Friday 15 May 2009

മത്സരം 36 - ലാറി ബേക്കര്‍

ശരിയുത്തരം : ലാറി ബേക്കര്‍ ലോകപ്രശസ്തനായ ആര്‍ക്കിടെക്റ്റ്. ലോറന്‍സ് വില്‍ഫ്രഡ് “ലാറി” ബേക്കര്‍ എന്നായിരിരുന്നു അദ്ദേഹത്തിന്റെ പൂര്‍ണ്ണ നാമധേയം. അദ്ദേഹത്തിന്റെ ചെലവു ചുരുങ്ങിയതും, എന്നാല്‍ ഊര്‍ജ്ജവിനിയോഗ സമ്പുഷ്ടവുമായ കെട്ടിടനിര്‍മ്മാണ രീതിയും, അതിനുള്ളിലെ സ്ഥലസൌകര്യത്തിന്റെ ബുദ്ധിപരമായ ഉപയോഗവും, അവയുടെ നിര്‍മ്മാണ ചാതുരിയും കൊണ്ട് വാസ്തുശില്പകലാരംഗത്ത് “ലാറി ബേക്കര്‍ രീതി” എന്നൊരു നൂതന ആശയംതന്നെ പ്രയോഗത്തിലാക്കിയ മഹാന്‍. 1945 ല്‍ മിഷണറി പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയിലെത്തിയ ലാറി ബേക്കര്‍, തുടര്‍ന്ന് ഇന്ത്യയെ തന്റെ പ്രവര്‍ത്തന രംഗമായെടുക്കുകയും 1980 ല്‍ ഇന്ത്യന്‍ പൌരത്വം സ്വീകരിച്ച് കേരളത്തില്‍ താമസമാക്കുകയും ചെയ്തു. അദ്ദേഹം സ്ഥാപിച്ച COSTFORD (Centre of Science and Technology for Rural Development) എന്ന സ്ഥാപനം ചെലവുകുറഞ്ഞ ഭവനനിര്‍മ്മാണ രീതിയെപ്പറ്റി ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുവാന്‍ഉദ്ദേശീച്ച് ആരംഭിച്ചതാണ്. 1990-ല്‍ ഭാരത സര്‍ക്കാര്‍ പത്മശ്രീ നല്‍കി ആദരിച്ചു. 1912 മാര്‍ച്ച് 2 ന് ഇംഗ്ലണ്ടിലെ ബമിംഗ്‌ഹാമിലാണ് അദ്ദേഹം ജനിച്ചത്. ഒരു ശരാശരി വിദ്യാര്‍ഥിയായിരുന്നു ലോറന്‍സ്‌ എന്ന ലാറി ബേക്കര്‍. ലാറിയില്‍ മയങ്ങിക്കിടന്ന വാസ്തുശില്‍പാ വൈദഗ്‌ധ്യം കണ്ടെത്തിയത്‌ അദ്ദേഹം പഠിച്ച കിങ്ങ് എഡ്വേര്‍ഡ്‌ ഗ്രാമര്‍ സ്കൂളിലെ പ്രധാനാധ്യാപകനാണ്‌. അദ്ദേഹം ലാറിയോട് ഒരിക്കല്‍ ഏന്താണ് ഇഷ്ടമുള്ള വിഷയം എന്ന് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി ‘ ഊരു ചുറ്റലും ചിത്രരചനയും സൈക്കിള്‍ ചവിട്ടും’ എന്നായിരുന്നു. ലാറിയുടെ ചിത്രരചനാ പാടവം തിരിച്ചറിഞ്ഞ് കിങ് ലാറിയുടെ പിതാവിനോട് അവനെ വാസ്തുശില്പകല പഠിപ്പിക്കാന്‍ ഉപദേശിക്കുകയായിരുന്നു. പഠനം കഴിഞ്ഞ് തൊഴില്‍പരിശീലനം ആരംഭിച്ച സമയത്താണ് രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചത്. എല്ലാ ബ്രിട്ടീഷ് പൗരന്മാരേയും പോലെ അദ്ദേഹവും നിര്‍ബന്ധിത സൈനിക സേവനം അനുഷ്ടിക്കേണ്ടതായി വന്നു. അന‍സ്തേഷ്യയില്‍ (മയക്കുന്ന വൈദ്യശാസ്ത്ര മേഖല) അദ്ദേഹം പ്രത്യേക പരിശീലനം നേടി യുദ്ധത്തില്‍ മുറിവേറ്റവരെ ശുശ്രൂഷിക്കുവാനുള്ള പ്രത്യേക സംഘത്തില്‍ അദ്ദേഹം ചൈനയില്‍ സേവനം അനുഷ്ടിച്ചു. എന്നാല്‍ ഇംഗ്ലണ്ടിലേക്കുള്ള മടക്ക യാത്രയില്‍ അദ്ദേഹത്തിന് ഇന്ത്യയിലെ മുംബൈയില്‍ മൂന്നുമാസം കഴിച്ചു കൂട്ടേണ്ടി വന്നു. ഈ കാലത്ത് മഹാത്മാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുകയും അതു ജീവിതത്തിലെ വഴിത്തിരിവാകുകയും ചെയ്തു.ചുടുകട്ടയായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടപ്പെട്ട നിര്‍മ്മാണ സമഗ്രി. സിമന്റ്, കോണ്‍ക്രീറ്റ്, ഉരുക്ക്‍, സ്ഫടികം എന്നിവക്ക് എതിരായിരുന്നു അദ്ദേഹം. ഇവയുടെ നിര്‍മ്മാണഘട്ടങ്ങളില്‍ പരമ്പരാഗതമായ ഇന്ധനം ധാരാളം കത്തിക്കേണ്ടി വരുന്നു എന്നതാണ് ഈ എതിര്‍പ്പിനു കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഉപയോഗശൂന്യമായ വസ്തുക്കള്‍ ഗൃഹനിര്‍മ്മാണത്തിന് പ്രയോജനപ്പെടുത്തുകയായിരുന്നു അദ്ദേഹത്തിന്റെ ശൈലിയുടെ മറ്റൊരു സവിശേഷത. പൊട്ടിയ തറയോടുകളും മറ്റും മുറ്റം പാകുവാനും പല വര്‍ണ്ണത്തിലുള്ള കുപ്പികളും മറ്റും ജനലുകളില്‍ പതിപ്പിച്ച് മുറിയില്‍ വര്‍ണ്ണജാലം സൃഷ്ടിക്കാനും അദ്ദേഹത്തിന് കഴിയുമായിരുന്നു. നിര്‍മ്മാണ സാമഗ്രികള്‍ ദൂരെ നിന്ന് ഇറക്കുമതി ചെയ്യുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു. എന്തൊക്കെയാണോ കെട്ടിടം പണിയാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ പരിസരങ്ങളില്‍ ലഭ്യമായിരുന്നത് അവയില്‍ നിന്നും അദ്ദേഹം സാമഗ്രികള്‍ തിരഞ്ഞെടുക്കുമായിരുന്നു. തന്റെ തൊണ്ണൂറാമത്തെ ജന്മദിനം ഏറ്റവും ലളിതമായി ആഘോഷിച്ച് ഒരു മാസത്തിന് ശേഷം 2007 ഏപ്രില്‍ ഒന്നിനു രാവിലെ സ്വവസതിയില്‍ വച്ച് അദ്ദേഹം അന്തരിച്ചു. അദ്ദേഹത്തെപ്പറ്റി വിശദമായ ഒരു ലേഖനം മലയാളം വിക്കിപീഡിയയില്‍ ലഭ്യമാണ്. അതിവിടെ വായിക്കാം . ചിത്രത്തിനു കടപ്പാട് The Hindu

