‍ കഴിയുമ്പോഴായിരുന്നു അദ്ദേഹം ഈ നാടകം എഴുതിയത് - സോമന്‍ എന്ന തൂലികാ നാമത്തില്‍. ശൂരനാട് കേസിലെ പ്രതികളുടെ കേസ് നടത്തുന്നതിന്റെ ധനശേഖരണാര്‍ത്ഥമായിരുന്നു ഈ നാടകം പുസ്തകമാക്കി ഇറക്കിയത്. പക്ഷെ തോപ്പില്‍ ഭാസി എഴുതിയ ഈ നാടകം കേരളീയ സമൂഹത്തെ പിടിച്ചുലക്കുന്ന ശക്തിയായി മാറി. 1952 ഡിസംബര്‍ 6 ന് കൊല്ലത്തിനടത്ത് ചവറയിലാണ് ഈ നാടകം അരങ്ങേറിയത്. സിപിഐയുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന കെപിഎസി എന്ന നാടക ഗ്രൂപ്പാണ് ഈ നാടകം അവതരിപ്പിച്ചത്. ഒരു സമ്പന്ന ഹിന്ദുകുടുംബത്തിലെ അംഗം കമ്മ്യൂണിസ്റായി മാറുന്നതാണ് നാടകത്തിലെ പ്രമേയം. നിങ്ങളെന്നെ കമ്മ്യൂണിസ്റാക്കി ഇളക്കിവിട്ട വിപ്ലവം കേരളത്തിന്റെ യുവമനസ്സുകളില്‍ മാറ്റത്തിന്റെ അലകളുയര്‍ത്തി. അരങ്ങേറ്റ ദിവസം തന്നെ 36 സ്ഥലങ്ങളില്‍ നാടകത്തിന് ബുക്കിംഗ് കിട്ടി. ഇത് നാടകചരിത്രത്തിലെ തന്നെ റെക്കോഡാണെന്ന് പറയപ്പെടുന്നു. കെ.പി.എ.സിയുടെ നാടഗാനങ്ങളിലൂടെ സംഗീതസംവിധായകന്‍ ദേവരാജന്‍മാസ്ററും ഗാനരചയിതാവ് ഒ.എന്‍.വി. കുറുപ്പും ഗായകന്‍ കെ.എസ്. ജോര്‍ജ്ജും സുലോചനയും രംഗത്തെത്തി. മലയാളികള്‍ എക്കാലവും സ്മരിക്കുന്ന കലാകരന്മാരായി ഇവര്‍ മാറി. കാലക്രമേണ തോപ്പില്‍ ഭാസി കെ.പി.എ.സിയുടെ അമരക്കാരനായി. കേരളത്തിലെ നാടകാചാര്യന്മാരില്‍ ഒരാളും. കെ.പി.എ.സിയുടെ “പൊന്നരിവാളമ്പിളിയില്, തുഞ്ചന്‍പറമ്പിലെ തത്തേ, ചെപ്പുകിലുക്കണ ചെങ്ങാതീ, ബലികുടീരങ്ങളേ, ചിലിമുളം കാടുകളില്‍ തുടങ്ങിയ നാടക ഗാനങ്ങള്‍ മലയാളം ഉള്ളകാലത്തോളം ജനഹൃദയങ്ങളിലുണ്ടാവും. ഒപ്പം തോപ്പില്‍ ഭാസി എന്ന കലാകാരനും. ക്ലൂവില്‍ നല്‍കിയിരുന്ന ബലികുടീരങ്ങളേ എന്ന ഗാനം, വയലാര്‍ രാമവര്‍മ്മ എഴുതി, ജി.ദേവരാജന്‍ മാഷ് സംഗീത സംവിധാനം ചെയ്തതാണ് - നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകത്തിനു വേണ്ടി.
