Saturday 9 May 2009

മത്സരം 25 - സുകുമാരി

ശരിയുത്തരം : സുകുമാരി മലയാളത്തിന്റെ പ്രിയ അഭിനേത്രി സുകുമാരിയമ്മ. പത്താം വയസില്‍ സിനിമാരംഗത്ത് എത്തി നീണ്ട അറുപതുവര്‍ഷങ്ങള്‍ക്കു ശേഷവും ഈ രംഗത്ത് സജീവമായി നിലകൊള്ളുന്ന ഈ അനുഗ്രഹീത കലാകാരി മലയാളത്തിലും തമിഴിലുമായി ഇതുവരെ രണ്ടായിരത്തിലധികം ചിത്രങ്ങളില്‍ വിവിധവേഷങ്ങള്‍ കൈകാര്യംചെയ്തിട്ടുണ്ട്. 1940 ല്‍ തമിഴ് നാട്ടിലെ നാഗര്‍കോവിലിലാണ് ശ്രീമതി സുകുമാരി ജനിച്ചത്. തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെട്ടിരുന്ന ലളിത-പത്മിനി-രാഗിണി മാര്‍ ഇവരുടെ കസിന്‍ ആയിരുന്നു. അങ്ങനെയാണ് അവര്‍ സിനിമാരംഗത്തേക്ക് എത്തുന്നത്. കഥകളിയിലും ഭരതനാട്യത്തിലും സുകുമാരി ചെറുപ്പത്തില്‍ തന്നെ പ്രാവീണ്യം നേടീയിട്ടുണ്ട്. ഏല്‍പ്പിക്കുന്ന വേഷങ്ങളിലെല്ലാം - അത് ഗൌരവമേറിയ വേഷമായാലും തമാശവേഷങ്ങളായാലും - തന്റേതായ അഭിനയത്തികവോടെ അവതരിപ്പിക്കുവാനുള്ള ശേഷിയാണ് ഇന്നും സിനിമാരംഗത്തെ പ്രിയതാരമായി ഇവരെ മാറ്റുന്നത്. 2003 ല്‍ പദ്മശ്രീ പുരസ്കാരം നല്‍കി രാഷ്ട്രം അവരെ ആദരിച്ചു. ഇതുകൂടാതെ ഏറ്റവും നല്ല സപ്പോര്‍ട്ടിംഗ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന അവാര്‍ഡ് മൂന്നുതവണ ലഭിച്ചിട്ടുണ്ട്. സിനിമാ സംവിധായകനായിരുന്ന ഭീംസെന്‍ ആയിര്‍ന്നു സുകുമാരിയുടെ ഭര്‍ത്താവ്. അവരുടെ മുപ്പതാം വയസില്‍ അദ്ദേഹം അന്തരിച്ചു.

48 comments:

  1. ഇതു നമ്മുടെ സുകുമാരി ചാച്ചികളല്ലിയോ... :)

    ReplyDelete
  2. ചുണ്ടു കണ്ടിട്ട് കെ എസ് ചിത്രയെ പോലെ.

    ReplyDelete
  3. ഉത്തരം മാറ്റി..
    സുകുമാരി

    ReplyDelete
  4. ഹെന്റമ്മോ... ചതിയിലു പെട്ടു പോയേനേ... ഞാനുത്തരം മാറ്റി...
    പുതിയ ഉത്തരം: സുകുമാരിയമ്മ





    എന്റെ പ്രിയ ഭാര്യേ നിനക്കു നന്ദി :)

    ReplyDelete
  5. കവിയൂര്‍ പൊന്നമ്മ 'അമ്മ'

    ReplyDelete
  6. 'ചിത്ര'ത്തില്‍ 'ചിത്ര'തന്നെയല്ലെ?

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. ആ ചിരി പി.കെ ശ്രീമതിയുടേതാണ്‌. പക്ഷേ ആ പൊട്ട്....
    എന്തായാലും കെടക്കട്ടെ, പി.കെ. ശ്രീമതി.
    ബാക്കി ക്ലൂ....വിന്‌ ശേഷം നോക്കാം

    ReplyDelete
  9. നമ്മുടെ ചിത്രയല്ലേ ഇതു്.

    ReplyDelete
  10. Second Look:-

    P. Leela (Play back singer)

    ReplyDelete
  11. കെ. എസ്. ചിത്ര

    ReplyDelete
  12. ക്ലൂ പറയട്ടെ... :-)

    മലയാളികള്‍ക്ക് വളരെ പ്രിയപ്പെട്ട, പ്രശസ്തയായ പെര്‍ഫോര്‍മിംഗ് ആര്‍ട്ടിസ്റ്റ്. അവരുടെ പ്രൊഫഷനില്‍, അവരെ ഏല്‍പ്പിക്കുന്ന ജോലി എത്ര വ്യത്യസ്ഥത നിറഞ്ഞതാണെങ്കിലും അനായാസമായി അത് കൈകാര്യം ചെയ്യാനറിയാം എന്നതുതന്നെയാണ് ഈ ജനപ്രീതിക്കു കാരണം.

