Tuesday 5 May 2009

മത്സരം 16 - നീല്‍ ആംസ്ട്രോങ്ങ്

ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയ മനുഷ്യന്‍; അമേരിക്കന്‍ ബഹിരാകാശ സഞ്ചാരി. ഇന്നേവരെയുള്ള ശാസ്ത്രപുരോഗതിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കുതിച്ചുചാട്ടമേത് എന്ന് ചോദിച്ചാ‍ല്‍ അതിന് ഉത്തരമൊന്നേയുള്ളൂ. ഭൂമിയില്‍ നിന്ന് മൂന്നുലക്ഷം കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന മറ്റൊരു ജ്യോതിര്‍ഗോളത്തിന്റെ (ചന്ദ്രനിലേക്ക്) പരിസരത്തേക്ക് ഒരു ശൂന്യാകാശ വാഹനം എത്തിക്കുകയും, അതില്‍ നിന്ന് മറ്റൊരു വാഹനത്തില്‍ രണ്ടു മനുഷ്യരെ ചന്ദ്രോപരിതലത്തിലേക്ക് ഇറക്കുകയും, തിരികെ സുരക്ഷിതമായി അവരെ ഭൂമിയിലേക്ക് എത്തിക്കുകയും ചെയ്ത അപ്പോളോ ബഹിരാകാശ പദ്ധതി. ഇതില്‍ പെട്ട അപ്പോളോ 11 എന്ന പ്രൊജക്റ്റിന്റെ കമാന്റര്‍ ആയിരുന്നു നീല്‍ ആംസ്ട്രോംഗ്. 1969 ജൂലൈ 16 ന് അമേരിക്കയിലെ വിക്ഷേപണത്തറയില്‍ നിന്ന് പുറപ്പെട്ട് നാലു ദിവസത്തിനുശേഷം വിജയകരമായി അപ്പോളോ 11 ന്റെ ചാന്ദ്രവാഹനമായ ഈഗിള്‍ ജൂലൈ 20 ന് ചന്ദ്രോപരിതലത്തില്‍ ഇറങ്ങി. നീല്‍ ആംസ്ട്രോംഗും സഹയാത്രികനായിരുന്ന എഡ്വിന്‍ ആല്‍ഡ്രിനും രണ്ടരമണിക്കൂറോളം ചന്ദ്രോപരിതലത്തില്‍ പര്യവേക്ഷണങ്ങള്‍ നടത്തി. 1930 ഓഗസ്റ്റ് 5 ന് അമേരിക്കയില്‍ ഒഹിയോയിലാണ് നീല്‍ ആംസ്ട്രോംഗ് ജനിച്ചത്. യു.എസ്. നേവിയിലും തുടര്‍ന്ന് അമേരിക്കന്‍ വ്യോമസേനയുടെ കീഴിലുള്ള ഡ്രൈഡെന്‍ ഫ്ലൈറ്റ് റിസേര്‍ച്ച് സെന്ററീലും അദ്ദേഹം സേവനമനുഷ്ടിച്ചു. ബഹിരാകാശ യാത്രയ്ക്കായി തെരഞ്ഞെടുക്കുമ്പോള്‍ അദ്ദേഹം ഡ്രൈഡെന്നിലെ പ്രഗത്ഭനായ ടെസ്റ്റ് പൈലറ്റായിരുന്നു. (ബഹിരാകാശ സഞ്ചാരികള്‍ക്ക് ടെസ്റ്റ് പൈലറ്റ് എക്സ്പീരിയന്‍സ് അത്യാവശ്യമാണ്. ചന്ദ്രനില്‍ ഇറങ്ങിയ യാത്രികര്‍ ശാസ്ത്രജ്ഞന്മാരല്ല - പൈലറ്റുകളാണ് സൈനിക വിമാനങ്ങളെ പലവിധ വ്യോമാഭ്യാസങ്ങളിലൂടെ പഠിക്കുന്നവരാണ് ടെസ്റ്റ് പൈലറ്റുമാര്‍). എയറോനോട്ടിക്കല്‍ എഞ്ചിനീയറീംഗില്‍ ബിരുദവും, എയറോസ്പേസ് ഇന്‍ഡട്രിയല്‍ റിസേര്‍ച്ചില്‍ ബിരുദാനന്തരബിരുദവും ഇദ്ദേഹത്തിനുണ്ട്. ചന്ദ്രനിലേക്ക് തന്റെ കാല്പാദമൂന്നുമ്പോള്‍ നീല്‍ ആംസ്ട്രോഗ് പറഞ്ഞ വാചകം വളരെ പ്രസിദ്ധമാണ്. "That's one small step for a man, one giant leap for mankind".

