Saturday, 28 March 2009

38 - തറവാടി

ചോദ്യങ്ങൾ
ഉത്തരങ്ങൾ
എന്താണു ദൈവം
മനുഷ്യന് അതീതമായ കാരണം
കടമ, ദൈവം, മതം, കുടുംബം, സ്വത്ത്.
നിങ്ങൾക്ക് തോന്നുന്ന പ്രാധാന്യമനുസരിച്ച് ക്രമത്തിൽ എഴുതുക.
കുടുംബം, കടമ, ദൈവം, മതം, സ്വത്ത്.
വംശനാശ ഭീഷണി നേരിടുന്ന ഒരു മൃഗത്തെ സംരക്ഷിക്കുന്നതിനായി രണ്ടിടങ്ങളിൽ ഒന്നു തിരഞ്ഞെടുക്കാൻ നിങ്ങളെ ചുമതലപ്പെടുത്തുന്നു.
തിരഞ്ഞെടുക്കുന്ന സ്ഥലം പൂർണ്ണമായും ഇടിച്ചു നിരത്തുകയും ചെയ്യും.
1) ഒരു മത വിഭാഗത്തിന്റെ ആരാധനാലയം
2) 10,000 തൊഴിലാളികൾ ജോലി ചെയ്യുന്ന ഒരു വ്യവസായ സ്ഥാപനം.. ഇതിൽ ഏതു തിരഞ്ഞെടുക്കു? എന്തുകൊണ്ടു്?
ഒരു മൃഗത്തേക്കാള്‍ വലുതാണിവ രണ്ടുമെന്നതിനാല്‍ രണ്ടും ചെയ്യില്ല.
ഇനി ചെയ്തേ പറ്റൂ എന്നാണെങ്കില്‍, തൊഴില്‍ശാലയില്‍ പ്രസ്തുത മതത്തിലുള്ളവരുണ്ടെങ്കില്‍ വ്യവസായസ്ഥാപനം നിലനിര്‍‌ത്തും.പ്രാധാന്യം വ്യവസായസ്ഥാപനത്തിനായിരിക്കും കൊടുക്കുക.

ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും? എന്നും ഞാന്‍ പഠിച്ചുകൊണ്ടിരിക്കുന്നു അതിനാല്‍ സംശയമില്ല അദ്ധ്യാപകന്‍.

താങ്കളെ വീണ്ടും അഞ്ചുവര്‍ഷത്തേക്ക് കോളേജ് ജീവിതത്തിലേക്ക് തിരികെ വിടുന്നു എന്നു സങ്കല്‍പ്പിക്കുക. ഏതുവിഷയം തെരഞ്ഞെടുക്കും? എന്തുകൊണ്ട്?
മുമ്പ് പഠിച്ച അതേ വിഷയം
കുട്ടിയായിരുന്നപ്പോള്‍ ആയിത്തീരണമെന്ന് ആഗ്രഹിച്ചതിനുമപ്പുറത്ത്‌ താങ്കളുയര്‍ന്നോ? എങ്കില്‍ അതില്‍ സന്തോഷിക്കുന്നുണ്ടോ? എട്ടാംക്ലാസ്സിലുണ്ടായ ആഗ്രഹമാണിവിടെവരെ എത്തിച്ചത്.വളരെ വളരെ സന്തോഷമുണ്ട്.

കപ്പയും മീനും, പറോട്ട ബീഫ് ഫ്രൈ, BK Double Whopper, KFC Family bucket, Foie gras, പീത്സ, Kabsa (Middle Eastern Biriyani) ഇതിൽ ഏതു ഭക്ഷണമാണു് ഇഷടം. എന്തുകൊണ്ടു് സമയവും സന്ദര്‍ഭവും അനുസരിച്ചിരിക്കും.
ചാറ്റല്‍ മഴയത്ത് കോലായിലിരുന്ന് പറമ്പിലേക്ക് നോക്കി തിന്നാന്‍ ഇഷ്ടം കപ്പയും മീനും;
വൈകീട്ട് പാടത്തെ കളികഴിഞ്ഞുള്ള ക്ഷീണത്തില്‍ തിന്നാന്‍ പൊറോട്ട ബീഫ് ഫ്രൈ;
ബാക്കിയുള്ളതൊക്കെ വല്ലപ്പോഴും; അല്ല കൈപ്പള്ളി ഈ Foie gras എന്താ സാധനം?

ഇഷ്ടപ്പെട്ട വാഹനം ഏതാണു് ? (philosophy പറഞ്ഞു ഓവറാക്കണ്ട) കരഞ്ഞ് കരഞ്ഞ് കിട്ടിയ സൈക്കിളായിരുന്നു ചെറുപ്പത്തില്‍ , കല്യാണം കഴിഞ്ഞപ്പോ ചേതക്ക് പിന്നെ ഇപ്പോഴുള്ളതും
ചിന്താഭാരം ഉണ്ടായാൽ എന്തു സംഭവിക്കും? അപ്പോൾ ലോറി എവിടെയായിരുന്നു?
പോസ്റ്റിടും.
ടി.വി. പരസ്യങ്ങള്‍ താങ്കളെ സ്വാധീനിക്കാറുണ്ടോ? ഉണ്ടേങ്കില്‍ ഏതുവിധത്തില്‍?
പരസ്യങ്ങളുടെ തീം നോക്കാറുണ്ട് , ആസ്വദിക്കാറുണ്ട്,എന്നാല്‍ അതനുസരിച്ചല്ല ഒരിക്കലും വാങ്ങുന്നത്.
കെ. എസ്. കോപാലകൃഷ്ണൻ എന്തുകൊണ്ടു്, അടൂർ ഗോപാലകൃഷ്ണനെ പോലെയും, പദ്മരാജന പോലെയും സിനിമ എറ്റുക്കുന്നില്ല? കെ.എസ് ഗോപാലകൃഷ്ണന്‍ കെ.എസ് ഗോപാലകൃഷണന്‍ മാത്രമായതുകൊണ്ട്

ഭ്രാന്തു് ഒരു പകർച്ച വ്യാതിയാണോ? തീര്‍ച്ച , ഒരു ഭ്രാന്തനൊപ്പം കൂടിയാല്‍ മറ്റവനും അതാവും.
നിങ്ങളുടെ തൊഴിൽ മേഖല ഏത് ഗണത്തിൽ പെടും.
  1. ഉല്പാതനം
  2. കച്ചവടം
  3. ജന സേവനം
  4. വിനിമയം
  5. വിദ്യാഭ്യാസം
ജന സേവനം അല്ല പക്ഷെ സേവനമാണുതാനും
ഇന്നു നമ്മുടെ നഗരങ്ങളിൽ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണു്?
നഗരങ്ങളില്‍ മാത്രമുള്ളവര്‍ക്കായി പ്രശ്നമുണ്ടെന്ന് കരുതുന്നില്ല
മലയാള ഭാഷ വളരുകയാണോ, രൂപാന്തരപ്പെടുകയാണോ, വഷളാവുകയാണോ?
ഏറെക്കുറെ വഷളായി രൂപാന്തരപ്പെട്ട് വളരുന്നു
മനുഷ്യവാസമില്ലാത്ത ഒരു ദ്വീപിലേക്ക് നിങ്ങളെ ജീവപര്യന്തം നാടുകടത്തപ്പെടാൻ പോവുകയാണെന്നു സങ്കല്പ്പിക്കുക. നിങ്ങൾക്ക് വായിക്കാൻ രണ്ടു പുസ്തകങ്ങൾ കൂടെ കൊണ്ടുപോകാൻ അനുവതിക്കുന്നു. ഏതു് പുസ്തകങ്ങൾ കൊണ്ടുപോകും?
ഞാന്‍ വായിക്കുന്നത് ഇ-ബുക്കുകളാണ് അതിനാല്‍ ലാപ്ടോപ്പ്.
കേരളത്തിൽ ഇപ്പോൾ ടിവി. പ്രേക്ഷരുടെ ഹരമായ റിയാലിറ്റി ഷോ എന്നറിയപ്പെടുന്ന അനേകം മത്സര പരമ്പരകളുണ്ടു്. താങ്കൾക്ക് ഒരു സാമാന്യം ഭേതപ്പെട്ട ഗായിക/ഗായകൻ ആണെന്നു സങ്കൽപ്പിക്കുക. താങ്കൾ ഈ മത്സരങ്ങളിൽ പങ്കെടുക്കുമോ? എന്തുകൊണ്ടു?
ഇല്ല കാരണം ഞാന്‍ സങ്കല്‍‌പ്പിക്കാറില്ല,
എനിക്ക് പാടാനറിയില്ല
നിങ്ങളുടേ മുന്നിൽ മൂന്നു buttonകളു ഉണ്ട്.
  1. അമർത്തിയാൽ ഈ ലോകത്തിലുള്ള ഏകാധിപതികൾ എല്ലാം നിന്ന നിൽപ്പിൽ തന്നെ ചത്തു് വീഴും.
  2. അമർത്തിയാൽ മലയാള മനോരമ പത്രം ഒറ്റ് രാത്രികൊണ്ടു Unicodeലേക്ക് മാറും.
  3. അമർത്തിയാൽ (ഇടിവാളിന്റെ ആഗ്രം സഫലമാകും) ബ്ലോഗിൽ ഉള്ള ഓർമ്മ കുറിപ്പിസ്റ്റുകൾക്കെല്ലാം "Amoniasia" വന്നു് എല്ലാം മറന്നു പോകും.
ഇതിൽ ഒന്നുമാത്രമെ അമർത്താൻ കഴിയുകയുള്ളു. നിങ്ങൾ ഏതമർത്തും.? എന്തുകൊണ്ടു?"


