Thursday, 14 May 2009

മത്സരം 35 - കിരണ്‍ ബേദി

ശരിയുത്തരം :കിരണ്‍ ബേദി ഇന്ത്യയിലെ പ്രശസ്തയായ വനിതാ പൊലീസ് ഓഫീസര്‍, സാമൂഹ്യക്ഷേമ പ്രവര്‍ത്തക, ഐ.പി.എസ് കേഡറില്‍ എത്തുന്ന ആദ്യ വനിത. ജയില്‍ പരിഷ്കരണ നിയമങ്ങളിലൂടെ ദേശീയ ശ്രദ്ധയാകര്‍ഷിച്ച വ്യക്തി. ഇന്ത്യയുടെ പൊലീസ് റിസേര്‍ച്ച് ആ‍ന്റ് ഡെവലപ്മെന്റ് ബ്യൂറോയുടെ ഡയറക്റ്റര്‍ ജനറലായി റിട്ടയര്‍ ചെയ്തു. 1949 ജൂണ് 9 ന് പഞ്ചാബിലെ അമൃത്സറിലാണ് കിരണ്‍ ബേദി ജനിച്ചത്. പൊളിറ്റിക്സില്‍ ബിരുദാനന്തരബിരുദവും, നിയമത്തില്‍ ബിരുദവും നേടിയശേഷം 1972 ല്‍ അവര്‍ പോലീസ് വകുപ്പില്‍ ചേര്‍ന്നു. 1993 ല്‍ ന്യൂ ഡല്‍ഹി ഐ.ഐ.ടി യില്‍നിന്ന് പി.എച്.ഡി യും അവര്‍ നേടി. പോലീസ് വകുപ്പില്‍ വളരെ ഉയര്‍ന്നതും ഉത്തരവാദിത്വമുള്ളതുമായ പദവികള്‍ അവര്‍ വഹിച്ചിട്ടുണ്ട്. ന്യൂഡല്‍ഹിയുടെ ട്രാഫിക് കമ്മീഷണര്‍,മിസോറമില്‍ ഡി.ഐ.ജി യുടെ ചുമതല, ചണ്ഡീഗറിന്റെ ലഫ്റ്റനന്റ് ഗവര്‍ണര്‍, നാര്‍ക്കോട്ടിക്സ് കണ്ട്രോള്‍ ബ്യൂറോയുടെ ഡയറക്റ്റര്‍ ജനറല്‍ തുടങ്ങിയ പദവികള്‍ അവര്‍ വഹിച്ചിട്ടുണ്ട്. തിഹാര്‍ ജയിലിന്റെ ഐ.ജി ആയി പ്രവര്‍ത്തിക്കുന്ന കാലത്ത് തടവുകാരുടെ ക്ഷേമത്തിനായി അവര്‍ കൊണ്ടുവന്ന നിരവധി മാറ്റങ്ങള്‍ ദേശീയ ശ്രദ്ധയാകര്‍ഷിച്ചു. ജയിലില്‍ യോഗ, ധ്യാനം, പഠനം തുടങ്ങിയവയ്ക്കുള്ള സൌകര്യങ്ങള്‍ അവര്‍ ഏര്‍പ്പെടുത്തി. രണ്ട് സന്നദ്ധ സംഘടനകള്‍ കിരണ്‍ ബേദിയുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. 1988 ല്‍ ആരംഭിച്ച നവജ്യോതി, 1994 ല്‍ ആരംഭിച്ച ഇന്ത്യാ വിഷന്‍ ഫൌണ്ടേഷന്‍ എന്നിവയാണിവ. മയക്കുമരുന്നിന് അടിമപ്പെട്ടവരുടെ ചികിത്സയ്ക്കും പുനരധിവാസത്തിനുമായി രൂപികരിച്ചതാണ് ഇവ രണ്ടും. മയക്കുമരുന്ന് ഉപയോഗത്തിനു തടയിടുന്നതിനുള്ള അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമായി ഐക്യരാഷ്ട്രസഭയുടെ Serge Soitiroff Memorial Award അവര്‍ക്ക് ലഭിച്ചു. ഇതുകൂടാതെ മാഗസസെ അവാര്‍ഡ്, ധീരതാ അവാര്‍ഡ്, ഏഷ്യന്‍ റീജിയണ്‍ അവാര്‍ഡ് (മയക്കുമരുന്ന് ഉപയോഗ നിരോധനം) തുടങ്ങി അനവധി അംഗീകാരങ്ങള്‍ ഈ ധീരവനിതയ്ക്ക് ലഭിച്ചിട്ടുണ്ട്.

35 comments:

  1. ഭയങ്കര പോളിംഗ് ആണല്ലോ ഈശ്വരാ !!

