Monday 11 May 2009

മത്സരം 28 - കപില്‍ ദേവ്

ശരിയുത്തരം : കപില്‍ ദേവ് കപില്‍ ദേവ് രാം‌ലാല്‍ നിഖന്‍‌ജ് എന്നാണ് കപില്‍ദേവിന്റെ പൂര്‍ണ്ണ നാമം. 1959 ജനുവരി 6 നാണ് അദ്ദേഹം ജനിച്ചത്. ലോകംകണ്ട എക്കാലത്തേയും മികച്ച ക്രിക്കറ്റ് ഓള്‍‌റൌണ്ടര്‍മാരിലൊരാളാണ് കപില്‍. 1983-ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയപ്പോള്‍ ടീമിന്റെ നായകനായിരുന്നു അദ്ദേഹം. “കപിലിന്റെ ചെകുത്താന്മാര്‍“ എന്നായിരുന്നു ആ ടീമിന് ക്രിക്കറ്റ് ലോകം നല്‍കിയ ഓമനപ്പേര്. ആവശ്യമായ സന്ദര്‍ഭങ്ങളിലൊക്കെ ടീമിനെ ആപത്തുകളില്‍ നിന്ന് കരകയറ്റാന്‍ അദ്ദേഹത്തിനു പ്രത്യേക സിദ്ധിതന്നെയുണ്ടായിരുന്നു. “ഹരിയാനയുടെ കൊടുങ്കാറ്റ്” എന്നായിരുന്നു അദ്ദേഹത്തിന്റെ ഇരട്ടപ്പേര്. ടെസ്റ്റ് ക്രിക്കറ്റില്‍ 400 വിക്കറ്റുകളും 5000 റണ്ണുകളും എന്ന നേട്ടം അദ്ദേഹത്തിനു സ്വന്തം. കളിയില്‍ നിന്നും വിരമിച്ച ശേഷം കുറച്ചു കാലം ഇന്ത്യയുടെ പരിശീലകനായും സേവനമനുഷ്ഠിച്ചിരുന്നു. ഇന്ത്യയില്‍ ഏറ്റവുമധികം ആരാധകരുള്ള ക്രിക്കറ്റ് താരങ്ങളുടെ ഗണത്തിലുള്ള കപില്‍ ദേവിനെയാണ് നൂറ്റാണ്ടിലെ ഇന്ത്യന്‍ ക്രിക്കറ്റ് താരമായി വിസ്ഡന്‍ മാസിക തിരഞ്ഞെടുത്തത്. 2008 സെപ്തംബറില്‍ ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓണററി ലഫ്റ്റനന്റ് കേണല്‍ ആയി കപില്‍ ദേവിന് സ്ഥാനം നല്‍കി. പഞ്ചാബ് റജിമെന്റിലെലെ 150 ഇന്‍ഫന്ററി ബറ്റാലിയനിലാണ് ചുമതല. യുവജനങ്ങള്‍ക്കിടയില്‍ സൈന്യത്തിന്റെ അംബാസിഡറായി അദ്ദേഹം സേവനം ചെയ്യും. സ്വന്തം ജോലി നിലനിര്‍ത്തിക്കൊണ്ട് രാജ്യരക്ഷാ സേവനം ചെയ്യാന്‍ പൗരന്മാര്‍ക്കുള്ള സംവിധാനമാണ് ടെറിട്ടോറിയല്‍ ആര്‍മി. കപില്‍ ദേവിന് ലഭിച്ചിട്ടുള്ള പ്രധാന അവാര്‍ഡുകള്‍ * 1979-80 - അര്‍ജുന അവാര്‍ഡ് * 1982 - പത്മശ്രീ * 1983 - വിസ്ഡന്‍ ക്രിക്കറ്റര്‍ ഓഫ് ദി ഈയര്‍ * 1991 - പത്മഭൂഷണ്‍ * 2002 - വിസഡന്‍ നൂറ്റാണ്ടിലെ ഇന്ത്യന്‍ ക്രിക്കറ്റര്‍

44 comments:

  1. :(
    ഇന്ന് ലേറ്റ് ആയി പോയേ....
    (ഇന്നെങ്കിലും സ്കോര്‍ ബോര്‍ഡ്‌ -ല്‍ കയറിപ്പറ്റണമെന്നു
    നിരീച്ചത് വെറുതെയായോ ആവോ??)

    ReplyDelete
  2. ക്ലൂ: ഇദ്ദേഹം പണ്ട് ‘ചെകുത്താന്മാരുടെ’ നായകനായിരുന്നു

    ReplyDelete
  3. ങേ..... എന്തു.... അപ്പോള്‍... ഹമ്മേ....
    ''അടിച്ചു മോളെ........''

    ReplyDelete
  4. Christopher Lee???
    Wildest guess

    ReplyDelete
  5. kapil dev ...

    ReplyDelete
  6. കപിലന്‍ ദേവന്‍

    ReplyDelete
  7. കമന്റ് മോഡറേഷന്‍ അവസാനിക്കുന്നു.