ഹഹഹ് അപ്പുവിന്റെ ക്ലൂ വായിച്ചപ്പോള്‍ ചിരി അടക്കാനാവുന്നില്ല. മറ്റൊന്നുമല്ല. ഏഷ്യാനെറ്റിന്റെ ന്യൂസ് അവറില്‍ ന്യൂസ് റീഡര്‍ ഈ പാട്ട് പാടുന്നത് യൂ ടൂബിലൂടെ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടതേയുള്ളു. :) ;)
ReplyDeleteഎന്റെ വാദം തള്ളിക്കളഞ്ഞ സ്ഥിതിക്ക് എനിക്ക് മുഴുവന്‍ മാര്‍ക്കും നല്‍കിയെന്ന് ഇതിനാല്‍ മനസ്സിലാക്കുന്നു.
ReplyDeleteബിന്ദു കെപി എന്ന ബ്ലോഗര്‍ ഈ വിന്‍ഡൊയില്‍ ഉത്തരം എഴുതാതെ മെയില്‍ അയച്ചുതരുകയും, ആ ഉത്തരം ശരിയുത്തരമായി കണക്കാക്കണമെന്ന് മാര്‍ക്ക് സാറിനോട് മോഡറേഷന്‍ സമയം കഴിയുന്നതിനുമുമ്പ് ക്വിസ് മാസ്റ്റര്‍ പ്രഖ്യാപിക്കുകയും ആ പ്രഖ്യാപനം ഉത്തരം അയച്ചുതന്ന ബ്ലോഗര്‍ക്ക് (ബിന്ദു കെപി)തന്റെ ഉത്തരം ക്ലൂവിനും മോഡറേഷനും മുമ്പ് ശരിയാണെന്ന് ഉറപ്പിക്കാനുള്ള അവസരം കൊടുത്ത ക്വിസ് മാസ്റ്ററെ ബ്ലോഗര്‍ക്കോടതി വിചാരണ ചെയ്യണമെന്നും --- സമക്ഷം ശക്തിയുക്തം വാദിക്കുന്നു
ജയ് അഗ്രു ഗുരു
ഇനി അങ്ങനെ ഉത്തരം മെയില്‍ ആയി അയക്കുന്നവര്‍ക്ക്
ReplyDeleteഎന്റെ മെയില്‍ id [ CC ആയി ചേര്‍ക്കാന്‍]ഇതോടൊപ്പം അയക്കുന്നു.
മാനസ കെയര്‍ of ഗോമ്പെടിഷന്‍ .@ gyahoorediff മെയില്‍ . കോം
അപ്പുവിന്റെ ശ്രദ്ധക്ക്..
ReplyDeleteഎന്റെ ഉത്തരം വന്നത് 9 മണിക്ക്. ഉത്തരം പോസ്റ്റാവാതെ വന്നപ്പൊള്‍ ഞന്‍ ഒരു മെയില്‍ അയച്ചിരുന്നു, ഉത്തരവും പറഞ്ഞ്.അത് ക്ലുവിനു മുന്‍പ് കിട്ടിക്കാണുമെന്നാണെന്റെ വിശ്വാസം. അപ്പോള്‍ ബിന്ദുവിന്റെ അപ്പീല്‍ പരിഗണിച്ചപോലെ ഈ പാാാാാാാവത്തിനേയും അപ്പു കൈവിടില്ലെന്നു കരുതുന്നു.....