ലോകത്തിലെ ഏകാധിപന്‍‌മാരെ കൊല്ലുകാന്ന് വെച്ചാല്‍ ഞാന്‍ അവരേക്കാള്‍ വലിയ ഏകാധിപതിയാവും.
ഓരോ ബ്ലോഗ് പോസ്റ്റുകളും എഴുതിയ ബ്ലോഗര്‍ക്ക് പ്രധാന്യമുള്ളതാണ്.
മനോരമ യൂണിക്കോഡിലാക്കല്‍ വലിയകാര്യമെങ്കിലും തമ്മില്‍ ഭേദം അതുതന്നെ!
ഇവരിൽ താങ്കൾക്ക് ആരെയാണു് കൂടുതൽ ബഹുമാനം:
  1. K. കരുണാകരൻ,
  2. EMS,
  3. AKG,
  4. സി.എച്ച്. മുഹമ്മദ്കോയ,
  5. മന്നത്ത് പത്മനാഭൻ,
  6. പാണക്കാട് സയ്യിദ് മുഹമ്മദലി ഷിഹാബ് തങ്ങൾ.
  7. Dr. പല്പ്പു.
  8. വെള്ളാപ്പള്ളി നടേശൻ
AKG
അന്യഗൃഹ ജീവികള്‍ ഒരു രാത്രിയില്‍ താങ്കളുടെ വീട്ടിലെത്തി ചാലകങ്ങളൊന്നുമില്ലാതെ വൈദ്യുതി കടത്തിവിടാവുന്ന ഒരു സംവിധാനം കാണിച്ചു തരുന്നു എന്നിരിക്കട്ടെ. താങ്കള്‍ എന്തുചെയ്യും? എണ്ണമറ്റ കാര്യങ്ങള്‍ ചെയ്യാം കൈപ്പള്ളീ

ഇന്ത്യയുടേയും ചൈനയുടേയും സാമ്പത്തീക മുന്നേറ്റത്തിൽ ഇവിടങ്ങളിലെ ഉയർന്ന ജനസംഖ്യയും ഒരു ഘടകമാണെന്ന് താങ്കൾ വിശ്വസിക്കുന്നുവോ? തീര്‍ച്ചയായും ഇല്ല.
എന്താണു് വിലമതിക്കാനാവത്തതു്?
അഭിമാനം.
നിങ്ങൾ പ്രധാന മന്ത്രിയാകുന്നു. എന്തു ചെയ്യും? പണം കൊണ്ട് പഠിപ്പ് / അഡ്മിഷന്‍ കിട്ടുന്ന പരിപാടി നിര്‍ത്തും.
രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ പ്രവേശന പരീക്ഷ വേണമെന്ന് നിയമം കൊണ്ട് വരും.
മന്ത്രിയാവാന്‍ , അതാത് വിഭാഗത്തില്‍ ഏറ്റവും നല്ല വിദ്യാഭ്യാസം കിട്ടിയവര്‍ക്കെ പറ്റൂ എന്ന നിയമം കൊണ്ട് വരും. മന്ത്രിസഭാകാലാവധി പത്തുവര്‍ഷമോ കൂടുതലോ ആക്കും.
നിങ്ങൾക്ക് മൂന്നു വരം കിട്ടുന്നു എന്തെല്ലാം അവശ്യപ്പെടും? (കൂടുതൽ വരം കുട്ടാനുള്ള വരം ഇപ്പോൾ stockൽ ഇല്ല. അതു ചോദിച്ച് ചളമാക്കരുതു്)

