Saturday, 16 May 2009

മത്സരം 39 - ഹെര്‍മന്‍ ഗുണ്ടര്‍ട്ട്

ശരിയുത്തരം : ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് മലയാളഭാഷയ്ക്ക് മറക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ ജര്‍മന്‍ മിഷണറിയും ഭാഷാപണ്ഡിതനുമായിരുന്നു റെവറന്റ് ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് . ജര്‍മനിയിലെ സ്റ്റുട്ട്ഗാര്‍ട്ട് എന്ന സ്ഥലത്ത് 1814 ഫെബ്രുവരി 4-നു അദ്ദേഹം ജനിച്ചു. 1836 ജൂലൈയില്‍ ഇന്ത്യയിലെത്തി. മദ്രാ‍സ് പ്രസിഡന്‍സിയുടെ വിവിധഭാ‍ഗങ്ങളില്‍ ക്രിസ്ത്യന്‍ മിഷണറി ജോലികള്‍ നടത്തുന്നതിനിടയില്‍ 1838 ഒക്ടോബറില്‍ ഗുണ്ടര്‍ട്ടും ഭാര്യയും തിരുനെല്‍ വേലിയില്‍ നിന്നും തിരുവന്തപുരത്തെത്തി താമസമാക്കി. തമിഴ്‌നാട്ടിലെ ഹ്രസ്വകാല ജീവിതത്തിനിടയില്‍ തമിഴ്ഭാഷയില്‍ പ്രസംഗപാടവം നേടിയ ഗുണ്ടര്‍ട്ട് അതിവേഗം മലയാളവും പഠിച്ചു. ഹെര്‍മന്‍ ഗുണ്‍ഡെര്‍ട്ടിനെ മലയാളം പഠിപ്പിച്ച മഹാന്മാരാണ് ഊരാച്ചേരി ഗുരുനാഥന്‍മാര്‍. തലശ്ശേരിക്കടുത്ത് ചൊക്ലിയിലെ കവിയൂര്‍ ആണ് ഗുരുനാഥന്‍മാരുടെ ജന്മദേശം. ഇവരെക്കുറിച്ച് കേട്ടറിഞ്ഞ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് മലയാളം പഠിക്കാന്‍ ഇവരെ തേടിയെത്തുകയായിരുന്നു. താന്‍ താമസിച്ചിരുന്ന ഇല്ലിക്കുന്നിലേക്ക് ഊരാച്ചേരി ഗുരുനാഥന്‍മാരെ ക്ഷണിച്ചു കൊണ്ടുപോയി താമസിപിച്ചായിരുന്നു ഗുണ്ടര്‍ട്ട് മലയാള ഭാഷയില്‍ പ്രാവീണ്യം നേടിയത്. താമസിയാതെ തലശ്ശേരിയിലും നെട്ടൂരിലും സ്കൂളുകളും നെട്ടൂരില്‍ ഒരു കല്ലച്ചുകൂടവും സ്ഥാപിച്ചു. ‘ബാസന്‍ മിഷന്‍’ എന്ന അന്തര്‍ദ്ദേശീയമത സംഘടനയുടെ ഇന്ത്യയിലെ സെക്രട്ടറിയായും സ്കൂള്‍ ഇന്‍സ്പെക്ടറായും പ്രവര്‍ത്തിച്ചു. ഇക്കാലഘട്ടത്തില്‍ സ്കൂളുകളില്‍ പഠിപ്പിക്കാനായി മലയാളം, കന്നട, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ പുസ്തകങ്ങള്‍ എഴുതി അച്ചടിച്ചു പ്രസിദ്ധീകരിച്ചു. ഒരു സാധാരണ പാതിരിയായി പ്രവര്‍ത്തിച്ചെങ്കിലും, ഭാഷാ പാണ്ഡിത്യത്തിന്റെ പേരിലാണ് അദ്ദേഹം ചരിത്രത്തില്‍ അവിസ്മരണീയനായത്. 1868-ല്‍ എഴുതിയ മലയാളം വ്യാകരണം , 1872-ലെ ഗുണ്ടര്‍ട്ട് നിഘണ്ടു എന്ന മലയാളം-ഇംഗ്ലീഷ് ഡിക്ഷ്ണറി എന്നിവ വളരെ സുപ്രധാനമാണ്. ബൈബിള്‍ ആദ്യമായി മലയാളത്തിലേക്ക് ഗുണ്ടര്‍ട്ടാണ് പരിഭാഷപ്പെടുത്തിയത്. ഭാഷാ വ്യാകരണത്തില്‍ അദ്ദേഹം നടത്തിയ പഠനങ്ങള്‍, സംസ്കൃതേതരമായ ആദ്യത്തെ ആധികാരിക പഠനമായിരുന്നു. സ്വന്തമായി രണ്ടു പ്രസിദ്ധീകരണങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. ഇതില്‍ ഒന്നായ രാജ്യ സമാചാരം മലയാളത്തിലെ ആദ്യത്തെ വര്‍ത്തമാന പത്രമായി വിലയിരുത്തപ്പെടുന്നു. ഗുണ്ടര്‍ട്ടിന്റെ സ്മാരകമായി തലശ്ശേരിയിലെ ഗുണ്ടര്‍ട്ട് സ്മാരക പ്രതിമ ഇന്നും തലയുയര്‍ത്തി നിലകൊള്ളുന്നു. 1859ല്‍ രോഗബാധിതനായി ജര്‍മ്മനിയിലേക്കു മടങ്ങിപ്പോയി. 1893 ഏപ്രില്‍ 25-ന് അദ്ദേഹം അന്തരിച്ചു. - കടപ്പാട്: വിക്കിപീഡിയ (മലയാളം).