35 comments:

 1. നീല്‍ ആംസ്ട്രോങ്ങ്

  ReplyDelete
 2. നീല്‍ ആംസ്‌ട്രോംഗ്

  ReplyDelete
 3. വ്ലാഡിമിര്‍ പുടിന്‍ അല്ലെങ്കില്‍ അങ്ങേരുടെ അനിയന്‍.

  ReplyDelete
 4. ഏതോ റഷ്യാക്കാരനാണെന്നു തോന്നുന്നു. യൂറി ഗഗാറിന്‍ ഗഗനചാരിന്‍??

  ReplyDelete
 5. എന്റെ ഉത്തരം :: Neil Armstrong

  ReplyDelete
 6. ഉസാമ ബിൻ‍‍ലാഡൻ‍‍‍ (ആഫ‍്റ്റർ‍‍ ക്ലീൻ‍‍ ഷേവ്)
  ഒരു സാധ്യതയില്ലെങ്കിലും ഒരേറ്,.. ചിലപ്പോ ബിരിയാണി കിട്ടിയാലോ!

  ReplyDelete
 7. ക്ലൂ പറയട്ടെ?

  ഇരുപതാം നൂറ്റാണ്ടില്‍ മനുഷ്യന്‍ നേടിയ ശാസ്ത്രപുരോഗതിയില്‍ ഒരു കുതിച്ചുചാട്ടം എന്ന് അക്ഷരാര്‍ത്ഥത്തില്‍ വിശേഷിപ്പിക്കാവുന്ന ഒരു നേട്ടമുണ്ട്. അതില്‍ക്കൂടിയാണ് ഇദ്ദേഹത്തെ നമ്മള്‍ അറിയുന്നത്.

  ReplyDelete
 8. ഞാന്‍ പറയട്ടെ.

  വളരെ സ്ട്രോംഗ് ആയിട്ടുള്ള ആളല്ലേ.

  നീല്‍ ആംസ്ടോംഗ്

  ReplyDelete
 9. നീല്‍ ആംസ്ട്രോംഗ്

  ReplyDelete
 10. നീല്‍ ആംസ്ട്രോങ്ങിനും എഡ് വിന്‍ അല്‍റിനും പ്രശസ്തി എന്നാല്‍ യൂറി ഗഗാറിനൊ...

  ReplyDelete
 11. ടിം ബര്‍ണേഴ്സ് ലീ?

  ReplyDelete
 12. ആദ്യ കാല്‍ പതിപ്പിക്കലില്‍ സാക്ഷിയാകേണ്ടിവന്ന മൈക്കിള്‍ കോളിനെ ലോകം ഓര്‍ക്കുന്നുണ്ടൊ? നീലിന് അതി പ്രശസ്തി എഡ്വിന് പ്രശസ്തി എന്നാല്‍ കോളിന്‍സിനൊ..

  ഗഗാറിനെ ആദ്യം വലിച്ചിട്ടതിന് സോറീട്ടൊ..

  ReplyDelete
 13. ഈ ചന്ദ്രയാത്ര ഒരു നാടകമാണെന്ന് പരക്കെ അഭിപ്രായമുണ്ട്. ശീതയുദ്ധസമയത്ത് റഷ്യയെ അതിജയിക്കാന്‍ അരങ്ങേറ്റിയ നാടകം.