    ReplyDelete
  8. കളഞ്ഞ് ...
    മാനം പോയി :)

    ReplyDelete
  9. കപില്‍ ദേവ് (ഇന്ന് ലേറ്റ് ആയിപ്പോയി... വീക്കെന്‍ഡില്‍ മത്സരം കാണാനേ പറ്റിയില്ല :( )

    ReplyDelete
  10. കപില്‍ ദേവ് (ഇന്ന് ലേറ്റ് ആയിപ്പോയി... വീക്കെന്‍ഡില്‍ മത്സരം കാണാനേ പറ്റിയില്ല :( )

    ReplyDelete
  11. ശരിയുത്തരം : കപില്‍ ദേവ്

    കപില്‍ ദേവ് രാം‌ലാല്‍ നിഖന്‍‌ജ് എന്നാണ് കപില്‍ദേവിന്റെ പൂര്‍ണ്ണ നാമം. 1959 ജനുവരി 6 നാണ് അദ്ദേഹം ജനിച്ചത്. ലോകംകണ്ട എക്കാലത്തേയും മികച്ച ക്രിക്കറ്റ് ഓള്‍‌റൌണ്ടര്‍മാരിലൊരാളാണ് കപില്‍. 1983-ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയപ്പോള്‍ ടീമിന്റെ നായകനായിരുന്നു അദ്ദേഹം. “കപിലിന്റെ ചെകുത്താന്മാര്‍“ എന്നായിരുന്നു ആ ടീമിന് ക്രിക്കറ്റ് ലോകം നല്‍കിയ ഓമനപ്പേര്. ആവശ്യമായ സന്ദര്‍ഭങ്ങളിലൊക്കെ ടീമിനെ ആപത്തുകളില്‍ നിന്ന് കരകയറ്റാന്‍ അദ്ദേഹത്തിനു പ്രത്യേക സിദ്ധിതന്നെയുണ്ടായിരുന്നു. “ഹരിയാനയുടെ കൊടുങ്കാറ്റ്” എന്നായിരുന്നു അദ്ദേഹത്തിന്റെ ഇരട്ടപ്പേര്. ടെസ്റ്റ് ക്രിക്കറ്റില്‍ 400 വിക്കറ്റുകളും 5000 റണ്ണുകളും എന്ന നേട്ടം അദ്ദേഹത്തിനു സ്വന്തം. കളിയില്‍ നിന്നും വിരമിച്ച ശേഷം കുറച്ചു കാലം ഇന്ത്യയുടെ പരിശീലകനായും സേവനമനുഷ്ഠിച്ചിരുന്നു. ഇന്ത്യയില്‍ ഏറ്റവുമധികം ആരാധകരുള്ള ക്രിക്കറ്റ് താരങ്ങളുടെ ഗണത്തിലുള്ള കപില്‍ ദേവിനെയാണ് നൂറ്റാണ്ടിലെ ഇന്ത്യന്‍ ക്രിക്കറ്റ് താരമായി വിസ്ഡന്‍ മാസിക തിരഞ്ഞെടുത്തത്.

    ReplyDelete
  12. ശരി ഉത്തരം പറഞ്ഞവർ:

    1. മോഡറേഷൻ കാലം, ക്ലൂവിനു മുൻപേ:

    ചീടാപ്പി
    ലാപുട
    Santhosh | പൊന്നമ്പലം
    അഗ്രജന്‍
    സുല്‍ |Sul
    മാരാര്‍
    ചേച്ചിയമ്മ
    ബിന്ദു കെ പി
    kavithrayam
    മാനസ
    പ്രിയംവദ-priyamvada
    കുഞ്ഞന്‍
    bright
    കൂട്ടുകാരന്‍ | Friend
    സാജന്‍| SAJAN
    Ashly A K
    ദേവന്‍
    ശ്രീലാല്‍

    2. മോഡറേഷൻ കാലം, ക്ലൂവിനു ശേഷം:

    വാഴക്കോടന്‍ ‍// vazhakodan
    kichu
    ഉഗാണ്ട രണ്ടാമന്‍
    കോട്ടയം കുഞ്ഞച്ചൻ
    സങ്കുചിതന്‍
    സിദ്ധാര്‍ത്ഥന്‍

    3. മോഡറേഷൻ കഴിഞ്ഞ്‌:

    deepdowne
    മൂലന്‍
    അനാഗതശ്മശ്രു

    ReplyDelete
  13. ദെന്താ മാഷേ...
    ബ്രെയിന്‍, വാട്ടര്‍ ആക്കി ഒരു ആന്‍സര്‍ കമന്റിയപ്പോള്‍
    മ്മടെ പേര് ആ സ്കോര്‍ ഷീറ്റ്-ലെങ്ങും കാണാനെ ഇല്ലല്ലോ....:(

    ReplyDelete
  14. സ്കോർ ഉടനെ അപ്ഡേറ്റ് ചെയ്യുന്നതാണ്.

    ReplyDelete
  15. മാനസ, ക്ഷമി, എല്ലാം കൂടി ചേർത്ത് ഉടനേ പോസ്റ്റാന്നേ :-)

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....