ഇത്തിരിക്കുഞ്ഞന്‍ സിന്ദാബാദ് :)
കോപ്പിയടിക്കാരുടെ സൌകര്യാര്‍ത്ഥം, റേഷന്‍ കട തുറക്കുന്നതിനും ഉത്തരം പറയുന്നതിനുമിടയില്‍ രണ്ടു മണിക്കൂര്‍ സമയം അനുവദിക്കേണമെന്ന് താഴ്മയായി, വിനയകുനിയനായി ( കട: വക്കാരി ) അഫ്യര്‍ത്ഥിക്കുന്നു, അപേക്ഷിക്കുന്നു
ReplyDeleteകുഞ്ഞാ കിച്ചുച്ചേച്ചീ :-)
ReplyDeleteബിന്ദുവിന്റെ അപ്പീലും നിങ്ങളുടേതുമായുള്ള വ്യത്യാസം എന്താണെന്ന് വച്ചാല്‍ ബിന്ദുവിന്റെ മെയില്‍ കിട്ടുന്നത് പോസ്റ്റ് പബ്ലിഷായി ഒരു മണിക്കൂറിനകമാണ്. അല്ലാതെ ക്ലൂ പ്രസിദ്ധീകരിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പല്ല. കിച്ചുച്ചേച്ചിയുടെ മെയില്‍ വന്നതും ക്ലൂ പ്രസിദ്ധീകരിച്ചതും ഒരേ സമയത്ത് ആയതിനാല്‍ ഈ അപ്പീല്‍ പരിഗണിക്കാന്‍ നിവൃത്തിയില്ല. കുഞ്ഞന്റെ കാര്യവും അങ്ങനെതന്നെ. ദയവായി മനസ്സിലാക്കൂ.
:-)
qw_er_ty
മാരാരേ, മോഡറേഷന്‍ മാറ്റിക്കഴിഞ്ഞ് ആദ്യം ഉത്തരം പറയുന്ന അഞ്ചുപേര്‍ക്കേ മാര്‍ക്കുള്ളൂ. അതുമല്ല മോഡറേഷന്‍ സമയത്ത് ഒരുത്തരം എഴുതിയവര്‍ (ക്ലൂവിനു മുമ്പോ അതുകഴിഞ്ഞോ), മോഡറേഷന്‍ മാറ്റിക്കഴിഞ്ഞ് ഉത്തരമെഴുതിയാല്‍ പോയിന്റൊന്നും ലഭിക്കുകയുമില്ല എന്നാണ് നമ്മ്ടെ വ്യവസ്ഥ. :-)
ReplyDeleteഅതിനാലാവണം മോഡറേഷന്‍ മാറ്റിക്കഴിഞ്ഞ് ആരും ഉത്തരം എഴുതുന്നത് കണ്ടിട്ടില്ല. ഉദാഹരണത്തിന് ഇന്ന് ചേച്ചിയമ്മക്ക് മാര്‍ക്കില്ല.
ജോഷി ഇതെങ്ങാനും തെറ്റിച്ചിട്ടുണ്ടെന്ന് കണ്ടാല്‍ അദ്ദേഹം മാത്രമാണ് അതിനുത്തരവാദി!!
qw_er_ty
എന്റമ്മോ.. സ്കോര്‍ ഷീറ്റില്‍ ഓരോരുത്തരുടെ മാര്‍ക്ക് നോക്ക്, ആകെ 30 കളിയില്‍ 600-ലതികം മാര്‍ക്കോ. നമ്മുടെ ബ്ലോഗര്‍മാരുടെ പൊതു വിജ്ഞാനം കണ്ട് അഫിമാന പുളകിതനും അസൂയാകലുഷിതനുമായിപ്പോകുന്നു.
ReplyDeleteഗുസ് മാഷോട് അഫ്യര്‍ത്തന.. ഞങ്ങളെപ്പോലെയുള്ള പാവങ്ങള്‍ക്ക് മാര്‍ക്ക് കിട്ടാന്‍ ഇടക്ക് ഷക്കീല, രേഷ്മ മുതലായ ക്ലാസ്സിക് നടികളുടെ പടം കൂടെയിടണം , ഓകേ...