    ReplyDelete
  2. Kiran Bedi ( किरण बेदी)

    ReplyDelete
  3. പോളിങ്ങിനു ഞാനും ചേര്‍ന്നില്ലാന്നു വേണ്ട. കഴിഞ്ഞ കളിയില്‍ ഉത്തരവുമായി വരുമ്പോഴേക്കും ക്ലൂതന്ന് പറ്റിച്ചതല്ലേ.

    ReplyDelete
  4. ഞാനും കൂടാം. പി. റ്റി. ഉഷാ

    ReplyDelete
  5. ബിരൺ കേഡി സോറി കിരൺ ബേദി!

    ReplyDelete
  6. കിരൺ ബേദി
    (അല്ല പിന്നെ! ഇനി ക്ലൂ വന്നിട്ട് ബാക്കി കാര്യം!)

    ReplyDelete
  7. റിട്ടയേഡ് IPS ഓഫിസര്‍ കിരണ്‍ ബേദി...

    ReplyDelete
  8. ക്ലൂ:

    വീരപുരുഷന്മാരുടേയും വീരവനിതകളുടെയും ഗണത്തില്‍ പെടുത്താവുന്ന ഒരു സമകാലീന വ്യക്തിത്വം.

    ReplyDelete
  9. ചിന്തിക്കാന്‍ ആള്‍ക്കാര്‍ക്ക് ഇത്തിരിക്കൂടി സമയം കൊടുക്കൂ‍ൂ‍ൂ‍ൂ‍ൂ‍ൂ അപ്പൂ‍ൂ

    ReplyDelete
  10. മോഡറേഷന്‍ അവസാനിക്കുന്നു

    ReplyDelete
  11. ശരിയുത്തരം : കിരണ്‍ ബേദി

    ഇന്ത്യയിലെ പ്രശസ്തയായ വനിതാ പൊലീസ് ഓഫീസര്‍, സാമൂഹ്യക്ഷേമ പ്രവര്‍ത്തക, ഐ.പി.എസ് കേഡറില്‍ എത്തുന്ന ആദ്യ വനിത. ജയില്‍ പരിഷ്കരണ നിയമങ്ങളിലൂടെ ദേശീയ ശ്രദ്ധയാകര്‍ഷിച്ച വ്യക്തി. ഇന്ത്യയുടെ പൊലീസ് റിസേര്‍ച്ച് ആ‍ന്റ് ഡെവലപ്മെന്റ് ബ്യൂറോയുടെ ഡയറക്റ്റര്‍ ജനറലായി റിട്ടയര്‍ ചെയ്തു. 1949 ജൂണ് 9 ന് പഞ്ചാബിലെ അമൃത്സറിലാണ് കിരണ്‍ ബേദി ജനിച്ചത്. പൊളിറ്റിക്സില്‍ ബിരുദാനന്തരബിരുദവും, നിയമത്തില്‍ ബിരുദവും നേടിയശേഷം 1972 ല്‍ അവര്‍ പോലീസ് വകുപ്പില്‍ ചേര്‍ന്നു. 1993 ല്‍ ന്യൂ ഡല്‍ഹി ഐ.ഐ.ടി യില്‍നിന്ന് പി.എച്.ഡി യും അവര്‍ നേടി. പോലീസ് വകുപ്പില്‍ വളരെ ഉയര്‍ന്നതും ഉത്തരവാദിത്വമുള്ളതുമായ പദവികള്‍ അവര്‍ വഹിച്ചിട്ടുണ്ട്. ന്യൂഡല്‍ഹിയുടെ ട്രാഫിക് കമ്മീഷണര്‍,മിസോറമില്‍ ഡി.ഐ.ജി യുടെ ചുമതല, ചണ്ഡീഗറിന്റെ ലഫ്റ്റനന്റ് ഗവര്‍ണര്‍, നാര്‍ക്കോട്ടിക്സ് കണ്ട്രോള്‍ ബ്യൂറോയുടെ ഡയറക്റ്റര്‍ ജനറല്‍ തുടങ്ങിയ പദവികള്‍ അവര്‍ വഹിച്ചിട്ടുണ്ട്. തിഹാര്‍ ജയിലിന്റെ ഐ.ജി ആയി പ്രവര്‍ത്തിക്കുന്ന കാലത്ത് തടവുകാരുടെ ക്ഷേമത്തിനായി അവര്‍ കൊണ്ടുവന്ന നിരവധി മാറ്റങ്ങള്‍ ദേശീയ ശ്രദ്ധയാകര്‍ഷിച്ചു. ജയിലില്‍ യോഗ, ധ്യാനം, പഠനം തുടങ്ങിയവയ്ക്കുള്ള സൌകര്യങ്ങള്‍ അവര്‍ ഏര്‍പ്പെടുത്തി. രണ്ട് സന്നദ്ധ സംഘടനകള്‍ കിരണ്‍ ബേദിയുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. 1988 ല്‍ ആരംഭിച്ച നവജ്യോതി, 1994 ല്‍ ആരംഭിച്ച ഇന്ത്യാ വിഷന്‍ ഫൌണ്ടേഷന്‍ എന്നിവയാണിവ. മയക്കുമരുന്നിന് അടിമപ്പെട്ടവരുടെ ചികിത്സയ്ക്കും പുനരധിവാസത്തിനുമായി രൂപികരിച്ചതാണ് ഇവ രണ്ടും. മയക്കുമരുന്ന് ഉപയോഗത്തിനു തടയിടുന്നതിനുള്ള അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമായി ഐക്യരാഷ്ട്രസഭയുടെ Serge Soitiroff Memorial Award അവര്‍ക്ക് ലഭിച്ചു. ഇതുകൂടാതെ മാഗസസെ അവാര്‍ഡ്, ധീരതാ അവാര്‍ഡ്, ഏഷ്യന്‍ റീജിയണ്‍ അവാര്‍ഡ് (മയക്കുമരുന്ന് ഉപയോഗ നിരോധനം) തുടങ്ങി അനവധി അംഗീകാരങ്ങള്‍ ഈ ധീരവനിതയ്ക്ക് ലഭിച്ചിട്ടുണ്ട്.

