Saturday, 9 May 2009

മത്സരം 24 - അഭിനവ് ബിന്ദ്ര

ശരിയുത്തരം - അഭിനവ് ബിന്ദ്ര ഒളിമ്പിക്സ് ഗെയിംസില്‍ വ്യക്തിഗത സ്വര്‍ണ്ണം നേടിയ ആദ്യ ഇന്ത്യാക്കാരന്‍. 2008 ഓഗസ്റ്റില്‍ നടന്ന ബെയ്ജിംഗ് ഒളിമ്പിക്സിലാണ് 10 മീറ്റര്‍ എയര്‍ റെഫിള്‍സില്‍ അദ്ദേഹത്തിനു സ്വര്‍ണ്ണം ലഭിച്ചത്. 2009 ജനുവരി 26 ന് രാഷ്ടം പദ്മഭൂഷണ്‍ ബഹുമതി നല്‍കി ആദരിച്ചു. 1982 സെപ്റ്റംബര്‍ 28 നാണ് അഭിനവ് ജനിച്ചത്.പ്രമുഖ ബിസിനസുകാരനായ എ.എസ്. ബിന്ദ്രയാണ് പിതാവ്. പത്താം ക്ലാസുവരെ ഡൂണ്‍ സ്കൂളിലും തുടര്‍ന്ന് ചണ്ഡീഗഡിലെ സെന്‍റ് സ്റ്റീഫന്‍സ് സ്കൂളിലും വിദ്യാഭ്യാസം പൂര്‍ത്തിയക്കി. കൊളറാഡോ യൂണിവേഴ്സിറ്റിയില്‍ നിന്നും എംബിഎ ബിരുദംനേടിയ അഭിനവ് ചണ്ഡിഗഡിലെ അദ്ദേഹത്തിന്‍റെതന്നെ സ്ഥാപനമായ അഭിനവ് ഫ്യൂച്ച്രറിസ്റ്റിക്സിന്‍റെ ചീഫ് എക്സിക്യൂട്ടീവുമാണ്. പതിനഞ്ചാം വയസില്‍തന്നെ അഭിനവിന് പലരുടെയും ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിഞ്ഞു. 1998-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഏറ്റവും പ്രായംകുറഞ്ഞ താരമായിരുന്നു അഭിനവ്. കേണല്‍ ജെ.എസ്. ധില്ലന്‍ ആണ് അഭിനവിലെ പ്രതിഭയെ ചെറുപ്പത്തില്‍തന്നെ കണ്ടെത്തിയത്. 2000 ല്‍ അര്‍ജ്ജുന അവാര്‍ഡും 2001 ല്‍ രാജീവ് ഗാന്ധി ഖേല്‍ രത്ന അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

34 comments:

  1. അഭിനവ് ബിന്ദ്ര (ഷൂട്ടിംഗ് താരം, ഒളിമ്പിക്സ് സ്വര്‍ണ്ണമെഡല്‍ ജേതാവ്)

    ReplyDelete
  2. അഭിനവ് ബിന്ദ്ര.(ഒളിമ്പിക്സ് ഗോല്‍ഡ് മെഡലിസ്റ്റ്)

    ReplyDelete
  3. അഭിനവ്‌ ബിന്ദ്ര

    ReplyDelete
  4. ഒരു ക്ലൂവും ആവശ്യമില്ലാത്തത്ര എളുപ്പമായുള്ള ഒരു കഷ്ണിക്കലാണ് ഈ ഫോട്ടോയിലുള്ളത് :-) അതിനാല്‍ ക്ലൂവൊന്നും ഞാന്‍ എഴുതുന്നില്ല. പകരം കാല്‍‌വിന്‍ എഴുതിയ ഉത്തരം മാത്രം ഇവിടെ ഒരു ക്ലുവായി പ്രസിദ്ധീകരിക്കുന്നു.

    ReplyDelete
  5. കുളു ഒരൊന്നന്നര കുളു തന്നെ കെട്ടാ...

    അഭിനവ് ബിന്ദ്ര

    ReplyDelete
  6. Abhinav Bindra
    2008 Beijing Olympic Games

    ReplyDelete
  7. മോഡറേഷന്‍ അവസാനിക്കുന്നു

    ReplyDelete
  8. എന്റെ കമന്റ് കണ്ടപ്പോ എനിക്കു തന്നെ സംശ്യായി ഇനി സുല്‍ എങ്ങാന്‍ ആവോന്ന് ( ഠോ ഠോ)

    ReplyDelete
  9. ബൈജു..