റക്കമെന്‍‌ഡേഷന്‍ എന്ന സാധനം ഈ ലോകത്തുനിന്നും എടുത്ത് കളയാന്‍ ആവശ്യപ്പെടും. നിയമങ്ങള്‍ പാലിക്കാന്‍ എല്ലാവര്‍ക്കും മനസുണ്ടാവാന്‍ ആവശ്യപ്പെടും. ഇത്രേം മതി മൂന്നാമന്‍ വേണ്ട.
കേരളത്തിൽ beef നിരോധിച്ചാൽ നിങ്ങൾ എന്തു് ചെയ്യും? കുട്ടന്‍ വാങ്ങും ;) ( മൂരി)

1 Billion US$ നിങ്ങൾക്ക് ലഭിക്കുന്നു എന്തു ചെയ്യും പകുതി കേരളത്തിലെ എല്ലാ അനാഥാലയങ്ങള്‍ക്കും തുല്യമായി ആളനുസരിച്ച് വീതിക്കും ,പകുതി ഞാനെടുക്കും.
പ്രാവാസ ജീവിതത്തിൽ എന്തെങ്കിലും നഷടമായിട്ടുണ്ടോ? പലതും , പലതും നേടിയിട്ടുമുണ്ട്.
രാഷ്ട്രീയക്കാരെ ഇഷ്ടമാണൊ? ഈ ഇലക്ഷന്‍ കാലത്ത് താങ്കള്‍ നാട്ടിലുണ്ടെന്നും ഒരു സ്ഥാനാര്‍ത്ഥി വോട്ട് ചോദിച്ച് വീട്ടില്‍ വരുന്നുവെന്നും കരുതുക.എന്തു പറയും?
രാഷ്ട്രീയം ഇഷ്ടമാണ്. ഒന്നും പറയില്ല.
Nostalgia-mania-dingolapi എന്ന അതിഭീകരവും ഭയാനകവുമായ രോഗം ബാദിച്ച മലയാളി ചേട്ടന്മാരെ എങ്ങനെ ചികിത്സിക്കും? ഇവരെ ബീമ പള്ളിയിൽ കൊണ്ടുപോയി ചങ്ങലക്കിടുന്നതിനെ കുറിച്ച് എന്താണു് അഭിപ്രായം.
നൊസ്റ്റാള്‍ജിയ രോഗമാണെന്ന് പറഞ്ഞവരെ എവിടെ ചങ്ങലക്കിടും അതുപറ
നിങ്ങൾ ഇപ്പോൾ ഇരിക്കുന്ന സ്ഥലത്തുള്ള ജനാലയിൽ നിന്നും പുറത്തേക്ക് നോക്കുക. അവിടെ കാണുന്ന ദൃശ്യം 100 വാക്കിൽ കുറയാതെ വിവരിക്കുക.
കാര്‍ പാര്‍ക്കിങ്ങ്
മലമുകളിൽ നിന്നും കല്ല് ഉരുട്ടിയിട്ട ശേഷം നാറാണത്തു ഭ്രാന്തനെ കണ്ടുമുട്ടുന്നു്. എന്തെല്ലാം ചോദിക്കും? നാറാറണത്തേ നിങ്ങക്ക് ശരിക്കും വട്ടാണോ?
ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി? ഇനിയും എഴുതുമോ? അഭിപ്രായപ്രകടനം , എഴുതും.
ബ്ലോഗിൽ അവസാനമായി വായിച്ച ലേഖനം ഏതാണു്? ഓര്‍ക്കാന്‍ തക്കവണ്ണമൊന്നും വായിച്ചില്ല.
ബ്ലോഗിൽ അവസാനമായി വായിച്ച അതുന്താധുനിക കവിത വായിച്ച ശേഷം നിങ്ങൾ എന്തു ചെയ്തു?
  1. കരഞ്ഞു.
  2. ചിരിച്ചോ.
  3. തലകറങ്ങി നിലത്തു വീണു്.
  4. എഴുതിയവനെ ഫോണിൽ വിളിച്ചു തെറി പറഞ്ഞു.
  5. മുകളിൽ പറഞ്ഞ എല്ലാം സംഭവിച്ചു് എന്നു് ഭ്രാന്താശുപത്രിയിൽ എത്തിയപ്പോൾ സുഹൃത്തുക്കൾ പറഞ്ഞു.