49 comments:

  1. ഹെര്‍മന്‍ ഗുണ്ടര്‍ട്ട്

    ReplyDelete
  2. ഇയാളുടെ തലമുടിക്കെന്തു പറ്റി? ഒരു സുഡാനി സ്റ്റൈല്‍. ഇതൊരു സുഡാനി തന്നെ.

    ReplyDelete
  3. ഉത്തരം മാറ്റി...

    പുതിയ ഉത്തരം: ജി. അരവിന്ദൻ

    ReplyDelete
  4. അല്ല, ഇനിയിതിപ്പോ നമ്മുടെ കാറൽ ജി തന്നെയാവോ...
    (ചെലപ്പോ ബിരിയാണി ഉണ്ടെങ്കിലോ)

    ReplyDelete
  5. ഇനിയിപ്പോ നല്ലോരു ദിവസായിട്ട് കാറൽമാർക്സിനെ തന്നെ ഇട്ടതാവോ...

    വീണ്ടും ഉത്തരം മാറ്റി...

    പുതുക്കിയ ഉത്തരം: കാറൽ മാർക്സ്

    (വേണ്ടി വന്നാ ഇനീം മാറ്റും)

    ReplyDelete
  6. agin my final answer is karl marx

    osho, g aravindan have same resemblance with this foto. so waiting for clue

    ReplyDelete
  7. ഗലീലിയോ ഗലീലി...

    ReplyDelete
  8. ക്ലൂ പറയാം : കൈരളിയും തലശ്ശേരിയുമായി നല്ല ബന്ധമുള്ള ഒരു വ്യക്തിയാണിദ്ദേഹം.

    ReplyDelete
  9. ഞാന്‍ ഉത്തരം മാറ്റി

    ഡോ. ഹെര്‍മന്‍ ഗുന്റര്‍ട്ട്

    ReplyDelete
  10. എന്നാലും ഇന്നു തന്നെ ഇതിടണമായിരുന്നോ അപ്പൂ....

    യുഗപ്രഭാവമാചാര്യം ശ്മശ്രുകേശസമന്വിതം
    ധനതത്ത്വജ്ഞമക്ഷീണം തം മാര്‍ക്സം പ്രണമാമ്യഹം

    :)

    ReplyDelete
  11. മോഡറേഷന്‍ അവസാനിക്കുന്നു.