    ReplyDelete
  13. സുകുമാരി
    ലേറ്റായി ഇന്നെത്താന്‍ :(
    എന്റെ 10 മാര്‍ക്ക് :(

    ReplyDelete
  14. മലയാളത്തിന്റെ വാനമ്പാടി ചിത്രചേച്ചീ.....

    ReplyDelete
  15. മോഡറേഷന്‍ അവസാനിക്കുന്നു.

    ReplyDelete
  16. സുകുമാരി.
    (ചുണ്ടുകള്‍ക്കു ചിത്രടെ ഛായ നല്ലോണം ഉണ്ട്,പക്ഷേ)

    ReplyDelete
  17. ഇതാണു ഗോമ്പറ്റീഷന്‍
    ഗോമ്പ്റ്റീഷനായാല്‍ ഇങ്ങനെ വേണം

    ReplyDelete
  18. Changed the answer to Sukumari

    ReplyDelete
  19. ശരിയുത്തരം : മലയാളത്തിന്റെ പ്രിയ അഭിനേത്രി സുകുമാരിയമ്മ. പത്താം വയസില്‍ സിനിമാരംഗത്ത് എത്തി നീണ്ട അറുപതുവര്‍ഷങ്ങള്‍ക്കു ശേഷവും ഈ രംഗത്ത് സജീവമായി നിലകൊള്ളുന്ന ഈ അനുഗ്രഹീത കലാകാരി മലയാളത്തിലും തമിഴിലുമായി ഇതുവരെ രണ്ടായിരത്തിലധികം ചിത്രങ്ങളില്‍ വിവിധവേഷങ്ങള്‍ കൈകാര്യംചെയ്തിട്ടുണ്ട്. 1940 ല്‍ തമിഴ് നാട്ടിലെ നാഗര്‍കോവിലിലാണ് ശ്രീമതി സുകുമാരി ജനിച്ചത്. തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെട്ടിരുന്ന ലളിത-പത്മിനി-രാഗിണി മാര്‍ ഇവരുടെ കസിന്‍ ആയിരുന്നു. അങ്ങനെയാണ് അവര്‍ സിനിമാരംഗത്തേക്ക് എത്തുന്നത്. കഥകളിയിലും ഭരതനാട്യത്തിലും സുകുമാരി ചെറുപ്പത്തില്‍ തന്നെ പ്രാവീണ്യം നേടീയിട്ടുണ്ട്. ഏല്‍പ്പിക്കുന്ന വേഷങ്ങളിലെല്ലാം - അത് ഗൌരവമേറിയ വേഷമായാലും തമാശവേഷങ്ങളായാലും - തന്റേതായ അഭിനയത്തികവോടെ അവതരിപ്പിക്കുവാനുള്ള ശേഷിയാണ് ഇന്നും സിനിമാരംഗത്തെ പ്രിയതാരമായി ഇവരെ മാറ്റുന്നത്. 2003 ല്‍ പദ്മശ്രീ പുരസ്കാരം നല്‍കി രാഷ്ട്രം അവരെ ആദരിച്ചു. ഇതുകൂടാതെ ഏറ്റവും നല്ല സപ്പോര്‍ട്ടിംഗ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന അവാര്‍ഡ് മൂന്നുതവണ ലഭിച്ചിട്ടുണ്ട്. സിനിമാ സംവിധായകനായിരുന്ന ഭീംസെന്‍ ആയിര്‍ന്നു സുകുമാരിയുടെ ഭര്‍ത്താവ്. അവരുടെ മുപ്പതാം വയസില്‍ അദ്ദേഹം അന്തരിച്ചു.

    ReplyDelete
  20. ഈ ഗോംബി എബ്ബിസോഡ് നന്നായി അപ്പുകുട്ടാ..

    ReplyDelete
  21. സാജന്‍ച്ചായാ, മിനിറ്റിനു മിനിറ്റിനു ഉത്തരം മാറ്റരുത് :)
    ആദ്യമായിട്ടാ ഇതുവഴി,
    അതു ചീറ്റിപ്പോയി :(

    ReplyDelete
  22. ശരി ഉത്തരം പറഞ്ഞവർ:

    1. മോഡറേഷൻ കാലം, ക്ലൂവിനു മുൻപെ:

    ഉഗാണ്ട രണ്ടാമന്‍
    kichu
    സുല്‍ |Sul
    അഗ്രജന്‍
    സാജന്‍| SAJAN
    ബിന്ദു കെ പി

    2. മോഡറേഷൻ കാലം, ക്ലൂവിനു ശേഷം:

    Rudra
    മാനസ
    ലാപുട
    ചേച്ചിയമ്മ

    3. മോഡറേഷൻ കഴിഞ്ഞ്:

    ചീടാപ്പി
    പുള്ളി പുലി
    P.R
    ബാജി ഓടംവേലി
    Ashly A K

    (കൂടുതൽ വോട്ട് ചിത്രക്കു കിട്ടിയതിനാൽ ഇതു ചിത്ര ആണെന്നു പ്രഖ്യാപിക്കാൻ അപ്പു മാഷിനൊടു ശുപാർശ ചെയ്യുന്നു)

    ReplyDelete
  23. ഹഹഹ ജോഷി, ഇങ്ങിനെയൊരു ശുപാർശ ഇപ്പഴാ കണ്ടത് :))

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....