  ReplyDelete
 14. സിയ :-)

  അതിനെപ്പറ്റി നമുക്ക് ഇവിടെ ചര്‍ച്ച ചെയ്യേണ്ടതുണ്ടോ? ചാന്ദ്രയാത്ര നാടകമാണെന്ന് പറയുന്നവര്‍ ഉന്നയിച്ച ചോദ്യങ്ങളും അവയ്ക്കുള്ള ശാസ്ത്രീയമായ മറുപടികളും നാസയുടെ വെബ് സൈറ്റില്‍ ലഭ്യമാണ്. അവരതിനെപ്പറ്റിയുള്ള ചര്‍ച്ച എന്നേ അവസാനിപ്പിച്ചതുമാണ്. നാടകമായിരുന്നുവെങ്കില്‍ ഒരെണ്ണം മതിയായിരുന്നു. അതിനു പുറകെ പുറകെ ആറെണ്ണം കൂടി നടത്തേണ്ട ആവശ്യമെന്തായിരുന്നു?

  ഓ.ടോ. ഇതിന്റെ ശരിയുത്തരം ഞാന്‍ പറഞ്ഞില്ല കേട്ടോ. :-)

  ReplyDelete
 15. അപ്പു മാഷേ അങ്ങനെ പറയരുത്.
  നാസയുടെ സൈറ്റിലുള്ള കാര്യങ്ങള്‍ ഇവിടെ പറയരുതെന്ന് വാശിപിടിക്കരുത്.
  വെറുമൊരു മത്സരം എന്നതിലുപരി വിജ്ഞാനത്തിന്റെ കൊടുക്കല്‍ വാങ്ങലുകളാണ് ഈ ഗോമ്പി എന്നേതോ മഹാന്‍ പറഞ്ഞിട്ടുണ്ട്.
  അതുകൊണ്ടു തന്നെയാണ് ഇംഗ്ലീഷ് വിക്കി സൈറ്റിലെ പലവിവരങ്ങളും ഇവിടെ വരുന്നത് മത്സരാര്‍ത്ഥികള്‍ക്ക് മത്സരത്തിലുപരി ഗുണകരമായി ഭവിക്കുന്നത്.

  ReplyDelete
 16. അയ്യോ അതേപ്പറ്റി ഒന്നും പറയരുതെന്നല്ല സിയാ പറഞ്ഞത്, ഈ പ്രത്യേക വിഷയം അന്നത്തെ കാലം മുതല്‍ ഒരിടത്തും എത്താത്ത ഒരു തര്‍ക്കവിഷയമായതുകൊണ്ട് വലിയൊരു ചര്‍ച്ച അതേപ്പറ്റി ഇവിടെ വേണ്ടാ എന്നേപറഞ്ഞുള്ളൂ. കാരണം ചര്‍ച്ച ചെയ്താലും അതും എങ്ങും എത്തുകയില്ല എന്നതുതന്നെ! ഇനി അഥവാ വേണമെങ്കിലും നടക്കട്ടെ, നോ പ്രോബ്ലം :-)

  ഈ ഗോമ്പറ്റീഷനിലെ എല്ലാ വിവരങ്ങളും വിക്കിയില്‍ നിന്നും മറ്റു സൈറ്റുകളില്‍ നിന്നും എടുത്തതുതന്നെയാണ് അതേപോലെ ഫോട്ടോകളും.

  നാസയുടെ ഒരു നാടകമായിരുന്നു ചന്ദ്രയാത്രയെന്ന് (വ്യക്തിപരമായി) ഞാന്‍ വിശ്വസിക്കുന്നില്ല. ഫിസിക്സിന്റെ ചലന നിയമങ്ങള്‍ക്കനുസരിച്ച് മറ്റൊരു ജ്യോതിര്‍ ഗോളത്തിലേക്ക് പോവുക എന്നത് അസംഭവ്യമായ കാര്യമൊന്നുമല്ല.