ആദ്യം കരഞ്ഞു പിന്നെ ചിരിച്ചു അതും കഴിഞ്ഞ് നിലത്ത് കിടന്നുരുണ്ടു
ഒരു hotelൽ രണ്ടു blog meet നടക്കുന്നു. അതിൽ ഒരു barൽ ബ്ലോഗ് കവികളും വേറൊരു barൽ ബ്ലോഗ് ഓർമ്മക്കുറുപ്പ്istകളും ഉണ്ടു്. നിങ്ങൾ ഏതു barൽ കയറും.
നിങ്ങൾ കൈപ്പള്ളിയെ കണ്ടു മുട്ടുന്നു. എന്തു ചോദിക്കും? ചോദിക്കാന്‍ അവസരം തന്നിട്ട് വേണ്ടേ!
ഒരു International blog meet വിളിച്ചു കൂട്ടുന്നു. അതിനായി താഴെ പറയുന്നവരിൽ നിന്നും കാര്യപരിപാടികൾ അവതരിപ്പിക്കാൻ ആരെയെല്ലാം ഉൾപെടുത്തും? എന്തെല്ലാം പരിപാടികൾ ഉണ്ടായിരിക്കും?

©കുമാർ, Dr. സൂരജ്, Kichu, Prophet of Frivolity, Sul | സുൽ, Zebu Bull::മാണിക്കൻ, അഗ്രജൻ, അഞ്ചൽക്കാരൻ, അനില്‍_ANIL, അപ്പു, അഭിലാഷങ്ങൾ, അമ്പി, അരവിന്ദ്, ആഷ സതീഷ്, ഇഞ്ചിപ്പെണ്ണു്, ഇടിവാൾ, ഇത്തിരിവെട്ടം, ഉന്മേഷ് ദസ്തക്കീര്‍, ഉമേശ്, ഏറനാടന്‍, കരീം മാഷ്, കുറുമാൻ, കുഴൂർ വിൽസൺ, കാപ്പിലാൻ, കേരളഫാര്‍മര്‍, ഗുപ്തൻ, തഥാഗതൻ, തറവാടി, ദില്ബാസുരൻ, ദിവാസ്വപ്നം, ദേവൻ, പ്രിയംവദ, ബെർളിതോമസ്, മുഹമദ് സഗീർ, പണ്ടാരത്തിൽ, യാരിദ്, രാജ് നീട്ടിയത്ത്, രാധേയൻ, വല്ല്യമ്മായി, വിശാല മനസ്കൻ, സുമേഷ് ചന്ദ്രൻ, സിദ്ധാർത്ഥൻ.


ബ്ലോഗിൽ ആരംഭിക്കുന്ന സൌഹൃദങ്ങളെ താങ്കൾ എങ്ങനെ കാണുന്നു? ബ്ലോഗില്‍ കാണുമ്പോള്‍ , ഓ! നേരില്‍ കാണുമ്പോള്‍ , യ്യോ! അതിനാല്‍.....
ഈ പറയുന്ന എഴുത്തുകാരിൽ ആരെയാണു് കൂടുതൽ ഇഷ്ടം: മാധവികുട്ടി, എം. മുകുന്ദൻ, സാറ ജോസഫ്, സക്കറിയ, ഓ.വി. വിജയൻ, ബഷീർ, ആനന്ദ്, വി.കെ.എൻ, തകഴി, എം.ടി വാസുദേവൻ നായർ, പെരുമ്പടവം.
ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടുന്നതില്‍ തെറ്റുണ്ടോ? ആന എത്ര മെലിഞ്ഞാലും പോത്തിനോളം ചെറുതാവില്ലെന്നതിനാല്‍ തൊഴുത്തില്‍ കെട്ടുന്നത് തെറ്റാണ് , കെട്ടാന്‍ പറ്റില്ലെന്നത് വേറെകാര്യം.
ആരുടേയും ബ്ലോഗുകൾ വേണമെങ്കിലും താങ്കൾക്ക് ഡിലീറ്റ് ചെയ്യാം എന്നൊരു അവകാശം ലഭിച്ചാൽ ആദ്യം താങ്കൾ ഡിലീറ്റ് ചെയ്യുന്ന 5 ബ്ലോഗുകളുടെ പേരു പറയുക?
ആരുടേയും ബ്ലോഗ് ഡിലീറ്റ് ചെയ്യില്ല
പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....