Wednesday 6 May 2009

മത്സരം 19 - അക്കിത്തം

ശരിയുത്തരം : മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി “വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം” - മലയാളികള്‍ക്ക് വളരെ സുപരിചിതമായ ഈ വരികള്‍ 61 വര്‍ഷങ്ങള്‍ക്ക് മുമ്പ് കോറിയിട്ട കവിയാണ് ശ്രീ അക്കിത്തം. അദ്ദേഹത്തിന്റെ “ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാ‍സം“ എന്ന കൃതിയിലെ വരികളാണിവ. മലയാള കവിത അന്നേവരെ പിന്തുടര്‍ന്നിരുന്ന ചിട്ടവട്ടങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആധുനിക കവിതകളുടെ രീതികളിലേക്ക് മാറിയത് അക്കിത്തത്തിന്റെ കാലം മുതല്‍ക്കാണ്. 1926 മാര്‍ച്ച് 18-ന് പാലക്കാട് ജില്ലയിലെ കുമാരനെല്ലൂരിലാണ് അദ്ദേഹം ജനിച്ചത്. ബാല്യത്തില്‍ സംസ്കൃതവും സംഗീതവും ജ്യോതിഷവും പഠിച്ചു. “മംഗളോദയം” യോഗക്ഷേമം” എന്നിവയുടെ സഹപത്രാധിപരായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1956 മുതല്‍ കോഴിക്കോട് ആകാശവാണി നിലയത്തില്‍ സ്ക്രിപ്റ്റ് എഴുത്തുകാരനായി പ്രവര്‍ത്തിച്ച അദ്ദേഹം 1975 ല്‍ ആകാശവാണി തൃശ്ശൂര്‍ നിലയത്തില്‍ എഡിറ്ററായി. കവിത, ചെറുകഥ, നാടകം, വിവര്‍ത്തനം, ഉപന്യാ‍സം എന്നിങ്ങനെയായി മലയാള സാഹിത്യത്തില്‍ 46-ഓളം കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1972), കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (1973), ഓടക്കുഴല്‍ അവാര്‍ഡ് (1974), സഞ്ജയന്‍ പുരസ്കാരം, പത്മപ്രഭ പുരസ്കാരം (2002), അമൃതകീര്‍ത്തി പുരസ്കാരം (2004), എഴുത്തച്ഛന്‍ പുരസ്കാരം (2008), മാതൃഭൂമി സാഹിത്യ പുരസ്കാരം(2008) തുടങ്ങി നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. -കടപ്പാട് വിക്കിപീഡിയ Courtesy: The Hindu

39 comments:

  1. അക്കിത്തം

    ReplyDelete
  2. അക്കിത്തം അച്യുതന്‍ നമ്പൂതിരി

    ReplyDelete
  3. അക്കിത്തം അച്യുതന്‍ നമ്പൂതിരി

    ReplyDelete
  4. Mahakavi Akkitham Achyuthan Nambootiri

    ReplyDelete
  5. അക്കിത്തം

    ReplyDelete
  6. ഇ. കെ. നായനാര്‍
    (താഴത്തെ ഭാഗം വേണ്ട:))

    ReplyDelete
  7. ha ha ith Akkitham Achyuthan Nampoothiri

    ReplyDelete
  8. എന്റെ ഉത്തരം : അക്കിത്തം അച്ചുതന്‍ നമ്പൂതിരി

    ReplyDelete
  9. ദേ, ഇപ്പോ മോഡറേഷൻ ഉണ്ടേനീം, ക്ലൂ ഇല്ല്യേനീം. ഞാൻ ഉത്തരം എഴുതി. ശരിക്കുള്ള മാർക്കിടണം ട്ടൊ.

    ReplyDelete
  10. ക്ലൂ:

    “വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം”

    ReplyDelete
  11. മനസ്സിലായില്ലേ.. !!

    മുകളില്‍ പറഞ്ഞ വരികളെഴുതിയ ആളാണിത്.