  കുഞ്ഞാ, മൈക്കിള്‍ കോളിന്‍സിനെയും എഡ്വിന്‍ ആല്‍ഡ്രിനേയും ഒക്കെ എല്ലാവരും ഓര്‍ക്കുന്നുണ്ട്. ഇത്തരം ഒരു ബൃഹത്തായ പ്രോജക്റ്റില്‍ അതില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും അവരവരുടേതായ ഭാരിച്ച ചുമതലകളും അതുമായി ബന്ധപ്പെട്ട വളരെ ദീര്‍ഘമായ ട്രെയിനിംഗുകളും ഉണ്ട്. ഈ പറഞ്ഞ മൂന്നുപേരും അവരവരുടെ ജോലികള്‍ കൃത്യമായി ചെയ്തെങ്കിലേ പദ്ധതി പൂര്‍ണ്ണ വിജയത്തിലെത്തുകയുള്ളൂ. ആംസ്ട്രോംഗ് ആയം ചന്ദ്രനില്‍ കാലുകുത്തി എന്നത് യാദൃശ്ച്ചികമായി ആദ്യം ഇറങ്ങിയതല്ല. അത് പ്രോജക്റ്റ് പ്ലാനിലെ ഒരു ഭാഗം മാത്രം. വിശദമായി ഇവിടെ എഴുതുന്നില്ല :-) in the shadow of the moon എന്ന ഡോക്കുമെന്ററീ ഫിലിം ഒന്നു കണ്ടുനോക്കൂ. അതുപോലെ ഇംഗ്ലീഷ് വിക്കിയിലെ അപ്പോളോ പ്രോജക്റ്റ് എന്ന ലേഖനവും.

  ReplyDelete
 17. ശരിയുത്തരം : നീല്‍ ആംസ്ട്രോംഗ്

  ReplyDelete
 18. ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയ മനുഷ്യന്‍; അമേരിക്കന്‍ ബഹിരാകാശ സഞ്ചാരി. ഇന്നേവരെയുള്ള ശാസ്ത്രപുരോഗതിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കുതിച്ചുചാട്ടമേത് എന്ന് ചോദിച്ചാ‍ല്‍ അതിന് ഉത്തരമൊന്നേയുള്ളൂ. ഭൂമിയില്‍ നിന്ന് മൂന്നുലക്ഷം കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന മറ്റൊരു ജ്യോതിര്‍ഗോളത്തിന്റെ (ചന്ദ്രനിലേക്ക്) പരിസരത്തേക്ക് ഒരു ശൂന്യാകാശ വാഹനം എത്തിക്കുകയും, അതില്‍ നിന്ന് മറ്റൊരു വാഹനത്തില്‍ രണ്ടു മനുഷ്യരെ ചന്ദ്രോപരിതലത്തിലേക്ക് ഇറക്കുകയും, തിരികെ സുരക്ഷിതമായി അവരെ ഭൂമിയിലേക്ക് എത്തിക്കുകയും ചെയ്ത അപ്പോളോ ബഹിരാകാശ പദ്ധതി. ഇതില്‍ പെട്ട അപ്പോളോ 11 എന്ന പ്രൊജക്റ്റിന്റെ കമാന്റര്‍ ആയിരുന്നു നീല്‍ ആംസ്ട്രോംഗ്. 1969 ജൂലൈ 16 ന് അമേരിക്കയിലെ വിക്ഷേപണത്തറയില്‍ നിന്ന് പുറപ്പെട്ട് നാലു ദിവസത്തിനുശേഷം വിജയകരമായി അപ്പോളോ 11 ന്റെ ചാന്ദ്രവാഹനമായ ഈഗിള്‍ ജൂലൈ 20 ന് ചന്ദ്രോപരിതലത്തില്‍ ഇറങ്ങി. നീല്‍ ആംസ്ട്രോംഗും സഹയാത്രികനായിരുന്ന എഡ്വിന്‍ ആല്‍ഡ്രിനും രണ്ടരമണിക്കൂറോളം ചന്ദ്രോപരിതലത്തില്‍ പര്യവേക്ഷണങ്ങള്‍ നടത്തി. 1930 ഓഗസ്റ്റ് 5 ന് അമേരിക്കയില്‍ ഒഹിയോയിലാണ് നീല്‍ ആംസ്ട്രോംഗ് ജനിച്ചത്. യു.എസ്. നേവിയിലും തുടര്‍ന്ന് അമേരിക്കന്‍ വ്യോമസേനയുടെ കീഴിലുള്ള ഡ്രൈഡെന്‍ ഫ്ലൈറ്റ് റിസേര്‍ച്ച് സെന്ററീലും അദ്ദേഹം സേവനമനുഷ്ടിച്ചു. ബഹിരാകാശ യാത്രയ്ക്കായി തെരഞ്ഞെടുക്കുമ്പോള്‍ അദ്ദേഹം ഡ്രൈഡെന്നിലെ പ്രഗത്ഭനായ ടെസ്റ്റ് പൈലറ്റായിരുന്നു. (ബഹിരാകാശ സഞ്ചാരികള്‍ക്ക് ടെസ്റ്റ് പൈലറ്റ് എക്സ്പീരിയന്‍സ് അത്യാവശ്യമാണ്. ചന്ദ്രനില്‍ ഇറങ്ങിയ യാത്രികര്‍ ശാസ്ത്രജ്ഞന്മാരല്ല - പൈലറ്റുകളാണ് സൈനിക വിമാനങ്ങളെ പലവിധ വ്യോമാഭ്യാസങ്ങളിലൂടെ പഠിക്കുന്നവരാണ് ടെസ്റ്റ് പൈലറ്റുമാര്‍). എയറോനോട്ടിക്കല്‍ എഞ്ചിനീയറീംഗില്‍ ബിരുദവും, എയറോസ്പേസ് ഇന്‍ഡട്രിയല്‍ റിസേര്‍ച്ചില്‍ ബിരുദാനന്തരബിരുദവും ഇദ്ദേഹത്തിനുണ്ട്. ചന്ദ്രനിലേക്ക് തന്റെ കാല്പാദമൂന്നുമ്പോള്‍ നീല്‍ ആംസ്ട്രോഗ് പറഞ്ഞ വാചകം വളരെ പ്രസിദ്ധമാണ്. "That's one small step for a man, one giant leap for mankind".