    വിശ്വനാഥന്‍ ആനന്ദ് ഒരിക്കല്‍ വന്ന ഉത്തരമാ.

    ReplyDelete
  10. അപ്പൂ..

    രണ്ട് തവണ ഉത്തരം ശരിയായി പറഞ്ഞതിന് എനിക്കു 50 മാര്‍ക്ക് അല്ലേ.... :)

    ജോഷി ശ്രദ്ധിക്കുമല്ലോ.. എന്നിട്ടു വേണം നമ്മുടെ ഷിഡ്ണിയെ ഒന്നു പിന്നോട്ടാക്കാന്‍ :) :)

    ReplyDelete
  11. ശരിയുത്തരം - അഭിനവ് ബിന്ദ്ര ഒളിമ്പിക്സ് ഗെയിംസില്‍ വ്യക്തിഗത സ്വര്‍ണ്ണം നേടിയ ആദ്യ ഇന്ത്യാക്കാരന്‍. 2008 ഓഗസ്റ്റില്‍ നടന്ന ബെയ്ജിംഗ് ഒളിമ്പിക്സിലാണ് 10 മീറ്റര്‍ എയര്‍ റെഫിള്‍സില്‍ അദ്ദേഹത്തിനു സ്വര്‍ണ്ണം ലഭിച്ചത്. 2009 ജനുവരി 26 ന് രാഷ്ടം പദ്മഭൂഷണ്‍ ബഹുമതി നല്‍കി ആദരിച്ചു. 1982 സെപ്റ്റംബര്‍ 28 നാണ് അഭിനവ് ജനിച്ചത്.പ്രമുഖ ബിസിനസുകാരനായ എ.എസ്. ബിന്ദ്രയാണ് പിതാവ്. പത്താം ക്ലാസുവരെ ഡൂണ്‍ സ്കൂളിലും തുടര്‍ന്ന് ചണ്ഡീഗഡിലെ സെന്‍റ് സ്റ്റീഫന്‍സ് സ്കൂളിലും വിദ്യാഭ്യാസം പൂര്‍ത്തിയക്കി. കൊളറാഡോ യൂണിവേഴ്സിറ്റിയില്‍ നിന്നും എംബിഎ ബിരുദംനേടിയ അഭിനവ് ചണ്ഡിഗഡിലെ അദ്ദേഹത്തിന്‍റെതന്നെ സ്ഥാപനമായ അഭിനവ് ഫ്യൂച്ച്രറിസ്റ്റിക്സിന്‍റെ ചീഫ് എക്സിക്യൂട്ടീവുമാണ്. പതിനഞ്ചാം വയസില്‍തന്നെ അഭിനവിന് പലരുടെയും ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിഞ്ഞു. 1998-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഏറ്റവും പ്രായംകുറഞ്ഞ താരമായിരുന്നു അഭിനവ്. കേണല്‍ ജെ.എസ്. ധില്ലന്‍ ആണ് അഭിനവിലെ പ്രതിഭയെ ചെറുപ്പത്തില്‍തന്നെ കണ്ടെത്തിയത്. 2000 ല്‍ അര്‍ജ്ജുന അവാര്‍ഡും 2001 ല്‍ രാജീവ് ഗാന്ധി ഖേല്‍ രത്ന അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

    ReplyDelete
  12. ശരി ഉത്തരം പറഞ്ഞവർ:

    1. മോഡറേഷൻ കാലം, ക്ലൂവിനു മുൻപെ:

    മാരാര്‍
    ലാപുട
    ബിന്ദു കെ പി
    അഗ്രജന്‍
    ജോഷി
    Melethil
    ചീടാപ്പി
    kichu
    സാജന്‍| SAJAN
    kavithrayam
    ചേച്ചിയമ്മ
    വേണു venu
    cALviN::കാല്‍‌വിന്‍
    bright
    Ashly A K
    സുല്‍ |Sul
    Vasamvadan
    ബാജി ഓടംവേലി
    കുഞ്ഞന്‍

    2. മോഡറേഷൻ കാലം, ക്ലൂവിനു ശേഷം:

    Shihab Mogral
    വാഴക്കോടന്‍ ‍// vazhakodan
    പൊയ്‌മുഖം

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....