പ്രിയ അപ്പു മാഷെ,
ReplyDeleteഇവിടെ ബിന്ദുവിന്റെ മെയില്‍ പരിഗണിച്ച കാര്യത്തെയല്ല ഞാന്‍ ചൂണ്ടിക്കാണിച്ചത്, ക്ലൂ, മോഡറേഷന്‍ എന്നിവക്ക് മുമ്പ് ക്വിസ് മാസ്റ്റര്‍ ടി കക്ഷിയുടെ ഉത്തരം ശരിയാണെന്ന് പ്രഖ്യാപിക്കുന്നു. തന്റെ ഉത്തരം ശരിയാണെന്ന് ക്വിസ്മാറ്ററുടെ പ്രഖ്യാപനത്താല്‍ തിരിച്ചറിഞ്ഞ ടി കക്ഷി മറ്റു മത്സരാര്‍ത്ഥികളെ (സുഹൃത്തുക്കളെ) ഈ ഉത്തരത്തില്‍ കുത്തിക്കോളാന്‍ പ്രേരിപ്പിക്കുകയും, ഈ പ്രഖ്യാപനം വഴി ക്വിസ്മാസ്റ്റര്‍ പരോക്ഷമായി ടി കക്ഷിയുടെ സുഹൃത്തുക്കളെ സഹായിക്കുകയും ചെയ്തു. വിധി വരുന്നതിനു മുമ്പുതന്നെ ടി കക്ഷിയുടെ ഉത്തരം ശരിയുത്തരം എന്ന് എന്തുകൊണ്ട് പറഞ്ഞു. അത് മത്സര നിയമത്തിന് വിരുദ്ധമാണ്..യുവര്‍ ഓണര്‍
qw_er_ty
മാഷേ,
ReplyDeleteദയവായി ഈ ''മെയില്‍ ഉത്തരം '' നിര്ത്തലാക്കൂ.
കോമ്പിയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കൂ......
ഉത്തരം comment ആയി ആണെങ്കില്‍ അതിന്റെ സമയവും,കൃത്യതയും സുതാര്യമാണല്ലോ.
അല്ലെങ്കില്‍ മാഷ് ,മത്സരര്‍ത്ഥികളുടെ പരാതികള്‍ കേള്‍ക്കാന്‍ വേറെ ഒരു ബ്ലോഗ് കൂടി തുറക്കേണ്ടിവരും.
കാരണം,മെയില്‍-ല്‍ വന്ന ഉത്തരങ്ങളുടെ സമയവും,കൃത്യതയും ബാക്കിയുള്ളവരെ ബോധ്യപ്പെടുത്താന്‍ ബുദ്ധിമുട്ടാണ് എന്നത് തന്നെ.
അതുതന്നെയാണ് ഞാനും പറയാന്‍ വന്നത്. ഇനി മെയില്‍ ഉത്തരങ്ങള്‍ സ്വീകരിക്കുന്നതല്ല.
ReplyDeleteപ്രൊബ്ലം സോള്‍വ്ഡ് :)
ReplyDeleteഅങ്ങനെ ആദ്യായി അപ്പൂനും അബദ്ധം പറ്റി,
ReplyDeleteകുഞ്ഞൻ പറഞ്ഞതിൽ കാര്യമുണ്ട്, പക്ഷേ ഇത്തവണത്തേക്ക് വിടുന്നു!
അല്ലേൽ ഞാനും കുഞ്ഞന്റെ കൂടെ കൂടിയേനേ പത്ത് മാർക്ക് 9 മണിക്ക് മുമ്പ് ഉത്തരമിട്ടവർക്കെല്ലാം കിട്ട്യാൽ പുളിക്ക്വോ?
അതെങ്ങനെയാ, ഞാൻ നേരത്തെ വരുമ്പോ അപ്പു താമസിച്ച് വരും ഞാൻ താമസിച്ച് വരുമ്പോ അപ്പു നേരത്തെ വരും ഇങ്ങേരെന്താ സാറ്റ് കളിക്കയാ, ബ്ലോഗിൽ?