    ReplyDelete
  12. അക്കിത്തം അചുതന്‍ നമ്പൂതിരി

    ReplyDelete
  13. അവസാന ഉത്തരം : അക്കിത്തം അച്ച്യുതന്‍ നമ്പൂതിരി.

    ReplyDelete
  14. അക്കിത്തം അച്യുതൻ നമ്പൂതിരി

    ReplyDelete
  15. ഇനി മുഴുവന്‍ പേരു പറയാതെ ജോഷി മാര്‍ക്ക് കുറക്കന്‍ണ്ട:അക്കിത്തം അച്ച്യുതന്‍ നമ്പൂതിരി.

    അപ്പൂ..

    ഒരു മിനുറ്റ് വ്യത്യാസത്തിലാ മാര്‍ക്ക് 10 പോയത്:(

    ReplyDelete
  16. Mahakavi Akkittham (cluevinu munpe manssilakkathirunnathinu maappu)

    ReplyDelete
  17. അക്കിത്തം അച്യുതന് നമ്പൂതിരി

    ReplyDelete
  18. ആ വരികള്‍ നാഴികയ്ക്ക് നാല്പ്പതു വട്ടം പറയുമ്പൊഴും അക്കിത്തമാണതിന്റെ ഉറവിടമെന്നറിയാന്‍ മറന്നു... :(

    അക്കിത്തം അച്ചുതന്‍ നമ്പൂതിരിയെ ഓര്‍മ്മപ്പെടുത്തിയതിന്‌ അപ്പുവിനഭിനന്ദനങ്ങള്‍ !

    ReplyDelete
  19. അക്കിത്തം അച്യുതന്‍ നമ്പൂതിരി

    ReplyDelete
  20. മോഡറേഷന്‍ അവസാനിക്കുന്നു.

    ReplyDelete
  21. അക്കിത്തം

    ReplyDelete
  22. ശരിയുത്തരം : മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി “വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം” - മലയാളികള്‍ക്ക് വളരെ സുപരിചിതമായ ഈ വരികള്‍ 61 വര്‍ഷങ്ങള്‍ക്ക് മുമ്പ് കോറിയിട്ട കവിയാണ് ശ്രീ അക്കിത്തം. അദ്ദേഹത്തിന്റെ “ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാ‍സം“ എന്ന കൃതിയിലെ വരികളാണിവ. മലയാള കവിത അന്നേവരെ പിന്തുടര്‍ന്നിരുന്ന ചിട്ടവട്ടങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആധുനിക കവിതകളുടെ രീതികളിലേക്ക് മാറിയത് അക്കിത്തത്തിന്റെ കാലം മുതല്‍ക്കാണ്. 1926 മാര്‍ച്ച് 18-ന് പാലക്കാട് ജില്ലയിലെ കുമാരനെല്ലൂരിലാണ് അദ്ദേഹം ജനിച്ചത്. ബാല്യത്തില്‍ സംസ്കൃതവും സംഗീതവും ജ്യോതിഷവും പഠിച്ചു. “മംഗളോദയം” യോഗക്ഷേമം” എന്നിവയുടെ സഹപത്രാധിപരായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1956 മുതല്‍ കോഴിക്കോട് ആകാശവാണി നിലയത്തില്‍ സ്ക്രിപ്റ്റ് എഴുത്തുകാരനായി പ്രവര്‍ത്തിച്ച അദ്ദേഹം 1975 ല്‍ ആകാശവാണി തൃശ്ശൂര്‍ നിലയത്തില്‍ എഡിറ്ററായി. കവിത, ചെറുകഥ, നാടകം, വിവര്‍ത്തനം, ഉപന്യാ‍സം എന്നിങ്ങനെയായി മലയാള സാഹിത്യത്തില്‍ 46-ഓളം കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1972), കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (1973), ഓടക്കുഴല്‍ അവാര്‍ഡ് (1974), സഞ്ജയന്‍ പുരസ്കാരം, പത്മപ്രഭ പുരസ്കാരം (2002), അമൃതകീര്‍ത്തി പുരസ്കാരം (2004), എഴുത്തച്ഛന്‍ പുരസ്കാരം (2008), മാതൃഭൂമി സാഹിത്യ പുരസ്കാരം(2008) തുടങ്ങി നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. -കടപ്പാട് വിക്കിപീഡിയ

    ReplyDelete
  23. എല്ലാരും പറയുന്നു അക്കിത്തം ന്ന്.അപ്പോൾ ഭൂരിപക്ഷാഭിപ്രായം മാനിച്ച് ഞാനും പറയുന്നു അക്കിത്തം എന്ന് !