    ReplyDelete
  12. സുഡാനിക്ക് ഇത്രേം മുടിയോ??
    സുല്‍ കണ്ടത് സുഡാനിയെ ആണോ ആവോ??
    ഏതേലും ഇന്ത്യന്‍ സുഡാനി ആയിരിക്കും .......:)

    ReplyDelete
  13. ശരിയുത്തരം : ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട്

    മലയാളഭാഷയ്ക്ക് മറക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ ജര്‍മന്‍ മിഷണറിയും ഭാഷാപണ്ഡിതനുമായിരുന്നു റെവറന്റ് ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് . ജര്‍മനിയിലെ സ്റ്റുട്ട്ഗാര്‍ട്ട് എന്ന സ്ഥലത്ത് 1814 ഫെബ്രുവരി 4-നു അദ്ദേഹം ജനിച്ചു. 1836 ജൂലൈയില്‍ ഇന്ത്യയിലെത്തി. മദ്രാ‍സ് പ്രസിഡന്‍സിയുടെ വിവിധഭാ‍ഗങ്ങളില്‍ ക്രിസ്ത്യന്‍ മിഷണറി ജോലികള്‍ നടത്തുന്നതിനിടയില്‍ 1838 ഒക്ടോബറില്‍ ഗുണ്ടര്‍ട്ടും ഭാര്യയും തിരുനെല്‍ വേലിയില്‍ നിന്നും തിരുവന്തപുരത്തെത്തി താമസമാക്കി. തമിഴ്‌നാട്ടിലെ ഹ്രസ്വകാല ജീവിതത്തിനിടയില്‍ തമിഴ്ഭാഷയില്‍ പ്രസംഗപാടവം നേടിയ ഗുണ്ടര്‍ട്ട് അതിവേഗം മലയാളവും പഠിച്ചു. ഹെര്‍മന്‍ ഗുണ്‍ഡെര്‍ട്ടിനെ മലയാളം പഠിപ്പിച്ച മഹാന്മാരാണ് ഊരാച്ചേരി ഗുരുനാഥന്‍മാര്‍. തലശ്ശേരിക്കടുത്ത് ചൊക്ലിയിലെ കവിയൂര്‍ ആണ് ഗുരുനാഥന്‍മാരുടെ ജന്മദേശം. ഇവരെക്കുറിച്ച് കേട്ടറിഞ്ഞ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് മലയാളം പഠിക്കാന്‍ ഇവരെ തേടിയെത്തുകയായിരുന്നു. താന്‍ താമസിച്ചിരുന്ന ഇല്ലിക്കുന്നിലേക്ക് ഊരാച്ചേരി ഗുരുനാഥന്‍മാരെ ക്ഷണിച്ചു കൊണ്ടുപോയി താമസിപിച്ചായിരുന്നു ഗുണ്ടര്‍ട്ട് മലയാള ഭാഷയില്‍ പ്രാവീണ്യം നേടിയത്. താമസിയാതെ തലശ്ശേരിയിലും നെട്ടൂരിലും സ്കൂളുകളും നെട്ടൂരില്‍ ഒരു കല്ലച്ചുകൂടവും സ്ഥാപിച്ചു. ‘ബാസന്‍ മിഷന്‍’ എന്ന അന്തര്‍ദ്ദേശീയമത സംഘടനയുടെ ഇന്ത്യയിലെ സെക്രട്ടറിയായും സ്കൂള്‍ ഇന്‍സ്പെക്ടറായും പ്രവര്‍ത്തിച്ചു. ഇക്കാലഘട്ടത്തില്‍ സ്കൂളുകളില്‍ പഠിപ്പിക്കാനായി മലയാളം, കന്നട, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ പുസ്തകങ്ങള്‍ എഴുതി അച്ചടിച്ചു പ്രസിദ്ധീകരിച്ചു. ഒരു സാധാരണ പാതിരിയായി പ്രവര്‍ത്തിച്ചെങ്കിലും, ഭാഷാ പാണ്ഡിത്യത്തിന്റെ പേരിലാണ് അദ്ദേഹം ചരിത്രത്തില്‍ അവിസ്മരണീയനായത്. 1868-ല്‍ എഴുതിയ മലയാളം വ്യാകരണം , 1872-ലെ ഗുണ്ടര്‍ട്ട് നിഘണ്ടു എന്ന മലയാളം-ഇംഗ്ലീഷ് ഡിക്ഷ്ണറി എന്നിവ വളരെ സുപ്രധാനമാണ്. ബൈബിള്‍ ആദ്യമായി മലയാളത്തിലേക്ക് ഗുണ്ടര്‍ട്ടാണ് പരിഭാഷപ്പെടുത്തിയത്. ഭാഷാ വ്യാകരണത്തില്‍ അദ്ദേഹം നടത്തിയ പഠനങ്ങള്‍, സംസ്കൃതേതരമായ ആദ്യത്തെ ആധികാരിക പഠനമായിരുന്നു. സ്വന്തമായി രണ്ടു പ്രസിദ്ധീകരണങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. ഇതില്‍ ഒന്നായ രാജ്യ സമാചാരം മലയാളത്തിലെ ആദ്യത്തെ വര്‍ത്തമാന പത്രമായി വിലയിരുത്തപ്പെടുന്നു. ഗുണ്ടര്‍ട്ടിന്റെ സ്മാരകമായി തലശ്ശേരിയിലെ ഗുണ്ടര്‍ട്ട് സ്മാരക പ്രതിമ ഇന്നും തലയുയര്‍ത്തി നിലകൊള്ളുന്നു. 1859ല്‍ രോഗബാധിതനായി ജര്‍മ്മനിയിലേക്കു മടങ്ങിപ്പോയി. 1893 ഏപ്രില്‍ 25-ന് അദ്ദേഹം അന്തരിച്ചു. - കടപ്പാട്: വിക്കിപീഡിയ (മലയാളം).