ഇവിടെ അവസാന നിമിഷം വരെ നോക്കിയിരുന്നതൊന്നും അല്ല അപ്പൂ ഈ ഫോട്ടോ കണ്ടാൽ അംബേദ്ക്കർക്ക് കാമരാജിൽ ഉണ്ടായ സന്തതി പോലെ ഇരിക്കുന്നതിനാൽ അന്തർദേശീയ, ദേശീയ സംസ്ഥാന തലത്തിലെ പൌരപ്രമാണികളെ ഒക്കെ അന്വേഷിച്ച് കണ്ടുപിടിച്ച് വരാൻ ഈ എണ്ണിച്ചുട്ടതുപോലെയുള്ള മൂന്നു മണിക്കൂറൊന്നും പോര
ഒരു കമ്മ്യൂണിസ്റ്റ് ആകാത്തതിനാൽ ആദ്യമായി ഖേദിക്കുന്നു.
എങ്കിൽ ഞാൻ ഈ വിപ്ലവഗാനം ഓർക്കുന്നതോടൊപ്പം ഫാസിൽ തോപ്പിയേയും ഓർത്തേനേല്ലൊ(ഹെബ
സാജന്‍ ചൂടിലാണല്ലോ :-)
ReplyDeleteഅല്ല, അംബേദ്കര്‍ക്ക് കാമരാജിലുണ്ടായ സന്തതിയോ? എന്റമ്മേ.. ഇങ്ങേര്‍ക്കിതെന്തുപറ്റി.. ഓ.. ബ്രൂസ്‌ലി എഫക്റ്റാണല്ലേ :-)
അയ്യയ്യോ..!!! ഞാനൊരു വിവാദ നായികയായി മാറിയോ..!!?
ReplyDeleteഒറ്റ നോട്ടത്തിൽത്തന്നെ ഉത്തരം കിട്ടിയ ഒരു ചോദ്യമായിരുന്നു അന്നത്തേത്. ആ സന്തോഷത്തിൽ ഉടനെ ഉത്തരമയയ്ക്കാൻ നോക്കുമ്പോൾ ഈ ബ്ലോഗ് ഓപ്പണാവുന്നില്ല!!( ചോദ്യം കണ്ടത് റീഡറിൽ ആണ്) ഏതാണ്ട് ഒരു മണിക്കൂറോളം പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും നടക്കാതെ വന്നപ്പോഴാണ് ബ്ലോഗിന്റെ എന്തെങ്കിലും പ്രശ്നമാണോ എന്നറിയാൻ അപ്പുവിന് ഈമെയിൽ അയച്ചത്. അതോടെ പ്രശ്നം എന്റെ കമ്പ്യൂട്ടറിന്റേതു തന്നെയാണെന്ന് മനസ്സിലായി. ഉത്തരം മെയിലിൽ അയച്ചോളൂ, പരിഗണിയ്ക്കാമെന്ന് അപ്പു പറഞ്ഞതുകൊണ്ട് അയച്ചെന്നു മാത്രം. ഈ ഉത്തരം ഞാൻ മറ്റാരോടും ഡിസ്കസ് ചെയ്തിട്ടില്ലെന്ന് പറയാനേ എനിയ്ക്കാവൂ(ഇതെന്നല്ല, ഒരുത്തരവും എന്റെ നല്ലപാതിയുമായല്ലാതെ മറ്റാരുമായും ഡിസ്കസ് ചെയ്യുന്ന പതിവില്ല) തെളിവൊന്നും ഇല്ല :) :)
എങ്കിലും, ആരോടും ലവലേശം പരിഭവമില്ലാതെ പറയട്ടെ, ഇതു മൂലം ഈ ഗോമ്പിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ, എന്റെയാ മാർക്ക് പിൻവലിയ്ക്കാൻ എനിയ്ക്ക് നൂറുവട്ടം സമ്മതമാണ്. അപ്പുവും ജോഷിയും വേണ്ടതു ചെയ്യുമല്ലോ....