32 comments:

 1. ആരായിരിക്കും?
  ഞാനാലോചിച്ചിട്ട് ഉത്തരം വന്നു കഴിഞ്ഞ് പറയാമേ. :)

  ReplyDelete
 2. ഉത്തരം :- ഗലീലിയോ (Galileo)
  ശരിയാകാന്‍ വഴിയില്ല...
  എങ്കിലും പള്ളിയില്‍ പോയിരുന്ന്
  പ്രാര്‍ത്ഥിച്ചാല്‍ ഉത്തരം ശരിയാകുമോ ? എന്തോ ?

  ReplyDelete
 3. ഇത്തവണയും കുറേ കുഴങ്ങി,

  ഒരുകാര്യം ഓർത്ത് ചിരിവരുന്നു!
  ലാറി ബേക്കർ ആണെന്നു കരുതി ആദ്യമൊന്നു അടിച്ചു നോക്കിയിട്ട് ആദ്യത്തെ പേജിലെ പടങ്ങൾ ഒക്കെ കണ്ടിട്ട് അല്ലെന്നു വിചാരിച്ചു ക്ലോസ് ചെയ്ത് പോയതാണു മൂന്നാമത്തെയോ നാലാമത്തെയോ പേജിൽ കിടക്കുന്ന ഹിന്ദു പേപ്പറിന്റെ ഈ ഫോട്ടോ ഇപ്പോൾ കണ്ടില്ലായിരുന്നുവെങ്കിൽ ഇതും ഗോപി ആയേനേ,
  അപ്പൂ ഈ ക്രോപ്പിങ്ങും ഉഗ്രനോടുഗ്രൻ!
  താങ്കളേ ആസ്ഥാന ക്രോപ്പറായി നോം വാഴിച്ചിരിക്കുന്നു:)

  അപ്പൊ ഇനി ഔപിചാരികമായി എഴുതട്ടെ, ലാറിബേക്കർ!

  ReplyDelete
 4. ഇന്ത്യന്‍ പൌരത്വം സീകരിച്ച് വര്‍ഷങ്ങളോളം കേരളത്തില്‍ താമസമാക്കിയ ഒരു വിദേശിയാണിദ്ദേഹം. ഈ റിസഷന്റെ സമയത്ത് ‘ചില’ കാര്യങ്ങള്‍ക്ക് തുടങ്ങുന്നവര്‍ ഇദ്ദേഹത്തെ ഓര്‍ക്കാതിരിക്കില്ല.

  ReplyDelete
 5. ലാറി ബേക്കര്‍

  ReplyDelete
 6. laurie baker

  (ഹോ, എത്ര നേരമാ‍യിട്ട് പരിശ്രമിക്കുന്നു! നല്ല പരിചയമുള്ള മുഖം, പക്ഷേ എത്ര ശ്രമിച്ചിട്ടും പിടി കിട്ടിയില്ല! ക്ലൂ വന്ന ഉടനെ കത്തി!)

  ReplyDelete
 7. അല്ലെങ്കില്‍ രണ്ടാമത്തെ വാചകം അല്പം കൂടി ഭംഗിയായി പറയാം..

  വര്‍ഷങ്ങക്ക് മുമ്പ് അദ്ദേഹം ഒരു മേഖലയില്‍ കൊണ്ടുവന്ന ഒരു തത്വം റിസഷന്‍ ആയതോടെ നമ്മള്‍ സമസ്തമേഖലകളിലും പ്രയോഗിക്കുന്നു :-)

  ReplyDelete
 8. “വര്‍ഷങ്ങക്ക് മുമ്പ് അദ്ദേഹം ഒരു മേഖലയില്‍ കൊണ്ടുവന്ന ഒരു തത്വം“

  ആ‍ തത്വം കൂടി ഒന്നു പറയെന്റപ്പൂ‍ൂ‍ൂ‍ൂ‍ൂ

  ReplyDelete
 9. Laurence Wilfred Laurie Baker

  ReplyDelete
 10. ലാറി ബേകര്‍

  ReplyDelete
 11. കമന്റ് മോഡറേഷന്‍ അവസാനിച്ചു

  ReplyDelete
 12. I posted the answer with better spelling,but can't find that in the comments !!!

  ReplyDelete
 13. അയ്യോ....
  ഇന്ന് വെള്ളിയാഴ്ച്ച ആയതുകൊണ്ട് മാത്രം എന്റെ 10 പോയിന്റ്‌ പോയെ.. :(
  ഉറക്കമെഴുന്നേറ്റു വന്നപ്പോഴേക്കും,അപ്പു മാഷ് ക്ലൂ കൊടുത്തു കഴിഞ്ഞു.
  അടുത്ത വെള്ളിയാഴ്ച്ച അലാറം വെച്ച് എഴുന്നേല്‍ക്കാം...ഹിഹി...