  ReplyDelete
 19. ഈ അപ്പൂനു ചില സമയത്ത് മുടിഞ്ഞ പഞ്ച്വാൽറ്റിയാ:(
  ഇങ്ങേരാരാ റോക്കെറ്റ് എഞ്ചിനീയറോ?
  ഇപ്പൊഴാ വിഷമമൊന്നു മാറിയത്:)

  ReplyDelete
 20. സാരെല്ല സാജാ 10 പോയിന്റല്ലേ പോയുള്ളൂ...
  കഴിഞ്ഞതിന് മുൻപത്തെ മത്സരത്തിൽ ഞാൻ മസിലു പിടിച്ച് ചുമ്മാ കളഞ്ഞത് 25 പോയിന്റാ :)

  qw_er_ty

  ReplyDelete
 21. pandaradanganayittu! njaninnale gagarin, aldrin, thudangi karpov kasparov enna russiakkare vare poyi nokki. chandraneee poya aalennu ullilirunnu aaro paranju. ennittum amstrongine marannu!

  Still you can see the similarity with peter parker, onnu sookshichu nokkiye...

  ReplyDelete
 22. 1. മോഡറേഷൻ കാലം, ക്ലൂവിനു മുൻപേ:

  ചേച്ചിയമ്മ
  അഗ്രജന്‍
  ലാപുട
  പ്രിയംവദ-priyamvada
  കുഞ്ഞന്‍
  ചീടാപ്പി
  സുല്‍ |Sul
  പുള്ളി പുലി
  kavithrayam

  2. മോഡറേഷൻ കാലം, ക്ലൂവിനു ശേഷം:

  സാജന്‍| SAJAN
  kichu
  പൊയ്‌മുഖം
  കുറുമ്പന്‍
  കറുമ്പന്‍

  3. മോഡറേഷൻ കഴിഞ്ചു മൊഴിഞ്ചവർ:

  Ashly A K

  ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....