സ്കോര്‍ വാദ്യാര്‍ "ഷോജി" ഉടന്‍ സ്റ്റേജിനു പിറകിലെത്തി മാര്‍ക്കുകള്‍ വിളിച്ചു പറയണം
ReplyDelete@ cALviN::കാല്‍വിന്‍
ReplyDeleteഈ ആതിര, ഭാസിച്ചേട്ടന്റെ വല്ലോരുമാണോ? ഒരു പിടിയും കിട്ടുന്നില്ല.
@ ബിന്ദു കെ. പി.
പ്രശ്നം അതൊന്നുമല്ലെന്നേ. അപ്പുമാഷിന്റെ പ്രസ്താവനയാണ്. ബിന്ദുവിനു മാർക്കു കൊടുക്കണം എന്നു മോഡറേഷൻ തുറക്കുന്നതിനു മുൻപു പറയുക വഴി അതു ശരി ഉത്തരം ആണെന്നു ധ്വൻപ്പിച്ചു എന്നാണ് കുഞ്ഞന്റെ വാദം (വിച്ച് ഇസ് ട്രൂ !). സൊ അങ്ങനെ ഉത്തരം കമ്പൂട്ടർ വഴി നേരിട്ടു ഗോമ്പി സൈറ്റിൽ ഇടാൻ, സാങ്കേതികതടസ്സമുള്ളവർ അപ്പുവണ്ണനു മൈൽ അയക്കുന്നതിനോട് എനിക്കു യോജിപ്പാണുള്ളതു്. ആഫ്റ്ററാൾ, ഈ മത്സരത്തിന്റെ മുഖ്യട്രസ്റ്റി എന്ന നിലയിൽ അദ്ദേഹത്തെ വിശ്വസിക്കാം. പക്ഷേ അപ്പുവണ്ണൻ ഒരു കാര്യം ശ്രദ്ധിച്ചാൽ മതി. അവരുടെ പേരു വിവരം ശരി ഉത്തരത്തിന്റെ കൂടെ മാത്രം പരസ്യപ്പെടുത്തുക. എപ്പടി?
ശരി ഉത്തരം പറഞ്ഞവർ:
ReplyDelete1. മോഡറേഷൻ കാലം, ക്ലൂവിനു മുൻപെ:
ലാപുട
പാമരന്‍
bright
ഉഗാണ്ട രണ്ടാമന്‍
|santhosh|സന്തോഷ്|
അഗ്രജന്‍
2. മോഡറേഷൻ കാലം, ക്ലൂവിനു ശേഷം:
കുഞ്ഞന്‍
നന്ദകുമാര്‍
സാജന്‍| SAJAN
kichu
സുല്‍ |Sul
മാനസ
kavithrayam
3. മോഡറേഷൻ അവസാനിച്ചതിനു ശേഷം:
ചേച്ചിയമ്മ
george
അപ്പുമാഷ്, മത്സരത്തിന്റെ ആദ്യനിയമാവലി അനുസരിച്ച് മോഡറേഷൻ അവസാനിച്ച ശേഷം ഉത്തരം പറഞ്ഞാൽ 1 മാർക്ക് ആണ് നൽകിയിരുന്നത്. അപ്പോൾ ഉത്തരം മാറ്റിയാൽ കിട്ടുന്ന ഒരു മാർക്ക് ആർക്കു വേണം എന്ന അവസ്ഥയാരുന്നു. എന്നാൽ പിന്നീട് അതു 5 മാർക്ക് ആക്കി നിശ്ചയിച്ചു (ആദ്യമത്സരം തൊട്ടു സ്കോറിങ്ങിൽ 5 മാർക്ക് കണക്കിലെടുത്തിട്ടും ഉണ്ട്). പറഞ്ഞുവരുന്നതു ഉത്തരം എപ്പോൾ വേണമെങ്കിലും മാറ്റാം എന്നിരിക്കെ, മോഡറേഷൻ കഴിഞ്ഞു ഉത്തരം എഴുതുന്നവർക്കും മാർക്ക് കൊടുക്കണം എന്നാണ്. അവർ നേരത്തെ ഉത്തരം പറഞ്ഞു എന്നതുകൊണ്ട് കിട്ടാവുന്ന 5 മാർക്ക് എന്തിനു കളയണം. മോഡറേഷൻ കഴിഞ്ഞു ഉത്തരം പറയുന്ന 5 പേർക്കു നിബന്ധനകളൊന്നും ഇല്ലാതെ 5 മാർക്കു വീതം, എന്താ? ഗൊമ്പി മുറുകട്ടെ !