  ReplyDelete
 14. ശരിയുത്തരം : ലാറി ബേക്കര്‍

  ലോകപ്രശസ്തനായ ആര്‍ക്കിടെക്റ്റ്. ലോറന്‍സ് വില്‍ഫ്രഡ് “ലാറി” ബേക്കര്‍ എന്നായിരിരുന്നു അദ്ദേഹത്തിന്റെ പൂര്‍ണ്ണ നാമധേയം. അദ്ദേഹത്തിന്റെ ചെലവു ചുരുങ്ങിയതും, എന്നാല്‍ ഊര്‍ജ്ജവിനിയോഗ സമ്പുഷ്ടവുമായ കെട്ടിടനിര്‍മ്മാണ രീതിയും, അതിനുള്ളിലെ സ്ഥലസൌകര്യത്തിന്റെ ബുദ്ധിപരമായ ഉപയോഗവും, അവയുടെ നിര്‍മ്മാണ ചാതുരിയും കൊണ്ട് വാസ്തുശില്പകലാരംഗത്ത് “ലാറി ബേക്കര്‍ രീതി” എന്നൊരു നൂതന ആശയംതന്നെ പ്രയോഗത്തിലാക്കിയ മഹാന്‍. 1945 ല്‍ മിഷണറി പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയിലെത്തിയ ലാറി ബേക്കര്‍, തുടര്‍ന്ന് ഇന്ത്യയെ തന്റെ പ്രവര്‍ത്തന രംഗമായെടുക്കുകയും 1980 ല്‍ ഇന്ത്യന്‍ പൌരത്വം സ്വീകരിച്ച് കേരളത്തില്‍ താമസമാക്കുകയും ചെയ്തു. അദ്ദേഹം സ്ഥാപിച്ച COSTFORD (Centre of Science and Technology for Rural Development) എന്ന സ്ഥാപനം ചെലവുകുറഞ്ഞ ഭവനനിര്‍മ്മാണ രീതിയെപ്പറ്റി ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുവാന്‍ഉദ്ദേശീച്ച് ആരംഭിച്ചതാണ്. (ബാകി ഭാഗങ്ങള്‍ പോസ്റ്റില്‍)

  ReplyDelete
 15. എന്റെ second ആന്‍സര്‍, വിത്ത്‌ ഫുള്‍ നെയിം കാണുന്നില്ല !!!

  ReplyDelete
 16. ആഷ്‌ലി വിഷമിക്കേണ്ട. മോഡറേഷന്‍ സമയത്ത് ഒരേ ആളിന്റെ ഒന്നില്‍ കൂടുതല്‍ ഉത്തരം കാണുമ്പോള്‍ ഒരെണ്ണം ഞാന്‍ ഡിലീറ്റ് ചെയ്യാറുണ്ട്. അങ്ങനെ പോയതാവാം... സ്പെല്ലിംഗില്‍ കാര്യമില്ല. ഇത് കമ്പ്യൂട്ടറൊന്നുമല്ലല്ലോ എണ്ണുന്നത്, നമ്മടെ ജോഷിയല്ലേ !!

  ReplyDelete
 17. ശരി ഉത്തരം പറഞ്ഞവർ:

  1. മോഡറേഷൻ കാലം, ക്ലുവിനു മുൻപെ:

  ലാപുട
  പാമരന്‍
  bright
  സുല്‍ |Sul
  kavithrayam
  അഗ്രജന്‍
  kichu
  സാജന്‍| SAJAN

  2. മോഡറേഷൻ കാലം, ക്ലൂവിനു ശേഷം:

  മാരാര്‍
  മാനസ
  Ashly A K
  ചേച്ചിയമ്മ
  ബിന്ദു കെ പി
  ചീടാപ്പി
  cALviN::കാല്‍‌വിന്‍
  Muneer
  മൂലന്‍
  J K
  sreeni
  വശംവദൻ

  ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....