    ReplyDelete
  14. അയ്യോ പോയീ.. weekend ചുറ്റല്‍ ഒക്കെ കഴിഞ്ഞു വന്നപ്പോളേക്കും ഫോടോഫിനിഷ്‌ വ്യത്യാസത്തില്‍ പോയല്ലോ.. :(

    ReplyDelete
  15. എന്നാലും ഗുണ്ടര്‍ട്ട് സായ്‌ വിനോട് ഇത്രേം വിരോധം ഉണ്ടാരുന്നോ,അപ്പുമാഷേ??
    ഈ മുടിയൊക്കെ എങ്ങനെയാ ഇത്രേം വികൃതമാക്കിയിട്ടത്?? പാവം....:(

    ReplyDelete
  16. ശരി ഉത്തരം പറഞ്ഞവർ:

    1. മോഡറേഷൻ കാലം, ക്ലൂവിനു മുൻപെ:

    ഉഗാണ്ട രണ്ടാമന്‍
    മാനസ
    ലാപുട

    2. മോഡറേഷൻ കാലം, ക്ലൂവിനു ശേഷം:

    Rudra
    സുല്‍ |Sul
    kichu
    സാജന്‍| SAJAN
    Shihab Mogral
    kavithrayam
    മാരാര്‍
    Ashly A K
    vezhambal
    പുള്ളി പുലി
    sreeni
    Chullanz

    3. മോഡറേഷൻ കഴിഞ്ഞ്‌:

    അഗ്രജന്‍
    മൂലന്‍ (അപ്പുവിന്റെ ശരി ഉത്തരവും മൂലന്റെ ഉത്തരവും ഒരേ സമയത്തായതിനാൽ മൂലനും മാർക്കു തരുന്നു)

    സ്കോർ അപ്ഡേറ്റ് തിങ്കളാഴ്ച ചെയ്യുന്നതാവും. എന്റെ വീട്ടിലെ ഡെസ്ക്ടോപ്പും ലാപ്ടൊപ്പും എക്സൽ ഷീറ്റുകൾ മര്യാദക്കു കാണിക്കുന്നില്ല. ക്ഷമി :-)

    ReplyDelete
  17. ക്ലൂ നോക്കാതെ ഉത്തരമെഴുതിയാൽ ഇങ്ങനെയിരിക്കും :)

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....