ജോഷീ, ഇപ്പോള്‍ ഇനി നിയമങ്ങള്‍ ഒന്നും മാറ്റേണ്ടതില്ല. മോഡറേഷനിന്‍ സമയത്ത് ഉത്തരം പറയുന്നവര്‍ അതുമാറ്റിക്കഴിഞ്ഞ് പറയേണ്ടതില്ല എന്നു പറഞ്ഞതിന് ഒരു കാരണമുണ്ട്. ഇതുവെറുതെ പോയിന്റുകള്‍ എഴുതിക്കൂട്ടാനുള്ള ഒരു മത്സരമല്ലല്ലോ. എത്രത്തോളം ഒരു വ്യക്തിയെയും അവരുടെ മുഖവും ഉത്തരം പറയുന്നവര്‍ക്ക് പരിചയമുണ്ട് എന്നുകൂടി അളക്കാനുള്ളതാണീ ഗോമ്പി. മോഡറേഷനില്‍ ക്ലൂ ഇല്ലാതെ ഒരു മുഖം കണ്ടാല്‍ തിരിച്ചറിയുന്നവര്‍ 95% ഉം ആ വ്യക്തിയെപ്പറ്റി ഒരിക്കലെങ്കിലും വായിച്ചോ / കണ്ടോ അറിഞ്ഞിട്ടുള്ളവരാകും. ക്ലൂ കൊടുത്തതിനു ശേഷം തിരിച്ചറിയുന്നവര്‍ക്ക് ആളെ കേട്ടു പരിചയം ഉണ്ടാവും, മുഖപരിചയം അത്ര കൃത്യമായി ഇല്ലെന്നേയുള്ളൂ. ഈ രണ്ടു രീതികളിലും ഉത്തരം കിട്ടാത്തവര്‍ മോഡറേഷന്‍ മാറ്റിക്കഴിഞ്ഞ് ഉത്തരം മാറ്റിപ്പറയുന്നുണ്ടെങ്കില്‍ അത് മിക്കവാറും ആദ്യം ഉത്തരം എഴുതിയിരിക്കുന്നവരുടെ ഉത്തരം കണ്ടതിനുശേഷമുള്ള ഒരു മനം മാറ്റം ആയിരിക്കും - ഉത്തരം ഉറപ്പുമില്ല. അതിനാലാണ് അവര്‍ക്ക് മാര്‍ക്കില്ല എന്നു ഞാന്‍ വച്ചത്. ടോപ്പ് റാങ്കില്‍ നില്‍ക്കുന്നവരൊക്കെ പിന്നെ വെറുതെ അഞ്ചെങ്കില്‍ അഞ്ചെന്നമട്ടില്‍ ആദ്യത്തെ അഞ്ചാവാന്‍ പോകും.. അതുവേണ്ട. ആ അഞ്ചുമാര്‍ക്ക് അതുവരെ പോയിന്റൊന്നും ലഭിക്കാത്തവര്‍ക്ക് കിട്ടിക്കോട്ടേ, അവര്‍ക്ക് വേണമെങ്കില്‍. പിന്നെ ഒരു കാര്യമുണ്ട്. ഇവിടെ ഇതുവരെ ടോപ്പ് റാങ്കുകാര്‍ ആരും മോഡറേഷന്‍ സമയത്ത് ഉത്തരം തെറ്റിച്ചിട്ടില്ല. :-)
ReplyDelete