    ReplyDelete
  12. ജോഷീ, ഇപ്പോള്‍ ഇനി നിയമങ്ങള്‍ ഒന്നും മാറ്റേണ്ടതില്ല. മോഡറേഷനിന്‍ സമയത്ത് ഉത്തരം പറയുന്നവര്‍ അതുമാറ്റിക്കഴിഞ്ഞ് പറയേണ്ടതില്ല എന്നു പറഞ്ഞതിന് ഒരു കാരണമുണ്ട്. ഇതുവെറുതെ പോയിന്റുകള്‍ എഴുതിക്കൂട്ടാനുള്ള ഒരു മത്സരമല്ലല്ലോ. എത്രത്തോളം ഒരു വ്യക്തിയെയും അവരുടെ മുഖവും ഉത്തരം പറയുന്നവര്‍ക്ക് പരിചയമുണ്ട് എന്നുകൂടി അളക്കാനുള്ളതാണീ ഗോമ്പി. മോഡറേഷനില്‍ ക്ലൂ ഇല്ലാതെ ഒരു മുഖം കണ്ടാല്‍ തിരിച്ചറിയുന്നവര്‍ 95% ഉം ആ വ്യക്തിയെപ്പറ്റി ഒരിക്കലെങ്കിലും വായിച്ചോ / കണ്ടോ അറിഞ്ഞിട്ടുള്ളവരാകും. ക്ലൂ കൊടുത്തതിനു ശേഷം തിരിച്ചറിയുന്നവര്‍ക്ക് ആളെ കേട്ടു പരിചയം ഉണ്ടാവും, മുഖപരിചയം അത്ര കൃത്യമായി ഇല്ലെന്നേയുള്ളൂ. ഈ രണ്ടു രീതികളിലും ഉത്തരം കിട്ടാത്തവര്‍ മോഡറേഷന്‍ മാറ്റിക്കഴിഞ്ഞ് ഉത്തരം മാറ്റിപ്പറയുന്നുണ്ടെങ്കില്‍ അത് മിക്കവാറും ആദ്യം ഉത്തരം എഴുതിയിരിക്കുന്നവരുടെ ഉത്തരം കണ്ടതിനുശേഷമുള്ള ഒരു മനം മാറ്റം ആയിരിക്കും - ഉത്തരം ഉറപ്പുമില്ല. അതിനാലാണ് അവര്‍ക്ക് മാര്‍ക്കില്ല എന്നു ഞാന്‍ വച്ചത്. ടോപ്പ് റാങ്കില്‍ നില്‍ക്കുന്നവരൊക്കെ പിന്നെ വെറുതെ അഞ്ചെങ്കില്‍ അഞ്ചെന്നമട്ടില്‍ ആദ്യത്തെ അഞ്ചാവാന്‍ പോകും.. അതുവേണ്ട. ആ അഞ്ചുമാര്‍ക്ക് അതുവരെ പോയിന്റൊന്നും ലഭിക്കാത്തവര്‍ക്ക് കിട്ടിക്കോട്ടേ, അവര്‍ക്ക് വേണമെങ്കില്‍. പിന്നെ ഒരു കാര്യമുണ്ട്. ഇവിടെ ഇതുവരെ ടോപ്പ് റാങ്കുകാര്‍ ആരും മോഡറേഷന്‍ സമയത്ത് ഉത്തരം തെറ്റിച്ചിട്ടില്ല. :-)

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....