    ReplyDelete
  24. അക്കിത്തത്തിന്റെ ഈ “തളർന്ന” ഫോട്ടൊ മാത്രമേ കിട്ടിയുള്ളോ അപ്പൂ..?

    ReplyDelete
  25. സുനില്‍, ബ്ലോഗില്‍ ഫോട്ടോകള്‍ കൊടുക്കുമ്പോള്‍ അത് കോപ്പിറൈറ്റ് പ്രശ്നങ്ങളില്ലാത്ത സോഴ്സില്‍ നിന്നാവണം എന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. അതിനാലാണ് ഇതില്‍ വരുന്ന എല്ലാ ഫോട്ടോകളും വിക്കിയില്‍ നിന്ന് ഇടുന്നത്. വിക്കിയില്‍ അക്കിത്തത്തിന്റെ ഫോട്ടൊ ഇല്ല താനും.. സുനിലിന്റെ കൈയ്യിലുണ്ടോ? ഒരെണ്ണം അയച്ചു തരൂ പ്ലീസ്.

    ReplyDelete
  26. 1. മോഡറേഷൻ കാലം, ക്ലൂ ഇല്ല:

    ചീടാപ്പി
    bright
    ലാപുട
    ബിന്ദു കെ പി
    Ashly A K
    തെച്ചിക്കോടന്‍
    സാജന്‍| SAJAN
    പ്രശാന്ത് കളത്തില്‍
    ഉഗാണ്ട രണ്ടാമന്‍
    കുഞ്ഞന്‍ said
    -സു‍-|Sunil

    2. മോഡറേഷൻ കാലം, അഫ്റ്റർ ക്ലൂ:

    പൊയ്‌മുഖം
    പ്രിയംവദ-priyamvada
    kichu
    ചേച്ചിയമ്മ
    സുല്‍ |Sul
    സുനിൽ കൃഷ്ണൻ(Sunil Krishnan)
    Jijo
    ജോഷി
    വാഴക്കോടന്‍ ‍// vazhakodan
    Shihab Mogral
    മാരാര്‍

    3. മോഡറേഷൻ കഴിഞ്ഞ്‌:

    deepdowne

    ReplyDelete
  27. കാന്താരിക്കുട്ടിയുടെ ഉത്തരവും അപ്പുവിന്റെ ശരി ഉത്തരവും ഒരെ സമയത്തു പൊസ്റ്റു ചെയ്തിരിക്കുന്നതിനാൽ കാന്താരിക്കുട്ടിക്കും 5 മാർക്കു കൊടുത്തു കൊണ്ടു ഉത്തരവായിരിക്കുന്നു.

    ReplyDelete
  28. 200-നു മേൽ മാർക്കു നേടിയവർ:

    സാജന്‍| SAJAN 370
    kichu 320
    ലാപുട 295
    അഗ്രജന്‍ 285
    കുഞ്ഞന്‍ 280
    സുല്‍ |Sul 275
    ഉഗാണ്ട രണ്ടാമന്‍ 245
    bright 230
    ബിന്ദു കെ പി 230
    Ashly A K 225
    kavithrayam 215
    പ്രിയംവദ-priyamvada 215
    കുറുമ്പന്‍ 205

    ReplyDelete
  29. നമ്പൂരി...അചുതന്‍...അക്കിത്തം....എല്ലാവരും പറഞ്ഞതില്‍ നിന്നും കിട്ടിയ ഉത്തരം

    ReplyDelete
  30. അയ്യോ..അയ്യോ.....അയ്യോ.....
    ഞാന്‍ ലേറ്റായിപ്പോയെ ..... :(
    അക്കിത്തം .

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....